UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2191

വാണിജ്യ നികുതി വകുപ്പിലെ അഴിമതി നിര്‍മ്മാര്‍ജ്ജനം

ശ്രീ. . കെ. വിജയന്‍

()വാണിജ്യനികുതി വകുപ്പില്‍ അഴിമതി നിര്‍മ്മാര്‍ജ്ജനത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)പ്രസ്തുത നടപടികളെ മറികടന്ന് വകുപ്പില്‍ വന്‍ അഴിമതി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ അഴിമതി നിര്‍മ്മാര്‍ജ്ജനത്തില്‍ സര്‍ക്കാരിന്റെ കാര്യക്ഷമതയെക്കുറിച്ച് പരിശോധന നടത്തിയിട്ടുണ്ടോ;

(ഡി)ഇത്തരം പോരായ്മകള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടിയാണ് സ്വീകരിച്ചിട്ടുളളത്?

2192

നികുതിയേതര വരുമാനമാര്‍ഗ്ഗങ്ങള്‍

ശ്രീ. . പി. ജയരാജന്‍

()സംസ്ഥാനത്തിന്റെ പ്രധാന നികുതിയേതര വരുമാനമാര്‍ഗ്ഗങ്ങള്‍ ഏതെല്ലാമാണ്;

(ബി)നികുതിയേതര വരുമാന ഇനത്തില്‍ 2006-2007 സാമ്പത്തികവര്‍ഷം മുതല്‍ 2012-2013 സാമ്പത്തികവര്‍ഷം വരെ ഓരോ വര്‍ഷവും ഉണ്ടായ വരുമാനം എത്രയാണ്;

(സി)ഓരോ വര്‍ഷവും ഇന്ത്യാ ഗവണ്മെന്റില്‍ നിന്നും ലഭിച്ചതും നികുതിയേതര വരുമാനത്തില്‍ ഉള്‍പ്പെട്ടതുമായ തുക എത്രയെന്നു പ്രത്യേകമായി വ്യക്തമാക്കുമോ?

2193

മരത്തടികള്‍ക്ക് വില്‍പ്പന നികുതി

ശ്രീമതി കെ. കെ. ലതിക

()സംസ്ഥാനത്തിന് പുറത്തു നിന്നും കൊണ്ടുവരുന്ന തടികള്‍ക്ക് വില്‍പ്പന നികുതി ചുമത്തുന്നതിന്റെ മാനദണ്ഡം വ്യക്തമാക്കുമോ ;

(ബി)വനം വകുപ്പ് വില നിശ്ചയിക്കാത്ത തടികള്‍ക്ക് ഏതു വിധത്തിലാണ് വാണിജ്യനികുതി വകുപ്പ് വില കണക്കാക്കുന്നതെന്നും നികുതി ഈടാക്കുന്നതെന്നും വ്യക്തമാക്കുമോ ;

(സി)വനം വകുപ്പ് വില നിശ്ചയിക്കാത്ത മരങ്ങള്‍ക്ക് വില നിശ്ചയിക്കുന്നതിനും വില്‍പ്പന നികുതി ഈടാക്കുന്നതിനും വാണിജ്യ നികുതി വകുപ്പ് ഒരു ഏകീകൃത മാനദണ്ഡം ആവിഷ്ക്കരിച്ച് നടപ്പാക്കുമോ എന്ന് വ്യക്തമാക്കുമോ ?

2194

സ്വര്‍ണ്ണവ്യാപാര നികുതി

ശ്രീ. കെ. രാജു

()കേരളത്തില്‍ സ്വര്‍ണ വ്യാപാര മേഖലയില്‍ പ്രതിവര്‍ഷം എത്ര ടണ്‍ സ്വര്‍ണം വില്‍ക്കപ്പെടുന്നു എന്ന കണക്ക് ലഭ്യമാണോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)ഇതില്‍ എത്ര ശതമാനം നികുതിയാണ് ചുമത്തപ്പെട്ടിട്ടുളളതെന്നും ആയതു പ്രകാരം എത്ര കോടി രൂപയാണ് നികുതി ഇനത്തില്‍ ലഭിക്കേണ്ടിയിരുന്നതെന്നും വ്യക്തമാക്കുമോ;

(സി)ഈ ഇനത്തില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം പിരിഞ്ഞുകിട്ടിയ നികുതി എത്രയെന്നു വ്യക്തമാക്കുമോ;

(ഡി)ആയതിലുണ്ടായ കുറവിനുളള കാരണം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

2195

നികുതി അദാലത്തുകള്‍

ശ്രീമതി കെ.എസ്. സലീഖ

()ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം നാളിതുവരെ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധനവിലൂടെ എത്ര കോടി രൂപ അധിക നികുതി വരുമാനമായി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)2012-13 മാര്‍ച്ച് 15 വരെ നികുതി ഇനത്തില്‍ ഏറ്റവും കൂടുതല്‍ തുക ഈടാക്കിയ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനം, പൊതുമേഖലാ സ്ഥാപനം, സ്വകാര്യ മേഖലാ സ്ഥാപനം ഇവ ഏതൊക്കെയാണെന്നും എന്ത് തുക പ്രസ്തുത സ്ഥാപനങ്ങളില്‍ നിന്നും നികുതി ഇനത്തില്‍ ഈടാക്കിയെന്നും വ്യക്തമാക്കുമോ;

(സി)നികുതിദായകര്‍ കൂടുതലായി വരുന്ന ഭൂനികുതി, വസ്തു നികുതി, മോട്ടോര്‍ വാഹന നികുതി തുടങ്ങിയവ പിരിച്ചെടുക്കുന്നതിന് പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?

2196

കാസര്‍ഗോഡ് ജില്ലയില്‍ വ്യാപകമായ കോഴിക്കള്ളക്കടത്ത്

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()കാസര്‍ഗോഡ് ജില്ലയില്‍ വ്യാപകമായ കോഴിക്കള്ളക്കടത്ത് തടയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)ജില്ലയില്‍ അനധികൃതമായി കടത്തിയ കോഴി വണ്ടികളില്‍ നിന്നും എത്ര രൂപയുടെ പിഴയാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഈടാക്കിയിട്ടുള്ളത്; എത്ര കോഴിക്കടത്ത് വണ്ടികള്‍ പിടിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?

2197

ട്രഷറികളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം

ശ്രീ. മോന്‍സ് ജോസഫ്

()സംസ്ഥാനത്തെ എല്ലാ ട്രഷറികളും കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിനും എ.ടി.എം സംവിധാനം ഒരുക്കുന്നതിനും നടപടി സ്വീകരിക്കുമോ;

(ബി)പെന്‍ഷന്‍ തുക എ.ടി.എം. ലൂടെ പിന്‍വലിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ;

(സി)ട്രഷറി സംവിധാനം ആധുനികവല്‍ക്കരിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)ട്രഷറി വകുപ്പിലെ നിലവിലുളള കമ്പ്യൂട്ടര്‍ സംവിധാനത്തിന്റെ മെയിന്റനന്‍സ് ആരാണ് നടത്തുന്നത്; ഇവ കേടായാല്‍ എത്രയും വേഗം നന്നാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2198

ട്രഷറികളില്‍ കോര്‍ ബാങ്കിംഗ് സംവിധാനം

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

()ട്രഷറികളില്‍ കോര്‍ ബാങ്കിംഗ് സംവിധാനം നടപ്പാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ ;

(ബി)ഇതിനാവശ്യമായ നെറ്റ്വര്‍ക്ക് സംവിധാനം തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ ;

(സി)ട്രഷറികളില്‍ എ.ടി.എം. സംവിധാനം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

2199

ഭാഗ്യക്കുറി വിറ്റുവരവ് കണക്ക്

ശ്രീമതി കെ. എസ്. സലീഖ

()സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ടിക്കറ്റ് വില്‍പ്പനയിലൂടെയുള്ള വിറ്റ് വരവ് 2012-13 ല്‍ മാര്‍ച്ച് 15 വരെ എത്ര കോടി രൂപയായിരുന്നുവെന്നാണ് കണക്കാക്കുന്നത്;

(ബി)2011-12-ല്‍ ഇതേ കാലയളവില്‍ എത്ര കോടി രൂപയായിരുന്നു വിറ്റ് വരവ് ഇനത്തില്‍ ലഭിച്ചത്; വിശദമാക്കുമോ;

(സി)ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് ഏത് ഭാഗ്യക്കുറിയിലൂടെയാണ്; എത്ര തുക ലഭിച്ചു; അറ്റാദായമായി ലഭിച്ച തുക എത്ര; വിശദമാക്കുമോ;

(ഡി)അന്യസംസ്ഥാന ലോട്ടറി കേസ്സുകള്‍ സി.ബി.ഐ പിന്‍വലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

()ഇത്തരത്തില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര കേസ്സുകള്‍ സി.ബി.ഐ പിന്‍വലിച്ചുവെന്ന് വ്യക്തമാക്കുമോ;

(എഫ്)നിരോധിത ലോട്ടറി ടിക്കറ്റുകളുടെ രഹസ്യവില്പന തകൃതിയായി സംസ്ഥാനത്തിന്റെ പല ഭാഗത്തും നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇവ പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2200

കാരുണ്യ ബെനവലന്റ് പദ്ധതി

ശ്രീ. സി. കെ. സദാശിവന്‍

കാരുണ്യ ബെനവലന്റ് പദ്ധതി പ്രകാരം ചികിത്സാസൌകര്യങ്ങള്‍ ലഭ്യമാകുന്ന അംഗീകൃത ആശുപത്രികളുടെ ജില്ല തിരിച്ചുള്ള കണക്കു ലഭ്യമാക്കുമോ?

2201

കാരുണ്യ ഭാഗ്യക്കുറിയുടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ വരുമാനം

ശ്രീ. എം. ഉമ്മര്‍

()കാരുണ്യ ഭാഗ്യക്കുറിയുടെ നടപ്പു സാമ്പത്തിക വര്‍ഷം 2013 ഫെബ്രുവരി 28 വരെയുള്ള വരുമാനം എത്രയാണ്;

(ബി)ലഭ്യമായ വരുമാനത്തില്‍ എത്ര രൂപയാണ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത് ; ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ ;

(സി)കാരുണ്യ ഭാഗ്യക്കുറിയിലൂടെ നേടുന്ന വരുമാനം രോഗികള്‍ക്ക് നല്‍കുന്നതിന്റെ മാനദണ്ഡം വിശദമാക്കുമോ ;

(ഡി)രോഗികള്‍ക്ക് എളുപ്പത്തില്‍ ധനസഹായം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

2202

കാരുണ്യ ബെനവലന്റ് ഫണ്ട്

ശ്രീ. കെ. രാധാകൃഷ്ണന്‍

()കാരുണ്യ ഭാഗ്യക്കുറിയില്‍ നിന്നും ഇതുവരെ എത്ര അറ്റാദായം ലഭിച്ചിട്ടുണ്ടെന്ന് പറയാമോ;

(ബി)ഇതില്‍ കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് നല്‍കിയ തുക എത്രയാണെന്ന് പറയാമോ;

(സി)കാരുണ്യ ബെനവെലന്റ് ഫണ്ടില്‍ നിന്നും ഇതുവരെ എത്രപേര്‍ക്ക് എത്ര തുക വീതം വിതരണം ചെയ്തുവെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(ഡി)കാന്‍സര്‍, ഹൃദയം, വൃക്ക, തലച്ചോറ് എന്നിവയെ ബാധിക്കുന്ന രോഗങ്ങള്‍ എന്നിവയ്ക്കുള്ള ചെലവേറിയ ചികിത്സയ്ക്കല്ലാതെ സാധാരണ രോഗ ചികിത്സയ്ക്കായി ഈ ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നുണ്ടോ;

()എങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കാമോ;

(എഫ്)ഈ ഇനത്തില്‍ ഇതുവരെ എത്രപേര്‍ക്ക് എത്ര തുക വിതരണം ചെയ്തുവെന്ന് ജില്ല തിരിച്ച് പറയാമോ?

2203

കാരുണ്യ ബെനവലന്റ് ഫണ്ടില്‍ നിന്നും ചികിത്സാസഹായം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കാരുണ്യ ലോട്ടറി മുഖേന എത്ര രൂപ ലഭിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

(ബി)കാരുണ്യ ലോട്ടറി മുഖേന ലഭിച്ച തുകയില്‍ നിന്നും എത്ര രൂപ കാരുണ്യ ബെനവലന്റ് ഫണ്ട് ചികിത്സാസഹായമായി നല്‍കിയിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

(സി)മലപ്പുറം ജില്ലയില്‍ എത്രപേര്‍ക്ക്, എത്ര തുക വീതം കാരുണ്യ ചികിത്സാധനസഹായം നല്‍കിയിട്ടുണ്ടെന്നു വ്യക്തമാക്കുമോ?

2204

കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി

ശ്രീ.സി.എഫ്.തോമസ്

,, റ്റി.യു.കുരുവിള

()കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി വിപുലമാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയില്‍ നല്‍കി വരുന്ന പരമാവധി തുക വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ രോഗികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നതിനും നടപടി ഉണ്ടാകുമോ?

2205

ഡയാലിസിസ് യൂണിറ്റുകളെ കാരുണ്യ ബെനവലന്റ് സ്കീമില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി

ശ്രീ. ബി.ഡി. ദേവസ്സി

()ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിനു കീഴിലുള്ള 10 ഡയാലിസിസ് യൂണിറ്റുകളെ കാരുണ്യ ബെനവലന്റ് സ്കീമില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷയിന്മേല്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)അപേക്ഷ പരിഗണിച്ച് അടിയന്തരമായി പ്രസ്തുത സ്കീമില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ;

(സി)വൃക്കരോഗികള്‍ക്ക് ഡയാലിസിസിനു പുറമേ അവശ്യമരുന്നുകള്‍ക്കും ഇഞ്ചക്ഷനും കൂടി കാരുണ്യ ബെനവലന്റ് സ്കീമില്‍ ഉള്‍പ്പെടുത്തി സഹായം ലഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

2206

കാരുണ്യ ചികിത്സാ നടപടിക്രമങ്ങള്‍ സുതാര്യമാക്കാന്‍ നടപടി

ശ്രീമതി കെ.എസ്. സലീഖ

()2012-13 ല്‍ മാര്‍ച്ച് 15 വരെ കാരുണ്യ ഭാഗ്യക്കുറിയിലൂടെ എത്ര തുക വിറ്റ് വരവ് ഇനത്തില്‍ ലഭിക്കുകയുണ്ടായി; ആയതില്‍ നിന്നും അറ്റാദായയിനത്തില്‍ സര്‍ക്കാരിന് എത്ര തുക സ്വരൂപിക്കാന്‍ കഴിഞ്ഞു; അതില്‍ നിന്നും എത്ര തുക രോഗികള്‍ക്കായി അനുവദിച്ചു; എത്ര പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു; ജില്ല തിരിച്ച് വ്യക്തമാക്കുമോ ;

(ബി)ചികിത്സ തുടങ്ങും മുമ്പ് സഹായത്തിന് അപേക്ഷ നല്‍കണമെന്ന വ്യവസ്ഥയില്‍ നിലവില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തി; വിശദമാക്കുമോ ;

(സി)മറ്റ് സംസ്ഥാനങ്ങളില്‍ അടിയന്തര ഘട്ടങ്ങളില്‍ ചികിത്സ തേടുന്നവര്‍ക്ക് ചികിത്സാ സഹായം നിഷേധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടുവോ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ ;

(ഡി)കാരുണ്യ ഭാഗ്യക്കുറിയില്‍ നിന്നുള്ള ചികിത്സാ നടപടിക്രമങ്ങള്‍ സുതാര്യവും കഴിയുന്നത്ര വേഗത്തിലുമാക്കാന്‍ നിലവിലെ വ്യവസ്ഥകളില്‍ സമൂലമായ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തുവാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ ?

2207

കെ.എസ്.എഫ്.

ശ്രീ. മുല്ലക്കര രത്നാകരന്‍

()കെ.എസ്.എഫ്.ഇ യുടെ ഇപ്പോഴത്തെ ആകെ ആസ്തി എത്ര കോടി രൂപ വരുമെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;

(ബി)ചിട്ടി, ലോണ്‍ എന്നിവയുമായി ബന്ധപ്പെട്ട് എത്ര കോടി രൂപ പിരിഞ്ഞു കിട്ടാനുണ്ട് എന്ന് വ്യക്തമാക്കുമോ; 2012-13 സാമ്പത്തിക വര്‍ഷത്തില്‍ കെ.എസ്.എഫ്.ഇ യുടെ ആകെ ലാഭം എത്ര കോടിയെന്ന് വ്യക്തമാക്കുമോ?

2208

മുദ്രപ്പത്രങ്ങളുടെ ദൌര്‍ലഭ്യം

ശ്രീ. മാത്യു റ്റി. തോമസ്

()ചെറിയ തുകയ്ക്കുള്ള മുദ്രപ്പത്രങ്ങളുടെ ദൌര്‍ലഭ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)10, 20, 50, 100 രൂപയ്ക്കുള്ള മുദ്രപ്പത്രങ്ങള്‍ പൊതുജനങ്ങള്‍ക്ക് ആവശ്യത്തിന് ലഭ്യമാക്കുവാന്‍ എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ

2209

കേന്ദ്ര ചിട്ടി നിയമം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

,, ജെയിംസ് മാത്യു

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. ബി. സത്യന്‍

()പുതിയ കേന്ദ്ര ചിട്ടി നിയമം പ്രാബല്യത്തില്‍ വരുന്നതോടെ കെ.എസ്.എഫ്.. പ്രതിസന്ധി നേരിടുമെന്ന് കരുതുന്നുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)കേന്ദ്ര ചിട്ടി നിയമ വ്യവസ്ഥയില്‍ നിന്ന് കെ.എസ്.എഫ്.. ക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യം പരിശോധിച്ചിട്ടുണ്ടോ ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തെല്ലാം നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ ;

(സി)കെ.എസ്.എഫ്.. ജീവനക്കാര്‍ക്ക് സുസ്ഥിരമായ പെന്‍ഷന്‍ പദ്ധതി ആവിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ ഇതു സംബന്ധിച്ച് സംഘടനകളുമായി ചര്‍ച്ച നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കാമോ ?

2210

ഹരിതവായ്പാ പദ്ധതി

ശ്രീ. ഹൈബി ഈഡന്‍

,, . റ്റി. ജോര്‍ജ്

,, വി. റ്റി. ബല്‍റാം

,, എം. പി. വിന്‍സെന്റ്

()കെ.എസ്.എഫ്.ഇ ഹരിതവായ്പാ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുമായി സഹകരിച്ചാണ് ഇത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;

()ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

2211

കെ.എഫ്.സി. വായ്പാ വിതരണം

ശ്രീ. . പി. ജയരാജന്‍

()2011-2012, 2012-2013 സാമ്പത്തിക വര്‍ഷങ്ങളില്‍ കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ആകെ എത്ര സ്വകാര്യ സംരംഭകര്‍ക്ക് വായ്പ നല്‍കിയിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ഓരോ വര്‍ഷങ്ങളിലും എത്ര തുകയുടെ വായ്പയാണ് കെ.എഫ്.സി വിതരണം ചെയ്തത്;

(സി)ഓരോ വര്‍ഷത്തിലും 10 ലക്ഷം രൂപയില്‍ കുറഞ്ഞ വായ്പകള്‍ ആകെ എത്ര സംരംഭകര്‍ക്കു നല്‍കിയിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

(ഡി)ഓരോ വര്‍ഷത്തിലും പത്തു ലക്ഷത്തിനും അന്‍പതു ലക്ഷത്തിനും ഇടയ്ക്കു തുകയുള്ള എത്ര വായ്പകള്‍ വിതരണം ചെയ്തിട്ടുണ്ട്;

()ഓരോ വര്‍ഷത്തിലും അന്‍പതു ലക്ഷത്തിലും ഒരു കോടിയിലും ഇടയ്ക്കുള്ള എത്ര വായ്പകള്‍ വിതരണം ചെയ്തിട്ടുണ്ട്;

(എഫ്)ഓരോ വര്‍ഷത്തിലും ഓരോ ജില്ലയിലും ഒരു കോടിയിലധികം രൂപയുള്ള എത്ര വായ്പകള്‍ നല്‍കിയെന്നും ഓരോ വായ്പയും നല്‍കിയത് ഏത് സംരംഭങ്ങള്‍ക്കാണ് എന്നും സംരംഭകര്‍ ആരാണെന്നും വ്യക്തമാക്കുമോ?

2212

കെ.എഫ്.സി. മുന്‍ ജനറല്‍ മാനേജര്‍ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ വായ്പ നല്‍കിയതില്‍ 23 കോടിയുടെ നഷ്ടം വരുത്തിയതിന് കുറ്റക്കാരനായ ജനറല്‍ മാനേജര്‍ സാനുസക്കറിയയുടെ പേരില്‍ വിജിലന്‍സ് അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് കത്തയച്ചകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ്ജ് ഫയല്‍ ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന് കാരണമെന്താണ്;

(സി)ചില ഉദ്യോഗസ്ഥരുടെ പേരില്‍ വകുപ്പുതല അന്വേഷണം നിര്‍ദ്ദേശിച്ചിട്ടുണ്ടോ;

(ഡി)കോടിക്കണക്കിന് രൂപയുടെ നഷ്ടം ജനറല്‍ മാനേജര്‍ വരുത്തിയതായി അക്കൌണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ടോ;

()നഷ്ടം വരുത്തിയ തുക തിരിച്ച് പിടിക്കാന്‍ എന്തൊക്കെ നിയമ നടപടികളാണ് കോര്‍പ്പറേഷന്‍ സ്വീകരിച്ചത്;

(എഫ്)നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ അതിന് കാരണം എന്ത്; അതിനുത്തരവാദികള്‍ ആര്;

(ജി)വിജിലന്‍സ് കോടതിയില്‍ കുറ്റക്കാരുടെ പേരില്‍ ചാര്‍ജ് ഫയല്‍ ചെയ്യുന്നതിനെതിരെ ആഭ്യന്തര മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ?

2213

കെ.എഫ്.സി. മുന്‍ ജനറല്‍ മാനേജര്‍ക്കെതിരെയുള്ള വിജിലന്‍സ് കേസ്

ശ്രീ. ജെയിംസ് മാത്യു

()കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വായ്പ നല്‍കിയ ഇനത്തില്‍ 23 കോടി രൂപയുടെ നഷ്ടം വന്നതുമായി ബന്ധപ്പെട്ട് അന്നത്തെ ജനറല്‍ മാനേജര്‍ സാനു സക്കറിയക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിച്ചതനുസരിച്ച് വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കിയോ;

(ബി)എങ്കില്‍ എന്ത് തുടര്‍നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി)കുറ്റക്കാര്‍ക്കെതിരെ വിജിലന്‍സ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടോ;

(ഡി)ഇതുമായി ബന്ധപ്പെട്ട് എത്ര കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് അക്കൌണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

()ഈ കേസുമായി ബന്ധപ്പെട്ട് ഏതെല്ലാം ഉദ്യോഗസ്ഥരുടെ പേരില്‍ ഡിപ്പാര്‍ട്ടുമെന്റല്‍ നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ;

(എഫ്)കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനുണ്ടായ നഷ്ടം ഉത്തരവാദപ്പെട്ടവരില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കുമോ?

2214

കലവറകള്‍

ശ്രീ. പി. തിലോത്തമന്‍

()സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിനു കീഴില്‍ നിര്‍മ്മാണ സാമഗ്രികള്‍ കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുന്ന 'കലവറകള്‍' എത്ര എണ്ണം നിലവിലുണ്ടെന്നു പറയാമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എത്ര കലവറകള്‍ ആരംഭിച്ചു എന്നും എവിടെയെല്ലാമാണെന്നും പറയാമോ;

(സി)നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കലവറകള്‍ എവിടെയെല്ലാമാണെന്ന് പറയാമോ;

(ഡി)കലവറകളിലൂടെ കഴിഞ്ഞ വര്‍ഷം ഏതെല്ലാം നിര്‍മ്മാണ സാമഗ്രികള്‍ വില്പന നടത്തിയെന്നും ഇതിലൂടെ എത്ര വരുമാനം നേടിയെന്നും വിശദമാക്കാമോ;

()മുന്‍ സര്‍ക്കാരിന്റെ കാലത്ത് ചേര്‍ത്തല മണ്ഡലത്തില്‍ അനുവദിച്ച കലവറയുടെ ബ്രാഞ്ച് ഇനിയും ആരംഭിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത കലവറ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2215

ഭവന നിര്‍മ്മാണ പദ്ധതിപ്രകാരം ധനസഹായം

ശ്രീ. എസ്. ശര്‍മ്മ

()ഭവനനിര്‍മ്മാണ പദ്ധതിപ്രകാരം ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇപ്പോള്‍ നല്‍കിവരുന്ന ധനസഹായം എത്രയെന്ന് വ്യക്തമാക്കുമോ?

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഈ പദ്ധതി പ്രകാരം വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ എത്ര പേര്‍ക്ക് ഇത്തരത്തില്‍ സഹായം നല്‍കിയെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ?

2216

ഹൌസിങ് ബോര്‍ഡുവഴി അവശവിഭാഗങ്ങള്‍ക്ക് വായ്പാ സ്കീമുകള്‍

ശ്രീ.കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

ഹൌസിങ്ബോര്‍ഡുവഴി സമൂഹത്തിലെ അവശവിഭാഗങ്ങള്‍ക്ക് പുതുതായി വായ്പാ പദ്ധതികള്‍ അനുവദിക്കുന്നതിനുള്ള തീരുമാനമുണ്ടാകുമോ; വിശദമാക്കുമോ?

2217

പാവപ്പെട്ടവര്‍ക്കുളള ഭവനനിര്‍മ്മാണ പദ്ധതി

ശ്രീ. ബെന്നി ബെഹനാന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, കെ. മുരളീധരന്‍

,, വി. ഡി. സതീശന്‍

()പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കാലത്ത് പാവപ്പെട്ടവര്‍ക്കുളള ഭവനനിര്‍മ്മാണത്തിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുളളത്; വിശദമാക്കുമോ;

(ബി)എത്ര വീടുകളാണ് ഈ കാലയളവില്‍ നിര്‍മ്മിക്കുവാന്‍ ലക്ഷ്യമിട്ടിട്ടുളളത്; വിശദാംശം എന്തെല്ലാം;

(സി)ഈ ലക്ഷ്യം കൈവരിക്കുന്നതിന് സന്നദ്ധസംഘടനകളുടെ സഹകരണം തേടുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശം എന്തെല്ലാം?

2218

ഭവന നിര്‍മ്മാണ പദ്ധതികള്‍ ഏകോപിപ്പിക്കുവാന്‍ നടപടി

ശ്രീ.കെ.അച്ചുതന്‍

,, വി.റ്റി.ബല്‍റാം

,, ഹൈബി ഈഡന്‍

,, പി..മാധവന്‍

()സംസ്ഥാനത്ത് നടപ്പാക്കിവരുന്ന എല്ലാ ഭവന നിര്‍മ്മാണ പദ്ധതികളും ഏകോപിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുമായി സഹകരിച്ചാണ് ഇത് നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

2219

ഭവനനിര്‍മ്മാണ ബോര്‍ഡിന്റെ ബാധ്യത

ശ്രീ. ബി. സത്യന്‍

()ഭവനനിര്‍മ്മാണ ബോര്‍ഡിന്റെ ബാധ്യത തിട്ടപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കാമോ;

(ബി)2012-13 ല്‍ ഭവനനിര്‍മ്മാണ ബോര്‍ഡിന് സര്‍ക്കാരില്‍ നിന്നും സഹായം ലഭ്യമാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കാമോ;

(സി)ഈ സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം ഭവനനിര്‍മ്മാണ ബോര്‍ഡിലെ ജീവനക്കാര്‍ക്ക് കാലാനുസൃതമായി സേവനവേതന വ്യവസ്ഥകള്‍ പരിഷ്കരിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്;

(ഡി)ഭവനനിര്‍മ്മാണ ബോര്‍ഡ് പി.പി.പി മോഡലില്‍ ഫ്ളാറ്റുകളോ മറ്റ് ഹൌസിംഗ് സ്കീമുകളോ നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?

2220

ഭവനനിര്‍മ്മാണബോര്‍ഡിലെ ജീവനക്കാരുടെ ശമ്പള പരിഷ്കരണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

താഴെ കാണുന്ന ചോദ്യത്തിന്ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 1/7/2009 മുതല്‍ നടപ്പാക്കി വരുന്ന ജി. (എം.എസ്) നമ്പര്‍ 81/2010/ഫിന്‍ തീയതി 20/2/2010 ഉത്തരവ് പ്രകാരം പേ റിവിഷന്‍ എല്ലാ സ്ഥാപനങ്ങളിലും നടപ്പിലാക്കിയിട്ടും സംസ്ഥാനഭവന നിര്‍മ്മാണ ബോര്‍ഡില്‍ നടപ്പിലാക്കുന്നത് വൈകുന്നതിന് കാരണം വ്യക്തമാക്കാമോ?

2221

ഭവനനിര്‍മ്മാണ ബോര്‍ഡ് നിര്‍മ്മിച്ച് നല്കുന്ന ഫ്ളാറ്റുകളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്‍ഗണന

ശ്രീ. വി. ശിവന്‍കുട്ടി

()സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡ് നിര്‍മ്മിച്ചു നല്‍കുന്ന റെസിഡന്‍ഷ്യല്‍ ഫ്ളാറ്റുകള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ചു കിട്ടുന്നതില്‍ എന്തെങ്കിലും മുന്‍ഗണന ഉണ്ടോ;

(ബി)എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ ?

2222

നിര്‍മ്മിതി കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് ട്രെയിനിംഗ് നല്കിയത് സംബന്ധിച്ച പരാതി

ശ്രീ. വി. പി. സജീന്ദ്രന്‍

()നിര്‍മ്മിതി കേന്ദ്രത്തിലെ ടെക്നിക്കല്‍ വിഭാഗത്തിലെ ജീവനക്കാര്‍ക്കായി പോണ്ടിച്ചേരിക്കടുത്ത് ഓറോവില്ലി-ല്‍ നടത്തിയ ട്രെയിനിംഗ് പ്രോഗ്രാമിന് ഗവണ്‍മെന്റ് അനുവാദം നല്‍കിയിട്ടുണ്ടോ;

(ബി)എങ്കില്‍ ഈ ഇനത്തില്‍ എത്ര രൂപ ചെലവായി;

(സി)ട്രെയിനിംഗിന് പോയ ജീവനക്കാരുടെ പേരും, തസ്തികയും വ്യക്തമാക്കാമോ;

(ഡി)ഏത് പദ്ധതി പ്രകാരമാണ് ഈ ട്രെയിനിംഗ് നടത്തിയത്;

()ട്രെയിനിംഗ് പ്രോഗ്രാമില്‍ എന്തെല്ലാം കാര്യങ്ങളാണ് ഇവരെ പഠിപ്പിച്ചത്;

(എഫ്)ഈ യാത്രയെ സംബന്ധിച്ച പരാതികളെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ; എങ്കില്‍ അന്വേഷണ നടപടി ഏതുവരെയായി; വ്യക്തമാക്കാമോ?

2223

ഭവനശ്രീ പദ്ധതി

ശ്രീമതി കെ. കെ. ലതിക

()ഭവനശ്രീ പദ്ധതി പ്രകാരം എഴുതിത്തള്ളിയ തുക സഹകരണ ബാങ്കുകളില്‍ നിന്നും എടുത്ത തുകയ്ക്കും, കോര്‍പ്പറേഷന്‍ ബാങ്കില്‍ നിന്നും എടുത്ത തുകയ്ക്കും ബാധകമാണോയെന്നു വ്യക്തമാക്കുമോ;

(ബി)ബാധകമല്ലെങ്കില്‍ പ്രസ്തുത ബാങ്കുകളെയും എഴുതിത്തള്ളല്‍ പദ്ധതിയുടെ കീഴില്‍ കൊണ്ടുവരുന്നതിനു നടപടി സ്വീകരിക്കുമോ;

(സി)ഭവനശ്രീ പദ്ധതി പ്രകാരമുള്ള തുക എഴുതിത്തള്ളിയതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?

2224

ഗൃഹശ്രീ പദ്ധതിയുടെ മാനദണ്ഡങ്ങള്‍

ശ്രീ. സി. ദിവാകരന്‍

()സംസ്ഥാനത്ത് നിര്‍ധനര്‍ക്ക് വീട് വെയ്ക്കുന്നതിനായി സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള ഭഗൃഹശ്രീഭ എന്ന പദ്ധതി നിലവിലുണ്ടോ ; ഇതു പ്രകാരം എത്ര രൂപയാണ് സബ്സിഡിയായി നല്‍കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി)ഗൃഹശ്രീ പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുമോ ?

2225

നിര്‍മ്മിതി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

ശ്രീ. പി. സി. ജോര്‍ജ്

()നിര്‍മ്മിതി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; പ്രസ്തുത സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്; വിശദാംശം നല്കുമോ;

(ബി)സര്‍ക്കാര്‍ തലത്തിലുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുത്തു നടത്തുന്നതിന് നിര്‍മ്മിതി കേന്ദ്രം എത്രത്തോളം സജ്ജമാണ്; വിശദാംശം നല്കുമോ;

(സി)പ്രസ്തുത സ്ഥാപനം നിലവില്‍ ഏതെല്ലാം തരത്തിലുള്ള നിര്‍മ്മാണങ്ങളാണ് ഏറ്റെടുത്തു നടത്തുന്നത്;

(ഡി)2013-14-ല്‍ സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു; വ്യക്തമാക്കുമോ ?

2226

നിര്‍മ്മിതി കേന്ദ്രം പുന:സംഘടന

ശ്രീ. അന്‍വര്‍ സാദത്ത്

,, . സി. ബാലകൃഷ്ണന്‍

,, . റ്റി. ജോര്‍ജ്

,, ഷാഫി പറമ്പില്‍

()നിര്‍മ്മിതി കേന്ദ്രം പുന:സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)നിര്‍മ്മിതി കേന്ദ്രത്തെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് പുന:സംഘടനയില്‍ ഉള്‍പ്പെടുത്താനാഗ്രഹിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പുന:സംഘടനയുടെ വിശദാംശങ്ങള്‍ എന്തെല്ലാമാണ്'; വിവരിക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

2227

പബ്ളിക് പോളിസി റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട്

ശ്രീ. ലൂഡി ലൂയിസ്

,, . പി. അബ്ദുള്ളക്കുട്ടി

,, ആര്‍. സെല്‍വരാജ്

,, അന്‍വര്‍ സാദത്ത്

()സംസ്ഥാനത്ത് പബ്ളിക് പോളിസി റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ ;

(ബി)എന്തെല്ലാം സൌകര്യങ്ങളാണ് ഇതുവഴി ലഭിക്കുന്നത്; വിശദമാക്കാമോ ;

(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത് ?

2228

ഇന്‍ഷ്വറന്‍സ് വകുപ്പിലെ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വല്‍ക്കരണം

ശ്രി. സണ്ണി ജോസഫ്

,, എം. . വാഹീദ്

,, വി. റ്റി. ബല്‍റാം

,, കെ. അച്ചുതന്‍

()സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പില്‍ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വത്ക്കരണത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശം നല്‍കുമോ;

(സി)എന്തെല്ലാം സൌകര്യങ്ങളാണ് ഇതുവഴി ലഭിക്കുന്നത്; വിശദമാക്കുമോ:

(ഡി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദാംശം എന്തെല്ലാമാണ്?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.