UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2741

തോക്കാട് തോടിന് കുറുകെ നിര്‍മ്മിക്കുന്ന വി.സി.ബി. കം ബ്രിഡ്ജ്

ശ്രീ. സി. കൃഷ്ണന്‍

() എരമം-കുറ്റൂര്‍ പഞ്ചായത്തിലെ തോക്കാട് തോടിന് കുറുകെ നിര്‍മ്മിക്കുന്ന വി.സി.ബി. കം ബ്രിഡ്ജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ നിലവിലുള്ള അവസ്ഥ വിശദമാക്കാമോ ;

(ബി) നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള തടസ്സമെന്താണ് ;

(സി) പ്രസ്തുത നിര്‍മ്മാണം എന്നത്തേയ്ക്ക് ആരംഭിക്കാന്‍ കഴിയും ; വ്യക്തമാക്കാമോ ?

2742

കരങ്കുഴി തോടിനു കുറുകെ റഗുലേറ്റര്‍ കം ബ്രിഡ്ജ്

ശ്രീ. സി. കൃഷ്ണന്‍

() കണ്ണൂര്‍ ജില്ലയില്‍ കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തില്‍ കരിങ്കുഴി തോടിനു കുറുകെയുള്ള റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ നിലവിലുള്ള അവസ്ഥ വിശദമാക്കുമോ ;

(ബി) നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള തടസ്സമെന്തെന്ന് വിശദമാക്കാമോ ;

(സി) തടസ്സങ്ങള്‍ നീക്കി റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണം എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ ?

2743

പേരൂല്‍ തോടിനുകുറുകെ വി.സി.ബി. നിര്‍മ്മാണം

ശ്രീ. സി. കൃഷ്ണന്‍

() കണ്ണൂര്‍ ജില്ലയിലെ എരമം കുറ്റൂര്‍ പഞ്ചായത്തിലെ പേരൂല്‍ തോടിനുകുറുകെ പുനര്‍ നിര്‍മ്മിക്കുന്ന വി.സി.ബി.യുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ നിലവിലുള്ള അവസ്ഥ വിശദമാക്കാമോ;

(ബി) നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള തടസ്സമെന്താണ്; തടസ്സങ്ങള്‍ നീക്കി നിര്‍മ്മാണം എന്നത്തേയ്ക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ?

2744

ആനപ്പടി ഹൈഡ്രോളില്‍ പാലം നിര്‍മ്മാണം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() പൊന്നാനി മണ്ഡലത്തില്‍ കനോലി കനാലിന് കുറുകെ വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ ആനപ്പടി ഹൈഡ്രോളില്‍ പാലം നിര്‍മ്മാണത്തിന് ആസ്തി വികസന ഫണ്ടില്‍നിന്നും തുക അനുവദിച്ചതായി ധനകാര്യ വകുപ്പില്‍നിന്ന് കത്ത് ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ പ്ളാന്‍, എസ്റിമേറ്റ് എന്നിവ തയ്യാറായിട്ടുണ്ടോ;

(സി) .എസ്. ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; വിശദമാക്കുമോ ?

2745

ജലസേചന വകുപ്പില്‍ ഇ-ടെന്‍ഡറിംഗ് സംവിധാനം

ശ്രീ. വര്‍ക്കല കഹാര്‍

,, സി.പി. മുഹമ്മദ്

,, സണ്ണി ജോസഫ്

,, പാലോട് രവി


() ജലസേചന വകുപ്പില്‍ ഇ-ടെന്‍ഡറിംഗ് സംവിധാനം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) എന്തെല്ലാം സൌകര്യങ്ങളാണ് പ്രസ്തുത സംവിധാനം വഴി ലഭിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) കരാറുകാര്‍ തമ്മിലുള്ള അവിഹിത കൂട്ടുകെട്ടും അഴിമതിയും ഒഴിവാക്കാന്‍ പ്രസ്തുത സംവിധാനത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(ഡി) ഏതെല്ലാം പദ്ധതികള്‍ക്കാണ് പ്രസ്തുത സംവിധാനം പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?

2746

കേരള വാട്ടര്‍ അതോറിറ്റിയിലെ ഇ-ഗവേണന്‍സ്

ശ്രീ. എളമരം കരീം

() കേരള വാട്ടര്‍ അതോറിറ്റിയിലെ അആഅഇഡട സോഫ്റ്റ്വെയര്‍ ഏതു വര്‍ഷമാണ് ആരംഭിച്ചത് ; അആഅഇഡട ന് വേണ്ടി ഡെവലപ്മെന്റ്, മെയിന്റനന്‍സ്, എന്‍..സി സ്റാഫിന്റെ ശമ്പളം എന്നീ ഇനങ്ങളില്‍ ഓരോ വര്‍ഷവും എത്ര തുക വീതം ചെലവാക്കുന്നു എന്ന് വ്യക്തമാക്കുമോ ;

(ബി) അആഅഇഡട ന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എന്‍..സി യുടെ ജീവനക്കാര്‍ കേരള വാട്ടര്‍ അതോറിറ്റിയില്‍ ജോലി ചെയ്യുന്നുണ്ടോ ; ഇവര്‍ക്ക് പകരമായി കേരള വാട്ടര്‍ അതോറിറ്റിയിലെ സ്ഥിരം ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി അവരെ അആഅഇഡട ന്റെ ചുമതല ഏല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ;

(സി) കേരള വാട്ടര്‍ അതോറിറ്റിയിലെ ഐ.ടി മാസ്റര്‍ പ്ളാന്‍ അനുസരിച്ച് ഒരു ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ക്ക് ഐ.ടിയുടെ പൂര്‍ണ്ണ ചുമതല കൊടുത്തിട്ടുണ്ടോ ;

(ഡി) ഡി.ബി.എ യുടെ തസ്തികയില്‍ സ്ഥിരം നിയമനത്തിനായി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടൊ ; ഇല്ലെങ്കില്‍ എന്തുകൊണ്ട് ;

() അആഅഇഡട ഏതെല്ലാം ഓഫീസുകളിലേക്കാണ് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത് ?

2747

കേരള വാട്ടര്‍ അതോറിറ്റിയില്‍ സോഫ്റ്റ് വെയര്‍ വാങ്ങിയ നടപടി

ശ്രീ. കെ. വി. വിജയദാസ്

() കേരള വാട്ടര്‍ അതോറിറ്റിയില്‍ 'ORACLE' സോഫ്റ്റ്വെയര്‍ വാങ്ങിയതിലൂടെ ഏതെല്ലാം ഓഫീസുകളിലേക്ക് 'ABACUS'ന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്;

(ബി) കേരള വാട്ടര്‍ അതോറിറ്റിയില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിക്കണം എന്ന് 2011-ല്‍ ഐ.ടി സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന് വിരുദ്ധമായി എന്തെങ്കിലും നടപടി സ്വീകരിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്കുമോ;

(സി) സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഒഴിവാക്കി ''ORACLE' വാങ്ങുന്നത് കാരണം സോഫ്റ്റ്വെയറിന്റെ വില, ലൈസന്‍സ് ഫീസ് എന്നീ ഇനങ്ങളില്‍ ഉണ്ടാകുന്ന അധികചെലവ് കണക്കാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(ഡി) 'ORACLE' എന്ന കമ്പനിയുടെ ഉല്പന്നം 'ടെന്‍ഡര്‍' ഒഴിവാക്കി KELTRON മുഖാന്തിരം വാങ്ങുന്നത് നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() 'ഫിനാന്‍ഷ്യല്‍ അക്കൌണ്ടിംഗ് സിസ്റം' വികസിപ്പിച്ചുക്കൊണ്ടിരിക്കുമ്പോള്‍ തന്നെ 'ടാലി' സോഫ്റ്റ്വെയര്‍ വാങ്ങിയതിന്റെ കാരണം വ്യക്തമാക്കുമോ; ഇതിനായി എത്ര രൂപ ചെലവായി എന്ന് വ്യക്തമാക്കുമോ?

2748

കേരള വാട്ടര്‍ അതോറിറ്റിയിലെ ജീവനക്കാരുടെ എണ്ണം

ശ്രീമതി ഗീതാ ഗോപി

കേരള വാട്ടര്‍ അതോറിറ്റിയില്‍ എന്‍.എം.ആര്‍ വിഭാഗം, സി.എല്‍.ആര്‍ വിഭാഗം, എച്ച്.ആര്‍ (സ്വന്തം പേരില്‍ കൂലി കൈപ്പറ്റുന്നവര്‍), കരാര്‍ തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം വിശദമാക്കുമോ;

2749

കേരള വാട്ടര്‍ അതോറിറ്റിയില്‍ ട്രാന്‍സ്ഫര്‍ നോംസ്

ശ്രീമതി ഗീതാ ഗോപി

കേരള വാട്ടര്‍ അതോറിറ്റിയില്‍ ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് സംഘടനകളുമായി ചര്‍ച്ച നടത്തി എന്തെങ്കിലും ട്രാന്‍സ്ഫര്‍ നോംസ് ഉണ്ടാക്കിയിട്ടുണ്ടോ; എന്തെല്ലാമെന്നു വ്യക്തമാക്കുമോ?

2750

കേരള വാട്ടര്‍ അതോറിറ്റിയിലെ കമ്പ്യൂട്ടറൈസേഷന്‍

ശ്രീമതി. ഗീതാ ഗോപി

() കേരള വാട്ടര്‍ അതോറിറ്റിയില്‍ കമ്പ്യൂട്ടറൈസേഷന്‍ നടപ്പിലാക്കുന്നതിന്റെ പൂരോഗതി വിശദമാക്കുമോ;

(ബി) പൊതു മേഖലാ സ്ഥാപനങ്ങള്‍ കമ്പ്യൂട്ടറൈസേഷന്‍ നടപ്പാക്കുമ്പോള്‍ ഫ്രീ സോഫ്റ്റ്വെയര്‍ ഉപയോഗിക്കണമെന്ന സര്‍ക്കാര്‍ നയം വാട്ടര്‍ അതോറിറ്റിക്ക് ബാധകമാണോ;

(സി) എങ്കില്‍ സര്‍ക്കാര്‍ നയം വാട്ടര്‍ അതോറിറ്റിയിലും നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2751

കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ സ്പെഷ്യല്‍ റൂളുകളിലെ അപാകത

ശ്രീ. സി. ദിവാകരന്‍

കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ മിനിസ്റീരിയല്‍, ടെക്നിക്കല്‍ സ്പെഷ്യല്‍ റൂളുകളിലെ അപാകത പരിഹരിക്കുന്നതിലേയ്ക്ക് സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ ?

2752

കുളങ്ങളും തോടുകളും സംരക്ഷിക്കുന്നതിന് നടപടി

ശ്രീമതി. കെ.കെ. ലതിക

() കുളങ്ങളും തോടുകളും സംരക്ഷിക്കുന്നതിനും നവീകരിക്കുന്നതിനും എന്തെല്ലാം പദ്ധതികളാണ് നടത്തിവരുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി) 2012-13 വര്‍ഷത്തില്‍ ഇക്കാര്യത്തില്‍ എത്ര തുക അനുവദിച്ചു എന്നും അനുവദിച്ചതില്‍ എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ;

(സി) കുറ്റ്യാടി മണ്ഡലത്തിന്റെ പരിധിയില്‍ പ്രസ്തുത ഇനത്തില്‍ ഏതെല്ലാം പദ്ധതികളാണ് ഏറ്റെടുത്തതെന്നും എത്ര തുക അനുവദിച്ചുവെന്നും പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്തെന്നും വ്യക്തമാക്കുമോ?

2753

കരമന, കിള്ളിയാര്‍ എന്നീ നദികളുടെ സംരക്ഷണം

ശ്രീ. വി. ശിവന്‍കുട്ടി

() തിരുവനന്തപുരം ജില്ലയിലെ കരമന, കിള്ളിയാര്‍ എന്നീ നദികള്‍ ശുചീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് വിശദമാക്കുമോ;

(ബി) ആയതിനായി ഇനി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

2754

കുടിവെള്ള ക്ഷാമം

ശ്രീ. സി. ദിവാകരന്‍

() കേരളത്തില്‍ രൂക്ഷമായ വരള്‍ച്ച മൂലം ഏറ്റവും കൂടുതല്‍ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത് ഏതെല്ലാം ജില്ലകളിലാണെന്ന് പഠനം നടത്തിയി ട്ടുണ്ടോ; എങ്കില്‍ എവിടെയെല്ലാമാണ്; വ്യക്തമാക്കുമോ;

(ബി) ഏത് ഏജന്‍സിയാണ് പഠനം നടത്തിയത് ?

2755

പാറക്കടവിലെ കുടിവെള്ളക്ഷാമം

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി നിയോജക മണ്ഡലത്തിലെ പാറക്കടവ് ഗ്രാമ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി അനുവദിച്ച രണ്ടര കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ നിജസ്ഥിതി വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്നും ഇതിന്റെ കാലതാമസത്തിന് കാരണമെന്തെന്നും വിശദമാക്കുമോ ?

2756

ടാങ്കര്‍ ലോറിയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളക്ഷാമത്തിന് ലൈസന്‍സ്

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() കുടിവെള്ളം മാലിന്യമുക്തമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;

(ബി) ടാങ്കര്‍ ലോറിയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം മാലിന്യമുക്തമാണെന്ന് ഉറപ്പു വരുത്തുവാനും അപ്രകാരം മാലിന്യമുക്തമായവയ്ക്കു മാത്രം ലൈസന്‍സ് നല്‍കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കാമോ;

(സി) പ്രസ്തുത പദ്ധതി പ്രകാരം എത്ര ലൈസന്‍സുകള്‍ നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ ?

2757

റാന്നി നിയോജകമണ്ഡലത്തിലെ ജലവിതരണ പ്രവൃത്തികള്‍

ശ്രീ. രാജു എബ്രഹാം

() റാന്നി നിയോജകമണ്ഡലത്തിലെ വിവിധ ജലവിതരണ പദ്ധതികളില്‍ ഓരോ പദ്ധതിയ്ക്കും ടഘഋഇ യില്‍ എത്ര തുകയാണ് അനുവദിച്ചിട്ടുള്ളത്;

(ബി) പ്രസ്തുത പദ്ധതിയ്ക്കുള്ള ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ടോ;

(സി) ഇവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; ഇനിയും എന്തെല്ലാം നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും വിശദമാക്കാമോ?

2758

കുടിവെള്ള വിതരണ കമ്പനി ചട്ടങ്ങള്‍

ശ്രീ. കെ. മുരളീധരന്‍

,, ടി. എന്‍. പ്രതാപന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. ശിവദാസന്‍ നായര്‍

കുടിവെള്ള വിതരണ കമ്പനിയുടെ വിശദമായ പ്രവര്‍ത്തനത്തിനുള്ള ചട്ടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടോ ?

2759

ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൌജന്യ കുടിവെള്ള വിതരണം

ശ്രീ.കെ. രാജു

() കേരളത്തില്‍ പൊതു ജലവിതരണ ശൃംഖല വഴി എത്ര ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് തികച്ചും സൌജന്യമായി കുടിവെള്ളം നല്‍കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) ജി.(എം.എസ്)103/2012/ഡബ്ള്യൂ.ആര്‍.ഡി തീയതി 31.12.2012 ന് ഇറങ്ങിയ ഉത്തരവില്‍ കുടിവെള്ളവിതരണത്തിന് സി...സി മോഡല്‍ കമ്പനി രൂപീകരിക്കുമെന്നും ഇതില്‍ 51% സ്വകാര്യ ഓഹരി പങ്കാളിത്തം ഉണ്ടെന്നും വ്യക്തമാക്കി സാഹചര്യത്തില്‍ സൌജന്യ നിരക്കിലുള്ള കുടിവെള്ള വിതരണം നിര്‍ത്തലാക്കുന്നതിന് കാരണമാകുമോ;

(സി) പ്രസ്തുത ഉത്തരവ് മൂലം ജലസമ്പത്ത് വാണിജ്യവല്‍ക്കരിക്കപ്പെടുമെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) നീതിയുക്തമായ ജലവിതരണം ഉറപ്പു വരുത്തുന്നതിലേയ്ക്കായി പ്രസ്തുത ഉത്തരവ് റദ്ദാക്കുമോ ?

2760

നാദാപുരം മണ്ഡലത്തില്‍ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിന് നടപടി

ശ്രീ. .കെ. വിജയന്‍

() നാദാപുരം മണ്ഡലത്തില്‍ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ഇതുവരെയായും നടത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;

(ബി) കൂടുതല്‍ വരള്‍ച്ച അനുഭവപ്പെടുന്ന നാദാപുരം മണ്ഡലത്തില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് കൂടുതല്‍ തുക അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

2761

കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നടപടി

ശ്രീ. പി. സി. വിഷ്ണുനാഥ്

() ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി അഞ്ചാം വാര്‍ഡില്‍ സെന്റ്മേരീസ് സ്കൂള്‍ - കുറ്റിക്കാട്ടില്‍പ്പടി റോഡിനും കീക്കാട്ടില്‍ മലയില്‍ റോഡിനും ഐ.പി.സി. ഹാള്‍ റോഡിനും മദ്ധ്യേയുള്ള പ്രദേശങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ആയത് പരിഹരിക്കുവാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(സി) നിലവിലുള്ള തിരുവല്ലാകുടിവെള്ള പദ്ധതിയില്‍ നിന്നും കണക്ഷന്‍ നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?

2762

തീരദേശത്തെ ശുദ്ധജല ദൌര്‍ലഭ്യം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() ശുദ്ധജലക്ഷാമം മൂലം സംസ്ഥാനത്തെ തീരദേശവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വിലയിരുത്തിയിട്ടുണ്ടോ;

(ബി) അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താത്തതു കാരണം തീരദേശ ഗ്രാമീണ മേഖലയിലെ പല പദ്ധതികളും അവതാളത്തിലാണെന്നത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(സി) കോടികള്‍ മുതല്‍ മുടക്കിയ വിഴിഞ്ഞം, മുക്കോല, പുലിയൂര്‍ക്കോണം, കരിച്ചല്‍, കൊല്ലങ്കോണം, കണ്ണകുളം, അട്ടറമൂല, മൂലക്കര, വളവ്നട, പുളിങ്കുടി തുടങ്ങിയ ശുദ്ധജല പദ്ധതികളുടെയെല്ലാം ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ ?

2763

വരള്‍ച്ച നേരിടാന്‍ കേന്ദ്രം അനുവദിച്ച സാമ്പത്തിക സഹായം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() സംസ്ഥാനത്ത് ഏതൊക്കെ പ്രദേശങ്ങള്‍ വരള്‍ച്ചബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) കേരളത്തിലെ വരള്‍ച്ചാ മേഖലകള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്ര സംഘം വന്നിരുന്നുവോ;

(സി) എങ്കില്‍ കേന്ദ്രസംഘം എത്ര തവണ ഏതൊക്കെ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ആരില്‍നിന്നെല്ലാം വിശദാംശങ്ങള്‍ ശേഖരിച്ചെന്ന് വിശദമാക്കാമോ;

(ഡി) ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസംഘം എന്തെല്ലാം ശുപാര്‍ശകളാണ് സമര്‍പ്പിച്ചതെന്ന് വിശദമാക്കാമോ;

() സംസ്ഥാനത്ത് വരള്‍ച്ച നേരിടാന്‍ കേന്ദ്രം ഇതിനകം എത്ര സാമ്പത്തിക സഹായം അനുവദിച്ചെന്ന് വിശദമാക്കാമോ ?

2764

കുടിവെള്ളത്തിന്റെ ഗുണമേന്മ

ശ്രീ. എം. ഉമ്മര്‍

,, എന്‍. . നെല്ലിക്കുന്ന്

() സംസ്ഥാനത്ത് ലഭ്യമാകുന്ന കുടിവെള്ളത്തിന്റെ ഗുണമേന്മ കുറഞ്ഞുവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) കുടിവെള്ളത്തിന്റെ ഗുണമേന്മ കുറവ് സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ ദന്തല്‍ ഫ്ളൂറോസിസ് എന്നരോഗത്തിന് കാരണമാകുന്നു എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ കുടിവെള്ളത്തിലെ ഉപ്പ് രസം കുറയ്ക്കുന്നതിനും ഫ്ളൂറൈഡ് പ്രശ്നം പരിഹരിക്കുന്നതിനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുമോ; വിശദാംശം നല്‍കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.