UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >14th KLA >22nd Session>Unstarred questions Answers
  Answer  Provided    Answer  Not Yet Provided

FOURTEENTH   KLA - 22nd SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                          Questions  and Answers

വാത്സല്യ നിധി, ഗോത്ര വാത്സല്യ നിധി പദ്ധതികള്‍

729.

ശ്രീ . വി .എസ്. ശിവകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വാത്സല്യ നിധി, ഗോത്ര വാത്സല്യ നിധി എന്നീ പദ്ധതികളുടെ വിശദാംശം നല്‍കുമോ;

( ബി )

ഈ പദ്ധതികളിലൂടെ എത്ര പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കിയെന്ന് വെളിപ്പെടുത്താമോ;

( സി )

ഈ പദ്ധതികള്‍ക്കായി കേന്ദ്രസഹായം ലഭ്യമാണോ; വിശദാംശം നല്‍കുമോ;

( ഡി )

2016-ന് ശേഷം ഈ പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ എന്ത് തുക ലഭ്യമാക്കിയെന്ന് വ്യക്തമാക്കുമോ?

ആദിവാസി പുനരധിവാസ നിധിയില്‍നിന്ന് വനം വകുപ്പിന് വായ്പ

730.

ശ്രീ . .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ആദിവാസി പുനരധിവാസ നിധിയില്‍ സര്‍ക്കാര്‍ അനുവദിച്ച അമ്പത് കോടി രൂപയില്‍ നിന്നും 7.40 കോടി രൂപ 2015 ല്‍ വനം വകുപ്പിന് വായ്പയായി വയനാട് വന്യജീവി ചീഫ് വാര്‍ഡന്റെ അക്കൗണ്ടിലേക്ക് കൈമാറിയിരുന്നോ;

( ബി )

എങ്കില്‍ ഏത് പദ്ധതി നടപ്പിലാക്കുന്നതിനാണ് ഈ തുക കൈമാറിയത്; ഈ തുക വനം വകുപ്പ് പട്ടികവര്‍ഗ്ഗ വകുപ്പിന് തിരികെ നല്‍കിയിട്ടുണ്ടോ;

( സി )

ഇക്കാര്യത്തില്‍ സി. & .ജി.യുടെ ഓഡിറ്റ് പരാമര്‍ശം ഉണ്ടായിട്ടുണ്ടോ;

( ഡി )

പ്രസ്തുത പരാമര്‍ശത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ?

പട്ടികജാതി വിഭാഗക്കാര്‍ എടുത്തിട്ടുളള വായ്പകള്‍

731.

ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ പട്ടികജാതി വിഭാഗക്കാര്‍ സര്‍ക്കാര്‍ വകുപ്പുകള്‍, കോര്‍പ്പറേഷനുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും എടുത്തിട്ടുളള കുടിശ്ശികയായ വായ്പകള്‍ എഴുതിത്തളളുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

( ബി )

എങ്കില്‍ പ്രസ്തുത പദ്ധതി പ്രകാരം നടപ്പ് വര്‍ഷം നാളിതുവരെയായി എത്ര ആളുകളുടെ ലോണ്‍ കുടിശിക എഴുതിത്തളളിയിട്ടുണ്ട്; ജില്ല തിരിച്ചുള്ള വിശദാംശം നല്‍കുമോ;

( സി )

ഏറനാട് മണ്ഡലത്തില്‍ നിന്നുളള എത്ര അപേക്ഷകള്‍ ഇതിനായി ലഭിച്ചിരുന്നു; ആയതില്‍ എത്ര ആളുകളുടെ ലോണ്‍ കുടിശ്ശിക എഴുതിത്തളളിയിട്ടുണ്ട്; വ്യക്തമാക്കുമോ?

പട്ടിക ജാതി വികസന വകുപ്പ് വഴി നല്‍കിയ ചികിത്സ ധനസഹായം

732.

ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പട്ടാമ്പി മണ്ഡലത്തില്‍ പട്ടിക ജാതി വികസന വകുപ്പ് വഴി എത്ര പേര്‍ക്ക് ആകെ എത്ര തുക ചികിത്സ ധനസഹായം നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ?

പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പിന് കീഴില്‍ ഭവന രഹിതര്‍ക്ക് വീട്

733.

ശ്രീ . കെ. സി . ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പിനുകീഴില്‍ 2016-17, 2017-18, 2018-19, 2019-20 വര്‍ഷങ്ങളില്‍ എത്ര വീടുകള്‍ വീതം ഭവന രഹിതര്‍ക്ക് നിര്‍മ്മിച്ചു നല്‍കിയെന്ന് വെളിപ്പെടുത്തുമോ;

( ബി )

ലൈഫ് മിഷന്റെ ഭാഗമായിട്ടാണോ ഇവയുടെ നിര്‍മ്മാണം നടത്തിയതെന്നും ഈ കാലയളവില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പില്‍നിന്നും ഭവന നിര്‍മ്മാണത്തിനായി എത്ര രൂപ ആകെ അനുവദിച്ചുവെന്നും വെളിപ്പെടുത്തുമോ?

പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളുടെ പ്രവര്‍ത്തനം

734.

ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് സ്കൂള്‍, കോളേജ് തലങ്ങളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി എത്ര ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയിക്കാമോ;

( ബി )

ഓരോ ഹോസ്റ്റലുകളിലും എത്ര വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നുവെന്നും ഓരോ സ്ഥലത്തും എത്ര ജീവനക്കാര്‍ സേവനം ചെയ്യുന്നുവെന്നും അറിയിക്കാമോ;;

( സി )

ഹോസ്റ്റലുകളുടെ പ്രവര്‍ത്തനം പരിശോധിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാറുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;

( ഡി )

ഹോസ്റ്റലുകള്‍ നവീകരിക്കുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

ദുരിതാശ്വാസ നിധിയില്‍നിന്നും ധനസഹായം

735.

ശ്രീ. എസ്. ശർമ്മ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ പട്ടികജാതി വകുപ്പുമന്ത്രിയുടെ നാമനിര്‍ദ്ദേശത്തിലുള്ള ദുരിതാശ്വാസ നിധിയില്‍നിന്നും ആകെ എത്ര പേര്‍ക്കായി എത്ര തുക നാളിതുവരെ അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ; ഇതിന്റെ പഞ്ചായത്ത്/ബ്ലോക്ക് അടിസ്ഥാനത്തിലുള്ള വിശദാംശം നല്‍കാമോ? എത്ര അപേക്ഷകർക്ക് എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?

നെടുമങ്ങാട് മണ്ഡലത്തിലെ അംബേദ്കര്‍ സ്വയംപര്യാപ്തഗ്രാമം പദ്ധതി

736.

ശ്രീ. സി. ദിവാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അംബേദ്കര്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയിലുള്‍പ്പെടുത്തി നെടുമങ്ങാട് മണ്ഡലത്തില്‍ അനുവദിച്ച പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;

( ബി )

അനുവദിച്ച പ്രവൃത്തികളില്‍ ഏതെല്ലാം പൂര്‍ത്തീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

( സി )

പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

കാട്ടാക്കട നിയോജകമണ്ഡലത്തിലെ ചികിത്സാ സഹായം

737.

ശ്രീ ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാട്ടാക്കട നിയോജകമണ്ഡലത്തിലെ കാട്ടാക്കട, മാറനല്ലൂര്‍, വിളവൂര്‍ക്കല്‍, മലയിൻകീഴ് പള്ളിച്ചല്‍, വിളപ്പില്‍ എന്നീ 6 പഞ്ചായത്തുകളിൽ പട്ടികജാതി വകുപ്പില്‍ നിന്നും ചികിത്സാ സഹായം ലഭ്യമായത് എത്ര പേര്‍ക്കാണെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ; ആകെ തുക എത്രയാണെന്നും പഞ്ചായത്ത് തിരിച്ചുള്ള പേരുവിവരങ്ങളും നല്‍കിയ തുകയും ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമം

738.

ശ്രീ. . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വണ്ടൂര്‍ നിയോജക മണ്ഡലത്തില്‍ 01.06.2016 മുതല്‍ 31.12.2020 വരെ പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പില്‍ നിന്ന് അനുവദിച്ച പ്രവൃത്തികളുടെ പേര്, തുക എന്നിവയുടെ വിശദാംശം വര്‍ഷാടിസ്ഥാനത്തില്‍ നല്‍കാമോ;

( ബി )

ഓരോ പ്രവൃത്തിയുടേയും നിലവിലെ സ്ഥിതി എന്തെന്ന് വ്യക്തമാക്കാമോ?

ഷൊര്‍ണ്ണൂര്‍ നിയോജകമണ്ഡലത്തില്‍ പട്ടികജാതി ക്ഷേമ വകുപ്പ് നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍

739.

ശ്രീ. സി. കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നതിനുശേഷം പട്ടികജാതി ക്ഷേമ വകുപ്പ് മുഖാന്തിരം ഷൊര്‍ണ്ണൂര്‍ നിയോജകമണ്ഡലത്തില്‍ എന്തെല്ലാം വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയതെന്ന് വിശദമാക്കാമോ;

( ബി )

ഓരോ പ്രവര്‍ത്തിക്കും അനുവദിച്ച തുകയും പ്രവര്‍ത്തിയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ?

മോഡല്‍ റസിഡന്‍ഷ്യല്‍/ആശ്രമം സ്കൂളുകള്‍

740.

ശ്രീ എം. രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി എത്ര മോഡല്‍ റസിഡന്‍ഷ്യല്‍/ആശ്രമം സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;

( ബി )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര എം.ആര്‍.എസ് കള്‍ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

മണലൂര്‍ മണ്ഡലത്തിലെ എസ്. സി. പഠന മുറികള്‍

741.

ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നശേഷം ഇതുവരെ മണലൂര്‍ മണ്ഡലത്തിലെ പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കായി എത്ര പഠന മുറികള്‍ അനുവദിച്ചു; ഇവയില്‍ എത്രയെണ്ണം പൂര്‍ത്തീകരിച്ചു; എത്രയെണ്ണത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു; എത്രയെണ്ണത്തിന്റെ നിര്‍മ്മാണം ആരംഭിക്കാനുണ്ട് എന്നീ വിവരങ്ങള്‍ ഗുണഭോക്തൃ ലിസ്റ്റ് അടക്കം വിശദമാക്കാമോ?

പട്ടികജാതി പട്ടികവർഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുളള വിദ്യാഭ്യാസസഹായങ്ങള്‍

742.

ശ്രീ. രാജു എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കിവരുന്ന വിദ്യാഭ്യാസ സഹായങ്ങള്‍ എന്തൊക്കെ എന്ന് വിശദമാക്കാമോ;

( ബി )

ഇതര മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന നിരക്കില്‍ സ്റ്റെെെപ്പന്‍ഡ്, ലംപ്സം ഗ്രാന്റ് എന്നിവ എസ്.സി /എസ്.ടി വിഭാഗങ്ങളിലെ കുട്ടികള്‍ക്കും നല്‍കുന്നതില്‍ എന്തെങ്കിലും തടസ്സമുണ്ടോ; ഇല്ലെങ്കില്‍ ഇതുയര്‍ത്തി നല്‍കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കാമോ?

ടാസ്ക് ഫോഴ്സിന്റെ പ്രവര്‍ത്തനം

743.

ശ്രീ .സി .കെ .ശശീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ കാലത്ത് കല്‍പ്പറ്റ മണ്ഡലത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക സമുദായക്ഷേമ വകുപ്പ് നടപ്പിലാക്കി വരുന്ന ക്ഷേമപദ്ധതികളും പ്രവര്‍ത്തനങ്ങളും വിശദമാക്കാമോ; ഇതിനായി വിനിയോഗിച്ച തുക സഹിതം വിശദമാക്കുമോ;

( ബി )

പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക സമുദായക്ഷേമവകുപ്പിന്റെ ചികിത്സാധനസഹായപദ്ധതി പ്രകാരം ഈ സര്‍ക്കാരിന്റെയും കഴിഞ്ഞ സര്‍ക്കാരിന്റെയും കാലത്ത് ഓരോ വിഭാഗത്തിനും അനുവദിച്ച തുക എത്രയെന്ന് വിശദമാക്കാമോ; ഈ സര്‍ക്കാരിന്റെ കാലത്ത് കല്‍പ്പറ്റ മണ്ഡലത്തില്‍ ഓരോ വിഭാഗത്തിനും അനുവദിച്ച തുകയുടെ വിശദാംശങ്ങള്‍ ഗുണഭോക്താക്കളുടെ ലിസ്റ്റ് സഹിതം നല്‍കാമോ;

( സി )

ആദിവാസി ഭൂമി വിതരണവുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; വയനാട് ജില്ലയില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് എത്ര ആദിവാസി കുടുംബങ്ങള്‍ക്ക് എത്ര ഏക്കര്‍ ഭൂമി അനുവദിച്ചു; താലൂക്ക് അടിസ്ഥാനത്തില്‍ വിവരങ്ങള്‍ നല്കാമോ;

( ഡി )

ആദിവാസികള്‍ക്ക് ഭൂമി കണ്ടെത്തുന്നതിന് രൂപീകരിച്ച ടാസ്ക് ഫോഴ്സിന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ; ഈ ടാസ്ക് ഫോഴ്സ് എത്ര ഏക്കര്‍ ഭൂമി വയനാട് ജില്ലയില്‍ കണ്ടെത്തിയിട്ടുണ്ട്; വിശദമാക്കാമോ?

കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ പട്ടികജാതി വികസന വകുപ്പുവഴി അനുവദിച്ച ചികിത്സാസഹായം

744.

ശ്രീ. കെ ദാസൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പട്ടികജാതി വികസന വകുപ്പുവഴി കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ പയ്യോളി, കൊയിലാണ്ടി നഗരസഭ പരിധിയിലും ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി, തിക്കോടി ഗ്രാമപഞ്ചായത്ത് പരിധികളിലും ഉള്‍പ്പെട്ട എത്ര പേര്‍ക്ക് ചികിത്സാസഹായം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇന്നുവരെ അനുവദിച്ചിട്ടുണ്ട്; അനുവദിച്ച ആകെ തുക എത്രയാണ്; വ്യക്തമാക്കാമോ;

( ബി )

പട്ടികജാതി വികസന വകുപ്പ് വഴി തന്നെ മേല്‍ പറഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപന പരിധികളില്‍ ഉള്‍പ്പെട്ട എത്രപേര്‍ക്ക് കുടുംബത്തിലെ ഏകദായ വരുമാനദായകന്‍ മരണപ്പെട്ടാല്‍ നല്‍കുന്ന സര്‍ക്കാര്‍ ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ട്; ആകെ അനുവദിച്ച തുക വ്യക്തമാക്കാമോ ?

നൂറ് ദിന പദ്ധതി

745.

ശ്രീമതി ഷാനിമോൾ ഉസ്മാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ആഗസ്റ്റ് 2020ല്‍ പ്രഖ്യാപിച്ച നൂറുദിന പദ്ധതിയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിനെ ഉള്‍പ്പെടുത്തി എന്തെല്ലാം പദ്ധതികളാണ് പ്രഖ്യാപിച്ചത്;

( ബി )

പ്രസ്തുത വകുപ്പിന്റെ കീഴില്‍ 5000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നോ; ഇത് പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;

( സി )

എങ്കില്‍ ഏതൊക്കെ മേഖലയിലാണ് തൊഴില്‍ നല്‍കിയതെന്നും എത്ര പേര്‍ക്ക് തൊഴില്‍ നല്‍കിയെന്നും വ്യക്തമാക്കുമോ?

പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠനസൗകര്യം

746.

ശ്രീ. ബി .സത്യൻ

ശ്രീ. പുരുഷൻ കടലുണ്ടി

ശ്രീ. മുരളി പെരുനെല്ലി

ശ്രീ. എസ്. രാജേന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പട്ടികജാതിയില്‍പെട്ടവരുടെ സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനായി വിദ്യാഭ്യാസ മേഖലയില്‍ ഉന്നതി കൈവരിക്കുന്നതിന് ഈ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനം വിശദമാക്കാമോ;

( ബി )

പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠനസൗകര്യം വര്‍ദ്ധിപ്പിച്ച് പഠന നിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച പഠനമുറി പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

( സി )

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഇവരുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങളില്‍ വര്‍ദ്ധനവ് വരുത്തിയിരുന്നോയെന്ന് അറിയിക്കാമോ;

( ഡി )

അഖിലേന്ത്യാ പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് തുകയ്ക്കുവേണ്ട ഫണ്ടില്‍ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറവു വരുത്തിയിട്ടുണ്ടോ; ഇതു തിരുത്താൻ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?

സമഗ്ര കോളനി വികസനം

747.

ശ്രീ. സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സമഗ്ര കോളനി വികസനത്തിന് സംസ്ഥാനത്ത് എത്ര കോളനികളാണ് ഏറ്റെടുത്തിട്ടുള്ളതെന്ന് വിശദമാക്കാമോ;

( ബി )

ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഏറ്റെടുത്തിട്ടുള്ള കോളനി വികസന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്താക്കാമോ;

( സി )

ചെങ്ങന്നൂരിലെ പ്രവൃത്തികള്‍ ഏല്‍പ്പിച്ചിട്ടുള്ള നിര്‍മ്മാണ ഏജൻസി ഏതെല്ലാമാണെന്ന് വിശദമാക്കാമോ;

( ഡി )

കോളനി തലത്തിലുള്ള നിര്‍മ്മാണപുരോഗതി വിവരിക്കാമോ?

ചാലക്കുടി മണ്ഡലത്തിലെ പട്ടികജാതി കോളനികളുടെ നവീകരണം

748.

ശ്രീ. ബി. ഡി. ദേവസ്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ചാലക്കുടി മണ്ഡലത്തിലെ ഏതെല്ലാം പട്ടികജാതി കോളനികളുടെ നവീകരണത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനുമാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത് എന്ന് അറിയിക്കാമോ;

( ബി )

നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്നും എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നത് എന്നും വ്യക്തമാക്കാമോ?

കായംകുളം മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികള്‍

749.

ശ്രീമതി യു. പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പട്ടികജാതി വികസന വകുപ്പ് വഴി 2016 വര്‍ഷം മുതല്‍ നാളിതുവരെ കായംകുളം മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്നും ഓരോ പദ്ധതിക്കും ചെലവഴിച്ച തുക എത്രയെന്നും വിശദമാക്കാമോ?

അംബേദ്കര്‍ ഗ്രാമ പദ്ധതി

750.

ശ്രീ . ടി . . അഹമ്മദ് കബീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

അംബേദ്കർ ഗ്രാമ പദ്ധതി പ്രകാരം മങ്കട നിയോജക മണ്ഡലത്തില്‍ നടത്തിയിട്ടുളള പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

( ബി )

2020-21 സാമ്പത്തികവര്‍ഷം പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുളള കോളനികളെത്ര; പ്രസ്തുത കോളനികളിലെ പ്രവർത്തനപുരോഗതി എന്തെല്ലാമാണ്; വ്യക്തമാക്കാമോ;

( സി )

ഈ പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെട്ടിട്ടുളള കോളനികള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങള്‍ എന്തെല്ലാമാണ്?

അംബേദ്കര്‍ സ്വയംപര്യാപ്ത ഗ്രാമം പദ്ധതി

751.

ശ്രീ റ്റി . വി. രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി നിയോജക മണ്ഡലത്തില്‍ അംബേദ്കര്‍ സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ എസ്.സി. കോളനികളായ ഏഴോം പഞ്ചായത്തിലെ വെടിയപ്പന്‍ചാല്‍ കോളനിയുടെയും കുുഞ്ഞിമംഗലം പഞ്ചായത്തിലെ വെളളുവ കോളനിയുടെയും പ്രവൃത്തി എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ;

( ബി )

പട്ടുവം ഗ്രാമപഞ്ചായത്തിലെ മുതുകുട കോളനിയെ അംബേദ്കര്‍ സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയില്‍ ഈ വര്‍ഷം ഉള്‍പ്പെടുത്തുന്നതിന് സമര്‍പ്പിച്ച നിവേദനത്തിന്മേൽ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ?

അംബേദ്കര്‍ ഗ്രാമം പദ്ധതി

752.

ശ്രീ. റോഷി അഗസ്റ്റിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളുടെ വികസനത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇടുക്കി നിയോജകമണ്ഡലത്തിലെ കടമാക്കുഴി, അറക്കുളം പഞ്ചായത്തിലെ വലിയവ് എന്നീ കോളനികളുടെ വികസന പദ്ധതി ഏത് ഘട്ടംവരെയായി; പദ്ധതിയുടെ നടത്തിപ്പിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ?

വര്‍ക്കല മണ്ഡലത്തിലെ പട്ടികജാതി ക്ഷേമ പദ്ധതികള്‍

753.

ശ്രീ. വി.ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനു ശേഷം വര്‍ക്കല മണ്ഡലത്തില്‍ പട്ടികജാതി ക്ഷേമ വകുപ്പ് ഏതെല്ലാം പദ്ധതികള്‍ക്കാണ് ഫണ്ട് അനുവദിച്ച് ഭരണാനുമതി നല്‍കിയിട്ടുളളതെന്നും എത്ര രൂപയാണെന്നും വിശദമാക്കാമോ;

( ബി )

ഭരണാനുമതി നല്കിയ പദ്ധതികളുടെ ഇപ്പോഴത്തെ പുരോഗതി വിശദമാക്കാമോ?

തിരുവമ്പാടി മണ്ഡലത്തിലെ അംബേദ്കര്‍ ഗ്രാമ പദ്ധതികള്‍

754.

ശ്രീ . ജോർജ് എം .തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തിരുവമ്പാടി മണ്ഡലത്തിലെ എടുത്തുവെച്ചകല്ല്, ആതാടിക്കുന്ന്, നെല്ലിക്കാപൊയില്‍ എന്നീ പട്ടികജാതി കോളനികളിലെ അംബേദ്കര്‍ ഗ്രാമ പദ്ധതികളുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ;

( ബി )

ഇവയുടെ പ്രവൃത്തി അടിയന്തരമായി ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ പട്ടികജാതി കോളനികള്‍

755.

ശ്രീ . . പ്രദീപ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തില്‍ എത്ര പട്ടികജാതി കോളനികള്‍ ഉണ്ടെന്ന് വിശദമാക്കുമോ;

( ബി )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഓരോ കോളനിയിലും നടപ്പിലാക്കിയ പദ്ധതികളും ചെലവഴിച്ച തുകയും എത്രയെന്ന് വിശദമാക്കുമോ?

ചികിത്സാ ധനസഹായം

756.

ശ്രീ. വി.ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നശേഷം പട്ടികജാതി വിഭാഗങ്ങള്‍ക്കുളള ദുരിതാശ്വാസനിധിയില്‍ നിന്ന് വര്‍ക്കല മണ്ഡലത്തിലെ വര്‍ക്കല, ഇടവ, അയിരൂര്‍, വെട്ടൂര്‍, ചെമ്മരുതി, നാവായിക്കുളം, കുടവൂര്‍, പളളിക്കല്‍, മടവൂര്‍ എന്നീ വില്ലേജുകളില്‍ നിന്നുളള എത്രപേര്‍ക്ക് ചികിത്സാധനസഹായം അനുവദിച്ചുവെന്നും ആകെ എത്ര രൂപയാണ് അനുവദിച്ചതെന്നും വ്യക്തമാക്കാമോ?

അടൂര്‍ മണ്ഡലത്തിലെ വികസന പദ്ധതികള്‍

757.

ശ്രീ. ചിറ്റയം ഗോപകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനത്തിന് അടൂര്‍ നിയോജകമണ്ഡലത്തില്‍ ഈ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള വിവിധ വികസന പദ്ധതികളുടെ വിവരങ്ങള്‍ വാര്‍ഷികാടിസ്ഥാനത്തിലും പദ്ധതി തിരിച്ചും അടങ്കല്‍ തുകയോടെ ലഭ്യമാക്കുമോ?

കോവിഡ് പ്രതിരോധവും പോഷകാഹാര കിറ്റ് വിതരണവും

758.

ശ്രീ. . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ കോവിഡ് രോഗബാധ പ്രതിരോധിക്കുന്നതിനും അതിന്റെ വ്യാപനം തടയുന്നതിനും വകുപ്പ് എന്തെങ്കിലും നടപടി സ്വീകരിച്ചിരുന്നോ; വിശദാംശം നല്‍കുമോ;

( ബി )

പട്ടികജാതി സങ്കേതങ്ങളിലും പട്ടികവര്‍ഗ്ഗ ഊരുകളിലും ഉള്ളവര്‍ക്ക് ലോക്‌‍ഡൗണ്‍മൂലം തൊഴില്‍ നഷ്ടമായ സാഹചര്യത്തില്‍ അവര്‍ക്ക് അതിജീവനത്തിന് എന്തൊക്കെ സഹായങ്ങളാണ് നല്‍കിയതെന്ന് വ്യക്തമാക്കുമോ;

( സി )

പട്ടികവര്‍ഗ്ഗ ഊരുകളില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രത്യേക പോഷകാഹാര കിറ്റ് വിതരണം ചെയ്തിരുന്നോ; വിശദാംശം നല്‍കുമോ?

പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവർക്ക് ചികിത്സാധനസഹായം

759.

ശ്രീ. കെ. ജെ. മാക്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നശേഷം നാളിതുവരെ പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും കൊച്ചി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എത്രപേര്‍ക്ക് ചികിത്സാധനസഹായം നല്‍കിയിട്ടുണ്ട്; പേര്, തുക എന്നിവ ഉള്‍പ്പെടെ ഇവയുടെ വിശദാംശം ലഭ്യമാക്കാമോ;

( ബി )

പ്രസ്തുത മണ്ഡലത്തിലെ എത്ര പേരുടെ അപേക്ഷയിന്‍മേല്‍ ഇനി നടപടി സ്വീകരിക്കാനുണ്ട്; വ്യക്തമാക്കാമോ;

( സി )

നിലവിലെ ചികിത്സാധനസഹായത്തിന്റെ പരിധി ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കാമോ?

ചികിത്സാ സഹായം

760.

ശ്രീ. സി. ദിവാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നെടുമങ്ങാട് നിയോജകമണ്ഡലത്തില്‍ നിന്ന് പട്ടിക ജാതി വികസന വകുപ്പ് മുഖാന്തിരം ചികിത്സാസഹായം അനുവദിക്കുന്നതിന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

( ബി )

അവയില്‍ ഏതെല്ലാം അപേക്ഷകള്‍ അനുവദിച്ചുവെന്നും, അനുവദിച്ച തുക എത്രയെന്നും വ്യക്തമാക്കുമോ?

ചികിത്സാധനസഹായം

761.

ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പട്ടികജാതി - പട്ടികവര്‍ഗ്ഗ വകുപ്പ് മുഖേന എത്രപേര്‍ക്ക്, എന്തു തുക ചികിത്സാധനസഹായം നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കുമോ ;

( ബി )

പാലക്കാട് ജില്ലയില്‍ എത്ര പേര്‍ക്ക് എത്ര രൂപ ധനസഹായം ലഭിച്ചുവെന്നതിന്റെ മണ്ഡലം തിരിച്ചുള്ള കണക്ക് വ്യക്തമാക്കാമോ ?

പട്ടികജാതി വിഭാഗത്തിന് നല്‍കുന്ന ചികിത്സാസഹായ പദ്ധതി

762.

ശ്രീ. വി. അബ്ദുറഹിമാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പട്ടികജാതി വിഭാഗത്തിലെ ജനങ്ങള്‍ക്ക് നല്‍കുന്ന വിവിധ ചികിത്സാസഹായ പദ്ധതികളുടെ മലപ്പുറം ജില്ലയിലെ നിയമസഭാ മണ്ഡലം തിരിച്ചുള്ള കണക്ക് അറിയിക്കുമോ;

( ബി )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ചികിത്സാ ധനസഹായത്തിന്റെ തുക വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;

( സി )

ചികിത്സാസഹായം വേഗത്തിലും സുതാര്യവുമായി അര്‍ഹരുടെ കൈകളിലെത്തിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?

പട്ടികജാതി വിഭാഗക്കാര്‍ക്ക് അനുവദിച്ച ഭൂമി

763.

ശ്രീ . കെ . ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നതിനുശേഷം പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എത്രപേര്‍ക്കാണ് ഭൂമി അനുവദിച്ചു കൊടുത്തിട്ടുള്ളത് എന്ന് വിശദമാക്കുമോ?

പെരിന്തല്‍മണ്ണ നിയോജക മണ്ഡ‍ലത്തിലെ പട്ടികജാതി ക്ഷേമപ്രവര്‍ത്തനങ്ങള്‍

764.

ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പെരിന്തല്‍മണ്ണ നിയോജക മണ്ഡ‍ലത്തില്‍ ഭൂരഹിതരും, ഭവനരഹിതരുമായ എത്ര പട്ടികജാതി കുടുംബങ്ങളാണ് നിലവിലുള്ളത്; കണക്കുകള്‍ ലഭ്യമാക്കുമോ;

( ബി )

ഈ സര്‍ക്കാരിന്റെ കാലത്ത് ഈ മണ്ഡ‍ലത്തില്‍ എത്ര കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും നല്‍കിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;

( സി )

സ്വന്തമായി ഭൂമിയും വീടുമില്ലാത്ത ഈ നിയോജക മണ്ഡ‍ലത്തിലെ എത്ര കുടുംബങ്ങള്‍ക്ക് ഈ സര്‍ക്കാരിന്റെ കാലത്ത് അവ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കുമോ?

പട്ടികജാതി വകുപ്പിന് കീഴില്‍ നിര്‍മ്മിച്ച വീടുകള്‍

765.

ശ്രീ. അനിൽ അക്കര : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പട്ടികജാതി വകുപ്പിന് കീഴില്‍ എത്ര വീടുകളാണ് അനുവദിച്ചത്; അതില്‍ എത്രയെണ്ണത്തിന്റെ പണി പൂര്‍ത്തിയായി; വ്യക്തമാക്കാമോ;

( ബി )

പ്രസ്തുത വീടുകളുടെ നിര്‍മ്മാണത്തിനായി എന്ത് തുകയാണ് വകുപ്പ് ചെലവഴിച്ചത്; ഈ പദ്ധതിക്കായി കേന്ദ്ര സഹായം ലഭ്യമാണോ; എങ്കില്‍ വിശദാംശം നല്‍കുമോ;

( സി )

ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താതെ വകുപ്പ് സ്വന്തമായി എത്ര ഭവനങ്ങളാണ് നിര്‍മ്മിച്ച് നല്‍കിയതെന്ന് അറിയിക്കാമോ;

( ഡി )

മുന്‍ സർക്കാരിന്റെ കാലയളവില്‍ 2011 മുതല്‍ 2016 വരെ പട്ടികജാതി വകുപ്പിന്റെ കീഴില്‍ എത്ര വീടുകള്‍ അനുവദിച്ചുവെന്നും അതില്‍ എത്രയെണ്ണം പൂര്‍ത്തിയാക്കിയെന്നും വ്യക്തമാക്കുമോ?

വൈപ്പിന്‍ മണ്ഡലത്തിലെ പട്ടികജാതി സ്വയംപര്യാപ്ത കോളനികള്‍

766.

ശ്രീ. എസ്. ശർമ്മ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നതിന് ശേഷം വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ പട്ടികജാതി സ്വയംപര്യാപ്ത കോളനികള്‍ക്കായി നടപ്പാക്കിയ പദ്ധതികള്‍ ഏതൊക്കെയാണെന്നും അതിനായി ചെലവഴിച്ച തുക എത്രയെന്നും വ്യക്തമാക്കാമോ;

( ബി )

ഏതൊക്കെ പദ്ധതികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും ഇനിയും പൂര്‍ത്തീകരിക്കാനുള്ളവ ഏതൊക്കെയെന്നും വിശദമാക്കാമോ; പ്രസ്തുത പദ്ധതികളില്‍ ഏതെങ്കിലും നടപ്പിലാക്കുന്നതില്‍ തടസ്സങ്ങളുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ?

അംബേദ്കര്‍ ഗ്രാമം പദ്ധതി

767.

ശ്രീ പി .ടി .. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പട്ടികജാതി കോളനികളുടെ നവീകരണത്തിനുളള അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ അനുവദിച്ച പ്രവൃത്തികള്‍ കൃത്യസമയത്ത് പൂര്‍ത്തീകരിക്കപ്പെടാതെ പരാതികള്‍ക്ക് ഇടയാവുന്ന സാഹചര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;

( ബി )

-ടെണ്ടര്‍ മുഖേന പ്രസ്തുത പ്രവൃത്തികള്‍ മത്സരാധിഷ്ടിത സാഹചര്യമൊരുക്കി നല്‍കുന്നതില്‍ എന്തെങ്കിലും തടസം നിലവിലുണ്ടോ; അക്രഡിറ്റഡ് ഏജന്‍സികളെ പ്രവൃത്തികള്‍ നേരിട്ട് ഏല്‍പ്പിക്കുന്ന രീതിക്ക് മാറ്റം വരുത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടാവുമോ?

കോതമംഗലം മണ്ഡലത്തിലെ അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതി

768.

ശ്രീ. ആൻ്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോതമംഗലം മണ്ഡലത്തില്‍ അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന തേര ആദിവാസികോളനിയുടെ നവീകരണവുമായി ബന്ധപ്പെട്ട പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;

( ബി )

തേര കോളനി നവീകരണവുമായി ബന്ധപ്പെട്ട് എന്തെല്ലാം പ്രവൃത്തികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്ന് വിശദമാക്കാമോ;

( സി )

ഇതില്‍ ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തിയായെന്ന് അറിയിക്കുമോ; അവശേഷിക്കുന്ന ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി എന്തെന്ന് വിശദമാക്കാമോ;

( ഡി )

കോളനി നവീകരണം എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാൻ കഴിയുമെന്ന് വിശദമാക്കാമോ;

( )

ഈ സര്‍ക്കാരിന്റെ കാലയളവില്‍ തന്നെ കോളനി നവീകരണം പൂര്‍ത്തീകരിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ കോളനികളുടെ നവീകരണം

769.

ശ്രീ. എൽദോ എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ ഏതൊക്കെ കോളനികളുടെ നവീകരണത്തിനാണ് തുക അനുവദിച്ചതെന്നും എത്ര തുക വീതമാണ് അനുവദിച്ചതെന്നും അറിയിക്കാമോ;

( ബി )

പ്രസ്തുത പ്രവൃത്തികളിലൂടെ കോളനികളില്‍ എന്തൊക്കെ സേവനങ്ങളാണ് നടപ്പിലാക്കിയതെന്ന് വ്യക്തമാക്കാമോ?

കൊണ്ടോട്ടിയിലെ അംബേദ്കര്‍ സ്വാശ്രയ ഗ്രാമം പദ്ധതി

770.

ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ കാലത്ത് അംബേദ്കര്‍ സ്വാശ്രയ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര പട്ടികജാതി കോളനികളുടെ നവീകരണത്തിന് ഫണ്ട് അനുവദിച്ചുവെന്ന് അറിയിക്കാമോ; ആയതില്‍ പ്രവൃത്തി പൂര്‍ത്തിയായവ എത്രയെന്നും അവ ഏതെല്ലാമെന്നും സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കാമോ;

( ബി )

ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട കൊണ്ടോട്ടി മണ്ഡലത്തിലെ കോട്ടാശ്ശേരി, മാനീരി, നെടിയിരുപ്പ് കോളനികളിലെ പദ്ധതി പ്രവര്‍ത്തനം വിവരിക്കാമോ;

( സി )

പട്ടികജാതി കോര്‍പ്പസ് ഫണ്ട്/പ്ളാൻ ഫണ്ട് എന്നിവയില്‍ ഉള്‍പ്പെടുത്തി ഈ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടോട്ടി മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്ക് അനുവദിച്ച തുക പദ്ധതി തിരിച്ച് വ്യക്തമാക്കാമോ?

കുന്നുകര പട്ടികജാതി കോളനിയിലെ നിര്‍മ്മാണ പ്രവൃത്തികള്‍

771.

ശ്രീ . ജോൺ ഫെർണാണ്ടസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2016-17 ലെ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയ കളമേശ്ശേരി നിയോജകമണ്ഡലത്തിലെ കുന്നുകര പട്ടികജാതി കോളനിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ തൽസ്ഥിതി വ്യക്തമാക്കാമോ;

( ബി )

ഇത് സംബന്ധിച്ച് സമര്‍പ്പിച്ച റിവൈസ്ഡ് എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചിട്ടുണ്ടോ;

( സി )

ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ;

( ഡി )

നിര്‍മ്മാണപ്രവൃത്തികള്‍ എന്നത്തേക്ക് ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

തൃക്കരിപ്പൂര്‍ മണ്ഡലം

772.

ശ്രീ എം. രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കൊടക്കാട് പ്രവര്‍ത്തിക്കുന്ന മോഡൽ റസിഡന്റ്ഷ്യൽ സ്കൂളിൽ പ്ലസ് ടു കോഴ്സ് എന്നാരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;

( ബി )

കിഫ്ബി വഴി അന്താരാഷ്ട്ര നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി കൊടക്കാട് മോഡൽ റസിഡന്റ്ഷ്യൽ സ്കൂളിൽ അഞ്ച് കോടി രൂപ ചെലവിൽ കെട്ടിടം പണി പൂര്‍ത്തിയാക്കിയതിനാല്‍ ഈവര്‍ഷം തന്നെ കോഴ്സ് പ്രഖ്യാപിക്കുവാന്‍ കഴിയുമോ?

വര്‍ക്കല മണ്ഡലത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കുള്ള പഠന മുറികള്‍

773.

ശ്രീ. വി.ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വീടുകളില്‍ പഠനസൗകര്യം കുറവുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് പഠനമുറി നിര്‍മ്മിച്ച് നല്കുന്ന പദ്ധതി പ്രകാരം വര്‍ക്കല മണ്ഡലത്തില്‍ എത്ര പഠന മുറികള്‍ നിര്‍മ്മിച്ച് നല്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

നെന്മാറ മണ്ഡലത്തില്‍ പഠനമുറി പദ്ധതി

774.

ശ്രീ . കെ . ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നെന്മാറ നിയോജക മണ്ഡലത്തിലെ പട്ടികജാതി വിഭാഗത്തിലുള്ള എത്ര വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനമുറി നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;

( ബി )

പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?

എസ്. സി/എസ്.ടി വിഭാഗക്കാര്‍ക്കുളള വിദേശപഠനം

775.

പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2016 ജനുവരി 1 മുതല്‍ 2020 നവംബര്‍ 30 വരെ എസ്. സി/എസ്.ടി വിഭാഗത്തില്‍ നിന്ന് എത്ര പേര്‍ക്ക് വിദേശപഠനത്തിനായി അനുവാദം നല്‍കിയിട്ടുണ്ട്; പകര്‍പ്പ് ലഭ്യമാക്കുമോ;

( ബി )

2011 ജനുവരി 1 മുതല്‍ 2016 ഡിസംബര്‍ 31 വരെ എസ്. സി/എസ്.ടി വിഭാഗത്തിലെ എത്രപേര്‍ക്ക് വിദേശ പഠനത്തിനായി അനുവാദം നല്‍കിയിട്ടുണ്ട്; പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;

( സി )

വിദേശപഠനത്തിനായി പോകുന്ന വിദ്യാര്‍ത്ഥികളുടെ പഠന ചെലവിനായിട്ടുള്ള തുക കൈമാറുന്നതില്‍ ഉദ്യോഗസ്ഥര്‍ ഉദാസീനത കാണിക്കുന്ന കാര്യം പരിശോധിക്കുമോ; ഇത് സംബന്ധിച്ച് എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്; ലഭിച്ച പരാതികളുടെ പകര്‍പ്പ് ലഭ്യമാക്കുമോ? -മെയില്‍ ആയി പരാതികള്‍ ലഭിച്ചിട്ടുണ്ടോ; പകര്‍പ്പ് ലഭ്യമാക്കുമോ?

ഓച്ചിറ എസ്‍.സി.ഡി.ഡി ഐ.റ്റി..

776.

ശ്രീ. ആർ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഓച്ചിറ എസ്‍.സി.ഡി.ഡി ഐ.റ്റി.ഐയില്‍ ഇപ്പോള്‍ ഏതെല്ലാം കോഴ്സുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് വിശദീകരിക്കുമോ;

( ബി )

ഇവിടെ പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസല്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ എന്ന് വിശദീകരിക്കുമോ; പ്രസ്തുത കോഴ്സ് എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;

( സി )

ഈ ഐ.റ്റി.ഐയില്‍ പുതിയ കോഴ്സ് ആരംഭിക്കുന്നതിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദീകരിക്കുമോ;

( ഡി )

പ്രസ്തുത ഐ.റ്റി.ഐയില്‍ എത്ര നോണ്‍ ടീച്ചിംഗ് ജീവനക്കാരുടെ തസ്തികകളുണ്ടെന്നും ഏതെല്ലാം വിഭാഗത്തിലുള്ളവരാണെന്നും വിശദീകരിക്കുമോ;

( )

പുതിയതായി ഇലക്ട്രീഷ്യന്‍ കോഴ്സ് ആരംഭിക്കുന്നതിനും ക്ലാര്‍ക്ക് തസ്തിക അനുവദിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

പറമ്പിക്കുളത്തെ യുവതീയുവാക്കള്‍ക്കു നിയമനം

777.

ശ്രീ . കെ . ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നെന്മാറ നിയോജകമണ്ഡലത്തിലെ പറമ്പികുളത്തെ വിവിധ ആദിവാസി ഊരുകളില്‍ അഭ്യസ്തവിദ്യരായ നിരവധി യുവതീയുവാക്കള്‍ താമസിക്കുന്നുണ്ടെന്ന വിഷയം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

( ബി )

പത്താം ക്ലാസും അതിന് മുകളിലുമായി വിദ്യാഭ്യാസ യോഗ്യതുള്ള എത്ര പേരുണ്ടെന്ന് അറിയിക്കുമോ; ഇവരുടെ വിദ്യാഭ്യാസയോഗ്യത ഉള്‍പ്പെടെയുളള വിശദാംശം നല്‍കുമോ;

( സി )

സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വഴി നിരവധി വിഭാഗത്തില്‍പെട്ട യുവതീയുവാക്കള്‍ക്ക് സര്‍ക്കാര്‍ നിയമനം നല്‍കിയ മാതൃകയില്‍ പറമ്പിക്കുളത്തെ യുവതീയുവാക്കള്‍ക്കും നിയമനം നല്‍കാന്‍ ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമോ?

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സംവരണം

778.

ശ്രീ . എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത തസ്തികകളില്‍ യോഗ്യരായ ആളുകള്‍ ഇല്ലാത്തതിനാല്‍ അത് നികത്തുവാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടോ;

( ബി )

നിലവില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് സംവരണം ചെയ്ത തസ്തികകളില്‍ എത്ര ഒഴിവുകളുണ്ട്; ഗസറ്റഡ്/നോണ്‍ ഗസറ്റഡ് തസ്തിക തിരിച്ച് വിശദാംശം നല്‍കുമോ;

( സി )

സെക്രട്ടേറിയറ്റിലെ സ്പെഷ്യല്‍ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി തുടങ്ങിയ തസ്തികകളില്‍ പട്ടികവിഭാഗക്കാര്‍ക്ക് മതിയായ പ്രാതിനിധ്യം ഉണ്ടോ; എങ്കില്‍ എത്ര ശതമാനം വീതം എന്ന് വ്യക്തമാക്കുമോ?

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന പരാതി

779.

പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി വിവിധ വകുപ്പുകളില്‍ സംവരണം ചെയ്യപ്പെട്ട നൂറു കണക്കിന് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന പരാതി പരിശോധിക്കുമോ; നടപടി സ്വീകരിക്കുമോ;

( ബി )

വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ കണ്ടെത്താനുള്ള സെക്രട്ടേറിയററിലെ പൊതുഭരണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ; നിലവില്‍ ഒഴിവുകള്‍ കണ്ടെത്തുന്നത് സെക്രട്ടേറിയറ്റിലെ ഏത് സെക്ഷനിലാണ്; 2016 ജനുവരി മുതല്‍ 2020 നവംബര്‍ 30 വരെ കണ്ടെത്തിയ ഒഴിവുകള്‍ എത്ര; ഇതില്‍ എത്ര ഒഴിവുകള്‍ പി.എസ്.സി യ്ക്ക് റിപ്പോര്‍ട്ട് ചെയ്തു;

( സി )

2020 നവംബര്‍ 30 കണക്ക് അനുസരിച്ച് പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ എത്ര തസ്തികകള്‍ ആണ് ഒഴിവുള്ളത്; പ്രസ്തുത ഒഴിവുകള്‍ നികത്തുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?

വൈപ്പിന്‍ മണ്ഡലത്തില്‍ കോര്‍പ്പസ് ഫണ്ട് വിനിയോഗം

780.

ശ്രീ. എസ്. ശർമ്മ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ കോര്‍പ്പസ് ഫണ്ട് വിനിയോഗിച്ച് വൈപ്പിന്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പ്രവൃത്തികളുടെ വിശദാംശം നല്‍കാമോ ;

( ബി )

ഏതൊക്കെ പഞ്ചായത്തുകളിലായി ഏതൊക്കെ പദ്ധതികള്‍ക്ക് എത്ര തുക വീതമാണ് അനുവദിച്ചിട്ടുള്ളതെന്നും ഇവയില്‍ പൂര്‍ത്തിയായവ ഏതൊക്കെയെന്നും വിശദമാക്കാമോ;

( സി )

ഏതെല്ലാം പദ്ധതികളാണ് ഇനിയും പൂര്‍ത്തീകരിക്കാനുള്ളതെന്നും ഇവയില്‍ ഏതെങ്കിലും പദ്ധതി നടപ്പാക്കുന്നതില്‍ തടസ്സം നേരിട്ടിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ?

കുന്നത്തുനാട് കോര്‍പസ് ഫണ്ട്

781.

ശ്രീ. വി. പി. സജീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പട്ടികജാതി വികസന വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ഈ സര്‍ക്കാര്‍ വന്നശേഷം കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ അനുവദിച്ച തുകയും പേര് വിവരവും പട്ടിക തിരിച്ച് നല്‍കാമോ;

( ബി )

കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ ഈ സര്‍ക്കാര്‍ കോര്‍പസ് ഫണ്ട് അനുവദിച്ച പദ്ധതികളും കോളനികളും ഏതെല്ലാം; ഇതില്‍ എത്ര തുക വീതം വിനിയോഗിച്ചു എന്നത് പട്ടിക തിരിച്ച് നല്‍കാമോ?

കൊട്ടാരക്കര മണ്ഡലത്തിലെ കോര്‍പ്പസ് ഫണ്ട് പ്രവൃത്തികള്‍

782.

ശ്രീമതി പി. അയിഷാ പോറ്റി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ കാലയളവില്‍ കോര്‍പ്പസ് ഫണ്ട് ഇനത്തില്‍ കൊല്ലം ജില്ലയ്ക്ക് അനുവദിക്കപ്പെട്ട തുക വര്‍ഷം തിരിച്ച് വെളിപ്പെടുത്തുമോ;

( ബി )

പ്രസ്തത തുക വിനിയോഗിച്ച് കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തികളുടെ വിവരവും അവയുടെ നിലവിലെ സ്ഥിതിയും തദ്ദേശ സ്ഥാപനങ്ങള്‍ തിരിച്ച് വെളിപ്പെടുത്തുമോ?

കോര്‍പ്പസ് ഫണ്ട്

783.

ശ്രീ എൻ. . നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോര്‍പ്പസ് ഫണ്ട് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

( ബി )

കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ചു ചെയ്യാവുന്ന പ്രവൃത്തികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

( സി )

കോര്‍പ്പസ് ഫണ്ട് എപ്പോഴെല്ലാമാണ് അനുവദിക്കുന്നത്; വര്‍ഷം പരമാവധി ഇത്ര തവണ മാത്രമേ അനുവദിക്കാവൂ എന്ന നിയന്ത്രണവും നിബന്ധനയും ഉണ്ടോ എന്ന് വ്യക്തമാക്കാമോ;

( ഡി )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കോര്‍പ്പസ് ഫണ്ടില്‍ നിന്ന് അനുവദിച്ച തുക എത്രയാണെന്നും ചെയ്ത പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും മണ്ഡലം തിരിച്ചു വ്യക്തമാക്കാമോ?

നെടുമങ്ങാട് മണ്ഡലത്തിലെ കോര്‍പ്പസ് ഫണ്ട് പ്രവൃത്തികള്‍

784.

ശ്രീ. സി. ദിവാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി നെടുമങ്ങാട് നിയോജകമണ്ഡലത്തില്‍ അനുവദിച്ച പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ; ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;

( ബി )

അനുവദിച്ച പ്രവൃത്തികളില്‍ ഏതെല്ലാം പൂര്‍ത്തീകരിച്ചെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?

പട്ടിക ജാതി വികസന വകുപ്പ് കൊയിലാണ്ടി മണ്ഡലത്തില്‍ നടപ്പാക്കുന്ന പ്രവൃത്തികള്‍

785.

ശ്രീ. കെ ദാസൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പട്ടിക ജാതി വികസന വകുപ്പ് കോര്‍പ്പസ് ഫണ്ട് വഴിയും മറ്റ് സര്‍ക്കാര്‍, ഏജന്‍സി ഫണ്ടുകള്‍ എന്നിവ വഴിയും കൊയിലാണ്ടി നിയോജക മണ്ഡലം പരിധിയില്‍ പൂര്‍ത്തീകരിച്ചതും നടന്നു വരുന്നതും ഭരണാനുമതിയായതുമായ മുഴുവന്‍ പ്രവൃത്തികളുടെയും വിശദാംശങ്ങള്‍ ഓരോന്നും പട്ടികപ്പെടുത്തി വ്യക്തമാക്കാമോ?

കൊച്ചി മണ്ഡലത്തിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി അനുവദിച്ച പദ്ധതികള്‍

786.

ശ്രീ. കെ. ജെ. മാക്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2016 ജൂണ്‍ മാസം മുതല്‍ 2020 ഡിസംബര്‍ മാസം വരെ കൊച്ചി നിയോജക മണ്ഡലത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി അനുവദിച്ച വിവിധ പദ്ധതികള്‍ ഏതൊക്കെയാണെന്ന് അറിയിക്കുമോ; വിശദമാക്കുമോ;

( ബി )

ഓരോ പദ്ധതിക്കായി അനുവദിച്ച തുകയും പ്രസ്തുത പദ്ധതികളുടെ നിലവിലെ അവസ്ഥയും എന്തെന്ന് അറിയിക്കുമോ;

( സി )

ഇത്തരം പദ്ധതികള്‍ അനുവദിച്ചതിലൂടെ മണ്ഡലത്തിലെ എത്ര കുടുംബങ്ങള്‍ക്ക്ഇതിന്റെ പ്രയോജനം ലഭിച്ചുവെന്ന് വ്യക്തമാക്കുമോ?

വീട്ടൂര്‍, കുറ്റ, പള്ളിമുകള്‍ കോളനികളുടെ നിര്‍മ്മാണ പുരോഗതി

787.

ശ്രീ. വി. പി. സജീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വീട്ടൂര്‍ കോളനിയിലെ അടിസ്ഥാന വികസന പ്രവൃത്തികള്‍ തുടങ്ങാത്തതിന്റെ കാരണം വ്യക്തമാക്കുമോ;

( ബി )

നിര്‍മ്മാണ ചുമതല നില്‍കിയിട്ടുള്ള നിര്‍മ്മിതി കേന്ദ്രത്തിന് എത്രയും വേഗം നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കുമോ എന്നറിയിക്കുമോ;

( സി )

അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കുറ്റ, പള്ളിമുകള്‍ കോളനികളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ; ഇവ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വിശദമാക്കാമോ?

ദേവികുളം മണ്ഡലത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ ഗ്രാന്‍റ് വിതരണം

788.

ശ്രീ. എസ്. രാജേന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ദേവികുളം നിയോജക മണ്ഡലത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവില്‍ വിതരണം ചെയ്ത തുക സംബന്ധിച്ച വിശദ വിവരം ലഭ്യമാക്കാമോ?

ഡൊംബന്‍ സമുദായത്തിന് ജാതി സര്‍ട്ടിഫക്കറ്റ്

789.

ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഡൊംബന്‍ സമുദായത്തിന് ജാതി സര്‍ട്ടിഫക്കറ്റ് അനുവദിക്കുന്നതിന് നിലവില്‍ ഏതെങ്കിലും രീതിയിലുള്ള നിയമതടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ എന്താണെന്ന് വിശദമാക്കാമോ;

( ബി )

ഡൊംബന്‍ സമുദായത്തിന് ജാതി സര്‍ട്ടിഫക്കറ്റ് അനുവദിക്കുന്നതില്‍ പാലക്കാട് ജില്ലയില്‍ തന്നെ വിവിധ താലൂക്കുകള്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( സി )

ഡൊംബന്‍ സമുദായത്തിന് ജാതി സര്‍ട്ടിഫക്കറ്റ് അനുവദിക്കുന്നതില്‍ ഒരു ഏകീകൃത സ്വഭാവം പാലിച്ച് വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പിന്നാക്കം നില്‍ക്കുന്ന ഇവര്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

അംബേദ്കര്‍ സ്വാശ്രയ ഗ്രാമം പദ്ധതി

790.

ശ്രീ. രാജു എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നതിനുശേഷം അംബേദ്കര്‍ സ്വാശ്രയ ഗ്രാമം പദ്ധതിയിലുള്‍പ്പെടുത്തി റാന്നി നിയോജകമണ്ഡലത്തിലെ ഏതൊക്കെ കോളനികള്‍ക്ക് എത്ര തുക വീതം അനുവദിച്ചുവെന്ന് വ്യക്തമാക്കാമോ;

( ബി )

ഏതൊക്കെ ഏജന്‍സികള്‍ക്കാണ് ഓരോ കോളനികളുടെയും നിര്‍വ്വഹണ ചുമതല നല്‍കിയിട്ടുളളതെന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ;

( സി )

പ്രസ്തുത കോളനികളില്‍ എത്രയിടങ്ങളില്‍ പദ്ധതി പൂര്‍ത്തീകരിച്ചിട്ടുണ്ട്; പദ്ധതി പൂര്‍ത്തിയാകാത്ത ഓരോ കോളനികളിലും എത്ര തുകയ്ക്കുളള എന്തൊക്കെ പദ്ധതികള്‍ ഇനി പൂര്‍ത്തീകരിക്കാനുണ്ട് എന്ന് വ്യക്തമാക്കാമോ;

( ഡി )

ഇവയുടെ നിര്‍മ്മാണം 3 മാസത്തിനുളളില്‍ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

അംബേദ്കര്‍ സ്വയം പര്യാപ്തഗ്രാമം പദ്ധതി

791.

ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

അംബേദ്കര്‍ സ്വയം പര്യാപ്തഗ്രാമം പദ്ധതി പ്രകാരം സംസ്ഥാനത്ത് ആകെ നവീകരിച്ച കോളനികളുടെ എണ്ണമെത്രയെന്ന് വിശദമാക്കാമോ; ആയതിലേയ്ക്കായി അനുവദിച്ച തുകയെത്ര എന്ന് അറിയിക്കുമോ;

( ബി )

ഈ പദ്ധതി പ്രകാരം പാലക്കാട് ജില്ലയില്‍ ആകെ നവീകരിച്ച കോളനികളുടെ എണ്ണവും ആയതിലേയ്ക്കായി ചെലവായ തുകയും മണ്ഡലാടിസ്ഥാനത്തില്‍ വിശദമാക്കാമോ ?

നെന്മാറ നിയോജക മണ്ഡലത്തിലെ പട്ടികവര്‍ഗ വിഭാഗക്കാരുടെ ക്ഷേമം സംബന്ധിച്ച്

792.

ശ്രീ . കെ . ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നെന്മാറ നിയോജകമണ്ഡലത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട എത്ര പേര്‍ക്കാണ് ഭൂമി പതിച്ചു നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;

( ബി )

പ്രസ്തുത മണ്ഡലത്തിലെ എത്ര ആദിവാസി വിഭാഗക്കാര്‍ക്കാണ് വീട് നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കുമോ?

ചേലക്കര നിയോജക മണ്ഡലത്തിലെ അംബേദ്ക്കര്‍ സെറ്റില്‍മെന്റ് കോളനികള്‍

793.

ശ്രീ യു. ആർ. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ചേലക്കര നിയോജക മണ്ഡലത്തിലെ അംബേദ്കര്‍ പട്ടികവര്‍ഗ്ഗ സെറ്റില്‍മെന്റുകളായി തിരഞ്ഞെടുത്ത പഴയന്തൂര്‍ പഞ്ചായത്തിലെ തിരുമണി, ചേലക്കര പഞ്ചായത്തിലെ കളപ്പാറ എന്നീ പട്ടികവര്‍ഗ്ഗ സെറ്റില്‍മെന്റുകളില്‍ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തികള്‍ എന്നത്തേയ്ക്ക് ആരംഭിക്കുവാന്‍ കഴിയുമെന്ന് അറിയിക്കാമോ;

( ബി )

ഈ പ്രവര്‍ത്തികളുടെ നിര്‍വ്വഹണ ഏജന്‍സിയായി ചുമതലപ്പെടുത്തിയത് ഏത് ഏജന്‍സിയെയാണെന്ന് അറിയിക്കുമോ;

( സി )

അംബേദ്കര്‍ സെറ്റില്‍മെന്റ് കോളനി വികസന പ്രവര്‍ത്തികള്‍ക്കായുളള മോണിറ്ററിങ് കമ്മിറ്റിയുടെ ഘടന വ്യക്തമാക്കാമോ?

പാറശ്ശാല മണ്ഡലത്തിലെ അംബേദ്കര്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതി

794.

ശ്രീ. സി.കെ. ഹരീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പാറശ്ശാല മണ്ഡലത്തില്‍ അംബേദ്കര്‍ സ്വയം പര്യാപ്തഗ്രാമം പദ്ധതിപ്രകാരം ഏതൊക്കെ പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികള്‍ നവീകരിക്കുന്ന പ്രവൃത്തികള്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

( ബി )

പ്രസ്തുത പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ;

( സി )

അമ്പൂരി ഗ്രാമപഞ്ചായത്തിലെ തെന്മല സെറ്റില്‍മെന്റ് കോളനി നവീകരണ പ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ?

പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള നിയമനം

795.

ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് എത്ര പേരെയാണ് മെന്റര്‍ ടീച്ചര്‍മാരായി നിയമിച്ചിട്ടുള്ളത്; വിശദമാക്കാമോ;

( ബി )

സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് പ്രകാരം സംസ്ഥാനത്ത് എത്ര പട്ടികവര്‍ഗ്ഗ യുവതീയുവാക്കള്‍ക്കാണ് ജോലി നല്‍കിയിട്ടുള്ളത്; വിശദീകരിക്കാമോ;

( സി )

പട്ടികവര്‍ഗ്ഗക്കാർക്കുള്ള എല്ലാ സര്‍ക്കാര്‍ സര്‍വ്വീസ് ഒഴിവുകളും നികത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നറിയിക്കാമോ;

( ഡി )

ഒരു പട്ടികവര്‍ഗ്ഗകുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി എന്ന പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

( )

ലാന്റ് ബാങ്ക് പ്രകാരം വയനാട് ജില്ലയില്‍ എത്ര പട്ടികവര്‍ഗ്ഗ കുടുംബത്തിന് ഭൂമി നല്‍കി; എത്ര പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കാണ് ഭൂമി നല്‍കാനുള്ളത്; പട്ടികവര്‍ഗ്ഗ ഹോസ്റ്റലുകളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ;

( എഫ് )

കൂടുതല്‍ പഠനവീടുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടോ;

( ജി )

അഭ്യസ്തവിദ്യരായ പട്ടികവര്‍ഗ്ഗ യുവതീയുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ നടപടിയെടുക്കുമോ; ഭവനരഹിതരായ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ ഉണ്ടോ; ..എസ്. കോച്ചിംഗിനായി പ്രസ്തുത ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ സ്വീകരിക്കുമോ; വിശിദീകരിക്കാമോ?

കൃഷി നശിപ്പിക്കുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി

796.

ശ്രീ. എസ്. രാജേന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ദേവികുളം നിയോജക മണ്ഡലത്തിലെ തുമ്പിപാറ, കട്ടമുടി, ചാറ്റുപാറ, കൊരങ്ങാട്ടി തുടങ്ങിയ പ്രദേശങ്ങളില്‍ ആദിവാസികള്‍ക്ക് കൈവശാവകാശ രേഖ ലഭ്യമായിട്ടുള്ള ഭൂമിയിലെ കൃഷി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നശിപ്പിക്കുന്നത് സംബന്ധിച്ച് പട്ടികവര്‍ഗ്ഗ വകുപ്പിന് പരാതികള്‍ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത പരാതികളിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയണെന്ന് വ്യക്തമാക്കാമോ;

( ബി )

പ്രസ്തുത പരാതികളിലെ വസ്തുതകള്‍ പരിശോധിച്ച് ബന്ധപ്പെട്ടവര്‍ക്ക് എതിരെ പട്ടികജാതി/പട്ടികവര്‍ഗ്ഗ (അതിക്രമ നിരോധന) നിയമം ഉള്‍പ്പെടെയുള്ളവ അനുസരിച്ചുള്ള നിയമ നടപടികള്‍ സ്വീകരിക്കുവാന്‍ തയ്യാറാകുമോയെന്ന് വ്യക്തമാക്കാമോ?

ഒറ്റപ്പാലം അസംബ്ലിമണ്ഡലത്തിലെ പദ്ധതികള്‍

797.

ശ്രീ . പി . ഉണ്ണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നാളിതുവരെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വകുപ്പിന് കീഴില്‍ ഒറ്റപ്പാലം അസംബ്ലിമണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാം; ഓരോ പദ്ധതികളുടെയും വിശദാംശം ലഭ്യമാക്കാമോ;

( ബി )

ഇവയിൽ ഭരണാനുമതി ലഭ്യമായവയില്‍ ഇനിയും പൂര്‍ത്തീകരിക്കുവാനുള്ള പ്രവൃത്തികള്‍ ഏതെല്ലാം; വിശദാംശം ലഭ്യമാക്കാമോ?

ആദിവാസി ക്ഷേമപദ്ധതികള്‍

798.

ശ്രീ. ചിറ്റയം ഗോപകുമാർ

ശ്രീ . ജി .എസ് .ജയലാൽ

ശ്രീമതി ഗീതാ ഗോപി

ശ്രീ. . ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കൃഷിയിലൂടെയുള്ള ഉപജീവന പദ്ധതികളും പുതിയതൊഴില്‍ മേഖലകളിലേക്ക് പട്ടികവര്‍ഗ്ഗ വിഭാഗത്തെ ആകര്‍ഷിക്കുന്നതും ഉള്‍പ്പെടെ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ തൊഴില്‍ മേഖലയില്‍ എന്തൊക്കെ പുരോഗമനാത്മകമായ മാറ്റങ്ങള്‍ കെെവരിക്കാന്‍ കഴിഞ്ഞു എന്നറിയിക്കുമോ;

( ബി )

ആദിവാസി ക്ഷേമപദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഒരു മാതൃകയായി കേരളത്തിലെ ആദിവാസി മേഖലകളെ മാറ്റുന്നതിന് ഈ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടോ: വിശദമാക്കുമോ;

( സി )

മുന്‍കാലങ്ങളില്‍ പോഷകാഹാരക്കുറവ്മൂലമുള്ള രോഗങ്ങളും ശിശുമരണനിരക്കും കൂടുതലായിരുന്ന അട്ടപ്പാടിയില്‍ പോഷകാഹാര സുരക്ഷാ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വിജയിപ്പിക്കുന്നതിന് സാധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

പിറവം മണ്ഡലത്തിലെ പട്ടികജാതി പട്ടികവർഗ്ഗ കുടുംബങ്ങൾക്കുള്ള ധനസഹായം

799.

ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2016 ജൂൺ മാസം മുതൽ നാളിതുവരെ പിറവം നിയോജക മണ്ഡലത്തിൽ എത്ര പട്ടികജാതി പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ചികിത്സ, വിദ്യാഭ്യാസ, ദുരിതാശ്വാസ ധനസഹായം നൽകിയിട്ടുണ്ട് എന്ന് അറിയിക്കുമോ;

( ബി )

പ്രസ്തുത വിവരം വർഷാടിസ്ഥാനത്തിൽ ലഭ്യമാക്കുമോ?

ആദിവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തൽ

800.

ശ്രീ. അനിൽ അക്കര : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സര്‍ക്കാര്‍ പദ്ധതികള്‍ പട്ടികവര്‍ഗ്ഗക്കാരിലേക്ക് എത്തുന്നില്ലായെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ആദിവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് നേരിട്ട് ഇടപെടുവാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

ആദിവാസി ഊരുകളിലെ ഉല്പന്നങ്ങള്‍ ദേശീയ വിപണിയില്‍ എത്തിച്ച് മെച്ചപ്പെട്ട വില ഉറപ്പാക്കുന്നതിന് നോര്‍ത്ത് മലബാര്‍ മാര്‍ക്കറ്റിംഗ് സഹകരണ സംഘവുമായി (എന്‍.എം.ഡി.സി.) ദേശീയ ട്രൈബല്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (ട്രൈഫെഡ്) ധാരണയില്‍ എത്തിയിട്ടുണ്ടോ;

( സി )

ഏതൊക്കെ ഉല്പന്നങ്ങളാണ് ഇപ്രകാരം ശേഖരിക്കുന്നതെന്നും, ഈ പദ്ധതി മൂലം എത്ര ആദിവാസി കുടുംബങ്ങള്‍ക്ക് ഗുണം ലഭിക്കുമെന്നും വ്യക്തമാക്കുമോ?

പട്ടികവര്‍ഗ്ഗക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായുളള പദ്ധതികള്‍

801.

ശ്രീ. ജെയിംസ് മാത്യു

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. ബി. ഡി. ദേവസ്സി

ശ്രീ. ബി .സത്യൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പട്ടികവര്‍ഗ്ഗക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് വ്യക്തമാക്കാമോ;

( ബി )

ഇവര്‍ക്കായി ആവിഷ്ക്കരിച്ചിട്ടുളള സമഗ്ര ആരോഗ്യസുരക്ഷാ പദ്ധതിയില്‍ ഏതെല്ലാം രോഗങ്ങള്‍ക്കുളള ചികിത്സയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും പദ്ധതിയില്‍ അംഗമാകുന്നതിനുളള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നും വിശദമാക്കാമോ;

( സി )

ഉള്‍പ്രദേശങ്ങളില്‍ അധിവസിക്കുന്ന പട്ടിക ഗോത്രവര്‍ഗ്ഗക്കാര്‍ക്കായി ആരംഭിച്ച മൊബെെല്‍ മെഡിക്കല്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

( ഡി )

പട്ടികവര്‍ഗ്ഗക്കാരുടെ ചികിത്സക്കായി വകുപ്പു മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും എന്തെല്ലാം ധനസഹായമാണ് അനുവദിക്കുന്നതെന്ന് വ്യക്തമാക്കാമോ?

ചാലക്കുടി മണ്ഡലത്തിലെ പട്ടികവര്‍ഗ്ഗ കോളനികളുടെ സമഗ്രവികസനം

802.

ശ്രീ. ബി. ഡി. ദേവസ്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ചാലക്കുടി മണ്ഡലത്തിലെ ഏതെല്ലാം പട്ടികവര്‍ഗ്ഗ കോളനികളുടെ സമഗ്രവികസനത്തിനായാണ് ഈ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുള്ളതെന്നും നടപടി കള്‍ ഏത് ഘട്ടത്തിലാണെന്നും അറിയിക്കാമോ?

പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍

803.

ശ്രീ റ്റി . വി. രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കണ്ണൂര്‍ ജില്ലയില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദമാക്കാമോ?

ആദിവാസി കോളനികളിലെ ശോച്യാവസ്ഥ

804.

ശ്രീ . .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ആദിവാസി മേഖലയിലെ ശോച്യാവസ്ഥ മുതലെടുത്ത് ആദിവാസികളെ മാവോയിസ്റ്റുകള്‍ സ്വാധീനിക്കുന്നു എന്നത് വസ്തുതയാണോ;

( ബി )

ആദിവാസി കോളനികളിലെ ശോച്യാവസ്ഥയാണ് മാവോയിസ്റ്റുകളുടെ ഈ മേഖലയിലെ സ്വാധീനത്തിന്റെ കാരണമെന്ന് കണ്ടെത്തിയിട്ടുണ്ടോ;

( സി )

എങ്കില്‍ മാവോയിസ്റ്റ് സ്വാധീനം ഇല്ലാതാക്കുവാന്‍ ആദിവാസി കോളനികളിലെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;

( ഡി )

ആദിവാസി മേഖലയില്‍ റേഷന്‍ കാര്‍ഡ് വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ പട്ടികവര്‍ഗ്ഗവകുപ്പ് എന്തെങ്കിലും ഇടപെടല്‍ നടത്തുന്നുണ്ടോയെന്ന് വിശദമാക്കുമോ?

ഭവന നിര്‍മ്മാണ പദ്ധതി

805.

ശ്രീ. കെ. എസ്. ശബരീനാഥൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നശേഷം പട്ടികവര്‍ഗ്ഗ വകുപ്പിന് കീഴില്‍ എത്ര വീടുകളാണ് അനുവദിച്ചത്; അതില്‍ എത്രയെണ്ണത്തിന്റെ പണി പൂര്‍ത്തിയായി;വിശദമാക്കുമോ;

( ബി )

പ്രസ്തുത വീടുകളുടെ നിര്‍മ്മാണത്തിനായി എത്ര തുകയാണ് വകുപ്പ് ചെലവഴിച്ചത്; ഈ പദ്ധതിക്കായി കേന്ദ്ര സഹായം ലഭ്യമാണോ; എങ്കില്‍ അതിന്റെ വിശദാംശം നല്‍കുമോ;

( സി )

ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താതെ വകുപ്പ് സ്വന്തമായി എത്ര ഭവനങ്ങളാണ് നിര്‍മ്മിച്ച് നല്‍കിയതെന്ന് അറിയിക്കുമോ;

( ഡി )

മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലയളവില്‍ 2011 മുതല്‍ 2016 വരെ പട്ടികവര്‍ഗ്ഗ വകുപ്പിന്റെ കീഴില്‍ എത്ര വീടുകള്‍ അനുവദിച്ചുവെന്നും അതില്‍ എത്രയെണ്ണം പൂര്‍ത്തിയാക്കിയെന്നും വ്യക്തമാക്കുമോ?

ഗോത്രവർഗ വിദ്യാർത്ഥികളുടെ ഓണ്‍ലൈന്‍ ക്ലാസുകൾ

806.

ശ്രീ . .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ തുറക്കുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആവിഷ്ക്കരിച്ച ഓണ്‍ലൈന്‍ അദ്ധ്യാപനം ആദിവാസി കുട്ടികള്‍ക്ക് അപ്രാപ്യമായ സാഹചര്യം ഉണ്ടായിട്ടുണ്ടോ;

( ബി )

ഗോത്രഭാഷയിലുള്ള അദ്ധ്യാപനത്തിനായി ഗോത്രബന്ധു അദ്ധ്യാപകരുടെ സേവനം ഉപയോഗിച്ചിട്ടുണ്ടോ;

( സി )

സംസ്ഥാനത്തൊട്ടാകെ ഗോത്രവിഭാഗത്തില്‍പെട്ട എത്ര വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്;

( ഡി )

ഈ വിദ്യാര്‍ത്ഥികളെ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയുള്ള ക്ലാസ്സുകളില്‍ പങ്കാളികളാക്കുന്നതിനും പരീക്ഷകള്‍ക്ക് തയ്യാറെടുപ്പിക്കുന്നതിനും പട്ടികവര്‍ഗ്ഗ വകുപ്പ് കൈക്കൊള്ളുന്ന നടപടികള്‍ എന്തൊക്കെയാണ്?

സാമൂഹ്യ പഠനമുറി പദ്ധതി

807.

ശ്രീ . കെ . ബാബു

ശ്രീ യു. ആർ. പ്രദീപ്

ശ്രീ.ഡി.കെ.മുരളി

ശ്രീ. വി. അബ്ദുറഹിമാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യപരിപാലനം, ഭക്ഷ്യസുരക്ഷ, നൈപുണ്യ വികസനം തുടങ്ങിയവയ്ക്കായി ആവിഷ്ക്കരിച്ച നൂതന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

( ബി )

ഈ വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് ആധുനിക രീതിയിലുളള പഠനസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി ആരംഭിച്ച സാമൂഹ്യ പഠനമുറി പദ്ധതി പ്രകാരം എത്ര ഊരുകളില്‍ ഇവ ആരംഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;

( സി )

ഇത്തരം സാമൂഹ്യ പഠനമുറികളില്‍ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങള്‍ക്കുപുറമെ ലഘുഭക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

( ഡി )

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനകരമായ സാമൂഹ്യ പഠനമുറികള്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?

വിവാഹ ധനസഹായം

808.

ശ്രീ.ഡി.കെ.മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2016-17, 2017-18, 2018-19, 2019-20 സാമ്പത്തിക വര്‍ഷങ്ങളില്‍ വാമനപുരം നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ 'പട്ടികവര്‍ഗ്ഗ പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായം' എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്രപേര്‍ക്ക് ധനസഹായം നല്‍കി എന്ന് വ്യക്തമാക്കാമോ;

( ബി )

ടി ഗുണഭോക്താക്കളുടെ വിശദവിവരങ്ങള്‍ പഞ്ചായത്തടിസ്ഥാനത്തില്‍ നല്‍കാമോ?

ഗോത്രസാരഥി പദ്ധതി

809.

ശ്രീ. പി. സി. ജോർജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പട്ടിക വർഗ്ഗത്തിൽപ്പെട്ട സ്കൂൾ കുട്ടികളുടെ യാത്രക്ക് ഏറെ ഉപകാരപ്പെട്ടിരുന്ന ഗോത്രസാരഥി പദ്ധതി ഇപ്പോൾ വിജയകരമായി നടക്കുന്നുണ്ടോ;

( ബി )

ഈ സർക്കാർ എന്തെല്ലാം നൂതന പരിഷ്കാരങ്ങളാണ് ഇതിൽ വരുത്തിയിട്ടുള്ളത്; വിശദമാക്കാമോ?

പട്ടികവര്‍ഗ്ഗകുടുംബത്തിലെ ഒരാള്‍ക്കെങ്കിലും ജോലി

810.

ശ്രീ . കെ. സി . ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സമൂഹത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന വിഭാഗമായ പട്ടികവര്‍ഗ്ഗ വിഭാഗക്കാരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിന് ഈ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതികള്‍ എന്തൊക്കെയാണ്;

( ബി )

പട്ടികവര്‍ഗ്ഗ വിഭാഗത്തിന് സര്‍ക്കാര്‍ ജോലി ഉറപ്പ് വരുത്തുന്നതിന് ഇതിനകം ഏതൊക്കെ വകുപ്പുകളിലാണ് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ഈ സര്‍ക്കാര്‍ നടപ്പിലാക്കിയത്; ഇതിലൂടെ എത്ര പേര്‍ക്ക് നിയമനം നല്‍കി;

( സി )

കൂടുതല്‍ വകുപ്പുകളില്‍ സ്പെഷ്യല്‍റിക്രൂട്ട്മെന്റ് നടപ്പിലാക്കി പട്ടികവിഭാഗക്കാര്‍ക്ക് അര്‍ഹതപ്പെട്ട സര്‍ക്കാര്‍ നിയമനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

( ഡി )

ഒരു പട്ടികവര്‍ഗ്ഗ കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും ജോലി എന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇനിയും പ്രാവര്‍ത്തികമാക്കുവാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്; വിശദമാക്കുമോ;

( )

ഇവര്‍ക്കായി നടപ്പിലാക്കുന്ന നൈപുണ്യവികസനത്തിനായുള്ള കോഴ്സുകള്‍ ഏതൊക്കെയാണ്; അതിലൂടെ കൂടുതല്‍ പേര്‍ക്ക് തൊഴിലവസരം സാധ്യമാകുന്നുണ്ടോ?

ആറളം ആദിവാസി മേഖലയിലെ വന്യമൃഗ ശല്യം

811.

ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ആറളം ആദിവാസി മേഖലയിലെ വന്യമൃഗ ശല്യം തടയുന്നതിന് മതില്‍ നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്രയെന്നും എപ്പോഴാണ് അനുവദിച്ചതെന്നും വെളിപ്പെടുത്താമോ;

( ബി )

ആയതിന്റെ പ്രവൃത്തി ആരംഭിക്കാനുള്ള കാലതാമസം എന്താണെന്നും എന്നത്തേക്ക് ആരംഭിക്കാന്‍ സാധിക്കുമെന്നും വിശദമാക്കാമോ?

ഇടുക്കി ആദിവാസി കോളനികളിലെ ആത്മഹത്യ

812.

ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഇടുക്കി ജില്ലയിലെ ആദിവാസി കോളനികളില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരുന്നതായ റിപ്പോര്‍ട്ടുകള്‍ ഗൗരവമായി കണക്കിലെടുത്തിട്ടുണ്ടോ;

( ബി )

ഈ വര്‍ഷം അടിമാലി കുരങ്ങാട്ടി ആദിവാസി കോളനി, തട്ടേകണ്ണന്‍ കുടി, കുളമാന്‍ കുഴി എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി ആത്മഹത്യ നടന്ന സാഹചര്യം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ആത്മഹത്യയുടെ കാരണം എന്തെന്ന് കണ്ടെത്തിയിട്ടുണ്ടോ;

( സി )

ആദിവാസി മേഖലയിലെ ലഹരി ഉപയോഗവും, മദ്യപാനശീലവും ആതമഹത്യയ്ക്ക് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമോ എന്നറിയിക്കാമോ?

പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ ഉന്നമനം

813.

ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസപരമായ ഉന്നമനം ലക്ഷ്യമാക്കി എന്തെങ്കിലും പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

( ബി )

എങ്കില്‍ നാളിതുവരെയായി എത്ര പേര്‍ക്ക് ടി പദ്ധതി പ്രകാരം ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ; ജില്ലതിരിച്ച് വിശദാംശം നല്‍കുമോ;

( സി )

പ്രസ്തുത പദ്ധതിയിന്‍കീഴില്‍ ആനുകൂല്യം ലഭിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്താമോ?

ഗോത്ര വാത്സല്യനിധി പദ്ധതി

814.

ശ്രീ.ഡി.കെ.മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഗോത്ര വാത്സല്യനിധി പദ്ധതി പ്രകാരം പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി നടപ്പാക്കിയിട്ടുള്ള ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ വിശദവിവരങ്ങള്‍ നല്‍കാമോ;

( ബി )

നാളിതുവരെ എത്ര പേര്‍ ഈ പദ്ധതിയില്‍ അംഗങ്ങള്‍ ആയിട്ടുണ്ടെന്നും എത്രപേര്‍ക്ക് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അറിയിക്കാമോ;

( സി )

തിരുവനന്തപുരം ജില്ലയില്‍ ഈ പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളവരുടെ പഞ്ചായത്ത് തിരിച്ചുള്ള വിവരങ്ങള്‍ നല്‍കാമോ;

( ഡി )

ഈ പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയില്‍ ആനുകൂല്യം ലഭിച്ചവരുടെ വിവരങ്ങള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ നല്‍കാമോ?

ആനക്കയം ട്രെെബല്‍ കോളനി നിവാസികളുടെ അടിയന്തിര പുനഃരധിവാസം

815.

ശ്രീ. ബി. ഡി. ദേവസ്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

രണ്ട് വര്‍ഷക്കാലമായി ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടർന്ന് കോളനി വിട്ടുപോവുകയും സമീപത്തെ പാറപ്പുറത്ത് കുടില്‍കെട്ടി താമസിച്ചു വരികയും ചെയ്യുന്ന അതിരപ്പിള്ളി പഞ്ചായത്തിലെ ആനക്കയം ട്രെെബല്‍ കോളനി നിവാസികളുടെ അടിയന്തര പുനരധിവാസത്തിനും അവര്‍ക്ക് ഭൂമിയും വീടും നല്‍കുന്നതിനും ആവശ്യമായ നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്ന് അറിയിക്കാമോ;

( ബി )

ആനക്കയം ട്രെെബല്‍ കോളനി വികസനത്തിനായി നേരത്തെ അനുവദിച്ച 1 കോടി രൂപയില്‍ ബാക്കിയുള്ള സംഖ്യ ഇതിനായി പ്രത്യേകമായി അനുവദിക്കുന്നതിനും ആനക്കയം കോളനി നിവാസികളുടെ പുനരധിവാസം യാഥാര്‍ത്ഥ്യമാക്കുന്നതിനും സത്വര നടപടി സ്വീകരിക്കുമോ?

പയ്യന്നൂര്‍ മണ്ഡലത്തിലെ അംബേദ്കര്‍ ഗ്രാമം പദ്ധതി

816.

ശ്രീ. സി. കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പയ്യന്നൂര്‍ മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം, അംബേദ്കര്‍ സെറ്റില്‍മെന്റ് ഗ്രാമം, എന്നീ പദ്ധതികളിലൂടെ നടപ്പിലാക്കുന്ന പ്രവൃത്തികളുടെ നിലവിലെ അവസ്ഥ എന്താണെന്ന് അറിയിക്കാമോ ;

( ബി )

പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

പട്ടികജാതി-പട്ടികഗോത്രങ്ങളില്‍ പെട്ടവര്‍ക്കായി ഭവന നിര്‍മ്മാണം

817.

ശ്രീ ഒ . ആർ. കേളു

ശ്രീ. കെ. ആൻസലൻ

ശ്രീ. സി. കൃഷ്ണൻ

ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ കാലത്ത് ഇതുവരെയായി പട്ടികജാതി - പട്ടികഗോത്രങ്ങളില്‍ പെട്ടവരുടെ എത്ര വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനായി; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇത് എത്രയായിരുന്നു; വ്യക്തമാക്കാമോ;

( ബി )

മുൻ സര്‍ക്കാരിന്റെ കാലത്ത് പണിപൂര്‍ത്തിയാകാതെ കിടന്നിരുന്ന വീടുകളുടെയെല്ലാം നിര്‍മ്മാണം പൂര്‍ത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ടോയെന്ന് അറിയിക്കാമോ;

( സി )

ലൈഫ് മിഷൻ മുഖേന പട്ടികജാതികളിലും ഗോത്രങ്ങളിലും പെട്ട അര്‍ഹരായ എല്ലാവര്‍ക്കും വീട് നിര്‍മ്മിച്ചു നല്‍കാൻ പദ്ധതിയുണ്ടോ; ഇത്തരത്തില്‍പ്പെട്ടവര്‍ക്കായി ലൈഫ് മിഷൻ മാനദണ്ഡങ്ങളില്‍ ഉചിതമായ ഇളവ് നല്‍കുന്നുണ്ടോ;

( ഡി )

അര്‍ഹതാ ലിസ്റ്റില്‍ ഉള്‍പ്പെടാത്തതും എന്നാല്‍ ശോച്യമായ തരത്തിലുള്ള വീടുകളില്‍ താമസിക്കേണ്ടി വരുന്നവര്‍ക്ക് വീടു മെച്ചപ്പെടുത്താൻ പ്രത്യേക പദ്ധതിയുണ്ടോ; വ്യക്തമാക്കുമോ?

മതന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പത്തിക ശക്തീകരണം

818.

ശ്രീ . വി. ടി. ബൽറാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

.ബി.സി. മതന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പത്തിക ശക്തീകരണത്തിന് കേരള സംസ്ഥാന പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍ വഹിക്കുന്ന പങ്ക് വിശദമാക്കാമോ;

( ബി )

നാട്ടില്‍ സ്ഥിരതാമസത്തിന് എത്തിയ പ്രവാസികള്‍ക്കായി പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;

( സി )

പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്റെ ഗുണഭോക്താക്കളുടെ ഉല്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിപണനത്തിനും വേണ്ടി ഒരു സ്ഥിരം വേദി (ക്രാഫ്റ്റ് വില്ലേജ്) ഒരുക്കുന്നതിന് പദ്ധതിയുണ്ടോ;

( ഡി )

കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണോ ഈ പദ്ധതി നടപ്പിലാക്കുന്നത്; എങ്കില്‍ കിഫ്ബിയില്‍ നിന്നും ഇതിനായി എന്ത് തുക അനുവദിച്ചു; ക്രാഫ്റ്റ് വില്ലേജ് എന്നത്തേക്ക് പ്രവര്‍ത്തനക്ഷമമാക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍

819.

ശ്രീ . എം . വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;

( ബി )

കോര്‍പ്പറേഷന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി എന്തെങ്കിലും പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ;

( സി )

കോര്‍പ്പറേഷന്റെ എന്റെ വീട് പദ്ധതി പ്രകാരം ഭവനനിര്‍മ്മാണത്തിന് എത്ര ലക്ഷം രൂപയാണ് പരമാവധി അനുവദിക്കുന്നത്; ഇതിനകം എത്രപേര്‍ക്ക് ലോണ്‍ അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;

( ഡി )

ഹരിത സാങ്കേതിക വിദ്യാ മേഖലയില്‍ കോര്‍പ്പറേഷന്‍ എന്തൊക്കെ ഇടപെടലുകളാണ് നടത്തുന്നത്; വിശദമാക്കുമോ?

പിന്നാക്കവിഭാഗത്തിൽ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്‌

820.

ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പിന്നാക്കവിഭാഗത്തിൽ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്വദേശത്തും വിദേശത്തും പഠനസഹായത്തിനായി നല്‍കിവരുന്ന സ്കോളര്‍ഷിപ്പിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?

കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കുന്നതിനുള്ള കര്‍മ്മപദ്ധതികള്‍

821.

ശ്രീ . എം . ഉമ്മർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കുന്നതിന് എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കാമോ;

( ബി )

2015-ലെ കേരള റദ്ദാക്കലും ഒഴിവാക്കലും ബില്‍ തയ്യാറാക്കിയെങ്കിലും അതിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ;

( സി )

പ്രസ്തുത ബില്‍ ആക്റ്റ് ആക്കുന്ന കാര്യത്തില്‍ നിയമവകുപ്പിന്റെ അഭിപ്രായം എന്തായിരുന്നുവെന്ന് വ്യക്തമാക്കാമോ?

2019ലെ പോലീസ് ഭേദഗതി ബില്ല്

822.

ശ്രീ . എം . ഉമ്മർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാന നിയമസഭ 14.11.2019ന് പാസ്സാക്കിയ പോലീസ് ഭേദഗതി ബില്ലിന് ഗവര്‍ണ്ണറുടെ അംഗീകാരം ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

( ബി )

പ്രസ്തുത ബില്ലിന് അംഗീകാരം നല്‍കേണ്ടതില്ല എന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നോ; ഉണ്ടെങ്കില്‍ ആയതിന്റെ കാരണം വിശദമാക്കാമോ?

നിയമ വകുപ്പിലെ ഡെപ്യൂട്ടേഷന്‍ നിയമനം.

823.

ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കി മാതൃവകുപ്പിലേക്ക് തിരിച്ചെത്തുന്ന ജീവനക്കാര്‍ക്ക് മാതൃവകുപ്പില്‍ ഉടന്‍ നിയമനം നല്‍കേണ്ടതാണെങ്കിലും നിയമ വകുപ്പില്‍ ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെയെത്തുന്ന ജീവനക്കാര്‍ക്ക് ഉടന്‍ നിയമനം നല്‍കാതെ മാസങ്ങളോളം 'വെയിറ്റിംഗ് ഫോർ പോസ്റ്റിംഗി'ല്‍ നിര്‍ത്തി പിന്നീട് വെയിറ്റിംഗ് ഫോർ പോസ്റ്റിംഗ് കാലയളവ് റഗുലറൈസ് ചെയ്യുന്നതുമൂലം സര്‍ക്കാരിന് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുന്ന വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

01.01.2017 മുതല്‍ 31.12.2020 വരെ മേല്‍ രീതിയില്‍ ഡെപ്യൂട്ടേഷന്‍ കഴി‍ഞ്ഞ് തിരികെ എത്തിയ എത്ര ജീവനക്കാര്‍ എത്ര കാലം വീതം 'വെയിറ്റിംഗ് ഫോർ പോസ്റ്റിംഗ്' ആയി കാത്തു നിന്നിട്ടുണ്ടെന്നും അവരില്‍ എത്ര പേര്‍ക്ക് കാത്തു നിന്ന കാലയളവ് റഗുലറൈസ് ചെയ്ത് നല്‍കിയിട്ടുണ്ടെന്നും വിശദമാക്കാമോ;

( സി )

വെയിറ്റിംഗ് ഫോർ പോസ്റ്റിംഗ് കാലയളവ് റഗുലറൈസ് ചെയ്ത് നല്‍കുക വഴി ഒരേ തസ്തികയില്‍ രണ്ട് പേര്‍ക്ക് ശമ്പളം നല്‍കേണ്ടി വന്നതു മൂലം മേല്‍ കാലയളവില്‍ സര്‍ക്കാരിന് ഉണ്ടായ സാമ്പത്തിക നഷ്ടം എത്രയെന്ന് വിശദമാക്കാമോ;

( ഡി )

മേല്‍ രീതിയില്‍ സര്‍ക്കാരിനുണ്ടായ സാമ്പത്തിക നഷ്ടം ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കാമെന്നിരിക്കെ, എത്ര തുക മേല്‍ കാലയളവില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കിയിട്ടുണ്ടെന്ന് വിശദമാക്കുമോ; ഈടാക്കിയിട്ടില്ലെങ്കില്‍ ആയതിനുള്ള നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?

പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമം

824.

ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്തണമെന്ന 2018 മാര്‍ച്ച് 20 ലെ സുപ്രീംകോടതി ഉത്തരവ് മൂലം പ്രസ്തുത നിയമപ്രകാരമുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പ്രതിബന്ധം ഉണ്ടായിട്ടുണ്ടോ;

( ബി )

പ്രസ്തുത ഉത്തരവ് മറികടക്കുന്നതിനായി പാര്‍ലമെന്റ് പാസ്സാക്കിയ നിയമഭേദഗതി സുപ്രീംകോടതി ശരിവച്ചത് ഈ നിയമം പൂര്‍ണ്ണതോതില്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് അവസരം ഒരുക്കിയിട്ടുണ്ടോ?

നിയമ അവബോധം സൃഷ്ടിക്കുന്നത് സംബന്ധിച്ച്

825.

പ്രൊഫ . കെ. യു. അരുണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പൊതുജനങ്ങളില്‍ നിയമ അവബോധം സൃഷ്ടിക്കുന്നതിന് എന്തൊക്കെ നടപടികളാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;

( ബി )

നിയമങ്ങള്‍ മലയാളഭാഷയില്‍ ലളിതമായി പൊതുജനങ്ങളില്‍ എത്തിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?

പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍

826.

ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ശിക്ഷ ഉറപ്പാക്കുവാന്‍ കഴിയുന്നത് നാമമാത്ര കേസുകളില്‍ മാത്രമാണെന്നത് വസ്തുതയല്ലേ;

( ബി )

2016 മേയ്ക്ക് ശേഷം ഈ നിയമപ്രകാരം എത്ര കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്; അതില്‍ എത്ര കേസുകളിലെ പ്രതികള്‍ ശിക്ഷിക്കപ്പെട്ടു;

( സി )

അന്വേഷണത്തിലെ അനാസ്ഥയും, തെളിവുകള്‍ കണ്ടെത്തുന്നതിലെ അലംഭാവവുമാണ് ഇത്തരം കേസുകളിലെ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നതിനുള്ള കാരണമെന്ന് വകുപ്പ് വിലയിരുത്തുന്നുണ്ടോ;

( ഡി )

എങ്കില്‍ ഇത്തരം കേസുകളുടെ അന്വേഷണങ്ങളില്‍ കലാനുസൃത മാറ്റങ്ങള്‍ വരുത്തുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ;വിശദമാക്കുമോ?

മഞ്ചേരിയിലെ മലബാര്‍ കള്‍ച്ചറല്‍ അക്കാ‍ഡമി

827.

ശ്രീ . എം . ഉമ്മർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ കള്‍ച്ചറല്‍ അക്കാഡമിയുടെ പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ തലത്തില്‍ ഗ്രാന്റ് അനുവദിച്ച് നല്‍കുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

( ബി )

പ്രസ്തുത അക്കാഡമിക്ക് കെട്ടിട നിര്‍മ്മാണത്തിനായി ബഡ്ജറ്റില്‍ തുക വകയിരുത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

( സി )

മലബാര്‍ മേഖലയിലെ സാംസ്കാരിക വളര്‍ച്ചക്കായി പ്രസ്തുത അക്കാഡമിക്ക് സാംസ്കാരിക വകുപ്പില്‍ നിന്നും എന്തെല്ലാം സഹായങ്ങളാണ് നല്‍കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ സാംസ്കാരിക വകുപ്പ് നടപ്പിലാക്കിയ വിവിധ പ്രവര്‍ത്തനങ്ങള്‍

828.

ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ കാലത്ത് പെരിന്തല്‍മണ്ണ നിയോജകമണ്ഡലത്തില്‍ സാംസ്കാരിക വകുപ്പ് നടപ്പിലാക്കിയ വിവിധ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്നും ഇതിനായി ചെലവഴിച്ച തുക എത്രയാണെന്നും വിശദമാക്കാമോ?

കലാകാരന്‍മാരുടെ ഉപജീവനം

829.

ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് ലോക്ക്ഡൗണ്‍ ആരംഭിച്ചതുമുതല്‍ ഉല്‍സവങ്ങളുമായി ബന്ധപ്പെട്ട് ഉപജീവനം കഴിച്ചുവന്നിരുന്ന കലാകാരന്മാര്‍ പരിപാടികളില്ലാതെ വരുമാനമാര്‍ഗ്ഗം കണ്ടെത്താന്‍ കഴിയാതെ കഷ്ടത അനുഭവിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

ഇവരുടെ പ്രശ്നപരിഹാരത്തിനായി നടപടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

അക്കാമ്മ ചെറിയാൻ സാംസ്കാരിക സമുച്ചയം

830.

ശ്രീമതി ഇ. എസ്. ബിജിമോൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പീരുമേട് നിയോജക മണ്ഡലത്തിൽ ശിപാർശ ചെയ്യപ്പെട്ടിട്ടുള്ള അക്കാമ്മ ചെറിയാൻ സാംസ്കാരിക സമുച്ചയം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പ് സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;

( ബി )

പ്രസ്തുത പദ്ധതിയുടെ തത്സ്ഥിതി വ്യക്തമാക്കുമോ?

എടച്ചെന കുങ്കന്‍ സാംസ്കാരിക നിലയത്തിന്റെ നിലവിലെ അവസ്ഥ

831.

ശ്രീ .സി .കെ .ശശീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ കാലത്ത് കല്‍പ്പറ്റ മണ്ഡലത്തില്‍ സാംസ്കാരിക വകുപ്പ് മുഖേന പ്രഖ്യാപിച്ചതും നടപ്പിലാക്കിയതും ഇനി നടപ്പിലാക്കാനുളളതുമായ പദ്ധതികള്‍ വിശദമാക്കാമോ;

( ബി )

ബജറ്റില്‍ പ്രഖ്യാപിച്ച കല്‍പ്പറ്റ മണ്ഡലത്തിലെ എടച്ചെന കുങ്കന്‍ സാംസ്കാരിക നിലയത്തിന്റെ നിലവിലെ അവസ്ഥയെന്തെന്ന് വിശദമാക്കാമോ?

ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ സാംസ്കാരിക വകുപ്പ് നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍

832.

ശ്രീ . പി . കെ . ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നതിന് ശേഷം സാംസ്കാരിക വകുപ്പ് മുഖാന്തിരം ഷൊര്‍ണ്ണൂര്‍ നിയോജകമണ്ഡലത്തില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത് എന്ന് വിശദമാക്കാമോ;

( ബി )

ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും പ്രവൃത്തിയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ?

ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തില്‍ സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍

833.

ശ്രീ . പി . ഉണ്ണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നശേഷം ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തില്‍ സാംസ്കാരിക വകുപ്പിനു കീഴില്‍ നാളിതുവരെ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;

( ബി )

ഓരോ പദ്ധതിക്കും എത്ര തുക അനുവദിച്ചു; വിശദാംശം ലഭ്യമാക്കാമോ;

( സി )

സാംസ്കാരിക വകുപ്പിനു കീഴില്‍ ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തില്‍ എത്ര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; അവ ഏതെല്ലാം; ഓരോന്നിലും നടപ്പിലാക്കിയ പദ്ധതികള്‍ പ്രത്യേകം വ്യക്തമാക്കാമോ?

ഇരിങ്ങാലക്കുട കലാപൈതൃക ഗ്രാമം

834.

പ്രൊഫ . കെ. യു. അരുണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഇരിങ്ങാലക്കുട കലാപൈതൃക ഗ്രാമം പദ്ധതിക്കായി സ..(സാധാ)നം.140/2016/സാംകാവ. തീയതി 22.03.2016 പ്രകാരം സ്ഥാപനത്തിന്റെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ;

( ബി )

ഇല്ലെങ്കില്‍ പുതിയ ഭരണസമിതി രൂപീകരിച്ച് പദ്ധതി ആരംഭിക്കുന്നതിന് ഈ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;

( സി )

പ്രസ്തുത പദ്ധതിക്കായി നാളിതുവരെ എത്ര തുകയാണ് ആനുവദിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ?

ചാലക്കുടിയില്‍ കലാഭവന്‍ മണി സ്മാരകം നിര്‍മ്മാണം

835.

ശ്രീ. ബി. ഡി. ദേവസ്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

അനശ്വര നടന്‍ കലാഭവന്‍ മണിയുടെ പേരില്‍ ചാലക്കുടിയില്‍ സ്മാരകം നിര്‍മ്മിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പില്‍നിന്നും സ്ഥലം ലഭ്യമായ സാഹചര്യത്തില്‍ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

( ബി )

മുന്‍പ് കലാഭവന്‍ മണി സ്മാരകത്തിനായി ബജറ്റില്‍ അനുവദിച്ച 50 ലക്ഷം രൂപയും വകുപ്പുമന്ത്രി പ്രഖ്യാപിച്ച 25 ലക്ഷം രൂപയും ഉള്‍പ്പെടെ ഇതിനാവശ്യമായ മുഴുവന്‍ തുകയും അനുവദിക്കുന്നതിനും പ്രസ്തുത സ്മാരക കേന്ദ്രത്തില്‍ ഫോക് ലോര്‍ അക്കാദമിയുടെ ഉപകേന്ദ്രം അനുവദിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

മച്ചേല്‍ കുളങ്ങരക്കോണം ശ്രീ ചട്ടമ്പിസ്വാമി സ്വാമി സ്മാരകം

836.

ശ്രീ ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തിരുവനന്തപുരം മച്ചേല്‍ കുളങ്ങരക്കോണത്തെ ശ്രീ ചട്ടമ്പിസ്വാമികളുടെ മാതൃഭവനം സ്മാരകമായി സംരക്ഷിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം പരിഗണനയിലുണ്ടോ;

( ബി )

ഉണ്ടെങ്കില്‍ ഇതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്നും തുടര്‍ നടപടികള്‍ എന്താണെന്നും വിശദമാക്കാമോ?

കോന്നി നിയോജകമണ്ഡലത്തിലെ സാംസ്കാരിക സമുച്ചയം

837.

ശ്രീ. കെ.യു. ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോന്നി നിയോജകമണ്ഡലത്തിലെ സാംസ്കാരിക സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ;

( ബി )

നടപടിക്രമങ്ങള്‍ വിശദീകരിക്കാമോ; ഇതിനായി വകയിരുത്തിയിട്ടുള്ള തുക എത്രയെന്ന് വ്യക്തമാക്കാമോ?

കലാകാരന്‍മാര്‍ക്ക് സമാശ്വാസ ധനസഹായം

838.

ശ്രീ .കെ .എൻ .. ഖാദർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് കെെക്കൊണ്ട നിയന്ത്രണങ്ങള്‍ കാരണം ഉപജീവനമാര്‍ഗ്ഗം തടസ്സപ്പെട്ട അസംഘടിതരായ കലാകാരന്‍മാരെ സഹായിക്കുന്നതിന് വകുപ്പ് കെെക്കൊണ്ട നടപടികള്‍ അറിയിക്കുമോ;

( ബി )

കലാകാരന്‍മാര്‍ക്ക് സമാശ്വാസ ധനസഹായം വിതരണം ചെയ്യപ്പെട്ടിട്ടുണ്ടോ; ഈയിനത്തില്‍ ചെലവഴിച്ച തുകയെത്രയെന്നും എത്ര ഗുണഭോക്താക്കള്‍ക്ക് ഈ സഹായം നല്‍കിയെന്നുമുള്ള കണക്കുകള്‍ നല്‍കാമോ; ഇനിയും ധനസഹായം നല്‍കുന്നതിന് അവശേഷിക്കുന്നുണ്ടോ; ഇതിനാവശ്യമായ ഫണ്ട് ഏതില്‍ നിന്നും ചെലവഴിച്ചു; അറിയിക്കുമോ?

ഫിലിം ഡവലപ്മെന്റ് കോര്‍പ്പറേഷൻ

839.

ശ്രീ. സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഫിലിം ഡവലപ്മെന്റ് കോര്‍പ്പറേഷൻ എത്ര തീയേറ്റര്‍ കോംപ്ലക്സുകൾ ആണ് സംസ്ഥാനത്ത് നിര്‍മ്മിക്കുവാൻ ലക്ഷ്യമിട്ടിരിക്കുന്നത് ;

( ബി )

അവയുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;

( സി )

ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഏറ്റെടുത്തിട്ടുള്ള തീയേറ്റര്‍ നിര്‍മ്മാണ പുരോഗതി ലഭ്യമാക്കാമോ?

 


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.