UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1595

വനിതാ കമ്മീഷന്റെ പ്രവര്‍ത്തനത്തിനുള്ള ഫണ്ട്

ശ്രീ.സി.കൃഷ്ണന്‍

()നിലവിലുള്ള വനിതാ കമ്മീഷന്‍ അംഗങ്ങള്‍ ചാര്‍ജെടുത്തിനുശേഷം നാളിതുവരെയായി അദാലത്തുകള്‍, സെമിനാറുകള്‍ ജാഗ്രതാ സമിതി പരിശീലനം, കലാലയ ജ്യോതി എന്നിവ എവിടെയൊക്കെ ഏതൊക്കെ തീയതികളില്‍ സംഘടിപ്പിച്ചെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;

(ബി)ഈ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ആകെ എന്തു തുക നീക്കി വെച്ചെന്നും; അതില്‍ എത്ര തുക ചെലവഴിച്ചെന്നും വിശദമാക്കാമോ?

1596

സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ചുള്ള പഠനം

ശ്രീ. എളമരം കരീം

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാളിതുവരെ ഓരോ വര്‍ഷവും സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് പഠനം നടത്താന്‍ ആര്‍ക്കൊക്കെ, എത്ര രൂപ വീതം നല്‍കിയെന്ന് വെളിപ്പെടുത്താമോ;

(ബി)ഇതില്‍ എത്ര റിപ്പോര്‍ട്ടുകളിന്മേല്‍ കമ്മിഷന്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചെന്ന് വിശദമാക്കാമോ;

(സി)ഈ റിപ്പോര്‍ട്ടുകള്‍ കൊണ്ട് കേരളത്തിലെ എത്ര ശതമാനം സ്ത്രീകള്‍ക്ക് പ്രയോജനം ലഭ്യമായിട്ടുണ്ടെന്ന് വിശദമാക്കാമോ ?

1597

വനിതാ വികസന കോര്‍പ്പറേഷന്‍

ശ്രീ. കെ. എം. ഷാജി

,, സി. മോയിന്‍കുട്ടി

() സംസ്ഥാനത്ത് വനിതാ വികസന കോര്‍പ്പറേഷനില്‍ എത്ര ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) ഓരോ ജീവനക്കാരുടെയും ആദ്യ നിയമനത്തീയതി, ഇപ്പോള്‍ വഹിക്കുന്ന തസ്തിക, വിദ്യാഭ്യാസ യോഗ്യത, ജനനത്തീയതി, സംവരണ സമുദായത്തില്‍പെട്ടതാണോ എന്നീ വിവരങ്ങള്‍ ലഭ്യമാക്കുമോ?

1598

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്

ശ്രീ. പി. ഉബൈദുള്ള

'' എന്‍. ഷംസുദ്ദീന്‍

'' റ്റി. . അഹമ്മദ് കബീര്‍

'' എന്‍. . നെല്ലിക്കുന്ന്

() സമൂഹത്തില്‍ സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിച്ച തോതില്‍ ആവര്‍ത്തിക്കപ്പെടുന്നതിന്റെ അടിസ്ഥാന കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ ഒരു പഠനം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഇതു സംബന്ധിച്ച് സര്‍ക്കാര്‍ തലത്തിലോ സാമൂഹ്യമേഖലയിലെ എന്‍.ജി.ഒ കളുടെ ആഭിമുഖ്യത്തിലോ വിശദമായ പഠനങ്ങളെന്തെങ്കിലും നടത്തി, അതിന്റെയടിസ്ഥാനത്തില്‍ വസ്തുനിഷ്ടമായ ശുപാര്‍ശകളെന്തെങ്കിലും സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച വിശദവിവരം നല്‍കാമോ;

(സി) ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി അടിയന്തിരശ്രദ്ധ പതിപ്പിക്കുമോ?

1599

ഗാര്‍ഹിക പീഡനം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() വനം വകുപ്പുമന്ത്രി മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന ഭാര്യയുടെ പരാതി സംസ്ഥാന വനിതാ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുകയുണ്ടായോ;

(ബി) വനിതാ കമ്മീഷന്‍ ഗാര്‍ഹികപീഡന നിരോധന നിയമപ്രകാരം കേസ് പരിഗണിച്ചിട്ടുണ്ടോ; ഇതിനകം സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

1600

സ്ത്രീസുരക്ഷാ പദ്ധതികള്‍

ശ്രീ. . കെ. ബാലന്‍

() സാമൂഹ്യക്ഷേമ വകുപ്പ് മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന സ്ത്രീസുരക്ഷാ പദ്ധതികള്‍ ഏതെല്ലാം; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി) ഇതില്‍ ഏതെല്ലാം പദ്ധതികളാണ് ഈ സര്‍ക്കാര്‍ ആരംഭിച്ചത്?

1601

സ്ത്രീ ശാക്തീകരണം

ശ്രീ. പി. കെ. ബഷീര്‍

() സംസ്ഥാനത്ത് സ്ത്രീ ശാക്തീകരണത്തിനായി സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴില്‍ എന്തെല്ലാം പുതിയ പദ്ധതികളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്;

(ബി) എങ്കില്‍ പ്രസ്തുത പദ്ധതികളെ കുറിച്ചുളള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1602

അംഗനവാടി ജീവനക്കാരുടെ ക്ഷേമം

ശ്രീ. കുഞ്ഞിരാമന്‍ (ഉദുമ)

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അംഗനവാടി ജീവനക്കാരുടെ ക്ഷേമത്തിനായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;

(ബി) അംഗനവാടി വര്‍ക്കേഴ്സിനും ഹെല്‍പ്പേഴ്സിനും ഇപ്പോള്‍ ലഭിക്കുന്ന വേതനം എത്രയാണ്;

(സി) കഴിഞ്ഞ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച തുകയില്‍ എത്ര മാസത്തെ കുടിശ്ശിക നല്‍കാനുണ്ട്;

(ഡി) ഈ തുക നല്‍കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;

() മേല്‍ ജീവനക്കാര്‍ക്ക് നിലവില്‍ നല്‍കുന്ന വേതനം തീരെ അപര്യാപ്തമാണെന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എഫ്) എങ്കില്‍ മിനിമം വേതനം അനുവദിക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

1603

അംഗനവാടി ജീവനക്കാരുടെ ഓണറേറിയം

ശ്രീ. കെ. ദാസന്‍

() അംഗന്‍വാടി ജീവനക്കാര്‍ക്ക് ഓണറേറിയം വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; എന്ന് മുതല്‍ വര്‍ദ്ധിപ്പിച്ചു; എത്ര രൂപയായി വര്‍ദ്ധിപ്പിച്ചു;

(ബി) വര്‍ദ്ധിപ്പിച്ച ഓണറേറിയം മാസങ്ങള്‍ കഴിഞ്ഞിട്ടും ജീവനക്കാര്‍ക്ക് ഇനിയും ലഭിച്ചിട്ടില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന് എന്ത് നടപടി സ്വീകരിച്ചു;

(സി) വര്‍ദ്ധിപ്പിച്ച ഓണറേറിയം എപ്പോള്‍ ലഭ്യമാക്കുമെന്ന് വ്യക്തമാക്കാമോ?

1604

അംഗനവാടി കുട്ടികള്‍ക്കുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

() അംഗന്‍വാടി കുട്ടികള്‍ക്ക് നല്‍കിവരുന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഇനങ്ങള്‍, അളവ് എന്നിവ വ്യക്തമാക്കുമോ;

(ബി) ഇതിനാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഏതെല്ലാം മാര്‍ഗ്ഗങ്ങളിലൂടെയാണ് ലഭിക്കുന്നത് എന്നതിന്റെ വിശദാംശം വെളിപ്പെടുത്തുമോ

1605

അംഗനവാടി നിര്‍മ്മാണം

ശ്രീ. ജി. സുധാകരന്‍

() നബാര്‍ഡിന്റെ ആര്‍. . ഡി. എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരോ നിയോജകമണ്ഡലത്തിലേയും എത്ര അംഗനവാടികള്‍ വീതമാണ് നവീകരിക്കാനോ പുതുതായി നിര്‍മ്മിക്കാനോ തെരഞ്ഞെടുക്കുന്നത് എന്നറിയിക്കാമോ; അമ്പലപ്പുഴ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും ആലപ്പുഴ മുനിസിപ്പാലിറ്റിയിലുമായി എത്ര അംഗനവാടികള്‍ ഇതിനായി തെരെഞ്ഞെടുത്തുവെന്നും അവ ഏതെല്ലാമെന്നും അറിയിക്കാമോ;

(ബി) ആര്‍..ഡി.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗനവാടികള്‍ പുതുതായി നിര്‍മ്മിക്കുന്നതിനു വേണ്ട മാനദണ്ഡങ്ങളും നടപടി ക്രമങ്ങളും വിശദമാക്കാമോ?

1606

ആധുനിക മോഡല്‍ അംഗന്‍വാടികള്‍

ശ്രീ. ബെന്നി ബെഹനാന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, റ്റി. എന്‍. പ്രതാപന്‍

,, വി. പി. സജീന്ദ്രന്‍

() സംസ്ഥാനത്ത് ആധുനിക മോഡല്‍ അംഗന്‍വാടികള്‍ തുടങ്ങുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) എന്തെല്ലാം സൌകര്യങ്ങളാണ് പദ്ധതിയനുസരിച്ച് അംഗന്‍വാടികളില്‍ ഒരുക്കിയിട്ടുള്ളത്; വിശദമാക്കുമോ;

(ഡി) ഈ പദ്ധതിയുടെ അടങ്കല്‍ തുക എത്രയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

() പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

1607

അംഗന്‍വാടി കെട്ടിടനിര്‍മ്മാണം

ശ്രീ. ബി. സത്യന്‍

() .സി.ബി.എസ് സ്റേറ്റ് പ്ളാന്‍ ഫണ്ട് 2012 -13 പ്രകാരം എസ്.സി/എസ്.ടി മേഖലകളില്‍ അംഗന്‍വാടി കെട്ടിടനിര്‍മ്മാണത്തിന് പദ്ധതിയുണ്ടോ; എങ്കില്‍ ഇതു പ്രകാരം എത്ര അംഗന്‍വാടികളാണ് നിര്‍മ്മിക്കുന്നത്; വ്യക്തമാക്കാമോ;

(ബി) ഇത് സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(സി) ഇതു പ്രകാരം അംഗന്‍വാടികള്‍ നിര്‍മ്മിക്കുന്ന സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;

(ഡി) എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവര്‍ കൂടുതലായി അധിവസിക്കുന്ന ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തിലെ ഏതെല്ലാം സ്ഥലങ്ങളിലാണ് ഇത് പ്രകാരം അംഗന്‍വാടികള്‍ നിര്‍മ്മിക്കുന്നത്; വ്യക്തമാക്കാമോ?

1608

മാതൃകാ അംഗന്‍വാടികള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() മാതൃകാ അംഗന്‍വാടികള്‍ (പകല്‍വീടുകള്‍) അടുത്ത സാമ്പത്തിക വര്‍ഷത്തിലും അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി) ഇവ മണ്ഡലത്തില്‍ ഒന്നില്‍ കൂടുതല്‍ അനുവദിക്കാമോ; വിശദമാക്കുമോ?

1609

അംഗന്‍വാടികളുടെ പ്രവര്‍ത്തനം

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

() അംഗന്‍വാടികളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി) .സി.ഡി.എസ്. പദ്ധതികളിലെ കാലോചിതമാറ്റങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കുന്ന വിധത്തില്‍ അംഗന്‍വാടികളെ സജ്ജമാക്കുന്നതിനു നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;

(സി) ഈ ലക്ഷ്യം മുന്‍നിര്‍ത്തി 2013-14 സാമ്പത്തികവര്‍ഷം അംഗന്‍വാടികളുടെ അടിസ്ഥാനസൌകര്യങ്ങളുടെ വികസനത്തിനു പര്യാപ്തമായ തുക നീക്കിവെയ്ക്കുമോ?

1610

അംഗന്‍വാടി കെട്ടിടം നിര്‍മ്മിക്കാന്‍ നടപടി

ശ്രീമതി പി. അയിഷാ പോറ്റി

() സാമൂഹ്യക്ഷേമ വകുപ്പ് നബാര്‍ഡിന്റെ ആര്‍..ഡി.എഫ് സ്കീമില്‍ ഉള്‍പ്പെടുത്തി കൊല്ലം ജില്ലയില്‍ എത്ര അംഗന്‍വാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്; അവയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി) പ്രസ്തുത വിഭാഗത്തില്‍പ്പെട്ട് കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ അംഗന്‍വാടി കെട്ടിടം നിര്‍മ്മിക്കുന്നുണ്ടെങ്കില്‍ ആയതിന്റെ വിശദാംശം വെളിപ്പെടുത്തുമോ?

1611

കടങ്ങോട് മാതൃക അംഗന്‍വാടി

ശ്രീ. ബാബു. എം. പാലിശ്ശേരി

() കുന്നംകുളം നിയോജകമണ്ഡലം കടങ്ങോട് ഗ്രാമപഞ്ചായത്തില്‍ മാതൃകാ അംഗന്‍വാടി നിര്‍മ്മിക്കുന്നതിനായി ശുപാര്‍ശ ചെയ്തു സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ ;

(ബി) എന്നത്തേയ്ക്ക് ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും എന്നാണ് ഉദ്ദേശിക്കുന്നത് ; വിശദാംശം ലഭ്യമാക്കുമോ ?

1612

വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ അംഗന്‍വാടികള്‍

ശ്രീ. എസ്. ശര്‍മ്മ

() വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ ഭൂരിഭാഗം അംഗന്‍വാടികളും വാടകക്കെട്ടിടങ്ങളിലും ഷെഡുകളിലുമാണ് പ്രവര്‍ത്തിച്ചുവരുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി) അംഗന്‍വാടികള്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഇപ്പോള്‍ ഏതെല്ലാം പദ്ധതികളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;

(സി) പുതിയ പദ്ധതികള്‍ നടപ്പിലാക്കി അംഗന്‍വാടി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

1613

ഭവനശ്രീ വായ്പാ പദ്ധത

ശ്രീ. പുരുഷന്‍ കടലുണ്ടി

() കുടുംബശ്രീ വഴി നടപ്പാക്കിയ ഭവനശ്രീ പദ്ധതിയില്‍ എത്ര വീടുകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്;

(ബി) ഇതില്‍ എത്ര ഗുണഭോക്താക്കള്‍ക്ക് ഭവനശ്രീ വായ്പ എഴുതിത്തള്ളിയ ഇനത്തില്‍ സഹായം ലഭ്യമായിട്ടുണ്ട്;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഭവനശ്രീ ബാങ്ക് വായ്പ എഴുതിത്തള്ളിയ ഇനത്തില്‍ എത്രപേര്‍ക്ക് സഹായം അനുവദിച്ചു;

(ഡി) സഹകരണ ബാങ്കുകളില്‍ നിന്ന് ഭവനശ്രീ വായ്പ എടുത്ത കുടുംബങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിലെ തടസ്സമെന്താണ്; വിശദമാക്കാമോ?

1614

കുടുംബശ്രീ അംഗങ്ങള്‍ക്ക് പെന്‍ഷന്‍

ശ്രീ. സി. ദിവാകരന്‍

കുടുംബശ്രീയില്‍ അംഗങ്ങളായിട്ടുള്ള 60 വയസ്സ് കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ ?

1615

സാമൂഹ്യക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പെന്‍ഷന്‍ പദ്ധതികള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() സാമൂഹ്യക്ഷേമ വകുപ്പ് മുഖേന എന്തൊക്കെ പെന്‍ഷനുകളാണ് നല്‍കിക്കൊണ്ടിരിക്കുന്നത് എന്നും ഓരോ പെന്‍ഷനും എത്ര രൂപ വീതമാണ് എന്നും വ്യക്തമാക്കുമോ ;

(ബി) ഇതില്‍ ഏതെങ്കിലും പെന്‍ഷന്‍ കുടിശ്ശിക ഉണ്ടോയെന്നും ഉണ്ടെങ്കില്‍ എത്ര മാസത്തെ കുടിശ്ശികയുണ്ടെന്നും ഇതു വിതരണം ചെയ്യാന്‍ എന്തു നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ ;

(സി) ഈ പെന്‍ഷന്‍ വാങ്ങുന്നവര്‍ പോസ്റോഫീസില്‍ അക്കൌണ്ട് തുടങ്ങണമെന്ന് ഉത്തരവ് ഇറക്കിയിട്ടുണ്ടോ ;

(ഡി) രോഗികള്‍, പ്രായക്കൂടുതലുള്ളവര്‍ എന്നിവര്‍ക്ക് നിലവില്‍ ലഭിക്കുന്നതുപോലെ എം. . ആയി പെന്‍ഷന്‍ ലഭിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ ?

1616

സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() സംസ്ഥാനത്ത് ഇപ്പോള്‍ ഏതെല്ലാം സാമൂഹ്യസുരക്ഷാ പെന്‍ഷനുകളാണ് നല്‍കിവരുന്നത് ;

(ബി) ഓരോന്നിനും എത്ര തുക വീതമാണ് പെന്‍ഷനായി നല്‍കുന്നത് ;

(സി) ഇവയില്‍ ഓരോ പെന്‍ഷനും എത്ര തവണ വീതം കുടിശ്ശികയുണ്ട് ; വിശദാംശങ്ങള്‍ അറിയിക്കുമോ ;

(ഡി) കുടിശ്ശിക നല്‍കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കുമോ?

1617

സാമൂഹ്യസുരക്ഷാ മിഷന്‍ നടപ്പിലാക്കുന്ന ക്ഷേമപദ്ധതികള്‍

ശ്രീ. എസ്. ശര്‍മ്മ

() സാമൂഹ്യസുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികള്‍ ഏതെല്ലാമെന്നു വിശദമാക്കുമോ;

(ബി) ഈ പദ്ധതികളില്‍ നിന്നും ധനസഹായം നല്‍കുന്നതിനുള്ള മാനദണ്ഡം വ്യക്തമാക്കുമോ;

(സി) ഓരോ പദ്ധതിക്കും നീക്കിവെച്ചിട്ടുള്ള തുക എത്രയെന്നും, നാളിതുവരെ എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ?

1618

സംരക്ഷണം ലഭിക്കാത്ത വയോധികര്‍ക്കുളള പെന്‍ഷന്‍ പദ്ധതി

ശ്രീ. വി. ശിവന്‍കുട്ടി

() ആണ്‍മക്കളുളളതും എന്നാല്‍ അവരുടെ സംരക്ഷണം ലഭിക്കാത്തതുമായ വയോധികര്‍ക്ക് പെന്‍ഷന്‍ നല്‍കല്‍ പദ്ധതി എന്നാണ് ആരംഭിച്ചത് എന്നറിയിക്കാമോ;

(ബി) എന്ത് തുകയാണ് പെന്‍ഷനായി നല്‍കുന്നത് എന്നറിയിക്കാമോ;

(സി) പെന്‍ഷന്‍ വിതരണത്തില്‍ കുടിശ്ശികയുണ്ടോ; എങ്കില്‍ എന്നു മുതല്‍ക്കാണ് കുടിശ്ശികയുളളത് എന്നറിയിക്കാമോ?

1619

സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍

ശ്രീ. വി. ശശി

സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൌണ്ടുകളിലൂടെ ഇലക്ട്രോണിക് സംവിധാനം മുഖാന്തിരം വിതരണം ചെയ്യുന്നതിനായി ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ വര്‍ഷം വകയിരുത്തിയ 4 കോടി രൂപയില്‍ എത്ര രൂപ ചെലവഴിച്ചു; ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ തുക വിനിയോഗിച്ചതെന്നും വ്യക്തമാക്കാമോ?

1620

രോഗപരിചരണത്തിനു സഹായം നല്‍കുന്ന പദ്ധതി

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

() കിടപ്പിലായവരും മാരക രോഗത്തിന് അടിമപ്പെട്ട് ദീര്‍ഘകാല പരിചരണം ആവശ്യമായവരുമായ രോഗികളെ പരിപാലിക്കുന്ന അടുത്ത ബന്ധുക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി സാമൂഹ്യസുരക്ഷാ മിഷന്‍ നടപ്പിലാക്കുന്നുണ്ടോ;

(ബി) ഇതിന്റെ നിര്‍വ്വഹണ രീതി എങ്ങനെയാണ്; നിര്‍വ്വഹണ ചുമതല ആര്‍ക്കാണെന്ന് വ്യക്തമാക്കുമോ;

(സി) ഇത്തരം സഹായം ലഭിക്കേണ്ട ആളുകളെ കണ്ടെത്താന്‍ എന്തെങ്കിലും സര്‍വ്വേ നടത്തിയിട്ടുണ്ടോ?

(ഡി) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അര്‍ഹരായവരെ കണ്ടെത്താന്‍ നടപടി സ്വീകരിക്കുമോ;

() 2011-12, 2012-13 സാമ്പത്തിക വര്‍ഷം ഇതിനാല്‍ എത്ര രൂപ ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ?

1621

ആശ്രയ പദ്ധതി

ശ്രീ. ജോസഫ് വാഴക്കന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. ശിവദാസന്‍ നായര്‍

() ആശ്രയ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം, വിശദമാക്കുമോ;

(ബി) ഏതെല്ലാം ഏജന്‍സികളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്;

(സി) സംസ്ഥാനത്തെ എത്ര ഗ്രാമങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്, വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി) നടപ്പാക്കാത്ത പഞ്ചായത്തുകളില്‍ കൂടി ഈ പദ്ധതി നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്, വിശദമാക്കുമോ?

1622

വികലാംഗരെ സ്ഥിരപ്പെടുത്താന്‍ നടപടി

ശ്രീ. കെ. മുരളീധരന്‍

() ഏതൊക്കെ കാലയളവില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ താല്‍ക്കാലിക സേവനം അനുഷ്ഠിച്ച വികലാംഗരെയാണ് സ്ഥിരപ്പെടുത്തിയിട്ടുള്ളത്;

(ബി) ഏത് കാലയളയില്‍ സേവനം അനുഷ്ഠിച്ചവരെയാണ് ഇനിയും സ്ഥിരപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്;

(സി) 1994-96 കാലയളവില്‍ താല്‍ക്കാലിക സേവനം അനുഷ്ഠിച്ച വികലാംഗരെ മാത്രം സ്ഥിരപ്പെടുത്താതിരിക്കുന്നത് വിവേചനമല്ലേ;

(ഡി) മുന്‍പറഞ്ഞ കാലയളില്‍ ജോലി ചെയ്തവരെക്കുടി സ്ഥിരപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

1623

വികലാംഗ ദുരിതാശ്വാസനിധി

ശ്രീ. മോന്‍സ് ജോസഫ്

() വികലാംഗ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം നല്‍കുന്നതിന്റെ വിശദാംശങ്ങള്‍ എന്തെല്ലാമാണ്;

(ബി) എത്ര രൂപയാണ് പരമാവധി ലഭ്യമാക്കുന്നത്; ആര്‍ക്കാണ് ഈ അപേക്ഷ കൊടുക്കേണ്ടത്;

(സി) വികലാംഗ ദുരിതാശ്വാസ നിധിയിലേയ്ക്ക് സഹായം ലഭ്യമാക്കുന്നതിന് പ്രത്യേക അപേക്ഷാഫോറം ഉണ്ടോ; എങ്കില്‍ ആയതിന്റെ മാതൃക ലഭ്യമാക്കുമോ;

(ഡി) ഈ അപേക്ഷയോടൊപ്പം ചേര്‍ക്കേണ്ട രേഖകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ; എത്ര ശതമാനം അംഗവൈകല്യം ഉള്ളവര്‍ക്കാണ് സഹായം നല്‍കുന്നത്?

1624

വികലാംഗരുടെ പരാതികള്‍

ശ്രീ. വി. റ്റി. ബല്‍റാം

,, അന്‍വര്‍ സാദത്ത്

,, . റ്റി. ജോര്‍ജ്

,, ആര്‍. സെല്‍വരാജ്

() വികലാംഗരുടെ പരാതികള്‍ പരിഹരിക്കാന്‍ അദാലത്തുകള്‍ നടത്താന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ, വിശദമാക്കുമോ;

(ബി) ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്, വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) എന്തെല്ലാം പരിഹാരമാര്‍ഗ്ഗങ്ങളാണ് അദാലത്തുകളില്‍കൂടി ഇവര്‍ക്ക് ലഭിക്കുന്നത്, വിശദമാക്കുമോ;

(ഡി) എവിടെയൊക്കെയാണ് അദാലത്തുകള്‍ നടത്താനുദ്ദേശിക്കുന്നത്, വിശദാംശങ്ങള്‍ എന്തെല്ലാമാണ്?

1625

അനാഥാലയങ്ങളുടെ നടത്തിപ്പ്

ശ്രീ. . ചന്ദ്രശേഖരന്‍

() സംസ്ഥാനത്ത് ആകെ എത്ര അനാഥാലയങ്ങള്‍ ഉണ്ട് എന്ന് കണക്കാക്കിയിട്ടുണ്ടോ എന്നറിയിക്കാമോ ;

(ബി) ഇതില്‍ അധികൃതവും അനധികൃതവും എത്രയെന്ന് അറിയിക്കാമോ ;

(സി) അനാഥാലയങ്ങളുടെ നടത്തിപ്പിനെക്കുറിച്ചും വരുമാനത്തെക്കുറിച്ചും എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ ;

(ഡി) ഇല്ലെങ്കില്‍ അനധികൃതവും വൃത്തിഹീനവും മനഷ്യത്വരഹിതവുമായി പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങള്‍ക്കെതിരെ അന്വേഷിച്ച് നടപടികള്‍ സ്വീകരിക്കുമോ :

() ഇവയുടെ വരുമാനത്തെയും ചെലവിനെയും കുറിച്ച് അന്വേഷിക്കുന്നതിന് സംവിധാനമുണ്ടോ ; ഇല്ലെങ്കില്‍ അതിന് സംവിധാനമുണ്ടാക്കുമോ ? 

1626

അനാഥകേന്ദ്രങ്ങളുടെ പ്രവര്‍ത്തന നിലവാരം

ശ്രീ. പി. . മാധവന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, . സി. ബാലകൃഷ്ണന്‍

,, ആര്‍. സെല്‍വരാജ്

()അനാഥകേന്ദ്രങ്ങളുടെയും ക്ഷേമസ്ഥാപനങ്ങളുടെയും പ്രവര്‍ത്തന നിലവാരം മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;

(ബി)ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)എന്തെല്ലാം ചുമതലകളാണ് സമിതിക്ക് നല്‍കാനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാമാണ് ?

 
1627

ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം

ശ്രീ. പി. റ്റി. . റഹീം

()ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ ;


(ബി)ബോര്‍ഡില്‍ സേവനമനുഷ്ഠിക്കുന്ന തെരഞ്ഞെടുക്കപ്പെട്ടവരും നോമിനേറ്റ് ചെയ്യപ്പെട്ടവരുമായ അംഗങ്ങള്‍ക്ക് സ്ഥാപനങ്ങളില്‍ പരിശോധനയ്ക്ക് പോകുന്നതിനോ യോഗത്തില്‍ പങ്കെടുക്കുന്നതിനോ ടി. . നല്‍കിയിട്ടില്ലെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)മെമ്പര്‍മാര്‍ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ പ്രത്യേക ബഡ്ജറ്റ് വിഹിതം നല്‍കുന്നതിന് തയ്യാറാകുമോ ?

 
1628

നാടോടി സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും സംരക്ഷണം

ശ്രീമതി കെ. കെ. ലതിക

സുരക്ഷിതമല്ലാത്ത ചുറ്റുപാടുകളില്‍ കഴിയുന്ന നാടോടി സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും സംരക്ഷണം ഏര്‍പ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുക എന്ന് വ്യക്തമാക്കുമോ ?

 
1629

പുറമ്പോക്കില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി

ശ്രീ. എം. ഉമ്മര്‍

()റോഡ് പുറമ്പോക്കില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; വിശദാംശം നല്‍കുമോ ;

(ബി)ആദ്യഘട്ടത്തില്‍ ഏതൊക്കെ ജില്ലകളിലാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് എന്നതു സംബന്ധിച്ച വിശദാംശം നല്‍കുമോ ?

 
1630

തോട്ടംമേഖലയിലെ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍

ശ്രീ. എസ്. രാജേന്ദ്രന്‍

()തോട്ടംമേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനായി സാമൂഹ്യക്ഷേമവകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത്; വിശദാംശം നല്‍കാമോ;

(ബി)തൊഴിലാളികളുടെ കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരവും പ്രതിരോധ കുത്തിവെയ്പ്പും മറ്റും യഥാസമയം ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടോ;

(സി)തോട്ടം മേഖലയില്‍ കൂടുതലായി അംഗന്‍വാടികള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ?

 
1631

അന്യസംസ്ഥാനത്തൊഴിലാളികളില്‍ നിന്നും തൊഴില്‍ നികുതി പിരിച്ചെടുക്കാന്‍ നടപടി

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാനത്ത് പണിയെടുക്കുന്ന അന്യസംസ്ഥാനത്തൊഴിലാളികളില്‍ നിന്നും തൊഴില്‍ നികുതി പിരിച്ചെടുക്കുന്നതിന് പഞ്ചായത്തുകള്‍ കുറ്റമറ്റ സംവിധാനം ഏര്‍പ്പെടുത്തിയിട്ടു ണ്ടോ ;

(ബി) 2012 -13 ലേക്ക് ഈ ഇനത്തില്‍ എത്ര തുക പിരിച്ചെടുക്കാനായിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ?

1632

രാജീവ് ഗാന്ധി സ്കീം ഫോര്‍ അഡോളസെന്റ് ഗേള്‍സ് പദ്ധതി

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

() സംസ്ഥാനത്ത് ഏതെല്ലാം ജില്ലകളിലാണ് രാജീവ് ഗാന്ധി സ്കീം ഫോര്‍ അഡോളസെന്റ് ഗേള്‍സ് (ടഅആഘഅ) പദ്ധതി നടപ്പാക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ ;

(സി) സംസ്ഥാനത്തെ പിന്നോക്ക ജില്ലയായ വയനാടിനെ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

1633

ബാല വേല നിയന്ത്രിക്കുന്നതിന് നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

() കാസര്‍ഗോഡ് ജില്ലയില്‍ ബാലവേല വ്യാപകമായിട്ടുള്ള വിവരം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഏറ്റവും കൂടുതല്‍ ബാലവേലക്കാര്‍ ഉളള കാസര്‍ഗോഡ് ടൌണിലെയും പരിസര പ്രദേശത്തെയും വീടുകള്‍ പരിശോധിച്ച് ബാലവേല ചെയ്യുന്നവരെ കണ്ടെത്താന്‍ എന്തെങ്കിലും തടസ്സമുണ്ടോ;

(സി) എങ്കില്‍ ഇക്കാര്യത്തില്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ വൈകുന്നതെന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ?

1634

സാക്ഷരതാ മിഷന്‍ പ്രേരക്മാരുടെ പ്രശ്നങ്ങള്‍

ശ്രീ. സി. പി. മുഹമ്മദ്

,, . പി. അബ്ദുള്ളക്കുട്ടി

,, ആര്‍. സെല്‍വരാജ്

,, ലൂഡി ലൂയിസ്

() ഗ്രാമപഞ്ചായത്തുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന സാക്ഷരതാ മിഷന്റെ കേന്ദ്രങ്ങളില്‍ തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചിട്ടുള്ള പ്രേരക്മാരെക്കൊണ്ട് തുടര്‍വിദ്യാ കേന്ദ്രങ്ങള്‍ സ്ഥിരമായി അടപ്പിച്ച് പല പഞ്ചായത്തുദ്യോഗസ്ഥരും പഞ്ചായത്തിലെ ഓഫീസ് ജോലികള്‍ക്ക് പ്രേരക്മാരുടെ സേവനം സ്ഥിരമായി ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച ന്വേഷിക്കാമോ; വിശദമാക്കുമോ;

(ബി) ഇത് പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ;

(സി) പഞ്ചായത്തുകളിലെ ഓഫീസ് സേവനത്തിന് പോകാത്ത പ്രേരക്മാരുടെ ഓണറേറിയം ഉള്‍പ്പെടെയുള്ളവ തടഞ്ഞുവച്ച് സാക്ഷരതാ പ്രവര്‍ത്തന പ്രേരക്മാരെ ദ്രോഹിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കാമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.