UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2711

പന്തളം കുടിവെള്ളപദ്ധതി

ശ്രീ. ചിറ്റയം ഗോപകുമാര്‍

() പന്തളത്ത് നിലനില്‍ക്കുന്ന കുടിവെള്ളക്ഷാമം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അത് പരിഹരിക്കുന്നതിനുവേണ്ടി നടപ്പിലാക്കി വരുന്ന പന്തളം കുടിവെള്ള പദ്ധതിയുടെ പ്രവൃത്തികള്‍ 80% ത്തിലേറെ പൂര്‍ത്തീകരിച്ച് വര്‍ഷങ്ങളായിട്ടും പണി പൂര്‍ത്തീകരിക്കുവാന്‍ കഴിയാത്ത അവസ്ഥ ഒഴിവാക്കുന്നതിന് സ്വീകരിച്ച നടപടികളുടെ വിശദാംശം അറിയിക്കുമോ;

(സി) പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് അധികമായി വേണ്ട തുകയ്ക്കുള്ള ഭരണാനുമതി ലഭ്യമാക്കുന്നതിന് അടിയന്തിരമായ അനൂകൂല നടപടി സാദ്ധ്യമാക്കുമോ;

(ഡി) എങ്കില്‍ എന്നത്തേയ്ക്ക് പ്രസ്തുത പദ്ധതി പ്രവര്‍ത്തന സജ്ജമാക്കുന്നതിന് കഴിയുമെന്നറിയിക്കാമോ?

2712

റാന്നി താലൂക്കിലെ കൊല്ലമുള പദ്ധതി

ശ്രീ. രാജു എബ്രഹാം

() റാന്നി താലൂക്കിലെ കൊല്ലമുള പദ്ധതിക്ക് ആദ്യഘട്ടമായി എത്ര രൂപയാണ് അനവദിച്ചിട്ടുള്ളത്;

(ബി) പ്രസ്തുത പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കാന്‍ എന്തൊക്കെ നടപടികളാണ് പൂര്‍ത്തീകരിക്കാനുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) ചെറുകോല്‍-നാരങ്ങാനം, വടശ്ശേരിക്കര -പടയനിപ്പാറ എന്നീ പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെ എന്ന് ഓരോ പദ്ധതിയുടെയും വിശദാംശങ്ങള്‍ സഹിതം വ്യക്തമാക്കുമോ; എന്തൊക്കെ നടപടികളാണ് പൂര്‍ത്തീകരിക്കാനുള്ളത്?

(ഡി) പെരുനാടി-അത്തിക്കയം പദ്ധതിയുടെ ഡി..ആര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ; പ്രസ്തുത പദ്ധതിക്കായി എത്ര രൂപയുടെ എസ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളത്; ഇതിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിന് എന്തൊക്കെ നടപടികളാണ് ഇനിയും പൂര്‍ത്തിയാക്കാനുള്ളത്?

2713

കട്ടപ്പന - ഇരട്ടയാര്‍ കുടിവെള്ള പദ്ധതി

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() കട്ടപ്പന - ഇരട്ടയാര്‍ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏതു ഘട്ടത്തിലാണ്; വിശദാംശം നല്‍കുമോ;

(ബി) പ്രസ്തുത കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് എന്നു മുതലാണ്; പ്രസ്തുത പദ്ധതി എന്നത്തേയ്ക്ക് കമ്മീഷന്‍ ചെയ്യാന്‍ കഴിയും എന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത പദ്ധതിയുടെ എസ്റിമേറ്റ് തുക എത്രയായിരുന്നു;

(ഡി) പ്രസ്തുത പദ്ധതിക്കായി ഇതുവരെ എത്ര രൂപ ചെലവഴിച്ചിട്ടുണ്ട്; പ്രസ്തുത പദ്ധതി പൂര്‍ത്തീകരണത്തിനായി എത്ര രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്; വ്യക്തമാക്കുമോ ?

2714

കുട്ടനാട് പാക്കേജില്‍ ഫെയ്സ് 3, ഫെയ്സ് 4 ഇറിഗേഷന്‍ നിര്‍മ്മാണ പ്രവൃത്തികള്‍

ശ്രീ. തോമസ് ചാണ്ടി

() കുട്ടനാട് പാക്കേജില്‍ ഫെയ് 3, ഫെയ്സ് 4 എന്നിവയില്‍ ഉള്‍പ്പെട്ട മേജര്‍/മൈനര്‍ ഇറിഗേഷന്‍ നിര്‍മ്മാണ പ്രവൃത്തികളില്‍ അടിയന്തിര സ്വഭാവം ഉള്ള 10 ലക്ഷം രൂപയ്ക്ക് താഴെയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഇറിഗേഷന്‍ വകുപ്പിന്റെ കീഴില്‍ തന്നെ സാമ്പത്തികാനുമതി നല്‍കി നടപ്പിലാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ;

(ബി) ഫെയ്സ് 3, ഫെയ്സ് 4 എന്നിവയില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിന് കാലാതാമസം ഉണ്ടാകും എന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഫെയ്സ് 3, ഫെയ്സ് 4 എന്നിവയില്‍ ഉള്‍പ്പെട്ട പാടശേഖരങ്ങളില്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്താത്തതുമൂലം കൃഷിനാശം ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

2715

അനധികൃത ചെക്ക് ഡാമുകള്‍

ശ്രീ. സാജുപോള്‍

() പെരിയാറിലെ ജലം അനധികൃത ചെക്ക് ഡാമുകള്‍ നിര്‍മ്മിച്ച് തടഞ്ഞ് പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി) വാഗമണ്‍ വില്ലേജില്‍ മാത്രം 13 ഓളം അനധികൃതമായ ചെക്ക് ഡാമുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് ആരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) മീനച്ചിലാറിന്റെ പ്രഭവകേന്ദ്രങ്ങളിലും, വാഗമണ്ണിലെ മൊട്ടക്കുന്നുകളിലും സ്വകാര്യവ്യക്തികള്‍ നിര്‍മ്മിച്ചിട്ടുള്ള അനധികൃത തടയണകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിക പ്രശ്നങ്ങള്‍ സംബന്ധിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ ?

2716

ഭാരതപ്പുഴക്ക് കുറുകെ ചെറുതുരുത്തിയില്‍ തടയണ

ശ്രീ. കെ. രാധാകൃഷ്ണന്‍

() ഭാരതപ്പുഴക്ക് കുറുകെ ചേലക്കര മണ്ഡലത്തിലെ ചെറുതുരുത്തിയില്‍ തടയണ നിര്‍മ്മിക്കുവാന്‍ പദ്ധതി തയ്യാറാക്കിയ സാഹചര്യമെന്താണെന്ന് വ്യക്തമാക്കാമോ ;

(ബി) പ്രസ്തുത തടയണ നിര്‍മ്മാണം എപ്പോഴാണ് ആരംഭിച്ചത്; ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ ;

(സി) തടയണ നിര്‍മ്മാണം സ്തംഭനാവസ്ഥയിലാകാനുള്ള കാരണവും തടസ്സങ്ങള്‍ മാറ്റി നിര്‍മ്മാണം പുനരാരംഭിക്കുവാനും സ്വീകരിച്ച നടപടികളും വിശദമാക്കുമോ ;

(ഡി) കുടിവെള്ളക്ഷാമവും വരള്‍ച്ച കാരണം കാര്‍ഷിക തകര്‍ച്ചയും നേരിടുന്ന സാഹചര്യത്തില്‍ തടയണ നിര്‍മ്മാണം എപ്പോള്‍ പുനരാരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ?

2717

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന്റെ ടെണ്ടര്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ ടെണ്ടര്‍ വിളിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ;

(ബി) മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്ന പ്രവൃത്തിയുടെ നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ

(സി) പുതിയ ഡാമിന്റെ പ്രവര്‍ത്തനം എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിശദീകരിക്കാമോ?

2718

അനധികൃത തടയണകള്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

,, സാജു പോള്‍

,, എസ്. രാജേന്ദ്രന്‍

,, ബി. ഡി. ദേവസ്സി

() ഇടുക്കി ജില്ലയില്‍ പ്രത്യേകിച്ച് വാഗമണ്‍ വില്ലേജില്‍ സ്വകാര്യവ്യക്തികള്‍ നിരവധി അനധികൃത തടയണകള്‍ നിര്‍മ്മിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇടുക്കി ജില്ലാ കളക്ടര്‍ ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയിരുന്നോ ; എങ്കില്‍ പകര്‍പ്പ് നല്‍കാമോ ;

(സി) പെരിയാറിലേയ്ക്കുള്ള നീരൊഴുക്കു തടയുന്ന ഇവ പൊളിച്ചു മാറ്റാന്‍ നടപടി സ്വീകരിക്കുമോ ;

2719

തുമ്പൂര്‍മുഴിയില്‍ തടയണ, പീലാര്‍മുഴി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി

ശ്രീ. ബി. ഡി. ദേവസ്സി

() ചാലക്കുടിപ്പുഴയില്‍ തുമ്പൂര്‍മുഴിയില്‍ പുതിയ തടയണ നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ;

(ബി) പീലാര്‍മുഴി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നടത്തിപ്പിലാക്കാനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ?

2720

വൈപ്പിനിലെ കല്‍ച്ചിറ നിര്‍മ്മാണം

ശ്രീ. എസ്. ശര്‍മ്മ

() കായലിനോട് ചേര്‍ന്ന ഭാഗങ്ങളില്‍ കല്‍ച്ചിറ കെട്ടുന്നതിനും തോടുകളുടെ ആഴം വര്‍ദ്ധിപ്പിച്ച് കല്‍ച്ചിറ കെട്ടുന്നതിനും വൈപ്പിന്‍ മണ്ഡലത്തിലെ ഏതെല്ലാം പദ്ധതികളാണ് അനുമതിക്കായി സമര്‍പ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പദ്ധതികള്‍ക്ക് അനുമതി നല്‍കുവാന്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;

(സി) പ്രസ്തുത പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോയെന്ന് വ്യക്തമാക്കുമോ?

2721

ജല ഡാമുകളുടെ നവീകരണവും പുതിയ ഡാം നിര്‍മ്മാണവും

ശ്രീമതി കെ.എസ്.സലീഖ

() ജലവിഭവ വകുപ്പിന് കീഴില്‍ നിലവില്‍ എത്ര ഡാമുകളുണ്ട് അവ ഏതെല്ലാമെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത ഡാമുകളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികള്‍ക്കും ലോക ബാങ്ക് സഹായത്തോടെയുള്ള ഡാം റിഹാബിലിറ്റേഷന്‍ ആന്റ് ഇംപ്രൂവ്മെന്റ് പ്രോജക്ടിന് (ഡ്രിപ്) എത്ര തുകയുടെ ഭരണാനുമതി നല്‍കി; വിശദമാക്കുമോ;

(സി) പ്രസ്തുത പദ്ധതിക്ക് കേന്ദ്ര സഹായം ലഭ്യമാക്കുകയുണ്ടായോ; എത്ര വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്; വിശദമാക്കുമോ;

(ഡി) കനത്ത വേനല്‍ മൂലം സംസ്ഥാനത്ത് ഉണ്ടായ ജലലഭ്യതയുടെ കുറവ് പരിഹരിക്കുവാന്‍ കാലവര്‍ഷവും തുലാവര്‍ഷവും മുഖേന ലഭിക്കുന്ന ജലം പരമാവധി പ്രയോജനപ്പെടുത്തുവാന്‍ പുതിയ ഡാം കെട്ടുന്നതുള്‍പ്പെടെയുള്ള എന്തെങ്കിലും പുതിയ പദ്ധതിക്ക് രൂപം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?

2722

കുട്ടനാട്ടില്‍ കോണ്‍ക്രീറ്റ് ജെട്ടികള്‍ സ്ഥാപിക്കുന്നതിന് നടപടി

ശ്രീ. തോമസ് ചാണ്ടി

() കുട്ടനാട്ടിലെ വിവിധ പഞ്ചായത്തുകളില്‍ ഉളള താല്‍ക്കാലിക തടി ജെട്ടികള്‍ മാറ്റി കോണ്‍ക്രീറ്റ് ജെട്ടികള്‍ സ്ഥാപിക്കുന്നതിന് എന്ത് നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;

(ബി) 2012-13 സാമ്പത്തിക വര്‍ഷത്തില്‍ ഏതെല്ലാം ജെട്ടികള്‍ക്ക് സാമ്പത്തിക അനുമതി ലഭ്യമാക്കി എന്ന് വിശദമാക്കുമോ?

2723

അമ്പലപ്പുഴയിലെ സമഗ്ര തീരദേശ ജലവിതരണ പദ്ധതി

ശ്രീ. ജി. സുധാകരന്‍

() സമഗ്ര തീരദേശ പദ്ധതി പ്രകാരം അമ്പലപ്പുഴ, പുറക്കാട് ഗ്രാമപഞ്ചായത്തുകളില്‍ ഓവര്‍ഹെഡ് ടാങ്കും അനുബന്ധ ജലവിതരണ പദ്ധതികളും അനുവദിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഇവയുടെ നിര്‍മ്മാണം ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ; വിശദീകരിക്കുമോ;

(സി) ഇതിനായി എത്ര തുകയാണ് അനുവദിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ ?

2724

ഡാമുകളുടെ സുരക്ഷ

ശ്രീ. കെ. സുരേഷ് കുറുപ്പ്

() സംസ്ഥാനത്തെ ഡാമുകളുടെ സുരക്ഷയ്ക്ക് മതിയായ പ്രാധാന്യം നല്‍കുന്നില്ലെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഡാം സുരക്ഷാ സംഘടനയും ഡാം സുരക്ഷാ നടപടികളും എന്ന ശീര്‍ഷകത്തില്‍ 2011-2012 ബഡ്ജറ്റില്‍ എത്ര തുകയാണ് വകയിരുത്തിയത് ; ഇതുവരെ എത്ര തുക ചെലവഴിച്ചു ; വ്യക്തമാക്കാമോ ?

2725

മലമ്പുഴ അണക്കെട്ടിന്റെ നവീകരണം

ശ്രീ. എം. ചന്ദ്രന്‍

() മലമ്പുഴ അണക്കെട്ട് നവീകരിക്കുന്നതിനായി ലോകബാങ്കിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ച പ്രോജക്റ്റ് എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;

(ബി) നവീകരണത്തിനുള്‍പ്പെടുത്തിയിരിക്കുന്നത് ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ; വ്യക്തമാക്കാമോ ;

(സി) അണക്കെട്ടില്‍ നിന്നും മണലും എക്കലും നീക്കം ചെയ്യുന്നതിനായി വിദഗ്ദ്ധ സമിതികള്‍ എന്തെല്ലാം പഠനങ്ങളാണ് നടത്തിയിത് ; വിശദാംശം നല്‍കുമോ ?

2726

പെരുവണ്ണാമൂഴി റിസര്‍വോയറിലെ ബോട്ടുജെട്ടി നിര്‍മ്മാണം

ശ്രീ. പുരുഷന്‍ കടലുണ്ടി

() കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി റിസര്‍വോയറില്‍ ബോട്ടുജെട്ടി നിര്‍മ്മിക്കുന്നതിനുളള പദ്ധതിയുടെ പുരോഗതി അറിയിക്കാമോ;

(ബി) പ്രസ്തുത നിര്‍മ്മാണ ചുമതല ഏറ്റെടുത്തിട്ടുണ്ടോ;

(സി) ഇതിന്റെ ഡിസൈന്‍, പ്ളാന്‍, വിശദമായ എസ്റിമേറ്റ് എന്നിവ തയ്യാറാക്കുന്നതില്‍ ആര്‍ക്കെങ്കിലും ചുമതല നല്‍കിയിട്ടുണ്ടോ;

(ഡി) ബന്ധപ്പെട്ട ഏജന്‍സിക്ക് പ്രസ്തുത ഇനത്തില്‍ എത്ര തുക അനുവദിച്ചിട്ടുണ്ട്;

() ബന്ധപ്പെട്ട ഏജന്‍സി ആവശ്യപ്പെട്ട രേഖകള്‍ (ഡിസൈന്‍, പ്ളാന്‍, എസ്റിമേറ്റ്) സമര്‍പ്പിച്ചിട്ടുണ്ടോ;

(എഫ്) നിര്‍മ്മാണ പ്രവൃത്തി എപ്പോള്‍ ആരംഭിക്കുമെന്ന് അറിയിക്കാമോ?

2727

കോഴിക്കോട്ടെ പുന്നൂര്‍പുഴ തീരദേശ സംരക്ഷണ പദ്ധതി

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ പൂന്നൂര്‍പുഴയുടെ തീരങ്ങള്‍ സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ;

(ബി) ഇതുമായി ബന്ധപ്പെട്ട് തീരപ്രദേശത്ത് താമസിക്കുന്നവരില്‍ നിന്ന് അപേക്ഷ ലഭിച്ചിട്ടുണ്ടോ;

(സി) അപേക്ഷ നല്‍കിയവരുടെ പേരുവിവരവും അപേക്ഷകളില്‍ സ്വീകരിച്ച നടപടികളും വിശദമാക്കുമോ ?

2728

ചാലിയാര്‍ പുഴയിലെ പാര്‍ശ്വഭിത്തി നിര്‍മ്മാണം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() ചാലിയാര്‍ പുഴയില്‍ വാഴക്കാട് കവണക്കല്ല് റഗുലേറ്റര്‍ കം- ബ്രിഡ്ജിന്റെ സമീപം ഇടത് കരയില്‍ പാര്‍ശ്വഭിത്തി കെട്ടുന്നതിന് 21-02-2007-ാം തീയതിയിലെ ജി.. (ആര്‍.ടി) നമ്പര്‍ 240/07/ഡബ്ള്യൂ.ആര്‍.ഡി നമ്പറായി 94 ലക്ഷം രൂപയ്ക്കുള്ള ഭരണാനുമതി ജലവിഭവ വകുപ്പ് നല്‍കിയിരുന്നുവോ ; എങ്കില്‍ ഇതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ബി) ബഹു. കേരള ഹൈക്കോടതിയുടെ 14-03-2006 തീയതിയിലെ ഡബ്ള്യൂ. പി. സി നം. 3191 ഓഫ് 2005 (എസ്) ജഡ്ജ്മെന്റ് പ്രകാരമാണോ ഭരണാനുമതി നല്‍കിയിരിക്കുന്നത് എന്ന് വ്യക്തമാക്കുമോ;

(സി) 2007 ന് ശേഷം ഈ ഭരണാനുമതി പ്രകാരം പ്രവൃത്തി നടത്തുന്നതിന് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ കോപ്പികളുടെ പകര്‍പ്പ് സഹിതം വിശദമാക്കുമോ;

(ഡി) ഇവിടെ പാര്‍ശ്വഭിത്തികെട്ടിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ ;

() 2007 ല്‍ ഭരണാനുമതി നല്‍കുമ്പോള്‍ "2702-01-800-94 പ്രോജക്ട് മെയിന്റനന്‍സ്-34 അദര്‍ ചാര്‍ജസ്'' എന്ന ശീര്‍ഷകത്തില്‍ നിന്നാണോ പണം അനുവദിക്കുവാന്‍ നിര്‍ദ്ദേശിച്ചിരുന്നത് ;

(എഫ്) പിന്നീട് പ്രസ്തുത പ്രവൃത്തിക്ക് തുക വകയിരുത്താതിരിക്കാനുള്ള കാരണം വ്യക്തമാക്കുമോ ;

(ജി) ഇവിടെ പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കുന്നതിന് എന്ത് നടപടി സ്വീകരിച്ചിരിക്കുന്നു; എന്നത്തേയ്ക്ക് പ്രവൃത്തി ആരംഭിക്കുവാന്‍ കഴിയും ; വ്യക്തമാക്കുമോ ?

2729

പൊഴിക്കര ചീപ്പിന്റെ പ്രവര്‍ത്തനം ക്രമീകരിക്കാന്‍ നടപടി

ശ്രീ. ജി. എസ്. ജയലാല്‍

() ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ പൊഴിക്കര ചീപ്പ് നവീകരിച്ച ശേഷം പ്രസ്തുത സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതിലേയ്ക്ക് ബന്ധപ്പെട്ട വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ എന്താണ്; വ്യക്തമാക്കുമോ;

(ബി) ചീപ്പിന്റെ പ്രവര്‍ത്തനം ക്രമീകരിക്കാത്തതിനാല്‍ ഇത്തിക്കര ഏലാ ഉള്‍പ്പെട്ട പ്രദേശത്ത് നിരന്തരം ഉപ്പുവെള്ളം കയറുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന് പരിഹാര നടപടി സ്വീകരിക്കുമോ ?

2730

ഭൂഗര്‍ഭ ജല നിരപ്പ്

ശ്രീ. സി. ദിവാകരന്‍

,, . കെ. വിജയന്‍

,, ജി. എസ്. ജയലാല്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

() സംസ്ഥാനത്തെ ഭൂഗര്‍ഭ ജല നിരപ്പ് താഴ്ന്നുകൊണ്ടിരിക്കുന്നതായി ഭൂഗര്‍ഭ ജലവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ റിപ്പോര്‍ട്ടിലെ മറ്റ് കണ്ടെത്തലുകള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;

(ബി) അപകടകരമാംവിധം ജലനിരപ്പ് താഴ്ന്ന എത്ര ബ്ളോക്കുകളുണ്ടെന്നാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; ഈ സ്ഥലങ്ങളില്‍ ഭൂഗര്‍ഭ ജലനിരപ്പ് താഴുന്നതിനുണ്ടായ കാരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോ?

2731

ഭൂഗര്‍ഭജലത്തിന്റെ അനധികൃത ചൂഷണം

ശ്രീ. മുല്ലക്കര രത്നാകരന്‍

സ്വകാര്യ സംരംഭകര്‍ ഭൂഗര്‍ഭജലം അനധികൃതമായി ചൂഷണം ചെയ്യുന്നതു തടയാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വ്യക്തമാക്കുമോ?

2732

കുഴല്‍ക്കിണറുകള്‍

ശ്രീ. പാലോട് രവി

,, വി. പി. സജീന്ദ്രന്‍

,, ബെന്നി ബെഹനാന്‍

,, . സി. ബാലകൃഷ്ണന്‍

() സംസ്ഥാനത്ത് പ്രവര്‍ത്തനരഹിതമായ കുഴല്‍കിണറുകള്‍ ഉപയോഗയോഗ്യമാക്കുന്നതിനും പുതിയ കുഴല്‍കിണറുകള്‍ നിര്‍മ്മിക്കുന്നതിനും പദ്ധതിയുണ്ടോ; വിശദമാക്കുമോ;

(ബി) ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(സി) പ്രസ്തുത പദ്ധതി മൂലം സംസ്ഥാനത്തെ കുടിവെള്ള ക്ഷാമം എത്രമാത്രം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കുമോ;

(ഡി) ഏതെല്ലാം ഏജന്‍സിയുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്?

2733

കേരള ഡ്രിങ്കിംഗ് വാട്ടര്‍ സപ്ളൈ ലിമിറ്റഡ് അക്വയര്‍ ചെയ്ത സ്ഥലം

ശ്രീ. സാജുപോള്‍

() "കേരള ഡ്രിങ്കിംഗ് വാട്ടര്‍ സപ്ളൈ കമ്പനി ലിമിറ്റഡ്''ന് ആവശ്യമായ സ്ഥലം എവിടെയെല്ലാമാണ് അക്വയര്‍ ചെയ്തിട്ടുള്ളത്;

(ബി) കമ്പനിക്കാവശ്യമായ അസംസ്കൃതവസ്തുവായ ജലം ലഭിക്കുന്നതിന് ആരുടെ അനുമതിയാണ് വേണ്ടത്?

2734

കാസര്‍ഗോഡ് ജില്ലയില്‍ ഭൂജല വകുപ്പിലുള്ള ഒഴിവുകള്‍

ശ്രീ. . ചന്ദ്രശേഖരന്‍

() കാസര്‍ഗോഡ് ജില്ലയില്‍ ഭൂജല വകുപ്പില്‍ ആകെ എത്ര ഒഴിവുകള്‍ ഏതെല്ലാം തസ്തികകളില്‍ ഉണ്ടെന്ന് അറിയിക്കുമോ;

(ബി) പ്രസ്തുത ഓഫീസില്‍ നിന്നും വര്‍ക്കിംഗ് അറേഞ്ച്മെന്റ് വഴി അന്യ ജില്ലകളില്‍ ജോലിചെയ്യുന്ന എത്ര ഉദ്യോഗസ്ഥരുണ്ടെന്ന വ്യക്തമാക്കുമോ;

(സി) പ്രസ്തുത വകുപ്പിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങളെ പ്രസ്തുത കാരണങ്ങള്‍ പ്രതികൂലമായി ബാധിക്കപ്പെടുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ നിലവിലെ ഒഴിവുകള്‍ നികത്തുവാന്‍ നടപടി സ്വീകരിക്കുമോ?

2735

റിവര്‍ മാനേജ്മെന്റ് ഫണ്ട് മുഖേന അനുവദിക്കുന്ന തുക

ശ്രീ. കെ. അജിത്

() റിവര്‍ മാനേജ്മെന്റ് ഫണ്ട് മുഖേന കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കോട്ടയം ജില്ലയില്‍ ആകെയും വൈക്കം നിയോജകമണ്ഡപരിധിയിലും എത്ര തുക അനുവദിച്ചു എന്നും എത്ര തുക ചെലവഴിച്ചു എന്നും വ്യക്തമാക്കുമോ;

(ബി) റിവന്‍ മാനേജ്മെന്റ് ഫണ്ട് വഴി അനുവദിക്കുന്ന തുകകള്‍, കൃത്യസമയത്ത് ജോലികള്‍ പൂര്‍ത്തിയാക്കാതെ ലാപ്സായിപോകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) അനുവദിക്കുന്ന തുകകള്‍ സമയബന്ധിതമായി ചെലവഴിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ?

2736

ചെമ്മാപ്പിള്ളി തൂക്കുപാലം

ശ്രീമതി ഗീതാ ഗോപി

() കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒന്നര കോടി രൂപ അനുവദിച്ച താന്ന്യം പഞ്ചായത്തിലെ ചെമ്മാപ്പിള്ളി തൂക്കുപാലം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ വിശദമാക്കുമോ ;

(ബി) പ്രസ്തുത നിര്‍മ്മാണ പ്രവൃത്തി എന്നത്തേയ്ക്ക് പൂര്‍ത്തിയാകുമെന്ന് വ്യക്തമാക്കുമോ ;

(സി) തൂക്കുപാലം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി പുഴയോരം പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമോ ?

2737

ഇരുമ്പോത്തിങ്കല്‍ കടവ് റഗുലേറ്റര്‍ കംബ്രിഡ്ജ് നിര്‍മ്മാണം

ശ്രീ. കെ. എന്‍. . ഖാദര്‍

() തേഞ്ഞിപ്പാലം വള്ളിക്കുന്ന് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇരുമ്പോത്തിങ്കല്‍ കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ ;

(ബി) ആയതു സംബന്ധിച്ച് ഇതുവരെ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ ?

2738

എരമം-കുറ്റൂര്‍ പഞ്ചായത്തിലെ മാവുള്ള പൊയില്‍  വി.സി.ബി. കം ബ്രിഡ്ജ്

ശ്രീ. സി. കൃഷ്ണന്‍

() കണ്ണൂര്‍ ജില്ലയില്‍ എരമം-കുറ്റൂര്‍ പഞ്ചായത്തില്‍ മാവുള്ള പൊയില്‍ വി.സി.ബി. കം.ബ്രിഡ്ജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ നിലവിലുള്ള അവസ്ഥ വിശദമാക്കാമോ ;

(ബി) നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള തടസ്സമെന്തെന്ന് വിശദമാക്കാമോ ;

(സി) നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് ആരംഭിക്കാന്‍ കഴിയും; വ്യക്തമാക്കുമോ ?

2739

പൊന്നാനി മണ്ഡലത്തിലെ വെളിയങ്കോട് ലോക് കം ബ്രിഡ്ജ്

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() പൊന്നാനി മണ്ഡലത്തിലെ വെളിയങ്കോട് ലോക് കം ബ്രിഡ്ജിന്റെ പുതിയ ഡിസൈന്‍ എസ്റിമേറ്റ് എന്നിവ തയ്യാറായിട്ടുണ്ടോ; വിശദമാക്കാമോ;

(ബി) എങ്കില്‍ എത്ര തുക വേണ്ടിവരുമെന്ന് വ്യക്തമാക്കാമോ;

(സി) പ്രസ്തുത പദ്ധതിക്കായി നിലവില്‍ എത്ര തുകയുടെ എ.എസ്. ആണ് ലഭിച്ചിരുന്നത് എന്ന് വ്യക്തമാക്കാമോ;

(ഡി) പ്രസ്തുത പദ്ധതി എന്നത്തേയ്ക്ക് ആരംഭിക്കുമെന്ന് വിശദമാക്കാമോ ?

2740

ചിത്താരി റഗുലേറ്റര്‍ കം-ബ്രിഡ്ജ്

ശ്രീ.കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയില്‍ ചിത്താരി റഗുലേറ്റര്‍ കം-ബ്രിഡ്ജിന് സാമ്പത്തിക സഹായം ലഭ്യമായിട്ടുണ്ടോ;

(ബി) എങ്കില്‍ എത്ര ലക്ഷം രൂപയ്ക്കാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് അറിയിക്കാമോ;

(സി) നിരക്കുവര്‍ദ്ധനവുമൂലമുള്ള അധിക തുക ലഭ്യമാക്കുന്നതിനായി പുതുക്കിയ എസ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി) പ്രസ്തുത പ്രവര്‍ത്തിക്ക് സാങ്കേതികാനുമതി നല്‍കി എന്ന് ആരംഭിക്കാനാവും എന്ന് വ്യക്തമാക്കാമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.