UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3141

കാര്‍ഷികാദായ നഷ്ടം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് രൂപപ്പെട്ട കടുത്ത വര്‍ള്‍ച്ചയെ തുടര്‍ന്ന് എത്ര കര്‍ഷകര്‍ക്ക് എത്ര തുകയുടെ കാര്‍ഷികാദായ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ;

(ബി)കാര്‍ഷികാദായ നഷ്ടം സംഭവിച്ച എത്ര കര്‍ഷകര്‍ക്ക് എത്ര തുക വീതം ഇതിനകം ധനസഹായം നല്‍കിയിട്ടുണ്ടെന്ന് ജില്ല തിരിച്ച് കണക്ക് വെളിപ്പെടുത്തുമോ?

3142

ഗ്രീന്‍ ഹൌസ് പദ്ധതി

.പി.കെ. ബഷീര്‍

()കൃഷിവകുപ്പ് മുഖേന പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന ഗ്രീന്‍ ഹൌസ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി ഇപ്പോള്‍ ഏതൊക്കെ പഞ്ചായത്തുകളില്‍ ആരംഭിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ ?

3143

ഗ്രീന്‍ ഹൌസുകള്‍

ശ്രീമതി കെ. കെ. ലതിക

()2012-13 വര്‍ഷത്തെ ബഡ്ജറ്റില്‍ കൃഷി വകുപ്പ് മുഖേന ഗ്രീന്‍ഹൌസുകള്‍ തുടങ്ങുന്നതിനുള്ള നിര്‍ദ്ദേശം ഉണ്ടായിരുന്നുവോ എന്ന് വ്യക്തമാക്കുമോ ;

(ബി)എത്ര ഗ്രീന്‍ ഹൌസുകള്‍ എവിടെയെല്ലാം തുടങ്ങിയെന്നും എത്ര ഉത്പാദനം നടത്തിയെന്നും വ്യക്തമാക്കുമോ ?

3144

നെല്‍വയലുകള്‍ നികത്തല്‍ നടപടി

ശ്രീ. എം. ഹംസ

()പാലക്കാട് ജില്ലയില്‍ വ്യാപകമായി നെല്‍വയലുകള്‍ നികത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)നെല്‍വയലുകള്‍ നികത്തുന്നതിനെതിരെ എന്തെല്ലാം നടപടികള്‍ ആണ് കൃഷി വകുപ്പ് സ്വീകരിച്ചു വരുന്നതെന്ന് വിശദമാക്കുമോ;

(സി)നെല്‍വയല്‍ നികത്തിയതുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ എടുക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയുണ്ടായി; വിശദാംശം ലഭ്യമാക്കുമോ;

(ഡി)തരിശായി കിടക്കുന്ന നെല്‍വയലുകളുടെ ഉടമസ്ഥന്മാര്‍ക്കെതിരെ 2011-2013 കാലയളവില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; അതില്‍ എത്ര തരിശു നെല്‍പ്പാടങ്ങളില്‍ കൃഷിയിറക്കുവാന്‍ കഴിഞ്ഞു എന്ന് വ്യക്തമാക്കുമോ?

3145

നെല്‍കര്‍ഷകര്‍ക്ക് പെന്‍ഷന്‍

ശ്രീ. സാജു പോള്‍

()ക്ഷേമ പെന്‍ഷനുകളുടെ തുക വര്‍ദ്ധനവ് പരിഗണനയിലുണ്ടോ;

(ബി)നെല്‍ കര്‍ഷകര്‍ക്ക് നിലവില്‍ പ്രത്യേക പെന്‍ഷന്‍ അനുവദിക്കുന്നുണ്ടോ;

(സി)ഉല്‍പ്പാദിപ്പിക്കുന്ന നെല്ലിന്റെ അളവ് അനുസരിച്ച് പെന്‍ഷന്‍ നല്‍കാന്‍ തയ്യാറാകുമോ ?

3146

കുളങ്ങള്‍, നീര്‍ച്ചാലുകള്‍ എന്നിവയുടെ നവീകരണം

ശ്രീ. ബി. സത്യന്‍

()കുളങ്ങള്‍, നീര്‍ച്ചാലുകള്‍ എന്നിവയുടെ നവീകരണം സംബന്ധിച്ച പ്രവൃത്തികള്‍ക്കായി കൃഷി വകുപ്പില്‍ എന്തെങ്കിലും പദ്ധതികളുണ്ടോ;

(ബി)എങ്കില്‍ ആയത് സംബന്ധിച്ചുള്ള വിശദവിവരം ലഭ്യമാക്കാമോ ?

3147

കീടനാശിനി പ്രയോഗം കണ്ടെത്തുന്നതിനുള്ള സംവിധാനം

ശ്രീ. സി. കൃഷ്ണന്‍

()കേരളത്തില്‍ വിതരണം ചെയ്യുന്ന പഴം, പച്ചക്കറികളില്‍ വര്‍ദ്ധിച്ച തോതിലുള്ള കീടനാശിനി പ്രയോഗിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി)കീടനാശിനി പ്രയോഗം മൂലമുള്ള വിഷാംശങ്ങള്‍ രാസപരിശോധന മുഖേന കണ്ടെത്തുന്നതിനുള്ള സംവിധാനംനിലവിലുണ്ടോ;

(ഡി)ഇല്ലെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

3148

പച്ചക്കറി ക്ഷാമം പരിഹരിക്കുന്നതിന് പദ്ധതി

ശ്രീ. സി. എഫ്. തോമസ്

,, മോന്‍സ് ജോസഫ്

,, തോമസ് ഉണ്ണിയാടന്‍

,, റ്റി. യു. കുരുവിള

()പച്ചക്കറി ക്ഷാമം പരിഹരിക്കുന്നതിന് പുതുതായി എന്തെങ്കിലും പദ്ധതി ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)പച്ചക്കറി കൃഷിക്കായി കര്‍ഷകര്‍ക്ക് പുതുതായി എന്തെല്ലാം സഹായങ്ങളും പ്രോത്സാഹനങ്ങളുമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത് ;

(സി)പച്ചക്കറിയുടെ സംഭരണവും വിപണനവും ഗുണനിലവാര പരിശോധനയും സംബന്ധിച്ച് പുതുതായി എന്തെങ്കിലും പദ്ധതി പരിഗണനയില്‍ ഉണ്ടോ ; എങ്കില്‍ വിശദമാക്കുമോ ?

3149

ഗ്രാമീണ തലത്തില്‍ പച്ചക്കറി കൃഷിയ്ക്ക് പ്രോത്സാഹനം

ശ്രീ.അബ്ദുറഹിമാന്‍ രണ്ടത്താണി

()ഗ്രാമീണ തലത്തില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;

(ബി)പച്ചക്കറി ഉല്‍പാദനത്തില്‍ മുന്‍കാലങ്ങളേക്കാള്‍ എത്രമാത്രം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് അറിയിക്കാമോ;

(സി)കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിപണനം നടത്തുന്നതിന് പുതുതായി ആവിഷ്കരിച്ച പരിപാടികള്‍ വിശദമാക്കുമോ?

3150

മട്ടുപ്പാവില്‍ പച്ചക്കറികൃഷി പദ്ധതി

ശ്രീ. കെ. രാജൂ

()കൃഷി വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന മട്ടുപ്പാവില്‍ പച്ചക്കറികൃഷി പദ്ധതി എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കുന്നുണ്ടോ; ഇല്ലെങ്കില്‍ മുഴുവന്‍ പഞ്ചായത്തുകളിലും നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിന് മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

3151

-പെയ്മെന്റ് സംവിധാനം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()കൃഷി വകുപ്പില്‍ ഇ.പെയ്മെന്റ് സംവിധാനം നടപ്പിലാക്കുക വഴി എന്തെല്ലാം പ്രയോജനങ്ങളാണ് കര്‍ഷകര്‍ക്ക് ലഭ്യമാവുക എന്ന് വിശദമാക്കുമോ;

(ബി)ഈ സംവിധാനം നടപ്പിലാക്കുന്നതിന് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ എന്ന് വെളിപ്പെടുത്തുമോ;
(സി)ഈ സംവിധാനം നടപ്പിലാക്കുകവഴി കര്‍ഷകര്‍ക്ക് കൃഷി വകുപ്പ് മുഖേന നല്‍കിവരുന്ന സബ്സിഡികള്‍ ലഭിക്കുന്നതില്‍ കാലതാമസം വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാലതാമസത്തിന് കാരണങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;

ഡി)കാലതാമസം പരിഹരിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

()എങ്കില്‍ നടപടികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

3152

പദ്ധതി നിര്‍വ്വഹണ പുരോഗതി

ശ്രീ. എം. ഹംസ

()കൃഷിവകുപ്പിന്റെ പദ്ധതി നിര്‍വ്വഹണ പുരോഗതി ക്രമാനുഗതമായി കുറഞ്ഞുവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ;

(ബി)2012 -13 വര്‍ഷത്തില്‍ നെല്‍കൃഷി വികസനത്തിനായി എത്ര രൂപ വകയിരുത്തിയിരുന്നു; പ്രസ്തുത തുകയില്‍ എത്ര ചെലവഴിച്ചു; വിശദാംശം നല്‍കാമോ;

(സി)കൃഷിവകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രാവിഷ്കൃത പദ്ധതിയില്‍ 2012-13 വര്‍ഷത്തെ ബഡ്ജറ്റില്‍ നെല്‍കൃഷി വികസനത്തിനായി വകയിരുത്തിയിരുന്ന തുകയില്‍ എത്ര ചെലവഴിച്ചു; എന്തെല്ലാം കാര്യങ്ങള്‍ക്കാണ് തുക അനുവദിച്ചത്; എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തി; വിശദാംശം ലഭ്യമാക്കാമോ?

3153

സംസ്ഥാന ഹോള്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍

ശ്രീ. പി. കെ. ഗുരുദാസന്‍

,, സി. കൃഷ്ണന്‍

,, സി. രവീന്ദ്രനാഥ്

,, വി. ചെന്താമരാക്ഷന്‍

()സംസ്ഥാനത്തെ ഹോള്‍ട്ടിക്കള്‍ച്ചര്‍ മിഷന്റെ ലക്ഷ്യവും ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)ഗ്രീന്‍ ഹൌസ് ഹൈടെക്ക് ഫാമിംഗിന്റെ മുന്‍വര്‍ഷത്തെ ലക്ഷ്യവും നേട്ടവും വിശദമാക്കാമോ;

(സി)ഗുണമേന്മയുളള നടീല്‍ വസ്തുക്കളുടെ ഉല്പാദനവും വിപണനവും രംഗത്ത് പുതുതായി മിഷന്‍ ആവിഷ്ക്കരിച്ച പദ്ധതികളും പരിപാടികളും എന്താണ്;

(ഡി)ബജറ്റില്‍ ഇതിനായി 2013-14 വര്‍ഷം അധികമായി വകയിരുത്തിയ തുക എത്ര; മുന്‍ വര്‍ഷം തുക എത്രയായിരുന്നു?

3154

ഹോര്‍ട്ടികോര്‍പ്പ് വഴി പച്ചക്കറി സംഭരണം

ശ്രീ. കെ. വി. വിജയദാസ്

()കഴിഞ്ഞ വര്‍ഷം പാലക്കാട്ടെ പച്ചക്കറി കര്‍ഷകര്‍ അര്‍ഹമായ വില ലഭിയ്ക്കാത്തതു കാരണം വിളവെടുത്ത നല്ലൊരു ശതമാനം പച്ചക്കറികള്‍ മണ്ണില്‍ കുഴിച്ചു മൂടിയതായ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)വരുന്ന വര്‍ഷം ഈ സ്ഥിതി ഉണ്ടാവാതിരിക്കുവാന്‍ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്ന വിവരം നല്‍കുമോ;

സി)ഹോര്‍ട്ടികോര്‍പ്പ് വഴി പ്രസ്തുത പച്ചക്കറികള്‍ മുഴുവന്‍ സംഭരിച്ച് സംഭരിക്കുമ്പോള്‍ത്തന്നെ ആയതിന്റെ വിലയും നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

3155

ഹോര്‍ട്ടികോര്‍പിന്റെ പച്ചക്കറി സ്റ്റാളുകള്‍

ശ്രീ. എം. ചന്ദ്രന്‍

()സംസ്ഥാനത്ത് പച്ചക്കറികളുടെ വില കുതിച്ചുയരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ വിലക്കയറ്റം നിയന്ത്രിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി)വില നിയന്ത്രിക്കുവാന്‍ ഹോര്‍ട്ടികോര്‍പ് വഴിപച്ചക്കറി വില്പന നടത്തുന്നുണ്ടോ;

(ഡി)സ്വകാര്യ വിപണിയേക്കാള്‍ വിലകൂട്ടി വിറ്റതിന്റെ ഭാഗമായി ഹോര്‍ട്ടികോര്‍പിന്റെ സ്റാളുകള്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

()ഹോര്‍ട്ടികോര്‍പ്പിന് ആവശ്യമായ പച്ചക്കറികള്‍ എവിടെനിന്നുമാണ് ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കുമോ?

3156

കേരഫെഡ് - എഫ്..ടി. സംരംഭം

ശ്രീ. വി. ശശി

()തെങ്ങിന്‍ തടി ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനും ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണത്തിനുമായി പ്രൈമറി പ്രോസസിങ്ങിനുവേണ്ടി കേരഫെഡ് - എഫ്..ടി. സംരംഭത്തിനായി വകയിരുത്തിയ 5 കോടി രൂപയില്‍ 2012-13 വര്‍ഷത്തില്‍ ചെലവഴിച്ചതുകയെത്രയെന്ന് വ്യക്തമാക്കുമോ ;

(ബി)ഈ സ്കീം നടപ്പാക്കുന്നതിന് തിരുവനന്തപുരം ജില്ലയ്ക്കായി നീക്കിവച്ച തുകയെത്രയെന്ന് വ്യക്തമാക്കാമോ ; ഇതില്‍ എത്ര ശതമാനം നാളിതുവരെ ചെലവഴിച്ചുവെന്ന് വെളിപ്പെടുത്തുമോ ?

3157

അഗ്രോ - സൂപ്പര്‍ ബസാറുകള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()സംസ്ഥാനത്ത് എവിടെയെല്ലാം അഗ്രോ - സൂപ്പര്‍ ബസാറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)ഈ സൂപ്പര്‍ ബസാറുകളില്‍ നിന്നും വിതരണം ചെയ്യുന്ന സാധന സാമഗ്രികളുടെ വിവരങ്ങള്‍ നല്‍കാമോ;

(സി)എല്ലാ ജില്ലകളിലും അഗ്രോ - സൂപ്പര്‍ ബസാറുകള്‍ ആരംഭിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

3158

കുട്ടനാട് പാക്കേജ്

ശ്രീ. പി. തിലോത്തമന്‍

,, കെ. അജിത്

ശ്രീമതി ഗീതാ ഗോപി

ശ്രീ. കെ. രാജു

()കുട്ടനാട് പാക്കേജിലെ ഏതെല്ലാം പദ്ധതികള്‍ക്ക്, എത്ര രൂപ വീതം ചെലവഴിച്ചുവെന്നു വ്യക്തമാക്കുമോ;

(ബി)കേന്ദ്രസര്‍ക്കാര്‍ കുട്ടനാട് പാക്കേജിലെ ഓരോ പദ്ധതിക്കുമായി അനുവദിച്ച തുക എത്രയെന്നു വ്യക്തമാക്കുമോ;

(സി)ഡോക്ടര്‍ എം. എസ്. സ്വാമിനാഥന്‍ എത്ര കോടി രൂപയുടെ പദ്ധതിയാണു ശുപാര്‍ശ ചെയ്തിട്ടുള്ളത്;

(ഡി)അതിന്റെ പുതുക്കിയ നിരക്ക് എത്രയെന്നു വ്യക്തമാക്കുമോ?

3159

കുട്ടനാട് പാക്കേജ്

ശ്രീ. ജി. സുധാകരന്‍

()കുട്ടനാട് പാക്കേജ് രണ്ടാംഘട്ട പദ്ധതി വൈകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി എന്തെന്ന് വ്യക്തമാക്കുമോ;

(ബി)എത്ര പാടശേഖരങ്ങളുടെ പുറംബണ്ട് നിര്‍മ്മാണത്തിനുള്ള പദ്ധതികളാണ് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;

(സി)രണ്ടാം ഘട്ടത്തില്‍ എത്ര കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയത് എന്ന് വിശദമാക്കാമോ?

3160

എം.പി.. അധീന ഭൂമി കൈമാറുന്നതിന് നടപടി

ശ്രീ. ബി. ഡി. ദേവസ്സി

ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട പരിയാരം ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരപ്പള്ളിയിലെ എം.പി..യുടെ കീഴിലുള്ള പതിനഞ്ച് ഏക്കര്‍ സ്ഥലത്തില്‍ 1 ഏക്കര്‍ സ്ഥലം കോടശ്ശേരി-പരിയാരം കുടിവെള്ളപദ്ധതിയുടെ പ്ളാന്റ് നിര്‍മ്മിക്കുന്നതിനായി കേരള വാട്ടര്‍ അതോറിറ്റിയ്ക്ക് കൈമാറുന്നതിനായുള്ള അപേക്ഷയില്‍ അടിയന്തരമായി നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

3161

അഗ്രോ ഇന്‍ഡസ്ട്രീസിലെ ട്രാക്ടര്‍ ഓപ്പറേറ്റര്‍ നിയമനം

ശ്രീ.പി.സി. വിഷ്ണുനാഥ്

()കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനിലേക്ക് ട്രാക്ടര്‍ ഓപ്പറേറ്റര്‍ കം വര്‍ക്ക്ഷോപ്പ് അസിസ്റന്റ് തസ്തികയിലേക്കുള്ള നിയമനത്തിനായി 4 മാസമായി അഡ്വൈസ് മെമ്മോ ലഭിച്ചിട്ടും ഉദ്യോഗാര്‍ത്ഥികള്‍ക്ക് നാളിതുവരെ നിയമനം ലഭിക്കാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)നിലവില്‍ പ്രസ്തുത തസ്തികയില്‍ എത്ര ഒഴിവുകള്‍ ഉണ്ടെന്നും എവിടെയൊക്കെ എന്നും വ്യക്തമാക്കുമോ:

(സി)നിലവിലുള്ള ലിസ്റില്‍ നിന്നും നിയമനം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ ?

3162

കൃഷി ഓഫീസര്‍ നിയമനം

ശ്രീ. മുല്ലക്കര രത്നാകരന്‍

ചടയമംഗലം മണ്ഡലത്തിലെ ഇളമ്മാട് കൃഷി ഭവനില്‍ കഴിഞ്ഞ 8 മാസമായി കൃഷി ആഫീസര്‍ ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ഒരു കൃഷി ഓഫീസറെ നിയമിക്കുന്നതിനുള്ള സത്വര നടപടി സ്വീകരിക്കുമോ?

3163

അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍മാരുടെ തസ്തികകള്‍

ശ്രീ. കെ. രാജു

()അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീര്‍മാരുടെ ആകെ എത്ര തസ്തികകളാണ് ഉള്ളതെന്ന് വ്യക്തമാക്കുമോ; ഇതി എത്ര തസ്തികകള്‍ ഒഴിഞ്ഞുകിടപ്പുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍മാരായി സ്ഥാനക്കയറ്റം ലഭിക്കേണ്ടവരുടെ സീനിയോറിറ്റി ലിസ്റ് നിലവിലുണ്ടോ; ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

 
3164

കൃഷിവകുപ്പിലെ ഒഴിവുകള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

)കോഴിക്കോട് ജില്ലയില്‍ കൃഷിവകുപ്പില്‍ എത്ര ജീവനക്കാരുടെ ഒഴിവുകള്‍ ഉണ്ടെന്ന് തസ്തിക തിരിച്ച് വ്യക്തമാക്കുമോ;

(ബി)ഒഴിവുകള്‍ നികത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി)നിറവ് പദ്ധതി നടപ്പിലാക്കുന്ന മണ്ഡലങ്ങളില്‍ എല്ലാ തസ്തികകളിലും ജീവനക്കാരെ അടിയന്തരമായി നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3165

കൃഷിവകുപ്പിലെ സ്ഥിരം ജീവനക്കാരുടെ ഒഴിവുകള്‍

ശ്രീ.കെ. അജിത്

()വൈക്കം നിയോജക മണ്ഡല പരിധിയിലെ കൃഷി വകുപ്പിന്റെ ഓഫീസുകളില്‍ ഏതൊക്കെ തസ്തികകളില്‍ സ്ഥിരം ജീവനക്കാരുടെ ഒഴിവുകളുണ്ട്; വ്യക്തമാക്കുമോ:

(ബി)സ്ഥിരം ജീവനക്കാരുടെ ഒഴിവുകളില്‍ താല്ക്കാലികമായി ജീവനക്കാരെ നിയമിച്ചിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ തസ്തികകളിലാണെന്ന് വ്യക്തമാക്കുമോ ?

3166

കൃഷി അസിസ്റന്റുമാര്‍ക്ക് ജോബ് ചാര്‍ട്ട്

ശ്രീ. കെ. രാജു

()കൃഷി വകുപ്പിലെ കൃഷി അസിസ്റന്റുമാരുടെ ജോബ് ചാര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)ആയത് പ്രകാരമാണോ നിലവില്‍ കൃഷി അസിസ്റന്റുമാരുടെ ജോബ് ക്രമീകരിക്കപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ ഇത് ഇംപ്ളിമെന്റ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
(സി)പ്രസ്തുത ജോബ് ചാര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

3167

അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍മാരുടെ ഒഴിവുകള്‍

ശ്രീ. ജി. എസ്. ജയലാല്‍

()കൃഷി വകുപ്പില്‍ അഗ്രിക്കള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍മാരുടെ എത്ര തസ്തിക നിലവിലുണ്ട്; ഈ തസ്തികയില്‍ എല്ലാം ജീവനക്കാരെ നിയമിച്ചിട്ടുണ്ടോ; ഏതൊക്കെ തസ്തികകള്‍ ഒഴിവായി കിടക്കുന്നുവെന്ന് അറിയിക്കുമോ;

(ബി)ഒഴിവായി കിടക്കുന്ന തസ്തികകളില്‍ നിയമനം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ;

(സി)അഗ്രിക്കള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍മാരെ അവസാനമായി നിയമിച്ചത് എന്നാണ്; എത്ര ജീവനക്കാരെ നിയമിച്ചുവെന്ന് അറിയിക്കുമോ;

(ഡി)പ്രസ്തുത തസ്തികയില്‍ തുടര്‍ന്നു വരുന്ന ഒഴിവുകളില്‍ നിയമിക്കുവാന്‍ അര്‍ഹതയുള്ളവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ എത്ര പേര്‍ ഉണ്ടെന്നും പ്രസ്തുത ജീവനക്കാര്‍ ആരൊക്കെയാണെന്നും വ്യക്തമാക്കുമോ?

3168

കേരഫെഡിലെ ജീവനക്കാരുടെ സേവന വേതനവ്യവസ്ഥകള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

()കേരഫെഡിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ അവസാനമായി പരിഷ്കരിച്ചത് എന്നാണെന്ന് അറിയിക്കുമോ;

(ബി)2010-ന് ശേഷം ഏതെല്ലാം തസ്തികകളിലുള്ളവര്‍ക്കാണ് പ്രെമോഷന്‍ ലഭിച്ചിട്ടുള്ളത്; പത്തു വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന പ്ളാന്റ് വര്‍ക്കര്‍മാര്‍ക്ക് പ്രൊമോഷന്‍ നല്‍കിയിട്ടുണ്ടോ;

(സി)പ്രൊമോഷന്‍ വഴിയുള്ള ആനുകൂല്യങ്ങള്‍ എല്ലാ വിഭാഗത്തിലുള്ള ജീവനക്കാര്‍ക്കും ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ?

3169

റീ - ഇമ്പേഴ്സ്മെന്റ് അപേക്ഷയിന്മേല്‍ നടപടി

ശ്രീ. പി. സി. വിഷ്ണുനാഥ്

()ആലപ്പുഴ ജില്ലയിലെ മുളക്കുഴ ഗ്രാമപഞ്ചായത്തിലെ എല്‍.ഡി.ക്ളാര്‍ക്ക് ശ്രീമതി പ്രീതി.പി. പിള്ള മകന്റെ ചികിത്സാ ചെലവ് തുക റീ-ഇമ്പേഴ്സ് ചെയ്ത് ലഭിക്കുന്നതിനായി സമര്‍പ്പിച്ചിരുന്ന അപേക്ഷയിന്മേല്‍ നാളിതുവരെ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)കൃഷി ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും പഞ്ചായത്തിലേക്ക് ഡിപ്ളോയ് ചെയ്തിട്ടുള്ള പ്രസ്തുത അപേക്ഷ അനുഭാവപൂര്‍വ്വം പരിഗണിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി)കൃഷിവകുപ്പ് ഡയറക്ടറുടെ 30.7.12 ലെ എഎ11(3)/30633/09 നമ്പര്‍ കത്തിന്മേല്‍ കൃഷിവകുപ്പ് സെക്രട്ടറി എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

3170

ചേലക്കര, പഴയന്നൂര്‍ കൃഷിഫാമുകളുടെ വിസ്തീര്‍ണ്ണം

ശ്രീ. കെ. രാധാകൃഷ്ണന്‍

()തൃശ്ശൂര്‍ ജില്ലയില്‍ ചേലക്കര, പഴയന്നൂര്‍ കൃഷിഫാമുകളില്‍ നിലവിലുള്ള ഭൂമിയുടെ വിസ്തീര്‍ണ്ണം എത്രയാണെന്ന് പറയാമോ ;


ബി)ഇതില്‍ ഓരോ കൃഷിഫാമിലും നിലവിലുള്ള കൃഷിയുടെയും തരിശായിക്കിടക്കുന്ന ഭൂമിയുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)ഇതില്‍ ഓരോ കൃഷി ഫാമിലും നിലവില്‍ എത്ര ഫാം തൊഴിലാളികളും മറ്റ് സ്ഥിരം ജീവനക്കാരുമുണ്ടെന്ന് വിശദമാക്കാമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.