STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >1st Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 1st SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

470.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സഹകരണ ബാങ്കുകളെ ബന്ധിപ്പിച്ചു കോര്‍ ബാങ്കിംഗ് നെറ്റ് വര്‍ക്ക് ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ വിശദമാക്കാമോ?
471.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തതിനു ശേഷം മരണപ്പെടുന്നവര്‍, മാരകരോഗം ബാധിക്കുന്നവര്‍ എന്നിവര്‍ക്ക് സഹായം നല്‍കുന്നതിനുളള റിസ്ക് ഫണ്ട് പദ്ധതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
കോവിഡിന്റെ പശ്ചാത്തലത്തില്‍ റിസ്ക് ഫണ്ട് പദ്ധതിയുടെ നിയമാവലിയില്‍ കാലാനുസൃതമായ മാറ്റം വരുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
472.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്‍കൃഷി, പച്ചക്കറി കൃഷി, ജൈവകൃഷി എന്നിവയുടെ പ്രോത്സാഹനത്തിനായി സഹകരണ വകുപ്പ് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
473.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. പി.വി.അൻവർ
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പ് മുഖേന നടപ്പാക്കിവരുന്ന അട്ടപ്പാടി സമഗ്ര ആരോഗ്യ പദ്ധതി പ്രകാരം എത്ര പേര്‍ക്ക് ചികിത്സ ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്; കണക്ക് ലഭ്യമാക്കാമോ;
( ബി )
മാതൃ-ശിശു പരിചരണത്തിനായി ഈ പദ്ധതിയില്‍ എന്തെല്ലാം കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് അറിയിയ്ക്കാമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം ഏതെല്ലാം ആശുപത്രികളിലെ ചികിത്സാസൗകര്യങ്ങളാണ് അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് ലഭ്യമാകുന്നതെന്ന് അറിയിയ്ക്കാമോ?
474.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണവകുപ്പും കുടുംബശ്രീയുമായി ചേര്‍ന്ന് നിലവില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിവരുന്നതെന്ന് അറിയിക്കാമോ ;
( ബി )
'മുറ്റത്തെ മുല്ല' പദ്ധതിയുടെ ആനുകൂല്യം എത്ര പേർക്ക് ലഭ്യമാക്കാനായിയെന്ന് വെളിപ്പെടുത്താമോ ; പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യം വ്യക്തമാക്കാമോ?
475.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയുടെ ആഭിമുഖ്യത്തില്‍ ഒരു പഞ്ചായത്തില്‍ ഒരു വ്യവസായകേന്ദ്രം എന്ന നിലയില്‍ തൊഴില്‍ ലഭ്യത ഉറപ്പു വരുത്തുന്ന പുതിയ പദ്ധതികള്‍ നടപ്പാക്കാന്‍ നടപടി ഉണ്ടാകുമോ;
( ബി )
സഹകരണ സ്ഥാപനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് എന്തൊക്കെ പുതിയ പദ്ധതികളാണ് നടപ്പാക്കുന്നതെന്നറിയിക്കാമോ?
476.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ വി കെ പ്രശാന്ത്
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്ന 'കേരള ബാങ്ക്' രൂപീകരണം വിജയകരമായി നടപ്പാക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പരിശോധിച്ചിട്ടുണ്ടോ;
( ബി )
നിലവില്‍ കേരള ബാങ്കിന്റെ പ്രവര്‍ത്തനപുരോഗതി വിലയിരുത്തിയിട്ടുണ്ടോ? എങ്കില്‍ വിശദമാക്കുമോ;
( സി )
പ്രഫഷണല്‍ മാനേജ്മെന്റും ആധുനിക ബാങ്കിങ്ങ് സാങ്കേതികവിദ്യയും സന്നിവേശിപ്പിച്ചുകൊണ്ട് രൂപംകൊടുത്ത കേരള ബാങ്കിനെ സംസ്ഥാനത്തിന്റെ മുഴുവന്‍ ബാങ്കിങ്ങ് ആവശ്യങ്ങളും നിറവേറ്റാന്‍ പര്യാപ്തമാക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തുവരുന്നതെന്ന് വെളിപ്പെടുത്താമോ;
( ഡി )
കോവിഡ് മൂലമുണ്ടായിട്ടുള്ള പ്രതിസന്ധി മറികടക്കുന്നതിന് 'പ്രത്യേക പാക്കേജ്' ആവിഷ്ക്കരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ?
477.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്കില്‍ 1850 ജീവനക്കാരുടെ നിയമനം സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയുണ്ടായോ;
( ബി )
കേരള ബാങ്കില്‍ താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികള്‍ ഹൈക്കോടതി ഇടപെട്ട് തടയുകയുണ്ടായോ;
( സി )
കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിയമപ്രകാരം ജില്ലാ സഹകരണ ബാങ്ക് നിയമനങ്ങള്‍ നടത്തേണ്ടത് പി.എസ്.സി.മുഖേനയാണോയെന്ന് അറിയിക്കുമോ;
( ഡി )
എങ്കില്‍ കേരള ബാങ്കിലെ മുഴുവന്‍ നിയമനങ്ങളും പി.എസ്.സി. മുഖേന നടത്തുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?
478.
ശ്രീ .പി. കെ. ബഷീർ
ശ്രീ . എൻ . ഷംസുദീൻ
ശ്രീ . പി . ഉബൈദുള്ള
ശ്രീ. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ നയത്തിന് വിരുദ്ധമായി കാര്‍ഷികേതര വായ്പകള്‍ക്ക് കേരള ബാങ്ക് കൂട്ടുപലിശ ഈടാക്കുന്നുണ്ടോ;
( ബി )
വാണിജ്യബാങ്കുകളുടെ ചൂഷണത്തില്‍ നിന്നും സാധാരണക്കാരെ രക്ഷപ്പെടുത്തുന്നതിനായി രൂപീകരിച്ച കേരള ബാങ്ക്, അമിത പലിശ ഈടാക്കുന്നതില്‍ സ്വകാര്യ ബാങ്കുകളെപ്പോലും പിന്നിലാക്കുന്നത് ഗൗരവമായി കണ്ട് സത്വര നടപടി സ്വീകരിക്കുമോ; എങ്കില്‍ അതിന്റെ വിശദാംശങ്ങൾ വ്യക്തമാക്കുമോ?
479.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യക്തിഗത വായ്പകള്‍ക്ക് കൂട്ടുപലിശ ഈടാക്കാന്‍ കേരളാ ബാങ്ക് ബോര്‍ഡ് ഓഫ് മാനേജ്മെന്റ് അനുമതി നല്‍കുകയുണ്ടായോ;
( ബി )
ഇത്തരത്തില്‍ കൂട്ടുപലിശ ഈടാക്കുന്നത് സഹകരണ നയത്തിന് വിരുദ്ധമാണെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ;
( സി )
ഈ നടപടി മൂലം കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന നിലയില്‍ രൂപീകൃതമായ കേരള ബാങ്ക്, വാണിജ്യ ബാങ്കുകളെക്കാള്‍ വലിയ കൊള്ള നടത്തുന്ന അവസ്ഥയിലേക്ക് പോകുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ ഇത്തരം നടപടി സാധാരണക്കാര്‍ക്കും ഗുരുതരരോഗം ബാധിച്ചും അപകടങ്ങളില്‍പ്പെട്ടും തിരിച്ചടവ് മുടങ്ങിയവര്‍ക്കും കനത്ത ബാദ്ധ്യത ഉണ്ടാക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ;
( ഇ )
എങ്കില്‍ കൂട്ടുപലിശ പിന്‍വലിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമോ എന്ന് വ്യക്തമാക്കാമോ ?
480.
ശ്രീ കെ ആൻസലൻ
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനും ഈ മേഖലയിലേയ്ക്ക് യുവജനതയെ ആകര്‍ഷിക്കുന്നതിനുമായി കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയ നിക്ഷേപ സമാഹരണ പരിപാടി തുടര്‍ന്നുകൊണ്ടുപോകുന്നതിന് ഈ സര്‍ക്കാര്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് നല്‍കാനുദ്ദേശിക്കുന്നത്;
( ബി )
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ സാമൂഹിക, സാമ്പത്തിക വികസനത്തിനായി രൂപീകരിച്ചിട്ടുള്ള സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
വനിതാ ശക്തീകരണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന വനിതാ സഹകരണ സംഘങ്ങളെ പുനരുദ്ധരിക്കുന്നതിന് സ്വീകരിയ്ക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
481.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വരുമാനം ഗണ്യമായി കുറഞ്ഞതിനാല്‍ സഹകരണ സ്ഥാപനങ്ങളില്‍ നിന്നും വാങ്ങിയ വായ്പകള്‍ യഥാസമയം തിരിച്ചടയ്ക്കാന്‍ കഴിയുന്നില്ല എന്ന വസ്തുത കണക്കിലെടുത്ത് സഹകരണ ആശുപത്രികളെ സഹായിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( സി )
സഹകരണ ആശുപത്രികളുടെ പ്രവര്‍ത്തനം വിലയിരുത്തി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
482.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ സംസ്ഥാനത്തെ സഹകരണ ആശുപത്രികള്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സാഹചര്യത്തില്‍ അത്തരം ആശുപത്രികളെ ശക്തിപ്പെടുത്തുന്നതിന് സാമ്പത്തിക സഹായം നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
ഇല്ലെങ്കില്‍ അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
483.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ സഹകരണ സ്ഥാപനങ്ങളില്‍ നിന്നും എടുത്തിട്ടുള്ള വിവിധ ലോണുകള്‍ക്ക് ആറു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ;
( ബി )
കോവിഡ് വ്യാപനം മൂലം വരുമാനം നഷ്ടപ്പെട്ട സാധാരണക്കാരന് കുറഞ്ഞ പലിശ നിരക്കില്‍ കൂടുതല്‍ ലോണ്‍, കാലതാമസം ഒഴിവാക്കി ലഭിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ; വെളിപ്പെടുത്തുമോ;
( സി )
കോവിഡിന്റെ പശ്ചാത്തലത്തില്‍ സാധാരണക്കാരന് അതിജീവനത്തിനായി സഹകരണ സ്ഥാപനങ്ങള്‍ വഴി ഒരു സമഗ്ര പദ്ധതി നടപ്പാക്കുമോയെന്ന് വ്യക്തമാക്കുമോ?
484.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒന്നാം കോവിഡ് വ്യാപന സമയത്ത് കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല/വാണിജ്യ ബാങ്കില്‍ നിന്നും വായ്പ എടുത്തവര്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കും കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ക്കും നല്‍കിയിട്ടുണ്ടോ;
( ബി )
സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളില്‍ നിന്നും കാര്‍ഷിക ഗ്രാമവികസന ബാങ്കുകളില്‍ നിന്നും വായ്പ എടുത്തവര്‍ക്ക് പലിശ ഇളവു ചെയ്ത് കൊടുക്കുവാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടോ;
( സി )
ഇത്തരത്തില്‍ പലിശ ഇളവു ചെയ്ത് കൊടുക്കുമ്പോള്‍ സംഘങ്ങള്‍ക്ക് ഉണ്ടാകുന്ന പലിശ നഷ്ടം എങ്ങനെ നികത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ?
485.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍വ്വീസ് സഹകരണ ബാങ്കുകളില്‍ നിന്നും വായ്പ എടുത്ത വ്യക്തികള്‍ മരിച്ചാല്‍ വായ്പ, പിഴപ്പലിശ, പലിശ എന്നിവയില്‍ എന്തൊക്കെ ഇളവുകളാണ് ഇപ്പോള്‍ നല്‍കി വരുന്നതെന്നു വിശദമാക്കുമോ;
( ബി )
മാരക രോഗങ്ങള്‍ ബാധിച്ചു മരിക്കുന്നവരുടെ വായ്പകള്‍ക്ക് റിസ്ക് ഫണ്ടിന്റെ ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിക്കാറില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയത് പരിഹരിക്കുന്നതിനും അര്‍ഹതപ്പെട്ടവര്‍ക്ക് റിസ്ക് ഫണ്ടിന്റെ ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
486.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിന്റെ ഒന്നാം തരംഗ ഘട്ടത്തില്‍ ജനങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിനായി നബാര്‍ഡിന്റെ സഹായത്തോടെ സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ ഒരു വര്‍ഷ കാലാവധിയില്‍ 6% പലിശ നിരക്കില്‍ കാര്‍ഷിക വായ്പ നല്‍കിയിരുന്നോ;
( ബി )
വായ്പ തിരിച്ചടവ് ഘട്ടത്തില്‍ കോവിഡ് രണ്ടാം തരംഗം രൂപം കൊളളുകയും ലോക്ഡൗണ്‍ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, തിരിച്ചടവ് കാലാവധി നീട്ടി നല്‍കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിന് സര്‍ക്കാര്‍ തയ്യാറാകുമോയെന്ന് വ്യക്തമാക്കുമോ?
487.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ രംഗത്തെ അധികഫണ്ട് ഉപയോഗിച്ച് പ്രളയാനന്തര പുന‍ര്‍നിര്‍മ്മാണം, ഉപജീവന മാര്‍ഗ്ഗങ്ങള്‍ പുന:സൃഷ്ടിക്കല്‍ എന്നിവ നടപ്പാക്കിയതു പോലെ കോവിഡാനന്തരം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും സംരംഭകര്‍ക്കും ലളിത വ്യവസ്ഥയില്‍ വായ്പകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കോവിഡാനന്തരം സംരംഭങ്ങളില്‍ നഷ്ടം സംഭവിച്ചവര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും സഹകരണ വായ്പകളില്‍ മൊറട്ടോറിയം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
488.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2020 വരെ റിസ്ക് ഫണ്ട് പദ്ധതി പ്രകാരം ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ എത്ര പേര്‍ക്ക് എത്ര തുകയുടെ ആശ്വാസം നല്‍കാനായി എന്ന് വിശദമാക്കാമോ;
( ബി )
ഗുണഭോക്താക്കളുടെ പഞ്ചായത്ത് തിരിച്ചുള്ള വിശദാംശം നല്‍കാമോ?
489.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് 19 വാക്സിനേഷൻ നല്‍കുന്നതിന് സഹകരണ ബാങ്ക് ജീവനക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്ന കാര്യം പരിഗണിക്കുമോ;
( ബി )
സഹകരണ ബാങ്ക് ജീവനക്കാര്‍ക്ക് ഭവന സന്ദര്‍ശനം അത്യാവശ്യമായതിനാല്‍ ഈ വിഭാഗം പ്രത്യേക പരിഗണന അര്‍ഹിക്കുന്നതാണെന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
സഹകരണ ബാങ്ക് ജീവനക്കാര്‍ക്കൊപ്പം സഹകാരികള്‍ക്കും വാക്സിനേഷന്‍ നല്‍കുന്നതിന് മുന്‍ഗണന നല്‍കുന്ന കാര്യം പരിഗണിക്കുമോ; വ്യക്തമാക്കുമോ?
490.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇക്കഴിഞ്ഞ സര്‍ക്കാരിന്റെ അഞ്ചുവര്‍ഷക്കാലം സഹകരണ മേഖലയില്‍ വന്നിട്ടുള്ള വളര്‍ച്ചയുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് സഹകരണ മേഖലയുടെ പ്രവര്‍ത്തനം എത്രത്തോളമായിരുന്നുവെന്ന് വിശദമാക്കുമോ;
( സി )
സഹകരണ മേഖലയെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാന്‍ പുതിയ എന്തെല്ലാം പരിപാടികളാണ് സര്‍ക്കാര്‍ ആവിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
491.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സഹകരണബാങ്കിന് 2020-21 സാമ്പത്തിക വർഷത്തിൽ നബാർഡിൽ നിന്നും റീ ഫിനാൻസ് ഇനത്തിൽ എത്ര തുക ലഭിച്ചുവെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത തുകയിൽ എത്ര രൂപ കർഷകർക്ക് വായ്പ നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
492.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷന്‍ വകുപ്പില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
രജിസ്ട്രേഷന്‍ വകുപ്പില്‍ വിവിധ ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി മാതൃകാ ഫോറങ്ങള്‍ അടിസ്ഥാനപ്പെടുത്തി 'സ്മാര്‍ട്ട് കോണ്‍ട്രാക്ട് ' എന്ന ആശയം നടപ്പാക്കുന്നതിന്റെ പുരോഗതി വ്യക്തമാക്കുമോ;
( സി )
രജിസ്ട്രാര്‍ ഓഫീസുകളുടെ നവീകരണത്തിനായി എന്തെല്ലാം പദ്ധതികളാണ് പുതുതായി ആസൂത്രണം ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?
493.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എടച്ചേരി രജിസ്ട്രേഷന്‍ ഓഫീസ് കെട്ടിടത്തിന്റെ വാടക കൊടുക്കാന്‍ വൈകുന്നതിന്റെ കാരണം വിശദമാക്കാമോ;
( ബി )
നിലവില്‍ നല്‍കേണ്ടതായ വാടക ഉടന്‍ കൊടുത്തു തീര്‍ക്കാന്‍ നടപടി സ്വീകരിക്കുമോ?
494.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1908-ലെ രജിസ്ട്രേഷന്‍ നിയമം, കേരള മുദ്രപത്ര നിയമം എന്നിവ പ്രകാരം പൊതു ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ചാര്‍ജും ഒഴിവാക്കി കൊടുക്കുവാന്‍ വ്യവസ്ഥയുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
എങ്കില്‍ കെ.എസ്.ഇ.ബി.എല്‍.- നു വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ ഈ വ്യവസ്ഥ ബാധകമാക്കാറുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
( സി )
കേരളത്തിലെ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളായ കിന്‍ഫ്ര, ഇന്‍കല്‍, സ്പെഷ്യല്‍ ഇക്കണോമിക് സോണുകള്‍ എന്നിവയ്ക്കായി ഭൂമി ഏറ്റെടുക്കേണ്ടിവരുമ്പോള്‍ മേല്‍പ്പറഞ്ഞ ആനുകൂല്യം ആനുവദിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കെ.എസ്.ഇ.ബി.എല്‍. പൂര്‍ണമായും ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള സ്ഥാപനം ആയതിനാല്‍ അതിനു വേണ്ടി ഏറ്റെടുക്കുന്ന ഭൂമിയുടെ സ്റ്റാമ്പ് ‍ഡ്യൂട്ടി, രജിസ്ട്രേഷന്‍ ചാര്‍ജ് എന്നിവ ഒഴിവാക്കുന്ന കാര്യം അടിയന്തരമായി പരിഗണിക്കുമോ;
( ഇ )
ഏറനാട് മണ്ഡലത്തിലെ വാളാംതോട് ജലവൈദ്യുത പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്തിന് രജിസ്ട്രേഷന്‍ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ ഒഴിവാക്കി കൊടുക്കുന്നതിന് അപേക്ഷ ലഭിച്ചിരുന്നോ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം ആണെന്ന് വ്യക്തമാക്കുമോ;
( എഫ് )
ഇല്ലെങ്കില്‍ പ്രസ്തുത ജലവൈദ്യുത പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ രജിസ്ട്രേഷന്‍ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമോ?
495.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-2021 വര്‍ഷം കേരളത്തില്‍ നടന്ന വസ്തു രജിസ്ട്രേഷന്റെ എണ്ണം എത്ര; ആയതിൽ നിന്നും സര്‍ക്കാരിന് ലഭിച്ച വരുമാനം എത്ര എന്നിവയുടെ ജില്ല തിരിച്ചുള്ള കണക്ക് വെളിപ്പെടുത്തുമോ?
496.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ ജില്ലാ രജിസ്ട്രാര്‍ ഓഫീസിന് സ്വന്തമായി കെട്ടിടം ഇല്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വയനാട് ജില്ലാ രജിസ്ട്രാര്‍ ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( സി )
ഉണ്ടെങ്കില്‍ അതിനായി സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
497.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ പരപ്പനങ്ങാടി സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിട നിര്‍മ്മാണ പ്രവൃത്തി സത്വരം പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത പ്രവർത്തിയുടെ തൽസ്ഥിതി വിശദമാക്കാമോ ?
498.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ കുഴല്‍മന്ദം സബ്‍രജിസ്ട്രാര്‍ ഓഫീസിന്റെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികളെന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കേസിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വെളിപ്പെടുത്താമോ;
( സി )
പ്രസ്തുത കെട്ടിട നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
499.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എടച്ചേരി രജിസ്ട്രേഷന്‍ ഓഫീസ് കെട്ടിട നിര്‍മ്മാണത്തിന് നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ ;
( ബി )
പ്രസ്തുത കെട്ടിട നിര്‍മ്മാണത്തിന് ഭൂമി ലഭ്യമാക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് എന്തെങ്കിലും തടസ്സ വാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
500.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ ഉദുമ സബ് രജിസ്ട്രാര്‍ ഓഫീസിന് സ്വന്തമായി കെട്ടിടം പണിയുന്നതിന് തുക അനുവദിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
പണം അനുവദിച്ച് വര്‍ഷങ്ങളായിട്ടും ഇതിന്റെ പ്രവൃത്തി തുടങ്ങാനുള്ള തടസ്സം എന്താണെന്ന് വിശദമാക്കാമോ;
( സി )
തടസ്സങ്ങള്‍ നീക്കി ഈ പ്രവൃത്തി എന്ന് തുടങ്ങാനാവും എന്ന് അറിയിക്കാമോ?
501.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് ആരംഭിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ശുപാര്‍ശ ഉണ്ടായിട്ടും ഈ ഓഫീസ് അനുവദിക്കാന്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
ചെറുവത്തൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് എന്നാരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
502.
ഡോ.കെ.ടി.ജലീൽ
ശ്രീ. എ. പ്രഭാകരൻ
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷൻ ഓഫീസുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധതരം ഫീസുകള്‍ ഒടുക്കുന്നതിന് 'ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍' (ഇ-പോസ്) മെഷീനുകള്‍ സ്ഥാപിക്കുന്ന നടപടിയുടെ പുരോഗതി വെളിപ്പെടുത്താമോ;
( ബി )
ആധികാരിക രേഖകളും മറ്റ് റിക്കാര്‍ഡുകളും സൂക്ഷിക്കുന്നതിനായുള്ള 'ആധുനിക റിക്കാര്‍ഡ് റൂമുകളുടെ' നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( സി )
ഏതെല്ലാം ഓഫീസുകളിലാണ് ഈ സംവിധാനം ആരംഭിക്കാനുദ്ദേശിക്കുന്നത്; അവ എന്ന് പൂര്‍ത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്;
( ഡി )
സംസ്ഥാനത്ത് 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്' സൗകര്യമേര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി രജിസ്ട്രാര്‍ ഓഫീസുകളില്‍ അവധി ദിവസങ്ങളിലും ഡോക്യുമെന്റ് രജിസ്ട്രേഷന്‍ ഒരുക്കുന്നതിന് ആലോചിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
503.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്താട്ടുകുളത്തെ രജിസ്ട്രേഷൻ ഓഫീസ് അവിടെനിന്നും മാറ്റാൻ തീരുമാനമെടുത്തത് എന്നാണെന്നും ഏതു തലത്തിലാണെന്നും അറിയിക്കുമോ;
( ബി )
പ്രസ്തുത ഓഫീസ് കൂത്താട്ടുകുളത്ത് നിന്നും ഏത് സ്ഥലത്തേക്കാണ് മാറ്റിയത്; മാറ്റിയ സ്ഥലത്ത് പ്രസ്തുത ഓഫീസ് പ്രവർത്തനക്ഷമമായോ എന്ന് അറിയിക്കുമോ; ഇല്ലെങ്കിൽ കാരണം എന്താണെന്ന് വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.