UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3554

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കാരങ്ങള്‍

ശ്രീ. ജി. സുധാകരന്‍

,, കെ. രാധാകൃഷ്ണന്‍

,, എം. ചന്ദ്രന്‍

,, കെ. കെ. നാരായണന്‍

()കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കാരങ്ങള്‍ അതേപടി കേരളത്തിലും നടപ്പിലാക്കുന്നുണ്ടോ; ഏതെങ്കിലും കാര്യങ്ങളില്‍ സര്‍ക്കാര്‍ വിയോജിക്കുന്നുണ്ടോ;

(ബി)എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(സി)സാധാരണക്കാര്‍ക്കും ദാരിദ്യ്രരേഖയില്‍ താഴെയുള്ളവര്‍ക്കും ലഭിക്കേണ്ട സബ്സിഡി നല്കുന്നതിന് പുതിയ മാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കുന്നുണ്ടോ;

(ഡി)എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?

3555

സേവനാവകാശ നിയമം

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

()സേവനാവകാശ നിയമപ്രകാരം വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ച വകുപ്പുകള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;

(ബി)വിജ്ഞാപനം പുറപ്പെടുവിച്ചില്ലെങ്കില്‍ എന്നേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാനാകുമെന്ന് വ്യക്തമാക്കാമോ?

3556

സേവനാവകാശ നിയമം നടപ്പാക്കല്‍

ശ്രീ.പി. തിലോത്തമന്‍

()സേവനാവകാശനിയമം നിലവില്‍ വന്നതായി പ്രഖ്യാപിച്ച 2012 നവംബര്‍ മാസം 1-ാം തീയതിയ്ക്കുശേഷം എത്ര മാസങ്ങള്‍ക്കുള്ളില്‍ ഓരോ വകുപ്പും സേവനം ജനങ്ങളുടെ അവകാശമായി അംഗീകരിച്ചുകൊണ്ട് അതുറപ്പാക്കുവാനുള്ള വിജ്ഞാപനം ഇറക്കണമായിരുന്നു എന്ന് വ്യക്തമാക്കാമോ;

(ബി)ഇപ്രകാരമുള്ള വിജ്ഞാപനങ്ങള്‍ നിശ്ചിത തീയതിക്കുള്ളില്‍ എല്ലാ വകുപ്പുകളും ഇറക്കിയിട്ടുണ്ടോ ;

(സി)ഇറക്കിയ വിജ്ഞാപനങ്ങള്‍ എല്ലാം നിയമപരമായ പിന്‍ബലം ഉള്ളവയാണോ ; ഇല്ലെങ്കില്‍ സേവനാവകാശ നിയമത്തിന്റെ ഭാവി എന്താകുമെന്നു വ്യക്തമാക്കാമോ;

(ഡി)സേവനാവകാശ നിയമം നടപ്പിലാക്കുന്നതിനുമുമ്പ് കേരളത്തിലെ വിവിധ വകുപ്പുകളില്‍ നടപ്പിലാക്കേണ്ട സൌകര്യങ്ങളും ഓരോ ഓഫീസുകളിലും അധിക തസ്തികകള്‍ അടക്കം കൊണ്ടുവരേണ്ട പുതിയ സാഹചര്യങ്ങളും ഫലവത്തായി ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്നു വ്യക്തമാക്കാമോ; ഇല്ലെങ്കില്‍ ഇപ്രകാരമുള്ള അടിസ്ഥാന സൌകര്യങ്ങളൊരുക്കുകയും ആവശ്യമായ ജീവനക്കാരെ നിയമിക്കുകയും ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ ?

3557

സേവനാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്ന ഓഫീസുകളും വകുപ്പുകളും

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()സേവനാവകാശ നിയമത്തിന്റെ പരിധിയില്‍ ഇപ്പോള്‍ നിലവിലുള്ള വകുപ്പുകളും ഓഫീസുകളും എതെല്ലാമാണന്ന് വിശദമാക്കുമോ ;

(ബി)ഈ നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഈ ഓഫീസുകളില്‍ എന്തെല്ലാം മുന്നൊരുക്കങ്ങളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(സി)ഈ നിയമം നടപ്പിലാക്കുന്നതുമൂലം ജനങ്ങള്‍ക്ക് ഓരോ വകുപ്പില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളും അവയുടെ കാലയളവുകളും എത്രയെന്ന് വിശദമാക്കുമോ ?

3558

സേവനാവകാശ നിയമം ബാധകമാകുന്ന വകുപ്പുകള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

()സംസ്ഥാനത്ത് സേവനാവകാശ നിയമം നടപ്പിലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്നുമുതലാണ്;

(ബി)സേവനാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്ന പോലീസുമായി ബന്ധപ്പെട്ട സേവനങ്ങള്‍ എന്തൊക്കെയാണ്; വിശദാംശം വ്യക്തമാക്കുമോ ?

3559

വിവരാവകാശ നിയമം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍

ശ്രീ. കെ. രാജു

()സംസ്ഥാനത്ത് വിവരാവകാശ നിയമം കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ;

(ബി)സേവനാവകാശ നിയമം നിലവില്‍ കേരളത്തില്‍ ഏതെല്ലാം വകുപ്പുകളില്‍ നടപ്പിലാക്കി എന്ന് വ്യക്തമാക്കുമോ;

(സി)ഈ നിയമം നടപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ ?

3560

കോട്ടയം ജില്ലയിലെ ജനസമ്പര്‍ക്കപരിപാടി

ശ്രീ. കെ. അജിത്

()കോട്ടയത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ജനസമ്പര്‍ക്കപരിപാടിയുടെ തുടരാലോചനകള്‍ നടത്തിയിട്ടുണ്ടോ;

(ബി)ജനസമ്പര്‍ക്കപരിപാടിക്കുശേഷം തീര്‍പ്പാകാതിരുന്ന എത്ര പരാതികള്‍ തീര്‍പ്പുകല്‍പ്പിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തുമോ;

(സി)ജനസമ്പര്‍ക്കപരിപാടികള്‍ തുടരാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ എന്നു മുതലെന്നു വ്യക്തമാക്കുമോ?

3561

ആലപ്പുഴ ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി

ശ്രീ. ജി. സുധാകരന്‍

()ആലപ്പുഴ ജില്ലയില്‍ നടന്ന ജനസമ്പര്‍ക്കപരിപാടിയില്‍ എത്ര അപേക്ഷകള്‍ ലഭിച്ചു; എത്ര അപേക്ഷകളില്‍ തീര്‍പ്പുകല്പിച്ചു; തീര്‍പ്പുകല്‍പ്പിക്കാന്‍ ബാക്കിയുള്ളത് എത്രയെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത അപേക്ഷകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയില്‍ നിന്നുള്ള സാമ്പത്തിക സഹായത്തിനായി എത്ര അപേക്ഷകള്‍ ലഭിച്ചു എത്ര പേര്‍ക്ക് എന്തു തുക സഹായധനമായി അനുവദിച്ചുവെന്ന് മണ്ഡലം തിരിച്ച് വിശദമാക്കുമോ?

3562

മുഖ്യമന്ത്രിയുടെ കാള്‍സെന്ററുകളുടെ പ്രവര്‍ത്തനം

ശ്രീ. പാലോട് രവി

,, . റ്റി. ജോര്‍ജ്

,, പി. സി. വിഷ്ണുനാഥ്

,, ലൂഡി ലൂയിസ്

()മുഖ്യമന്ത്രിയുടെ കാള്‍സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ് ; വിശദമാക്കുമോ ;

(ബി)ഇതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)എന്തെല്ലാം സേവനങ്ങളാണ് ഈ കാള്‍സെന്ററുകള്‍ വഴി ലഭിക്കുന്നത് ; വിശദമാക്കുമോ ;

(ഡി)ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നവര്‍ക്ക് വേഗത്തിലും ഫലപ്രദമായും ആശ്വാസം നല്‍കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

3563

വിദ്യാഭ്യാസ വായ്പ

ശ്രീ. റ്റി.വി. രാജേഷ്

()സംസ്ഥാനത്ത് വിദ്യാഭ്യാസ വായ്പ അനുവദിക്കുന്ന കാര്യത്തില്‍ പല ബാങ്കുകളും വിമുഖത കാണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇക്കാര്യത്തില്‍ സംസ്ഥാനതല ബാങ്കുകളുടെ അവലോകനയോഗത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;വിശദാംശം നല്‍കാമോ?

3564

പൊതുമേഖലാബാങ്കുകള്‍ മുഖേനയുള്ള വിദ്യാഭ്യാസ വായ്പ

ശ്രീ. ബാബു എം. പാലിശ്ശേരി

()2012-13 സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് പൊതുമേഖലാ ബാങ്കുകളില്‍ വിദ്യാഭ്യാസ വായ്പക്കായി എത്ര അപേക്ഷ ലഭിച്ചിട്ടുണ്ട്;

(ബി)ഇതില്‍ എത്ര വിദ്യാര്‍ത്ഥികള്‍ക്ക് വായ്പ അനുവദിച്ചിട്ടുണ്ട്;

(സി)പല ബാങ്കുകളും വിദ്യാഭ്യാസ വായ്പ അനുവദിക്കുന്ന കാര്യത്തില്‍ മതിയായ താല്പര്യം കാണിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ ഇത്തരം ബാങ്കുകള്‍ക്കെതിരെ സ്വീകരിച്ച നടപടി എന്തെല്ലാമാണ്; വിശദാംശം വ്യക്തമാക്കുമോ?

3565

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ത്രീ-പുരുഷ ജീവനക്കാര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ വിവിധ വകുപ്പുകളിലുള്ള സ്ഥാപനങ്ങളില്‍ സ്ത്രീ-പുരുഷ ജീവനക്കാര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ സംബന്ധിച്ച പരാതിയിന്മേല്‍ ബന്ധപ്പെട്ട മേലുദ്യോഗസ്ഥന്മാര്‍ നടത്തുന്ന അന്വേഷണത്തില്‍ നീതി ലഭിക്കാതെ പല ജീവനക്കാരും ബഹു. കോടതിയെ സമീപിക്കാന്‍ ഉണ്ടായ സാഹചര്യം പരിശോധിച്ചിട്ടുണ്ടോ ;

(ബി)ഇത്തരത്തിലുള്ള പരാതിയിന്മേല്‍ ഉന്നതാധികാരിയുടെ രേഖാമൂലമുള്ള അനുവാദം ലഭിക്കാതെ കീഴ്ജീവനക്കാരായ സ്ത്രീകളോട് മേലുദ്യോഗസ്ഥര്‍ ക്രമവിരുദ്ധമായി നടത്തുന്ന തെളിവെടുപ്പുകളും ഏകപക്ഷീയമായ റിപ്പോര്‍ട്ടും ശ്രദ്ധയില്‍പ്പെട്ടാല്‍ ആ ഉദ്യോഗസ്ഥനെതിരെ ചട്ടപ്രകാരം എന്തെല്ലാം നടപടിയാണ് സ്വീകരിക്കുന്നത് ;

(സി)ഉന്നതാധികാരികള്‍ ചുമതലപ്പെടുത്തുന്ന അന്വേഷണ കമ്മീഷന്‍ ഇത്തരത്തിലുള്ള മേലുദ്യോഗസ്ഥന്മാരുടെ പക്ഷപാതപരമായ മൊഴിയുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന ഏകപക്ഷീയമായ റിപ്പോര്‍ട്ടുകള്‍ പലപ്പോഴും പരാതിക്കാര്‍ക്ക് എതിരാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)അധികാര ദുര്‍വിനിയോഗം നടത്തുകയും അന്വേഷണ കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന മേലുദ്യോഗസ്ഥര്‍ക്കെതിരെ ‘വിശാഖ’ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കോടതിയെ സമീപിക്കാവുന്നതല്ലേ ;

()പരാതിക്കാരിയുടെ മൊഴി മുഖവിലക്കെടുക്കാതെ പ്രതിയുടേയും മേല്‍പ്പറഞ്ഞ ഉദ്യോഗസ്ഥരുടെയും മൊഴിയുടെ പിന്‍ബലത്തില്‍ പരാതിക്കാരിക്ക് എതിരായി നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് അവര്‍ കോടതിയെ സമീപിക്കാന്‍ നിര്‍ബന്ധിതരാക്കുന്നതെന്ന് മസ്സിലാക്കിയിട്ടുണ്ടോ;

(എഫ്)ഇരകളുടെ വാക്കുകള്‍ക്ക് പ്രാധാന്യം കൊടുക്കണമെന്ന ബഹു. സൂപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയാനും, ഇരകള്‍ക്ക് നീതി ഉറപ്പാക്കാനുമുള്ള നടപടി സ്വീകരിക്കുമോ ?

3566

സെക്രട്ടേറിയറ്റിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ നടപടി

ശ്രീ. ബാബു എം. പാലിശ്ശേരി

()സംസ്ഥാനത്തെ ഗവണ്‍മെന്റ് സെക്രട്ടേറിയറ്റില്‍ നിലവില്‍ എത്ര ഫയലുകള്‍ തീരുമാനമാകാതെ കെട്ടികിടക്കുന്നുണ്ട്;

(ബി)സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനത്തില്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുവാനായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി)കെട്ടികിടക്കുന്ന ഫയലുകളില്‍ തീരുമാനമെടുക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ?

3567

പങ്കാളിത്തപെന്‍ഷന്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

,, വി. ശിവന്‍കുട്ടി

,, റ്റി. വി. രാജേഷ്

ഡോ. കെ.ടി. ജലീല്‍

()സംസ്ഥാനത്ത് പങ്കാളിത്തപെന്‍ഷന്‍ 2013 ഏപ്രില്‍ 1 മുതല്‍ നടപ്പിലാക്കുവാന്‍ ഉത്തരവായതോടെ ജീവനക്കാരുടെയും സര്‍ക്കാരിന്റെയും വിഹിതം നിക്ഷേപിക്കുന്നത് സംബന്ധിച്ച തീരുമാനമെടുത്തിട്ടുണ്ടോ ;

(ബി)കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ള പി.എഫ്.ആര്‍.ഡി.. വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടുള്ള സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങളിലാണോ അതോ സംസ്ഥാന ട്രഷറിയിലാണോ വിഹിതം നിക്ഷേപിക്കുന്നതെന്ന് പറയാമോ ;

(സി)കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുള്ള പി.എഫ്. ആര്‍.ഡി.. ബില്‍ ഇതുവരെയും നിയമമാകാത്ത സാഹചര്യത്തില്‍ അതില്‍ പറയുന്ന സ്വകാര്യ ധനകാര്യസ്ഥാപനങ്ങളില്‍ വിഹിതം നിക്ഷേപിക്കുന്നതിന്റെ നിയമസാധുത വെളിപ്പെടുത്തുമോ ;

(ഡി)അല്ലെങ്കില്‍ പി.എഫ്.ആര്‍.ഡി.. ബില്‍ നിയമമാക്കുന്നതിനുമുമ്പ് തന്നെ പ്രസ്തുത ധനകാര്യസ്ഥാപനങ്ങളുമായി എന്തെങ്കിലും ചര്‍ച്ചകളോ ധാരണകളോ ഉണ്ടായിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

()ഇപ്രകാരം യാതൊരുവിധ നിയമപരമായ വ്യവസ്ഥകളും തയ്യാറാകാത്ത സാഹചര്യത്തില്‍ പ്രസ്തുത തുക സുരക്ഷിതമായി സംസ്ഥാന ട്രഷറിയില്‍ തന്നെ നിക്ഷേപിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

3568

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക്

ശ്രീ. വി.ചെന്താമരാക്ഷന്‍

()അന്യായമായി സസ്പെന്‍ഡ് ചെയ്ത എത്ര ജീവനക്കാരെ നാളിതുവരെ തിരിച്ചെടുത്തിട്ടുണ്ട്;

(ബി)സസ്പെന്‍ഷനിലുളള മുഴുവന്‍ ജീവനക്കാര്‍ക്കും ഉപജീവനബത്ത നല്‍കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(സി)സര്‍ക്കാര്‍ ജീവനക്കാരുമായി നടത്തിയ പണിമുടക്ക് ഒത്തുതീര്‍പ്പ് വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ജീവനക്കാരുടെ മേല്‍ ചുമത്തിയ കേസ്സുകളും, സസ്പെന്‍ഷനും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?

3569

ജീവനക്കാര്‍ നടത്തിയ പണിമുടക്ക്

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

,, എന്‍. ഷംസുദ്ദീന്‍

()ജനുവരി 8 മുതല്‍ സംസ്ഥാനത്തെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തിയ പണിമുടക്ക് സമരത്തില്‍ പങ്കെടുത്ത ജീവനക്കാരുടെ ഓരോ ദിവസത്തെയും കണക്കുകള്‍ ലഭ്യമാക്കാമോ;

(ബി)പ്രൊബേഷന്‍ കാലാവധിയുള്ള എത്ര ജീവനക്കാര്‍ സമരത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും, സര്‍ക്കാര്‍ അവരോട് എന്ത് നയമാണ് സ്വീകരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കാമോ?

3570

പണിമുടക്കില്‍ പങ്കെടുത്ത് സസ്പെന്‍ഷനിലായവരുടെ ഉപജീവനബത്ത

ശ്രീ. സി. കൃഷ്ണന്‍

()2013 ജനുവരി 8 മുതല്‍ നടന്ന സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും അനിശ്ചിതകാല പണിമുടക്കിന്റെ ഭാഗമായി എത്ര ജീവനക്കാരെയും അദ്ധ്യാപകരെയും സസ്പെന്റ് ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ച് വിശദമാക്കാമോ;

(ബി)കേരള സര്‍വ്വീസ് ചട്ടങ്ങള്‍ അനുസരിച്ച് സസ്പെന്റ് ചെയ്യപ്പെട്ട ജീവനക്കാര്‍ക്ക് ഉപജീവനബത്തക്ക് അര്‍ഹതയില്ലേ;

(സി)സര്‍ക്കാര്‍ ചട്ടത്തിന് വിരുദ്ധമായി, സമരത്തില്‍ പങ്കെടുത്തതിന്റെ ഭാഗമായി സസ്പെന്റ് ചെയ്യുന്ന ജീവനക്കാരന് ഉപജീവനബത്ത നിഷേധിച്ച് ഉത്തരവിറക്കിയത് എന്തടിസ്ഥാനത്തിലാണെന്ന് വിശദമാക്കാമോ;

(ഡി)ഉപജീവനബത്ത നിഷേധിക്കുന്ന തരത്തില്‍ സര്‍വ്വീസ് ചട്ടങ്ങളില്‍ എന്തെങ്കിലും ഭേദഗതി വരുത്തിയിട്ടുണ്ടോ എന്ന് വിശദമാക്കാമോ ?

3571

സസ്പെന്‍ഷനിലായ ജീവനക്കാരനെ തിരിച്ചെടുക്കാത്ത നടപടി

ശ്രീ. . കെ. ബാലന്‍

()ജനുവരി 8 മുതല്‍ 13 വരെ നടന്ന സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ ക്രിമിനല്‍ കേസ്സില്‍ പ്രതിയാകാത്ത എല്ലാ ജീവനക്കാരുടെയും സസ്പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് വ്യവസ്ഥ ചെയ്തിരുന്നുവോ; പ്രസ്തുത വ്യവസ്ഥ പൂര്‍ണ്ണമായും വകുപ്പുമേധാവികള്‍ പാലിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സമരത്തില്‍ പങ്കെടുത്തു എന്നതിന്റെ പേരില്‍ മാത്രം സസ്പെന്‍ഷനിലായ വ്യവസായ പരിശീലന വകുപ്പിലെ ജീവനക്കാരനെ ഒരു മാസം കഴിഞ്ഞിട്ടും തിരിച്ചെടുക്കാതെ ഹിയറിംഗിന് വിളിച്ചത് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണോ;

(സി)അല്ലെങ്കില്‍ സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച വകുപ്പുമേധാവിയുടെ പേരില്‍ നടപടി സ്വീകരിക്കുമോ?

3572

പണിമുടക്ക് സമരത്തിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥകളിന്മേലുള്ള തുടര്‍നടപടി

ശ്രീ. കെ. കെ. ജയചന്ദ്രന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. കെ. വി. വിജയദാസ്

,, ആര്‍. രാജേഷ്

()സര്‍ക്കാരിന്റെ പെന്‍ഷന്‍ നയങ്ങള്‍ക്കെതിരെ യുവതീ-യുവാക്കളും അദ്ധ്യാപകരും ജീവനക്കാരും ഇപ്പോഴും ആശങ്കയിലാണെന്ന കാര്യം അറിയുമോ;

(ബി)ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങളിന്മേല്‍ ഒരു സര്‍ക്കാരിന് യോജിച്ച നിലയിലുള്ള നിലപാടുകള്‍ സ്വീകരിക്കാന്‍ തയ്യാറാകുമോ?

3573

.പി.എസ് പ്രമോഷന്‍ ലിസ്റിലെ അപാകതകള്‍ പരിഹരിക്കുന്നതിനുള്ള നടപടി

ശ്രീ. പി.സി. ജോര്‍ജ്

()സംസ്ഥാന സര്‍ക്കാരിന്റെ ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവരും ക്രിമിനല്‍ കേസില്‍ കോടതി നടപടികള്‍ നേരിടുന്നവരുമായ എത്ര പോലീസ് ഉദ്യേഗസ്ഥര്‍ യു.പി.എസ്.സി.യുടെ 21,12,12 ലെ കേരള കേഡര്‍ ഐ.പി.എസ് പ്രമോഷനിലുള്ള താല്ക്കാലിക ലിസ്റില്‍ ഉള്‍പ്പെട്ടു; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)യോഗ്യരായ പോലിസ് ഉദ്യോഗസ്ഥരെ മറികടന്ന് ഇപ്രകാരം കേസുകളില്‍ ഉള്‍പ്പെട്ടവരും സംസ്ഥാന സര്‍ക്കാര്‍ ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാത്തവരുമായ പോലീസ് ഉദ്യോഗസ്ഥര്‍ പ്രസ്തുത ലിസ്റില്‍ എപ്രകാരം ഉള്‍പ്പെട്ടുവന്ന് അടിയന്തരമായി അന്വേഷിക്കുമോ;

(സി)പ്രസിഡന്റിന്റെ പോലീസ് മെഡല്‍ ഉള്‍പ്പെടെ നല്ല സര്‍വ്വീസ് റെക്കോര്‍ഡ് ഉള്ളവരും മേല്‍ പ്രമോഷന്‍ ലിസ്റില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥരെക്കാള്‍ യോഗ്യരുമായ ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് പ്രസ്തുത ഐ.പി.എസ്. പ്രമോഷന്‍ ലിസ്റ് തയ്യാറാക്കിയതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി)പ്രസ്തുത സെലക്ഷന്‍ ലിസ്റ് അംഗീകരിക്കുന്നതിന് കേരളത്തിന്റെ പ്രതിനിധികളും കേന്ദ്ര ആഭ്യന്തര വകുപ്പ് പ്രതിനിധികളും യു.പി.എസ്.സി ഉദ്യോഗസ്ഥരും അടങ്ങുന്ന ബോര്‍ഡ് 2010, 2011 വര്‍ഷങ്ങളിലെ 47 ഫയലുകളും അഞ്ചുവര്‍ഷത്തെ എ.സി.ആറും പരിശോധിച്ച് ഗ്രേഡിംഗ് നടത്തിയത് കേവലം ഒന്നര മണിക്കൂര്‍ കൊണ്ടായിരുന്നു എന്ന കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

()ഡി.വൈ.എസ്.പി. ആയി എട്ടു വര്‍ഷം സര്‍വ്വീസ് ഇല്ലാത്തതും സീനിയോറിറ്റി ലിസ്റില്‍ ഏറെ പിറകിലുമായിരുന്ന ഉദ്യോഗസ്ഥനും സുപ്രീകോടതിയുടെ ഉള്‍പ്പെടെയുള്ള റൂളിംഗിന് വിരുദ്ധമായി വയസ്സ് തിരുത്തിയ ഉദ്യോഗസ്ഥനും പ്രസ്തുത ലിസ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(എഫ്)പ്രസ്തുത ബോര്‍ഡ്, യോഗം ചേര്‍ന്ന 21.12.12 രാവിലെ ഒരു കേരള കേഡര്‍ ഐ..എസ്. പോസ്റിനുവേണ്ടി ചെലവഴിച്ച സമയം മൂന്നുമണിക്കുര്‍ ആയിരുന്നുവെന്നു പറയപ്പെടുന്നതു കണക്കിലെടുത്താല്‍ ഐ.പി.എസ് പ്രമോഷനുവേണ്ടിയുള്ള ഗ്രേഡിംഗ് നടത്തിയത് വേണ്ടത്ര പരിശോധന കൂടാതെ ആയിരുന്നില്ലേ; എങ്കില്‍ ക്രമവിരുദ്ധമായി തയ്യാറാക്കിയ പ്രസ്തുത ലിസ്റ് ക്യാന്‍സല്‍ ചെയ്യുന്നതിന് ഫലപ്രദമായ എന്തുനടപടി സ്വീകരിച്ചു; വിശദാംശങ്ങള്‍ നല്‍കുമോ;

(ജി)ക്രിമിനല്‍ കേസ്സുകളില്‍ കോടതി നടപടികള്‍ നേരിടുന്നവരും സംസ്ഥാന സര്‍ക്കാരിന്റെ ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവരുമായ പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി യു.പി.എസ്.സി തയ്യാറാക്കിയതും പ്രസ്തുത ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്ത കേരളത്തിന്റെ പ്രതിനിധികള്‍ ഒപ്പുവച്ചതുമായ പ്രസ്തുത ഐ.പി.എസ് പ്രമോഷന്‍ ലിസ്റ് ക്യാന്‍സല്‍ ചെയ്ത് പകരം നല്ല സര്‍വ്വീസ് റെക്കോര്‍ഡുള്ള സീനിയോറിറ്റിയുള്ള പോലിസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പുതിയ ലിസ്റ് തയ്യാറാക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റിലും യു.പി.എസ്.സി. ചെയര്‍മാനേയും നേരിട്ടു ബന്ധപ്പെടാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ;

(എച്ച്).പി.എസ്. പ്രമോഷന്‍ ലിസ്റും മറ്റും തയ്യാറാക്കുമ്പോള്‍ ഇപ്രകാരം അനര്‍ഹര്‍ കടന്നുകൂടുന്നതുപോലെയുള്ള ക്രമവിരുദ്ധ നടപടികള്‍ ഭാവിയില്‍ ഒഴിവാക്കുന്നതിന് ഫലപ്രദമായ എന്തുനടപടി സ്വീകരിക്കുമെന്ന് അറിയിക്കുമോ?

3574

അന്യത്രസേവനവ്യവസ്ഥയില്‍ സേവനമനുഷ്ഠിക്കുന്ന ഐ..എസ്. ഉദ്യോഗസ്ഥര്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേരള കേഡറിലുള്ള എത്ര ഐ..എസ്., .പി.എസ്. ഉദ്യോഗസ്ഥര്‍ അന്യത്രസേവനവ്യവസ്ഥ പ്രകാരം മറ്റു മേഖലകളിലേയ്ക്കു പോയിട്ടുണ്ടെന്നു വെളിപ്പെടുത്തുമോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ബി)മറ്റു കേന്ദ്ര-സംസ്ഥാന കേഡറുകളിലുള്ള എത്ര ഐ..എസ്., .പി.എസ്. ഉദ്യോഗസ്ഥര്‍ അന്യത്രസേവനവ്യവസ്ഥ പ്രകാരം കേരളത്തില്‍ സേവനമനുഷ്ഠിക്കുന്നുണ്ടെന്നു വെളിപ്പെടുത്തുമോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

3575

കാസര്‍ഗോഡ് സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലന കേന്ദ്രം

ശ്രീ. കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

പിന്നോക്ക ജില്ലയായ കാസര്‍ഗോഡ് കേന്ദ്രീകരിച്ച് ഒരു സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലന കേന്ദ്രം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?

3576

..എസ്. ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരത്തിന്‍ വന്നതിനുശേഷം സംസ്ഥാനത്ത് എത്ര ഐ..എസ് , .പി.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കയ്യേറ്റവും, കയ്യേറ്റശ്രമവും നടന്നിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;

(ബി)ഈ ഓരോ സംഭവത്തിലും ആരൊക്കെയാണ് പ്രതികളെന്നും, അവരുടെ രാഷ്ട്രീയകഷി ബന്ധവും വിശദമാക്കുമോ;

(സി)ഈ ഓരോ കേസിലും പ്രതികള്‍ക്കെതിരെ ഏതെല്ലാം വകുപ്പുകള്‍ പ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തതെന്ന് വിശദമാക്കുമോ;

(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഐ..എസ്. .പി.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ തുടര്‍ച്ചയായി അക്രമമുണ്ടാവുന്നതുകാരണം ഉദ്യോഗസ്ഥര്‍ കേരളം വിടാന്‍ തയ്യാറാവുന്നത് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിനായി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?

3577

സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്ന ഐ..എസ്. തസ്തികകള്‍

ശ്രീ. എളമരം കരീം

()സംസ്ഥാനത്ത് ഡെപ്യൂട്ടി കളക്ടര്‍മാരുടെ പ്രമോഷന്‍വഴി നികത്തപെടേണ്ട എത്ര ഐ..എസ്. തസ്തികകള്‍ നിലവില്‍ ഒഴിഞ്ഞുകിടക്കുണ്ട്;

(ബി)നാലുവര്‍ഷം സേവനം പൂര്‍ത്തിയാക്കിയ ഡെപ്യൂട്ടി കളക്ടര്‍മാരെ പോലീസ് വകുപ്പില്‍ നോണ്‍-..എസ്., എസ്.പി. എന്നതുപോലെ നോണ്‍-..എസ്. കേഡര്‍ നല്‍കി പ്രസ്തുത ഒഴിവുള്ള തസ്തികകളില്‍ നിയമിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)ഇപ്രകാരം നിയമിക്കുന്നതുമൂലം സര്‍ക്കാരിനുള്ള ലാഭവും പൊതുജനങ്ങള്‍ക്കുള്ള പ്രയോജനവും തിട്ടപ്പെടുത്തിയിട്ടുണ്ടോ ?

3578

.പി.എസ്. പരിഗണിക്കുന്നതിനുള്ള ലിസ്റ്

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

().പി.എസ്. ലേയ്ക്ക് പരിഗണിക്കുന്നതിനുള്ള ലിസ്റില്‍ എത്രപേരുണ്ടെന്നും പ്രസ്തുത ലിസ്റ് എപ്പോഴാണ് തയ്യാറാക്കിയിട്ടുളളതെന്നും വെളിപ്പെടുത്തുമോ;

(ബി)പ്രസ്തുത ലിസ്റില്‍ എത്രപേര്‍ക്ക് ഐ.പി.എസ്. നല്‍കാനാണ് ഉദ്ദേശിക്കുന്നത്;

(സി)അച്ചടക്ക നടപടികള്‍ക്ക് വിധേയരായവര്‍ ലിസ്റിലുണ്ടോയെന്നും എങ്കില്‍ എത്രയെന്നും വ്യക്തമാക്കുമോ; നിലവില്‍ സര്‍വ്വീസില്‍ ഇല്ലാത്ത എത്രപേര്‍ ലിസ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്; ആരെല്ലാമെന്നും വ്യക്തമാക്കുമോ;

(ഡി)ലിസ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ ആര്‍ക്കെങ്കിലുമെതിരെ പരാതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പരാതി എന്താണെന്ന് വെളിപ്പെടുത്തുമോ;

()പരാതികള്‍ പരിഹരിച്ച് ലിസ്റില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

3579

സെക്രട്ടേറിയറ്റ് ഭരണസംവിധാനം

ശ്രീ. ജോസ് തെറ്റയില്‍

,, മാത്യു റ്റി. തോമസ്

,, സി. കെ. നാണു

ശ്രീമതി ജമീലാ പ്രകാശം

()സെക്രട്ടേറിയറ്റിലെ ഭരണ സംവിധാനം ഫലപ്രദവും കാര്യക്ഷമവും ആക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ;

(ബി)സെക്രട്ടേറിയറ്റില്‍ ഓരോ തലത്തിലുമുള്ള ഫയലുകളില്‍ നീക്കം ഉറപ്പാക്കാന്‍ സമയപരിധി നിശ്ചയിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

3580

പൊതുഭരണത്തിലെ വ്യക്തിഗതപ്രവര്‍ത്തനം വിലയിരുത്തുന്നതിനുള്ള മാനദണ്ഡം

ശ്രീ. പി.സി. വിഷ്ണുനാഥ്

'' വര്‍ക്കല കഹാര്‍

'' പി. . മാധവന്‍

'' .സി. ബാലകൃഷ്ണന്‍

()സംസ്ഥാനത്തെ പൊതു ഭരണത്തില്‍ വ്യക്തിഗത പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(ബി)ഇതിനായി ന്യായവും വിശ്വസ്തവുമായ മാനദണ്ഡങ്ങള്‍ ആവിഷ്കരിക്കുന്ന കാര്യം ആലോചിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്?

3581

തൃശൂര്‍ ജില്ലയിലെ പുറമ്പോക്ക് നിവാസികള്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടി

ശ്രീ. ബി. ഡി. ദേവസ്സി

()മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ 2012 ജൂലൈ മാസത്തില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ ജില്ലയിലെ സംയുക്ത പരിശോധന പൂര്‍ത്തിയാക്കിയ മലയോര കര്‍ഷകര്‍ക്കും, പുളിയിലപ്പാറ നിവാസികള്‍ക്കും, മേച്ചില്‍പ്പുറ നിവാസികള്‍ക്കും മറ്റു വിവിധ പുറമ്പോക്കുകളിലെ നിവാസികള്‍ക്കും രണ്ടുമാസത്തിനുള്ളില്‍ പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നുവെങ്കിലും, ഇനിയും പട്ടയം അനുവദിച്ചു നല്‍കാത്തത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതിനായി അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ

3582

കുംഭഭരണിക്കും കായംകുളം ജലോല്‍സവത്തിനു പൊതു അവധി അനുവദിക്കുന്നതിനുളള നടപടി

ശ്രീ. സി.കെ.സദാശിവന്‍

()വിശ്വ വിഖ്യാതമായ ചെട്ടികുളങ്ങര കുംഭഭരണിയ്ക്ക് ആലപ്പുഴ ജില്ലയില്‍ പൊതു അവധിയായി പ്രഖ്യാപിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ;

(ബി)നെഹ്റു ട്രോഫിയ്ക്ക് സമാനമായി കായംകുളത്ത് നടക്കുന്ന പ്രസിദ്ധമായ കായംകുളം ജലോത്സവത്തില്‍ കാര്‍ത്തികപ്പളളി, മാവേലിക്കര, കരുനാഗപ്പളളി താലൂക്കുകളില്‍ പ്രാദേശിക അവധി അനുവദിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

3583

മുന്‍സിഫ്, മജിസ്ട്രേറ്റുമാരുടെ ഒഴിവുകള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()സംസ്ഥാനത്ത് മജിസ്ട്രേറ്റ് കോടതികളില്‍ മുന്‍സിഫ്, മജിസ്ട്രേറ്റുമാരുടെ എത്ര ഒഴിവുകളുണ്ട്; വിശദാംശം ലഭ്യമാക്കുമോ;

(ബി)സംസ്ഥാനത്ത് മുന്‍സിഫ്/മജിസ്ട്രേറ്റുമാരുടെ എത്ര തസ്തികകളാണ് നിലവിലുള്ളത്;

(സി)നിലവില്‍ ഒഴിവുള്ള തസ്തികകള്‍ നികത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ഡി)തസ്തിക മാറ്റം വഴി എത്ര പേര്‍ക്ക് മുന്‍സിഫ് മജിസ്ട്രേറ്റായി നിയമനം നല്‍കിയിട്ടുണ്ട്; ഇതിനുള്ള മാനദണ്ഡം വിശദമാക്കുമോ;

()മുന്‍സിഫ്/മജിസ്ട്രേറ്റ് റാങ്ക് ലിസ്റ് നിലവിലുണ്ടോ; ഇതില്‍ നിന്നും സംവരണാടിസ്ഥാനത്തില്‍ നിയമനം നല്‍കുന്നത് സംബന്ധിച്ച വിശദാംശം നല്‍കുമോ?

3584

പ്രത്യേക കോടതികളില്‍ വനിതാ അഭിഭാഷകരെ നിയമിക്കുവാന്‍ നടപടി

ശ്രീ. ജോസ് തെറ്റയില്‍

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യാന്‍ കേരള ഹൈക്കോടതി രൂപീകരിച്ചിട്ടുള്ള പ്രത്യേക കോടതികളില്‍ കേസ് നടത്തുന്നതിനായി പ്രഗത്ഭരായ വനിതാ അഭിഭാഷകരെ നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

3585

സ്പെഷ്യല്‍ ജുഡീഷ്യല്‍ ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതികള്

ശ്രീ. ജോസ് തെറ്റയില്‍

()മൂന്ന് വര്‍ഷത്തേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ 27 സ്പെഷ്യല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതികള്‍ സ്ഥാപിക്കുവാനുളള ആഭ്യന്തര വകുപ്പിന്റെ ഉത്തരവിന്‍മേല്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ സ്വീകരിച്ചിട്ടുളള തുടര്‍ നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?

3586

കോടതികളുടെ അടിസ്ഥാന സൌകര്യ വികസനം

ശ്രീമതി ഗീതാ ഗോപി

()കേരളത്തിലെ കോടതികളുടെ അടിസ്ഥാന സൌകര്യ വികസനത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഫണ്ട് ലഭ്യമായിട്ടുണ്ടോ; എങ്കില്‍ തുക എത്ര;

(ബി)പ്രസ്തുത തുക ചെലവഴിച്ചതിന്റെ ജില്ലതിരിച്ചുളള കണക്ക് വിശദമാക്കുമോ;

(സി)തുക ചെലവഴിച്ചിട്ടില്ലെങ്കില്‍ കാരണം വിശദമാക്കുമോ?

3587

ഹൈക്കോടതി ബെഞ്ച്

ശ്രീമതി ഗീതാ ഗോപി

()തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കുന്നതിനായി നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ബഡ്ജറ്റില്‍ തുക വകയിരുത്തി യിട്ടുണ്ടോ; എങ്കില്‍ തുക എത്ര;

(ബി)ഹൈക്കോടതി ബെഞ്ചിന്റെ പ്രവര്‍ത്തനം എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്?

3588

13-ാം ധനകാര്യകമ്മീഷന്‍ സംസ്ഥാനത്ത് പുതിയതായി ആരംഭിക്കുന്ന കോടതികള്‍

ശ്രീ. ബി. സത്യന്‍

()13-ാം ധനകാര്യകമ്മീഷന്‍ സംസ്ഥാനത്ത് പുതിയതായി ആരംഭിക്കുന്ന കോടതികള്‍ എതെല്ലാം വിഭാഗത്തില്‍പ്പെട്ടതാണെന്ന് ഇനം തിരിച്ച് വിശദമാക്കാമോ ;

(ബി)പ്രസ്തുത കോടതികള്‍ സംസ്ഥാനത്ത് എവിടെയെല്ലാമാണ് ആരംഭിക്കുന്നത് എന്ന് തീരുമാനിച്ചിട്ടുണ്ടോ ;

(സി)എങ്കില്‍ സ്ഥലങ്ങള്‍ ഏതൊക്കെയാണെന്നും, ഏത് തരം കോടതിയാണെന്നും വ്യക്തമാക്കാമോ ?

3589

ബ്ളോക്ക് പഞ്ചായത്ത് തലത്തില്‍ സ്ഥാപിച്ച ഗ്രാമന്യായാലയങ്ങള്‍

ശ്രീ. വി. ശശി

നീതിന്യായസംവിധാനം ജനങ്ങളില്‍ എത്തിക്കുന്നതിനായി ബ്ളോക്ക് പഞ്ചായത്ത് തലത്തില്‍ എത്ര ഗ്രാമന്യായാലയങ്ങള്‍ നടപ്പു വര്‍ഷം സ്ഥാപിച്ചു ; അത് എവിടെയൊക്കെയെന്നും വ്യക്തമാക്കുമോ ?

3590

ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നടപടി

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

()ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുടെ കഴിഞ്ഞ മൂന്ന് ദശാബ്ദകാലത്തെ പ്രവര്‍ത്തനം വിലയിരുത്തുവാനും മെച്ചപ്പെടുത്തുവാനും ഒരു ശാസ്ത്ര സാങ്കേതിക കമ്മീഷനെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)ശാസ്ത്ര സാങ്കതിക സ്ഥാപനങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന സ്വയം ഭരണാവകാശം പുന:സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിന് കീഴിലുള്ള സി.ഡബ്ള്യൂ.ആര്‍.ഡി.എം.ലേയും മറ്റ് സഹോദരസ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് അര്‍ഹമായ ഒന്‍പതാം ശമ്പള കമ്മീഷന്‍ ആനുകൂല്യം ഇതുവരെയും നടപ്പിലാക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ; എപ്പോള്‍ നടപ്പിലാക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ;

(ഡി)2012 ഡിസംബര്‍ മാസത്തില്‍ വിജ്ഞാപനം ചെയ്ത സി.ഡബ്ള്യൂ.ആര്‍.ഡി.എം.ലേയ്ക്കുള്ള സ്ഥിരം ഡയറക്ടര്‍ നിയമനം വൈകുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; നിയമനം അടിയന്തിരമായി നടത്തുവാന്‍ നടപടി സ്വീകരിക്കുമോ;

()സി.ഡബ്ള്യൂ.ആര്‍.ഡി.എം.ലെ കേന്ദ്ര ശമ്പള നിരക്ക് ബാധകമായ ജീവനക്കാര്‍ക്കും വിരമിച്ച ജീവനക്കാര്‍ക്കും കൊടുത്തുതീര്‍ക്കുവാനുമുള്ള 2006 മുതലുള്ള ശമ്പള പരിഷ്കരണത്തിന്റെയും അസസ്സ്മെന്റ് പ്രൊമോഷന്റെയും കുടിശ്ശിക പൂര്‍ണ്ണമായും വിതരണം ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.