UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3171

ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ ആര്‍.കെ.വി.വൈപദ്ധതികള്‍

ശ്രീ.ജി.എസ്.ജയലാല്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ ഏലകളുടെ അടിസ്ഥാന സൌകര്യ വികസനത്തിലേക്കായി ആര്‍.കെ.വി.വൈ പദ്ധതി പ്രകാരം ഭരണാനുമതി നല്‍കിയിട്ടുണ്ടോ;

(ബി)എങ്കില്‍ ഏതെല്ലാം ഏലകളുടെ വികസനത്തിന് എത്ര രൂപയുടെ ഭരണാനുമതി നല്‍കിയെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത ആവശ്യത്തിന്മേല്‍ ബന്ധപ്പെട്ടവര്‍ അനുകൂല നടപടി സ്വീകരിക്കുന്നില്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അനുകൂല നടപടി സ്വീകരിക്കുവാന്‍ തയ്യാറാകുമോ?

3172

തൃശൂര്‍ ജില്ലയിലെ കോള്‍ കര്‍ഷകരുടെ പ്രശ്നം

ശ്രീമതി ഗീതാ ഗോപി

()തൃശൂര്‍ ജില്ലയിലെ കോള്‍ കര്‍ഷകരുമായി 07.12.2011 ന് മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ എന്തൊക്കെ എന്ന് വിശദീകരിക്കാമോ ;

(ബി)പ്രസ്തുത തീരുമാനങ്ങള്‍ നടപ്പിലാകാതിരുന്നതിനെ തുടര്‍ന്ന് കര്‍ഷകര്‍ ആരംഭിച്ച സമരം ഒത്തുതീര്‍പ്പിലാക്കുന്നതിന്റെ ഭാഗമായി 22.10.2012 ന് ചേര്‍ന്ന മന്ത്രിസഭായോഗം എന്തെല്ലാം തീരുമാനങ്ങളാണ് കൈക്കൊണ്ടത് ; അവയില്‍ ഇതിനകം നടപ്പിലാക്കിയവ ഏതെല്ലാമെന്ന് വിശദമാക്കുമോ ;

(സി)കോള്‍ മേഖലയിലെ ബണ്ട് നിര്‍മ്മാണത്തിനുവേണ്ടി കെ. എല്‍. ഡി. സി. ഏറ്റെടുത്ത സ്ഥലത്തിന്റെ നഷ്ടപരിഹാരത്തുക കര്‍ഷകര്‍ക്ക് നല്‍കുന്നതിന് ആവശ്യമായ 2 കോടി രൂപ അനുവദിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ അനുവദിക്കുമോ ; എന്നാണ് തുക വിതരണം ചെയ്യുവാന്‍ സാധിക്കുകയെന്ന് വ്യക്തമാക്കുമോ ;

(ഡി)രാജമുട്ട് കോള്‍ പടവില്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്ന നടപടി എന്തായെന്ന് വിശദീകരിക്കാമോ ; ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുവാന്‍ മതിയായ തുക അനുവദിക്കുമോ ; എത്ര സമയത്തിനുള്ളില്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുമെന്ന് വിശദമാക്കുമോ ?

3173

കൃഷി ഭവനുകള്‍ കേന്ദ്രീകരിച്ചുള്ള വികസന പദ്ധതികള്‍

ശ്രീ. എസ്. ശര്‍മ്മ

()വൈപ്പിന്‍ മണ്ഡലത്തിലെ കൃഷി ഭവനുകള്‍ കേന്ദ്രീകരിച്ചുള്ള വികസന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ ;

(ബി)അവയില്‍ ഏതൊക്കെ പദ്ധതികള്‍ നടപ്പിലാക്കിയെന്ന് വ്യക്തമാക്കാമോ ;

(സി)കൃഷി വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ക്ക് പുറമേ ഓരോ പ്രദേശത്തെയും തനതായ കാര്‍ഷിക രീതികള്‍ മെച്ചപ്പെടുത്തുന്നതിന് പ്രത്യേക പദ്ധതികള്‍ എന്തെങ്കിലും ആവിഷ്ക്കരിച്ചിട്ടുണ്ടോ ; വിശദാംശം വ്യക്തമാക്കാമോ ?

3174

'നിറവ്' പദ്ധതി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ 'നിറവ്' പദ്ധതി നടത്തിപ്പിന്റെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ;

(ബി)നടപ്പുവര്‍ഷം മണ്ഡലത്തിലെ പദ്ധതി നടത്തിപ്പ് സംബന്ധിച്ച് വിശദാംശം ലഭ്യമാക്കുമോ;

(സി)നടപ്പു സാമ്പത്തിക വര്‍ഷം പദ്ധതിക്കായി വകയിരുത്തിയ തുകയുടെയും ചെലവഴിച്ച തുകയുടെയും വിശദാംശം ലഭ്യമാക്കുമോ?

3175

കൃഷിവകുപ്പിന്റെ ഭൂമി പതിച്ചു നല്‍കല്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

നീലേശ്വരം മുനിസിപ്പാലിറ്റിക്ക് ബസ് സ്റാന്‍ഡ് നിര്‍മ്മാണത്തിന് ഹൈവേയില്‍ കൃഷിവകുപ്പിന്റെ അധീനതയിലുള്ള 2 ഏക്കര്‍ ഭൂമി പതിച്ചു നല്‍കാന്‍ മന്ത്രിസഭ തീരുമാനത്തെ തുടര്‍ന്ന് മാസങ്ങള്‍ക്കു മുമ്പേ ഉത്തരവായിട്ടും സ്ഥലം അളന്നുകൊടുക്കാന്‍ താമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കാമോ?

3176

വരള്‍ച്ചാ നഷ്ടം

ശ്രീ.കെ.അജിത്

()ഈ വര്‍ഷത്തെ വരള്‍ച്ചയില്‍ വൈക്കം നിയോജകമണ്ഡലത്തില്‍ കാര്‍ഷികരംഗത്ത് എത്ര നഷ്ടമുണ്ടായിട്ടുണ്ടെന്ന് പഞ്ചായത്ത് തലത്തിലുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;

(ബി)കാര്‍ഷിക രംഗത്തുണ്ടായ നഷ്ടം ഏതൊക്കെ മേഖലകളിലെന്ന് വ്യക്തമാക്കുമോ;

(സി)കൃഷിക്കാര്‍ക്ക് എന്ത് ആശ്വാസനടപടികളാണ് വകുപ്പ് കൈക്കൊണ്ടിട്ടുള്ളത് എന്നു വ്യക്തമാക്കുമോ?

3177

മണ്ണ് സംരക്ഷണ പരിപാടി

ശ്രീ. വി. ശശി

()തിരുവനന്തപുരം ജില്ലയിലെ മണ്ണ് സംരക്ഷണ പരിപാടികള്‍ക്കായി 2012-13-ലെ ബജറ്റ് വിഹിതത്തില്‍ ഉള്‍പ്പെടുത്തിയ 369.08 ലക്ഷം രൂപായില്‍ നാളിതുവരെ എത്ര തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ;

(ബി)ബജറ്റില്‍ ഉള്‍പ്പെടുത്തിയ തുകയ്ക്ക് എന്തെല്ലാം പരിപാടികളാണ് നിര്‍ദ്ദേശിക്കപ്പെട്ടത്; അതില്‍ എന്തെല്ലാം പരിപാടികള്‍ ഈ വര്‍ഷം പൂര്‍ത്തീകരിച്ചുവെന്ന് വെളിപ്പെടുത്തുമോ?

3178

സോയില്‍ സര്‍വ്വെ / സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍

ശ്രീ.പി.സി.വിഷ്ണുനാഥ്

()ആലപ്പുഴ ജില്ലയില്‍ ഉള്‍പ്പെട്ട ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ സോയില്‍സര്‍വ്വെ, സോയില്‍ കണ്‍സര്‍വേഷന്‍ എന്നീ വകുപ്പുകള്‍ വഴി 2010-11, 2011-12,2012-13 സാമ്പത്തിക വര്‍ഷങ്ങളില്‍ എന്തൊക്കെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത് എന്നും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും ഇനിയും നടത്തുവാന്‍ ശുപാര്‍ശചെയ്തിട്ടുള്ളതുമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയാണെന്നും പഞ്ചായത്ത,് മുനിസിപ്പാലിറ്റി തിരിച്ച് വ്യക്തമാക്കുമോ;

(ബി)ഈ പ്രവൃത്തികള്‍ ഏതൊക്കെ ഏജന്‍സികള്‍ മുഖേനയാണ് പ്രാവര്‍ത്തികമാക്കുന്നത് എന്നും ആയവയുടെ പേര് വിവരങ്ങള്‍ ടെലിഫോണ്‍ നമ്പര്‍ സഹിതം വ്യക്തമാക്കുമോ?

3179

കേരള ലാന്റ് ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()കേരള ലാന്റ് ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)2007 ഏപ്രില്‍ മുതല്‍ 2013 ഫെബ്രുവരി വരെ പ്രസ്തുത കോര്‍പ്പറേഷന്‍ ഏറ്റെടുത്ത് നടത്തിയ പദ്ധതികളുടെ വിശദവിവരങ്ങള്‍ ജില്ല തിരിച്ച് ലഭ്യമാക്കുമോ;

(സി)നിലവില്‍ ഏതെല്ലാം പദ്ധതികളാണ് കെ.എല്‍.ഡി.സി-യെ ഏല്‍പ്പിച്ചിട്ടുളളത് എന്ന് വ്യക്തമാക്കുമോ;

(ഡി)2012-13, 2011-12 വര്‍ഷങ്ങളില്‍ കെ.എല്‍.ഡി.സി-ക്ക് നല്‍കിയ ബജറ്റ് വിഹിതം എത്രയാണെന്ന് വ്യക്തമാക്കുമോ?

3180

കെ.എല്‍.ഡി.സി കോഴിക്കോട് ജില്ലയില്‍ ഏറ്റെടുത്തിട്ടുള്ള പ്രവര്‍ത്തികള്‍

ശ്രീ.കെ. കുഞ്ഞമ്മത് മാസ്റര്‍

()കെ.എല്‍.ഡി.സി കോഴിക്കോട് ജില്ലയില്‍ ഏതെല്ലാം പ്രവര്‍ത്തികളാണ് ഏറ്റെടുത്തിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;

(ബി)ആവളപാണ്ടി നെല്‍കൃഷിവികസനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് എന്നും എപ്പോള്‍ പ്രവൃത്തി പൂര്‍ത്തീകരിക്കും എന്നും വെളിപ്പെടുത്തുമോ;
(സി)പ്രസ്തുത പ്രവൃത്തിയുടെ കാലതാമസത്തിന് കാരണം എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ?

3181

ക്ഷീരധാര പദ്ധതി

ശ്രീ.പി.സി.ജോര്‍ജ്

ഡോ.എന്‍.ജയരാജ്

ശ്രീ.എം.വി.ശ്രേയാംസ് കുമാര്‍

,, റോഷി അഗസ്റിന്‍

()സംസ്ഥാനത്ത് ക്ഷീരധാര പദ്ധതിയുടെ നടത്തിപ്പ് വിജയകരമായിരുന്നോ; ഒന്നാംഘട്ടമായി ഇത് ഏതെല്ലാം ജില്ലകളിലാണ് നടപ്പിലാക്കിയത്;

(ബി)പ്രസ്തുത പദ്ധതിയുടെ ആദ്യഘട്ടത്തില്‍ അത്യൂല്‍പാദനശേഷിയുള്ള എത്ര വിത്തുകാളകളെ ലഭ്യമാക്കിയെന്ന് ഇനംതിരിച്ച് വ്യക്തമാക്കുമോ;

(സി)ഈ പ്രക്രിയ ക്ഷീരധാര പദ്ധതിയുടെ വിജയത്തിന് എത്രത്തോളം സഹായകരമായി; വിശദാംശം നല്‍കുമോ?

3182

ഗോസുരക്ഷാ പദ്ധതി

ശ്രീ. ലൂഡി ലൂയീസ്

,, ഷാഫി പറമ്പില്‍

,, . പി. അബ്ദുള്ളക്കുട്ടി

,, വി. റ്റി. ബല്‍റാം

()ഗോസുരക്ഷാ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഏതെല്ലാം ഏജന്‍സിയുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി)സംസ്ഥാനത്ത് എവിടെയൊക്കെയാണ് ഈ പദ്ധതി നടപ്പാക്കിവരുന്നത്;

ഡി)എന്തെല്ലാം സഹായങ്ങളാണ് മൃഗസംരക്ഷണത്തിനായി പ്രസ്തുത പദ്ധതി അനുസരിച്ച് നല്‍കി വരുന്നത്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

3183

റീജിയണല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍സേര്‍മിനേഷന്‍ സെന്ററുകള്‍

ശ്രീ. . കെ. വിജയന്‍

)സംസ്ഥാനത്ത് നിലവില്‍ എത്ര റീജിയണല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍സേര്‍മിനേഷന്‍ സെന്ററുകള്‍ ഉണ്ട്; പേര് വിവരം വ്യക്തമാക്കാമോ;

ബി)പ്രസ്തുത സെന്ററുകളില്‍ എത്ര ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്; കാറ്റഗറി തിരിച്ചുള്ള കണക്ക് നല്‍കുമോ;

(സി)പ്രസ്തുത സെന്ററുകള്‍ക്ക് കീഴില്‍ എത്ര ഐ.സി.ഡി.പി. സബ്സെന്ററുകള്‍ ഉണ്ട്; ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ഡി)റീജിയണല്‍ എ- ഐ സെന്ററുകള്‍ നിലവില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്; വിശദമാക്കാമോ;

()ആര്‍...സി.കള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് സബ്സെന്ററുകളുടെ പ്രവര്‍ത്തനം പഞ്ചായത്തുകളിലെ വെറ്ററിനറി ഡിസ്പെന്‍സറി/വെറ്റിനറി ഹോസ്പിറ്റലുകളുടെ കീഴില്‍ കൊണ്ടുവരുമ്പോള്‍ എന്തൊക്കെ നേട്ടങ്ങളാണ് ലഭിക്കുന്നത്; വിശദമാക്കാമോ?

3184

മള്‍ട്ടി സ്പെഷ്യാലിറ്റി മൊബൈല്‍ വെറ്ററിനറി ക്ളിനിക്ക്, എമര്‍ജന്‍സി വെറ്ററിനറി കെയര്‍ സര്‍വ്വീസുകളുടെ വിശദാംശം

ശ്രീ. വി. ശശി

()മള്‍ട്ടി സ്പെഷ്യാലിറ്റി മൊബൈല്‍ വെറ്ററിനറി ക്ളിനിക്ക് എമര്‍ജന്‍സി വെറ്ററിനറി കെയര്‍ സര്‍വ്വീസ് എന്നീ യൂണിറ്റുകള്‍ ഈ സാമ്പത്തിക വര്‍ഷം എത്രയെണ്ണം ആരംഭിച്ചു; വ്യക്തമാക്കുമോ;

(ബി)പ്രസ്തുത യൂണിറ്റുകള്‍ ആരംഭിക്കുന്നതിനായി 2012-13 ലെ ബജറ്റില്‍ വകയിരുത്തിയ 25 കോടിയില്‍ എന്ത് തുക ചെലവഴിച്ചു; വ്യക്തമാക്കുമോ?

3185

കോഴിയിറച്ചി ക്ഷാമം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()സംസ്ഥാനത്ത് പ്രതിമാസം ആവശ്യമായ കോഴിയിറച്ചിയുടെ അളവ് എത്ര;

(ബി)ആയതില്‍ എത്ര അളവ് സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്; ബാക്കി ഏതെല്ലാം സംസ്ഥാനത്തു നിന്നും എത്രവീതം ലഭ്യമാക്കുന്നുണ്ട്;

(സി)സംസ്ഥാനത്ത് കോഴിയിറച്ചിക്ക് ക്ഷാമം അനുഭവപ്പെടാറുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തെങ്കിലും നടപടിസ്വീകരിച്ചിട്ടുണ്ടോ?

3186

കോഴിതീറ്റ ഫാക്ടറികളും ഹാച്ചറി യൂണിറ്റുകളുംആരംഭിക്കുന്നതിന് നടപടി

ശ്രീ. പി. ഉബൈദുള്ള

()കോഴിയിറച്ചിക്ക് അടുത്ത കാലത്തുണ്ടായ വിലക്കയറ്റത്തെ കുറിച്ചും കൃത്രിമ ക്ഷാമത്തെക്കുറിച്ചും വിലയിരുത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ അതിന്റെ കാരണങ്ങള്‍ വിശദമാക്കുമോ;

സി)കോഴിതീറ്റ ഉല്പാദനത്തിലും ഹാച്ചറികളിലും അന്യസംസ്ഥാനങ്ങള്‍ക്കുള്ള മേല്‍കോയ്മ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നേരിട്ടോ സഹകരണ മേഖലയിലോ കോഴിതീറ്റ ഫാക്ടറികളും ഹാച്ചറി യൂണിറ്റുകളും ആരംഭിക്കുമോ;

(ഡി)സാമ്പത്തിക പ്രയാസം മൂലം അടച്ചുപൂട്ടിയ കോഴിഫാമുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുവാന്‍ സഹായം നല്‍കുമോ;

()കേരളത്തില്‍ വില്‍ക്കപ്പെടുന്ന കോഴിയുടെ വില നിശ്ചയിക്കുന്നതില്‍ ഗവണ്‍മെന്റ് സമയബന്ധിതമായി ഇടപെടുമോ;

(എഫ്)സംസ്ഥാനത്ത് മറ്റ് വളര്‍ത്തുമൃഗങ്ങളുടെ സംരക്ഷണത്തിനും ഭക്ഷ്യവസ്തുക്കളുടെ ഉല്‍പ്പാദനത്തിനും നല്‍കി വരുന്ന സാമ്പത്തിക സഹായങ്ങളും പ്രോത്സാഹനങ്ങളും കോഴി കര്‍ഷകര്‍ക്ക് കൂടി നല്‍കുമോ; വിശദമാക്കുമോ?

3187

'ഗാര്‍ഹിക കോഴി വളര്‍ത്തല്‍ വികസന പദ്ധതി'

ശ്രീ. വി. ശശി

()'ഗാര്‍ഹിക കോഴി വളര്‍ത്തല്‍ വികസന പദ്ധതി'ക്കായി 2012-13 ലെ ബജറ്റില്‍ വകയിരുത്തിയ 10.42 കോടി രൂപയില്‍ നാളിതുവരെ ചെലവഴിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ;

(ബി)തിരുവനന്തപുരം ജില്ലയിലെ ഏതെല്ലാം ഗ്രാമങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കിയത്; ഇതിനായി എത്ര തുക വകയിരുത്തിയെന്നും എത്ര തുക ചെലവഴിച്ചെന്നും വ്യക്തമാക്കാമോ?

3188

ബ്ളോക്ക് പഞ്ചായത്തുകളില്‍ പോളിക്ളിനിക്ക്

ശ്രീ. പുരുഷന്‍ കടലുണ്ടി

()പോളിക്ളിനിക്കുകളില്ലാത്ത ബ്ളോക്ക് പഞ്ചായത്തുകളില്‍ പോളി ക്ളിനിക്ക് അനുവദിക്കുന്നത് പരിഗണിക്കുമോ;

(ബി)ആടുവളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദരിദ്ര കുടുംബങ്ങള്‍ക്കും വനിതാ സംഘങ്ങള്‍ക്കും സൌജന്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നത് പരിഗണിക്കാമോ?

3189

കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ നടവയല്‍ പ്രദേശത്ത്മൃഗാശുപത്രി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ നടവയല്‍ പ്രദേശത്ത് മൃഗാശുപത്രി ആരംഭിക്കണമെന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത നിവേദനത്തിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി)നടവയല്‍ പ്രദേശത്ത് മൃഗാശുപത്രി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3190

കന്നുകാലി സെന്‍സസിലെ എന്യൂമറേറ്റര്‍മാരുടെ വേതനം

ശ്രീ. ഹൈബി ഈഡന്‍

()2012 ല്‍ നടന്ന കന്നുകാലി സെന്‍സസിലെ എന്യൂമറേറ്റര്‍മാരുടെ വേതനം അഞ്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് നിശ്ചയിച്ചതാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സെന്‍സസ് നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും വേതനം പൂര്‍ണ്ണമായും നല്‍കിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)വേതനം പുനര്‍നിര്‍ണ്ണയിക്കുന്നതിനും സമയബന്ധിതമായി വിതരണം ചെയ്യുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ?

3191

ലൈവ്സ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ്- കക തസ്തികയിലെഒഴിവുകള്‍

ശ്രീമതി പി. അയിഷാപോറ്റി

()മൃഗസംരക്ഷണ വകുപ്പില്‍ ലൈവ്സ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ്-കക തസ്തികയിലെ എത്ര ഒഴിവുകള്‍ നിലവിലുണ്ട്; പ്രസ്തുത ഒഴിവുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;
(ബി)നിലവിലുള്ള ഒഴിവുകള്‍ മുഴുവന്‍ പി.എസ്.സി യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

3192

വെറ്ററിനറി സര്‍വ്വകലാശാലാ രൂപീകരണം

ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി

,, റ്റി.. അഹമ്മദ് കബീര്‍

,, പി.കെ. ബഷീര്‍

,, എന്‍.. നെല്ലിക്കുന്ന്

()കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും വെറ്ററിനറി സര്‍വ്വകലാശാല വേര്‍പെടുത്തി പ്രത്യേക സര്‍വ്വകലാശാല രൂപീകരിച്ചശേഷം വെറ്ററിനറി പഠന നിലവാരത്തിലും, ഗവേഷണ പ്രവര്‍ത്തനങ്ങളിലും ഉണ്ടായ ഗുണപരമായ മാറ്റം വിലയിരുത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ വിശദ വിവരം നല്‍കാമോ;

(സി)വെറ്ററിനറി സര്‍വ്വകലാശാലാ രൂപീകരണത്തെത്തുടര്‍ന്ന് കാര്‍ഷിക സര്‍വ്വകലാശാലയുടെ ഘടനയിലും പ്രവര്‍ത്തനത്തിലും എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ; പ്രവര്‍ത്തന മേഖലയിലുണ്ടായ മാറ്റത്തിനനുസരിച്ച് ഇനിയും എന്തെങ്കിലും നടപടി ഉദ്ദേശിക്കുന്നുണ്ടോ ?

3193

പുതിയ ഗവണ്‍മെന്റ് പ്രസ്സുകള്‍

ശ്രീമതി ഗീതാ ഗോപി

)സംസ്ഥാനത്ത് പുതുതായി സര്‍ക്കാര്‍ പ്രസ്സുകള്‍ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ എവിടെയെല്ലാം; വ്യക്തമാക്കുമോ;

(ബി)സംസ്ഥാനത്ത് സര്‍ക്കാര്‍ പ്രസ്സുകള്‍ നിലവിലില്ലാത്ത ജില്ലകളില്‍ സര്‍ക്കാര്‍ പ്രസ്സുകള്‍ സ്ഥാപിക്കുമോ; എങ്കില്‍ പ്രഥമ പരിഗണന എവിടെയൊക്കെയാണെന്ന് അറിയിക്കുമോ?

3194

പ്രസ്സ് മാനുവല്‍ പരിഷ്കരണം

ശ്രീ. എം. . വാഹീദ്

()അച്ചടി വകുപ്പിലെ പ്രസ്സ് മാനുവല്‍ പരിഷ്കരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി)ഗവണ്‍മെന്റ് പ്രസ്സില്‍ 2011-12 ലെ ബജറ്റ് വിഹിതം ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങള്‍ ഉപയോഗശൂന്യമായി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

(സി)ഗവണ്‍മെന്റ് സെന്‍ട്രല്‍ പ്രസ്സില്‍ കേരള ഗസറ്റ് വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

3195

പ്രസ്സ് മാനുവല്‍ പരിഷ്ക്കരണം

ശ്രീ. പാലോട് രവി

()അച്ചടി വകുപ്പിലെ പ്രസ്സ് മാനുവല്‍ പരിഷ്ക്കരിക്കുവാന്‍ ഉത്തരവായിട്ടുണ്ടോ; അതിനുളള നടപടി ആരംഭിച്ചിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍ എന്ന് ആരംഭിക്കുവാന്‍ സാധിക്കും; വ്യക്തമാക്കുമോ;

(സി)പ്രസ്സുകളില്‍ ഡെക്കറിങ്, നമ്പറിങ് മെഷീനുകള്‍ നിലവിലുണ്ടോ;

(ഡി)ഉണ്ടെങ്കില്‍ ഇതുപയോഗിച്ച് എന്ത് ജോലികളാണ് ചെയ്യുന്നത്; വ്യക്തമാക്കുമോ?

3196

കേരളാഗസറ്റ് പ്രസിദ്ധീകരിക്കുന്നതിന്റെ വിശദാംശം

ശ്രീ. പാലോട് രവി

()അച്ചടി വകുപ്പില്‍ കേരളാ ഗസറ്റ് പ്രസിദ്ധീകരിക്കുന്നതിന്റെ ചുമതല ആര്‍ക്കാണ്; വ്യക്തമാക്കുമോ;

(ബി)കേരളാഗസറ്റിന് ഒരു കോപ്പിയുടെ വില എത്രയാണെന്ന് അറിയിക്കുമോ;

(സി)2012 ജനുവരി മുതല്‍ ഡിസംബര്‍ വരെയുളള കേരളാഗസറ്റ് അച്ചടിക്കുവാന്‍ എത്ര തുക ചിലവായി; വ്യക്തമാക്കുമോ;

(ഡി)2012 ജനുവരി മുതലുള്ള കേരളാഗസറ്റ് വിതരണം നടത്താതെകെട്ടിക്കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()ഉണ്ടെങ്കില്‍ ഇതിന്മേല്‍ എന്ത് നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ ?

3197

പാഠപുസ്തകങ്ങളുടെ അച്ചടി

ശ്രീമതി ഗീതാ ഗോപി

()സംസ്ഥാന സര്‍ക്കാരിന്റെ പാഠപുസ്തകങ്ങള്‍ സര്‍ക്കാര്‍ പ്രസ്സുകളില്‍ അച്ചടിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഏതെല്ലാം പാഠപുസ്തകങ്ങള്‍ എത്ര കോപ്പികള്‍ വീതം അച്ചടിച്ചിട്ടുണ്ട്; അറിയിക്കുമോ;

(ബി)വിവിധ സര്‍ക്കാര്‍ പ്രസ്സുകളില്‍ സ്ഥാപിച്ചിട്ടുള്ള വെബ് ഓഫ്സെറ്റ് മെഷീനുകളില്‍ പാഠപുസ്തകങ്ങളുടെ അച്ചടി ജോലികള്‍ നടക്കുന്നുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദീകരിക്കുമോ?

3198

സര്‍ക്കാര്‍ പ്രസ്സുകളില്‍ ലോട്ടറി ടിക്കറ്റുകളുടെ അച്ചടി

ശ്രീമതി ഗീതാ ഗോപി

()സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഭാഗ്യക്കുറികളുടെ ടിക്കറ്റുകള്‍ സര്‍ക്കാര്‍ പ്രസ്സുകളില്‍ അച്ചടിക്കുന്നുണ്ടോ ; ഇല്ലെങ്കില്‍ കാരണം വിശദീകരിക്കുമോ ;

(ബി)സര്‍ക്കാര്‍ പ്രസ്സുകളില്‍ ലോട്ടറി ടിക്കറ്റുകള്‍ അച്ചടിക്കുന്നതിനുള്ള ആധുനിക സംവിധാനങ്ങള്‍ നിലവിലുണ്ടോ?

3199

സര്‍ക്കാര്‍ പ്രസ്സില്‍ സര്‍ക്കാര്‍ ഡയറിയുടേയും കലണ്ടറിന്റേയുംവിതരണം

ശ്രീ. വി. ശിവന്‍കുട്ടി

()സര്‍ക്കാര്‍ പ്രസ്സില്‍ 2013-ലെ സര്‍ക്കാര്‍ ഡയറിയുടേയും കലണ്ടറിന്റേയും വിതരണചുമതല ആര്‍ക്കായിരുന്നു; ജനറല്‍ ഡസ്പാച്ച് സെക്ഷനില്‍ ആയവയുടെ വിതരണചുമതല നിര്‍വ്വഹിച്ചത് ആരാണ്; വ്യക്തമാക്കുമോ;

(ബി)പ്രസ്തുത സെക്ഷന്‍ ചുമതലക്കാരന്‍ അല്ലാതെ മറ്റാരെങ്കിലും 2013 ലെ ഡയറി, കലണ്ടര്‍, ദിനസ്മരണ എന്നിവ വിതരണം ചെയ്തിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ ആയത് ആര്‍ക്കൊക്കെ; എത്ര എണ്ണം വീതം വിതരണം ചെയ്തു; ഇനം തിരിച്ച് വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത വിതരണം നിര്‍വ്വഹിച്ച ഉദ്യോഗസ്ഥന്റെ തസ്തിക, പേര്, പ്രസ്തുത ഉദ്യോഗസ്ഥന് ഈ ചുമതല നല്‍കിയ ഉദ്യോഗസ്ഥന്‍ എന്നിവയുടെ വിശദാംശം ലഭ്യമാക്കുമോ;

()പ്രസ്തുത വിതരണം നിര്‍വ്വഹിച്ച ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ ചെലവില്‍ ഡി.ടി.പി ട്രെയിനിംഗ് നടത്തിയിട്ടുണ്ടോ;

(എഫ്)എങ്കില്‍ എന്തുകൊണ്ട് പ്രസ്തുത ഉദ്യോഗസ്ഥന്‍ ഡി.ടി.പി സെക്ഷനില്‍ ജോലി ചെയ്യുന്നില്ല എന്നു വ്യക്തമാക്കുമോ?

3200

ഗവണ്‍മെന്റ് പ്രസ്സുകളിലെ ജീവനക്കാര്‍ക്ക് ഓവര്‍ടൈംഅലവന്‍സ് കുടിശ്ശിക

ശ്രീ. പാലോട് രവി

()സര്‍ക്കാര്‍ പ്രസ്സുകളിലെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്ക് ഓവര്‍ടൈം അലവന്‍സ് കുടിശ്ശിക ഉണ്ടോ; ഉണ്ടെങ്കില്‍ ഏത് വര്‍ഷം മുതല്‍ക്കാണ് നല്‍കുവാനുളളത്;

(ബി)ഓവര്‍ടൈം അലവന്‍സ് കുടിശ്ശിക നല്‍കുവാന്‍ എത്ര തുക വേണ്ടി വരും; വ്യക്തമാക്കുമോ;

(സി)കുടിശ്ശിക ഓവര്‍ടൈം അലവന്‍സ് എന്ന് നല്‍കുവാന്‍ സാധിക്കും; വ്യക്തമാക്കുമോ?

3201

അച്ചടിവകുപ്പുഡയറക്ടറുടെ ചേമ്പറില്‍ നടന്ന ഘെരാവോ

ശ്രീ. വി. ശിവന്‍കുട്ടി

()2013 ജനുവരി 17-#ം തീയതി അച്ചടി വകുപ്പ് ഡയറക്ടര്‍, ഗവണ്‍മെന്റ് പ്രസ്സുകളുടെ സൂപ്രണ്ട്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എന്നിവരെ വൈകുന്നേരം 3.30 മുതല്‍ 6.30 വരെ ചിലര്‍ അച്ചടി വകുപ്പു ഡയറക്ടറുടെ ചേമ്പറില്‍ ഘൊരാവോ ചെയ്ത സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി, എടുത്ത കേസുകള്‍ പ്രസ്തുത കേസിലെ പ്രതികള്‍, അവരുടെ തസ്തിക ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍, അവര്‍ക്കെതിരെ സ്വീകരിച്ച വകുപ്പുതല നടപടികള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

3202

മണ്ണന്തല ഗവണ്‍മെന്റ് പ്രസ്സ് കോമ്പൌണ്ടിലെ മരങ്ങള്‍ മുറിച്ചുമാറ്റിയതിനെതിരെ അന്വേഷണം

ശ്രീ. വി. ശിവന്‍കുട്ടി

()തിരുവനന്തപുരം മണ്ണന്തല ഗവണ്‍മെന്റ് പ്രസ്സ് കോമ്പൌണ്ടില്‍ നിന്ന് പാഴ്മരങ്ങളും സമീപപ്രദേശത്തെ വീടുകള്‍ക്കു ഭീഷണിയുള്ള ചില മരങ്ങളുടെ ശിഖരങ്ങളും മുറിച്ചു മാറ്റുവാന്‍ ഫോറസ്റ് കണ്‍സര്‍വേറ്റര്‍ നല്‍കിയ അനുമതിയുടെ മറവില്‍ വന്‍മരങ്ങള്‍ മുറിച്ചു കടത്തിയത് ശ്രദ്ധയില്‍കെപ്പട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത കോമ്പൌണ്ടില്‍ നിന്ന് ഏതെല്ലാം മരങ്ങളും ശിഖരങ്ങളുമാണ് മുറിച്ചു മാറ്റാന്‍ ഫോറസ്റ് കണ്‍സര്‍വേറ്റര്‍ അനുമതി നല്‍കിയത്; വ്യക്തമാക്കുമോ ;

(സി)പ്രസ്തുത പ്രസ്സിന്റെ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നിയമാനുസൃത അനുമതി ഇല്ലാതെ മരങ്ങള്‍ മുറിച്ചു കടത്തി എന്ന മാദ്ധ്യമ വാര്‍ത്ത പുറത്തുവന്നിട്ടും ആയതിന്മേല്‍ അന്വേഷണം നടത്താനോ നടപടി സ്വീകരിക്കാനോ തയ്യാറാകാത്തതിന്റെ കാരണം വ്യക്തമാക്കുമോ ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.