UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

731

എന്‍.ആര്‍.എച്ച്.എം. ഫണ്ട് വിനിയോഗം

())എന്‍.ആര്‍.എച്ച്.എം. ഫണ്ട് ഉപയോഗിച്ച് കാസര്‍കോട് ജില്ലയില്‍ ഏതൊക്കെ പരിപാടികളും പദ്ധതികളുമാണ് ഏറ്റെടുത്ത് നടപ്പാക്കുന്നത് എന്ന് വ്യക്തമാക്കുമോ ;

(ബി)2010-2011, 2011-2012, 2012-2013 സാമ്പത്തിക വര്‍ഷങ്ങളില്‍ ജില്ലയില്‍ ഇതിനായി എത്ര തുക ചെലവഴിച്ചു;

(സി)ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ഉപകേന്ദ്രങ്ങള്‍ക്കും കെട്ടിട സൌകര്യം ഏര്‍പ്പെടുത്തുന്നതിനായി എന്‍.ആര്‍.എച്ച്.എം. ഫണ്ട് ഉപയോഗിച്ചിട്ടുണ്ടോ;

(ഡി)ആശുപത്രികളുടെയും മറ്റു ആരോഗ്യ കേന്ദ്രങ്ങളുടെയും അടിസ്ഥാന സൌകര്യ വികസനത്തിനായി എത്ര രൂപ എന്‍.ആര്‍.എച്ച്.എം ഫണ്ടില്‍ നിന്നും ഇതുവരെ ചെലവഴിച്ചു ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

()ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് കഴിഞ്ഞ കുറെ മാസങ്ങളിലായി വേതനം ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ ?

732

എന്‍.ആര്‍.എച്ച്.എം. അര്‍ബന്‍ ഹെല്‍ത്ത് പ്രോഗ്രാം സൂപ്പര്‍വൈസര്‍ നിയമനം

ശ്രീ.മോന്‍സ് ജോസഫ്

()എന്‍.ആര്‍.എച്ച്.എം. വഴി അര്‍ബന്‍ ഹെല്‍ത്ത് പ്രോഗ്രാമില്‍ എത്ര ജെ.പി.എച്ച്.എന്‍മാരാണ് ജോലി ചെയ്യുന്നത്;

(ബി)ഇവര്‍ കൃത്യമായി ജോലി ചെയ്യുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നത് ആരാണ്; ഇതിനായി സൂപ്പര്‍വൈസറെ നിയോഗിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ ഈ സൂപ്പര്‍വൈസര്‍ കൃത്യമായി ജോലിക്ക് ഹാജരാകുന്നുണ്ടോ, ഇവരെ നിയമിച്ചതാരാണ്; ഇതിന്റെ മാനദണ്ഡം വ്യക്തമാക്കാമോ;

(ഡി)ഇവരുടെ വിഭ്യാഭ്യാസ യോഗ്യത എന്താണ്; പത്രപരസ്യം നല്‍കിയിട്ടുണ്ടോ;

()ഇപ്പോഴത്തെ എന്‍.ആര്‍.എച്ച്.എം. സൂപ്പര്‍വൈസര്‍മാര്‍ ആരെങ്കിലും അച്ചടക്കനടപടി നേരിട്ടിട്ടുണ്ടോ; വകുപ്പുതല നടപടിക്ക് വിധേയമായിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?

733

എന്‍.ആര്‍.എച്ച്.എം. ഫണ്ട്

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()എന്‍.ആര്‍.എച്ച്.എം. ഫണ്ട് ഉപയോഗിച്ച് ദേശീയ പാതയോരത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ അത്യാഹിത വിഭാഗവും ആധുനിക രീതിയിലുള്ള ആംബുലന്‍സും ലഭ്യമാക്കാനുള്ള പദ്ധതി നിലവിലുണ്ടോ; ഇതിനായി നാളിതുവരെ എത്ര തുക ചെലവഴിച്ചു;

(ബി)കാസര്‍കോട് ജില്ലയിലെ ഏതെങ്കിലും സ്ഥാപനത്തില്‍ ഈ പദ്ധതി തുടങ്ങാനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;

(സി)ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സഹകരണ/സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് മേല്‍ പറഞ്ഞ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ?

734

സര്‍ക്കാര്‍ ലാബുകളുടെ നടത്തിപ്പ്

ശ്രീമതി കെ. കെ. ലതിക

()സര്‍ക്കാര്‍ ലാബുകളുടെ നടത്തിപ്പ് ചുമതല ആരെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്;

(ബി)നിലവില്‍ സ്ഥിരം ജീവനക്കാരായി എത്ര ടെക്നീഷ്യന്‍മാരാണുള്ളത്; ഇവിടെ നിയമനം നടത്തിയിട്ട് എത്ര വര്‍ഷമായി; നിയമനം നടത്തുന്നതിന് നിലവില്‍ പി.എസ്.സി. ലിസ്റുണ്ടോ;

(സി)സംസ്ഥാനത്തൊട്ടാകെ എത്ര താല്‍ക്കാലിക ടെക്നീഷ്യന്‍മാരെയാണ് നിയമിച്ചിട്ടുള്ളത്; താല്‍ക്കാലിക നിയമനത്തിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്?

735

അനധികൃത ലാബുകള്‍ അടച്ചു പൂട്ടാന്‍ നടപടി

ശ്രീ. . കെ. വിജയന്‍

()സംസ്ഥാനത്ത് ലാബുകളും സ്കാനിംങ് സെന്ററുകളും പ്രവര്‍ത്തിക്കുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ലാബുകളുടെയും സ്കാനിംങ് സെന്ററുകളുടെയും വിവരശേഖരണം നടത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(സി)ലൈസന്‍സ് ഇല്ലാത്ത ഇത്തരം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിനും പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുമ്പോള്‍ ലൈസന്‍സ് നേടിയിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിനും നടപടി സ്വീകരിക്കുമോ?

736

സ്വകാര്യ മേഖലയിലെ നേഴ്സുമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍

ശ്രീ. വി. ശിവന്‍കുട്ടി

()സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ നേഴ്സുമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമഗ്ര നിയമത്തിന് രൂപം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ;

(ബി)ജോലിക്ക് ബോണ്ട് ഏര്‍പ്പെടുത്തുക; സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവെയ്ക്കുക എന്നീ അധാര്‍മിക പ്രവര്‍ത്തികള്‍ ചെയ്യുന്ന സ്ഥാപനങ്ങളെ ശിക്ഷിക്കണമെന്ന് ഇന്ത്യന്‍ നേഴ്സിംഗ് കൌണ്‍സില്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(സി)എങ്കില്‍ പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?

737

ആലപ്പുഴ ഗവണ്‍മെന്റ് നഴ്സിംഗ് കോളേജ് സ്റാഫ് പാറ്റേണ്‍

ശ്രീ. ജി. സുധാകരന്‍

()ആലപ്പുഴ ഗവണ്‍മെന്റ് നഴ്സിംഗ് കോളേജില്‍ അദ്ധ്യാപക, അദ്ധ്യാപകേതര ജീവനക്കാരുടെ അനുവദനീയമായ തസ്തിക, നിലവില്‍ ജോലി ചെയ്യുന്നവര്‍, ഒഴിവുകള്‍ എന്നിവ വിശദമാക്കാമോ ;

(ബി)ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ ;

(സി)ഇന്ത്യന്‍ നഴ്സിംഗ് കൌണ്‍സില്‍ നിഷ്കര്‍ഷിക്കുന്ന പ്രകാരം ആലപ്പുഴ ഗവണ്‍മെന്റ് നഴ്സിംഗ് കോളേജില്‍ ആവശ്യമായ അദ്ധ്യാപക, അദ്ധ്യാപകേതര തസ്തികകള്‍ നിലവിലുണ്ടോ ; ഇല്ലെങ്കില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കുമോ ;

(ഡി)ആലപ്പുഴ ഗവണ്‍മെന്റ് നഴ്സിംഗ് കോളേജില്‍ ഇന്ത്യന്‍ നഴ്സിംഗ് കൌണ്‍സില്‍ നിഷ്കര്‍ഷിക്കുന്ന സൌകര്യങ്ങള്‍ ഉറപ്പുവരുത്തി കോളേജിനും കോഴ്സുകള്‍ക്കും അംഗീകാരം നിലനിര്‍ത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ?

738

ആലപ്പുഴ നഴ്സിംഗ് കോളേജില്‍ ലേഡീസ് ഹോസ്റല്‍ നിര്‍മ്മാണം

ശ്രി. ജി. സുധാകരന്‍

()ആലപ്പുഴ ഗവണ്‍മെന്റ് നഴ്സിംഗ് കോളേജിന്റെ ലേഡീസ് ഹോസ്റലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നാണ് ആരംഭിച്ചത്; ഇതിന്റെ അടങ്കല്‍ തുക എത്രയാണ്; ആരാണ് കരാറുകാരന്‍; കരാര്‍ പ്രകാരം എന്നാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ടത്, എന്നിവ വിശദമാക്കാമോ;

(ബി)ആദ്യഘട്ട നിര്‍മ്മാണപുരോഗതി വ്യക്തമാക്കാമോ; ഒന്നാംഘട്ടം എന്നു പൂര്‍ത്തിയാകുമെന്ന് അറിയിക്കാമോ;

(സി)ആലപ്പുഴ ഗവണ്‍മെന്റ് നഴ്സിംഗ് കോളേജില്‍ ലേഡീസ് ഹോസ്റല്‍ നിര്‍മ്മിക്കുന്നതിന് കേന്ദ്ര സഹായം ലഭ്യമായിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ;

(ഡി)കേന്ദ്രഫണ്ട് ഉപയോഗിക്കുന്നതിന് കാലാവധിയുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;

()ഇരുനൂറ്റിഅന്‍പതോളം വിദ്യാര്‍ത്ഥിനികള്‍ താമസസൌകര്യമില്ലാതെ ഭാരിച്ച വാടക നല്‍കി കോളേജിന് പുറത്ത് താമസിക്കേണ്ടിവരുന്ന അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതൊഴിവാക്കാന്‍ എന്തു അടിയന്തിര നടപടിയാണ് സ്വീകരിക്കുവാനുദ്ദേശിക്കുന്നത്?

739

ആന്റിവെനം സൂക്ഷിക്കുന്നതിനും ചികിത്സ നല്‍കുന്നതിനുമുള്ള സംവിധാനം

ശ്രീ. എസ്. ശര്‍മ്മ

()വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ വിഷപ്പാമ്പിന്റെ ശല്യം രൂക്ഷമായിരിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പൊതുജനത്തിന്റെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായ ആന്റീവെനം മരുന്ന് സൂക്ഷിക്കുന്നതിനും ചികിത്സ നല്‍കുന്നതിനുമുള്ള സംവിധാനം വൈപ്പിന്‍ മണ്ഡലത്തില്‍ ലഭ്യമല്ലാത്തതിനാല്‍ തുടര്‍ചികിത്സ ദുഷ്കരമാകുന്നത് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

740

അലങ്കാരത്തിനായി ഉപയോഗിക്കുന്ന ലേസര്‍ ലൈറ്റുകളുടെ ദൂഷ്യ വശങ്ങളെപ്പറ്റി പഠനം നടത്താന്‍ നടപടി

ശ്രീ. എം. . ബേബി

()കടകളിലും ആഘോഷവേളകളിലും മറ്റും അലങ്കാരത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന ലേസര്‍ ലൈറ്റുകള്‍ മനുഷ്യന്റെ കണ്ണുകളില്‍ നേരിട്ടു പതിക്കുന്നതുമൂലമുണ്ടാകുന്ന ദൂഷ്യ വശങ്ങളെപ്പറ്റി ആരോഗ്യവകുപ്പ് എന്തെങ്കിലും പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കുമോ;

(സി)ഇല്ലെങ്കില്‍ ഈ വിഷയത്തെപ്പറ്റി വിശദമായി പഠിച്ച് ആവശ്യമെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമോ?

741

ആരോഗ്യ വകുപ്പിലെ സ്ഥലംമാറ്റം

ശ്രീ. പി. കെ. ഗുരുദാസന്‍

,, . എം. ആരിഫ്

,, ബി. ഡി. ദേവസ്സി

,, കെ. ടി. ജലീല്‍

()ആരോഗ്യ വകുപ്പില്‍ വര്‍ക്ക് അറേഞ്ച്മെന്റിന്റെ പേരില്‍ കോഴ വാങ്ങി സ്ഥലം മാറ്റം നടത്തുന്നതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നോ; ഇതിനെക്കുറിച്ച് സര്‍ക്കാര്‍ എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(ബി)സ്ഥലം മാറ്റത്തിനായി നിയമ വിരുദ്ധമായി ഇടപെടലുകള്‍ നടത്തിയതു കൊണ്ട് ഏതെങ്കിലും സംഘടനാ നേതാക്കളെ സ്ഥലം മാറ്റുകയുണ്ടായോ;

(സി)ഈ ഉത്തരവുകള്‍ നടപ്പിലായോ; ഇല്ലെങ്കില്‍ കാരണമെന്തെന്ന് അറിയിക്കുമോ?

742

റസ്പിറേറ്ററി മെഡിസിന്‍ വിഭാഗത്തില്‍ തസ്തിക

ശ്രീമതി കെ. കെ. ലതിക

()റസ്പിറേറ്ററി മെഡിസിന്‍ വിഭാഗത്തില്‍ കോഴിക്കോട് ജില്ലയില്‍ ഏതെല്ലാം ആശുപത്രികളിലാണ് തസ്തിക നിലവിലുള്ളത് എന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത തസ്തിക കോഴിക്കോട് ജില്ലയില്‍ നിലവിലില്ലെങ്കില്‍ കുറ്റ്യാടി താലൂക്ക് ഗവഃ ആശുപത്രിയില്‍ പ്രസ്തുത തസ്തിക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)ആശുപത്രിയിലെ സര്‍ജറി, അനസ്തേഷ്യ എന്നീ വിഭാഗങ്ങളിലുളള ഏതെങ്കിലും, തസ്തിക റസ്പിറേറ്ററി മെഡിസിന്‍ തസ്തികയായി കണ്‍വേര്‍ട്ട് ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

743

കാലടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ അസിസ്റന്റ് സര്‍ജന്‍മാരുടെ തസ്തിക

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി നിയോജകമണ്ഡലത്തിലെ കാലടി സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ ദിനംപ്രതിയെത്തുന്ന ആയിരക്കണക്കിന് രോഗികളുടെ കഷ്ടപ്പാടുകള്‍ കണക്കിലെടുത്ത് 3 അസിസ്റന്റ് സര്‍ജന്‍മാരുടെ തസ്തികകള്‍ സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 1.1.2013-ല്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ സമര്‍പ്പിച്ചിട്ടുള്ള പ്രൊപ്പോസലില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബിഎങ്കില്‍ സ്വീകരിച്ച നടപടി എന്തെന്ന് വിശദമാക്കാമോ;

(സി)ആവശ്യമായ അസിസ്റന്റ് സര്‍ജന്‍മാരുടെ ഒഴിവുകള്‍ എന്നത്തേക്ക് നികത്തുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

744

ഹെല്‍ത്ത് സാനിട്ടറി ഇന്‍സ്പെക്ടര്‍ കോഴ്സ് പാസ്സായവരെ പരിഗണിക്കാന്‍ നടപടി

ശ്രീ. പാലോട് രവി

()ഹെല്‍ത്ത് സാനിട്ടറി ഇന്‍സ്പെക്ടര്‍ കോഴ്സ് (നാഷണല്‍ കൌണ്‍സില്‍ വൊക്കേഷണല്‍ ട്രെയിനിംഗ്) പാസ്സായ വ്യക്തികളെ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന് ആരോഗ്യവകുപ്പിന്റെ കീഴില്‍ നിയമിക്കുന്നുണ്ടോ;

(ബി)ഈ കോഴ്സ് ആരോഗ്യവകുപ്പ് അംഗീകരിച്ചിട്ടുണ്ടോ;

(സി)ട്രയിനിംഗിന്റെ ഭാഗമായി അപ്രന്റീസ്ഷിപ്പ് നല്‍കുന്നുണ്ടോ;

(ഡി)ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ നിയമിക്കുമ്പോള്‍ ഈ കോഴ്സ് പാസ്സായവരെ കൂടി പരിഗണിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

745

ഹൌസ് സര്‍ജന്‍മാരുടെ സ്റൈഫന്റ് വര്‍ദ്ധന

ശ്രീ. കെ. കെ. നാരായണന്‍

()എം.ബി.ബി.എസ്. ഹൌസ് സര്‍ജന്‍മാരുടെ സ്റൈഫന്റ് വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)ഉണ്ട് എങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്തുമോ;

(സി)ഇതേ രീതിയില്‍ ഹോമിയോ, ആയൂര്‍വേദിക് ഹൌസ് സര്‍ജന്‍മാരുടെ സ്റൈഫന്റ് വര്‍ദ്ധിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;

(ഡി)ഉണ്ട് എങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്തുമോ?

746

കല്യാശ്ശേരി മണ്ഡലത്തിലെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍

ശ്രീ. റ്റി. വി. രാജേഷ്

()കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തില്‍ സി.എച്ച്.സി., പി.എച്ച്.സി. കളിലായി എത്ര ഡോക്ടര്‍മാരുടെ ഒഴിവുകളുണ്ട്; വിശദാംശം നല്‍കാമോ; ഇവിടങ്ങളില്‍ ഡോക്ടര്‍മാരെ നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി)പുതിയങ്ങാടിയിലെ ഫിഷറീസ് ആശുപത്രിയില്‍ സ്ഥിരം ഡോക്ടറെ നിയമിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

747

കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍ യൂനാനി ആശുപത്രിയില്‍ ഫാര്‍മസിസ്റിനെ നിയമിക്കാന്‍ നടപടി

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()കേരളത്തിലെ ഏക സര്‍ക്കാര്‍ യൂനാനി ആശുപത്രിയായ കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍ യൂനാനി ആശുപത്രിയില്‍ ഫാര്‍മസിസ്റ് ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)താത്ക്കാലികാടിസ്ഥാനത്തില്‍ ഇവിടെ ഫാര്‍മസിസ്റിനെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി)ഇവിടെ എന്‍.ആര്‍.എച്ച്.എം. ഫണ്ട് ഉപയോഗിച്ച് മരുന്ന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

748

അനധികൃത അവധിയെടുക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടി.

ശ്രീമതി കെ. എസ്. സലീഖ

()അനധികൃതമായി ലീവെടുത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ മേഖലയില്‍ പ്രാക്ടീസ് ചെയ്യുന്ന വിവരം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;

(ബി)ഇത്തരത്തില്‍ എത്ര ഡോക്ടര്‍മാരുണ്ടെന്ന് പരിശോധിച്ചിട്ടുണ്ടോ; ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ എപ്രകാരമുള്ള കര്‍ശന നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(സി)അനധികൃത ലീവ് അനുവദിക്കുകയില്ലെന്ന് ഉറപ്പുവരുത്താന്‍ എന്തൊക്കെ നടപടികളാണ് ഇപ്പോള്‍ സ്വീകരിച്ചുപോരുന്നത്; ഇതില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;

(ഡി)പിന്നോക്ക-ഗ്രാമീണ മേഖലകളിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷാര്‍ത്ഥം ഡോക്ടര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിര്‍ബന്ധിത ഗ്രാമീണ സേവനം ആരോഗ്യവകുപ്പ് പിന്‍വലിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇപ്രകാരം ഒരു തീരുമാനമെടുക്കാന്‍ ആരോഗ്യവകുപ്പിനെ പ്രേരിപ്പിച്ച കാരണമെന്താണ്; വ്യക്തമാക്കുമോ;

()ഒരു എം.ബി.ബി.എസ് വിദ്യാര്‍ത്ഥി പഠനം പൂര്‍ത്തിയാക്കി ഡോക്ടറാകുന്നതിന് സംസ്ഥാന ഖജനാവില്‍ നിന്നും എത്ര തുക ചെലവഴിക്കുന്നു; ഡോക്ടര്‍ ആയി കഴിഞ്ഞ ശേഷം ഇവര്‍ ഗ്രാമീണ സേവനം നടത്താതെയും അയല്‍ സംസ്ഥാനങ്ങളിലും, വിദേശത്തും ജോലി തേടി പോകുന്ന പ്രവണത വര്‍ദ്ധിക്കുന്നതായി മനസിലാക്കിയിട്ടുണ്ടോ;

(എഫ്)എങ്കില്‍ ഇങ്ങിനെയുള്ളവരെ സമൂഹത്തിന്റെ പൊതു ധാരയില്‍ കൊണ്ടുവരാന്‍ ക്രീയാത്മകമായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

749

ആശ്രിത നിയമനം

ശ്രീമതി പി. അയിഷാ പോറ്റി

()ആശ്രിത നിയമനത്തിനായുള്ള സിനിത. എന്‍.എസ് ന്റെ ഫയലിന്മേല്‍ (12115/എച്ച്1) ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വീകരിച്ച നടപടിക്രമങ്ങള്‍ വിശദമാക്കുമോ;

(ബി)ആരോഗ്യവകുപ്പില്‍ സിനിതയ്ക്ക് ആശ്രിത നിയമനം നല്‍കുന്നതിനായി നല്‍കിയ അപേക്ഷയില്‍ അനുഭാവപൂര്‍വ്വ നടപടികള്‍ കൈക്കൊണ്ട് ആശ്രിതനിയമനം നല്‍കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

750

ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താന്‍ നടപടി

ശ്രീ. സാജു പോള്‍

()ആരോഗ്യസേവനമേഖലയുടെ പ്രവര്‍ത്തനം വിലയിരുത്തി യിട്ടുണ്ടോ;

(ബി)ആരോഗ്യവകുപ്പില്‍ നിലവില്‍ എത്ര ഡോക്ടര്‍മാരുടെ ഒഴിവുകള്‍ ഉണ്ടെന്ന് ഇനം തിരിച്ചു വ്യക്തമാക്കുമോ;

(സി)രണ്ടായിരം ഡോക്ടര്‍മാരെ നിയമിക്കുന്നതിനുവേണ്ടി പി.എസ്.സി. വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോ;

(ഡി)നിലവില്‍ എത്ര ഡോക്ടര്‍മാരുടെ ഒഴിവുകള്‍ സംസ്ഥാനത്തുണ്ട്; നിലവിലുള്ള ഒഴിവുകളില്‍, 2011-ല്‍ പ്രസിദ്ധീകരിച്ച് നിലവില്‍ പ്രാബല്യത്തിലുള്ള പി.എസ്.സി. റാങ്ക് ലിസ്റില്‍ നിന്നും നിയമനം നടത്താന്‍ അടിയന്തിരനടപടി സ്വീകരിക്കുമോ

751

സര്‍ക്കാര്‍ ആശുപത്രികളില്‍ പുതിയ തസ്തിക സൃഷ്ടിക്കുന്നതിന് നടപടി

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

()ജീവനക്കാരുടെ കുറവ് കാരണം പ്രയാസപ്പെടുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ പുതിയ തസ്തിക സൃഷ്ടിക്കുന്നതിന് തയ്യാറാകുമോ;

(ബി)ഈ സര്‍ക്കാര്‍ നിലവില്‍വന്നതിന്ശേഷം ആരോഗ്യവകുപ്പില്‍ എത്ര പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്;

(സി)സി.എച്ച്.സികളിലും, താലൂക്ക് ആശുപത്രിയിലും ഡോക്ടര്‍മാരുടെ പുതിയ തസ്തിക അനുവദിക്കാന്‍ ആലോചിക്കുന്നുണ്ടോ;

(ഡി)കൊടുവള്ളി, നരിക്കുനി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ ഗൈനക്കോളജിസ്റ് തസ്തിക സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കുമോ?

752

താനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഡോക്ടര്‍മാരുടെ നിയമനം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()താനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ ഏറെ ആശ്രയിക്കുന്ന ആതുരാലയമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ദിനംപ്രതി 700 ഓളം രോഗികള്‍ ഇവിടെ ചികിത്സ തേടിയെത്തുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇവരില്‍ മഹാഭൂരിപക്ഷവും ഗര്‍ഭിണികളും കുട്ടികളുമാണെന്ന കാര്യം അറിയാമോ;

(ഡി)ഈ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിലവില്‍ ഓപ്പറേഷന്‍ തിയേറ്ററും ജനറേറ്ററും മറ്റടിസ്ഥാന സൌകര്യങ്ങളും നിലവിലുണ്ടെന്ന കാര്യം അറിയാമോ;

()താനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഒരു ഗൈനക്കോളജിസ്റിന്റെയും പീഡിയാട്രീഷ്യന്റെയും തസ്തിക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

753

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ജലദൌര്‍ലഭ്യം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, ബി. സത്യന്‍

,, വി. ശിവന്‍കുട്ടി

()ജലവിതരണ സമ്പ്രദായത്തിലെ തകരാറുകാരണം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അടിക്കടി ജലം കിട്ടാതായി രോഗികള്‍ ബുദ്ധിമുട്ടിലാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)രോഗികള്‍ ജലദൌര്‍ലഭ്യം കൊണ്ട് വലഞ്ഞ സന്ദര്‍ഭത്തില്‍ ആരോഗ്യവകുപ്പുമന്ത്രിയോ ഉന്നതോദ്യോഗസ്ഥരോ പ്രശ്നത്തിലിടപെട്ടില്ലെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പ്രശ്ന പരിഹാരത്തിനായി എന്തെങ്കിലും ബദല്‍ മാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

754

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ജലക്ഷാമം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലും എസ്..റ്റി. ആശുപത്രിയിലും ദൈനം ദിനം എത്ര വീതം സര്‍ജറികളാണ് ശരാശരി നടക്കാറുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)ജലക്ഷാമം നേരിട്ട ദിവസങ്ങളില്‍ എത്ര സര്‍ജറികളാണ് മാറ്റിവെക്കപ്പെട്ടതെന്നും, എത്ര സര്‍ജറികള്‍ വീതം നടന്നുവെന്നും അറിയിക്കുമോ;

(സി)ഓപ്പറേഷന്‍ തീയറ്ററുകളിലും അത്യാഹിത വിഭാഗങ്ങളിലും ഒരാഴ്ചത്തേക്കുള്ള ജലമെങ്കിലും സംഭരിക്കാനുള്ള സംവിധാനം ഒരുക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ;

755

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ജലദൌര്‍ലഭ്യം ബദല്‍ സംവിധാനം

ശ്രീ. എളമരം കരീം

()കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എസ്..റ്റി. ആശുപത്രിയിലുമടക്കം തലസ്ഥാനത്ത് രോഗികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ;

(ബി)രോഗികളുടെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനോ, ഓപ്പറേഷന്‍ തിയറ്ററിലും, ലേബര്‍റൂമിലും, നവജാത ശിശുക്കളെ ശുദ്ധിവരുത്തുന്നതിനുപോലും വെള്ളം ലഭിക്കാതിരുന്നിട്ടും സര്‍ക്കാര്‍ നിസ്സംഗത പാലിച്ചത് എന്തുകൊണ്ടാണ്;

(സി)മൂന്നു ദിവസമായിട്ടും ബദല്‍ സംവിധാനം ഒരുക്കാതിരുന്ന ആശുപത്രി അധികൃതര്‍ക്കെതിരെ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?

756

അറ്റകുറ്റപ്പണി നടത്താത്തതു മൂലം തുടര്‍ച്ചയായ പൈപ്പ് പൊട്ടല്‍

ശ്രീ. വി. ശിവന്‍കുട്ടി

()വെള്ളമില്ലാതെ തലസ്ഥാനത്തെ ആശുപത്രികളില്‍ ജനങ്ങള്‍ ബുദ്ധിമുട്ടിലായപ്പോള്‍ വകുപ്പു അധികൃതരുടെ മൊബൈല്‍ ഫോണുകള്‍ നിശ്ചലമാക്കിവെയ്ക്കാന്‍ ഇടയായ സാഹചര്യം വ്യക്തമാക്കുമോ;

(ബി)എസ്..റ്റി ആശുപത്രി സൂപ്രണ്ടടക്കമുള്ളവര്‍ ആശുപത്രിയില്‍ നിന്നും മുങ്ങിയതായ പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള പൈപ്പുകള്‍ക്ക് ഈ വര്‍ഷം '13' തവണ പൊട്ടലുണ്ടായെന്ന വസ്തുത പരിശോധിച്ചിട്ടുണ്ടോ;

(ഡി)യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താതിരുന്ന അധികൃതരുടെ അനാസ്ഥയാണിതിന് കാരണമെന്നത് സര്‍ക്കാര്‍ ഗൌരവമായി കാണുന്നുണ്ടോ?

757

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മരുന്നു വിതരണം

ശ്രീ. . പ്രദീപ് കുമാര്‍

()കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫാര്‍മസിയില്‍ എത്ര ഫാര്‍മസിസ്റുകള്‍ ജോലി ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ആശുപത്രി ഫാര്‍മസിയില്‍ നിന്നും രോഗികള്‍ക്ക് മരുന്നു ലഭിക്കുന്നതിന് താമസം നേരിടുന്നതും, തിരക്ക് അനുഭവപ്പെടുന്നതും അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ മരുന്നു വിതരണം സുഗമമായി നടത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

758

തൈറോയിഡ് രോഗത്തിന് ചികിത്സ

ശ്രീമതി. കെ. കെ. ലതിക

()സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലായി 2011-12 വര്‍ഷത്തില്‍ തൈറോയ്ഡ് രോഗവുമായി എത്തിയവരുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി)ഏതു പ്രായ പരിധിയിലുള്ളവരിലാണ് കൂടുതല്‍ രോഗംപിടിപെട്ടതായി മനസ്സിലാക്കാന്‍ കഴിഞ്ഞത്;

(സി)രോഗ നിര്‍ണ്ണയത്തിന്റെ അഭാവം മൂലം കൃത്യസമയത്ത് ചികിത്സ നടത്താന്‍ സാധിക്കാത്തതിനാല്‍ തൈറോയിഡ് ക്യാന്‍സര്‍ വ്യാപകമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?

759

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ നടപടി

ശ്രീ. .പി. ജയരാജന്‍

()ആരോഗ്യ വകുപ്പിനു കീഴിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലെ സൌകര്യങ്ങള്‍ ക്രമീകരിക്കുവാനും വിഭാവനം ചെയ്തുകൊണ്ടുള്ള പദ്ധതികള്‍ക്കായി 2012-13 സാമ്പത്തിക വര്‍ഷം എത്ര തുക വകയിരുത്തിയെന്നു വ്യക്തമാക്കുമോ;

(ബി)ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ജില്ലയിലെ ഏതെല്ലാം പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഫണ്ട് ലഭ്യമാക്കിയെന്നും എത്ര തുക ഏതാവശ്യത്തിനു ലഭ്യമാക്കിയെന്നും വ്യക്തമാക്കുമോ;

(സി)ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ജില്ലയിലെ ഏതെല്ലാം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ക്ക് ഫണ്ട് ലഭ്യമാക്കിയെന്നും എത്ര തുക, ഏതാവശ്യത്തിനു ലഭ്യമാക്കിയെന്നും വ്യക്തമാക്കുമോ ?

760

ഹോമിയോപ്പതി വകുപ്പിലെ ഫാര്‍മസിസ്റ് തസ്തിക

ശ്രീ. വി.റ്റി. ബല്‍റാം

()ഹോമിയോപ്പതി വകുപ്പില്‍ ആകെ അനുവദിച്ചിട്ടുള്ള ഫാര്‍മസിസ്റ് തസ്തികകളുടെഎണ്ണം എത്രയാണ്;

(ബി)ഇതില്‍ ഗ്രേഡ് ക, ഗ്രേഡ് കക, എന്നിവയുടെ എണ്ണം തരം തിരിച്ച് വ്യക്തമാക്കുമോ;

(സി)ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്ന പ്രകാരം 2:1 എന്ന അനുപാതത്തില്‍ ഗ്രേഡ് ക, ഗ്രേഡ് കക ഫാര്‍മസിസ്റ് തസ്തികകളില്‍ ഒഴിവുകള്‍ നികത്തിയിട്ടുണ്ടോ;

(ഡി)2002 മുതല്‍ ഇത്തരത്തില്‍ എത്ര പേര്‍ക്കാണ് ഗ്രേഡ് പ്രമോഷന്‍ നല്‍കിയിട്ടുള്ളത്;

()ഹോമിയോപ്പതി വകുപ്പിലെ ഫാര്‍മസിസ്റുമാരുടെ ഗ്രഡേഷന്‍ ലിസ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഒരു പകര്‍പ്പ് ലഭ്യമാക്കുമോ?

761

പുതിയ മെഡിക്കല്‍ കോളേജുകള്‍

ശ്രീ. ലൂഡി ലൂയിസ്

,, ഷാഫി പറമ്പില്‍

,, വര്‍ക്കല കഹാര്‍

,, . സി. ബാലകൃഷ്ണന്‍

()പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമൊ;

(ബി)എവിടെയൊക്കെയാണ് പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാമാണ്;

(സി)ഇവയുടെ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറായിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)ഇവ തുടങ്ങുന്നതിനുള്ള ധനസമാഹരണം എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്?

762

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ റഫറല്‍ സംവിധാനം

ശ്രീ. എം. . വാഹീദ്

,, ഷാഫി പറമ്പില്‍

,, എം. പി. വിന്‍സെന്റ്

,, . പി. അബ്ദുള്ളക്കുട്ടി

()സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ റഫറല്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന് തീരുമാനിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)ഇതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)ഏതെല്ലാം വിഭാഗങ്ങളിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത് ;

(ഡി)റഫറല്‍ ആക്കുന്നതിന് മുന്നോടിയായി പ്രാഥമിക, താലൂക്ക്, ജില്ലാ ആശുപത്രികളില്‍ നടപ്പാക്കേണ്ട അടിസ്ഥാന സൌകര്യങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുമോ?

763

കൊല്ലം ജില്ലയിലെ ഗവണ്മെന്റ് ആശുപത്രികളുടെ കെട്ടിടനിര്‍മ്മാണം

ശ്രീ. ജി. എസ്. ജയലാല്‍

()എന്‍.ആര്‍.എച്ച്.എം. ഫണ്ട് ഉപയോഗിച്ച് ഈ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം കൊല്ലം ജില്ലയില്‍ ഏതൊക്കെ സര്‍ക്കാര്‍ ആശുപത്രികളില്‍ കെട്ടിടനിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്; ആശുപത്രികളുടെ പേരും, തുകയും അറിയിക്കുമോ;

(ബി)ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയിലെ നിലവിലുള്ള കെട്ടിടങ്ങളുടെ കാലപ്പഴക്കവും അസൌകര്യങ്ങളും ഗവണ്മെന്റ് ശ്രദ്ധിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;

(സി)എന്‍.ആര്‍.എച്ച്.എം. ഫണ്ട്/ഇതരഫണ്ടുകള്‍ ഉപയോഗിച്ച് പ്രസ്തുത ആശുപത്രിയുടെ അടിസ്ഥാന സൌകര്യ വികസനം സാദ്ധ്യമാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ ബന്ധപ്പെട്ടവര്‍ക്കു ലഭിച്ചിരുന്നുവോ;

(ഡി)എങ്കില്‍, വസ്തുതകള്‍ ബോദ്ധ്യപ്പെട്ട് മുന്‍ഗണനാക്രമം നിശ്ചയിച്ച് പ്രസ്തുത ആശുപത്രിയില്‍ എന്‍.ആര്‍.എച്ച്.എം. ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിര്‍മ്മിക്കുവാന്‍ സന്നദ്ധമാകുമോ; ലഭിച്ച അപേക്ഷയിന്മേലുള്ള നടപടികള്‍ അറിയിക്കുമോ?

764

മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ വികസനം

ശ്രീ. കെ. കെ. നാരായണന്‍

()മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ വികസനത്തിനായി സര്‍ക്കാര്‍ എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)ഉണ്ട് എങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്താമോ?

765

കോട്ടയം ജില്ലയിലെ ആശുപത്രികള്‍

ശ്രീ. മോന്‍സ് ജോസഫ്

()കോട്ടയം ജില്ലയിലെ കുറവിലങ്ങാട് താലൂക്ക് ആശുപത്രി കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പി.എല്‍.3/35490/12/ഡി.എച്ച്.എസ് നമ്പര്‍ ഫയലിന്മേല്‍ കോട്ടയം ഡി.എം.ഒ ഡിറ്റേയില്‍ഡ് എസ്റിമേറ്റ് തയ്യാറാക്കി നല്‍കിയോ; ഇതു നല്‍കാന്‍ ഉണ്ടായ കാലതാമസം വ്യക്തമാക്കാമോ; അനാവശ്യ കാലതാമസം ഈ ഫയലിന്മേല്‍ ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(ബി)കോട്ടയം ജില്ലയിലെ കാണക്കാരി പി.എച്ച്.സി-സി.എച്ച്.സി ആയി ഉയര്‍ത്തുന്നതു സംബന്ധിച്ച് പി.എല്‍.ബി1/73119/12ഡി.എച്ച്.എസ് നമ്പര്‍ ഫയലിന്മേല്‍ കോട്ടയം ഡി.എം.ഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; ഇപ്പോള്‍ ഈ ഫയല്‍ കോട്ടയം ഡി.എം.ഒ യില്‍ ഏത് സെക്ഷനിലാണ് പെന്‍ഡിംഗ് ആയി കിടക്കുന്നത്?

766

ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്ക് 'ജില്ലാ ആശുപത്രി' പദവി

ശ്രീ. എം. ഹംസ

()പാലക്കാട് ജില്ലയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങുന്ന സാഹചര്യത്തില്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്ക് 'ജില്ലാ ആശുപത്രി' പദവി നല്‍കണമെന്ന ആവശ്യം പരിഗണനയിലുണ്ടോ;

(ബി)അത്തരത്തിലുള്ള ആവശ്യത്തിന്മേല്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍, എന്തെല്ലാം;

(സി)ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ജില്ലാ ആശുപത്രി പദവി ലഭിക്കുന്ന തരത്തില്‍ സൌകര്യങ്ങളുള്ളതാണെന്ന കാര്യം ശ്രദ്ധയിലുണ്ടോ;

(ഡി)പ്രസ്തുത താലൂക്ക് ആശുപത്രിക്ക് ജില്ലാ ആശുപത്രി പദവി നല്‍കുന്നതിന് ഒരു ആക്ഷന്‍ പ്ളാന്‍ രൂപീകരിക്കുമോ; വിശദമാക്കുമോ?

767

കായംകുളം താലൂക്ക് ആശുപത്രിയിലെ സ്റാഫ് നഴ്സ് ഒഴിവ്

ശ്രീ. സി. കെ. സദാശിവന്‍

()കായംകുളം താലൂക്കാശുപത്രിയില്‍ നിലവില്‍ എത്ര ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്;

(ബി)താലൂക്കാശുപത്രിയില്‍ ഇപ്പോള്‍ എത്ര സ്റാഫ് നഴ്സ്മാരുടെ ഒഴിവുണ്ട്;

(സി)നിലവിലുള്ള സ്റാഫ് നഴ്സുമാരുടെ എണ്ണം പരിമിതമാണെന്നും ഇത് ആശുപത്രി പ്രവര്‍ത്തനങ്ങളെ ബാധിക്കും എന്നുള്ള വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ആശുപത്രിയുടെ സുഗമായ നടത്തിപ്പിന് ആവശ്യമായ എണ്ണം സ്റാഫ് നഴ്സ്സിനെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

768

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കാരുണ്യ ഫാര്‍മസി

ശ്രീമതി പി. അയിഷാ പോറ്റി

()കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കാരുണ്യ ഫാര്‍മസി അനുവദിച്ചിട്ടുണ്ടോ; ഇല്ലായെങ്കില്‍ കാരുണ്യ ഫാര്‍മസി അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി)കൊല്ലം ജില്ലയില്‍ കാരുണ്യ ഫാര്‍മസി അനുവദിച്ചിട്ടുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ ഏതെല്ലാമാണ്;

(സി)കാരുണ്യ ഫാര്‍മസി മുഖാന്തിരം ഏര്‍പ്പെടുത്തുന്ന സേവനങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

769

കുണ്ടറ താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടി

ശ്രീ.എം.. ബേബി

()കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയ കുണ്ടറ താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതു സംബന്ധിച്ച് 17.7.2012 ല്‍ കുണ്ടറ എം.എല്‍.എ നല്‍കിയ നിവേദനത്തിന്‍മേല്‍ ഇതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി)കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ആവശ്യമായ സ്റാഫ് പാറ്റേണ്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ ?

770

കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ നടപടി

ശ്രീ.കെ. ദാസന്‍

()കൊയിലാണ്ടി മണ്ഡലത്തിലെ പ്രധാന ആരോഗ്യ സ്ഥാപനമായ കൊയിലാണ്ടി താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയിലെ ഒഴിവുള്ള ജൂനിയര്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റ്, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, ബ്ളഡ് ബാങ്ക് ടെക്നീഷ്യന്‍, ഹോസ്പിറ്റല്‍ അറ്റന്റന്റ് എന്നീ തസ്തികകളിലേയ്ക്ക് നിയമനം നടത്താന്‍ നടപടി സ്വീകരിക്കാത്തത് എന്ത്കൊണ്ടാണ് എന്ന് വ്യക്തമാക്കാമോ;

(ബി)താലൂക്ക് ആശുപത്രിയിലെ ഈ ഒഴിവുകളില്‍ നിയമനം നടത്തി ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ;

(സി)താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയിലെ ജീവനക്കാരില്ലാത്ത ബുദ്ധിമുട്ടുകളും മറ്റ് പ്രയാസങ്ങളും സംബന്ധിച്ച് നേരില്‍ കണ്ട് നടപടികള്‍ക്ക് ഒരു ഉന്നതതല സംഘത്തെ ആശുപത്രിയിലേക്ക് നിയോഗിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(ഡി)ഇവിടെ ട്രോമാകെയര്‍ ആരംഭിക്കുന്നത് സംബന്ധിച്ച നടപടികളുടെ പുരോഗതി കൂടി വ്യക്തമാക്കാമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.