UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

942

പട്ടികജാതി വിഭാഗത്തിനായി ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയ തുക

ശ്രീ.ജെയിംസ് മാത്യു

()പട്ടികജാതി വിഭാഗത്തിനായി 2012-2013 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയ തുക വകമാറ്റി ചിലവഴിക്കുന്നതായ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)തുക വകമാറ്റി ചിലവഴിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ;

(സി)പ്രസ്തുത തുക വകമാറ്റി ചിലവഴിച്ചതിനു കാരണക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?

943

പട്ടികജാതി ക്ഷേമത്തിനായി ആവിഷ്കരിച്ച പദ്ധതികള്‍

ശ്രീ. പി. കെ. ഗുരുദാസന്‍

,, കെ. രാധാകൃഷ്ണന്‍

,, പുരുഷന്‍ കടലുണ്ടി

,, കെ. വി. അബ്ദുള്‍ ഖാദര്‍

()പട്ടികജാതി മറ്റു പിന്നോക്ക വിഭാഗങ്ങള്‍ എന്നിവരുടെ ക്ഷേമത്തിനായി നീക്കിവെച്ച പദ്ധതി വിഹിതത്തില്‍ പദ്ധതി വര്‍ഷം പൂര്‍ത്തിയാകാറായിട്ടും 57 ശതമാനം ചെലവഴിക്കാത്തതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ;

(ബി)പട്ടികജാതി ക്ഷേമത്തിനായി ആവിഷ്കരിച്ച ഏതൊക്കെ പദ്ധതികളാണ് ലക്ഷ്യം നേടാനാകാത്തതെന്ന് അറിയിക്കാമോ ;

(സി)ഇതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ ;

(ഡി)പദ്ധതിയേതര വിഹിതത്തിലും പകുതിയില്‍ താഴെ മാത്രം ചെലവിടാനുണ്ടായ സാഹചര്യവും വ്യക്തമാക്കുമോ ?

944

പട്ടികജാതി കുടുംബങ്ങളുടെ ജീവിതനിലവാരം

ശ്രീ. പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

,, എം. വി. ശ്രേയാംസ് കുമാര്‍

()അവശത അനുഭവിക്കുന്ന പട്ടികജാതിവിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളുടെ കണക്കുകള്‍ ലഭ്യമാണോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)ഇത്തരം കുടുംബങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനു മുന്‍ഗണന നല്‍കിക്കൊണ്ട് പട്ടികജാതിക്കാര്‍ക്കായി പുതിയ പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ടോ; എങ്കില്‍, വിശദാംശങ്ങള്‍ നല്‍കുമോ;

(സി)പ്രസ്തുത ലക്ഷ്യം മുന്‍നിര്‍ത്തി 2013-14 സാമ്പത്തികവര്‍ഷം നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കുമോ?

945

പട്ടികവിഭാഗ ക്ഷേമ നയം

ശ്രീ. വി. പി. സജീന്ദ്രന്‍

,, .സി. ബാലകൃഷ്ണന്‍

,, .റ്റി. ജോര്‍ജ്

,, എം.പി. വിന്‍സെന്റ്

()പട്ടികവിഭാഗ ക്ഷേമ നയം പ്രഖ്യാപിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ ;

(ബി)പ്രസ്തുത വിഭാഗങ്ങളുടെ ക്ഷേമത്തിനായി എന്തെല്ലാം കാര്യങ്ങളാണ് ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാമാണ് ;

(സി)നയത്തിന്റെ കരട് തയ്യാറാക്കിയിട്ടുണ്ടോ;

(ഡി)അതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാമാണ്?

946

പ്രത്യേക ഘടക പദ്ധതി കോര്‍പ്പസ് ഫണ്ട് എന്നീ ഇനങ്ങളിലായി ചിലവഴിച്ച തുക

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()പട്ടികജാതി വികസന വകുപ്പിന്റെ പ്രത്യേക ഘടക പദ്ധതി, കോര്‍പ്പസ് ഫണ്ട് എന്നീ ഇനങ്ങളിലായി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ ബഡ്ജറ്റ് വിഹിതം ചിലവഴിച്ചത് സംബന്ധിച്ച തുകയുടെ വിശദാംശം വ്യക്തമാക്കുമോ ;

(ബി)ഇതില്‍ എത്ര ശതമാനം തുക കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി വയനാട് ജില്ലയില്‍ ചിലവഴിച്ചെന്ന് വിശദമാക്കുമോ ;

(സി)ഇപ്രകാരം ചിലവഴിച്ച തുകയുടെ താലൂക്ക്തല വിശദാംശം ലഭ്യമാക്കുമോ ;

(ഡി)നടപ്പു വര്‍ഷം കല്‍പ്പറ്റ നിയോജകമണ്ലത്തില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെയും ചിലവഴിച്ച തുകയുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

947

2012-13 സാമ്പത്തികവര്‍ഷത്തില്‍ പ്ളാന്‍ ഫണ്ടില്‍ നിന്നും പട്ടികജാതി വകുപ്പ് ചിലവഴിച്ച തുക

ശ്രീ. കെ. വി. വിജയദാസ്

()പട്ടികജാതി വകുപ്പ് 2012-13 വര്‍ഷത്തില്‍ പ്രഖ്യാപിച്ച മുഴുവന്‍ പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍, വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)2012-13 വര്‍ഷത്തില്‍ 2013 ഫെബ്രുവരി 28 വരെയുള്ള വകുപ്പിന്റെ പ്ളാന്‍ ഫണ്ട് ചെലവിന്റെ ഇനംതിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(സി)എത്ര ശതമാനം തുക പ്ളാന്‍ ഫണ്ടില്‍ നിന്നും 2013 ഫെബ്രുവരി 28 വരെ ചിലവഴിച്ചുവെന്നു വ്യക്തമാക്കുമോ?

948

പൂള്‍ഡ് ഫണ്ട്, കോര്‍പ്പസ് ഫണ്ട് എന്നീ ഇനങ്ങളില്‍ പിന്‍വലിച്ച തുക

ശ്രീ. വി. ശശി

()പൂള്‍ഡ് ഫണ്ട്, കോര്‍പ്പസ് ഫണ്ട് (ക്രിട്ടിക്കല്‍ ഗ്യാപ് ഫില്ലിംഗ് ഫണ്ട്) എന്നീ ഇനങ്ങളില്‍ 2010-11, 2011-12 വര്‍ഷങ്ങളില്‍ ബജറ്റില്‍ വകകൊള്ളിച്ചിരുന്ന തുകയില്‍നിന്നും പിന്‍വലിച്ചത് ചിലവഴിക്കാതെ ഏതെങ്കിലും അക്കൌണ്ടുകളില്‍ നിക്ഷേപിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഏതെല്ലാം അക്കൌണ്ടുകളില്‍ എന്ത് തുക വീതം നിക്ഷേപിച്ചുവെന്ന് വ്യക്തമാക്കാമോ; ഏതാവശ്യത്തിനുവേണ്ടിയാണ് തുക മാറ്റി നിക്ഷേപിച്ചതെന്ന് വ്യക്തമാക്കുമോ?

949

പട്ടികജാതി ക്ഷേമ ഫണ്ടുകളുടെ വിനിയോഗം

ശ്രീ.കെ.കെ. ജയചന്ദ്രന്‍

()പട്ടികജാതി വിഭാഗക്കാരുടെ ക്ഷേമത്തിനായി നീക്കിവെച്ചിരിക്കുന്ന വിഹിതം പൂര്‍ണ്ണമായി വിനിയോഗിക്കുവാന്‍ കഴിയാത്ത സാഹചര്യം എന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ;

(ബി)പ്രത്യേക ഘടക പദ്ധതി, ഉപപദ്ധതി എന്നിവയുള്‍പ്പെടുത്തിയിരിക്കുന്ന ഫണ്ടുകള്‍ യഥാസമയം ചെലവഴിക്കാത്തതുമൂലം പട്ടികജാതിക്കാര്‍ ദുരിതമനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പട്ടികജാതിക്കാര്‍ക്കായി നീക്കിവെച്ചിരിക്കുന്ന ഫണ്ട് അനുവദനീയമായ മേഖലയില്‍തന്നെ ചെലവഴിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ?

950

ബി.ആര്‍. ഡി. സി. കേന്ദ്രീകരിച്ചുള്ള പദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()കാസര്‍കോട് ജില്ലയില്‍ (ബി.ആര്‍.ഡി.സി) കേന്ദ്രീകരിച്ച് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)ബി.ആര്‍.ഡി.സി. യുടെ ആസ്ഥാനം കാസര്‍കോഡ് നിന്ന് മാറ്റുന്നതിന് വകുപ്പുതലത്തില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നറിയിക്കാമോ?

951

പട്ടികജാതി കോളനികളില്‍ ഒരു കോടി പദ്ധതി.

ശ്രീ. പി.റ്റി.. റഹീം

()പട്ടികജാതി കോളനികളില്‍ ഒരു കോടി പദ്ധതിയനുസരിച്ച് കോഴിക്കോട് ജില്ലയിലെ എം.എല്‍.എ മാര്‍ നല്‍കിയിട്ടുള്ള മുന്‍ഗണനാ പട്ടിക ഓരോ മണ്ഡലത്തിലേതും ഏതെല്ലാമാണെന്ന് വിശദമാക്കാമോ;

(ബി)ഇതില്‍ ഓരോ മണ്ഡലത്തിലും എത്രയെണ്ണം വീതമാണ് തെരഞ്ഞെടുത്തിട്ടുള്ളത്;

(സി)ഇവ ഓരോന്നിലെയും പ്രവൃത്തികള്‍ ഏതെല്ലാം ഏജന്‍സികളെയാണ് ഏല്‍പ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

952

പട്ടികജാതി വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും ഉന്നമനത്തിനായുള്ള പദ്ധതികള്‍

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

()പട്ടികജാതിവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും ഉന്നമനത്തിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിവരുന്നതെന്നു വിശദമാക്കുമോ;

(ബി)പ്രസ്തുതലക്ഷ്യം മുന്‍നിര്‍ത്തി 2013-14 സാമ്പത്തികവര്‍ഷം നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണ്?

953

വിജ്ഞാന്‍വാടി പദ്ധതി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി നടപ്പിലാക്കുന്ന വിജ്ഞാന്‍വാടി പദ്ധതി ഏതെല്ലാം മണ്ഡലങ്ങളില്‍ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത പദ്ധതിപ്രകാരം എന്തെല്ലാം സൌകര്യങ്ങളാണ് പട്ടിജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുകയെന്ന് വിശദമാക്കാമോ;

(സി)കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും പ്രസ്തുത പദ്ധതി എന്ന് നടപ്പിലാക്കുമെന്ന് അറിയിക്കാമോ?

954

എസ്.സി. പ്രമോട്ടര്‍മാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍

ശ്രീ. പി. ഉബൈദുള്ള

()പട്ടികജാതി വികസന വകുപ്പില്‍ ക്ഷേമപ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിനും ഏകോപനത്തിനുമായി നിയമിക്കപ്പെടുന്ന എസ്.സി. പ്രമോട്ടര്‍മാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാം;

(ബി)പ്രസ്തുത പ്രമോട്ടര്‍മാര്‍ക്ക് നല്‍കുന്ന ഓണറേറിയം വര്‍ദ്ധിപ്പിക്കുമോ;

(സി)പ്രമോട്ടര്‍മാരുടെ ജോലിഭാരം കണക്കിലെടുത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കൂടുതല്‍ പ്രമോട്ടര്‍മാരെ നിയമിക്കുമോ?

955

പട്ടികജാതി വികസന കോര്‍പ്പറേഷന്റെ മുന്‍കാലപ്രവര്‍ത്തനങ്ങള്

ശ്രീമതി കെ. കെ. ലതിക

()സംസ്ഥാന പട്ടികജാതി വികസന കോര്‍പ്പറേഷന്റെ മുന്‍കാലപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍, വിശദാംശം ലഭ്യമാക്കുമോ;

(ബി)2006-07 മുതല്‍ 2010-11 വരെ കോര്‍പ്പറേഷന്‍ മുഖാന്തിരം നല്‍കിയ സ്വയംസഹായവായ്പയുടെ വാര്‍ഷികാടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കോര്‍പ്പറേഷന്‍ എത്ര സ്വയംതൊഴില്‍സംരംഭങ്ങള്‍ തുടങ്ങുന്നതിനായി, എന്തു തുക ചെലവഴിച്ചുവെന്നു വ്യക്തമാക്കുമോ?

956

പട്ടികജാതിക്കാര്‍ക്കുള്ള കേന്ദ്രാവിഷ്കൃത പദ്ധതികള്

ശ്രീ. കെ. രാധാകൃഷ്ണന്‍

()2012-13 സാമ്പത്തിവര്‍ഷം ത്രിതലപഞ്ചായത്തുകളില്‍ പട്ടികജാതിക്കാരുടെയും പിന്നോക്കവിഭാഗക്കാരുടെയും വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വകയിരുത്തിയ തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ബി)പ്രസ്തുത മേഖലയില്‍ കേന്ദ്രാവിഷ്കൃതപദ്ധതികള്‍ക്കായി ലഭിച്ച തുക എത്രയാണ്;

(സി)സംസ്ഥാനസര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഈ മേഖലയില്‍ വകയിരുത്തിയ തുകയില്‍ ഇതേവരെ വിനിയോഗിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ഡി)പ്രസ്തുത പദ്ധതിതുക വിനിയോഗിക്കുന്നതിലുള്ള കാലതാമസത്തിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ്;

()മാര്‍ച്ച് 31ന് മുമ്പ് ബഡ്ജറ്റില്‍ വകവരുത്തിയിട്ടുള്ള തുക പൂര്‍ണ്ണമായും ചെലവഴിക്കുമെന്ന് ഉറപ്പുവരുത്താന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

957

പട്ടികജാതി സങ്കേതങ്ങളില്‍ ഒരു കോടി രൂപയുടെ സമഗ്രവികസന പദ്ധതി

ശ്രീ. വി. ശശി

()പട്ടികജാതി സങ്കേതങ്ങളില്‍ ഒരു കോടി രൂപയുടെ സമഗ്രവികസന പദ്ധതിയില്‍ ഭവന നിര്‍മ്മാണം, ഭൂരഹിതര്‍ക്ക് ഭൂമിയും വീടും, വീടുകളുടെ അറ്റകുറ്റപണി, ടോയ്ലറ്റ്-ലാട്രിന്‍ നിര്‍മ്മാണം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ പദ്ധതി നടപ്പാക്കാന്‍ തെരഞ്ഞെടുത്ത ഏജന്‍സി സ്ഥലം സന്ദര്‍ശിച്ച് തയ്യാറാക്കിയ എസ്റിമേറ്റനുസരിച്ച് തുക അനുവദിക്കുമോ; ഇല്ലെങ്കില്‍ ഇക്കാര്യങ്ങളില്‍ നിശ്ചയിച്ചിട്ടുള്ള നിബന്ധനകള്‍ എന്താണെന്ന് വിശദമാക്കുമോ;

(സി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ?

958

പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഭൂമി.

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എത്രപേര്‍ക്ക്, എവിടെയൊക്കെ, എത്ര സെന്റ് വീതം ഭൂമി നല്‍കിയിട്ടുണ്ടെന്ന് വിശദീകരിക്കാമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെയായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആര്‍ക്കൊക്കെ, എവിടെയെല്ലാം സര്‍ക്കാര്‍ വീട് പണിത് നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ?

959

പട്ടികജാതി കുടുംബങ്ങള്‍ക്ക് ധനസഹായം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങുന്നതിന് ധനസഹായമായി ഈ സര്‍ക്കാര്‍ എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത പദ്ധതി പ്രകാരം എത്ര പേര്‍ക്ക് സഹായം നല്‍കിയിട്ടുണ്ടെന്ന് ജില്ല തിരിച്ചുളള വിവരം ലഭ്യമാക്കാമോ;

(സി)പ്രസ്തുത പദ്ധതിയില്‍ അപേക്ഷ നല്‍കിയവര്‍ എത്രയുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ?

960

മിച്ചഭൂമി വിതരണം

ശ്രീ.കെ. രാധാകൃഷ്ണന്‍

()സംസ്ഥാനത്ത് ഭൂരഹിതരായിട്ടുള്ള എത്ര പട്ടികജാതിക്കാരുണ്ടെന്ന് വെളിപ്പെടുത്താമോ;

(ബി)ഇപ്പോര്‍ സര്‍ക്കാര്‍ മിച്ചഭൂമി വിതരണത്തിനുവേണ്ടി അപേക്ഷ ക്ഷണിച്ചതില്‍ പട്ടികജാതിയില്‍പ്പെട്ട എത്ര പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ;

(സി)ഭൂരഹിതരായ എല്ലാ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഭൂമി ലഭ്യമാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

961

ഭവനരഹിതരായ പട്ടികജാതിക്കാര്‍

ശ്രീ. സി. ദിവാകരന്‍

കേരളത്തില്‍ എത്ര പട്ടികജാതികുടുംബങ്ങള്‍ ഭവനരഹിതരാണെന്നു കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍, ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?

962

പട്ടികജാതിക്കാര്‍ക്കുള്ള കമ്മ്യൂണിറ്റി ക്ളീനിക്ക്

ശ്രീ. വി. ശശി

()തിരുവനന്തപുരം ജില്ലയില്‍ എവിടെയെല്ലാം പട്ടികജാതിക്കാര്‍ക്കായുള്ള കമ്മ്യൂണിറ്റി ക്ളീനിക്ക് പദ്ധതി നടപ്പാക്കിയിട്ടുണ്ടെണ്ടന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതി നടപ്പിലാക്കുവാന്‍ സംസ്ഥാനത്താകെ എന്തു തുക നടപ്പുവര്‍ഷം ചെലവാക്കിയെന്ന് വെളിപ്പെടുത്തുമോ ?

963

കാസര്‍കോഡ് ജില്ലയിലെ വിവിധ കോളനികളില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പട്ടികജാതി വികസനവകുപ്പ് മുഖേന കാസര്‍കോഡ്ജില്ലയിലെ വിവിധ കോളനികളില്‍ എന്തൊക്കെ വികസനപ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)ഇവിടത്തെ പട്ടികജാതികോളനികളില്‍ മാതൃക അംഗന്‍വാടികള്‍ അനുവദിക്കുന്ന പദ്ധതി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

964

'സ്വയംപര്യാപ്ത കോളനി' പദ്ധതി

ശ്രീ. ജി. സുധാകരന്‍

()'സ്വയംപര്യാപ്ത കോളനി' പദ്ധതി പ്രകാരം പട്ടികജാതി കോളനികളില്‍ എന്തൊക്കെ പദ്ധതികളാണു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നു വിശദമാക്കുമോ;

(ബി)പ്രസ്തുതപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കോളനികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡമെന്താണ്; ഇതുവരെ പ്രസ്തുതപദ്ധതിയില്‍ എത്ര കോളനികളെ ഏറ്റെടുത്തുവെന്നു വ്യക്തമാക്കുമോ;

(സി)ആലപ്പുഴ ജില്ലയില്‍ ഏതെല്ലാം നിയോജകമണ്ഡലങ്ങളില്‍, എത്ര കോളനികളെയാണു തിരഞ്ഞെടുത്തിട്ടുള്ളത്; പ്രസ്തുത കോളനികളുടെ വിശദാംശം നല്‍കുമോ?

965

കാഞ്ഞിരംപാറ കോളനി മാതൃകാ പട്ടികജാതി സങ്കേതമായി വികസിപ്പിക്കാന്‍ നടപടി

ശ്രീ. കെ. മുരളീധരന്‍

()വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിലെ കാഞ്ഞിരംപാറ കോളനി മാതൃകാ പട്ടികജാതി സങ്കേതമായി വികസിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഭാഗമായി ഇവിടെ ഏതൊക്കെ പ്രോജക്ടുകളാണ് ഏറ്റെടുത്ത് നടത്തുന്നത്;

(സി)പ്രോജക്ട് ഇംപ്ളിമെന്റിംഗ് ഏജന്‍സിയായി നിശ്ചയിച്ചിരിക്കുന്നത് ഏത് ഏജന്‍സിയാണ്;

(ഡി)പ്രോജക്ടുകളുടെ പ്ളാന്‍, എസ്റിമേറ്റ് എന്നിവ തയ്യാറാക്കുന്നതില്‍ കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

()പ്രസ്തുത പദ്ധതി ഈ സാമ്പത്തിക വര്‍ഷം ആരംഭിക്കാനാകുമോയെന്ന് അറിയിക്കുമോ?

966

സ്വയം പര്യാപ്തത പട്ടിജാതി സങ്കേതം

ശ്രീ. ബി. സത്യന്‍

()ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തിലെ ഒറ്റൂര്‍ ഗ്രാമപഞ്ചായത്തിലുള്‍പ്പെട്ട ഞായലില്‍ കോളനിയെ സ്വയം പര്യാപ്തത പട്ടികജാതി സങ്കേതമാക്കി മാറ്റുന്ന ഗവണ്‍മെന്റ് പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ ;

(ബി)ആയതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എപ്പോള്‍ തുടങ്ങുമെന്നും എന്നത്തേക്ക് പൂര്‍ത്തിയാകുമെന്നും വിശദമാക്കുമോ ?

967

.ബി.സി. പ്രീമെട്രിക് സ്കോളര്‍ഷിപ്പ്.

ശ്രീ. പി.റ്റി.. റഹീം

().ബി.സി. പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ഏതെല്ലാം വിഭാഗങ്ങള്‍ക്കാണ് നല്‍കിവരുന്നത്;

(ബി)ഇതില്‍ നിന്നും ന്യൂനപക്ഷങ്ങളെ ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)കഴിഞ്ഞ വര്‍ഷം ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുവേണ്ടി എത്ര രൂപ ചെലവഴിച്ചു; ഇതില്‍ എത്ര തുക ന്യൂനപക്ഷവിഭാഗം കുട്ടികള്‍ക്ക് നല്‍കി; അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്കോളര്‍ഷിപ്പ് നല്‍കിയിരുന്നോ;

(ഡി)കഴിഞ്ഞ വര്‍ഷം എല്ലാ തുകയും ചെലവഴിക്കാന്‍ കഴിയാതിരുന്നിട്ടും ഒരു വിഭാഗത്തെ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കാമോ;

().ബി.സി. യില്‍ ഉള്‍പ്പെടുന്ന എല്ലാ വിഭാഗങ്ങളെയും ഈ വര്‍ഷത്തെ പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമോ?

968

സ്കൂളുകളിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്കോളര്‍ഷിപ്പ്

ശ്രീ. പി. . മാധവന്‍

,, എം. പി. വിന്‍സെന്റ്

,, സണ്ണി ജോസഫ്

,, ജോസഫ് വാഴക്കന്‍

()സ്കൂളുകളിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ ഏതെല്ലാം ക്ളാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്;

(സി)പ്രസ്തുത പദ്ധതിക്കായി കേന്ദ്ര ഗവണ്‍മെന്റ് എന്ത് തുക അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതിയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന പ്രയോജനങ്ങള്‍ വിശദീകരിക്കുമോ;

()പ്രസ്തുത ആനൂകൂല്യങ്ങള്‍ക്ക് മുന്‍കാല പ്രാബല്യം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ?

969

പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളുടെ സ്റൈപ്പന്റ് വിതരണം

ശ്രീ. എം. ഹംസ

()പാലക്കാട് ജില്ലയിലെ വിവിധ കോളേജുകളിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ സ്റൈപ്പന്റ് ഒരു വര്‍ഷത്തിലേറെയായി വിതരണം നടത്തിയിട്ട് എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ സ്റൈപ്പന്റ് വിതരണം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;

(ബി)എസ്.സി. വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന സര്‍ക്കാര്‍ ധനസഹായവും ഫീസ് ആനുകൂല്യങ്ങളും സമയബന്ധിതമായി നല്‍കാന്‍ നടപടി സ്വീകരിക്കുമോ; 2013 മാര്‍ച്ച് 31 നകം ഇവ നല്‍കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

970

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്റൈപന്റ്

ശ്രീമതി ഇ. എസ്. ബിജിമോള്‍

()അണ്‍എയ്ഡഡ് സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്റൈപന്റ് നല്‍കുന്നുണ്ടോ;

(ബി)ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്ന ബി.പി.എല്‍ വിഭാഗത്തിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്റൈപന്റ് നല്കുന്നതിന് നടപടി സ്വീകരിക്കുമോ?

971

സ്കില്‍ ഡെവലപ്മെന്റ് സെന്ററുകള്‍

ശ്രീ. വി. ശശി

()പട്ടികജാതിവിഭാഗത്തില്‍പ്പെട്ട യുവാക്കളെ വിവിധ സാങ്കേതി കമേഖലകളില്‍ വിദഗ്ദ്ധതൊഴിലാളികളാക്കി മാറ്റുന്ന തിനായുള്ള പരിശീലനകേന്ദ്രങ്ങളെ സ്കില്‍ ഡെവലപ്മെന്റ് സെന്ററുകളാക്കിമാറ്റുമെന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഏതെല്ലാം തൊഴില്‍പരിശീലനകേന്ദ്രങ്ങളെ സ്കില്‍ ഡെവല പ്മെന്റ് സെന്ററുകളാക്കി വികസിപ്പിച്ചു; അവയുടെ പേരുവിവരം വെളിപ്പെടുത്തുമോ;

(ബി)ഓരോ സെന്ററുകളിലും ഏതെല്ലാം സ്കില്ലുകളില്‍ പരിശീലനം നല്‍കുമെന്നു വ്യക്തമാക്കുമോ?

972

പട്ടികജാതി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസാനുകൂല്യങ്ങള്‍

ശ്രീ. മോന്‍സ് ജോസഫ്

()സ്വാശ്രയ അണ്‍ എയ്ഡഡ് കോളേജുകളിലെ ഡിഗ്രി കോഴ്സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസാനൂകൂല്യം നിര്‍ത്തലാക്കിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(ബി)സ്വാശ്രയ കോളേജുകളിലെ എസ്.സി. വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസാനൂകൂല്യത്തെ സംബന്ധിച്ച് നിലപാട് വ്യക്തമാക്കുമോ ;

(സി)പ്രൊഫഷണല്‍ കോഴ്സുകളിലെ എസ്.സി. വിദ്യാര്‍ത്ഥികള്‍ക്ക് എത്ര രൂപ വീതമാണ് ധനസഹായം നല്‍കുന്നത് ?

973

ഹോസ്പിറ്റല്‍ മാനേജ്മെന്റ് ഇന്‍സ്റിറ്റ്യൂട്ട് ആരംഭിക്കാനുള്ള നടപടി

ശ്രീ. . കെ. ബാലന്‍

()31.3.11 ലെ ജി.(ആര്‍.ടി) 394/11/എസ്.സി.എസ്.ടി/ഡി.ഡി നമ്പര്‍ ഉത്തരവു പ്രകാരം എസ്.സി വകുപ്പിനു കീഴില്‍ അനുവദിച്ച ഹോസ്പിറ്റല്‍ മാനേജ്മെന്റ് ഇന്‍സ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണ്;

(ബി)പ്രസ്തുത സ്ഥാപനം ആരംഭിക്കുന്നതിനുള്ള സ്ഥലസൌകര്യങ്ങള്‍ നല്‍കാമെന്ന് തരൂര്‍ മണ്ഡലത്തിലെ കണ്ണമ്പ്ര പഞ്ചായത്ത് അറിയിച്ചിട്ടുണ്ടോ;

(സി)പ്രസ്തുത സ്ഥാപനം ആരംഭിക്കുന്നതിനുള്ള നിര്‍വ്വഹണ ഏജന്‍സിയായി ആരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്; പ്രസ്തുത ഏജന്‍സി പ്രോജക്ട് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ കോപ്പി ലഭ്യമാക്കുമോ;

(ഡി)പ്രസ്തുത സ്ഥാപനം എന്നത്തേക്ക് കണ്ണമ്പ്ര പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ?

974

ബി.ടെക് വിദ്യാര്‍ത്ഥികള്‍ക്ക് സെമസ്റര്‍ ഫീസ് മടക്കി ലഭിക്കാന്‍ നടപടി

ശ്രീ.പി. തിലോത്തമന്‍

()ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി പട്ടിക സമുദായക്കാരായ ബി.ടെക് വിദ്യാര്‍ത്ഥികള്‍ക്ക് സെമസ്റര്‍ ഫീസ് മടക്കി നല്‍കുന്നുണ്ടോ; ഏതെല്ലാം കോഴ്സുകള്‍ക്കാണ് ഇപ്രകാരം ഫീസ് മടക്കി നല്‍കുന്നത് എന്ന് വ്യക്തമാക്കാമോ; ആയതിന്റെ നടപടിക്രമങ്ങള്‍ വിശദമാക്കാമോ; ബി.ടെക് റഗുലര്‍ കോഴ്സിന പഠിക്കുന്ന പട്ടിക സമുദായക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്നു വ്യക്തമാക്കാമോ. ഇവര്‍ക്ക് സെമസ്റര്‍ ഫീസ് മടക്കി നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി)ചേര്‍ത്തല ചെറുവാരണം ഹരികൃഷ്ണമന്ദിരത്തില്‍ ഹരികൃഷ്ണന്‍ സമര്‍പ്പിച്ചിരുന്ന സെമസ്റര്‍ ഫീസ് മടക്കി ലഭിക്കുന്നതിനുള്ള നിവേദനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത അപേക്ഷയിന്മേല്‍ എന്തു നടപടി സ്വീകരിച്ചു എന്നു വ്യക്തമാക്കാമോ ?

975

കോഴിക്കോട് ജില്ലയിലെ പ്രീ-മെട്രിക് ഹോസ്റലുകള്‍

ശ്രീ. . കെ. വിജയന്‍

()കോഴിക്കോട് ജില്ലയില്‍ പട്ടികജാതിക്കാര്‍ക്കായി എത്ര പ്രീ-മെട്രിക് ഹോസ്റലുകള്‍ നിലവിലുണ്ട്;

(ബി)പ്രസ്തുത ഹോസ്റലുകളില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തി ക്കുന്നവ എത്ര;

(സി)പ്രീ-മെട്രിക് ഹോസ്റലുകളുടെ അടിസ്ഥാനസൌകര്യം വര്‍ദ്ധിപ്പിക്കാന്‍ എന്തു നടപടിയാണു സ്വീകരിച്ചിട്ടുള്ളത്?

976

പട്ടികജാതിക്കാരുടെ ഭവനങ്ങള്‍ വൈദ്യൂതീകരിക്കാന്‍ പദ്ധതി

ശ്രീ. വി. ശശി

()പട്ടികജാതിക്കാരുടെ ഭവനങ്ങള്‍ വൈദ്യുതീകരിക്കാന്‍ പട്ടികജാതി വികസനവകുപ്പില്‍നിന്നും വൈദ്യുതിബോര്‍ഡിന് എന്തെങ്കിലും തുക നല്‍കിയിട്ടുണ്ടോ;

(ബി)എങ്കില്‍ എത്ര തുകയാണ് ഇപ്രകാരം നല്‍കിയതെന്ന് വര്‍ഷം തിരിച്ച് വെളിപ്പെടുത്താമോ;

(സി)വൈദ്യുതീകരണത്തിനായി ഉപയോഗിച്ച തുകയും ഇനി ഉപയോഗിക്കാനുള്ള തുകയും പ്രത്യേകം വെളിപ്പെടുത്തുമോ?

977

സഹകരണ സ്ഥാപനങ്ങള്‍ വഴി വിനോദസഞ്ചാര വികസനം

ശ്രീ. പി. ഉബൈദുള്ള

()സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങള്‍ വഴി വിനോദസഞ്ചാര വികസന പദ്ധതികള്‍ നടപ്പിലാക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ ഇതിനുവേണ്ടി ഏതൊക്കെ സഹകരണ സ്ഥാപനങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്; വിശദാംശം നല്‍കുമോ;

(സി)ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ വിശദീകരിക്കാമോ?

978

പരിസ്ഥിതി സൌഹൃദ ടൂറിസം വികസന പരിപാടി

ശ്രീ. രാജു എബ്രഹാം

()പരിസ്ഥിതി സൌഹൃദ ടൂറിസം വികസന പരിപാടിക്കായി എത്ര തുകയാണ് പദ്ധതി വിഹിതമായി നീക്കിവച്ചത്;

(ബി)ഏതെല്ലാം പദ്ധതികള്‍ക്കായി എത്ര തുക വീതം ഖജനാവില്‍ നിന്നും ഇതുവരെ ചെലവഴിച്ചു എന്നു വ്യക്തമാക്കുമോ ?

979

വിനോദസഞ്ചാരമേഖലയിലെ പുതിയ സംരംഭങ്ങള്‍

ശ്രി. സി. എഫ്.തോമസ്

,, റ്റി.യു.കുരുവിള

,, തോമസ് ഉണ്ണിയാടന്‍

,, മോന്‍സ് ജോസഫ്

()വിനോദസഞ്ചാര മേഖലക്ക് പുത്തനുണര്‍വ് നല്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)ടൂറിസം മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും എന്തെല്ലാം പുതിയ സംരംഭങ്ങള്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ?

980

ടൂറിസ്റ് അമിനിറ്റി സെന്റര്‍

ശ്രീ. ഹൈബി ഈഡന്‍

,, അന്‍വര്‍ സാദത്ത്

,, ആര്‍. സെല്‍വരാജ്

,, ലൂഡി ലൂയിസ്

()ടൂറിസം കേന്ദ്രങ്ങളില്‍ ടൂറിസ്റ് അമിനിറ്റി സെന്ററിന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ;

(ബി)അമിനിറ്റി സെന്ററിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തൊക്കെയാണ്;

(സി)പ്രസ്തുത സെന്റര്‍ മുഖേന വിനോദസഞ്ചാരികള്‍ക്ക് എന്തെല്ലാം സൌകര്യങ്ങളാണ് നല്‍കുന്നതെന്ന് വിശദമാക്കുമോ;

(ഡി)ഏതെല്ലാം വകുപ്പുകളുടെ സഹകരണത്തോടുകൂടിയാണ് അമിനിറ്റി സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.