UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

642

കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. മാത്യു റ്റി. തോമസ്

'' ജോസ് തെറ്റയില്‍

'' സി.കെ. നാണു

()കേരളത്തില്‍ ആകെ എത്ര പൊതു മേഖലാ വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു;

(ബി)അവയില്‍ എത്ര എണ്ണം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു; എത്ര എണ്ണമാണ് നഷ്ടത്തിലുള്ളത്;

(സി)അവ സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(ഡി)എത്ര പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ പൂട്ടി കിടക്കുന്നു;

()എന്ന് മുതലാണ് അവ പൂട്ടിക്കിടക്കുന്നത്;

(എഫ്)പൂട്ടിക്കിടക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ എന്തെങ്കിലും നടപടി ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുണ്ടോ;

(ജി)ഉണ്ടെങ്കില്‍ അത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

643

പൊതുമേഖലാ വ്യവസായങ്ങള്‍

ശ്രീമതി ഗീതാഗോപി

()പൊതുമേഖലാ വ്യവസായങ്ങളോടുള്ള സര്‍ക്കാരിന്റെ പൊതുവായ സമീപനം എന്താണെന്ന് വ്യക്തമാക്കാമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പൊതുമേഖലയില്‍ ആരംഭിച്ച പുതിയ വ്യവസായ സംരംഭങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;

(സി)2011-12 സാമ്പത്തിക വര്‍ഷത്തില്‍ ലാഭകരമായി പ്രവര്‍ത്തിച്ചതും നഷ്ടത്തിലായിവന്നതുമായ പൊതുമേഖലാവ്യവസായ സ്ഥാപനങ്ങളുടെ വിശദവിവരം ലഭ്യമാക്കുമോ;

(ഡി)2011-12 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിന് ലാഭവിഹിതം നല്‍കിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏതെല്ലാമെന്ന് അറിയിക്കുമോ ?

644

പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണം

ശ്രീ. കെ. ശിവദാസന്‍ നായര്‍

()സംസ്ഥാനത്ത് ഇപ്പോള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ പുനരുദ്ധരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;

(ബി)കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലാഭം പെരുപ്പിച്ച് കാണിക്കാന്‍ പ്രസ്തുത സ്ഥാപനങ്ങളുടെ കണക്കുകളില്‍ കൃത്രിമം കാണിച്ചതായി ബോദ്ധ്യപ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

645

അടിസ്ഥാന സൌകര്യ വികസനത്തിനായുളള പൊതുമേഖലാ സ്ഥാപനങ്ങള്‍

ശ്രീ. പി. . മാധവന്‍

,, അന്‍വര്‍ സാദത്ത്

,, വി. പി. സജീന്ദ്രന്‍

,, ലൂഡീ ലൂയിസ്

()വ്യവസായ അടിസ്ഥാന സൌകര്യ വികസനത്തിനായി ഏതെല്ലാം പൊതു മേഖലാ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിച്ചു വരുന്നത്;

(ബി)ഇവയുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;

(സി)പ്രാദേശിക അടിസ്ഥാന സൌകര്യത്തിനും വ്യവസായ വികസനത്തിനും എന്തെല്ലാം കാര്യങ്ങളാണ് ഇവ നിര്‍വ്വഹിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാമാണ് ?

646

ടെക്സ്റൈല്‍ വ്യവസായത്തിലെ സംസ്ഥാന പങ്കാളിത്തം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

,, പി. കെ. ബഷീര്‍

,, സി. മോയിന്‍കുട്ടി

,, വി. എം. ഉമ്മര്‍ മാസ്റര്‍

()ഭാരതത്തിന്റെ ടെക്സ്റൈല്‍ വ്യവസായത്തില്‍, സംസ്ഥാനത്തിന്റെ പങ്കാളിത്തം എത്രത്തോളമുണ്ടെന്ന് വിശദമാക്കുമോ;

(ബി)അതു വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതിനായി എന്തൊക്കെ പദ്ധതികളാണ് പരിഗണനയിലുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)നിലവില്‍ എത്ര ടെക്സ്റൈല്‍ മില്ലുകള്‍ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്; അവയുടെ ലാഭകരമായ പ്രവര്‍ത്തനത്തിന് വിഘാതമായി നില്‍ക്കുന്ന ഘടകങ്ങളെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

647

ടെക്സ്റൈല്‍ കോര്‍പ്പറേഷന്‍ മില്ലുകളുടെ നവീകരണം

ശ്രീ. കെ. ശിവദാസന്‍ നായര്‍

()സംസ്ഥാനത്തെ ടെക്സ്റൈല്‍ കോര്‍പ്പറേഷന്റെ മില്ലുകളുടെ നവീകരണത്തിനും പ്രവര്‍ത്തനത്തിനുമായി ഈ സര്‍ക്കാരിന്റെ കാലത്ത് എത്ര തുക അനുവദിച്ചുവെന്ന് വിശദമാക്കുമോ ;

(ബി)നവീകരണ പ്രവര്‍ത്തനങ്ങള്‍ എത്ര സ്ഥാപനങ്ങളില്‍ ആരംഭിച്ചുവെന്ന് വിശദീകരിക്കാമോ ?

648

അടച്ചുപൂട്ടിയ വ്യവസായങ്ങള്‍

ശ്രീ. വി. ശിവന്‍കുട്ടി

()ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം സംസ്ഥാനത്ത് അടച്ചുപൂട്ടപ്പെട്ട വ്യവസായ സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ബി)അവയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവയുടെ പട്ടിക വെവ്വേറെ ലഭ്യമാക്കുമോ ?

649

ലോഡ്ഷെഡ്ഡിംഗ് മൂലം നഷ്ടത്തിലായ പൊതുമേഖലാസ്ഥാപനങ്ങള്‍

ശ്രീ. എം. ചന്ദ്രന്‍

()അനിയന്ത്രിതമായ പവര്‍കട്ടും ലോഡ്ഷെഡ്ഡിംഗും കാരണം ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന ഏതെങ്കിലും പൊതുമേഖലാസ്ഥാപനങ്ങള്‍ നഷ്ടത്തിലായിട്ടുണ്ടോ ; വ്യക്തമാക്കാമോ ;

(ബി)ഈ വ്യവസായസ്ഥാപനങ്ങളുടെ നഷ്ടം നികത്തുന്നതിനുവേണ്ടി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ;

(സി)വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതുമേഖലാവ്യവസായങ്ങളുടെ നിലനില്‍പ്പിനുവേണ്ടി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ;

(ഡി)എങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

650

സംരംഭകത്വ സഹായ പദ്ധതി

ശ്രീ. . കെ. വിജയന്‍

()ചെറുകിട സംരംഭങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്ന പദ്ധതിയുടെ (സംരംഭകത്വ സഹായ പദ്ധതി) പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണ്;

(ബി)ഈ പദ്ധതിയിന്‍ പ്രകാരമുള്ള ഗുണഭോക്താക്കള്‍ ആരൊക്കെയാണ്;

(സി)ഈ പദ്ധതിയില്‍ പരമാവധി എത്ര രൂപയാണ് സബ്സിഡി ലഭിക്കുക;

(ഡി)ഇതിനു വേണ്ടി നടപ്പു സാമ്പത്തിക വര്‍ഷം എത്ര രൂപയാണ് വിനിയോഗിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശം നല്‍കുമോ?

651

പൊതുമേഖലാ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ഇടനിലക്കാരുടെ പങ്ക്

ശ്രീ. കെ. എന്‍. . ഖാദര്‍

()പൊതുമേഖലാ സ്ഥാപനങ്ങളില്‍ അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതിലും ഉല്പന്നങ്ങള്‍ വിറ്റഴിക്കുന്നതിലും ഇടനിലക്കാരെ പ്രയോജനപ്പെടുത്താറുണ്ടോ;

(ബി)ലാഭകരമായി ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും ഉല്പന്നങ്ങളുടെ വില കൃത്യസമയത്ത് ഈടാക്കുവാനും ഇടനിലക്കാരുടെ സാന്നിദ്ധ്യം സഹായകമാണെന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കാമോ?

652

മലബാര്‍ സിമന്റ്സ് ഗ്രൈന്റിംഗ് യൂണിറ്റിന്റെ പ്രവര്‍ത്തനം

ശ്രീ. . എം. ആരിഫ്

()ചേന്നംപള്ളിപ്പുറത്തെ മലബാര്‍ സിമന്റ്സ് ഗ്രൈന്റിംഗ് യൂണിറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചത് എന്നാണ്; എന്ത് കാരണത്താലാണ് പ്രവര്‍ത്തനം നിര്‍ത്തിവച്ചതെന്ന് വ്യക്തമാക്കാമോ;

(ബി)കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഈ സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കുന്നതിനായി മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷംവ്യവസായവകുപ്പ്മന്ത്രിയുടെയും സ്ഥലം എം.എല്‍.എ യുടേയും സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയുടെ തീരുമാനങ്ങള്‍ എന്തൊക്കെയാണ് എന്ന് അറിയിക്കുമോ;

(ഡി)ഈ തീരുമാനങ്ങള്‍ നടപ്പിലാക്കുവാന്‍ വൈകിയത് എന്തുകൊണ്ടാണ്;

()ഈ തീരുമാനങ്ങള്‍ നടപ്പിലാക്കി എന്നേക്ക് ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

653

ബ്രഹ്മോസ് ഏറോസ്പേയ്സ് തിരുവനന്തപുരം ലിമിറ്റഡ്

ശ്രീ. പി. തിലോത്തമന്‍

()ബ്രഹ്മോസ് ഏറോസ്പേയ്സ് തിരുവനന്തപുരം ലിമിറ്റഡ് പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണോ;

(ബി)ഈ സ്ഥാപനത്തിനുവേണ്ടി എവിടെയെല്ലാം ഭൂമി അനുവദിച്ചിട്ടുണ്ട്; എത്ര വീതം;

(സി)ബ്രഹ്മോസിന്റെ വികസനം സംബന്ധിച്ച് കേരള സര്‍ക്കാരുമായി ഏതെങ്കിലും കരാര്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ;

(ഡി)ഈ സ്ഥാപനത്തിന്റെ 2008 മുതല്‍ 2012 വരെയുള്ള ലാഭനഷ്ട കണക്ക് ഏതു തരത്തിലാണെന്നു വെളിപ്പെടുത്തുമോ?

654

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സിലെ നിയമനങ്ങള്‍

ശ്രീ. വി. ശിവന്‍കുട്ടി

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തിരുവനന്തപുരം ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡകട്സില്‍ ദിവസവേതനാടിസ്ഥാനത്തിലോ കരാറടിസ്ഥാനത്തിലോ വിവിധ തസ്തികകളില്‍ ജീവനക്കാരെ നിയമിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ആയതിന്റെ എല്ലാ വിശദാംശങ്ങളും ലഭ്യമാക്കുമോ ?

655

കേരള സ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ്

ശ്രീ. ജി. എസ്. ജയലാല്‍

()കേരളാ സ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസില്‍ ആകെ എത്ര ജീവനക്കാരുണ്ട്; ഇതില്‍ സ്ഥിരം ജീവനക്കാര്‍ എത്ര; താല്‍ക്കാലിക ജീവനക്കാര്‍ എത്ര; മറ്റു തരത്തിലുളള ജീവനക്കാര്‍ എത്ര; കാര്‍ഗോ വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ എത്ര;

(ബി)ഈ സ്ഥാപനം ഏതെങ്കിലും വിദേശ കമ്പിനികളുമായി ചേര്‍ന്ന് കാര്‍ഗോ ഓപ്പറേഷന്‍ നടത്താന്‍ ധാരണയായിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ വിദേശകമ്പനി ഏതാണ്; ഇവരുടെ പ്രവര്‍ത്തനം എന്നു മുതല്‍ തുടങ്ങുന്നതിനാണ് തീരുമാനിച്ചിട്ടുളളതെന്നു വ്യക്തമാക്കുമോ;

(സി)ഈ കേരള സംസ്ഥാന ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ഇപ്പോള്‍ ലാഭകരമായാണോ പ്രവര്‍ത്തിക്കുന്നതെന്നു വെളിപ്പെടുത്തുമോ;

(ഡി)ഈ സ്ഥാപനം കഴിഞ്ഞ ആറു വര്‍ഷത്തില്‍ ഓരോ വര്‍ഷവും നേടിയ ലാഭം എത്ര; ഈ ലാഭത്തില്‍ ഓരോ വര്‍ഷവും എത്ര തുക വീതം ലാഭവിഹിതമായി ഗവണ്‍മെന്റിനു നല്‍കി;

()വളരെയേറെ ലാഭമുണ്ടാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ സ്ഥാപനത്തെ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തുന്നതിനും വിദേശകമ്പനികളുമായി ധാരണയിലെത്താനുളള നീക്കം തടയുന്നതിനും എന്തു നടപടികളാണു സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നു വിശദമാക്കുമോ?

656

കേരള സ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് നേരിടുന്ന പ്രതിസന്ധികള്

ശ്രീ. പി. തിലോത്തമന്‍

()കേരള സ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ വിശദമാക്കുമോ;

(ബി)സര്‍ക്കാരാശുപത്രികളുടെ ആവശ്യത്തിനായി എത്ര രൂപയുടെ മരുന്ന് കെ.എസ്.ഡി.പി.യില്‍ നിന്നും ഇതിനോടകം സംഭരിച്ച് ആശുപത്രികളില്‍ എത്തിച്ചുവെന്നു വിശദമാക്കുമോ;

(സി)കെ.എസ്.ഡി.പി. ഉത്പാദിപ്പിക്കുന്ന മരുന്നുകള്‍ ഗുണനിലവാരം പരിശോധിച്ച് എല്ലാ സര്‍ക്കാര്‍ ആതുരാലയങ്ങളിലൂടെയും വിതരണം ചെയ്യുന്നതിനു സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?

657

കൊച്ചിയിലെ പെട്രോനെറ്റ് എല്‍.എന്‍.ജി. പദ്ധതി

ശ്രീ. എസ്. ശര്‍മ്മ

()കൊച്ചിയിലെ പെട്രോനെറ്റ് എല്‍.എന്‍.ജി. പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി ഏതുഘട്ടം വരെയായി എന്ന് വ്യക്തമാക്കാമോ ;

(ബി)ഈ പദ്ധതി എന്നത്തേക്ക് പൂര്‍ത്തിയാകുമെന്ന് വ്യക്തമാക്കാമോ ;

(സി)സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഊര്‍ജ്ജ പ്രതിസന്ധി മറികടക്കുന്നതിന് ഈ പദ്ധതി എത്രത്തോളം സഹായകരമാകുമെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ ?

658

കിനാലൂരിലെ കെ.എസ്..ഡി.സി. വ്യവസായ വികസന കേന്ദ്രം

ശ്രീ. പുരുഷന്‍ കടലുണ്ടി

()കിനാലൂരിലെ കെ.എസ്..ഡി.സി. വ്യവസായ വികസന കേന്ദ്രത്തിലെ അടിസ്ഥാന സൌകര്യങ്ങള്‍ക്കുവേണ്ടി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എന്തെല്ലാം പരിപാടികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത് ;

(ബി)ഇവിടെ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് നിലനില്‍ക്കുന്ന പ്രധാന തടസ്സം എന്താണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടോ ;

(സി)എങ്കില്‍ തടസ്സം ഒഴിവാക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

659

കേരള സോപ്സിന്റെ വിപുലീകരണം

ശ്രീ. . പ്രദീപ്കുമാര്‍

()കേരളാ സോപ്സില്‍ എന്തെല്ലാം ഉല്‍പ്പന്നങ്ങളാണ് ഉല്‍പ്പാദിപ്പിക്കുന്നതെന്ന് വിശദമാക്കാമോ;

(ബി)പുതിയ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും, കമ്പനി വിപുലീകരിക്കുന്നതിനും എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചതെന്ന് വിശദമാക്കുമോ?

660

കോഴിക്കോട് കേരളാ സോപ്സിലെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനം

ശ്രീ..പ്രദീപ്കുമാര്‍

()കോഴിക്കോട് കേരളാ സോപ്സില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം എത്ര രൂപയുടെ ഉല്‍പ്പന്നങ്ങളാണ് വില്‍പ്പന നടത്തിയതെന്ന് വിശദമാക്കുമോ?

(ബി)ഇതിന്റെ ഭാഗമായി എത്ര രൂപയുടെ ലാഭമുണ്ടായി എന്ന് വ്യക്തമാക്കുമോ;

(സി)കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭനഷ്ടക്കണക്കിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

 
<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.