UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

810

പേവിഷ പ്രതിരോധ മരുന്ന്

ശ്രീ. എന്‍. ഷംസുദ്ദീന്‍

() പേവിഷ പ്രതിരോധ മരുന്നിന് സര്‍ക്കാര്‍ ആശുപത്രികളില്‍ ക്ഷാമം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മറ്റ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നതിലും കൂടുതല്‍ വിലയ്ക്കാണ് മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന് പേവിഷ പ്രതിരോധ മരുന്ന് കിട്ടുന്നത് എന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇതിനെതിരേ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത് ?

811

വയനാട് ജില്ലയിലെ എന്‍.ആര്‍.എച്ച്.എം. പദ്ധതി

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

() വയനാട് ജില്ലയിലെ എന്‍.ആര്‍.എച്ച്.എം. പദ്ധതി നടത്തിപ്പിന്റെ പ്രവര്‍ത്തന പുരോഗതി വിശദമാക്കുമോ;

(ബി) നടപ്പുവര്‍ഷം ജില്ലയിലെ, പദ്ധതി നടത്തിപ്പ് സംബന്ധിച്ച് വിശദാംശം ലഭ്യമാക്കുമോ;

(സി) പ്രസ്തുത പദ്ധതി പ്രകാരം നടപ്പുവര്‍ഷം ചെലവഴിച്ച തുകയുടെ മണ്ഡലാടിസ്ഥാനത്തിലുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

812

കാരുണ്യ ഫാര്‍മസി സെന്ററുകള്‍

ശ്രീ. വി. റ്റി. ബെല്‍റാം

'' വര്‍ക്കല കഹാര്‍

'' വി.ഡി.സതീശന്‍

'' ലൂഡി ലൂയിസ്

() കാരുണ്യ ഫാര്‍മസി സെന്ററുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി) സംസ്ഥാനത്തെ ഏതെല്ലാം തരം ആശുപത്രികളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) എത്ര ശതമാനം വിലക്കുറവിലാണ് ഈ സെന്ററുകള്‍ വഴി മരുന്നുകള്‍ വില്‍ക്കുന്നത്; വിശദമാക്കുമോ;

(ഡി) ആരുടെ നേതൃത്വത്തിലാണ് ഇത്തരം സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്?

813

നൂറനാട് സാനട്ടോറിയം

ശ്രീ. ആര്‍. രാജേഷ്

() നൂറനാട് സാനട്ടോറിയത്തിന്റെ സ്ഥലം മുഴുവനും ആരോഗ്യ വകുപ്പിന് കീഴില്‍ നിലനിര്‍ത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(ബി) പ്രസ്തുത സ്ഥലത്തില്‍ നിന്നും ഐ.ടി.ബി.എഫ്-ന് പാട്ടത്തിനു കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ തീരുമാനം പിന്‍വലിക്കുമോ;

(സി) ഈ സ്ഥലത്ത് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(ഡി) തഴക്കര പഞ്ചായത്തിലെ വെട്ടിയാര്‍ ആയൂര്‍വേദ ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

814

കൊല്ലം ജില്ലാ ആശുപത്രിയോടനുബന്ധിച്ച് 108 ആംബുലന്‍സ് സര്‍വ്വീസിനുള്ള നടപടി

ശ്രീ. പി. കെ. ഗുരുദാസന്‍

() കൊല്ലം ജില്ലാ ആശുപത്രിയോടനുബന്ധിച്ച് 108 ആംബുലന്‍സ് സര്‍വ്വീസിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്നു വിശദീകരിക്കുമോ ; ;

(ബി) 2012-13 സാമ്പത്തിക വര്‍ഷത്തില്‍ 108 ആംബുലന്‍സ് സൌകര്യം ഏര്‍പ്പെടുത്തുന്നതിനുവേണ്ടി 40 കോടി രൂപ വകയിരുത്തിയിട്ടുള്ളതില്‍ എത്ര കോടി രൂപ ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ ;

(സി) ബാക്കി ഉള്ള തുക ചെലവഴിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ?

815

ട്രോമാകെയര്‍ സംവിധാനം

ശ്രീ. ബി. സത്യന്‍

() ദേശീയപാതയില്‍ കഴക്കൂട്ടത്തിനും പാരിപ്പള്ളിക്കുമിടയില്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന വാഹനാപകടങ്ങളില്‍ പരിക്ക് പറ്റുന്നവര്‍ക്ക് അടിയന്തിര ചികിത്സ ലഭിക്കുവാന്‍ ആറ്റിങ്ങല്‍, വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ ട്രോമാകെയര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശയിന്മേല്‍ ഇതുവരെ എന്തു നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;

(ബി) ട്രോമാകെയര്‍ സംവിധാനം ഒരുക്കുന്നതിന് ആശുപത്രികള്‍ക്ക് കേന്ദ്രസഹായം ലഭിക്കാറുണ്ടോ; ഉണ്ടെങ്കില്‍ അതിന് സ്വീകരിക്കുന്ന മാനദണ്ഡം വിശദമാക്കുമോ?

816

സര്‍ക്കാര്‍ ആശുപത്രികള്‍ക്കുളള മരുന്ന്

ശ്രീ. എന്‍. ഷംസുദ്ദീന്‍

() സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഡി.പി യില്‍ നിന്നും കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ മുഖേന സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി മരുന്നുകള്‍ വാങ്ങണം എന്ന തീരുമാനം നിലവിലുണ്ടോ;

(ബി) കെ.എസ്. ഡി.പി. യില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ വാങ്ങാതെ സ്വകാര്യ മരുന്നുകമ്പനികളില്‍ നിന്നും കൂടിയ വിലക്ക് മരുന്ന് വാങ്ങുന്നു എന്ന റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ അതിനെതിരെ എന്ത് നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്?

817

കേരള അക്രഡിറ്റേഷന്‍ സ്റാന്റേര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് പദ്ധതി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() സര്‍ക്കാര്‍ ആശുപത്രികളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിന് നടപ്പിലാക്കുന്ന കേരള അക്രഡിറ്റേഷന്‍ സ്റാന്റേര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് പദ്ധതി പ്രകാരം എന്തെല്ലാം സംവിധാനങ്ങളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്;

(ബി) ഇത് എപ്പോള്‍ നടപ്പിലാക്കാനാണ് തീരുമാനിച്ചിട്ടുളളത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

818

മെഡിക്കല്‍ കോളേജ് കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍

ശ്രീ. എസ്. രാജേന്ദ്രന്‍

മെഡിക്കല്‍ കോളേജ് കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്കള്‍ക്കും സംരക്ഷണത്തിനുമായി 2011-2012 ലെ ബഡ്ജറ്റില്‍ പദ്ധതിയേതര ഇനത്തില്‍ എത്ര തുക അനുവദിച്ചുവെന്നും അതില്‍ എത്ര തുക ചെലവഴിച്ചുവെന്നുംവ്യക്തമാക്കുമോ ?

819

സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ യോഗ്യതയില്ലാത്തവര്‍ക്ക്എം.ബി.ബി.എസ് പ്രവേശനം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസിന് മതിയായ യോഗ്യതയില്ലാത്തവര്‍ക്ക് പ്രവേശനം നല്‍കിയതായി ആരോഗ്യ സര്‍വ്വകലാശാലയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടോ;

(ബി) എങ്കില്‍, എത്രപേരാണ് ഇത്തരത്തിലുള്ളത് എന്ന് വിശദമാക്കാമോ;

(സി) ഇവര്‍ക്കെതിരെ, എന്തുനടപടി സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;

(ഡി) മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം തകര്‍ക്കുന്നതിന് കൂട്ടുനിന്ന ഇത്തരം കോളേജുകള്‍ക്കും, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും എതിരെ എന്തു നടപടി സ്വീകരിച്ചു എന്ന് വിശദമാക്കാമോ?

820

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍, സ്പെക്ട് ഗാമ ക്യാമറ

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് മെഡിക്കല്‍ കോളേജില്‍, സ്പെക്ട് ഗാമ ക്യാമറ വാങ്ങുന്നതിന് സര്‍ക്കാരിലേക്ക് അപേക്ഷ ലഭിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍, എന്നാണ് അപേക്ഷ ലഭിച്ചതെന്നും നാളിതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും വ്യക്തമാക്കുമോ ;

(സി) ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിലുള്ള ഫയലിലെ, നോട്ട് ഫയലിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

821

സര്‍ക്കാര്‍ മേഖലയില്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍

ശ്രീമതി കെ. കെ. ലതിക

() സംസ്ഥാനത്ത് എവിടെയൊക്കെയാണ് സര്‍ക്കാര്‍ മേഖലയില്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അവ ഓരോന്നിന്റെയും പ്രവര്‍ത്തന പുരോഗതിയും വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത മെഡിക്കല്‍ കോളേജുകളില്‍ നിയമിതരാവുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക്, സംസ്ഥാനത്ത് നിലവിലുള്ള മെഡിക്കല്‍ കോളേജുകളിലെ ജീവനക്കാര്‍ക്ക് ലഭിച്ചുവരുന്ന സേവനവേതനവ്യവസ്ഥകള്‍ ബാധകമാക്കുമോ എന്ന് വ്യക്തമാക്കുമോ ?

822

ഇഗ്നോയുടെ മെഡിക്കല്‍ സര്‍വ്വകലാശാല അംഗീകരിച്ച കോഴ്സുകള്‍

ശ്രീമതി കെ. കെ. ലതിക

() ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റി നടത്തുന്ന ഏതെല്ലാം കോഴ്സുകള്‍ക്കാണ് മെഡിക്കല്‍ യൂണിവേഴ്സിറ്റി അംഗീകാരം നല്‍കിയിട്ടുള്ളത് എന്ന് വ്യക്തമാ ക്കുമോ ;

(ബി) മെഡിക്കല്‍ യൂണിവേഴ്സിറ്റിയുടെ അംഗീകാരമില്ലാത്ത കോഴ്സ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍ സര്‍വ്വീസില്‍, ആരോഗ്യ മേഖലയില്‍, ഏതെങ്കിലും തസ്തികയില്‍, ജോലി ലഭിക്കുമോ എന്ന് വ്യക്തമാക്കുമോ ?

823

ആയുര്‍വ്വേദ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം

ശ്രീ. സി. ദിവാകരന്‍

() ആയുര്‍വ്വേദ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ;

(ബി) ആയുര്‍വ്വേദ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നാളിതുവരെ എത്രതുക ചെലവഴിച്ചിട്ടുണ്ടെന്ന്

വിശദമാക്കുമോ?

824

പുന്നപ്ര ഗവ: ആയുര്‍വേദ ആശുപത്രിക്ക്പുതിയ ഒ.പി. ബ്ളോക്ക്

ശ്രീ. ജി. സുധാകരന്‍

() പുന്നപ്ര ഗവ: ആയുര്‍വേദ ആശുപത്രിയില്‍ വേണ്ടത്ര സ്ഥല സൌകര്യമില്ലാത്തതിനാല്‍, പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍, ആശുപത്രിയുടെ മുന്‍ഭാഗത്ത് ഒരു ഒ.പി. ബ്ളോക്ക് നിര്‍മ്മിക്കുന്നതിന് ആവശ്യമായ തുക, ബഡ്ജറ്റില്‍ വകയിരുത്താന്‍ നടപടി സ്വീകരിക്കുമോ?

825

സ്റേറ്റ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ വഴിയല്ലാതെ വാങ്ങിയ മരുന്നുകളുടെ കണക്ക്

ശ്രീ. കെ.വി. വിജയദാസ്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്റേറ്റ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ വഴിയല്ലാതെ എത്ര കോടി രൂപയ്ക്ക് മരുന്നു വാങ്ങിയെന്നും ഏതെല്ലാം കമ്പനികളില്‍ നിന്നുമാണ് അവ വാങ്ങിയതെന്നും വ്യക്തമാക്കുമോ;

(ബി) കമ്പനികളുടെ പേരുസഹിതം എത്ര തുക വീതമാണ് അതിനായി ചെലവാക്കിയതെന്ന് വ്യക്തമാക്കുമോ;

(സി) ഇപ്രകാരം മെഡിക്കല്‍ കോര്‍പ്പറേഷന്‍ മുഖേനയല്ലാതെ മരുന്നു വാങ്ങുവാനുണ്ടായ സാഹചര്യം വ്യക്തമാക്കുമോ;

(ഡി) ഇങ്ങനെവാങ്ങിയ മരുന്നുകള്‍ എത്രമാത്രം നശിച്ചുപോയി ട്ടുണ്ടെന്നുളള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

() ഇതിനു കാരണക്കാരായവര്‍ക്കെതിരെ സ്വീകരിച്ച നടപടിയുടെ വിശദ വിവരം നല്‍കുമോ?

826

കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ മുഖേന വാങ്ങി വിതരണം ചെയ്ത മരുന്നുകള്‍

ശ്രീ. . പി. ജയരാജന്‍

() കേരളാ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ മുഖേന 2010-'11 സാമ്പത്തിക വര്‍ഷത്തിലും 2011-2012 സാമ്പത്തിക വര്‍ഷത്തിലും ആകെ എത്ര തുകയുടെ മരുന്നുകളാണ് വാങ്ങി വിതരണം നടത്തിയിട്ടുള്ളത്;

(ബി) 2012-2013 സാമ്പത്തിക വര്‍ഷത്തില്‍ നാളിതുവരെ എത്ര തുകയുടെ മരുന്നുകളാണ് വിതരണം നടത്തുവാനായി വാങ്ങിയിട്ടുള്ളതെന്നു വ്യക്തമാക്കുമോ;

(സി) കേരളാ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ മുഖേന സര്‍ക്കാര്‍ ആശുപത്രികള്‍ക്കു വിതരണം ചെയ്യുന്നതിനാവശ്യമായ മരുന്നുകളല്ലാതെ മറ്റെന്തെല്ലാം സാധനങ്ങളും ഉപകരണങ്ങളുമാണ് വാങ്ങുന്നതെന്നു വ്യക്തമാക്കുമോ;

(ഡി) 2010-'11 ലും 2011-'12 ലും 2012-13-ല്‍ നാളിതുവരെയും ഇത്തരം സാധനങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനായി എത്ര തുക വീതം ചെലവഴിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുമോ?

827

'പേവിഷവിമുക്തകേരളം' പദ്ധതി

ശ്രീ. കെ. രാധാകൃഷ്ണന്‍

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയിരുന്ന 'പേവിഷവിമുക്തകേരളം' പദ്ധതി ഇപ്പോള്‍ സംസ്ഥാനത്ത് നിലവിലുണ്ടോ;

(ബി) ഇപ്പോള്‍ പല സര്‍ക്കാര്‍ ആശുപത്രികളിലും പേവിഷബാധയ്ക്കുള്ള പ്രതിരോധമരുന്ന് ആവശ്യത്തിന് ലഭ്യമല്ലെന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍, .ഡി.ആര്‍.വി. (ഇന്‍ഡ്രാ ഡെര്‍മല്‍ റാബീസ് വാക്സിനേഷന്‍) പദ്ധതി പ്രകാരമുള്ള പ്രതിരോധമരുന്ന് ആവശ്യാനുസരണം ലഭ്യമല്ലാത്തതിനുള്ള സാഹചര്യങ്ങളുണ്ടായത് എന്തുകൊണ്ടാണെന്ന് പറയാമോ;

(ഡി) പ്രസ്തുത പദ്ധതി പ്രകാരമുള്ള ആന്റീ റാബീസ് വാക്സിന്‍, സംസ്ഥാനത്ത് എല്ലാ ആശുപത്രികളിലും ലഭ്യമാണെന്ന് ഉറപ്പുവരുത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

828

പേവിഷ പ്രതിരോധ വാക്സിന്‍

ശ്രീമതി പി. അയിഷാ പോറ്റി

() സര്‍ക്കാര്‍ ആശുപത്രികളില്‍ പേവിഷ പ്രതിരോധ വാക്സിന് രൂക്ഷമായ ക്ഷാമം അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പേവിഷ പ്രതിരോധ വാക്സിന്‍ ഇപ്പോള്‍ ആവശ്യത്തിന് ലഭ്യമാക്കാന്‍ കഴിയാത്തതിന്റെ കാരണം എന്താണ്;

(സി) പേവിഷ പ്രതിരോധ വാക്സിന്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സൌജന്യമായി ലഭ്യമാക്കുന്നത് ഉറപ്പുവരുത്താന്‍, എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ?

829

മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ വാങ്ങുന്ന മരുന്നുകളും ആശുപത്രി സാധനങ്ങളും

ശ്രീ. . പി. ജയരാജന്‍

() കേരളാ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍, ഏതെല്ലാം പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും നേരിട്ട് മരുന്നുകളും ആശുപത്രി സാധനങ്ങളും വാങ്ങുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) കേരളാ സ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍ ഉല്‍പ്പാദിപ്പിക്കുന്ന മരുന്നുകളും അനുബന്ധസാധനങ്ങളും ഗുണനിലവാരം ഉറപ്പു വരുത്തി വാങ്ങി വിതരണം ചെയ്യുന്നതിന്, എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(സി) ആശുപത്രികള്‍ക്കാവശ്യമായ ബെഡ്ഷീറ്റുകളും മറ്റുതുണിത്തരങ്ങളും ഹാന്റക്സ് അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും വാങ്ങുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;

(ഡി) കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും ഓരോ വര്‍ഷവും എത്ര തുകയുടെ മരുന്നുകളും മറ്റു സാധനങ്ങളും കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ വാങ്ങിയിട്ടുണ്ടെന്നു വ്യക്തമാക്കുമോ?

830

ജനറിക് മെഡിസിന്റെ വിതരണം

ശ്രീ. വി. ശശി

() ജനറിക് മെഡിസിന്റെ വിതരണം സംസ്ഥാനത്തെ എല്ലാ ആശുപത്രികള്‍ വഴിയും സൌജന്യമായി നല്‍കുന്ന പദ്ധതിയില്‍ ആവശ്യത്തിനു മരുന്നുകള്‍ ലഭിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍, ഈ പ്രശ്നം പരിഹരിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദീകരിക്കുമോ;

(ബി) പ്രസ്തുത പദ്ധതി നടപ്പാക്കുന്നത് ഏത് ഏജന്‍സിയാണ്; ഇതിനായി ബഡ്ജറ്റില്‍ എത്ര തുക നീക്കിവെച്ചിട്ടുണ്ടെന്നും, ഇത് ഏതു ഹെഡ്ഡില്‍ നിന്നാണ് ചെലവഴിക്കുന്നതെന്നും വ്യക്തമാക്കുമോ?

831

അലോപ്പതി മരുന്നുകളുടെ ഗുണനിലവാര പരിശോധന

ശ്രീ. ബാബു എം. പാലിശ്ശേരി

() കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ സംസ്ഥാനത്ത്, എത്ര ബാച്ച് അലോപ്പതി മരുന്നുകളാണ് വിപണിയിലെത്തിയിട്ടുളളത്;

(ബി) ഇതില്‍, എത്ര ബാച്ച് മരുന്നുകള്‍ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്;

(സി) വിപണിയിലിറങ്ങുന്ന മരുന്നുകള്‍ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് സംസ്ഥാനത്ത് എത്ര ലാബോറട്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ഇവിടെ ഒരു വര്‍ഷം എത്ര ബാച്ച് മരുന്നുകള്‍ ഗുണനിലവാരപരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയും; വിശദാംശം വ്യക്തമാക്കുമോ;

(ഡി) മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്ക് കൂടുതല്‍ ലാബോറട്ടറികള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?

832

ഒറ്റപ്പാലം കടമ്പഴിപ്പുറത്ത് ഹോമിയോ ആശുപത്രി

ശ്രീ. എം. ഹംസ

() ഒറ്റപ്പാലം അസംബ്ളിമണ്ഡലത്തിലെ, കടമ്പഴിപ്പുറത്ത് ഒരു ഹോമിയോ ആശുപത്രി ആരംഭിക്കണമെന്ന ഗ്രാമപഞ്ചായത്തിന്റെ തീരുമാനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കടമ്പഴിപ്പുറത്തെ ഹോമിയോ ആശുപത്രി എന്ന തദ്ദേശവാസികളുടെ നിരന്തര ആവശ്യത്തിന്‍മേല്‍, എന്തു നടപടികള്‍ ആണ് നാളിതുവരെ സ്വീകരിച്ചതെന്ന് വിശദീകരിക്കാമോ;

(സി) കടമ്പഴിപ്പുറത്ത് ഹോമിയോ ആശുപത്രി ആരംഭിക്കുന്നതിനായുളള നടപടികളുടെ ഇപ്പോഴത്തെ അവസ്ഥ വിശദമാക്കുമോ; ഇത് എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയും; വിശദാംശം ലഭ്യമാക്കാമോ?

833

ഹോമിയോ ഫാര്‍മസിസ്റുകളുടെ സീനിയോരിറ്റി ലിസ്റ്

ശ്രീ. വി. ശിവന്‍കുട്ടി

() സംസ്ഥാന ആരോഗ്യ വകുപ്പിലെ ഹോമിയോ വിഭാഗത്തില്‍ ഫാര്‍മസിസ്റുകളുടെ സീനിയോരിറ്റി ലിസ്റ് ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍, ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി) ഇല്ലെങ്കില്‍, ആയത് എന്നത്തേയ്ക്ക് പ്രസിദ്ധീകരിക്കും എന്നു വ്യക്തമാക്കുമോ ?

834

ഹോമിയോപ്പതി ഫാര്‍മസിസ്റ് ഗ്രേഡ്-കക പ്രൊമോഷന്‍

ശ്രീ. വി. ശിവന്‍കുട്ടി

() സംസ്ഥാന ആരോഗ്യവകുപ്പിനു കീഴിലുള്ള ഹോമിയോപ്പതി വിഭാഗത്തില്‍, ഫാര്‍മസിസ്റ് ഗ്രേഡ് കക -ന് കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ 2:1 എന്ന റേഷ്യോ പ്രൊമോഷന്‍ നടത്തിയിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍, ആയത് ഏറ്റവും ഒടുവില്‍ നടത്തിയത് എന്നാണെന്നും പ്രസ്തുത പ്രോമോഷന്‍ ആര്‍ക്കാണ് ലഭിച്ചതെന്നും വ്യക്തമാക്കുമോ ;

(സി) ഇല്ലെങ്കില്‍, പ്രസ്തുത റേഷ്യോ പ്രൊമോഷന്‍ എത്രയും വേഗം നടത്താന്‍ തയ്യാറാകുമോ ;

(ഡി) എങ്കില്‍, ആയത് എന്നത്തേയ്ക്ക് നടത്തും എന്ന് വ്യക്തമാക്കുമോ ?

835

ആലത്തൂരില്‍ ഹോമിയോ ആശുപത്രി തുടങ്ങാന്‍ നടപടി

ശ്രീ. എം. ചന്ദ്രന്‍

() ആലത്തൂര്‍ നിയമസഭാമണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളിലാണ്, ഹോമിയോ ആശുപത്രി നിലവിലില്ലാത്തത്;

(ബി) ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍, ഹോമിയോ ആശുപത്രി ആരംഭിക്കുന്നതിനായി പ്രൊപ്പോസല്‍ നല്‍കിയിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഈ പ്രൊപ്പോസല്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ഡി) മണ്ഡലത്തിലെ പ്രധാന പഞ്ചായത്തായ ആലത്തൂരില്‍, ഹോമിയോ ആശുപത്രി തുടങ്ങുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ?

836

ഹോമിയോ മെഡിക്കല്‍ കോളേജിന്റെ വികസനം

ശ്രീ. സാജു പോള്‍

2011-'12 സാമ്പത്തികവര്‍ഷത്തെ ബഡ്ജറ്റില്‍, സര്‍ക്കാര്‍ ഹോമിയോ മെഡിക്കല്‍ കോളേജുകളുടെയും ആശുപത്രികളുടെയും വികസനത്തിനായി, പദ്ധതി വിഹിതമായി, എത്ര തുക നീക്കിവെച്ചിരിക്കുന്നുവെന്നും ഇതുവരെ എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ?

837

ശബരിമല മാസ്റര്‍ പ്ളാന്‍

ശ്രീ. രാജു എബ്രഹാം

() ശബരിമല മാസ്റര്‍ പ്ളാന്‍ പ്രകാരം എന്തൊക്കെ പ്രവൃത്തികളാണ് നടപ്പാക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;

(ബി) നടപ്പാക്കിയിട്ടുള്ളതും പൂര്‍ത്തീകരിച്ചതുമായ പ്രവൃത്തി കളുടെ പേരും, ചെലവഴിച്ച തുകയും എത്ര; വ്യക്തമാക്കുമോ;

(സി) ഇപ്പോള്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ ഏതൊക്കെ; പേരും തുകയും സഹിതം വ്യക്തമാക്കുമോ;

(ഡി) അടുത്ത മണ്ഡലകാലത്തിനുമുമ്പായി ചെയ്തുതീര്‍ക്കാന്‍ ഉദ്ദേശിക്കുന്ന പ്രവൃത്തികള്‍ ഏതൊക്കെ; ഇതിനായി എസ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; ഓരോന്നിന്റെയും വിശദാംശം ലഭ്യമാക്കുമോ;

() മുന്‍ ബഡ്ജറ്റില്‍ 'സീറോ വേസ്റ് മാനേജ്മെന്റ് പ്രോഗ്രാം' എന്ന പേരില്‍ ശബരിമലയുടെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതി പ്രഖ്യാപിച്ചിരുന്നുവോ; എങ്കില്‍ ഇതിനായി എന്ത് തുക നീക്കിവെച്ചിരുന്നു; എന്നാണ് തുകയനുവദിച്ചത്;

(എഫ്) പ്രസ്തുത പദ്ധതിപ്രകാരം എന്തൊക്കെ പ്രവര്‍ത്തന ങ്ങളാണ് ശബരിമലയിലും പമ്പയിലുമായി നടപ്പാക്കി യിട്ടുള്ളത്; ചെലവായ തുകയെത്ര; വിശദമാക്കുമോ;

(ജി) വരുംവര്‍ഷങ്ങളിലും പ്രസ്തുത പദ്ധതി തുടരുന്നതിന് എന്തു നടപടി സ്വീകരിക്കാനാണുദ്ദേശിക്കുന്നതെന്നു വിശദമാക്കുമോ?

838

ശബരിമലതീര്‍ത്ഥാടകരില്‍ നിന്നും ദേവസ്വം ബോര്‍ഡിനുലഭിച്ച വരുമാനം

ശ്രീ. കെ. സുരേഷ് കുറുപ്പ്

() ശബരിമലതീര്‍ത്ഥാടകരില്‍ നിന്നും ദേവസ്വം ബോര്‍ഡിനു ലഭിച്ച വരുമാനം സംബന്ധിച്ച കഴിഞ്ഞ പത്തുവര്‍ഷത്തെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി) ശബരിമല തീര്‍ത്ഥാടനത്തിനെത്തിയവരുടെ എണ്ണം സംബന്ധിച്ച കഴിഞ്ഞ പത്തുവര്‍ഷത്തെ കണക്കു നല്‍കുമോ;

(സി) തീര്‍ത്ഥാടകര്‍ക്കുള്ള സൌകര്യങ്ങള്‍ ഒരുക്കുന്നതിന് കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഓരോവര്‍ഷവും ദേവസ്വം ബോര്‍ഡ് ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ഡി) ശബരിമലയുടെ വികസനത്തിന് കേന്ദ്ര വനം വകുപ്പിനോട് സംസ്ഥാനം ആവശ്യപ്പെട്ട എന്തെല്ലാം കാര്യത്തില്‍ ഇനിയും തീരുമാനമാകാതെയുണ്ട്; വ്യക്തമാക്കുമോ;

() ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ നേരിടുന്നതായ പ്രയാസങ്ങളില്‍ ഇനിയും പരിഹാരം കണ്ടെത്തിയിട്ടില്ലാത്തവ എന്തൊക്കെ; വിശദമാക്കുമോ?

839

ശബരിമലയിലെ നടവരവ്

ശ്രീ. കെ. വി. വിജയദാസ്

() ഈ മണ്ഡലകാലത്ത് ശബരിമലയിലെ നടവരവ് ഇനത്തില്‍ എന്ത് തുക ലഭിച്ചു ; വ്യക്തമാക്കാമോ ;

(ബി) ഇത് കഴിഞ്ഞ തവണത്തെക്കാള്‍ കുറവാണോ ; എങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കുമോ ;

(സി) ഈ മണ്ഡലകാലത്ത് ശബരിമലയില്‍ എത്തിച്ചേര്‍ന്ന ഭക്തരുടെ എണ്ണം എത്ര; വ്യക്തമാക്കാമോ ;

(ഡി) റോഡുകളുടെയും മറ്റ് സാഹചര്യങ്ങളുടെയും അപര്യാപ്തത ഭക്തജനങ്ങളുടെ എണ്ണം കുറയുന്നതിന് കാരണമായിട്ടുണ്ടോ ;എങ്കില്‍ വിശദാംശം നല്‍കുമോ ?

840

ദേവസ്വം വകുപ്പിന്റെ ബഡ്ജറ്റ് വിഹിതം

ശ്രീ. സാജു പോള്‍

2012-13 ബഡ്ജറ്റില്‍ ദേവസ്വം വകുപ്പിനുകീഴില്‍ ഓരോ ഹെഡ് ഓഫ് അക്കൌണ്ടിലും വകയിരുത്തിയ പദ്ധതി - പദ്ധതിയേതര തുകയും, ഇതുവരെയുള്ള ചെലവുവിവരപ്പട്ടികയും നല്‍കുമോ ?

841

ക്ഷേത്രക്കുളങ്ങളുടെ പുനരുദ്ധാരണം

ശ്രീ.. പ്രദീപ്കുമാര്‍

() ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രക്കുളങ്ങള്‍ പുനരുദ്ധരിക്കുന്നതിന് പദ്ധതി നിലവിലുണ്ടോ; വിശദമാക്കുമോ;

(ബി) എങ്കില്‍, പ്രസ്തുത പദ്ധതി പ്രകാരം ഏതെല്ലാം ക്ഷേത്രക്കുളങ്ങളാണ് പുനരുദ്ധരിച്ചിട്ടുള്ളത്; വിശദമാക്കുമോ ?

842

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ശ്രീ. ജി. സുധാകരന്‍

,, കെ.വി. അബ്ദുള്‍ ഖാദര്‍

,, കെ.കെ. നാരായണന്‍

,, ബി. സത്യന്‍

() ക്ഷേത്ര സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ പരാജയപ്പെട്ട തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടേണ്ടതാണെന്ന് കോടതി നിരീക്ഷണം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ ഇപ്രകാരമുള്ള നിരീക്ഷണം ഉണ്ടാകാനിടയായ സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ബി) സാധനലേലം കള്ളപ്പണവേദിയാക്കരുതെന്ന് ഹൈക്കോടതി നിരീക്ഷിക്കാനിടയായെങ്കില്‍ അപ്രകാരം നിരീക്ഷിക്കുവാന്‍ ഇടയാക്കിയ സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ;

(സി) കോടതി നിരീക്ഷണങ്ങളെ തുടര്‍ന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഒഴിവുള്ള സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുപ്പ് നടത്താത്തതിന്റെ കാരണം വ്യക്തമാക്കുമോ?

843

ഗുരുവായൂര്‍ ക്ഷേത്രസുരക്ഷ

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

,, കെ. രാധാകൃഷ്ണന്‍

,, ബി. ഡി. ദേവസ്സി

,, . പ്രദീപ്കുമാര്‍

() ഗുരുവായൂര്‍ ക്ഷേത്രസുരക്ഷയ്ക്കായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം;

(ബി) മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ;

(സി) പൂര്‍ത്തീകരിച്ച കാര്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ഡി) ടെമ്പിള്‍ പോലീസ് സ്റേഷന്‍ പദ്ധതി ഏതു ഘട്ടത്തിലാണ്;

() സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ സുരക്ഷയ്ക്കായി പൊതുവായി എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; അറിയിക്കുമോ?

844

ആരാധനാല യങ്ങളിലെ ആചാര സ്ഥാനികര്‍ക്ക് ആനുകൂല്യം

ശ്രീ. . ചന്ദ്രശേഖരന്‍

() ഏതെല്ലാം സമുദായങ്ങളിലെ ആചാരസ്ഥാനികര്‍ക്കും കോലധാരികള്‍ക്കും ആണ് ഇപ്പോള്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത്; അറിയിക്കാമോ;

(ബി) കാസര്‍കോട് ജില്ലയിലെ മലവേട്ടുവ സമുദായ ആരാധനാലയങ്ങളിലെ ആചാര സ്ഥാനികര്‍ക്ക് ഇത്തരം ആനുകൂല്യം നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ ഈ വിഭാഗത്തിന് കൂടി ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ ?

845

ആശ്രാമം സബ്ഗ്രൂപ്പില്‍പ്പെട്ട ക്ഷേത്രങ്ങളെക്കുറിച്ചുള്ള വിവരം

ശ്രീമതി പി. അയിഷാ പോറ്റി

() കൊല്ലം ഗ്രൂപ്പില്‍ ആശ്രാമം സബ്ഗ്രൂപ്പില്‍പ്പെട്ട ക്ഷേത്രങ്ങളില്‍ ദേവസ്വം ബോര്‍ഡിലേയ്ക്ക് ഏറ്റവും കൂടുതല്‍ വരുമാനം ഒടുക്കുന്ന ക്ഷേത്രം ഏതാണ്;

(ബി) 2013-ലെ തിരുവിതാംകൂര്‍ ദേവസ്വം ഡയറിയില്‍ ആശ്രാമം സബ്ഗ്രൂപ്പിന്റേതായി രേഖപ്പെടുത്തിയിരിക്കുന്ന ഫോണ്‍ നമ്പരിലെ സേവനം സബ്ഗ്രൂപ്പിനു ലഭ്യമാകാതിരുന്നിട്ട് എത്ര നാളായി; വിശദമാക്കുമോ;

(സി) സബ്ഗ്രൂപ്പിന്റെ പേരില്‍ തെറ്റായ ഫോണ്‍ നമ്പര്‍ ഡയറിയില്‍ അച്ചടിച്ചുവരാനുണ്ടായ സാഹചര്യം എന്താണ്;

(ഡി) സബ്ഗ്രൂപ്പിന് ടെലിഫോണ്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍ വിശദാംശം അറിയിക്കുമോ?

846

മാടായി തിരുവര്‍ക്കാട് കാവില്‍ ക്ഷേത്രകലാ അക്കാദമി

ശ്രീ. റ്റി. വി. രാജേഷ്

കണ്ണൂര്‍ ജില്ലയിലെ മാടായി തിരുവര്‍ക്കാട് കാവില്‍ ക്ഷേത്രകലാ അക്കാദമി സ്ഥാപിക്കുന്നതിനും കോഴ്സുകള്‍ ആരംഭിക്കുന്നതിനും ഭരണാനുമതി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനുള്ള തടസ്സം എന്താണ്; വിശദാംശം നല്‍കുമോ?

<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.