UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1841

കേരളത്തിലെ വന്യമൃഗങ്ങളുടെ വിശദാംശം

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

()കേരളത്തിലെ വനങ്ങളില്‍ മൃഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു എന്നത് യാഥാര്‍ത്ഥ്യമാണോ;

(ബി)വനം വകുപ്പ് നടത്തിയ കണക്കെടുപ്പുകളില്‍ കേരളത്തിലെ വനങ്ങളില്‍ കടുവ, പുള്ളിപ്പുലി എന്നിവയുടെ ഇപ്പോഴത്തെ എണ്ണം എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടോ;

(സി)കേരളത്തിലെ കാടുകളില്‍ ആനകളുടെ എണ്ണം കുറഞ്ഞി ട്ടുണ്ടോ; ഇപ്പോഴത്തെ കണക്കെടുപ്പുകളില്‍ എത്ര ആനകളുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്; വിശദാംശം വെളിപ്പെടുത്തുമോ ?

1842

സോളാര്‍ ഫെന്‍സിംഗ്

ശ്രീ. കെ. വി. വിജയദാസ്

()2012-2013-ലേയ്ക്കുളള ബജറ്റില്‍ പ്രഖ്യാപിച്ച 'സോളാര്‍ ഫെന്‍സിംഗ്' ഏതെല്ലാം മേഖലകളില്‍ സ്ഥാപിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)ഏത് ഏജന്‍സിയെയാണ് ഇത് സ്ഥാപിക്കുവാന്‍ ചുമതലപ്പെടുത്തിയതെന്ന് വ്യക്തമാക്കുമോ;

(സി)'അനെര്‍ട്ട്'- നെ ഏതെങ്കിലും പ്രദേശത്ത് സോളാര്‍ ഫെന്‍സിംഗ് നടത്തുന്നതിന് ചുമതലപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(ഡി)ഇതിനായി എത്ര കോടി രൂപ ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ?

1843

വന്യജീവികളില്‍ നിന്ന് കര്‍ഷകര്‍ക്കും കാര്‍ഷിക വിളകള്‍ക്കും സംരക്ഷണം

ശ്രീ. പി. . മാധവന്‍

,, . സി. ബാലകൃഷ്ണന്‍

,, . റ്റി. ജോര്‍ജ്

,, ഷാഫി പറമ്പില്‍

()കര്‍ഷകരെയും കാര്‍ഷിക വിളകളെയും വന്യജീവികളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പരിപാടികള്‍ നടപ്പാക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കുമോ ;

(ഡി)ഇതുമൂലമുള്ള കഷ്ടനഷ്ടങ്ങള്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് നല്‍കുന്നതെന്ന് വ്യക്തമാക്കുമോ ?

1844

വന്യമൃഗങ്ങളുടെ ആക്രമണം

ശ്രീ. ജോസ് തെറ്റയില്‍

()വന്യമൃഗങ്ങളുടെയും കാട്ടാനകളുടെയും ആക്രമണം രൂക്ഷമായികൊണ്ടിരിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ സംരക്ഷണത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)അങ്കമാലി നിയോജക മണ്ഡലത്തിലെ അയ്യമ്പുഴ, മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തുകളിലെ ചുള്ളി, പോര്‍ക്കുന്നപ്പാറ, വെള്ളപ്പാറ, കട്ടിംങ് തുടങ്ങിയ പ്രദേശങ്ങളില്‍ രൂക്ഷമായികൊണ്ടിരിക്കുന്ന ആനശല്യം മൂലം ജനങ്ങള്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് പ്രസ്തുത മേഖലയില്‍ അടിയന്തിരമായി സോളാര്‍ ഫെന്‍സിംഗ് നിര്‍മ്മിക്കുവാന്‍ തുക അനുവദിക്കുമോ; ഇത് എന്നത്തേക്ക് നടപ്പിലാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ ?

1845

വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയാകുന്നവര്‍ക്കുളളനഷ്ടപരിഹാരം

ശ്രീ. റ്റി. വി. രാജേഷ്

വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയാകുന്നവര്‍ക്കുളള നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ?

1846

ആന സ്ക്വാഡുകള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()സംസ്ഥാനത്തെ ആന സ്ക്വാഡുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച വിശദാംശം നല്‍കുമോ;

(ബി)പാലക്കാട് ജില്ലയിലെ ആന സ്ക്വാഡിന്റെ പ്രവര്‍ത്തനം നിലച്ചു പോയിട്ടുണ്ടോ; എങ്കില്‍, കാരണം വിശദമാക്കാമോ; ഉത്സവങ്ങളെ ഇത് ഏതെങ്കിലും തരത്തില്‍ ബാധിക്കുമോയെന്നറിയിക്കുമോ?

1847

ടോട്ടല്‍ ഫിസിക്കല്‍ ഫിറ്റ്നെസ് പ്രോഗ്രാം

ശ്രീ.ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

,, റ്റി.എന്‍.പ്രതാപന്‍

,, വി.ഡി.സതീശന്‍

()ടോട്ടല്‍ ഫിസിക്കല്‍ ഫിറ്റ്നെസ് പ്രോഗ്രാമിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(ബി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി പ്രവര്‍ത്തിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പ്രസ്തുത പ്രോഗ്രാമിന്റെ പ്രധാന കണ്ടെത്തലുകള്‍ എന്തെല്ലാമായിരുന്നു.; വിശദമാക്കുമോ;

(ഡി)കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ എന്തെല്ലാം തുടര്‍നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം?

1848

കായികമേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്

ശ്രീ.സി.എഫ്.തോമസ്

,, റ്റി.യു.കുരുവിള

()കായിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കാന്‍ സ്വീകരിച്ച പുതിയ നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)കായിക താരങ്ങള്‍ക്ക് കാലോചിതമായി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും നല്ല നിലയിലുള്ള പരിശീലനത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ നല്‍കുന്നതിനുമായിപുതുതായി എന്തെല്ലാം ചെയ്യുമെന്ന് വ്യക്തമാക്കുമോ?

1849

നാഷണല്‍ ഗെയിംസ്

ശ്രീ. പി.ബി.അബ്ദുള്‍ റസാക്

,, കെ. എം. ഷാജി

,, കെ. മുഹമ്മദുണ്ണി ഹാജി

,, സി. മമ്മൂട്ടി

()സംസ്ഥാനം ആതിഥ്യം വഹിക്കുന്ന നാഷണല്‍ ഗെയിംസിനായി ഇതേവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ ; ഉദ്ദേശിച്ച പുരോഗതി കൈവരിക്കാനായിട്ടുണ്ടോ ;

(ബി)സ്പോര്‍ട്സ് വില്ലേജുകള്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന പ്രദേശങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടോ ; എങ്കില്‍ എവിടെയെല്ലാമാണെന്ന് വിശദമാക്കുമോ ;

(സി)മത്സര ഇനങ്ങള്‍ക്കുള്ള സ്റേഡിയം നിര്‍മ്മിതിയില്‍ എല്ലാ ജില്ലകള്‍ക്കും മതിയായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ അക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമോ ?

1850

ദേശീയ ഗെയിംസ്

ശ്രീ. കെ. അച്ചുതന്‍

,, വി. റ്റി. ബല്‍റാം

,, ആര്‍. സെല്‍വരാജ്

,, പി. . മാധവന്‍

)ആദ്യ ഹരിത ദേശീയ ഗെയിംസ് എന്ന നിലയില്‍ സംഘടിപ്പിക്കുന്ന 35-ാമത് ദേശീയ ഗെയിംസിന് ആതിഥ്യം വഹിക്കുന്നതിന് എന്തെല്ലാം തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്; വിശദമാക്കുമോ;

(ബി)ഗെയിംസിനുളള വേദികള്‍ എവിടെയൊക്കെയാണ് തയ്യാറാക്കിയിട്ടുളളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിന് എത്ര കോടി രൂപയാണ് ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നത്; വിശദമാക്കുമോ;

(ഡി)എന്തെല്ലാം കേന്ദ്ര സഹായമാണ് ഇതിന് ലഭിക്കുന്നത്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

1851

ദേശീയ ഗെയിംസ്

ശ്രീ. ബി. സത്യന്‍

()കേരളത്തില്‍ നടത്തുന്ന ദേശീയ ഗെയിംസിന്റെ തീയതിതീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)ദേശീയ ഗെയിംസിന്റെ വേദികളെക്കുറിച്ചും, ഓരോ വേദിയിലും നടത്താന്‍ തീരുമാനിച്ചിട്ടുള്ള മത്സരയിനങ്ങളെക്കുറിച്ചുമുള്ള വിശദവിവരം ലഭ്യമാക്കാമോ;

(സി)ദേശീയ ഗെയിംസ് വേദികളില്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്നും ഓരോ വേദിയ്ക്കും എന്തു തുക വീതമാണ് മാറ്റിവച്ചിട്ടുള്ളതെന്നും ഇതില്‍ എത്ര വീതം ചെലവഴിച്ചുവെന്നും വിശദമാക്കാമോ?

1852

നാഷണല്‍ ഗെയിംസ് നടത്തുന്ന വേദികളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങ ള്‍

ശ്രീ. സി. പി. മുഹമ്മദ്

,, പാലോട് രവി

,, എം.. വാഹീദ്

,, പി.സി. വിഷ്ണുനാഥ്

()നാഷണല്‍ ഗെയിംസ് നടത്തുന്ന വേദികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കുമോ;

(ബി)എത്ര വേദികളിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഈ വര്‍ഷം എത്ര വേദികള്‍ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട് ; വിശദമാക്കുമോ;

(ഡി)മറ്റു വേദികളുടെ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ എത്ര ശതമാനം പൂര്‍ത്തികരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാം?

1853

നിന്തല്‍ കുളങ്ങള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()കേരളത്തില്‍ വ്യാപകമായിരുന്ന നീന്തല്‍ പുതിയ തലമുറയില്‍ നിന്ന് വേരറ്റുപോകുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പുഴകളിലെയും തോടുകളിലെയും ജലദൌര്‍ലഭ്യതയും ഗ്രാമങ്ങളിലെ കുളങ്ങള്‍ നികത്തിയതുമാണ് ഇതിന് കാരണമെന്ന കാര്യം പഠന വിധേയമാക്കിയിട്ടുണ്ടോ;

സി)ഇതിന് പരിഹാരമായി പൊതു ഉടമസ്ഥതയിലുളള നീന്തല്‍ കുളങ്ങള്‍ കാലാനുസൃതമായി പരിരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)താനൂര്‍ നിയോജക മണ്ഡലത്തിലെ എടക്കടപ്പുറത്തുള്ള മുക്കാത്തോട് കുളം സര്‍ക്കാര്‍ സംരക്ഷിച്ച് പൊതു നീന്തല്‍ കുളമാക്കി ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമോ?

1854

കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിലെ സ്റേഡിയം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()മങ്കട മണ്ഡലത്തിലെ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിലെ നിലവിലുള്ള സ്റേഡിയം നവീകരിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിലെ സ്റേഡിയം നവീകരിക്കുന്നതിനായി ഇതു വരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ ?

1855

കരുമാടി ഗവണ്‍മെന്റ് ഹൈസ്കൂളിന്റെ ഗ്രൌണ്ട്പുനരുദ്ധാരണം

ശ്രീ. തോമസ് ചാണ്ടി

()കുട്ടനാട് നിയോജക മണ്ഡലത്തിലെ കരുമാടി ഗവണ്‍മെന്റ് ഹൈസ്കൂളിന് പൈക്ക പദ്ധതി പ്രകാരം 2011-12 ല്‍ ഗ്രൌണ്ട് പുനരുദ്ധാരണത്തിന് തുക അനുവദിച്ചിട്ടുണ്ടോ; പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;

(ബി)കരുമാടി ഗവണ്‍മെന്റ് ഹൈസ്കൂളിലെ ഗ്രൌണ്ട് പുനരുദ്ധാരണത്തിനായി പഞ്ചായത്തിന് ഫണ്ട് അനുവദിച്ച് നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്നാണ് ഫണ്ട് അനുവദിച്ചു നല്‍കിയത് എന്ന് വ്യക്തമാക്കുമോ; പഞ്ചായത്തിന് അനുവദിച്ചു നല്‍കിയ ഫണ്ട് ഉപയോഗിക്കുന്നതിന് എന്തെല്ലാം തടസ്സങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ?

1856

മാവേലിക്കര മണ്ഡലത്തില്‍ സ്റേഡിയം

ശ്രീ. ആര്‍. രാജേഷ്

()മാവേലിക്കര മണ്ഡലത്തല്‍ ഒരു സ്റേഡിയം ഇല്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ സ്റേഡിയം നിര്‍മ്മിക്കുന്നതിനുള്ള സഹായം ലഭ്യമാക്കുമോ;

(ബി)മാവേലിക്കര, താമരക്കുളം ചത്തിയറ സ്കൂളുകളില്‍ എസ്..പി.റ്റി ഫുട്ബാള്‍ ടീമിന് സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ടോ; എസ്..പി.റ്റി യെ പ്രോത്സാഹിപ്പിക്കുന്നതിനായി സാമ്പത്തിക സഹായം ലഭ്യമാക്കുമോ;

(സി)എസ്..പി.റ്റിയുടെ ആലപ്പുഴ ജില്ലയിലെ കേന്ദ്രമെന്ന നിലയില്‍ ചത്തിയറ സ്കൂള്‍ ഗ്രൌണ്ടിന്റെ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമോ?

1857

ചെറുതാഴം പഞ്ചായത്തിലെ നരീക്കാംവള്ളി സ്റേഡിയംനവീകരണം

ശ്രീ. റ്റി. വി. രാജേഷ്

കണ്ണൂര്‍ ജില്ലയില്‍ കല്ല്യാശ്ശേരി മണ്ഡലത്തില്‍ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ നരീക്കാംവള്ളിയിലെ സ്റേഡിയം നവീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

1858

തിരൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്നപദ്ധതികള്‍

ശ്രീ.സി.മമ്മൂട്ടി

()തിരൂര്‍ നിയോജകമണ്ഡലത്തില്‍ സ്പോര്‍ട്സ് വകുപ്പ് മുഖേന നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ബി)നിലവില്‍ പദ്ധതികള്‍ ഇല്ലെങ്കില്‍ പുതിയ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുവാന്‍ തയ്യാറാകുമോ;

(സി)പഞ്ചായത്തുകളിലെ കളിസ്ഥലങ്ങള്‍ വകുപ്പ് ഏറ്റെടുത്ത്പരിഷ്ക്കരിച്ച് കായിക വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ?

1859

ഫിലിം സിറ്റി

ശ്രീ. ലൂഡി ലൂയിസ്

,, . പി. അബ്ദുള്ളക്കുട്ടി

,, .റ്റി. ജോര്‍ജ്

()ഫിലിംസിറ്റി ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും സവിശേഷതകളും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ആരുടെയെല്ലാം പങ്കാളിത്തത്തിലാണ് ആയതിന്റെ പ്രവൃത്തികള്‍ ചെയ്യാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

1860

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍

ശ്രീ. സി. മമ്മൂട്ടി

,, എന്‍. ഷംസുദ്ദീന്‍

,, സി. മോയിന്‍കുട്ടി

,, വി. എം. ഉമ്മര്‍ മാസ്റര്‍

()സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനെ ഡൈനമിക് ആക്കി മാറ്റാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;


(ബി)കോര്‍പ്പറേഷന്റെ കീഴിലെ ചിത്രാഞ്ജലി സ്റുഡിയോയുടെ പ്രവര്‍ത്തനം കാലാനുസൃതമായി നവീകരിക്കുന്നതിനായി പരിഗണനയിലുള്ള പദ്ധതികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(സി)സാങ്കേതിക യോഗ്യതയോ നവീന ടെക്നോളജി ഉള്‍ക്കൊള്ളാനുള്ള കഴിവോ ഇല്ലാത്ത, ജീവനക്കാര്‍ക്ക് പകരം അനുയോജ്യരായവരെ നിയമിക്കാനുള്ള നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് വിശദമാക്കുമോ?

1861

ഫിലിം ഫെസ്റിവല്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന ഫിലിം ഫെസ്റിവല്‍ വിലയിരുത്തിയിട്ടുണ്ടോ;

(ബി)ഇത്തരത്തില്‍ പാലക്കാട് ജില്ലയിലെ ചിറ്റൂരില്‍ പാഞ്ചജന്യം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റിവല്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(സി)കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മാതൃകാപരമായി സംഘടിപ്പിക്കുന്ന പാഞ്ചജന്യം ഫിലിം ഫെസ്റിവലിന് എന്തെല്ലാം സഹായങ്ങളാണ് നല്‍കയിയിട്ടുളളത് എന്ന് വിശദമാക്കുമോ;

(ഡി)വളരെ മാതൃകാപരമായി ഫിലിം ഫെസ്റിവല്‍ സംഘടിപ്പിക്കുന്ന സംഘടനകള്‍ക്ക് പരമാവധി സാമ്പത്തിക സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമോ; എങ്കില്‍ വിശദാംശം നല്‍കുമോ?

1862

.എഫ്.എഫ്.കെ യില്‍ നിന്നും ഓപ്പണ്‍ ഫോറംഒഴിവാക്കിയ നടപടി

ശ്രീ. ബി. സത്യന്‍

()2012-ല്‍ നടത്തിയ ഐ.എഫ്.എഫ്.കെ യില്‍ നിന്നും ഓപ്പണ്‍ ഫോറം ഒഴിവാക്കാനുണ്ടായ കാരണം വിശദമാക്കുമോ;
(ബി)ഓപ്പണ്‍ ഫോറം ഒഴിവാക്കിയത് ഐ.എഫ്.എഫ്.കെ യില്‍ സാധാരണയുണ്ടാകാറുള്ള ഉത്സവാന്തരീക്ഷത്തെ ഇല്ലാതാക്കിയെന്നുള്ള വിമര്‍ശനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;


(സി)അടുത്ത പ്രാവശ്യം ഓപ്പണ്‍ ഫോറം നടത്തുന്നതിനുള്ളനടപടികള്‍ സ്വീകരിക്കുമോ?

1863

കായംകുളത്ത് മള്‍ട്ടിപ്ളക്സ് തിയറ്റര്‍

ശ്രീ. സി. കെ. സദാശിവന്‍

കായംകുളത്ത് മള്‍ട്ടിപ്ളക്സ് തിയറ്റര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ നിലവിലുളള അവസ്ഥ വ്യക്തമാക്കുമോ?

1864

ഫിലിം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനിലെ നിയമനം

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()സംസ്ഥാന ഫിലിം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനിലെ

നിയമനം പി. എസ്. സി മുഖേന ആക്കി ഉത്തരവായത് എന്നു മുതല്‍ക്കാണെന്ന് വ്യക്തമാക്കുമോ;

(ബി)ആയതിനുശേഷം എത്ര പേരെ പി.എസ്.സി മുഖേനയല്ലാതെ നിയമിച്ചിട്ടുണ്ടെന്ന് തസ്തിക തിരിച്ചുളള കണക്ക് നല്കുമോ;

(സി)ആയതില്‍ എത്ര പേരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട്;

(ഡി)സ്ഥിരപ്പെടുത്തിയവരില്‍ എത്ര പേര്‍ക്ക് പ്രൊമോഷന്‍ നല്കിയിട്ടുണ്ട്; വ്യക്തമാക്കുമോ;

()ഈ നിയമനങ്ങളില്‍ സംവരണ തത്വം പാലിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

1865

ചലച്ചിത്ര വികസന കോര്‍പ്പറേഷനിലെ സൂപ്പര്‍വൈസറി തസ്തികകളുടെ വിശദാംശം

ശ്രീ.കെ.എം.ഷാജി

,, കെ.എന്‍..ഖാദര്‍

()സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ കീഴിലെ സ്ഥാപനങ്ങളില്‍ ഏറ്റവും താഴ്ന്നതലം മുതല്‍ക്കുള്ള സൂപ്പര്‍വൈസറി തസ്തികകള്‍ ഏതെല്ലാം; വ്യക്തമാക്കുമോ;

(ബി)ഇവയില്‍ ഓരോന്നിനും നിശ്ചയിച്ചിട്ടുള്ള അക്കാദമിക് സാങ്കേതിക യോഗ്യതകള്‍ എന്തെല്ലാം; വിശദമാക്കുമോ;

(സി)പ്രസ്തുത തസ്തികകളില്‍ ഓരോന്നിലും ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍ ആരെല്ലാമാണ്; അവരുടെ നിയമനരീതി, യോഗ്യത എന്നിവയുടെ വിശദാംശം നല്‍കുമോ?

1866

ചലച്ചിത്ര വികസന കോര്‍പ്പറേഷനിലെ നിയമനം

ശ്രീ.പി.കെ.ബഷീര്‍

ശ്രീ.കെ.മുഹമ്മദുണ്ണി ഹാജി

()സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനിലെ നിയമന രീതി എന്തൊണെന്ന് വ്യക്തമാക്കുമോ;

(ബി)വിവിധ സാങ്കേതിക തസ്തികകള്‍ക്ക് സാങ്കേതിക യോഗ്യത നിര്‍ബന്ധമാക്കിയിട്ടുണ്ടോ;

(സി)ഉയര്‍ന്ന സാങ്കേതിക തസ്തികകളിലേയ്ക്ക് പ്രൊമോഷന്‍ നല്‍കുമ്പോള്‍ സാങ്കേതിക യോഗ്യത പരിഗണിക്കാറുണ്ടോ;

(ഡി)എങ്കില്‍ നിയമനങ്ങള്‍ക്കും പ്രോമോഷനും യോഗ്യത നിശ്ചയിച്ചുകൊണ്ടുള്ള ചട്ടത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.