UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3591

ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ബേസിക് സയന്‍സസ്

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, കെ. ശിവദാസന്‍ നായര്‍

,, അന്‍വര്‍ സാദത്ത്

()സംസ്ഥാനത്ത് ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ബേസിക് സയന്‍സസിന്റെ പ്രവര്‍ത്തനത്തിന് ആരംഭം കുറിച്ചിട്ടുണ്ടോ;

(ബി)ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത ഇന്‍സ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്;

(ഡി)ഏതെല്ലാം കോഴ്സുകളാണ് ഇന്‍സ്റിറ്റ്യൂട്ട് മുഖേന നടത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

3592

ഗണിത ശാസ്ത്രത്തില്‍ ഗവേഷണം

ശ്രീ. പി.റ്റി.. റഹീം

()ഗണിത ശാസ്ത്രത്തില്‍ ഗവേഷണം പ്രോല്‍സാഹിപ്പിക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുമോ;

(ബി)കുന്നമംഗലത്തെ സ്ക്കൂള്‍ ഓഫ് മാത്തമറ്റിക്സിന്റെ സ്ഥാപന ലക്ഷ്യങ്ങള്‍ ഇതു വരെ പൂര്‍ത്തീകരിച്ചിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പ്രസ്തുത സ്ഥാപനത്തെ ഗവേഷണ രംഗത്ത് ഉയര്‍ത്തിക്കൊണ്ട് വരുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളത്; വ്യക്തമാക്കുമോ?

3593

മൊബൈല്‍ ടവറുകള്‍

ശ്രീ. എസ്. രാജേന്ദ്രന്‍

()മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങളും നിബന്ധനകളും എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)മൊബൈല്‍ ടവറുകളെ സംബന്ധിച്ച് കേന്ദ്ര ടെലികോം വകുപ്പ് പുറത്തിറക്കിയ പുതിയ നയം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി)സംസ്ഥാനത്ത് വ്യാപകമായി മൊബൈല്‍ ടവറുകള്‍ ഉയര്‍ന്നുവരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നത് ഗൌരവമായി ശ്രദ്ധിച്ചിട്ടുണ്ടോ;

(ഡി)ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു ടവര്‍ എന്ന വ്യവസ്ഥ നിലവിലുണ്ടോ; എങ്കില്‍ ഇത് പാലിക്കപ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ?

3594

പരിസ്ഥിതി പ്രാധാന്യമേഖലകള്‍

ശ്രീ. കെ.രാധാകൃഷ്ണന്‍

()സംസ്ഥാനത്ത് പരിസ്ഥിതി പ്രാധാന്യ മേഖലകള്‍ രൂപീകരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഇതുമായി ബന്ധപ്പെട്ട് രൂപീകരിച്ച സമിതികളില്‍ വനമേഖലയുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;

(ഡി)പരിസ്ഥിതി പ്രാധാന്യ മേഖലകളായി പ്രഖ്യാപിക്കുന്നതു സംബന്ധിച്ചുളള അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിന് മുന്‍പ് ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗം ആളുകളുമായും വിശദമായ ചര്‍ച്ചകള്‍ നടത്തുവാന്‍ നടപടി സ്വീകരിക്കുമോ?

3595

ജൈവ വൈവിധ്യം

ശ്രീ. എസ്. രാജേന്ദ്രന്‍

()ജൈവ സമ്പത്തിന്റെ സംരക്ഷണവും നീതി പൂര്‍വ്വമായ ഉപയോഗവും ഉറപ്പുവരുത്തുന്നതിന് സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോര്‍ഡ് സര്‍ക്കാരിന് എന്തെല്ലാം ശുപാര്‍ശകളാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി)നാഷണല്‍ ബയോഡൈവേഴ്സിറ്റി അതോറിറ്റിക്ക് സംസ്ഥാന ബായോഡൈവേഴ്സിറ്റി ബോര്‍ഡ് സമര്‍പ്പിച്ച ശുപാര്‍ശകള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

(സി)ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട വിവര ശേഖരണവും അതിന്റെ ക്രോഡീകരണവും അപഗ്രഥനവുമായി ബന്ധപ്പെട്ട് ബോര്‍ഡ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;

(ഡി)കണ്‍വെന്‍ഷന്‍ ഓണ്‍ ബയോളജിക്കല്‍ ഡൈവേഴ്സിറ്റി സ്ട്രാറ്റജിക് പ്ളാനിന്റെ (2011-12) നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;

3596

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടി

ശ്രീ. സി. ദിവാകരന്‍

'' പി. തിലോത്തമന്‍

'' കെ. അജിത്

'' . കെ. വിജയന്‍

()ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തെ ദോഷകരമായി ബാധികാകവുന്ന നിര്‍ദ്ദേശങ്ങള്‍ പു:പരിശോധിക്കണമെന്ന ആവശ്യത്തിന്മേല്‍ എന്ത് നടപടികളുണ്ടായി എന്ന് വ്യക്തമാക്കുമോ?

(ബി)ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്; പ്രസ്തുത പരാതികളിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി)ഡോ. കസ്തൂരി രംഗന്‍ സമിതി ഇടുക്കി, വയനാട് ജില്ലകള്‍ സന്ദര്‍ശിക്കണമെന്ന പൊതുആവശ്യപ്രകാരം പ്രസ്തുത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടോ; എങ്കില്‍ സന്ദര്‍ശനവേളയില്‍ പൊതുജനങ്ങളുടെയും വിവിധ കര്‍ഷക സംഘനടകളുടെയും അഭിപ്രായം ആരാഞ്ഞിട്ടുണ്ടോ;

(ഡി)ഈ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?

3597

ജോലി സമയത്തുള്ള ഇന്റര്‍നെറ്റ് ഉപയോഗം

ശ്രീ. എം.. വാഹീദ്

()കമ്പ്യൂട്ടറൈസ് ചെയ്തിട്ടുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി സമയത്ത് ഉദ്യോഗസ്ഥര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത് കാര്യക്ഷമതയെ ബാധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ഇത് തടയുവാനായി എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ ;

(ഡി)അത്യാവശ്യമുള്ളയിടങ്ങളിലല്ലാതെ മറ്റിടങ്ങളില്‍ ഇന്റര്‍നെറ്റ് സൌകര്യം പരിമിതപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ?

3598

ഡിവിഷണല്‍ അക്കൌണ്ടന്റ് തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്

ശ്രീമതി പി. അയിഷാപോറ്റി

()പൊതുമരാമത്ത് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഇറിഗേഷന്‍ വകുപ്പുകളിലെ ഡിവിഷണല്‍ അക്കൌണ്ടന്റ് തസ്തികയിലേക്കുള്ള നിയമനത്തിന് പി.എസ്.സി എഴുത്ത് പരീക്ഷ നടത്തിയത് എന്നാണ്; വ്യക്തമാക്കുമോ;

(ബി)പ്രസ്തുത തസ്തികയുടെ ഷോര്‍ട്ട് ലിസ്റ് പ്രസിദ്ധീകരിച്ചത് എന്നാണ്; വ്യക്തമാക്കുമോ;

(സി)പ്രസ്തുത ലിസ്റില്‍പ്പെട്ടവര്‍ക്ക് കൂടികാഴ്ച നടത്തുന്നതിന് തീയതി നിശ്ചയിച്ചിട്ടുണ്ടോ;

(ഡി)ഇല്ലെങ്കില്‍ എന്നത്തേക്ക് കൂടികാഴ്ച നടത്തുന്നതിനാണ് ആലോചിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

3599

സെക്രട്ടേറിയറ്റ് അസിസ്റന്റ് ആശ്രിത നിയമനത്തിന് അധികയോഗ്യത നിശ്ചയിക്കപ്പെട്ടതിലെ അപാകത

ശ്രീ. ചിറ്റയം ഗോപകുമാര്‍

()സെക്രട്ടേറിയറ്റ് അസിസ്റന്റ് തസ്തികയിലേയ്ക്ക് നിയമനം ലഭിക്കുന്നതിന് 01.07.2011 ലെ സ.. (എം.എസ്) നം.21/2011/പി.ആന്റ്..ആര്‍.ഡി പ്രകാരം ഡി.സി.എ അധികയോഗ്യതായി നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ സര്‍ക്കാര്‍ അംഗീകരിച്ച ഡി.സി.എ കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങളുടെ പട്ടിക ലഭ്യമാക്കുമോ;

(ബി)സെക്രട്ടേറിയറ്റ് അസിസ്റന്റ് തസ്തികയിലേയ്ക്കുള്ള നിയമനങ്ങള്‍ക്ക് പ്രസ്തുത ഉത്തരവ് പ്രകാരം ഡി.സി.എ അധിക യോഗ്യത നേടിയവരെയാണോ നിലവില്‍ പി.എസ്.സി പരിഗണിക്കുന്നത്; വ്യക്തമാക്കുമോ;

(സി)നിലവില്‍ സെക്രട്ടേറിയറ്റ് അസിസ്റന്റ് തസ്തികയിലേയ്ക്കുള്ള ആശ്രിത നിയമനങ്ങള്‍ക്ക് പ്രസ്തുത ഉത്തരവുപ്രകാരം ഡി.സി.എ അധിക യോഗ്യത ഉള്ളവരെയാണോ പരിഗണിക്കുന്നത്; വ്യക്തമാക്കുമോ;

(ഡി)സെക്രട്ടേറിയറ്റ് അസിസ്റന്റ് തസ്തികയിലേക്കുള്ള ആശ്രിത നിയമനം ഒഴികെയുള്ള നിയമനങ്ങള്‍ക്ക് ഡി.സി.എ അധികയോഗ്യത ഇല്ലാത്തവരെയും പി.എസ്.സി പരിഗണിക്കുമ്പോള്‍ ആശ്രിതനിയമനത്തിനായി മാത്രം, പ്രസ്തുത അധിക യോഗ്യത നിശ്ചയിക്കപ്പെട്ടിട്ടുള്ളതിലെ അപാകത പരിഹരിക്കുന്നതിലേയ്ക്കായി പ്രസ്തുത സര്‍ക്കാര്‍ ഉത്തരവ് റദ്ദ്ചെയ്യുന്നതിനോ ഭേദഗതി വരുത്തുന്നതിനോ നടപടി സ്വീകരിക്കുമോ?

3600

സെക്രട്ടേറിയറ്റ് സര്‍വ്വീസില്‍ തിരിച്ചുവരുന്ന തസ്തികമാറ്റം വഴി ബി.ഡി.. ആയവര്‍

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

()സെക്രട്ടേറിയറ്റ് സബോര്‍ഡിനേറ്റ് സര്‍വ്വീസില്‍നിന്നും തസ്തികമാറ്റം വഴി ബി.ഡി.. ആയി നിയമനം ലഭിച്ചുപോയവര്‍ പ്രസ്തുത സര്‍വ്വീസിലേയ്ക്ക് തിരികെ പ്രവേശിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത്തരത്തില്‍ കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ എത്രപേര്‍ തിരികെ വന്നിട്ടുണ്ട്;

(സി)ഇവരെ ഏതൊക്കെ തസ്തികകളില്‍ ഏത് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് നിയമിച്ചതെന്ന് വ്യക്തമാക്കാമോ;

(ഡി)ഇതുമൂലം എത്രപേരുടെ പ്രൊമോഷന്‍ സാധ്യത ഇല്ലാതായി എന്ന് വ്യക്തമാക്കാമോ;

()ഇത് സംബന്ധിച്ച് ഏതെങ്കിലും കോടതിവിധി നിലവിലുണ്ടോ; വ്യക്തമാക്കാമോ;

(എഫ്)ഇത്തരത്തില്‍ സെക്രട്ടേറിയറ്റ് സബോര്‍ഡിനേറ്റ് സര്‍വ്വീസിലേയ്ക്ക് തിരികെ വരാനായി മറ്റ് വകുപ്പുകളില്‍നിന്നും എത്രപേര്‍ അപേക്ഷ നല്‍കിയിട്ടുണ്ട് എന്ന് അറിയിക്കാമോ;

(ജി)അവര്‍ ഏതൊക്കെ തസ്തികകളില്‍ സേവനമനുഷ്ഠിച്ചുവരുന്നവരാണ് എന്ന് വ്യക്തമാക്കാമോ?

3601

തിരുവനന്തപുരം ജില്ലയില്‍ തസ്തികമാറ്റം വഴിയുള്ള എല്‍.ഡി. ക്ളാര്‍ക്ക് നിയമനം

ശ്രീ. ബി. സത്യന്‍

()തിരുവനന്തപുരം ജില്ലയില്‍ തസ്തിക മാറ്റം വഴിയുള്ള എല്‍.ഡി. ക്ളാര്‍ക്ക് നിയമനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ ;

(ബി)തിരുവനന്തപുരം ജില്ലയില്‍ തസ്തിക മാറ്റം വഴിയുള്ള എല്‍.ഡി. ക്ളാര്‍ക്ക് നിയമനത്തിന്റെ നിലവിലുള്ള പി.എസ്.സി. ലിസ്റിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

3602

പോലീസ് ട്രെയിനിംഗ് സര്‍വ്വീസായി പരിഗണിച്ചുകൊണ്ടുളള ഉത്തരവ് മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ ലഭ്യമാക്കുന്നതിനുളള നടപടി

ശ്രീ. സി.കൃഷ്ണന്‍

()കേരള പോലീസ് ട്രെയിനിംഗ് സര്‍വ്വീസായി പരിഗണിച്ചുകൊണ്ടുളള ഉത്തരവ്, പോലീസ് വകുപ്പില്‍ നിന്ന് വിടുതല്‍ ചെയ്ത് മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്നവര്‍ക്കുകൂടി ബാധകമാക്കണമെന്നാ വശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ;

(ബി)പോലീസ് വകുപ്പില്‍ നിന്നും വിടുതല്‍ ചെയ്ത് മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലേക്ക് പോയവര്‍ക്ക് പ്രസ്തുത ആനുകൂല്യം നല്‍കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ സ്വീകരിക്കുമോ?

3603

പി.എസ്.സി. ശുപാര്‍ശ നല്‍കിയിട്ടും നിയമന ഉത്തരവ് നല്‍കാത്ത നിയമനങ്ങള്‍

ശ്രീ. . കെ. ബാലന്‍

()പി.എസ്.സി. നിയമന ശുപാര്‍ശ നല്‍കിയിട്ടും വകുപ്പു നിയമന ഉത്തരവ് നല്‍കാത്ത എത്ര നിയമനങ്ങള്‍ ബാക്കിയുണ്ടെന്ന് വകുപ്പുതിരിച്ചു വ്യക്തമാക്കുമോ ;

(ബി)നിയമനം നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കുമോ ?

3604

പി.എസ്.സി.യില്‍ അധിക തസ്തികകള്‍

ശ്രീ.കെ.വി. വിജയദാസ്

()പി.എസ്.സി.യില്‍ അധിക തസ്തികകള്‍, കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം വിഭാഗത്തിനായാണ് ഇപ്രകാരം തസ്തികകള്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)ഇതില്‍ എത്ര തസ്തികകള്‍ അനുവദിച്ചിട്ടുണ്ടെന്നുള്ള വിവരം നല്‍കുമോ;

(സി)പി.എസ്.സി.യില്‍ 15 % തസ്തികകള്‍ അധികമാണെന്ന് കരുതുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ഡി)നിലവില്‍ പി.എസ്.സി.യില്‍ ആകെ എത്ര തസ്തികകളാണുള്ളത്; തസ്തിക തിരിച്ചുള്ള വിവരം നല്‍കുമോ; ഇതില്‍ നിലവില്‍ ഒഴിവുകളുണ്ടോ; എങ്കില്‍ എത്ര; കാറ്റഗറി തിരിച്ചുള്ള വിവരം നല്‍കുമോ?

3605

മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പി.എസ്.സി. അംഗങ്ങളെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച വര്‍ക്ക്ഷോപ്പ്

ശ്രീ. കെ.വി. വിജയദാസ്

()2012 ല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പി.എസ്.സി അംഗങ്ങളെ ഉള്‍പ്പെടുത്തി കെ.പി.എസ്.സി ഒരു വര്‍ക്ക് ഷോപ്പ് നടത്തിയിരുന്നോ; എങ്കില്‍ ആയതിന്റെ വിശദാംശം നല്‍കുമോ;

(ബി)എത്ര സംസ്ഥാനങ്ങളില്‍ നിന്ന് എത്ര അംഗങ്ങള്‍ പ്രസ്തുത വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്തുവെന്ന് വിശദമാക്കുമോ;

(സി)ഇതിലേയ്ക്കാവശ്യമായ തുക ഏത് ശീര്‍ഷകത്തില്‍ നിന്നാണ് വകയിരുത്തിയതെന്ന് വിശദമാക്കുമോ;

(ഡി)പ്രസ്തുത തുകയ്ക്ക് ഭരണാനുമതി ലഭ്യമായിരുന്നോ?

3606

പി.എസ്.സി.യുടെ പുതിയ വെബ്സൈറ്റ്

ശ്രീ. പി.സി. വിഷ്ണുനാഥ്

'' ജോസഫ് വാഴക്കന്‍

'' വി.ഡി.സതീശന്‍

'' ബെന്നി ബെഹനാന്‍

()പി.എസ്.സിയുടെ പുതിയ വെബ്സൈറ്റിന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി തുടങ്ങിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)പുതിയ വെബ്സൈറ്റിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമാകുന്നതുവരെ പഴയ സൈറ്റിന്റെ പ്രവര്‍ത്തനം തുടരുമോ;

(ഡി)ഇത് സംബന്ധിച്ചുള്ള അവബോധം ഉദ്യോഗാര്‍ത്ഥികളില്‍ സൃഷ്ടിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട?

3607

പി.എസ്.സി. ഓണ്‍ ലൈന്‍ പരീക്ഷ

ശ്രീ. ഷാഫി പറമ്പില്‍

'' കെ. ശിവദാസന്‍ നായര്‍

'' പി.സി. വിഷ്ണുനാഥ്

'' ലൂഡി ലൂയിസ്

()പി.എസ്.സി. നടത്തുന്ന എഴുത്തുപരീക്ഷ ഓണ്‍ ലൈനാക്കുന്നതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഏതെല്ലാം തസ്തികയിലേക്കാണ് ഓണ്‍ലൈന്‍ പരീക്ഷ നടത്താനുദ്ദേശിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ;

(സി)പ്രസ്തുത സംവിധാനം നടപ്പിലാക്കുന്നതിന് മറ്റു സംസ്ഥാനങ്ങളിലുള്ള സമാനരീതികള്‍ നിരീക്ഷിച്ച് വിലയിരുത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

()പ്രസ്തുത പരീക്ഷകളുടെ ഫലം എത്ര ദിവസത്തിനകം പ്രഖ്യാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്?

3608

പി.എസ്.സി വെബ്സൈറ്റ്

ശ്രീ. വി. റ്റി. ബല്‍റാം

,, സണ്ണി ജോസഫ്

,, അന്‍വര്‍ സാദത്ത്

,, ഹൈബി ഈഡന്‍

()വിവിധ വകുപ്പുകളില്‍ വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ ഈ വിവരം അതാത് വകുപ്പുകളുടെ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുന്നതിനോ വകുപ്പ് ഡയറക്ടറേറ്റുകളില്‍ നോട്ടീസ് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനോ ഏതെങ്കിലും തരത്തിലുള്ള സംവിധാനം നിലവിലുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി)ഇല്ലെങ്കില്‍ ആയത് സംബന്ധിച്ച് നടപടി സ്വീകരിക്കുമോ;

(സി)പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒഴിവുകള്‍ സംബന്ധിച്ച വിവരം അതാത് ദിവസം പി.എസ്.സി യുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3609

പി.എസ്.സിയ്ക്ക് വേണ്ടി വാങ്ങിയ വാഹനങ്ങള്‍

ശ്രീ. കെ.വി.വിജയദാസ്

()പി.എസ്.സി യില്‍ 2011-12, 2012-2013 വര്‍ഷങ്ങളില്‍ എത്ര വാഹനങ്ങള്‍, എന്തെല്ലാം ആവശ്യങ്ങള്‍ക്കായി വാങ്ങിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ; ഏതെല്ലാം വാഹനങ്ങളാണ് ഇപ്രകാരം വാങ്ങിയിട്ടുളളത്; ഓരോ വാഹനത്തിന്റെയും വിലവിരവമുള്‍പ്പെടെയുളള വിവരങ്ങള്‍ നല്‍കുമോ;

(ബി)പ്രസ്തുത ആവശ്യത്തിലേയ്ക്കായുളള തുക ഏത് ശീര്‍ഷകത്തില്‍ നിന്നാണ് ചെലവാക്കിയിട്ടുളളത്;

(സി)ഇതിലേക്കായി തുക വകമാറ്റി ചെലവഴിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന് സര്‍ക്കാര്‍ അനുമതി വാങ്ങിയിട്ടുണ്ടായിരുന്നോ;

(ഡി)ഇല്ലെങ്കില്‍ ഇതിനുത്തരവാദിയായവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമോ?

3610

അന്‍പത് ശതമാനത്തിലധികം തസ്തികകളില്‍ നേരിട്ടുള്ള നിയമനം

ശ്രീ. കെ. അജിത്

()സംസ്ഥാനത്ത് അന്‍പത് ശതമാനത്തിലധികം തസ്തികകളില്‍ നേരിട്ടുള്ള നിയമനം നടക്കുന്നത് ഏതെല്ലാം വകുപ്പുകളിലെ ഏതെല്ലാം തസ്തികകളിലേയ്ക്കാണ്; വ്യക്തമാക്കുക;

(ബി)പ്രസ്തുത തസ്തികകള്‍ ഏതെന്നും, എത്ര ശതമാനം വീതമാണ് നേരിട്ട് നിയമനം നടത്തുന്നതെന്നും വ്യക്തമാക്കുമോ;

(സി)സംസ്ഥാനത്തെ ഏതെങ്കിലും വകുപ്പുകളിലെ എക്സിക്യൂട്ടീവ് വിഭാഗം ജീവനക്കാരുടെ ഒഴിവുകളിലേയ്ക്കായി പ്രസ്തുത വകുപ്പിലെ മിനിസ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ക്ക് സംവരണം നല്‍കിയിട്ടുണ്ടോ;

(ഡി)എങ്കില്‍, ഏതൊക്കെ വകുപ്പുകളിലെന്നും എത്രശതമാനം വീതമെന്നും വെളിപ്പെടുത്താമോ?

3611

പി.എസ്.സി ഒഴിവുകളും നിയമനവും

ശ്രീ. . കെ. ബാലന്‍

()പി.എസ്.സി മുമ്പാകെ നിലവില്‍ വിവിധ വകുപ്പുകളിലെ വിവിധ തസ്തികകള്‍ക്കായി എത്ര ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്;

(ബി)ഇതില്‍ എത്ര തസ്തികകളുടെ റാങ്ക് ലിസ്റ് നിലവിലുണ്ട്; വ്യക്തമാക്കുമോ;

(സി)റാങ്ക് ലിസ്റ്് നിലവിലുള്ള തസ്തികകളിലെ എല്ലാ റിപ്പോര്‍ട്ട് ചെയ്ത ഒഴിവിലേക്കും പി.എസ്.സി അഡ്വൈസ് നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;

(ഡി)റാങ്ക് ലിസ്റ് നിലവിലുണ്ടായിട്ടും റിപ്പോര്‍ട്ട് ചെയ്ത ഒഴിവിലേക്ക് അഡ്വൈസ് നല്‍കാത്ത തസ്തികകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ?

3612

തൊഴില്‍ സംവരണം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

'' റ്റി.വി. രാജേഷ്

'' . എം. ആരിഫ്

'' എം. ഹംസ

()സര്‍ക്കാര്‍ മേഖലയിലും പൊതുമേഖലയിലും തൊഴിലവസരങ്ങള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ സ്വകാര്യമേഖലയിലും എയിഡഡ് മേഖലയിലും തൊഴില്‍ സംവരണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് അഭിപ്രായം അറിയിക്കുമോ;

(ബി)പ്രസ്തുത ആവശ്യത്തിന് നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമോ?

3613

സ്ത്രീജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക സെല്‍

ശ്രീ. എം.. വാഹീദ്

കൂടുതല്‍ ജീവനക്കാര്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ സ്ത്രീ ജീവനക്കാരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും അവര്‍ക്ക് വേണ്ട നിയമോപദേശം നല്‍കുന്നതിനും ഒരു പ്രത്യേക സെല്‍ രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുമോ ?

3614

ലക്ചറര്‍ തസ്തികയ്ക്കുള്ള ഗ്രേസ് മാര്‍ക്ക്

ശ്രീ. എസ്. ശര്‍മ്മ

()കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ (കെമിസ്ട്രി/ഫിസിക്സ്) തസ്തികയില്‍ ഇന്റര്‍വ്യൂ സമയത്ത് ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിന് പരിഗണിക്കുന്ന വസ്തുതകള്‍ എന്ത് എന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത തസ്തികയുടെ ഇന്റര്‍വ്യൂ സമയത്തിന് മുമ്പ് പി.എച്ച്.ഡി, എം.ഫില്‍ യോഗ്യത നേടിയവര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുമോ എന്ന് വ്യക്തമാക്കുമോ?

3615

ഉത്തരക്കടലാസ് പുനഃപരിശോധനക്കാനായി അപേക്ഷിക്കുന്നവര്‍ക്ക് ഉത്തരക്കടലാസിന്റെ പകര്‍പ്പ് കൂടി നല്‍കാന്‍ നടപടി

ശ്രീ. കെ. വി. വിജയദാസ്

()2011 ജൂണിനും 2013 ജനവരി 31 നുമിടയില്‍ പി. എസ്. സി. പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികളില്‍

ഉത്തരക്കടലാസ് പുനഃപരിശോധനക്കായി 50 രൂപ ഫീസ് ഒടുക്കി അപേക്ഷിക്കുന്നവര്‍ക്ക് മാര്‍ക്കില്‍ എന്തെങ്കിലും വ്യത്യാസം വന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ എത്ര പേര്‍ക്ക് ; വിശദാംശം നല്‍കുമോ ;

(സി)ഇതോടൊപ്പം ഉത്തരക്കടലാസിന്റെ പകര്‍പ്പുകൂടി നല്‍കുന്ന കാര്യം പരിഗണിക്കുമോ ; ഇതിന് നിലവില്‍ എന്തെങ്കിലും നിയമ തടസ്സമുണ്ടോ ; എങ്കില്‍ വിശദാംശം നല്‍കുമോ ?

3616

ഓഡിയോളജിസ്റ് ആന്‍ഡ് സ്പീച്ച് പത്തോളജിസ്റ് തസ്തികയില്‍ നിയമനം

ശ്രീ. . ചന്ദ്രശേഖരന്‍

()മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ ഓഡിയോളജിസ്റ് ആന്‍ഡ് സ്പീച്ച് പത്തോളജിസ്റ് തസ്തികയില്‍ നിയമനത്തിനായി പി.എസ്.സി. കാറ്റഗറി നമ്പര്‍ 059/2012 പ്രകാരം നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരുന്നുവോ എന്നറിയിക്കാമോ ;

(ബി)ഇതേ കാറ്റഗറി നമ്പര്‍ ആയി 2013-ല്‍ വീണ്ടും അപേക്ഷ ക്ഷണിച്ചിരുന്നുവോയെന്നും എങ്കില്‍ ഇതിന് കാരണമെ ന്താണെന്നും വ്യക്തമാക്കാമോ ;

(സി)ആദ്യം പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം അപേക്ഷിച്ചവര്‍ക്ക് പരീക്ഷയെഴുതാന്‍ അവസരം ലഭിക്കുമോയെന്നും ഇല്ലെങ്കില്‍ അതിനുവേണ്ട നടപടി സ്വീകരിക്കുമോയെന്നും അറിയിക്കുമോ ?

3617

തൃശ്ശൂര്‍ ജില്ലയിലെ എല്‍.ഡി.ടൈപ്പിസ്റ് തസ്തിക

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

()തൃശ്ശൂര്‍ ജില്ലയില്‍ എല്‍.ഡി.ടൈപ്പിസ്റ് തസ്തിക നിലവിലുള്ള സ്ഥാപനങ്ങള്‍ ഏതൊക്കെയാണ്;

(ബി)ഈ സ്ഥാപനങ്ങളില്‍ നിലവിലുള്ള എല്‍.ഡി.ടൈപ്പിസ്റ് തസ്തികകളുടെ വിവരം വകുപ്പ് തിരിച്ച് വിശദമാക്കാമോ;

(സി)പ്രസ്തുത വകുപ്പുകളില്‍ എത്ര എല്‍.ഡി. ടൈപ്പിസ്റ് തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്; വ്യക്തമാക്കുമോ;

(ഡി)2008 മുതല്‍ 2013 ജനുവരി മാസം 31-ാം തീയതി വരെയുള്ള വകുപ്പ് തിരിച്ചുള്ള റിട്ടയര്‍മെന്റ് വേക്കന്‍സികള്‍ എത്രയെന്ന് വ്യക്തമാക്കാമോ;

()എല്‍.ഡി.ടൈപ്പിസ്റ് തസ്തികയിലേക്ക് നിയമനത്തിനായി പി. എസ്. സി റാങ്ക്ലിസ്റ് നിലവില്‍ വന്നിട്ടും ഇപ്പോഴും ദിവസവേദനാടിസ്ഥാനത്തിലും, എംപ്ളോയ്മെന്റ് എക്സ്ചെയ്ഞ്ചുകളില്‍ നിന്നും നിയമനം ലഭിച്ചവര്‍ ഏതെങ്കിലും വകുപ്പുകളില്‍ ജോലി ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എഫ്)എല്‍.ഡി.ടൈപ്പിസ്റ് തസ്തികകളിലേക്കുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ട് വകുപ്പ് മേധാവികള്‍ക്ക് നല്‍കിയ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ജി)പ്രസ്തുത നിര്‍ദ്ദേശത്തിനുശേഷവും ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യാത്ത വകുപ്പ് മേധാവികളെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭ്യമാണോ;

(എച്ച്)ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യാത്തതു സംബന്ധിച്ച പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()ഒഴിവുകള്‍ റിപ്പോര്‍ട്ടുചെയ്യാത്ത വകുപ്പു മേധാവികള്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?

3618

അപകടങ്ങളില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം

ശ്രീ. കെ. ദാസന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍പ്പെട്ട എത്ര പേര്‍ റോഡപകടങ്ങളിലും മറ്റ് വിധത്തിലുള്ള അപകടങ്ങളിലും മരണപ്പെട്ടിട്ടുണ്ട് എന്നും മരണപ്പെട്ടവര്‍ ആരെല്ലാമെന്നും മരണപ്പെട്ടവരുടെ പൂര്‍ണ വിലാസം സഹിതം വിശദമായി വ്യക്തമാക്കുമോ;

(ബി)മരണപ്പെട്ടവരുടെ ആശ്രിതരില്‍ ആരുടെയെല്ലാം ആശ്രിതര്‍ക്ക് സി.എം.ഡി.ആര്‍.എഫ് -ല്‍ നിന്ന് ദുരിതാശ്വാസ സഹായം ലഭിച്ചിട്ടുണ്ട് എന്നത് സഹായം ലഭിച്ച ആശ്രിതരുടെ പേര്, വിലാസം സഹിതം വ്യക്തമാക്കുമോ;

(സി)ദുരിതാശ്വാസ സഹായം ലഭിച്ചിട്ടില്ലാത്ത ആശ്രിതര്‍ക്ക് അത് ലഭ്യമാകാത്തതിന് കാരണമെന്ത് എന്ന് വ്യക്തമാക്കുമോ. ഇവര്‍ക്ക് ദുരിതാശ്വാസ സഹായം നല്‍കി മരണപ്പെട്ടവരുടെ കുടുംബത്തെ സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ;

(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് അപകടങ്ങളില്‍ മരണപ്പെട്ടവരുടെ ആശ്രിതരില്‍ ആരെങ്കിലും അന്ന് അറിവില്ലായ്മകൊണ്ട് അപേക്ഷ നല്‍കാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ അപേക്ഷ നല്‍കിയാല്‍ ദുരിതാശ്വാസത്തിന് പരിഗണിക്കുമോ;

()കൊയിലാണ്ടി താലൂക്ക് ഓഫീസിലൂടെ 2011 ജൂണ്‍ മുതല്‍ 2012 ഡിസംബര്‍ വരെ കാലളവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ആനൂകൂല്യങ്ങള്‍ വിതരണം ചെയ്തതിന്റെ വിശദവിവരം ലഭ്യമാക്കുമോ;

(എഫ്) സി.എം.ഡി.ആര്‍.എഫ്-ല്‍ നിന്നും സഹായം ലഭിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ; എന്നത് വ്യക്തമാക്കുമോ; മാര്‍ഗ്ഗരേഖയുണ്ടെങ്കില്‍ അത് വിശദമാക്കുമോ?

3619

ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം

ശ്രീ. തോമസ് ചാണ്ടി

()കുട്ടനാട്ടില്‍ ആദ്യമായി രണ്ടാം കൃഷി ആരംഭിച്ച കൈനകരി ഗ്രാമപഞ്ചായത്തിലെ കാക്കനാട് വീട്ടില്‍ പി.ബാലന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിന് സമര്‍പ്പിച്ച അപേക്ഷയിന്‍മേല്‍ എന്ത് നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കിയ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;

(ബി)ഭക്ഷ്യ സുരക്ഷയ്ക്ക് മുതല്‍ക്കൂട്ടാകുന്ന രണ്ടാം കൃഷി എന്ന ആശയം കുട്ടനാട്ടില്‍ പ്രാവര്‍ത്തികമാക്കിയ ബാലന്റെയും പിതാവിന്റെയും വിവരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഭക്ഷ്യ സുരക്ഷയ്ക്കും കാര്‍ഷിക മേഖലയിലെ അഭിവൃദ്ധിക്കും മുന്‍തൂക്കം നല്‍കുന്ന സാഹചര്യത്തില്‍ പ്രസ്തുത കുടുംബത്തെ ആദരിക്കുന്നതിനും സഹായിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ;

(ഡി)ഇപ്പോള്‍ സാമ്പത്തികമായി തകര്‍ന്ന ബാലന്റെ കുടുംബത്തിന് ദുരിതാശ്വാസ നിധിയില്‍ നിന്നും പരമാവധി സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

3620

ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം

ശ്രീ.റ്റി.. അഹമ്മദ് കബീര്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മങ്കട മണ്ഡലത്തിലെ എത്ര വ്യക്തികള്‍ക്ക്, എത്ര തുക വീതം ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?

3621

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും ധനസഹായം

ശ്രീ. സി. കെ. സദാശിവന്‍

()ആലപ്പുഴ ജില്ലയില്‍ മാവേലിക്കര താലൂക്കില്‍ കണ്ണമംഗലം വില്ലേജില്‍ ഈരേഴവടക്ക് കെ. കെ. നിവാസില്‍ പ്രഭാഗോപാലിന്റെ മകന്‍ അഖില്‍ ഗോപാല്‍ 2-3-2011-ല്‍ വാഹന അപകടത്തില്‍ മരണപ്പെട്ടതിനാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും ധനസഹായം ലഭിക്കുന്നതിന് സമര്‍പ്പിച്ച അപേക്ഷയില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)അഖില്‍ ഗേപാലിന്റെ കുടുംബത്തിന് പരമാവധി ധനസഹായം ദുരിതാ ശ്വാസനിധിയില്‍നിന്നും ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ ?

3622

കണ്ണൂര്‍ ജില്ലയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം

ശ്രീ. സി. കൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കണ്ണൂര്‍ ജില്ലയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം നല്‍കിയ ഉത്തരവുകള്‍ ലഭ്യമാക്കാമോ;

(ബി)സര്‍ക്കാര്‍ ഉത്തരവായി മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രസ്തുത ധനസഹായതുക ലഭിക്കാന്‍ കാലതാമസം നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(സി)കണ്ണൂര്‍ ജില്ലയില്‍ ഉത്തരവായിട്ടും ഇതുവരെയായി ധനസഹായം നല്‍കാത്തവരുടെ പേരും മേല്‍വിലാസവും അറിയിക്കാമോ?

3623

അന്തര്‍സംസ്ഥാന നദീജലക്കരാര്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

()കേരളം ഏതെല്ലാം സംസ്ഥാനങ്ങളുമായിട്ടാണ് നദീജലക്കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;

(ബി)കരാറുകള്‍ ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(സി)അന്തര്‍സംസ്ഥാന നദീജലക്കരാര്‍ പാലിക്കുന്നതിനുവേണ്ടി മറ്റു സംസ്ഥാനങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് കേന്ദ്ര സഹായം നേടിയിട്ടുണ്ടോ;

(ഡി)ഇതിനായി കേരളം മുന്‍കൈ എടുത്ത് സംയുക്ത യോഗം വിളിച്ചുചേര്‍ക്കുന്ന കാര്യം പരിഗണിക്കുമോ ?

3624

ദേശീയ ജലപാത

ശ്രീ. കെ.വി.അബ്ദുള്‍ ഖാദര്‍

()നിര്‍ദ്ദിഷ്ട ദേശീയ ജലപാതയുടെ നീളം എത്ര കിലോമീറ്ററാണ്;

(ബി)ഇതില്‍ നിലവില്‍ എത്ര കിലോമീറ്റര്‍ ജലപാതയുണ്ട്;

(സി)പുതുതായി ക്രിയേറ്റ് ചെയ്യേണ്ടുന്ന ജലപാത എത്ര കിലോമീറ്ററാണ്; അവ എവിടെയെല്ലാം; എത്ര കിലോമീറ്റര്‍ വീതം;

(ഡി)ദേശീയ ജലപാതയിലെ എത്ര കിലോമീറ്റര്‍ ഭാഗത്തിന്റെ പണി പൂര്‍ത്തിയായിട്ടുണ്ട്;

()അവശേഷിക്കുന്ന ഭാഗം ഏതെല്ലാം; എത്ര കിലോമീറ്റര്‍ വീതം;

(എഫ്)ദേശീയ ജലപാതയില്‍ നിലവിലുളളതും അവശേഷി ക്കുന്നതും, പൂര്‍ണ്ണതോതില്‍ ഗതാഗതയോഗ്യമാക്കുന്ന തിനുളള പദ്ധതിക്ക് രൂപം കൊടുത്തിട്ടുണ്ടാ യിരുന്നുവോ;

(ജി)എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(എച്ച്)രസ്തുത പദ്ധതി പൂര്‍ത്തിയാക്കുന്നതിനുളള മൊത്തം എസ്റിമേറ്റ് തുക എത്ര;

()നടപ്പു വര്‍ഷം ചെലവഴിക്കുന്ന തുക എത്ര;

(ജെ)അവശേഷിക്കുന്ന തുക കണ്ടെത്തുന്നത് എപ്രകാരമായിരിക്കും?

3625

ദേശീയ ജലപാത

ഡോ. ടി. എം തോമസ് ഐസക്ക്

()സംസ്ഥാനത്തെ ദേശീയ ജലപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)ദേശീയ ജലപാതയുമായി ബന്ധപ്പെട്ട വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഏതെല്ലാം ഭാഗത്ത് എന്തെല്ലാം പ്രവൃത്തികള്‍ നടത്തിയെന്ന് വിശദമാക്കാമോ;

(ഡി)കൊല്ലം-കോട്ടപ്പുറം ജലപാതയുടെ പ്രവര്‍ത്തി പൂര്‍ത്തിയാക്കി മാര്‍ച്ച് മാസത്തില്‍ കമ്മീഷന്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.