UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1554

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ്

ശ്രീ. എളമരം കരീം

,, എം. ചന്ദ്രന്‍

,, സി. കൃഷ്ണന്‍

,, കെ. രാധാകൃഷ്ണന്‍

()സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിച്ചെലവ് സംബന്ധിച്ച വിലയിരുത്തല്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടോ;

(ബി)വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം ആകെ പദ്ധതിയുടെ എത്ര ശതമാനം വരുമെന്നറിയിക്കാമോ;

(സി)പദ്ധതിച്ചെലവ് 2012-13 വര്‍ഷത്തിലെ ഓരോ മാസവും ആകെ പദ്ധതിയുടെ ശതമാനക്കണക്കില്‍ ലഭ്യമാക്കുമോ;

(ഡി)പദ്ധതിച്ചെലവ് വര്‍ദ്ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ആദ്യം പുറപ്പെടുവിച്ച മാര്‍ഗ്ഗരേഖയില്‍ വരുത്തിയ മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ; ഇങ്ങനെ ചെയ്തിട്ടും പദ്ധതി ച്ചെലവില്‍ കുറവ് വരുവാനിടയായ സാഹചര്യമെന്തെന്ന് അറിയിക്കാമോ ?

1555

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിച്ചെലവ്

ശ്രീ. എം.. ബേബി

ഡോ. കെ.ടി. ജലീല്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

പ്രൊഫ.സി. രവീന്ദ്രനാഥ്

()ഈ വര്‍ഷത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിച്ചെലവ് സംബന്ധിച്ച് വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല സമിതി ഏറ്റവും ഒടുവില്‍ വിലയിരുത്തല്‍ നടത്തിയതിന്റെ വിശദാംശങ്ങള്‍ നല്‍കാമോ; ഏകോപിച്ചതും സമയബന്ധിതവുമായ പ്രവര്‍ത്തനത്തിന് പ്രതിബന്ധമായ ഘടകങ്ങള്‍ എന്തൊക്കെയായിരുന്നു;

(ബി)പദ്ധതിച്ചെലവ് നിര്‍വ്വഹണത്തില്‍ കുറവ് വന്നിട്ടുള്ളതായി സര്‍ക്കാര്‍ കരുതുന്നുണ്ടോ; എങ്കില്‍ ഇതിനുള്ള കാരണങ്ങളെ സംബന്ധിച്ച് പരിശോധന നടത്തിയതിന്റെ വിശദാംശങ്ങള്‍ നല്‍കാമോ;

(സി)പദ്ധതി നിര്‍വ്വഹണത്തിനുള്ള സമയം നീട്ടിക്കൊടുക്കുന്നതിനായുള്ള ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച തീരുമാനം അറിയിക്കുമോ ?

1556

പഞ്ചായത്തുകളിലെ 2012-13 കാലയളവിലെ വാര്‍ഷികപദ്ധതി ചെലവ്

ശ്രീ. കെ. വി. വിജയദാസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()പഞ്ചായത്തുകളുടെ (ജില്ല/ബ്ളോക്ക്/ഗ്രാമ) 2012 - 2013 ലെ വാര്‍ഷിക പദ്ധതി ചെലവ് മാര്‍ച്ച് 10 ന് എത്ര ശതമാനം ആയിട്ടുണ്ടെന്നുള്ള വിവരം നല്‍കുമോ ;

(ബി)ഇതില്‍ എസ്.സി./എസ്.ടി. പ്ളാന്‍ ഫണ്ടില്‍ നിന്നും എത്രമാത്രം എക്സ്പെന്‍ഡീച്ചര്‍ ആയിട്ടുണ്ടെന്നുള്ള വിവരം നല്‍കുമോ ;

(സി)പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതിനായി വിവിധ തലങ്ങളില്‍ സമിതികള്‍ രൂപീകരിച്ച് താഴെത്തട്ടിലേക്ക് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ; എങ്കില്‍ വിശദാംശം നല്‍കുമോ ?

1557

2012-13 സാമ്പത്തിക വര്‍ഷം പഞ്ചായത്തുകള്‍ക്ക്അനുവദിച്ചപദ്ധതി വിഹിതം

ശ്രീ. . കെ. വിജയന്‍

()2012-13 സാമ്പത്തിക വര്‍ഷം പഞ്ചായത്തുകള്‍ക്ക് അനുവദിച്ച പദ്ധതി വിഹിതം എത്രയാണ്;

(ബി)ഈ തുക പൂര്‍ണ്ണമായും വിനിയോഗിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി)പദ്ധതി വിഹിതത്തിന്റെ പൂര്‍ണ്ണ വിനിയോഗം നടത്താത്തതിന്റെ കാരണങ്ങളെക്കുറിച്ച് പരിശോധന നടത്തിയിട്ടുണ്ടോ;

(ഡി)എങ്കില്‍ അടുത്ത സാമ്പത്തിക വര്‍ഷം പദ്ധതി വിഹിതം പരമാവധി വിനിയോഗിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്?

1558

പ്ളാന്‍ ഫണ്ടിന്റെ വിനിയോഗവും ഭവനശ്രീ പദ്ധതിയും

ശ്രീ. പുരുഷന്‍ കടലുണ്ടി

()ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുവദിക്കപ്പെട്ട പ്ളാന്‍ ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ ;

(ബി)ഭവനശ്രീ പദ്ധതി പ്രകാരം സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത കുടുംബങ്ങള്‍ക്ക് കടാശ്വാസ ആനൂകൂല്യം ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഭവനശ്രീ പദ്ധതി പ്രകാരം ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത എത്ര കുടുംബങ്ങള്‍ക്ക് ഇതുവരെ കടാശ്വാസ ആനുകൂല്യം അനുവദിച്ചിട്ടുണ്ട്; ഇതിനു വേണ്ടി ചെലവഴിച്ച തുകയുടെ വര്‍ഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ ?

1559

പഞ്ചായത്തുകളുടെ സ്വയംപര്യാപ്തത

ശ്രീ. എം. ഹംസ

()സ്വന്തമായി വരുമാനമില്ലാത്ത, ശമ്പളവും, മറ്റ് എസ്റാബ്ളിഷ്മെന്റ് ചെലവുകളും സ്വന്തമായി നിര്‍വ്വഹിക്കുവാന്‍ കഴിയാത്ത, എത്ര പഞ്ചായത്തുകള്‍ നിലവിലുണ്ട്; പേരുകള്‍ വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പഞ്ചായത്തുകള്‍ക്ക് ഗവണ്‍മെന്റ് എന്തെങ്കിലും സഹായം നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എന്തെല്ലാം;

(സി)പ്രസ്തുത പഞ്ചായത്തുകളെ സ്വയംപര്യാപ്തതയിലേയ്ക്ക് കൊണ്ടുവരുവാന്‍ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്ന് വ്യക്തമാക്കുമോ

1560

ഊര്‍ജശ്രീ പദ്ധതി

ശ്രീമതി. പി. അയിഷാ പോറ്റി

()ഊര്‍ജശ്രീ പദ്ധതിയിലൂടെ ലക്ഷ്യമിടുന്ന കാര്യങ്ങള്‍ വിശദമാക്കുമോ;

(ബി)ഊര്‍ജശ്രീ പദ്ധതിയിലൂടെ സൃഷ്ടിക്കാന്‍ സാധിക്കുന്ന തൊഴില്‍ അവസരങ്ങള്‍ സംബന്ധിച്ച് വെളിപ്പെടുത്തുമോ?

1561

പുതിയ പഞ്ചായത്തുകള്‍

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()സംസ്ഥാനത്ത് പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഏതെല്ലാം പുതിയ പഞ്ചായത്തുകളാണ് രൂപീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

1562

ഗ്രാമപഞ്ചായത്തുകളുടെ വിഭജനം

ശ്രീ. ജി.എസ്. ജയലാല്‍

()സംസ്ഥാനത്ത് നിലവിലുള്ളതും, വിസ്തൃതി ഏറിയതുമായ ഗ്രാമപഞ്ചായത്തുകള്‍ വിഭജിച്ച് പുതിയ ഗ്രാമപഞ്ചായത്തുകള്‍ രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)ഗ്രാമപഞ്ചായത്തുകള്‍ വിഭജിച്ച് പുതിയവ രൂപീകരിക്കുന്നതിലേയ്ക്കായി സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്;

(സി)കൊല്ലം ജില്ലയില്‍ കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് വിഭജിച്ച് പുതിയ ഗ്രാമപഞ്ചായത്ത് രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ ?

1563

ത്രിതല പഞ്ചായത്തുകളുടെ സേവനം മെച്ചപ്പെടുത്തല്‍

ശ്രീ. റ്റി. യു. കുരുവിള

()ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് കൂടുതല്‍ ജീവനക്കാരെ ഉള്‍പ്പെടെ എന്തെല്ലാം പുതിയ നടപടികളാണ് സ്വീകരിച്ച് വരുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി)ത്രിതല പഞ്ചായത്തുകളിലൂടെ ജനങ്ങള്‍ക്ക് വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങള്‍ പുതുതായി ഏര്‍പ്പെടുത്തി എന്ന് വ്യക്തമാക്കുമോ?

1564

പ്രവാസി മലയാളികള്‍ക്ക് വോട്ടിംഗ് അവകാശം

ശ്രീ. ലൂഡി ലൂയിസ്

,, എം. പി. വിന്‍സെന്റ്

,, ഷാഫി പറമ്പില്‍

,, ഹൈബി ഈഡന്‍

()പ്രവാസി മലയാളികള്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ വോട്ടിംഗ് അവകാശം നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)ഇവര്‍ക്ക് ഇന്റര്‍നെറ്റ് വോട്ടിംഗ് സൌകര്യം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഇത് സംബന്ധിച്ച സൌകര്യം ഏര്‍പ്പെടുത്തുന്നതിന് ഏതെല്ലാം ഏജന്‍സികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട് ; വിശദമാക്കുമോ ;

(ഡി)അടുത്ത തദ്ദേശഭരണ തെരഞ്ഞെടുപ്പിന് മൂന്‍പ് ഇതിനുള്ള നിയമനിര്‍മ്മാണ പ്രക്രിയയും മറ്റു കാര്യങ്ങളും പൂര്‍ത്തിയാക്കുന്ന കാര്യം പരിഗണിക്കുമോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

1565

തൊഴില്‍ ഉറപ്പ് പദ്ധതി

ശ്രീ.ജി.എസ്. ജയലാല്‍

ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ പോളച്ചിറ ഏലായിലെ സമഗ്ര നെല്‍കൃഷി വികസന പദ്ധതിയുമായി ബന്ധപ്പെട്ട് ചിറക്കര ഗ്രാമപഞ്ചായത്തില്‍ നിന്നും തൊഴില്‍ ഉറപ്പ് പദ്ധതി പ്രകാരം എത്ര തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് അറിയിക്കുമോ; ഈ ഇനത്തില്‍ എത്ര രൂപാ തൊഴിലാളികള്‍ക്ക് നല്‍കണമെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ ?

1566

ബാര്‍ ലൈസന്‍സ്

ശ്രീ. ബി. സത്യന്‍

()തിരുവനന്തുപരം ജില്ലയില്‍ ആകെ എത്ര പഞ്ചായത്തുകള്‍ 2012-13-ല്‍ ബാറുകള്‍ തുടങ്ങുവാന്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ട്; പഞ്ചായത്തുകള്‍ ഏതാണെന്നും ബാറുകള്‍ അനുവദിച്ച സ്ഥലങ്ങള്‍ ഏതൊക്കെയാണെന്നും വ്യക്തമാക്കാമോ ;

(ബി)പഴയകുന്നൂന്മേല്‍ പഞ്ചായത്തിലുള്‍പ്പെടുന്ന കിളിമാനൂരില്‍ ബാര്‍ അനുവദിച്ച പഞ്ചായത്തിന്റെ നടപടി ചട്ടവിരുദ്ധമാണെന്ന് കാണിച്ച് പരാതി ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരം ലഭ്യമാക്കാമോ ;

(സി)സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണോ പഴയകുന്നൂമ്മേലില്‍ ഭരണ സമിതി ബാര്‍ ലൈസന്‍സ് നല്‍കാന്‍ തീരുമാനമെടുത്തത്; വ്യക്തമാക്കുമോ ?

1567

പഞ്ചായത്തുകളിലെ കെട്ടിട നികുതി

ശ്രീ. റ്റി.വി. രാജേഷ്

()സംസ്ഥാനത്തെ പഞ്ചായത്തുകള്‍ പിരിക്കുന്ന കെട്ടിട നികുതി വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ ?

1568

പദ്ധതി നിര്‍വ്വഹണത്തിലെ തടസ്സങ്ങള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

()സംസ്ഥാനത്ത് ഗ്രാപഞ്ചായത്തുകളില്‍ അസിസ്റന്റ് എഞ്ചിനീയര്‍മാര്‍, ഓവര്‍സിയര്‍മാര്‍ തുടങ്ങിയ സാങ്കേതിക ഉദ്യോഗസ്ഥന്മാരുടെ അഭാവം കാരണം സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന ഘട്ടത്തിലും പദ്ധതിപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ പോലും കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എല്‍.എസ്.ജി എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാരുടെ അഭാവം മുന്‍കൂട്ടി അറിയുവാന്‍ കഴിഞ്ഞിട്ടുണ്ടോ;

(സി)എങ്കില്‍, അതിനനുസൃതമായ ബദല്‍ സംവിധാനങ്ങള്‍ ആലോചിക്കാന്‍ കഴിയാത്തതെന്താണെന്ന് പറയാമോ;

(ഡി)സാങ്കേതിക ഉദ്യോഗസ്ഥരുടെ അഭാവം കൊണ്ടുമാത്രം പദ്ധതി നിര്‍വ്വഹണത്തിലെ തടസ്സങ്ങള്‍ ഒഴിവാക്കി പദ്ധതി തുക നൂറ് ശതമാനവും വിനിയോഗിക്കുവാന്‍ കഴിയുമെന്ന് ഉറപ്പുവരുത്തുമോ?

1569

മരണങ്ങളും മരണകാരണങ്ങളും

ശ്രീ. ജെയിംസ് മാത്യു

2011-2012, 2012-2013 എന്നീ വര്‍ഷങ്ങളില്‍ ആശുപത്രികളിലും അല്ലാതെയും മരണപ്പെട്ടവരുടെ കണക്കുകള്‍ ജില്ലതിരിച്ച് വെളിപ്പെടുത്തുമോ; ഇതില്‍ വാര്‍ദ്ധക്യജന്യമായ രോഗങ്ങള്‍മൂലം മരിച്ചവര്‍ എത്ര; ഓരോ വര്‍ഷവും മരിച്ചവരില്‍ 60 വയസ്സിനു മുകളിലുള്ളവരും, 18 വയസ്സിനു മുകളിലുള്ളവരും എത്ര വീതമാണ് എന്നറിയിക്കുമോ?

1570

അറവുശാലകള്‍ നിര്‍മ്മിക്കുന്നതിനായി ചെലവഴിച്ച തുക

ശ്രീ. . പി. ജയരാജന്‍

()നടപ്പു സാമ്പത്തികവര്‍ഷത്തില്‍ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ അറവുശാലകള്‍ നില്‍മ്മിക്കുന്നതിനായി എത്ര തുക വകയിരുത്തുകയുണ്ടായി;

(ബി)പ്രസ്തുത തുക പഞ്ചായത്തിന്റെ പദ്ധതിവിഹിതമായാണോ ഗവണ്‍മെന്റ് ധനസഹായമായാണോ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നു വ്യക്തമാക്കുമോ;

(സി)ഏതെല്ലാം ഗ്രാമപഞ്ചായത്തുകളിലാണ് നടപ്പുസാമ്പത്തിവര്‍ഷം ഈ പദ്ധതിക്ക് ഡി.പി.സി അംഗീകാരം നല്‍കിയതെന്ന് വ്യക്തമാക്കുമോ;

(ഡി)അറവുശാല നിര്‍മ്മാണത്തിന് എത്ര തുക ചെലവഴിക്കുവാനാണ് അനുമതി നല്‍കിയിട്ടുള്ളതെന്നു വ്യക്തമാക്കുമോ?

1571

പൊതു ശ്മശാനങ്ങള്‍

ശ്രീ. എം. ഹംസ

()പൊതു ശ്മശാനങ്ങള്‍ ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അംഗീകൃത ശ്മശാനങ്ങളുടെ അഭാവം മൂലം ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ എന്തെല്ലാമാണെന്ന് പഠനം നടത്തിയിട്ടുണ്ടോ; അത് സംബന്ധിച്ച പഠന റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കില്‍ ആയത് ലഭ്യമാക്കാമോ;

(സി)പഞ്ചായത്തുകള്‍ക്കകത്ത് ശ്മശാനങ്ങള്‍ ആരംഭിക്കുന്നതിന് എത്ര കോടിരൂപ നീക്കിവെച്ചു; അതില്‍ എത്ര കോടി രൂപ ചെലവഴിച്ചു;

(ഡി)ഒറ്റപ്പാലം അസംബ്ളി മണ്ഡലത്തില്‍ ഇലക്ട്രിക് ക്രിമറ്റോറിയം ആരംഭിക്കുവാനുള്ള പദ്ധതി നിലവിലുണ്ടോ; പുരോഗതി വ്യക്തമാക്കാമോ?

1572

ഗ്രാമപഞ്ചായത്ത് മേഖലയിലെ ശ്മശാന നിര്‍മ്മാണം

ശ്രീ. . പി. ജയരാജന്‍

()2012-2013 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ ശ്മശാനങ്ങള്‍ നിര്‍മ്മിക്കുന്നതിന് എത്ര തുക വകയിരുത്തുകയുണ്ടായി;

(ബി)പ്രസ്തുത തുക പഞ്ചായത്തുകള്‍ക്ക് പദ്ധതി വിഹിതമായാണോ ഗ്രാന്റായാണോ നല്‍കുന്നത്;

(സി)നടപ്പു സാമ്പത്തിക വര്‍ഷം എതെല്ലാം ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രസ്തുത പദ്ധതിക്ക് ഡി.പി.സി അംഗീകാരം ലഭിച്ചിട്ടുണ്ട്;

(ഡി)ഒരു ശ്മശാനം നിര്‍മ്മിക്കുന്നതിന് എത്ര തുക ചെലവഴിയ്ക്കുവാനാണ് അനുമതി നല്‍കിയിട്ടുളളത്?

1573

പൊന്നാനി മണ്ഡലത്തിലെ നന്നംമുക്ക്കാട്ട്പറമ്പ് ശ്മശാനം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()പൊന്നാനി മണ്ഡലത്തിലെ നന്നംമുക്ക് കാട്ടുപറമ്പ് ശ്മശാനത്തിലെ സ്ഥല പരിമിതി മൂലം ഉണ്ടാകുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത ശ്മശാനത്തിന് ഇലക്ട്രിക്കല്‍, ഗ്യാസ് ചൂളകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

1574

കര്‍ഷക ദിനം

ശ്രീ. കെ. രാജു

()കര്‍ഷക ദിനം പോലുള്ള ചടങ്ങുകളില്‍ ആദരിക്കപ്പെടുന്ന കര്‍ഷകര്‍ക്ക് ഉപഹാരമായി കാര്‍ഷിക ഉപകരണങ്ങള്‍ അടങ്ങിയ കിറ്റ് വാങ്ങി നല്‍കുന്നതിന് പഞ്ചായത്ത് കമ്മിറ്റികള്‍ക്ക് തീരുമാനിച്ച് നല്‍കുന്നതിന് അധികാരമുണ്ടോ;

(ബി)ഇതുമായി ബന്ധപ്പെട്ട് പുനലൂര്‍ നിയോജക

മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഏരൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉണ്ടായിരിക്കുന്ന ഓഡിറ്റ് തടസ്സം നിലനില്‍ക്കുന്നതാണോ;

(സി)കര്‍ഷകരെ ആദരിക്കുന്നതിനായി ഉപഹാരം വാങ്ങി നല്‍കിയ കാരണത്താല്‍ ഉണ്ടായ പ്രസ്തുത ഓഡിറ്റ് തടസ്സം നീക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

1575

കോടംതുരുത്തില്‍ മിനി സിവില്‍ സ്റേഷന്‍

ശ്രീ. . എം. ആരിഫ്

അരൂര്‍ മണ്ഡലത്തിലെ കോടംതുരുത്ത് പഞ്ചായത്തില്‍ മിനി സിവില്‍ സ്റേഷന്‍ നിര്‍മ്മിക്കുന്നതിന് സ്ഥലം വിട്ടു കൊടുത്തു കൊണ്ടുളള പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം സര്‍ക്കാരിനു സമര്‍പ്പിച്ചതിന്‍ മേല്‍ ഉത്തരവായിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്നേക്ക് ആകുമെന്ന് വ്യക്തമാക്കാമോ?

1576

ജില്ലാപഞ്ചായത്തിന്റെ കൈവശമുള്ള റോഡുകള്‍

ശ്രീ.ജോസ് തെറ്റയില്‍

()അങ്കമാലി നിയോജകമണ്ഡലത്തില്‍ ജില്ലാ പഞ്ചായത്തിന്റെ കൈവശമുള്ള റോഡുകള്‍ ഏതെല്ലാമെന്ന്

വ്യക്തമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഈ റോഡുകളുടെ പുനരുദ്ധാരണത്തിനായി തുക അനുവദിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

1577

മഞ്ഞപ്ര ഗ്രാമപഞ്ചായത്തിലെ പദ്ധതികള്‍

ശ്രീ.ജോസ് തെറ്റയില്‍

()അങ്കമാലി നിയോജകമണ്ഡലത്തിലെ മഞ്ഞപ്ര ഗ്രാമപഞ്ചായത്തിലെ സ്ളോട്ടര്‍ ഹൌസ്, മാര്‍ക്കറ്റ്, മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ളാന്റ് തുടങ്ങിയവ സ്ഥാപിക്കുന്നതിനായി സമര്‍പ്പിച്ചിരുന്ന പ്രോജക്ട് നടപ്പിലാക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടി എന്തെന്ന് വിശദമാക്കുമോ?

1578

പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം

ശ്രീ.കെ.വി. വിജയദാസ്

()പദ്ധതി നിര്‍വ്വഹണകാലത്ത് ആയത് നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരെ മാനദണ്ഡമനുസരിച്ചല്ലാതെ സ്ഥലം മാറ്റിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)ഇത്തരം സ്ഥലംമാറ്റങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍തലത്തില്‍ എന്തെങ്കിലും പ്രത്യേക അനുമതി നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(സി)സര്‍ക്കാര്‍ അനുമതിയില്ലാതെ നടത്തിയിട്ടുള്ള ഇത്തരം സ്ഥലം മാറ്റങ്ങള്‍ നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം നല്‍കുമോ ?

1579

പഞ്ചായത്തിലെ താല്ക്കാലിക ഡ്രൈവര്‍മാരുടെദിവസവേതന പരിഷ്കരണം

ശ്രീ.റ്റി.. അഹമ്മദ് കബീര്‍

()പഞ്ചായത്തുകളിലെ താല്ക്കാലിക ഡ്രൈവര്‍മാരുടെ ദിവസ വേതനം പരിഷ്ക്കരിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ദിവസവേതനത്തിന് പകരം നിശ്ചിത തുക ശമ്പളമായി നല്‍കുന്ന കാര്യം പരിഗണിക്കുമോ;

(സി)മാസത്തില്‍ എല്ലാ ദിവസവും ജോലി ചെയ്യേണ്ടിവരുന്ന ഡ്രൈവര്‍മാര്‍ക്ക് 12000 രൂപ മാസ ശമ്പളം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?

1580

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സ്ഥാപിത ലക്ഷ്യങ്ങള്‍

ശ്രീ.വി.ശശി

()ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്റെ സ്ഥാപിത ലക്ഷ്യങ്ങള്‍ എന്തെല്ലാമയിരുന്നു;ഈ ലക്ഷ്യം നിവേറ്റാന്‍ സമയ പരിധി നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ ഈ സമയ പരിധിക്കുള്ളില്‍ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ;

(ബി)ഈ സ്ഥാപനത്തില്‍ ജീവനക്കാരെ നിയമിക്കുന്നത് പി.എസ്.സി, എംപ്ളോയ്മെന്റ് എകസ്ചേഞ്ച് എന്നീ സ്ഥാപനങ്ങള്‍ വഴിയാണോ; ഇല്ലെങ്കില്‍ ഇതിന്റെ നിയമന സംവിധാനം എന്താണെന്ന് വിശദീകരിക്കാമോ; ഈ നിയമനങ്ങളില്‍ സംവരണതത്വം പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കിയിട്ടുണ്ടോ;

(സി)ഈ സ്ഥാപനത്തിലെ ജിവനക്കാരുടെ ജാതി തിരിച്ചുളള വിവരം ലഭ്യമാക്കാമോ?

1581

പഞ്ചായത്ത് ജീവനക്കാരുടെ ഒഴിവുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()കാസര്‍ഗോഡ് ജില്ലയില്‍ തദ്ദേശഭരണവകുപ്പിന് കീഴില്‍ വിവിധ പഞ്ചായത്തുകളിലായി എത്ര ജീവനക്കാരുടെ ഒഴിവുകള്‍ ഉണ്ട് ;

(ബി)ഈ ഒഴിവുകള്‍ നികത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(സി)ഈ ഒഴിവുകള്‍ എപ്പോള്‍ നികത്താന്‍ കഴിയുമെന്നും വ്യക്തമാക്കുമോ ?

1582

സാമൂഹ്യക്ഷേമവകുപ്പ് 'സാമൂഹ്യനീതി വകുപ്പ്' ആയി പുനര്‍നാമകരണം ചെയ്യപ്പെട്ടത്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്തെ സാമൂഹ്യക്ഷേമവകുപ്പിനെ 'സാമൂഹ്യനീതിവകുപ്പ്' ആയി പുനര്‍നാമകരണം ചെയ്തിട്ടുണ്ടോ;

(ബി)എങ്കില്‍, ഏതു സാഹചര്യത്തിലാണ് പുനര്‍നാമകരണം ചെയ്തത്; ആയതിന്റെ സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)ഈ വകുപ്പിന്റെ നാമമാറ്റം ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദീകരിക്കുമോ;

(ഡി)കേന്ദ്രസര്‍ക്കാരിന് ജനങ്ങളുടെ 'ക്ഷേമം' എന്ന പദത്തോടുള്ള എതിര്‍പ്പിനാലാണോ നാമമാറ്റം ചെയ്യപ്പെട്ടതെന്നു വിശദീകരിക്കുമോ?

1583

സാമൂഹിക സുരക്ഷാ മിഷനും വയോമിത്രം ക്ളിനിക്കുകളും

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

,, കെ. അജിത്

,, ജി. എസ്. ജയലാല്‍

,, കെ. രാജു

()സാമൂഹിക സുരക്ഷാ മിഷനു കീഴില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്ന് വ്യക്തമാക്കുമോ ; ഈ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പില്‍ വീഴ്ച വന്നിട്ടുള്ളതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിന് എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ ;

(ബി)വയോമിത്രം ക്ളിനിക്കുകളുടെ പ്രവര്‍ത്തനലക്ഷ്യങ്ങള്‍ എന്തെല്ലാം; ഈ ക്ളിനിക്കുകളില്‍ മരുന്നുകള്‍ പോലും യഥാസമയം നല്‍കുന്നില്ലെന്നുള്ള പരാതിയിന്മേല്‍ എന്തു നടപടികളെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

1584

കോക്ളിയാര്‍ ഇംപ്ളാന്റേഷന്‍ പദ്ധതി

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

()സാമൂഹ്യക്ഷേമ വകുപ്പ് നടപ്പാക്കുന്ന കോക്ളിയാര്‍ ഇംപ്ളാന്റേഷന്‍ പദ്ധതി പ്രകാരം നടപ്പ് വര്‍ഷം എത്ര കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്തി എന്ന് വ്യക്തമാക്കുമോ; ഇതിനായി എത്ര രൂപ ചെലവഴിച്ചു;

(ബി)ഏതെല്ലാം സ്ഥാപനങ്ങളിലൂടെയാണ് ഈ സ്കീം നടപ്പിലാക്കുന്നത്?

(സി)പ്രശംസനീയമായ സാമൂഹ്യ സുരക്ഷാ പദ്ധതി എന്ന നിലയ്ക്ക് അടുത്ത ബജറ്റില്‍ ഇതിനായി കൂടുതല്‍ തുക വകയിരുത്തി ശസ്ത്രക്രിയ ആവശ്യമായ എല്ലാവര്‍ക്കും ഇതിന്റെ പ്രയോജനം ലഭ്യമാക്കുവാന്‍ പദ്ധതി വിപുലീകരിക്കുമോ;

(ഡിതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഈ പദ്ധതി കൂടുതല്‍ വിപുലപ്പെടുത്താനും പ്രസ്തുത സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പ്രസ്തുത പദ്ധതിക്ക് ലഭ്യമാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ;

()ശസ്ത്രക്രിയ അവശ്യമുള്ള കുട്ടികള്‍ക്ക് നടപടിക്രമങ്ങള്‍ വേഗത്തിലാക്കി കാലതാമസം കൂടാതെ ഇത് നടത്താന്‍ നടപടി സ്വീകരിക്കുമോ?

1585

കോക്ളിയാര്‍ ഇംപ്ളാന്റേഷന്‍ പദ്ധതി

ശ്രീമതി കെ.എസ്. സലീഖ

()സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ സാമൂഹ്യക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ശ്രുതി തരംഗം എന്ന കോക്ളീയാര്‍ ഇംപ്ളാന്റേഷന്‍ പദ്ധതി പ്രകാരം നാളിതുവരെ എത്ര കുട്ടികളെ സര്‍ജറിക്ക് വിധേയരാക്കുകയുണ്ടായി ; ജില്ല തിരിച്ച് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതി നടത്തിപ്പിനായി സംസ്ഥാനത്ത് ഏതൊക്കെ സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത് ; വിശദമാക്കുമോ ;

(സി)പ്രസ്തുത പദ്ധതി മുഖേന നാളിതുവരെ എത്ര തുക ഇതിനകം ചെലവഴിച്ചു ;

(ഡി)പ്രസ്തുത പദ്ധതിക്ക് എപ്രകാരം തുക സമാഹരിച്ചു വരുന്നു ; വിശദമാക്കുമോ ;

()പ്രസ്തുത പദ്ധതി പ്രകാരം ശസ്ത്രക്രിയ നടത്തുന്ന കുട്ടികള്‍ക്കുള്ള തുടര്‍ചികിത്സ ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് ; വ്യക്തമാക്കുമോ ;

(എഫ്)ജന്മനാ ബധിരരായ 5 വയസ്സ് വരെ പ്രായമുള്ള എത്ര കൂട്ടികള്‍ സംസ്ഥാനത്തുണ്ടെന്നാണ് മനസ്സിലാക്കിയിട്ടുള്ളത് ; ഇതില്‍ ഈ വര്‍ഷം എത്ര കുട്ടികള്‍ക്ക് കൂടി പ്രസ്തുത പദ്ധതി നടപ്പിലാക്കാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു ; വിശദമാക്കുമോ ?

1586

കോക്ളിയാര്‍ ഇംപ്ളാന്റേഷന്‍ ശസ്ത്രക്രിയ

ശ്രീ. എം. ഉമ്മര്‍

'' കെ. മുഹമ്മദുണ്ണി ഹാജി

'' എന്‍. ഷംസുദ്ദീന്‍

()കോക്ളിയാര്‍ ഇംപ്ളാന്റേഷന്‍ ശസ്ത്രക്രിയ സൌജന്യമായി നടത്തുന്നതിനുള്ള നടപടി ഈ സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ അപേക്ഷിക്കുന്ന അര്‍ഹരായ എല്ലാപേര്‍ക്കും പ്രസ്തുത ചികില്‍സ സൌജന്യമായി നല്‍കുന്നുണ്ടോ;

(സി)ഇതു സംബന്ധിച്ച് എന്തെങ്കിലും പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)പ്രസ്തുത ചികില്‍സയ്ക്കായി അപേക്ഷകരുടെ പ്രായപരിധി പരിഗണിക്കാറുണ്ടോ; വിശദാംശം നല്‍കുമോ;

()ഉണ്ടെങ്കില്‍ ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?

1587

ശ്രുതിതരംഗം പദ്ധതി

ശ്രീ. വി. ഡി. സതീശന്‍

,, എം. . വാഹീദ്

,, കെ. ശിവദാസന്‍ നായര്‍

,, പി. സി. വിഷ്ണുനാഥ്

()ശ്രുതി തരംഗം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യം എന്തെല്ലാം; വിശദമാക്കുമോ;

(ബി)പിഞ്ചു കുട്ടികളെ ശസ്ത്രക്രിയയിലൂടെ ശബ്ദത്തിന്റെ ലോകത്തിലേയ്ക്ക് കടത്തുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സിയുടെ സഹായത്തോടെയാണ് പദ്ധതി പ്രവര്‍ത്തിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാമാണ്?

1588

കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ പദ്ധതി

ശ്രീ. റ്റി. വി. രാജേഷ്

()കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ പദ്ധതി പ്രകാരം ഇതുവരെ എത്ര കുട്ടികള്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ട്;

(ബി)സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും മെഡിക്കല്‍ റീ-ഇംപേഴ്സ്മെന്റ് ആനുകൂല്യത്തിനായി കോക്ളിയര്‍ ഇംപ്ളാന്റേഷനെയും കൂടി ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; ഇതിനായി വരുമാന പരിധി വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി)'ശ്രുതി തരംഗം' പദ്ധതി വരുന്നതിനു മുമ്പ് കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ ചെയ്ത സര്‍ക്കാര്‍ ജീവനക്കാരുടെ കുട്ടികള്‍ക്ക് ചെലവായ തുക മെഡിക്കല്‍ റീ-ഇംപേഴ്സ്മെന്റ് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?

1589

ജില്ലാ അഡ്ഹോക് കമ്മിറ്റികള്‍

ശ്രീ.കെ.വി. അബ്ദുള്‍ ഖാദര്‍

()നിലവിലുള്ള വനിതാ കമ്മീഷന്‍ അധികാരമേറ്റശേഷം എല്ലാ ജില്ലകളിലും അഡ്ഹോക്ക് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ എന്നാണ് രൂപീകരിച്ചതെന്നും ഓരോ ജില്ലകളിലെ അഡ്ഹോക്ക് കമ്മിറ്റികളില്‍ ആരൊക്കെയാണ് അംഗങ്ങളെന്നും വിശദീകരിക്കാമോ;

(സി)വനിതാ കമ്മീഷന്‍ അദാലത്തുകള്‍ക്ക് വേണ്ടി നിലവില്‍ അഭിഭാഷക പാനല്‍ തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതൊക്കെ അഭിഭാഷകരാണ് പാനലിലുള്ളതെന്നും, അഭിഭാഷക പാനല്‍ തയ്യാറാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നും വിശദീകരിക്കാമോ ?

(ഡി)അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിനായി നാളിതുവരെ എത്ര തുക ചെലവഴിച്ചെന്നും ഓരോ അംഗവും എത്ര തുക വീതം കൈപ്പറ്റിയെന്നും അറിയിക്കാമോ ?

1590

വനിതാ കമ്മീഷന്‍ അംഗങ്ങള്‍

ശ്രീ.സി.കൃഷ്ണന്‍

()നിലവില്‍ സംസ്ഥാന വനിതാ കമ്മീഷനില്‍ കമ്മീഷന്‍ അംഗങ്ങളായി ആരെയൊക്കെ ഏതൊക്കെ തീയതികളിലാണ് നിയമിച്ചതെന്ന് വെളിപ്പെടുത്തുമോ;

(ബി)ഈ നിയമിക്കപ്പെട്ട ഓരോ അംഗങ്ങളും നാളിതുവരെയായി വനിതാകമ്മീഷന്‍ ആസ്ഥാനത്ത് എത്ര ദിവസം സന്നിഹിതരായിരുന്നെന്നും ഈ കാലയളവില്‍ ഓരോരുത്തരും എത്രവീതം പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചെന്നും വിശദമാക്കാമോ;

(സി)വനിതാ കമ്മീഷന്‍ അംഗങ്ങളായി നിമയിക്കപ്പെടുന്നവര്‍ മുഴുവന്‍ സമയവും കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന ചുമതലകള്‍ നിര്‍വ്വഹിക്കണമെന്ന് വനിതാ കമ്മീഷന്‍ നിയമത്തില്‍ നിഷ്ക്കര്‍ഷിച്ചിട്ടുണ്ടോ.;

(ഡി)ഉണ്ടെങ്കില്‍ നിലവിലുള്ള കമ്മീഷനംഗങ്ങളില്‍ സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്ന ആരൊക്കെയുണ്ടെന്ന് വെളിപ്പെടുത്തുമോ, അവരെ ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

1591

വനിതാ കമ്മീഷന്റെ പ്രവര്‍ത്തനം

ശ്രീ.ബി. സത്യന്‍

,, സി.കെ. സദാശിവന്‍

ശ്രീമതി കെ.കെ. ലതിക

,, പി. അയിഷാപോറ്റി

()വനിതാ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ;

(ബി)വനിതാ കമ്മീഷന്‍ മുന്‍പാകെ പരാതികള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്നറിയാമോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ ഉള്‍പ്പെടെ ലഭിച്ച മൊത്തം പരാതികള്‍ ജില്ല തിരിച്ച് ലഭ്യമാണോ; വെളിപ്പെടുത്താമോ;

(ഡി)സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്ന വിവരം ലഭിച്ചാല്‍ പരാതികള്‍ ലഭിച്ചില്ലെങ്കിലും അന്വേഷിച്ച് നടപടി സ്വീകരിക്കാറുണ്ടോ;

()വനം വകുപ്പ് മന്ത്രിയുടെ ഭാര്യ ഔദ്യോഗിക വസതിയില്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടത് സംബന്ധിച്ച പത്രവാര്‍ത്തകളും ഗവ.ചീഫ് വിപ്പിന്റെ പരാതിയും വനിതാ കമ്മീഷന്‍ പരിഗണിക്കുകയുണ്ടായോ; എങ്കില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ?

1592

സ്ത്രീ സൌഹൃദ ടോയ്ലറ്റുകള്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, വി. റ്റി. ബല്‍റാം

,, . റ്റി. ജോര്‍ജ്

,, . പി. അബ്ദുള്ളക്കുട്ടി

()സംസ്ഥാനത്ത് വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ സ്ത്രീ സൌഹൃദ ടോയ്ലറ്റുകള്‍ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഏതെല്ലാം ഏജന്‍സികളുമായി ചേര്‍ന്നാണ് ഇതിന്റെ പ്രവര്‍ത്തനം നടത്തുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എന്തെല്ലാം ആധുനിക സംവിധാനങ്ങളോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്; വിശദമാക്കുമോ;

(ഡി)സംസ്ഥാനത്തിന്റെ എല്ലാ നഗരങ്ങളിലും ഇതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാമാണ്?

1593

വനിതാ കമ്മീഷന്‍ ഡയറക്ടറുടെ ചുമതലകള്‍

ശ്രീ. എളമരം കരീം

()കേരള വനിതാ കമ്മീഷന്‍ നിയമത്തിലെ വ്യവസ്ഥകളെ മറികടന്ന് നിലവില്‍ ഡയറക്ടറായി ജോലി ചെയ്യുന്ന പോലീസുദ്ദ്യോഗസ്ഥന്‍, കമ്മീഷന്‍ മീറ്റിംഗുകളില്‍ പങ്കെടുത്ത് അഭിപ്രായ പ്രകടനം നടത്തുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)വനിതാ കമ്മീഷന്‍ ഡയറക്ടാറായി നിയമിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥന് നിയമം നിഷ്ക്കര്‍ഷിച്ച് നല്‍കിയ ചുമതലകളും ഉത്തരവാദിത്വങ്ങളും എന്തെല്ലാമെന്ന് വിശദമാക്കാമോ;

(സി)നിയമവിരുദ്ധമായി കമ്മീഷന്‍ മീറ്റിംഗുകളില്‍ ഇടപെടാന്‍ ശ്രമിക്കുന്നുണ്ടെന്ന ഡയറക്ടറെ സംബന്ധിച്ച ആക്ഷേപം അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ ?

1594

വനിതാകമ്മീഷന്‍ അംഗങ്ങള്‍ക്കെതിരെയുള്ള പരാതി

ശ്രീ. ആര്‍. രാജേഷ്

()നിലവില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗങ്ങള്‍ ആയി പ്രവര്‍ത്തിക്കുന്നവര്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ എതിരായി സര്‍ക്കാരിന് പരാതി ലഭ്യമായിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(സി)സര്‍ക്കാരിന് ലഭ്യമായ പരാതിയിന്മേല്‍ ഇതിനകം എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.