UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3661

പഞ്ചായത്തുകളില്‍ വാര്‍ഡുതല ജനകീയ കമ്മിഷന്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, ഹൈബി ഈഡന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, വി.റ്റി. ബല്‍റാം

()പഞ്ചായത്തുകളില്‍ വാര്‍ഡുതല ജനകീയ കമ്മിഷന്‍ രൂപവത്ക്കരിക്കാന്‍ പദ്ധതി രൂപവത്ക്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്; വിശദമാക്കുമോ:

(ഡി)പദ്ധതി നടത്തിപ്പിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?

3662

സീറോ വേസ്റ് കര്‍മ്മ പരിപാടി

ശ്രീ. ജോസഫ് വാഴക്കന്‍

,, പാലോട് രവി

,, സി. പി. മുഹമ്മദ്

,, ഷാഫി പറമ്പില്‍

()പഞ്ചായത്തുകളില്‍ സീറോ വേസ്റ് കര്‍മ്മ പരിപാടി പ്രോല്‍സാഹിപ്പിക്കാന്‍ പദ്ധതി രൂപവത്ക്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്; വിശദമാക്കുമോ;

(ഡി)പദ്ധതി നടത്തിപ്പിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

3663

നിര്‍മ്മല്‍ സ്റേറ്റ് പദവി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, . പി. അബ്ദുളളക്കുട്ടി

,, ആര്‍. സെല്‍വരാജ്

()സംസ്ഥാനത്തിന് നിര്‍മ്മല്‍ സ്റേറ്റ് പദവി ഉറപ്പു വരുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ബി)ഈ പദവി ലഭിക്കുന്നതു മൂലം എന്തെല്ലാം നേട്ടങ്ങളും സഹായവുമാണ് കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളാണ് ഈ ലക്ഷ്യത്തിനു വേണ്ടി സഹകരിക്കുന്നത്; വിശദീകരിക്കുമോ?

3664

അടിസ്ഥാനവിവരരേഖ തയ്യാറാക്കാന്‍ നടപടി

ശ്രീ. പി. തിലോത്തമന്‍

()സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളും അതതു പഞ്ചായത്തുകളിലെ വിഭവശേഷിയെയും ജൈവസമ്പത്തിനെയും കാര്‍ഷിക സാധ്യതകളെയും ഉള്‍പ്പെടുത്തി അടിസ്ഥാന വിവരരേഖ തയ്യാറാക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി)ഇപ്രകാരം തയ്യാറാക്കുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തുതല പദ്ധതികള്‍ തയ്യാറാക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും നിര്‍ദ്ദേശം നല്‍കുമോ;

(സി)നിലവില്‍ ഇപ്രകാരം തയ്യാറാക്കിയ അടിസ്ഥാന വിവരരേഖകള്‍ ഏതെങ്കിലും പഞ്ചായത്തുകളില്‍ നിലവിലുണ്ടോ എന്നു പറയാമോ; ഇതിന്റെ അടിസ്ഥാനത്തിലാണോ ഈ പഞ്ചായത്തുകള്‍ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നത് എന്ന് അറിയിക്കുമോ?

3665

ഫണ്ടുകള്‍ ബാങ്കുകള്‍ വകമാറ്റി ചെലവഴിക്കുന്നതിനെതിരെ നടപടി

ശ്രീ. പുരുഷന്‍ കടലുണ്ടി

()കുടുംബശ്രീ സി. ഡി. എസ്സിന്റെ അക്കൌണ്ടിലേക്ക് വരുന്ന വിവിധ ഫണ്ടുകള്‍ ബാങ്കുകള്‍ വകമാറ്റി ലിങ്കേജ് ലോണ്‍ കുടിശ്ശികയിലേക്ക് മാറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)വെണ്ണിക്കുളം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അഗതി-ആശ്രയ പദ്ധതികള്‍ക്കായി, വെണ്ണിക്കുളം സൌത്ത് മലബാര്‍ ഗ്രാമീണ ബാങ്കിന്റെ വെണ്ണിക്കുളം ശാഖയില്‍ വന്നിട്ടുള്ള തുക ബാങ്ക് വകമാറ്റിയിട്ടുണ്ടോ;

(സി)ഇതുമൂലം അഗതികള്‍ക്കായുള്ള ഭക്ഷണം, മരുന്ന,് വിദ്യാഭ്യാസ ചെലവുകള്‍ തുടങ്ങിയവ നിര്‍വ്വഹിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുന്നത് ഗൌരവമായിക്കാണുമോ;

(ഡി)വിവിധ പദ്ധതി തുകകള്‍ ബാങ്കുകള്‍ ഏകപക്ഷീയമായി വകമാറ്റുന്ന നടപടി അവസാനിപ്പിക്കുന്നതിന് അടിയന്തിരമായി ഇടപെടുമോ?

3666

.എം.എസ്. ഭവനനിര്‍മ്മാണ പദ്ധതി - എടുത്ത വായ്പയുടെ തിരിച്ചടവ്

ശ്രീ. ബി. ഡി. ദേവസ്സി

().എം.എസ്. ഭവനനിര്‍മ്മാണ പദ്ധതി നടപ്പാക്കുന്നതിനായി പഞ്ചായത്തുകള്‍, സഹകരണ ബാങ്കുകളില്‍ നിന്ന് എടുത്ത വായ്പയുടെ പലിശ, വ്യവസ്ഥ പ്രകാരം സര്‍ക്കാര്‍ അടയ്ക്കാത്തതുമൂലം പ്രസ്തുത പദ്ധതി അവതാളത്തിലായിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പലിശ കുടിശ്ശിക അടിയന്തിരമായി അടച്ചുതീര്‍ക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി)കോടശ്ശേരി ഗ്രാമപഞ്ചായത്ത് കുറ്റിക്കാട് ഫാര്‍മേഴ്സ് സഹകരണ ബാങ്കില്‍ നിന്നും ഇ.എം.എസ്. ഭവനപദ്ധതിയുടെ നടത്തിപ്പിനായി എടുത്ത വായ്പയുടെ പലിശയിനത്തില്‍ അടയ്ക്കാനുള്ള കുടിശ്ശിക അടിയന്തിരമായി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3667

പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് പെന്‍ഷന്‍

ശ്രീ.മുല്ലക്കര രത്നാകരന്‍

പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ?

3668

ഭൂമി അളന്ന് നിശ്ചയിക്കുന്നതിന് ഫീസടയ്ക്കുന്നത് ഒഴിവാക്കാന്‍ നടപടി

ശ്രീ. ബി.ഡി. ദേവസ്സി

()പഞ്ചായത്ത് രാജ് ആക്ട് അനുസരിച്ച് പഞ്ചായത്തുകളില്‍ നിക്ഷിപ്തമായ മേച്ചില്‍പ്പുറം, തോടുകള്‍, റോഡ്, കുളം തുടങ്ങിയ പുറമ്പോക്കുകളുടെ സ്ഥലം അളന്നു നിശ്ചയിക്കുന്നതിനും, അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുമായി താലൂക്ക് സര്‍വ്വേയറുടെ സേവനം ആവശ്യമായി വരുന്നതിന് ഫീസ് ആവശ്യപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിനായി പഞ്ചായത്തുകള്‍ ഫീസ് അടയ്ക്കേണ്ടതുണ്ടോ;

(ബി)സര്‍ക്കാര്‍ വകുപ്പുകളുടെ കീഴിലുള്ള ഭൂമി അളക്കുന്നതിനായി ഫീസടയ്ക്കുന്നതില്‍ നിന്നും ഭൂമിയുടെ കസ്റോഡിയന്‍മാരായിട്ടുള്ള ഉദ്യോഗസ്ഥരെ ഒഴിവാക്കിയതുപോലെ പഞ്ചായത്ത് കസ്റോഡിയനായിട്ടുള്ള ഭൂമി അളന്നു നിശ്ചയിക്കുന്നതിന് ഫീസടയ്ക്കുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ?

3669

കുടുംബശ്രീ വനിതകള്‍ക്ക് അവസരം

ശ്രീ. കെ. രാജു

()ഗ്രാമപഞ്ചായത്ത് ഓഫീസുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ വനിതകള്‍ക്ക് അവസരം നല്‍കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ;

(ബി)ഏതെല്ലാം മേഖലകളില്‍ കുടുംബശ്രീ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)ഗ്രാമപഞ്ചായത്തുകളിലെ 'ഫ്രണ്ട് ഓഫീസ്' സംവിധാനം കാര്യക്ഷമമാക്കുന്നതിന് എന്തൊക്കെ പുതിയ നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ?

3670

ശുചിത്വമിഷന്‍

ശ്രീ. വി. പി. സജീന്ദ്രന്‍

,, എം. . വാഹീദ്

,, ലൂഡി ലൂയിസ്

,, . പി. അബ്ദുള്ളക്കുട്ടി

()ശുചിത്വമിഷന്റെ ഉദ്ദേശലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും എന്തൊക്കെയാണ്; വിശദമാക്കുമോ;

(ബി)മാലിന്യമുക്ത കേരളം കര്‍മ്മപദ്ധതി നടപ്പാക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് മിഷന്റെ നേതൃത്വത്തില്‍ നടത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഡി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്; വിശദമാക്കുമോ?

3671

ശുചിത്വ മിഷന്‍

ശ്രീ. . ചന്ദ്രശേഖരന്‍

()ഉറവിട മാലിന്യ സംസ്കരണത്തിന് പഞ്ചായത്തുകള്‍ക്ക് ശുചിത്വമിഷന്‍ മുഖേന എത്ര തുകയാണ് നീക്കിവെച്ചിട്ടുള്ളത്;

(ബി)കാസര്‍കോട് ജില്ലയില്‍ ഏതെല്ലാം പഞ്ചായത്തുകളിലാണ് പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുള്ളത് എന്നറിയിക്കുമോ;

(സി)പദ്ധതി സമര്‍പ്പിക്കാത്ത പഞ്ചായത്തുകളില്‍ അത് സമര്‍പ്പിക്കുന്നതിനുവേണ്ടി തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?

3672

സംവരണ സീറ്റുകള്‍

ശ്രീ. . ചന്ദ്രശേഖരന്‍

()കാസര്‍കോട് ജില്ലയില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ത്രിതലപഞ്ചായത്തുകളില്‍ സംവരണം ചെയ്ത സീറ്റുകള്‍ എത്ര വീതമാണ് എന്നറിയിക്കുമോ;

(ബി)പട്ടികവര്‍ഗ്ഗ വിഭാഗത്തിന് ജനസംഖ്യാനുപാതികമായി സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ടോ;

(സി)ഇല്ലെങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ?

3673

ഡബിള്‍ എന്‍ട്രി അക്കൌണ്ടിംഗ് സമ്പ്രദായം

ശ്രീ. കെ. ശിവദാസന്‍ നായര്‍

'' പാലോട് രവി

'' ബെന്നി ബെഹനാന്‍

'' കെ. മുരളീധരന്‍

()പഞ്ചായത്തുകളില്‍ കമ്പ്യൂട്ടര്‍വല്‍കൃത ഡബിള്‍ എന്‍ട്രി അക്കൌണ്ടിംഗ് സമ്പ്രദായം ഏര്‍പ്പെടുത്താന്‍ പദ്ധതി രൂപവല്‍ക്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്; വിശദമാക്കുമോ;

(ഡി)പദ്ധതി നടത്തിപ്പിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

3674

ഫ്രണ്ട് ഓഫീസ്” സംവിധാനം

ശ്രീ. സി.എഫ്. തോമസ്

,, മോന്‍സ് ജോസഫ്

,, റ്റി.യു. കുരുവിള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()ഗ്രാമ പഞ്ചായത്തുകളില്‍ പൊതുജനങ്ങള്‍ക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാക്കാന്‍ “ഫ്രണ്ട് ഓഫീസ്” സംവിധാനം ഏര്‍പ്പെടുത്തുമോ ;

(ബി)ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പിലാക്കാന്‍ ഉദ്ദേശിച്ച് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ ?

3675

പഞ്ചായത്തുകളിലെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍

ശ്രീ. ഹൈബി ഈഡന്‍

()കേരളത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ എത്ര പേര്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരായി ജോലിചെയ്യുന്നുണ്ട് ;

(ബി)ക്ളര്‍ക്ക്-ടൈപ്പിസ്റിന്റെ 10/11/2010 - ല്‍ നിലവില്‍വന്ന റാങ്ക് ലിസ്റിലുള്ളവരെ ഗ്രാമപഞ്ചായത്തുകളില്‍ പുതുതായി അനുവദിച്ച ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഉള്‍പ്പെടെയുള്ള തസ്തികകളിലേക്ക് നിയമനം നല്‍കുന്നതിന് പരിഗണിക്കുമോ ?

3676

പഞ്ചായത്തുകളില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

ശ്രീ. വി. പി. സജീന്ദ്രന്‍

()പതിനാല് ജില്ലകളിലും എല്‍.ഡി. ടൈപ്പിസ്റ് റാങ്ക് ലിസ്റ് നിലവിലുണ്ടോ;

(ബി)എല്ലാ പഞ്ചായത്തുകളിലും വിവരാവകാശ സേവനത്തിന്റെയും മറ്റനുബന്ധ സേവനങ്ങളുടെയും ഭാഗമായി ഒരു ഡാറ്റാ-എന്‍ട്രി ഓപ്പറേറ്ററുടെ തസ്തിക നിലവിലുണ്ടോ;

(സി)ഈ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണോ; വിശദമാക്കുമോ;

(ഡി)എങ്കില്‍ ഈ തസ്തികയിലെ നിയമനം എല്‍.ഡി.ടൈപ്പിസ്റ് റാങ്ക് ലിസ്റില്‍ നിന്നും നടത്താനാവശ്യമായ നടപടി സ്വീകരിക്കുമോ?

3677

എല്‍.എസ്.ജി.ഡി എഞ്ചിനീയറിംഗ് വിഭാഗത്തില്‍ മിനിസ്റീരിയല്‍ കേഡര്‍

ശ്രീമതി ജമീലാ പ്രകാശം

()എല്‍.എസ്.ജി.ഡി എഞ്ചിനീയറിംഗ് വിഭാഗത്തില്‍ മിനിസ്റീരിയല്‍ കേഡര്‍ രൂപീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;

(ബി)എല്‍.എസ്.ജി.ഡി എഞ്ചിനീയറിംഗ് വിഭാഗത്തില്‍ മിനിസ്റീരിയല്‍ കേഡറിന്റെ ഭാഗമായി സൂപ്പര്‍വൈസറി തസ്തികകള്‍ സൃഷ്ടിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകുമോ;

(സി)സ്ഥിരമായി പുനര്‍വിന്യാസത്തിലൂടെ എല്‍.എസ്.ജി.ഡി എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് ഓപ്ഷന്‍ നല്‍കിവന്ന ജീവനക്കാര്‍ക്ക് സൂപ്പര്‍വൈസറി തസ്തികയിലേക്ക് പ്രൊമോഷന്‍ ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ഡി)എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ?

3678

സി.ഡി.എസ്സ്. അക്കൌണ്ടന്റുമാര്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് നിലവില്‍ സി.ഡി.എസ്സിന് കീഴില്‍ എത്ര അക്കൌണ്ടന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കാമോ;

(ബി)സി.ഡി.എസ്സ് അക്കൌണ്ടന്റുമാരെ പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഇതിനകം പിരിച്ചുവിടല്‍ ഉത്തരവ് ഇറങ്ങിയിട്ടുണ്ടോ; ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(സി)സി.ഡി.എസ്സ് അക്കൌണ്ടന്റുമാരെ പിരിച്ചുവിടാന്‍ ഇടയായ സാഹചര്യമെന്തെന്ന് വിശദമാക്കാമോ?

3679

ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുളള റോഡുകള്‍

ശ്രീമതി പി. അയിഷാ പോറ്റി

()കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുളള റോഡുകളുടെ പേരു വിവരവും ചെയിനേജും വെളിപ്പെടുത്തുമോ;

(ബി)പ്രസ്തുത റോഡുകളുടെ പുനരുദ്ധാരണത്തിന് 2011-12, 2012-13 സാമ്പത്തിക വര്‍ഷങ്ങളില്‍ വകയിരുത്തിയ തുകയും ആയതിന്റെ പുരോഗതിയും വ്യക്തമാക്കുമോ?

3680

വൈക്കം നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളുടെ പ്രവര്‍ത്തനം

ശ്രീ. കെ. അജിത്

()2012 -13 വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ വൈക്കം നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകള്‍ ഓരോ മേഖലയിലും എത്ര ശതമാനംവീതം തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)വൈക്കം നിയോജകമണ്ഡലത്തിലെ ഓരോ പഞ്ചായത്തുകളും പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തിനായി എത്ര തുക വീതം കഴിഞ്ഞ സാമ്പത്തികവര്‍ഷം നീക്കിവച്ചു എന്നും ഇതില്‍ എത്ര തുകയാണ് ചെലവഴിച്ചതെന്നും വ്യക്തമാക്കുമോ?

3681

പാലക്കാട് ജില്ലയിലെ പഞ്ചായത്തുകള്‍ വിനിയോഗിച്ച പദ്ധതിവിഹിതം

ശ്രീ. എം. ഹംസ 

()2012 -13 വര്‍ഷത്തെ പദ്ധതിവിഹിതം മുഴുവനായി വിനിയോഗിച്ച എത്ര പഞ്ചായത്തുകള്‍ പാലക്കാട് ജില്ലയിലുണ്ട്; വ്യക്തമാക്കാമോ;

(ബി)പദ്ധതിവിഹിതത്തിന്റെ 50% ല്‍ താഴെ ചെലവഴിച്ച എത്ര പഞ്ചായത്തുകള്‍ പാലക്കാട് ജില്ലയിലുണ്ട്; ഏതെല്ലാം; ചെലവഴിച്ച തുകയുടെ ശതമാന കണക്ക് വ്യക്തമാക്കാമോ; ചെലവഴിക്കാതിരുന്നതിന്റെ വിശദീകരണം ലഭ്യമാണോ; ആയത് വ്യക്തമാക്കാമോ;

(സി)പാലക്കാട് ജില്ലയിലെ ഓരോ ഗ്രാമപഞ്ചായത്തിനും 2012-13 വര്‍ഷത്തെ പദ്ധതി വിഹിതമായി എത്ര തുകയാണ് അനുവദിച്ചത്; എത്ര വിനിയോഗിച്ചു എന്ന കണക്ക് ഗ്രാമപഞ്ചായത്തടിസ്ഥാനത്തില്‍ നല്‍കുമോ;

(ഡി)പദ്ധതിവിഹിതം ചെലവഴിക്കാതിരുന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

3682

തിരൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍

ശ്രീ. സി. മമ്മൂട്ടി

()തിരൂര്‍ മണ്ഡലത്തില്‍ 2011-12, 2012-13 വര്‍ഷങ്ങളില്‍ സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;

(ബി)തിരൂര്‍ മണ്ഡലത്തില്‍ 2013-14 വര്‍ഷം സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കാന്‍ പോകുന്ന പദ്ധതികള്‍ സംബന്ധിച്ച് വ്യക്തമാക്കാമോ;

(സി)പഞ്ചായത്ത് വകുപ്പ് തിരൂര്‍ മണ്ഡലത്തിലെ ആതവനാട്, വെട്ടം, കല്പകഞ്ചേരി, തിരുന്നാവായ, തലക്കാട്, വളവന്നൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്ക് വേണ്ടി 2011-12, 2012-13 വര്‍ഷങ്ങളില്‍ എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിയത് എന്ന് വ്യക്തമാക്കാമോ;

(ഡി)2013-14 വര്‍ഷത്തില്‍ തിരൂര്‍ മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകള്‍ക്ക് വേണ്ടി നടപ്പിലാക്കാന്‍ പോകുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ?

3683

പഞ്ചായത്തുകളുടെ ഉടമസ്ഥതയില്‍ ഉളളതും ഉപയോഗിക്കാത്തതുമായ ഭൂമി

ശ്രീ. എസ്. ശര്‍മ്മ

വൈപ്പിന്‍ മണ്ഡലത്തിലെ ഓരോ പഞ്ചായത്തുകളുടെ ഉടമസ്ഥതയില്‍ ഉള്ളതും എന്നാല്‍ നിലവില്‍ ഉപയോഗിക്കാത്തതുമായ ഭൂമിയുടെ വിസ്തീര്‍ണ്ണം പഞ്ചായത്ത് തിരിച്ച് വിശദീകരിക്കുമോ?

3684

പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തില്‍ ഇലക്ട്രിക് ശ്മശാനം

ശ്രീ. ബി. സത്യന്‍

()തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തില്‍ ഇലക്ട്രിക് ശ്മശാനം നിര്‍മ്മാണവുമായി ബന്ധപ്പെട്ട്എന്തെല്ലാം നടപടികള്‍ സ്വീകരി ച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;

(ബി)ബന്ധപ്പെട്ട ഫയല്‍ നമ്പര്‍ ലഭ്യമാക്കാമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.