UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3626

കേരളവും തമിഴ്നാടും തമ്മില്‍ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട കരാറുകള്‍

ശ്രീ. കെ. അജിത്

()കേരളവും തമിഴ്നാടും തമ്മില്‍ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് എത്ര കരാറുകളാണ് ഉള്ളതെന്നും പ്രസ്തുത കരാറുകള്‍ ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ;

(ബി)പ്രസ്തുത കരാറുകളില്‍ നിലവില്‍ കാലാവധി കഴിഞ്ഞ ഏതെങ്കിലും കരാറുകള്‍ ഉണ്ടോ; വ്യക്തമാക്കുമോ;

(സി)പ്രസ്തുത കരാറുകളില്‍ ഏതിലെങ്കിലും തമിഴ്നാട് കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതായി കേരളം പരാതി ഉന്നയിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം കരാറുകളിലെന്ന് വ്യക്തമാക്കുമോ;

(ഡി)തമിഴ്നാടുമായുള്ള കരാറുകളില്‍ കരാര്‍ ലംഘനം നടന്നിട്ടുണ്ടെങ്കില്‍ ആയതിന് രേഖാമൂലം തമിഴ്നാടിനോ, കേന്ദ്ര ജലക്കമ്മീഷനോ പരാതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആതിന്മേല്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വെളിപ്പെടുത്തുമോ;

()ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാടുമായി മറ്റേതെങ്കിലും കരാറുകളില്‍ ഏര്‍പ്പെടുവാന്‍ സംസ്ഥാനം ഉദ്ദേശിക്കുന്നുണ്ടോ?

 
3627

മുല്ലപ്പെരിയാര്‍ പുതിയ ഡാമിനായി പരിസ്ഥിതി ആഘാതപഠനം

ശ്രീ.എം.. ബേബി

,, കെ.കെ. ജയചന്ദ്രന്‍

,, എസ്. രാജേന്ദ്രന്‍

,, കെ. സുരേഷ് കുറുപ്പ്

()മുല്ലപ്പെരിയാര്‍ പുതിയ ഡാമിനായി പരിസ്ഥിതി ആഘാതപഠനം നടത്താന്‍ കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിരുന്നോ; എങ്കില്‍ എന്നായിരുന്നു എന്ന് അറിയിക്കാമോ.

(ബി)പ്രസ്തുത പഠനം പൂര്‍ത്തിയായോ; അതിന്റെ പുരോഗതി അറിയിക്കുമോ;

(സി)സുപ്രീംകോടതി മുലപ്പെരിയാര്‍ കേസിന്റെ അന്തിമവാദം തുടങ്ങുന്നതിനു മുമ്പായി പ്രസ്തുത പഠനം പൂര്‍ത്തിയാക്കി സംസ്ഥാന താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമോ ?

 
3628

ദേശീയ ജലപാത കമ്മീഷന്‍ ചെയ്യുന്നതിനുള്ള നടപടികള്‍

ശ്രീ. തോമസ് ചാണ്ടി

,, . കെ. ശശീന്ദ്രന്‍

()കൊല്ലം - കോട്ടപ്പുറം ദേശീയ ജലപാത കമ്മീഷന്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ഏതുവരെയായിയെന്ന് വ്യക്തമാക്കാമോ;

(ബി)കൊല്ലം - കോട്ടപ്പുറം ദേശീയ ജലപാത കമ്മീഷന്‍ ചെയ്യുന്നതിനുള്ള പ്രധാന തടസ്സങ്ങള്‍ എന്തെല്ലാം; ഇവ പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു;

(സി)കോവളം മുതല്‍ നീലേശ്വരം വരെയുള്ള ജലപാത കേരളത്തിന്റെ വ്യാപാര-ടൂറിസം വികസനത്തിന്റെ നെടുംതൂണായി മാറുമെന്നത് പരിഗണിച്ച്, ദേശീയ ജലപാത കമ്മീഷന്‍ ചെയ്യുന്നതിനുള്ള തടസ്സങ്ങള്‍ നീക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

 
3629

ദേശീയ ജലപാത നിര്‍മ്മാണ പുരോഗതി

ശ്രീ. പി.കെ. ഗുരുദാസന്‍

,, എളമരം കരീം

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

ശ്രീമതി. കെ.കെ. ലതിക

()ദേശീയ ജലപാത നിര്‍മ്മാണ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ദേശീയ ജലപാത എത്ര ദൂരം ഗതാഗത യോഗ്യമാക്കാന്‍ കഴിഞ്ഞുവെന്ന് അറിയിക്കാമോ; ഏതെല്ലാം ഭാഗങ്ങള്‍, വ്യക്തമാക്കാമോ;

(സി)ദേശീയ ജലപാത പൂര്‍ണ്ണതോതില്‍ ഗതാഗതയോഗ്യമാക്കാന്‍ പദ്ധതി രൂപീകരിച്ചിരുന്നോ;

(ഡി)എങ്കില്‍ എത്ര തുകയാണ് വകയിരിത്തിയിരിക്കുന്നത്; ഇനി എത്രതുക കൂടി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്; വിശദമാക്കാമോ;

()പദ്ധതിക്കുള്ള കേന്ദ്രസഹായം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുവാന്‍ സാധ്യമായിട്ടുണ്ടോ; വ്യക്തമാക്കുമോ?

 
3630

പത്മപുരസ്കാരങ്ങള്‍ക്ക് പരിഗണിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

ശ്രീ. ജെയിംസ് മാത്യൂ

()പത്മപുരസ്കാരങ്ങള്‍ക്ക് പരിഗണിക്കുന്നതിനായി കേരളം കേന്ദ്ര സര്‍ക്കാരിന് കൈമാറിയ പേരുകളടങ്ങിയ പട്ടികയുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)പ്രസ്തുത പട്ടിക എന്നാണ് സമര്‍പ്പിച്ചത്;

(സി)പട്ടിക കൈമാറുന്നതിന് കേന്ദ്രം നിശ്ചയിച്ചിരുന്ന അന്തിമ തീയതി എന്നായിരുന്നു;

(ഡി)പത്മപുരസ്കാരങ്ങള്‍ക്ക് പരിഗണിക്കേണ്ടവരുടെ പട്ടിക നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ്ഗരേഖ കൈമാറിയിരുന്നോ;

()പുരസ്കാരങ്ങള്‍ക്ക് പരിഗണിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കാന്‍ മാര്‍ഗ്ഗരേഖ നിഷ്കര്‍ഷിക്കുന്നുണ്ടോ;

(എഫ്)സംസ്ഥാനത്ത് ഇങ്ങനെയൊരു സമിതി രൂപീകരിച്ച് അതിനനുസൃതമായാണോ പട്ടിക തയ്യാറാക്കിയത്;

(ജി)ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്നും ഇവിടെ പട്ടിക തയ്യാറാക്കുന്നത് ആരാണെന്നും വ്യക്തമാക്കുമോ ?

 
3631

ഭരണഭാഷ മാതൃഭാഷ

ശ്രീമതി കെ. എസ്. സലീഖ

()2002-ല്‍ കേരളപ്പിറവി ദിനമായ നവംബര്‍ 1 ന് 6 വകുപ്പുകളില്‍ ഭരണഭാഷ മലയാളമാക്കി ഉത്തരവ് പുറപ്പെടുവിച്ചതിനുശേഷമുള്ള 10 വര്‍ഷം കൊണ്ട് ഏതെല്ലാം വകുപ്പുകളില്‍ ആയത് നടപ്പില്‍ വരുത്തിയിട്ടുണ്ട്; വിശദമാക്കുമോ;

(ബി)രണഭാഷ-മാതൃഭാഷ ആചരണ വര്‍ഷത്തിലും ചില മന്ത്രിമാര്‍ പ്രസ്തുത നിര്‍ദ്ദേശം ലംഘിച്ച് പല സന്ദര്‍ഭങ്ങളിലും സംസ്ഥാനത്തിനകത്തുള്ള വിഷയങ്ങളില്‍ സംസ്ഥാനത്തിനകത്തുള്ളവര്‍ക്ക് കത്തുകള്‍ ഇംഗ്ളീഷില്‍ അയക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ 2012 നവംബര്‍ 1 മുതല്‍ 2013 നവംബര്‍ 1 വരെ ഭരണഭാഷ വര്‍ഷമായി ആചരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ പ്രസ്തുത നടപടി ശരിയാണോ എന്ന് കരുതുന്നുണ്ടോ; വിശദമാക്കുമോ;

(ഡി)മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും കാര്യാലയങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ഓഫീസുകളില്‍ നിന്ന് അയയ്ക്കുന്ന എല്ലാ കത്തുകളുടെയും മുകളില്‍ ‘ഭരണഭാഷ - മാതൃഭാഷ’ എന്ന വാക്യം പതിക്കണമെന്നും സര്‍ക്കാര്‍ ഡയറി, കലണ്ടര്‍, ലറ്റര്‍പാഡുകള്‍ തുടങ്ങിയവയില്‍ പ്രസ്തുത വാക്യം അച്ചടിക്കണമെന്നും മുഖ്യമന്ത്രി അദ്ധ്യക്ഷനായ ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര (ഔദ്യോഗിക ഭാഷ) വകുപ്പിന്റെ ചുമതല വഹിക്കുന്ന സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;

()എങ്കില്‍ സംസ്ഥാന മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരുടെ കാര്യാലയങ്ങള്‍ പ്രസ്തുത നിര്‍ദ്ദേശം പാലിച്ചിട്ടില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(എഫ്) ഭരണഭാഷ മലയാളമാക്കിക്കൊണ്ടുള്ള ഉത്തരവ് പല വകുപ്പുകളിലും പാലിക്കപ്പെടുന്നില്ലയെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ജി)എങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

(എച്ച്)കഴിയുന്നത്ര വേഗത്തില്‍ കോടതി നടപടിക്രമങ്ങളും ഉത്തരവുകളും സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ മലയാള ഭാഷയിലാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?

3632

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസം

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി സ്പെഷ്യല്‍ സെല്‍ രൂപീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ എപ്പോഴാണ് രൂപവല്‍ക്കരിച്ചത്; ഇതിന്റെ ഘടന എങ്ങനെയാണ്; വ്യക്തമാക്കുമോ;

(സി)സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ചെയര്‍മാന്‍, കണ്‍വീനര്‍, അംഗങ്ങള്‍ എന്നിവര്‍ ആരെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ഡി)ആരോഗ്യ കുടുംബക്ഷേമ (ജി) വകുപ്പിന്റെ 15.10.2011 ലെ സ..(സാധാ)3619/2011/.കു.. നമ്പര്‍ ഉത്തരവ് എന്തിനുവേണ്ടിയായിരുന്നു എന്ന് വ്യക്തമാക്കാമോ;

()പ്രസ്തുത ഉത്തരവ് പ്രാബല്യത്തില്‍ വന്നിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കുമോ ?

3633

ബി.എം.സി.-യുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും കാര്യക്ഷമമാക്കാനും നടപടി

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()പാര്‍ലമെന്റ് പാസാക്കിയ ബയോളജിക്കല്‍ ഡൈവേഴ്സിറ്റി ആക്ട് 2002 പ്രകാരം കേരളത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി (ബി.എം.സി.) രൂപീകരിച്ചിട്ടുണ്ടോ ;

(ബി)പ്രസ്തുത ബി.എം.സി.-യുടെ യോഗങ്ങള്‍ യഥാവിധി നടക്കുന്നുണ്ടോ ;

(സി)ഇതുവരെയും ബി.എം.സി. രൂപീകരിക്കാത്ത പഞ്ചായത്തുകള്‍/ മുന്‍സിപ്പാലിറ്റികള്‍ ഏതൊക്കെയാണ് ;

(ഡി)ബി.എം.സി.-യുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും കാര്യക്ഷമമാക്കാനും നടപടി സ്വീകരിക്കുമോ ;

()കാസര്‍കോട് ജില്ലയില്‍ ഏതൊക്കെ ഗ്രാമപഞ്ചായത്തുകളില്‍ ജൈവ വൈവിധ്യ രജിസ്റര്‍ തയ്യാറായിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ;

(എഫ്)ജൈവ വൈവിധ്യ രജിസ്റര്‍ പൂര്‍ത്തീകരിച്ച പഞ്ചായത്തുകളില്‍ പ്രതിവര്‍ഷം ഒരു പരിസ്ഥിതി സംരക്ഷണ പദ്ധതിയെങ്കിലും ഏറ്റെടുത്ത് നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ ;

(ജി)കേരള സംസ്ഥാന ബയോ ഡൈവേഴ്സിറ്റി ബോര്‍ഡിന് കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ അനുവദിച്ച ബജറ്റ് വിഹിതം എത്രയാണെന്ന് വ്യക്തമാക്കുമോ ?

3634

റോഡ്-റെയില്‍-വ്യോമ-ജലഗതാഗതസംവിധാനങ്ങള്‍ കോര്‍ത്തിണക്കി ഒരു ഹബ്ബ്

ശ്രീ. പി. കെ. ബഷീര്‍

,, കെ. എന്‍. . ഖാദര്‍

,, സി. മമ്മൂട്ടി

()സംസ്ഥാനത്ത് എവിടെയെങ്കിലും റോഡ്-റെയില്‍- വ്യോമ-ജലഗതാഗതസംവിധാനങ്ങള്‍ കോര്‍ത്തിണക്കി ഒരു ഹബ്ബ് ഉണ്ടാക്കുന്നതു പരിഗണനയിലുണ്ടോ; എങ്കില്‍ അത് എവിടെയാണെന്നും, അതിന്റെ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും അറിയിക്കുമോ;

(ബി)പ്രസ്തുത ഹബ്ബ് മുഖേന എന്തെല്ലാം സൌകര്യങ്ങളാണ് പൊതുജനങ്ങള്‍ക്കു ലഭ്യമാകുന്നതെന്ന് അറിയിക്കുമോ?

3635

മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് തെരഞ്ഞെടുക്കപ്പെടാനുള്ള മാനദണ്ഡങ്ങള്‍

ശ്രീ.കെ. കുഞ്ഞമ്മത് മാസ്റര്‍

()മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് തെരഞ്ഞെടുക്കപ്പെടാനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്നു വ്യക്തമാക്കുമോ;

(ബി)മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് നടപ്പു വര്‍ഷം എത്ര പേര്‍ അര്‍ഹത നേടിയിട്ടുണ്ട് എന്നും ആരെല്ലാമെന്നും വെളിപ്പെടുത്തുമോ;

(സി)അച്ചടക്ക നടപടികള്‍ക്ക് വിധേയരായവര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആരൊക്കെയെന്നും അറിയിക്കുമോ;

(ഡി)ഒന്നില്‍കൂടുതല്‍ തവണ അച്ചടക്ക നടപടികള്‍ക്ക് വിധേയരായവര്‍ പോലീസ് മെഡലിന് തെരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ മെഡല്‍ തിരിച്ചുവാങ്ങാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

3636

പെരുവണ്ണാമൂഴിയില്‍ സി.ആര്‍.പി.എഫ്. ക്യാമ്പ് ആരംഭിക്കുന്നതിനുള്ള നടപടി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()പെരുവണ്ണാമൂഴിയില്‍ ആരംഭിക്കാനുദ്ദേശിക്കുന്ന സി.ആര്‍. പി.എഫ്. ക്യാമ്പിന്റെ നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നു വ്യക്തമാക്കുമോ;

(ബി)സി.ആര്‍.പി.എഫ്. ക്യാമ്പിന് എത്ര ഏക്കര്‍ ഭൂമിയാണ് അനുവദിച്ചിട്ടുള്ളതെന്നു വെളിപ്പെടുത്തുമോ;

(സി)പ്രസ്തുത ഭൂമിയുടെ സര്‍വ്വേ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ;

(ഡി)ജലസേചനവകുപ്പില്‍നിന്നും ക്യാമ്പിനാവശ്യമായ ഭൂമി കൈമാറി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍, ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

3637

ധനകാര്യസ്ഥാപനങ്ങളില്‍നിന്നുള്ള വായ്പ എഴുതിത്തള്ളുന്നതിന് നടപടി

ശ്രീ. റ്റി. യു. കുരുവിള

,, സി. എഫ്. തോമസ്

()വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുക്കുകയും തിരിച്ചടവിനുമുമ്പ് വായ്പ എടുത്ത ആള്‍ മരണപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ അനാഥമാകുന്ന കുടുംബത്തിന്റെ ബാദ്ധ്യത മുഴുവന്‍ എഴുതിത്തള്ളുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ;

(ബി)നിലവില്‍ ഇത്തരത്തിലുള്ള എത്ര കേസ്സുകള്‍ പരിഗണനയില്‍ ഉണ്ട് എന്ന് വ്യക്തമാക്കുമോ ;

(സി)ഇത്തരം കേസ്സുകളില്‍ ബി.പി.എല്‍. കുടുംബം, പരമ്പരാഗത രംഗത്ത് ജോലി ചെയ്യുന്നവര്‍, കര്‍ഷകര്‍ എന്നിവരുടെ അപേക്ഷയിന്മേല്‍ അടിയന്തിര തീരുമാനം എടുക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ; വിശദാംശം ലഭ്യമാക്കുമോ ?

3638

തിരിച്ചറിയല്‍ കാര്‍ഡുകള്‍

ശ്രീ. പി.കെ. ബഷീര്‍

()ആധാര്‍ തിരിച്ചറിയല്‍ കാര്‍ഡും എന്‍.പി.ആര്‍ തിരിച്ചറിയല്‍ കാര്‍ഡും തമ്മിലുള്ള വ്യത്യാസം എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)എന്‍.പി.ആര്‍ -ല്‍ ഉള്ളതില്‍ കൂടുതലായി എന്തൊക്കെ വിവരങ്ങളാണ് ആധാര്‍ കാര്‍ഡില്‍ ഉള്‍കൊള്ളിച്ചിട്ടുള്ളത്;

(സി)ആധാറില്‍ ഉള്ള അത്രയും വിവരങ്ങള്‍ എന്‍.പി.ആര്‍-ല്‍ ഉള്‍കൊള്ളിച്ചിട്ടുണ്ടെങ്കില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് എന്‍.പി.ആര്‍-ഉം സ്വീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ?

3639

ആധാര്‍കാര്‍ഡ് തിരിച്ചറിയല്‍ രേഖയാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

ശ്രീ. എം. ചന്ദ്രന്‍

()ആധാര്‍ കാര്‍ഡ് പദ്ധതി കേരളത്തില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടോ;

(ബി)ഇതുവരെ കേരളത്തില്‍ എത്ര ലക്ഷം പേരാണ് ആധാര്‍ കാര്‍ഡ് എടുത്തിട്ടുള്ളത്;

(സി)ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എത്ര ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട് ;

(ഡി)ധാര്‍കാര്‍ഡ് സംസ്ഥാനത്ത് എന്തെങ്കിലും കാര്യങ്ങള്‍ക്കുള്ള ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായി അംഗീകരിച്ചിട്ടുണ്ടോ;

()എങ്കില്‍ എന്തിനൊക്കെയെന്നു വ്യക്തമാക്കുമോ ;

(എഫ്)ആധാര്‍കാര്‍ഡ് ഔദ്യോഗികരേഖയല്ലെന്നും, കീറിക്കളഞ്ഞാല്‍ പോലും കുഴപ്പമില്ലെന്നുമുള്ള കേന്ദ്ര ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ജി)കേരള സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള ഔദ്യോഗിക നിലപാട് വ്യക്തമാക്കുമോ ?

3640

ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായ സേവനങ്ങള്‍

ശ്രീമതി പി. അയിഷാപോറ്റി

()സംസ്ഥാനത്ത് ലഭ്യമാകുന്ന ഏതെല്ലാം സേവനങ്ങള്‍ക്ക് ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട് ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(ബി)ആധാര്‍ സംബന്ധമായി പൊതുജനങ്ങളില്‍ ഉണ്ടായിട്ടുള്ള സംശയങ്ങള്‍ നിവാരണം നടത്തുന്നതിന് സര്‍ക്കാര്‍ കോള്‍ സെന്റര്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ;

(സി)ഇതുവരെ ആധാര്‍ കാര്‍ഡ് എടുക്കാന്‍ സാധിക്കാതെ പോയവര്‍ക്ക് (പ്രവാസികള്‍ സംസ്ഥാനത്തിന് പുറത്ത് പഠനം നടത്തുന്നവര്‍ ഉള്‍പ്പെടെ) ആധാര്‍ കാര്‍ഡ് ലഭ്യമാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കും ?

3641

ഗ്യാസ്പൈപ്പ് ലൈനിന് ഭൂമി നല്‍കിയ വ്യക്തിയ്ക്ക് നഷ്ടപരിഹാരം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

'ഗെയില്‍' ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് വേണ്ടി ഏറ്റെടുക്കുന്ന സ്വകാര്യ വ്യക്തികളുടെ ഭൂമിക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിന്റെ മാനദണ്ഡം വ്യക്തമാക്കാമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.