UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3101

കാസര്‍ഗോഡ് ജില്ലയിലെ അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി

ശ്രീ..ചന്ദ്രശേഖരന്‍

()ഈ സര്‍ക്കാര്‍ കാസര്‍ഗോഡ് ജില്ലയിലെ നഗരസഭകളിലോരോന്നിലും ഓരോവര്‍ഷവും അയ്യങ്കാളി തൊഴിലുറപ്പുപദ്ധതിക്കുവേണ്ടി എത്ര ഫണ്ട് അനുവദിച്ചുവെന്നും എത്രതൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചുവെന്നും അറിയിക്കുമോ;

(ബി)അയ്യങ്കാളി തൊഴിലുറപ്പുപദ്ധതിയില്‍ കാസര്‍ഗോഡ് ജില്ലയിലെ ഓരോ നഗരസഭയിലും എത്ര പേര്‍ വീതം രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് അറിയിക്കുമോ;

(സി)ഓരോ തൊഴിലാളിക്കും ശരാശരി എത്ര തൊഴില്‍ ദിനങ്ങള്‍ ലഭിച്ചുവെന്ന് വ്യക്തമാക്കുമോ?

3102

ഉപഭോക്തൃ താല്പര്യം സംരക്ഷിക്കുന്നതിന് നിയമം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, പി. സി. വിഷ്ണുനാഥ്

,, എം. എ വാഹീദ്

,, സണ്ണി ജോസഫ്

()സംസ്ഥാനത്ത് ഫ്ളാറ്റുകള്‍, വില്ലകള്‍, വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ എന്നിവ നിര്‍മ്മിച്ചുനല്‍കുമെന്ന പരസ്യം നല്‍കി കരാര്‍ ഉറപ്പിച്ച ശേഷം ഉണ്ടാകുന്ന വാഗ്ദാന ലംഘനങ്ങള്‍ തടയുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്;

(ബി)ഇപ്രകാരം വാഗ്ദാനലംഘനങ്ങള്‍ ഉണ്ടാകുമ്പോള്‍ പണം മുടക്കുന്നവരുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് നിയമം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

(സി)ഫ്ളാറ്റുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുവാനും കരാറിലെ വ്യവസ്ഥകള്‍ പാലിക്കുന്നതിനും എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത നിയമനിര്‍മ്മാണത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്;

(ഡി)പ്രസ്തുത നിയമനിര്‍മ്മാണപ്രക്രിയ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

3103

നഗരങ്ങളുടെ മാസ്റര്‍പ്ളാനുകള്‍

ശ്രീ.സാജു പോള്‍

()സംസ്ഥാനത്തെ നഗരങ്ങളുടെ മാസ്റര്‍പ്ളാനുകള്‍ തയ്യാറാക്കുന്നതിന്റെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഇതുവരെ തയ്യാറായിട്ടുള്ള മാസ്റര്‍പ്ളാനുകള്‍ ഏതെല്ലാം നഗരങ്ങളുടേതാണ് എന്നറിയിക്കുമോ;

(സി)ടൌണ്‍ പ്ളാനിംഗ് വകുപ്പില്‍ വേണ്ടത്ര ജീവനക്കാരില്ലാത്തത് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)മാസ്റര്‍പ്ളാനുകള്‍ ശാസ്ത്രീയമായി വേഗത്തില്‍ തയ്യാറാക്കുവാന്‍ ആവശ്യമായ ഉപകരണങ്ങളും സംവിധാനങ്ങളും ലഭ്യമാക്കുമോ;

()പെരുമ്പാവൂര്‍ നഗരത്തിന്റെ മാസ്റര്‍പ്ളാന്‍ തയ്യാറായിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(എഫ്)പ്രസ്തുത പ്ളാന്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കാനാകും എന്നറിയിക്കുമോ?

3104

ബഹുനിലകെട്ടിടങ്ങളുടെ വിശദാംശങ്ങള്‍

ശ്രീ. പി. . മാധവന്‍

,, അന്‍വര്‍ സാദത്ത്

,, വി. റ്റി. ബല്‍റാം

,, ആര്‍. സെല്‍വരാജ്

()നഗരങ്ങളില്‍ ബഹുനിലകെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ അവയുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തുന്നതിന് ഉത്തരവിറക്കിയിട്ടുണ്ടോ;

(ബി)പ്രസ്തുത ഉത്തരവിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)പ്രസ്തുത ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്നുറപ്പുവരുത്തുവാന്‍ എന്തു സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ?

3105

ജിഡ കൌണ്‍സില്‍ അംഗീകരിച്ചിട്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍

ശ്രീ. എസ്. ശര്‍മ്മ

()ജിഡ കൌണ്‍സില്‍ അംഗീകരിച്ചിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ വൈപ്പിന്‍ മണ്ഡലത്തില്‍ പൂര്‍ത്തിയായതും നടന്നു കൊണ്ടിരിക്കുന്നതുമായ പ്രവൃത്തികള്‍ പഞ്ചായത്തുതിരിച്ച് വ്യക്തമാക്കുമോ ;

(ബി)ജിഡ കൌണ്‍സില്‍ പുതുതായി ഏതെല്ലാം പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

3106

ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനം

ശ്രീ. സണ്ണി ജോസഫ്

,, പി.. മാധവന്‍

,, .റ്റി. ജോര്‍ജ്

,, ലൂഡി ലൂയിസ്

()സംസ്ഥാനത്ത് ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;

(ബി)പ്രസ്തുത വകുപ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)ന്യൂനപക്ഷ സമൂഹവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിന് പ്രസ്തുത വകുപ്പിനെ എങ്ങനെ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്;

(ഡി)പ്രസ്തുത വകുപ്പിന്റെ കീഴില്‍ സംസ്ഥാന, ജില്ലാതല ഓഫീസുകള്‍ തുടങ്ങുന്നത് പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ ?

3107

ന്യൂനപക്ഷക്ഷേമത്തിനായുള്ള പദ്ധതികള്‍

ശ്രീ. . ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് ന്യൂനപക്ഷക്ഷേമത്തിന് എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളതെന്ന് അറിയിക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേന്ദ്രസര്‍ക്കാരില്‍ നിന്ന് ന്യൂനപക്ഷക്ഷേമത്തിനായി എന്തൊക്കെ സഹായങ്ങള്‍ ഏതെല്ലാം ഇനങ്ങളില്‍ ലഭിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത സഹായങ്ങള്‍ ഏതെല്ലാം വകുപ്പുകളിലൂടെയാണ് ചെലവഴിച്ചതെന്നും ആയതില്‍ ചെലവഴിക്കാതെ ബാക്കിയുണ്ടോ എന്നുമറിയിക്കുമോ;

(ഡി)ന്യൂനപക്ഷക്ഷേമ ഫണ്ടിന്റെ വിനിയോഗത്തിനായി തദ്ദേശസ്വയംഭരണസ്ഥാപനതലത്തില്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര കോ-ഓര്‍ഡിനേറ്റര്‍മാര്‍ നിലവിലുണ്ടെന്നറിയിക്കുമോ;

3108

ന്യൂനപക്ഷക്ഷേമപദ്ധതികള്‍

ശ്രീ. രാജു എബ്രഹാം

()സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപീകരിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ എന്നുമുതലാണ് പ്രസ്തുത വകുപ്പിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളതെന്നും ആയതിന്റെ ഡയറക്ടറേറ്റ് എവിടെയാണ് സ്ഥിതിചെയ്യുന്നതെന്നും ആയതിലൂടെ ലഭ്യമാകുന്ന സേവനങ്ങള്‍ എന്തൊക്കെയാണെന്നും വിശദമാക്കുമോ ?

(ബി)ന്യൂനപക്ഷ ക്ഷേമത്തിനായി ഇപ്പോള്‍ നടപ്പാക്കി വരുന്ന വിവിധ പദ്ധതികള്‍ ഏതൊക്കെയാണ് ; ഓരോ പദ്ധതിയുടേയും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച് ജനങ്ങളില്‍അവബോധം സൃഷ്ടിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ഡി)പ്രസ്തുത പദ്ധതികള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിനും വിപൂലീകരിക്കുന്നതിനും നടപടി സ്വീകരിക്കുമോ ?

3109

ന്യൂനപക്ഷക്ഷേമം കാര്യക്ഷമമാക്കാന്‍ നടപടി

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()നടപ്പുസാമ്പത്തികവര്‍ഷം ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് എത്ര വിദ്യാര്‍ത്ഥികള്‍ക്ക് എത്ര രൂപ വീതം നല്‍കിയെന്ന് വ്യക്തമാക്കുമോ;

(ബി)ന്യൂനപക്ഷക്ഷേമ പദ്ധതികള്‍ കാര്യക്ഷമമാക്കുന്നതിനായി എല്ലാ ജില്ലകളിലും പ്രത്യേക ഓഫീസുകള്‍ സ്ഥാപിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(സി)എല്ലാ പഞ്ചായത്തുകളിലും ന്യൂനപക്ഷ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്ന നടപടി ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?

3110

ന്യൂനപക്ഷക്ഷേമത്തിനായി ചെലഴിച്ച തുക

ശ്രീ. കെ. വി. വിജയദാസ്

()2012-13 വര്‍ഷത്തില്‍ ഇതുവരെ ന്യൂനപക്ഷക്ഷേമത്തിനായി എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കിയതെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത കാലയളവില്‍ ന്യൂനപക്ഷക്ഷേമത്തിനായി തയ്യാറാക്കിയ പദ്ധതികളില്‍ എല്ലാ പദ്ധതികളും നടപ്പിലാക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(സി)ഏതെല്ലാം പദ്ധതികള്‍ക്കായി എന്തു തുകവീതമാണ് വകയിരുത്തിയിരുന്നത് എന്നറിയിക്കുമോ;

(ഡി)ആയതില്‍ എത്ര തുക വീതം വിനിയോഗിച്ചുവെന്നതിന്റെ വിശദാംശം നല്‍കുമോ?

3111

എം.എസ്.ഡി.പി യില്‍ പാലക്കാട് ജില്ലയെക്കൂടിഉള്‍പ്പെടുത്താന്‍ നടപടി

ശ്രീ. എം. ഹംസ

()ന്യൂനപക്ഷ ക്ഷേമത്തിനായുളള കേന്ദ്രപദ്ധതികള്‍ സംസ്ഥാനത്തിന് ലഭ്യമാക്കുന്നതിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)മള്‍ട്ടി സെക്ടറല്‍ ഡെവലപ്പ്മെന്റ് പ്രോഗ്രാം (എം.എസ്.ഡി.പി) ഏതെല്ലാം ജില്ലകളില്‍ നടപ്പിലാക്കി വരുന്നുവെന്ന് വ്യക്തമാക്കുമോ;

(സി)എം.എസ്.ഡി.പി. യില്‍ പാലക്കാട് ജില്ലയെക്കൂടി ഉള്‍പ്പെടുത്തുവാന്‍ വേണ്ട നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.