UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3741

ആനകളെ ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കുന്നതിന് മാനദണ്ഡങ്ങള്‍

ശ്രീ. പി. ഉബൈദുള്ള

,, വി. എം. ഉമ്മര്‍ മാസ്റര്‍

()ഉത്സവങ്ങള്‍ക്കിടയില്‍ ആനയിടഞ്ഞ് നിരവധി പേരുടെ ജീവന്‍ അപഹരിക്കപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ആനകളെ ഉത്സവങ്ങളില്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ആനകളുടെ ആക്രമണത്തില്‍ മരണപ്പെട്ടവര്‍ക്കും ചികിത്സയില്‍ കഴിയുന്നവര്‍ക്കും ധനസഹായം നല്‍കുമോ ?

3742

കായിക വികസന ഫണ്ട്

ശ്രീ. വി. ശശി

()2009 ലെ സംസ്ഥാന കായിക മിഷന്റെ ശുപാര്‍ശയനുസരിച്ച് 'കായിക വികസന ഫണ്ട്' രൂപീകരിക്കുമെന്ന് 2012-13 ലെ പ്രഖ്യാപനം അനുസരിച്ച് സ്വീകരിച്ചിട്ടുളള നടപടികള്‍് വിശദീകരിക്കാമോ;

(ബി)ഈ ഫണ്ടിലേക്ക് വകയിരുത്തുമെന്ന് പ്രഖ്യാപിച്ച 1 കോടി രൂപ ഏതൊക്കെ ആവശ്യങ്ങള്‍ക്കായാണ് നീക്കിവെച്ചിട്ടുള്ളത്;

(സി)ഇതില്‍ നാളിതുവരെ എന്തു തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ;

3743

കേരള സ്പോര്‍ട്സ് ഡവലപ്പ്മെന്റ് ഫണ്ട്

ശ്രീ. ഷാഫി പറമ്പില്‍

,, സി. പി. മുഹമ്മദ്

,, അന്‍വര്‍ സാദത്ത്

,, പി. സി. വിഷ്ണുനാഥ്

()സംസ്ഥാനത്ത് കേരള സ്പോര്‍ട്സ് ഡവലപ്പ്മെന്റ് ഫണ്ട് രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്;

(സി)കായികതാരങ്ങള്‍ക്ക് അന്തര്‍ദേശീയ തലത്തില്‍ അവസരങ്ങള്‍ ലഭിക്കുന്നതിനും വിദേശകായിക പരിശീലകരെ ഏര്‍പ്പെടുത്തുവാനും പ്രസ്തുത ഫണ്ട് എങ്ങനെ പ്രയോജനപ്പെടുത്തുവാനുമാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത ഫണ്ട് എങ്ങനെ സ്വരൂപിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

3744

ദേശീയ ഗെയിംസ് അടിസ്ഥാന സൌകര്യ വികസനം

ശ്രീ. വി. ശിവന്‍കുട്ടി

ദേശീയ ഗെയിംസ് സംസ്ഥാനത്തു വച്ചു നടത്തുന്നതിന്റെ ഭാഗമായി പുതിയ സ്റേഡിയം നിര്‍മ്മിക്കുന്നതിനും മറ്റ് അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുമായി ഏതെല്ലാം ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ?

3745

ടോട്ടല്‍ ഫിസിക്കല്‍ ഫിറ്റ്നെസ്സ് പ്രോഗ്രാം

ശ്രീ. വര്‍ക്കല കഹാര്‍

,, കെ. മുരളീധരന്‍

,, സണ്ണി ജോസഫ്

,, ലൂഡി ലൂയിസ്

()ടോട്ടല്‍ ഫിസിക്കല്‍ ഫിറ്റ്നെസ്സ് പ്രോഗ്രാമിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ബി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പ്രോഗ്രാം നടപ്പിലാക്കുന്നത്;

(സി)പ്രോഗ്രാമിന്റെ പ്രധാന കണ്ടെത്തലുകള്‍ എന്തെല്ലാമായിരുന്നു; വിശദമാക്കുമോ;

(ഡി)പ്രസ്തുത കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ എന്തെല്ലാം തുടര്‍ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം?

3746

പ്ളേ എ ഗെയിം പദ്ധതി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, പി.. മാധവന്‍

,, കെ. ശിവദാസന്‍ നായര്‍

,, റ്റി.എന്‍. പ്രതാപന്‍

()പ്ളേ എ ഗെയിം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്;

(സി)പദ്ധതി നടപ്പാക്കുന്നതിന് എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്; വിശദമാക്കുമോ;

(ഡി)ഏതെല്ലാം സ്ഥലങ്ങളിലാണ് അടിസ്ഥാന സൌകര്യങ്ങള്‍ തയ്യാറാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

3747

പ്ളേ ഫോര്‍ ഫണ്‍ പദ്ധതി

ശ്രീ. ജോസഫ് വാഴക്കന്‍

,, അന്‍വര്‍ സാദത്ത്

,, . റ്റി. ജോര്‍ജ്

,, ആര്‍. സെല്‍വരാജ്

()പ്ളേ ഫോര്‍ ഫണ്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്;

(സി)പദ്ധതി നടപ്പാക്കുന്നതിന് എന്തെല്ലാം അടി സ്ഥാന സൌകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്;

(ഡി)ഏതെല്ലാം സ്ഥലങ്ങളിലാണ് അടിസ്ഥാന സൌകര്യങ്ങള്‍ തയ്യാറാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

3748

കേരളത്തിലെ ഫുട്ബോള്‍ മികവ് വീണ്ടെടുക്കുന്നതിന്

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളത്തിനുണ്ടായിരുന്ന മികവ് വീണ്ടെടുക്കുന്നതിന് എന്തെങ്കിലും പദ്ധതികളാവിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)സ്കൂള്‍ തലം മുതല്‍ ഫുട്ബോളില്‍ പ്രാവീണ്യമുള്ള കുട്ടികളെ കണ്ടെത്തി മികച്ച പരിശീലനം നല്‍കുന്നതിന് പദ്ധതികളാവിഷ്കരിക്കുമോ;

(സി)കേരള ഫുട്ബോളിന് മികച്ച പരിശീലകരെ സംഘടിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3749

ഗ്രാമീണതലത്തില്‍ കായിക വിനോദങ്ങളുടെ പരിപോഷണം

ശ്രീ. സി. ദിവാകരന്‍

()ക്രിക്കറ്റിന്റെ പ്രചാരം ഏറിയതോടെ ശ്രദ്ധേയമല്ലാതായിത്തീര്‍ന്നിട്ടുള്ള വോളിബോള്‍, ഫുട്ബോള്‍ തുടങ്ങിയ കായിക വിനോദങ്ങള്‍ പരിപോഷിപ്പിക്കുന്നതിന് ഗ്രാമീണ തലത്തില്‍ എന്ത് സംവിധാനമാണ് നിലവിലുള്ളത്;

(ബി)ഇല്ലെങ്കില്‍, സംവിധാനം ഉണ്ടാക്കുന്ന കാര്യം പരിഗണിക്കുമോ?

3750

കേരള സ്കൂള്‍ സ്പോര്‍ട്സ് മാന്വല്‍ പരിഷ്കരിഷ്കരണം

ശ്രീ. പാലോട് രവി

()ഒളിമ്പിക് ഇനങ്ങളായ വാള്‍പയറ്റ്, അമ്പെയ്ത്ത് എന്നീ കായിക ഇനങ്ങളുടെ സംസ്ഥാന ടീമുകളെ ദേശീയ സ്കൂള്‍ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നുണ്ടോ;

(ബി)ഇല്ലെങ്കില്‍, കാരണം വ്യക്തമാക്കുമോ;

(സി)ദേശീയ സ്കൂള്‍ ഗെയിംസില്‍ ഉള്‍പ്പെട്ടിട്ടുള്ള കായിക ഇനങ്ങളെ ഉള്‍പ്പെടുത്തി കേരളാ സ്കൂള്‍ സ്പോര്‍ട്സ് മാന്വല്‍ പരിഷ്ക്കരിക്കാന്‍ നടപടി സ്വീകരിക്കുമോ ?

3751

സര്‍ക്കാര്‍ സര്‍വ്വീസില്‍ കായികതാരങ്ങളുടെ നിയമനം

ശ്രീ. പി. കെ. ഗുരുദാസന്‍

()മുന്‍സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ സര്‍വ്വീസില്‍ കായികതാരങ്ങളെ നിയമിക്കുന്നത് പ്രതിവര്‍ഷം 20-ല്‍നിന്ന് 50-ആയി വര്‍ദ്ധിപ്പിച്ചിരുന്നുവോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം എത്ര കായിക താരങ്ങള്‍ക്ക് നിയമനം നല്‍കിയെന്ന് വെളിപ്പെടുത്തുമോ ?

3752

സ്പോര്‍ട്സ് ക്വാട്ടയില്‍ നിയമനം

ശ്രീ. വി. ചെന്താമരാക്ഷന്‍

()സ്പോര്‍ട്സ് ക്വാട്ടയില്‍ ജോലി നല്‍കാനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(ബി)ഇത് സംബന്ധിച്ച എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്നറിയിക്കുമോ?

3753

ദേശീയ താരങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()ദേശീയ വോളീ ബോള്‍ കിരീടം കേരളത്തിന് സ്വന്തമാക്കിയ ടീം അംഗങ്ങളടക്കമുളള കായിക താരങ്ങള്‍ക്ക് നിലവില്‍ നല്‍കി വരുന്ന ദിനബത്തയും അനുബന്ധ ആനുകൂല്യങ്ങളും തികച്ചും പരിമിതമാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ദേശീയ തലത്തില്‍ ശ്രദ്ധേയരാകുന്ന കായിക താരങ്ങള്‍ക്കുളള ആനുകൂല്യങ്ങളും മറ്റും കാലാനുസൃതമായി പരിഷ്കരിക്കുന്നതിന് അടിയന്തിര ശ്രമമുണ്ടാകുമോ;

(സി)ദേശീയ കിരീടം നേടുന്ന ടീം അംഗങ്ങള്‍ക്ക് പ്രഖ്യാപിക്കുന്ന പാരിതോഷികത്തിന്റെ തുകയുടെ കാര്യത്തില്‍ പൊതുമാനദണ്ഡം നിലവിലുണ്ടോ;

(ഡി)നിലവിലില്ലെങ്കില്‍ ആതിനായി ഒരു പൊതു മാനദണ്ഡം കാലോചിതമായി നടപ്പിലാക്കുമോ?

3754

അവശതയനുഭവിക്കുന്ന മുന്‍ കായികതാരങ്ങള്‍ക്ക് പെന്‍ഷന്‍ പദ്ധതി

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

()സംസ്ഥാനത്ത് അവശതയനുഭവിക്കുന്ന മുന്‍കായികതാരങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ എത്ര മുന്‍ കായികതാരങ്ങള്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നുണ്ടെന്നും എത്ര വീതമാണെന്നും വ്യക്താമക്കുമോ;

(ബി)പെന്‍ഷന്‍ പദ്ധതിക്കായി തെരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി)ആയതിനായി എത്ര അപേക്ഷകള്‍ നിലവില്‍ തീര്‍പ്പാക്കുവാനുണ്ടെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്ര പേര്‍ക്ക് പെന്‍ഷന്‍ പുതുതായി അനുവദിച്ചെന്നും വെളിപ്പെടുത്തുമോ?

3755

മൂന്നാറിലെ ഹൈ ആള്‍ട്ടിറ്റ്യൂഡ് ട്രെയിനിംഗ് സെന്റര്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()മുന്‍സര്‍ക്കാരിന്റെ കാലത്ത് ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച മൂന്നാറിലെ ഹൈ ആള്‍ട്ടിറ്റ്യൂഡ് ട്രെയിനിംഗ് സെന്ററിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താറുണ്ടോ;

(ബി)രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളായ ഹോസ്റല്‍ കെട്ടിടം, ഷോപ്പിംഗ് കോംപ്ളക്സ് എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിശദാംശം നല്‍കുമോ?

3756

ജി.വി. രാജ സ്പോര്‍ട്സ് സ്ക്കൂള്‍

ശ്രീ. .കെ. ശശീന്ദ്രന്‍

()ഇക്കഴിഞ്ഞ ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ ജി.വി.രാജ സ്പോര്‍ട്സ് സ്കൂളില്‍ നിന്നും എത്ര കുട്ടികളാണ് പങ്കെടെത്തതെന്ന് വ്യക്തമാക്കാമോ; അതില്‍ എത്ര പേര്‍ വിജയിച്ചു;

(ബി)സാധാരണ സ്കൂളില്‍ നിന്നും പ്രൈവറ്റ് മാനേജ്മെന്റ് സ്കൂളുകളില്‍ നിന്നും എത്ര വിദ്യാര്‍ത്ഥികളാണ് ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ പങ്കെടുത്തത്; അതില്‍ എത്ര പേര്‍ വിജയിച്ചു;

(സി)ജി.വി.രാജ സ്പോര്‍ട്സ് സ്കൂളില്‍ ആകെ എത്ര പരിശീലകരാണ് ഉള്ളത്; എത്ര കുട്ടികള്‍ക്കാണ് ഒരു കോച്ച് ഉള്ളതെന്ന അനുപാതം വെളിപ്പെടുത്തുമോ;

(ഡി)വോളിബോളിന് പരിശിലകന്‍ ഉണ്ടോ; ഇല്ലെങ്കില്‍ പരിശീലകനെ നിയമിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ;

()ജി.വി. രാജ സ്പോര്‍ട്സ് സ്കൂളിന്റെ നിലവാരം രാജ്യത്തെ മറ്റു സ്കൂളികളിലേക്കാള്‍ മെച്ചപ്പെട്ടതാക്കുന്നതിനായി സ്പോര്‍ട്സ് കൌണ്‍സില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(എഫ്)ജി.വി. രാജ സ്പോര്‍ട്സ് സ്കൂളില്‍ നിലവില്‍ ആണ്‍കുട്ടികളുടെ ഹോസ്റലില്‍ വാര്‍ഡനെ നിയമിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അദ്ദേഹത്തിന്റെ സേവനം ലഭിക്കുന്നുണ്ടോ;

(ജി)പ്രസ്തുത സ്കൂളിലെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി സ്കൂളിന്റെ റഗുലര്‍ സമയം കഴിഞ്ഞ് എക്സ്ട്രാ ക്ളാസ്സുകള്‍ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വെളിപ്പെടുത്തുമോ;

3757

സ്പോര്‍ട്സ് ഹോസ്റലുകള്‍

ഡോ. കെ. ടി. ജലീല്‍

()കേരള സ്റേറ്റ് സ്പോര്‍ട്സ് കൌണ്‍സിലിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ എത്ര സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; അവ ഏതെല്ലാം; വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ഹോസ്റലുകളുടെ പ്രവര്‍ത്തനങ്ങള്‍ കാലാനുസൃതമായി പരിഷ്ക്കരിക്കുന്നതിന് ഈ സര്‍ക്കാര്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കിയിട്ടുണ്ട്; വെളിപ്പെടുത്തുമോ ?

3758

ഡേ-ബോര്‍ഡിങ് സെന്ററുകള്‍

ഡോ: കെ. ടി. ജലീല്‍

()2010-11 ല്‍ സംസ്ഥാനത്ത് ആരംഭിച്ച ഡേ-ബോര്‍ഡിങ് സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താറുണ്ടോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം പുതുതായി ഡേ-ബോര്‍ഡിങ് സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ എവിടെയെല്ലാം, എത്ര വീതം അറിയിക്കുമോ;

(സി)ഡേ-ബോര്‍ഡിങ് സെന്ററിലെ കായികതാരങ്ങള്‍ക്ക് ലഘുഭക്ഷണത്തിനായി പ്രതിദിനം എത്ര രൂപയാണ് അനുവദിച്ചിട്ടുളളത്; ഇത് പരിഷ്കരിക്കാന്‍ നടപടി സ്വീകരിക്കുമോ?

3759

രാജാകേശവദാസ് സ്മാരക അന്താരാഷ്ട്ര നീന്തല്‍ക്കുളം

ശ്രീ. .എം ആരിഫ്

()ആലപ്പുഴയിലെ രാജാ കേശവദാസ് സ്മാരക അന്താരാഷ്ട്ര നീന്തല്‍ക്കുളത്തിന്റെ നിലവിലെ സ്ഥിതി പരിശോധിച്ചിട്ടുണ്ടോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഏതെങ്കിലും അന്താരാഷ്ട്ര, ദേശീയ, പ്രാദേശിക നീന്തല്‍ മത്സരങ്ങളോ, പരിശീലന പരിപാടികളോ സംഘടിപ്പിച്ചിട്ടുണ്ടോ?

(സി)ഇപ്പോള്‍ പ്രസ്തുത നീന്തല്‍ക്കുളത്തിന്റെ ചുമതല ആര്‍ക്കാണുള്ളത്;

(ഡി)അറ്റകുറ്റപ്പണികള്‍ക്കും, നവീകരണത്തിനുമായി എന്ത് തുക ചെലവഴിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ?

3760

നീന്തല്‍ കുളങ്ങളുടെ നിര്‍മ്മാണം

ശ്രീ.പി.കെ. ഗുരുദാസന്‍

()സംസ്ഥാനത്ത് ജലാശയങ്ങളിലുണ്ടാകുന്ന ദുരന്തങ്ങള്‍ കണക്കിലെടുത്തും കായികക്ഷമതയുണ്ടാക്കുവാന്‍ പറ്റിയ വ്യായാമം എന്ന നിലയിലും വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്ന ബഹു:ഹൈക്കോടതി നിര്‍ദ്ദേശം നടപ്പാക്കാന്‍ സ്റേറ്റ് സ്പോര്‍ട്ട്സ് കൌണ്‍സിലും സര്‍ക്കാരും സംയുക്ത തീരുമാനം എടുത്തിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടു; എത്ര ശതമാനം വിദ്യാര്‍ത്ഥികള്‍ക്കിതിന്റെ പ്രയോജനമുണ്ടായി; വ്യക്തമാക്കുമോ;

(സി)പരിശീലനത്തിനുള്ള നീന്തല്‍കുളങ്ങളുടെ നിര്‍മ്മാണത്തിനായി സ്റേറ്റ് സ്പോര്‍ട്ട്സ് കൌണ്‍സിലിന്റെ സ്റാന്‍ഡിംഗ് കമ്മിറ്റി-സംസ്ഥാനത്തെ എട്ടു ജില്ലാ കേന്ദ്രങ്ങളില്‍ ‘2520’ മീറ്റര്‍ സ്വിമ്മിംങ് പൂള്‍ നിര്‍മ്മിക്കുന്നതിനായി 25 ലക്ഷം രൂപ വീതം 2 കോടി രൂപ ഗ്രാന്റായി നല്‍കണമെന്നു കാണിച്ചു കത്തെഴുതിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ ?

3761

മാവേലിക്കര മണ്ഡലത്തില്‍ നീന്തല്‍ക്കുളങ്ങളും സ്റേഡിയവും

ശ്രീ. ആര്‍. രാജേഷ്

()മാവേലിക്കര മണ്ഡലത്തില്‍ തെരഞ്ഞെടുത്ത കുളങ്ങള്‍ നവീകരിച്ച് നീന്തല്‍ക്കുളങ്ങളാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ; ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ; നടപ്പിലാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കുമോ;

(ബി)മാവേലിക്കര മണ്ഡലത്തില്‍ സ്റേഡിയം ഇല്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിനാവശ്യമായ തുക ബഡ്ജറ്റില്‍ വകയിരുത്തുമോ; സ്റേഡിയത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3762

മിനി സ്റേഡിയം

ശ്രീ. വി. ചെന്താമരാക്ഷന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം എത്ര മിനിസ്റേഡിയങ്ങള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്;

(ബി)നെന്മാറ മണ്ഡലത്തിലെ നെന്മാറ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ ഒരു മിനി സ്റേഡിയം നിര്‍മ്മിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ;

(സി)മിനി സ്റേഡിയം അനുവദിക്കാന്‍ ആവശ്യമായ മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്നറിയിക്കുമോ ?

3763

ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റേഡിയം

ശ്രീ. വി. ശിവന്‍കുട്ടി

()മുപ്പത്തിഅഞ്ചാമത് ദേശീയ ഗെയിംസിന്റെ പ്രധാന വേദികളില്‍ ഒന്നായ തിരുവനന്തപുരത്തെ ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റേഡിയം അറ്റകുറ്റപണികള്‍ക്കുവേണ്ടി അടച്ചിട്ടിട്ട് എത്ര കാലമായി എന്നു വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത സ്റേഡിയം അടച്ചിട്ടിരിക്കുന്നതു കാരണം കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പ്രസ്തുത സ്റേഡിയം എന്നുമുതല്‍ തുറന്നു പ്രവര്‍ത്തിക്കും എന്നു വ്യക്തമാക്കുമോ ;

(ഡി)ദേശീയ ഗെയിംസില്‍ ഈ സ്റേഡിയം ഏതെല്ലാം ഇനങ്ങള്‍ക്കാണ് വേദിയാകുന്നത് ?

3764

ലാല്‍ ബഹദൂര്‍ സ്റേഡിയത്തില്‍ സ്ഥിരമായി ഫ്ളഡ് ലൈറ്റ് സ്ഥാപിക്കാന്‍ നടപടി

ശ്രീ. .. അസീസ്

()ഈ വര്‍ഷത്തെ സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്ക് കൊല്ലം ലാല്‍ബഹദൂര്‍ സ്റേഡിയം വേദിയാണോ;

(ബി)സന്തോഷ് ട്രോഫി മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് ലാല്‍ ബഹദൂര്‍ സ്റേഡിയത്തില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്;

(സി)ലാല്‍ ബഹദൂര്‍ സ്റേഡിയത്തില്‍ ഫ്ളഡ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടോ; അവ പ്രവര്‍ത്തനക്ഷമമാണോ;

(ഡി)അല്ലെങ്കില്‍ മത്സരങ്ങള്‍ക്കായി ഫ്ളഡ് ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ എന്തുനടപടിയാണ് സ്വീകരിച്ചിട്ടുള്ളത്;

()വാടകയ്ക്കെടുക്കാതെ ഫ്ളഡ് ലൈറ്റുകള്‍ സ്ഥിരമായി സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

3765

കാസര്‍ഗോട് മുനിസിപ്പല്‍ സ്റേഡിയത്തില്‍ സിന്തറ്റിക്ക് ട്രാക്ക്

ശ്രീ.എന്‍.. നെല്ലിക്കുന്ന്

()കാസര്‍ഗോട് മുനിസിപ്പല്‍ സ്റേഡിയത്തില്‍ സിന്തറ്റിക്ക് ട്രാക്ക് നിര്‍മ്മാണം ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇതിനു കണക്കാക്കിയിട്ടുള്ള ചെലവ് എത്രയാണ്; വ്യക്തമാക്കുമോ;

(ബി)കാസര്‍ഗോട് ജില്ലയില്‍ സ്പോര്‍ട്ട്സ് കൌണ്‍സിലിനു സ്വന്തമായി ഓഫീസുണ്ടോ; ഇല്ലെങ്കില്‍ നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇതിന് എത്ര ചെലവ് വരുമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ടോ;

(സി)കാസര്‍ഗോട് ഇന്‍ഡോര്‍ സ്റേഡിയം നിര്‍മ്മിക്കുന്നതിന് മുമ്പ് പ്രൊപ്പോസലും എസ്റിമേറ്റും ലഭിച്ചിരുന്നുവോ; ഇത് യാഥാര്‍ത്ഥ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

3766

ആറ്റിങ്ങല്‍ ശ്രീപാദം സ്റേഡിയത്തിന്റെ പ്രവര്‍ത്തനം

ശ്രീ. ബി. സത്യന്‍

()മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തിയ ആറ്റിങ്ങല്‍ ശ്രീപാദം സ്റേഡിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടോ;

(ബി)എന്തെല്ലാം സൌകര്യങ്ങളാണ് കായിക താരങ്ങള്‍ക്കായി അവിടെ ഒരുക്കിയിട്ടുള്ളത്;

(സി)ഇവിടെ ഹോസ്റല്‍ ആരംഭിക്കുന്നതിന് സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍, വിശദമാക്കുമോ?

3767

സിനിമാ തീയേറ്ററുകളിലെ ടിക്കറ്റ് നിരക്ക്

ശ്രീ. ചിറ്റയം ഗോപകുമാര്‍

()സംസ്ഥാനത്തുടനീളം മതിയായ അടിസ്ഥാന സൌകര്യങ്ങളോ വേണ്ടത്ര സാങ്കേതികമികവോ ഇല്ലാത്ത സിനിമാ തീയേറ്ററുകളില്‍ അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കി വരുന്നത് ശ്രദ്ധ യില്‍പ്പട്ടിട്ടുണ്ടോ;

(ബി)സിനിമാ തിയേറ്ററുകളുടെ അടിസ്ഥാനസൌകര്യങ്ങളും സാങ്കേതികനിലവാരവും നിരീക്ഷിക്കുന്നതിനും അമിതമായ ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്നത് സംബന്ധിച്ച് നടപടിയെടുക്കുന്നതിനും മറ്റുമായി നിലവില്‍ എന്തൊക്കെ സംവിധാനങ്ങളാണ് സര്‍ക്കാര്‍ തലത്തിലുള്ളത് എന്നതിന്റെ വിശദാംശം സഹിതം വ്യക്തമാക്കുമോ;

(സി)പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തുടങ്ങിയവയെ തരംതിരിച്ച് ആയതിന്റെ അടിസ്ഥാനത്തിലും തിയേറ്ററുകളുടെ നിലവാരം കൂടി പരിഗണിച്ച് സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളുടെ ടിക്കറ്റ് ചാര്‍ജ് ഏകീകരിക്കുന്നതിനുള്ള നടപടിക്ക് തയ്യാറാകുമോ?

3768

ആധുനിക തിയേറ്റര്‍ സമുച്ചയം

ശ്രീ. വര്‍ക്കല കഹാര്‍

,, സി. പി. മുഹമ്മദ്

,, വി. റ്റി. ബല്‍റാം

,, ആര്‍. സെല്‍വരാജ്

()സംസ്ഥാനത്ത് ആധുനിക തിയേറ്റര്‍ സമുച്ചയം നിര്‍മ്മിക്കുവാന്‍ പദ്ധതിയുണ്ടോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും സവിശേഷതകളും എന്തൊക്കെയാണ്; ആരുടെയെല്ലാം പങ്കാളിത്തത്തിലാണ് ഇതിന്റെ പ്രവൃത്തികള്‍ ചെയ്യുവാനുദ്ദേശിക്കുന്നത്

(സി)ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

3769

കലാസാംസ്കാരിക പ്രവര്‍ത്തകര്‍ക്കായി ക്ഷേമപദ്ധതി

ശ്രീ. വി. ഡി. സതീശന്‍

,, എം. പി. വിന്‍സെന്റ്

,, ജോസഫ് വാഴക്കന്‍

,, ഷാഫി പറമ്പില്‍

()സംസ്ഥാനത്തെ കലാസാംസ്കാരിക പ്രവര്‍ത്തകര്‍ക്കായി ക്ഷേമപദ്ധതി ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ക്ഷേമപദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഏതെല്ലാം കലാമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് ക്ഷേമനിധിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)ക്ഷേമപദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആരാണ് നേതൃത്വം നല്‍കുന്നത്?

3770

കലാകാര ക്ഷേമനിധിയില്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അംഗത്വം

ശ്രീ. പുരുഷന്‍ കടലുണ്ടി

()കലാകാര ക്ഷേമനിധിയില്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അംഗത്വം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അറിയിക്കാമോ;

(ബി)ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അംഗത്വം നല്‍കുന്നതിനുള്ള മാനദണ്ഡമെന്താണ്;

(സി)ക്ഷേമനിധി അംഗത്വത്തിന് ശുപാര്‍ശ ചെയ്യുന്നതിന് അധികാരപ്പെട്ടവര്‍ ആരൊക്കെയാണ്;

(ഡി)ഇതുമായി ബന്ധപ്പെട്ട ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

()അപേക്ഷ അറ്റസ്റ് ചെയ്യുന്നതിന് ഏതെങ്കിലും അക്കാഡമിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ;

(എഫ്)ഉണ്ടെങ്കില്‍ ഇത് ഏത് അക്കാഡമിയേയാണ് എന്നറിയിക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.