UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1061

എസ്.എസ്.എ ഫണ്ട് വിനിയോഗ നിജസ്ഥിതി

ശ്രീമതി കെ. എസ്. സലീഖ

()സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ നവീകരണത്തിനും ആധുനികവത്കരണത്തിനുമായി 2012-13 സാമ്പത്തിക വര്‍ഷം കേന്ദ്രം അനുവദിച്ച 453 കോടി രൂപയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ എത്ര തുക ചെലവഴിച്ചു; ഇനി ആഴ്ചകള്‍ മാത്രം അവശേഷിക്കവേ എത്ര തുക ചെലവഴിക്കാനുണ്ട്; വിശദമാക്കുമോ;

(ബി)സൌജന്യ പാഠപുസ്തക വിതരണം,ഗവേഷണം, അദ്ധ്യാപക പരിശീലനം, സ്കൂള്‍ ഗ്രാന്റ് തുടങ്ങി പതിനൊന്നിന പദ്ധതികള്‍ക്കായി സര്‍വ്വ ശിക്ഷാ അഭിയാന്‍(എസ്.എസ്.) വഴി കേന്ദ്രം അനുവദിച്ച കോടിക്കണക്കിന് രൂപ ചെലവഴിക്കാത്തത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുക;

(സി)ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പുരോഗതി, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി തുടങ്ങിയവയ്ക്കായി എന്ത് തുക ലഭിച്ചു; എത്ര തുക ചെലവാക്കി; എത്ര തുക പാഴാക്കി; വിശദമാക്കുക;

(ഡി)അഞ്ചുവയസ്സു വരെയുളള കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൌകര്യം ലഭ്യമാക്കാന്‍ എത്ര തുക ലഭിച്ചു; എത്ര തുക ചെലവഴിച്ചു; എത്ര തുക ചെലവഴിക്കാനുണ്ട്;

)അധ്യാപകരുടെ ഗവേഷണത്തിനും നിലവാര വര്‍ദ്ധനവിനുമുളള നടപടികള്‍ക്കായി എത്ര തുക ലഭിച്ചു; എത്ര തുക ചെലവഴിച്ചു; ഇനി എത്ര തുക ചെലവഴിക്കാനുണ്ട്;

(എഫ്)ഒന്നു മുതല്‍ എട്ടുവരെ ക്ളാസുകളിലെ അദ്ധ്യാപകര്‍ക്ക് പരിശീലനത്തിനും മറ്റുമായി എത്ര തുക ലഭിച്ചു; എത്ര തുക ചെലവാക്കി; വിശദമാക്കുമോ;

(ജി)ഇത്തരത്തില്‍ ഒരോ പദ്ധതികള്‍ക്കുമായി ലഭിച്ച തുകയില്‍ ഏതെല്ലാം പദ്ധതികള്‍ക്കായുളള തുക മറ്റു പ്രവൃത്തികള്‍ക്കും, കമ്പ്യൂട്ടര്‍ വാങ്ങല്‍ ഉള്‍പ്പെടെയുളളവയ്ക്കുമായി വകമാറ്റി ചെലവാക്കിയിട്ടുണ്ട്; വിശദമാക്കുമോ?

1062

എസ്.എസ്.. മുഖേന കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കിയ പദ്ധതികള്‍

ശ്രീ. കെ. ദാസന്‍

()കോഴിക്കോട് റവന്യൂ ജില്ലയില്‍ 2011-2012 വര്‍ഷത്തില്‍ എസ്.എസ്.എ മുഖേന നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാം ; വിശദമാക്കാമോ ;

(ബി)പ്രസ്തുത പദ്ധതികളുടെ പുരോഗതി വ്യക്തമാക്കാമോ;

(സി)2012-2013 വര്‍ഷത്തില്‍ കോഴിക്കോട് ജില്ലയില്‍ എസ്.എസ്.. മുഖേന നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാം ; ഓരോന്നും വിശദമാക്കുമോ ;

(ഡി)പ്രസ്തുത പദ്ധതികളുടെ പുരോഗതി വിശദമാക്കാമോ?

()2013-2014 വര്‍ഷത്തില്‍ കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കാനായി എസ്.എസ്.. തയ്യാറാക്കിയിട്ടുള്ള പദ്ധതികള്‍ ഏതെല്ലാം; വിശദമാക്കാമോ ;

(എഫ്)എസ്.എസ്..യിലൂടെ നടപ്പിലാക്കുന്ന പദ്ധതി രൂപീകരണം നടക്കുന്നത് പഞ്ചായത്ത് തലത്തിലുള്ള വിദ്യാഭ്യാസ സമിതിയുമായി കൂടിയാലോചിച്ചാണോ എന്ന് വ്യക്തമാക്കാമോ; പഞ്ചായത്ത് തലത്തില്‍ പരിശോധനയും ചര്‍ച്ചയും നടക്കുന്നില്ല എന്ന് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

1063

ഡിപ്ളോമ കോഴ്സുകള്‍ ബി.എഡിനു തുല്യമാക്കിയ ഉത്തരവ്

ശ്രീ. . കെ. ബാലന്‍

,, . പ്രദീപ്കുമാര്‍

,, എസ്. ശര്‍മ്മ

,, രാജു എബ്രഹാം

()വിദ്യാഭ്യാസ വകുപ്പില്‍ അറബി, ഉറുദു, ഹിന്ദി ഡിപ്ളോമ കോഴ്സുകള്‍ ബി.എഡിനു തുല്യമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; ഈ ഉത്തരവ് നടപ്പിലാക്കിയിട്ടുണ്ടോ;

(ബി)വകുപ്പിലെ ഏത് തലത്തിലുള്ള ഉദ്യോഗസ്ഥനാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ; ഇത് ചട്ടപ്രകാരമാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ;

(സി)വകുപ്പ് സെക്രട്ടറിയും മന്ത്രിയും ഫയല്‍ കണ്ട് ഉത്തരവ് നല്‍കിയിട്ടുണ്ടോ;

(ഡി)വിദ്യാഭ്യാസ യോഗ്യതയുടെ തുല്യതാകോഴ്സുകള്‍ അംഗീകരിക്കാനുള്ള അധികാരം സര്‍വ്വകലാശാലകള്‍ക്കാണെന്നിരിക്കെ, ഉത്തരവ് ചട്ടപ്രകാരമാണോ;

()ഈ ഉത്തരവ് സംബന്ധിച്ച് കേസ് നിലവിലുണ്ടോ; വിശദാംശം നല്‍കാമോ?

1064

ഡിപ്ളോമ കോഴ്സുകള്‍ ബി.എഡ്. നു തുല്യമാക്കിയ സര്‍ക്കാര്‍ ഉത്തരവ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()സംസ്ഥാനത്ത് ഡിപ്ളോമ കോഴ്സുകള്‍ ബി. എഡ്. നു തുല്യമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഏതൊക്കെ ഡിപ്ളോമ കോഴ്സുകളാണ് ബി.എഡ്. നു തുല്യമാക്കിയിട്ടുളളത്;

(സി)പ്രസ്തുത തീരുമാനം എടുക്കാനുണ്ടായ കാരണം എന്താണ്; വിശദമാക്കാമോ?

1065

അറബിക്/ഉറുദു/ഹിന്ദി ഡിപ്ളോമ കോഴ്സുകള്‍ ബി.എഡ്. ന് തുല്യമാക്കിയ ഉത്തരവ്

ശ്രീ. കെ. കെ. നാരായണന്‍

()ഏതെല്ലാം ഡിപ്ളോമ കോഴ്സുകളാണ് ബി.എഡ്. ന് തുല്യമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്;

(ബി)ഡിപ്ളോമ കോഴ്സുകള്‍ക്കു പഠിക്കുന്നതിനുള്ള ചുരുങ്ങിയ യോഗ്യത എന്താണ്; വ്യക്തമാക്കുമോ;

(സി)അറബിക്/ഉറുദു/ഹിന്ദി ഡിപ്ളോമ കോഴ്സുകള്‍ ബി.എഡ്. ന് തുല്യമാക്കിയ ഉത്തരവിന്റെ ഫയല്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി കണ്ടിട്ടുണ്ടോ;

(ഡി)ഇല്ലെങ്കില്‍, ഇതു കാണിക്കാതിരിക്കുവാനുള്ള കാരണം എന്താണ്; വ്യക്തമാക്കുമോ?

1066

ഹയര്‍ സെക്കണ്ടറി അനദ്ധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ നടപടി

ശ്രീ. പി. ഉബൈദുള്ള

()സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ ക്ളാര്‍ക്കുമാരുടെയും ലൈബ്രേറിയന്‍മാരുടെയും മറ്റു അനധ്യാപകരുടെയും തസ്തിക സൃഷ്ടിക്കാത്തതു മൂലം അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)തസ്തിക സൃഷ്ടിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(സി)എങ്കില്‍ അതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

1067

പ്ളസ്ടു അദ്ധ്യാപക തസ്തികകളിലേക്ക് നിയമനം

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()സംസ്ഥാനത്ത് അധികമായി ഉണ്ടാക്കിയിട്ടുള്ള 550 പ്ളസ്ടു ബാച്ചുകളിലേക്കുള്ള അദ്ധ്യാപക തസ്തികയ്ക്ക് അനുമതി നല്‍കിയിട്ടുണ്ടോ;

(ബി)എത്ര തസ്തികകളാണ് പുതുതായി അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത തസ്തികകളിലേക്ക് നിയമനം നടത്തുന്ന അദ്ധ്യാപകരെ പങ്കാളിത്ത പെന്‍ഷനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടോ?

1068

ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ കായികാധ്യാപകരെനിയമിക്കുന്ന കാര്യം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ കായികാധ്യാപകരെ നിയമിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ ഇതിന് സത്വര നടപടി സ്വീകരിക്കുമോ?

1069

ഇന്‍വിജിലേറ്റര്‍ നിയമന ഉത്തരവ് പിന്‍വലിക്കാന്‍നടപടി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ ഇന്‍വിജിലേറ്റര്‍മാരായി അതത് സ്കൂളിലെ അദ്ധ്യാപകരെ നിയമിച്ചാല്‍ മതിയെന്ന ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍, ഈ ഉത്തരവ് മാനേജ്മെന്റുകളില്‍ നിന്നും മറ്റും വാഗ്ദാനങ്ങള്‍ വാങ്ങി ക്രമക്കേടിന് വഴിവെയ്ക്കുന്ന സ്ഥിതിയുണ്ടാകുമെന്ന വസ്തുത പരിശോധിച്ചിട്ടുണ്ടോ;

(സി)എങ്കില്‍, ഈ ഉത്തരവ് പിന്‍വലിക്കാന്‍ തയ്യാറാകുമോ;
(ഡി)ഹയര്‍സെക്കണ്ടറി മേഖലയില്‍ നിലവില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എത്ര അദ്ധ്യാപകര്‍ ജോലി ചെയ്യുന്നുണ്ടെന്ന് വിശദമാക്കാമോ?

1070

ഹയര്‍ സെക്കണ്ടറി മേഖലയില്‍ എച്ച്.എസ്.എസ്.ടി. ജൂനിയര്‍, സീനിയര്‍ പ്രമോഷന്‍

ശ്രീ. മോന്‍സ് ജോസഫ്

()സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി മേഖലയില്‍ എച്ച്.എസ്.എസ്.ടി ജൂനിയര്‍, സീനിയര്‍ പ്രൊമോഷന്‍ സംബന്ധിച്ച് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ;

(ബി)ഹയര്‍ സെക്കണ്ടറി സ്പെഷ്യല്‍ റൂള്‍ സംസ്ഥാനത്ത് എന്ന് മുതല്‍ നടപ്പിലാക്കിത്തുടങ്ങിയെന്ന് വ്യക്തമാക്കാമോ;

(സി)ഹയര്‍ സെക്കണ്ടറി മേഖലയില്‍ ഇന്ന് നിലവിലുള്ള എച്ച്.എസ്.എസ്.ടി ജൂനിയര്‍, സീനിയര്‍ പ്രൊമോഷന്‍ വ്യവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ;

(ഡി)എച്ച്.എസ്./യു.പി.എസ്./എല്‍.പി.എസ്.. തസ്തികയില്‍ നിന്ന് നേരിട്ട് എച്ച്.എസ്.എസ്.ടി സീനിയര്‍മാരായി നിയമിക്കുന്നുണ്ടോ; എങ്കില്‍ എത്ര ശതമാനം; ഇതുമൂലം എച്ച്.എസ്.എസ്.ടി ജൂനിയര്‍മാരുടെ അവസരം നഷ്ടപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?

1071

കുന്ദമംഗലം ഹയര്‍സെക്കണ്ടറി സ്കൂളിലെ ഹിന്ദി അദ്ധ്യാപക നിയമനം

ശ്രീ. കെ. ദാസന്‍

()കോഴിക്കോട് റവന്യൂ ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്കൂളിലെ ജൂനിയര്‍ ഹിന്ദി അധ്യാപിക കെ. നിതയുടെ നിയമനം അംഗീകരിച്ചുവോ; എങ്കില്‍ പ്രസ്തുത നിയമനാംഗീകാരവുമായി ബന്ധപ്പെട്ട് മാനേജര്‍ നല്‍കിയ നിയമന ഉത്തരവ് ഫോം 27, നിയമന അംഗീകാര അപേക്ഷയോടൊപ്പം സമര്‍പ്പിച്ച ആന്റിസിഡന്റ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് നല്‍കാമോ;

(ബി)താമരശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ തന്നെ കുന്ദമംഗലം എച്ച്.എസ്.എസ് ലെ ഹിന്ദി എച്ച്.എസ്.എ ശ്രീമതി ഗീതയുടെ നിയമനം അംഗീകരിച്ചുവോ എന്നത് വ്യക്തമാക്കുമോ; നിയമനം അംഗീകരിച്ചെങ്കില്‍ നിയമനാംഗികാരം നല്‍കിയ ഉത്തരവിന്റെ പകര്‍പ്പ്, അധ്യാപികയുടേതായി ഹാജരാക്കിയ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ വിദ്യാഭ്യാസ ഓഫീസര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അധ്യാപികയുടെ ശിക്ഷാ വിശാരദ് സര്‍ട്ടിഫിക്കറ്റ്, ശിക്ഷാ വിശാരദ് യോഗ്യതയുടെ മാര്‍ക്ക് ലിസ്റ്, അധ്യാപികയുടെ യോഗ്യത സര്‍ട്ടിഫിക്കറ്റ്, നിര്‍വ്യാജത്വം പരിശോധിക്കുന്നതിന് എഴുതിയ കത്തിന്റെ പകര്‍പ്പ്, നിര്‍വ്യാജത്വം ശരിവെച്ച്കൊണ്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ലഭിച്ചിട്ടുള്ള മറുപടി എന്നിവയുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;

(സി)ഹിന്ദി"ശിക്ഷാ വിശാരദ്'' സര്‍ട്ടിഫിക്കറ്റ് അംഗീകാരത്തിനായി എന്‍.സി.റ്റി.ഇ അംഗീകരിച്ച കേരളത്തിലെ കേന്ദ്രങ്ങള്‍ ഏതെല്ലാം എന്നത് വ്യക്തമാക്കാമോ;

(ഡി)ഹിന്ദി അധ്യാപിക ഗീതയുടെ നിയമനം സംബന്ധിച്ചും യോഗ്യത (ശിക്ഷാ വിശാരദ്) സംബന്ധിച്ചും നിഖേഷ് എന്ന വ്യക്തി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നുവോ; ഈ പരാതിയില്‍ അധ്യാപിക പഠിച്ചത് എന്‍.സി.റ്റി.ഇ അംഗീകാരമുള്ള കേന്ദ്രത്തില്‍ അല്ല എന്നും തൃശ്ശൂര്‍ നായകനാല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ആണ് എന്നും പറഞ്ഞിരുന്നുവോ; പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്തെല്ലാം അന്വേഷണങ്ങള്‍ നടത്തി എന്ന് വ്യക്തമാക്കാമോ;

()നിഖേഷ് എന്ന വ്യക്തിയുടെ പരാതി ലഭിക്കുന്ന സമയത്ത് ഗീത എന്ന അധ്യാപികയുടെ നിയമനത്തിന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അംഗീകാരം നല്‍കിയിരുന്നുവോ; ഇല്ലെങ്കില്‍ ഈ നിയമനം സംബന്ധിച്ച് വ്യക്തമായ ആക്ഷേപങ്ങള്‍ കാണിച്ച് നല്‍കിയ പരാതിയിന്മേല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഏത് തരത്തിലുള്ള അന്വേഷണമാണ് നടത്തിയത് എന്ന് വ്യക്തമാക്കാമോ;

(എഫ്)ഈ കാര്യത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നടത്തിയ കത്തിടപാടുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ജി)ശ്രീ. നിഖേഷ് ഈ വിഷയത്തില്‍ ചില രേഖകള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട അപേക്ഷയില്‍ രേഖകള്‍ സാക്ഷ്യപ്പെടുത്തി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും വിവരാവകാശ ഓഫീസര്‍ സാക്ഷ്യപ്പെടുത്തി നല്‍കാത്തത് എന്തുകൊണ്ടായിരുന്നു എന്ന് വ്യക്തമാക്കാമോ;

(എച്ച്)അന്യ സംസ്ഥാനത്ത് നിന്നുള്ള യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമനം അംഗീകരിക്കുമ്പോള്‍ പ്രസ്തുത യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ നിര്‍വ്യാജത്വം പരിശോധിക്കുന്നതിനായി ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ (താമരശ്ശേരി) നിന്ന് കത്തയയ്ക്കാറുണ്ടോ; എങ്കില്‍ രജിസ്ട്രേഡ് ആയിട്ടാണോ കത്ത് അയയ്ക്കാറുളളത് എന്നത് വ്യക്തമാക്കാമോ?

1072

ഹോസ്ദുര്‍ഗ്ഗ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെഅധ്യാപകരുടെ നിയമനം

ശ്രീ.. ചന്ദ്രശേഖരന്‍

()കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കന്നഡ എഴുതുവാനോ വായിക്കുവാനോ അറിയാത്ത അധ്യാപികയെ കന്നഡ മാധ്യമ വിഭാഗം സോഷ്യല്‍ സയന്‍സ് പഠിപ്പിക്കുവാന്‍ നിയമിച്ചിട്ടുണ്ടോ;

(ബി)ഇക്കാര്യം പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കന്നഡ സംഘം നിവേദനം നല്‍കിയിട്ടുണ്ടോ;

(സി)ഈ വിഷയത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;

(ഡി)കന്നഡ ഭാഷാന്യൂനപക്ഷ വിഭാഗത്തിന്റെ ന്യായമായ ആവശ്യം പരിഗണിച്ച് പ്രസ്തുത സ്കൂളില്‍ കന്നഡ ഭാഷ എഴുതുവാനും വായിക്കുവാനും അറിയുന്നവരെ കന്നഡ മാധ്യമ വിഭാഗം സോഷ്യല്‍ സയന്‍സ് പഠിപ്പിക്കുവാന്‍ അടിയന്തരമായി നിയമിക്കുമോ എന്ന് അറിയിക്കാമോ ?

1073

ഹയര്‍ സെക്കന്ററി സംസ്കൃതം ജൂനിയര്‍ ടീച്ചര്‍ തസ്തികയിലെ നിയമനം

ശ്രീ. ജോസ് തെറ്റയില്‍

()വിദ്യാഭ്യാസ വകുപ്പിലെ ഹയര്‍ സെക്കന്ററി സംസ്കൃതം ജൂനിയര്‍ ടീച്ചര്‍ തസ്തികയിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും അവ നികത്തുവാന്‍ നടപടി സ്വീകരിക്കുന്നതിലെ കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എറണാകുളം ജില്ലയിലെ മാറമ്പിളളി കരയില്‍ നോര്‍ത്ത് ഏഴിപുറം പ്രശാന്തി നിലയത്തില്‍, ദേവിപ്രസാദം. പി.ആര്‍. ന് എന്നത്തേക്ക് നിയമനം ലഭിക്കുമെന്ന് വ്യക്തമാക്കാമോ?

1074

എയ്ഡഡ് കോളേജുകളിലേയും സ്കൂളുകളിലേയുംനിയമനങ്ങള്‍

ശ്രീ. റ്റി. യു. കുരുവിള

,, സി. എഫ്. തോമസ്

()എയ്ഡഡ് കോളെജുകളിലേയും സ്കൂളുകളിലെയും നിയമനങ്ങള്‍ അംഗീകരിക്കുന്നതിലും ശമ്പളം നല്‍കുന്നതിലും കാലതാമസം വരുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വികരിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി)എയ്ഡഡ് സ്കൂള്‍ കോളേജുകളിലെ എത്ര നിയമനങ്ങള്‍ ഇനിയും അംഗികരിച്ച് നല്‍കാനുണ്ട് എന്ന് വ്യക്തമാക്കുമോ;

സി)ഏതൊക്കെ സ്ഥാപനങ്ങളിലെ നിയമനങ്ങളാണ് അംഗീകരിച്ച് നല്‍കാനുള്ളതെന്ന് വ്യക്തമാക്കുമോ ; ഓരോ നിയമനത്തിനും ലഭിച്ച അപേക്ഷകളുടെ തീയതി കൂടി വെളിപ്പെടുത്തുമോ;

(ഡി)ഇത്തരം സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ ഒരു മാസത്തിനകം അംഗീകരിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ; വിശദാംശം ലഭ്യമാക്കുമോ?

()അംഗീകാരം ലഭിച്ച് നിയമനം നടത്തുമ്പോള്‍ പോലും ഗുരുതരമായ കാലതാമസം ഇവ അംഗീകരിക്കുന്നതില്‍ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ ഭാവിയില്‍ എന്തെല്ലാം നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

1075

അണ്‍-എയ്ഡഡ് അധ്യാപകരെ ഇന്‍വിജിലേഷന്‍ ഡ്യൂട്ടിക്ക് നിയോഗിച്ച നടപടി

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()അണ്‍-എയ്ഡഡ് അധ്യാപകരെ ഇന്‍വിജിലേഷന്‍ ഡ്യൂട്ടിക്ക് നിയോഗിക്കരുത് എന്ന ചട്ടം നിലനില്‍ക്കേ ഇവരെ ഇന്‍വിജിലേഷനായി നിയോഗിച്ചിട്ടുണ്ടോ;

(ബി)ഇപ്രകാരം ചട്ടം മറികടന്ന് അണ്‍ എയ്ഡഡ് അധ്യാപകരെ ഇന്‍വിജിലേഷന് നിയോഗിക്കാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്താണെന്ന് വ്യക്തമാക്കാമോ?

1076

പാര്‍ട്-ടൈം അധ്യാപകര്‍ക്ക് അര്‍ഹമായആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടി

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()പാര്‍ട്-ടൈം അറബിക്, ഉറുദു, സംസ്കൃതം അദ്ധ്യാപകര്‍ (പി.റ്റി.എച്ച്.എസ്.) നേരിടുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഫുള്‍ടൈം അദ്ധ്യാപകര്‍ക്കും പാര്‍ട്-ടൈം അദ്ധ്യാപകര്‍ക്കും ആഴ്ചയില്‍ എത്ര പീരിയഡുകളാണ് പഠിപ്പിക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്;

(സി)ഇവരുടെ നിയമന യോഗ്യതയില്‍ വ്യത്യാസമുണ്ടോ;

(ഡി)പാര്‍ട്-ടൈം സര്‍വ്വീസ് പൂര്‍ണ്ണമായും പെന്‍ഷന് പരിഗണിക്കാറുണ്ടോ;

()ഇല്ലെങ്കില്‍ തുല്യയോഗ്യതയും തൊഴില്‍സമയ തുല്യതയും നിലനില്‍ക്കുന്ന പാര്‍ട്-ടൈം ഹൈസ്കൂള്‍ അസിസ്റന്റുമാരുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന വിവേചനം അവസാനിപ്പിച്ച് അവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

1077

കായിക അദ്ധ്യാപകരുടെ പ്രശ്നങ്ങള്‍

ശ്രീ. സണ്ണി ജോസഫ്

)വിദ്യാലയങ്ങളിലെ കായിക അദ്ധ്യാപകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)യു.പി., ഹൈസ്കൂള്‍ തലത്തില്‍ കായിക അദ്ധ്യാപക പീരിയഡ് കണക്കാക്കുമ്പോള്‍ നിലവില്‍ എല്‍.പി.യുള്ള യു.പി. സ്കൂളുകളില്‍ 5, 6, 7 ക്ളാസ്സുകളുടെ പിരീയഡ് മാത്രമേ കണക്കാക്കുന്നുള്ളൂ. +2 വുള്ള ഹൈസ്കൂളുകളില്‍ 8, 9, 10 ക്ളാസ്സുകളുടെ പീരിയഡ് മാത്രമേ കണക്കാക്കുന്നുള്ളൂ. ഇതുമൂലം കായിക അധ്യാപകര്‍ക്ക് ജോലിഭാരം കൂടുന്നതിനാല്‍ ഈ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കുമോ;

(സി)പിരീയഡുകളുടെ എണ്ണം നോക്കാതെ മുഴുവന്‍ വിദ്യാലയങ്ങളിലും കായിക അദ്ധ്യാപകരെ നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

1078

എച്ച്.എസ്.എസ്.ടി/എച്ച്.എസ്.എസ്.ടി. ജൂനിയര്‍ഒഴിവുകളിലേക്കു നിയമനം

ശ്രീ. പാലോട് രവി

()എച്ച്.എസ്.എസ്.ടി/എച്ച്.എസ്.എസ്.ടി. ജൂനിയര്‍ ഒഴിവുകളിലേക്ക് ഗവണ്‍മെന്റ് സ്കൂളുകളിലെ യോഗ്യരായ അദ്ധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ നാളിതുവരെ എത്ര പേര്‍ക്ക് നിയമനം നല്‍കുകയുണ്ടായി;

(സി)നിയമനം നടന്നിട്ടില്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ ?

1079

ഫുള്‍ടൈം മീനിയല്‍ തസ്തികയില്‍ നിയമനം

ശ്രീ. എം. ഉമ്മര്‍

()മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ ഹൈസ്കൂളുകളില്‍ സ്വീപ്പിംഗ് ജോലി നടത്തേണ്ട ഫുള്‍ടൈം മീനിയല്‍ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ എത്ര തസ്തികകള്‍ എന്നറിയിക്കുമോ ;

(സി)ഈ തസ്തികകള്‍ നികത്തുന്നതിനുള്ള തടസ്സം എന്താണെന്ന് അറിയിക്കുമോ ;

(ഡി)ഈ തസ്തികയിലേയ്ക്കുള്ള നിയമനം എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കും എന്ന് അറിയിക്കുമോ ?

1080

ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി സ്പെഷ്യല്‍ ടീച്ചര്‍മാരെനിയമിക്കാന്‍ നടപടി

ശ്രീ. എം. ഉമ്മര്‍

()ഓട്ടിസം ബാധിച്ച കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി സ്പെഷ്യല്‍ ടീച്ചര്‍മാരെ നിയമിക്കുന്നത് സംബന്ധിച്ച ഉത്തരവ് നിലവില്‍ ഉണ്ടോ;

(ബി)ഇത്തരത്തില്‍ സ്പെഷ്യല്‍ ടീച്ചര്‍മാരെ നിയമിക്കുന്നതിനുള്ള അനുപാതം എത്രയാണ് ;

(സി)സ്കൂളുകളില്‍ സ്പെഷ്യല്‍ ടീച്ചര്‍മാരെ നിയമിക്കാത്തത് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ അടുത്ത അക്കാഡമിക് വര്‍ഷം സ്പെഷ്യല്‍ ടീച്ചര്‍മാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ ?

1081

ബഡ്സ് സ്കൂളുകളില്‍ അധ്യാപക തസ്തികകള്‍സൃഷ്ടിക്കാന്‍ നടപടി

ശ്രീ. എം. . ബേബി

()എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ബഡ്സ് സ്കൂളുകളിലെ നിലവിലെ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം എത്രയാണെന്ന് വ്യക്തമാക്കുമോ;

(ബി)വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി അധ്യാപകരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കില്‍ ആവശ്യമായ അധ്യാപകരെ നിയമിക്കുമോ;

(സി)ഇത്തരം സ്കൂളുകള്‍ വിജയമാണെന്നു കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവനുസരിച്ച് അധ്യാപകരുടെ ജോലിഭാരം കൂടിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ഡി)ഇത്തരം സ്കൂളുകളിലെ അധ്യാപകരുടെ സേവന - വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കുന്ന കാര്യം പരിഗണിക്കുമോ?

1082

എയ്ഡഡ് അദ്ധ്യാപകരുടെ നിയമനങ്ങളുമായി ബന്ധപ്പെട്ടഅദാലത്തുകള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()നിലവില്‍ പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി തലങ്ങളിലുളള എയ്ഡഡ് അദ്ധ്യാപകരുടെ നിയമനങ്ങളുമായി ബന്ധപ്പെട്ട എത്ര ഫയലുകള്‍ സെക്രട്ടേറിയറ്റിലും, വിവിധ വിദ്യാഭ്യാസ ഓഫീസുകളിലും കെട്ടിക്കിടക്കുന്നുണ്ടെന്ന വിവരം വെളിപ്പെടുത്താമോ;

(ബി)ഈ ഫയലുകളില്‍ സമയബന്ധിതമായി തീര്‍പ്പു കല്‍പ്പിക്കാന്‍ അദാലത്തുകള്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ?

1083

റ്റി. റ്റി. സി. സ്ഥാപനങ്ങളില്‍ സ്ഥിരം അധ്യാപകരെനിയമിക്കുവാന്‍ നടപടി

ശ്രീ. എസ്. രാജേന്ദ്രന്‍

()കുമളിയിലും മൂന്നാറിലും പ്രവര്‍ത്തിക്കുന്ന തമിഴ് റ്റി. റ്റി. സി. സ്ഥാപനങ്ങളില്‍ സ്ഥിരം അധ്യാപകരെ നിയമിച്ചിട്ടുണ്ടോ ; ഏങ്കില്‍ എത്രപേരെയാണ് നിയമിച്ചത് ; എത്ര പേര്‍ ഇവിടെ ജോലിചെയ്തുവരുന്നു ;

(ബി)ഈ സ്ഥാപനങ്ങളില്‍ സ്ഥിരം അധ്യാപകരെ നിയമിച്ചിട്ടില്ലെങ്കില്‍, എന്തുകൊണ്ട് ;

(സി)സ്ഥിരം അധ്യാപകരെ നിയമിക്കാത്തതിനാല്‍ അധ്യയനം നടത്തുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി സംബന്ധിച്ച വിശദാംശം നല്‍കുമോ ;

(ഡി)ഈ സ്ഥാപനങ്ങളില്‍ സ്ഥിരം അധ്യാപകരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

1084

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്നവിദ്യാലയങ്ങളിലെ നിയമനം

ശ്രീ.പി.ഉബൈദുള്ള

()വിദ്യാഭ്യാസ വകുപ്പ് അല്ലാത്ത വകുപ്പുകള്‍ക്കു കീഴില്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; എങ്കില്‍ അവ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;

(ബി)പഞ്ചായത്തുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സി.ക്ക് വിട്ടിട്ടുണ്ടോ; എങ്കില്‍ എന്നുമുതലെന്ന് വ്യക്തമാക്കാമോ;

(സി)മലപ്പുറം എം.എസ്.പി. ഹയര്‍ സെക്കണ്ടറി സ്കൂള്‍മാനേജ്മെന്റ് അധികാരം ആരില്‍ നിക്ഷിപ്തമാണ്; അവിടത്തെ നിയമനം പി.എസ്.സിക്കു വിട്ടിട്ടുണ്ടോ; എങ്കില്‍ എന്നുമുതല്‍ എന്നു വ്യക്തമാക്കാമോ?

1085

കാസര്‍ഗോഡ് ജില്ലയിലെ താല്ക്കാലിക ജീവനക്കാര്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ എത്ര ജീവനക്കാര്‍ താല്‍ക്കാലികമായി ജോലി ചെയ്യുന്നുണ്ടെന്നും ഇവര്‍ എത്ര വര്‍ഷമായി അതെ സ്ഥാപനത്തില്‍ തുടരുന്നുണ്ടെന്നും വ്യക്തമാക്കാമോ?

1086

..ഡി റിസോഴ്സ് അധ്യാപകരുടെ സേവന-വേതനവ്യവസ്ഥകള്‍

ശ്രീ.കെ. ദാസന്‍

()സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഐ..ഡി റിസോഴ്സ് ടീച്ചര്‍മാര്‍ക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യതകള്‍ എന്തെല്ലാം;

(ബി)നിശ്ചിത യോഗ്യതയുള്ള എത്ര റിസോഴ്സ് ടീച്ചര്‍മാര്‍ സംസ്ഥാനത്താകെ പ്രവര്‍ത്തിക്കുന്നു; ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(സി)സംസ്ഥാനത്ത് നിലവില്‍ ഈ വിഭാഗം അധ്യാപകര്‍ക്ക് നല്‍കുന്ന വേതനം എത്ര രൂപയാണ് എന്ന് വ്യക്തമാക്കാമോ; യോഗ്യതയും ജോലിയും ബന്ധപ്പെടുത്തി പരിശോധിക്കുമ്പോള്‍ ഇപ്പോള്‍ നല്‍കുന്ന വേതനം പര്യാപ്തമാണെന്ന് കരുതുന്നുണ്ടോ;

(ഡി)..ഡി റിസോഴ്സ് ടീച്ചര്‍മാരുടെ സേവന-വേതന വ്യവസ്ഥ സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ സത്വര നടപടി സ്വീകരിക്കുമോ;

()കോഴിക്കോട് ജില്ലയില്‍ വിവിധ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ഐ..ഡി റിസോഴ്സ് അധ്യാപകരുടെ പേര് വിവരം ലഭ്യമാക്കാമോ ?

1087

റിസോഴ്സ് അദ്ധ്യാപകര്‍ക്ക് സ്ഥിരനിയമനം

ശ്രീമതി കെ. കെ. ലതിക

()പൂര്‍ണ്ണയോഗ്യത നേടിയ എത്ര റിസോഴ്സ് അദ്ധ്യാപകര്‍ ജോലി ചെയ്തുവരുന്നുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി)ഇവരുടെ സേവന - വേതന വ്യവസ്ഥകള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ;

(സി)പ്രസ്തുത അദ്ധ്യാപകര്‍ക്ക് സ്ഥിരനിയമനം നല്‍കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ?

1088

റിസോഴ്സ് അദ്ധ്യാപകരുടെ വേതനം

ശ്രീ. എം.എ ബേബി

()സി.ഡബ്ള്യൂ.എസ്.എന്‍ കുട്ടികളില്‍ സ്കൂളില്‍ പോകാന്‍ കഴിയാത്ത കുട്ടികളെ വീട്ടില്‍ എത്തി പഠിപ്പിക്കുന്ന റിസോഴ്സ് അദ്ധ്യാപകരുടെ വേതനം വര്‍ദ്ധിപ്പിക്കാനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോ;

(ബി)സി.ഡബ്ള്യൂ.എസ്.എന്‍ കുട്ടികള്‍ക്കായുള്ള പ്രത്യേകംകരിക്കുലം തയ്യാറാക്കുന്നതിനായി വിദഗ്ദ്ധ സമിതിയെ നിയോഗിക്കുന്ന കാര്യം പരിഗണിക്കുമോ?

1089

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ളീഷ് പരിജ്ഞാനം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ ഇംഗ്ളീഷ് പരിജ്ഞാനം വര്‍ദ്ധിപ്പിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ ഇതു സംബന്ധിച്ച് പ്രൈമറി തലം മുതല്‍ എന്തെല്ലാം കാര്യങ്ങളാണ് നടത്തിവരുന്നത് വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1090

സര്‍ക്കാര്‍ ഇംഗ്ളീഷ് മീഡിയം സ്കൂളുകളിലെ കുട്ടികളുടെ ഇംഗ്ളീഷ് ഭാഷാ നിലവാരം മെച്ചപ്പെടുത്താന്‍ നടപടി

ശ്രീ. പി. തിലോത്തമന്‍

()സര്‍ക്കാര്‍ ഇംഗ്ളീഷ് മീഡിയം സ്കൂളുകളിലെ കുട്ടികളുടെ ഇംഗ്ളീഷ് ഭാഷാ നിലവാരം പരിശോധിക്കുവാനും മെച്ചപ്പെടുത്തുവാനും എന്തെങ്കിലും സംവിധാനങ്ങള്‍ നിലവിലുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഇംഗ്ളീഷ് ഭാഷാ പഠനത്തിന് വേണ്ടി നടപ്പിലാക്കിയ പുതിയ പദ്ധതികള്‍ വിശദമാക്കുമോ ; ഇതിനുവേണ്ടി ഇംഗ്ളീഷ് ഭാഷാധ്യാപകര്‍ക്കും മറ്റു വിഷയങ്ങള്‍ ഇംഗ്ളീഷില്‍ പഠിപ്പിക്കുന്നവര്‍ക്കും പ്രത്യേക പരിശീലനം നല്‍കുന്നുണ്ടോ; വിശദവിവരങ്ങള്‍ നല്‍കുമോ ;

(സി)സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിച്ചുവരുന്ന കുട്ടികള്‍ മത്സര പരീക്ഷകളില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നതിനുവേണ്ടി സ്കൂള്‍ തലത്തില്‍ കുട്ടികള്‍ക്ക് നല്‍കുന്ന പ്രത്യേക പരിശീലനം എന്താണെന്ന് പറയാമോ ; ഇതിനുവേണ്ടി അദ്ധ്യാപകരെ പ്രത്യേകമായി നിയമിക്കുന്നുണ്ടോ ; വിശദ വിവരം നല്‍കുമോ ?

<<back

  next page>> 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.