UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2154

വിവിധ പദ്ധതികള്‍ക്കുള്ള കേന്ദ്ര സഹായം

ശ്രീ. .പി.ജയരാജന്‍

()2006-2007 സാമ്പത്തിക വര്‍ഷം മുതല്‍ 2012-2013 സാമ്പത്തിക വര്‍ഷം വരെ ഓരോ വര്‍ഷവും ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്നും സംസ്ഥാനത്തിനു കിട്ടിയ ധനസഹായം എത്രയെന്നു വ്യക്തമാക്കുമോ;

(ബി)ഓരോ വര്‍ഷവും കേന്ദ്ര പദ്ധതികള്‍ക്കായി ലഭിച്ച തുക എത്രയാണ്;

(സി)ഓരോ വര്‍ഷവും കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കുള്ള ധനസഹായമായി ലഭിച്ച തുക എത്രയാണ്;

(ഡി)ഓരോ വര്‍ഷവും പദ്ധതിയേതര വിഹിതമായി ലഭിച്ച ധനസഹായം എത്രയാണ്?

2155

കേന്ദ്രധനസഹായം

ശ്രീ. എം. ഹംസ

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേന്ദ്രധനസഹായം ലഭ്യമാക്കുന്നതിനായി എന്തെല്ലാം നടപടി സ്വീകരിച്ചു; എത്ര രൂപയുടെ ധനസഹായമാണ് ആവശ്യപ്പെട്ടിരുന്നത്;

(ബി)എന്തെല്ലാം കാര്യങ്ങള്‍ക്കാണ് കേന്ദ്ര ധനസഹായം ആവശ്യപ്പെട്ടിട്ടുള്ളതെന്നു വ്യക്തമാക്കുമോ;

(സി)ഓരോ ഇനത്തിനും എത്ര ധനസഹായം കിട്ടിയെന്നറിയിക്കുമോ;

(ഡി)കേരളം നേരിടുന്ന അതീവഗുരുതരമായ വരള്‍ച്ചാക്കെടുതിയില്‍ നിന്നും രക്ഷ നേടുന്നതിനായി എത്ര തുകയുടെ പാക്കേജാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്; വിശദാംശം നല്‍കുമോ;

()എത്ര തുക അനുവദിച്ചു; അനുവദിച്ചതിന്റെ വിശദാംശം വ്യക്തമാക്കുമോ?

2156

കേന്ദ്ര വായ്പാ വിനിയോഗം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേന്ദ്ര സര്‍ക്കാരില്‍ നിന്നും മറ്റ് ഏജന്‍സികളില്‍ നിന്നും എന്തു തുക വായ്പയായി എടുത്തിട്ടുണ്ട്;

(ബി)പ്രസ്തുത വായ്പ തുക എന്തെല്ലാം ആവശ്യങ്ങള്‍ക്കാണ് വിനിയോഗിച്ചത് എന്ന് വിശദമാക്കാമോ?

(സി)സംസ്ഥാന സര്‍ക്കാരിന്റെ നിലവിലുള്ള കടബാദ്ധ്യത എത്രയാണെന്ന് ഇനം തിരിച്ച് വിശദമാക്കുമോ?

2157

സംസ്ഥാനത്തിന് എടുത്ത വായ്പകള്‍/ ബോണ്ടുകള്‍ സംബന്ധിച്ച വിവരം

ശ്രീ. . എം. ആരിഫ്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ സംസ്ഥാനത്തിന് വേണ്ടി എടുത്ത വായ്പകള്‍/ബോണ്ടുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കാമോ;

(ബി)ഇവയുടെ തിരിച്ചടവ് കാലാവധി സംബന്ധിച്ച വിവരം വ്യക്തമാക്കാമോ;

(സി)ഇപ്പോഴുളള മാര്‍ക്കറ്റ് നിലവാരപ്രകാരം ഇവയ്ക്കുളള പലിശ എത്രയാകുമെന്ന് വെളിപ്പെടുത്താമോ?

2158

ലോകബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക് എന്നിവിടങ്ങളില്‍ നിന്നും വായ്പ

ശ്രീ. പി. ഉബൈദുള്ള

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വികസന പദ്ധതികള്‍ക്കായി ലോകബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക്, മറ്റു ഏജന്‍സികള്‍ എന്നിവയില്‍ നിന്ന് വായ്പയെടുത്തിട്ടുണ്ടോ;

(ബി)എങ്കില്‍, വിശദാംശം നല്‍കുമോ;

(സി)വായ്പകള്‍ ഏതെല്ലാം മേഖലകള്‍ക്കാണ് ഉപയോഗിക്കുന്നത്;

(ഡി)ഈ വായ്പകള്‍ ലഭിക്കുന്നതിനും തിരിച്ചടക്കുന്നതിനും ലോകബാങ്കും എ.ഡി.ബിയും നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്; വിശദീകരിക്കാമോ?

2159

വരവ്-ചെലവ് കണക്കുകള്‍

ശ്രീ. എം. ഹംസ

()1.7.2006 മുതല്‍ 31.3.2011 വരെയുളള കാലത്ത് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര രൂപ ചെലവഴിക്കപ്പെട്ടു;

(ബി)1.7.2006 മുതല്‍ 31.3.2011 വരെയുളള കാലത്തെ സംസ്ഥാനത്തിന്റെ കടം തിരിച്ചടയ്ക്കുന്നതിനായി എത്ര തുക ചെലവഴിച്ചു;

(സി)1.7.2006 മുതല്‍ 31.3.2011 വരെയുളള കാലത്തെ വിവിധ സ്രോതസ്സുകള്‍ വഴിയുളള വരുമാനം എത്രയായിരുന്നു; വിശദാംശം നല്‍കാമോ;

(ഡി)1.7.2006 മുതല്‍ 31.3.2011 വരെയുളള കാലത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളവും, അലവന്‍സുകളും ജനപ്രതിനിധികളുടെ ഓണറേറിയം, മറ്റ് ചെലവുകള്‍ എന്നിവയ്ക്കായി എത്ര തുക ചെലവഴിച്ചു; വിശദാംശം വാര്‍ഷികാടിസ്ഥാനത്തില്‍ നല്‍കാമോ;

()1.7.2011 മുതല്‍ 28.2.2013 വരെയുളള കാലത്തെ നികുതി, നികുതിയേതര വരുമാനം എത്ര; പ്രസ്തുത കാലത്തെ ആകെ വരുമാനം വ്യക്തമാക്കാമോ;

(എഫ്)1.7.2011 മുതല്‍ 28.2.2013 വരെയുളള കാലത്തെ ശമ്പളം, മറ്റലവന്‍സുകള്‍ എന്നീ ഇനത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍, മറ്റുളളവര്‍ എന്നിവര്‍ക്ക് എത്ര തുക ചെലവഴിച്ചു;

(ജി)1.7.2011 മുതല്‍ 28.2.2013 വരെ എത്ര കടം പലിശയുള്‍പ്പെടെ തിരിച്ചടച്ചു; വിശദാംശം ലഭ്യമാക്കുമോ;

(എച്ച്)1.7.2011 മുതല്‍ 28.2.2013 വരെയുളള കാലത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര രൂപ ചെലവഴിച്ചു; വിശദാംശം ലഭ്യമാക്കാമോ?

2160

സംസ്ഥാന ആവിഷ്കൃത പദ്ധതി

ശ്രീ. ബി. സത്യന്‍

സംസ്ഥാന ആവിഷ്കൃത പദ്ധതിയില്‍ ഉള്‍പ്പെട്ട പദ്ധതികള്‍ നേരിട്ട് നിര്‍വ്വഹിയ്ക്കുന്ന വകുപ്പുകള്‍ക്ക് 2012-13 വര്‍ഷങ്ങളില്‍ നീക്കിവെച്ചിട്ടുള്ള തുക എത്ര?

2161

സംസ്ഥാനത്തിന്റെ പൊതു കടം

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

()കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി സംസ്ഥാനത്തിന്റെ പൊതുകടം എത്രയായി വര്‍ദ്ധിച്ചുവെന്ന് വ്യക്തമാക്കുമോ ;

(ബി)കടബാദ്ധ്യത കുറച്ച് കൊണ്ട് വരുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ?

2162

കേരളത്തിന്റെ പൊതുകടം

ശ്രീ. കെ. വി. വിജയദാസ്

()സംസ്ഥാനത്തിന്റെ പൊതുകടം 2013 മാര്‍ച്ച് 1- ന് എത്രയെന്ന് വിശദമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര രൂപ പൊതുകടം എന്ന നിലയില്‍ ഉണ്ടായിട്ടുണ്ട്; ഇത് ഏതെല്ലാം മേഖലയിലാണ് വന്നുചേര്‍ന്നിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;

(സി)ഏതെല്ലാം മാര്‍ഗ്ഗങ്ങളിലൂടെയാണ് വായ്പ എടുത്തിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;

(ഡി)സര്‍ക്കാര്‍ കടപ്പത്രംവഴി തുക സമാഹരിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര കോടി സമാഹരിച്ചുവെന്ന് വ്യക്തമാക്കുമോ?

2163

സംസ്ഥാന സര്‍ക്കാരിന്റെ മൊത്തം ചെലവ്

ശ്രീ. . പി. ജയരാജന്‍

()2011-2012 സാമ്പത്തിക വര്‍ഷത്തിലും 2012-2013 സാമ്പത്തിക വര്‍ഷത്തിലും സംസ്ഥാന സര്‍ക്കാരിന്റെ മൊത്തം ചെലവ് എത്ര തുകയായിരുന്നുവെന്നു വ്യക്തമാക്കുമോ;

(ബി)പ്രസ്തുത വര്‍ഷങ്ങളിലെ മൊത്തം ചെലവിന്റെ എത്ര ശതമാനമാണ് റവന്യൂ ചെലവെന്നും എത്ര തുക വീതമാണ് റവന്യൂ ഇനത്തില്‍ ചെലവഴിച്ചതെന്നും വ്യക്തമാക്കുമോ ;

(സി)മേല്‍പ്പറഞ്ഞ റവന്യൂ ചെലവിനത്തില്‍ ഉള്‍പ്പെടുന്ന ഓരോ ചെലവുകളും ഏതെല്ലാമെന്നും ഓരോ റവന്യൂ ചെലവിനത്തിനുമായി പ്രസ്തുത രണ്ടു സാമ്പത്തികവര്‍ഷങ്ങളിലും എത്ര തുക വീതം വിനിയോഗിച്ചുവെന്നും വ്യക്തമാക്കുമോ ?

2164

സംസ്ഥാനത്തുണ്ടായ നിക്ഷേപവര്‍ദ്ധനവ്

ശ്രീ. . എം. ആരിഫ്

()2011-2012 വര്‍ഷത്തില്‍ സംസ്ഥാനത്താകെയുള്ള നിക്ഷേപ വര്‍ദ്ധനവ് എത്രയാണെന്ന് അറിയിക്കുമോ;

(ബി)പൊതുമേഖല ധനകാര്യസ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നിക്ഷേപ വര്‍ദ്ധന സംബന്ധിച്ച കണക്ക് തരംതിരിച്ച് കണക്ക് ലഭ്യമാക്കാമോ ;

(സി)ബാങ്ക് നിക്ഷേപത്തിന്റെ എത്ര ശതമാനമാണ് വായ്പയായി അനുവദിച്ചിട്ടുള്ളത് ;

(ഡി)വായ്പാ നിക്ഷേപ അനുപാതം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

2165

സെക്ടര്‍വൈസ് ബഡ്ജറ്റ് അലോക്കേഷന്‍

ശ്രീ.കെ.എന്‍..ഖാദര്‍

സെക്ടര്‍വൈസ് ബഡ്ജറ്റ് അലോക്കേഷന്റെയും ചെലവിന്റെയും ജില്ലതിരിച്ചുള്ള കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്ക് ലഭ്യമാക്കുമോ?

2166

ബഡ്ജറ്റ് വിഹിതത്തിന്റെ വിനിയോഗം

ശ്രീ. ജി. സുധാകരന്‍

()2012-13 ല്‍ ബഡ്ജറ്റ് വിഹിതത്തിന്റെ എത്ര ശതമാനം തുക ഇതുവരെ ചെലവഴിച്ചുവെന്ന് വകുപ്പടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ;

(ബി)2012-2013 വര്‍ഷത്തെ ബഡ്ജറ്റില്‍ എസ്റിമേറ്റ് ചെയ്ത നികുതിയുടെ എത്ര ശതമാനം കളക്ട് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി)2012-2013 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ ലഭിച്ച റവന്യു വരുമാനം എത്രയാണ്; റവന്യു വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെക്കാള്‍ എത്ര ശതമാനം വര്‍ദ്ധിച്ചുവെന്ന് വ്യക്തമാക്കുമോ?

2167

ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങള്‍

ശ്രീ. ജെയിംസ് മാത്യു

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം അവതരിപ്പിച്ച ഓരോ ബഡ്ജറ്റിലും എത്ര കോടി രൂപയുടെ പുതിയ നികുതികളാണ് പ്രഖ്യാപിക്കപ്പെട്ടത്;

(ബി)ഇതില്‍ ഓരോ ബഡ്ജറ്റ് കാലയളവിലും എത്ര തുക വീതം പിരിച്ചെടുക്കാന്‍ സാധിച്ചുവെന്ന് വ്യക്തമാക്കാമോ?

2168

വ്യാപാരി ക്ഷേമനിധി പെന്‍ഷന്‍

ശ്രീ. പി. തിലോത്തമന്‍

()വ്യാപാരി ക്ഷേമനിധി വിഹിതം അടയ്ക്കുകയും നിശ്ചിത പ്രായം കഴിഞ്ഞ് പെന്‍ഷന് അപേക്ഷിക്കുകയും ചെയ്ത ചേര്‍ത്തല കടക്കരപള്ളി പഞ്ചായത്തില്‍ മാടവന വീട്ടില്‍ ശ്രീ. എം.റ്റി. ചാക്കോയുടെ പെന്‍ഷന്‍ അനുവദിച്ചു കിട്ടുന്നതിനുള്ള അപേക്ഷയിന്മേല്‍ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ ;

(ബി)കച്ചവടം നിര്‍ത്തുകയും ലൈസന്‍സ് ഹാജരാക്കുവാന്‍ കഴിയാതെവരുകയും ചെയ്യുന്ന ക്ഷേമനിധി അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് ബോര്‍ഡ് തീരുമാനം ഉണ്ടാക്കുന്നതിന് ശ്രമിക്കുമെന്ന് ക്ഷേമനിധി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞിരുന്നതനുസരിച്ച് എന്തെങ്കിലും നടപടി ഉണ്ടായോ എന്നു വ്യക്തമാക്കുമോ ;

(സി)ക്ളെയിംസ് കമ്മിറ്റിയുടെ അഭിപ്രായം സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സമര്‍പ്പിച്ചിരുന്ന റിപ്പോര്‍ട്ടിന്മേല്‍ 13.02.2012-നു ശേഷമുള്ള ബോര്‍ഡ് യോഗത്തില്‍ എന്തെങ്കിലും ചര്‍ച്ച നടന്നോ എന്നു വ്യക്തമാക്കാമോ; പ്രസ്തുത റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ഡി)നിര്‍ദ്ധനനും രോഗിയുമായ ശ്രീ. എം.റ്റി.ചാക്കോ എന്ന ക്ഷേമനിധി അംഗത്തിന് വ്യാപാരി ക്ഷേമനിധി പെന്‍ഷന്‍ ലഭിക്കുവാന്‍ ഇനി എന്തു ചെയ്യണമെന്ന് വിശദമാക്കുമോ ?

2169

വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമ്പൂര്‍ണ്ണ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്

ശ്രീ. പി. കെ. ബഷീര്‍

സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും റിട്ടയര്‍ ചെയ്യുന്ന ജീവനക്കാര്‍ക്ക് നിലവില്‍ മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റിന് അര്‍ഹതയില്ല എന്നതും പെന്‍ഷനോടൊപ്പം നല്‍കുന്ന മെഡിക്കല്‍ അലവന്‍സ് അപര്യാപ്തമാണെന്നതും പരിഗണിച്ച് ഇവര്‍ക്ക് സമ്പൂര്‍ണ്ണ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

2170

പെന്‍ഷന്‍ പ്രായം

ശ്രീ. റ്റി. വി. രാജേഷ്

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഏതൊക്കെ വിഭാഗത്തില്‍ / വകുപ്പുകളില്‍ ജോലി ചെയ്യുന്നവരുടെ പെന്‍ഷന്‍ പ്രായമാണ് വര്‍ദ്ധിപ്പിച്ചിട്ടുളളത്; വിശദാംശം നല്‍കുമോ?

2171

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി

ശ്രീ. കെ. അജിത്

()പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുമ്പോള്‍ ഏതെങ്കിലും വിഭാഗത്തെ പ്രസ്തുത പദ്ധതിയില്‍ നിന്നും ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഈ പദ്ധതി നടപ്പാക്കുമ്പോള്‍ പ്രതിമാസം എത്ര തുക സര്‍ക്കാരിന് ബാദ്ധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്; വ്യക്തമാക്കുമോ;

(സി)ഈ അധിക ബാദ്ധ്യത സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമോ എന്ന് വ്യക്തമാക്കുമോ?

2172

2012 ഡിസംബര്‍, 2013 ജനുവരി മാസങ്ങളില്‍ ജീവനക്കാരുടെ ശമ്പളം

ശ്രീ. എം. ഹംസ

()2012 ഡിസംബര്‍ മാസം സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ആകെ ശമ്പളം എത്രയായിരുന്നുവെന്ന് അറിയിക്കുമോ;

(ബി)2013 ജനുവരി മാസം സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ആകെ ശമ്പളം എത്രയായിരുന്നുവെന്ന് അറിയിക്കുമോ;

(സി)ഡയസ്നോണ്‍ ഇനത്തില്‍ എത്ര രൂപ എത്ര ജീവനക്കാരില്‍ നിന്ന് പിടിച്ചുവെന്ന് അറിയിക്കുമോ;

(ഡി)മറ്റ് വകുപ്പുകളിലെ ജീവനക്കാര്‍ക്ക് വേണ്ടി 2012 ഡിസംബറില്‍ ശമ്പള ഇനത്തില്‍ എന്തു തുക ചെലവഴിച്ചുവെന്ന് അറിയിക്കുമോ;

()2013 ജനുവരി മാസത്തില്‍ മറ്റ് വകുപ്പുകളിലെ ജീവനക്കാരുടെ ആകെ ശമ്പളം എത്രയായിരുന്നുവെന്നറിയിക്കുമോ;

(എഫ്)ഡയസ്നോണ്‍ ഇനത്തില്‍ എത്ര ജീവനക്കാരില്‍ നിന്ന് എത്ര രൂപ പിടിച്ചൂവെന്നറിയിക്കുമോ;

(ജി)2012 ഡിസംബര്‍ മാസത്തില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്കൂള്‍ അദ്ധ്യാപകര്‍ ഉള്‍പ്പെടെയുളള ജീവനക്കാരുടെ ശമ്പളം എത്രയായിരുന്നുവെന്ന് അറിയിക്കുമോ;

(എച്ച്)2013 ജനുവരി മാസം സര്‍ക്കാര്‍/എയ്ഡഡ് സ്കൂള്‍ അദ്ധ്യാപകര്‍ ഉള്‍പ്പെടെയുളള ജീവനക്കാരുടെ ശമ്പളം എത്രയായിരുന്നുവെന്ന് അറിയിക്കുമോ;

()ഡയസ്നോണ്‍ ഇനത്തില്‍ പ്രസ്തുത ജീവനക്കാരില്‍ നിന്ന് എത്ര രൂപ ഈടാക്കി; വിശദാംശം ലഭ്യമാക്കുമോ?

2173

കരാര്‍ ജീവനക്കാരുടെ ശമ്പളവര്‍ദ്ധന

ശ്രീ. വി. പി. സജീന്ദ്രന്‍

()കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മിതി കേന്ദ്രത്തില്‍ നടത്തിയ അനധികൃത നിയമനങ്ങള്‍ വഴി ജോലി നോക്കുന്നവരെ പിരിച്ചു വിട്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്; ഇപ്പോള്‍ എത്ര കരാര്‍ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്;

(ബി)ഈ ജീവനക്കാര്‍ക്ക് പരസ്യത്തിലെ ശമ്പളത്തില്‍ നിന്നും മാറ്റം വരുത്തി ശമ്പളം വര്‍ദ്ധിപ്പിച്ചു നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആര്‍ക്കൊക്കെയാണ്;

(സി)ഏത് സാഹചര്യത്തിലാണ് ശമ്പളം വര്‍ദ്ധിപ്പിച്ചത്;

(ഡി)ഈ നിയമനം മൂലം നിര്‍മ്മിതികേന്ദ്രത്തിന് ഉണ്ടായ വാര്‍ഷിക ബാധ്യത എത്രയാണ്?

2174

എം.എല്‍..മാരുടെ പ്രാദേശിക വികസന ഫണ്ടിന് പ്രത്യേക അക്കൌണ്ട്

ശ്രീ. പി. റ്റി. . റഹീം

()എം.എല്‍..മാരുടെ പ്രാദേശിക വികസന ഫണ്ട് ഓരോ മണ്ഡലത്തിന്റെയും അക്കൌണ്ടില്‍ പ്രത്യേകമായി നിക്ഷേപിക്കുകയാണോ ചെയ്യുന്നതെന്നു വ്യക്തമാക്കുമോ;

(ബി)അല്ലെങ്കില്‍, ഓരോ മണ്ഡലത്തിനും പ്രത്യേകം അക്കൌണ്ടുകള്‍ ആരംഭിക്കുന്നതിനു നടപടി സ്വീകരിക്കുമോ?

2175

നിയോജകമണ്ഡലം ആസ്തി വികസന ഫണ്ട്

ശ്രീമതി പി. അയിഷാ പോറ്റി

()നിയോജകമണ്ഡലം ആസ്തി വികസന ഫണ്ട് പ്രകാരം എം.എല്‍.. മാര്‍ നിര്‍ദ്ദേശിക്കുന്ന വിവിധ കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് പ്രസ്തുത പ്രവൃത്തികളുടെ രൂപകല്പന പൂര്‍ത്തീകരിക്കുന്നതിലെ കാലതാമസവും എസ്റിമേറ്റിന് അന്തിമരൂപം നല്‍കുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടും കാരണംഭരണാനുമതി ലഭ്യമാക്കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)2012-13 സാമ്പത്തിക വര്‍ഷം എം.എല്‍.എ മാര്‍ നിര്‍ദ്ദേശിച്ച പ്രസ്തുത പ്രവൃത്തികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷത്തിനുളളില്‍തന്നെ ഭരണാനുമതി ലഭിച്ചില്ലെങ്കില്‍ അത്തരം പ്രവൃത്തികളിന്മേല്‍ സ്വീകരിക്കുന്ന തുടര്‍നടപടി വിശദമാക്കുമോ?

2176

നിയോജക മണ്ഡലം ആസ്തി വികസന ഫണ്ട്

ശ്രീ. പി.റ്റി.. റഹീം

()എം.എല്‍.എ മാരുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിര്‍ദ്ദേശിക്കുന്ന പാലങ്ങളുടെയും വലിയ കെട്ടിടങ്ങളുടെയും ഇന്‍വെസ്റിഗേഷന്‍, സോയില്‍ടെസ്റ്, ആര്‍കിടെക്ചറല്‍ വര്‍ക്ക് എന്നിവ കാരണം പ്രവൃത്തി വൈകുന്നത് ഒഴിവാക്കാനായി മുന്‍കൂട്ടി നിര്‍ദ്ദേശിക്കുന്നതിനുള്ള വ്യവസ്ഥയുണ്ടോ;

(ബി)ഇല്ലെങ്കില്‍ അതിനുള്ള സൌകര്യം ഒരുക്കുമോ?

2177

നിയോജകമണ്ഡലം ആസ്തി വികസനഫണ്ട്

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, പി. ശ്രീരാമകൃഷ്ണന്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. പുരുഷന്‍ കടലുണ്ടി

()നിയോജകമണ്ഡലം ആസ്തി വികസന ഫണ്ട് വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; ഈയിനത്തില്‍ തന്നാണ്ടിലെ ബജറ്റില്‍ എന്തു തുക ചെലവഴിക്കാന്‍ തീരുമാനിച്ചിരുന്നു ; ഇതിനകം ചെലവഴിച്ച തുക എത്ര ;

(ബി)ആസ്തി വികസനഫണ്ട് വിനിയോഗിച്ചുള്ള പ്രവൃത്തികള്‍ക്കുള്ള എം.എല്‍..മാരുടെ നിര്‍ദ്ദേശങ്ങളിന്മേല്‍ ഭരണാനുമതി നല്‍കുന്നതില്‍ കാലവിളംബം നേരിടുന്നത് സംബന്ധമായി ധനകാര്യ വകുപ്പില്‍ നിന്നും പുറപ്പെടുവിച്ച സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്ന് അവലോകനം ചെയ്തിട്ടുണ്ടോ ;

(സി)എം.എല്‍..മാര്‍ നിര്‍ദ്ദേശിച്ച എത്ര പ്രവൃത്തികളുടെ ഭരണാനുമതി ഇനിയും നല്‍കാനുണ്ടെന്ന് വെളിപ്പെടുത്താമോ ;

(ഡി)സാമ്പത്തിക വര്‍ഷം അവസാനിക്കാറായ സമയത്ത് എല്ലാ നിര്‍ദ്ദേശങ്ങളിന്മേലും ഭരണാനുമതി നല്‍കുന്നതിലും, നല്‍കിയവയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിലും ബന്ധപ്പെട്ട ഭരണവകുപ്പുകളില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടുള്ളത് പ്രത്യേകം പരിഗണിക്കുമോ ; എങ്കില്‍ സമയബന്ധിതമായി പദ്ധതി പൂര്‍ണ്ണമായും നടപ്പാക്കാന്‍ എന്തു നടപടി സ്വീകരിക്കാനുദ്ദേശിക്കുന്നു; വ്യക്തമാക്കുമോ?

2178

വട്ടിയൂര്‍ക്കാവ് നിയോജക മണഡ്ലത്തിലെ ആസ്തി വികസന പദ്ധതി

ശ്രീ. കെ. മുരളീധരന്‍

()നിയോജകമണ്ഡലം ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കുന്നതിന് ഏതൊക്കെ പദ്ധതികളാണ് പരിഗണനയിലുള്ളത്;

(ബി)ഭരണാനുമതി നല്‍കാന്‍ ശേഷിക്കുന്ന പദ്ധതികളുടെ പ്ളാന്‍, എസ്റിമേറ്റ് എന്നിവ തയ്യാറാക്കുന്നതില്‍ കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പ്രസ്തുത പദ്ധതികളുടെ ഭരണാനുമതി എത്രയുംവേഗം പുറപ്പെടുവിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ?

2179

കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ മൂലം പെട്രോള്‍, ഡീസല്‍ ഉള്‍പ്പെടെയുളള അവശ്യസാധനങ്ങള്‍ക്ക് വിലവര്‍ദ്ധിച്ച സാഹചര്യത്തില്‍ സംസ്ഥാന നികുതികള്‍ വേണ്ടെന്നുവയ്ക്കുകയും സബ്സിഡി നല്കി പ്രസ്തുത വില വര്‍ദ്ധനവ് ന്യൂട്രലൈസ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ടോ;

(ബി)എങ്കില്‍ ഈ ഇനത്തില്‍ നാളിതുവരെ സംസ്ഥാന സര്‍ക്കാരിന് എത്ര രൂപയുടെ നഷ്ടമുണ്ടായി എന്ന് അറിയിക്കുമോ;

(സി)ഇത്തരത്തില്‍ എത്രകാലം സംസ്ഥാന ഖജനാവില്‍ നിന്നും പണം ചെലവാക്കി പിടിച്ചു നില്‍ക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി)സംസ്ഥാന സര്‍ക്കാരിനുമേല്‍ അപ്രതീക്ഷിതമായ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് നയത്തെ സംബന്ധിച്ച് സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാമോ?

2180

പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ദ്ധന

ശ്രീ. ജെയിംസ് മാത്യു

കേന്ദ്രഗവണ്മെന്റിന്റെ നയങ്ങളെത്തുടര്‍ന്ന് പെട്രോളിയം ഉത്പന്നങ്ങളുടെ അടിക്കടിയുണ്ടാകുന്ന വിലവര്‍ദ്ധന സംസ്ഥാനത്തെ ജനജീവിതം ദുസ്സഹമാക്കിയ സാഹചര്യത്തില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്കു സബ്സിഡി അനുവദിക്കാന്‍ തീരുമാനമെടുക്കുമോ?

2181

എസ്.സി.പി., റ്റി.എസ്.പി. ഫണ്ടുകളുടെ വിശദാംശം

ശ്രീ. കെ. രാധാകൃഷ്ണന്‍

()2012-13 വര്‍ഷത്തെ ബഡ്ജറ്റില്‍ പട്ടികജാതി-വര്‍ഗ്ഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രഖ്യാപിച്ച പദ്ധതികളുടെയും, ഈയിനത്തില്‍ വകയിരുത്തിയ തുകയുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)എസ്.സി.പി., റ്റി.എസ്.പി. ഫണ്ടുകളായി അനുവദിച്ചിട്ടുള്ള തുകയുടെ വിശദാംശം ലഭ്യമാക്കുമോ;

(സി)ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്ന പദ്ധതികള്‍ക്കും, എസ്.സി.പി., റ്റി.എസ്.പി. എന്നീ ഇനങ്ങളിലും അനുവദിച്ച തുകയുടെയും ഇതുവരെ ചെലവഴിച്ച തുകയുടെയും വിശദാംശം ലഭ്യമാക്കുമോ;

(ഡി)ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്ന തുക അനുവദിക്കാതിരിക്കുകയും, അനുവദിച്ച തുക ഇതുവരെ ചെലവഴിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ?

2182

ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനം വ്യക്തമാക്കാമോ;

(ബി)2012-13 സാമ്പത്തിക വര്‍ഷത്തില്‍ സി.ടി.ഇയ്ക്ക് എത്ര പ്രവൃത്തികള്‍ സംബന്ധിച്ച് പരാതി ലഭ്യമായിട്ടുണ്ടെന്ന് വിശദമാക്കാമോ;

സി)ഈ പരാതികളില്‍ എത്രയെണ്ണം പരിശോധിച്ചെന്നും എത്രയെണ്ണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയെന്നും ക്രമക്കേടുകള്‍ കണ്ടെത്തിയവയില്‍ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കാമോ;

(ഡി)പരിശോധന വിഭാഗത്തിന്റെ പ്രവര്‍ത്തനം റിവ്യു ചെയ്യുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള സംവിധാനഠ എന്തെല്ലാമാണെന്ന് അറിയിക്കാമോ?

2183

ധനകാര്യ ഇന്‍സ്പെക്ഷന്‍ വിഭാഗം

ശ്രീ. പി. കെ. ഗുരുദാസന്‍

()ധനകാര്യ ഇന്‍സ്പെക്ഷന്‍ വിഭാഗം 2011-12, 2012-13 വര്‍ഷങ്ങളില്‍ എത്ര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയെന്ന് വ്യക്തമാക്കാമോ ;

(ബി)ഇതില്‍ ഏതെങ്കിലും സ്ഥാപനത്തില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ ;

(സി)ഇതിന്മേല്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ ?

2184

വിവിധക്ഷേമ പെന്‍ഷനുകള്‍ക്കായി ചെലവഴിച്ച തുക

ശ്രീ. വി. ശിവന്‍കുട്ടി

ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം വിധവാ പെന്‍ഷന്‍, അഗതി പെന്‍ഷന്‍, കര്‍ഷകതൊഴിലാളി പെന്‍ഷന്‍, വിവിധ ക്ഷേമ പെന്‍ഷനുകള്‍, തൊഴിലില്ലായ്മാ വേതനം എന്നീ ഇനങ്ങളില്‍ ചെലവഴിച്ച തുക ഇനം തിരിച്ച് ലഭ്യമാക്കുമോ?

2185

ചെക്ക്പോസ്റുകള്‍ വഴിയുള്ള കള്ളക്കടത്ത്

ഡോ.ടി.എം.തോമസ് ഐസക്

ശ്രീ.എം.ചന്ദ്രന്‍

ഡോ.കെ.ടി.ജലീല്‍

ശ്രീ. വി.ശിവന്‍കുട്ടി

()സംസ്ഥാനത്തെ വിവിധ ചെക്ക്പോസ്റുകള്‍വഴി വന്‍തോതിലുള്ള കള്ളക്കടത്തും അതുവഴി നികുതിവെട്ടിപ്പും നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)വാളയാര്‍, അമരവിള തുടങ്ങിയ പ്രധാന ചെക്ക്പോസ്റുകള്‍ വഴി കോഴി, മണല്‍ തുടങ്ങിയവ നികുതിവെട്ടിച്ച് കടത്തല്‍ വ്യാപകമായതിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി)ഇത്തരം ചെക്ക് പോസ്റുകളില്‍കൂടി ലോറികള്‍ വരുന്നത് ഒഴിവാക്കി സമാന്തര പാതകള്‍വഴി സംസ്ഥാനത്തേയ്ക്ക് പ്രവേശിക്കുന്നത് വര്‍ദ്ധിച്ചുവരുന്നതിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;

(ഡി)ചെക്ക്പോസ്റുകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കിയിട്ടും ഇതുവഴിയുള്ള കള്ളക്കടത്ത് വര്‍ദ്ധിച്ചുവരുന്നത് തടയുന്നതിന് എന്ത് നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന്

വ്യക്തമാക്കാമോ;

()ചെക്കുപോസ്റുകള്‍ക്ക് സമീപം വെയിംഗ് ബ്രിഡ്ജുകള്‍ ഇല്ലാത്തതുമൂലം സ്വകാര്യ വെയിംഗ് ബ്രിഡ്ജുകളെ ആശ്രയിക്കേണ്ടിവരുന്നു എന്നതും ഇത് വന്‍ അഴിമതിക്ക് വഴിവെക്കുന്നു എന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ

2186

വിദ്യാഭ്യാസ വായ്പ

ശ്രീ. സാജു പോള്‍

()വിദ്യാഭ്യാസ വായ്പ എടുത്തവരുടെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)വിദ്യാഭ്യാസത്തിന് ശേഷം തൊഴില്‍ കിട്ടാതെ വന്നവര്‍ക്ക് അവരുടെ വായ്പയുടെ പലിശ ഇളവ് ചെയ്തു കൊടുക്കാന്‍ തയ്യാറാകുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആകെ എത്ര പേര്‍ക്ക് ഈ ആനുകൂല്യം കിട്ടി എന്ന് വ്യക്തമാക്കാമോ; ഇങ്ങനെ എത്ര തുകയാണ് ഒഴിവാക്കിയത്; വിശദമാക്കാമോ;

(ഡി)ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് നല്‍കിയ പലിശ ഇളവ് ആനുകൂല്യം എ.പി.എല്‍ കാര്‍ക്ക് കൂടി നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?

2187

ലക്ഷംവീട് കോളനികളുടെ പുനരുദ്ധാരണം

ശ്രീ. സി. കെ. സദാശിവന്‍

()ലക്ഷംവീട് കോളനികളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പദ്ധതി നിലവില്‍ ഉണ്ടോ ;

(ബി)എങ്കില്‍ ഏതെല്ലാം പദ്ധതികളാണെന്ന് വിശദീകരിക്കാമോ ?

2188

മങ്കൊമ്പ് സിവില്‍ സ്റേഷന്‍ അനക്സ്

ശ്രീ. തോമസ് ചാണ്ടി

()കുട്ടനാട്ടിലെ മങ്കൊമ്പ് സിവില്‍ സ്റേഷന്‍ അനക്സ് കെട്ടിടത്തിന് ഫണ്ട് അനുവദിക്കുന്നതിനും പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും അടിയന്തരമായി ഫണ്ട് നല്‍കുമോ;

(ബി).സി. റോഡിലെ വീതി കുറഞ്ഞ പാലങ്ങളുടെ പുനരുദ്ധാരണത്തിന് ഒരു മാസ്റര്‍ പ്ളാന്‍ തയ്യാറാക്കുന്നതിനുള്ള പ്രാഥമിക പഠനത്തിന് ധനകാര്യ വകുപ്പ് ഫണ്ട് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2189

പത്തനംതിട്ട ജില്ലയിലെ എസ്..എസ്.ഏജന്റുമാര്‍ക്ക് ബോണസും, അലവന്‍സും അനുവദിക്കുന്നതിലെ കാലതാമസം

ശ്രീ.രാജു എബ്രഹാം

()ദേശീയ സമ്പാദ്യ പദ്ധതിയുടെ പത്തനംതിട്ട ജില്ലയിലെ എസ്..എസ്. ഏജന്റുമാര്‍ക്ക് കഴിഞ്ഞ 6 വര്‍ഷമായി ബോണസും രണ്ടര വര്‍ഷത്തിലധികമായി അലവന്‍സും നല്‍കാതിരിക്കുന്നതിന്റെ കാരണം വിശദമാക്കാമോ;

(ബി)അലവന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ട് നിലവില്‍ എത്ര കേസുകളാണുള്ളത്; ഈ കേസുകളില്‍ പ്രതികളായവര്‍ ആരൊക്കെ; ഈ കേസ്സിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്;

(സി)കേസുകളില്‍ പ്രതിയായവരെ മാറ്റിനിര്‍ത്തി മറ്റുള്ള ഏജന്റുമാര്‍ക്ക് അലവന്‍സ് നല്‍കുന്നതിന് നിലവില്‍ എന്തു തടസ്സമാണുള്ളത് എന്ന് വ്യക്തമാക്കാമോ;

(ഡി)പത്തനംതിട്ട ജില്ലയിലെ എസ്..എസ്. ഏജന്റുമാര്‍ക്ക് അലവന്‍സ് നല്‍കുന്നതിന് അലോട്ട്മെന്റിനായി അപേക്ഷ ലഭിച്ചിട്ടുണ്ടോ; ഫയല്‍ നമ്പര്‍ ലഭ്യമാക്കാമോ; ഈ ഫയല്‍ ഇപ്പോള്‍ ആരുടെ പക്കലാണുള്ളത്; ഇതിന്മേല്‍ തീരുമാനമെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ട്?

()അലവന്‍സു നല്‍കാന്‍ കഴിയാത്തതുമൂലമാണ്, അലവന്‍സിന്റെ അടിസ്ഥാനത്തിലുള്ള ബോണസ് നല്‍കാന്‍ കഴിയാത്തത് എന്ന ജില്ലാതല ദേശീയ സമ്പാദ്യപദ്ധതി ഉദ്യോഗസ്ഥരുടെ നിലപാട് തിരുത്തിക്കാനും കുടിശ്ശിക ബോണസ് നല്‍കാനും, കുടിശ്ശിക സഹിതം ഇതേവരെയുള്ള അലവന്‍സ് നല്‍കാനും എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

2190

മഹിളാപ്രധാന്‍ ജീവനക്കാരുടെ ബോണസ്/അലവന്‍സ്

ശ്രി. ചിറ്റയം ഗോപകുമാര്‍

()സംസ്ഥാനത്തെ മഹിളാപ്രധാന്‍ ജീവനക്കാരുടെ 2006 മുതലുള്ള എസ്..എസ് (സ്റാന്‍ഡേര്‍ഡ് ഏജന്‍സി സിസ്റം) (ടമിേറമൃറ അഴലിര്യ ട്യലാെേ) ബോണസ്, അലവന്‍സ് എന്നിവ നല്‍കുന്നതിനുവേണ്ടി നാഷണല്‍ സേവിംഗ്സ് ഡയറക്ടര്‍ ധനകാര്യ വകുപ്പില്‍ നല്‍കിയിട്ടുള്ള പ്രൊപ്പോസലിന്മേല്‍ നാളിതുവരെ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ബി)ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ടുള്ള സാങ്കേതികവിഷയങ്ങളില്‍ നാളിതുവരെയില്ലാത്ത തരത്തില്‍ ഏജന്റുമാര്‍ക്ക് അര്‍ഹതപ്പെട്ട പ്രതിഫലം ലഭ്യമാക്കുന്നത് നടപടിക്രമങ്ങള്‍ മൂലം നിഷേധിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ആയത് പരിഹരിക്കുന്നതിന് വേണ്ടി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്നറിയിക്കുമോ;

(ഡി)മഹിളാപ്രധാന്‍ ഏജന്റുമാരുടെ ‘മഹിളാപ്രധാന്‍ ക്ഷത്രിയ ബചത് യോജന’ (ങജഗആഥ) 2011 നവംബര്‍ മാസം മുതല്‍ 2012 മെയ് വരെയുള്ള അലവന്‍സും ബോണസും നല്‍കിയിട്ടില്ലാത്തതിന്റെ കാരണം വിശദമാക്കുമോ;

()ഇല്ലായെങ്കില്‍ ആയതിന്മേല്‍ അടിയന്തര നടപടി സ്വീകരിച്ച് പ്രസ്തുത കുടിശ്ശിക നല്‍കുന്നതിനുള്ള നടപടി ഉണ്ടാകുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.