UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1031

സമഗ്ര വിദ്യാഭ്യാസ പദ്ധതി

ശ്രീ. ജി. എസ്. ജയലാല്‍

'സമഗ്രവിദ്യാഭ്യാസ പദ്ധതി'യില്‍ ചാത്തന്നൂര്‍ നിയോജകമണ്ഡലത്തെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചിരുന്നുവോ; എങ്കില്‍ അതിന്മേല്‍ അനുകൂല നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

1032

നെന്മാറ മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതി

ശ്രീ. വി. ചെന്താമരാക്ഷന്‍

()നെന്മാറ മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ പ്രവര്‍ത്തനം എത് ഘട്ടംവരെയായി എന്ന് വിശദമാക്കുമോ ;

(ബി)ഈ പദ്ധതി എന്ന് തുടങ്ങാന്‍ കഴിയുമെന്നും ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വിശദമാക്കുമോ ;

(സി)അടുത്ത അദ്ധ്യായന വര്‍ഷം മുതല്‍ പദ്ധതി നടപ്പിലാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ ?

1033

പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നത്സംബന്ധിച്ച നയം

ശ്രീ. . കെ. ബാലന്‍

()സംസ്ഥാനത്ത് പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ (പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം ഉള്‍പ്പെടെ) ആരംഭിക്കുന്നത് സംബന്ധിച്ച നയമെന്താണ്;

(ബി)ഏതെല്ലാം മേഖലകളിലാണ് പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യമെന്ന് കരുതുന്നത്;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അനുമതി നല്‍കിയ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ഡി)ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഏതെല്ലാം സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചു എന്ന് വ്യക്തമാക്കുമോ;

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഏതെല്ലാം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പുതിയ പദ്ധതികള്‍ക്കും അപേക്ഷ നല്‍കിയിട്ടുണ്ട്; അതില്‍ ഏതെല്ലാം സ്ഥാപനങ്ങള്‍ക്കും പദ്ധതികള്‍ക്കും അനുമതി ലഭിച്ചു എന്ന് വ്യക്തമാക്കുമോ?

1034

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരംസ്കൂളുകളുടെ അപ്ഗ്രഡേഷന്‍

ശ്രീ. . പി. ജയരാജന്‍

()രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ എത്ര സ്ക്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യുവാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നു വ്യക്തമാക്കുമോ;

(ബി)ഇത്തരത്തില്‍ അപ്ഗ്രേഡ് ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന സ്കൂളുകളുടെ ജില്ല തിരിച്ചുളള കണക്കുകള്‍ ലഭ്യമാക്കുമോ;

(സി)കണ്ണൂര്‍ ജില്ലയിലെ ഏതെല്ലാം സ്കൂളുകള്‍ ഈ പദ്ധതിയില്‍പ്പെടുത്തി അപ്ഗ്രേഡ് ചെയ്യുമെന്ന് വ്യക്തമാക്കുമോ;

(ഡി)അപ്ഗ്രേഡ് ചെയ്യുന്ന സ്കൂളുകളില്‍ എന്തെല്ലാം സൌകര്യങ്ങള്‍ പദ്ധതി പ്രകാരം ലഭ്യമാക്കുമെന്നു വ്യക്തമാക്കുമോ?

1035

'കായികവിദ്യാഭ്യാസംഭ

ശ്രീ..പ്രദീപ്കുമാര്‍

()കായികവിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടോ?

(ബി)എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടി എന്തെല്ലാമാണെന്ന് വിശദമാക്കുമോ?

1036

തീരദേശ മേഖലയില്‍ ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍

ശ്രീ.ജി.സുധാകരന്‍

()തീരദേശ മേഖലയില്‍ ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)പ്രസ്തുത പദ്ധതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സാധ്യതാ പഠനം നടത്തിയിരുന്നുവോ;

(സി)തീരപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന അമ്പലപ്പുഴ മണ്ഡലത്തില്‍ ജവഹര്‍ നവോദയ വിദ്യാലയം ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?

1037

വര്‍ഷാന്ത്യപരീക്ഷാ നടത്തിപ്പിലെ അപാകത

ശ്രീ. വി. ശിവന്‍കുട്ടി

,, കെ. രാധാകൃഷ്ണന്‍

,, റ്റി. വി. രാജേഷ്

,, . എം. ആരിഫ്

()സംസ്ഥാനത്തെ സ്കൂളുകളിലെ വര്‍ഷാന്ത്യപരീക്ഷാ നടത്തിപ്പില്‍ അപാകതകളുളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ

(ബി)+2, എസ്.എസ്.എല്‍.സി പൊതു പരീക്ഷകള്‍ക്കൊപ്പം വര്‍ഷാന്ത്യപരീക്ഷ കൂടി നടത്താന്‍ തീരുമാനിച്ചതുമൂലം ഡ്യൂട്ടിക്കാവശ്യത്തിന് അദ്ധ്യാപകരില്ലാത്ത അവസ്ഥ ഉണ്ടായിട്ടുണ്ടോ;

(സി)ഇതുകാരണം മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ഡ്യൂട്ടിക്കായി അദ്ധ്യാപകരെ നിയോഗിക്കേണ്ട സ്ഥിതി വന്നിരുന്നോ;

(ഡി)ഇത്തരം പ്രവര്‍ത്തനങ്ങള്‍ പരീക്ഷകളുടെ വിശ്വാസ്യതയെ ഇല്ലാതാക്കും എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ?

1038

.ടി. അറ്റ് സ്കൂള്‍ പദ്ധതി

ശ്രീ. കെ. രാജു

().ടി. അറ്റ് സ്കൂള്‍ പദ്ധതി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലാണോ പ്രവര്‍ത്തിക്കുന്നതെന്നു വ്യക്തമാക്കുമോ;

(ബി)സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളെ തിരിച്ചറിയുന്നതിനായി യു..ഡി. ഏര്‍പ്പെടുത്തുന്നതിന് ഐ.ടി. അറ്റ് സ്കൂളിന്റെ നേതൃത്വത്തില്‍ തുടങ്ങിയ പ്രവര്‍ത്തനം ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നു വ്യക്തമാക്കുമോ; ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസവകുപ്പുമായി എന്തൊക്കെ ആശയക്കുഴപ്പങ്ങളാണ് നിലവിലുള്ളതെന്നു വിശദീകരിക്കുമോ;

(സി)പൊതുവിദ്യാഭ്യാസവകുപ്പില്‍ നിന്നും ഐ.ടി. അറ്റ് സ്കൂളിനെ മാറ്റണമെന്ന ഡി.പി..യുടെ രേഖാമൂലമുള്ള ആവശ്യം പരിഗണിക്കുമോ?

1039

ഐറ്റി. അറ്റ് സ്കൂളിന്റെ പ്രവര്‍ത്തനം

ശ്രീ. ജെയിംസ് മാത്യൂ

(). ടി. അറ്റ് സ്കൂളിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; സ്ഥാപന മേധാവിയായ ഡി.പി.ഐ യെ മറികടന്നാണ് തീരുമാനങ്ങള്‍ വരുന്നത് എന്നതിന്റെ പേരില്‍ അദ്ദേഹം സ്ഥാനം ഒഴിയുന്നതിന് സന്നദ്ധത പ്രകടിപ്പിച്ച് കത്ത് നല്‍കിയിട്ടുണ്ടോ;

(ബി)പരിചയസമ്പന്നരായ ട്രെയിനര്‍മാരെ പിരിച്ചു വിട്ടതാണോ ഇതിന് പ്രധാന കാരണമെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;

(സി)ഇതുകാരണം വിദ്യാലയങ്ങളിലെ ഐ.ടി. പരീക്ഷകള്‍ ആകെ താളം തെറ്റിയ കാര്യം വിലയിരുത്തിയിട്ടുണ്ടോ;

(ഡി).ടി. അറ്റ് സ്കൂളില്‍ പുതിയ നിയമനത്തിന് വിജ്ഞാപനം ഇറക്കിയിട്ടുണ്ടോ; ഇത് ചട്ട പ്രകാരമല്ല എന്ന പരാതി നിലനില്‍ക്കുന്നുണ്ടോ; ഇക്കാര്യം പരിശോധിക്കാന്‍ തയ്യാറാകുമോ?

1040

.ടി. അറ്റ് സ്കൂളില്‍ ചട്ടങ്ങള്‍ മറി കടന്ന് നിയമനത്തിന് വിജ്ഞാപനം ചെയ്ത നടപടി

ശ്രീ. എം. ഹംസ

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, ജെയിംസ് മാത്യൂ

,, . എം. ആരിഫ്

()പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഐ.ടി അറ്റ് സ്കൂളില്‍ മാസ്റര്‍ ട്രെയിനര്‍മാരെ നിയമിക്കുന്നതിന് ചട്ടങ്ങള്‍ മറികടന്ന് വിജ്ഞാപനം ചെയ്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പൊതുവിദ്യാഭ്യാസ ചട്ടമനുസരിച്ച് ഐ.ടി അറ്റ് സ്കൂളില്‍ നിയമനാധികാരം ആര്‍ക്കാണ് നല്‍കിയിട്ടുള്ളത്; വിജ്ഞാപനം പുറപ്പെടുവിച്ച ഉദ്യോഗസ്ഥന്‍ ആരാണ്; ഈ ഉദ്യോഗസ്ഥന് ചട്ടമനുസരിച്ച് ഇതിന് അധികാരമുണ്ടോ;

(സി)ഇതേ തുടര്‍ന്ന് ഐ.ടി. അറ്റ് സ്കൂള്‍ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വകുപ്പ് സെക്രട്ടറിക്ക് കത്തു നല്‍കിയിട്ടുണ്ടോ;

(ഡി)യോഗ്യതയില്ലാത്തവരെ ഈ സ്ഥാപനത്തില്‍ നിയമിക്കുന്നതിനാണ് ചട്ടം മറികടന്ന് നിയമനത്തിന് വിജ്ഞാപനം ചെയ്തിട്ടുള്ളത് എന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ;

()ചട്ടവിരുദ്ധമായ നോട്ടിഫിക്കേഷന്‍ റദ്ദാക്കാന്‍ തയ്യാറാകുമോ;

എഫ്).ടി. അറ്റ് സ്കൂളില്‍ നിന്നും 34 പേരെ പിരിച്ചു വിട്ടത് ഡി.പി.ഐ യുടെ ഉത്തരവനുസരിച്ചാണോ എന്ന് വ്യക്തമാക്കുമോ; ഇക്കാര്യത്തില്‍ ഡി.പി.ഐ വിശദീകരണം തേടിയിട്ടുണ്ടോ?

1041

സ്കൂള്‍ തലത്തില്‍ വിവര സാങ്കേതിക വിദ്യ നടപ്പാക്കല്‍

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

()സ്കൂള്‍ തലത്തില്‍ വിവരസാങ്കേതിക വിദ്യ നടപ്പാക്കുന്നതിനുള്ള പദ്ധതി പ്രകാരം 2011-12, 2012-13 വര്‍ഷങ്ങളില്‍ വയനാട് ജില്ലയില്‍ ചെലവഴിച്ച തുകയുടെ വിശദാംശം നല്‍കുമോ ;

(ബി)പ്രസ്തുത പദ്ധതിപ്രകാരം മേല്‍സൂചിപ്പിച്ച വര്‍ഷങ്ങളില്‍ കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ ചെലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാക്കുമോ ;

(സി)സ്കൂളുകളില്‍ ഇന്റര്‍നെറ്റ് സൌകര്യം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയുടെ ജില്ലയിലെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ ?

1042

ലിനക്സ് സോഫ്റ്റ് വെയര്‍ ഒഴിവാക്കല്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

()ലിനക്സ് സ്വതന്ത്ര സോഫ്റ്റ്വെയര്‍ വിദ്യാഭ്യാസമേഖലയില്‍ നിന്നും ഒഴിവാക്കുവാന്‍ ശ്രമം നടക്കുന്നതായ വാര്‍ത്ത ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)ലിനക്സ് സോഫ്റ്റ്വെയര്‍ ഒഴിവാക്കി ഉടമസ്ഥാവകാശ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നതിന് എന്തെങ്കിലും നീക്കം നടക്കുന്നതായി അറിയുമോ;

(സി)ഖജനാവിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ഈ നടപടി നിറുത്തലാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

1043

.ടി അറ്റ് സ്കൂള്‍ പരിശീലകരെ പിരിച്ചുവിട്ട നടപടി

ശ്രീ. കെ. കെ. ജയചന്ദ്രന്‍

(). ടി. അറ്റ് സ്കൂളിലെ പരിശീലകരെ അനിശ്ചിതകാല സമരത്തില്‍ പങ്കെടുത്തു എന്ന കാരണത്താല്‍ കൂട്ടത്തോടെ പിരിച്ചുവിട്ടിട്ടുണ്ടോ; എങ്കില്‍ എത്ര പരിശീലകരെയാണ് പിരിച്ചുവിട്ടത്;

(ബി).ടി.അറ്റ് സ്കൂള്‍ പരിശീലകരെ പിരിച്ചുവിട്ടത് എസ്.എസ്.എല്‍.സി പരീക്ഷകളും മറ്റും യഥാസമയം നടക്കുന്നതിന് തടസ്സമായ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി).ടി. അറ്റ് സ്കൂള്‍ പരിശീലകരെ പിരിച്ചുവിടുന്നതിന് ഡി.പി.ഐ അംഗീകാരം നല്‍കിയിട്ടുണ്ടോ;

(ഡി).ടി. അറ്റ് സ്കൂള്‍ പരിശീലകരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിന് ഇടയായ സാഹചര്യം വ്യക്തമാക്കുമോ?

1044

ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം

ശ്രീ.എം.വിശ്രേയാംസ് കുമാര്‍

ഡോ.എന്‍.ജയരാജ്

ശ്രീ.റോഷി അഗസ്റിന്‍

ശ്രീ.പി.സി.ജോര്‍ജ്

()ബുദ്ധിപരമായി വെല്ലുവിളികള്‍ നേരിടുന്നവരുടെ വിദ്യാഭ്യാസ തൊഴില്‍ പരിശീലനത്തിനായി എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത്;

(ബി)ഇത്തരം അവസ്ഥകളെ അഭിമുഖീകരിക്കുന്നവര്‍ക്ക് ശാസ്ത്രീയമായ പരിശീലനം ആവശ്യമാണെന്ന് കുരുതുന്നുവോ; എങ്കില്‍ ആയതിനുള്ള സംവിധാനമുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)ബുദ്ധിപരമായി വെല്ലുവിളികള്‍ നേരിടുന്നവരുടെ പുനരധിവാസം സംബന്ധിച്ച നയം വ്യക്തമാക്കുമോ;

1045

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ (സി.ഡബ്ള്യു.എസ്.എന്‍)

ശ്രീ. എം. . ബേബി

()പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ (സി.ഡബ്ള്യൂ.എസ്.എന്‍)ക്കായി ബി.ആര്‍.സി, സി.ആര്‍.സി തല പ്രവര്‍ത്തനങ്ങള്‍ക്കായുളള ഗ്രാന്റ് വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ;

(ബി)സി.ഡബ്ള്യൂ.എസ്.എന്‍ കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളില്‍ ഇവര്‍ക്കായി റാംപ് ആന്റ് റെയില്‍, അഡാപ്റ്റഡ് ടോയിലറ്റ് സൌകര്യങ്ങള്‍ തുടങ്ങിയവ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(സി)സി.ഡബ്ള്യൂ.എസ്.എന്‍ കുട്ടികളുടെ ചികിത്സയ്ക്കായുളള പ്രത്യേക ഉപകരണങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ സൌജന്യമായി നല്‍കാനുളള നടപടികള്‍ സ്വീകരിക്കുമോ?

1046

ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

()പ്രത്യേക പരിഗണന അര്‍ഹിക്കുന്നതും ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നതുമായ കുട്ടികള്‍ക്ക് സാമൂഹിക അംഗീകാരം ലഭ്യമാക്കുന്നതിനും അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനും ആത്മവിശ്വാസത്തോടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനുമായി എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്;

(ബി)സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ വിദ്യാഭ്യാസ വകുപ്പ് അല്ലാതെ മറ്റ് ഏതെങ്കിലും ഏജന്‍സികള്‍ വഴി ഈ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിവരുന്നുണ്ടോ; വിശദവിവരം നല്‍കുമോ?

1047

പഠന വൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക്ആനുകൂല്യങ്ങള്‍

ശ്രീമതി കെ.എസ്. സലീഖ

()പഠന വൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുന്ന റിസോഴ്സ് അധ്യാപകരെ നിയമിക്കുവാന്‍ 2012-13 സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ എന്തു തുക ലഭ്യമാക്കി; ആയതില്‍ എത്ര തുക ചെലവഴിച്ചു; ആഴ്ചകള്‍ മാത്രം അവശേഷിക്കവെ എത്ര തുക ഇനിയും ചെലവഴിക്കാനുണ്ട്; വ്യക്തമാക്കുമോ;

(ബി)കേന്ദ്രം പണം നല്‍കിയിട്ടും വൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് ശമ്പള സ്കയില്‍ നാളിതുവരെ അനുവദിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ:

(സി)വൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുന്ന എത്ര അധ്യാപകരാണ് നിലവില്‍ സംസ്ഥാനത്തുള്ളത്; ഇവര്‍ എത്ര വര്‍ഷമായി ജോലി നോക്കി വരുന്നു; ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ഡി)ഇത്തരം അധ്യാപകര്‍ക്ക് ഡിയര്‍നസ് അലവന്‍സോ, പ്രോവിഡന്റ് ഫണ്ടോ മറ്റു ആനുകൂല്യങ്ങളോ ലഭ്യമാക്കുന്നുണ്ടോ; വ്യക്തമാക്കുമോ;

()ബിഎഡിന് പുറമെ രണ്ട് വര്‍ഷത്തെ സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ഡിപ്ളോമയും പാസ്സായ ഇത്തരം അധ്യാപകര്‍ക്ക് ആന്ധ്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ അധ്യാപകര്‍ക്ക് ഉള്ളതുപോലെ ശമ്പള സ്കെയിലും, ആനുകൂല്യങ്ങളും നല്‍കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ ?

1048

പഠനവൈകല്യമുള്ള കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ നടപടി

ശ്രീമതി കെ.എസ്.സലീഖ

()പഠന വൈകല്യമുള്ള കുട്ടികള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നതിന് എന്തെല്ലാം ഇളവുകളും ആനുകൂല്യങ്ങളുമാണ് ഇപ്പോള്‍ നല്കിവരുന്നത്; വിശദമാക്കുമോ;

(ബി)ഈ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് എപ്രകാരമുള്ള കേട്ടെഴുത്തുകാരെയാണ് നിയോഗിക്കുന്നത്;

(സി)ഇപ്രകാരമുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിനും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്നതിനും എസ്.എസ്.എല്‍.സി.പരീക്ഷയ്ക്കു മുന്‍പ് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവരുന്നു; വിശദമാക്കുമോ;

ഡി)2012 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി.പരീക്ഷ എഴുതിയവരില്‍ പഠന വൈകല്യമുള്ള എത്ര വിദ്യാര്‍ത്ഥികള്‍ (ഗള്‍ഫ് മേഖല ഉള്‍പ്പെടെ) ഉണ്ടായിരുന്നു; 2013 മാര്‍ച്ചില്‍ പഠന വൈകല്യമുള്ള എത്ര വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി.പരീക്ഷ എഴുതുന്നു; വിശദമാക്കുമോ;

()'ബുദ്ധിമാന്ദ്യ'മുള്ളവരെ ചൂഷണം ചെയ്ത് മറ്റുള്ളവര്‍ കൃത്രിമ മാര്‍ഗ്ഗത്തിലൂടെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുകയും ബുദ്ധിമാന്ദ്യമുള്ളവര്‍ക്ക് അത് നിഷേധിക്കപ്പെടുകയും ചെയ്യുന്ന ഒരവസ്ഥ ഈ അടുത്ത കാലത്തായി സംസ്ഥാനത്ത് നിലനില്കുന്നതായി മനസ്സിലാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(എഫ്)വിദ്യാഭ്യാസ വകുപ്പിന്റെ സൈറ്റില്‍ 2013 മാര്‍ച്ച് മാസം പരീക്ഷ എഴുതുന്ന ബുദ്ധിമാന്ദ്യമുള്ള വിദ്യാര്‍ത്ഥികളുടെ ലിസ്റ് ജില്ല തിരിച്ച് പ്രസിദ്ധപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?

1049

ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കുവേണ്ടി അദ്ധ്യാപക നിയമനം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()സംസ്ഥാനത്ത് ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി പ്രത്യേക പരിശീലനം ലഭിച്ച അദ്ധ്യാപകരെ നിയമിച്ചിട്ടുണ്ടോ ; ഓപ്പണ്‍ സ്കൂളില്‍ എട്ടാം ക്ളാസ് വരെ പരിശീലനം ലഭിച്ച എത്ര അദ്ധ്യാപകര്‍ ഉണ്ട് ;

(ബി)ഒമ്പതാം ക്ളാസ് മുതല്‍ മാത്രമാണ് ഇത്തരം അദ്ധ്യാപകരുടെ സേവനം ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് ലഭിക്കുന്നത് എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)ചെറിയ ക്ളാസുകളില്‍ പരിശീലനം ലഭിച്ച അദ്ധ്യാപകര്‍ ഇല്ലാത്തതിനാല്‍ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് ഓപ്പണ്‍ സ്കൂളുകള്‍ ഉപേക്ഷിച്ച് സ്പെഷ്യല്‍ സ്കൂളുകളില്‍ പഠിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നുണ്ടോ ;

(ഡി)പരിശീലനം ലഭിച്ച അദ്ധ്യാപകരെ ചെറിയ ക്ളാസുകളില്‍ നിയമിക്കാതെ ഒമ്പതാം ക്ളാസ് മുതല്‍ മാത്രം നിയമിക്കാനിടയായ സാഹചര്യം വ്യക്തമാക്കുമോ ;

()ഓട്ടിസം ബാധിച്ച കുട്ടികളെ ചെറിയ ക്ളാസ് മുതല്‍ പരിശീലിപ്പിക്കുന്നതിന് അദ്ധ്യാപകരെ നിയമിക്കുന്ന കാര്യം പരിഗണിക്കുമോ ?

1050

ഓട്ടിസം ബാധിച്ച കുട്ടികളുടെ വിദ്യാഭ്യാസം

ശ്രീ. കെ. രാജു

()ഓട്ടിസം ബാധിച്ച കുട്ടികളെ പരിശീലിപ്പിക്കുന്നതിന് അധ്യാപകരെ നിയമിക്കാത്തത് കാരണം ഇവരുടെ വിദ്യാഭ്യാസം മുടങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഓട്ടിസമുള്ള കുട്ടികളെ ഇന്‍ക്ളൂസീവ് എഡ്യൂക്കേഷന്‍ എന്ന കേന്ദ്ര വിദ്യാഭ്യാസ നിയമ പ്രകാരം പൊതു വിദ്യാലയങ്ങളില്‍തന്നെ പഠിപ്പിക്കണമെന്നും 5 കുട്ടികള്‍ക്ക് ഒരു സ്പെഷ്യല്‍ ടീച്ചറെ നിയമിക്കണമെന്നുമുള്ള ശുപാര്‍ശ നടപ്പാവാതെ പോകുന്നതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കുമോ;

(സി)ഇത് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ;

1051

ആര്‍.എം.എസ്.എ പദ്ധതിയുടെ ലക്ഷ്യങ്ങള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, വര്‍ക്കല കഹാര്‍

,, പാലോട് രവി

()ആര്‍.എം.എസ്.എ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)പദ്ധതി നടപ്പാക്കാന്‍ എത്ര കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം പദ്ധതികള്‍ നടപ്പാക്കാനാണ് തുക അനുവദിച്ചിരിക്കുന്നത്; വിശദമാക്കുമോ;

(ഡി)പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?

1052

ആര്‍.എം.എസ്.എ പദ്ധതിയില്‍ ആരംഭിച്ചഹൈസ്കൂള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

(എആര്‍.എം.എസ്.എ പദ്ധതിയില്‍ ആരംഭിച്ച ഹൈസ്കൂളുകളില്‍ എസ്.എസ്.എല്‍.സി പരീക്ഷാ സെന്റര്‍ അനുവദിക്കാതിരിക്കാന്‍ കാരണമെന്തെന്ന് വ്യക്തമാക്കുമോ;

(ബി)ഈ വര്‍ഷം മുതല്‍ പരീക്ഷാ സെന്റര്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?

1053

ആര്‍.എം.എസ്.. പദ്ധതി പ്രകാരം അടിസ്ഥാനസൌകര്യം വര്‍ദ്ധിപ്പിക്കാന്‍ നടപടി

ശ്രീ. രാജു എബ്രഹാം

()ആര്‍.എം.എസ്.. പദ്ധതി പ്രകാരം സംസ്ഥാനത്ത് എത്ര സ്കൂളുകളാണ് ഹൈസ്ക്കൂള്‍ ആക്കി ഉത്തരവായത്; ഉത്തരവിന്റെ കോപ്പി ലഭ്യമാക്കാമോ;

(ബി)ഈ സ്കൂളുകളില്‍ അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ 8-ാം ക്ളാസ്സ് ആരംഭിക്കുന്നതിനായി അടിസ്ഥാന സൌകര്യങ്ങള്‍ അടക്കം എന്തൊക്കെ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്; ഈ ക്ളാസ്സുകളില്‍ പഠിപ്പിക്കുന്നതിനുള്ള അദ്ധ്യാപകരെ നിയമിക്കാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)ദേശീയ പാഠ്യപദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി എല്‍.പി. സ്കൂളുകളില്‍ 5-ാം ക്ളാസ്സും യു.പി. സ്കൂളുകളില്‍ 8-ാം ക്ളാസ്സും അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ഡി)എങ്കില്‍ ഇതിനായി അദ്ധ്യാപകരെ നിയമിക്കുന്നതിനും മറ്റ് അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ?

1054

ആര്‍.എം.എസ്.എ പദ്ധതി

ശ്രീ. . ചന്ദ്രശേഖരന്‍

()ആര്‍.എം.എസ്.എ പദ്ധതി എത്ര സ്കൂളുകളിലാണ് നടപ്പാക്കിയിട്ടുള്ളതെന്നും അവ എന്നാണ് ആരംഭിച്ചതെന്നും അറിയിക്കാമോ;

(ബി)ആര്‍.എം.എസ്.എ സ്കൂളുകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിച്ചിരുന്നുവോ എന്നും എത്രയെണ്ണത്തിന് കെട്ടിടം നിര്‍മ്മിച്ചുവെന്നും അറിയിക്കാമോ;

(സി)പ്രസ്തുത സ്കൂളുകളില്‍ ഇംഗ്ളീഷ് ഭാഷാദ്ധ്യാപകരെ നിയമിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട് ; വ്യക്തമാക്കാമോ;

(ഡി)ആര്‍.എം.എസ്.എ സ്കൂളുകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാനും ഇംഗ്ളീഷ് ഭാഷാദ്ധ്യാപകരെ നിയമിക്കാനും സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

()ആര്‍.എം.എസ്.എ സ്കൂളുകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാനും ഇംഗ്ളീഷ് ഭാഷാദ്ധ്യാപകരെ നിയമിക്കാനും സമയബന്ധിതമായി നടപടി സ്വീകരിക്കുമോ?

1055

ആര്‍.എം.എസ്.. സ്കൂളുകളില്‍ ഇംഗ്ളീഷ് അദ്ധ്യാപക തസ്തിക സൃഷ്ടിക്കാന്‍ നടപടി

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()കാസര്‍കോട് ജില്ലയില്‍ അപ്ഗ്രേഡ് ചെയ്ത എത്ര ആര്‍.എം.എസ്.. വിദ്യാലയങ്ങളുണ്ട്;

(ബി)ആര്‍.എം.എസ്.. സ്കൂളുകളില്‍ ഇംഗ്ളീഷ് അദ്ധ്യാപകരില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ആര്‍.എം.എസ്.. സ്കൂളുകളില്‍ ഇംഗ്ളീഷ് അദ്ധ്യാപകതസ്തിക സൃഷ്ടിക്കാന്‍ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണ്?

1056

എസ്.എസ്.. ഫണ്ട് വിനിയോഗം

ശ്രീ. എളമരം കരീം

പ്രൊഫ. സി. രവീന്ദ്രനാഥ്

ഡോ. കെ. ടി. ജലീല്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()പൊതുവിദ്യാഭ്യാസവകുപ്പില്‍ എസ്.എസ്.എ വഴി നടപ്പിലാക്കുന്ന പദ്ധതികളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ?

(ബി)ഏതെല്ലാം പദ്ധതികള്‍ക്കാണ് എസ്.എസ്.എ വഴി കേന്ദ്രം ഫണ്ട് അനുവദിക്കുന്നത്;

(സി)നടപ്പു സാമ്പത്തിക വര്‍ഷം എസ്.എസ്.എ പദ്ധതി പ്രകാരം സംസ്ഥാനത്തിന് അനുവദിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ;

(ഡി)ഈ പദ്ധതി പ്രകാരം ലഭിച്ച ഫണ്ട് ഫലപ്രദമായി ചെലവഴിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ;

()എസ്.എസ്.എ ഫണ്ട് വിനിയോഗിക്കുന്നതില്‍ ക്രമക്കേട് നടക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടോ; ഇക്കാര്യം പരിശോധിക്കുകയുണ്ടായോ; എങ്കില്‍ സ്വീകരിച്ച നടപടി എന്താണെന്ന് വ്യക്തമാക്കാമോ?

1057

പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ എസ്.എസ്.. പദ്ധതി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, . സി. ബാലകൃഷ്ണന്‍

,, ഷാഫി പറമ്പില്‍

,, . പി. അബ്ദുള്ളക്കുട്ടി

()പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ എസ്.എസ്.. പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)പദ്ധതിയുടെ അടങ്കല്‍ തുക എത്രയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

()പദ്ധതി എന്നുമുതല്‍ നടപ്പാക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്; വിശദമാക്കുമോ?

1058

സര്‍വ്വശിക്ഷാ അഭിയാന്‍ പദ്ധതി

ശ്രീ. കെ. രാജു

()സര്‍വ്വശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം കേന്ദ്രസര്‍ക്കാര്‍ ഈ അധ്യയന വര്‍ഷം എത്ര കോടി രൂപ അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ ; ഇതില്‍ എത്ര കോടി രുപ ചെലവഴിക്കപ്പെട്ടു എന്നു വിശദമാക്കുമോ ;

(ബി)അധ്യാപന പരിശീലനം മുടങ്ങുന്നത് എസ്. എസ്. . ഫണ്ട് വിനിയോഗിക്കപ്പെടാതിരിക്കാന്‍ കാരണമാകുന്നു എന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ആയത് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ; സി. എസ്. എസ്. . യുടെ ഗുരുതരക്രമക്കേടുകളെത്തുടര്‍ന്ന് എത്ര ബ്ളോക്ക് പ്രോഗ്രാം ഓഫീസര്‍ (ബി. പി. .) മാര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ ആരൊക്കെയാണെന്നും വ്യക്തമാക്കുമോ ?

1059

ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സഹായ ഉപകരണങ്ങള്‍

ശ്രീ. കെ. കെ. നാരായണന്‍

()പൊതുവിദ്യാഭ്യാസ വകുപ്പില്‍ എസ്.എസ്.. വഴി നടപ്പാക്കുന്ന പദ്ധതിയില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സഹായ ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഈ ആവശ്യത്തിന് എന്തു തുക വകയിരുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;

(സി)ഉപകരണങ്ങള്‍ സപ്ളൈ ചെയ്യുന്നതിന് ഏതെങ്കിലും ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ഈ ഏജന്‍സിയെ തെരഞ്ഞെടുത്തത് എങ്ങിനെയെന്ന് വ്യക്തമാക്കുമോ;

(ഡി)ഉപകരണങ്ങള്‍ വാങ്ങുന്നതിനായി എന്തു തുക ചെലവഴിച്ചു എന്ന് വെളിപ്പെടുത്താമോ;

()ഉപകരണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ടോ?

1060

എസ്.എസ്.എ വഴി നടപ്പിലാക്കുന്ന പദ്ധതികള്‍

ശ്രീ.സി.കൃഷ്ണന്‍

()പൊതു വിദ്യാഭ്യാസ വകുപ്പില്‍ എസ്.എസ്.എ വഴി നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണ്;

(ബി)2012-2013 സാമ്പത്തിക വര്‍ഷത്തില്‍ ഈ പദ്ധതികള്‍ക്കായി ഓരോ ഇനത്തിലും കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയ ഫണ്ട് എത്രയാണ്;

(സി)ഓരോ ഇനത്തിലും ഇതിനകം ചെലവഴിച്ച തുക എത്രയെന്ന് വിശദമാക്കാമോ;

(ഡി)കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക മുഴുവന്‍ ചെലവഴിക്കാന്‍ കഴിയാതെ വന്നിട്ടുണ്ടോ; എങ്കില്‍ ലാപ്സായ തുക എത്രയെന്ന് വെളിപ്പെടുത്താമോ?

<<back

next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.