UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1346

വിഷന്‍ 2030 പദ്ധതി

ശ്രീ. റ്റി.എന്‍. പ്രതാപന്‍

,, ബെന്നി ബെഹനാന്‍

,, വി.ഡി. സതീശന്‍

,, ജോസഫ് വാഴക്കന്‍

()വിഷന്‍ 2030 പദ്ധതിയുടെ ഉദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ബി)പദ്ധതിയുടെ വികസന രേഖ ആരാണ് തയ്യാറാക്കിയിട്ടുള്ളത്;

(സി)വികസന രേഖയിലുളള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുവാനും ചര്‍ച്ചയ്ക്കുള്ള അവസരം ഒരുക്കുവാനും നടപടി സ്വീകരിക്കുമോ;

(ഡി)പദ്ധതി സംബന്ധിച്ച അന്തിമ രൂപം എപ്പോള്‍ തയ്യാറാകും എന്നറിയിക്കുമോ;

1347

പശ്ചിമഘട്ട വികസന പദ്ധതി

ശ്രീ. . പി. ജയരാജന്‍

()പശ്ചിമഘട്ട വികസന പദ്ധതിയ്ക്കായി 2011-2012, 2012-2013 സാമ്പത്തിക വര്‍ഷങ്ങളില്‍ എത്ര തുക വകയിരുത്തുകയുണ്ടായി;

(ബി)പശ്ചിമഘട്ട വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് എത്ര റോഡുകളം പാലങ്ങളും നിര്‍മ്മിക്കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2011 മെയ് മാസത്തിനുശേഷം ഭരണാനുമതി നല്‍കിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ; വകയിരുത്തിയ തുക ഏതു ജില്ലയിലെ ഏതു നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട പ്രവര്‍ത്തി കള്‍ക്കാണെന്ന വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ?

1348

മലയോരവികസന ഏജന്‍സി

ശ്രീ. . പി. ജയരാജന്‍

()മലയോരവികസന ഏജന്‍സി (എച്ച്..ഡി..) യുടെ പ്രവര്‍ത്തനം ആരംഭിച്ചത് എപ്പോഴാണ് ;

(ബി)എച്ച്..ഡി.. യുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാ

ക്കുമോ ;

(സി)2011 -2012, 2012-2013 സാമ്പത്തിക വര്‍ഷത്തില്‍ എത്ര തുക മലയോരവികസന പ്രവര്‍ത്തികള്‍ക്കായി നീക്കി വയ്ക്കുകയുണ്ടായെന്ന് വ്യക്തമാക്കുമോ ;

(ഡി)ആയതില്‍ സംസ്ഥാന വിഹിതം എത്രയെന്നും കേന്ദ്രവിഹിതം എത്രയെന്നും വ്യക്തമാക്കുമോ ;

()പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയതെന്നും ഏതെല്ലാം ജില്ലയിലെ ഏതെല്ലാം നിയോജകമണ്ഡലങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുന്നതെന്നും വ്യക്തമാക്കുമോ ;

(എഫ്)എച്ച്..ഡി.. യുടെ പ്രവര്‍ത്തന പരിധിക്കുള്ളില്‍ വരുന്ന നിയമസഭാ നിയോജകമണ്ഡലങ്ങള്‍ ഏതെല്ലാമാണെന്നും പ്രസ്തുത മണ്ഡലങ്ങളിലെ നിയമസഭാംഗങ്ങള്‍ക്ക് ഈ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എച്ച്..ഡി.. അധികൃതര്‍ ഇതുവരെ എന്തെല്ലാം അറിയിപ്പുകള്‍ നല്‍കിയെന്ന് അറിയിക്കുമോ; അവയുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ ?

1349

ഹില്‍ ഏരിയാ ഡവലപ്പ്മെന്റ് ഏജന്‍സി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()സംസ്ഥാനത്ത് ഹില്‍ ഏരിയാ ഡവലപ്പ്മെന്റ് ഏജന്‍സി മുഖേന വികസന പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ ;

(ബി)എങ്കില്‍ ഏതൊക്കെ പഞ്ചായത്തുകളെയാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ;

(സി)പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം എന്താണെന്ന് വിശദമാക്കുമോ ;

(ഡി)പ്രസ്തുത പദ്ധതിയുടെ കീഴില്‍ എത്ര കോടി രൂപയുടെ വികസന പദ്ധതികളാണ് ഏറ്റെടുത്തിട്ടുള്ളതെന്ന് വിശദമാക്കാമോ ?

1350

മണ്ഡല്‍ പഞ്ചായത്ത്

ശ്രീ. കെ.എന്‍.എ ഖാദര്‍

()ബ്ളോക്ക് പഞ്ചായത്തുകളുടെ അധികാരപരിധി പല നിയോജകമണ്ഡലങ്ങളിലായി വ്യാപിച്ചു കിടക്കുന്നതുകൊണ്ട് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)മണ്ഡലങ്ങളുടെ പുനര്‍നിര്‍ണ്ണയ സമയത്തും ഗ്രാമപഞ്ചായത്തുകളെയോ ജില്ലാ പഞ്ചായത്തുകളെയോ വിഭജിക്കാതെ നിലനിര്‍ത്തിയതുപോലെ ഓരോ മണ്ഡലവും ഓരോ ബ്ളോക്ക് പഞ്ചായത്തായി പരിവര്‍ത്തിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)മറ്റു സംസ്ഥാനങ്ങളില്‍ ബ്ളോക്ക് പഞ്ചായത്തുകളെ 'മണ്ഡല്‍ പഞ്ചായത്ത്' എന്ന് മാറ്റിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)പേരും അധികാരപരിധിയും മണ്ഡലാടിസ്ഥാനത്തിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1351

ബി.പി.എല്‍. ലിസ്റിലെ അപാകതകള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്


()ബി.പി.എല്‍. ലിസ്റ് തയ്യാറാക്കിയതില്‍ അപാകതകള്‍ ഉണ്ടായിട്ടുണ്ടോ; എങ്കില്‍, ആയതു പരിഹരിച്ചുകൊണ്ടുള്ള പുതുക്കിയ ലിസ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ;

(ബി)ബി.പി.എല്‍. ലിസ്റ് തയ്യാറാക്കുന്നതിനു നിഷ്ക്കര്‍ഷിച്ചിട്ടുള്ള പ്രധാനനിബന്ധനകള്‍ എന്തെല്ലാമാണ്;

(സി)ബി.പി.എല്‍. ലിസ്റില്‍ ഉള്‍പ്പെടുന്നതിന് അര്‍ഹരായ എത്ര അപേക്ഷകര്‍ അവശേഷിക്കുന്നുണ്ട്;

(ഡി)കുറ്റമറ്റ ബി.പി.എല്‍. പട്ടിക തയ്യാറാക്കി അര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതും നല്‍കിവരുന്നതുമായ ആനുകൂല്യങ്ങള്‍ നഷ്ടമാകാ തിരിക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ?

1352

തൊഴിലുറപ്പു പദ്ധതി മെച്ചപ്പെടുത്തുന്നതിനുളള നടപടി

ശ്രീ. സണ്ണി ജോസഫ്

,, എം. . വാഹീദ്

,, ലൂഡി ലൂയിസ്

,, അന്‍വര്‍ സാദത്ത്

()തൊഴിലുറപ്പ് പദ്ധതി മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വിശദമാക്കുമോ;

(ബി)ഇതിനെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(സി)എങ്കില്‍ എന്തെല്ലാം പഠനവിഷയങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് സമിതിക്ക് നല്‍കാനുദ്ദേശിക്കുന്നത്;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

1353

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

ശ്രീ. ജി. സുധാകരന്‍

()ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ആലപ്പുഴ ജില്ലയില്‍ പേര് രജിസ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ബ്ളോക്ക് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി)പ്രസ്തുത തൊഴിലാളികളില്‍ എത്ര പേര്‍ക്ക് 100 ദിവസം ജോലി നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്;

(സി)2013 ഫെബ്രുവരി 28 വരെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്പദ്ധതിയില്‍ ജോലി ചെയ്തവര്‍ക്ക് എത്ര മാസത്തെ വേതനമാണ് ആലപ്പുഴ ജില്ലയില്‍ നല്‍കാനുള്ളത്, ബ്ളോക്ക് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ഡി)പ്രസ്തുത കുടിശ്ശിക എപ്പോള്‍ നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

1354

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ കരാര്‍ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതി

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ കരാര്‍ ജീവനക്കാരായ എഞ്ചിനീയര്‍, ഓവര്‍സിയര്‍, അക്കൌണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി മാതൃകയില്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)സര്‍ക്കാര്‍ സ്ഥാപനങ്ങളായ സ്കൂളുകള്‍, ആശുപത്രികള്‍ അംഗന്‍വാടികള്‍ മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ രാത്രികാല കാവലിന് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ടവരെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി)പഞ്ചായത്തുകള്‍ നടപ്പിലാക്കുന്ന കാര്‍ഷിക സര്‍വ്വേ ബോധവല്‍ക്കരണ പരിപാടികള്‍, നീര്‍ത്തട വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വേതനം നല്‍കാനുളള നടപടി സ്വീകരിക്കുമോ;

(ഡി)തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മ്മാണ സാമഗ്രികള്‍ ആവശ്യമുളള പ്രവൃത്തികള്‍ ഏറ്റെടുക്കുന്നുണ്ടോ; പ്രാഥമിക സഹകരണ സംഘങ്ങള്‍ മുഖേന നിര്‍മ്മാണ സാമഗ്രികള്‍ ലഭ്യമാക്കാനുളള നടപടി സ്വീകരിക്കുമോ?

1355

തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി ക്ഷേനിധി

ശ്രീ. പുരുഷന്‍ കടലുണ്ടി

()തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി ക്ഷേമനിധി രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)പ്രതിവര്‍ഷം 100 തൊഴില്‍ ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ കുടുംബങ്ങള്‍ക്ക് ബി.പി.എല്‍ റേഷന്‍ കാര്‍ഡ് അനുവദിക്കുമോ;

(സി)മുതിര്‍ന്ന പൌരന്മാര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് തൊഴിലുറപ്പ് പ്രവര്‍ത്തിയില്‍ ഇളവ് അനുവദിക്കുമോ;

(ഡി)കുടുംബിനികളുടെ ഗാര്‍ഹിക ജോലികള്‍ കൂടി പരിഗണിച്ച് തൊഴില്‍ സമയം 10 മുതല്‍ 5 വരെയാക്കുന്ന കാര്യം പരിഗണിക്കുമോ;

()തൊഴിലാളികള്‍ക്കായി പഠന ബോധവല്‍ക്കരണ പരിപാടികള്‍ക്കും സന്ദര്‍ശനങ്ങള്‍ക്കും വേണ്ടി 10 ദിവസം മാറ്റി വക്കുകയോ അധിക തൊഴില്‍ ദിനം അനുവദിക്കുകയോ ചെയ്യുമോ?

1356

തൊഴിലുറപ്പ് പദ്ധതി പ്രകാരം 100 ദിവസം തൊഴില്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

()മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം സംസ്ഥാനത്ത് പ്രതിവര്‍ഷം എത്ര തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്;

(ബി)2011-12 വര്‍ഷം ഓരോ കുടുംബത്തിനും ലഭ്യമായ തൊഴില്‍ ദിനങ്ങള്‍ എത്രയായിരുന്നു;

(സി)2012-13 വര്‍ഷം ഇതേവരെ ലഭ്യമായ തൊഴില്‍ദിനങ്ങള്‍ എത്രയാണ്;

(ഡി)ഈ വര്‍ഷം ഇതേവരെ നൂറ് ദിവസമെങ്കിലും തൊഴില്‍ ലഭിച്ച എത്ര കുടുംബങ്ങളുണ്ടെന്ന് അറിയിക്കുമോ;

()മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കേരളത്തില്‍ പ്രസ്തുത പദ്ധതിയില്‍ തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കിയതില്‍ കുറവുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ;

(എഫ്)എങ്കില്‍ അപ്രകാരം തൊഴില്‍ ദിനങ്ങള്‍ കുറയാനുണ്ടായ സാഹചര്യവും അത് പരിഹരിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ചിട്ടുളള നടപടികളും വിശദമാക്കാമോ?

1357

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ്

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏതെല്ലാം തരത്തിലുള്ള ഇന്‍ഷ്വറന്‍സാണ് ഏര്‍പ്പെടുത്തിയിരിക്കുത്;

(ബി)2012-13-ല്‍ തൊഴിലുറപ്പ് ജോലിക്കിടെ എത്ര തൊഴിലാളികള്‍ക്ക് അപകടമരണം സംഭവിച്ചു; ജില്ല തിരിച്ച് വിശദാംശം നല്‍കാമോ:

(സി)അപകട മരണം സംഭവിച്ച തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് യഥാസമയം ഇന്‍ഷ്വറന്‍സ് തുക ലഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു;

(ഡി)ഓരോ ജില്ലയിലും എത്രപേര്‍ക്ക് ഇപ്രകാരം ഇന്‍ഷ്വറന്‍സ് തുക വിതരണം ചെയ്തു; വിശദാംശം നല്‍കാമോ?

1358

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കിയ ദിനങ്ങള്‍

ശ്രി. പി. തിലോത്തമന്‍

()എത്ര ശതമാനം തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നടപ്പ് സാമ്പത്തിക വര്‍ഷം 100 ദിവസം തൊഴില്‍ നല്‍കി എന്ന് വ്യക്തമാക്കാമോ; 100 ദിവസം തൊഴില്‍ ലഭിച്ചവരുടെയും അതില്‍ കുറവ് തൊഴില്‍ ലഭിച്ചവരുടെയും ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി)തൊഴിലുറപ്പ് പദ്ധതിപ്രകാരം ജോലി ആവശ്യപ്പെട്ട് പേര് രജിസ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളില്‍ ഒരു ദിവസം പോലും ജോലി ലഭിക്കാത്ത എത്രപേര്‍ക്ക് തൊഴില്‍ രഹിത വേതനം ലഭിച്ചു എന്ന് വ്യക്തമാക്കുമോ; പ്രസ്തുത ഇനത്തില്‍ എത്ര തുക നല്‍കി എന്നതിന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?

1359

തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ട തൊഴിലാളികള്‍ക്ക് യൂണിഫോം

ശ്രീ.എസ്.രാജേന്ദ്രന്‍

()സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ പേര് രജിസ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികള്‍ക്ക് യൂണിഫോം നല്‍കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ?

(ബി)മഴക്കാലത്ത് തൊഴിലുറപ്പ് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മഴക്കോട്ട് സൌജന്യമായി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

1360

ദേശീയ ഗ്രാമീണതൊഴിലുറപ്പുപദ്ധതിയില്‍ ക്ഷീരകര്‍ഷകരെ ഉള്‍പ്പെടുത്താന്‍ നടപടി

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പുപദ്ധതിയില്‍ ക്ഷീരകര്‍ഷകരെക്കൂടി ഉള്‍പ്പെടുത്തുമെന്നു പ്രഖ്യാപിച്ചിരുന്നുവോ; എങ്കില്‍, ഇതിന്റെ നടപടിക്രമങ്ങള്‍ ഏതുവരെയായി എന്നു വ്യക്തമാക്കുമോ?

(ബി)തൊഴിലുറപ്പുപദ്ധതിയിലുള്‍പ്പെട്ട തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(സി)2011 ജൂണ്‍ മുതല്‍ 2013 ജനുവരി വരെ സംസ്ഥാനത്ത് തൊഴിലുറപ്പുപദ്ധതിയില്‍ എത്ര തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചു; വേതനമിനത്തില്‍ എത്ര തുക ചെലവഴിച്ചുവെന്നു വ്യക്തമാക്കുമോ;

(ഡി)തൊഴിലുറപ്പുപദ്ധതിയിലെ തൊഴിലാളികള്‍ക്കു ക്ഷേമനിധി രൂപീകരിക്കാനും, പെന്‍ഷന്‍ നല്‍കാനുമുള്ള പദ്ധതി ആവിഷ്ക്കരിക്കുമോ;

()തൊഴിലുറപ്പുപദ്ധതി പ്രകാരം ഓരോ പഞ്ചായത്തിലും രാജീവ് ഗാന്ധി സേവാകേന്ദ്രം സ്ഥാപിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ ഏതുവരെയായെന്നു വ്യക്തമാക്കുമോ; എത്ര പഞ്ചായത്തുകളില്‍ ഇതിനകം പ്രസ്തുതകേന്ദ്രങ്ങള്‍ നിര്‍മ്മിച്ചുവെന്നു വ്യക്തമാക്കുമോ?

1361

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ക്ഷീരകര്‍ഷകര്‍

ശ്രീ. ബാബു എം. പാലിശ്ശേരി

()മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ക്ഷീരകര്‍ഷകരെ ഉള്‍പ്പെടുത്തും എന്ന സംസ്ഥാന ഗവണ്‍മെന്റിന്റെ പ്രഖ്യാപനത്തിന് കേന്ദ്ര ഗവണ്‍ മെന്റിന്റെ അംഗീകാരം ലഭിച്ചുവോ;

(ബി)പ്രസ്തുത പ്രഖ്യാപനം പ്രാബല്യത്തില്‍ വരുത്താന്‍ എന്താണ് കാലതാമസം എന്ന് വ്യക്തമാക്കാമോ?

1362

ദേശീയ ഗ്രാമീണ തൊഴിലുപ്പു പദ്ധതിയുടെ വയനാട് ജില്ലയിലെ പ്രവര്‍ത്തന പുരോഗതി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ വയനാട് ജില്ലയിലെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതി പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷം വയനാട് ജില്ലയില്‍ ചെലവഴിച്ച തുകയുടെ ബ്ളോക്ക്തല വിശദാംശം ലഭ്യമാക്കുമോ ;

(സി)പ്രസ്തുത പദ്ധതിപ്രകാരം നടപ്പു വര്‍ഷം കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ ചെലവഴിച്ച തുകയുടെ പഞ്ചായത്ത്തല വിശദാംശം ലഭ്യമാക്കുമോ ?

1363

ദേശീയ ഗ്രാമീണ ജീവനദൌത്യം വഴി സൂക്ഷ്മ സംരംഭങ്ങള്‍

ശ്രീ. വി. ശശി

()ദേശീയ ഗ്രാമീണ ജീവനദൌത്യം വഴി സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സംസ്ഥാന വിഹിതമായി 2012-13 വര്‍ഷം വകയിരുത്തിയ 10 കോടി രൂപ ഉള്‍പ്പെടെ എത്ര തുക വകയിരുത്തിയിരുന്നു ;

(ബി)സംസ്ഥാന വിഹിതത്തില്‍ നിന്നും നാളിതുവരെ എത്ര തുക ചെലവഴിച്ചു ;

(സി)പ്രസ്തുത പരിപാടിക്കായി തിരുവനന്തപുരം ജില്ലയ്ക്കായി സംസ്ഥാനവിഹിതം ഉള്‍പ്പെടെ എത്ര തുക നീക്കിവച്ചുവെന്നും അതില്‍ ഓരോ വിഹിതത്തില്‍ നിന്നും എത്ര തുക ചെലവഴിച്ചുവെന്നും ഈ വര്‍ഷം പ്രസ്തുത പരിപാടിയുടെ ഭാഗമായി എത്ര സംരംഭങ്ങള്‍ ആരംഭിച്ചുവെന്നും വ്യക്തമാക്കുമോ ?

1364

ഇന്ദിര ആവാസ് യോജന

ശ്രീ. . ചന്ദ്രശേഖരന്‍

()ഇന്ദിര ആവാസ് യോജന ആരംഭിച്ചത് എന്നാണെന്നും ഓരോ വിഭാഗത്തിനും എത്ര ധനസഹായമാണ് നല്‍കിയിരുന്നതെന്നും അറിയിക്കാമോ ; ഇതില്‍ കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ വിഹിതം എത്ര വീതമാണെന്ന് വ്യക്തമാക്കാമോ ;

(ബി)ഇപ്പോള്‍ വരുത്തിയ ധനസഹായ വര്‍ദ്ധനവിന് ശേഷം ഓരോ വിഭാഗത്തിനും എത്രയാണ് സഹായമെന്നും ഇതില്‍ വിവിധ വിഭാഗങ്ങളില്‍ നിന്നും ഉള്ള വിഹിതം എത്ര വീതമെന്ന് അറിയിക്കാമോ ;

(സി)വര്‍ദ്ധിപ്പിച്ച തോതിലുള്ള ധനസഹായം എത്ര പേര്‍ക്ക് നല്‍കിയെന്നും മുകളില്‍ പറഞ്ഞ ഓരോ വിഭാഗവും അവരവരുടെ വിഹിതം പൂണ്ണമായി നല്‍കിയിട്ടുണ്ടോയെന്നും അറിയിക്കാമോ ;

(ഡി)വര്‍ദ്ധനവിന് മുമ്പ് വീടുകള്‍ അനുവദിക്കുകയും എന്നാല്‍ ധനസഹായം പൂര്‍ണ്ണമായും കൈപ്പറ്റാതിരിക്കുകയും പണിപൂര്‍ത്തിയാകാതിരിക്കുകയും ചെയ്തവര്‍ക്ക് പുതിയ വര്‍ദ്ധനവ് ബാധകമാക്കുമോ ; ഇല്ലെങ്കില്‍ ബാധകമാക്കാന്‍ നടപടി സ്വീകരിക്കുമോ ?

1365

പി.എം.ജി.എസ്.വൈ പ്രകാരം അനുവദിച്ച റോഡുകള്‍

ശ്രീ. വര്‍ക്കല കഹാര്‍

,, ഹൈബി ഈഡന്‍

,, . സി. ബാലകൃഷ്ണന്‍

,, അന്‍വര്‍ സാദത്ത്

()പി.എം.ജി.എസ്.വൈ യില്‍ സംസ്ഥാനത്തിന് അനുവദിച്ച റോഡ് നിര്‍മ്മാണം ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്;

(ബി)പ്രസ്തുത പദ്ധതിയില്‍ എത്ര കിലോമീറ്റര്‍ റോഡാണ് അനുവദിച്ചിട്ടുള്ളത്;

(സി)ഇതിന്റെ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ;

(ഡി)പ്രസ്തുത പദ്ധതി റിപ്പോര്‍ട്ട് എന്നാണ് കേന്ദ്ര ഗവണ്‍മെന്റിന് സമര്‍പ്പിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

1366

പി.എം.ജി.എസ്.വൈ പ്രകാരം നിര്‍മ്മിക്കുന്ന റോഡുകള്‍

ശ്രീ. വി. ശിവന്‍കുട്ടി

()2012-13 സാമ്പത്തിക വര്‍ഷത്തില്‍ പി.എം.ജി.എസ്.വൈ പ്രകാരം നിര്‍മ്മിക്കുവാന്‍ ഉദ്ദേശിച്ചിരുന്നത് എത്ര കിലോമീറ്റര്‍ റോഡാണ്;

(ബി)ഉദ്ദേശിച്ചിരുന്നതില്‍ എത്ര കിലോമീറ്റര്‍ റോഡ് പണി പൂര്‍ത്തിയായി;

(സി)2012-13 സാമ്പത്തിക വര്‍ഷം എത്ര കിലോമീറ്റര്‍ റോഡ് പണിയുന്നതിന് അനുമതി നല്‍കി;

(ഡി)ഈയിനത്തില്‍ എന്ത് തുക ചെലവഴിക്കാനാണ് ഉദ്ദേശിച്ചിരുന്നത്; അതില്‍ എത്ര തുക ചെലവഴിച്ചു?

1367

പി.എം.ജി.എസ്.വൈ. പ്രകാരമുളള റോഡുകളുടെ നിര്‍മ്മാണ പുരോഗതി

ശ്രീ. റ്റി. വി. രാജേഷ്

()കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തില്‍ പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ റോഡുകളുടെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പ്രവൃത്തികള്‍ക്കായി ഓരോ റോഡിനും എത്ര രൂപയാണ് വകയിരുത്തിയിട്ടുള്ളത്; വിശദാംശം നല്‍കുമോ?

1368

രാജീവ്ഗാന്ധി സേവാ കേന്ദ്രം

ശ്രീ. പി. ഉബൈദുള്ള

()മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകളില്‍ രാജീവ്ഗാന്ധി സേവാകേന്ദ്രം ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍, സംസ്ഥാനത്ത് എവിടെയെല്ലാം ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന വിവരം നല്‍കുമോ;

(സി)ഇവയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന പുരോഗതിയും വിശദീകരിക്കാമോ?

1369

ഇന്ദിര ആവാസ് പദ്ധതി

ശ്രീ. . ചന്ദ്രശേഖരന്‍

ശ്രീമതി ഇ.എസ്. ബിജിമോള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

,, വി. ശശി

()ഗ്രാമീണ മേഖലയിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ദരിദ്രര്‍ക്ക് വീട് നല്‍കുന്ന ഇന്ദിര ആവാസ് യോജന സംസ്ഥാനത്ത് ആരംഭിച്ചതെന്നാണ്; പ്രസ്തുത പദ്ധതി പ്രകാരം എത്ര വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനാണുദ്ദേശിച്ചത്; ഇതിനായി ലഭിച്ച കേന്ദ്ര സഹായം എത്ര ;

(ബി)പ്രസ്തുത പദ്ധതി പ്രകാരം ലക്ഷ്യമിട്ടിരുന്ന വീടുകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തു കൊണ്ടാണെന്ന് വ്യക്തമാക്കുമോ ;

(സി)ഈ പദ്ധതി ഏതു വകുപ്പിന്റെ ചുമതലയിലാണ് നടക്കുന്നതെന്ന് വെളിപ്പെടുത്തുമോ ?

1370

പി.എം.ജി.എസ്.വൈ യുടെ ഭൌതികലക്ഷ്യം

ശ്രീ. . പി. ജയരാജന്‍

()2012-2013-ലെ സാമ്പത്തിക വര്‍ഷത്തില്‍ പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം സാമ്പത്തിക ലക്ഷ്യം എത്രയാണെന്നു വ്യക്തമാക്കുമോ;

(ബി)2012-2013-ലെ പി.എം.ജി.എസ്.വൈ പദ്ധതിയുടെ ഭൌതിക ലക്ഷ്യം എത്രയെന്നു വ്യക്തമാക്കുമോ;

(സി)നാളിതുവരെ നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആകെ എത്ര തുകയ്ക്കുളള എത്ര കിലോമീറ്റര്‍ റോഡിന് ഭരണാനുമതി നല്‍കിയെന്നു വ്യക്തമാക്കുമോ;

(ഡി)നടപ്പു സാമ്പത്തിക വര്‍ഷം കണ്ണൂര്‍ ജില്ലയില്‍ പ്രസ്തുത പദ്ധതിയില്‍പ്പെടുത്തി അംഗീകാരം നല്‍കിയ നിര്‍മ്മാണപ്രവര്‍ത്തികള്‍ ഏതെല്ലാമെന്നും ഓരോ പ്രവര്‍ത്തിക്കും എത്ര തുകയുടെ ഭരണാനുമതിയാണു നല്‍കിയതെന്നും വ്യക്തമാക്കുമോ?

1371

പാലക്കാട് ജില്ലയിലെ പി.എം.ജി.എസ്.വൈ

ശ്രീ. എം. ഹംസ

()പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം കേന്ദ്രാനുമതി ലഭിച്ച് പ്രവൃത്തി തുടങ്ങിയ എത്ര കിലോമീറ്റര്‍ റോഡുകളാണ് നിലവിലുളളത്;

(ബി)ഏഴാം ഘട്ടം വരെ അനുമതിലഭിച്ച് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടും പണി തുടങ്ങാത്ത എത്ര റോഡുകള്‍ ആണ് നിലവിലുളളത്; ഇതില്‍ പാലക്കാട് ജില്ലയിലെ ഏതെല്ലാം റോഡുകള്‍; എത്ര കിലോമീറ്റര്‍ ഉള്‍പ്പെടുന്നു എന്ന് വ്യക്തമാക്കാമോ;

(സി)പ്രസ്തുത പ്രവൃത്തികള്‍ കരാറുകാര്‍ ഏറ്റെടുക്കാത്തതിന് കാരണം എന്തെന്ന് വ്യക്തമാക്കാമോ; ആയത് ഏറ്റെടുപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ;

(ഡി)പി.എം.ജി.എസ്.വൈ പദ്ധതിയുടെ 8-ാം ഘട്ടത്തിന്റെ പുരോഗതി വ്യക്തമാക്കാമോ;

()ഈ പദ്ധതിയുടെ 8-ാം ഘട്ടത്തില്‍ ഒറ്റപ്പാലം അസംബ്ളി മണ്ഡലത്തില്‍ നിന്നും ഏതെല്ലാം റോഡുകള്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്; ഓരോന്നും ഏതെല്ലാം ഘട്ടത്തില്‍ ആണ് എന്ന് വ്യക്തമാക്കാമോ?

1372

പണി മുടങ്ങിക്കിടക്കുന്ന റോഡുകള്‍ക്ക്പി.ഡബ്ള്യു.ഡി. റേറ്റ് നല്‍കാന്‍ നടപടി

ശ്രീ. പി. റ്റി. . റഹീം

()പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ പണി മുടങ്ങിക്കിടക്കുന്ന റോഡുകള്‍ക്ക് 2012 ലെ പി.ഡബ്ള്യു.ഡി. റേറ്റ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത ഉത്തരവിന്റെ കോപ്പി ലഭ്യമാക്കാമോ;

(സി)കോഴിക്കോട് ജില്ലയിലെ ഏതെല്ലാം റോഡുകള്‍ക്ക് പുതുക്കിയ നിരക്കിന്റെ ആനുകൂല്യം ലഭിക്കുമെന്ന് വ്യക്തമാക്കാമോ?

1373

നിട്ടൂര്‍ മലയാടപ്പൊയില്‍ റോഡു നിര്‍മ്മാണം


ശ്രീമതി കെ. കെ. ലതിക

()പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ നിട്ടൂര്‍-മലയാടപ്പൊയില്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് എത്ര തുക കൂടി വേണ്ടിവരുമെന്നും എന്തെല്ലാം പ്രവൃത്തികള്‍ കൂടി നടത്തേണ്ടിവരുമെന്നും വ്യക്തമാക്കാമോ;

(ബി)പ്രസ്തുത തുക അനുവദിച്ച് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(സി)ഇതിന് എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ അത് എന്താണെന്ന് വ്യക്തമാക്കുമോ;

(ഡി)റോഡ് നിര്‍മ്മാണം എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വെളിപ്പെടുത്തുമോ?

1374

കല്ല്യാശ്ശേരി ബ്ളോക്ക് പഞ്ചായത്തിന് കെട്ടിടം

ശ്രീ. റ്റി. വി. രാജേഷ്

കണ്ണൂര്‍ ജില്ലയില്‍ പുതുതായി നിലവില്‍ വന്ന കല്ല്യാശ്ശേരി ബ്ളോക്ക് പഞ്ചായത്തിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?

1375

12-ാം പഞ്ചവല്‍സര പദ്ധതി

ശ്രീമതി കെ. എസ്. സലീഖ

()12-ാം പഞ്ചവല്‍സര പദ്ധതിയുടെ ആദ്യ വര്‍ഷമായ 2012-13 സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപീകരണത്തിനും നിര്‍വ്വഹണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ എത്ര തുക വകയിരുത്തിയിരുന്നു; ഇതില്‍ 2013 ഫെബ്രുവരി 28 വരെ എത്ര തുക ചെലവഴിച്ചു; വകുപ്പ് തിരിച്ച് വ്യക്തമാക്കുമോ;

(ബി)2013-14 സാമ്പത്തിക വര്‍ഷം എത്ര തുകയുടെ വാര്‍ഷിക പദ്ധതികള്‍ക്കാണ് ആസൂത്രണബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുള്ളത്; ആയത് മുന്‍ വര്‍ഷത്തെക്കാള്‍ എത്ര ശതമാനം കൂടുതല്‍; ഓരോ വകുപ്പിനും നല്‍കിയിട്ടുള്ള തുക എത്രയെന്ന് വ്യക്തമാക്കുമോ;

(സി)2013-14 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതി ഏതൊക്കെ മേഖലകള്‍ക്കാണ് ഊന്നല്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)സ്വകാര്യവല്‍കരണ നടപടികള്‍ക്ക് ആക്കം കൂട്ടുന്ന ഏതൊക്കെ നടപടികള്‍ക്കാണ് ആസൂത്രണബോര്‍ഡ് 2013-14 വാര്‍ഷിക പദ്ധതിയില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്; വിശദമാക്കാമോ?

1376

12-ാം പഞ്ചവത്സരപദ്ധതിയില്‍ അംഗീകരിക്കപ്പെട്ട പദ്ധതികള്‍

ശ്രീ. കെ. ദാസന്‍

()12-ാം പഞ്ചവത്സര പദ്ധതിയില്‍ കോഴിക്കോട് ജില്ലയില്‍ അംഗീകരിക്കപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതികള്‍ ഓരോന്നിനും എത്ര തുക വീതമാണ് വകയിരുത്തിയിട്ടുളളത് എന്ന് വ്യക്തമാക്കാമോ?

1377

2012-13 സാമ്പത്തിക വര്‍ഷത്തെ കേന്ദ്രാവിഷ്കൃത പദ്ധതികള്‍

ശ്രീമതി കെ.എസ്.സലീഖ

()2012-13 സാമ്പത്തിക വര്‍ഷം കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക എത്ര;

(ബി)ആയതില്‍ 2013 ഫെബ്രുവരി 28 വതെ എത്ര തുക ചെലവഴിച്ചു;

(സി)കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായി നടപ്പുവര്‍ഷം ചെലവഴിക്കേണ്ട തുകയില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നു ലഭിക്കാന്‍ ബാക്കിയുള്ള തുക എത്ര; ലഭിക്കാതിരിക്കാതുള്ള കാരണം എന്താണെന്ന് വ്യക്തമാക്കുമോ;

(ഡി)കേന്ദ്രം അനുവദിച്ചതില്‍ ദേശീയ തൊഴിലുറപ്പു പദ്ധതി, ഇന്ദിരാ ആവാസ് യോജന, പ്രധാന മന്ത്രിയുടെ ഗ്രാമിണ റോഡ് പദ്ധതി എന്നിവയ്ക്കായി ഉപയോഗിക്കേണ്ട തുകയില്‍ എത്ര തുക 2013 ഫെബ്രുവരി 28 വരെ ചെലവഴിച്ചു;വ്യക്തമാക്കാമോ;

()ഇത്തരത്തില്‍ കേന്ദ്ര ഫണ്ട് അനുവദിക്കുന്നത് യഥാസമയം ചെലവാകാതിരിക്കുന്നതിനാല്‍ സഹായങ്ങള്‍ ഇല്ലാതാകുന്നത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(എഫ്)കേന്ദ്ര സര്‍ക്കാരിന്റെ ഓരോ ബഡ്ജറ്റിലും കേന്ദ്രാവിഷ്കരണ പദ്ധതികളുടെ എണ്ണവും തുകയും വെട്ടിക്കുറയ്ക്കുന്നത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

1378

സര്‍ക്കാരിന്റെ പദ്ധതി വകയിരുത്തലും പദ്ധതി നിര്‍വ്വഹണവും

ശ്രീ. കെ. ദാസന്‍

()തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 2012-13 ല്‍ വകയിരുത്തിയ പദ്ധതി വിഹിതം എത്ര; പ്രസ്തുത തുക ബജറ്റിന്റെഎത്ര ശതമാനം; എന്തു തുക ചെലവഴിച്ചു; പ്രസ്തുത തുക വകയിരുത്തിയതിന്റെ എത്ര ശതമാനമാണ്;

(ബി)വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാന സമിതി വികസന കൌണ്‍സില്‍, സര്‍ക്കാറിന്റെ പദ്ധതി വകയിരുത്തലും പദ്ധതി നിര്‍വ്വഹണവും വിശകലനം ചെയ്യുകയുണ്ടയോന്ന് വിശദമാക്കാമോ;

(സി)പ്രസ്തുത കൌണ്‍സിലിലെ ചര്‍ച്ചയും നിര്‍ദേശങ്ങളും എന്തെല്ലാം?

1379

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പദ്ധതിച്ചെലവ്

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()2013 ഫെബ്രുവരി 28 വരെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പദ്ധതിച്ചെലവ് എത്ര ശതമാനമാണെന്ന് വിശദമാക്കുമോ ;

(ബി)2012 -13 കാലയളവില്‍ ചെലവഴിക്കാനാകാത്ത തുക അടുത്തവര്‍ഷത്തേക്ക് മാറ്റുന്നതിന് അനുമതി നല്‍കുമോ ;

(സി)2013-2014 വര്‍ഷത്തേക്കുള്ള പദ്ധതി സമര്‍പ്പണം തുടങ്ങിയിട്ടുണ്ടോ ;

(ഡി)എത്ര പദ്ധതികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ജില്ല തിരിച്ച് വിശദമാക്കുമോ ?

1380

വൈപ്പിന്‍ മണ്ഡലത്തിലെ ബി.പി.എല്‍ പട്ടിക

ശ്രീ. എസ്.ശര്‍മ്മ

()വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ എത്ര കുടുംബങ്ങളാണ് ബി.പി.എല്‍ പട്ടികയിലുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര കുടുംബങ്ങളെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും എത്ര കുടുംബങ്ങളെ പ്രസ്തുത പട്ടികയില്‍ നിന്നും ഒഴിവാക്കിയെന്നും അറിയിക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.