UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >14th KLA >22nd Session>Unstarred questions Answers
  Answer  Provided    Answer  Not Yet Provided

FOURTEENTH   KLA - 22nd SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                          Questions  and Answers

വനമേഖലയിലെ കോവിഡ് പ്രതിരോധം

840.

ശ്രീ . .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാനം അടച്ചുപൂട്ടലില്‍ ആയ സാഹചര്യത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയ വനമേഖലയിലെ ആദിവാസി ഊരുകള്‍ക്ക് വനം വകുപ്പ് എന്തൊക്കെ സഹായങ്ങളാണ് ലഭ്യമാക്കിയത്;

( ബി )

വനം വകുപ്പിന് കീഴിലുളള ഏതൊക്കെ സ്ഥാപനങ്ങള്‍ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളാക്കിയെന്നറിക്കുമോ;

( സി )

വനം മേഖലയില്‍ കോവിഡ് വ്യാപിക്കുന്നത് നിയന്ത്രിക്കുന്നതിന് വനം വകുപ്പ് എന്തെങ്കിലും പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?

ബഫര്‍ സോൺ കരട് വിജ്ഞാപനം പുന:പരിശോധിക്കുന്നതിന് നടപടി

841.

ശ്രീ. ആൻ്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ, കീരംപാറ ഗ്രാമപഞ്ചായത്തുകളിലെ ജനവാസമേഖല ഉള്‍പ്പെടുന്ന തട്ടേക്കാട് പക്ഷിസങ്കേത കേന്ദ്രത്തിന്റെ ഒരു കി.മി. ദൂരം ചുറ്റളവിലുള്ള പ്രദേശങ്ങളെ അതിതീവ്ര പരിസ്ഥിതി ലോല മേഖലയാക്കി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കരട് വിജ്ഞാപനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

( ബി )

വന്യമൃഗങ്ങള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ജീവിതദുരിതമനുഭവിക്കുന്ന പ്രദേശവാസികള്‍ക്ക് വീണ്ടും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് ബഫര്‍ സോൺ പ്രഖ്യാപനമെന്നതിനാല്‍ ഇപ്പോള്‍ ഇറക്കിയിട്ടുള്ള കരട് വിജ്ഞാപനം പുന:പരിശോധിക്കുന്നതിനുവേണ്ട ഇടപെടല്‍ നടത്തുമോ; വിശദമാക്കാമോ;

( സി )

പ്രദേശവാസികളുടെ ഇത്തരത്തിലുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് പ്രസ്തുത തീരുമാനം പിൻവലിക്കുന്നതിനും ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കി പകരം വന പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കരട് വിജ്ഞാപനം പുതുക്കി ഇറക്കുന്നതിനും വേണ്ട ഇടപെടല്‍ നടത്തുമോ; വിശദമാക്കാമോ?

വനാവകാശരേഖ നല്‍കിയിട്ടുള്ള ഭൂമിയിലെ കൃഷി ഉദ്യോഗസ്ഥര്‍ വെട്ടിനശിപ്പിച്ച സംഭവം

842.

ശ്രീ. എസ്. രാജേന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ദേവികുളം നിയോജകമണ്ഡലത്തിലെ തുമ്പിപ്പാറ, കട്ടമുടി, ചാറ്റുപാറ, കൊരങ്ങാട്ടി പ്രദേശങ്ങളിലെ ആദിവാസികള്‍ക്ക് വനാവകാശരേഖ നല്‍കിയിട്ടുള്ള ഭൂമിയിലെ ഏലം കൃഷി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍, വന്‍കിടമുതലാളിമാരാണ് വനഭൂമി കൈവശം വച്ചിരിക്കുന്നത് എന്ന ദേവികുളം ഡി.എഫ്..യുടെ പത്രമാധ്യമങ്ങളിലൂടെയുള്ള പ്രതികരണത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കാമോ;

( ബി )

ദേവികുളം ഡി.എഫ്..യുടെ പ്രതികരണത്തില്‍ പറയുന്ന കൈയ്യേറ്റങ്ങള്‍ ഏതൊക്കെയാണെന്നും അവ തിരിച്ച് പിടിക്കുന്നതിന് ദേവികുളം ഡി.എഫ്.. സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ;

( സി )

പ്രസ്തുത കൈയ്യേറ്റങ്ങളെപ്പറ്റി ദേവികുളം ഡി.എഫ്..യോ വനംവകുപ്പോ നടപടികള്‍ക്കായി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ വനം വകുപ്പിന്റെ ഭൂമി കൈയ്യേറാന്‍ അനുവദിച്ച ദേവികുളം ഡി.എഫ്..യ്ക്കെതിരെ എന്ത് നടപടിയാണ് എടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

പെരുമ്പെട്ടി വില്ലേജിലെ കെെവശഭൂമിയുടെ സംയുക്ത സര്‍വ്വേ

843.

ശ്രീ. രാജു എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പെരുമ്പെട്ടി വില്ലേജിലെ കെെവശഭൂമിയുടെ സംയുക്ത സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിരുന്നോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ; ഈ സര്‍വ്വേ നിര്‍ത്തിവയ്ക്കാന്‍ വനം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ കാരണം വിശദമാക്കാമോ;

( ബി )

സംയുക്ത സര്‍വ്വേ നിശ്ചിത സമയപരിധിയ്ക്കുള്ളില്‍ പൂര്‍ത്തീകരിക്കണം എന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചിരുന്നോ;

( സി )

പ്രസ്തുത കര്‍ഷകരുടെ ഭൂമി നോട്ടിഫെെഡ് വനഭൂമിക്ക് പുറത്താണെന്നുളള ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ കെെവശഭൂമിക്ക് പട്ടയം നല്‍കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ;

( ഡി )

പട്ടയം നല്‍കുന്നതിന് വനം വകുപ്പിന്റെ ഭാഗത്തു നിന്നും എന്തെങ്കിലും തടസ്സം ഉണ്ടോ; വിശദമാക്കാമോ; ഇത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത്; വിശദീകരിക്കാമോ?

വയനാട് ജില്ലയിലെ വനഭൂമി വിതരണം

844.

ശ്രീ .സി .കെ .ശശീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വയനാട് ജില്ലയില്‍ സംയുക്ത പരിശോധനയുടെ ഭാഗമായി എത്ര ഏക്കര്‍ വനഭൂമി വിതരണത്തിനായി ലഭ്യമായിട്ടുണ്ടെന്ന് അറിയിക്കാമോ; ആയതിന്റെ താലൂക്ക് തിരിച്ചുളള കണക്ക് വ്യക്തമാക്കാമോ;

( ബി )

ഈ സര്‍ക്കാരിന്റെ കാലത്ത് ഇത്തരത്തില്‍ എത്ര ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്ന് അറിയിക്കാമോ; വിശദമാക്കാമോ;

( സി )

ഇത്തരത്തില്‍ കണ്ടെത്തിയ ഭൂമിയില്‍ എത്ര ഏക്കര്‍ ഭൂമി വിതരണം ചെയ്തു; താലൂക്കടിസ്ഥാനത്തില്‍ കണക്ക് വ്യക്തമാക്കാമോ;

( ഡി )

വനാവകാശ നിയമപ്രകാരം വയനാട് ജില്ലയില്‍ ആദിവാസികള്‍ക്ക് വിതരണം ചെയ്യുന്നതിന് എത്ര ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്; ഇതില്‍ എത്ര ഏക്കര്‍ ഭൂമി വിതരണം ചെയ്തു; താലൂക്ക് തിരിച്ച് കണക്ക് വ്യക്തമാക്കാമോ?

കര്‍ഷകര്‍ കൈവശം വച്ചിട്ടുള്ള ഭൂമി

845.

ശ്രീ. കെ.യു. ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

..(കൈ)നം.261/20/റവ. ഉത്തരവ് പ്രകാരം ഫുഡ് പ്രൊഡക്ഷന്‍ ഏരിയ-യിലെ കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതിന് നിലവില്‍ തടസ്സങ്ങള്‍ ഉണ്ടോ എന്ന് വ്യക്തമാക്കുമോ;

( ബി )

സംസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ മരം മുറിക്കുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടസ്സം നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;

( സി )

കാട്ടുപന്നികളെ വെര്‍മിന്‍ ഗണത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികളുടെ പുരോഗതി വ്യക്തമാക്കുമോ;

( ഡി )

01.01.1977നു മുന്‍പ് കര്‍ഷകര്‍ കൈവശം വച്ചിട്ടുള്ള ഭൂമി, ജോയിന്റ് വെരിഫിക്കേഷന്‍ നടത്തി ജണ്ട കെട്ടി അതിര്‍ത്തി നിശ്ചയിച്ചിട്ടുള്ളതിനാല്‍, ജണ്ടക്ക് പുറത്തുള്ള കൈവശ ഭൂമിക്ക് പട്ടയം നല്‍കുന്നതിന് വനം വകുപ്പിന് തടസ്സങ്ങളുണ്ടോ എന്ന് വ്യക്തമാക്കുമോ?

സംസ്ഥാനത്തെ വനവിസ്തൃതി

846.

ശ്രീ . മുല്ലക്കര രത്‌നാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ മൊത്തം വനവിസ്തൃതി എത്രയാണെന്ന് അറിയിക്കുമോ;

( ബി )

വനവിസ്തൃതി വര്‍ദ്ധിപ്പിക്കാനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

( സി )

ഈ സര്‍ക്കാരിന്റെ കാലത്ത് വനവിസ്തൃതിയിലുണ്ടായ വര്‍ദ്ധന കണക്ക് വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ?

പമ്പാ -ത്രിവേണിയില്‍ പ്രളയാനന്തരം അടിഞ്ഞുകൂടിയ മണല്‍

847.

ശ്രീമതി ഷാനിമോൾ ഉസ്മാൻ

ശ്രീ. വി .ഡി. സതീശൻ

ശ്രീ. കെ. എസ്. ശബരീനാഥൻ

ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പമ്പാ -ത്രിവേണിയില്‍ 2018-ലെ പ്രളയാനന്തരം അടിഞ്ഞുകൂടിയ മണല്‍ രണ്ടു വര്‍ഷത്തോളം നീക്കാതെ പൊടുന്നനെ ദുരന്തനിവാരണനിയമത്തിന്റെ പരിധിയില്‍പ്പെടുത്തി ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ മറവില്‍ ഒരു സ്വകാര്യകമ്പനിക്ക് കെെമാറാനുള്ള പത്തനംതിട്ട ജില്ലാ കളക്ടറുടെ ഉത്തരവില്‍ എന്തെങ്കിലും അന്വേഷണം വനം വകുപ്പ് നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;

( ബി )

പത്തനംതിട്ട ജില്ലാ കളക്ടറുടെ പ്രസ്തുത ഉത്തരവ് വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മരവിപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ;

( സി )

പ്രസ്തുത സ്ഥലം വനം വകുപ്പിന്റെ അധീനതയിലുള്ളതാണോ; ആണെങ്കില്‍ വനം വകുപ്പിന്റെ അധീനതയിലുള്ള മണല്‍ വനം വകുപ്പിന്റെ അറിവില്ലാതെ ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ മറവില്‍ ഒരു സ്വകാര്യകമ്പനിക്ക് കെെമാറിയ നടപടി അഴിമതി നടത്താനുള്ള നീക്കമായിരുന്നുവെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?

ദേവികുളം ഡി.എഫ്..- യുടെ അധികാര പരിധിയിലുള്ള മേഖലകളിലെ വനഭൂമി കൈയ്യേറ്റം

848.

ശ്രീ. എസ്. രാജേന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ദേവികുളം ഡി.എഫ്..- യുടെ അധികാര പരിധിയിലുള്ള മേഖലകളില്‍ വനഭൂമി കൈയ്യേറിയതിന് എതിരെ എടുത്തിട്ടുള്ള കേസുകള്‍ എത്രയാണെന്നും, അവ ഓരോന്നും ഏതൊക്കെ വ്യക്തികള്‍/സ്ഥാപനങ്ങള്‍ക്ക് എതിരെയാണെന്നും വ്യക്തമാക്കാമോ;

( ബി )

പ്രസ്തുത കേസുകളില്‍ ഓരോന്നിലും കൈയ്യേറിയ ഭൂമി ഏതൊക്കെയാണെന്നും, കൈയ്യേറിയ ഭൂമിയുടെ അളവും വ്യക്തമാക്കാമോ;

( സി )

പ്രസ്തുത കേസുകളില്‍ ഓരോന്നിലേയും നിയമ നടപടികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?

മണിയാറന്‍കുടി - ഉടുമ്പന്നൂര്‍ റോഡിന്റെ രണ്ടാംഘട്ട നിര്‍മ്മാണം

849.

ശ്രീ. റോഷി അഗസ്റ്റിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഇടുക്കി, തൊടുപുഴ നിയോജകമണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മണിയാറന്‍കുടി- ഉടുമ്പന്നൂര്‍ റോഡിന്റെ വനമേഖയില്‍കൂടിയുള്ള ഭാഗം കോണ്‍ക്രീറ്റ് ചെയ്യുന്നതിന് ആദ്യഘട്ടമായി ഒരു കോടി രൂപ അനുവദിച്ച പ്രവൃത്തിയുടെ രണ്ടാംഘട്ട നിര്‍മ്മാണത്തിനായി എം.എല്‍.. .ഡി.എസില്‍ നിന്നും അനുവദിച്ചിട്ടുള്ള ഒരു കോടി രൂപ വിനിയോഗിക്കുന്നതിന് എന്തെങ്കിലും സാങ്കേതികതടസ്സം നിലനില്‍ക്കുന്നുണ്ടോ;

( ബി )

ഇല്ലെങ്കില്‍ ഫോറസ്റ്റ് ഡെവലപ്പ്മെന്‍റ് ഏജന്‍സി മുഖേന റോഡ് നിര്‍മ്മിക്കുന്നതിന് അനുമതി ലഭ്യമാക്കുമോ?

മണിയാര്‍-കട്ടച്ചിറ, തണ്ണിതോട്-മണ്ണീറ റോഡ് നിര്‍മ്മാണം

850.

ശ്രീ. കെ.യു. ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വനംവകുപ്പിന്റെ അധീനതയിലുള്ള മണിയാര്‍-കട്ടച്ചിറ റോഡ് (ചിറ്റാര്‍ പഞ്ചായത്ത്), തണ്ണിതോട്-മണ്ണീറ റോഡ് (തണ്ണിതോട് പഞ്ചായത്ത്) എന്നിവ ബി.എം.ബി.സി. നിലവാരത്തില്‍ നിര്‍മ്മിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;

( ബി )

അതിന്റെ നടപടിക്രമങ്ങള്‍ തുടങ്ങിയോ; നിലവിലെ സ്ഥിതി അറിയിക്കുമോ?

പമ്പയിലെ പ്രളയാനന്തര മണല്‍ നീക്കം

851.

ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ

ശ്രീ . എം . വിൻസെൻറ്

ശ്രീ. പി. ടി. തോമസ്

ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പമ്പ ത്രിവേണിയില്‍ പ്രളയാനന്തരം അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യാന്‍ ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ മറവില്‍ ഒരു സ്വകാര്യകമ്പനിക്ക് നല്‍കിയ ഉത്തരവിന്‍പ്രകാരം സര്‍ക്കാരിന് ഭീമമായ നഷ്ടം സംഭവിച്ചതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

നഷ്ടത്തില്‍ നീങ്ങുന്ന ഒരു പൊതുമേഖല സ്ഥാപനത്തിന് മണല്‍ നീക്കാനുള്ള അനുമതി നല്‍കിയത് ചട്ടങ്ങള്‍ പാലിച്ചാണോ എന്ന് വിശദമാക്കാമോ;

( സി )

ഈ പൊതുമേഖല സ്ഥാപനം സമാനരീതിയില്‍ മണല്‍ നീക്കം ചെയ്ത അവസരങ്ങളില്‍ ആരോപണങ്ങള്‍ നേരിട്ടിട്ടുണ്ടോ എന്ന് വിശദമാക്കാമോ;

( ഡി )

ഈ പൊതുമേഖല സ്ഥാപനം മണല്‍ നീക്കം ചെയ്യാനുള്ള ജോലി ഒരു സ്വകാര്യകമ്പനിക്ക് നല്‍കിയത് നിയമാനുസൃതമാണോ ;

( )

വിരമിക്കുന്നതിനു തൊട്ടുമുന്‍പ് ചീഫ് സെക്രട്ടറി അടക്കം ഹെലികോപ്റ്റര്‍ യാത്ര നടത്തി പൊതുമേഖല സ്ഥാപനത്തിന് അനധികൃതമായി മണല്‍ നല്‍കാന്‍ ഒത്തുകളിച്ചു എന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

കാട്ടുതീ തടയുന്നതിന് നടപടി

852.

ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് കാട്ടുതീ മൂലം വനമേഖല കത്തിനശിച്ച് വര്‍ഷംതോറും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടാകുന്നുണ്ടോ;

( ബി )

2016ന് ശേഷം സംസ്ഥാനത്ത് എത്ര കാട്ടുതീ കേസുകള്‍ ഉണ്ടായി എന്നും അതില്‍ എത്ര ഹെക്ടര്‍ വനം നശിച്ചുവെന്ന് വ്യക്തമാക്കുമോ ;

( സി )

കാട്ടുതീ തടയുന്നതിന് വനംവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ എന്തൊക്കെയാണ്; ആധുനിക ഉപകരണങ്ങള്‍ വനംവകുപ്പിന് ലഭ്യമാണോ; ഇല്ലെങ്കില്‍ അത് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

വനവിസ്തൃതിയില്‍ വര്‍ദ്ധന

853.

ശ്രീ. അനിൽ അക്കര : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ആഗോള തലത്തില്‍ വനനശീകരണം പ്രകൃതിക്ക് കനത്ത ദോഷം ഏല്പിച്ചുകൊണ്ട് വര്‍ദ്ധിക്കുമ്പോഴും സംസ്ഥാനത്ത് വനവിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിന് സാധിച്ചിട്ടുണ്ടോ;

( ബി )

കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാനത്ത് വനവിസ്തൃതിയില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധന വിശദമാക്കുമോ; അതില്‍ അതിനിബിഡവന, നിബിഡവനമേഖലയില്‍ ഉണ്ടായ വര്‍ദ്ധനവ് എത്രയാണ്;

( സി )

വനവിസ്തൃതി ഇനിയും കൂട്ടുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതിനായി നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തൊക്കെയാണ് വിശദമാക്കാമോ?

മറയൂരിലെ ചന്ദനമോഷണം

854.

ശ്രീമതി ഷാനിമോൾ ഉസ്മാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മറയൂരില്‍ ചന്ദനമോഷണംമൂലം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ എത്ര ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്;

( ബി )

മറയൂരില്‍ ചന്ദനമോഷണങ്ങളുടെ എണ്ണം കുറച്ച് കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ് ;

( സി )

മോഷണം കണ്ടെത്തുന്നതിന് ചന്ദനവനത്തില്‍ സെന്‍സറുകള്‍ സ്ഥാപിക്കുന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; ഇതിനായി യു.എന്‍.ഡി.പി.യുടെ സഹായം ലഭ്യമായിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

വനമേഖലയുടെ നിലവാരം

855.

ശ്രീ . എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ വനമേഖലയുടെ നിലവാരം വര്‍ഷംതോറും കുറയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ;

( ബി )

വനമേഖലയുടെ വലിയ ഒരു ഭാഗം പാട്ടത്തിന് നല്‍കി അവിടെ സ്വാഭാവികവനം നശിപ്പിച്ച് അക്കേഷ്യ, സില്‍വര്‍ ഓക്ക്, യൂക്കാലി, തേക്ക് തുടങ്ങിയവ വച്ച് പിടിപ്പിക്കുന്നത് വനമേഖലയുടെ നിലവാരം കുറയ്ക്കുവാന്‍ ഇടയാക്കിയിട്ടില്ലേയെന്നറിയ്ക്കുമോ;

( സി )

സംസ്ഥാനത്ത് എത്ര ഹെക്ടര്‍ വനഭൂമി, ഏതൊക്കെ കമ്പനികള്‍ക്ക് ഇത്തരത്തില്‍ പാട്ടത്തിന് നല്‍കിയിട്ടുണ്ടെന്നറിയുമോ ; എങ്കില്‍ വിശദാംശം നല്‍കുമോ?

തേക്കടി ആനവച്ചാൽ ചെക്ക് ഡാമും തോടും പുനരുദ്ധാരണം

856.

ശ്രീമതി ഇ. എസ്. ബിജിമോൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തേക്കടി ആനവച്ചാൽ ചെക്ക് ഡാമും തോടും മണ്ണടിഞ്ഞ് നികന്നു പോയതിനെ തുടര്‍ന്ന് കുമളി ടൗണിലും പരിസര ജനവാസ മേഖലയിലും മഴക്കാലങ്ങളിൽ വെള്ളക്കെട്ടുണ്ടായി നിരവധി ദിവസങ്ങളോളം ജനജീവിതം സ്തംഭിക്കുന്നതു ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ ?

വനമേഖലയിൽ വേനൽക്കാലത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍

857.

ശ്രീമതി ഇ. എസ്. ബിജിമോൾ

ശ്രീ. കെ. രാജൻ

ശ്രീ. എൽദോ എബ്രഹാം

ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വരുന്ന വേനല്‍ക്കാലത്തെ നേരിടുന്നതിന് വനമേഖലയില്‍ എന്തൊക്കെ മുന്നൊരുക്കങ്ങളാണ് നടത്തുന്നതെന്ന് വ്യക്തമാക്കുമോ;

( ബി )

ജലലഭ്യതയും ഭക്ഷണലഭ്യതയും കുറയുന്നതിനാല്‍ വേനല്‍ക്കാലത്ത് വന്യജീവികള്‍ കൂടുതലായി നാട്ടിലേക്കിറങ്ങാനുള്ള സാധ്യത കുറയ്ക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ;

( സി )

വേനല്‍ക്കാലത്ത് കാട്ടുതീ പിടിക്കുന്നത് വ്യാപകമാകാന്‍ സാധ്യതയുള്ളതിനാല്‍ അതിനെ നേരിടുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ;

( ഡി )

കാട്ടുതീ അണയ്ക്കുന്നതിന് കാട്ടിനുള്ളില്‍ കടന്ന് ചെല്ലാവുന്ന ഫയര്‍ റെസ്പോണ്ട് വാഹനങ്ങള്‍ നിലവിലുണ്ടോ;

( )

എങ്കില്‍ കൂടുതല്‍ റെസ്പോണ്ട് വാഹനങ്ങള്‍ കാട്ടുതീ സാധ്യതയുള്ള മേഖലകളില്‍ വിന്യസിക്കുമോ; വ്യക്തമാക്കുമോ?

വനം, വന്യജീവി വകുപ്പ് മുഖേന നടപ്പിലാക്കിയിട്ടുള്ള പദ്ധതികള്‍

858.

ശ്രീ. സി.കെ. ഹരീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പാറശ്ശാല മണ്ഡലത്തില്‍ ഈ സര്‍ക്കാര്‍ കാലയളവില്‍ വനം, വന്യജീവി വകുപ്പ് മുഖേന നടപ്പിലാക്കിയിട്ടുള്ള പദ്ധതികള്‍ ഏതൊക്കെയാണെന്നും അതിനുവേണ്ടി അനുവദിച്ച തുക എത്രയാണെന്നും വ്യക്തമാക്കുമോ;

( ബി )

ഈ സര്‍ക്കാര്‍ കാലയളവില്‍ പാറശ്ശാല നിയോജകമണ്ഡലത്തില്‍ വനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയതെന്നും ആയതിന് എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;

( സി )

ആയതിന്റെ പ്രവര്‍ത്തനപുരോഗതി അറിയിക്കാമോ?

വനമേഖലകള്‍ക്ക് ചുറ്റും ബഫര്‍ സോണ്‍ സൃഷ്ടിക്കല്‍

859.

ശ്രീ . കെ. സി . ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വനമേഖലയുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വനമേഖലകള്‍ക്കും ചുറ്റും ഒരു കി.മീ. ചുറ്റളവില്‍ ബഫര്‍ സോണ്‍ സൃഷ്ടിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ഇതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

( ബി )

ഇതിലൂടെ വനവിസ്തൃതിയില്‍ എത്ര ശതമാനം വര്‍ദ്ധനവ് ഉണ്ടാക്കുവാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്;

( സി )

മനുഷ്യ വന്യജീവി സംഘട്ടനങ്ങളുടെ പേരില്‍ ജനവാസ മേഖല ഉള്‍പ്പെടെയുളള ഭാഗത്തേക്ക് വനവിസ്തൃതി വര്‍ദ്ധിപ്പിക്കുന്നത് കാര്‍ഷിക മേഖലയ്ക്കും, കര്‍ഷകര്‍ക്കും ഒരുപോലെ പ്രതിസന്ധി സൃഷ്ടിക്കുകയില്ലേ എന്ന് വെളിപ്പെടുത്താമോ;

( ഡി )

എങ്കില്‍ ഇക്കാര്യത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് കെെക്കൊണ്ടിട്ടുളളതെന്ന് വ്യക്തമാക്കുമോ?

പമ്പാ - ത്രിവേണിയില്‍ പ്രളയാനന്തരം അടിഞ്ഞുകൂടിയ മണല്‍

860.

ശ്രീ. റോജി എം. ജോൺ

ശ്രീ . സണ്ണി ജോസഫ്

ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പമ്പ-ത്രിവേണിയില്‍ പ്രളയാനന്തരം അടിഞ്ഞുകൂടിയ മണല്‍ നീക്കുന്നതിന് പത്തനംതിട്ട കളക്ടര്‍ ഇറക്കിയ ഉത്തരവ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിനു ശേഷമാണോ; വിശദാംശങ്ങള്‍ നല്‍കാമോ;

( ബി )

ജില്ലാ കളക്ടറുടെ പ്രസ്തുത നടപടി 1980 ലെ ഇന്ത്യന്‍ ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ടിന്റേയും കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാവ്യതിയാന വകുപ്പിന്റെ മുന്‍നിര്‍ദ്ദേശത്തിന്റേയും ലംഘനമാണെന്ന് കരുതുന്നുണ്ടോ;

( സി )

ഇന്ത്യന്‍ ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്റ്റ് 1980 അനുസരിച്ച് വനവുമായി ബന്ധപ്പെട്ട്, നദി ഉള്‍പ്പെടെയുള്ള ഏത് കാര്യങ്ങളെ സംബന്ധിച്ചുള്ള എല്ലാ അധികാരവും ചുമതലയും വനം വകുപ്പില്‍ മാത്രം നിക്ഷിപ്തമാണെന്ന് കരുതുന്നുണ്ടോ; അങ്ങനെയെങ്കില്‍ നൂറു കണക്കിന് ലോഡ് മണ്ണ് വനം വകുപ്പിനെ അറിയിക്കാതെ ഒരു സ്വകാര്യ കമ്പനി കടത്തിയിട്ടും അതില്‍ അന്വേഷണം നടത്താന്‍ വനം വകുപ്പ് തയ്യാറാവാത്തത് എന്തുകൊണ്ടാണ് എന്നറിയിക്കാമോ?

മിയാവാക്കി മാതൃകയില്‍ വനവല്‍ക്കരണ പദ്ധതി

861.

ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് മിയാവാക്കി മാതൃകയില്‍ വനവല്‍ക്കരണ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ;

( ബി )

ഏതൊക്കെ ജില്ലകളിലാണ് പദ്ധതി ആവിഷ്ക്കരിച്ചിട്ടുളളത്; ഇതിനായി എത്ര സ്ഥലങ്ങളാണ് കണ്ടെത്തിയിട്ടുളളത്;

( സി )

ഇപ്രകാരം നട്ട് വളര്‍ത്തുന്ന മരങ്ങളും ചെടികളും സംരക്ഷിക്കുന്നതിന് ആരെയാണ് ചുമതലപ്പെടുത്തിയിട്ടുളളത്;

( ഡി )

ഒരേക്കര്‍ സ്ഥലത്ത് മിയാവാക്കി വനം വെച്ച് പിടിപ്പിക്കുന്നതിന് എന്ത് ചെലവ് വരും; വ്യക്തമാക്കാമോ?

വനമേഖലക്കുളളില്‍ താമസിക്കുന്ന കോളനി നിവാസികളുടെ പുനരധിവാസം

862.

ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മനുഷ്യ വന്യജീവി സംഘട്ടനങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്ന വനമേഖലക്കുളളില്‍ താമസിക്കുന്ന കോളനി നിവാസികളെ വനത്തിന് പുറത്ത് പുനരധിവസിപ്പിക്കുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( ബി )

ഉള്‍വനത്തില്‍ നിന്ന് സ്വയം ഒഴിഞ്ഞ് പോകുന്നതിന് സന്നദ്ധത അറിയിക്കുന്ന കുടുംബങ്ങള്‍ക്ക് എന്തൊക്കെ സഹായമാണ് വനം വകുപ്പ് നല്‍കുന്നത്;

( സി )

എത്ര കുടുംബങ്ങളെ ഇതിനകം ഈ പദ്ധതി പ്രകാരം വനത്തിന് പുറത്ത് പുനരധിവസിപ്പിക്കുവാന്‍ കഴിഞ്ഞു എന്നറിയിക്കാമോ?

കുളങ്ങളുടെ നവീകരണം

863.

ശ്രീമതി പി. അയിഷാ പോറ്റി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കുളങ്ങളുടെ നവീകരണത്തിനായി വനം വകുപ്പ് പദ്ധതി തയ്യാറാക്കിയിരുന്നോ; ആയതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ;

( ബി )

പ്രസ്തുത പദ്ധതിയില്‍പ്പെടുത്തി കൊല്ലം ജില്ലയിലെ കുളങ്ങള്‍ നവീകരിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ വിവരങ്ങള്‍ നല്‍കുമോ?

ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ വനം വകുപ്പ് പ്രവര്‍ത്തനങ്ങള്‍

864.

ശ്രീ . പി . കെ . ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വനം വകുപ്പ് മുഖാന്തരം ഷൊര്‍ണ്ണൂര്‍ നിയോജകമണ്ഡലത്തില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയതെന്ന് വിശദമാക്കാമോ;

( ബി )

ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും പ്രവൃത്തിയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ?

വണ്ടൂര്‍ മണ്ഡലത്തിലെ വനം വകുപ്പ് പ്രവൃത്തികള്‍

865.

ശ്രീ. . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

01.06.2016 മുതല്‍ 31.12.2020 വരെ വനം വകുപ്പില്‍ നിന്ന് വണ്ടൂര്‍ നിയോജക മണ്ഡലത്തില്‍ അനുവദിച്ച പ്രവൃത്തികളുടെ പേര്, തുക എന്നിവയുടെ വിശദാംശം വര്‍ഷാടിസ്ഥാനത്തില്‍ നല്‍കാമോ;

( ബി )

ഓരോ പ്രവൃത്തിയുടേയും നിലവിലെ സ്ഥിതി എന്തെന്ന് വ്യക്തമാക്കാമോ?

വൈപ്പിന്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍

866.

ശ്രീ. എസ്. ശർമ്മ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വനം വകുപ്പ് മുഖാന്തരം വൈപ്പിന്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ?

ഫോറസ്റ്റ് ഡിപ്പോ വാച്ചര്‍

867.

ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഫോറസ്റ്റ് ഡിപ്പോ വാച്ചര്‍ തസ്തികയിലെ പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ (കാറ്റഗറി നമ്പര്‍ 354/2016) നിന്നും ഇതുവരെ നടത്തിയ നിയമനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

( ബി )

ഈ തസ്തികയില്‍ വരുന്ന ഒഴിവുകള്‍ മുഴുവനും യഥാസമയം പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

( സി )

പ്രസ്തുത തസ്തികയില്‍ ജോലി ചെയ്തുവരുന്നവര്‍ക്ക് പ്രമോഷന്‍ ലഭിക്കുന്നതിന് കാലതാമസം നേരിടുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ലക്ഷ്യമാക്കാമോ?

വനം വകുപ്പിലെ ജീവനക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ

868.

ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ മരണമടയുന്ന വനം വകുപ്പിലെ സ്ഥിരം ജീവനക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( ബി )

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയില്‍ എത്ര വനം വകുപ്പ് ജിവനക്കാര്‍ക്ക് ജീവഹാനി സംഭവിച്ചു; അതില്‍ സ്ഥിരം/താല്ക്കാലിക ജീവനക്കാരെത്ര എന്നറിയിക്കാമോ ;

( സി )

ക്ലേശകരമായ സാഹചര്യത്തിലും, അപകട സാധ്യത കൂടിയ വനം സംരക്ഷണ പ്രവത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വനം വകുപ്പിലെ താല്ക്കാലിക ജീവനക്കാര്‍ക്ക് ജീവഹാനി സംഭവിച്ചാല്‍ അവര്‍ക്ക് യാതൊരു സംരക്ഷണവും ലഭിക്കാത്ത സാഹചര്യമുണ്ടോ ;

( ഡി )

എങ്കില്‍ താല്ക്കാലിക ജിവനക്കാര്‍ക്ക് കൂടി ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?

ഫോറസ്റ്റ് ഡിപ്പോ വാച്ചര്‍ നിയമനം

869.

ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഫോറസ്റ്റ് ഡിപ്പോ വാച്ചര്‍ തസ്തികയിലെ പി.എസ്. സി. റാങ്ക് ലിസ്റ്റില്‍ (കാറ്റഗറി നമ്പര്‍ 354/2016)നിന്നും ഇതുവരെ നടത്തിയ നിയമനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

( ബി )

ഈ തസ്തികയിലെ ഒഴിവുകള്‍ മുഴുവനും യഥാസമയം പി.എസ്. സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

( സി )

പ്രസ്തുത തസ്തികയില്‍ ജോലി ചെയ്തുവരുന്നവര്‍ക്ക് പ്രൊമോഷന്‍ ലഭിക്കുന്നതിന് കാലതാമസം നേരിടുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ നല്‍കാമോ?

നെെറ്റ് വാച്ച്മാന്‍ തസ്തിക

870.

ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വിവിധ വകുപ്പുകളിലെ നെെറ്റ് വാച്ച്മാന്‍ തസ്തികയിലും ട്രെെബല്‍ ഫോറസ്റ്റ് വാച്ച്മാന്‍ തസ്തികയിലും ജോലി ചെയ്യുന്നവരുടേയും ജോലിസമയം 8 മണിക്കൂറായി നിജപ്പെടുത്താനുള്ള അഡ്മിനിസ്ട്രേറ്റീവ് ട്രെെബ്യൂണലിന്റെ 22/03/17 തീയതിയിലെ ഉത്തരവ് നടപ്പാക്കുന്നതിന് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

വംശനാശം നേരിടുന്ന വൃക്ഷങ്ങളുടെ സംരക്ഷണം

871.

ശ്രീ . വി. ടി. ബൽറാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് വംശനാശം നേരിടുന്ന വൃക്ഷങ്ങള്‍ കണ്ടെത്തി അത് സംരക്ഷിക്കുന്നതിന് വനം വകുപ്പ് പ്രത്യേക പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ;

( ബി )

വംശനാശം നേരിടുന്നത് ഏതൊക്കെ വൃക്ഷങ്ങളാണ്; വിശദാംശം നല്‍കുമോ;

( സി )

ലോകത്ത് നിന്നു തന്നെ അപ്രത്യക്ഷമായി എന്ന് കരുതിയ 'മലമാവ്' എന്ന വൃക്ഷം പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ഡി )

പ്രസ്തുത വൃക്ഷത്തെ സംരക്ഷിക്കുന്നതിന് വനം വകുപ്പ് എന്ത് നടപടിയാണ് കെെക്കാെണ്ടിട്ടുള്ളത് എന്നറിയിക്കാമോ?

മാനന്തവാടി മണ്ഡലത്തിലെ ക്രാഷ് ഗാര്‍ഡ് ഫെന്‍സിങ് പദ്ധതിയുടെ പുരോഗതി

872.

ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മാനന്തവാടി മണ്ഡലത്തിലെ കൂടല്‍ക്കടവ്, നീര്‍വാരം ക്രാഷ് ഗാര്‍ഡ് ഫെന്‍സിങ് പദ്ധതിയുടെ പുരോഗതി അറിയിക്കുമോ; ആയത് ത്വരിതപ്പെടുത്തുന്നതിന് ആവശ്യമായ അടിയന്തരനടപടികള്‍ സ്വീകരിക്കുമോ;

( ബി )

വന്യമൃഗപ്രതിരോധത്തിനായി വയനാട്ടില്‍ കൂടുതല്‍ ഭാഗത്ത് ക്രാഷ് ഗാര്‍ഡ് ഫെന്‍സിങ് അനുവദിക്കുമോ; വിശദമാക്കുമോ;

( സി )

കാട്ടുപന്നിയെ നിര്‍മാര്‍ജനം ചെയ്യാന്‍ സ്വീകരിച്ച നടപടി വിശദീകരിക്കാമോ;

( ഡി )

വര്‍ദ്ധിച്ചുവരുന്ന കടുവശല്യം പ്രതിരോധിക്കാന്‍ നിലവില്‍ എന്തെങ്കിലും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

( )

20 വര്‍ഷം പൂര്‍ത്തീകരിച്ച വാച്ചര്‍മാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തിയിട്ടുണ്ടോ; വന്യമൃഗപ്രതിരോധത്തിന്റെ ഭാഗമായി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വാച്ചര്‍മാരായി നിയമനം നല്‍കുന്നത് പരിഗണനയിലുണ്ടോ?

ചിറ്റാറിൽ കർഷകനെ കസ്റ്റഡിയിലെടുത്ത സംഭവം

873.

ശ്രീ. വി .ഡി. സതീശൻ

ശ്രീ . വി .എസ്. ശിവകുമാർ

ശ്രീ . കെ. സി . ജോസഫ്

ശ്രീ. കെ. എസ്. ശബരീനാഥൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ചിറ്റാറില്‍ മത്തായി എന്ന യുവ കര്‍ഷകനെ വനപാലകര്‍ കസ്റ്റഡിയിലെടുത്തിരുന്നോ; എങ്കില്‍ ഏത് കേസിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്;

( ബി )

പ്രസ്തുത കേസ് ഒതുക്കുവാന്‍ വനപാലകര്‍ എഴുപത്തായ്യായിരം രൂപ കെെക്കൂലി ചോദിച്ചുവെന്ന് മത്തായിയുടെ ഭാര്യ മൊഴി നല്‍കിയിട്ടുണ്ടോ;

( സി )

ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയോ; അന്വേഷണത്തില്‍ വെളിവായ കാര്യം എന്താണ്; കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ്തല നടപടി സ്വീകരിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ?

മുത്തപ്പന്‍പുഴ-ജോയിന്റ് വെരിഫിക്കേഷന്‍

874.

ശ്രീ . ജോർജ് എം .തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തിരുവമ്പാടി മുത്തപ്പന്‍പുഴയിലെ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി വനം, റവന്യൂ വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്തപരിശോധന നടത്തണമെന്ന ആവശ്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

( ബി )

എങ്കില്‍ സംയുക്തപരിശോധന നടത്തുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

വന്യമൃഗശല്യം

875.

ശ്രീ കെ. കുഞ്ഞിരാമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാസര്‍ഗോഡ് ജില്ലയില്‍ വന്യമൃഗശല്യം വളരെ രൂക്ഷമായ സാഹചര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

ജനങ്ങളുടെ സ്വത്തിന് മാത്രമല്ല ജീവനുപോലും ഭീഷണിയാവുന്ന തരത്തില്‍ രൂക്ഷമായ വന്യമൃഗശല്യം തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കുന്ന വിഷയം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

കൃഷിനാശം

876.

ശ്രീ എം. രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വന്യജീവികളുടെ ആക്രമണം നിമിത്തം വ്യാപകമായ തോതില്‍ കൃഷിനാശം സംഭവിച്ച കാസര്‍ഗോഡ് ജില്ലയിലെ കര്‍ണ്ണാടക ഫോറസ്റ്റ് അതിര്‍ത്തികളില്‍ താമസിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടികളുണ്ടാകുമോ;

( ബി )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കൃഷിനാശം സംഭവിച്ചവര്‍ക്ക് എത്ര കോടി രൂപയുടെ സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?

ചിറ്റാറിലെ കസ്റ്റഡി മരണം

877.

ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ

ശ്രീ. പി. ടി. തോമസ്

ശ്രീ . എൽദോസ് പി. കുന്നപ്പിള്ളിൽ

ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലിരിക്കെ ചിറ്റാറിലെ യുവകര്‍ഷകനായ മത്തായി ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞിട്ടുണ്ടോ;

( ബി )

ഏത് കുറ്റത്തിന്റെ അടിസ്ഥാനത്തിലാണ് മത്തായിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തതെന്ന് വ്യക്തമാക്കാമോ;

( സി )

അദ്ദേഹത്തെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുക്കുന്നതിന് മുമ്പ് അദ്ദേഹം ചെയ്തതായി പറയപ്പെടുന്ന കുറ്റത്തിന് കേസ് ചാര്‍ജ്ജ് ചെയ്തിരുന്നോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വിശദമാക്കുമോ;

( ഡി )

കസ്റ്റഡിയിലെടുത്ത മത്തായിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നോ; എങ്കില്‍ എന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് വ്യക്തമാക്കാമോ;

( )

മത്തായിയുടെ മരണശേഷം ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ജനറല്‍ ഡയറി കടത്തികൊണ്ട് പോയി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൃത്രിമം കാണിച്ചതായി കണ്ടെത്തിയിട്ടുണ്ടോ;

( എഫ് )

കുറ്റക്കാരായ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ വകുപ്പുകളാണ് അവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ?

പാമ്പ് പിടിത്തത്തില്‍ പരിശീലനം

878.

ശ്രീ . എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് പാമ്പിനെ ഉപയോഗിച്ച് കാെലപാതകങ്ങള്‍ വരെ ആസൂത്രണം ചെയ്യുന്ന സാഹചര്യത്തില്‍ പാമ്പ് പിടിക്കുന്നതിനും പരിശീലനത്തിനും ലെെസന്‍സ് നല്‍കുവാന്‍ വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?;

( ബി )

ഇതിനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ടോ; അപേക്ഷിച്ചവരില്‍ എത്രപേരെ പരിശീലനം നല്‍കുന്നതിനായി തെരഞ്ഞെടുത്തുവെന്ന് വ്യക്തമാക്കുമോ;

( സി )

ലെെസന്‍സ് നല്‍കുന്നതിന് എന്ത് മാനദണ്ഡമാണ് സ്വീകരിച്ചിട്ടുള്ളത്; ഇതിനകം എത്ര പേര്‍ക്ക് ലെെസന്‍സ് നല്‍കിയെന്ന് വിശദമാക്കുമോ?

ചന്ദനമര ലേലം

879.

ശ്രീ . വി .എസ്. ശിവകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കള്ളക്കടത്ത് സംഘങ്ങളില്‍ നിന്നും മോഷ്ടാക്കളില്‍ നിന്നും പിടിച്ചെടുക്കുന്ന ചന്ദനമരം കോടതി അനുമതിയോടെ ലേലം ചെയ്ത് വില്‍ക്കാറുണ്ടോ;

( ബി )

നിലവില്‍ എത്ര ടണ്‍ ചന്ദനമാണ് ഇപ്രകാരം കോടതി വിധി കാത്ത് സ്ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിട്ടുള്ളത്;

( സി )

ചന്ദനം സൂക്ഷിക്കുന്നതിന് വനം വകുപ്പ് ആസ്ഥാനത്ത് സ്ട്രോങ് റൂം നിര്‍മ്മിച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്താമോ?

തട്ടേക്കാട് ഡോ.സലീം അലി പക്ഷിസങ്കേതം

880.

ശ്രീ. ആൻ്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഏഷ്യയിലെ തന്നെ പ്രധാന പക്ഷി സങ്കേതമായ കോതമംഗലം മണ്ഡലത്തിലെ തട്ടേക്കാട് സ്ഥിതി ചെയ്യുന്ന പക്ഷിസങ്കേതത്തെ 1983ല്‍ ഡോ.സലീം അലി പക്ഷിസങ്കേതമായി പ്രഖ്യാപിക്കുമ്പോള്‍ ജനവാസ കേന്ദ്രങ്ങളെകൂടി ഉള്‍പ്പെടുത്തിയാണ് അതിര്‍ത്തി നിശ്ചയിച്ചിട്ടുള്ളത് എന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

( ബി )

ഇത്തരത്തില്‍ തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിര്‍ത്തി നിശ്ചയിച്ചപ്പോള്‍ കുട്ടമ്പുഴ, കീരംപാറ പഞ്ചായത്തുകളില്‍പ്പെട്ട ജനവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ പക്ഷി സങ്കേതത്തിന്റെ അതിര്‍ത്തിക്കുള്ളിലായതിനാല്‍ പ്രദേശവാസികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

( സി )

ഇത്തരത്തില്‍ നൂറ്കണക്കിന് ആളുകള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ പക്ഷിസങ്കേതത്തിന്റെ അതിര്‍ത്തിയിലായതിനാല്‍ പക്ഷിസങ്കേതത്തിന്റെ നിയമങ്ങളും നിയന്ത്രണങ്ങളും മൂലം ഇവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ ; വിശദമാക്കാമോ;

( ഡി )

ഇത്തരത്തില്‍ ജനവാസ മേഖല പക്ഷിസങ്കേതത്തിന്റെ അതിര്‍ത്തിയില്‍ ഉള്‍പ്പെട്ടതിനാല്‍ ഇവിടെ താമസിക്കുന്നവരുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായി ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി പകരം കൂടുതല്‍ വന പ്രദേശങ്ങളെ ഉള്‍പ്പെടുത്തുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

വനവിസ്തൃതി കൂട്ടുന്നതിനുള്ള പദ്ധതി

881.

ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്നതും വന്യജീവി ശല്യം അനുഭവപ്പെടുന്നതുമായ സ്ഥലങ്ങള്‍ വനം വകുപ്പ് എറ്റെടുത്ത് വനവിസ്തൃതി കൂട്ടുന്നതിനുള്ള പദ്ധതിക്ക് എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും നിലവില്‍എത്ര തുക ലഭ്യമായിട്ടുണ്ടെന്നും അറിയിക്കാമോ;

( ബി )

ഇതിനായി കേന്ദ്ര സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടുണ്ടോ;

( സി )

എത്ര ആളുകളുടെ എത്ര ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുന്നതിനാണ് പദ്ധതി നിര്‍ദ്ദേശിച്ചിട്ടുള്ളത്;

( ഡി )

സ്ഥലം ഏറ്റെടുക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?

വന്യമൃഗങ്ങളുടെ ആക്രമണം മൂലമുള്ള കൃഷിനാശവും ജീവഹാനിയും

882.

ശ്രീ ഒ . ആർ. കേളു

ശ്രീ. ആൻ്റണി ജോൺ

ശ്രീ. സി.കെ. ഹരീന്ദ്രൻ

ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് വനമേഖലയോട് ചേര്‍ന്ന ജനവാസ കേന്ദ്രങ്ങളില്‍ വന്യമൃഗങ്ങള്‍ ഇറങ്ങി വ്യാപകമായ കൃഷിനാശം ഉണ്ടാക്കുന്നതും ആളുകള്‍ക്ക് ജീവഹാനിയും ഗുരുതര പരിക്കുകളും സംഭവിക്കുന്നതും സർക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

ഇതു സംബന്ധിച്ച് വിവിധ മേഖലകളില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുള്ള പരാതികളും നിര്‍ദ്ദേശങ്ങളും സജീവമായി പരിഗണിച്ച് കര്‍ഷകര്‍ നേരിടുന്ന ഈ പ്രതിസന്ധിയില്‍ നിന്നും അവരെ രക്ഷിക്കുവാന്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്; വിശദമാക്കാമോ;

( സി )

വന്യമൃഗ ശല്യം കൂടുതലുള്ള പ്രദേശങ്ങളില്‍ ഫലപ്രദമായ രീതിയില്‍ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സജ്ജീകരിച്ച് ഈ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണുവാന്‍ എന്തെങ്കിലും പ്രത്യേക പദ്ധതി ആസൂത്രണം ചെയ്യുവാന്‍ സാധിക്കുമോയെന്ന് പരിശോധിച്ചിട്ടുണ്ടോ ;

( ഡി )

ഈ വിഷയം സംബന്ധിച്ച് വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡ്യയും പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനും സംയുക്തമായി പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

മനുഷ്യ വന്യജീവി സംഘട്ടനങ്ങള്‍

883.

ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് മനുഷ്യ വന്യജീവി സംഘട്ടനങ്ങള്‍ വര്‍ദ്ധിക്കുന്നതു മൂലം ജനജീവിതം ദുരിതത്തിലായി എന്നത് വസ്തുതയല്ലേ;

( ബി )

മനുഷ്യ വന്യജീവി സംഘട്ടനങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണ്;

( സി )

വന്യജീവികള്‍ക്ക് സ്വെെരവിഹാരം നടത്തുന്നതിനായി ചിന്നാര്‍ വന്യജീവി കേന്ദ്രവും, പെരിയാര്‍ കടുവാ സങ്കേതവും ബന്ധിപ്പിക്കുന്ന നീണ്ട ഒരു ആനത്താര ഉണ്ടാകണമെന്ന നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;

( ഡി )

പ്രസ്തുത ആനത്താര ജനവാസകേന്ദ്രങ്ങളിലൂടെ കടന്ന് പോവുന്നുണ്ടോ; ഇത് കടന്ന് പോവുന്ന മേഖലകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശമുണ്ടോ;

( )

ഇതിനായി വിദേശ ഫണ്ടിംഗ് ഏജന്‍സികളുടെ ധനസഹായം ലഭ്യമാണോ; വിശദാംശം നല്‍കുമോ?

കാസര്‍ഗോഡ് ജില്ലയിലെ കാട്ടാനശല്യം

884.

ശ്രീ എൻ. . നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാസര്‍ഗോഡ് ജില്ലയിലെ കാട്ടാനശല്യം ഇല്ലാതാക്കാൻ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയായിരുന്നുവെന്ന് വ്യക്തമാക്കാമോ;

( ബി )

കാട്ടാനകളുടെ അക്രമണം മൂലം കാസര്‍ഗോഡ് ജില്ലയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ എത്രയാണെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;

( സി )

ജില്ലയില്‍ കൃഷിനാശം സംഭവിച്ചവര്‍ക്കും വീട് നഷ്ടപ്പെട്ടവര്‍ക്കും നഷ്ടപരിഹാരമായി എത്ര തുക നല്‍കിയെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;

( ഡി )

കാട്ടാനശല്യം ശാശ്വതമായി പരിഹരിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

കാട്ടുപന്നികളുടെ ആക്രമണം

885.

ശ്രീ. രാജു എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നാട്ടിലിറങ്ങി കൃഷിക്കും, മനുഷ്യജീവനു തന്നെയും ഭീഷണിയുയര്‍ത്തുന്ന കാട്ടുപന്നികള്‍ പോലെയുളളവയെ കൊല്ലുന്നതിന് വനം വകുപ്പ് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തൊക്കെ എന്ന് വിശദമാക്കാമോ;

( ബി )

വന്യജീവി ആക്രമണത്തില്‍ കാര്‍ഷിക വിളകള്‍ നഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് ആശ്വാസ ധനം നല്‍കാന്‍ എന്തെങ്കിലും പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടോ; ഇല്ലെങ്കില്‍ ജനവാസ മേഖലയില്‍ കാര്‍ഷിക വിളകള്‍ക്കും മറ്റും നാശനഷ്ടമുണ്ടാകുപ്പോള്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പുതിയ പദ്ധതി നടപ്പിലാക്കുമോ?

മണ്ണാര്‍ക്കാട് മണ്ഡലത്തിലെ വന്യജീവി ആക്രമണവും കൃഷിനാശവും

886.

ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

അട്ടപ്പാടിയും സൈലന്റ് വാലിയും ഉള്‍പ്പെടെ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ വനവുമായി ചേര്‍ന്ന് കിടക്കുന്ന ഭാഗങ്ങളില്‍ തുടര്‍ച്ചയായി കൃഷിനാശവും വന്യജീവി ആക്രമണവും നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

( ബി )

വന്യജീവി അക്രമങ്ങളില്‍ നിന്നും കൃഷിനാശത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അപര്യാപ്തമായതിനാല്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ ഇതിന്റെ വിശദാംശം നല്‍കുമോ ?

കാട്ടുപന്നിയെ വെര്‍മിന്‍ മൃഗമായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച്

887.

ശ്രീ . ജോർജ് എം .തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാട്ടുപന്നിശല്യം മൂലം പൊറുതിമുട്ടിയ കര്‍ഷകരെ സഹായിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ;

( ബി )

കാട്ടുപന്നിയെ വെര്‍മിന്‍ മൃഗമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

( സി )

ആയതിനായി അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

ചാലക്കുടി മണ്ഡലത്തിലെ വന്യജീവി ആക്രമണം

888.

ശ്രീ. ബി. ഡി. ദേവസ്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വന്യജീവി ആക്രമണം തുടര്‍ച്ചയായി ഉണ്ടാകുന്ന ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട അതിരപ്പിള്ളി, കോടശ്ശേരി, പരിയാരം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ സംരക്ഷണ വേലി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും റാപ്പിഡ് ഫാേഴ്സിന്റെ സേവനം ലഭ്യമാക്കുന്നതിനായും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

( ബി )

ആയതിന്റെ ഭാഗമായി എന്തെല്ലാം നടപടികളാണ് മേഖലയില്‍ സ്വീകരിച്ചിട്ടുള്ളത് എന്ന് അറിയിക്കാമോ?

കാട്ടുമൃഗങ്ങളുടെ ആക്രമണം

889.

ശ്രീ. പി. സി. ജോർജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സംഭവങ്ങൾ കൂടി വരുന്ന സാഹചര്യം പ്രതിരോധിക്കുന്നതിനായി എന്തെല്ലാം പുതിയ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

( ബി )

ഇതിന് ശാശ്വതപരിഹാരം കാണാന്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ആലോചിക്കുന്നുണ്ടോ; വിശദീകരിക്കാമോ?

കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ മരണപ്പെട്ടവർ

890.

ഡോ.എം.കെ . മുനീർ

ശ്രീ. പി കെ അബ്ദു റബ്ബ്

ശ്രീ . പാറക്കൽ അബ്ദുല്ല

ശ്രീ . എം . ഉമ്മർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നല്‍കി വരുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;

( ബി )

ഈ തുക വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

( സി )

ആക്രമണത്തില്‍ മരണമടയുന്ന കര്‍ഷകരുടെ കുടുംബാംഗത്തിന് സര്‍ക്കാര്‍ സര്‍വ്വീസില്‍ ആശ്രിത നിയമനം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ?

വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും ബഫര്‍ സോണ്‍

891.

ശ്രീ. റോഷി അഗസ്റ്റിൻ

ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും ബഫര്‍ സോണ്‍ ഒരുക്കുന്നതിനുള്ള (.എസ്.ഇസഡ്) വിജ്ഞാപനവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കുണ്ടായിട്ടുള്ള ആശങ്കകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

( ബി )

നിലവില്‍ ഏതെല്ലാം വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമാണ് ബഫര്‍ സോണ്‍ ഒരുക്കുന്നത്; പരിസ്ഥിതി ലോല മേഖലയായി മാറ്റുന്നതിന് വിജ്ഞാപനം ഇറക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

( സി )

പ്രസ്തുത സങ്കേതങ്ങള്‍ക്ക് ചുറ്റും ഇക്കോളജിക്കലി സെന്‍സിറ്റീവ് സോണ്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള ആശങ്കകള്‍ പരിഹരിയ്ക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടി എന്തെല്ലാമാണ് എന്ന് അറിയിക്കുമോ?

മാവേലിക്കര മണ്ഡലത്തില്‍ മൃഗസംരക്ഷണ വകുപ്പ് പദ്ധതികള്

892.

ശ്രീ. ആർ.രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മൃഗസംരക്ഷണ വകുപ്പ് മാവേലിക്കര നിയമസഭ മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ?

കേരള ഫീഡ്സിലെ ഓഡിറ്റ് നടപടികള്‍

893.

പ്രൊഫ . കെ. യു. അരുണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേരള ഫീഡ്സിലെ സ്ഥിരം ജീവനക്കാരുടെ പ്രൊമോഷന്‍ ചട്ടങ്ങളും, ശമ്പള പരിഷ്കരണവും യഥാസമയം നടപ്പിലാക്കുന്നുണ്ടോ; ഇല്ലായെങ്കില്‍ ഇവ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

( ബി )

കേരള ഫീഡ്സില്‍ യഥാസമയം ഓഡിറ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഇല്ലായെങ്കില്‍ അവ പൂര്‍ത്തീകരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

കരുനാഗപ്പള്ളി നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികള്‍

894.

ശ്രീ. ആർ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കരുനാഗപ്പള്ളി നിയോജകമണ്ഡലത്തില്‍ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദീകരിക്കുമോ;

( ബി )

കുഞ്ഞ് കൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2016 നു ശേഷം ഇവിടെ ഏതെല്ലാം സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോഴിക്കുഞ്ഞ് വിതരണം നടത്തിയിട്ടുണ്ടെന്ന് വിശദീകരിക്കുമോ;

( സി )

2016 നു ശേഷം കെപ്കോ വഴി ഏതെല്ലാം പദ്ധതികള്‍ ഇവിടെ നടപ്പിലാക്കി എന്നു വിശദീകരിക്കുമോ?

ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തിലെ പദ്ധതികള്‍

895.

ശ്രീ . പി . ഉണ്ണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്ന് നാളിതുവരെ ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ ഏതെല്ലാം പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയത്; ആകെ എത്ര തുകയാണ് അനുവദിച്ചതെന്ന് വ്യക്തമാക്കാമോ;

( ബി )

അനുവദിക്കപ്പെട്ട പ്രവൃത്തികളില്‍ ഏതെല്ലാമാണ് പൂര്‍ത്തീകരിച്ചത്; വിശദാംശം ലഭ്യമാക്കാമോ;

( സി )

പൂര്‍ത്തീകരിക്കപ്പെടാത്ത പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ?

മൃഗങ്ങളുടെ ജനനനിയന്ത്രണ പരിപാടി

896.

ശ്രീ. പി. സി. ജോർജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള അനിമൽ ബർത്ത് കൺട്രോൾ എന്ന പരിപാടി നിലവില്‍ ഫലപ്രദമായി നടത്തുന്നുണ്ടോ;

( ബി )

പദ്ധതി എത്രമാത്രം ഫലപ്രാപ്തി യിലെത്തിയെന്നത് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

( സി )

പ്രസ്തുത പദ്ധതിക്കായി നാളിതുവരെ ചെലവഴിച്ച തുക എത്രയെന്നു വിശദമാക്കുമോ?

അടൂര്‍ നിയോജകമണ്ഡലത്തില്‍ മൃഗസംരക്ഷണ വകുപ്പ് പദ്ധതികള്‍

897.

ശ്രീ. ചിറ്റയം ഗോപകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട് അടൂര്‍ നിയോജകമണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ള വിവിധ പദ്ധതികളുടെ വിവരങ്ങള്‍ പദ്ധതി തിരിച്ച് അടങ്കല്‍ തുക സഹിതം ലഭ്യമാക്കുമോ?

മൃഗസംരക്ഷണ മേഖലയില്‍ സുഭിക്ഷ കേരളം പദ്ധതി

898.

ശ്രീ. ജെയിംസ് മാത്യു

ശ്രീമതി വീണാ ജോർജ്ജ്

ശ്രീ. വി. അബ്ദുറഹിമാൻ

ശ്രീ. എസ്. രാജേന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് രോഗവ്യാപനവും ആവര്‍ത്തിച്ചുണ്ടായ പ്രളയവും വരള്‍ച്ചയും മൃഗസംരക്ഷണ ക്ഷീരോല്പാദന മേഖലയില്‍ ഏറെ പ്രതിസന്ധി സൃഷ്ടിച്ചതു മറികടക്കാന്‍ സർക്കാർ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

( ബി )

പ്രളയകാലത്ത് വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നല്‍കിയ സഹായങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

( സി )

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ആഘാതം തരണം ചെയ്യുന്നതിന്റെ ഭാഗമായുളള സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ മേഖലയില്‍ നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശം നല്‍കുമോ?

ചെങ്ങന്നൂര്‍ മണ്ഡലത്തിൽ നൽകിയ നഷ്ടപരിഹാരം

899.

ശ്രീ. സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2018-2019-ല്‍ ഉണ്ടായ മഹാപ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച മൃഗസംരക്ഷണ കര്‍ഷകര്‍ക്ക് (പശു, ആട്, കോഴി, താറാവ്, എരുമ മുതലായവ) ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ എത്ര തുകയാണ് ആകെ നഷ്ട പരിഹാരമായി നല്‍കിയെന്നത് അറിയിക്കാമോ;

( ബി )

നല്‍കിയ നഷ്ടപരിഹാരത്തുക പഞ്ചായത്ത് തലത്തില്‍ എത്രയാണെന്നത് വിവരിക്കാമോ;

( സി )

ഇനിയും നഷ്ടപരിഹാരത്തുക നല്‍കുവാന്‍ ബാക്കിയുണ്ടോ; വിശദീകരിക്കാമോ?

കല്‍പ്പറ്റ മണ്ഡലത്തില്‍ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കിയ പ്രവൃത്തികള്‍

900.

ശ്രീ .സി .കെ .ശശീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ കാലത്ത് കല്‍പ്പറ്റ മണ്ഡലത്തില്‍ മൃഗസംരക്ഷണ വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ; ആയതിനായി ചെലവഴിച്ച തുക എത്രയെന്നും അറിയിക്കുമോ;

( ബി )

ഈ സര്‍ക്കാരിന്റെ കാലത്ത് മൃഗസംരക്ഷണ വകുപ്പ് മുഖേന കല്‍പ്പറ്റ മണ്ഡലത്തില്‍ കര്‍ഷകര്‍ക്ക് നല്‍കിയ ആനുകൂല്യങ്ങള്‍ വര്‍ഷം തിരിച്ച് വിശദമാക്കാമോ;

( സി )

മണ്ഡലത്തില്‍ 2018, 2019 വര്‍ഷങ്ങളിലെ പ്രളയത്തിന്റെ ഭാഗമായി വകുപ്പ് എത്ര രൂപയുടെ നഷ്ടപരിഹാരം നല്‍കിയെന്ന് അറിയിക്കുമോ; ഇനി ഏതെങ്കിലും തരത്തിലുളള നഷ്ടപരിഹാര തുക നല്‍കാന്‍ ബാക്കിയുണ്ടോ; വിശദമാക്കാമോ?

ക്ഷീരവികസനം

901.

ശ്രീ എം. രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ക്ഷീരവികസന മേഖലയില്‍ ദെെനംദിന പാല്‍ ഉല്പാദനത്തില്‍ എത്ര ലിറ്ററിന്റെ അധിക ഉല്പാദനം ഉണ്ടായിട്ടുണ്ടെന്ന് അറിയിക്കാമോ;

( ബി )

മില്‍മ വഴി ഒരു ലിറ്റര്‍ പാല്‍ അളക്കുന്ന കര്‍ഷകന് എത്ര രൂപ അനുവദിക്കുന്നുണ്ടെന്നും കര്‍ഷകന് മറ്റെന്തെല്ലാം സഹായമാണ് വിതരണം ചെയ്യുന്നതെന്നും വ്യക്തമാക്കാമോ?

ക്ഷീരകാര്‍ഷികമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ നടപടി

902.

ശ്രീ. റോഷി അഗസ്റ്റിൻ

ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് മഹാമാരിയും പ്രതികൂലകാലാവസ്ഥയും സംസ്ഥാനത്ത് ക്ഷീരോല്പാദനമേഖലയില്‍ എന്തെല്ലാം പ്രതിസന്ധികളാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

( ബി )

പ്രസ്തുത കാലയളവില്‍ പാല്‍ ഉല്പാദനത്തില്‍ കുറവ് ഉണ്ടായിട്ടുണ്ടോ; ആയത് പരിഹരിയ്ക്കാന്‍ എന്തെല്ലാം ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നതെന്ന് വ്യക്തമാക്കുമോ;

( സി )

പ്രസ്തുത പ്രതിസന്ധികളുടെ കാലയളവില്‍ ക്ഷീരകാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുള്ള കര്‍ഷകരെ സഹായിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

ക്ഷീരോല്പാദനത്തില്‍ സ്വയം പര്യാപ്തത

903.

ശ്രീ ഐ. ബി. സതീഷ്

ശ്രീ. മുരളി പെരുനെല്ലി

ശ്രീ എം. രാജഗോപാലൻ

ശ്രീ. ആർ.രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ക്ഷീരോല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് ഈ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

( ബി )

സ്വയംപര്യാപ്ത ക്ഷീരകേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനോടൊപ്പം ക്ഷീരകര്‍ഷകരുടെ സാമൂഹ്യ, സാമ്പത്തിക ഉന്നമനത്തിനായി ഈ സര്‍ക്കാര്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്;

( സി )

സംയോജിത ക്ഷീരവികസന പദ്ധതിയായ ക്ഷീരഗ്രാമം പദ്ധതി പ്രകാരം ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാകുന്ന ഗുണഫലങ്ങള്‍ എന്തൊക്കെയാണെന്നും ഇത് കൂടുതല്‍ പഞ്ചായത്തുകളിലേയ്ക്ക് വ്യാപിപ്പിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ?

വളളിക്കുന്ന് മണ്ഡലത്തിലെ ക്ഷീരഗ്രാമം പദ്ധതി

904.

ശ്രീ . അബ്ദുൽ ഹമീദ് .പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വളളിക്കുന്ന് നിയോജക മണ്ഡലത്തിലെ ചില പഞ്ചായത്തുകള്‍ ക്ഷീരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുവേണ്ടി സര്‍ക്കാരിന് ലഭിച്ച നിവേദനത്തിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?

പാല്‍ ഉല്‍പാദനത്തിലെ വര്‍ദ്ധനവ്

905.

ശ്രീ . മുല്ലക്കര രത്‌നാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് ഓരോ വര്‍ഷവും പാല്‍ ഉല്‍പാദനത്തിലും ഉല്‍പാദനക്ഷമതയിലും ഉണ്ടായ വര്‍ദ്ധനവിന്റെ കണക്ക് വ്യക്തമാക്കാമോ;

( ബി )

പാല്‍ ഉല്‍പാദന വര്‍ദ്ധനവിനും പാല്‍ ഉല്‍പാദനക്ഷമതാ വര്‍ദ്ധനവിനുമായി ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ പദ്ധതികള്‍ വിശദമാക്കാമോ;

( സി )

പാലുല്‍പാദനത്തിനും ഉല്‍പാദനക്ഷമതയ്ക്കുമായി എത്ര തുക വകയിരുത്തിയെന്ന് വിശദമാക്കാമോ?

പയ്യന്നൂര്‍ മണ്ഡലത്തിലെ മൃഗസംരക്ഷണ വകുപ്പ് പദ്ധതികള്‍

906.

ശ്രീ. സി. കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പയ്യന്നൂര്‍ മണ്ഡലത്തില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

( ബി )

ക്ഷീരഗ്രാമം പദ്ധതി പയ്യന്നൂര്‍ മണ്ഡലത്തില്‍ അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അനുവദിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

പാലുല്പാദനത്തില്‍ സ്വയംപര്യാപ്തത

907.

ശ്രീ. കെ. ജെ. മാക്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് ദൈനംദിനം ആവശ്യമായ പാലിന്റെ അളവ് എത്ര;

( ബി )

ഇതില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും ദൈനംദിനം എത്ര ലിറ്റര്‍ പാലാണ് സംസ്ഥാനത്ത് എത്തുന്നത്; ഏതൊക്കെ സംസ്ഥാനങ്ങളില്‍ നിന്നും എത്ര ലിറ്റര്‍ വീതം; വ്യക്തമാക്കുമോ;

( സി )

ഇവയുടെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെ; വ്യക്തമാക്കുമോ;

( ഡി )

സംസ്ഥാനത്തിന് പാലുല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുവാന്‍ ഈ സര്‍ക്കാര്‍ കാലയളവിനുള്ളില്‍ സാധിക്കുമോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?

കായംകുളം മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികള്‍

908.

ശ്രീമതി യു. പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കായംകുളം മണ്ഡലത്തില്‍ ക്ഷീരമേഖലയില്‍ നടപ്പാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്നും എത്ര രൂപ പ്രസ്തുത മേഖലയില്‍ ചെലവാക്കിയിട്ടുണ്ട് എന്നും വിശദമാക്കാമോ ?

വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ ക്ഷീരഗ്രാമം പദ്ധതി

909.

ശ്രീ . അബ്ദുൽ ഹമീദ് .പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ക്ഷീരഗ്രാമം പദ്ധതിയിൽ വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ ചില പഞ്ചായത്തുകൾ ഉൾപ്പെടുത്തുന്നതിനുള്ള നടപടി ആവശ്യപ്പെട്ട് സർക്കാറിന് ലഭിച്ച നിവേദനത്തിൽ സീകരിച്ച നടപടികൾ വ്യക്തമാക്കാമോ?

ക്ഷീര കര്‍ഷകരുടെ ക്ഷേമത്തിനായി നവീന പദ്ധതി

910.

ശ്രീ. വി. അബ്ദുറഹിമാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് ക്ഷീരോല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;

( ബി )

കൃഷി ഒരു സംസ്കാരമായി കണ്ടിരുന്ന കേരള ജനതയെ കാലിവളര്‍ത്തല്‍ രംഗത്തേക്ക് ആകര്‍ഷിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

( സി )

ക്ഷീര കര്‍ഷകരുടെ ക്ഷേമത്തിനായി നവീനമായ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ; വിശദാംശം നല്‍കുമോ?

ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ പാലുല്പാദനം

911.

ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ ഗ്രാമ പഞ്ചായത്തുകളില്‍ പാലിന്റെ ആവശ്യകത സംബന്ധിച്ചും പാലുല്പാദനം സംബന്ധിച്ചുമുള്ള സ്ഥിതി വിവരക്കണക്കുകള്‍ തയ്യാറാക്കിയിട്ടുണ്ടോ;

( ബി )

എങ്കില്‍ വിശദാംശങ്ങള്‍ പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ?

ക്ഷീരമേഖലയുടെ പുനര്‍നിര്‍മ്മാണം

912.

ശ്രീ . കെ. സി . ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ ക്ഷീരോല്പാദക സഹകരണ സംഘങ്ങളെ വിദഗ്ദ്ധ തൊഴില്‍ പരിശീലനം, കമ്പ്യൂട്ടര്‍ വല്‍ക്കരണം, അക്കൗണ്ടിംഗ് സംവിധാനം, ഇന്റര്‍നെറ്റ് സംവിധാനം മുതലായവയോട് കൂടിയ ഇന്‍ഫര്‍മേഷന്‍ ഹബ്ബായി പ്രവര്‍ത്തിക്കുന്ന ക്ഷീരവിജ്ഞാന കേന്ദ്രങ്ങളായി ഉയര്‍ത്തുന്ന പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( ബി )

സംസ്ഥാനത്തെ ക്ഷീരമേഖലയുടെ പുനര്‍നിര്‍മ്മാണത്തിനായി ക്ഷീരനവോത്ഥാനം എന്ന പേരില്‍ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

( സി )

നൂറ് കിടാരികള്‍ ഉള്‍പ്പെടുന്നു കിടാരി പാര്‍ക്കുകള്‍ ക്ഷീര സഹകരണ സംഘങ്ങളില്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനകം സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

 


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.