UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2031

വൈദ്യുതി മോഷണം

ശ്രീ. എം. ഹംസ

()2006- 2011 ല്‍ എത്ര വൈദ്യുതി മോഷണങ്ങള്‍ കണ്ടെത്തുകയുണ്ടായി; ഉത്തരവാദികളായവരില്‍ നിന്നും എന്തു തുക പിഴയായി ഈടാക്കിയിട്ടുണ്ട്;

(ബി)ഈ സര്‍ക്കാര്‍ എത്ര വൈദ്യുതി മോഷണങ്ങള്‍ കണ്ടെത്തുകയുണ്ടായി; അവരില്‍ നിന്നും എത്ര രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്?

2032

വൈദ്യുതി മോഷണവും ദുരുപയോഗവും തടയുന്നതിന് സ്വീകരിച്ച നടപടികള്‍

ശ്രീ. പി. കെ. ബഷീര്‍

വൈദ്യുതി മോഷണവും ദുരുപയോഗവും തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

2033

വിതരണ-പ്രസരണനഷ്ടം കുറയ്ക്കുന്നതിനുള്ള നടപടി

ശ്രീ. സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

()ഊര്‍ജ്ജപ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് വിതരണ-പ്രസരണനഷ്ടം പരമാവധി കുറയ്ക്കുന്നതിന് എന്തൊക്കെ നടപടികളാണു സ്വീകരിച്ചുവരുന്നതെന്നു വ്യക്തമാക്കുമോ;

(ബി)വൈദ്യുതി ബോര്‍ഡിന്റെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി കൂടുതല്‍ മസ്ദൂര്‍മാരെയും, ലൈന്‍മാന്‍മാരെയും നിയമിക്കുന്നതിനു നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

2034

പ്രസരണ നഷ്ടം ഒഴിവാക്കുന്നതിനുളള നടപടികള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

()വൈദ്യുതിയുടെ പ്രസരണരംഗത്തെ തകരാറുകള്‍ മൂലം പ്രതിദിനം എത്ര മെഗാവാട്ട് വൈദ്യുതി നഷ്ടമാകുന്നുവെന്ന് കണക്കാക്കിയിട്ടുണ്ടോ;

(ബി)പ്രസരണ നഷ്ടം ഒഴിവാക്കുന്നതിന് എന്തെല്ലാംനടപടികളാണ് സ്വീകരിച്ചുവരുന്നത് എന്നറിയിക്കുമോ?

2035

ഞ്ചിനീയര്‍മാരെ അവിദഗ്ദ്ധ ജോലികള്‍ക്ക് നിയോഗിക്കുന്നത് ഒഴിവാക്കാന്‍ നടപടി

ശ്രീ.ലൂഡിലൂയിസ്

()വൈദ്യുതി വകുപ്പിന്റെ ഡിവിഷന്‍, സര്‍ക്കിള്‍ ഓഫീസുകളില്‍ എഞ്ചിനീയര്‍മാരെ അവിദഗ്ദ്ധ ജോലികള്‍ക്ക് നിയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത നടപടി നിരുത്സാഹപ്പെടുത്തുന്നതിനും ആവശ്യം കൂടുതലുള്ള സെക്ഷന്‍ ഓഫീസുകളില്‍ പ്രസ്തുത എഞ്ചിനിയര്‍മാരെ വിന്യസിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

2036

ൈദ്യുതിലൈനിലെ പണിക്കിടയിലുണ്ടാകുന്ന അപകടങ്ങള്‍

ശ്രീ. രാജു എബ്രഹാം

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വൈദ്യുതിലൈനില്‍ പണിയെടുത്തുകൊണ്ടിരിക്കെ എത്രപേര്‍ക്കാണ് അപകടം സംഭവിച്ചിട്ടുള്ളത്; ആയതില്‍ ബോര്‍ഡ് ജീവനക്കാര്‍ എത്ര; പ്രസ്തുത അപകടങ്ങളില്‍ മരണപ്പെട്ടവര്‍, ഗുരുതര പരിക്കേറ്റവര്‍ എത്ര എന്ന് തരംതിരിച്ച് വ്യക്തമാക്കുമോ;

(ബി)വൈദ്യുതി ലൈനില്‍ പണിയെടുക്കുന്ന കരാര്‍ തൊഴിലാളികള്‍ക്ക് അപകടമുണ്ടാകുമ്പോഴും ജീവഹാനിയുണ്ടാകുമ്പോഴും നഷ്ടപരിഹാരം നല്‍കാന്‍ എന്തൊക്കെ സംവിധാനങ്ങളാണുള്ളത് എന്നറിയിക്കുമോ;

(സി)നഷ്ടപരിഹാരം നല്‍കാന്‍ വ്യവസ്ഥ ഇല്ലെങ്കില്‍ അപകടത്തില്‍പ്പെട്ടവരുടെ ചികില്‍സാച്ചെലവ്, ജീവഹാനിയുണ്ടായാല്‍ നഷ്ടപരിഹാരം, കുടുംബത്തിലെ ആശ്രിതര്‍ക്ക് ജോലി എന്നിവ നല്‍കാനായി എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എന്ന് വ്യക്തമാക്കുമോ?

2037

വൈദ്യുതി മോഷണവും ക്രമക്കേടും കണ്ടെത്തുന്നത് പ്രോത്സാഹനം

ശ്രീ. ലൂഡി ലൂയിസ്

()ഫീല്‍ഡ് ഇന്‍സ്പെക്ഷനിലൂടെ വൈദ്യുതി മോഷണവും ക്രമക്കേടും കണ്ടെത്തുന്ന റീജനല്‍ ഓഡിറ്റിംഗ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് പ്രോത്സാഹനവും ഇന്‍സെന്റീവും നല്‍കുന്നത് പരിഗണനയിലുണ്ടോ ;

(ബി)ബില്‍ തുകകള്‍ സംബന്ധിച്ച് വൈദ്യുതി ബോര്‍ഡ് ഓഫീസുകളില്‍ ലഭിക്കുന്ന പരാതികളിന്മേല്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

2038

വൈദ്യുതി വിതരണം കാര്യക്ഷമമാക്കാന്‍ നടപടി

ശ്രീ. മുല്ലക്കര രത്നാകരന്‍

,, വി. ശശി

,, . ചന്ദ്രശേഖരന്‍

,, ജി. എസ്. ജയലാല്‍

()മഴക്കാലത്തിനു മുന്‍പുള്ള വൈദ്യുതി ലൈനുകളുടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത അറ്റകുറ്റപ്പണികള്‍ വൈകുന്നതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കുമോ ;

(ബി)മീറ്ററുകള്‍, വയര്‍, കമ്പി, പോസ്റ് എന്നിവയ്ക്ക് കടുത്ത ക്ഷാമം നേരിടുന്നുണ്ടോ ; എങ്കില്‍ അത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്ന് അറിയിക്കുമോ ;

(സി)കേടായ മീറ്ററുകളുള്ള വൈദ്യുതി ഉപഭോക്താക്കളില്‍ നിന്ന് വൈദ്യുതി ചാര്‍ജ്ജ് ഈടാക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന മാനദണ്ഡം വിശദമാക്കുമോ ?

2039

പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന ആര്‍.ജി.ജി.വി.വൈ. പദ്ധതി

ശ്രീ. സി. കൃഷ്ണന്‍

()ആര്‍.ജി.ജി.വി.വൈ. പദ്ധതി പ്രകാരം പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ എത്ര പേര്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാനുണ്ട്;

(ബി)കണക്ഷന്‍ ലഭിക്കാനുള്ള അപേക്ഷകരുടെ പേരും വിലാസവും സെക്ഷന്‍ ഓഫീസ് തിരിച്ച് വിശദമാക്കുമോ;

(സി)പ്രസ്തുത അപേക്ഷകര്‍ക്ക് അടിയന്തിരമായി വൈദ്യുതി നല്‍കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വിശദമാക്കുമോ?

2040

കാസര്‍ഗോഡ് ജില്ലയിലെ വോള്‍ട്ടേജ് ക്ഷാമം

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയിലെ വ്യാപകമായ വോള്‍ട്ടേജ്ക്ഷാമം പരിഹരിക്കുന്നതിന് എന്തൊക്കെ അടിയന്തിര നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

2041

പൂക്കൊളത്തൂര്‍ സെക്ഷന്‍ ആഫീസ് ആരംഭിക്കുവാന്‍ നടപടി

ശ്രീ. പി. ഉബൈദുള്ള

()മലപ്പുറം മണ്ഡലത്തിലെ പുല്‍പ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂര്‍ ആസ്ഥാനമാക്കി കിഴിശ്ശേരി, മഞ്ചേരി,വള്ളുവമ്പ്രം, അരീക്കോട് സെക്ഷനുകള്‍ വിഭജിച്ച് പുതിയ സെക്ഷന്‍ ഓഫീസ് ആരംഭിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന്‍മേലുള്ള നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നറിയിക്കുമോ;

(ബി)പൂക്കൊളത്തൂര്‍ കേന്ദ്രമാക്കി പുതിയ സെക്ഷന്‍ ആഫീസ് ആരംഭിക്കുവാന്‍ സത്വര നടപടി കൈക്കൊള്ളുമോ?

2042

കൊണ്ടോട്ടി മണ്ഡലത്തില്‍ പുതിയ 110/33 കെ.വി സബ്സ്റേഷനുകള്‍ തുടങ്ങുന്നതിന് നടപടി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()കൊണ്ടോട്ടി മണ്ഡലത്തില്‍ പുതിയ 110/33 കെ.വി സബ്സ്റേഷനുകള്‍ തുടങ്ങുന്നതിന് ശുപാര്‍ശകള്‍ നിലവിലുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(ബി)കൊണ്ടോട്ടി എയര്‍പോര്‍ട്ട്, കാരാട്, പുളിക്കല്‍ എന്നിവിടങ്ങളില്‍ സബ്സ്റേഷനുകള്‍ തുടങ്ങുന്നതിനുള്ള നിര്‍ദ്ദേശങ്ങളിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

2043

തിരൂര്‍ നിയോജകമണ്ഡലത്തിലെ വൈദ്യുതി വകുപ്പിന്റെ പദ്ധതികള്‍

ശ്രീ. സി. മമ്മൂട്ടി

()തിരൂര്‍ നിയോജകമണ്ഡലത്തില്‍ 2013-14ല്‍ വൈദ്യുതി വകുപ്പ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)തിരൂരിലെ വളവന്നൂര്‍ കെ.എസ്..ബി സബ്സ്റേഷന്റെ പ്രവര്‍ത്തനം എന്ന് ആരംഭിക്കുമെന്ന് അറിയിക്കുമോ;

(സി)ഇതിനാവശ്യമായ ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികളുടെ അവസ്ഥ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ; പ്രസ്തുത സബ്സ്റേഷന്‍ എത്രപേര്‍ക്ക് പ്രയോജനകരമാകുമെന്ന് വ്യക്തമാക്കുമോ?

2044

പുഴക്കാട്ടിരി സെക്ഷന് ഓഫീസ് ആരംഭിക്കുന്നതിന് നടപടി

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()ഉപഭോക്താക്കളുടെ എണ്ണം കൂടുതലുള്ള മക്കരപറമ്പ് സെക്ഷന്‍ ഓഫീസ് വിഭജിച്ച് പുഴക്കാട്ടിരി സെക്ഷന് ഓഫീസ് ആരംഭിക്കണമെന്നുള്ളാവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പുഴക്കാട്ടിരി സെക്ഷന് ഓഫീസ് ആരംഭിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ?

2045

വൈക്കം നിയോജക മണ്ഡലത്തിലെ കല്ലറ സബ്സ്റേഷന്റെ നിര്‍മ്മാണം

ശ്രീ. കെ. അജിത്

()വൈക്കം നിയോജക മണ്ഡലത്തിലെ കല്ലറ എന്ന സ്ഥലത്ത് സ്ഥാപിക്കുമെന്നറിയിച്ചിട്ടുള്ള 33 കെ.വി. സബ് സ്റേഷന്റെ പണികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത സബ് സ്റേഷന്റെ നിര്‍മ്മാണം എന്ന് തുടങ്ങാനാവുമെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത സബ് സ്റേഷന് എത്ര കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളതെന്നും പ്രസ്തുത നിര്‍മ്മാണ പ്രവൃത്തികള്‍ എന്ന് പൂര്‍ത്തിയാക്കാനാവുമെന്നും അറിയിക്കുമോ;

(ഡി)പ്രസ്തുത മേഖലയിലെ വോള്‍ട്ടേജ് ക്ഷാമം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നറിയിക്കുമോ?

2046

ഫീഡര്‍ ലൈനുകള്‍ ഭൂഗര്‍ഭ കേബിള്‍ മുഖേനയാക്കുന്നതിന് നടപടി

ശ്രീ. എസ്. ശര്‍മ്മ

()വൈപ്പിന്‍ മണ്ഡലത്തിലെ രണ്ടു പ്രധാന ഫീഡര്‍ ലൈനുകള്‍ വയല്‍ വരമ്പിലൂടെ പോകുന്നതിനാല്‍ പതിവായി പോസ്റ് ഒടിഞ്ഞു വീഴുകയും ലൈന്‍ പൊട്ടി വീഴുകയും ചെയ്യുന്നത് മൂലം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;

(ബി)ഇത്തരത്തില്‍ ഉണ്ടാകുന്ന വൈദ്യുതി തടസ്സം ഒഴിവാക്കുന്നതിനും അടിക്കടിയുള്ള മെയിന്റനന്‍സ് പ്രവൃത്തികള്‍ മൂലമുണ്ടാകുന്ന പാഴ്ച്ചെലവുകള്‍ ഒഴിവാക്കുന്നതിനും പ്രസ്തുത ഫീഡര്‍ ലൈനുകള്‍ ഭൂഗര്‍ഭ കേബിള്‍ മുഖേനയാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2047

അങ്കമാലി, കാലടി, കറുകുറ്റി തുടങ്ങിയ പ്രദേശങ്ങളില്‍ ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കുന്ന പദ്ധതി

ശ്രീ. ജോസ് തെറ്റയില്‍

()ആര്‍..പി.ഡി.ആര്‍.പി പദ്ധതി പകാരം അങ്കമാലി, കാലടി, കറുകുറ്റി തുടങ്ങിയ പ്രദേശങ്ങളില്‍ ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കുന്നതിനായുളള കൊച്ചി നഗരപദ്ധതിയുടെ ദര്‍ഘാസ് നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതി പ്രകാരം അങ്കമാലി, കാലടി, കറുകുറ്റി തുടങ്ങിയ സ്ഥലങ്ങളില്‍ എവിടെയെല്ലാമാണ് ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

2048

കയ്പമംഗലം നിയോജകമണ്ഡലത്തെ സൌരോര്‍ജ്ജോപഭോഗ മണ്ഡലമാക്കുന്നതിന് നടപടി

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

()കയ്പമംഗലം നിയോജകമണ്ഡലത്തില്‍ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അനെര്‍ട്ടിന്റേയും കെ.എസ്..ബി.യുടെയും പങ്കാളിത്തത്തില്‍ സൌരോര്‍ജ്ജപാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(ബി)എം.എല്‍..യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് പണമനുവദിച്ചാല്‍ എന്തു തുക ഓരോ സ്ഥാപനത്തിനായി അനുവദിക്കാനാകും എന്നറിയിക്കുമോ ;

(സി)പ്രസ്തുത പദ്ധതി നടപ്പിലാക്കി കഴിഞ്ഞാല്‍ ഓഫീസുകളുടെ ഉപയോഗത്തിനു ശേഷമുണ്ടാകുന്ന അധിക വൈദ്യുതി കെ.എസ്..ബി.യുടെ ഗ്രിഡിലേക്ക് സ്വീകരിച്ച് ഓഫീസുകള്‍ക്ക് വൈദ്യുതിക്ക് പണം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ;

(ഡി)കയ്പമംഗലം നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ്ണമായി സൌരോര്‍ജ്ജ വൈദ്യുതി ഉപയോഗിക്കുന്നതിനും, പ്രസ്തുത മണ്ഡലത്തെ സൌരോര്‍ജ്ജോപഭോഗ മണ്ഡലമായി പ്രഖ്യാപിക്കുന്നതിനും അനുസൃതമായി ഒരു പദ്ധതി ആവഷ്ക്കരിച്ച് നടപ്പിലാക്കുന്നതിനും നടപടി സ്വീകരിക്കുമോ ?

2049

തൃശൂര്‍ ജില്ലയില്‍ വൈദ്യൂതികണക്ഷനു വേണ്ടി ലഭിച്ച അപേക്ഷകള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

()ഗാര്‍ഹിക കണക്ഷന്‍ ലഭിക്കുന്നതിനായി തൃശൂര്‍ ജില്ലയില്‍ എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുളളതെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത അപേക്ഷകളില്‍ എത്രയെണ്ണത്തിന്‍മേല്‍ തീര്‍പ്പ് കല്പിച്ചിട്ടുണ്ടെന്നറിയിക്കുമോ;

(സി)അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് എല്ലാ അപേക്ഷകര്‍ക്കും വൈദ്യൂതി കണക്ഷന്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

2050

കാവാലം സബ്സ്റേഷന്‍ നിര്‍മ്മാണം

ശ്രീ. തോമസ് ചാണ്ടി

കാവാലം സബ്സ്റേഷന്‍ നിര്‍മ്മാണത്തിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ ?

2051

മാവേലിക്കര നിയോജകമണ്ഡലത്തിലെ വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. ആര്‍. രാജേഷ്

()മാവേലിക്കര നിയോജകമണ്ഡലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ ഭൂഗര്‍ഭ കേബിള്‍ സംവിധാനം നടപ്പിലാക്കുവാന്‍ നടപടി ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)ഏതു പദ്ധതിയിലാണ് പ്രസ്തുത പ്രവൃത്തി ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(സി)പ്രസ്തുത പദ്ധതിക്കാവശ്യമായ ചെലവ് കണക്കാക്കിയിട്ടുണ്ടോ; പദ്ധതിയുടെ നിലവിലുളള സ്ഥിതി വ്യക്തമാക്കുമോ;

(ഡി)മാവേലിക്കര മണ്ഡലത്തില്‍ വൈദ്യുതി സെക്ഷന്‍ ഓഫീസ് ആരംഭിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ;

()മാവേലിക്കര പുന്നമ്മൂട് ളാഹ ജംഗ്ഷനില്‍ റോഡിലേക്കിറങ്ങി സ്ഥിതി ചെയ്യുന്ന ട്രാന്‍സ്ഫോര്‍മര്‍ വശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന പരാതി പരിശോധിക്കുമോ; ഇതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

2052

ആറ്റിങ്ങല്‍ സബ് സ്റേഷന്‍ നിര്‍മ്മാണം

ശ്രീ. ബി. സത്യന്‍

()നിര്‍ദ്ദിഷ്ട ആറ്റിങ്ങല്‍ സബ് സ്റേഷന്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ; വ്യക്തമാക്കാമോ ;

(ബി)പൂര്‍ണ്ണമായും കേന്ദ്ര ഫണ്ട് പ്രയോജനപ്പെടുത്തുന്ന അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന ആറ്റിങ്ങല്‍ പട്ടണത്തിന് വളരെ അത്യാവശ്യവുമായ സബ് സ്റേഷന്‍ നിര്‍മ്മാണത്തിന് ഒരു വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ തടസ്സം നില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ആറ്റിങ്ങല്‍ സബ് സ്റേഷന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ?

2053

റെയില്‍വെ ബഡ്ജറ്റ്

ശ്രീ..എം.ആരിഫ്

()2013-14 ലെ റെയില്‍വെ ബഡ്ജറ്റ് സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദക്ഷിണ റെയില്‍വെ ചെന്നൈയില്‍ വിളിച്ചു ചേര്‍ത്ത ആലോചനയോഗത്തില്‍ സംസ്ഥാനത്തെ റെയില്‍വെയുടെ ചുമതലയുളള മന്ത്രിയും എം.പി മാരും പങ്കെടുത്തിരുന്നില്ല എന്ന പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പങ്കെടുക്കാത്തത് എന്തുകൊണ്ടാണ്; അറിയിക്കുമോ?

2054

റെയില്‍വേ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനം സമര്‍പ്പിച്ചിരുന്ന നിര്‍ദ്ദേശങ്ങള്‍

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

()2013-2014 വര്‍ഷത്തെ കേന്ദ്ര റെയില്‍വേ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനം സമര്‍പ്പിച്ചിരുന്ന, നിര്‍ദ്ദേശങ്ങള്‍ വിശദമാക്കുമോ;

(ബി)പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ ഏതെല്ലാം റെയില്‍വേ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചെന്ന് വിശദമാക്കാമോ;

(സി)റെയില്‍വെ ബഡ്ജറ്റിനു മുമ്പായി സംസ്ഥാനത്തെ ലോകസഭാ രാജ്യസഭാംഗങ്ങളുടെ യോഗം വിളിച്ചിരുന്നോ; പ്രസ്തുത യോഗത്തിലെ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഏതെല്ലാം നിര്‍ദ്ദേശങ്ങളാണ് കേന്ദ്ര റെയില്‍വേയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചതെന്ന് വിശദമാക്കാമോ;

(ഡി)പ്രസ്തുത നിര്‍ദ്ദേശങ്ങളില്‍ ഏതിനൊക്കെ റെയില്‍വെ ബഡ്ജറ്റില്‍ മതിയായ തുക നീക്കിവച്ചെന്ന് വിശദീകരിക്കാമോ?

2055

റെയില്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ചിട്ടുളള പദ്ധതികള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

,, റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()കേന്ദ്ര റെയില്‍ ബജറ്റുകളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തിനുവേണ്ടി പ്രഖ്യാപിച്ചിട്ടുളള പദ്ധതികളില്‍ നാളിതുവരെ നടപ്പില്‍ വരാത്ത പദ്ധതികള്‍ ഏതെല്ലാം;

(ബി)ഇപ്രകാരം പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍ പ്രവര്‍ത്തിപഥത്തില്‍ എത്തിക്കുന്നതിന് തടസ്സമായി നില്ക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമാണെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ നല്കുമോ;

(സി)ഇപ്രകാരം പ്രഖ്യാപിക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനും എന്തു സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുളളത്?

2056

റെയില്‍വേ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ട് നടപ്പിലാക്കാത്ത പദ്ധതികള്‍

ശ്രീ.വി.ചെന്താമരാക്ഷന്‍

() മുന്‍ റെയില്‍വേ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചതും ഇനിയും നടപ്പാക്കാത്തതുമായ പദ്ധതികള്‍ നടപ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;

(ബി)പാലക്കാട്ടെ സ്ളീപ്പര്‍ പ്ളാന്റ് (2005-2006) തിരുവനന്തപുരം ബോട്ടിലിങ്ങ് പ്ളാന്റ്, ചേര്‍ത്തലയില്‍ ഓട്ടോക്ളാസ്സുമായി ചേര്‍ന്നുള്ള കോച്ചുനിര്‍മ്മാണ ഫാക്ടറി (2007-08) പാലക്കാട്ട് കോച്ചുഫാക്ടറി (2008-2009), തിരുവനന്തപുരത്തെ റെയില്‍വേ മെഡിക്കല്‍ കോളേജ് (2009-10) കൊല്ലത്തെ മെമുഷെഡ്, ആലപ്പുഴ ചേര്‍ത്തല വാഗണ്‍ ഫാക്ടറി (2011-12) കോട്ടയത്തും നേമത്തും കോച്ച് ഡിപ്പോ (2011-12) എന്നീ ബഡ്ജറ്റ് പ്രഖ്യാപനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കുമോ?

2057

എറണാകുളം- കായംകുളം തീരദേശ റെയില്‍വേ വികസനം

ശ്രീ. സി. കെ. സദാശിവന്‍

()2013ലെ റെയില്‍ ബഡ്ജറ്റില്‍ എറണാകുളം-കായംകുളം തീരദേശ റെയില്‍വേ വികസനത്തിന് എന്തു തുക നീക്കിവച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;

(ബി)തീരദേശ റെയില്‍വേ സ്റേഷന്റെ വികസനത്തിന് എന്തെങ്കിലും പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ;

(സി)തീരദേശപ്പാതയിലൂടെ ഏതെങ്കിലും പുതിയ ട്രെയിന്‍ സര്‍വ്വീസാരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2058

റയില്‍വേ പാത ഇരട്ടിപ്പിക്കല്‍

ശ്രീ. വി.എസ്.സുനില്‍ കുമാര്‍

ശ്രീമതി ഇ.എസ്. ബിജിമോള്‍

ശ്രീ. കെ. രാജൂ

ശ്രീമതി ഗീതാ ഗോപി

()പാത ഇരട്ടിപ്പിക്കലിനായി അനുവദിച്ച തുക റയില്‍വേയ്ക്ക് തിരിച്ചു നല്‍കിട്ടുള്ളതായി സംസ്ഥാന ഗവണ്‍മെന്റിനെ അറിയിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിനായി എത്ര തുക അനുവദിച്ചു, എത്ര തുക തിരിച്ചു നല്‍കി;

(ബി)പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നിറുത്തിവയ്ക്കുന്നതായി സംസ്ഥാന ഗവണ്‍മെന്റിനെ അറിയിച്ചിട്ടുണ്ടോ; എങ്കില്‍ നിറുത്തിവയ്ക്കുന്നതെന്തുകൊണ്ടാണെന്ന് അറിയിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കമോ;

(സി)പ്രസ്തുത ജോലിക്ക് ആവശ്യമായ മണ്ണ് ലഭിച്ചില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ നടപടിയെടുക്കാതിരിന്നതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ?

2059

റെയില്‍പ്പാതകളുടെ ഇരട്ടിപ്പിക്കല്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()മുന്‍വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ വിവിധ റെയില്‍പ്പാതകള്‍ ഇരട്ടിപ്പിക്കുകയും വൈദ്യുതീകരിക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നത് നടപ്പാക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)വിവിധ വര്‍ഷങ്ങളില്‍ ഏതെല്ലാം പാതകള്‍ ഇരട്ടിപ്പിക്കുന്നതിനും വൈദ്യുതീകരിക്കുന്നതിനുമാണ് പ്രഖ്യാപനമുണ്ടായിട്ടുളളതെന്നും അതില്‍ ഇതുവരെ ഏതെല്ലാം പ്രവര്‍ത്തികള്‍ നടന്നുവെന്നും വ്യക്തമാക്കുമോ?

2060

റെയില്‍വേ സ്വകാര്യപങ്കാളിത്തത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതികള്‍

ശ്രീ. എം.. ബേബി

,, വി. ശിവന്‍കുട്ടി

,, എം. ഹംസ

,, കെ. ദാസന്‍

()പന്ത്രണ്ടാം പദ്ധതിക്കാലത്ത് റെയില്‍വേ സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സംസ്ഥാന സര്‍ക്കാര്‍ എന്തെങ്കിലും പദ്ധതി നിര്‍ദ്ദേശിച്ചിട്ടുണ്ടോ;

(സി)ഏതെല്ലാം സ്വകാര്യ സംരംഭകരാണ് പ്രസ്തുത പദ്ധതിയിന്‍കീഴില്‍ സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ തയ്യാറായിട്ടുള്ളതെന്ന് വിശദമാക്കാമോ ;

(ഡി)റെയില്‍വേയുടെ നിലവിലുള്ള ഏതെല്ലാം സംവിധാനങ്ങളാണ് സ്വകാര്യ പങ്കാളിത്തത്തിനായി വിട്ടുകൊടുക്കാന്‍ പോകുന്നതെന്ന് വ്യക്തമാക്കാമോ ?

<<back

>>next page

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.