UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3112

കാര്‍ഷിക വിളകള്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. കെ. അച്ചുതന്‍

'' കെ. മുരളീധരന്‍

'' ഹൈബി ഈഡന്‍

'' ആര്‍. സെല്‍വരാജ്

()കാലാവസ്ഥാമാറ്റത്തിന്റെ ഫലമായി കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഏതെല്ലാം ഏജന്‍സികളാണ് ഈ പദ്ധതിയുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം കാര്‍ഷിക വിളകള്‍ക്കാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി)സംസ്ഥാനത്ത് ഈ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ എന്തെല്ലാം?

3113

കൃഷിയോഗ്യമായ തരിശുഭൂമി ഉപയോഗപ്പെടുത്താന്‍ നടപടി

ശ്രീ. കെ. എം. ഷാജി

,, കെ. എന്‍. . ഖാദര്‍

,, എന്‍. . നെല്ലിക്കുന്ന്

,, പി. ഉബൈദുള്ള

()സംസ്ഥാനത്ത് കൃഷിയോഗ്യമായ തരിശുഭൂമി എത്രത്തോളമുണ്ടെന്നതിന്റെ വിവരശേഖരണം നടത്തിയിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച വിശദവിവരം നല്‍കാമോ;

(ബി)കൃഷിഭൂമികള്‍ മന:പൂര്‍വ്വം തരിശിട്ട് ക്രമേണ നികത്തിയെടുത്ത്, കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്ന പ്രവണത വ്യാപകമാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതു തടയാന്‍ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(സി)കൃഷിയോഗ്യമായ എല്ലാ തരിശുഭൂമികളുടെയും വിവരങ്ങള്‍ കൃഷിഭവനുകളുടെ അടിസ്ഥാനത്തില്‍ ശേഖരിച്ച് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?

3114

കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് സഹായം

 എം. ഹംസ

,, പുരുഷന്‍ കടലുണ്ടി

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, രാജു എബ്രഹാം

()കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് സംസ്ഥാനത്താകെ ഇതുവരെ ഓരോ ജില്ലയിലും എത്ര രൂപയുടെ കൃഷിനാശം ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

ബി)ഏത് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കൃഷി നാശം ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി)കൃഷിനാശത്തിന് ആനുപാതികമായ സഹായധനം കര്‍ഷകര്‍ക്ക് നല്‍കുന്നതിന് എന്തെങ്കിലും പദ്ധതികളുണ്ടോയെന്ന് വിശദമാക്കാമോ?

3115

ാര്‍ഷിക പ്രതിസന്ധി

ശ്രീ. സി. ദിവാകരന്‍

,, ചിറ്റയം ഗോപകുമാര്‍

,, കെ. രാജു

,, . ചന്ദ്രശേഖരന്‍

()കേരളത്തിലെ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കണമെന്നും വരള്‍ച്ചയില്‍ നിന്ന് കര്‍ഷകരേയും ജനങ്ങളേയും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കിസാന്‍സഭ സമര്‍പ്പിച്ച നിവേദനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ നിവേദനത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(സി)ഇക്കാര്യങ്ങളില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

3116

കാര്‍ഷിക മേഖല നേരിടുന്ന പ്രധാന വെല്ലുവിളികള്‍

ശ്രീ. എം. പി. വിന്‍സെന്റ്

()കാര്‍ഷിക മേഖല നേരിടുന്ന പ്രധാന വെല്ലുവിളികള്‍ എന്തെല്ലാമാണ്;

(ബി)ഭക്ഷ്യവിളകളുടെ കൃഷി വ്യാപിപ്പിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത്; വിശദമാക്കുമോ ?

3117

കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കിയ പ്രതിസന്ധി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()കാലാവസ്ഥാ വ്യതിയാനം സംസ്ഥാനത്തെ കാര്‍ഷിക രംഗത്ത് ഉണ്ടാക്കിയ പ്രതിസന്ധികള്‍ അതിജീവിക്കാന്‍ നടപ്പാക്കിയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി)മഴക്കുറവ് മൂലമുളള വരള്‍ച്ചയില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ എത്ര കൃഷിനാശം ഉണ്ടായിട്ടുണ്ടെന്നും അതിനായി എത്ര തുക നഷ്ടപരിഹാരം അനുവദിച്ചുവെന്നും വെളിപ്പെടുത്തുമോ;

(സി)വരള്‍ച്ചമൂലം കൃഷിനാശം സംഭവിച്ചവര്‍ക്ക് നല്‍കുന്നതിനായി കേന്ദ്രസഹായം ലഭ്യമായിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?

3118

പ്രകൃതിക്ഷോഭം മൂലമുള്ള കാര്‍ഷിക നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം

ശ്രീ. പി. ഉബൈദുള്ള

()പ്രകൃതി ദുരന്തങ്ങള്‍, കാലവര്‍ഷക്കെടുതികള്‍ എന്നിവ മൂലം നാശനഷ്ടങ്ങള്‍ സംഭവിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാര നിരക്ക് എത്രയെന്ന് വ്യക്തമാക്കാമോ;

(ബി)നിലവിലുള്ള നഷ്ടപരിഹാര തുക ഇന്നത്തെ സാഹചര്യത്തില്‍ കുറവാണെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ഇതു വര്‍ദ്ധിപ്പിക്കുന്നതിനും സമയബന്ധിതമായി വിതരണം ചെയ്യുന്നതിനും നടപടി സ്വീകരിക്കുമോ?

3119

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവമൂലമുള്ള കൃഷിനാശം

ശ്രീ. എം. ഉമ്മര്‍

()ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവമൂലം കൃഷിനാശം സംഭവിച്ചതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍, ഇത്തരം പ്രദേശങ്ങളില്‍ ശാസ്ത്രീയമായ മണ്ണ്-ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി എന്തെല്ലാം നടപടികളാണു സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കുമോ;

സി)കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം യഥാസമയം നല്‍കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

3120

നാളികേര കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി

ശ്രീ.റോഷി അഗസ്റിന്‍

,, പി.സി.ജോര്‍ജ്

ഡോ.എന്‍.ജയരാജ്

()നാളികേര കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി അകറ്റുന്നതിന് എന്തെല്ലാം പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്;

(ബി)നീരയുടെ ഉല്പാദനം, വിപണനം, കയറ്റുമതി സാധ്യതകള്‍, നീരയില്‍ മായം ചേര്‍ക്കുന്നതിനുള്ള സാധ്യതകള്‍ എന്നിവയെ കുറിച്ച് പഠനം നടത്തുന്നതിനായി രൂപീകരിച്ച കമ്മിറ്റിയുടെ പ്രവര്‍ത്തനം ആരംഭിച്ചുവോ; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)പ്രസ്തുത ഉന്നതതല കമ്മിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയ പരിധി അനുവദിച്ച് ഉത്തരവായിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്കുമോ?

3121

നാളികേരത്തിന്റെ വിലയിടിവ് തടയാന്‍ നടപടി

ശ്രീ. എം. ചന്ദ്രന്‍

,, കെ. രാധാകൃഷ്ണന്‍

ശ്രീമതി കെ. കെ. ലതിക

ഡോ. കെ. ടി. ജലീല്‍

()2012ല്‍ നാളികേരത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച തറവില കേരകര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ സാധിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(ബി)നാളികേരത്തിന്റെ വിലയിടിവ് മൂലം സംസ്ഥാനത്തെ നാളികേര കര്‍ഷകര്‍ക്കുണ്ടായ നഷ്ടം എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;

(സി)ഈ വര്‍ഷവും നാളികേരത്തിന്റെ വിലയിടിവ് തുടരാതിരിക്കാന്‍ സബ്സിഡി നല്‍കി വെളിച്ചെണ്ണ പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)ഇത്തരത്തിലൊരു തീരുമാനം കൈക്കൊള്ളുന്നതിന് സര്‍ക്കാരിന് മുമ്പിലുള്ള പ്രതിബന്ധങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

3122

കൃഷി ഭവനുകള്‍ വഴിയുള്ള നാളികേര സംഭരണം

ശ്രീ. ജോസ് തെറ്റയില്‍

,, മാത്യൂ റ്റി. തോമസ്

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. സി. കെ. നാണു

()കൃഷിഭവനുകള്‍ വഴി നാളികേരം സംഭരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ ഇത് സംബന്ധിച്ച് നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ?

3123

തെങ്ങുകൃഷി വികസനം

ശ്രീ.അബ്ദുറഹിമാന്‍ രണ്ടത്താണി

()സംസ്ഥാനത്ത് തെങ്ങുകൃഷി വികസനത്തിനു കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി)രോഗപ്രതിരോധ ശേഷിയും അത്യുല്‍പാദന ശേഷിയുമുള്ള തെങ്ങിന്‍ തൈകള്‍ ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(സി)ഈ പദ്ധതിപ്രകാരം തെങ്ങുകള്‍ വെട്ടിമാറ്റി പുതിയ തൈകള്‍ വയ്ക്കുന്നതിന് നല്‍കുന്ന ധനസഹായം എത്രയാണെന്നും ഓരോ ജില്ലയിലും ഇതിനായി എവിടെയാണ് സമീപിക്കേണ്ടതെന്നും അറിയിക്കുമോ?

3124

ക്രൊപ്രാ സംഭരണം

ശ്രീ. പാലോട് രവി

,, അന്‍വര്‍ സാദത്ത്

,, ആര്‍. സെല്‍വരാജ്

,, എം. പി. വിന്‍സന്റ്

കൊപ്രാ സംഭരിക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്?

3125

കൃഷിമേഖലയില്‍ പ്രഖ്യാപിച്ച പദ്ധതികള്‍

ശ്രീ. ജെയിംസ് മാത്യു

,, . പ്രദീപ്കുമാര്‍

,, എം. ചന്ദ്രന്‍

ശ്രീമതി പി. അയിഷാ പോറ്റി

()സംസ്ഥാനത്തെ കൃഷിഭവനുകളില്‍ നിന്ന് കൃഷിക്കാര്‍ക്ക് അര്‍ഹമായ സേവനങ്ങള്‍ യഥാസമയം ലഭ്യമാക്കാന്‍ കഴിയുന്നുണ്ടോ; ഇല്ലെങ്കില്‍ വീഴ്ചകള്‍ സംബന്ധിച്ച് പരിശോധിച്ചിട്ടുണ്ടോ ;

(ബി)പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ജാഗ്രത കാണിക്കാന്‍ തയ്യാറാകുമോ ;

(സി)പദ്ധതികളുടെ ഗുണഫലം ഗുണഭോക്താക്കള്‍ക്ക് യഥാസമയം ലഭിക്കാതിരിക്കുന്നതുമൂലം കൃഷിക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)കൃഷിഭവനുകളെ സജീവമാക്കാനും പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാനും നടപടി സ്വീകരിക്കുമോ ?

3126

വയനാട്ടിലെ കാര്‍ഷിക വികസന പദ്ധതികള്‍

ശ്രീ. . ചന്ദ്രശേഖരന്‍

,, . കെ. വിജയന്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

()വയനാട്ടില്‍ കേന്ദ്ര ഗവണ്‍മെന്റ് എന്തെല്ലാം കാര്‍ഷിക വികസന പദ്ധതികള്‍ ആണ് നടപ്പിലാക്കുന്നത് ; ഓരോ പദ്ധതിക്കുമായി ചെലവഴിച്ച തുക എത്രയാണ് ;

(ബി)ഓരോ പദ്ധതിയും പൂര്‍ത്തിയാക്കുന്നതിനായി എത്ര രൂപയാണ് ചെലവഴിക്കുന്നത് ; ഇതില്‍ കേന്ദ്രത്തിന്റെ വിഹിതം എത്ര ; സംസ്ഥാനത്തിന്റെ വിഹിതം എത്ര ;

(സി)ഈ ഗവണ്‍മെന്റ് അധികാരമേറ്റ ശേഷം വയനാട്ടില്‍ എത്ര കര്‍ഷകര്‍ ആത്മഹത്യ ചെയ്തു ; അവര്‍ ആരെല്ലാമാണെന്ന് വ്യക്തമാക്കാമോ ?

3127

കമുക് കര്‍ഷകര്‍ക്കായി പദ്ധതികള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

,, വി.എസ്. സുനില്‍ കുമാര്‍

,, പി. തിലോത്തമന്‍

,, ജി.എസ്. ജയലാല്‍

()കമുക് കര്‍ഷകര്‍ക്കായി എന്തെല്ലാം പദ്ധതികള്‍ ആണ് ആവിഷ്ക്കരിച്ചിരിക്കുന്നത്; വിശദമാക്കുമോ;

(ബി)കഴിഞ്ഞ ബഡ്ജറ്റില്‍ കമുക് കര്‍ഷകരെ സഹായിക്കുന്നതിനായി വകയിരുത്തിയ 10 കോടി രൂപ ഇതിനകം നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എപ്പോള്‍ നല്‍കുമെന്ന് വ്യക്തമാക്കാമോ;

(സി)പ്രസ്തുത തുക നല്‍കുന്നതിന് ഉണ്ടായ കാലതാമസത്തിന് കാരണമെന്താണെന്ന് വ്യക്തമാക്കാമോ ?

3128

കൃഷിവകുപ്പ് നടപ്പിലാക്കിവരുന്ന വിവിധക്ഷേമ പദ്ധതികളുടെ പ്രവര്‍ത്തനം

ശ്രീ. ബാബു എം.പാലിശ്ശേരി

,, സാജു പോള്‍

,, പി.റ്റി.. റഹീം

,, കെ.കെ. നാരായണന്‍

()കൃഷിവകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ ക്ഷേമ പദ്ധതികളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; പദ്ധതികളിലൂടെയുള്ള ധനസഹായതുക കാലികമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന് തയ്യാറാകുമോ;

(ബി)നിലവിലുള്ള പദ്ധതികള്‍ ഓരോന്നിനും യഥാര്‍ത്ഥത്തില്‍ അര്‍ഹതയുള്ള എല്ലാ കൃഷിക്കാര്‍ക്കും ലഭ്യമാക്കാന്‍ അടുത്ത സാമ്പത്തികവര്‍ഷം (2013-14) എന്തു തുക വീതം വേണ്ടിവരുമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(സി)ഓരോ പദ്ധതിയ്ക്കും 2013-14 വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തപ്പെട്ട തുക എത്ര വീതം; ഓരോ പദ്ധതിയുടെ കാര്യത്തിലും എത്ര ശതമാനം കുറവ് നേരിട്ടിട്ടുണ്ട് ?

3129

വരള്‍ച്ച നേരിടുന്നതിന് നടപ്പിലാക്കുന്ന പദ്ധതികള്‍

ശ്രീ. എം. . ബേബി

,, ബി. സത്യന്‍

,, സാജു പോള്‍

,, കെ. രാധാകൃഷ്ണന്‍

()സംസ്ഥാനത്തെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചതിനു ശേഷം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;

(ബി)വരള്‍ച്ചയെ അഭിമുഖീകരിക്കുവാന്‍ ഹ്രസ്വകാല ദീര്‍ഘകാല പദ്ധതികള്‍ അടങ്ങുന്ന പാക്കേജ് തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി)നിലവിലുള്ള രീതിയില്‍ നിന്നും വ്യത്യസ്തമായി വിളകളുടെ നഷ്ടം കണക്കാക്കുന്നതിന് ഉല്പാദന ചെലവുമായി ബന്ധപ്പെടുത്തുന്ന രീതി സ്വീകരിക്കാന്‍ തയ്യാറാകുമോ;

(ഡി)സംസ്ഥാനത്തെ വരള്‍ച്ചയെ സംബന്ധിച്ച് പഠിക്കാന്‍ എത്തിയ കേന്ദ്രസംഘത്തിന് മുന്നില്‍ എന്തെല്ലാം ആവശ്യങ്ങള്‍ ഉന്നയിച്ചു?

3130

കൃഷിത്തോട്ടങ്ങളുടെ പ്രവര്‍ത്തനം

ശ്രീ. . പി. ജയരാജന്‍

,, പുരുഷന്‍ കടലുണ്ടി

,, ജി. സുധാകരന്‍

,, കെ. വി. അബ്ദുള്‍ ഖാദര്‍

()കൃഷി വകുപ്പിന്‍ കീഴിലുള്ള കൃഷിത്തോട്ടങ്ങളുടെ പ്രവര്‍ത്തനം കൃഷിക്കാര്‍ക്ക് എന്തുമാത്രം പ്രയോജനകരമാകുന്നുണ്ടെന്ന് പരിശോധിച്ചിട്ടുണ്ടോ ; അവയുടെ നിക്ഷേപ പ്രയോജന വിശകലനം വെളിപ്പെടുത്താമോ ;

(ബി)സംസ്ഥാനത്തെ കൃഷിത്തോട്ടങ്ങളുടെ സാധ്യതകളും ഉപയോഗവും വിശദമാക്കാമോ ;

(സി)നിലവിലുള്ള തോട്ടങ്ങള്‍ ഓരോന്നിന്റെയും സാധ്യതയുടെ എത്ര ശതമാനം ഭൌതിക നേട്ടം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്; വിശദാമാക്കാമോ ;

(ഡി)ഓരോ പ്രദേശത്തെയും കര്‍ഷകര്‍ക്ക് ആവശ്യമായ നടീല്‍ വസ്തുക്കള്‍ ലഭ്യമാക്കാന്‍ സാധ്യമാകുന്നുണ്ടോ?

3131

കുരുമുളകിന്റെയും ഏലത്തിന്റെയും വിലയിടിവ്നേരിടുന്നതിന് നടപടി

ശ്രീ. രാജൂ എബ്രഹാം

,, എസ്. രാജേന്ദ്രന്‍

,, കെ. കെ. ജയചന്ദ്രന്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

()കുരുമുളകിന്റെയും ഏലത്തിന്റെയും വിലയിടിവു മൂലം മലയോര മേഖലയിലെ ചെറുകിട കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)വിലയിടിവിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(സി)വിലയിടിവ് നേരിടുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ഡി)എങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ?

3132

യന്ത്രലോബികളുടെ ചുഷണം

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. ജി. സുധാകരന്‍

,, സി. കെ. സദാശിവന്‍

,, . എം. ആരിഫ്

()കൊയ്ത്ത് യന്ത്രങ്ങളുടെ ദൌര്‍ലഭ്യം മൂലം കുട്ടനാട്ടിലെ ഏക്കറുകള്‍ വരുന്ന പാടശേഖരത്തെ നെല്ല് വീണു നശിക്കാനിടയായ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)യന്ത്രങ്ങളുടെ ദൌര്‍ലഭ്യം ഉണ്ടാകുവാനിടയായ സാഹചര്യമെന്താണെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ ;

(സി)ഈ സാഹചര്യം മുതലെടുത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ള യന്ത്രലോബികള്‍ കര്‍ഷകരെ ചുഷണം ചെയ്യുന്നത് ഒഴിവാക്കാന്‍ സ്വീകരിച്ച നടപടി എന്തൊക്കെയായിരുന്നു ?

3133

അണുവള പ്രയോഗം പ്രോത്സാഹിപ്പിക്കാന്‍ നടപടി

ശ്രീ. കെ. എന്‍. . ഖാദര്‍

,, കെ. എം. ഷാജി

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, പി. കെ. ബഷീര്‍

()കാര്‍ഷിക വിളകളുടെ കാര്യത്തില്‍ അണുവളങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഗവേഷണങ്ങളെന്തെങ്കിലും നടത്തിയിട്ടുണ്ടോ; എങ്കില്‍ അതില്‍ നിന്നുളള അനുഭവ പാഠങ്ങളെന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(ബി)പരമ്പരാഗത രീതിയിലെ അണുവളപ്രയോഗം പ്രോത്സാഹിപ്പിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;

(സി)അണുവള നിര്‍മ്മാണവും, ഉപയോഗവും വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ?

3134

രാഷ്ട്രീയ കൃഷി വികാസ് യോജന

ശ്രീ. ബെന്നി ബെഹനാന്‍

'' ജോസഫ് വാഴക്കന്‍

'' വി.ഡി. സതീശന്‍

'' കെ. അച്ചുതന്‍

()രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഈ പദ്ധതിയനുസരിച്ച് സബ്സിഡിയോടെ ജനശ്രീയുടെ ആഭിമുഖ്യത്തില്‍ ജൈവ ബസാറുകള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഈ പദ്ധതി നടത്തിപ്പിനായി എന്തെല്ലാം സഹായങ്ങളാണ് നല്‍കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ?

3135

രാഷ്ട്രീയ കൃഷിവികാസ് യോജന

ശ്രീ. . കെ. ബാലന്‍

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. . പ്രദീപ്കുമാര്‍

,, എസ്. ശര്‍മ്മ

()രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്‍.കെ.വി.വൈ) 2012-13 സാമ്പത്തിക വര്‍ഷത്തെ പദ്ധതി നിര്‍വ്വഹണം സംബന്ധിച്ച് വിശകലനം നടത്തിയിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതി പ്രകാരം സംസ്ഥാനത്ത് 2012-13 വര്‍ഷം ഭരണാനുമതി നല്‍കിയ ആകെ തുക എത്ര; അതില്‍ പദ്ധതിനിര്‍വ്വഹണം പൂര്‍ത്തീകരിച്ചവ എത്ര ശതമാനം;

(സി)കുടുംബശ്രീയ്ക്ക് പുറത്ത് ഏതെല്ലാം ഏജന്‍സികള്‍ക്ക് ഏതെല്ലാം പദ്ധതികള്‍ക്ക് എന്തു തുക വീതം അനുവദിക്കുകയുണ്ടായി; ആകെ തുകയുടെ എത്ര ശതമാനം ഓരോ ഏജന്‍സിയ്ക്കും അനുവദിക്കുകയുണ്ടായി;

(ഡി)പ്രസ്തുത പദ്ധതിക്ക് 2012-13 ല്‍ കേന്ദ്രം അനുവദിച്ച തുകയില്‍ വിനിയോഗിക്കാതെയുള്ള തുക എത്ര?

3136

രാഷ്ട്രീയ കൃഷി വികാസ് യോജന

ശ്രീ. . ചന്ദ്രശേഖരന്‍

()രാഷ്ട്രീയ കൃഷി വികാസ് യോജന നിലവില്‍ വന്നത് എന്നാണ്; ഏതെല്ലാം കൃഷികള്‍ക്കാണ് ഫണ്ട് അനുവദിക്കുന്നത്; അറിയിക്കാമോ;

(ബി)ഒരു ഹെക്ടറിന് മുമ്പും ഇപ്പോഴും എത്ര ഫണ്ടാണ് അനുവദിക്കുന്നത്;

(സി)ഇപ്പോള്‍ ഫണ്ട് കുറഞ്ഞിട്ടുണ്ടോ; എങ്കില്‍ കാരണം എന്താണ് എന്ന് അറിയിക്കുമോ?

3137

കാര്‍ഷിക വികസന നയം

ശ്രീമതി. പി. അയിഷാ പോറ്റി

()സംസ്ഥാനത്ത് കാര്‍ഷിക വികസന നയം രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏതു ഘട്ടത്തിലാണ്;

(ബി)കാര്‍ഷികവൃത്തിയില്‍ നിന്നും കര്‍ഷകര്‍ പിന്‍മാറുന്നത് തടയാനും യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനുമായി എന്തെല്ലാം പരിപാടികള്‍ ആവിഷ്ക്കരിക്കും എന്ന് വിശദമാക്കുമോ?

3138

സംയോജിത കാര്‍ഷിക വികസന പദ്ധതി

ശ്രീ. . കെ. ബാലന്‍

()ഭക്ഷ്യ സുരക്ഷയ്ക്കായി 2012-13 ബജറ്റില്‍ പ്രഖ്യാപിച്ച സംയോജിത കാര്‍ഷിക വികസന പദ്ധതി സംസ്ഥാനത്ത് നടപ്പാക്കി തുടങ്ങിയോ;

(ബി)ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)ഈ പദ്ധതിക്കായി നടപ്പുവര്‍ഷം ബജറ്റില്‍ നീക്കി വച്ച തുകയില്‍ എത്ര ചെലഴിച്ചു;

(ഡി)ഈ പദ്ധതിയിലൂടെ ഏതെല്ലാം കാര്‍ഷിക വിഭവങ്ങളുടെ ഉല്‍പ്പാദനമാണ് വര്‍ദ്ധിച്ചതെന്ന് വ്യക്തമാക്കുമോ?

3139

കാര്‍ഷിക മേഖലയിലെ തൊഴിലാളി ക്ഷാമം

ശ്രീമതി പി. അയിഷാ പോറ്റി

()കാര്‍ഷിക മേഖലയിലെ തൊഴിലാളിക്ഷാമം പരിഹരിക്കാന്‍ കൈക്കൊണ്ടിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;

(ബി)കൊല്ലം ജില്ലയിലെ കൊട്ടാരക്കര ബ്ളോക്കില്‍ തൊഴില്‍സേനയും കാര്‍ഷിക സേവനകേന്ദ്രങ്ങളും രൂപവത്കരിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ വിശദാംശം വെളിപ്പെടുത്തുമോ ?

3140

കര്‍ഷക ആത്മഹത്യ

ശ്രീ. രാജു എബ്രഹാം

()കര്‍ഷക ആത്മഹത്യ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് അവസാന റിപ്പോര്‍ട്ട് നല്‍കിയത് എന്നായിരുന്നുവെന്ന് വ്യക്തമാക്കാമോ;

(ബി)റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷം കേരളത്തില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ;

(സി)ആത്മഹത്യകളെ സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം കേന്ദ്രസര്‍ക്കാരിനെ അറിയിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ; ഇക്കാര്യത്തില്‍ വീഴ്ച വന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്തം ആര്‍ക്കെന്ന് വ്യക്തമാക്കാമോ;

(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് എത്ര കര്‍ഷക ആത്മഹത്യകള്‍ നടന്നു, ജില്ല തിരിച്ച് വെളിപ്പെടുത്താമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.