UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >14th KLA >22nd Session>Unstarred questions Answers
  Answer  Provided    Answer  Not Yet Provided

FOURTEENTH   KLA - 22nd SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                          Questions  and Answers

പരമ്പരാഗത ഊര്‍ജ്ജ മേഖല

2489.

ശ്രീ. എം. സ്വരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പരമ്പരാഗത ഊര്‍ജ്ജ മേഖലയുടെ പ്രോത്സാഹനത്തിനായി എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ;

( ബി )

ഉണ്ടെങ്കില്‍ വിശദാംശം അറിയിക്കുമോ?

വൈദ്യുതി സംരക്ഷണം

2490.

ശ്രീ റ്റി . വി. രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വൈദ്യുതി സംരക്ഷണത്തിന്റെ ഭാഗമായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;

( ബി )

എല്‍..ഡി. ബള്‍ബുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് കെ.എസ്..ബി. എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

( സി )

സംസ്ഥാനത്തെ സ്ട്രീറ്റ് ലൈറ്റുകള്‍ എല്‍..ഡി. സോളാര്‍ ലൈറ്റുകള്‍ ആക്കി മാറ്റുന്നതിന് എന്തെങ്കിലും പ്രോജെക്ട് നിലവിലുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?

ഊര്‍ജ്ജ കേരള മിഷന്‍

2491.

ശ്രീ. രാജു എബ്രഹാം

ശ്രീ . കെ .ഡി .പ്രസേനൻ

ശ്രീ . കാരാട്ട് റസാഖ്

ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് വൈദ്യുതിമേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഈ സര്‍ക്കാര്‍ രൂപീകരിച്ച ഊര്‍ജ്ജ കേരള മിഷന്റെ പ്രധാന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

( ബി )

പാരമ്പര്യേതര സ്രോതസ്സുകളില്‍ നിന്നുള്ള ഊര്‍ജ്ജോല്പാദനത്തിന് ഊര്‍ജ്ജ കേരള മിഷന്‍ നടപ്പാക്കി വരുന്ന പ്രോജക്ടുകള്‍ സയമബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;

( സി )

സൗരോര്‍ജ്ജത്തില്‍ നിന്ന് ആയിരം മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനായി ആവിഷ്ക്കരിച്ച സൗര പദ്ധതിയുടെ പുരോഗതി അറിയിക്കാമോ;

( ഡി )

സൗരപദ്ധതിയിലൂടെ എത്ര മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് അറിയിക്കാമോ?

പളളുരുത്തി മേഖലയിലെ വോള്‍ട്ടേജ് ക്ഷാമം

2492.

ശ്രീ. എം. സ്വരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തൃപ്പൂണിത്തുറ മണ്ഡലത്തിലെ പളളുരുത്തി മേഖലയിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ;

( ബി )

ഉണ്ടെങ്കില്‍ വിശദാംശം അറിയിക്കുമോ?

മണലൂര്‍ മണ്ഡലത്തിലെ വെെദ്യുതി വകുപ്പ് പ്രവൃത്തികള്‍

2493.

ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോള്‍ മേഖലയിലെ സുസ്ഥിര വികസനത്തിനായി റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന 298.38 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായി സുഗമമായ വെെദ്യുതി വിതരണത്തിന് ട്രാന്‍സ്ഫോര്‍മര്‍ ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് കെ.എസ്..ബി എത്ര കോടി രൂപയാണ് അനുവദിച്ചിട്ടുളളത്;

( ബി )

പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;

( സി )

പ്രസ്തുത പദ്ധതി പ്രകാരം മണലൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന പ്രവൃത്തികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ?

മാവേലിക്കര മണ്ഡ‍ലത്തില്‍ വൈദ്യുതി വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍

2494.

ശ്രീ. ആർ.രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വൈദ്യുതി വകുപ്പ് മാവേലിക്കര മണ്ഡ‍ലത്തില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ?

തെരുവു വിളക്കുകള്‍ക്ക് ഓട്ടോമാറ്റിക് സംവിധാനം

2495.

ശ്രീ . ടി. വി. ഇബ്രാഹിം

ശ്രീ . എൻ . ഷംസുദീൻ

ശ്രീ . ടി . . അഹമ്മദ് കബീർ

പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തെരുവുവിളക്കുകള്‍ക്ക് സ്ട്രീറ്റ് മെയിൻ ലെെനുകള്‍ വലിച്ച് ഓട്ടോമാറ്റിക് സംവിധാനം സ്ഥാപിക്കുന്നത് ബന്ധപ്പെട്ട തദ്ദേശസ്ഥാപനം അനുവദിക്കുന്ന ഫണ്ടുകള്‍ക്കനുസൃതമാണോ; ഇവ സ്ഥാപിക്കുന്നതിന്റെ വിശദാംശങ്ങള്‍ അറിയിക്കാമോ;

( ബി )

ഇത്തരത്തില്‍ തെരുവുവിളക്കുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സ്ട്രീറ്റ് ലൈൻ, ഓട്ടോമാറ്റിക് ടെെമര്‍ സിസ്റ്റം എന്നിവയുടെ തകരാറുകള്‍ പരിഹരിക്കുന്നതിനുളള ഉത്തരവാദിത്തം ആര്‍ക്കാണെന്ന് അറിയിക്കാമോ;

( സി )

തകരാര്‍ ബന്ധപ്പെട്ട കെ.എസ്..ബി. ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ എത്ര ദിവസത്തിനകം തകരാര്‍ പരിഹരിക്കണമെന്ന് വ്യവസ്ഥയുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

കോതമംഗലം മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് മുഖേന നടപ്പിലാക്കിയ പ്രവൃത്തികള്‍

2496.

ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ കോതമംഗലം മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് മുഖേന എന്തെല്ലാം പ്രവൃത്തികള്‍ നടപ്പിലാക്കിയിട്ടുണ്ട് എന്ന് വിശദമാക്കാമോ;

( ബി )

ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി വിശദമാക്കാമോ;

( സി )

നടപ്പിലാക്കി വരുന്ന പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ;

( ഡി )

കോതമംഗലം മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?

അന്തര്‍ സംസ്ഥാന വൈദ്യുതി

2497.

ശ്രീ . പാറക്കൽ അബ്ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേരളത്തിന്റെ വൈദ്യുതി ഉപഭോഗത്തിന്റെ 80 ശതമാനവും അന്തര്‍ സംസ്ഥാന വൈദ്യുതിയാണോ;

( ബി )

പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണോ അന്തര്‍ സംസ്ഥാന വൈദ്യുതി പ്രസരണ നിരക്ക് കേന്ദ്ര റഗുലേറ്ററി കമ്മിഷന്‍ കൂട്ടിയത്;

( സി )

എങ്കില്‍ ഇത് കാരണം കേരളം ഇപ്പോള്‍ നല്കുന്ന പ്രസരണചാര്‍ജ് ആയ 550 കോടി രൂപ എന്നത് 1500 കോടി രൂപ ആയി വര്‍ദ്ധിക്കുമോ;

( ഡി )

എങ്കില്‍ ഈ അധിക ബാധ്യത ജനങ്ങളില്‍ നിന്ന് ഈടാക്കേണ്ടി വരുമെന്നതിനാല്‍ യൂണിറ്റിന് 50 പൈസ വൈദ്യുതി ചാര്‍ജ് ഇനത്തില്‍ കൂട്ടേണ്ടി വന്നേക്കും എന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുക ഉണ്ടായോ ; എങ്കില്‍ വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

( )

അല്ലെങ്കില്‍ ഈ സാമ്പത്തിക ബാധ്യത ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതിനു പകരം കെ.എസ്..ബിക്ക് പിരിഞ്ഞു കിട്ടാനുള്ള 2700 കോടി രുപ സമയബന്ധിതമായി പിരിച്ചെടുത്ത് അധിക പ്രസരണ ചാര്‍ജിനായി വിനിയോഗിച്ചുകൂടെ; വിശദാംശങ്ങള്‍ നല്‍കുമോ?

ചാത്തങ്ങോട്ട്നട ജല വൈദ്യുത പദ്ധതി

2498.

ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നാദാപുരം മണ്ഡലത്തിലെ ചാത്തങ്ങോട്ട്നട ജല വൈദ്യുത പദ്ധതിയുടെ വിശദാംശങ്ങളും നിലവിലെ സ്ഥിതിയും വെളിപ്പെടുത്താമോ;

( ബി )

പദ്ധതി എന്ന് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് പറയാമോ;

( സി )

ഇതിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചിട്ട്‌ എത്ര വര്‍ഷമായി എന്നറിയിക്കാമോ?

കരുനാഗപ്പള്ളി മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികള്‍

2499.

ശ്രീ. ആർ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കരുനാഗപ്പള്ളി നിയോജകമണ്ഡലത്തില്‍ 2016 ഏപ്രില്‍ മുതല്‍ 2020 ഡിസംബര്‍ 31 വരെ വെെദ്യുതി വകുപ്പ് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ വിശദമായ പട്ടിക ലഭ്യമാക്കുമോ;

( ബി )

കരുനാഗപ്പള്ളി നിയോജകമണ്ഡലത്തില്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;

( സി )

താെടിയൂര്‍ ഗ്രാമപഞ്ചായത്തിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി വെളുത്ത മണല്‍ കേന്ദ്രമാക്കി സബ്സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദീകരിക്കുമോ?

ചേലക്കര മണ്ഡലത്തിലെ വോള്‍ട്ടേജ് ക്ഷാമം

2500.

ശ്രീ യു. ആർ. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ചേലക്കര നിയോജകമണ്ഡലത്തിലെ ഏതെല്ലാം പ്രദേശങ്ങളില്‍ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിച്ചിട്ടുണ്ട്; ഇവ സ്ഥാപിച്ച സ്ഥലങ്ങളുടെ പേരുകള്‍ ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ;

( ബി )

ഇതോടൊപ്പം ഗുണമേന്മയുള്ള വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനായി എച്ച്.റ്റി. ലൈന്‍ അടക്കമുള്ള ലൈന്‍ വിപുലീകരണ പദ്ധതികള്‍ പൂര്‍ത്തീകരിച്ചതിന്റെ വിശദാംശങ്ങള്‍ സെക്ഷന്‍ ആഫീസ് തലത്തില്‍ വ്യക്തമാക്കുമോ?

ചാലക്കുടി സബ് സ്റ്റേഷന്‍

2501.

ശ്രീ. ബി. ഡി. ദേവസ്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കിഫ്ബി ധനസഹായത്തോടെ ചാലക്കുടി കെ.എസ്..ബി 110 കെ.വി. സബ് സ്റ്റേഷനെ 220 കെ.വി. സബ് സ്റ്റേഷനാക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്ന് അറിയിക്കാമോ;

( ബി )

എന്തെല്ലാം പ്രവര്‍ത്തനങ്ങളും സൗകര്യങ്ങളുമാണ് ഇതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ളത് എന്ന് വിശദമക്കാമോ?

-ചാര്‍ജിംഗ് സ്റ്റേഷനുകള്‍

2502.

ശ്രീ. കെ. സുരേഷ് കുറുപ്പ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കെ.എസ്..ബി.യുടെ ഉടമസ്ഥതയില്‍ നിലവില്‍ എത്ര ഇ-ചാര്‍ജിംഗ് സ്റ്റേഷനുകളാണ് ഉളളത്;

( ബി )

ഇത്തരം ചാര്‍ജിംഗ് സ്റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കെ.എസ്..ബി. നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണ്?

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍

2503.

ശ്രീ . പി . കെ . ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഇലക്ട്രിക്ക് വാഹനങ്ങളുടെ വര്‍ദ്ധിച്ച് വരുന്ന പ്രചാരം കണക്കിലെടുത്ത് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് എത്ര തുകയാണ് അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?

കെ.എസ്..ബി ഉപഭോക്താക്കള്‍ക്കുളള എസ്.എം.എസ് അറിയിപ്പ്

2504.

ശ്രീ. എസ്. രാജേന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കെ.എസ്..ബി-യില്‍ മീറ്റര്‍ റീഡിംഗുമായി ബന്ധപ്പെട്ട് നിലവിലുളള ചട്ടങ്ങള്‍/മാനദണ്ഡങ്ങള്‍ ഏന്തൊക്കെയാണെന്ന് വിശദമാക്കാമോ;

( ബി )

ദെെനംദിന ജീവിതവുമായി ബന്ധപ്പെട്ടും മറ്റും പകല്‍ സമയത്ത് പൂര്‍ണ്ണമായി അടഞ്ഞു കിടക്കുന്ന വീടുകള്‍ പോലുളളവയിലെ മീറ്റര്‍ റീഡിംഗ് എടുക്കുന്നത് സംബന്ധിച്ച് കെ.എസ്..ബി പുറപ്പെടുവിച്ചിട്ടുളള നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

( സി )

നിലവില്‍ വെെദ്യുതി വിതരണത്തിലെ തടസ്സങ്ങളുമായും മറ്റും ബന്ധപ്പെട്ട് കെ.എസ്..ബി എസ്.എം.എസ് മുഖേന നല്‍കുന്ന അറിയിപ്പിന് സമാനമായി മീറ്റര്‍ റീഡിംഗ് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് മുന്‍കൂട്ടി അറിയിപ്പ് (എസ്.എം.എസ് മുഖേന) നല്‍കുന്നതിന് നടപടി സ്വീകരിക്കാമോയെന്ന് വ്യക്തമാക്കാമോ?

ഉള്ളിയേരിയില്‍ കെ.എസ്..ബി. സെക്ഷന്‍ ഓഫീസ്

2505.

ശ്രീ. പുരുഷൻ കടലുണ്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നടുവണ്ണൂര്‍ കെ.എസ്..ബി. സെക്ഷന്‍ ഏതൊക്കെ പഞ്ചായത്തുകളിലാണ് വൈദ്യുതി വിതരണം നടത്തുന്നത് എന്നിറിയിക്കാമോ; ഈ സെക്ഷനുകീഴില്‍ എത്ര വൈദ്യുതി ഉപഭോക്താക്കളുണ്ട്; വിശദമാക്കുമോ;

( ബി )

നടുവണ്ണൂര്‍ സെക്ഷനിലെ ജോലി ഭാരം കുറയ്ക്കുന്നതിനും, സുഗമമായി വൈദ്യുതി എല്ലാവര്‍ക്കും ലഭിക്കുന്നതിനുമായി ഉള്ളിയേരിയില്‍ സെക്ഷന്‍ ഓഫീസ് ആരംഭിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ;

( സി )

ഉള്ളിയേരിയില്‍ സെക്ഷന്‍ ഓഫീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?

പുതുതായി ആരംഭിച്ച വൈദ്യുതി സെക്ഷന്‍ ഓഫീസുകള്‍

2506.

ശ്രീ . അബ്ദുൽ ഹമീദ് .പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ പുതുതായി ആരംഭിച്ച വൈദ്യുതി സെക്ഷന്‍ ഓഫീസുകളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ; പുതിയ വൈദ്യുതി വകുപ്പ് സെക്ഷന്‍ ഓഫീസുകൾ ആരംഭിക്കുന്നതിനുള്ള നിബന്ധനകളും നടപടിക്രമങ്ങളും എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

( ബി )

ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിനുശേഷം വള്ളിക്കുന്ന് മണ്ഡലത്തില്‍ പുതിയ വൈദ്യുതി സെക്ഷന്‍ ഓഫീസുകള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

( സി )

പ്രസ്തുത മണ്ഡലത്തിലെ പെരുവള്ളൂര്‍, പറമ്പില്‍പീടിക കേന്ദ്രീകരിച്ച് കെ. എസ്. . ബി.യുടെ പുതിയ സെക്ഷനുകള്‍ രൂപീകരിക്കുന്നതിന് പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;

( ഡി )

നിലവില്‍ പ്രസ്തുത ആവശ്യങ്ങള്‍ സംബന്ധിച്ചുള്ള ഫയല്‍ ഏത് ഉദ്യോഗസ്ഥരുടെ കൈവശമാണുള്ളത് എന്ന് വ്യക്തമാക്കാമോ?

ചേലക്കര നിയോജക മണ്ഡലത്തിലെ വൈദ്യുതി കണക്ഷനുകൾ

2507.

ശ്രീ യു. ആർ. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിപ്രകാരം ചേലക്കര നിയോജകമണ്ഡലത്തില്‍ എത്ര പേര്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്കിയിട്ടുണ്ട്; ഇതിന് ചെലവായ തുക എത്രയാണ്; ഇതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

( ബി )

സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിയിലേതടക്കം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇതുവരെ എത്രപേര്‍ക്ക് ചേലക്കര നിയോജകമണ്ഡലത്തില്‍ വൈദ്യുതി കണക്ഷന്‍ നല്‍കിയിട്ടുണ്ട്; ആയതില്‍ ഗാര്‍ഹിക കണക്ഷന്‍ , കാര്‍ഷിക കണക്ഷന്‍ ,വ്യാവസായിക കണക്ഷന്‍ എന്നിവ എത്രവീതമെന്ന് വ്യക്തമാക്കാമോ?

ഗാര്‍ഹിക ഉപഭോക്താക്കളുടെ വെെദ്യുതി കണക്ഷന്‍

2508.

ശ്രീ. കെ. ജെ. മാക്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

യഥാസമയം വെെദ്യുതി ബില്ലുകള്‍ അടയ്ക്കാത്ത ഗാര്‍ഹിക ഉപഭോക്താക്കളുടെ വെെദ്യുതി കണക്ഷന്‍ വിച്ഛേദിക്കുന്നതിന് മുമ്പായി ഇത്തരം ഉപഭോക്താക്കള്‍ക്ക് മുന്‍കൂട്ടി അറിയിപ്പ് നല്‍കുന്ന വ്യവസ്ഥകള്‍ നിലവിലുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;

( ബി )

കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ വെെദ്യുതി ഉപഭോക്താക്കള്‍ക്ക് നല്‍കിയ ഇളവിന്റെ അടിസ്ഥാനത്തില്‍ മാത്രം കെ.എസ്..ബി.യ്ക്ക് എത്ര കോടി രൂപയുടെ നഷ്ടം സംഭവിച്ചു; വ്യക്തമാക്കുമോ;

( സി )

നിലവില്‍ വെെദ്യുതി ബോര്‍ഡിന് എത്ര കോടി രൂപ കുടിശ്ശിക ഇനത്തില്‍ പിരിഞ്ഞുകിട്ടാനുണ്ട്; തരംതിരിച്ച് വ്യക്തമാക്കുമോ?

ചെര്‍പ്പുളശ്ശേരി പുത്തനാല്‍ക്കല്‍ കാവ് പരിസരത്തെ വൈദ്യുതി പ്രവൃത്തികള്‍

2509.

ശ്രീ . പി . കെ . ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഷൊര്‍ണ്ണൂര്‍ നിയോജകമണ്ഡലത്തിലെ ചെര്‍പ്പുളശ്ശേരി പുത്തനാല്‍ക്കല്‍ കാവ് പരിസരത്തെ വൈദ്യുതി ലൈനുകൾ ഉയര്‍ത്തി സ്ഥാപിച്ച പ്രവൃത്തിക്കായി ആകെ എത്ര രൂപയാണ് വിനിയോഗിക്കപ്പെട്ടത് എന്ന് അറിയിക്കാമോ;

( ബി )

ഇതില്‍ എത്ര രൂപയാണ് വൈദ്യുതി വകുപ്പ് അനുവദിച്ചിട്ടുള്ളത് എന്ന് അറിയിക്കാമോ?

വൈദ്യുത ബോര്‍ഡിന് പിരിഞ്ഞുകിട്ടാനുള്ള തുക

2510.

ശ്രീ . മഞ്ഞളാംകുഴി അലി

ശ്രീ. പി കെ അബ്ദു റബ്ബ്

ശ്രീ . എം . ഉമ്മർ

പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം വൈദ്യുതിബോര്‍ഡിന് ഗാര്‍ഹിക ഉപഭോക്താക്കള്‍ ഒഴികെയുള്ളതിന്റെ വിവിധയിനം ഉപഭോക്താക്കളില്‍ നിന്ന് ചാര്‍ജ്ജിനത്തില്‍ പിരിഞ്ഞുകിട്ടാനുള്ളതുക പിരിച്ചെടുക്കാനായിട്ടുണ്ടോ;

( ബി )

ചാര്‍ജ്ജ് അടയ്ക്കാത്തതിന് ചെറുകിട ഗാര്‍ഹിക ഉപഭോക്താക്കളെ തീയതി വരെ നിശ്ചയിച്ച് കണക്ഷന്‍ വിച്ഛേദിക്കുമെങ്കിലും ഇത്തരം വന്‍കിടക്കാരിൽ നിന്നും കിട്ടാനുള്ള തുക പിരിച്ചെടുക്കുന്നതില്‍ മുന്‍ സര്‍ക്കാരുകളില്‍ നിന്ന് ഈ സർക്കാർ ഒട്ടും വ്യത്യസ്തമല്ലെന്ന ആക്ഷേപം ശ്രദ്ധിച്ചിട്ടുണ്ടോ;

( സി )

സര്‍ക്കാരിന്റെ ശേഷിക്കുന്ന കാലം കൊണ്ട് പ്രസ്തുത കുടിശ്ശിക പിരിച്ചെടുക്കാനാവുമോയെന്ന് അറിയിക്കുമോ?

വള്ളിക്കുന്ന് മണ്ഡലത്തിലെ വോള്‍ട്ടേജ് ക്ഷാമം

2511.

ശ്രീ . അബ്ദുൽ ഹമീദ് .പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ പെരുവള്ളൂര്‍, തേഞ്ഞിപ്പാലം, വള്ളിക്കുന്ന്, മൂന്നിയൂര്‍, പള്ളിക്കല്‍, ചേലമ്പ്ര എന്നീ പഞ്ചായത്തുകളിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് ഈ സര്‍ക്കാര്‍ വന്നതിന് ശേഷം നടത്തിയ പദ്ധതികളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;

( ബി )

പ്രസ്തുത പഞ്ചായത്തുകളിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാത്ത പ്രദേശങ്ങള്‍ ഏതെല്ലാമെന്നും അതിന് വകുപ്പ് സ്വീകരിച്ച് വരുന്ന പദ്ധതികള്‍ എന്തെല്ലാമെന്നും വിശദമാക്കുമോ?

വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവ്

2512.

ശ്രീ . മുല്ലക്കര രത്‌നാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിലൂടെ കെ.എസ്..ബി.ക്കു എത്ര അധികവരുമാനം ലഭിച്ചുവെന്ന് വെളിപ്പെടുത്താമോ;

( ബി )

ചാര്‍ജ് വര്‍ദ്ധനവിലൂടെ അധികമായി ലഭിച്ച തുക ഏതൊക്കെ ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിച്ചതെന്ന് വിശദീകരിക്കുമോ?

ആദിവാസി കോളനികളില്‍ വൈദ്യുതി എത്തിക്കുന്നതിന് പദ്ധതികള്‍

2513.

ശ്രീ . കെ . ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നെന്മാറ നിയോജക മണ്ഡലത്തിലെ പറമ്പിക്കുളം വനമേഖലയിലെ ഏതെല്ലാം ആദിവാസി കോളനികളിലാണ് വൈദ്യുതി എത്തിക്കാന്‍ കഴിയാത്തതെന്ന് വിശദമാക്കുമോ;

( ബി )

പ്രസ്തുത കോളനികളില്‍ വൈദ്യുതി എത്തിക്കുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ; വിശദാംശം നല്‍കുമോ;

( സി )

പ്രസ്തുത കോളനികളില്‍ വൈദ്യുതി എത്തിക്കുന്നതിന് നിലവില്‍ എന്തെങ്കിലും പദ്ധതികള്‍ ഉണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ?

കാസര്‍കോട് ജില്ലയിലെ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകള്‍

2514.

ശ്രീ എൻ. . നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നിലവിലുള്ള ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് വിഭജിക്കാനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

( ബി )

നിശ്ചിത ഉപഭോക്താക്കള്‍ ഉണ്ടെങ്കില്‍ മാത്രമേ സെക്ഷന്‍ ഓഫീസുകള്‍ വിഭജിക്കാവൂ എന്നുണ്ടോ; എങ്കില്‍ നിശ്ചിത ഉപഭോക്താക്കളുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കാമോ;

( സി )

കാസര്‍ഗോഡ് ജില്ലയിലെ നെല്ലിക്കുന്ന്, ചെര്‍ക്കള സെക്ഷന്‍ ഓഫീസുകളില്‍ നിലവില്‍ എത്ര ഉപഭോക്താക്കളുണ്ടെന്ന് വ്യക്തമാക്കാമോ;

( ഡി )

പ്രസ്തുത ഓഫീസുകള്‍ അടക്കം കാസര്‍ഗോഡ് ജില്ലയില്‍ വിഭജനത്തിനര്‍ഹതയുള്ള ഓഫീസുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ?

ഇലക്ട്രിക് പോസ്റ്റുകളില്‍ പരസ്യം

2515.

ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ ഇലക്ട്രിക് പോസ്റ്റുകളില്‍ പരസ്യം എഴുതുന്നതിന് ബോര്‍ഡിന്റെ അനുമതി ആവശ്യമുണ്ടോ; വിശദാംശം നല്‍കുമോ;

( ബി )

കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ ഇലക്ട്രിസിറ്റി ഓഫീസുകള്‍ക്ക് കീഴില്‍ വരുന്ന ഇലക്ട്രിക് പോസ്റ്റുകളില്‍ ഏതെങ്കിലും രാഷ്ട്രീയ സംഘടനയുടെ പേര് പതിപ്പിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഏത് സംഘടനയുടെ പേരാണ് പതിച്ചിരിക്കുന്നത്; ഇതിന് അനുമതി നല്‍കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( സി )

നിയമനാനുസൃതമല്ല എങ്കില്‍ ഇത് നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?

ഫിലമെന്റ് രഹിത കേരളം പദ്ധതി

2516.

ശ്രീ. പുരുഷൻ കടലുണ്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനായി മാതൃകാപരമായി നടപ്പിലാക്കുന്ന ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി എത്ര എല്‍..ഡ‍ി. ബള്‍ബുകളാണ് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്;

( ബി )

കെ.എസ്..ബി.യുടെ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും എല്‍..ഡി. ബള്‍ബ് ലഭിക്കുന്ന രീതിയില്‍ പദ്ധതി വിപുലീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമോ;

( സി )

എല്‍..ഡി. ബള്‍ബ് വ്യാപകമാക്കുന്നതോടെ ഏതൊക്കെ തരത്തിലുള്ള നേട്ടങ്ങളാണ് വൈദ്യുതി മേഖലയില്‍ ഉണ്ടാവാന്‍ പോവുന്നത് എന്നത് വിശദമാക്കാമോ?

ഫിലമെന്റ് ഫ്രീ കേരളം

2517.

ശ്രീമതി പി. അയിഷാ പോറ്റി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഫിലമെന്റ് ഫ്രീ കേരളം പദ്ധതിയിലൂടെ ലക്ഷ്യമിടുന്ന നേട്ടങ്ങള്‍ വിശദമാക്കുമോ;

( ബി )

പ്രസ്തുത പദ്ധതിയുടെ ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്താണ്; വിശദാംശം നല്‍കുമോ;

( സി )

ബള്‍ബ് ഒന്നിന് ഗുണഭോക്താക്കള്‍ക്ക് നിശ്ചയിച്ചിട്ടുള്ള നിരക്ക് എത്രയെന്ന് അറിയിക്കുമോ?

ഫിലമെന്റ് രഹിത കേരളം പദ്ധതി

2518.

ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഫിലമെന്റ് രഹിത കേരളം പദ്ധതി വിശദീകരിക്കാമോ;

( ബി )

ആവശ്യമായ മുന്നൊരുക്കങ്ങളില്ലാതെയാണ് പദ്ധതി ആരംഭിച്ചതെന്ന ആക്ഷേപം ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ;

( സി )

മതിയായ ജീവനക്കാരില്ലാതെ പദ്ധതി നടപ്പാക്കുന്നതിൽ ജീവനക്കാരുടെ പ്രതിഷേധം സർക്കാർ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ;

( ഡി )

എങ്കിൽ വീടുകളിൽ നേരിട്ടെത്തി വിതരണം ചെയ്യണമെന്ന നിർദേശം പിൻവലിച്ചും ആവശ്യമായ ജീവനക്കാരെ നിയമിച്ചും ആശങ്കകൾ പരിഹരിച്ചും പദ്ധതി നടപ്പാക്കുമോ?

നെന്മാറ നിയോജക മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികള്‍

2519.

ശ്രീ . കെ . ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നെന്മാറ നിയോജക മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

( ബി )

ഈ പദ്ധതികള്‍ക്കായി ആകെ അനുവദിച്ച തുക എത്രയെന്ന് വിശദമാക്കുമോ?

കൊട്ടാരക്കര മണ്ഡലത്തില്‍ വൈദ്യുതി ബോര്‍ഡ് നടപ്പിലാക്കിയ പ്രവൃത്തികള്‍

2520.

ശ്രീമതി പി. അയിഷാ പോറ്റി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നശേഷം കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ വൈദ്യുതി ബോര്‍ഡ് ഏറ്റെടുത്ത് നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ നല്‍കുമോ;

( ബി )

പ്രസ്തുത പ്രവൃത്തികള്‍ക്ക് ചെലവഴിച്ച തുക പ്രവൃത്തികള്‍ തിരിച്ച് വെളിപ്പെടുത്തുമോ;

( സി )

നിയോജക മണ്ഡലത്തില്‍പ്പെടുന്നതും അനുമതി നല്‍കാന്‍ ഉദ്ദേശിക്കുന്നതുമായ പ്രവൃത്തികള്‍ പരിഗണനയില്‍ ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?

ജലവൈദ്യുത പദ്ധതികള്‍

2521.

ശ്രീ . എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന ജലവൈദ്യുത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

( ബി )

ഏതൊക്കെ പദ്ധതികളാണ് ഇപ്രകാരം പൂര്‍ത്തിയാക്കുവാന്‍ ഉദ്ദേശിക്കുന്നത്; ഓരോ പദ്ധതിയിലും എത്ര മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുവാന്‍ കഴിയും;

( സി )

പ്രസ്തുത പദ്ധതികളുടെ ടെണ്ടര്‍ നടപടികള്‍ ഏത് ഘട്ടത്തിലാണ്; എന്നത്തേക്ക് പദ്ധതികള്‍ പൂര്‍ത്തിയാക്കുവാനാണ് ഉദ്ദേശിക്കുന്നത്; പ്രസ്തുത പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനായി എന്ത് തുകയാണ് കെ.എസ്..ബി. കണ്ടെത്തേണ്ടതെന്ന് അറിയിക്കാമോ?

-സെയ്ഫ് പദ്ധതി

2522.

ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് വൈദ്യുതി ഉപഭോക്താക്കളെ സുരക്ഷിത വൈദ്യുതി ഉപയോഗത്തെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് ഇ-സെയ്ഫ് എന്ന പേരില്‍ ഒരു പദ്ധതി ആരംഭിച്ചിട്ടുണ്ടോ;

( ബി )

വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെയും മേല്‍നോട്ടം വഹിക്കുന്നവരുടെയും സുരക്ഷക്കായി സ്വീകരിച്ച നടപടികള്‍, നല്‍കുന്ന പരിശീലനങ്ങള്‍ ഇവ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

( സി )

സംസ്ഥാനത്ത് ഇ-സെയ്ഫ് പദ്ധതി ഏതെല്ലാം ഏജന്‍സികള്‍ മുഖേനയാണ് നടപ്പാക്കുന്നതെന്ന് വ്യക്തമാക്കാമോ?

കരുനാഗപ്പള്ളി മണ്ഡലത്തിലെ വെെദ്യുത പദ്ധതികള്‍

2523.

ശ്രീ. ആർ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കരുനാഗപ്പള്ളി നിയോജക മണ്ഡലത്തില്‍ വെെദ്യുതി വകുപ്പ് നടപ്പിലാക്കിയ പദ്ധതികളുടെ പട്ടിക ലഭ്യമാക്കുമോ;

( ബി )

താെടിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

ദേവികുളം മണ്ഡലത്തില്‍ കെ-ഫോണ്‍ പദ്ധതി

2524.

ശ്രീ. എസ്. രാജേന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാന സര്‍ക്കാരിന്റെ കെ-ഫോണ്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ദേവികുളം നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ; അവയുടെ നിര്‍വ്വ‍ഹണ പുരോഗതി സംബന്ധിച്ച വിശദ വിവരം ലഭ്യമാക്കാമോ?

വര്‍ക്കലയിൽ വൈദ്യുതി വകുപ്പിന്റെ പദ്ധതികൾ

2525.

ശ്രീ. വി.ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വര്‍ക്കല നിയോജകമണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് നടപ്പിലാക്കിയിട്ടുള്ള പദ്ധതികളെ സംബന്ധിച്ച് വിശദമാക്കാമോ;

( ബി )

വര്‍ക്കല മണ്ഡലത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി വൈദ്യുതി വകുപ്പ് എത്ര ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

ഫിലമെന്റ്‍രഹിത കേരളം

2526.

ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

( ബി )

ഏതെല്ലാം വിഭാഗത്തില്‍പെട്ടവര്‍ക്കാണ് എല്‍..ഡി. ബള്‍ബുകള്‍ വിതരണം ചെയ്യുന്നത്;

( സി )

എന്തെല്ലാം മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഇവ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നത്; വിശദമാക്കാമോ?

മുടങ്ങിക്കിടക്കുന്ന ജലവെെദ്യുതപദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി

2527.

ശ്രീ. പി കെ അബ്ദു റബ്ബ്

ശ്രീ . സി. മമ്മൂട്ടി

ശ്രീ . മഞ്ഞളാംകുഴി അലി

പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മുടങ്ങിക്കിടക്കുന്ന ജലവെെദ്യുതപദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ വെെദ്യുത ബോര്‍ഡ് നടപടി സ്വീകരിച്ചിട്ടുണ്ടോ;

( ബി )

ഇവയില്‍ നിന്ന് എത്ര മെഗാവാട്ട് വെെദ്യുതി അധികമായി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദാംശം നല്‍കുമോ?

കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി

2528.

ശ്രീ. പുരുഷൻ കടലുണ്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാര്‍ഷികാവശ്യങ്ങള്‍ക്കായി കര്‍ഷകര്‍ക്ക് സൗജന്യമായി വൈദ്യുതി കണക്ഷന്‍ നല്‍കുന്ന പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോ എന്ന് അറിയിക്കുമോ;

( ബി )

കൃഷിക്കാര്‍ക്ക് സൗജന്യമായി കാര്‍ഷികാവശ്യങ്ങള്‍ക്കായി വൈദ്യുതി നല്‍കുന്ന പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമോ; വിശദമാക്കുമോ?

പ്രഭുറാം മില്ലിലെ ഊര്‍ജ്ജ പ്രതിസന്ധി

2529.

ശ്രീ. സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വ്യവസായ മേഖലയുടെ ആധുനികവല്‍ക്കരണം പ്രായോഗികമാകുമ്പോള്‍ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജ പ്രതിസന്ധി ചില സ്ഥാപനങ്ങളില്‍ ഉണ്ടാകുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

ചെങ്ങന്നൂരിലെ പ്രഭുറാം മില്ലില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഊര്‍ജ്ജ തടസ്സത്തിന് (പവര്‍ ഫെയിലുവര്‍) പരിഹാരമായും, നിര്‍ദ്ദിഷ്ട റൈസ് മില്ലിന്റെ പ്രവര്‍ത്തനം ലക്ഷ്യമിട്ടും കെ.എസ്..ബി.യുടെ സബ് സ്റ്റേഷന്‍ അനുവദിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമോ?

സമ്പൂര്‍ണ്ണ വൈദ്യുതീകൃത സംസ്ഥാനം

2530.

ശ്രീ വി. കെ. സി. മമ്മത് കോയ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേരളത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകൃത സംസ്ഥാനമായി പ്രഖ്യാപിച്ചിട്ടുണ്ടോ;

( ബി )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേരളത്തില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടി വന്നിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരങ്ങള്‍ നല്‍കാമോ;

( സി )

മുൻ സര്‍ക്കാറിന്റെ കാലത്ത് കേരളത്തില്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയിരുന്നോ; വിശദവിവരങ്ങള്‍ ലഭ്യമാണെങ്കില്‍ നല്‍കാമോ?

വാമനപുരം മണ്ഡലത്തിലെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി

2531.

ശ്രീ.ഡി.കെ.മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി പ്രകാരം വാമനപുരം നിയോജകമണ്ഡലത്തിലെ ഒൻപത് പഞ്ചായത്തുകളില്‍ എത്ര വീടുകള്‍ക്കാണ് വൈദ്യുതി കണക്ഷൻ നല്‍കിയിട്ടുള്ളത് എന്ന് പഞ്ചായത്തടിസ്ഥാനത്തില്‍ അറിയിക്കാമോ?

ഊര്‍ജ്ജ സംരക്ഷണത്തിനായി നടപ്പിലാക്കിയ നൂതന പദ്ധതികള്‍.

2532.

ശ്രീ .സി .കെ .ശശീന്ദ്രൻ

ശ്രീ . പി . കെ . ശശി

ശ്രീ. മുരളി പെരുനെല്ലി

ശ്രീ. കെ. ജെ. മാക്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഊര്‍ജ്ജ സംരക്ഷണത്തിനായി നടപ്പിലാക്കിയ നൂതന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

( ബി )

ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കുന്നതിന് എനര്‍ജി മാനേജ്‍മെന്റ് സെന്റര്‍ നടപ്പിലാക്കിയ ഊര്‍ജ്ജകിരണ്‍ പദ്ധതിയുടെ വിശദാംശം നല്‍കുമോ;

( സി )

ഊര്‍ജ്ജ സംരക്ഷണത്തിനായി ഈ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ഫിലമെന്റ് രഹിത കേരളം പദ്ധതി കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

( ഡി )

ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തുന്നതിനായി നടപ്പാക്കിയ സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം, വീട്ടമ്മമാര്‍ക്കായുള്ള എനര്‍ജി ക്ലിനിക് എന്നിവയുടെ വിശദാംശം നല്‍കുമോ?

ഊര്‍ജ്ജ സംരക്ഷണപദ്ധതികൾ

2533.

ശ്രീ. കെ. സുരേഷ് കുറുപ്പ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ ഊര്‍ജ്ജ സംരക്ഷണത്തിനായി ആവിഷ്ക്കരിച്ചു നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാമാണ്;

( ബി )

ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ദേശീയ തലത്തില്‍ എന്തെല്ലാം അംഗീകാരങ്ങളാണ് ലഭിച്ചതെന്ന് അറിയിക്കാമോ?

ഊര്‍ജ്ജ സംരക്ഷണത്തിനായി ആവിഷ്ക്കരിച്ച പദ്ധതികള്‍

2534.

ശ്രീ . .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഊര്‍ജ്ജ സംരക്ഷണത്തിനായി നിലവിലെ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതികള്‍ എന്തൊക്കെയാണ്; ഇതിന്റെ ഭാഗമായി നിലാവ് എന്ന പേരില്‍ എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( ബി )

ഈ പദ്ധതി പൂര്‍ണ്ണമായും നടപ്പിലാക്കുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വൈദ്യുതി ബില്ലില്‍ എത്ര ശതമാനം കുറവ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്;

( സി )

ഈ പദ്ധതിക്ക് കേന്ദ്ര സഹായം ലഭ്യമാണോ; വിശദാംശം നല്‍കുമോ?

പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതി ഉല്പാദനം

2535.

ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നും വൈദ്യുതി ഉല്പാദനം വര്‍ദ്ധിപ്പിച്ച് 25 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന പ്രഖ്യാപനം പ്രാവർത്തികമാക്കുവാൻ സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് അറിയിക്കാമോ;

( ബി )

നിലവില്‍ ഈ മേഖലയിലെ വൈദ്യുതി ഉല്പാദനത്തിന്റെ വാര്‍ഷിക വളര്‍ച്ച എത്ര ശതമാനമാണ്;

( സി )

സംസ്ഥാനത്തിന്റെ സൗരോര്‍ജ്ജ ഉല്പാദന ശേഷി 2021-ടെ 1000 മെഗാവാട്ടായി വര്‍ദ്ധിപ്പിക്കുവാന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കുമോ;

( ഡി )

കേരളത്തിലെ റിസര്‍വ്വോയറുകളില്‍ ഫ്ളോട്ടിംഗ് സോളാര്‍ പാനല്‍ ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; ഇതിനകം ഏതൊക്കെ റിസര്‍വ്വോയറുകളില്‍ ഈ പദ്ധതി പ്രാവര്‍ത്തികമാക്കി; ഇതിനായി ഏതെങ്കിലും ഏജന്‍സികളുടെ സഹായം ലഭിക്കുന്നുണ്ടോ എന്നറിയിക്കാമോ;

( )

കല്ലട ഡാമില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്ന നടപടി ഏത് ഘട്ടത്തിലാണെന്ന്‌ അറിയിക്കാമോ?

പുരപ്പുറ സൗരോർജ്ജ പദ്ധതി

2536.

ശ്രീ. പി. സി. ജോർജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പുരപ്പുറ സൗരോർജ്ജ പദ്ധതി പ്രകാരം ഈ സർക്കാർ അധികാരത്തിൽ വന്നശേഷം എത്ര മെഗാവാട്ട് വൈദ്യുതി അധികമായി ഉല്പാദിപ്പിക്കാൻ സാധിച്ചു;

( ബി )

ഇനിയും എത്ര മെഗാ വാട്ട് ഉല്പാദിപ്പിക്കാൻ കഴിഞ്ഞാൽ കേരളം വൈദ്യുതിയുടെ കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കും; വിശദമാക്കാമോ?

അനെര്‍ട്ടിലെ ജനറല്‍ മാനേജര്‍ക്ക് അനുവദിച്ച ആനുകൂല്യങ്ങൾ

2537.

ശ്രീ . എം . വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

അനെര്‍ട്ടില്‍ ജനറല്‍ മാനേജര്‍ തസ്തികയിലുള്ള വ്യക്തി ഏത് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുമാണ് ‍ഡെപ്യുട്ടേഷനില്‍ എത്തിയത് ; ടിയാന്റെ ശമ്പളം, സ്ഥാപനത്തില്‍ എത്തിയശേഷം ടിയാൻ ഇതുവരെ വാങ്ങിയ ടി.. ഡി.. എന്നിവ സംബന്ധിച്ച വിവരം നൽകുമോ;

( ബി )

ടിയാന്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് യാത്ര നടത്തിയിട്ടുണ്ടോ; ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കിയ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

( സി )

ടിയാന് സര്‍ക്കാരില്‍ നിന്നും സ്പെഷ്യല്‍ കാഷ്വല്‍ ലീവ് അനുവദിച്ച് കിട്ടിയശേഷം പ്രസ്തുത കാലയളവില്‍ നടത്തിയ യാത്രയ്ക്ക് ടി.. ഡി.. അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ തുക എത്ര; മേല്പറഞ്ഞവയുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളുടെയും പകര്‍പ്പുകൾ ലഭ്യമാക്കുമോ;

( ഡി )

ടിയാന് അനെര്‍ട്ടില്‍ നിന്നും സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഔദ്യോഗിക വാഹനം അനുവദിച്ചിട്ടുണ്ടോ ; ജനറല്‍ മാനേജറായി ചാര്‍ജ്ജ് എടുത്ത ശേഷം ഓരോ മാസവും യാത്രചെയ്ത ആകെ ദൂരം സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ; ഇതിന് സര്‍ക്കാര്‍ നിഷ്കര്‍ഷിച്ച വാടക ഒടുക്കിയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

( )

ഇത് ക്രമപ്രകാരമാണോ; അല്ലെങ്കില്‍ യാത്രയ്ക്കുളള സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?

സോളാർ വെെദ്യുതി

2538.

ശ്രീ . ടി . . അഹമ്മദ് കബീർ

ഡോ.എം.കെ . മുനീർ

ശ്രീ . പാറക്കൽ അബ്ദുല്ല

ശ്രീ . അബ്ദുൽ ഹമീദ് .പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പുതിയ ജലവെെദ്യുതപദ്ധതികള്‍ക്ക് സാധ്യത കുറവായതിനാല്‍ സൗരോര്‍ജ്ജ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി സൗരോര്‍ജത്തില്‍ നിന്നും എത്ര മെഗാവാട്ട് ഉല്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;

( ബി )

വിവിധ വകുപ്പുകളുടെ ആവശ്യത്തിനുള്ള വെെദ്യുതി സൗരോര്‍ജ്ജത്തിലൂടെ ഉല്പാദിപ്പിക്കുന്നതിനുള്ള എന്തെങ്കിലും പദ്ധതി ആവിഷ്കരിക്കരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?

പാരമ്പര്യേതര സ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതോല്‍പാദനം

2539.

ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ പാരമ്പര്യേതര സ്രോതസ്സുകളില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുകയും കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാന്റ് വാങ്ങുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;

( ബി )

പാരമ്പര്യേതര സ്രോതസ്സുകളില്‍ നിന്നും ഇപ്പോള്‍ സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ് എത്രയെന്ന് സ്രോതസ്സ് തിരിച്ച് വിശദമാക്കാമോ;

( സി )

ആതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ശമ്പളയിനത്തിലും മറ്റ് ഇനങ്ങളിലുമായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?

ഇടക്കൊച്ചി KSEB സെക്ഷന്‍ ഓഫീസ്

2540.

ശ്രീ . ജോൺ ഫെർണാണ്ടസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിലെ പള്ളുരുത്തി കച്ചേരിപ്പടി മാര്‍ക്കറ്റിന് സമീപം കൊച്ചി കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മുകള്‍ ഭാഗം എറണാകുളം ജില്ലയിലെ ഇടക്കൊച്ചി കെ.എസ്..ബി സെക്ഷന്‍ ഓഫീസ് തുടങ്ങുന്നതിനായി നല്‍കാമെന്ന് കൊച്ചിന്‍ കോര്‍പ്പറേഷന്‍ സമ്മതിച്ചിട്ടും പ്രസ്തുത ഓഫീസ് ആരംഭിക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണം വ്യക്തമാക്കാമോ?;

( ബി )

ഇതിനായി എന്തെല്ലാം നടപടിക്രമങ്ങളാണ് പൂര്‍ത്തിയാക്കാനുള്ളതെന്ന് വിശദമാക്കാമോ;

( സി )

പ്രസ്തുത ഓഫീസ് എന്നത്തേക്ക് ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

തൃപ്പൂണിത്തുറ മണ്ഡലത്തിലെ പുതിയ സബ്സറ്റേഷനുകള്‍

2541.

ശ്രീ. എം. സ്വരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തൃപ്പൂണിത്തുറ മണ്ഡലത്തില്‍ പുതിയ സബ്സറ്റേഷനുകള്‍ നിര്‍മ്മിച്ചിട്ടുണ്ടോ;

( ബി )

ഉണ്ടെങ്കില്‍ അവയുടെ വിശദാംശങ്ങൾ അറിയിക്കുമോ?

കൊല്ലകടവിൽ സബ്‌സ്റ്റേഷൻ

2542.

ശ്രീ. സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കെ.എസ്..ബി. സംസ്ഥാനതലത്തില്‍ പുതിയ സബ്സ്റ്റേഷനുകള്‍ ആരംഭിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;

( ബി )

ചെങ്ങന്നൂര്‍ കൊല്ലകടവില്‍ സബ്സ്റ്റേഷന്‍ ആരംഭിക്കുന്നത് പരിഗണിക്കുമോ; വിശദമാക്കുമോ?

കായംകുളം കെ.എസ്..ബി. ഈസ്റ്റ് സെക്ഷന്റെ പുതിയ കെട്ടിട നിര്‍മ്മാണം

2543.

ശ്രീമതി യു. പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കായംകുളം കെ.എസ്..ബി. ഈസ്റ്റ് സെക്ഷന്റെ പുതിയ കെട്ടിട നിര്‍മ്മാണത്തിന്റെ നിലവിലുളള പുരോഗതി വിശദമാക്കാമോ?

മറയൂര്‍ 33 കെ.വി സബ്‍സ്റ്റേഷൻ

2544.

ശ്രീ. എസ്. രാജേന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മറയൂര്‍ 33 കെ.വി. സബ്‍സ്റ്റേഷനുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ നിലവില്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

( ബി )

പ്രസ്തുത പ്രവൃത്തിയില്‍ അവശേഷിക്കുന്ന പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും ആയത് എപ്പോള്‍ പൂര്‍ത്തിയാക്കാനാവുമെന്നും അറിയിക്കാമോ?

കെ.എസ്..ബി. ജൂനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍ തസ്തികയിലെ ഒഴിവുകള്‍

2545.

ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കെ.എസ്..ബി.യില്‍ നിന്നും കഴിഞ്ഞ മൂന്ന് വര്‍ഷമായി ജൂനിയര്‍ അസിസ്റ്റന്റ്, കാഷ്യര്‍ തസ്തികകളില്‍ എത്ര ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

( ബി )

കെ.എസ്..ബി.യില്‍ സംസ്ഥാനമൊട്ടാകെ എത്ര ക്യാഷ് കൗണ്ടറുകള്‍ ഉണ്ടെന്നും പ്രസ്തുത ക്യാഷ് കൗണ്ടറുകളിലെല്ലാം കാഷ്യര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥര്‍ ഉണ്ടോ എന്നും വിശദമാക്കാമോ;

( സി )

പല ക്യാഷ് കൗണ്ടറുകളിലും വര്‍ക്കിങ്ങ് അറേജ്മെന്റിലാണ് കാഷ്യര്‍ തസ്തികയില്‍ ആള്‍ ഇരിക്കുന്നത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ഡി )

കാഷ്യര്‍/ജൂനിയര്‍ അസിസ്റ്റന്റ് തസ്തിക ഒഴിഞ്ഞ് കിടക്കുന്നുണ്ടെങ്കില്‍ അത് എത്രയും വേഗം പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

കെ.എസ്..ബി. മസ്ദൂര്‍ തസ്തികയിലെ നിയമനം

2546.

ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാറ്റഗറി നമ്പര്‍ 11/2011 പ്രകാരമുളള കെ.എസ്..ബി മസ്ദൂര്‍ തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട് നിലവിലുള്ള കോടതി കേസിന്റെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് വിശദമാക്കാമോ;

( ബി )

പ്രസ്തുത കാറ്റഗറി നമ്പര്‍ പ്രകാരം നിലവില്‍ വന്ന റാങ്ക് ലിസ്റ്റില്‍ നിന്നും കോടതി ഉത്തരവ് പ്രകാരം നിയമനങ്ങള്‍ നടത്തുവാന്‍ കഴിയുമോ എന്ന് വ്യക്തമാക്കാമോ;

( സി )

പ്രസ്തുത റാങ്ക് ലിസ്റ്റ് ഇപ്പോള്‍ നിലവിലുണ്ടോ; വിശദമാക്കാമോ;

( ഡി )

പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും പുതിയ ഒഴിവുകളിലേക്ക് നിലവില്‍ അഡ്വൈസ് ചെയ്യുവാന്‍ കഴിയുമോ; വിശദമാക്കാമോ?

കെ.എസ്..ബി. യുടെ ഉടമസ്ഥതയിലുള്ള വൈദ്യുത പോസ്റ്റുകളുടെ ദുരുപയോഗം

2547.

ശ്രീ . എൻ . ഷംസുദീൻ

ശ്രീ. കെ എം ഷാജി

ശ്രീ . സി. മമ്മൂട്ടി

ശ്രീ എൻ. . നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കെ.എസ്..ബി. യുടെ ഉടമസ്ഥതയിലുള്ള വൈദ്യുത പോസ്റ്റുകള്‍ സ്വകാര്യ കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് ഉപയോഗിക്കുന്നതിന് പോസ്റ്റ് ഒന്നിന് ലഭിക്കേണ്ട തുകയില്‍, പ്രത്യേകിച്ച് തലസ്ഥാനനഗരിയില്‍ ഉദ്യോഗസ്ഥ അറിവോടെ പോസ്റ്റിന്റെ എണ്ണം കുറച്ച് കാണിച്ച് ബോര്‍ഡിന് വരുമാനക്കുറവ് ഉണ്ടാക്കുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

ഇക്കാര്യം നിരീക്ഷിക്കുന്നതിന് നടപടി ഉണ്ടായിട്ടുണ്ടോയെന്നും വരുമാന ചോര്‍ച്ചയ്ക്ക് കൂട്ട് നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായിട്ടുണ്ടോയെന്നും ഉണ്ടാവുമോ എന്നും അറിയിക്കുമോ?;

( സി )

സമൂഹത്തില്‍ താഴെതട്ടിലുള്ള ചെറുകിട ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുപോലും വൈദ്യുത ചാര്‍ജ്ജ് ഒടുക്കുന്ന ദിനത്തിലും ഇനത്തിലും നേരിയ ഇളവ് പോലും ഇല്ലെന്നിരിക്കെ പ്രസ്തുത വിഷയത്തില്‍ സര്‍ക്കാരിന് എന്തു ചെയ്യാനാവുമെന്ന് അറിയിക്കുമോ?

വെെദ്യുതി വകുപ്പ് കൊച്ചി മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍

2548.

ശ്രീ. കെ. ജെ. മാക്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വെെദ്യുതി വകുപ്പ് കൊച്ചി മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;

( ബി )

ഓരോ പദ്ധതിയ്ക്കും അനുവദിച്ച തുകയും പദ്ധതികളുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കുമോ;

( സി )

-വാഹനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കൊച്ചി നിയോജകമണ്ഡലത്തിലെ ഏതൊക്കെ സ്ഥലങ്ങളാണ് ചാര്‍ജിംഗ് സ്റ്റേഷനുകളാക്കുവാന്‍ വെെദ്യുതി വകുപ്പ് തീരുമാനിച്ചിട്ടുള്ളത്; ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ?

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ചാര്‍ജിംഗ് സ്റ്റേഷനുകള്‍

2549.

പ്രൊഫ . കെ. യു. അരുണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി സ്വകാര്യ മേഖലയില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിനുള്ള മാനദണ്ഡം എന്താണ്; വ്യക്തമാക്കുമോ?

 


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.