UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3707

വനവിസ്തൃതി

ശ്രീ. കെ. അജിത്

 () സംസ്ഥാനത്തിന്റെ ആകെ വനവിസ്തൃതി എത്രയെന്ന് വ്യക്തമാക്കാമോ;

(ബി) കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് വന വിസ്തൃതി വര്‍ദ്ധിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര;

(സി) ഏതെങ്കിലും വനം ഡിവിഷനില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ വനഭൂമിയില്‍ കുറവ് വന്നിട്ടുണ്ടോ; ഉണ്ടെങ്കില്‍ എവിടെയെല്ലാം; വ്യക്തമാക്കാമോ;

(ഡി) വന വിസ്തൃതി സംസ്ഥാനത്ത് വര്‍ദ്ധിച്ചിട്ടുണ്ടെങ്കില്‍ ആ വര്‍ദ്ധനവിന് ആനുപാതികമായി വനം വകുപ്പ് ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ടോ?

3708

കയ്യേറിയ വനഭൂമി

ശ്രീ. എസ്.ശര്‍മ്മ

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വനം കയ്യേറ്റം തടയുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര ഹെക്ടര്‍ കയ്യേറിയ വനഭൂമി ഒഴിപ്പിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

3709

വനസംരക്ഷണം

ശ്രീ. വി. ചെന്താമരാക്ഷന്‍

,, രാജു എബ്രഹാം

,, എസ്. രാജേന്ദ്രന്‍

,, ബി. ഡി ദേവസ്സി

() സംസ്ഥാനത്ത് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വൃക്ഷങ്ങളെ സംരക്ഷിക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ;

(ബി) വനഭൂമി കൈയ്യേറ്റങ്ങളും വനങ്ങള്‍ വെട്ടിനശിപ്പിക്കലും വ്യാപകമായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വനഭൂമിയും വനവും സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ശക്തിപ്പെടു ത്തുമോ?

(സി) കൈയ്യേറ്റം ചെയ്യപ്പെട്ട വനഭൂമിയുമായി ബന്ധപ്പെട്ടും വനങ്ങള്‍ വെട്ടിനശിപ്പിച്ചതു സംബ ന്ധിച്ചും നിലവിലുള്ള കേസുകള്‍ എത്രയാണ്; വിശദമാക്കുമോ

3710

വനസംരക്ഷണ സമിതി

ശ്രീ. കെ. മുരളീധരന്‍

,, ഷാഫി പറമ്പില്‍

,, .റ്റി. ജോര്‍ജ്

,, പി.. മാധവന്‍

() വനസംരക്ഷണ സമിതികളുടെ ചുമതലകളും കര്‍ത്തവ്യങ്ങളും എന്തെല്ലാമാണ്; വിശദമാക്കുമോ;

(ബി) ആയതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി) പ്രസ്തുത സമിതിക്ക് പ്രവര്‍ത്തനത്തിന് എന്തെല്ലാം സഹായങ്ങളാണ് നല്‍കുന്നത്; വിശദമാക്കുമോ;

(ഡി) സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

3711

വനമേഖലയുടെ സമഗ്രവികസനം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() കേരളത്തിലെ വനമേഖലയുടെ സമഗ്രവികസനത്തിന് വേണ്ടി കേന്ദ്രത്തിന്റെയോ, മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയോ പിന്തുണയോടെ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ; വിശദമാക്കാമോ;

(ബി) ഗ്ളോബല്‍ എന്‍വയോണ്‍മെന്റ് ഫെസിലിറ്റി, ലോകബാങ്ക് എന്നിവയുടെ സഹായത്തോടെ നടപ്പിലാക്കിയ പദ്ധതികളും, ഇന്ത്യാ എക്കോ ഡെവലപ്പ്മെന്റ് പ്രൊജക്ട്, കേരളാ സോഷ്യല്‍ ഫോറസ്ട്രി പ്രോജക്ട് എന്നിവയും ഇപ്പോഴും തുടരുന്നുണ്ടോ;

(സി) ഇത്തരം പദ്ധതികള്‍കൊണ്ട് എന്തെല്ലാം പ്രയോജനങ്ങളാണ് ഉണ്ടായിട്ടുളളത്; ഇവയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ?

3712

വനങ്ങളുടെ ജൈവ വൈവിധ്യ സംരക്ഷണം

ശ്രീ. സി.പി. മുഹമ്മദ്

,, .സി. ബാലകൃഷ്ണന്‍

,, ഹൈബി ഈഡന്‍

,, ആര്‍. സെല്‍വരാജ്

() വനങ്ങളുടെ ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും, എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുളളത്; വിശദമാക്കുമോ;

(ബി) ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പരിപാടികള്‍ നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ആയതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

3713

വനാതിര്‍ത്തി സര്‍വ്വേ ചെയ്ത് ജണ്ടകെട്ടി തിരിക്കല്‍

ശ്രീ. പി. കെ. ബഷീര്‍

() സംസ്ഥാനത്തിന്റെ വനാതിര്‍ത്തി മുഴുവന്‍ സര്‍വ്വേ ചെയ്ത് ജണ്ട കെട്ടി തിരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ കൃത്യമായ വനഭൂമിയുടെ അളവ് എത്ര; വെളിപ്പെടുത്തുമോ;

(സി) ഇല്ലെങ്കില്‍ സര്‍വ്വേ നടപടികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കി വനമേഖലയുടെ കൃത്യമായ അതിര്‍ത്തി നിര്‍ണ്ണയിക്കുവാനും വിസ്തൃതി രേഖപ്പെടുത്തുവാനും നടപടി സ്വീകരിക്കുമോ ?

3714

സാമൂഹ്യവനവല്‍ക്കരണത്തിന് ചെലവഴിച്ച തുക

ശ്രീ. പി. തിലോത്തമന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സാമൂഹ്യവനവല്‍ക്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ചെലവഴിച്ച തുകയുടെ മണ്ഡലം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി) സോഷ്യല്‍ ഫോറസ്ട്രി ഡിപ്പാര്‍ട്ട്മെന്റ് മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലൂടെ ചെലവഴിക്കപ്പെടുന്ന തുകയുടെ മുല്യം തുടര്‍സംരക്ഷണ പരിപാടികളിലൂടെ നിലനിര്‍ത്താനും സംരക്ഷിക്കുവാനും ശ്രമിക്കാറുണ്ടോ; വ്യക്തമാക്കുമോ;

(സി) കഴിഞ്ഞ നിയമസഭാ കാലയളവില്‍ ചേര്‍ത്തല-അരൂക്കുറ്റി റോഡിന്റെയും എം.എല്‍.എ റോഡിന്റെയും വിവിധ ഭാഗങ്ങളില്‍ എം. എല്‍. . ഫണ്ടും, ഡിപ്പാര്‍ട്ട്മെന്റ് ഫണ്ടും വിനിയോഗിച്ച് ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ വച്ചുപിടിപ്പിച്ച എത്ര വൃക്ഷങ്ങള്‍ വളര്‍ന്ന് മെച്ചപ്പെട്ട അവസ്ഥയില്‍ നിലനില്‍ക്കുന്നു; അവ വേണ്ടവിധം സംരക്ഷിക്കപ്പെടുന്നുണ്ടോ; വ്യക്തമാക്കുമോ?

3715

വനം വകുപ്പില്‍ ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് പദ്ധതി

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, വി. റ്റി. ബല്‍റാം

,, ഡൊമിനിക് പ്രസന്റേഷന്‍

,, വി. പി. സജീന്ദ്രന്‍

() വനം വകുപ്പില്‍ തീര്‍പ്പാകാതെ അവശേഷിക്കുന്ന ഭൂരിഭാഗം ഫയലുകളും തിര്‍പ്പാക്കുന്നതിനു പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഇതിനായി അദാലത്തുകള്‍ സംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ;

(ഡി) ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ടെന്നറിയിക്കുമോ?

3716

ഫോറസ്റ് സ്റേഷനുകള്‍

ശ്രീ. കെ. അജിത്

() കഴിഞ്ഞമൂന്നുവര്‍ഷത്തിനിടയില്‍ വനം വകുപ്പില്‍ എത്ര ഫോറസ്റ് സ്റേഷനുകള്‍ പുതിയതായി രൂപീകരിച്ചിട്ടുണ്ട്; പ്രസ്തുത സ്റേഷനുകളിലേയ്ക്കായി ഏതെല്ലാം വിഭാഗങ്ങളിലായി എത്ര ജീവനക്കാരുടെ തസ്തികകള്‍ പുതിയതായി സൃഷ്ടിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) പുതിയ സ്റേഷനുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ഇപ്പോള്‍ എത്ര ഫോറസ്റ് സ്റേഷനുകള്‍ ഉണ്ട്;

(സി) പുതിയ ഫോറസ്റ് സ്റേഷനുകളിലേയ്ക്കായി അനുവദിച്ച തസ്തികകളില്‍പ്പെട്ട ജീവനക്കാര്‍ അതാതു സ്റേഷനുകളില്‍ത്തന്നെയാണോ ജോലി ചെയ്യുന്നതെന്നകാര്യം ഉറപ്പുവരുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(ഡി) പുതിയതായി അനുവദിച്ചതുള്‍പ്പെടെയുള്ള എല്ലാ ഫോറസ്റ് സ്റേഷനുകളിലും വാഹന സൌകര്യം ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ;

() പുതിയതായി അനുവദിച്ചതുള്‍പ്പെടെ എല്ലാ ഫോറസ്റ് സ്റേഷനുകളിലേയും ജീവനക്കാര്‍ക്ക് സ്റേഷനുകളോടനുബന്ധിച്ചുതന്നെ താമസസൌകര്യം ഉറപ്പുവരുത്തിയിട്ടുണ്ടോ;

(എഫ്) താമസസൌകര്യം ഉറപ്പുവരുത്തിയിട്ടില്ലാത്ത ഫോറസ്റ് സ്റേഷനുകളില്‍ ജീവനക്കാരെല്ലാം സ്റേഷനുകള്‍ക്ക് സമീപംതന്നെ ഉണ്ടാവണമെന്ന് നിര്‍ബന്ധമുണ്ടോയെന്ന് വെളിപ്പെടുത്തുമോ;

(ജി) ഫോറസ്റ് സ്റേഷനുകളിലെ പ്രധാന ഉദ്യോഗസ്ഥന് ഇതര വകുപ്പുകളിലെ സ്റേഷനുകളുടെ മുഖ്യചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കുള്ളതുപോലെ പ്രത്യേകം ക്വാര്‍ട്ടേഴ്സുകള്‍ അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ;

(എച്ച്) പുതിയതായി രൂപീകരിച്ചതുള്‍പ്പെടെയുള്ള ഫോറസ്റ് സ്റേഷനുകളില്‍ നിലവില്‍ ജീവനക്കാരുടെ ഒഴിവുകളുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം തസ്തികകളിലാണ് ഒഴിവുകള്‍ നിലവിലുള്ളതെന്നും ഈ ഒഴിവുകള്‍ എന്ന് നികത്താനാകുമെന്നും വ്യക്തമാക്കുമോ ?

3717

റെയിഞ്ച് ഓഫീസര്‍മാരുടെ പ്രൊബേഷന്‍

ശ്രീ. . കെ. ശശീന്ദ്രന്‍

() വനംവകുപ്പിലെ റെയിഞ്ച് ഓഫീസര്‍മാര്‍ക്ക് എത്ര വര്‍ഷമാണ് പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിനുവേണ്ടി നിശ്ചയിച്ചിട്ടുള്ളത് ;

(ബി) പ്രൊബേഷന്‍, സമയപരിധിക്കുള്ളില്‍ ഡിപ്പാര്‍ട്ടുമെന്റല്‍ ടെസ്റുകള്‍ പാസ്സാവുകയും, അതിനുള്ളില്‍തന്നെ സേവനം തൃപ്തികരമായി നിര്‍വഹിക്കുകയും ചെയ്തിട്ടുള്ള എത്ര റെയിഞ്ച് ഓഫീസര്‍മാരുടെ പ്രൊബേഷന്‍ ഡിക്ളയര്‍ ചെയ്യാനുണ്ടെന്ന് വിശദമാക്കുമോ ; ആയതിനുണ്ടായ കാലതാമസത്തിനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കാമോ ;

(സി) 2007 മുതല്‍ 2010 വരെ സര്‍വ്വീസില്‍ പ്രവേശിച്ച് വകുപ്പുതല പരിശീലനവും, പരീക്ഷകളും പാസ്സായിട്ടുള്ള എല്ലാ റെയിഞ്ച് ഓഫീസര്‍മാരുടെയും പ്രൊബേഷന്‍ ഡിക്ളയര്‍ ചെയ്യുന്നതിനുവേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

3718

വനംവകുപ്പിലെ പെന്‍ഷന്‍ കേസ്സുകള്‍

ശ്രീ. ബെന്നി ബെഹനാന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, ശ്രീ. സണ്ണി ജോസഫ്

,, എം. പി. വിന്‍സെന്റ്

() വനം വകുപ്പിലെ പെന്‍ഷന്‍ കേസ്സുകള്‍ തീര്‍പ്പാക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ആയതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;

3719

വനത്തിനുള്ളിലെ ഫോട്ടോഗ്രാഫി നിരോധനം

ശ്രീ. എം. ചന്ദ്രന്‍

() വനത്തിനുള്ളില്‍ ഫോട്ടോഗ്രാഫി നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് നിലവിലുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

3720

ചെറുകിട കര്‍ഷകരുടെ ഭൂമി റീ-നോട്ടിഫൈ ചെയ്ത് ഒഴിവാക്കല്‍

ശ്രീ. പി. റ്റി. . റഹീം

() .എഫ്എല്‍ നിയമത്തില്‍ ചെറുകിട കര്‍ഷകരുടെ ഭൂമി റീ-നോട്ടിഫൈ ചെയ്തു ഒഴിവാക്കുന്നതിനുള്ള നിയമഭേദഗതിക്ക് എന്നു മുതലാണ് നിയമപ്രാബല്യം നല്‍കിയിട്ടുള്ളത്;

(ബി) എത്ര അപേക്ഷകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളതെന്ന് ജില്ലതിരിച്ചു വ്യക്തമാക്കുമോ;

(സി) എത്ര അപേക്ഷകളിന്മേല്‍ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്;

(ഡി) എത്ര കര്‍ഷകര്‍ക്ക് ഭൂമി തിരികെ നല്‍കിയിട്ടുണ്ട്;

() എത്ര കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്;

(എഫ്) പരിസ്ഥിതിയ്ക്ക് കോട്ടം തട്ടാത്ത വിധത്തില്‍ അനുയോജ്യമായി കൃഷി ചെയ്യാന്‍ കര്‍ഷകരെ അനുവദിക്കാന്‍ തയ്യാറാകുമോ?

3721

പരിസ്ഥിതി ദുര്‍ബല മേഘലയുടെ സംരക്ഷണത്തിന് വന്യജീവി ബോര്‍ഡിന്റെ തീരുമാനങ്ങള്‍

ശ്രീ.പി.കെ. ഗുരുദാസന്‍

() വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തികളില്‍ പരിസ്ഥിതി ദുര്‍ബല മേഖലയുടെ സംരക്ഷണത്തിനായി ബഹു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന് സംസ്ഥാന വന്യജീവി ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്തിട്ടുണ്ടോ;

(ബി) എങ്കില്‍ ചര്‍ച്ചചെയ്ത് തീരുമാനിച്ച കാര്യങ്ങള്‍ സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(സി) ഇതിനോട് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം എന്താണ്; വ്യക്തമാക്കുമോ?

3722

കണ്ടല്‍ സംരക്ഷണദിനം

ശ്രീമതി ഗീതാ ഗോപി

കണ്ടല്‍ സംരക്ഷണത്തിനുവേണ്ടി പ്രയത്നിച്ച കണ്ടലമ്മച്ചി എന്ന പേരില്‍ അറിയപ്പെടുന്ന മറിയാമ്മ കുര്യന്റെ ചരമദിനം കേരളത്തില്‍ കണ്ടല്‍ സംരക്ഷണദിനമായി ആചരിക്കുന്നതിന് തയ്യാറാകുമോ; ഇല്ലെങ്കില്‍ ആയതിന് തടസ്സം എന്താണ്; വ്യക്തമാക്കുമോ

3723

കണ്ടല്‍ക്കാടുകളുടെ സംരക്ഷണം

ശ്രീ. മുല്ലക്കര രത്നാകരന്‍

() കേരളത്തില്‍ കണ്ടല്‍ക്കാടുകളുടെ വിസ്തൃതി കണക്കാക്കിയിട്ടുണ്ടോ;

(ബി) വേമ്പനാട്ടുകായലിലെ കണ്ടല്‍കാടുകള്‍ സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ?

3724

കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വ്വ്

ശ്രീ .എളമരം കരീം

()രാജ്യത്തെ പ്രഥമ കമ്മ്യൂണിറ്റി റിസര്‍വ്വായ കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വ്വില്‍ അടിസ്ഥാന സൌകര്യങ്ങളില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) റിസര്‍വ്വിന്റെ പ്രവര്‍ത്തനത്തിന് മാര്‍ഗ്ഗരേഖയാകേണ്ട മാനേജ്മെന്റ് പ്ളാനിന് അംഗീകാരം ലഭ്യമായോ; വിശദമാക്കുമോ?

3725

അതിരപ്പിള്ളി ടൂറിസം മേഖല

ശ്രീ. ബി. ഡി. ദേവസ്സി

() അതിരപ്പിള്ളി ടൂറിസം മേഖലയില്‍ എത്തുന്ന ടൂറിസ്റുകളില്‍ നിന്ന് പ്രവേശനഫീസായും പാര്‍ക്കിംഗ് ഫീസായും പിരിച്ചെ ടുക്കുന്ന സംഖ്യയുടെ ഒരു നിശ്ചിത വിഹിതം പ്രസ്തുത മേഖലയിലെ ടൂറിസം വികസനത്തിന് ഉപയോഗിക്കുന്നതിനായി

(ബി) അതിരപ്പിള്ളി-വാഴച്ചാല്‍, തുമ്പൂര്‍മൂഴി ഡെസ്റിനേഷന്‍ മാനേജ്മെന്റ് കൌണ്‍സിലിനു നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ ?

3726

വഴിയോരം തണല്‍മരങ്ങള്‍

ശ്രീ. ആര്‍. രാജേഷ്

() വഴിയോരങ്ങളിലെ തണല്‍മരങ്ങളില്‍ ആണി തറച്ചും, ഭാരമേറിയ ബോര്‍ഡുകള്‍ സ്ഥാപിച്ചും അവയെ നശിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മാവേലിക്കര താമരക്കുളം വി.വി.എച്ച്.എസ്.എസ്. പരിസ്ഥിതി സൌഹൃദക്ളബ്ബ് നല്‍കിയ അപേക്ഷ പരിശോധിച്ചിട്ടുണ്ടോ;

(സി) ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനനടപടി സ്വീകരിക്കുമോ; നിലവില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

3727

ഫുട്ട്പാത്തിലെ മരങ്ങള്‍ വെട്ടിമാറ്റാന്‍ അനുമതി

ശ്രീ. എം. . വാഹീദ്

() തിരുവനന്തപുരം നഗരത്തില്‍, സി.ആര്‍..പി.യുടെ കീഴില്‍ പണി പൂര്‍ത്തിയായ റോഡുകളുടെ ഫുട്ട്പാത്ത് നിര്‍മ്മാണം മരങ്ങള്‍ വെട്ടിമാറ്റാത്തതു കാരണം തടസ്സപ്പെടുന്നു എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി) റോഡരുകില്‍ നില്‍ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റുന്നതിന് സോഷ്യല്‍ ഫോറസ്ട്രിയുടെ അനുവാദം ആവശ്യമുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(സി) മുറിഞ്ഞപാലം-കുമാരപുരം റോഡില്‍ ഇത്തരം മരങ്ങള്‍ നിര്‍ക്കുന്നതു കാരണം ഫുട്ട്പാത്തിന്റെ പണി പൂര്‍ത്തിയാകാതെ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഫുട്ട്പാത്ത് നിര്‍മ്മിക്കാത്തതു കാരണം ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് മരങ്ങള്‍ വെട്ടിമാറ്റുന്നതിന് അനുമതി നല്‍കുമോ?

3728

തൂത്തംപാറ എസ്റേറ്റ് വനം വികസന കോര്‍പ്പറേഷന് നല്‍കാന്‍ നടപടി

ശ്രീ. . . അസീസ്

() പാലക്കാട് നെല്ലിയാമ്പതി പഞ്ചായത്തിലെ തൂത്തംപാറ എസ്റേറ്റ് കേരള വനം വികസന കോര്‍പ്പറേഷന്‍ എന്നാണ് ഏറ്റെടുത്തത്;

(ബി) വനം വികസന കോര്‍പ്പറേഷനില്‍ നിന്നും തൂത്തംപാറ എസ്റേറ്റ് എന്ന് മുതലാണ് വനം വകുപ്പ് തിരിച്ചെടുത്തത്;

(സി) വനം വകുപ്പ് തിരിച്ച് എടുക്കുവാനുളള കാരണം എന്താണെന്ന് വ്യക്തമാക്കുമോ;

(ഡി) തൂത്തംപാറ എസ്റേറ്റ് വനം വികസന കോര്‍പ്പറേഷന് വീണ്ടും തിരിച്ച് നല്‍കുന്നതിനുളള നടപടി സ്വീകരിക്കുമോ?

3729

തടി ഡിപ്പോകള്‍

ശ്രീ. . പി. ജയരാജന്‍

() വനംവകുപ്പിനു കീഴില്‍ ആകെ എത്ര തടി ഡിപ്പോകളാണുള്ളതെന്നും എവിടെയെല്ലാ മെന്നും വ്യക്തമാക്കുമോ;

(ബി) 2011-2012 ലും 2012-2013 ലും നാളിതുവരെയും ഓരോ തടിഡിപ്പോയിലും എത്ര തവണ വീതം തടി ലേലം നടന്നിട്ടുണ്ട്; ഓരോ ഡിപ്പോയില്‍ നിന്നും എന്തു തുകയുടെ വരുമാനം ഉണ്ടായിട്ടുണ്ട്; വ്യക്തമാക്കാമോ;

(സി) ഓരോ തടി ഡിപ്പോകളില്‍ നിന്നും ഏറ്റവുംമധികം വില്പന നടത്തിയിട്ടുള്ള തടി ഇനം എത്രയാണ്; എത്ര ക്യൂബിക് മീറ്റര്‍ തടി വില്പന നടത്തി; വ്യക്തമാക്കാമോ?

3730

സ്വകാര്യ ഭൂമിയിലെ തടി ഉല്‍പ്പാദനം

ശ്രീ. വി.പി. സജീന്ദ്രന്‍

,, വി.റ്റി. ബല്‍റാം

,, എം.പി. വിന്‍സെന്റ്

,, ലൂഡി ലൂയിസ്

() സ്വകാര്യ ഭൂമിയിലെ തടി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഭൂവുടമകള്‍ക്ക് അധിക വരുമാനം ലഭ്യമാക്കാനും പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ:

(ബി) ഏതെല്ലാം ഇനം മരങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) സര്‍വ്വ സാധാരണ ഉല്‍പ്പാദിപ്പിക്കുന്ന തടിയിനങ്ങളുടെ ലഭ്യതയില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നറിയിക്കുമോ ?

T3731

പേപ്പാറ അണക്കേട്ടിന്റെ ഉയരം കൂട്ടാന്‍ വന്യജീവി ബോര്‍ഡിന്റെ ശുപാര്‍ശ

ശ്രീ.കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

() പേപ്പാറ അണക്കെട്ടിന്റെ ഉയരം മൂന്ന് മീറ്ററായി ഉയര്‍ത്താനും,അതിനു ബദലായി ബോണക്കാട്ു എസ്റേറ്റ് ഏറ്റെടുത്ത് വനം വകുപ്പിനു കൈമാറാനും സംസ്ഥാന വന്യജീവി ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ടോ;

(ബി) എങ്കില്‍ തീരുമാനം എന്താണെന്ന് അറിയിക്കുമോ ?

3732

മൂര്‍ത്തികുന്ന്-തളികക്കല്ല് റോഡിന്റെ നിര്‍മ്മാണം

ശ്രീ. എം. ചന്ദ്രന്‍

() ആലത്തൂര്‍ മണ്ഡലത്തില്‍ വനം വകുപ്പിനു കീഴിലുള്ള മൂര്‍ത്തിക്കുന്ന്-തളികക്കല്ല് റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍ത്തി വെച്ചതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത റോഡിന്റെ നിര്‍മ്മാണം ഉടനെ ആരംഭിക്കുന്നതാണെന്ന് ഒരു വര്‍ഷം മുമ്പ് നിയമസഭാ ചോദ്യത്തിനു മറുപടിയായി പറഞ്ഞിട്ടുള്ളകാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(സി) ഇതുവരെയും റോഡിന്റെ നിര്‍മ്മാണപ്രവൃത്തി നടക്കാതിരിക്കുവാനുണ്ടായ കാരണം വ്യക്തമാക്കുമോ;

(ഡി) റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി എന്നേക്കു പുന:രാരംഭിക്കാന്‍ സാധിക്കുമെന്നു വ്യക്തമാക്കുമോ?

3733

കണമല പാലത്തിന്റെ അപ്രോച്ച് റോഡിനായി വിട്ടുനല്കുന്ന വനഭൂമി

ശ്രീ. രാജു എബ്രഹാം

() ശബരിമല പാതയിലെ കണമലയില്‍ നിര്‍മ്മിക്കുന്ന കണമല പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനായി എത്ര വനഭൂമിയാണ് വിട്ടുനല്‍കാന്‍ കേന്ദ്രാനുമതി ലഭിച്ചിട്ടുളളത്; എന്നാണ് കേന്ദ്രാനുമതി ലഭിച്ചത്; പ്രസ്തുത ഭൂമി പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കൈമാറാതിരി ക്കുന്നതിന്റെ കാരണം വ്യക്തമാക്കാമോ;

(ബി) അപ്രോച്ചു റോഡിനു കൈമാറേണ്ട ഭൂമിയില്‍ എത്ര മരങ്ങളാണുളളത്; ഇവയ്ക്ക് പകരം മരം നടുന്നതിനും മറ്റുമായി പൊതുമരാമത്ത് വകുപ്പ് എത്ര രൂപയാണ് വനം വകുപ്പിന് നല്‍കിയിട്ടുളളത്;

(സി) മരം മുറിച്ചുമാറ്റുന്നതിന് നിലവില്‍ എന്തു തടസ്സമാണുളളത്; ഇതു സംബന്ധിച്ച ഫയല്‍ ഇപ്പോള്‍ ആരുടെ പക്കലാണുളളത്; ഇതു സംബന്ധിച്ച തീരുമാനം വൈകുന്നത് എന്തുകൊണ്ട്; വിശദമാക്കുമോ;

(ഡി) കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും, സംസ്ഥാന വനം വകുപ്പിന്റെ സഹകരണമില്ലായ്മമൂലം പാലം നിര്‍മ്മാണം ഇനിയും ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നുളള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() വിട്ടുനല്‍കാന്‍ അനുമതി ലഭിച്ച ഭൂമിയിലെ മരങ്ങള്‍ അടിയന്തിരമായി മുറിച്ചുമാറ്റുവാനും പ്രസ്തുത ഭൂമി സമയബന്ധിതമായി പി.ഡബ്ളു.ഡിയെ ഏല്‍പ്പിക്കുന്നതിനും എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നു വ്യക്തമാക്കാമോ?

3734

വെമ്പൂരം തൂക്കുപ്പാലം

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി നിയോജകമണ്ഡലത്തില്‍ പെരിയാറിന് കുറുകെ മഹാഗണിതോട്ടത്തില്‍ നിന്നും വെമ്പൂരം വരെ പണിപൂര്‍ത്തിയാക്കിയിട്ടുള്ള തൂക്കുപ്പാലം പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്നതിലെ കാലതാമസം വ്യക്തമാക്കാമോ ;

(ബി) വെമ്പൂരത്തുനിന്നും കപ്രിക്കാട്ട് അഭയാരണ്യം വരെ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള തൂക്കുപ്പാലത്തിന്റെ നിര്‍മ്മാണത്തിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ആയത് സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ?

3735

വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമുള്ള പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ പട്ടിക

ശ്രീ. ആര്‍. രാജേഷ്

() വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമുള്ള പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ പട്ടിക തയ്യാറാക്കി വിജ്ഞാപനം ചെയ്യണമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സംസ്ഥാനത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(ബി) ഇതു സംബന്ധിച്ച് കേന്ദ്രമന്ത്രാലയം എന്തെങ്കിലും മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കുമോ;

(സി) ജനവാസ കേന്ദ്രങ്ങള്‍, കാര്‍ഷിക-വ്യവസായ കേന്ദ്രങ്ങള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയുള്ള പ്രദേശങ്ങള്‍ പ്രസ്തുത രൂപരേഖയില്‍ ഉള്‍പ്പെട്ടാലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വിലയിരുത്തിയിട്ടുണ്ടോ;

(ഡി) ഇതു സംബന്ധിച്ച് സര്‍ക്കാര്‍ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

() ഇതിനോട് സര്‍ക്കാരിന്റെ നയപരമായ നമീപനം എന്താണ്; വ്യക്തമാക്കുമോ ?

3736

വന്യജീവി ആക്രമണങങള്‍

ശ്രീ. . പി. ജയരാജന്‍

() 2011-12 വര്‍ഷത്തിലും 2012-13 വര്‍ഷത്തിലും കേരളത്തില്‍ വിവിധ ഭാഗങ്ങളിലായി എത്ര വന്യജീവി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) വന്യജീവി ആക്രമണങ്ങളില്‍ എത്രയാളുകള്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്;

(സി) ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങള്‍ക്ക് വനംവകുപ്പ് എന്തു തുക വീതം നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്;

(ഡി) വന്യജീവി ആക്രമണങ്ങളില്‍ ആകെ എത്ര രൂപയുടെ കൃഷിനാശം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കുമോ;

() വന്യജീവി ആക്രമണങ്ങളില്‍ ജനങ്ങളുടെ വീടുകള്‍ക്കും വസ്തുവകകള്‍ക്കും ആകെ എന്ത് നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ?

3737

ഇടുക്കി മണ്ഡലത്തില്‍ വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍

ശ്രീ. റോഷി അഗസ്റിന്‍

() ഇടുക്കി നിയോജക മണ്ഡലത്തില്‍ വന്യമൃഗങ്ങള്‍ മനുഷ്യരെ ആക്രമിച്ച എത്ര സംഭവങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുളളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ നല്കുമോ;

(ബി) വന്യമൃഗങ്ങള്‍ കൃഷിയിടം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് എത്ര സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്; അത് ഏതെല്ലാം മേഖലകളില്‍ എന്ന് വ്യക്തമാക്കുമോ;

(സി) മണിയാറന്‍കുടി, വട്ടമേട്, കാഞ്ചിയാര്‍ എന്നീ പ്രദേശങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യം കണക്കിലെടുത്ത് വനഭൂമിയും റവന്യൂ ഭൂമിയും തിരിച്ച് കമ്പി വേലി കെട്ടുന്നതിന് നടപടി സ്വീകരിക്കുമോ?

3738

വന്യജീവി ആക്രമണം

ശ്രീ. പി. ഉബൈദുള്ള

,, കെ. എന്‍.. ഖാദര്‍

() മലപ്പുറം ജില്ലയിലെ മലയോര മേഖലകളില്‍ വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാകാറുള്ളത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വന്യമൃഗങ്ങളില്‍ നിന്ന് പ്രസ്തുത ഭാഗത്തെ കൃഷിയിടങ്ങളെയും ജനങ്ങളെയും രക്ഷിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി) ഇത്തരത്തില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് അടിയന്തിര സഹായങ്ങള്‍ നല്‍കുമോ?

3739

വന്യമൃഗ ആക്രമണത്തില്‍പ്പെടുന്നവര്‍ക്ക് ധനസഹായം

ശ്രീ.കെ. രാജു

() വന്യമൃഗങ്ങളുടെ ആക്രമണം മൂലം മരണവും അംഗവൈകല്യം ഉള്‍പ്പെടെയുള്ള സാരമായ പരിക്കുകളും സംഭവിക്കുന്നവര്‍ക്ക് ധനസഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ;

(ബി) നിലവില്‍ കൊല്ലം ജില്ലയില്‍ ഇത്തരത്തില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; ആയതിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം; വ്യക്തമാക്കുമോ ?

3740

കടുവാ സങ്കേതങ്ങള്‍

ശ്രീ. . പി. ജയരാജന്‍

() കേരളത്തിലെ ഏതെല്ലാം വനമേഖലകളാണ് കടുവാ സങ്കേതങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്;

(ബി) കടുവാ സങ്കേതത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന വന മേഖലയോടു ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങള്‍ (റവന്യൂ വില്ലേജ്) ഏതെല്ലാമെന്നു വ്യക്തമാക്കുമോ;

(സി) ഇങ്ങനെ പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളില്‍ ജനങ്ങള്‍ക്ക് ആവാസയോഗ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എന്തെല്ലാം നിയന്ത്രണങ്ങളാണുള്ളത്;

(ഡി) ഇതു സംബന്ധിച്ചുള്ള ഗവണ്‍മെന്റ് ഉത്തരവുകളുടെയും നിര്‍ദ്ദേശങ്ങളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.