UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >14th KLA >22nd Session>Unstarred questions Answers
  Answer  Provided    Answer  Not Yet Provided

FOURTEENTH   KLA - 22nd SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                          Questions  and Answers

ഭാരതപ്പുഴയ്ക്ക് കുറുകെയുളള തടയണകള്‍

2773.

ശ്രീ . പി . ഉണ്ണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പാലക്കാട് ജില്ലയുടെ അതിര്‍ത്തിക്കകത്ത് ഭാരതപ്പുഴയ്ക്ക് കുറുകെ എത്ര തടയണകള്‍ നിര്‍മ്മിച്ചിട്ടുണ്ട്; ഏതെല്ലാമെന്ന് വിശദാംശം ലഭ്യമാക്കാമോ;

( ബി )

ഭാരതപ്പുഴയ്ക്ക് കുറുകെ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഒരു തടയണ നിര്‍മ്മിക്കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?

വാട്ടര്‍ അതോറിറ്റിക്ക് നല്‍കുവാനുള്ള കുടിശ്ശിക

2774.

ശ്രീ . എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വാട്ടര്‍ അതോറിറ്റിക്ക് വെള്ളക്കരമിനത്തില്‍ നല്‍കുവാനുള്ള കുടിശ്ശിക എത്രയാണെന്ന് അറിയിക്കുമോ;

( ബി )

അത് ഈടാക്കുവാൻ വാട്ടര്‍ അതോറിറ്റി എന്ത് നടപടിയാണ് സ്വീകരിച്ചത്; വിശദമാക്കുമോ?

ടെക്നിക്കല്‍ സ്പെഷ്യല്‍ റൂള്‍

2775.

ശ്രീ . എം . ഉമ്മർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേരള വാട്ടര്‍ അതോറിറ്റിയിലെ ടെക്നിക്കല്‍ സ്പെഷ്യല്‍ റൂളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര വര്‍ഷമായി എന്നറിയിക്കാമോ;

( ബി )

ഈ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം ടെക്നിക്കല്‍ സ്പെഷ്യല്‍ റൂള്‍ രൂപീകരിക്കുന്നതിനായി നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; ആയതിന്മേല്‍ ഏതെല്ലാം വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ;

( സി )

പ്രസ്തുത റൂള്‍ പുറപ്പെടുവിക്കുന്നതിന് നിലവിലുള്ള തടസ്സങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ;

( ഡി )

ഈ സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ തന്നെ സ്പെഷ്യല്‍ റൂള്‍ പുറപ്പെടുവിക്കാന്‍ സാധിക്കുമോ എന്നറിയിക്കാമോ?

കോരപ്പുഴ അഴിമുഖത്തെ മണല്‍ നീക്കല്‍

2776.

ശ്രീ. കെ ദാസൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കൊയിലാണ്ടി നിയോജകമണ്ഡലത്തിന്റെ ഭാഗമായ കോരപ്പുഴ അഴിമുഖത്തെ മണല്‍ നീക്കുന്നതുമായി ബന്ധപ്പെട്ട് എത്ര കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്;

( ബി )

പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന തടസ്സങ്ങള്‍ ഇപ്പോള്‍ പരിഹരിച്ചു കഴിഞ്ഞോ; ഇപ്പോള്‍ കരാര്‍ ഏറ്റെടുത്ത കമ്പനി/വ്യക്തി ഏതാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

( സി )

കരാര്‍ പ്രകാരമുള്ള പ്രവൃത്തി എന്ന് ആരംഭിക്കും; വിശദമാക്കാമോ; പ്രവൃത്തി ആരംഭിച്ച് എത്ര സമയത്തില്‍ തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?

മലപ്പുറം മണ്ഡലത്തില്‍ ജലവിഭവ വകുപ്പിനു കീഴിലുള്ള പ്രവൃത്തികള്‍

2777.

ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മലപ്പുറം നിയോജകമണ്ഡലത്തില്‍ ജലവിഭവ വകുപ്പിനു കീഴില്‍ നടപ്പാക്കിവരുന്ന വിവിധ പ്രവൃത്തികളുടെ പുരോഗതികള്‍ വിശദീകരിക്കാമോ;

( ബി )

വിവിധ ഭാഗങ്ങളില്‍ കടലുണ്ടിപ്പുഴയുടെ കരകള്‍ സംരക്ഷിക്കുന്നതിന് എത്ര പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കി; ഓരോന്നിന്റെയും പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

എടവനക്കാട് ജല അതോറിറ്റിയുടെ പുതിയ ഓഫീസ്

2778.

ശ്രീ. എസ്. ശർമ്മ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ജനസാന്ദ്രതയും ഭൂപ്രകൃതിയും കണക്കിലെടുത്ത് വെെപ്പിന്‍ നിയോജക മണ്ഡലത്തിലെ എടവനക്കാട് കേന്ദ്രീകരിച്ച് ജല അതോറിറ്റിയുടെ പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

കക്കാട് - മാളിയേക്കല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി

2779.

ശ്രീ . ജോർജ് എം .തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ ജലസേചന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി വിഭാവനം ചെയ്ത കക്കാട്-മാളിയേക്കല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും പദ്ധതിയുടെ വിശദാംശവും ലഭ്യമാക്കുമോ;

( ബി )

ടി പദ്ധതി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

പല്ലാര്‍മംഗലം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി

2780.

ശ്രീ . പി . ഉണ്ണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ പല്ലാര്‍മംഗലം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നവീകരണത്തിനായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ;

( ബി )

ലെക്കിടിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ പളളംതുരുത്ത് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നവീകരണത്തിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കാമോ?

താഴേക്കോട്-ആലിപ്പറമ്പ് കുടിവെള്ള പദ്ധതി

2781.

ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പെരിന്തല്‍മണ്ണ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട താഴെക്കോട്, ആലിപ്പറമ്പ് എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്കായി വിഭാവനം ചെയ്ത താഴെക്കോട്-ആലിപ്പറമ്പ് കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടമായി വാട്ടര്‍ അതോറിറ്റി തയ്യാറാക്കിയ പദ്ധതിരേഖയ്ക്ക് തുക അനുവദിക്കുന്നതിന് ജലവിഭവ വകുപ്പ് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്;

( ബി )

പ്രസ്തുത പദ്ധതിക്കായി 138 കോടി രൂപ വകയിരുത്തണമെന്ന് ആവശ്യപ്പെട്ട് ജലവിഭവവകുപ്പുമന്ത്രി നല്‍കിയ കുറിപ്പിന്‍മേല്‍ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വാട്ടര്‍ അതോറിറ്റി തയ്യാറാക്കിയ 28.75 കോടി രൂപയുടെ പദ്ധതി റിപ്പോര്‍ട്ടിന്മേല്‍ ഭരണാനുമതി നല്‍കുന്നതിന് വകുപ്പ് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

( സി )

പ്രസ്തുത പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഏകദേശം ഇരുപതിനായിരത്തിലധികം വരുന്ന കുടുംബങ്ങള്‍ക്ക് പ്രയോജനകരമായതിനാല്‍ ടി പദ്ധതി അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിയ്ക്കുമോ?

കണ്ണമംഗലം സമഗ്ര കുടിവെള്ള പദ്ധതി

2782.

ശ്രീ .കെ .എൻ .. ഖാദർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

24 കോടി രൂപ ചെലവഴിച്ച് 2019 ഡിസംബറില്‍ കമ്മീഷന്‍ ചെയ്ത വേങ്ങര നിയോജകമണ്ഡലത്തിലെ കണ്ണമംഗലം സമഗ്ര കുടിവെള്ള പദ്ധതി പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുന്ന തരത്തില്‍ ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കുന്നതിന് തടസ്സങ്ങള്‍ നേരിടുന്നുണ്ടോ; വിശദമാക്കുമോ;

( ബി )

ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കുന്നതിനും മറ്റുപ്രവൃത്തികള്‍ക്കുമായി റോഡ് കട്ട് ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പ് തടസ്സമുന്നയിച്ചിട്ടുണ്ടോ; വകുപ്പുകള്‍ തമ്മിലുള്ള ചര്‍ച്ചയിലൂടെ പ്രസ്തുത തടസ്സങ്ങൾ എത്രയും വേഗം പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോ?

മാന്നന്നൂര്‍ ഉരുക്ക് തടയണ പുനര്‍നിര്‍മ്മാണം

2783.

ശ്രീ . പി . കെ . ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2018-ലെ പ്രളയത്തില്‍ തകര്‍ന്ന ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ വാണിയംകുളം പഞ്ചായത്തിലെ മാന്നന്നൂര്‍ ഉരുക്കതടയണ പുനര്‍നിര്‍മ്മിക്കുന്നതിന് ഇറിഗേഷന്‍ വകുപ്പ് എന്തെല്ലാം നടപടികള്‍ ഇതുവരെ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ; പ്രസ്തുത തടയണയുടെ പുനര്‍നിര്‍മ്മാണപ്രവൃത്തികള്‍ എന്ന് ആരംഭിക്കുവാന്‍ കഴിയും എന്ന് അറിയിക്കുമോ?

വള്ളിക്കുന്ന് മണ്ഡലത്തിലെ സമഗ്രമായ കുടിവെള്ള പദ്ധതി

2784.

ശ്രീ . അബ്ദുൽ ഹമീദ് .പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വള്ളിക്കുന്ന് മണ്ഡലത്തില്‍ സമഗ്രമായ കുടിവെള്ള പദ്ധതിക്കായി ചാലിയാറില്‍ നിന്ന് വെള്ളമെടുത്ത് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ആവശ്യമായ വെള്ളം ലഭ്യമാക്കുന്ന കുടിവെള്ള പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി വരുന്നുണ്ടോ; പ്രസ്തുത പദ്ധതിയില്‍ ഏതെല്ലാം പഞ്ചായത്തുകളെയാണ് ഉള്‍പ്പെടുത്തുന്നത് എന്ന് അറിയിക്കാമോ;

( ബി )

ഇതിന് ആവശ്യമായ സര്‍വ്വേയ്ക്ക് എം.എല്‍.. ഫണ്ട് വകയിരുത്തിയിട്ട് അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം എന്ന് വ്യകതമാക്കാമോ; നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ; പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;

( സി )

ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിനുശേഷം വള്ളിക്കുന്ന് മണ്ഡലത്തില്‍ ത്രിതല പഞ്ചായത്തുകള്‍, എം.എല്‍.. ഫണ്ട്, എം.പി. ഫണ്ട് ഉപയോഗിച്ച് വിവിധ വകുപ്പുകള്‍ മുഖേന നടപ്പിലാക്കിയ പൈപ്പ് ലൈന്‍ ‍ഡെപ്പോസിറ്റ് വര്‍ക്കുകള്‍ ഏതെല്ലാം എന്ന് വ്യക്തമാക്കാമോ; ഏതെല്ലാം പഞ്ചായത്തുകളിലാണ് പദ്ധതികള്‍ നടപ്പിലാക്കിയത് എന്ന് വിശദമായി ലഭ്യമാക്കാമോ?

മീനച്ചില്‍ നദിയുടെ പാര്‍ശ്വഭിത്തി ഇടിഞ്ഞുണ്ടാകുന്ന അപകടങ്ങള്‍

2785.

ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോട്ടയം നിയോജക മണ്ഡലത്തില്‍ മീനച്ചില്‍ നദിയുടെ പാര്‍ശ്വഭിത്തി ഇടിഞ്ഞ് അപകടങ്ങള്‍ ഉണ്ടാവുന്ന സാഹചര്യത്തില്‍ ഈ ധനകാര്യ വര്‍ഷം ഇതുമായി ബന്ധപ്പെട്ട് എത്ര പ്രവൃത്തികള്‍ കോട്ടയം മണ്ഡലത്തില്‍ പൂര്‍ത്തിയാക്കി എന്നും എത്ര തുക വിനിയോഗിച്ചു എന്നും വ്യക്തമാക്കുമോ?

തണ്ണീര്‍ത്തടങ്ങളുടെയും ജലാശയങ്ങളുടെയും സംരക്ഷണം

2786.

ശ്രീ. ആർ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കരുനാഗപ്പള്ളി നിയോജക മണ്ഡലത്തില്‍ തണ്ണീര്‍തടങ്ങളുടെയും ജലാശയങ്ങളുടെയും സംരക്ഷണത്തിനായി ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;

( ബി )

പ്രസ്തുത ലക്ഷ്യം നിറവേറ്റുന്നതിനായി കരുനാഗപ്പള്ളി മണ്ഡലത്തിലെ പൊതുകുളങ്ങളെ സംബന്ധിച്ച സ്ഥിതി വിവര കണക്ക് ശേഖരണം പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

( സി )

സി.ഡബ്ല്യൂ.ആര്‍.ഡി.എം. തയ്യാറാക്കിയിട്ടുള്ള മാനേജ്‌മെന്റ് ആക്ഷന്‍ പ്ലാന്‍ അനുസരിച്ചുള്ള ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദീകരിക്കുമോ;

( ഡി )

കരുനാഗപ്പള്ളി മണ്ഡലത്തിലെ ഏതെല്ലാം പൊതുകിണറുകള്‍ മെച്ചപ്പെടുത്തി കുടിവെള്ള ജല സ്രോതസ്സുകളായി മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദീകരിക്കുമോ?

തൃപ്പൂണിത്തുറ മണ്ഡലത്തിലെ കേരള വാട്ടര്‍ അതോറിറ്റിയുടെ പ്രവൃത്തികള്‍

2787.

ശ്രീ. എം. സ്വരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തില്‍ കേരള വാട്ടര്‍ അതോറിറ്റി മുഖേന നടത്തിയ/നടത്തി വരുന്ന പ്രവൃത്തികള്‍ ഏതൊക്കെയെന്ന് അവയുടെ വിശദാംശങ്ങള്‍ സഹിതം അറിയിക്കുമോ;

( ബി )

ഈ പദ്ധതികള്‍ കൂടാതെ എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കാന്‍ നടപടി സ്വീകരിച്ചു വരുന്നുണ്ടോ; വിശദാംശം അറിയിക്കുമോ?

പുഴകളുടെ സംരക്ഷണം

2788.

ശ്രീ . അബ്ദുൽ ഹമീദ് .പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വള്ളിക്കുന്ന് മണ്ഡലത്തിലെ പുഴസംരക്ഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ലഭിച്ച പ്രൊപ്പോസലുകളില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;

( ബി )

കടലുണ്ടിപ്പുഴ സംരക്ഷണവുമായി ബന്ധപ്പെട്ടു ലഭിച്ച പ്രൊപ്പോസലുകളില്‍ സ്വീകരിച്ച നടപടികളുടെ വിശദവിവരം ലഭ്യമാക്കാമോ;

( സി )

റീബില്‍ഡ് കേരളയുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍ ലഭിച്ച പ്രൊപ്പോസലുകളില്‍ ജലവിഭവ വകുപ്പ് സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്താമോ?

ചെല്ലാനം ഗ്രാമപഞ്ചായത്തിലെ കടലാക്രമണം

2789.

ശ്രീ. കെ. ജെ. മാക്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ നാളിതുവരെ കൊച്ചി നിയോജക മണ്ഡലത്തിലെ ചെല്ലാനം ഗ്രാമപഞ്ചായത്തിലെ കടലാക്രമണം തടയുന്നതിനായി ജലവിഭവ വകുപ്പ് മുഖേന എത്ര പദ്ധതികൾക്കായി എത്ര കോടി രൂപയുടെ ഭരണാനുമതി നല്‍കി എന്നും ആയതിന്റെ നിലവിലെ അവസ്ഥ എന്ത് എന്നും പദ്ധതി തിരിച്ച് വ്യക്തമാക്കുമോ;

( ബി )

ഭരണാനുമതി ലഭിച്ച പൂര്‍ത്തീകരിക്കാത്ത പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുമോ; വ്യക്തമാക്കാമോ?

മേല്‍മുറി കുടിവെള്ള പദ്ധതി

2790.

ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മലപ്പുറം നിയോജകമണ്ഡലത്തിലെ മേല്‍മുറി കുടിവെള്ള പദ്ധതി ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; വിശദാംശം നല്‍കുമോ;

( ബി )

പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും നല‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള സത്വര നടപടി സ്വീകരിക്കുമോ;

( സി )

പദ്ധതി ഉടൻതന്നെ യാഥാര്‍ത്ഥ്യമാക്കാൻ വകുപ്പു തലത്തില്‍ അടിയന്തിര നിര്‍ദ്ദേശം നല്‍കുമോ; വിശദമാക്കുമോ?

പുല്ലാമലയില്‍ നെയ്യാറിലെ ബണ്ട് പുനര്‍ നിര്‍മ്മാണം

2791.

ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ അമരവിള പുല്ലാമലയിലെ പ്രളയത്തില്‍ തകര്‍ന്ന നെയ്യാറിലെ ബണ്ട് പുനര്‍ നിര്‍മ്മിക്കുന്നതിനു വേണ്ടി എം.എല്‍.. നല്‍കിയ നിവേദനത്തിന്മേല്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;

( ബി )

പ്രസ്‌തുത ബണ്ട് പുനര്‍ നിര്‍മ്മിക്കുന്നതിനു ഫണ്ട് അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര തുകയാണ് അനുവദിച്ചത് എന്ന് വിശദമാക്കാമോ?

വേങ്ങര മണ്ഡലത്തിലെ കുടിവെള്ള പദ്ധതികള്‍

2792.

ശ്രീ .കെ .എൻ .. ഖാദർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വേങ്ങര നിയോജകമണ്ഡലത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് വിവിധ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി പൂര്‍ത്തീകരിച്ച കുടിവെള്ളപദ്ധതികള്‍ ഏതൊക്കെയെന്നും നിലവില്‍ പൂര്‍ത്തീകരിക്കുവാന്‍ അവശേഷിക്കുന്നവ ഏതൊക്കെയെന്നും ഉള്ള വിശദാംശങ്ങള്‍ നല്‍കാമോ;

( ബി )

ഇവയിലെല്ലാം ഈ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ പ്രവൃത്തികള്‍ ഇനം തിരിച്ച് അറിയിക്കാമോ; ചെലവഴിച്ച തുകയുടെ വിവരങ്ങളും ഏതിനത്തില്‍ ഫണ്ട് ലഭ്യമാക്കിയെന്നും അറിയിക്കാമോ;

( സി )

പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണ്; ഇത് എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകും; വിശദമാക്കുമോ?

രാമന്‍ചാടി - അലിഗര്‍ കുടിവെള്ള പദ്ധതി

2793.

ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന രാമന്‍ചാടി-അലിഗര്‍ കുടിവെള്ള പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദാമാക്കുമോ;

( ബി )

പദ്ധതിയുടെ ഭാഗമായി എന്തെല്ലാം പ്രവൃത്തികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ;

( സി )

പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് വകുപ്പ് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; ഏത് തീയതിയില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കുമോ?

ജലനിധി പദ്ധതി

2794.

ശ്രീ . സണ്ണി ജോസഫ്

ശ്രീ. കെ. എസ്. ശബരീനാഥൻ

ശ്രീ . വി .എസ്. ശിവകുമാർ

ശ്രീ . വി. ടി. ബൽറാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാനേഷുമാരി കണക്ക് പ്രകാരം മുപ്പത് ശതമാനം കുടുംബങ്ങള്‍ക്ക് മാത്രമാണ് പൈപ്പ് വെള്ളം ലഭ്യമാകുന്നത് എന്നും അത് അന്‍പത് ശതമാനമായി ഉയര്‍ത്തുമെന്നും പ്രഖ്യാപിച്ചിരുന്നോ; പ്രസ്തുത പ്രഖ്യാപനം പ്രാവര്‍ത്തികമാക്കുവാന്‍ സാധിച്ചോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്;

( ബി )

ഈ ലക്ഷ്യം കൈവരിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതികള്‍ എന്തൊക്കെയാണ്;

( സി )

ജലനിധി പദ്ധതി പ്രകാരം ഇതിനകം എത്ര പദ്ധതികള്‍ പൂര്‍ത്തിയായിയെന്ന് അറിയിക്കാമോ;

( ഡി )

ജലനിധി പദ്ധതികളുടെ നിര്‍വ്വഹണ നടത്തിപ്പ് പുനരവലോകനം ചെയ്തിട്ടുണ്ടോ; എങ്കില്‍ അതിനായി എന്ത് പദ്ധതിക്കാണ് രൂപം നല്‍കിയതെന്ന് വിശദമാക്കുമോ?

തിരുവമ്പാടി ജലസേചന വകുപ്പിനുകീഴിലെ പ്രവൃത്തികള്‍

2795.

ശ്രീ . ജോർജ് എം .തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ജലസേചന വകുപ്പിന് കീഴില്‍ തിരുവമ്പാടി മണ്ഡലത്തില്‍ അനുവദിച്ച പ്രവൃത്തികളും അവയുടെ പുരോഗതിയും വിശദമാക്കുമോ;

( ബി )

തൊണ്ടിമ്മല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ വിശദാംശം ലഭ്യമാക്കുമോ?

തിരുവമ്പാടി മണ്ഡലത്തിലെ ചെറുകിട ജലസേചന പ്രവൃത്തികള്‍

2796.

ശ്രീ . ജോർജ് എം .തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തിരുവമ്പാടി മണ്ഡലത്തില്‍ അനുമതി ലഭിച്ച ചെറുകിട ജലസേചന വകുപ്പിന്റെ കീഴിലുള്ള പ്രവൃത്തികളുടെ വിശദാംശങ്ങളും അവയുടെ തല്‍സ്ഥിതിയും വ്യക്തമാക്കുമോ?

കോതമംഗലം മണ്ഡലത്തിലെ ജലവിഭവ വകുപ്പ് പദ്ധതികള്‍

2797.

ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ കോതമംഗലം മണ്ഡലത്തില്‍ ജലവിഭവ വകുപ്പ് (കെ.ഡബ്ള്യൂ .,മേജർ ഇറിഗേഷന്‍, പി.വി..പി മൈനർ ഇറിഗേഷന്‍) എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത് എന്ന് വിശദമാക്കാമോ;

( ബി )

ഇതില്‍ ഓരോ പ്രവൃത്തിയുടെയും തുകയും നിലവിലെ സ്ഥിതിയും വിശദമാക്കാമോ ;

( സി )

പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കുവാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ;

( ഡി )

ജലവിഭവ വകുപ്പ് കോതമംഗലം മണ്ഡലത്തില്‍ പുതുതായി ഏതെങ്കിലും പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?

ജലവിഭവ വകുപ്പിന് കീഴിലുള്ള പ്രവൃത്തികള്‍

2798.

ശ്രീ എൻ. . നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ജലവിഭവ വകുപ്പിന്റെ കീഴില്‍ ടെണ്ടര്‍ ചെയ്ത ചെറുതും വലുതുമായ പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് ജില്ല തിരിച്ചു വ്യക്തമാക്കാമോ;

( ബി )

ഇതില്‍ പൂര്‍ത്തിയായതും പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളതും ഇതുവരെ തുടങ്ങാത്തതുമായ പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;

( സി )

ഓരോ പ്രവൃത്തിയുടെയും കരാര്‍ തുക എത്രയാണെന്നും കരാറുകാരന്‍ ആരാണെന്നും വ്യക്തമാക്കാമോ;

( ഡി )

ഓരോ കരാറുകാരനും ഇതുവരെ നല്‍കിയ തുക എത്രയാണെന്നും പ്രവൃത്തിചെയ്ത വകയില്‍ തുക നല്‍കാന്‍ ബാക്കിയുണ്ടോ എന്നും എങ്കില്‍ എത്ര കാലമായിട്ടുള്ളതാണ് കുടിശ്ശിക എന്നും വ്യക്തമാക്കാമോ;

( )

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കരാറുകാര്‍ക്കുള്ള കുടിശ്ശികയുടെ വിശദാംശം നല്‍കാമോ?

കോഴിക്കോട് ജില്ലയിലെ താത്തൂര്‍പോയില്‍ ജലസേചന പദ്ധതി

2799.

ശ്രീ പി .ടി .. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോഴിക്കോട് ജില്ലയിലെ താത്തൂര്‍പോയില്‍ പദ്ധതി കേരള വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് ചെറുകിട ജലസേചന വകുപ്പ് ഏറ്റെടുത്ത ശേഷം എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയിട്ടുണ്ടോ;

( ബി )

എപ്പോഴാണ് പ്രസ്‌തുത പദ്ധതി ചെറുകിട ജലസേചന വകുപ്പ് ഏറ്റെടുത്തതെന്ന് വ്യക്തമാക്കാമോ;

( സി )

ഈ സംവിധാനം ഉപയോഗപ്പെടുത്തി ഒരു ഡ്രിപ്പ് ഇറിഗേഷന്‍ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച പ്രൊപ്പോസല്‍ തയ്യാറാക്കിയിട്ടുണ്ടോ;

( ഡി )

കാര്‍ഷിക പ്രാധാന്യമുള്ള പ്രസ്തുത പ്രദേശത്ത് കൃഷി അഭിവൃദ്ധിപ്പെടുത്താന്‍ ഡ്രിപ് ഇറിഗേഷന്‍ സഹായകമാവുമെന്ന ജനപ്രതിനിധികളുടെയും കര്‍ഷകരുടെയും ആവശ്യം പരിഗണിച്ച് പദ്ധതി നടപ്പിലാക്കുവാൻ സത്വര നടപടി സ്വീകരിക്കുമോ?

ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം

2800.

ശ്രീമതി വീണാ ജോർജ്ജ്

ശ്രീ. എം. സ്വരാജ്

ശ്രീ . എം. നൗഷാദ്

ശ്രീ . പി . കെ . ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ജലസ്രോതസ്സുകളുടെ പുനരുജ്ജീവനത്തിനും ജല സംരക്ഷണത്തിനുമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

( ബി )

ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ എത്ര കിലോമീറ്റര്‍ നീളത്തില്‍ പുഴകളും തോടുകളും ശുചീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;

( സി )

'ഇനി ഞാനൊഴുകട്ടെ' എന്ന പദ്ധതിയുടെ ഭാഗമായി പൊതുജന പങ്കാളിത്തത്തോടെ ഏതെല്ലാം നദികളെയാണ് ഇക്കാലയളവില്‍ വീണ്ടെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

( ഡി )

പുഴകളിലും കെെത്തോടുകളിലുമുള്ള മാലിന്യങ്ങള്‍ നീക്കി നീരൊഴുക്ക് സുഗമമാക്കുന്നതിനും പുഴകളില്‍ മാലിന്യം നിക്ഷേപിക്കുന്നതും മലിനജലം ഒഴുക്കി വിടുന്നതും തടയുന്നതിനും ഇതു സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ?

നദികളുടെ തീരസംരക്ഷണം

2801.

ശ്രീ. സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നദികളുടെ തീരസംരക്ഷണത്തിന് എന്തെല്ലാം പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് വിവരിക്കാമോ;

( ബി )

2018ലെ വെള്ളപ്പൊക്കത്തോടനുബന്ധിച്ച് ചെങ്ങന്നൂര്‍ മണ്ഡലത്തിലെ പമ്പയാറിന് കുറുകെയുള്ള കോലാമുക്ക് ബണ്ട് അപകടകരമായ അവസ്ഥയിലായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( സി )

കോലാമുക്ക് ബണ്ടിന്റെ പണി ഉടന്‍ ആരംഭിക്കുമോ;

( ഡി )

അടുത്ത കാലവര്‍ഷത്തില്‍ ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന് പ്രസ്തുത പണി വേഗം ആരംഭിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമോ?

നദി പുനരുജ്ജീവന പദ്ധതി

2802.

ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ പല നദികളും മലിനീകരണം കാരണം മൃതാവസ്ഥയിലായ സാഹചര്യത്തില്‍ അവയെ പുനരുജ്ജീവിപ്പിക്കുവാന്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( ബി )

ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തില്‍ ഇക്കാര്യത്തില്‍ നടപ്പിലാക്കിയ കാര്യങ്ങള്‍ എന്തൊക്കെയാണ്;

( സി )

ഭാരതപ്പുഴ നദീതടത്തെ പങ്കാളിത്ത സമീപനത്തിലൂടെ ശാസ്ത്രീയമായ ക്യാച്ച്മെന്റ് ഏരിയ പരിപാലനത്തിന് ഏറ്റെടുത്തിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ ഭാഗമായി നടപ്പിലാക്കിയ കാര്യങ്ങള്‍ വിശദമാക്കുമോ?

പുഴ പുനരുജ്ജീവന പദ്ധതി

2803.

ശ്രീ. കെ എം ഷാജി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് ഹരിത കേരളം മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 'പുഴ പുനരുജ്ജീവന പദ്ധതി' നടപ്പിലാക്കി വരുന്നുണ്ടോ; വ്യക്തമാക്കുമോ;

( ബി )

പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ഏതെല്ലാം പുഴകള്‍, ആറുകള്‍, നീര്‍ച്ചാലുകള്‍ എന്നിവയാണ് പുനരുജ്ജീവിപ്പിച്ചത്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

( സി )

നാളിതുവരെയായി എത്ര തുകയാണ് ഇതിനായി ചെലവഴിച്ചിട്ടുള്ളത്; വിശദാംശം വെളിപ്പെടുത്തുമോ;

( ഡി )

പുഴകള്‍, നദികള്‍, കനാലുകള്‍, മറ്റ് ജലസ്രോതസ്സുകള്‍ എന്നിവയിലേക്ക് മാലിന്യങ്ങള്‍ തള്ളുന്നതും മാലിന്യ പൈപ്പുകള്‍ തുറന്നുവെക്കുന്നതും തടയുന്നതിനായി സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമാണ്; വ്യക്തമാക്കുമോ?

പെരിന്തൽമണ്ണയിലെ മാലിന്യമുക്തമാക്കിയ ജലസ്രോതസ്സുകള്‍

2804.

ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ കാലയളവില്‍ പെരിന്തല്‍മണ്ണ നിയോജകമണ്ഡലത്തിലെ ഏതെല്ലാം ജലസ്രോതസ്സുകള്‍ പൂര്‍ണ്ണമായും മാലിന്യമുക്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;

( ബി )

പൂര്‍ണ്ണമായും മാലിന്യമുക്തമാക്കിയ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിന് ഈ മണ്ഡലത്തില്‍ ഏതെല്ലാം തരത്തിലുളള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്; ഇതിനായി എന്ത് തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;

( സി )

പൂര്‍ണ്ണമായും മാലിന്യമുക്തമായിട്ടില്ലാത്ത ജലസ്രോതസ്സുകളില്‍ ഓരോന്നും ഏകദേശം എത്ര കിലോമീറ്റര്‍ വീതം മാലിന്യമുക്തമാക്കാന്‍ ബാക്കിയുണ്ട്; വ്യക്തമാക്കുമോ?

മാവേലിക്കര മണ്ഡലത്തിലെ ഇറിഗേഷന്‍ പ്രവൃത്തികള്‍

2805.

ശ്രീ. ആർ.രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മാവേലിക്കര മണ്ഡലം എം.എല്‍.എ നല്‍കിയ കത്തിന്മേല്‍ മാവേലിക്കര മുനിസിപ്പാലിറ്റി വാര്‍ഡ് 3ല്‍ അച്ചന്‍കോവിലാറിന്റെ ഇടതുകരയില്‍ കണ്ടിയൂര്‍ ആറാട്ടുകടവ് പമ്പ് ഹൗസിന്റെ ഭാഗങ്ങള്‍ക്ക് സംരക്ഷണഭിത്തി നിര്‍മ്മാണം, തഴക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7ല്‍ സഞ്ചയത്ത് കടവ് നിര്‍മ്മാണവും സംരക്ഷണ ഭിത്തി നിര്‍മ്മാണവും, മാവേലിക്കര മുനിസിപ്പാലിറ്റി വാര്‍ഡ് 6ല്‍ അച്ചന്‍കോവിലാറിന്റെ ഇടതുകരയില്‍ നദീമുഖത്ത് എൽ.. സ്റ്റേഷന് സമീപം സംരക്ഷണ ഭിത്തി നിര്‍മ്മാണം എന്നീ പ്രവൃത്തികളുടെ ഭരണാനുമതി ലഭിക്കുന്നതിന് മേജർ ഇറിഗേഷന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

( ബി )

പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ ?

കോട്ടക്കല്‍ മണ്ഡലത്തിലെ പുഴ സംരക്ഷണം

2806.

പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോട്ടക്കല്‍ മണ്ഡലത്തിലെ പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് മലപ്പുറം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ചീഫ് എ‍ഞ്ചിനീയര്‍ക്ക് 2020-ല്‍ സമര്‍പ്പിച്ച എസ്റ്റിമേറ്റുകള്‍ ഏതെല്ലാം; ഇതില്‍ എത്ര എണ്ണത്തിന് അനുമതി നല്‍കി; ഏതെല്ലാം ; വ്യക്തമാക്കുമോ; ഇതില്‍ എത്ര എണ്ണത്തിന് അനുമതി നല്‍കുവാനുണ്ട്; ഏതെല്ലാം; കോട്ടക്കല്‍ നിയോജക മണ്ഡലത്തില്‍ നിന്നും ഇറിഗേഷന്‍ ഇ..മലപ്പുറത്തിന് ലഭിച്ച പരാതികള്‍ ഏതെല്ലാം; വ്യക്തമാക്കുമോ;

( ബി )

ഇരിമ്പിളിയം പഞ്ചായത്തിലെ തൂതപ്പുഴയുടെ വലതുകര സംരക്ഷണവുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;

( സി )

2020ല്‍ ഭരണാനുമതി നല്‍കിയ കോട്ടക്കല്‍ മണ്ഡലത്തിലെ പ്രവൃത്തികളുടെ വിവരം ലഭ്യമാക്കുമോ?

പമ്പ ജലസേചന പദ്ധതിയുടെ ഭാഗമായ കനാലുകള്‍

2807.

ശ്രീമതി ഷാനിമോൾ ഉസ്മാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഹരിപ്പാട്, മാവേലിക്കര, ചെങ്ങന്നൂര്‍, കായംകുളം പ്രദേശങ്ങള്‍ ചേര്‍ന്ന ഓണാട്ടുകരയിലെ കൃഷിക്കാര്‍ക്ക് ജലസേചനത്തിനായി ആവിഷ്ക്കരിച്ച പമ്പ ജലസേചന പദ്ധതിയുടെ ഭാഗമായ പ്രധാനകനാലും, സബ് കനാലുകളും കാലാകാലങ്ങളില്‍ വൃത്തിയാക്കാത്തതുമൂലം ജലസേചനം മുടങ്ങി പാടങ്ങള്‍ വിണ്ടുകീറുന്ന അവസ്ഥ സംജാതമായിട്ടുണ്ടോ;

( ബി )

ഫണ്ടിന്റെ ദൗര്‍ലഭ്യം കൊണ്ടാണ് കനാലുകള്‍ വൃത്തിയാക്കാത്തതെന്നതിനാല്‍ ഫണ്ട് അനുവദിച്ച് പ്രസ്തുത പ്രദേശത്ത് ജലം എത്തിക്കുന്നതിനുള്ള അടിയന്തിരനടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

വൈപ്പിന്‍ മണ്ഡലത്തിലെ തോടുകളും കനാലുകളും

2808.

ശ്രീ. എസ്. ശർമ്മ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം തോടുകള്‍, കനാലുകള്‍ എന്നിവ ചെളി നീക്കി നീരൊഴുക്ക് വര്‍ദ്ധിപ്പിക്കുന്നതു സംബന്ധിച്ച് നടപ്പാക്കിയ പ്രവൃത്തികള്‍ ഏതൊക്കെയെന്നും ഓരോ പദ്ധതിക്കായി ചെലവഴിച്ച തുക എത്രയെന്നും വിശദമാക്കാമോ;

( ബി )

ഭരണാനുമതി ലഭിച്ചതും എന്നാല്‍ ഇനിയും പൂര്‍ത്തീകരിക്കാനുമുള്ള പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;

( സി )

അവയില്‍ ഏതെങ്കിലും പ്രവൃത്തികള്‍ തടസ്സപ്പെട്ടുകിടക്കുന്നുണ്ടോ; എങ്കില്‍ എന്തുകൊണ്ടെന്നുംഅവ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ എന്തൊക്കെയെന്നും വിശദമാക്കാമോ?

ഇരിങ്ങാലക്കുടയിലെ കോണ്‍ക്രീറ്റ് തടയണകള്‍

2809.

പ്രൊഫ . കെ. യു. അരുണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഇരിങ്ങാലക്കുട കെ.എല്‍.ഡി.സി. കനാലി മറ്റുകനാലുകളിലുമായി നിര്‍മ്മിക്കുന്ന താല്‍ക്കാലിക തടയണകള്‍ വെള്ളം ഉയരുന്നതിനെ തുടര്‍ന്ന് തകരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത തകര്‍ച്ചയ്ക്ക് ശാശ്വത പരിഹാരം കാണാന്‍ നടപടി സ്വീകരിക്കുമോ;

( ബി )

താല്‍ക്കാലിക തടയണയ്ക്ക് പകരം സ്ഥിരം കോണ്‍ക്രീറ്റ് തടയണകള്‍ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

പുലാപ്പറ്റ തോട് പുനരുദ്ധാരണം പ്രവൃത്തി

2810.

ശ്രീ . പി . ഉണ്ണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ പുലാപ്പറ്റ തോട് പുനരുദ്ധാരണ പ്രവൃത്തിയുടെ പ്രൊപ്പോസല്‍ സര്‍ക്കാരില്‍ എന്നാണ് ലഭിച്ചത്;

( ബി )

എത്ര രൂപയുടെ പ്രൊപ്പോസല്‍ ആണ് ലഭിച്ചിരിക്കുന്നത്;

( സി )

പ്രസ്തുത തോട് പുനരുദ്ധാരണത്തിനായി എത്ര തുകയാണ് സര്‍ക്കാര്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ?

2811. ചോദ്യം ഒഴിവാക്കിയിരിക്കുന്നു

പൊത്തുള്ളച്ചിറ വി.സി.ബി. നിര്‍മ്മാണം

2812.

ശ്രീ . ടി . . അഹമ്മദ് കബീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2020-21 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ 20% പ്രൊവിഷന്‍ നല്‍കിയിട്ടുള്ള മൂര്‍ക്കനാട് പഞ്ചായത്തിലെ പൊത്തുള്ളച്ചിറ വി.സി.ബി. നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കിയിട്ടുണ്ടോ;

( ബി )

ഇത് സംബന്ധിച്ച വിശദമായ പദ്ധതി രേഖ സര്‍ക്കാരില്‍ ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

( സി )

ബജറ്റില്‍ 20% പ്രൊവിഷന്‍ നല്‍കിയിട്ടും ഒരു സാമ്പത്തിക വര്‍ഷം പിന്നിട്ടിട്ടും പദ്ധതിക്ക് ഭരണാനുമതി നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കാമോ?

കടലുണ്ടിപ്പുഴയുടെ സംരക്ഷണഭിത്തി നിര്‍മ്മാണം

2813.

ശ്രീ .കെ .എൻ .. ഖാദർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വേങ്ങര നിയോജകമണ്ഡലത്തില്‍ക്കൂടി ഒഴുകുന്ന കടലുണ്ടിപ്പുഴയുടെ ഇരുകരകളും 2018, 2019 വര്‍ഷങ്ങളിലെ മഴക്കെടുതികള്‍ കാരണം ഇടിഞ്ഞ് അപകടാവസ്ഥയിലായ ഏതൊക്കെ സ്ഥലങ്ങളില്‍ സംരക്ഷണഭിത്തി ഇതിനോടകം നിര്‍മ്മിച്ചെന്നും, ഇനി ഇത്തരത്തിലുളള എത്ര പ്രൊപ്പോസലുകള്‍ വകുപ്പിന്റെ പരിഗണനയിലുണ്ടെന്നും, ഇതിനായി ചെലവഴിച്ച ഫണ്ടിന്റെ വിവരങ്ങളും നല്‍കാമോ;

( ബി )

ഇതിനായി ലഭിച്ച അപേക്ഷകളില്‍ ഇനി തീരുമാനമെടുക്കുന്നതിനായി ഏതെങ്കിലും അവശേഷിച്ചിട്ടുണ്ടോ; ഇതിനായി ഫണ്ടു ലഭ്യമാക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

കടലാക്രമണം

2814.

ശ്രീമതി ഷാനിമോൾ ഉസ്മാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് പല ഭാഗങ്ങളിലും മുമ്പൊരിക്കലും ഉണ്ടാകാത്ത രീതിയില്‍ രൂക്ഷമായ കടലാക്രമണം ഉണ്ടാകുന്ന സാഹചര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

( ബി )

ഇപ്രകാരം കടലാക്രമണം രൂക്ഷമാകുന്നതിന്റെ കാരണം സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

( സി )

ആലപ്പുഴ, അമ്പലപ്പുഴ ഭാഗത്ത് കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുലിമുട്ട് നിര്‍മ്മിക്കുന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?

അരിയല്ലൂര്‍ പരപ്പാല്‍ ബീച്ചിലെ കടലാക്രമണം

2815.

ശ്രീ . അബ്ദുൽ ഹമീദ് .പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വള്ളിക്കുന്ന് മണ്ഡലത്തിലെ തീരദേശ പഞ്ചായത്തായ വള്ളിക്കുന്നിലെ അരിയല്ലൂര്‍ പരപ്പാല്‍ ബീച്ചില്‍ കടലാക്രമണം കാരണം റോഡ് പൂര്‍ണ്ണമായി തകര്‍ന്ന വിഷയം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;

( ബി )

നിര്‍ദ്ദിഷ്ട സ്ഥലത്ത് കയര്‍ ഭൂവസ്ത്ര യൂട്യൂബ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചിരുന്നുവോ; വിശദവിവരങ്ങള്‍ വ്യക്തമാക്കാമോ;

( സി )

നിര്‍ദ്ദിഷ്ട സ്ഥലത്ത് പുലിമുട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?

ഹരിപ്പാട് മണ്ഡ‍ലത്തിലെ കടല്‍ഭിത്തി-പുലിമുട്ട് നിര്‍മ്മാണം

2816.

ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഹരിപ്പാട് മണ്ഡ‍ലത്തില്‍ കടലാക്രമണം തടയുന്നതിനായി നടന്നുവരുന്ന കടല്‍ഭിത്തി-പുലിമുട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വ്യക്തമാക്കുമോ;

( ബി )

ഈ പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കുവാനാണ് ഉദ്ദേശിക്കുന്നത്?

തീരസംരക്ഷണ പ്രവൃത്തികള്‍

2817.

ശ്രീ. എസ്. ശർമ്മ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം പൂര്‍ത്തീകരിച്ച കടല്‍ഭിത്തികെട്ടല്‍, പുലിമുട്ട് നിര്‍മ്മാണം ,തീരസംരക്ഷണം എന്നിവ സംബന്ധിച്ച് നടപ്പാക്കിയ പ്രവൃത്തികള്‍ ഏതൊക്കെയെന്നും ഓരോ പദ്ധതിക്കായി ചെലവഴിച്ച തുക എത്രയെന്നും വിശദമാക്കാമോ;

( ബി )

ഭരണാനുമതി ലഭിച്ചതും ഇനിയും പൂര്‍ത്തീകരിക്കാനുള്ളതുമായ പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;

( സി )

ഏതെങ്കിലും പ്രവൃത്തികള്‍ തടസ്സപ്പെട്ടുകിടക്കുന്നുണ്ടോ; എങ്കില്‍ എന്തുകൊണ്ടെന്നും അവ നടപ്പാക്കുന്നതിന് സ്വീകരിച്ച തുടര്‍ നടപടികള്‍ എന്തൊക്കെയെന്നും വിശദമാക്കാമോ?

മാവേലിക്കര നിയമസഭ മണ്ഡലത്തിലെ ജലവിഭവവകുപ്പിന്റെ പ്രവൃത്തികള്‍

2818.

ശ്രീ. ആർ.രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മാവേലിക്കര നിയമസഭ മണ്ഡലത്തിലെ താഴെപ്പറയുന്ന പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിക്കുന്നതിന് എം.എല്‍.എ നല്‍കിയ കത്തിന്മേല്‍ മൈനര്‍ ഇറിഗേഷന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; 1 .തെക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 ല്‍ മാനാപ്പുഴ പാലത്തിനു വടക്കുഭാഗം ടി.എ കനാല്‍ പടിഞ്ഞാറെകര സംരക്ഷണ ഭിത്തി നിര്‍മ്മാണം 2 .തഴക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 18ല്‍ ഓലിക്കുഴി തോട് സംരക്ഷണഭിത്തിയും കവറിംഗ് സ്ലാബും നിര്‍മ്മാണം. 3 .മാവേലിക്കര മുനിസിപ്പാലിറ്റി വാര്‍ഡ് 10 ല്‍ കൊകാര്‍കാവ് ക്ഷേത്രത്തിനു പിന്‍ഭാഗത്ത് കോട്ടത്തോടില്‍ സംരക്ഷണഭിത്തി നിര്‍മ്മാണം 4 . മാവേലിക്കര മുനിസിപ്പാലിറ്റി വാര്‍ഡ് 5ല്‍ പ്രായിക്കര പാടശേഖരത്തിലെ തോടിന് സംരക്ഷണഭിത്തി നിര്‍മ്മാണം. ;

( ബി )

പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കി നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?

പൂത്തോട്ട, മുറിഞ്ഞപ്പുഴ, ഇത്തിപ്പുഴ എന്നീ സ്പില്‍വേ-കം-ബ്രിഡ്ജിന്റെ നിര്‍മ്മാണം

2819.

ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വൈക്കം മണ്ഡലത്തിലെ പൂത്തോട്ട, മുറിഞ്ഞപ്പുഴ, ഇത്തിപ്പുഴ എന്നീ സ്പില്‍വേ-കം-ബ്രിഡ്ജിന്റെ നിര്‍മ്മാണത്തില്‍ ഉണ്ടായിട്ടുള്ള കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

( ബി )

ബഡ്ജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട പ്രസ്തുത സ്പില്‍വേകളുടെ നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വ്യക്തമാക്കുമോ?

ഏര്യംപുഴക്ക് കുറുകെ വിയര്‍-കം-ട്രാക്ടര്‍വേയുടെ നിര്‍മ്മാണം

2820.

ശ്രീ റ്റി . വി. രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കണ്ണൂര്‍ കല്ല്യാശ്ശേരി മണ്ഡലത്തില്‍ നബാര്‍ഡ് ആര്‍..ഡി.എഫ്. സ്കീമില്‍ ഉള്‍പ്പെടുത്തി കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ പൂരക്കടവില്‍ ഏര്യംപുഴക്ക് കുറുകെ നിര്‍മ്മിക്കുന്ന വിയര്‍-കം-ട്രാക്ടര്‍വേയുടെ നിര്‍മ്മാണം എപ്പോഴേക്ക് പൂര്‍ത്തിയാകും; വിശദാംശം ലഭ്യമാക്കാമോ;

( ബി )

കല്ല്യാശ്ശേരി മണ്ഡലത്തിലെ ചെറുകുന്ന് പഞ്ചായത്തിലെ ബാപ്പുക്കൽ, മുട്ടില്‍കാപ്പ് എന്നിവിടങ്ങളില്‍ പാലത്തോടുകൂടിയ ഉപ്പുവെള്ള പ്രതിരോധ ബണ്ട് നിര്‍മ്മിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദാംശം ലഭ്യമാക്കാമോ?

നട്ടിക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ്

2821.

ശ്രീ റ്റി . വി. രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2020-21 വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ കല്ല്യാശ്ശേരി മണ്ഡലത്തിലെ നട്ടിക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിന് ഡിസൈന്‍ തയ്യാറാക്കി ഭരണാനുമതി ലഭ്യമാക്കാന്‍ സത്വര നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

പി.പി. ജെറോമിന് മിനിമം പെന്‍ഷന്‍ ലഭിക്കുന്നതിന് നടപടി

2822.

ശ്രീ . ജോൺ ഫെർണാണ്ടസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ആലപ്പുഴ ജില്ലയിലെ ഭൂജല വകുപ്പില്‍ ജോലി ചെയ്തിരുന്ന പി.പി. ജെറോം, സി.എന്‍.ആര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിന്മേല്‍ (റ്റി (1)) 9288/2019 ഡി.ജി.ഡബ്ല്യു.) ഇതുവരെ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;

( ബി )

ജോലിക്കിടയില്‍ ടിയാനുണ്ടായ അപകടത്തെത്തുടര്‍ന്ന് കാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ ഒന്നരവര്‍ഷം ആലപ്പുഴ എം. സി. എച്ച്. ല്‍ ചികിത്സയിലായിരുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതുസംബന്ധിച്ച ജില്ലാ ഓഫീസറുടെ റിപ്പോര്‍ട്ട് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

( സി )

പി.പി. ജെറോമിന് ആനുകൂല്യവും മിനിമം പെന്‍ഷനും ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ എന്ന് അറിയിക്കുമോ?

കേരള വാട്ടര്‍ അതോറിറ്റിയിലെ സ്ഥലംമാറ്റങ്ങൾ

2823.

ശ്രീ കെ.വി.അബ്ദുൾ ഖാദർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേരള വാട്ടര്‍ അതോറിറ്റിയില്‍ സര്‍ക്കാരിന്റെ സ്ഥലംമാറ്റ മാനദണ്ഡപ്രകാരമുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;

( ബി )

സ്ഥലം മാറ്റത്തിനായി പരിഗണിക്കുന്നതിന് ഒഴിവുകള്‍ മുന്‍കൂട്ടി പ്രഖ്യാപിക്കുന്നതിനും മെറിറ്റ് അടിസ്ഥാനത്തില്‍ സ്ഥലംമാറ്റം നല്‍കുവാനുള്ള സുതാര്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള സ്ഥലംമാറ്റങ്ങള്‍ ഒഴിവാക്കുന്നതിനും നിര്‍ദ്ദേശം നല്‍കുമോ;

( സി )

എല്ലാ വര്‍ഷവും മെയ് മാസത്തിന് മുമ്പ് പൊതുസ്ഥലംമാറ്റ ഉത്തരവ് ഉണ്ടാകണമെന്ന് നിര്‍ദ്ദേശം നല്‍കുമോ?

വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍

2824.

ശ്രീ കെ.വി.അബ്ദുൾ ഖാദർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേരള വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് പെന്‍ഷന്‍ പറ്റിയ ജീവനക്കാരുടെ ഡി. സി. ആര്‍. ജി., പി. എഫ്. ക്ലോഷര്‍ എന്നിവ വൈകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

പ്രസ്തുത ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലേതുപോലെ സമയബന്ധിതമായി നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുമോ എന്ന് അറിയിക്കുമോ?

സമാശ്വാസ തൊഴില്‍ദാന പദ്ധതി

2825.

ശ്രീ. സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ജലസേചന വകുപ്പിലെ നിയമനങ്ങള്‍ വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

15/3/2018-ലെ സര്‍ക്കാര്‍ ഉത്തരവ് (സാധാ) നമ്പര്‍ 161/2018/ജലവിഭവം പ്രകാരം സുനിത.എസ്-ന് ക്ലാര്‍ക്ക് തസ്തികയില്‍ നിയമനം ലഭിക്കാത്തതിന്റെ കാരണം പരിശോധിക്കുമോ;

( സി )

ചെങ്ങന്നൂര്‍ മൈനര്‍ ഇറിഗേഷന്‍ പ്രോജക്ടില്‍ പാര്‍ട്ട് ടൈം സ്വീപ്പറായി ജോലി ചെയ്യുന്ന സുനിത.എസ്-ന് ക്ലാര്‍ക്ക് തസ്തികയില്‍ നിയമനം നല്‍കുമോയെന്ന് അറിയിക്കാമോ?

നിലമ്പൂര്‍ മണ്ഡലത്തിലെ ജലവിഭവവകുപ്പ് പദ്ധതികള്‍

2826.

ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നതിനുശേഷം ജലവിഭവവകുപ്പിന് കീഴില്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയാണെന്ന് അറിയിക്കുമോ; ഏതൊക്കെ പദ്ധതികള്‍ തടസ്സപ്പെട്ട് നില്‍ക്കുന്നുവെന്ന് വ്യക്തമാക്കുമോ; തടസ്സം നീക്കി പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ; ഭരണാനുമതിക്കായി സമര്‍പ്പിച്ച പദ്ധതികളും ഭരണാനുമതി നേടിയ പദ്ധതികളും പ്രവൃത്തി പൂര്‍ത്തീകരിച്ച പദ്ധതികളും ഏതൊക്കെയാണ്; വിശദവിവരങ്ങള്‍ നല്‍കാമോ;

( ബി )

ആറംപുളിക്കല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് പ്രവൃത്തി പൂര്‍ത്തിയായോ; ആയത് എന്നത്തേക്ക് പൂര്‍ത്തീകരിക്കും എന്നറിയിക്കാമോ?

കോട്ടക്കല്‍ നിയോജകമണ്ഡലത്തിലെ മൈനര്‍ ഇറിഗേഷൻ വർക്കുകൾ

2827.

പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോട്ടക്കല്‍ നിയോജകമണ്ഡലത്തിലെ മൈനര്‍ ഇറിഗേഷൻ വകുപ്പിൽപ്പെടുന്ന റിഹാബിലിറ്റേഷന്‍ ഓഫ് എൽ..സ്കീം (2017/1491/.)എന്ന പദ്ധതിയുടെ എസ്റ്റിമേറ്റും പ്രൊപ്പോസലും ലഭിച്ചിട്ടുണ്ടോ;

( ബി )

പ്രസ്തുത പ്രൊപ്പോസലിന് ഭരണാനുമതി നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?

മരുതോങ്കര ഗ്രാമ പഞ്ചായത്തിലെ ഭൂമി കൈമാറ്റം

2828.

ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നാദാപുരം മണ്ഡലത്തിലെ മരുതോങ്കര ഗ്രാമ പഞ്ചായത്തിലെ കളിവീട് അങ്കണവാടി കെട്ടിട നിര്‍മ്മാണത്തിന് ഭൂമി ലഭ്യമാക്കാന്‍ ഭൂജല വകുപ്പിന് പഞ്ചായത്തിന്റെ ശിപാര്‍ശ ലഭിച്ചിട്ടുണ്ടോ;

( ബി )

ശിപാര്‍ശയില്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെ വിശദമാക്കാമോ;

( സി )

ശിപാര്‍ശ പരിഗണിക്കാന്‍ വൈകുന്നതിന്റെ കാരണം വിശദമാക്കാമോ;

( ഡി )

ഭൂജല വകുപ്പിന്റെ സ്ഥലത്ത് ഇപ്പോൾ പ്രവര്‍ത്തിച്ച് വരുന്ന അങ്കണവാടി കെട്ടിടത്തിന്റെ നിലവിലെ സ്ഥിതി സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ;

( )

സ്ഥലം വിട്ടുനില്‍കാന്‍ വൈകിയ സാഹചര്യത്തില്‍ സ്ഥലം വിട്ട് നല്‍കാന്‍ പ്രത്യേക പരിഗണന നല്‍കി നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്താമോ ?

ഇരിങ്ങാലക്കുടയിലെ ജലവിഭവ വകുപ്പ് പ്രവൃത്തികള്‍

2829.

പ്രൊഫ . കെ. യു. അരുണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ ജലവിഭവ വകുപ്പ് മുഖേന നടത്തുന്ന പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ;

( ബി )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം ആരംഭിച്ച പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വിശദീകരിക്കാമോ?

കോലുമാട് ജലസേചന പദ്ധതി

2830.

ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മണലൂര്‍ മണ്ഡ‍ലത്തിലെ വെങ്കിടങ്ങ് പഞ്ചായത്തിലെ കോലുമാട് ജലസേചന പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?

ആറന്മുള നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍

2831.

ശ്രീമതി വീണാ ജോർജ്ജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2019-ല്‍ ഇറിഗേഷന്‍ വിഭാഗം സമര്‍പ്പിച്ചിട്ടുള്ള ആറന്മുള നീര്‍ത്തട മാസ്റ്റര്‍ പ്ലാനിന്റെ പുരോഗതി വിശദമാക്കാമോ ;

( ബി )

ആയതിൽ എത്ര പ്രോജക്ടുകള്‍ക്ക് ഭരണാനുമതി ലഭ്യമായിട്ടുണ്ടെന്ന് അറിയിക്കുമോ ; വിശദമാക്കാമോ ?

ഒറ്റപ്പാലം മണ്ഡലത്തിലെ ജലസേചനപദ്ധതികള്‍

2832.

ശ്രീ . പി . ഉണ്ണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഒറ്റപ്പാലം അസംബ്ലിനിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ചെറുകിട ജലസേചനപദ്ധതികള്‍ ഏതെല്ലാമെന്ന് അറിയിക്കുമോ;

( ബി )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏതെല്ലാം ചെറുകിട ജലസേചന, കുടിവെളള പദ്ധതികളാണ് കമ്മീഷന്‍ ചെയ്തതെന്ന് അറിയിക്കുമോ; ഓരോന്നിനും ചെലവായ തുകയുടെ വിശദാംശം ലഭ്യമാക്കാമോ?

ചടയമംഗലം മണ്ഡലത്തിലെ പ്രവൃത്തികള്‍

2833.

ശ്രീ . മുല്ലക്കര രത്‌നാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ കാലത്ത് ചടയമംഗലം മണ്ഡലത്തെക്കൂടി ഉള്‍പ്പെടുത്തി അനുവദിക്കപ്പെട്ട ശുദ്ധജലവിതരണം,മൈനര്‍ ഇറിഗേഷന്‍,മേജര്‍ ഇറിഗേഷന്‍ പ്രവര്‍ത്തികളുടെ പേരും വകയിരുത്തിയ അടങ്കല്‍ തുകയും പ്രത്യേകം പ്രത്യേകം ലഭ്യമാക്കാമോ;

( ബി )

ചടയമംഗലം നിയോജകമണ്ഡലത്തില്‍ അനുവദിക്കപ്പെട്ട പ്രസ്തുത പ്രവൃത്തികളില്‍ ഓരോന്നിന്റെയും നിലവിലുള്ള സ്ഥിതിയെന്തെന്ന് വ്യക്തമാക്കാമോ?

കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന പദ്ധതി

2834.

ശ്രീ. കെ എം ഷാജി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന പദ്ധതിയെ സംബന്ധിച്ച് സര്‍ക്കാര്‍ പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച് ലഭ്യമായ വിവരങ്ങള്‍ എന്തെല്ലാം; വെളിപ്പെടുത്തുമോ;

( ബി )

പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത്തിന് സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ആവശ്യമായ നടപടികൾ സ്വീകരിക്കുമോ?

കാര്‍ഷിക ജലസേചനത്തില്‍ കെെവരിച്ച പുരോഗതി

2835.

ശ്രീ. ഇ കെ വിജയൻ

ശ്രീ . മുല്ലക്കര രത്‌നാകരൻ

ശ്രീമതി സി. കെ. ആശ

ശ്രീ. വി. ആർ. സുനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം കാര്‍ഷിക ജലസേചനത്തില്‍ കെെവരിച്ച പുരോഗതി വ്യക്തമാക്കുമോ;

( ബി )

പുതുതായി എത്ര ഹെക്ടര്‍ പ്രദേശത്ത് ജലവിതരണം നടത്തുന്നതിന് ഈ സര്‍ക്കാരിന് കഴിഞ്ഞെന്ന് വ്യക്തമാക്കാമോ;

( സി )

മലമ്പ്രദേശങ്ങളില്‍ തോട്ട വിളകളുടെയും പഴവര്‍ഗ്ഗങ്ങളുടെയും കൃഷിക്കായി ചെറുകിട ജലസേചനത്തിന് മുന്‍ഗണന നല്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

( ഡി )

നാണ്യ വിളകള്‍ക്ക് ജലസേചന സൗകര്യം ലഭ്യമാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

( )

ലിഫ്റ്റ് ഇറിഗേഷന്‍ സ്ക്കീമുകള്‍ വഴി നടത്തുന്ന ജലസേചനത്തിന്റെ വിവരങ്ങള്‍ ലഭ്യമാക്കുമോ;

( എഫ് )

ചെക്ക് ഡാം, വി.സി.ബി. റെഗുലേറ്റര്‍ എന്നിവ ഉള്‍പ്പെടെയുളള വിവിധോദ്ദേശ്യ പദ്ധതികളുടെ പ്രവര്‍ത്തനം വിശദമാക്കുമോ?

സര്‍വ്വീസ് സംഘടനകളുടെ അംഗീകാരം

2836.

ശ്രീ കെ.വി.അബ്ദുൾ ഖാദർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേരള വാട്ടര്‍ അതോറിറ്റിയില്‍ ഓഫീസര്‍മാരുടെ സര്‍വ്വീസ് സംഘടനകളില്‍ അംഗീകാരമുള്ള എത്രയെണ്ണം ഉണ്ടെന്നും അവ ഏതൊക്കെയാണെന്നും വ്യക്തമാക്കാമോ;

( ബി )

. കെ. ഡബ്ല്യു. . .-യ്ക്ക് അംഗീകാരം നല്‍കുന്നതില്‍ അനാവശ്യമായ കാലവിളംബം വരുത്തുന്നുവെന്ന കാര്യം പരിശോധിക്കുമോ;

( സി )

ഈ സംഘടനയ്ക്ക് അംഗീകാരം നല്‍കാതിരിക്കാന്‍ മറ്റേതെങ്കിലും സംഘടനകള്‍ പരാതി നല്‍കിയിരുന്നോ; എങ്കില്‍ അതിന്മേല്‍ എടുത്ത തീരുമാനം അറിയിയ്ക്കാമോ?

കിണറുകളുടെ സംരക്ഷണം

2837.

ശ്രീ. . പി . അനിൽ കുമാർ

ശ്രീ . കെ. സി . ജോസഫ്

ശ്രീ. അനിൽ അക്കര

ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ ജനങ്ങളില്‍ ഭൂരിപക്ഷവും കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണറുകളില്‍ നല്ലൊരു പങ്കും മലിനീകരിക്കപ്പെട്ടതാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

( ബി )

കിണറുകളുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ടോ; വിശദാംശം നല്‍കുമോ; എങ്കില്‍ അതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്;

( സി )

കുളങ്ങളും കിണറുകളും സംരക്ഷിക്കുന്നതിനും മഴക്കാലത്ത് റീചാര്‍ജ്ജ് ചെയ്യുന്നതിനും ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനും നിലവിലുള്ള സംവിധാനം എന്താണ്;

( ഡി )

കെ.ആര്‍.ഡബ്ല്യു.എസ്.. നടപ്പിലാക്കുന്ന മഴവെള്ള സംഭരണത്തിലൂടെ ജലപരിപോഷണം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്;

( )

നിലവില്‍ ഈ പദ്ധതി എത്ര ഗ്രാമപഞ്ചായത്തുകളിലാണ് നടപ്പിലാക്കിയിട്ടുള്ളത്; വ്യക്തമാക്കാമോ?

കുഴല്‍ കിണര്‍ നിര്‍മ്മാണത്തിനുള്ള നടപടിക്രമങ്ങള്‍

2838.

ശ്രീ. സി. ദിവാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത്, പുതിയതായി കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിന് എന്തെല്ലാം അനുമതികളാണ് വേണ്ടതെന്നും അവയ്ക്കുള്ള നടപടിക്രമങ്ങളും വ്യക്തമാക്കുമോ?

കുഴല്‍ക്കിണര്‍ പെര്‍മിറ്റ് വ്യവസ്ഥകളില്‍ ഇളവ്

2839.

ശ്രീ . സി. മമ്മൂട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഗാര്‍ഹിക- കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള കുഴല്‍ക്കിണറുകളെയും, സൂക്ഷ്മ- ചെറുകിട വ്യവസായങ്ങള്‍ക്കായി പ്രതിദിനം പതിനായിരം ലിറ്റര്‍വരെ വെള്ളം പമ്പുചെയ്യുന്ന വ്യവസായിക കുഴല്‍ക്കിണറുകളെയും പെര്‍മിറ്റ് വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് സംസ്ഥാനത്ത് നടപ്പാക്കാന്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ;

( ബി )

കുടിവെള്ളക്ഷാമം നേരിടുന്നവര്‍ക്കും കേരള വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം കിട്ടാത്തവര്‍ക്കും വിസ്തൃതി കുറഞ്ഞ ഭൂമി ഉള്ളവര്‍ക്കും സാധാരണ കിണര്‍ കുഴിക്കുമ്പോൾ പാറ ഉള്ളവര്‍ക്കും കുഴല്‍ക്കിണറിനുള്ള അപേക്ഷ നല്‍കി ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുന്നു എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതുമൂലം പെര്‍മിറ്റ് ഇല്ലാതെ കുഴൽക്കിണര്‍ കുഴിക്കാന്‍ നിര്‍ബന്ധിതരാകുന്നവരുടെ ബുദ്ധിമുട്ട് പരിഹരിക്കുമോ ;

( സി )

ഓരോ ജില്ലയിലും 2020 ഡിസംബര്‍ 31 വരെ കെട്ടിക്കിടക്കുന്ന ഭൂജലസര്‍വേയ്ക്കും കുഴല്‍ക്കിണര്‍ നിര്‍മ്മാണത്തിനുമുള്ള അപേക്ഷകളുടെ എണ്ണം, തരം എന്നിവ ജില്ല തിരിച്ച് ലഭ്യമാക്കുമോ;

( ഡി )

ഏതൊരു വ്യക്തിക്കും കേന്ദ്ര വിജ്ഞാപനപ്രകാരം വ്യാപാരത്തിനല്ലാതെ സ്വന്തം പറമ്പില്‍ കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുന്നതിന് നിയന്ത്രണങ്ങളില്‍ ഇളവുനല്‍കുന്ന കാര്യം പരിഗണിക്കുമോ; വ്യക്തമാക്കുമോ?

ഭൂഗർഭജലവിതാനത്തിന്റ അടിസ്ഥാനത്തിലുള്ള പ്രദേശങ്ങള്‍

2840.

ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേന്ദ്ര ഗ്രൗണ്ട് വാട്ടർ ബോർഡ്, ഭൂഗർഭജലവിതാനത്തിന്റെ അളവിനെയും ലഭ്യതയെയും അടിസ്ഥാനപ്പെടുത്തി സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളെ വ്യത്യസ്ത ശ്രേണികളായി തിരിച്ചിട്ടുണ്ടോ എന്ന് അറിയിക്കുമോ;

( ബി )

ഉണ്ടെങ്കിൽ പ്രസ്തുത ശ്രേണിയിൽ ഭൂഗർഭ ജലവിതാനത്തിന്റെ അളവ് ഏറ്റവും കുറഞ്ഞ പ്രദേശങ്ങൾ ഏതൊക്കെയാണെന്നും, അത്തരം പ്രദേശങ്ങളിൽ കുടിവെള്ളം ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ?

അനധികൃത കുഴൽ കിണർ നിർമ്മാണം

2841.

ശ്രീ. പി. സി. ജോർജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വ്യാപകമായ അനധികൃത കുഴൽ കിണർ നിർമ്മാണം ഭൂമിയുടെ ജലവിതാനം താഴ്ന്നു പോകുന്നതിന് കാരണമാകുന്നുവെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

( ബി )

എങ്കിൽ ഇതു നിയന്ത്രിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

( സി )

ഇതിനെപ്പറ്റി ശാസ്ത്രീയ പഠനങ്ങൾ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

( ഡി )

സംസ്ഥാനത്ത് ആകെയുള്ള കുഴൽ കിണറുകളുടെ എണ്ണം സംബന്ധിച്ച സ്ഥിതിവിവര കണക്ക് സർക്കാരിന്റെ പക്കൽ ലഭ്യമാണോ?

വര്‍ക്കലയിലെ ഭൂജല വകുപ്പ് പദ്ധതികള്‍

2842.

ശ്രീ. വി.ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വര്‍ക്കല മണ്ഡലത്തില്‍ ഭൂജലവകുപ്പ് നടപ്പിലാക്കിയിട്ടുള്ള പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;

( ബി )

വര്‍ക്കല മണ്ഡലത്തില്‍ ഭൂജലവകുപ്പിനെ നിര്‍വ്വഹണ ഏജന്‍സിയായി നിശ്ചയിച്ചുകൊണ്ട് നടപ്പിലാക്കിയിട്ടുള്ള പ്രവൃത്തികള്‍ ഏതെല്ലാമെന്നും അനുവദിച്ച ഫണ്ട് എത്രയെന്നും ആയവയുടെ പുരോഗതിയും വിശദമാക്കാമോ;

( സി )

ഇതില്‍ ഭരണാനുമതി ലഭിച്ച എത്ര പ്രവൃത്തികള്‍ ആരംഭിക്കുവാനുണ്ടെന്നും ആയവയ്ക്ക് അനുവദിച്ചിട്ടുള്ള ഫണ്ട് എത്രയെന്നും വ്യക്തമാക്കാമോ?

ജലനിധി പദ്ധതി

2843.

ശ്രീ . വി .എസ്. ശിവകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ജലനിധി പദ്ധതിയുടെ നിര്‍വ്വഹണ നടത്തിപ്പ് പുനരവലോകനം ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

( ബി )

ജലനിധി ഒന്നാംഘട്ടത്തില്‍ നടപ്പിലാക്കിയ കുടിവെളള വിതരണ പദ്ധതികളില്‍ പലതും പ്രവര്‍ത്തനരഹിതമാണെന്നത് വസ്തുതയാണോ;

( സി )

പ്രസ്തുത പദ്ധതികള്‍ പുനരുദ്ധീകരിക്കുന്നതിനും നവീകരിക്കുന്നതിനും ഇതിനകം എന്ത് ഇടപെടലാണ് സ്വീകരിച്ചത്;

( ഡി )

നവീകരിച്ച പദ്ധതികളില്‍ എത്ര പദ്ധതികളാണ് ഇതിനകം പ്രവര്‍ത്തനക്ഷമമായത്; ശേഷിക്കുന്ന പദ്ധതികള്‍ കാര്യക്ഷമമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?

പയ്യന്നൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ ജലവിഭവ വകുപ്പിന്റെ പദ്ധതികൾ

2844.

ശ്രീ. സി. കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ കാലത്ത് ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമാണ്; വിശദമാക്കുമോ ?

മിനറല്‍ വാട്ടര്‍ - ഗുണനിലവാരം

2845.

ശ്രീ . എം . ഉമ്മർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് വ്യാപകമായി മിനറല്‍ വാട്ടര്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ അംഗീകാരത്തോടെയാണോ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

( ബി )

ഇത്തരം ഉല്പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത്; വിശദമാക്കാമോ;

( സി )

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന മിനറല്‍വാട്ടറില്‍ മാലിന്യങ്ങളുണ്ടെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

( ഡി )

സര്‍ക്കാര്‍ തലത്തില്‍ മിനറല്‍ വാട്ടര്‍ വിതരണം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?

ജലബജറ്റ്

2846.

ശ്രീ. കെ. രാജൻ

ശ്രീമതി ഇ. എസ്. ബിജിമോൾ

ശ്രീ . ജി .എസ് .ജയലാൽ

ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തിന്റെ ജല ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഒരു പുതിയ സമീപനം സ്വീകരിക്കുന്നതിന് ഈ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

( ബി )

സംസ്ഥാനത്ത് ലഭ്യമായ ജലത്തിന്റെ അളവും ആവശ്യകതയും കണ്ടെത്തി അതിന്റെ അടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിനായി ജലബജറ്റ് എന്ന ആശയം ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;

( സി )

ഓരോ പ്രദേശത്തെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രത്യേകം ജല ബജറ്റുകള്‍ തയ്യാറാക്കുന്ന രീതിയാണോ അവലംബിക്കുന്നത് എന്നറിയിക്കുമോ;

( ഡി )

ഓരോ പ്രദേശത്തെയും എല്ലാ ജലസംഭരണികളിലും ജലസ്രോതസുകളിലും ലഭ്യമാകുന്ന ജലത്തിന്റെ അളവ് കാലികമായി രേഖപ്പെടുത്തി ജല ആവശ്യകതയും ജലലഭ്യതയും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുന്നുണ്ടോ;

( )

എങ്കില്‍ പ്രസ്തുത വ്യത്യാസം പരിഹരിക്കുന്നത് ഏതൊക്കെ മാര്‍ഗ്ഗങ്ങള്‍ മുഖേനയാണെന്നറിയിക്കുമോ;

( എഫ് )

ജലബജറ്റ് തയ്യാറാക്കുന്നത് ഏതൊക്കെ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് എന്നറിയിക്കുമോ?

വൈപ്പിന്‍ മണ്ഡലത്തിലെ ശുദ്ധജലവിതരണ പദ്ധതികള്‍

2847.

ശ്രീ. എസ്. ശർമ്മ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം പൂര്‍ത്തീകരിച്ച ശുദ്ധജലവിതരണം സംബന്ധിച്ച് നടപ്പാക്കിയ പ്രവൃത്തികള്‍ ഏതൊക്കെയെന്നും ഓരോ പദ്ധതിക്കായി ചെലവഴിച്ച തുക എത്രയെന്നും വിശദമാക്കാമോ;

( ബി )

ഭരണാനുമതി ലഭിച്ചതും എന്നാല്‍ ഇനിയും പൂര്‍ത്തീകരിക്കാനുള്ള പ്രവ‍ൃത്തികള്‍ എതൊക്കെയെന്നും വ്യക്തമാക്കുമോ;

( സി )

ഏതെങ്കിലും പ്രവൃത്തികള്‍ തടസ്സപ്പെട്ടുകിടക്കുന്നുണ്ടോ; എങ്കില്‍ എന്തുകൊണ്ടെന്നും ഇവ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ എന്തൊക്കെയെന്നും വിശദമാക്കാമോ?

വാമനപുരം ഗ്രാമീണ കുടിവെള്ള പദ്ധതി

2848.

ശ്രീ.ഡി.കെ.മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വാമനപുരം മണ്ഡലത്തിലെ വാമനപുരം ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ ഊന്നന്‍പാറ ജംഗ്ഷന്‍ മുതല്‍ പേഴുംമൂട് സംപ് വരെയുള്ള 125 എം.എം..സി. പൈപ്പ് മാറ്റി 150 എം.എം.ഡി.. പൈപ്പ് സ്ഥാപിക്കുന്ന 25 ലക്ഷം രൂപയുടെ സ്റ്റേറ്റ് പ്ലാന്‍ പദ്ധതി പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദവിവരങ്ങള്‍ നല്‍കാമോ;

( ബി )

വാമനപുരം ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ പേഴുംമൂട് സംപ് മുതല്‍ പേഴുംമൂട്ടിലെയും കാഞ്ഞിരംപാറയിലെയും ഉപരിതല സംഭരണികള്‍ വരെയുള്ള 125 എം.എം..സി. പൈപ്പ് മാറ്റി 150 എം.എം.ഡി.. പൈപ്പ് സ്ഥാപിക്കുന്ന 98 ലക്ഷം രൂപയുടെ സ്റ്റേറ്റ് പ്ലാന്‍ പദ്ധതി പൂര്‍ത്തീകരിച്ചിട്ടുണ്ടോ ; വിശദമാക്കാമോ?

ജലജീവൻ മിഷൻ

2849.

ശ്രീ. വി .ഡി. സതീശൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഗ്രാമീണ ഭവനങ്ങളില്‍ ശുദ്ധജലം എത്തിക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ വിശദാംശം നല്‍കുമോ;

( ബി )

പ്രസ്‌തുത പദ്ധതിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ചെലവ് എപ്രകാരമാണ്; ഈ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനകം എത്ര തുകയാണ് അനുവദിച്ചത്;

( സി )

പ്രസ്തുത പദ്ധതി നിലവില്‍ എത്ര പഞ്ചായത്തുകളിലാണ് നടപ്പിലാക്കുന്നത്; 2020-21 ല്‍ പദ്ധതി ലക്ഷ്യമിടുന്നത് എത്ര കണക്ഷനുകളാണ്, വിശദമാക്കുമോ?

ആനാട്, കുറുപുഴ, പാലോട് വില്ലേജുകളിലെ ശുദ്ധജലവിതരണപദ്ധതി

2850.

ശ്രീ.ഡി.കെ.മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വാമനപുരം മണ്ഡലത്തിലെ ആനാട്, കുറുപുഴ, പാലോട് വില്ലേജുകളിലെ സമഗ്ര ഗ്രാമീണ ശുദ്ധജലവിതരണപദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിരുന്നതെന്ന് വിശദമാക്കാമോ;

( ബി )

പ്രസ്തുത ഭരണാനുമതിയുടെ പകര്‍പ്പ് ലഭ്യമാക്കാമോ;

( സി )

ആയതുപ്രകാരം എത്ര രൂപ ചെലവഴിച്ചുവെന്നുള്ള വിവരങ്ങള്‍ നല്‍കാമോ;

( ഡി )

എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കിയതെന്ന് അറിയിക്കാമോ?

ജല ജീവന്‍ മിഷന്‍ പദ്ധതി

2851.

ശ്രീ . പാറക്കൽ അബ്ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ള കണക്ഷന്‍ നല്‍കാനായി നടപ്പാക്കിയ ജലജീവന്‍ മിഷന്‍ പദ്ധതി 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 21.42 ലക്ഷം കണക്ഷന്‍ നല്‍കാന്‍ ലക്ഷ്യമിട്ടെങ്കിലും ഇതിനകം നല്‍കാനായത് 1.31 ലക്ഷം കണക്ഷന്‍ മാത്രമാണെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

എങ്കില്‍ ഉദ്ദേശിച്ച വേഗം പദ്ധതിക്ക് കൈവരിക്കാനാകാത്തതിന്റെ കാരണം വ്യക്തമാക്കുമോ;

( സി )

കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയാണോ ജലമിഷന്‍; എങ്കില്‍ കേന്ദ്രത്തില്‍ നിന്ന് പദ്ധതിക്ക് ആവശ്യമായ എന്തൊക്കെ സഹായങ്ങള്‍ ലഭ്യമാകും;

( ഡി )

ഈ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവിടുന്ന തുക എത്ര; പദ്ധതി എന്നത്തേക്ക് പൂര്‍ത്തിയാകും; വിശദാംശങ്ങള്‍ നല്‍കുമോ?

പിറവം മണ്ഡലത്തിലെ ജലനിധി രണ്ടാംഘട്ട പദ്ധതി

2852.

ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ജലനിധി രണ്ടാംഘട്ട പദ്ധതിയിൽ പിറവം നിയോജകമണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്ത്/ മുനിസിപ്പാലിറ്റികൾ ഉൾപ്പെട്ടിട്ടുണ്ടെന്നത് അറിയിക്കുമോ;

( ബി )

പ്രസ്തുത പഞ്ചായത്ത്/ മുനിസിപ്പാലിറ്റികളിൽ എത്ര പഞ്ചായത്ത്/ മുനിസിപ്പാലിറ്റികളിൽ ജലസുരക്ഷ രൂപരേഖ(വാട്ടര്‍ സെക്യൂരിറ്റി പ്ലാന്‍) തയ്യാറാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

കുപ്പിവെള്ള പ്ലാന്റ്

2853.

ശ്രീ . സി. മമ്മൂട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേരള വാട്ടര്‍ അതോറിറ്റിയുടെ ഉടമസ്ഥതയില്‍ ആരംഭിച്ച കുപ്പിവെള്ള പ്ലാന്റ് ജല അതോറിറ്റി തന്നെ നടത്തണമെന്നത് സംബന്ധിച്ച് വകുപ്പ് സ്വീകരിച്ച നടപടി അറിയിക്കുമോ;

( ബി )

കുപ്പിവെളള പ്ലാന്റ് പൊതുമേഖല സ്ഥാപനമായ കിഡ്കിന് നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

( സി )

ഇത് സംബന്ധിച്ചുള്ള ആശങ്കകള്‍ പരിഹരിച്ച് കുപ്പിവെള്ള പ്ലാന്റ് ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

ജലമിഷന്‍ പദ്ധതി

2854.

ശ്രീ. . രാജഗോപാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ജലമിഷന്‍ പദ്ധതി പ്രകാരം സംസ്ഥാനത്ത് എത്ര ഗ്രാമങ്ങളില്‍ കുടിവെള്ളം എത്തിയ്ക്കുവാന്‍ കഴിഞ്ഞുവെന്ന് വിശദമാക്കാമോ;

( ബി )

പ്രസ്തുത പദ്ധതിയ്ക്കായി ഇതുവരെ ലഭിച്ച കേന്ദ്രസഹായം എത്രയെന്ന് വിശദമാക്കാമോ?

കുപ്പിവെളള നിര്‍മ്മാണ ഫാക്ടറി

2855.

ശ്രീ. കെ. എസ്. ശബരീനാഥൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

അരുവിക്കരയിലെ കുപ്പിവെളള നിര്‍മ്മാണ ഫാക്ടറി കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന് (കിഡ്ക്) കൈമാറിയിട്ടുണ്ടോയെന്നറിയിക്കാമോ;

( ബി )

ഏതൊക്കെ നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഇത് കൈമാറിയിട്ടുള്ളതെന്ന് വിശദമാക്കാമോ;

( സി )

ലാഭത്തിന്റെ എത്ര ശതമാനം ആണ് കിഡ്ക് ജലഅതോറിറ്റിക്ക് കൈമാറേണ്ടതെന്ന് വ്യക്തമാക്കുമോ;

( ഡി )

പ്ലാന്റിന്റെ നിര്‍മ്മാണത്തിനായി ജലഅതോറിറ്റി ഇതിനകം എന്ത് തുക ചെലവഴിച്ചുവെന്നറിയിക്കാമോ;

( )

പ്ലാന്റിന് ബ്യൂറോ ഓഫ് ഇൻഡ്യൻ സ്റ്റാൻഡേഡ്‌സിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനായുള്ള നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?

തൃക്കരിപ്പൂര്‍ ആന്റ് അഡ്ജോയിനിംഗ് പഞ്ചായത്തുകള്‍ പദ്ധതി

2856.

ശ്രീ. സി. കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ചുളള തൃക്കരിപ്പൂര്‍ ആന്റ് അഡ്ജോയിനിംഗ് പഞ്ചായത്തുകള്‍ എന്ന പദ്ധതിയുടെ നിലവിലെ അവസ്ഥ എന്താണ്; ഇൗ പദ്ധതി നിര്‍ദ്ദേശത്തില്‍ ഏതെല്ലാം ഗ്രാമപഞ്ചായത്തുകളാണ് ഉള്‍പ്പെടുന്നതെന്ന് വിശദമാക്കാമോ?

ജല ജീവന്‍ മിഷന്‍ പദ്ധതി

2857.

ശ്രീ . ടി . . അഹമ്മദ് കബീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി മങ്കട നിയോജക മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ നിലവില്‍ എത്ര കണക്ഷന്‍ നല്‍കിയിട്ടുണ്ട്;

( ബി )

ജല ജീവന്‍ മിഷന്‍ പദ്ധതിക്കായി ഗുണഭോക്തൃവിഹിതം ലഭ്യമാക്കുന്നതിന്റെ നടപടിക്രമങ്ങള്‍ വിശദമാക്കാമോ;

( സി )

ജല ജീവന്‍ മിഷന്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ്ഗ രേഖകള്‍ എന്തെല്ലാമാണ്; വ്യക്തമാക്കാമോ?

ബാലുശ്ശേരി മണ്ഡലത്തിലെ കുടിവെള്ള പദ്ധതികൾ

2858.

ശ്രീ. പുരുഷൻ കടലുണ്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ബാലുശ്ശേരി മണ്ഡലത്തില്‍ നടപ്പിലാക്കിവരുന്ന കുടിവെള്ളപദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

( ബി )

ഇപ്പോള്‍ വിവിധ പഞ്ചായത്തുകളില്‍ നടപ്പിലാക്കിവരുന്ന പദ്ധതികള്‍ എപ്പോള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്?

കല്‍പ്പറ്റ മണ്ഡലത്തിലെ ശുദ്ധജല വിതരണ പദ്ധതികള്‍

2859.

ശ്രീ .സി .കെ .ശശീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കല്‍പ്പറ്റ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ശുദ്ധജല വിതരണ പദ്ധതികള്‍ ഏതൊക്കെയാണ്; ഓരോ പ്രവൃത്തിയുടെയും പുരോഗതി ലഭ്യമാക്കാമോ; കിഫ്ബിയില്‍ ഉള്‍പ്പെടുത്തി കല്‍പ്പറ്റ മണ്ഡലത്തില്‍ ശുദ്ധജല വിതരണ പദ്ധതി നടപ്പിലാക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

ഗ്രാമീണ മേഖലകളിലെ ശുദ്ധജലവിതരണം

2860.

ശ്രീ. രാജു എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ എല്ലാ ജനങ്ങള്‍ക്കും പെെപ്പ് ലെെന്‍ വഴി ശുദ്ധജലം വീട്ടില്‍ എത്തിക്കുന്നതിന് എന്തൊക്കെ പദ്ധതികളാണ് ജലവിഭവ വകുപ്പ് നടപ്പാക്കിവരുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

( ബി )

റാന്നി നിയോജക മണ്ഡലത്തില്‍ ജലജീവന്‍ മിഷന്‍ വഴി എത്രയാളുകള്‍ക്കാണ് കുടിവെള്ളമെത്തിക്കുന്നതെന്ന് പഞ്ചായത്ത് തിരിച്ചുള്ള പട്ടിക ലഭ്യമാക്കാമോ;

( സി )

സംസ്ഥാനത്ത് വരള്‍ച്ച ആവര്‍ത്തിച്ചുവരുന്നതിനാല്‍ വരള്‍ച്ച മുന്‍കൂട്ടിക്കണ്ട് ഗ്രാമീണ മേഖലകളില്‍ നിലവിലുള്ള ജലസ്രോതസ്സുകള്‍ വികസിപ്പിക്കുന്നതിനും കൂടുതല്‍ മേഖലകളിലേക്ക് പെെപ്പുലെെനുകള്‍ നീട്ടുന്നതിനും പ്രത്യേകമായി പദ്ധതി തയ്യാറാക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

കുടിവെള്ള പദ്ധതികൾ

2861.

ശ്രീ. പി. സി. ജോർജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം എത്ര നവീന കുടിവെള്ള പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്;

( ബി )

അവയിൽ പൂർത്തീകരിച്ചവ എത്രയെണ്ണം; പൂർത്തീകരിക്കാനുള്ളവ എത്രയെണ്ണം;

( സി )

ഈ പദ്ധതികൾക്കായി നാളിതുവരെ എത്ര കോടി ചെലവാക്കി; വിശദമാക്കാമോ?

നെയ്യാറ്റിന്‍കര കിഫ്ബി കുടിവെള്ളപദ്ധതികൾ

2862.

ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നെയ്യാറ്റിന്‍കര മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികളായ കാരോട് കുടിവെള്ളപദ്ധതി, അതിയന്നൂര്‍ കോട്ടുകാല്‍ കുടിവെള്ളപദ്ധതി എന്നിവയുടെ പ്രവൃത്തി ആരംഭിക്കുന്നതിന്റെ ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;

( ബി )

ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചാല്‍ പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;

( സി )

എത്ര കോടി രൂപയുടെ പ്രവൃത്തികള്‍ക്കാണ് സാങ്കേതികാനുമതി ലഭിച്ചതെന്ന് വിശദമാക്കാമോ?

പള്ളിച്ചൽ-വിളവൂർക്കൽ കുടിവെള്ളപദ്ധതി

2863.

ശ്രീ ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാട്ടാക്കട നിയോജകമണ്ഡലത്തിലെ പള്ളിച്ചല്‍ വിളവൂര്‍ക്കല്‍ കുടിവെള്ളപദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ; ആയതിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എന്ന് പൂര്‍ത്തീകരിക്കാനാകുമെന്ന് വിശദമാക്കാമോ;

( ബി )

വിളപ്പില്‍ കുടിവെള്ള പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ; നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എന്ന് പൂര്‍ത്തീകരിക്കാനാകുമെന്ന് വിശദമാക്കാമോ?

കാസര്‍ഗോഡ് നഗരസഭ കിഫ്ബി മുഖാന്തരം കുടിവെള്ള പദ്ധതി

2864.

ശ്രീ എൻ. . നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാസര്‍ഗോഡ് നഗരസഭ, ചെമ്മനാട് പഞ്ചായത്ത് എന്നിവിടങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതിനു കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതി ഏതാണെന്ന് വ്യക്തമാക്കാമോ;

( ബി )

പ്രസ്തുത പദ്ധതിയുടെ ചെലവ് എത്രയാണെന്നും മറ്റേതെല്ലാം പഞ്ചായത്തുകള്‍ക്കു ഇതിന്റെ ഗുണം ലഭിക്കുമെന്നും വ്യക്തമാക്കാമോ;

( സി )

പ്രസ്‌തുത പ്രവൃത്തിയുടെ നിര്‍മ്മാണം തുടങ്ങിയിട്ടുണ്ടോയെന്നും പദ്ധതി നിലവിൽ ഏത് ഘട്ടത്തിലാണെന്നും കരാറുകാരന്‍ ആരാണെന്നും വ്യക്തമാക്കാമോ;

( ഡി )

പ്രസ്തുത പദ്ധതിയുടെ പൂര്‍ത്തീകരണത്തിനും നടത്തിപ്പിനും ആവശ്യമായ ഘടകങ്ങള്‍ എന്തെല്ലാമാണ്; വ്യക്തമാക്കാമോ;

( )

എത്ര ടാങ്കുകളാണ് പ്രസ്തുത പദ്ധതിക്കായി സ്ഥാപിക്കുന്നതെന്നും, എത്ര എം.എൽ.ഡി. ടാങ്കുകളാണവയെന്നും വ്യക്തമാക്കാമോ;

( എഫ് )

പ്രസ്തുത ടാങ്കുകള്‍ക്കനുസൃതമായി പുതിയ പെെപ്പുലെെന്‍ സ്ഥാപിക്കേണ്ടതുണ്ടോ; എങ്കില്‍ അതിനുവേണ്ട ചെലവ് എത്രയാണെന്നും ഫണ്ടുകള്‍ കണ്ടെത്തിയിട്ടുണ്ടോയെന്നും വ്യക്തമാക്കാമാേ?

തലശ്ശേരി കൂത്തുപറമ്പ് സമഗ്ര കുടിവെള്ള പദ്ധതി

2865.

ശ്രീ എ. എൻ. ഷംസീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന തലശ്ശേരി കൂത്തുപറമ്പ് സമഗ്ര കുടിവെള്ള പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് എന്തൊക്കെ നടപടികള്‍ ആണ് സ്വീകരിച്ചിട്ടുള്ളത്;

( ബി )

പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ഇനി എന്തൊക്കെ നടപടിക്രമങ്ങളാണ് ഉള്ളതെന്ന് വ്യക്തമാക്കുമോ;

( സി )

ഈ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

പമ്പാനദിയുടേയും അച്ചന്‍കോവിലാറിന്റെയും തീര സംരക്ഷണ പദ്ധതി

2866.

ശ്രീ. സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2018ലും 2019ലും ഉണ്ടായ വെള്ളപ്പൊക്കത്തില്‍ പമ്പാനദിയുടേയും അച്ചന്‍കോവിലാറിന്റെയും തീരം ഇടിഞ്ഞ് തീര നിവാസികളുടെ വീടുകള്‍ അപകടകരമായി സ്ഥിതി ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

തീര സംരക്ഷണത്തിന് പദ്ധതി ത്വരിതപ്പെടുത്തുമോ;

( സി )

കൊല്ലകടവ് ശ്രീമതി മിനി അനീഫ വട്ടക്കുഴി വീട്ടില്‍ പുന്നന്‍ വീട്ടില്‍, ശ്രീമതി സുബൈദ ബീവി വട്ടക്കുഴി വീട്ടില്‍ എന്നിവരുടെ വീടുകള്‍ അപകടകരമായി ആറ്റിലേക്ക് പതിച്ചതിനാല്‍ സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിക്കുവാന്‍ വേണ്ട നിര്‍ദ്ദേശം നല്‍കുമോ?

ജല അതോറിറ്റിയിലെ മീറ്റര്‍ റീഡര്‍മാര്‍

2867.

ശ്രീ . വി. ടി. ബൽറാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ജല അതോറിറ്റിയിലെ മീറ്റര്‍ റീഡര്‍മാര്‍ പ്രതിദിനം എടുക്കേണ്ട റീഡിംഗുകളുടെ എണ്ണം നിലവില്‍ എത്രയാണ്; അത് ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;

( ബി )

പ്രവര്‍ത്തനരഹിതമായ മീറ്ററിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാതിരിക്കുകയോ എടുക്കുന്ന മീറ്റര്‍ റീഡിംഗുകളുടെ എണ്ണം കുറയുകയോ ചെയ്താല്‍ നഷ്ടം കണക്കാക്കി മീറ്റര്‍ റീഡര്‍മാരുടെ ശമ്പളത്തില്‍ നിന്നും തുക ഈടാക്കുവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോ;

( സി )

ഒരു കണക്ഷനില്‍ അസാധാരണമായ രീതിയില്‍ ബില്‍ തുക ഉയര്‍ന്നാല്‍ ബില്ല് നല്‍കുന്നതിന് മുമ്പ് മേലുദ്യോഗസ്ഥരെ ബോധ്യപ്പെടുത്തണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

( ഡി )

നിലവില്‍ മീറ്റര്‍ റീഡിംഗ് എടുക്കുന്നതിന് എത്ര ജീവനക്കാരാണ് ഉള്ളത്; അതില്‍ സ്ഥിരം ജീവനക്കാര്‍ എത്രയാണെന്ന് വ്യക്തമാക്കുമോ?

കേരള വാട്ടര്‍ അതോറിറ്റിയുടെ സാമ്പത്തിക പ്രതിസന്ധി

2868.

ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേരള വാട്ടര്‍ അതോറിറ്റി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടോ; എങ്കില്‍ അതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ്;

( ബി )

പ്രസ്തുത സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് വാട്ടര്‍ അതോറിറ്റി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; അത് ഫലപ്രദമായിട്ടുണ്ടോ;

( സി )

വാട്ടര്‍ അതോറിറ്റിക്ക് ഉണ്ടായിരുന്ന കടബാധ്യത ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ എന്തൊക്കെ സഹായങ്ങളാണ് ഇതിനകം നൽകിയിട്ടുള്ളത് ;

( ഡി )

കേരള വാട്ടര്‍ അതോറിറ്റി സര്‍ക്കാരിന് നല്‍കാനുള്ള വായ്പത്തുക മൂലധനമായി മാറ്റുന്നതിനും, അതിന്റെ പലിശ എഴുതി തള്ളുന്നതിനും തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( )

വാട്ടര്‍ അതോറിറ്റിയുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വെള്ളക്കരം വര്‍ദ്ധിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്മേല്‍ എന്ത് തീരുമാനം എടുത്തുവെന്ന് അറിയിക്കാമോ?

ജലവിഭവ വകുപ്പില്‍ ജല ആഡിറ്റിംഗ്, ജല ബഡ്ജറ്റിംഗ്

2869.

ശ്രീ . .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ജലവിഭവ വകുപ്പില്‍ ജല ആഡിറ്റിംഗ്, ജല ബഡ്ജറ്റിംഗ് എന്നിവ നടപ്പിലാക്കിയിട്ടുണ്ടോ;

( ബി )

കേരള വാട്ടര്‍ അതോറിറ്റിയില്‍ ജലവിഭവ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ശാസ്ത്രീയമായ തീരുമാനം എടുക്കുന്നതിനുള്ള ഒരു ഉപാധിയായി വികസിപ്പിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( സി )

പൊതുജനങ്ങളുടെ പരാതി പരിഹാര സംവിധാനം നിലവില്‍ ശക്തിപ്പെടുത്തിയിട്ടുണ്ടോ; ഇതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള കാര്യങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ?

കേരളവാട്ടര്‍ അതോറിറ്റിയിലെ ഒഴിവുകള്‍

2870.

ശ്രീ . എം . ഉമ്മർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേരള വാട്ടര്‍ അതോറിറ്റിയില്‍ ഓഫീസ് അറ്റന്‍ഡന്റ്/വര്‍ക്കര്‍/ലാസ്റ്റ് ഗ്രേഡ് സമാന തസ്തികകളില്‍ പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്യാത്ത എത്ര ഒഴിവുകള്‍ നിലവിലുണ്ട്; ഡിവിഷന്‍ തിരിച്ച് കണക്ക് ലഭ്യമാക്കുമോ; ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാത്തതിന് കാരണമെന്താണെന്ന് വ്യക്തമാക്കുമോ;

( ബി )

ഈ തസ്തികകളില്‍ 31.12.2021 വരെ വിരമിക്കല്‍ മൂലവും അല്ലാതെയും ഉണ്ടാകാനിടയുള്ള പ്രതീക്ഷിത ഒഴിവുകള്‍ എത്രയാണ്; ഒഴിവുകള്‍ നിലവില്‍ വരുന്ന തീയതി ഉള്‍പ്പെടെയുള്ള കണക്ക് ലഭ്യമാക്കുമോ;

( സി )

ഒഴിവുകള്‍ സമയബന്ധിതമായി റിപ്പോര്‍ട്ട് ചെയ്യാത്തത് നിലവിലെ സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും വിരുദ്ധമാണെന്ന് കരുതുന്നുണ്ടോ; പ്രസ്തുത ഒഴിവുകൾ സര്‍ക്കാരിന്റെ കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി നിയമനത്തിന് ആവശ്യമായ നടപടി സ്വീകരിക്കുവാന്‍ അധികൃതര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുമോ?

നഗരമേഖലയിലെ വാട്ടര്‍ അതോറിറ്റി പദ്ധതികള്‍

2871.

ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

അഞ്ച് വര്‍ഷം കൊണ്ട് വെള്ളക്കരം വര്‍ദ്ധിപ്പിക്കാതെ കേരള വാട്ടര്‍ അതോറിറ്റിയെ ലാഭകരമായ സ്ഥാപനമായി മാറ്റുമെന്ന പ്രകടനപത്രികയിലെ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കുന്നതിന് സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട് എന്നറിയിക്കാമോ;

( ബി )

വെള്ളത്തിന്റെ ദുര്‍വ്യയം ഇല്ലാതാക്കുന്നതിന് വാട്ടര്‍ അതോറിറ്റി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം നല്‍കുമോ;

( സി )

നഗരമേഖലയിലെ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി പൂര്‍ത്തിയാക്കുമെന്ന 2016-17-ലെ ബജറ്റ് പ്രസംഗത്തിലെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഇതിനകം സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; ഏതെല്ലാം പദ്ധതികളാണ് മുന്‍ഗണന നല്‍കി പൂര്‍ത്തീകരിച്ചതെന്ന് അറിയിക്കാമോ?

കോതമംഗലം മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം

2872.

ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോതമംഗലം മണ്ഡലത്തിലെ കുടിവെള്ള പ്രശ്നങ്ങള്‍ക്കും വേനല്‍ക്കാലത്തെ കനത്ത വരള്‍ച്ചയ്ക്കും പരിഹാരം കാണുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള ആവോലിച്ചാല്‍ - വിട്ടാഞ്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;

( ബി )

പ്രസ്തുത പദ്ധതികള്‍ക്കായി 2.8 കോടി രൂപയുടെ രൂപ രേഖ തയ്യാറാക്കിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

( സി )

വാരപ്പെട്ടി, കവളങ്ങാട്, പല്ലാരിമംഗലം അടക്കമുള്ള പ‍ഞ്ചായത്തുകളിലും കോതമംഗലം മുന്‍സിപ്പാലിറ്റിയിലെയും കടിവെളളക്ഷാമത്തിനും വരള്‍ച്ചയ്ക്കും പരിഹാരമാകുന്ന പദ്ധതിയ്ക്കായി മെക്കാനിക്കല്‍ വിഭാഗം 1.06 കോടിയുടേയും സിവില്‍ വിഭാഗം 1.02 കോടിയുടേയും എസ്റ്റിമേറ്റ് തയ്യാറാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത എസ്റ്റിമേറ്റുകളില്‍ സ്വീകരിച്ചിട്ടുള്ള തുടര്‍ നടപടി വിശദമാക്കാമോ;

( ഡി )

കോതമംഗലം മണ്ഡലത്തിലെ കുടിവെള്ള പ്രശ്നങ്ങള്‍ക്കും വരള്‍ച്ചയ്ക്കും വലിയതോതില്‍ പരിഹാരമാകുന്ന പ്രസ്തുത പദ്ധതി വേഗത്തില്‍ നടപ്പിലാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

ചീക്കോട് കുടിവെള്ള പദ്ധതി

2873.

ശ്രീ . അബ്ദുൽ ഹമീദ് .പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വള്ളിക്കുന്ന് മണ്ഡലത്തിലെ ചീക്കോട് കുടിവെള്ള പദ്ധതിയില്‍ നിന്ന് പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈന്‍ നീട്ടി വലിക്കുന്ന പദ്ധതി ജല ജീവന്‍ മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പ്രവൃത്തിയുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;

( ബി )

പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ ഏതെല്ലാം ഭാഗങ്ങളില്‍ എത്ര കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പദ്ധതിപ്രകാരം ജലവിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ; പദ്ധതിയിലൂടെ എത്ര ഉപഭോക്താക്കള്‍ക്കാണ് പൈപ്പ് ലൈന്‍ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ; ഏതെല്ലാം വാര്‍ഡുകളിലാണ് നിര്‍ദ്ദിഷ്ട പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

( സി )

മൂന്നിയൂര്‍, തേഞ്ഞിപ്പാലം, ചേലേമ്പ്ര, പെരുവള്ളൂര്‍ പഞ്ചായത്തുകള്‍ക്ക് വേണ്ടിയുള്ള കെ.ആര്‍.ഡബ്ല്യൂ.എസ് പദ്ധതി പ്രകാരം ചേളാരിയില്‍ നിന്ന് വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിലെ കൊടക്കാട്-ലേക്ക് ജലവിതരണ സംവിധാനം സ്ഥാപിക്കുന്നതിന് കിഫ്ബി ഫണ്ട് വകയിരുത്തിയിരുന്നുവോ; ഉണ്ടെങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;

( ഡി )

പ്രസ്തുത പദ്ധതി ഈ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന് റീസ്റ്റോറേഷന്‍ ഇനത്തില്‍ വന്‍ തുക നല്‍കണമെന്ന ആവശ്യത്തിന്‍മേല്‍ ആണോ പദ്ധതി നടപ്പാക്കാന്‍ സാധിക്കാത്തത് എന്ന് വെളിപ്പെടുത്തുമോ?

ഹരിപ്പാട് കുടിവെളള പദ്ധതി

2874.

ശ്രീ . എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഹരിപ്പാട് കുടിവെളള പദ്ധതിയുടെ നിലവിലത്തെ അവസ്ഥ വ്യക്തമാക്കുമോ;

( ബി )

ഈ പദ്ധതി എന്നത്തേക്ക് കമ്മീഷന്‍ ചെയ്യുവാന്‍ കഴിയുമെന്ന് അറിയിക്കുമോ;

( സി )

ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി ഹരിപ്പാട് മണ്ഡലത്തില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന കുടിവെള്ള പദ്ധതികളുടെ വിശദാംശങ്ങള്‍ അറിയിക്കുമോ?

ചുനക്കര CHCക്ക് സമീപമുള്ള കുടിവെള്ള ടാങ്ക്

2875.

ശ്രീ. ആർ.രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മാവേലിക്കര നിയമസഭാ മണ്ഡലത്തില്‍ ചുനക്കര സി.എച്ച്.സി. യ്ക്ക് സമീപമുള്ള കുടിവെള്ള ടാങ്ക് നില്ക്കുന്ന സ്ഥലം സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുവാന്‍ കൈമാറ്റം ചെയ്യുന്നതിന് സ്വീകരിച്ച നടപടികള്‍ (ഫയല്‍ നം.1412/M(WR)VIP/19-e3991784) (ഫയല്‍ നം. 1505/M(WR)VIP/19-e4014920) വിശദമാക്കുമോ?

തീരദേശ പ്രദേശങ്ങളില്‍ ഉപ്പുവെള്ളം കയറുന്നത് തടയാന്‍ നടപടി

2876.

ശ്രീ റ്റി . വി. രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കല്ല്യാശ്ശേരി മണ്ഡലത്തിലെ തീരദേശ പഞ്ചായത്തുകളായ മാടായി, മാട്ടൂല്‍, ചെറുകുന്ന്, കണ്ണപുരം, പട്ടുവം പ്രദേശങ്ങളില്‍ ഉപ്പുവെള്ളം കയറി കൃഷി നശിക്കുകയും കുടിവെള്ളം മലിനമാകുകയും ചെയ്യുന്നത് മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?

ദേവികുളം നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ള പ്രവൃത്തികള്‍

2877.

ശ്രീ. എസ്. രാജേന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവില്‍ കേരള വാട്ടര്‍ അതോറിറ്റി മുഖേന ദേവികുളം നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ള പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;

( ബി )

അവയുടെ നിര്‍വ്വഹണ പുരോഗതി സംബന്ധിച്ച വിശദ വിവരം ലഭ്യമാക്കാമോ?

ഒതുക്കുങ്ങല്‍, പൊന്മള കുടിവെള്ള പദ്ധതി

2878.

ശ്രീ .കെ .എൻ .. ഖാദർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വേങ്ങര നിയോജകമണ്ഡലത്തില്‍ നബാര്‍ഡ് ഫണ്ട് ഉപയോഗപ്പെടുത്തി പണി കഴിപ്പിച്ച ഒതുക്കുങ്ങല്‍, പൊന്മള കുടിവെള്ള പദ്ധതിയുടെ വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശികയായതിനെത്തുടര്‍ന്ന് കണക്ഷന്‍ വിച്ഛേദിക്കുമെന്ന് അറിയിച്ചിരുന്നോ; ഇതിനെ തുടര്‍ന്ന് വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ;

( ബി )

ഈ കുടിവെള്ള പദ്ധതി പ്രകാരം എത്ര ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്ന് അറിയിക്കുമോ; വൈദ്യുതി ബില്‍ കുടിശ്ശിക കാരണം കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടാല്‍ ഒതുക്കുങ്ങല്‍, പൊന്മള എന്നീ രണ്ടു പഞ്ചായത്തുകളിലെ കുടിവെള്ള വിതരണ പ്രശ്നം രൂക്ഷമാകും എന്നതിനാല്‍ ആയത് പരിഹരിക്കുന്നതിന് ആവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുമോ?

ഞാങ്കടവ് കുടിവെള്ള പദ്ധതി

2879.

ശ്രീ . എം . മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കൊല്ലം നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി നടപ്പിലാക്കി വരുന്ന ഞാങ്കടവ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ എപ്രകാരമാണ് പുരോഗമിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ;

( ബി )

പ്രസ്തുത പദ്ധതി തൃക്കരുവ, പനയം പഞ്ചായത്തുകള്‍ക്ക് കൂടി പ്രയോജനപ്രദമാകുന്ന വിധത്തില്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച ആവശ്യത്തിന്‍മേല്‍ പരിശോധന നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

അമ്പലപ്പാറ കുടിവെളള പദ്ധതി

2880.

ശ്രീ . പി . ഉണ്ണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തച്ചനാട്ടുകര , അമ്പലപ്പാറ കുടിവെളള പദ്ധതികള്‍ക്കായി ഈ സര്‍ക്കാര്‍ എത്ര രൂപയാണ് 01/07/2016 മുതല്‍ 31/12/2020 വരെയുളള കാലയളവില്‍ ചെലവഴിച്ചതെന്ന് വ്യക്തമാക്കാമോ;

( ബി )

തച്ചനാട്ടുകര പദ്ധതി എത്ര ഘട്ടമായാണ് നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;

( സി )

പ്രവൃത്തിയുടെ എത്ര ഘട്ടം പൂര്‍ത്തീകരിച്ചുവെന്ന് അറിയിക്കുമോ; ആയതിലേയ്ക്കായി എത്ര തുക ചെലവഴിച്ചുവെന്ന് അറിയിക്കുമോ;

( ഡി )

അടുത്ത ഘട്ടങ്ങളുടെ പൂര്‍ത്തീകരണത്തിന് എന്തെല്ലാം നടപടികളാണ് നാളിതുവരെ സ്വീകരിച്ചത്; വിശദാംശം ലഭ്യമാക്കാമോ;

( )

അമ്പലപ്പാറ കുടിവെളള പദ്ധതി എന്ന് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് അറിയിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?

കായംകുളം വാട്ടര്‍ അതോറിറ്റി ഡിവിഷന്‍ ഓഫീസ്

2881.

ശ്രീമതി യു. പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേരള വാട്ടര്‍ അതോറിറ്റിയുടെ ഡിവിഷന്‍ ഓഫീസ് കായംകുളത്ത് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി വിശദമാക്കാമോ?

 


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.