UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

771

മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ആവശ്യമായ ഡോക്ടര്‍മാരെയും സ്റാഫിനേയും നിയമിക്കുവാന്‍ നടപടി

ശ്രീ. പി. ഉബൈദുള്ള

()എല്ലാ താലൂക്ക് ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലെ സ്റാഫ് പാറ്റേണ്‍ അനുസരിച്ച് ഡോക്ടര്‍മാരെയും മറ്റു സ്റാഫിനെയും നിയമിച്ചിട്ടുണ്ടോ;

(ബി)മലപ്പുറം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ സ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള ഡോക്ടര്‍മാരും സ്റാഫും ഇല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ആവശ്യമായ ഡോക്ടര്‍മാരെയും സ്റാഫിനേയും നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

772

നെടുമങ്ങാട് താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്താന്‍ നടപടി

ശ്രീ. പാലോട് രവി

()നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രതിദിനം എത്തുന്ന രോഗികളുടെ ശരാശരി എണ്ണം എത്രയാണ്;

(ബി)ഇത്രയും രോഗികളുടെ പരിശോധനക്കായുള്ള ഡോക്ടര്‍മാരുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ ;

(ഡി)ജില്ലയിലെ ഏറ്റവും കൂടുതല്‍ രോഗികള്‍ എത്തുന്ന നെടുങ്ങാട് താലൂക്കാശുപത്രി, ജില്ലാ ആശുപത്രിയായി ഉയര്‍ത്തണമെന്ന നിവേദനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടൊ;

()ഉണ്ടെങ്കില്‍ ഇതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചു ;

(എഫ്)ഇവിടെ ഒരു ബഹുനില മന്ദിരം പണിയാന്‍ 2013-14 സാമ്പത്തിക വര്‍ഷത്തില്‍ നടപടി സ്വീകരിക്കുമോ ?

773

പട്ടാമ്പി താലൂക്ക് ആശുപത്രി അടിസ്ഥാന സൌകര്യവികസനം

ശ്രീ. സി. പി. മുഹമ്മദ്

()പട്ടാമ്പി ആശുപത്രി ഒരു താലൂക്ക് ആശുപത്രിയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, താലൂക്കാശുപത്രിക്കാവശ്യമായ സ്റാഫിനെ നിയമിച്ചിട്ടില്ല. താലൂക്കാശുപത്രിയെന്ന പദവിയും ഡോക്ടര്‍മാര്‍ ആവശ്യത്തിന് ഇല്ലാത്ത അവസ്ഥയും മാറ്റുവാന്‍, ആവശ്യത്തിന് സ്റാഫിനെ അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ ;

(ബി)രാത്രിയും പോസ്റ്മോര്‍ട്ടം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൌകര്യം ഒരുക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ?

774

അരൂക്കുറ്റി, തൈക്കാട്ടുശ്ശേരി സി.എച്ച്.സി. കളിലെ സ്റാഫ് സ്ട്രംഗ്ത്

ശ്രീ. . എം. ആരിഫ്

()അരൂക്കുറ്റി, തൈക്കാട്ടുശ്ശേരി എന്നീ സി.എച്ച്.സി കളില്‍ നിലവില്‍ അനുവദിച്ചിട്ടുള്ള സ്റാഫ് സ്ട്രംഗ്ത് തസ്തിക തിരിച്ച് ലഭ്യമാക്കുമോ;

(ബി)നൂറുകണക്കിന് ആളുകള്‍ ദിനംപ്രതി ആശ്രയിക്കുന്ന ഈ ആശുപത്രികളില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലെ സ്റാഫ് സ്ട്രംഗ്ത് പ്രകാരമുള്ള തസ്തിക സൃഷ്ടിച്ച് നിയമനം നടത്തി ജനങ്ങളുടെ ദുരിതം പരിഹരിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

775

വയനാട് ജില്ലയിലെ പി.എച്ച്.സി കള്‍

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

()കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വയനാട് ജില്ലയിലെ ഏതെല്ലാം പി.എച്ച്.സി കളാണ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളായി ഉയര്‍ത്തിയതെന്നു വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ആശുപത്രികളുടെ നിയോജകമണ്ഡലം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(സി)പ്രസ്തുത പി.എച്ച്.സി കളെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളായി ഉയര്‍ത്തിയെങ്കിലും അതിനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാത്തതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ:

(ഡി)കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളായി ഉയര്‍ത്തിയ ആശുപത്രികളുടെ സുഗമമായ പ്രവര്‍ത്തനത്തിനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

776

പത്തനംതിട്ട ജില്ലയിലെ പി.എച്ച്.സികള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

()പത്തനംതിട്ട ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എത്ര പി.എച്ച്.സി കള്‍ ഉണ്ട് എന്ന് വ്യക്തമാക്കാമോ; ഇവയുടെ പേര്വിവരം ലഭ്യമാക്കുമോ;

(ബി)അടൂര്‍ മണ്ഡലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാത്ത പി.എച്ച്.സി കള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ ?

777

പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി സെന്റര്‍

ശ്രീ. സണ്ണി ജോസഫ്

()പേരാവൂര്‍ നിയോജക മണ്ഡലത്തിലെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ കാഷ്വാലിറ്റി ആരംഭിക്കേണ്ട ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്;

(സി)ഇല്ലെങ്കില്‍ കാഷ്വാലിറ്റി തുടങ്ങുന്നതിനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ;

778

ചടയമംഗലം പി.എച്ച് സെന്ററിലെ ഐ.പി വിഭാഗം

ശ്രീ.മുല്ലക്കര രത്നാകരന്‍

ചടയമംഗലം പി.എച്ച് സെന്ററിലെ ഐ.പി വിഭാഗം നിര്‍ത്തലാക്കിയതുമൂലം രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് ഇത് പുന:സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

779

പി.എച്ച്.സി കളില്‍ കിടത്തി ചികില്‍സ ആരംഭിക്കാന്‍ നടപടി

ശ്രീ. പി. ഉബൈദുള്ള

()കെട്ടിടം ഉള്‍പ്പെടെ എല്ലാ ഭൌതികസൌകര്യങ്ങളുമുള്ള പി.എച്ച്.സി കളില്‍ കിടത്തി ചികില്‍സ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ മലപ്പുറം ജില്ലയിലെ മൊറയൂര്‍, പുല്‍പറ്റ പി.എച്ച്.സി കള്‍ സി.എച്ച്.സി കളാക്കി ഉയര്‍ത്തി കിടത്തി ചികില്‍സ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

780

പി.എച്ച്.സി കളിലെയും സി.എച്ച്.സി കളിലെയും സ്റാഫിന്റെ ഒഴിവുകള്‍

ശ്രീ. എസ്. ശര്‍മ്മ

()വൈപ്പിന്‍ മണ്ഡലത്തിലെ വിവിധ പി.എച്ച്.സി., സി.എച്ച്.സി, സര്‍ക്കാര്‍ ആശുപത്രികളിലായി ഡോക്ടര്‍മാരുടെയും, പാരാമെഡിക്കല്‍ സ്റാഫിന്റെയും ഒഴിവുകള്‍ എത്രയെന്ന് വ്യക്തമാക്കാമോ ; ഒഴിവുകള്‍ നികത്തുന്നതിന് സ്വീകരിച്ച നടപടി എന്തെന്ന് വ്യക്തമാക്കുമോ ;

(ബി)സര്‍ക്കാര്‍ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതിന് ആവശ്യമായ മാനദണ്ഡമെന്താണെന്ന് വ്യക്തമാക്കാമോ ; ഞാറയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രി താലൂക്കാശുപത്രിയായി ഉയര്‍ത്തുന്നതിന് സ്വീകരിച്ച നടപടി എന്താണെന്ന് വ്യക്തമാക്കുമോ ?

781

പാരാമെഡിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടിന് സ്വന്തം കെട്ടിടം

ശ്രീ. റ്റി. വി. രാജേഷ്

()കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരി മണ്ഡലത്തിലെ ചെറുതാഴം ഗ്രാമപഞ്ചായത്തില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള പാരാമെഡിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കാമോ;

(ബി)പ്രസ്തുത ഇന്‍സ്റിറ്റ്യൂട്ടില്‍ എന്തൊക്കെ കോഴ്സുകളാണ് ഇപ്പോള്‍ നടന്നുവരുന്നത്; പുതിയ കോഴ്സുകള്‍ തുടങ്ങുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?

782

പാരാമെഡിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടിന്റെ കെട്ടിടനിര്‍മ്മാണം

ശ്രീ. . കെ. ബാലന്‍

()തരൂര്‍ മണ്ഡലത്തിലെ പഴമ്പാലക്കോട് പാരാമെഡിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടിന്റെ കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏതുവരെയായെന്നു വ്യക്തമാക്കുമോ;

(ബി)കെട്ടിടനിര്‍മ്മാണത്തിനുള്ള ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍, ആയതിന്റെ കോപ്പി ലഭ്യമാക്കുമോ;

(സി)കെട്ടിടനിര്‍മ്മാണത്തിനുള്ള സ്ഥലം കണ്ടെത്തി സ്ഥിരീകരിച്ചിട്ടുണ്ടോ; നിര്‍മ്മാണപ്രവൃത്തികളുടെ ഡി.പി.ആര്‍. തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടോ; ഇതിന് അംഗീകാരം ലഭിച്ചിട്ടുണ്ടോ;

(ഡി)നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എന്നത്തേയ്ക്ക് ആരംഭിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കുമോ?

783

പുതിയ ആശുപത്രികള്‍ ആരംഭിക്കാന്‍ നടപടി

ശ്രി. ബി. സത്യന്‍

()പുതിയതായി തുടങ്ങുവാന്‍ തീരുമാനിച്ച ഗവണ്‍മെന്റ് ഹോമിയോ ആശുപത്രികളും ഗവണ്‍മെന്റ് ആയൂര്‍വേദ ആശുപത്രികളും എന്നത്തേക്കു പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വ്യക്തമാക്കാമോ:

(ബി)പ്രസ്തുത ആശുപത്രികള്‍ പ്രവര്‍ത്തിക്കാന്‍ കെട്ടിടവും മറ്റ് ഭൌതിക സാഹചര്യങ്ങളും ഒരുക്കേണ്ടത് ആരാണെന്ന് വ്യക്തമാക്കാമോ?

784

ആയൂര്‍വേദ ഡിസ്പെന്‍സറികള്‍ ആരംഭിക്കുവാന്‍ നടപടി

ശ്രീ. . പി. ജയരാജന്‍

()2012-13 സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് പുതുതായി എത്ര ആയൂര്‍വേദ ഡിസ്പെന്‍സറികള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചുവെന്നു വ്യക്തമാക്കുമോ;

(ബി)എവിടെയെല്ലാമാണ് പുതിയ ആയൂര്‍വേദ ഡിസ്പെന്‍സറികള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചതെന്നു വ്യക്തമാക്കുമോ;

(സി)ഓരോ ഡിസ്പെന്‍സറികള്‍ക്കും എത്ര തസ്തിക വീതം സൃഷ്ടിച്ചുവെന്നു വ്യക്തമാക്കുമോ?

785

ആയുര്‍വേദ ആശുപത്രികള്‍ വികസിപ്പിക്കുന്നതിന് പദ്ധതി

ശ്രീ. കെ. ദാസന്‍

()ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ആശുപത്രികളെ വികസിപ്പിക്കുന്നതിനും സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഈ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തെല്ലാം; വിശദാംശം അറിയിക്കുമോ;

(ബി)കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ആശുപത്രികള്‍ ഏതെല്ലാം; അത് എവിടെയെല്ലാം, ഏത് നിയോജക മണ്ഡലങ്ങളില്‍ എന്നത് വ്യക്തമാക്കാമോ;

(സി)കൊയിലാണ്ടിയില്‍ തച്ചന്‍കുന്ന് ആയുര്‍വേദ ആശുപത്രിയില്‍ ഇപ്പോള്‍ ലഭ്യമായ സേവനങ്ങള്‍/സൌകര്യങ്ങള്‍ എന്തെല്ലാം എന്നും അവിടെ ഇപ്പോള്‍ ഓരോ തസ്തികയിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ എത്ര എന്നും വ്യക്തമാക്കാമോ;

(ഡി)തച്ചന്‍കുന്ന് ആയര്‍വേദാശുപത്രിയുടെ വികസനത്തിനായി ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാം; ഓരോ പദ്ധതിയുടെയും ഇപ്പോഴത്തെ പുരോഗതിയെന്ത്; വ്യക്തമാക്കാമോ;

()ഇവിടെ സൌകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്താന്‍ നടപടി സ്വികരിക്കുമോ?

786

കക്കോടി ഗ്രാമപഞ്ചായത്തിലെ ആയുര്‍വ്വേദ ആശുപത്രി

ശ്രീ. . കെ. ശശീന്ദ്രന്‍

()കോഴിക്കോട് ജില്ലയിലെ കക്കോടി ഗ്രാമപഞ്ചായത്തില്‍ സ്ഥിരമായി ഒരു ആയുര്‍വേദ ആശുപത്രി അനുവദിയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കക്കോ ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ കത്ത് ലഭിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ അടിയന്തിരമായി ആയുര്‍വേദ ആശുപത്രി അനുവദിക്കുന്നതിനാവശ്യമായ നടപടി കൈക്കൊള്ളുമോയെന്ന് വ്യക്തമാക്കുമോ?

787

കോട്ടൂരില്‍ ആയുര്‍വേദ ചികിത്സാകേന്ദ്രം ആരംഭിക്കാന്‍ നടപടി

ശ്രീ. പുരുഷന്‍ കടലുണ്ടി

()ബാലുശ്ശേരി അസംബ്ളി മണ്ഡലത്തിലെ കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ആയൂര്‍വേദ ചികിസ്താകേന്ദ്രം ആരംഭിക്കുന്നത് സംബന്ധിച്ച നടപടികളുടെ പുരോഗതി അറിയിക്കാമോ;

(ബി)ബാലുശ്ശേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഡയാലിസിസ് യൂണിറ്റ് അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ?

788

രാഘവന്‍ തിരുമുല്പാടിന്റെ സ്മരണ നിലനിര്‍ത്താന്‍ ആയൂര്‍വേദ കേന്ദ്രം

ശ്രീ. ബി. ഡി. ദേവസ്സി

ആയൂര്‍വേദാചാര്യനായിരുന്ന യശശ്ശരീരനായ പത്മഭൂഷണ്‍ രാഘവന്‍ തിരുമുല്പാടിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി ചാലക്കുടി ആസ്ഥാനമാക്കി ഒരു ആയൂര്‍വേദകേന്ദ്രം ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

789

പരവൂര്‍ നഗരസഭയിലെ ഗവണ്‍മെന്റ് ആയുര്‍വ്വേദ ആശുപത്രിയിലെ സൌകര്യങ്ങള്‍

ശ്രീ. ജി. എസ്. ജയലാല്‍

()പരവൂര്‍ നഗരസഭയിലെ ഗവണ്‍മെന്റ് ആയൂര്‍വ്വേദ ആശുപത്രിയില്‍ മനുഷ്യ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിലേയ്ക്ക് നിര്‍മ്മിച്ചിട്ടുളള ടാങ്ക് വര്‍ഷങ്ങളായി തകരാറിലാകുകയും രോഗികള്‍ക്ക് ആശുപത്രിയില്‍ കിടക്കുവാന്‍ കഴിയാത്തവിധം ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്യുന്ന കാര്യം ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)നിരവധി നിവേദനങ്ങള്‍ നല്‍കുകയും, ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തശേഷവും നാളിതുവരെ ഈ പ്രശ്നത്തിന് പരിഹാരം കാണുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രത്യേക നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കി പ്രശ്ന പരിഹാരത്തിന് നടപടി കൈക്കൊളളുമോ?

790

ചാത്തന്നൂര്‍ ആയൂര്‍വേദാശുപത്രിയിലെ തസ്തികകള്‍ നികത്താന്‍ നടപടി

ശ്രീ. ജി. എസ്. ജയലാല്‍

()ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ എത്ര ആയൂര്‍വ്വേദ ആശുപത്രികളാണ് പ്രവര്‍ത്തിക്കുന്നതെന്നും, പ്രസ്തുത ആശുപത്രികളിലെ ജീവനക്കാരുടെ അനുവദനീയ തസ്തിക ഏതൊക്കെയാണെന്നും പ്രത്യേകമായി അറിയിക്കുമോ ;

(ബി)പ്രസ്തുത ആശുപത്രികളില്‍ ഏതൊക്കെ തസ്തികകളാണ് ജീവനക്കാരെ നിയമിക്കാതെ കിടക്കുന്നത് ; ആശുപത്രിയും തസ്തികയും അറിയിക്കുമോ ;

(സി)ഒഴിവായിക്കിടക്കുന്ന തസ്തികകളില്‍ നിയമനം നടത്തുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

791

പുതിയ ഹോമിയോ ഡിസ്പെന്‍സറികള്‍ ആരംഭിക്കുവാന്‍ നടപടി

ശ്രീ. . പി. ജയരാജന്‍

()2012-2013 സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് പുതുതായി എത്ര ഹോമിയോ ഡിസ്പെന്‍സറികള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)എവിടെയെല്ലാമാണ് പുതിയ ഹോമിയോ ഡിസ്പെന്‍സറികള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചതെന്നു വ്യക്തമാക്കുമോ;

(സി)ഓരോ ഡിസ്പെന്‍സറിക്കും എത്ര തസ്തിക വീതം സൃഷ്ടിച്ചുവെന്ന് വ്യക്തമാക്കുമോ?

792

പുതിയ ഹോമിയോ ഡിസ്പെന്‍സറികള്‍

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()സംസ്ഥാനത്ത് പുതിയ ഹോമിയോ ഡിസ്പെന്‍സറികള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ ഏതെല്ലാം പഞ്ചായത്തുകളിലാണ് പുതുതായി ഹോമിയോ ഡിസ്പെന്‍സറികള്‍ ആരംഭിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

793

പുതുതായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ഹോമിയോ ഡിസ്പെന്‍സറികള്‍

ശ്രീ. . കെ. ശശീന്ദ്രന്‍

()സംസ്ഥാനത്ത് ഹോമിയോ ഡിസ്പെന്‍സറികളും ആശുപത്രികളും ഇല്ലാത്ത എത്ര പഞ്ചായത്തുകള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ ;

(ബി)ഈ സാമ്പത്തിക വര്‍ഷം പുതുതായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ഹോമിയോ ഡിസ്പെന്‍സറികളും ആശുപത്രികളും എത്രയെന്ന് വെളിപ്പെടുത്താമോ ;

(സി)ഹോമിയോ ചികിത്സയെ കൂടുതല്‍ ജനങ്ങള്‍ ആശ്രയിക്കുന്നത് പരിഗണിച്ച് കൂടുതല്‍ ഡിസ്പെന്‍സറികളും ആശുപത്രികളും ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

794

തൃക്കാക്കരയില്‍ ജില്ലാ ഹോമിയോ ആശുപത്രി തുടങ്ങുന്നതിന് നടപടി

ശ്രീ. ബെന്നി ബെഹനാന്‍

()തൃക്കാക്കരയില്‍ ജില്ലാ ഹോമിയോ ആശുപത്രി തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)എങ്കില്‍ എന്തൊക്കെ നടപടിയാണ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കുമോ?

795

ഹോമിയോ ആശുപത്രികളുടെ പ്രവര്‍ത്തനം

ശ്രീ. പി. ഉബൈദുളള

()സംസ്ഥാനത്ത് ഗവണ്‍മെന്റ് ഹോമിയോ ആശുപത്രികളില്‍ ആവശ്യത്തിനു ജീവനക്കാരില്ലാത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)നിര്‍ത്തലാക്കിയ നഴ്സിങ്-കം ഫാര്‍മസിസ്റ് കോഴ്സുകള്‍ക്ക് പകരം മികച്ച കോഴ്സുകള്‍ എന്തെങ്കിലും സര്‍ക്കാര്‍ പുതുതായി തുടങ്ങിയിട്ടുണ്ടോ;

(സി)എങ്കില്‍ ഹോമിയോ നഴ്സുമാരുടെയും ഫാര്‍മസിസ്റുകളുടെയും കുറവ്മൂലം പ്രശ്നം നേരിടുന്ന ഹോമിയോ ആശുപത്രികളില്‍ ഈ കോഴ്സ് പാസ്സായവരെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ?

796

ഹോമിയോപ്പതി വകുപ്പിലെ ഫാര്‍മസിസ്റുകളുടെ റേഷ്യോ പ്രൊമോഷന്

ശ്രീ. കെ. മുരളീധരന്‍

()ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ് ഗ്രേഡ്-1, ഗ്രേഡ്-2 കാറ്റഗറികളില്‍ എത്ര തസ്തികകള്‍ നിലവിലുണ്ട്;

(ബി)2006-ലെ ശമ്പളപരിഷ്ക്കരണ ഉത്തരവു പ്രകാരം ഏത് അനുപാതത്തിലാണ് ഫാര്‍മസിസ്റുകള്‍ക്ക് ഗ്രേഡ് അനുവദിക്കുന്നത്;

(സി)ഇതു പ്രകാരം എത്ര ഫാര്‍മസിസ്റുകള്‍ക്ക് ഗ്രേഡ് പ്രൊമോഷന്‍ അനുവദിച്ചിട്ടുണ്ട്;

(ഡി)ഫാര്‍മസിസ്റുകളുടെ സീനിയോറിറ്റി ലിസ്റ് പ്രസിദ്ധീകരി ച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

797

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ 2012-13-ലെ വരുമാനത്തിന്റെ വിശദാംശം

ശ്രീ. മുല്ലക്കര രത്നാകരന്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ 2012-13-ലെ ആകെ വരുമാനവും ചെലവും എത്രയെന്ന് വ്യക്തമാക്കുമോ ?

798

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളിലെ ഉരുപ്പടികളുടെ ലേലം

ശ്രീമതി പി. അയിഷാ പോറ്റി

()തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുകീഴിലുള്ള ക്ഷേത്രങ്ങളില്‍ ഉപയോഗശൂന്യമായും ഉപയോഗിക്കാതെയും കിടക്കുന്ന ഉരുപ്പടികളുടെ കണക്ക് തിട്ടപ്പെടുത്തിയിട്ടുണ്ടോ;

(ബി)പ്രസ്തുത ഉരുപ്പടികള്‍ പ്രധാനമായും ഏതെല്ലാം വിഭാഗത്തില്‍പ്പെടുന്നുവെന്നതും, അവയുടെ മതിപ്പുവിലയും വെളിപ്പെടുത്തുമോ;

(സി)ഈ ഉരുപ്പടികള്‍ ലേലം ചെയ്തു തുക ഈടാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കും; വിശദമാക്കുമോ?

799

മലബാര്‍ ദേവസ്വംബോര്‍ഡിന്റെ പ്രവര്‍ത്തനം

ശ്രീ കോടിയേരി ബാലകൃഷ്ണന്‍

()ഈ സര്‍ക്കാരിന്റെ അനാസ്ഥ കാരണം മലബാര്‍ ദേവസ്വംബോര്‍ഡിന്റെ പ്രവര്‍ത്തനം നിശ്ചലാവസ്ഥയില്‍ ആകുന്നത് പരിശോധിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ;

(ബി)കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടയില്‍ മലബാര്‍ ദേവസ്വംബോര്‍ഡെടുത്ത എത്ര തീരുമാനങ്ങള്‍ സര്‍ക്കാര്‍ അനാസ്ഥ കാരണം നടപടിയാകാതെ കിടക്കുന്നുണ്ട്; വിശദമാക്കാമോ;

(സി)മലബാര്‍ ദേവസ്വം ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകളും, ശമ്പളവും പരിഷ്ക്കരിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)എങ്കില്‍ എന്നത്തേക്ക് നടപടി സ്വീകരിക്കുവാന്‍ സാധിക്കും; വെളിപ്പെടുത്താമോ?

800

മലബാറിലെ ക്ഷേത്രങ്ങളുടെ ജീര്‍ണ്ണോദ്ധാരണ പ്രവൃത്തികള്

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മലബാറിലെ ക്ഷേത്രങ്ങളുടെ ജീര്‍ണ്ണോദ്ധാരണ പ്രവൃത്തികള്‍ക്ക് തുക അനുവദിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ

(ബി)ഉണ്ടെങ്കില്‍ ഏതെല്ലാം ക്ഷേത്രങ്ങള്‍ക്കാണ് തുക അനുവദിച്ചത്; എന്ത് തുക വീതം അനുവദിച്ചു; വ്യക്തമാക്കുമോ;

(സി)ക്ഷേത്രങ്ങളുടെ പരിഷ്ക്കരണ പ്രവൃത്തികള്‍ക്ക് തുക അനുവദിച്ചില്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കുമോ?

801

ഉത്തരമലബാറിലെ ക്ഷേത്രങ്ങളിലെ ആചാരസ്ഥാനീയര്‍ക്കും കോലധാരികള്‍ക്കും സാമ്പത്തിക സഹായം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()ഉത്തര മലബാറിലെ ക്ഷേത്രങ്ങളിലെ ആചാരസ്ഥാനീയര്‍ക്കും, കോലധാരികള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി നിലവിലുണ്ടോ;

(ബി)എങ്കില്‍ എത്ര പേര്‍ക്കാണ് തുക നല്‍കിവരുന്നതെന്ന് പ്രത്യേകം പ്രത്യേകമായി വിശദമാക്കുമോ;

(സി)കൂടുതല്‍ പേരെ പദ്ധതിയിലുള്‍പ്പെടുത്തുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;

(ഡി)ഈ ഇനത്തില്‍ തുക നല്‍കിവരുന്നവര്‍ക്ക് എത്ര മാസത്തെ കുടിശ്ശിക നല്‍കാനുണ്ട്; അറിയിക്കുമോ;

()കുടിശ്ശിക തുക എന്ന് നല്‍കുവാന്‍ സാധിക്കും; വിശദാംശം അറിയിക്കുമോ?

802

ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കുന്ന നടപടി

ശ്രീ. ജി. സൂധാകരന്‍

,, പി. ശ്രീരാമകൃഷ്ണന്‍

,, ബാബു എം. പാലിശ്ശേരി

,, എസ്. ശര്‍മ്മ

()പന്തല്ലൂര്‍ ക്ഷേത്രഭൂമി ഉള്‍പ്പെടെ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വിവിധ ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചെന്നറിയിക്കാമോ ;

(ബി)പ്രസ്തുത നടപടികളുടെ ഫലമായി എത്ര ഭൂമി തിരികെ പിടിച്ചു ;

(സി)അന്യാധീനപ്പെട്ട ഭൂമി തിരികെ പിടിക്കാനായി റവന്യൂ വകുപ്പിന്റെ സഹായം തേടിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ ?

803

പാഞ്ഞാള്‍ ലക്ഷ്മീ നാരായണ സ്വാമി ക്ഷേത്രത്തിന് 'ആന്വിറ്റി' ധനസഹായം

ശ്രീ. കെ. രാധാകൃഷ്ണന്‍

()ചേലക്കര മണ്ഡലത്തിലെ പാഞ്ഞാള്‍ ലക്ഷ്മീനാരായണ സ്വാമി ക്ഷേത്രത്തിന് അര്‍ഹമായ ആന്വിറ്റി ധനസഹായം ഇതേവരെ ലഭിച്ചിട്ടില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ ക്ഷേത്രത്തിനര്‍ഹമായ ആന്വിറ്റി ലഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ക്കും കാലതാമസത്തിനും കാരണം വിശദീകരിക്കുമോ;

(സി)ആന്വിറ്റി ധനസഹായം ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

804

ചേളന്നൂര്‍ ശ്രീ മാടത്തിലപ്പന്‍ മഹാശിവക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കല്‍

ശ്രീ. . കെ. ശശീന്ദ്രന്‍

()കോഴിക്കോട് ജില്ലയില്‍ ചേളന്നൂര്‍ ശ്രീ മാടത്തിലപ്പന്‍ മഹാ ശിവക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വെളിപ്പെടുത്താമോ ;

(സി)ഈ ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കുമോ ; വ്യക്തമാക്കാമോ ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.