UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1381

വിദ്യാഭ്യാസ വായ്പ എടുത്തിട്ടുള്ളവര്‍ക്കുള്ളആനുകൂല്യങ്ങള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

()വിദ്യാഭ്യാസ വായ്പയെടുത്തിട്ടുള്ളവര്‍ക്ക് ഇപ്പോള്‍ നല്‍കുവാന്‍ ഉദ്ദേശിച്ചിട്ടുള്ള ആനുകൂല്യങ്ങളുടെയും ഇളവുകളുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ബി)ഇതുവരെ പ്രസ്തുത ആവശ്യമുന്നയിച്ച് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(സി)വിദ്യാഭ്യാസ വായ്പയെടുത്തിട്ടുള്ള ബി.പി.എല്‍ വിഭാഗത്തില്‍പ്പെടാത്തവരെ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്താതിരിക്കാനുള്ള കാരണങ്ങള്‍ വ്യക്തമാക്കാമോ;

(ഡി)സാമ്പത്തിക ക്ളേശം അനുഭവിക്കുന്ന എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പ്രസ്തുത ആനുകൂല്യം ലഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

1382

പാല്‍ ക്ഷാമം പരിഹരിക്കുന്നതിന് നടപടി

ശ്രീ. രാജു എബ്രഹാം

()സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന പാല്‍ ക്ഷാമം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രതിമാസം സംസ്ഥാനത്തെ ഉപയോഗത്തിനായി ആവശ്യംവേണ്ട പാല്‍ എത്ര ലിറ്ററാണ്;

(സി)പാലിന്റെ ആഭ്യന്തര ഉല്‍പാദനവും ഉപയോഗവും തമ്മിലുള്ള വ്യത്യാസം എത്രയാണെന്ന് വിശദമാക്കുമോ; ഇത് സംബന്ധിച്ച കഴിഞ്ഞ പത്തുവര്‍ഷത്തെ കണക്ക് ലഭ്യമാക്കുമോ;

(ഡി)എത്ര ലിറ്റര്‍ പാലാണ് മറ്റു സംസ്ഥാനത്തു നിന്നും എത്തിക്കുന്നത്?

1383

പാലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ക്ഷീര കര്‍ഷകരുടെ ക്ഷേമത്തിനുമായി നടപടികള്‍

ശ്രീ.പി.കെ. ബഷീര്‍

()പാലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും, ക്ഷീര കര്‍ഷകരുടെ ക്ഷേമത്തിനുമായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനായി പുതിയ പദ്ധതികളെന്തെങ്കിലും പരിഗണനയിലുണ്ടോ ?

1384

പാല്‍ ഉല്പാദനരംഗത്ത് സ്വയംപര്യാപ്തത

ശ്രീ. ബാബു എം. പാലിശ്ശേരി

()സംസ്ഥാനത്ത് പ്രതിദിനം എത്ര ലിറ്റര്‍ പാലാണ് ആവശ്യമായിട്ടുള്ളത്;

(ബി)പ്രതിദിന പാല്‍ ഉല്‍പ്പാദനം എത്ര ലിറ്ററാണ്;

(സി)പാല്‍ ഉല്പാദനരംഗത്ത് സ്വയംപര്യാപ്തതയ്ക്കായി സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ?

1385

ക്ഷീര സംഘങ്ങളില്‍ ഓട്ടോമാറ്റിക് മില്‍ക് കളക്ഷന്‍ സെന്ററുകള്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, പി. . മാധവന്‍

,, പാലോട് രവി

,, വി. പി. സജീന്ദ്രന്‍

()സംസ്ഥാനത്തെ ക്ഷീര സംഘങ്ങളില്‍ ഓട്ടോമാറ്റിക് മില്‍ക് കളക്ഷന്‍ സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ടോ;

(ബി)ഇവയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്;

(സി)സംഘങ്ങളിലെ പാല്‍ സംഭരണം എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണ് ലക്ഷ്യമിട്ടിട്ടുളളത്;

(ഡി)എത്ര സംഘങ്ങളില്‍ ഇവ സ്ഥാപിച്ചിട്ടുണ്ട്;

()എല്ലാ സംഘങ്ങളിലും ഇവ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1386

തമിഴ്നാട്ടില്‍ നിന്നും പാല്‍ സംഭരിക്കുന്ന നടപടി

ശ്രീ. വി. ചെന്താമരാക്ഷന്‍

()ഏതെല്ലാം ക്ഷീര സഹകരണ സംഘങ്ങളാണ് തമിഴ്നാട്ടില്‍ നിന്നും പാല്‍ സംഭരിക്കുന്നതെന്ന ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി)ഇത്തരത്തില്‍ സംഭരിക്കുന്ന പാല്‍ മില്‍മയ്ക്ക് നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരത്തില്‍ സംഭരിക്കുന്ന പാലിനുള്ള വില വ്യാജക്ഷീരകര്‍ഷകരുടെ പേരില്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)കുറഞ്ഞ വിലക്ക് പാല്‍ സംഭരിച്ച് കൂടിയ വിലയ്ക്ക് മില്‍മയ്ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരിശോധന നടത്തിയിട്ടുണ്ടോ?

1387

തമിഴ്നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പാല്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()തമിഴ്നാട്ടില്‍ നിന്നും ദിനംപ്രതി എത്ര ലിറ്റര്‍ പാല്‍ എത്തുന്നുണ്ടെന്ന് വിശദീകരിക്കുമോ;

(ബി)തമിഴ്നാട്ടില്‍ നിന്നും പാല്‍ ഇറക്കുമതി ചെയ്യുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ അത് എത്ര ലിറ്റര്‍ പാല്‍ ആണെന്ന് അറിയിക്കുമോ;

(സി)ഏതെല്ലാം ജില്ലകളിലേക്കാണ് ഇത്തരത്തില്‍ പാല്‍ എത്തുന്നതെന്ന് വിശദീകരിക്കുമോ;

(ഡി)തമിഴ്നാട്ടില്‍ നിന്നും വരുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

()പാലിന്റെ ഗുണമേന്മപരിശോധിക്കുന്നതിനുള്ള മൊബൈല്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ടോ?

1388

കാലിത്തീറ്റയുടെ വില കുറയ്ക്കാന്‍ നടപടി

ശ്രീ. ബാബു എം. പാലിശ്ശേരി

()സംസ്ഥാനത്ത് കാലിത്തീറ്റയുടെ വില അനിയന്ത്രിമായി വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)വിലവര്‍ദ്ധന കുറയ്ക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ?

1389

വിശ്വമലയാള മഹോത്സവം

ശ്രീ. മാത്യു.റ്റി. തോമസ്

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. ജോസ് തെറ്റയില്‍

,, സി. കെ. നാണു

()തിരുവനന്തപുരത്ത് നടന്ന വിശ്വമലയാള മഹോത്സവത്തിന് സര്‍ക്കാര്‍ എന്ത് തുകയാണ് ചെലവഴിച്ചത്;

(ബി)ഏതെല്ലാം ഇനത്തിലാണ് തുക ചെലവഴിച്ചത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

1390

വിശ്വമലയാളസമ്മേളനത്തിനു ക്ഷണിച്ച സാഹിത്യകാരന്മാര്‍ക്ക് പ്രതിഫലം

ശ്രീ. കെ. കെ. നാരായണന്‍

()വിശ്വമലയാളസമ്മേളനത്തിനു ക്ഷണിച്ചുകൊണ്ടുവന്ന സാഹിത്യ കാരന്മാര്‍ക്ക് പ്രതിഫലവും യാത്രപ്പടിയും നല്‍കിയിട്ടുണ്ടോ;

(ബി)എങ്കില്‍, ആയതിന്റെ വിശദാംശം വെളിപ്പെടുത്തുമോ;

(സി)ആര്‍ക്കൊക്കെ, എന്ത് തുക വീതം നല്‍കി; പ്രത്യേകം പ്രത്യേകം വിശദമാക്കുമോ?

1391

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി

ശ്രീ.വര്‍ക്കല കഹാര്‍

,, .പി.അബ്ദുള്ളക്കുട്ടി

,, വി.പി.സജീന്ദ്രന്‍

,, .സി.ബാലകൃഷ്ണന്‍

()മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ബി)ഇത്കൊണ്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി)മലയാള ഭാഷയുടെ വികസനത്തിനും ഗവേഷണത്തിനുമായി എന്തെല്ലാം ധനസഹായങ്ങളാണ് ഇത് മൂലം സംസ്ഥാനത്തിന് ലഭിക്കുന്നത്: വിശദമാക്കുമോ;

(ഡി)മലയാള ഭാഷയ്ക്കായി ഏതെല്ലാം കേന്ദ്രങ്ങളാണ് ദേശീയ

തലത്തില്‍ സ്ഥാപിക്കപ്പെടുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ?

1392

മലയാളഭാഷയ്ക്ക് ശ്രേഷ്ഠഭാഷാപദവി

ശ്രീ. മുല്ലക്കര രത്നാകരന്‍

()മലയാളഭാഷയ്ക്ക് ശ്രേഷ്ഠഭാഷാപദവി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ലഭിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത ഉത്തരവിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

1393

അശ്ളീലച്ചുവയുള്ള പരസ്യങ്ങള്‍ക്കും സഭ്യമല്ലാത്ത വാര്‍ത്തകള്‍ക്കും നിയന്ത്രണം

ശ്രീമതി പി. അയിഷാ പോറ്റി

()ടി. വി. ചാനലുകളിലെ റിയാലിറ്റിഷോകള്‍ക്കും അശ്ളീലചുവയുള്ള പരസ്യങ്ങള്‍ക്കും സഭ്യമല്ലാത്ത വാര്‍ത്തകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടി വിശദമാക്കുമോ;

(ബി)പ്രസ്തുത പരിപാടികളെ നിയമം വഴി നിയന്ത്രിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

1394

സാഹിത്യ അക്കാദമിയുടെ "സാഹിത്യലോകം'' എന്ന പ്രസിദ്ധീകരണം

ശ്രീ. വി. ശിവന്‍കുട്ടി

()കേരള സാഹിത്യ അക്കാദമിയുടെ കൃതിയായ "സാഹിത്യലോകം'' പ്രസിദ്ധീകരിക്കപ്പെടുന്നുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;

(ബി)പ്രസിദ്ധീകരിക്കപ്പെടുന്നില്ലെങ്കില്‍ ആയതിന്റെ കാരണം വിശദീകരിക്കുമോ?

1395

കൊച്ചി ബിനാലെയിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് വിജിലന്‍സ് അന്വഷണം

ശ്രീ.കെ.ശിവദാസന്‍ നായര്‍

,, പി.സി.വിഷ്ണുനാഥ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, വര്‍ക്കല കഹാര്‍

()മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ കൊച്ചി ബിനാലയിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ;വിശദമാക്കുമോ;

(ബി)എന്തെല്ലാം ക്രമക്കേടുകളാണ് ധനകാര്യവകുപ്പ് ഇതിനെ സംബന്ധിച്ച് കണ്ടെത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി)ക്രമക്കേടുകള്‍ക്ക് ഉത്തരവാദികള്‍ ആരൊക്കെയാണ്;

(ഡി)ആര്‍ക്കെല്ലാമെതിരെയാണ് വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?

1396

കലാകാര പെന്‍ഷന്‍ പദ്ധതി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()കലാകാര പെന്‍ഷന്‍ പദ്ധതിയില്‍ എത്ര അംഗങ്ങളുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)ഏതെല്ലാം വിഭാഗത്തില്‍പ്പെട്ട കലാകാരന്മാര്‍ക്കാണ് പ്രസ്തുത പെന്‍ഷന്‍ അനുവദിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത പെന്‍ഷന് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിട്ടുളളത്;

(ഡി)പ്രതിമാസ പെന്‍ഷന്‍ തുക ഇപ്പോള്‍ എത്രയാണെന്നും പ്രസ്തുത തുക വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോയെന്നും വിശദമാക്കാമോ?

1397

കലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍

ശ്രീ. കെ. രാജു

()സംസ്ഥാനത്തെ കലാകാരന്മാര്‍ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള പെന്‍ഷന്‍ എത്ര രൂപയാണെന്ന് വ്യക്തമാക്കുമോ;

(ബി)ചികില്‍സയുള്‍പ്പെടെ ഒട്ടേറെ ജീവിതച്ചെലവുകള്‍ ഉള്ള ഈ വിഭാഗത്തിന് പ്രസ്തുത തുക പര്യാപ്തമല്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ കലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുന്നതിനായി നടപടി സ്വീകരിക്കുമോ?

1398

കലാകാര പെന്‍ഷന്‍

ശ്രീ. മോന്‍സ് ജോസഫ്

()കലാകാര പെന്‍ഷനുവേണ്ടി കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ ശ്രീ. വേലായുധന്‍ നായര്‍ സമര്‍പ്പിച്ച അപേക്ഷയുമായി ബന്ധപ്പെട്ട് സാംസ്കാരിക വകുപ്പ് ഡയറക്ടറേറ്റിലെ എ3/5025/2012 നമ്പര്‍ ഫയലിന്മേല്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത ഫയല്‍ ഇപ്പോള്‍ സാംസ്കാരിക വകുപ്പില്‍ ഏത് സെക്ഷനിലാണ് കൈകാര്യം ചെയ്യുന്നത്; ഫയല്‍ നമ്പര്‍ വ്യക്തമാക്കാമോ; പ്രസ്തുത പെന്‍ഷന്‍ അപേക്ഷയുടെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കാമോ; പ്രസ്തുത ഫയലില്‍ എന്നേക്ക് തീരുമാനം കൈക്കൊള്ളുമെന്ന് വ്യക്തമാക്കുമോ?

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര പേര്‍ക്ക് കലാകാര പെന്‍ഷന്‍ അനുവദിച്ചു; എത്ര രൂപയാണ് പ്രതിമാസ പെന്‍ഷന്‍ തുകയെന്നറിയിക്കുമോ?

1399

മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം മാപ്പിളകലാ അക്കാദമിയായി മാറ്റാന്‍ നടപടി

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()സാംസ്ക്കാരിക വകുപ്പിന്റെ കീഴിലുള്ള കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തെ മാപ്പിളകലാ അക്കാദമിയായി മാറ്റുന്നതിന്റെ പ്രാരംഭചെലവുകള്‍ക്കായി 20 ലക്ഷം രൂപ ബജറ്റ് ചര്‍ച്ചക്കുള്ള മറുപടിയില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രസ്തുത തുക ഇതുവരെ ലഭിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത തുക ലഭ്യമാക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ;

(സി)മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം മാപ്പിളകലാ അക്കാദമിയായി മാറ്റിയുള്ള ഉത്തരവ് ഇതുവരെ പുറപ്പെടുവിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;

(ഡി)മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിന് നല്‍കുന്ന വാര്‍ഷികഗ്രാന്റ് വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

()എങ്കില്‍ വാര്‍ഷിക ഗ്രാന്റ് വര്‍ദ്ധിപ്പിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ?

1400

രാജാരവിവര്‍മ്മ സ്മാരക നിര്‍മ്മാണം

ശ്രീ. ബി. സത്യന്‍

()രാജാരവിവര്‍മ്മ സ്മാരക നിര്‍മ്മാണത്തിനായി ലളിതകലാ അക്കാദമി ഇത് വരെ എന്തു തുക ചെവഴിച്ചിട്ടുണ്ട്;

(ബി)പ്രസ്തുത പദ്ധതിയില്‍ എന്തെല്ലാം കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്;

(സി)2013-14 വര്‍ഷത്തെ പദ്ധതിയില്‍ പ്രസ്തുത പദ്ധതി ഉള്‍പ്പെടുത്തിയിട്ടുണ്ടോ;

(ഡി)കേന്ദ്ര സഹായത്തിനായി നല്‍കിയിരുന്ന അപേക്ഷയിന്മേല്‍ ഇതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?

1401

'ട്രാംവെ റെയില്‍ പൈതൃക മ്യൂസിയം'

ശ്രീ.ബി.ഡി.ദേവസ്സി

ചാലക്കുടി കേന്ദ്രമായി 'ട്രാംവെ റെയില്‍ പൈതൃക മ്യൂസിയം' സ്ഥാപിക്കുന്നതിനായി പടപടി സ്വീകരിച്ചിട്ടുണ്ടോ; എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ?

1402

കുഴൂര്‍ നാരായണമാരാരുടെ പേരില്‍ അവാര്‍ഡ്

ശ്രീ.ബി.ഡി.ദേവസ്സി

()പത്മഭൂഷണ്‍ കുഴൂര്‍ നാരായണമാരാരുടെ പേരില്‍ വാദ്യകലാരംഗത്തെ കലാകാരന്മാര്‍ക്കായി ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി ഒരു വാദ്യകലാകേന്ദ്രം കൊരട്ടിയില്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1403

. വി. വിജയന്റെ പ്രതിമ വികൃതമാക്കിയ സംഭവം

ശ്രീ. എം. . ബേബി

,, പി. ശ്രീരാമകൃഷ്ണന്‍

,, പുരുഷന്‍ കടലുണ്ടി

ശ്രീമതി കെ. എസ്. സലീഖ

(). വി. വിജയന്‍ പഠിച്ചിരുന്ന കോട്ടക്കലിലെ രാജാസ് ഹൈസ്കൂള്‍ മുറ്റത്ത് 'ഖസാക്കിന്റെ ഇതിഹാസം' എന്ന നോവലിനെ പശ്ചാത്തലമാക്കി നിര്‍മ്മിച്ച ഒ. വി. വിജയന്റെ അര്‍ദ്ധകായ പ്രതിമയോടുകൂടിയ സ്മൃതിവനത്തിന്റെ ഉദ്ഘാടനം നടക്കാത്തതും ശില്പം വികൃതമാക്കപ്പെട്ടതും സാംസ്കാരിക വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സാംസ്കാരിക കേരളത്തിന് തന്നെ അപമാനകരമായ പ്രസ്തുത സംഭവം സംബന്ധിച്ച് അന്വേഷണം നടത്തിയോ; സാംസ്കാരിക വകുപ്പ് പ്രസ്തുത സംഭവത്തിന്‍മേല്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ?

1404

. വി. വിജയന്റെ പ്രതിമ

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()കോട്ടയ്ക്കല്‍ രാജാസ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ പ്രമുഖ സാഹിത്യകാരന്‍ ഒ. വി. വിജയന്റെ പ്രതിമ സ്ഥാപിച്ചതു സംബന്ധിച്ച വിവാദങ്ങളും, തുടര്‍ന്ന് ഉല്‍ഘാടനത്തിന് മുന്‍പേ അത് നശിപ്പിച്ച സംഭവവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)മഹാന്‍മാരായ സാഹിത്യകാരന്‍മാരുടെ മരണശേഷം അവരെ അവഹേളിക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

1405

. വി. വിജയന്റെ പ്രതിമ തകര്‍ത്ത സംഭവം

ശ്രീ. . കെ. വിജയന്‍

(). വി. വിജയന്റെ പ്രതിമ തകര്‍ത്തതുമായി ബന്ധപ്പെട്ട് ആരെയെങ്കിലും അറസ്റ് ചെയ്തിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍, ഇതു സംബന്ധിച്ച അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി കുറ്റവാളികള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുന്നതിന് സാംസ്ക്കാരികവകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ?

1406

സംഗീത സംവിധാനകന്‍ രവീന്ദ്രന് സ്മാരകം

ശ്രീ. കെ. രാജു

()പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനായ രവീന്ദ്രന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ ജന്മനാടായ കുളത്തൂപ്പുഴയില്‍ നിര്‍മ്മാണം ആരംഭിച്ച രാഗസരോവരം എന്ന സ്മൃതി മണ്ഡപത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സാംസ്കാരിക വകുപ്പ് എത്ര ലക്ഷം രൂപ അനുവദിച്ചു എന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)2009-ല്‍ നിര്‍മ്മാണം ആരംഭിച്ച പ്രസ്തുത സ്മാരകത്തിന്റെ നിര്‍മ്മാണം മുടങ്ങിയതിന് കാരണം എന്താണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത തടസ്സം നീക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

1407

സി-ഡിറ്റി ലെ നിയമനം

ശ്രീ. ബി. സത്യന്‍

()സി-ഡിറ്റില്‍ നിയമനം നടത്തുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന ഉത്തരവ് നിലവിലുണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)സി-ഡിറ്റില്‍ അടുത്തിടെ ചില തസ്തികകളില്‍ നിയമനം നടത്തുന്നതിന് ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചിരുന്നുവോ;

(സി)ആയതില്‍ സാങ്കേതിക വിഭാഗം തസ്തികകള്‍ ഏതെല്ലാമാണ്; സാങ്കേതിക വിഭാഗം തസ്തികകളില്‍ സര്‍ക്കാരിന്റെ റിക്രൂട്ടിങ്ങ് ഏജന്‍സി വഴി നിയമനം നടത്തണമെന്ന വ്യവസ്ഥ നിലവിലുണ്ടോ;

(ഡി)സി-ഡിറ്റിലെ നിലവില്‍ അപേക്ഷ ക്ഷണിച്ചിട്ടുളള ഒഴിവുകളിലേക്ക് നിയമനം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടോ; ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

1408

സി. - ഡിറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സി-ഡിറ്റില്‍ എത്ര പേര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നല്‍കിയിട്ടുണ്ട്;

(ബി)ഇവരുടെ പേരും അഡ്രസ്സും അടങ്ങുന്ന ലിസ്റ് ലഭ്യമാക്കാമോ?

1409

പി.ആര്‍.ഡി വഴി നല്കിയ പരസ്യങ്ങള്‍ക്ക് ചെലവായ തുക

ശ്രീ.ജെയിംസ് മാത്യു

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാളിതുവരെ പി.ആര്‍.ഡി വഴിയും അല്ലാതെയും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നല്കിയ എല്ലാ ഇനം പരസ്യങ്ങള്‍ക്കുമായി എന്തു തുകയുടെ ബാധ്യത ഉണ്ടായിട്ടുണ്ടെന്ന് വിശദീകരിക്കാമോ;

(ബി)ഈ ഇനത്തില്‍ എല്ലാ ഇനം മാധ്യമങ്ങള്‍ക്കും കൂടി ഈ സര്‍ക്കാരിന്റെ കാലത്ത് ഇതിനകം കൊടുത്ത തുക എത്ര; കൊടുത്തു തീര്‍ക്കാന്‍ അവശേഷിക്കുന്ന തുക എത്ര; വിശദാംശം അറിയിക്കുമോ?

1410

പരസ്യനിരക്ക് പരിഷ്ക്കരണം

ശ്രീ. സി. പി. മുഹമ്മദ്

,, ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

,, വി. ഡി. സതീശന്‍

()കേരളത്തിനകത്തും പുറത്തും പ്രസിദ്ധീകരിക്കുന്ന എത്ര പ്രസിദ്ധീകരണങ്ങളാണ് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ളിക് റിലേഷന്‍സ് വകുപ്പില്‍ രജിസ്റര്‍ ചെയ്തിട്ടുളളത് ;

(ബി)രജിസ്റര്‍ ചെയ്തിട്ടുള്ള ദിനപത്രങ്ങള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവയുടെ പേരു വിവരം വെളിപ്പെടുത്താമോ ;

(സി)മീഡിയാ ലിസ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഓരോ പ്രസിദ്ധീകരണങ്ങള്‍ക്കും വകുപ്പ് നിശ്ചയിച്ചിട്ടുള്ള പരസ്യനിരക്ക് വെളിപ്പെടുത്താമോ ;

(ഡി)ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും ദിനപത്രങ്ങളുടെയും പരസ്യനിരക്ക് കാലോചിതമായി പരിഷ്ക്കരിക്കുവാന്‍ നിര്‍ദ്ദേശം നല്‍കുമോ ; വിശദമാക്കുമോ ?

1411

. ആന്‍ഡ് പി.ആര്‍.ഡി. ലഘുലേഖകള്‍ പ്രസിദ്ധീകരിച്ചതിന്റെ വിശദാംശം

ശ്രീ. വി. ശിവന്‍കുട്ടി

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഐ. ആന്‍ഡ് പി.ആര്‍.ഡി. എത്ര ലഘുലേഖകള്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ചു; അവ ഏതെല്ലാം; വിശദാംശം അറിയിക്കുമോ;

(ബി)ലഘുലേഖകള്‍ അച്ചടിച്ച ഇനത്തില്‍ എന്തു തുക ചെലവഴിക്കേണ്ടിവന്നു; വിശദമാക്കുമോ;

(സി)പ്രസിദ്ധീകരിക്കപ്പെട്ട ലഘുലേഖകളില്‍ ഭരണനേട്ടങ്ങള്‍ വിവരിക്കുന്നവ എത്രയെന്നറിയിക്കുമോ; ആയതിന് എന്തു ചെലവു വന്നു; വിശദാംശം അറിയിക്കുമോ?

1412

പ്രവാസി ഭാരതീയ ദിവസ് പരിപാടി

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് നടന്ന പ്രവാസി ഭാരതീയ ദിവസ് പരിപാടിയില്‍ പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട് എന്തെല്ലാം വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്; വിശദമാക്കുമോ;

(ബി)ഇതില്‍ എന്തെല്ലാം നിര്‍ദേശങ്ങള്‍ സംസ്ഥാനത്ത് നടപ്പിലാക്കിയെന്ന് വിശദമാക്കുമോ;

(സി)പ്രവാസി ഭാരതീയ ദിവസ് പരിപാടിയുടെ സംഘാടനത്തിന്നായി സര്‍ക്കാര്‍ എന്തു തുക ചിലവഴിച്ചു; വെളിപ്പെടുത്താമോ?

1413

പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍

ശ്രീ. വി. റ്റി. ബല്‍റാം

,, അന്‍വര്‍ സാദത്ത്

,, ഹൈബി ഈഡന്‍

,, . റ്റി. ജോര്‍ജ്

()പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ;

(ബി)ഇതിനായി ഒരു സമഗ്ര പാക്കേജ് തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)സ്വയം തൊഴില്‍ പദ്ധതിക്ക് എന്തെല്ലാം കാര്യങ്ങളാണ് പാക്കേജില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്;

(ഡി)ഈ പാക്കേജ് 12-ാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുമോ; വിശദമാക്കുമോ?

1414

സാന്ത്വന പദ്ധതി

ശ്രീ. എം. . വാഹീദ്

,, ലൂഡി ലൂയിസ്

,, . പി. അബ്ദുളളക്കുട്ടി

,, . സി. ബാലകൃഷ്ണന്‍

()സാന്ത്വന പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(ബി)പ്രവാസി മലയാളികള്‍ക്കായി എന്തെല്ലാം ക്ഷേമ പ്രവര്‍ത്തനങ്ങളാണ് പ്രസ്തുത പദ്ധതി മുഖേന നല്‍കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)എന്തെല്ലാം സഹായങ്ങളാണ് പ്രസ്തുത പദ്ധതി മുഖേന പ്രവാസികള്‍ക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)ഈ സര്‍ക്കാരിന്റെ കാലത്ത് പ്രസ്തുത പദ്ധതി പ്രകാരമുളള ധനസഹായം വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?

1415

പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്ക് സ്വദേശത്ത്സുരക്ഷിതത്വം

ശ്രീ.റോഷി അഗസ്റിന്‍

,, പി.സി.ജോര്‍ജ്

ഡോ.എന്‍.ജയരാജ്

()ഗള്‍ഫ് നാടുകളില്‍ പ്രവാസ ജീവിതം നയിക്കുന്ന ആളുകളുടെ കുടുംബാംഗങ്ങള്‍ക്ക് സ്വദേശത്ത് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്ക് സ്വൈര ജീവിതത്തില്‍ തടസ്സം നേരിടുമ്പോള്‍ എപ്രകാരമുള്ള സഹായ ഹസ്തമാണ് പ്രവാസികാര്യ വകുപ്പില്‍ നിന്ന് ലഭ്യമാക്കുന്നത്; വ്യക്തമാക്കുമോ;

(സി)സ്വദേശത്ത് കുടുംബാംഗങ്ങള്‍ക്ക് സുരക്ഷാ ഭീഷണി നേരിടുന്നതുമായി ബന്ധപ്പെട്ട് എംബസികള്‍ മുഖേന നോര്‍ക്ക വകുപ്പിന് ലഭിക്കുന്ന പരാതികളില്‍ സത്വര നടപടി സ്വീകരിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;

(ഡി)ഇപ്രകാരം 2013 ഫെബ്രുവരി മുതല്‍ ഇതുവരെ ലഭിച്ചിട്ടുള്ള പരാതികളില്‍ എത്രയെണ്ണത്തില്‍ ഇനിയും നടപടി സ്വീകരിക്കാനുണ്ട്; വിശദാംശങ്ങള്‍ നല്കുമോ;

()പ്രവാസികളുടെ കുടുംബാംഗങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന സാഹചര്യങ്ങള്‍ സംബന്ധിച്ച് 'നോര്‍ക്കയ്ക്ക്' ലഭിക്കുന്ന പരാതികള്‍ക്ക് അര്‍ഹിക്കുന്ന ഗൌരവം നല്‍കി നീതി നടപ്പാക്കാന്‍ അടിയന്തിര നടപടി സീകരിക്കുമോ?

1416

വിദേശമലയാളികളുടെ യാത്രാബുദ്ധിമുട്ട്

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

,, കെ. എം. ഷാജി

,, പി. ഉബൈദുള്ള

,, വി. എം. ഉമ്മര്‍ മാസ്റര്‍

()വിദേശമലയാളികള്‍ക്ക് വേനലവധിക്കാലത്ത് നാട്ടില്‍ വന്നു പോകാന്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഗള്‍ഫ് മേഖലയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മതിയായ വിമാന സര്‍വ്വീസുകള്‍ ഉറപ്പു വരുത്തുന്ന കാര്യത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)വിമാനകമ്പനികള്‍ അവധിക്കാലത്ത് യാത്രാ നിരക്കുകളില്‍ വരുത്തുന്ന അമിത വര്‍ദ്ധനയ്ക്ക് പരിഹാരം കണ്ടെത്താനായി സര്‍ക്കാര്‍ തലത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ?

1417

പ്രവാസി പുനരധിവാസ പദ്ധതി

ശ്രീ.സി.ദിവാകരന്‍

()പ്രവാസിപുനരധിവാസ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരം അറിയിക്കുമോ;

(ബി)പ്രവാസി ക്ഷേമ ബോര്‍ഡ് പുന:സംഘടിപ്പിച്ചത് എന്നാണ്; പ്രസ്തുത പുന:സംഘടനാ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

1418

വിദേശത്ത് ജോലി ചെയ്യുന്ന മലയാളികളുടെ വിശദാംശം

ശ്രീ.എം.ഹംസ

()വിദേശത്ത് ജോലി ചെയ്യുന്ന മലയാളികളെ സംബന്ധിച്ച കണക്ക് ലഭ്യമാണോ;

(ബി)ഓരോ വിദേശ രാജ്യത്തും ജോലി ചെയ്യുന്ന മലയാളികളുടെ കണക്ക് വ്യക്തമാക്കാമോ;

(സി)വിദേശത്ത് ജോലി ചെയ്യുന്ന മലയാളികള്‍ക്കായി കേരള സര്‍ക്കാര്‍ എന്തെല്ലാം സേവനങ്ങള്‍ ഒരുക്കിയിട്ടുണ്ട്;

(ഡി)പ്രവാസി മലയാളികള്‍ക്കായുള്ള നിയമം എന്നാണ് കേരള നിയമസഭ പാസാക്കിയത്;

()ഈ നിയമത്തിന്റെ പോരായ്മകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനുള്ള നിയമ ഭേദഗതി ഉദ്ദേശിക്കുന്നുണ്ടോ;

(എഫ്)സോമാലിയയിലെ കടല്‍ കൊളളക്കാര്‍ മലയാളികളെ തടവിലാക്കിയത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ; തടവിലായവര്‍ ആരെല്ലാം; വ്യക്തമാക്കാമോ;

(ജി)ഇവരെ മോചിപ്പിക്കുവാന്‍ നടത്തിയ പരിശ്രമങ്ങള്‍ വിശദീകരിക്കാമോ;മോചിപ്പിക്കുന്നതിനായുള്ള ഉപാധികള്‍ എന്തെല്ലാമായിരുന്നു; വ്യക്തമാക്കാമോ;

(എച്ച്)ഇത്തരം സംഭവങ്ങളില്‍ മോചിപ്പിക്കുവാന്‍ എടുത്ത കാലതാമസം സര്‍ക്കാരിന്റെ ശ്രദ്ധയിലുണ്ടോ; ഉണ്ടെങ്കില്‍ മേലില്‍ അത്തരം കാലതാമസം ഒഴിവാക്കുന്നതിനായി എന്തെല്ലാം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും; വ്യക്തമാക്കാമോ?

1419

പ്രവാസികളുടെ പുനരധിവാസം, ചികിത്സ, ഇന്‍ഷ്വറന്‍സ് പദ്ധതികള്‍

ശ്രീമതി കെ.എസ്. സലീഖ

()വിവിധ വിദേശ രാജ്യങ്ങളില്‍ എത്ര കേരളീയര്‍ ജോലി ചെയ്ത് വരുന്നുണ്ട്; ആയതു വഴി പ്രതിവര്‍ഷം ശരാശരി എത്ര കോടി രൂപ കേരളത്തിലേക്ക് അയയ്ക്കുന്നുണ്ട്; വിശദമാക്കുമോ;

(ബി)ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവരുടെ പുനരധിവാസത്തിന് ക്രീയാത്മകമായ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവരുന്നു; വ്യക്തമാക്കുമോ;

(സി)പ്രവാസികളുടെ ചികിത്സയ്ക്ക് നിലവില്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവരുന്നു; വിശദമാക്കുമോ;

(ഡി)പ്രവാസി മലയാളികള്‍ക്ക് അപകട ഇന്‍ഷ്വറന്‍സും തിരിച്ചറിയല്‍ കാര്‍ഡും നല്‍കുന്ന പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;


()ഏതെല്ലാം പ്രവാസി മലയാളികള്‍ക്കാണ് അപകട ഇന്‍ഷ്വറന്‍സ് പദ്ധതി മുഖേന പ്രയോജനം ലഭിക്കുന്നത്; ഏത് ഏജന്‍സി വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്; വ്യക്തമാക്കുമോ?

1420

ഗള്‍ഫ് നാടുകളിലെ മലയാളി സ്ത്രീകള്‍

ശ്രീ.എം.ഉമ്മര്‍

()ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളി സ്ത്രീകളെ സംബന്ധിച്ച് വിശദമായ വിവര ശേഖരണം നടത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; വിശദാംശം നല്‍കുമോ;

(ബി)ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളി സ്ത്രീകളുടെ സുരക്ഷയ്ക്കായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

1421

മലപ്പുറം ജില്ലയില്‍ നോര്‍ക്കയുടെ ജില്ലാ ആസ്ഥാനം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()കേരളത്തില്‍ മലപ്പുറം ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നതെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)പ്രവാസി ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിനായി നോര്‍ക്കയുടെ ജില്ലാ ആസ്ഥാന കാര്യാലയം തുടങ്ങുമെന്ന പ്രഖ്യാപനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പ്രസ്തുത ജില്ലാ ആസ്ഥാനത്തിനായി സിവില്‍ സ്റേഷന്‍ പരിസരത്ത് സ്ഥലം ലഭ്യമാക്കാമെന്ന് ജില്ലാ അധികൃതര്‍ ഉറപ്പു നല്‍കിയ കാര്യം അറിയാമോ;

(ഡി)മലപ്പുറത്ത് നോര്‍ക്കയുടെ ഓഫീസ് എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

1422

പ്രവാസികള്‍ വിദേശരാജ്യങ്ങളിലെ ജയിലുകളില്‍കഴിയുന്നതിന്റെ വിശദാംശം

ശ്രീ.കെ.കെ.നാരായണന്‍

()സംസ്ഥാനത്തെ എത്ര പ്രവാസികള്‍ വിദേശരാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നുണ്ട്; വ്യക്തമാക്കാമോ;

(ബി)ഇത് ആരെല്ലാമാണ്; ഏതെല്ലാം രാജ്യങ്ങളിലാണ്; പ്രത്യേകം പ്രത്യേകം വിശദമാക്കാമോ?

1423

വിദേശരാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്ന പ്രവാസികള്‍ക്ക് നിയമസഹായം

ശ്രീ.കെ.കെ.നാരായണന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വിദേശരാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്ന പ്രവാസികള്‍ക്ക് നിയമസഹായം ലഭ്യമാക്കുമെന്നും ഇതിന് വേണ്ടുന്ന ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും തീരുമാനിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(സി)ജയിലുകളില്‍ കഴിയുന്ന എത്ര പ്രവാസികള്‍ക്ക് നിയമസഹായം ലഭ്യമാക്കിയിട്ടുണ്ട് ; ഇതിനുവേണ്ടി എന്തു തുക ചിലവഴിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

(ഡി)ഇത് ആര്‍ക്കെല്ലാമാണെന്ന് പ്രത്യേകം പ്രത്യേകം വിശദമാക്കാമോ?

1424

ശ്രീലങ്കന്‍ ജയിലില്‍ നിന്നുള്ള മലയാളി തടവുകാരെകേരളത്തിലെ ജയിലുകളിലേക്ക് മാറ്റാന്‍ നടപടി

ശ്രീ. . കെ. ബാലന്‍

()ശ്രീലങ്കന്‍ ജയിലില്‍ നിന്നുള്ള മലയാളി തടവുകാരെ കേരളത്തിലെ ജയിലുകളിലേക്ക് മാറ്റാന്‍ എന്തെല്ലാം നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്; വ്യക്തമാക്കുമോ;

(ബി)എത്ര തടവുകാരെയാണ് കേരളത്തിലേയ്ക്ക് കൊണ്ടുവന്നത്; ഇനി എത്ര മലയാളി തടവുകാരാണ് ശ്രീലങ്കയിലെ ജയിലുകളില്‍ അവശേഷിക്കുന്നത്;

(സി)പാലക്കാട് ജില്ലയില്‍ ആലത്തൂര്‍, അഞ്ചുമൂര്‍ത്തിമംഗലം നോര്‍ത്ത് വില്ലേജില്‍ എം.ആര്‍. രാജാമണി അയ്യരുടെ മകന്‍ ഷണ്മുഖ സുന്ദരം എന്നയാള്‍ ശ്രീലങ്കന്‍ ജിയിലിലുള്ളതായി വിവരം ലഭിച്ചിട്ടുണ്ടോ;

(ഡി)ഉണ്ടെങ്കില്‍ അദ്ദേഹത്തെ കേരളത്തിലെ ജയിലിലേയ്ക്ക് മാറ്റുവാന്‍ നടപടി സ്വീകരിക്കുമോ?

1425

നോര്‍ക്ക റൂട്ട്സ് വകുപ്പുകളിലെ നിയമനം

ശ്രീ. സി. ദിവാകരന്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നോര്‍ക്ക - റൂട്ട്സ് വകുപ്പുകളില്‍ എത്ര പുതിയ നിയമനങ്ങള്‍ നടത്തിയെന്നും, എത്ര പേരെ ഡെപ്യട്ടേഷനില്‍ നിയമിച്ചുവെന്നും വ്യക്തമാക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.