UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1820

വഴിയോര തണല്‍ പദ്ധതി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()സംസ്ഥാനത്ത് വഴിയോര തണല്‍ പദ്ധതി നിലവിലുണ്ടോ; വിശദമാക്കുമോ ;

(ബി)വഴിയോര തണല്‍ പദ്ധതി പ്രകാരം നട്ടുപിടിപ്പിച്ച വൃക്ഷതൈകള്‍ സംരക്ഷിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കുമോ ;

(സി)നശിച്ചു പോയ വൃക്ഷതൈകള്‍ക്കു പകരം തൈകള്‍ നട്ടുപിടിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

1821

വനഭൂമിയുടെ വിസ്തീര്‍ണം

ശ്രീ.ആര്‍ രാജേഷ്

()2010-ല്‍ സര്‍ക്കാരിന്റെ കൈവശമുണ്ടായിരുന്ന വനഭൂമിയുടെ വിസ്തീര്‍ണ്ണം എത്രയാണെന്ന് വ്യക്തമാക്കുമോ;

(ബി)2013-ലെ കണക്കനുസരിച്ച് സര്‍ക്കാരിന്റെ കൈവശമുള്ള വനഭൂമിയുടെ വിസ്തിര്‍ണ്ണം ലഭ്യമാക്കുമോ?

1822

കനോപ്പി വ്യവസ്ഥ

ശ്രീ. എം. ഉമ്മര്‍

,, എന്‍. . നെല്ലിക്കുന്ന്

,, പി. കെ. ബഷീര്‍

,, പി. ഉബൈദുള്ള

()സംസ്ഥാനത്ത് നിലവിലുള്ള ‘കനോപ്പി’ മേഖലകളെ സംബന്ധിച്ച വിവര ശേഖരണം നടത്തിയിട്ടുണ്ടോ; വിശദാശം നല്‍കുമോ;

(ബി)പരിസ്ഥിതി സന്തുലനത്തിന് ‘കനോപ്പി’ വ്യവസ്ഥയുടെ പങ്കിനെ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(സി)നിലവിലുള്ള കനോപ്പി വ്യവസ്ഥയെ കൂടുതല്‍ വിപുലമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി)നഗരങ്ങളില്‍ കൂടുതല്‍ പ്രദേശത്ത് കനോപ്പി സംവിധാനം വ്യാപിപ്പിക്കുന്നതിന് ടൂറിസം വനം വകുപ്പുകളുടെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നടപടി സ്വീകരിക്കുമോ?

1823

വനഭൂമി കയ്യേറ്റം

ശ്രീ. എം. ഹംസ

()സംസ്ഥാന രൂപീകരണസമയത്ത് സംസ്ഥാനത്തെ വനഭൂമിയുടെ വിസ്തൃതി എത്രയായിരുന്നു ;

(ബി)2013 ജനുവരി 31 ലെ കണക്ക് പ്രകാരം സംസ്ഥാനത്ത് എത്ര വനഭൂമി ഉണ്ട് ;

(സി)ഏറ്റവും കൂടുതല്‍ വനഭൂമി കൈയേറ്റം നടത്തിയിട്ടുള്ളത് ഏത് ജില്ലയിലാണ് ; വനംകൈയേറ്റം സംബന്ധിച്ച വിശദാംശങ്ങള്‍ ജില്ലാ അടിസ്ഥാനത്തില്‍ നല്‍കാമോ ;

(ഡി)2006 ജൂലായ് മാസം മുതല്‍ 2011 മാര്‍ച്ച് മാസം വരെ എത്ര ഏക്കര്‍ കൈയേറിയ വനഭൂമി ഒഴിപ്പിച്ചെടുത്തു ; ഏത് ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വനഭൂമി ഒഴിപ്പിച്ചതെന്ന് വ്യക്തമാക്കുമോ ;

()2011 ജൂണ്‍ മാസം മുതല്‍ 2013 ഫെബ്രുവരി മാസം വരെ എത്ര വനം കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു ; ജില്ലാടിസ്ഥാനത്തില്‍ കണക്ക് നല്‍കാമോ ;

(എഫ്)സംസ്ഥാനത്ത് 2006 ജൂണ്‍ മാസം മുതല്‍ 2011 മാര്‍ച്ച് മാസം വരെ വനം സംരക്ഷിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ;

(ജി)സംസ്ഥാനത്ത് 2011 ജൂലായ് മാസം മുതല്‍ 2013 ഫെബ്രുവരി മാസം വരെ വനസംരക്ഷണത്തിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു ; വിശദീകരിക്കുമോ ?

1824

നെല്ലിയാംപതിയിലെ പരിസ്ഥിതി ദുര്‍ബ്ബലമേഖല

ശ്രീ. . ചന്ദ്രശേഖരന്‍

()നെല്ലിയാംപതിയിലെ പരിസ്ഥിതി ദുര്‍ബ്ബല മേഖലയില്‍ പോബ്സ് ഗ്രൂപ്പ് നിയമവിരുദ്ധമായി സ്ഥലം കൈവശംവെച്ചുവരുന്നുണ്ടോ; അറിയിക്കാമോ;

(ബി)ഉണ്ടെങ്കില്‍ ഇത് എത്രയാണ്; കയ്യേറ്റം ഒഴിപ്പിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; വിശദാംശം അറിയിക്കാമോ?

1825

െല്ലിയാമ്പതിയിലെ എസ്റേറ്റുകള്‍

()നെല്ലിയാമ്പതിയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത എസ്റേറ്റുകളില്‍ ഏതെല്ലാമാണ് കേരള ഫോറസ്റ് ഡവലപ്മെന്റ് കോര്‍പ്പറേഷന് കൈമാറിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)ഇത്തരത്തില്‍ കൈമാറിയ എസ്റേറ്റുകളില്‍ പ്രസ്തുത ഏജന്‍സിയുടെ നേതൃത്വത്തില്‍ എന്തെല്ലാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടന്നിട്ടുള്ളത് എന്ന് വിശദമാക്കുമോ;

(സി)വനാവകാശ നിയമത്തിനെതിരായി കെട്ടിടം കെട്ടുന്നതിനുള്ള അനുമതി നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ?

1826

പാട്ടക്കരാറില്‍ ഏര്‍പ്പെട്ട തോട്ടങ്ങള്‍

ശ്രീ. കെ. അജിത്

()വനം വകുപ്പുമായി പാട്ടക്കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള എത്ര തോട്ടങ്ങളുടെ പാട്ടക്കാലാവധി കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)കാലാവധി കഴിഞ്ഞ തോട്ടങ്ങളില്‍ നിന്നും കരാറുകാര്‍ ഒഴിഞ്ഞു പോകാന്‍ നോട്ടീസ് നല്‍കുകയോ കാലാവധി നീട്ടി നല്‍കുകയോ ചെയ്തിട്ടുണ്ടോ;

(സി)പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ഡി)ഓരോ തോട്ടങ്ങളുടെയും പാട്ടക്കാലാവധി എന്നാണ് കഴിയുന്നതെന്ന് വ്യക്തമാക്കുമോ;

()പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളുടെ കരാറുകാര്‍ക്ക് ഇതുവരെ നോട്ടീസ് നല്‍കിയിട്ടില്ലെങ്കില്‍ കാരണം എന്താണെന്നു വ്യക്തമാക്കുമോ?

1827

പാട്ടക്കാലാവധി കഴിഞ്ഞതും, കരാര്‍ ലംഘനം നടന്നിട്ടുളളതുമായ തോട്ടങ്ങളും, വനഭൂമികളു

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()സംസ്ഥാനത്ത് പാട്ടക്കാലാവധി കഴിഞ്ഞതും, കരാര്‍ ലംഘനം നടന്നിട്ടുളളതുമായ തോട്ടങ്ങളും, വനഭൂമികളും ഉളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഏതെല്ലാം തോട്ടങ്ങളും, വനഭൂമികളുമാണ് പാട്ടക്കാലാവധി കഴിഞ്ഞതും, കരാര്‍ ലംഘനം നടത്തിയതെന്നും വ്യക്തമാക്കാമോ?

1828

വനത്തോട് ചേര്‍ന്നുളള ഭൂപ്രദേശങ്ങളിലെ ജൈവവൈവിദ്ധ്യം

ശ്രീ. . പി. അബ്ദുളളക്കുട്ടി

,, . സി. ബാലകൃഷ്ണന്‍

,, . റ്റി. ജോര്‍ജ്

,, വി. പി. സജീന്ദ്രന്‍

()വനത്തോട് ചേര്‍ന്നുളള ഭൂപ്രദേശങ്ങളിലെ ജൈവ വൈവിദ്ധ്യം സംരക്ഷിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ?

1829

വനങ്ങളിലെ ജൈവ വൈവിദ്ധ്യം സംരക്ഷണം

ശ്രീ. കെ. ശിവദാസന്‍ നായര്‍

'' പി. സി. വിഷ്ണുനാഥ്

'' തേറമ്പില്‍ രാമകൃഷ്ണന്‍

'' . റ്റി. ജോര്‍ജ്

()വനങ്ങളില്‍ ജൈവവൈവിദ്ധ്യം സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ;

(ബി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത്തരം പരിപാടികള്‍ നടത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

1830

ഇക്കോ ടൂറിസം പദ്ധതി

ശ്രീ. ഹൈബി ഈഡന്‍

,, വി.റ്റി. ബല്‍റാം

,, . പി.അബ്ദുള്ളക്കുട്ടി

,, ലൂഡി ലൂയിസ്

()വനവുമായി ബന്ധപ്പെട്ട ഇക്കോ ടൂറിസം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)വനങ്ങളിലും സംരക്ഷിത പ്രദേശങ്ങളിലും സംയുക്ത വനപരിപാലനത്തിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികള്‍ മുഖേനയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ?

1831

കേസുകള്‍ തീര്‍പ്പാക്കുന്നതിനായി പദ്ധതി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. മുരളീധരന്‍

,, കെ. ശിവദാസന്‍ നായര്‍

,, എം. . വാഹീദ്

()വനം വകുപ്പില്‍ തീര്‍പ്പാകാതെ അവശേഷിക്കുന്ന ഭൂരിഭാഗം കേസുകളും തീര്‍പ്പാക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി അദാലത്തുകള്‍ സംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?

1832

ആദിവാസികളെ പ്രതിചേര്‍ത്തുള്ള കേസുകള്‍

ശ്രീ. പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

()സംസ്ഥാനത്തെ വിവിധ റേഞ്ചാഫീസുകളില്‍ ആദിവാസികളെ പ്രതിചേര്‍ത്തുള്ള കേസുകള്‍ വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ആദിവാസികളെ പ്രതിചേര്‍ത്ത് നിലവില്‍ എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് ; ആയതിന്റെ വിവരങ്ങള്‍ ജില്ലാടിസ്ഥാനത്തില്‍ നല്‍കുമോ ;

(സി)ആദിവാസികളെ നിസ്സാരകാര്യങ്ങളില്‍ പ്രതി ചേര്‍ത്തതിനുശേഷം മാനസികമായി പിഡീപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പ്രവണത സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനും നിര്‍ദ്ദേശം നല്‍കുമോ ?

 
1833

വനവാസികളുടേയും ഗോത്രവര്‍ഗ്ഗക്കാരുടെയും പ്രശ്നങ്ങള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, ബെന്നി ബെഹനാന്‍

,, സി. പി. മുഹമ്മദ്

,, കെ. ശിവദാസന്‍ നായര്‍

()വനവാസികളുടേയും വനാതിര്‍ത്തിയില്‍ താമസിക്കുന്ന സമൂഹങ്ങളുടെയും കഷ്ടനഷ്ടങ്ങള്‍ കുറയ്ക്കുവാന്‍ എന്തെല്ലാം പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്; വിശദമാക്കുമോ;

(ബി)ആയതിനായി വന്യജീവി ശല്യമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ഗോത്രവര്‍ഗ്ഗക്കാരെ അവരുടെ സമ്മതത്തോടെ മാറ്റി പാര്‍പ്പിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)വനത്തിനുള്ളിലെ ഗോത്രവര്‍ഗ്ഗക്കാരുടെ മറ്റ് സെറ്റില്‍മെന്റുകളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള പരിശ്രമങ്ങള്‍ തുടരുമോ; വിശദമാക്കുമോ?

1834

പൊതുസ്ഥലങ്ങളിലെ മരം മുറിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

ശ്രീമതി ഗീതാ ഗോപി

()പൊതു സ്ഥലങ്ങളിലെ മരം മുറിക്കുന്നതിന് അനുവാദം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വിശദീകരിക്കുമോ ;

(ബി)പൊതുസ്ഥലങ്ങളിലെ മരം അനധികൃതമായി മുറിയ്ക്കുന്നത് നിയന്ത്രിക്കുന്നതിനുവേണ്ടി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിലവില്‍ വന്ന ജില്ലാതല ട്രീ കമ്മിറ്റികള്‍ ഇപ്പോള്‍ നിലവിലുണ്ടോ ; ഉണ്ടെങ്കില്‍ പ്രവര്‍ത്തനക്ഷമമാണോ ; അല്ലെങ്കില്‍ പ്രസ്തുത കമ്മിറ്റി പുനഃസംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ ?

1835

മരത്തടികള്‍ക്ക് വിലനിര്‍ണ്ണയം

ശ്രീമതി. കെ. കെ. ലതിക

()മരത്തടികള്‍ക്ക് വില നിര്‍ണ്ണയിക്കുന്നതിന്റെ മാനദണ്ഡം എന്തൊക്കെയാണ്; വ്യക്തമാക്കുമോ;

(ബി)ഓരോ തരം മരങ്ങള്‍ക്കും നിശ്ചയിച്ചിരിക്കുന്ന വില അടങ്ങിയ പട്ടിക ലഭ്യമാക്കുമോ;

(സി)ഹാര്‍ഡ് വുഡ് ഇനത്തില്‍പ്പെട്ട പ്ളാവ ്മുതലായ മരങ്ങള്‍ക്ക് വില നിശ്ചയിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ വില നിശ്ചയിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

1836

പൊതുമേഖലാ സ്ഥാപനങ്ങള്‍

ശ്രീ. ജി.എസ്. ജയലാല്‍

()വനം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏതെല്ലാമാണ്; പ്രസ്തുത സ്ഥാപനങ്ങളില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നവ ഏതെല്ലാമണ്;

(ബി)നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ കടം എത്ര രൂപയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ എത്ര രൂപ നഷ്ടമുണ്ടെന്ന് സ്ഥാപനം തിരിച്ച് വ്യക്തമാക്കുമോ;

(സി)പ്രസ്തുത സ്ഥാപനങ്ങള്‍ ലാഭകരമായി പ്രവര്‍ത്തിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; ആയത് എന്നത്തേയ്ക്ക് പ്രാവര്‍ത്തികമാക്കുമെന്ന് അറിയിക്കുമോ?

1837

കാട്ടുതീ നിയന്ത്രണം

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()വയനാട് ജില്ലയിലെ കാടുകളെ കാട്ടുതീയില്‍ നിന്ന് സംരക്ഷിക്കുന്നതിന് എന്തെല്ലാം മുന്നൊരുക്കങ്ങള്‍ നടപ്പാക്കി; വിശദമാക്കുമോ;

(ബി)വേനല്‍മഴയുടെ കുറവ് കാട്ടുതീ പടരാനുളള സാധ്യത വര്‍ദ്ധിപ്പിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി)കാട്ടുതീ നിയന്ത്രിക്കുന്നതിന് പൊതുജന പങ്കാളിത്തത്തോടെയുളള നടപടി സ്വീകരിക്കുവാന്‍ തയ്യാറാകുമോ?

1838

പരപ്പ-മയ്യള ഫോറസ്റ് റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് നടപടി

ശ്രീ.കെ.കുഞ്ഞിരാമന്‍ (ഉദുമ)

()കാസര്‍ഗോഡ് ഫോറസ്റ് റേഞ്ചിനു കീഴിലുള്ള പരപ്പ-മയ്യള ഫോറസ്റ് റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് വനംവകുപ്പ് എത്ര ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ചെര്‍ക്കള-ജാല്‍സൂര്‍ സ്റേറ്റ് ഹൈവേയില്‍ പരപ്പയില്‍നിന്ന് ആരംഭിച്ച് ദേലമ്പാടി വില്ലേജിലെ പ്രധാന ജനവാസകേന്ദ്രത്തില്‍ എത്തിച്ചേരുന്ന പ്രസ്തുത റോഡില്‍ വനംവകുപ്പിന്റെ അധികാരപരിധിയിലല്ലാത്ത ഭാഗം പി.ഡബ്ള്യൂ.ഡി. നല്ല നിലവാരത്തിലുള്ള റോഡാക്കിമാറ്റിയ വിഷയം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ പി.ഡബ്ള്യു.ഡി. റോഡിന് കണക്ഷന്‍കിട്ടുന്ന തരത്തില്‍ വാഹനഗതാഗതമുള്ള റോഡാക്കിമാറ്റുന്നതിലേയ്ക്ക് അധികമായി പണം അനുവദിക്കണമെന്ന സ്ഥലം എം.എല്‍..യുടെ ഹര്‍ജിയില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

1839

വനം വകുപ്പിലെ പെന്‍ഷന്‍ സംബന്ധിച്ച കേസ്സുകള്‍

ശ്രീ. എം. . വാഹീദ്

,, വര്‍ക്കല കഹാര്‍

,, അന്‍വര്‍ സാദത്ത്

,, . സി. ബാലകൃഷ്ണന്‍

()വനം വകുപ്പില്‍ പെന്‍ഷന്‍ സംബന്ധിച്ച കേസ്സുകളെല്ലാം തീര്‍പ്പാക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

1840

താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന്നടപടി

ശ്രീ. കെ. അജിത്

()വനംവകുപ്പില്‍ ജോലിചെയ്യുന്ന താത്ക്കാലിക വാച്ചര്‍മാരെ സ്ഥിരപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ എത്ര വര്‍ഷം ജോലിചെയ്തവരെയാണ് സ്ഥിരപ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)ഏതെല്ലാം തസ്തികകളില്‍ ജോലിചെയ്തവരെയാണ് സ്ഥിരപ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)സ്ഥിരപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന വാച്ചര്‍മാര്‍ ജോലി ചെയ്ത വര്‍ഷം കണക്കാക്കുമ്പോള്‍ തുടര്‍ച്ചയായി ജോലിചെയ്ത വര്‍ഷമാണോ, വകുപ്പില്‍ ആകെ ജോലിചെയ്ത വര്‍ഷമാണോ കണക്കാക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി)വനം വകുപ്പില്‍ സ്ഥിരപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന താത്ക്കാലികജീവനക്കാരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

<<back

>> next page

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.