UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2001

ഒഴിവുള്ള തസ്തികകള്‍ നികത്തുന്നതിന് നടപടി

ശ്രീ. ജി. എസ്. ജയലാല്‍

()വൈദ്യുതി ബോര്‍ഡില്‍ നിലവിലുള്ള ഓരോ കാറ്റഗറിയിലെയും ജീവനക്കാരുടെ അനുവദനീയ തസ്തികകളുടെ എണ്ണം എത്രയാണെന്നറിയിക്കുമോ;

(ബി)പ്രസ്തുതതസ്തികകളില്‍ ഇപ്പോള്‍ ജോലിനോക്കുന്നവര്‍ എത്രയാണെന്നും, ഏതൊക്കെ തസ്തികകളാണ് ഒഴിവായിക്കിടക്കുന്നതെന്നും കാറ്റഗറി തിരിച്ച് അറിയിക്കുമോ;

(സി)ഒഴിവായിക്കിടക്കുന്ന തസ്തികകളിലേക്ക് അടിയന്തിരമായി നിയമനം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ?

2002

മന്ത്രിമന്ദിരങ്ങളിലെ വൈദ്യൂതിചാര്‍ജ്ജ്

ശ്രീ. ബാബു.എം. പാലിശ്ശേരി

()സംസ്ഥാനത്തെ ഓരോ മന്ത്രിയുടേയും വസതികളിലെ 2013 ജനുവരി-ഫെബ്രുവരി മാസങ്ങളിലെ വൈദ്യൂതോപഭോഗം എത്ര യൂണിറ്റ് വീതമാണ് എന്നറിയിക്കുമോ;

(ബി)പ്രസ്തുത മാസങ്ങളില്‍ ഓരോ മന്ത്രിമന്ദിരത്തിലേയും വൈദ്യൂതിചാര്‍ജ്ജ്് എത്രരൂപയാണെന്ന് വ്യക്തമാക്കുമോ?

2003

വൈദ്യുതോപഭോഗം കുറയ്ക്കുന്നതിനുളള നടപടികള്‍

ശ്രീ. കെ. കെ. നാരായണന്‍

()സംസ്ഥാനത്ത് വൈദ്യുതോപഭോഗം കുറയ്ക്കുന്നതിനുവേണ്ടി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ ഫലവത്തായിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി)സംസ്ഥാന മുഖ്യമന്ത്രി, മന്ത്രിമാര്‍, ഗവ. ചീഫ് വിപ്പ് എന്നിവര്‍ താമസിക്കുന്ന വസതികളിലെ കഴിഞ്ഞ ആറു മാസത്തെ വൈദ്യുതോപയോഗവും ആയതിന്റെ ബില്‍തുകയും വേര്‍തിരിച്ചു വിശദമാക്കുമോ?

2004

വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ കടുത്ത നടപടി

ശ്രീമതി കെ. എസ്. സലീഖ

()സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ കെ. എസ്..ബി. കടുത്ത നടപടി സ്വീകരിക്കുമ്പോഴും, മന്ത്രിമാരുടെ വസതികളില്‍ വൈദ്യുതി ഉപയോഗം ഗണ്യമായ തോതില്‍ വര്‍ദ്ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)മുഖ്യമന്ത്രി ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ മന്ത്രിമാരുടെയും വസതികളില്‍ ചെലവഴിച്ച വൈദ്യുതി യൂണിറ്റ് 2012 ഡിസംബര്‍ മുതല്‍ 2013 ഫെബ്രുവരി വരെ തരം തിരിച്ച് വ്യക്തമാക്കുമോ?

2005

വൈദ്യുതി മേഖലയുടെ സ്വകാര്യവല്‍ക്കരണത്തിലുള്ള നിലപാട്

ശ്രീ..കെ.ബാലന്‍

,, എസ്.ശര്‍മ്മ

,, രാജൂ എബ്രഹാം

പ്രൊഫ.സി.രവീന്ദ്രനാഥ്

()വൈദ്യുതിമേഖലയുടെ സ്വകാര്യവല്‍ക്കരണത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുമോ;

(ബി)പുനരുദ്ധാരണ പദ്ധതിയില്‍ ചേരുന്നതിന് സന്നദ്ധത അറിയിച്ചുകൊണ്ട് ഉന്നതനായ ഉദ്യോഗസ്ഥന്‍ കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയിട്ടുണ്ടോ; എങ്കില്‍ കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ; പ്രസ്തുത കത്തെഴുതിയത് സര്‍ക്കാരിന്റെ അറിവോടുകൂടിയാണോ? ഇക്കാര്യത്തിലുള്ള സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമോ;

(സി)സംസ്ഥാനത്തെ വൈദ്യുതിമേഖല സ്വകാര്യവല്‍ക്കരിക്കുന്നതിനായി കേന്ദ്രസര്‍ക്കാരില്‍നിന്ന് സമ്മര്‍ദ്ദം നേരിടുന്നുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;

()പ്രസ്തുത സാഹചര്യം അതിജീവിക്കാന്‍ എന്തു നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു വെന്ന് വ്യക്തമാക്കുമോ?

2006

വൈദ്യൂതി കമ്പനികള്‍ക്കുളള സാമ്പത്തിക പുനസംഘടനാ പാക്കേജ്

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, റ്റി. എന്‍. പ്രതാപന്‍

,, ജോസഫ് വാഴക്കന്‍

,, കെ. ശിവദാസന്‍ നായര്‍

()വൈദ്യൂതി കമ്പനികള്‍ക്കുളള സാമ്പത്തിക പുനസംഘടനാ പാക്കേജ് തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പാക്കേജിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)പ്രസ്തുത പാക്കേജിന്റെ നടപടികള്‍ക്കായി സംസ്ഥാന സമിതി രൂപീകരിച്ചിട്ടുണ്ടോ;

(ഡി)പ്രസ്തുത സമിതിയുടെ ചുമതലകള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ അറിയിക്കുമോ?

2007

മീറ്റര്‍ റീഡിംഗ് എടുക്കുന്നതിലെ അപാകതകള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

()സംസ്ഥാനത്ത് എല്ലാ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളിലും മീറ്റര്‍ റീഡിംഗ് എടുക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള ക്രമീകരണങ്ങള്‍ വിശദമാക്കുമോ;

(ബി)രണ്ട് മാസത്തിലൊരിക്കല്‍ ഗാര്‍ഹിക ഉപഭോക്താക്കളുടെ മീറ്റര്‍ റീഡിംഗ് നിശ്ചിത ദിവസം എടുക്കാറുണ്ടോ;

(സി)നിശ്ചിത ദിവസങ്ങളില്‍ മീറ്റര്‍ റീഡിംഗ് എടുക്കാതിരിക്കുകയും അതില്‍ കാലതാമസമുണ്ടാകുമ്പോള്‍ ഉപഭോഗം അടുത്ത സ്ളാബിലേക്ക് കടക്കുകയും ചെയ്യുന്നതു കാരണം ഉപഭോക്താവിന് ഭാരിച്ച തുക നല്‍കേണ്ടിവരുന്നതായുള്ള പരാതികള്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ ലഭിക്കുന്നുണ്ടോ;

(ഡി)സംസ്ഥാനത്ത് ഇപ്രകാരം ഉപഭോക്താക്കളില്‍ നിന്ന് വലിയ തുക ഉപഭോക്താവിന്റേതല്ലാത്ത കാരണത്താലും വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരുടെ അലംഭാവം കാരണമായും ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()എങ്കില്‍ ഉപഭോക്താവിന് ഇപ്രകാരമുണ്ടാകുന്ന അധിക ബാധ്യത ഒഴിവാക്കുവാന്‍ നിശ്ചിത ദിവസം തന്നെ മീറ്റര്‍ റീഡിംഗ് എടുക്കുന്നതിനും അതില്‍ വീഴ്ച വരുത്തി ഉപഭോക്താവിനുമേല്‍ ബാധ്യത വരുത്തുന്ന ഉദ്യോഗസ്ഥരുടെ മേല്‍ നടപടി സ്വീകരിക്കുന്നതിനും നിര്‍ദ്ദേശം നല്‍കുമോയെന്നറിയിക്കുമോ?

2008

തകരാറിലായ മീറ്ററുകള്‍

ഡോ. കെ. ടി. ജലീല്‍

()കെ.എസ്..ബി. ഉപഭോക്താക്കള്‍ക്ക് നല്‍കിയ ആകെ മീറ്ററുകള്‍ എത്രയെണ്ണമാണെന്നറിയിക്കുമോ;

(ബി)അവയില്‍ തകരാറിലായ മീറ്ററുകള്‍ എത്രയെന്നും എത്രയെണ്ണം പുന:സ്ഥാപിക്കുകയുണ്ടായെന്നും അറിയിക്കുമോ;

(സി)ഈ സര്‍ക്കാര്‍ നാളിതുവരെ എത്ര മീറ്ററുകള്‍ പുന:സ്ഥാപിച്ചിട്ടുണ്ടെന്നും അവശേഷിക്കുന്നവ എത്രയാണെന്നും വെളിപ്പെടുത്തുമോ?

2009

വികലാംഗര്‍ക്കും അഗതികള്‍ക്കും സൌജന്യമായി വൈദ്യുതി കണക്ഷന്‍

ശ്രീ. ബാബു എം. പാലിശ്ശേരി

()വൈദ്യുതി കണക്ഷന്‍ നല്‍കുന്നതില്‍ വികലാംഗര്‍ക്കും അഗതികള്‍ക്കും എന്തെങ്കിലും സൌജന്യങ്ങളോ മുന്‍ഗണനകളോ ഇപ്പോള്‍ നിലവിലുണ്ടോ;

(ബി)ഇല്ലെങ്കില്‍ എന്നുമുതലാണ് പ്രസ്തുത ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയത്; വിശദാംശം വ്യക്തമാക്കാമോ;

(സി)വികലാംഗര്‍ക്കും അഗതികള്‍ക്കും വൈദ്യുതി കണക്ഷന്‍ സൌജന്യമായി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?

2010

ജലവൈദ്യുതിയുടെ ഉല്പാദനം മെച്ചപ്പെടുത്താന്‍ നടപടി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ സംസ്ഥാനത്തെ ഒരോ ജലവൈദ്യുതപദ്ധതിയില്‍ നിന്നും പ്രതിമാസം എത്ര യൂണിറ്റ് വൈദ്യുതി ലഭ്യമായിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി)ജലവൈദ്യുത പദ്ധതികളില്‍ നിന്നുളള വൈദ്യുതി ഉല്‍പാദനം പൂര്‍ണ്ണമായും നിലയ്ക്കാനുളള സാഹചര്യം നിലവിലുണ്ടോ;

(സി)എങ്കില്‍ ആയതിന്റെ കാരണം വിശദമാക്കുമോ;

(ഡി)വൈദ്യുതി മേഖലയിലെ ആസൂത്രണത്തിലുളള പിഴവുകാരണമാണ് ജലവൈദ്യുതിയുടെ ഉല്പാദനം കുറയുന്നതെന്നത് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

2011

പുതിയ ജലവൈദ്യുത പദ്ധതികള്‍

ശ്രീ.കെ. മുരളീധരന്‍

,, റ്റി.എന്‍. പ്രതാപന്‍

,, ഷാഫി പറമ്പില്‍

,, എം.പി. വിന്‍സെന്റ്

()സംസ്ഥാനത്ത് പുതിയ ജലവൈദ്യുത പദ്ധതികള്‍ക്ക് ടെന്‍ഡര്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതികളുടെ വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി)പ്രസ്തുത പദ്ധതികളുടെ ഉല്‍പ്പാദനശേഷി എത്രയാണെന്ന് വിശദമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതികള്‍ നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ ?

2012

ആതിരപ്പള്ളി പദ്ധതി

ശ്രീ. കെ. വി. വിജയദാസ്

()ആതിരപ്പള്ളി പദ്ധതി പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)പ്രസ്തുത പദ്ധതി സംബന്ധിച്ച നിലപാട് വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതി സംബന്ധിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാടിന്റെ വിശദാംശങ്ങള്‍ അറിയിക്കുമോ?

2013

തിരമാലകളില്‍ നിന്ന് വൈദ്യുതി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()ജലവൈദ്യുത പദ്ധതികള്‍ക്കു പുറമെ മറ്റേതെല്ലാം സ്രോതസ്സുകളില്‍ നിന്നാണ് വൈദ്യുതി ഉല്പാദിപ്പിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)തിരമാലകളില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പദ്ധതി പരിഗണനയിലുണ്ടോ;(സി)എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

2014

ആഭ്യന്തര വൈദ്യുതോല്‍പ്പാദനശേഷിയും ഉപഭോഗവും

ശ്രീ. ജി. എസ്. ജയലാല്‍

()ആഭ്യന്തര വൈദ്യുതോല്‍പ്പാദനശേഷി വിവിധ സ്രോതസ്സുകള്‍ തിരിച്ച് വ്യക്തമാക്കുമോ;

(ബി)ആഭ്യന്തര വൈദ്യുത ഉപഭോഗം എത്ര മെഗാവാട്ടാണെന്ന് അറിയിക്കുമോ ;

(സി)കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്ത് പുറത്തുനിന്ന് വിലയ്ക്ക് വാങ്ങിയ വൈദ്യുതിയുടെ കണക്കുകള്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ ?

2015

പെട്രോനെറ്റ് എല്‍. എന്‍.ജി. ലിമിറ്റഡുമായി സഹകരിച്ച് വൈദ്യൂതി ഉല്പാദിപ്പിക്കാന്‍ പദ്ധതി

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

,, ഹൈബി ഈഡന്‍

,, ആര്‍. സെല്‍വരാജ്

,, എം. പി. വിന്‍സെന്റ്

()പെട്രോനെറ്റ് എല്‍. എന്‍.ജി. ലിമിറ്റഡുമായി ചേര്‍ന്ന് വൈദ്യൂതി ഉല്പാദിപ്പിക്കുന്നതിന് എം. . യു. ഒപ്പിട്ടിട്ടുണ്ടോ ;

(ബി)പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(സി)പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് വാതകാധിഷ്ഠിത പവര്‍ പ്ളാന്റ് സ്ഥാപിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്‍കുമോ ;

(ഡി)പ്രസ്തുത പദ്ധതിയിലൂടെ എത്രത്തോളം വൈദ്യുതി ഉല്പാദിപ്പിക്കാനാവുമെന്നാണ് കണക്കാക്കുന്നത് ; വിശദാംശങ്ങള്‍ അറിയിക്കുമോ ?

2016

വൈദ്യുതി ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍

ശ്രീ. ജി. എസ്. ജയലാല്‍

ആഭ്യന്തര ഉല്പാദനം നടത്തുന്ന ഏതൊക്കെ സ്ഥാപനങ്ങളില്‍ നിന്നും സംസ്ഥനാത്തിന് വൈദ്യുതി ലഭിക്കുന്നുണ്ട്; പ്രസ്തുത വൈദ്യുതി എത്ര രൂപ നിരക്കിലാണ് ലഭിക്കുന്നത് എന്നറിയിക്കുമോ?

2017

എല്‍.എന്‍.ജി. പ്ളാന്റുകള്‍

ശ്രീ. . ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് ഇപ്പോള്‍ എത്ര ഡീസല്‍ വൈദ്യുതി പ്ളാന്റുകളാണ് നിലവിലുള്ളതെന്നറിയിക്കുമോ ;

(ബി)പ്രസ്തുത പ്ളാന്റുകളില്‍ ഏതെങ്കിലും എല്‍.എന്‍.ജി. പ്ളാന്റാക്കിമാറ്റുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ കാരണം വ്യക്തമാക്കുമോ ;

(സി)പുതുതായി എല്‍.എന്‍.ജി. പ്ളാന്റുകള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ?

2018

വൈദ്യുത പ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതികള്‍

ശ്രീ..കെ. ബാലന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ എന്തെല്ലാം ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികളാണ് ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്നത്; ഓരോന്നിന്റെയും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)പ്രസരണനഷ്ടം കുറയ്ക്കാന്‍ എന്തെല്ലാം പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)പ്രസരണനഷ്ടം കുറയ്ക്കാന്‍ ആവിഷ്കരിച്ച ഏതെങ്കിലും പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ സഹായം ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ ?

2019

അണ്ടര്‍ഗ്രൌണ്ട് കേബിളുകള്‍ വാങ്ങിയതിലെ നഷ്ടം

ശ്രീ. . പി. ജയരാജന്‍

()കെ.എസ്..ബി. 2011 വര്‍ഷത്തില്‍ എത്ര ദൈര്‍ഘ്യത്തിലുള്ള അണ്ടര്‍ഗ്രൌണ്ട് കേബിളുകള്‍ക്കാണ് ദര്‍ഘാസ് ക്ഷണിച്ചതെന്നു വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ദര്‍ഘാസുകളുടെ പൊതുവ്യവസ്ഥകള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത ദര്‍ഘാസുകളുടെ പൊതുവ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് 2011 ല്‍ എത്ര ദൈര്‍ഘ്യത്തിലുള്ള യുജി. കേബിളുകള്‍ വാങ്ങുകയുണ്ടായെന്ന് വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത വിഷയം സംബന്ധിച്ച് കംപ്ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറല്‍ നടത്തിയ നിരീക്ഷണം എന്താണെന്ന് വ്യക്തമാക്കുമോ; എത്ര രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തപ്പെട്ടത്;

()ഇതുവഴി കെ.എസ്..ബി യ്ക്കുണ്ടായ നഷ്ടത്തെ സംബന്ധിച്ചുള്ള വിശദാംശം വ്യക്തമാക്കുമോ?

2020

കേന്ദ്ര വിഹിതമായി ലഭിക്കുന്ന വൈദ്യുതി

ശ്രീ. രാജു എബ്രഹാം

()വിവിധ പദ്ധതികളില്‍ നിന്നു കേന്ദ്ര വിഹിതമായി പ്രതിദിനം ലഭിക്കുന്ന വൈദ്യുതി എത്രയാണ് ; പ്രതിദിന ചെലവ് എത്രയാണ് ; വരവും ചെലവും തമ്മിലുള്ള അന്തരം പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ ;

(ബി)പാരമ്പര്യേതര ഊര്‍ജ്ജ മേഖലകളില്‍ ഓരോന്നിലും നിന്ന് എത്രമാത്രം വൈദ്യുതി ലഭിക്കുന്നു എന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ ;

(സി)വീടുകളിലും ഓഫീസുകളിലും മറ്റു സ്ഥാപനങ്ങളിലും വൈദ്യുതിയുടെ ഉപഭോഗം കുറയ്ക്കുന്നതിനും സൌരോര്‍ജ്ജ പദ്ധതികള്‍ നടപ്പാക്കുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ ?

2021

സംസ്ഥാനത്തിന്റെ വൈദ്യുതി വിഹിതം

ശ്രീ. എളമരം കരീം

,, ബി. സത്യന്‍

,, റ്റി. വി. രാജേഷ്

,, കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

()കേന്ദ്രസര്‍ക്കാരിന്റെ അണ്‍അലോക്കേറ്റഡ് പൂളില്‍ നിന്ന് കേരളത്തിന് അനുവദിച്ച വൈദ്യുതി വിഹിതത്തില്‍ ഈ സാമ്പത്തിക വര്‍ഷം കുറവുണ്ടായിട്ടുണ്ടോ;

(ബി)എങ്കില്‍ ആയത് ഏത് സംസ്ഥാനത്തിനാണ് നല്‍കിയതെന്നറിയാമോ; വിശദാംശം നല്‍കുമോ;

(സി)സംസ്ഥാനത്തിന്റെ വൈദ്യുതി വിഹിതം വെട്ടിക്കുറച്ച കേന്ദ്ര നിലപാട് തിരുത്തുന്നതിന് എന്ത് ഇടപെടലാണ് നടത്തിയതെന്ന് വിശദമാക്കുമോ;

(ഡി)പ്രസ്തുത വിഷയത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് അറിയാമോ; എങ്കില്‍ വ്യക്തമാക്കുമോ?

2022

വൈദ്യുതിയുടെ ആവശ്യകതയും ലഭ്യതയും

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()സംസ്ഥാനത്തിന്റെ പ്രതിമാസ വൈദ്യുതി ആവശ്യകതയും പ്രതിമാസ ലഭ്യതയും എത്രയാണെന്നറിയിക്കുമോ;

(ബി)ഏതെല്ലം സ്രോതസുകളില്‍ നിന്നാണ് പ്രസ്തുത വൈദ്യുതി ലഭിച്ചു കൊണ്ടിരിക്കുന്നത് എന്നറിയിക്കുമോ;

(സി)ഓരോ സ്രോതസില്‍നിന്നും ലഭിക്കുന്ന വൈദ്യുതിയുടെ തോത് ഇനം തിരിച്ച് വിശദീകരിക്കുമോ;

(ഡി)കേന്ദ്രപൂളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയുടെ അളവും അതിന് നല്‍കുന്ന തുകയെ സംബന്ധിച്ചുള്ള വിശദവിവരവും ലഭ്യമാക്കുമോ?

2023

വൈദ്യുതി വാങ്ങുന്നതിനുള്ള കരാര്‍

ശ്രീ. ജി. എസ്. ജയലാല്‍

()സംസ്ഥാനത്തിന് അധികമായി ആവശ്യമായ വൈദ്യുതി വാങ്ങുന്നതിനുള്ള ദീര്‍ഘകാല കരാറുകള്‍ നിലവിലുണ്ടോ; എങ്കില്‍ എത്ര കരാറുകളെന്നും ആരുമായിട്ടാണ് കരാറുകളെന്നും അറിയിക്കുമോ;

(ബി)കഴിഞ്ഞ സര്‍ക്കാര്‍ വൈദ്യുതി വാങ്ങുന്നതിനായുണ്ടാക്കിയ ഏതെങ്കിലും കരാറുകള്‍ ഈ സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ;

(സി)2013-14 വര്‍ഷത്തില്‍ പുറമേ നിന്ന് വൈദ്യുതി വാങ്ങുന്നതിലേക്കായി ഹ്രസ്വകാല-ദീര്‍ഘകാല കരാറുകളില്‍ ബോര്‍ഡ് ഏര്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കുമോ;

(ഡി)പ്രസ്തുത വര്‍ഷത്തില്‍ കരാറുകളില്‍ ഏര്‍പ്പെടാതിരുന്നാല്‍ പവ്വര്‍ എക്സ്ചേഞ്ച് വഴി വൈദ്യുതി വാങ്ങുമ്പോള്‍ അമിത വില നല്‍കേണ്ട സാഹചര്യം ഉണ്ടാകുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()പുറമേ നിന്നു വാങ്ങുന്ന വൈദ്യുതി സംസ്ഥാനത്തെത്തിക്കുവാന്‍ എന്തൊക്കെ സംവിധാനങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്;

(എഫ്)പ്രസ്തുത ആവശ്യത്തിലേക്കായി പവ്വര്‍ ലൈനുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?

2024

അധികമായി വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള പദ്ധതികള്‍

ശ്രീ. സി. പി. മുഹമ്മദ്

'' പാലോട് രവി

'' സണ്ണി ജോസഫ്

'' പി.സി. വിഷ്ണുനാഥ്

()വൈദ്യുതി അധികമായി ഉല്പാദിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്;

(ബി)പ്രസ്തുത പദ്ധതികളുടെ വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി)എത്ര മെഗാവാട്ട് വൈദ്യുതിയാണ് പ്രസ്തുത പദ്ധതികളിലൂടെ അധികമായി ഉല്‍പാദിപ്പിക്കാനുദ്ദേശിക്കുന്നത്; വിശദാംശം നല്‍കുമോ;

(ഡി)പ്രസ്തുത പദ്ധതികളുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

2025

വെസ്റ്കോള്‍ ബ്ളോക്കില്‍ നിന്നുള്ള കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതോല്പാദനം

ശ്രീ. ജോസഫ് വാഴക്കന്‍

,, സി. പി. മുഹമ്മദ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, എം.. വാഹീദ്

()ബൈതരണിയില്‍ വെസ്റ് കോള്‍ ബ്ളോക്കില്‍നിന്ന് അനുവദിച്ച കല്‍ക്കരി ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി)എത്ര മെഗാവാട്ട് വൈദ്യുതിയാണ് പ്രസ്തുത പദ്ധതിയിലൂടെ ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതിക്കായി കല്‍ക്കരി അധിഷ്ഠിത ഉല്‍പ്പാദന കേന്ദ്രം സ്ഥാപിക്കുന്നതിന്റെ വിശദാംശങ്ങള്‍ അറിയിക്കുമോ;

(ഡി)പ്രസ്തുത ഉല്പാദനകേന്ദ്രം സ്ഥാപിക്കുന്നതിലേക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നു വിശദമാക്കുമോ?

2026

റൂഫ് ടോപ് സോളാര്‍ പവര്‍ പ്ളാന്റ് പദ്ധതിയുടെ പ്രവര്‍ത്തനം

ശ്രീ. . കെ. വിജയന്‍

()ജലവൈദ്യുതിയുടെയും സൌരോര്‍ജ്ജ വൈദ്യുതിയുടെയും ഉല്പാദനച്ചെലവിലുള്ള വ്യത്യാസം സംബന്ധിച്ച പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(ബി)റൂഫ് ടോപ് സോളാര്‍ പവര്‍ പ്ളാന്റ് പദ്ധതി സ്വകാര്യമേഖലയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)എങ്കില്‍, അതിനുള്ള മാനദണ്ഡം വ്യക്തമാക്കുമോ?

2027

സൌരോര്‍ജ്ജ വിനിയോഗം

ശ്രീ. . കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

()ഊര്‍ജ്ജസംരക്ഷണത്തിന്റെ ഭാഗമായി സൌരോര്‍ജ്ജത്തിന്റെ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)തെരുവുവിളക്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സൌരോര്‍ജ്ജം പ്രയോജനപ്പെടുത്തുവാന്‍ പ്രത്യേകപദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(സി)സൌരോര്‍ജ്ജം ഉപയോഗിച്ച് തെരുവുവിളക്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ സാമ്പത്തികമായി സഹായിക്കുന്നത് പരിഗണനയിലുണ്ടോ;

(ഡി)പ്രസ്തുത ആവശ്യത്തിനായി അധികതുക കണ്ടെത്തുവാന്‍ എന്തെല്ലാം നടപടികളാണു സ്വീകരിച്ചിട്ടുള്ളതെന്നു വ്യക്തമാക്കുമോ?

2028

വീടുകളില്‍ സൌരോര്‍ജ്ജപ്ളാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()വീടുകളില്‍ സൌരോര്‍ജ്ജപ്ളാന്റുകള്‍ സ്ഥാപിക്കുന്നതിന് അനെര്‍ട്ട് വഴി എത്ര പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി)സൌരോര്‍ജ്ജപ്ളാന്റ് സ്ഥാപിക്കുന്നതിന് ഏതെല്ലാം ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ ;

(സി)സൌരോര്‍ജ്ജപ്ളാന്റ് വീടുകളില്‍ സ്ഥാപിക്കുന്നതിന് ഗുണഭോക്താക്കള്‍ അടയ്ക്കേണ്ട വിഹിതവും സബ്സിഡി നല്‍കുന്ന തുകയും ഓരോ സ്കീമിലും എത്രയാണെന്ന് വിശദമാക്കാമോ ;

(ഡി)ഗുണഭോക്തൃ വിഹിതം കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ ;()എങ്കില്‍, വിശദാംശങ്ങള്‍ നല്‍കുമോ ?

2029

റൂഫ്ടോപ്പ് സോളാര്‍ പവര്‍പ്ളാന്റുകള്‍

ശ്രീ...അസീസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()വീടുകളില്‍ റൂഫ് ടോപ്പ് സോളാര്‍ പവര്‍പ്ളാന്റുകള്‍ അനെര്‍ട്ട് വഴി നടപ്പിലാക്കാന്‍ എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്;

(ബി)പ്രസ്തുത സംവിധാനം ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏതു ഘട്ടത്തിലാണെന്നു വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് ഏതൊക്കെ ഉപകരണങ്ങളാണ് ഓരോ വീട്ടിലും സ്ഥാപിക്കുന്നത്;ഓരോന്നിന്റെയും സ്പെസിഫിക്കേഷനും വിലയും വ്യക്തമാക്കുമോ?

2030

അടുക്കളമാലിന്യത്തില്‍ നിന്നുള്ള ഊര്‍ജ്ജോത്പാദനത്തിന് സബ്സിഡി

ശ്രീ. പി. തിലോത്തമന്‍

()അടുക്കള മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജോത്പാദനം ലക്ഷ്യമിട്ട് എന്തെല്ലാം പദ്ധതികളാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ളത് എന്നു വ്യക്തമാക്കുമോ ;

(ബി)ഇതിനുവേണ്ടി സബ്സിഡി നല്‍കുന്നുണ്ടോയെന്നറിയിക്കുമോ ; എത്രതുക വീതമാണ് ഇതിന് അനുവദിക്കുന്നതെന്നറിയിക്കുമോ ;

(സി)അടുക്കള മാലിന്യത്തില്‍ നിന്ന് ചെറുകിട ഗ്യാസ് പ്ളാന്റുകള്‍ നിര്‍മ്മിക്കുന്നതിന് എത്ര രൂപ വീതമാണ് സബ്സിഡി നല്‍കുന്നതെന്ന് അറിയിക്കുമോ ;

(ഡി)ചേര്‍ത്തല നഗരസഭയുടെ കീഴില്‍ എത്ര പേര്‍ക്ക് പ്രസ്തുത ഇനത്തില്‍ സബ്സിഡി നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കുമോ ?

<<back

>>next page

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.