UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3631

വനിതാ ഇന്‍ഫര്‍മേഷന്‍ കേന്ദ്രം

ശ്രീ. പി. . മാധവന്‍

,, .സി. ബാലകൃഷ്ണന്‍

,, ലൂഡി ലൂയിസ്

,, വി. പി. സജീന്ദ്രന്‍

()സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വനിതാ ഇന്‍ഫര്‍മേഷന്‍ കേന്ദ്രം സ്ഥാപിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)ഇവയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ആരുടെയെല്ലാം പങ്കാളിത്തത്തോടും സഹകരണത്തോടുമാണ് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത് ; വിശദമാക്കാമോ ;

(ഡി)ഇതിന് എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കുമോ ?

3632

'നിര്‍ഭയ' യുടെ പ്രവര്‍ത്തനം

ശ്രീമതി കെ. എസ്. സലീഖ

()സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കീഴിലുള്ള സ്ത്രീ സുരക്ഷാ നയമായ 'നിര്‍ഭയ' യുടെ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണ്; വിശദമാക്കുമോ;

(ബി)'നിര്‍ഭയ' നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലാ ആശുപത്രികളിലും, പ്രധാന താലൂക്ക് ആശുപത്രികളിലും സമാശ്വാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)എങ്കില്‍ ആയത് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും കൂടി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)ഇപ്രകാരം രൂപീകരിക്കുന്ന സമാശ്വാസ കേന്ദ്രങ്ങള്‍ വഴി ഇരയായ സ്ത്രീകള്‍ക്ക് എന്തൊക്കെ സഹായം നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളത്; വിശദമാക്കുമോ;

()ഇതിലേയ്ക്ക് എന്ത് തുക 2013-14 സാമ്പത്തിക വര്‍ഷം മാറ്റിവച്ചിട്ടുണ്ട്;

(എഫ്)പ്രസ്തുത സമാശ്വാസ കേന്ദ്രങ്ങള്‍ എന്നുമുതല്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്; വ്യക്തമാക്കുമോ?

3633

ബാലാവകാശ കമ്മീഷന്‍

ശ്രീ. വി. ഡി. സതീശന്‍

,, സണ്ണി ജോസഫ്

,, പി. സി. വിഷ്ണുനാഥ്

,, അന്‍വര്‍ സാദത്ത്

()ബാലാവകാശ കമ്മിഷന്‍ രൂപീകരിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇവയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ആരുടെയെല്ലാം പങ്കാളിത്തത്തോടും സഹകരണത്തോടെയുമാണ് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിന് എന്തെല്ലാം പ്രാരംഭ നടപടികള്‍ എടുത്തിട്ടുണ്ട്;വിശദമാക്കുമോ?

3634

"സ്നേഹപൂര്‍വ്വം പദ്ധതി''

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()സാമൂഹ്യക്ഷേമ വകുപ്പിനു കീഴില്‍ "സ്നേഹപൂര്‍വ്വം'' പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;

(ബി)പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി)ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

3635

ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പ്രത്യേകം സൌകര്യങ്ങള്‍ ഒരുക്കാന്‍ നടപടി

ശ്രീ.പി.സി.വിഷ്ണുനാഥ്

,, എം.പി.വിന്‍സെന്റ്

,, ആര്‍.സെല്‍വരാജ്

,, .പി.അബ്ദുള്ളക്കുട്ടി

()പൊതുജനങ്ങള്‍ ഉപയോഗിച്ചു വരുന്ന എല്ലാ കെട്ടിടങ്ങളിലും ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് അനായാസം പ്രവേശിക്കുന്നതിനും തടസ്സരഹിത സൌകര്യങ്ങള്‍ സ്യഷ്ടിക്കുന്നതിനുമുള്ള ഒരു സമഗ്രനയം രൂപീകരിക്കാന്‍ പദ്ധതി രൂപികരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇവയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി)ആരുടെയെല്ലാം പങ്കാളിത്തത്തോടും സഹകരണത്തോടെയുമാണ് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിന് എന്തെല്ലാം പ്രാരംഭ നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ?

3636

ശാരീരികമായ വെല്ലുവിളികള്‍ നേരിടുന്നവരെ സ്ഥിരപ്പെടുത്താന്‍ നടപടി

ശ്രീ..പി.ജയരാജന്‍

()ശാരീരികമായ വെല്ലുവിളികള്‍ നേരിടുന്ന വിഭാഗത്തില്‍പ്പെട്ടവരും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാസ്ഥാപനങ്ങളിലും താല്‍കാലികമായ സേവനം നോക്കിയിരുന്നവരുമായവരെ സ്ഥിരപ്പെടുത്തുന്നതിന് ഗവണ്‍മെന്റ് നടപടി സ്വീകരിക്കുന്നുണ്ടോ;

(ബി)കുറഞ്ഞത് എത്രകാലം ജോലി നോക്കിയവരെയാണ് സ്ഥിരപ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നത്;

(സി)ഇവരെ സ്ഥിരപ്പെടുത്തുന്നതിനായി കേരളാ പബ്ളിക് സര്‍വീസ് കമ്മീഷന്റെ അനുമതിക്കായി കത്തെഴുതുകയുണ്ടായോ; എന്തു മറുപടിയാണു ലഭിച്ചത്;

(ഡി)ഇപ്പോഴത്തെ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ ഏതു ഘട്ടത്തിലാണെന്നു വ്യക്തമാക്കുമോ;

()എത്ര പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നു വ്യക്തമാക്കുമോ?

3637

മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് നല്‍കിവരുന്ന സഹായങ്ങള്‍

ശ്രീ. എസ്. ശര്‍മ്മ

()മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് നല്‍കി വരുന്ന സഹായങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;

(ബി)ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴില്‍പരമായ ആവശ്യത്തിന് ധനസഹായം നല്‍കുന്നുണ്ടെങ്കില്‍ എത്ര രൂപ വീതമെന്നും ഇത്തരത്തില്‍ എത്ര അപേക്ഷകള്‍ വൈപ്പിന്‍ മണ്ഡലത്തില്‍ നിന്നും ലഭിച്ചുവെന്നും വ്യക്തമാക്കാമോ;

(സി)ശാരീരിക വൈകല്യമുളളവര്‍ക്ക് മുച്ചക്രവാഹനം നല്‍കുന്ന പദ്ധതി വകുപ്പ് നടപ്പിലാക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കാമോ; വൈപ്പിന്‍ മണ്ഡലത്തില്‍ ഈ വിഭാഗത്തില്‍പ്പെട്ട എത്ര അപേക്ഷ ലഭിച്ചുവെന്നും, സ്വീകരിച്ച നടപടി എന്തെന്നും വ്യക്തമാക്കാമോ?

3638

കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ പദ്ധതി

ശ്രീ. കെ. വി. വിജയദാസ്

()കോക്ളിയര്‍ ഇംപ്ളാന്റേഷനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; ജില്ല തിരിച്ചും മണ്ഡലം തിരിച്ചുമുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി)എത്രപേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചുവെന്നുള്ള കണക്ക് ലഭ്യമാക്കുമോ;

(സി)ഈ പദ്ധതിയുടെ നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)കോങ്ങാട് മണ്ഡലത്തില്‍ നിന്നും ലഭിച്ച അപേക്ഷകരില്‍ എത്ര പേര്‍ക്ക് ആയതിന്റെ ആനുകൂല്യം നല്‍കിയെന്നുള്ള വിവരം നല്‍കുമോ;

()ക്രമനമ്പര്‍ 324 പ്രകാരം രജിസ്റര്‍ ചെയ്തിട്ടുള്ള മീനു. ടി. എം. എന്ന ഒന്നര വയസ്സുള്ള കുട്ടിയ്ക്ക് പ്രസ്തുത സഹായം ലഭ്യമാക്കിയോ; എങ്കില്‍ വിശദാംശം നല്‍കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്നുള്ള വിവരം നല്‍കുമോ?

3639

വയോജനങ്ങളുടെ പരിചരണാര്‍ത്ഥം ഹെല്‍പ്പ്ഡെസ്ക്കുകള്‍

ശ്രീ. എം. . വാഹീദ്

,, കെ. ശിവദാസന്‍ നായര്‍

,, വര്‍ക്കല കഹാര്‍

,, കെ. മുരളീധരന്‍

()സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വയോജനങ്ങളുടെ പരിചരണാര്‍ത്ഥം ഹെല്‍പ്പ് ഡെസ്ക്കുകള്‍ സ്ഥാപിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇവയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ആരുടെയെല്ലാം പങ്കാളിത്തത്തോടും സഹകരണത്തോടെയുമാണ് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിന് എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

3640

വൃക്കരോഗികള്‍ക്ക് പ്രതിമാസ പെന്‍ഷന്‍

ശ്രീ. . ചന്ദ്രശേഖരന്‍

()സാമൂഹ്യ സുരക്ഷാമിഷന്‍ മുഖേന വൃക്കരോഗികള്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കുവാന്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)എന്നുമുതല്‍ പദ്ധതി നടപ്പില്‍ വരുമെന്നും ഇതിന് എത്ര തുക നീക്കിവെച്ചിട്ടുണ്ടെന്നും അറിയിക്കാമോ?

3641

സ്കൂള്‍ കൌണ്‍സിലേഴ്സ്

ശ്രീ.എം.വി.ശ്രേയാംസ് കുമാര്‍

()സംസ്ഥാനത്തെ സാമൂഹ്യക്ഷേമ വകുപ്പിനു കീഴില്‍ ഏതെല്ലാം ജില്ലകളിലാണ് സ്കൂള്‍ കൌണ്‍സിലേഴ്സിനെ നിയമിച്ചിരിക്കുന്നതെന്ന് വിശദമാക്കുമോ;

(ബി)ഏതെല്ലാം വിദ്യാഭ്യാസ യോഗ്യതയുള്ളവരെയാണ് ഇത്തരത്തില്‍ സ്കൂള്‍ കൌണ്‍സിലേഴ്സ് ആയി നിയമിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)ഇപ്രകാരം സ്കൂള്‍ കൌണ്‍സിലേഴ്സിനെ നിയമിച്ചതുകൊണ്ടുള്ള നേട്ടം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും സ്കൂള്‍ കൌണ്‍സിലേഴ്സിന്റെ സേവനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3642

ശിശുമന്ദിരങ്ങളുടെ പ്രവര്‍ത്തനം

ശ്രീ.സാജു പോള്‍

()പഞ്ചായത്തുകള്‍ നിയന്ത്രിക്കുന്ന ശിശുമന്ദിരങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;

(ബി)സംസ്ഥാനത്ത് എത്ര ശിശു മന്ദിരങ്ങള്‍ ഉണ്ട്; ശിശുമന്ദിരങ്ങള്‍ ഇല്ലാത്ത എത്ര പഞ്ചായത്തുകള്‍ സംസ്ഥാനത്തുണ്ട്;

(സി)ഈ സ്ഥാപനങ്ങളില്‍ പത്തു വര്‍ഷം താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്ത ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ;

(ഡി)ശിശുമന്ദിരങ്ങളില്‍ ആകെ എത്ര ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്; ഇതില്‍ എത്ര സ്ഥിരം ജീവനക്കാര്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ?

3643

സാമൂഹ്യസുരക്ഷാ മിഷന്‍ പുറത്തിറക്കിയ സ്റാമ്പ്

ശ്രീ. വി. ശിവന്‍കുട്ടി

()കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സാമൂഹ്യസുരക്ഷാ മിഷന്‍ പുറത്തിറക്കിയ സ്റാമ്പ് വില്‍പനയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്റാമ്പ് വില്‍പന കാലാവധി എത്ര പ്രാവശ്യം ദീര്‍ഘിപ്പിച്ച് നല്‍കിയെന്നും, ദീര്‍ഘിപ്പിച്ചു നല്‍കിയ ഓരോ കാലാവധിക്കുള്ളിലും വിതരണം ചെയ്ത സ്റാമ്പിന്റെ എണ്ണം എത്രയെന്നും പിരിഞ്ഞുകിട്ടിയ തുക എത്രയെന്നും ആ കാലയളവുകളില്‍ ബാങ്കില്‍ നിക്ഷേപിച്ച തുകയെത്രയെന്നും വിശദമാക്കുമോ ;

(ബി)പ്രസ്തുത സ്റാമ്പ് വില്‍പനയുമായി ബന്ധപ്പെട്ടു നടന്ന ക്രമക്കേടുകളെക്കുറിച്ച് ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സി അന്വേഷണം നടത്തുന്നുണ്ടോ;

(സി)ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

3644

സാമൂഹ്യസുരക്ഷാ മിഷന്‍ തസ്തികകള്‍

ശ്രീ. വി. ശിവന്‍കുട്ടി

()ബൈലാപ്രകാരം സര്‍ക്കാര്‍ അനുമതിയോടു കൂടി മാത്രമേ തസ്തികകള്‍ സൃഷ്ടിക്കാവൂ എന്നും ഫിനാന്‍സ് വകുപ്പും സര്‍ക്കാരും അംഗീകരിക്കുന്ന പ്രോജക്ടുകളില്‍ അനുവദിക്കപ്പെടുന്ന തസ്തികകളില്‍ മാത്രമേ നിയമനം നല്‍കാവൂ എന്നും, വ്യക്തമായി നിര്‍ദ്ദേശം നല്‍കപ്പെട്ടിട്ടുള്ളപ്പോള്‍ മുന്‍കൂര്‍ സര്‍ക്കാര്‍ അനുമതി ഇല്ലാതെ ഏതെങ്കിലും തസ്തികയില്‍ സാമൂഹ്യസുരക്ഷാ മിഷനില്‍ നിയമനം നല്‍കിയിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ആയതിന്റെ എല്ലാ വിശദാംശങ്ങളും ലഭ്യമാക്കുമോ ?

3645

സാമൂഹ്യസുരക്ഷാമിഷനിലെ നിയമനം

ശ്രീ. വി. ശിവന്‍കുട്ടി

()നിലവിലെ സാമൂഹ്യസുരക്ഷാ മിഷന്‍ അഡ്മിനിസ്ട്രേറ്റീവ് കം അക്കൌണ്ട്സ് ഓഫീസറുടെ വിദ്യാഭ്യാസ യോഗ്യതകള്‍ വ്യക്തമാക്കുമോ ;

(ബി)ഈ ഉദ്യോഗസ്ഥന്‍ സാമൂഹ്യക്ഷേമ വകുപ്പിന്റെ ഏതെങ്കിലും ജില്ലാതല ഓഫീസിന്റെ ചുമതലയോ, വകുപ്പിന്റെ ഡയറക്ടറേറ്റില്‍ ഏതെങ്കിലും സെക്ഷന്റെ ചുമതലയോ വഹിച്ചിട്ടുള്ളയാളാണോ;

(സി)എങ്കില്‍ പ്രസ്തുത വ്യക്തിയെ മേല്പറഞ്ഞ തസ്തികകളില്‍ നിയമിച്ചതു സംബന്ധിച്ചുള്ള എല്ലാ ഉത്തരവുകളും ലഭ്യമാക്കുമോ ?

3646

സാമൂഹ്യസുരക്ഷാമിഷനിലെ ജീവനക്കാരുടെ വിശദവിവരങ്ങള്‍

ശ്രീ. വി. ശിവന്‍കുട്ടി

()സാമൂഹ്യസുരക്ഷാ മിഷന്റെ ഹെഡ്ഓഫീസിലും റീജിയണല്‍ ഓഫീസിലും വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രോജക്ടുകളിലുമായി വിവിധ തസ്തികകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ പേര്, ശമ്പളവിവരം, മേല്‍വിലാസം, ഇവര്‍ ഓരോരുത്തര്‍ക്കും നിയമനം ലഭിച്ച തീയതി, ഇവര്‍ ഓരോരുത്തരുടേയും വിദ്യാഭ്യാസയോഗ്യത തുടങ്ങി എല്ലാ വിശദാംശങ്ങളും ലഭ്യമാക്കുമോ ;

(ബി)പ്രസ്തുത ജീവനക്കാര്‍ക്ക് ഇ.പി.എഫ്. ആനുകൂല്യം അനുവദിച്ചിട്ടുണ്ടോ;

(സി)ഇല്ലെങ്കില്‍ ആയതിന്റെ കാരണം എന്താണെന്നു വ്യക്തമാക്കുമോ ?

3647

സെന്‍സസ് ജോലിയില്‍ ഏര്‍പ്പെട്ട അംഗന്‍വാടി ജീവനക്കാര്‍ക്ക് വേതനം

ശ്രീ. വി. റ്റി. ബല്‍റാം

()2010 ലെ സെന്‍സസ് ജോലിയുടെ ഭാഗമായി വീടുകള്‍ക്ക് നമ്പര്‍ രേഖപ്പെടുത്തുന്നതിന് അംഗന്‍വാടി ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ഉത്തരവിന്റെ വിശദാംശം വ്യക്തമാക്കുമോ;

(ബി)ഇത് സംബന്ധിച്ച് പാലക്കാട് ജില്ലാ കളക്ടര്‍ ഏതെങ്കിലും തരത്തിലുളള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടൊ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;

(സി)സെന്‍സസ് ജോലിയില്‍ ഏര്‍പ്പെട്ട അംഗന്‍വാടി ജീവനക്കാര്‍ക്ക് വേതനം നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(ഡി)ഇവര്‍ക്ക് വേതനം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

3648

അംഗന്‍വാടി വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും പെന്‍ഷന്‍

ശ്രീ. ബി. സത്യന്‍

()അംഗന്‍വാടി വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ അത് സംബന്ധിച്ചുള്ള വിശദവിവരം ലഭ്യമാക്കാമോ;

(ബി)ഇവര്‍ക്ക് നിലവില്‍ ലഭിക്കുന്ന പെന്‍ഷന്‍ തുക തീരെ അപര്യാപ്തമാണെന്നുള്ള വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ

3649

അംഗന്‍വാടികള്‍ക്ക് കെട്ടിടവും മറ്റ് അടിസ്ഥാന സൌകര്യങ്ങളും

ശ്രീ..കെ.ബാലന്‍

വാടക കെട്ടിടത്തിലും പരിമിതമായ സ്ഥലസൌകര്യങ്ങളിലും പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികള്‍ക്ക് കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൌകര്യങ്ങളും ഏര്‍പ്പെടുത്തുന്നതിന് എന്തെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

3650

ആര്‍..ഡി.എഫില്‍ ഉള്‍പ്പെട്ടിട്ടുള്ള കെട്ടിട നിര്‍മ്മാണം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()ആര്‍..ഡി.എഫില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ സ്വന്തമായി കെട്ടിടമില്ലാത്ത എത്ര അംഗനവാടികള്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്;

(ബി)പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(സി)ഓരോ അംഗനവാടിക്കും എത്ര തുകയാണ് വകയിരുത്തിയിട്ടുള്ളത്; അറിയിക്കുമോ;

(ഡി)ഈ പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന അംഗനവാടികള്‍ക്ക് എന്തെല്ലാം സൌകര്യമാണ് ലഭ്യമാക്കുന്നതെന്ന് വെളിപ്പെടുത്തുമോ;

()ആര്‍..ഡി.എഫില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന അംഗനവാടി കെട്ടിടങ്ങളുടെ പ്രവൃത്തി എന്നേയ്ക്ക് ആരംഭിച്ച് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കുമോ?

3651

അംഗന്‍വാടിക്ക് കെട്ടിടം നിര്‍മ്മിക്കുന്ന പദ്ധതി

ശ്രീ..ചന്ദ്രശേഖരന്‍

()നബാര്‍ഡിന്റെ സഹായത്തോടെ ഒരു മണ്ഡലത്തില്‍ അഞ്ച് സെന്റ് സ്ഥലം സ്വന്തമായുള്ള 7 അംഗന്‍വാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;

(ബി)എം.എല്‍.എ മാരില്‍ നിന്നും ഇതനുസരിച്ച് നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ ഈ പദ്ധതിയുടെ നടത്തിപ്പ് ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നറിയിക്കാമോ;

(ഡി)കാഞ്ഞങ്ങാട് മണ്ഡലം എം.എല്‍.എ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

3652

പാലക്കാട് ജില്ലയില്‍ സ്വന്തമായി കെട്ടിടം ഇല്ലാത്ത അംഗന്‍വാടികള്‍

ശ്രീ. എം. ഹംസ

()പാലക്കാട് ജില്ലയില്‍ സ്വന്തമായി കെട്ടിടം ഇല്ലാത്ത എത്ര അംഗന്‍വാടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തില്‍ കണക്ക് പ്രസിദ്ധീകരിക്കാമോ;

(ബി)സ്വന്തമായി കെട്ടിടം ഇല്ലാത്ത അംഗന്‍വാടികള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി)നബാര്‍ഡിന്റെ ധനസഹായത്തോടെ പാലക്കാട് ജില്ലയില്‍ എത്ര അംഗന്‍വാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നുണ്ട്; ഏതെല്ലാം ഗ്രാമപഞ്ചായത്തുകളില്‍ ഏതെല്ലാം അംഗന്‍വാടികള്‍ക്ക് എന്ന് വെളിപ്പെടുത്താമോ?

3653

വാമനപുരം നിയോജകമണ്ഡലത്തിലെ അംഗന്‍വാടികള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

നബാര്‍ഡിന്റെ സഹായത്തോടുകൂടി നടപ്പിലാക്കുന്ന അംഗന്‍വാടി കെട്ടിടങ്ങളുടെ നവീകരണത്തിനും പുതുതായി നിര്‍മ്മിക്കുന്നതിനുമായി വാമനപുരം നിയോജക മണ്ഡലത്തില്‍ ഏതെല്ലാം അംഗന്‍വാടികള്‍ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് വിശദമാക്കുമോ?

3654

കല്ല്യാശ്ശേരി മണ്ഡലത്തിലെ അംഗന്‍വാടികള്‍

ശ്രീ. റ്റി. വി. രാജേഷ്

()കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തില്‍ സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ എത്ര അംഗന്‍വാടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ഇതില്‍ സ്വന്തമായി കെട്ടിടമുളള എത്ര അംഗന്‍വാടികളുണ്ട്;

(ബി)സ്വന്തമായി സ്ഥലമുളള എത്ര അംഗന്‍വാടികളുണ്ട്;

(സി)സ്വന്തമായി സ്ഥലവും കെട്ടിടവുമില്ലാതെ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികള്‍ ഏതെല്ലാം; വിശദാംശം നല്‍കുമോ?

3655

അമ്പലപ്പുഴ മണ്ഡലത്തിലെ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍

ശ്രീ.ജി. സുധാകരന്‍

()സാമൂഹ്യക്ഷേമ വകുപ്പ് അമ്പലപ്പുഴ മണ്ഡലത്തില്‍ 2012-13 വര്‍ഷം ഏറ്റെടുത്ത് നടത്തിയ പ്രവര്‍ത്തികളുടെ പേര്, എസ്റിമേറ്റ് തുക, പ്രവര്‍ത്തന പുരോഗതി എന്നിവ വ്യക്തമാക്കാമോ;

(ബി)2011-12 വര്‍ഷം അമ്പലപ്പുഴ മണ്ഡലത്തില്‍ സാമൂഹ്യക്ഷേമ വകുപ്പ് നടപ്പിലാക്കിയ പ്രവര്‍ത്തികളുടെ പേര്, എസ്റിമേറ്റ് തുക, പ്രവര്‍ത്തനപുരോഗതി എന്നിവ വിശദമാക്കാമോ ?

3656

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി നിര്‍വ്വഹണം

ശ്രീ. സി. ദിവാകരന്‍

,, പി. തിലോത്തമന്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. ജി. എസ്. ജയലാല്‍

()തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഈ വര്‍ഷത്തെ പദ്ധതി നിര്‍വ്വഹണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ എത്ര സമയമാണ് നീട്ടിക്കൊടുത്തതെന്ന് വ്യക്തമാക്കുമോ;

(ബി)പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതു സംബന്ധിച്ച് എന്തെങ്കിലും പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടോ; ഉണ്ടെങ്കില്‍ വരുത്തിയ മാറ്റങ്ങള്‍ എന്തെല്ലാം;

(സി)നടപ്പു വര്‍ഷം പദ്ധതി നിര്‍വ്വഹണത്തില്‍ പിന്നോട്ടടി ഉണ്ടായതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ അപാകം പരിഹരിക്കുന്നതിന് എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ?

3657

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വ്വഹണം

ശ്രീ. എളമരം കരീം

,, പി. ശ്രീരാമകൃഷ്ണന്‍

,, എസ്. ശര്‍മ്മ

,, ബി. ഡി. ദേവസ്സി

()തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വ്വഹണത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ എന്തു ഗുണപരമായ മാറ്റങ്ങളാണ് 2012-13 ല്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്; ഇത് കൈവരിക്കാന്‍ സാധിച്ചുവെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ;

(ബി)സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമാസത്തില്‍ പദ്ധതിയുടെ ഭൂരിഭാഗവും തിരക്കിട്ട് ചെലവാക്കുന്ന രീതിയ്ക്ക് മാറ്റം വരുത്താന്‍ സര്‍ക്കാരിന്റെ ഇടപെടല്‍കൊണ്ട് സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ എന്താണെന്നറിയിക്കാമോ;

(സി)ഈ സ്ഥിതിയ്ക്ക് മാറ്റം വരുത്താനുതകുന്ന എന്തെല്ലാം നടപടികളാണ് 2013-14 സാമ്പത്തിക വര്‍ഷത്തെ പദ്ധതി നിര്‍വ്വഹണത്തില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത് എന്നറിയിക്കുമോ?

3658

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ആസൂത്രണം

ശ്രീ. ബാബു എം. പാലിശ്ശേരി

'' കെ. വി. വിജയദാസ്

'' റ്റി. വി. രാജേഷ്

'' കെ. ദാസന്‍

()തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ആസൂത്രണവും മോണിറ്ററിംഗും ഫലപ്രദമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)ഇതിനുള്ള പിന്തുണാ സംവിധാനമാക്കി സാങ്കേതിക സമിതികളെ കാര്യക്ഷമമാക്കി ഉപയോഗിക്കണമെന്ന് ഇപ്പോള്‍ സര്‍ക്കാരിന് അഭിപ്രായമുണ്ടോ; സര്‍ക്കാര്‍ നിലപാട് വെളിപ്പെടുത്താമോ?

3659

2012-2013 സാമ്പത്തിക വര്‍ഷത്തെ ഗ്രാമ-ബ്ളാക്ക് പഞ്ചായത്തുകളുടെ പദ്ധതി വിഹിതം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()2012-2013 സാമ്പത്തിക വര്‍ഷത്തെ ഗ്രാമ-ബ്ളോക്ക് പഞ്ചായത്തുകളുടെ പദ്ധതി വിഹിതത്തില്‍ നാളിതുവരെയായി എത്ര തുക ചെലവഴിച്ചെന്നും ആയതിന്റെ ശതമാനവും വെളിപ്പെടുത്താമോ;

(ബി)പദ്ധതി നിര്‍വ്വഹണത്തിനായി തീയതി നീട്ടി നല്‍കിയില്ലെങ്കില്‍ ഗ്രാമ-ബ്ളോക്ക് പഞ്ചായത്തുകള്‍ക്ക് എത്ര പദ്ധതി പണം നഷ്ടപ്പെടുമെന്ന് വെളിപ്പെടുത്താമോ?

3660

ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി വിഹിതം

ശ്രീമതി കെ.എസ്.സലീഖ

()2012-13 സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി വിഹിതം എത്ര കോടി രൂപയായിരുന്നു;

(ബി)ആയതില്‍ 2013 മാര്‍ച്ച് 31 വരെ എത്ര കോടി രൂപ ചെലവഴിച്ചു; പദ്ധതി വിഹിതത്തിന്റെ എത്ര ശതമാനമാണ് ആകെ ചെലവഴിച്ചത്;

(സി)പദ്ധതി വിഹിതം പൂര്‍ത്തീകരിക്കാത്ത ഗ്രാമപഞ്ചായത്തുകള്‍ക്ക് ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ പണം ചെലവഴിക്കാന്‍ 2013-14 സാമ്പത്തിക വര്‍ഷം പ്രത്യേക അനുമതി നല്‍കിയിട്ടുണ്ടോ;

(ഡി)എങ്കില്‍ പ്രസ്തുത വ്യവസ്ഥകള്‍ എന്തൊക്കെയാണെന്നും 2013-14 സാമ്പത്തിക വര്‍ഷം, 2013 ലെ പദ്ധതി വിഹിതം ഏത് തീയിതി വരെ ചെലവഴിക്കാമെന്നും വ്യക്തമാക്കുമോ;

()ഗ്രാമ പഞ്ചായത്തുകളുടെ പദ്ധതി നിര്‍വ്വഹണത്തില്‍ ഫണ്ടനുവദിക്കാത്തതും അംഗീകാരം നല്‍കുന്നതില്‍ വരുത്തിയ മറ്റങ്ങളുമാണ് പദ്ധതി നിര്‍വ്വഹണം തടസ്സപ്പെടുത്തുവാന്‍ ഇടയാക്കിയത് എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടുവോ;

(എഫ്)എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു; വ്യക്തമാക്കുമോ;

(ജി)2013-14 സാമ്പത്തിക വര്‍ഷം ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി വഹിതം എത്ര എന്ന് അറിയിക്കാമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.