UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

661

കുറ്റിപ്പുറം മാല്‍കോ ടെക്സ് സഹകരണ സ്പിന്നിംഗ് മില്ല്

ഡോ. കെ. ടി. ജലീല്‍

()കുറ്റിപ്പുറം മാല്‍കോ ടെക്സ് സഹകരണ സ്പിന്നിംഗ് മില്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ നിന്നും എത്ര രൂപയാണ് വായ്പ എടുത്തിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;

(ബി)ഇതില്‍ എത്ര രൂപയാണ് തിരിച്ചടച്ചിട്ടുള്ളത്;

(സി)മുതലും പലിശയും അടക്കം ഇനി എത്ര രൂപ തിരിച്ചടക്കാനുണ്ട്;

(ഡി)ഈ ബാധ്യത തീര്‍ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?

662

കെല്‍ട്രോണിലെ സേവന വേതന വ്യവസ്ഥകള്‍

ശ്രീ. . ചന്ദ്രശേഖരന്‍

()കെല്‍ട്രോണില്‍ നിലവിലുള്ള സേവന വേതന വ്യവസ്ഥകളുടെ കാലാവധി അവസാനിച്ചത് എന്നാണെന്ന് അറിയിക്കാമോ;

(ബി)കരാര്‍ പുതുക്കുന്നതിനും ശമ്പള വര്‍ദ്ധനവിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ എന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അറിയിക്കാമോ;

(സി)അതുവരെ ഇടക്കാലാശ്വാസം അനുവദിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ എന്നും എങ്കില്‍ എന്നുമുതല്‍ നടപ്പിലാകുമെന്നും അറിയിക്കാമോ?

663

എമര്‍ജിംഗ് കേരളയില്‍ അവതരിപ്പിക്കപ്പെട്ട പദ്ധതികള്‍

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

,, . ചന്ദ്രശേഖരന്‍

,, പി. തിലോത്തമന്‍

,, വി. ശശി

()എമര്‍ജിംഗ് കേരളയില്‍ അവതരിപ്പിക്കപ്പെട്ട പദ്ധതികളുടെ തുടര്‍ നടപടികള്‍ക്ക് വകുപ്പുകള്‍ സഹകരിക്കുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായുള്ള ഇന്‍വെസ്റ്മെന്റ് ക്ളീയറന്‍സ് ബോര്‍ഡ്, മുഖ്യമന്ത്രി അദ്ധ്യക്ഷനായുള്ള ഇന്‍വെസ്റ്മെന്റ് പ്രൊമോഷന്‍ കൌണ്‍സിലിന് നല്‍കിയ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ;

(സി)എമര്‍ജിംഗ് കേരളയ്ക്കുവേണ്ടി ഇതുവരെ എത്ര തുക ചെലവഴിച്ചു ?

664

എമര്‍ജിംഗ് കേരളയില്‍ അവതരിപ്പിക്കപ്പെട്ട പദ്ധതികളുടെ നേട്ടങ്ങള്‍

ശ്രീ. എളമരം കരീം

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, വി. ശിവന്‍കുട്ടി

,, ബി. ഡി. ദേവസ്സി

()എമര്‍ജിംഗ് കേരളയില്‍ അവതരിപ്പിക്കപ്പെട്ട പദ്ധതികളുടെ പ്രായോഗികതയും ഭൌതികവും സാമ്പത്തികവുമായ നേട്ടങ്ങളും വിലയിരുത്തുകയുണ്ടായോ;

(ബി)പദ്ധതികളുടെ സാമൂഹ്യപ്രസക്തിയും പാരിസ്ഥിതിക പ്രത്യാഘാതങ്ങളും സംസ്ഥാനത്തിന്റെ പ്രയോജനവും വിശകലനം ചെയ്തിട്ടുണ്ടോ; ഇത് ഏത് ഏജന്‍സി വഴിയാണ് നടത്തിയത്; വിശദമാക്കാമോ;

(സി)പദ്ധതികള്‍ക്കാവശ്യമായി വരുന്ന സ്ഥലത്തിന്റെ ലഭ്യത ഉറപ്പായിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)ഇന്‍വെസ്റ്മെന്റ് ക്ളീയറന്‍സ് ബോര്‍ഡ് ഇതു സംബന്ധിച്ച് എന്തെല്ലാം ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ട് വിശദമാക്കാമോ?

665

ചെറുകിടവ്യവസാങ്ങള്‍ക്കായുളള നിക്ഷേപകസംഗമം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, വി. പി. സജീന്ദ്രന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, എം. പി. വിന്‍സെന്റ്

()ചെറുകിട വ്യവസായങ്ങള്‍ക്കായി എമര്‍ജിംഗ് കേരളയ്ക്ക് സമാനമായ സംരംഭം സംഘടിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുടെ നേതൃത്വത്തിലാണ് ഇത് സംഘടിപ്പിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

666

'എമര്‍ജിംഗ് കേരള'

പ്രൊഫ. സി. രവീന്ദ്രനാഥ്

()എമര്‍ജിംഗ് കേരള വഴി എത്ര വ്യവസായ സംരംഭകരാണ് കേരളത്തില്‍ വ്യവസായങ്ങള്‍ തുടങ്ങുന്നതിനായി സമീപിച്ചിട്ടുള്ളത് എന്ന് അറിയിക്കുമോ ;

(ബി)ഇതില്‍ ഊര്‍ജ്ജ വകുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും പദ്ധതി തുടങ്ങുന്നതിനായി സംരംഭകര്‍ മുന്നോട്ട് വന്നിട്ടുണ്ടോ; വ്യക്തമാക്കുമോ ?

667

എമര്‍ജിംഗ് കേരളയും പദ്ധതികളും

ശ്രീ. കെ. വി. വിജയദാസ്

()എമര്‍ജിംഗ് കേരളയുടെ ഭാഗമായി എത്ര പുതിയ പദ്ധതികള്‍ ആരംഭിക്കുവാന്‍ കഴിഞ്ഞു; വിശദാംശം നല്‍കുമോ;

(ബി)ഇതിന്റെ ഭാഗമായി എത്ര കോടി രൂപയുടെ നിക്ഷേപം നടന്നുവെന്ന് വ്യക്തമാക്കുമോ?

668

'എമര്‍ജിംഗ് കേരള' വഴി വ്യവസായം ആരംഭിക്കാന്‍ മുന്നോട്ടു വന്ന സ്ഥാപനങ്ങള്‍

ശ്രീ. . പ്രദീപ്കുമാര്‍

()എമര്‍ജിംഗ് കേരള വഴി കോഴിക്കോട് ജില്ലയില്‍ എത്ര സ്വകാര്യ സ്ഥാപനങ്ങള്‍ വ്യവസായം ആരംഭിക്കുവാന്‍ മുന്നോട്ട് വന്നിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി)ഈ സ്ഥാപനങ്ങള്‍ക്ക് വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനാവശ്യമായ എന്തെല്ലാം നടപടികളാണ്

സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?

669

എമര്‍ജിംഗ് കേരളയുടെ ഭാഗമായി വന്ന പുതിയ പദ്ധതികള്‍

ശ്രീ. എസ്. ശര്‍മ്മ

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം തുടങ്ങിയ പുതിയ വ്യവസായങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ബി)എമര്‍ജിംഗ് കേരളയുടെ ഭാഗമായി വന്ന പുതിയ പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;

(സി)ഇതിന് എത്ര തുകയാണ് കണക്കാക്കുന്നത് എന്ന് വ്യക്തമാക്കാമോ?

670

പുതിയ വ്യാവസായികനയം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, കെ. മുരളീധരന്‍

,, വി. ഡി. സതീശന്‍

,, പി. സി. വിഷ്ണുനാഥ്

()സംസ്ഥാനത്ത് ഒരു പുതിയ വ്യാവസായികനയം ആവിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)നയത്തിന്റെ കാഴ്ചപ്പാടുകള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)വ്യാവസായിക നിക്ഷേപ പ്രോത്സാഹനത്തിലൂടെ സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് എന്തെല്ലാം കാര്യങ്ങളാണ് നയത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

671

വ്യാപാര-വാണിജ്യമേഖലകള്‍

ശ്രീ. പി. സി. വിഷ്ണുനാഥ്

,, ഡൊമിനിക് പ്രസന്റേഷന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, ആര്‍. സെല്‍വരാജ്

()സംസ്ഥാനത്ത് വ്യാപാര-വാണിജ്യമേഖലകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എവിടെയെല്ലാമാണ് ഇവ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഈ പ്രദേശങ്ങളുടെ സാമ്പത്തികവളര്‍ച്ചയ്ക്കും, വ്യാപാര-വാണിജ്യപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പി ക്കുന്നതിനും ഇത് എത്രമാത്രം പ്രയോജനപ്പെടുമെന്നാണു കരുതുന്നത്?

672

കുടില്‍ വ്യവസായം

പ്രൊഫ. സി. രവീന്ദ്രനാഥ്

()കുടില്‍ വ്യവസായ രംഗത്തെ പ്രോല്‍സാഹിപ്പിക്കുവാന്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ എന്തൊക്കെയാണ് വിശദമാക്കാമോ?

673

ഇലക്ട്രോണിക് ഹബ് പദ്ധതി

ശ്രീ. സി. പി. മുഹമ്മദ്

,, ബെന്നി ബെഹനാന്‍

,, വര്‍ക്കല കഹാര്‍

,, വി. ഡി. സതീശന്‍

()ഇലക്ട്രോണിക് ഹബ് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി)ഇലക്ട്രോണിക് വ്യവസായങ്ങളെ സഹായിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;

(ബി)ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്?

674

വ്യവസായത്തിന് അനുവദിച്ച ഭൂമിയുടെ തിരിച്ചെടുക്കല്‍

ശ്രീ. ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

,, സി.പി. മുഹമ്മദ്

,, കെ. ശിവദാസന്‍ നായര്‍

()വ്യവസായം തുടങ്ങുന്നതിനായി അനുവദിച്ച ഭൂമി തിരിച്ചെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശം ലഭ്യമാക്കുമോ;

(സി)എത്ര ഏക്കര്‍ ഭൂമിയാണ് കമ്പനികളില്‍ നിന്ന് ഇങ്ങനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

675

മാവേലിക്കര മണ്ഡലത്തിലെ ഗ്ളാസ് ഫാക്ടറി

ശ്രീ. ആര്‍.രാജേഷ്

()മാവേലിക്കര മണ്ഡലത്തിലെ ഗ്ളാസ് ഫാക്ടറിയുടെ സ്ഥലം വ്യവസായ വകുപ്പിനുകീഴില്‍ നിന്നും ഏത് സൊസൈറ്റിക്കാണ് കൈമാറിയത്; ഈ സൊസൈറ്റി പ്രസ്തുത സ്ഥലം വ്യവസായം തുടങ്ങുന്നതിനായി ആര്‍ക്കെങ്കിലും നല്‍കിയിട്ടുണ്ടോ; എത്ര അപേക്ഷകള്‍ ഇതിനായി പരിഗണിച്ചു;കൈമാറിയ സ്ഥലത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)ഏത് പദ്ധതികള്‍ക്കാണ് കൈമാറിയത്; നടപ്പിലാക്കുന്ന പദ്ധതികളെ സംബന്ധിച്ച പഠനം നടത്തിയിട്ടുണ്ടോ; പാരിസ്ഥിതിക ബുദ്ധിമുട്ടുണ്ടാക്കുന്ന പദ്ധതികളല്ല എന്ന് ഉറപ്പുവരുത്തിയിട്ടുണ്ടോ?

676

കാസര്‍കോട് അനന്തപുരം, ചട്ടഞ്ചാല്‍ എന്നിവിടങ്ങളില്‍ വ്യവസായ വകുപ്പിന് അനുവദിച്ച സ്ഥലവും അടിസ്ഥാന വികസനവും

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()കാസര്‍കോട് അനന്തപുരം, ചട്ടഞ്ചാല്‍ എന്നിവിടങ്ങളില്‍ വ്യവസായ വകുപ്പിന് എത്ര സ്ഥലം അനുവദിച്ചു കിട്ടിയിട്ടുണ്ട് ;

(ബി)എപ്പോഴാണ് ഇത് അനുവദിച്ച് കിട്ടിയത്;

(സി)ഇവിടെ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്ന വ്യവസായ യൂണിറ്റുകള്‍ ഏതൊക്കെയാണ് ;

(ഡി)ഇവിടെയുള്ള അടിസ്ഥാനസൌകര്യങ്ങള്‍ പുതിയ വ്യവസായം തുടങ്ങുന്നതിനു അനുയോജ്യമാണോ ;

()അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് ?

677

കാസര്‍ഗോഡ് ജില്ലയില്‍ കിന്‍ഫ്രയ്ക്കായി ഭൂമി ഏറ്റെടുക്കുന്ന നടപടി

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()കാസര്‍ഗോഡ് ജില്ലയില്‍ കിന്‍ഫ്രയ്ക്കായി ഭൂമി ഏറ്റെടുക്കുന്ന നടപടി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)ഏതെല്ലാം വില്ലേജുകളില്‍ എത്ര ഏക്കര്‍ വീതമാണ് കിന്‍ഫ്രയ്ക്ക് ഏറ്റെടുക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)ജില്ലയില്‍ കേരള സിറാമിക്സിന്റെ ഒരു യൂണിറ്റ് തുടങ്ങാനുള്ള നടപടി സ്വീകരിക്കുമോ?

678

സിഡ്കോയും കൈവശഭൂമിയും

ശ്രീ.കെ.ദാസന്‍

()വ്യവസായവകുപ്പിന് കീഴിലുള്ള സിഡ്കോയുടെ കൈവശം കോഴിക്കോട് ജില്ലയില്‍ എവിടെയെല്ലാം ഭൂമിയുണ്ട് എന്നത് വ്യക്തമാക്കുമോ; ഭൂമി ഏത് നിയോജക മണ്ഡലങ്ങളിലാണ് എന്നും ഭൂമി എത്ര വിസ്തീര്‍ണ്ണം എന്നും വിശദമായി വ്യക്തമാക്കുമോ;

(ബി)കൊയിലാണ്ടി മണ്ഡലത്തില്‍ മൂടാടി പഞ്ചായത്തില്‍ സിഡ്കോയുടെ കൈവശമുള്ള ഭൂമിയുണ്ടോ എന്നത് വ്യക്തമാക്കാമോ; ഈ ഭൂമിയില്‍ ഏതെങ്കിലും വ്യവസായ പദ്ധതി ആരംഭിക്കാന്‍ സര്‍ക്കാര്‍ നടപടി

സ്വീകരിക്കുമോ;

(സി)മൂടാടി വലിയമല കോളനി വികസന പദ്ധതി നിര്‍വ്വഹണം സിഡ്കോയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നത് വിശദമാക്കാമോ; പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് സിഡ്കോ ഇതുവരെ മുന്നോട്ട് കൊണ്ടുപോയിട്ടുളള നടപടികള്‍ എന്തെല്ലാം എന്ന് വിശദീകരിക്കാമോ;

(ഡി)ഏറ്റെടുത്തിട്ടുള്ള ചുമതല സമയബന്ധിതമായി മുന്നോട്ട് പോവുന്നില്ലെങ്കില്‍ നിര്‍വ്വഹണ ചുമതല മറ്റേതെങ്കിലും ഏജന്‍സിയെ ഏല്‍പ്പിക്കുന്നതില്‍ നിയമ തടസ്സമുണ്ടോ?

679

ഈറ്റത്തൊഴിലാളികളുടെ ക്ഷേമം

ശ്രീ. പാലോട് രവി

()കേരള സ്റേറ്റ് ബാംബു കോര്‍പ്പറേഷന്റെ കീഴിലുള്ള തിരുവനന്തപുരം ജില്ലയിലെ ബാംബു കോര്‍പ്പറേഷന്റെ കീഴില്‍ തിരുവനന്തപുരത്ത് ബാംബു ഫാക്ടറി തുടങ്ങാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)തിരുവനന്തപുരം ജില്ലയില്‍ ബാംബു കോര്‍പ്പറേഷന്റെ കീഴില്‍ ക്ഷേമനിധി സബ് ഓഫീസ് തുടങ്ങാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി)സംസ്ഥാനത്ത് ഈറ്റ, തഴപ്പായ, പനയോല, ചൂരല്‍, കാട്ടുവള്ളി തുടങ്ങിയവ ഉപയോഗിച്ച് പണിയെടുക്കുന്നവരെ പരമ്പരാഗത തൊഴില്‍ മേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;

(ഡി)ഈറ്റ തൊഴിലാളികളായ പനമ്പ് നെയ്ത്ത്, ഈറ്റവെട്ട് തൊഴിലാളികളെ ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂലി കൊടുക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ;

().പി.എല്‍ ലിസ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഈറ്റ തൊഴിലാളികളെയും കുടുംബങ്ങളേയും ബി.പി.എല്‍ ലിസ്റില്‍പ്പെടുത്തി ഒരു രൂപാ നിരക്കില്‍ അരി വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(എഫ്)ഈറ്റ തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിവാഹധനസഹായവും മരണാനന്തര സഹായവും നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ ആയവ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

680

വ്യവസായ പാര്‍ക്ക്

ശ്രീ. . എം. ആരിഫ്

()ചേന്നം പളളിപ്പുറം പഞ്ചായത്തില്‍ വ്യവസായ വികസന പാര്‍ക്കിനായി കെ.എസ്..ഡി.സി. എത്ര ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തിരിക്കുന്നത്;

(ബി)അതില്‍ എത്ര ഏക്കര്‍ ഭൂമി ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക് നല്‍കി എന്ന് വ്യക്തമാക്കാമോ; ഇനി എത്ര ഏക്കര്‍ ഭൂമി ഇവിടെ അവശേഷിക്കുന്നു; പുതിയ സ്ഥാപനങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുമോ;

(സി)ഇവിടെ ഭൂമി ലഭ്യമാക്കി സ്ഥാപനം ആരംഭിക്കുന്നതിനുളള നടപടികള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ?

681

കുറ്റ്യാടി നാളികേര പാര്‍ക്ക്

ശ്രീമതി കെ. കെ. ലതിക

()കുറ്റ്യാടി നാളികേരപാര്‍ക്ക് ആരംഭിക്കുന്നതിന് സര്‍ക്കാര്‍ കെ.എസ്..ഡി.സി യുടെ ആഭിമുഖ്യത്തില്‍ ഒരു കമ്പനി രൂപീകരിച്ചിരുന്നുവോ എന്ന് വ്യക്തമാക്കുമോ?

(ബി)കമ്പനിയുടെ ഘടനയും പ്രവര്‍ത്തനവും എങ്ങനെയായിരിക്കണമെന്നുളള നിബന്ധനകള്‍ രൂപപ്പെടുത്തിയിരുന്നുവോ എന്ന് വ്യക്തമാക്കുമോ?

(സി)പ്രസ്തുത കമ്പനി ഇപ്പോള്‍ നിലവിലുണ്ടോ, നാളികേര പാര്‍ക്ക് തുടങ്ങുന്നതില്‍ കമ്പനിക്കുളള പങ്ക് എന്താണെന്നും വ്യക്തമാക്കുമോ;

(ഡി)പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നാളികേര പാര്‍ക്കിന്റെ കാര്യത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തേതില്‍ നിന്നും എന്തൊക്കെ വ്യത്യാസങ്ങളാണ് വരുത്തിയിട്ടുളളത് എന്ന് വ്യക്തമാക്കുമോ?

682

കടല്‍ മണല്‍ ഖനനം

ശ്രീ. പി. തിലോത്തമന്‍

()കടല്‍ മണല്‍ ഖനനം ചെയ്യുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ ; ഏതെല്ലാം പ്രദേശങ്ങളിലാണ് കടല്‍ മണല്‍ ഖനനത്തിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ ; ഇതിനുവേണ്ടി ഏതെങ്കിലും സ്വകാര്യ കമ്പനികളുമായി കരാറുണ്ടാക്കിയിട്ടുണ്ടോ ; ഇതു സംബന്ധിച്ച വിശദവിവരം നല്‍കാമോ;

(ബി)കടല്‍ മണല്‍ ഖനനം മൂലമുണ്ടാകാവുന്ന പാരിസ്ഥിതിക പ്രശ്നത്തെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ ; ഏത് ഏജന്‍സിയാണ് പഠനം നടത്തിയതെന്നു പറയാമോ ; ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; കടല്‍ മണല്‍ ഖനനം കൊണ്ട് എന്തെല്ലാം പ്രശ്നങ്ങളുണ്ടാകുമെന്നാണ് പരിസ്ഥിതി പഠന റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളതെന്നു വ്യക്തമാക്കാമോ

683

ഹജ്ജ് കര്‍മ്മത്തിനായുളള അപേക്ഷ സമര്‍പ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

()2013 വര്‍ഷം മുതല്‍ ഹജ്ജ് കര്‍മ്മത്തിനായുളള അപേക്ഷ സമര്‍പ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ അപേക്ഷകര്‍ക്കുണ്ടാക്കുന്ന പ്രയാസം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)ഈ നിബന്ധനകള്‍ മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)ഹജ്ജ് കര്‍മ്മത്തിന് ഒരാള്‍ക്ക് ഒരിക്കല്‍ മാത്രം സബ്സിഡി നല്‍കുക എന്നത് ഏത് വര്‍ഷം മുതല്‍ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുന്നവര്‍ക്കാണ് ബാധകമാവുക എന്ന് വ്യക്തമാക്കാമോ;

(ഡി)വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചവര്‍ക്ക് ഇത് ബാധകമാകുമോ?

684

ചരലും ഗ്രാവലും പോലുള്ള നിര്‍മ്മാണ സാധനങ്ങളുടെ ദൌര്‍ലഭ്യം

ശ്രീ. പി. തിലോത്തമന്‍

ചരലും ഗ്രാവലും പോലുള്ള നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യതക്കുറവ് പരിഹരിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

685

.റ്റി പാര്‍ക്കുകള്‍ ആരംഭിക്കുന്നതിനുളള നടപടികള്‍

ശ്രീ. റ്റി. യു. കുരുവിള

()സംസ്ഥാനത്ത് നടപ്പാക്കി വരുന്ന ഐ.റ്റി മേഖലയുടെ ഒരു സാറ്റലൈറ്റ് പദ്ധതി കോതമംഗലം നിയോജക മണ്ഡലത്തില്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി)എല്ലാ നിയോജക മണ്ഡലങ്ങളിലും ഇത്തരത്തിലുളള ഐ.റ്റി പാര്‍ക്കുകള്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(സി)അടുത്ത അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ ഐ.റ്റി മേഖലയില്‍ പുതുതായി എത്ര തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുമെന്ന് വെളിപ്പെടുത്തുമോ?

 
686

സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്ഥ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍

ശ്രീ. ബെന്നി ബെഹനാന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, അന്‍വര്‍ സാദത്ത്

,, ഹൈബി ഈഡന്‍

()കൊച്ചി - സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്ഥ്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ബി)എന്തെല്ലാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)എത്ര തുക സ്മാര്‍ട്ട് സിറ്റിക്കുവേണ്ടി നല്‍കിയിട്ടുണ്ട്;

(ഡി)സ്മാര്‍ട്ട് സിറ്റിക്ക് പ്രത്യേക സാമ്പത്തിക സെസ്സ് പദവിക്ക് അനുമതി ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

()ഇത് കൊണ്ടുളള നേട്ടങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?

687

അക്ഷയ പദ്ധതി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, ആര്‍. സെല്‍വരാജ്

,, ഷാഫി പറമ്പില്‍

,, റ്റി. എന്‍. പ്രതാപന്‍

()അക്ഷയപദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ ;

(ബി)ഈ പദ്ധതി നടപ്പാക്കുന്നത് ഏതെല്ലാം ഏജന്‍സി വഴിയാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)എന്തെല്ലാം സേവനങ്ങളും നേട്ടങ്ങളുമാണ് ഈ പദ്ധതി വഴി നേടിയിട്ടുള്ളത്; വിശദമാക്കുമോ ;

(ഡി)എന്തെല്ലാം പുരസ്കാരങ്ങളാണ് ഈ പദ്ധതി വഴി ലഭിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം ;

()ഈ പദ്ധതിയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ ?

688

സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യാന്‍ സീകരിച്ച നടപടികള്‍

ശ്രീ. പി. സി. വിഷ്ണുനാഥ്

,, .സി. ബാലകൃഷ്ണന്‍

,, സണ്ണി ജോസഫ്

,, എം. പി. വിന്‍സെന്റ്

()സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട എല്ലാ സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും ഓണ്‍ലൈന്‍ ആക്കുന്ന സംവിധാനത്തിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്? വിശദമാക്കാമോ?

(ബി)ഏത് പദ്ധതി പ്രകാരമാണ് ഈ സംവിധാനം നടപ്പാക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

(സി)ഏതെല്ലാം വകുപ്പുകള്‍ സര്‍ട്ടിഫിക്കറ്റും സേവനങ്ങളുമാണ് ഇതു വഴി നല്‍കുന്നുണ്ട്? വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

(ഡി)ഏതെല്ലാം ഏജന്‍സികളാണ് ഈ സംവിധാനങ്ങളുമായി സഹകരിക്കുന്നത് ; വിശദമാക്കുമോ?

689

കാസര്‍ഗോഡ് ജില്ലയെ ഇ-ഡിസ്ട്രിക്ട് ആക്കി മാറ്റുന്ന പദ്ധതി

ശ്രീ.പി.ബി.അബ്ദുള്‍ റസാക്

()കാസര്‍ഗോഡ് ജില്ലയെ ഇ-ഡിസ്ട്രിക്ട് ആക്കി മാറ്റുന്ന പദ്ധതിയുടെ നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)നിലവില്‍ ഏതൊക്കെ ജില്ലകളിലാണ് ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്;

(സി)കാസര്‍ഗോഡ് ജില്ലയില്‍ ഈ സേവനം എന്ന് മുതല്‍ ആരംഭിക്കാന്‍ കഴിയും എന്ന് വ്യക്തമാക്കുമോ?

(ഡി)-ഡിസ്ട്രിക്ട് പദ്ധതി അക്ഷയ പ്രോജക്ടുമായി സഹകരിച്ച് നടപ്പാക്കുമോ?

690

ടെക്നോ ലോഡ്ജ് ആരംഭിക്കാനുളള നടപടി

ശ്രീമതി പി. അയിഷാ പോറ്റി

()കൊല്ലം ജില്ലയില്‍ വെളിയം ഗ്രാമപഞ്ചായത്തില്‍ ടെക്നോ ലോഡ്ജ് നടത്തിപ്പിനായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഐ.റ്റി. സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കും;

(ബി)99 വര്‍ഷത്തെ പാട്ടത്തിന് പഞ്ചായത്ത് നല്‍കിയ പ്രസ്തുത കെട്ടിടങ്ങളുടെ വാടക സര്‍ക്കാര്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി).റ്റി. കമ്പിനികളെകൊണ്ട് ടെക്നോ ലോഡ്ജ് ഏറ്റെടുപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.