UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3074

എം.എസ്.ഡി.പി.പദ്ധതികള്‍

ശ്രീ.ഡൊമിനിക് പ്രസന്റേഷന്‍

,, സി.പി.മുഹമ്മദ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, വി.ഡി.സതീശന്‍

()എം.എസ്.ഡി.പി പദ്ധികളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി നടപ്പിലാക്കാന്‍ വേണ്ട സഹായത്തിന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(സി)പ്രസ്തുത പദ്ധതി സംസ്ഥാനത്ത് എവിടെയൊക്കെയാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്;

(ഡി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതില്‍ എത്രമാത്രം പുരോഗതി സംസ്ഥാനം കൈവരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

3075

കേന്ദ്ര ഫണ്ടുപയോഗിച്ചുളള നഗര വികസന പദ്ധതികള്‍

ശ്രീ. . പി. ജയരാജന്‍

()നഗര വികസനത്തിനായി 201213 സാമ്പത്തിക വര്‍ഷത്തില്‍ എന്തു തുക കേന്ദ്ര വിഹിതമായി ലഭിച്ചിട്ടുണ്ടെന്നും ഏതൊക്കെ പദ്ധതികള്‍ക്കായാണ് പ്രസ്തുത തുക ലഭിച്ചതെന്നും വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതികള്‍ ഏതെല്ലാം നഗരസഭകള്‍ക്കാണു വിഭജിച്ചു നല്‍കിയതെന്നും ഒരോ നഗരസഭയ്ക്കും എന്തു തുക വീതമാണു നല്‍കിയതെന്നും വ്യക്തമാക്കുമോ?

3076

എസ്.സി.പി/ടി.എസ്.പി ഫണ്ടുകളുടെ വിനിയോഗം

ശ്രീ. . കെ. ബാലന്‍

()മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവ മുഖേനയുള്ള 2011-12, 2012-13 സാമ്പത്തിക വര്‍ഷങ്ങളിലെ എസ്.സി.പി/ടി.എസ്.പി. ഫണ്ടിന്റെ വിനിയോഗം എപ്രകാരമായിരുന്നുവെന്നറിയിക്കുമോ;

(ബി)മുന്‍വര്‍ഷത്തെ ബാക്കിയും ബജറ്റ് വിഹിതവും ചേര്‍ത്ത്് എന്തു തുകയാണ് ചെലവഴിക്കേണ്ടിയിരുന്നത്; എത്ര ശതമാനമാണ് ചെലവഴിച്ചിട്ടുള്ളത്. മിനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ;

(സി)പ്രസ്തുത ഫണ്ടിന്റെ വിനിയോഗം 2006-07 മുതല്‍ 2010-11 വരെ എത്ര ശതമാനമായിരുന്നു;

(ഡി)പ്രസ്തുത ഫണ്ടുവിനിയോഗം കുറയാന്‍ കാരണമെന്താണെന്ന് അറിയിക്കുമോ;

()പ്രസ്തുത ഫണ്ടിന്റെ വിനിയോഗം വര്‍ദ്ധിപ്പിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന്വ്യക്തമാക്കുമോ?

3077

മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ചെലവഴിച്ച തുക

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()സംസ്ഥാനത്തെ മുന്‍സിപ്പാലിറ്റികളും, കോര്‍പ്പറേഷനുകളും നടപ്പുസാമ്പത്തിക വര്‍ഷം മാര്‍ച്ച് 31 വരെ എന്തു തുക ചെലവഴിച്ചിട്ടുണ്ടെന്നുള്ള കണക്ക് എന്ന് ശതമാനാടിസ്ഥാനത്തില്‍ ജില്ല തിരിച്ച് ലഭ്യമാക്കുമോ;

(ബി)സേവന മേഖലയിലും പശ്ചാത്തല വികസന മേഖലയിലും സംസ്ഥാനത്താകെ കോര്‍പ്പറേഷനുകള്‍ക്ക് എന്തു തുക വകയിരുത്തിയെന്ന് ഇനം തിരിച്ച് വിശദമാക്കുമോ;

(സി)പ്രസ്തുതയിനത്തിലെ പദ്ധതിച്ചെലവ് സേവന പശ്ചാത്തലവികസന മേഖല തിരിച്ച് വിശദമാക്കുമോ?

3078

നിയമവിരുദ്ധമായുള്ള കെട്ടിട നിര്‍മ്മാണം

ശ്രീ.തേറമ്പില്‍ രാമകൃഷ്ണന്‍

,, വി.പി.സജീന്ദ്രന്‍

,, .പി.അബ്ദുള്ളക്കുട്ടി

,, ഡൊമിനിക് പ്രസന്റേഷന്‍

()സംസ്ഥാനത്ത് നഗരങ്ങളില്‍ നിയമവിരുദ്ധമായുള്ള കെട്ടിട നിര്‍മ്മാണങ്ങള്‍ വ്യാപകമായി നടക്കുന്നുവെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത നിര്‍മ്മാണങ്ങള്‍ തടയുന്നതിനായി ടൌണ്‍ പ്ളാനിംഗ് വകുപ്പിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത്; വിശദാംശങ്ങള്‍ നല്കുമോ;

(സി)ടൌണ്‍ പ്ളാനിംഗ് വകുപ്പിന്റെ വിജിലന്‍സ് സംവിധാനം കാര്യക്ഷമമാക്കുന്നതിനും അനധികൃത നിര്‍മ്മാണങ്ങള്‍ തടയുന്നതിനും നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ;

(ഡി)ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

3079

നഗരകാര്യ വകുപ്പിന്റെ പദ്ധതിച്ചെലവ്

ശ്രീ. . . അസീസ്

()2012-13 സാമ്പത്തിക വര്‍ഷത്തില്‍ നഗരകാര്യ വകുപ്പിന്റെ പദ്ധതി വിഹിതത്തില്‍ നിന്ന് നാളിതുവരെ എത്ര രൂപ ചെലവഴിച്ചുവെന്നറിയിക്കുമോ;

(ബി)പ്രസ്തുത ചെലവ് പദ്ധതിവിഹിതത്തിന്റെ എത്രശതമാനമാണെന്ന് വ്യക്തമാക്കുമോ?

3080

നഗരവികസന പദ്ധതികള്‍ കാര്യക്ഷമമാക്കുന്നതിനുള്ളനടപടികള്‍

ശ്രീ.വി.പി.സജീന്ദ്രന്‍

,, .സി.ബാലകൃഷ്ണന്‍

,, ഹൈബി ഈഡന്‍

,, എം.പി.വിന്‍സെന്റ്

()സംസ്ഥാനത്തെ നഗരവികസന പദ്ധതികള്‍ കാര്യക്ഷമമാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി)കോര്‍പ്പറേഷനുകളുടേയും നഗരസഭകളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മാസ്റര്‍ പ്ളാന്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി)മാസ്റര്‍പ്ളാന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികള്‍ കോര്‍പ്പറേഷനുകളും നഗരസഭകളും സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

3081

ഫ്ളാറ്റുകളിലെ ഫയര്‍ ആന്റ് സേഫ്റ്റി സംവിധാനം

ശ്രീ. സി.പി. മുഹമ്മദ്

,, റ്റി.എന്‍. പ്രതാപന്‍

,, കെ. ശിവദാസന്‍ നായര്‍

,, എം.. വാഹീദ്

()നഗരങ്ങളിലുള്ള ഫ്ളാറ്റുകളിലെ ഫയര്‍ ആന്റ് സേഫ്റ്റി സംവിധാനം പരിശോധിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(ബി)പ്രസ്തുത പരിശോധന നടത്തുന്നതിനായി വിജിലന്‍സ് ടീമിനെ നിയോഗിക്കുന്നത് പരിഗണിക്കുമോ;

(സി)വിജിലന്‍സ് ടീമിനെ നിയോഗിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ ?

3082

ഫ്ളാറ്റുകളില്‍ മഴവെള്ളസംഭരണവും മാലിന്യസംസ്ക്കരണവും നിര്‍ബന്ധിതമാക്കാന്‍ നടപടി

ശ്രീ. മുല്ലക്കര രത്നാകരന്‍

)നഗരങ്ങളില്‍ നിര്‍മ്മിക്കപ്പെടുന്ന ഫ്ളാറ്റുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായി മഴവെള്ള സംഭരണംമൂലമുള്ള ശുദ്ധജല ലഭ്യത, മാലിന്യസംസ്ക്കരണ സംവിധാനം എന്നിവ നിര്‍ബന്ധിതമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(ബി)സംസ്ഥാനത്തെ ആകെ ഫ്ളാറ്റുകളുടെ എണ്ണം കണക്കാക്കിയിട്ടുണ്ടോ ;

(സി)എങ്കില്‍ ആയതിന്റെ കണക്ക് ലഭ്യമാക്കുമോ ;

(ഡി)ഒഴിഞ്ഞുകിടക്കുന്ന ഫ്ളാറ്റുകളുടെ എണ്ണം ലഭ്യമാക്കുമോ?

3083

എല്ലാ വീടുകളിലും പൈപ്പ് കമ്പോസ്റ് സ്ഥാപിക്കുന്നതിന്നടപടി

ശ്രീ. എം. ഉമ്മര്‍

()നഗരവാസികള്‍ ജൈവമാലിന്യങ്ങള്‍ പുഴകളിലും മറ്റു ജലാശയങ്ങളിലും തിരക്കൊഴിഞ്ഞ സ്ഥലങ്ങളിലും നിക്ഷേപിക്കുന്നതായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ ആയത് തടയുന്നതിന് എല്ലാ വീടുകളിലും നഗരസഭയുടെ നിയന്ത്രണത്തില്‍ മാലിന്യങ്ങള്‍ പൈപ്പ് കമ്പോസ്റാക്കി മാറ്റണമെന്നുള്ളത് നിര്‍ബന്ധിതമാക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

(സി)നിലവില്‍ പ്രസ്തുത പൈപ്പ് കമ്പോസ്റുകള്‍ സ്ഥാപിക്കുന്നതിന്റെ ചെലവെത്രയാണ് എന്നറിയിക്കുമോ;

(ഡി)മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി എല്ലാ വീടുകളിലും പൈപ്പ് കമ്പോസ്റുകള്‍ സൌജന്യമായി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

3084

ഉറവിട മാലിന്യ സംസ്കരണ പദ്ധതി

ശ്രീ. വി. ശശി

()ഉറവിട മാലിന്യ സംസ്കരണ പദ്ധതിക്കായി 2012-13-ലെ ബഡ്ജറ്റില്‍ എത്ര തുക വകയിരുത്തിയിരുന്നുവെന്നും ആയതില്‍ എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ;

(ബി)ഉറവിടങ്ങളില്‍ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ സബ്സിഡിയായി എത്ര തുക വിതരണം ചെയ്തുവെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതി ഏത് ഏജന്‍സി വഴിയാണ് നടപ്പാക്കിയതെന്ന് വ്യക്തമാക്കുമോ?

3085

സമഗ്രമാലിന്യനിര്‍മ്മാര്‍ജ്ജന പദ്ധതി

ശ്രീമതി ഗീതാ ഗോപി

()രൂക്ഷമായിക്കൊണ്ടിരിക്കുന്ന മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ;

(ബി)നിശ്ചിത കാലയളവില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്നവിധത്തില്‍ ഏറ്റവും നൂതനമായ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ ആലോചിക്കുന്നുണ്ടോ ; എങ്കില്‍ വിശദീകരിക്കുമോ ;

(സി)തിരുവനന്തപുരം, തൃശൂര്‍, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളില്‍ പ്രത്യേക മാലിന്യസംസ്ക്കരണ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ?

3086

എല്ലാ നഗരസഭകളിലും മാലിന്യസംസ്കരണ പ്ളാന്റുകള്‍

ശ്രീ. കെ. അജിത്

()ഈ സര്‍ക്കാര്‍ ഏതെല്ലാം നഗര സഭകളില്‍ മാലിന്യ സംസ്കരണ പ്ളാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്;

(ബി)എല്ലാ നഗരസഭകളിലും മാലിന്യസംസ്കരണ പ്ളാന്റുകള്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമോ;

(സി)ആയതിനായി സാമ്പത്തിക സഹായം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ?

3087

പ്ളാസ്റിക്ക് മാലിന്യങ്ങള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, സി. മോയിന്‍ കുട്ടി

,, എം. ഉമ്മര്‍

()പ്ളാസ്റിക് ഉല്‍പന്നങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ വളരെയധികം ഖര മാലിന്യങ്ങള്‍ ഉണ്ടാക്കുന്നതോടൊപ്പം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു വെന്നതിനെക്കുറിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)പ്രസ്തുത മാലിന്യങ്ങളുടെ റീസൈക്ളിംഗില്‍ സംസ്ഥാനത്തിന് എത്രത്തോളം പുരോഗതി കൈവരിക്കാനായിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(സി)ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഇലക്ട്രോണിക് വസ്തുക്കളും, ഹാനികരമായ വസ്തുക്കളടങ്ങിയ പ്ളാസ്റിക്ക് കൊണ്ടുളള നിത്യോപയോഗ സാധനങ്ങളും നമ്മുടെ നഗരങ്ങളില്‍ വന്‍ തോതില്‍ വിറ്റഴിക്കപ്പെടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ഡി)പ്രസ്തുത വസ്തുക്കള്‍ മൂലമുണ്ടാകാവുന്ന മാലിന്യ പ്രശ്നങ്ങളെക്കുറിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

3088

മാലിന്യ സംസ്ക്കരണ കമ്പനി

ശ്രീ. ഹൈബി ഈഡന്‍

,, വി.റ്റി. ബല്‍റാം

,, .റ്റി. ജോര്‍ജ്

,, ആര്‍. സെല്‍വരാജ്

()സംസ്ഥാനത്ത് മാലിന്യ സംസ്ക്കരണ കമ്പനി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)പ്രസ്തുത കമ്പനിയുടെ ഷെയറുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)പ്രസ്തുത കമ്പനിയുടെ ഉദ്ദേശ്യ ല്യക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(ഡി)ഏതെല്ലാം സ്ഥാപനങ്ങള്‍ക്കാണ് പ്രസ്തുത കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്താവുന്നതെന്നറിയിക്കുമോ ?

3089

സഞ്ചരിക്കുന്ന മാലിന്യ സംസ്ക്കരണ യൂണിറ്റുകള്‍

ശ്രീ. പാലോട് രവി

,, ഷാഫി പറമ്പില്‍

,, .പി. അബ്ദുള്ളക്കുട്ടി

,, എം.. വാഹീദ്

()നഗരങ്ങളില്‍ സഞ്ചരിക്കുന്ന മാലിന്യ സംസ്ക്കരണ യൂണിറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത സംവിധാനത്തിന്റെ പ്രവര്‍ത്തനവും ഉദ്ദേശ്യലക്ഷ്യങ്ങളും വിശദമാക്കുമോ;

(സി)എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത സംവിധാനം വഴി നടപ്പാക്കാനുദ്ദേശിക്കുന്നത്;

(ഡി)ആയതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നറിയിക്കുമോ ?

3090

മൊബൈല്‍ ഇന്‍സിനറേറ്റര്‍

ശ്രീ. പി. കെ. ഗുരുദാസന്‍

,, വി. ശിവന്‍കുട്ടി

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, . എം. ആരിഫ്

()മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായി വാങ്ങിയ മൊബൈല്‍ ഇന്‍സിനറേറ്ററിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;

(ബി)മൊബൈല്‍ ഇന്‍സിനറേറ്ററിന്റെ ഉടമസ്ഥാവകാശം ആര്‍ക്കാണെന്നറിയിക്കുമോ;

(സി)മൊബൈല്‍ ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിലെ ആവര്‍ത്തനച്ചെലവ് വളരെ കൂടുതലാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)മൊബൈല്‍ ഇന്‍സിനറേറ്റര്‍ വാങ്ങിയ ഇനത്തില്‍ ചെലവായ തുകയെത്ര എന്നറിയിക്കുമോ?

3091

അറവുശാലകളുയര്‍ത്തുന്ന മാലിന്യപ്രശ്നങ്ങള്‍

ശ്രീ. . എം. ആരിഫ്

()സംസ്ഥാനത്ത് അറവുശാലകളുടെ വ്യാപനം മൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഗൌരവമായി കാണാന്നുണ്ടോ; എങ്കില്‍ അക്കാര്യത്തില്‍ എന്തൊക്കെ കരുതല്‍ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(ബി)കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് പ്രദേശങ്ങളില്‍ അറവുശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് നിലവില്‍ എന്തെല്ലാം നിബന്ധനകള്‍ പാലിക്കപ്പെടേണ്ടതുണ്ടെന്നറിയിക്കുമോ;

സി)അംഗീകാരമുള്ള എത്ര അറവുശാലകളാണ് സംസ്ഥാനത്തുള്ളത്; പ്രസ്തുത അറവുശാലകളുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;

(ഡി)അനുവാദമില്ലാതെ പ്രവര്‍ത്തിക്കുന്ന അറവുശാലകളുടെ എണ്ണം ലഭ്യമാണോ ; എങ്കില്‍ എത്രയെന്നറിയിക്കുമോ ;

()പ്രസ്തുത സ്ഥാപനങ്ങള്‍ക്കെതിരെ എന്തു നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?

3092

നഗരസഭകളുടെ സാമ്പത്തികഭാരംലഘൂകരിക്കുന്നതിന് നടപടി

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()നഗരസഭകളുടെ സാമ്പത്തികഭാരം ലഘൂകരിക്കുന്നതിനായി മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നേരിട്ടു ശമ്പളം നല്‍കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത സംവിധാനം എന്നു മുതല്‍നടപ്പില്‍ വരുത്തുമെന്ന് വ്യക്തമാക്കുമോ?

3093

അപ്പില്‍ അധികാരം മുന്‍സിപ്പല്‍ കൌണ്‍സിലുകള്‍ക്ക് തിരിച്ചു നല്‍കാന്‍ നടപടി

ശ്രീ. സി. കൃഷ്ണന്‍

()സേവനാവകാശ നിയമം നടപ്പിലാക്കിയതിന്റെ ഭാഗമായി മുന്‍സിപ്പാലിറ്റികളില്‍ അപ്പീല്‍ അധികാരിയായി ജോയിന്റ് ഡയറക്ടറേയും രണ്ടാം അപ്പീല്‍ അധികാരിയായി നഗരകാര്യ ഡയറക്ടറേയും ചുമതലപ്പെടുത്തിയതുമൂലം നിലവില്‍ കൌണ്‍സിലുകള്‍ക്ക് മുന്‍സിപ്പാലിറ്റി ആക്ട് പ്രകാരമുള്ള അധികാരം നഷ്ടപ്പെടുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത നടപടി പുന:പരിശോധിച്ച് അപ്പീല്‍അധികാരം മുന്‍സിപ്പല്‍ കൌണ്‍സിലുകള്‍ക്ക് തിരിച്ചു നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

3094

മത്സ്യമാര്‍ക്കറ്റിലെ ബയോഗ്യാസ് പ്ളാന്റ്

ശ്രീ. . ചന്ദ്രശേഖരന്‍

()കാഞ്ഞങ്ങാട് നഗരസഭയിലെ മത്സ്യമാര്‍ക്കറ്റില്‍ ബയോഗ്യാസ്പ്ളാന്റ് സ്ഥാപിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത പ്ളാന്റിന് എത്ര രൂപ ചെലവായെന്നും, ആരാണ് ധനസഹായം നല്‍കിയിതെന്നും അറിയിക്കുമോ;

(സി)പ്രസ്തുത പ്ളാന്റ് ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാണോ; പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത പ്ളാന്റ് പ്രവര്‍ത്തനക്ഷമമല്ലാതായതിന് ഉത്തരവാദികളായവര്‍ക്കെതി അന്വേഷണംനടത്തി നടപടി സ്വീകരിക്കുവാന്‍ നിര്‍ദ്ദേശം നല്‍കുമോ?

3095

ചാലക്കുടി ടൌണ്‍ഹാള്‍ നിര്‍മ്മാണം

ശ്രീ.ബി.ഡി.ദേവസ്സി

()ചാലക്കുടി മുന്‍സിപ്പല്‍ ടൌണ്‍ഹാള്‍ നിര്‍മ്മാണത്തിനായി അനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാം വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് അനുവാദം നലകിയിട്ടുളളത്;

(ബി)എത്ര ലക്ഷം രൂപയുടെ എസ്റിമേറ്റാണ് ആയതിനായി അംഗീകരിച്ചിട്ടുള്ളതെന്നും ആവശ്യമായ ഫണ്ട് എങ്ങനെയാണ് കണ്ടെത്തിയിട്ടുള്ളതെന്നും വ്യക്തമാക്കുമോ;

(സി)പ്രസ്തുത ടൌണ ഹാള്‍ നിര്‍മ്മാണത്തിനായി മുനിസിപ്പാലിറ്റി ഏതെല്ലാം വ്യക്തികളില്‍ നിന്ന് എന്തു തുക വീതമാണ് പിരിച്ചെടുത്തിട്ടുള്ളത്; വിശദവിവരങ്ങള്‍ വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത പ്രവൃത്തിയുടെ നിര്‍മ്മാണ മേല്‍നോട്ടവും കണക്കുകളുടെ പരിശോധനയും സുതാര്യമായി നടത്തുന്നതിന് എന്തു സംവിധാനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ?

3096

കായംകുളം സഹകരണ ബാങ്കിന് നല്‍കാനുള്ള കുടിശ്ശിക

 സി. കെ. സദാശിവന്‍

(). എം. എസ്. സമ്പൂര്‍ണ്ണ ഭവനപദ്ധതി നടപ്പിലാക്കുന്നതിന് കായകുളം നഗരസഭ കായംകുളം സഹകരണ ബാങ്ക് (ക്ളിപ്തം) നമ്പര്‍ എ 421 ല്‍ നിന്ന് എന്ത് തുകയാണ് വായ്പയായി സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കുമോ;

(ബി)പ്രസ്തുത വായ്പയുടെ പലിശയിനത്തില്‍ പ്രസ്തുത ബാങ്കിന് എത്ര രൂപ നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കുമോ ;

(സി)പ്രസ്തുത ബാങ്കിന് പലിശയിനത്തില്‍ എന്തെങ്കിലും കുടിശ്ശിക നല്‍കാനുണ്ടോയെന്ന് വ്യക്തമാക്കുമോ ;

(ഡി)ഉണ്ടെങ്കില്‍ പ്രസ്തുത കുടിശ്ശികത്തുക ബാങ്കിന് അടിയന്തിരമായി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

3097

സിറ്റി കോര്‍പ്പറേഷനുകള്‍ രൂപീകരിക്കുന്നതിന്റെമാനദണ്ഡം

ശ്രീ.എം.പി.അബ്ദുസ്സമദ് സമദാനി

,, റ്റി..അഹമ്മദ് കബീര്‍

,, എന്‍..നെല്ലികുന്ന്

,,പി.കെ.ബഷീര്‍

()സംസ്ഥാനത്ത് സിറ്റി കോര്‍പ്പറേഷനുകള്‍ രൂപീകരിക്കുന്നതിന്റെ മാനദണ്ഡമെന്താണെന്ന് വ്യക്തമാക്കുമോ;

(ബി)ദേശീയ നിലവാരമനുസരിച്ച് സംസ്ഥാത്തെ വിവിധ കോര്‍പ്പറേഷനുകള്‍ ഏതൊക്കെ കാറ്റഗറികളിലാണ് ഉള്‍പ്പെടുന്നതെന്നും കാറ്റഗറി നിശ്ചയിക്കുന്നതിന്റെ മാനദണ്ഡങ്ങളെന്തെന്നും വിശദമാക്കുമോ;

(സി)പ്രധാന സിറ്റി കോര്‍പ്പറേഷനുകളെ വന്‍കിട കോര്‍പ്പറേഷനുകളുടെ നിലവാരത്തിലേക്കുയര്‍ത്താന്‍ നിലവിലുള്ള തടസ്സങ്ങളെന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

3098

കോഴിക്കോട് കോര്‍പ്പറേഷന് നല്‍കാനുള്ള തുക

ശ്രീ. . പ്രദീപ് കുമാര്‍

()കോഴിക്കോട് കോര്‍പ്പറേഷനില്‍ നിന്ന് വിരമിച്ച റഗുലര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കിയ വകയില്‍ സര്‍ക്കാര്‍ പ്രസ്തുത കോര്‍പ്പറേഷന് എന്തു തുകയാണ് നല്‍കാനുള്ളതെന്ന് വിശദമാക്കുമോ ;

(ബി)പ്രസ്തുതയിനത്തിലേക്ക് ഏറ്റവും അവസാനം തുക നല്‍കിയതെന്നാണെന്ന് വ്യക്തമാക്കുമോ ;

(സി)പ്രസ്തുത കുടിശ്ശികത്തുക നല്‍കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

3099

തൊഴില്‍ക്കരം അടയ്ക്കുന്നതിലെ വീഴ്ച

ശ്രീ.പി.റ്റി..റഹീം

()തിരുവനന്തപുരം ദേശീയ ഗെയിംസ് ഓഫിസിലെ ജീവനക്കാരില്‍ നിന്ന് തൊഴില്‍ക്കരം ഈടാക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ എന്നുമുതലുള്ള തൊഴില്‍ക്കരമാണ് കുടിശ്ശികയായിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയ ഉദ്ദ്യോഗസ്ഥരുടെമേല്‍ എന്തുനടപടിയാണ് സ്വീകരിച്ചിട്ടുള്ളത്;അറിയിക്കുമോ;

(ഡി)തൊഴില്‍ക്കരം നേരിട്ട് കോര്‍പ്പറേഷനില്‍ ഒടുക്കേണ്ട എത്ര ജീവനക്കാര്‍ പ്രസ്തുത ഓഫീസില്‍ ജോലി നോക്കുന്നുണ്ടെന്നറിയിക്കുമോ;

()പ്രസ്തുത ഉദ്ദ്യോഗസ്ഥര്‍ അവരുടെ തൊഴില്‍ക്കരം അടച്ചിട്ടുണ്ടെങ്കില്‍ ഇതുവരെ അവര്‍ നല്‍കിയ കരത്തിന്റെ കണക്ക് വ്യക്തമാക്കുമോ;

(എഫ്)പ്രസ്തുത ഓഫീസിലെ ഗസറ്റഡ് തസ്തികയിലുള്ള ജീവനക്കാര്‍ യഥാസമയം തൊഴില്‍ക്കരം അടച്ചില്ലെങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത് എന്നറിയിക്കുമോ;

(ജി)ദേശീയ ഗെയിംസ് ഒഫീസില്‍ നിന്ന് ലഭിക്കേണ്ട തൊഴില്‍ക്കരം ഇനത്തില്‍ എത്ര തുക കോര്‍പ്പറേഷന് നഷ്ടമായിട്ടുണ്ടെന്ന്വ്യക്തമാക്കുമോ?

3100

അക്കൌണ്ടന്റ്മാരെ നിയമിച്ച നടപടി

ശ്രീ. മോന്‍സ് ജോസഫ്

()സംസ്ഥാനത്തെ നഗരസഭകളില്‍ എത്ര അക്കൌണ്ടന്റ്മാരെ പുതുതായി നിയമിച്ചിട്ടുണ്ട്; ആയതില്‍ എത്ര പേരാണ് ജോലിക്ക് ഹാജരായത് എന്നറിയിക്കുമോ;

(ബി)പ്രസ്തുത അക്കൌണ്ടന്റ്മാരെ നിയമിച്ച ഉത്തരവിന് ക്ളാരിഫിക്കേഷന്‍ ചോദിച്ചുകൊണ്ട് എല്‍. എസ്. ജി. ഡി ഇ. യു.2 വിലുള്ള 67604/12 നമ്പര്‍ ഫയലില്‍ എന്തു തീരുമാനമാണെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)മുന്‍സിപ്പാലിറ്റികളില്‍ നിലവിലുള്ളതുപോലെ അക്കൌണ്ടന്റ് തസ്തിക കോര്‍പ്പറേഷനുകളിലും നടപ്പാവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; പ്രസ്തുത തസ്തികയിലേക്കുള്ള നിയമനത്തിന് സീനിയോറിറ്റി മാനദണ്ഡമാക്കുമോ;

(ഡി)പ്രസ്തുത പോസ്റിന്റെ ശമ്പളസ്കെയില്‍ എത്രയെന്ന് വ്യക്തമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.