STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >1st Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 1st SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

504.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂരഹിതരായ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങി നല്‍കുവാന്‍ 2016 മുതല്‍ 2021 വരെയുള്ള ബജറ്റുകളില്‍ ഓരോ വര്‍ഷവും എത്ര തുക വീതമാണ് വകയിരുത്തിയിരുന്നതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത തുക ഉപയോഗിച്ച് ഓരോ വര്‍ഷവും എത്ര ഏക്കര്‍ ഭൂമി വാങ്ങി എന്നും ഇപ്രകാരം വാങ്ങിയ ഭൂമി എത്ര ഗുണഭോക്താക്കള്‍ക്ക് ഇതിനകം വിതരണം ചെയ്തു എന്നും ജില്ല തിരിച്ചു വിശദമാക്കാമോ?
എസ്.സി. ലൈഫ് മിഷന്‍ പദ്ധതി
505.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ ഭവനരഹിതരായ എത്ര പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ട കുടുംബങ്ങളാണ് ഉളളത്;
( ബി )
പട്ടികജാതി (എസ് സി )ലൈഫ് മിഷന്‍ പദ്ധതി നടപ്പിലാക്കുന്നതിനായി 2018-19 മുതല്‍ 2020-21 വരെ എത്ര തുകയാണ് ബഡ്ജറ്റില്‍ വകയിരുത്തിയിരുന്നതെന്നും എത്ര തുകയാണ് ചെലവഴിച്ചതെന്നും വ്യക്തമാക്കുമോ;
( സി )
2017-18 മുതല്‍ 2020-21 വരെ ലൈഫ് മിഷന്‍ പദ്ധതിയിൽ ഉൾപ്പെടുത്തി എത്ര പട്ടികജാതി കുടുംബങ്ങളുടെ ഭവന നിര്‍മ്മാണമാണ് പൂര്‍ത്തീകരിച്ചതെന്നു അറിയിക്കുമോ?
506.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ ഭവനരഹിതരായ എത്ര പട്ടിക ജാതി - പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളാണ് ഉള്ളതെന്ന് ജില്ല തിരിച്ച് വിശദാംശം നല്‍കുമോ;
( ബി )
പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഭവന നിര്‍മ്മാണത്തിനായി 2018-19 മുതല്‍ 2020-21 വരെ എത്ര തുകയാണ് ബഡ്ജറ്റില്‍ വകയിരുത്തിയിരുന്നതെന്നും എത്ര തുകയാണ് ചെലവഴിച്ചതെന്നുമുള്ള വിവരം ലഭ്യമാണോ; എങ്കില്‍ വ്യക്തമാക്കുമോ;
( സി )
ലൈഫ് മിഷന്‍ പദ്ധതിയിലൂടെ 2017-18 മുതല്‍ 2020-21 വരെ എത്ര പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളുടെ ഭവന നിര്‍മ്മാണമാണ് പൂര്‍ത്തീകരിച്ചതെന്ന് അറിയിക്കുമോ;
( ഡി )
മേല്പറഞ്ഞ പ്രകാരം ഏറനാട് മണ്ഡലത്തില്‍ ലൈഫ് മിഷനില്‍ എത്ര ഭവനങ്ങള്‍ ആണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ?
കൊല്ലക ത്രീ സെന്റ് കോളനി
507.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിലെ പന്മന ഗ്രാമപഞ്ചായത്തിലെ കൊല്ലക ത്രീ സെന്റ് കോളനിയില്‍ നടന്നുവന്നിരുന്ന ഒരു കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വികസന പ്രവര്‍ത്തനങ്ങള്‍ വേഗം പൂര്‍ത്തീകരിയ്ക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിയ്ക്കുമോ?
എസ് സി/എസ് ടി കോളനികളുടെ വികസനത്തിനായുള്ള പദ്ധതികൾ
508.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എസ് സി/എസ് ടി കോളനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ടു സർക്കാർ നടപ്പിലാക്കിവരുന്ന പദ്ധതികൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
ഇത്തരം പദ്ധതികളുടെ ഭാഗമായി കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾ കൂടി ഉൾപ്പെടുത്താൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
അംബേദ്കര്‍ ഗ്രാമപദ്ധതി
509.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ ഗ്രാമപദ്ധതി പ്രകാരം മങ്കട നിയോജക മണ്ഡലത്തില്‍ നിന്നും 2016-17 വര്‍ഷത്തില്‍ തെരഞ്ഞെടുത്ത കളത്തില്‍ ചാളക്കല്‍ പട്ടികജാതി കോളനി, ചൊവ്വാണ എസ്. സി. കോളനി എന്നിവയുടെ നിര്‍മ്മാണത്തിന്റെ വിശദാംശം ലഭ്യമാക്കുമോ; ഏത് ഏജന്‍സിയാണ് പ്രവര്‍ത്തനം ഏറ്റെടുത്തിട്ടുള്ളത്; എന്തെല്ലാം പ്രവൃത്തികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്; ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്; ഇനി എത്ര ശതമാനം പ്രവൃത്തി പൂര്‍ത്തിയാവാന്‍ ബാക്കിയുണ്ട്; ആയത് അടിയന്തരമായി പൂര്‍ത്തീകരിയ്ക്കുന്നതിന് നടപടി സ്വീകരിയ്ക്കുമോ:;
( ബി )
2019-20 വര്‍ഷം തെരഞ്ഞെടുക്കപ്പെട്ട അമ്പലപ്പറമ്പ് കോളനിയുടെ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ; അനുവദിച്ച തുക എത്രയാണ്; എസ്റ്റിമേറ്റ് അംഗീകരിച്ചതിന്‍ പ്രകാരം പ്രവൃത്തി നടപ്പിലാക്കുന്നതിന് തീരുമാനിച്ചിട്ടുള്ള നിര്‍വ്വഹണ ഏജന്‍സി ഏതാണ്; പ്രസ്തുത പദ്ധതി അടിയന്തരമായി പൂര്‍ത്തിയാക്കുമോ?
510.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനു പ്രത്യേക പദ്ധതിയും ഫണ്ടും ഉണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഒരു കോളനിയില്‍ ചെലവഴിക്കുന്ന പരമാവധി തുക എത്രയാണെന്നും ഇതിനുള്ള മാനദണ്ഡമെന്താണെന്നും വ്യക്തമാക്കാമോ;
( സി )
കോളനികളിലെ ഏതെല്ലാം തരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പടുത്തുന്നതിനു വേണ്ടിയാണ് ഫണ്ട് നല്‍കാറുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം പട്ടികജാതി - പട്ടികവര്‍ഗ്ഗ കോളനിയില്‍ നടപ്പിലാക്കിയ പദ്ധതികള്‍ എന്തൊക്കെയാണെന്നും ചെലവഴിച്ച തുക എത്രയാണെന്നും മണ്ഡലം തിരിച്ചു വ്യക്തമാക്കാമോ;
( ഇ )
ഈ സാമ്പത്തിക വര്‍ഷം പട്ടികജാതി - പട്ടികവര്‍ഗ്ഗ കോളനിയില്‍ എത്ര ഫണ്ടാണ് ചെലവഴിക്കാന്‍ വകയിരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
511.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതി പ്രകാരം ഇരിക്കൂര്‍ നിയോജകമണ്ഡലത്തിലെ 5 പട്ടികവര്‍ഗ്ഗ കോളനികളുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നതില്‍ എല്ലാ കോളനികളിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞോ എന്ന് വെളിപ്പെടുത്താമോ;
( ബി )
ഏത് ഏജന്‍സിയെയാണ് പ്രസ്തുത നിര്‍മ്മാണ പ്രവൃത്തികൾ ഏല്‍പ്പിച്ചതെന്നും എപ്പോഴത്തേയ്ക്ക് ആയത് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും അറിയിക്കാമോ?
512.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി നിയോജക മണ്ഡലത്തിലെ അരുവാപ്പുലം പഞ്ചായത്തിലെ ആവണിപ്പാറ കോളനിയിലേക്ക് പോകുന്നതിന് അച്ചന്‍കോവില്‍ ആറിന്റെ ഇരു കരകളേയും ബന്ധിപ്പിച്ച് കൊണ്ട് പാലം പണിയുന്ന കാര്യം പരിഗണനയിലുണ്ടോ എന്നറിയിക്കുമോ;എങ്കിൽ വിശദാംശം നല്‍കുമോ?
513.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ ബേഡഡുക്ക പഞ്ചായത്തിലെ ചെമ്പക്കാട് എസ്.ടി കോളനിയില്‍ വീടില്ലാത്തതും വാസയോഗ്യമായ വീടില്ലാത്തവരുമായ എത്ര കുടുംബങ്ങളുണ്ട് എന്നതിന്റെ വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഇവര്‍ക്ക് വീട് നല്‍കാൻ എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
മഴക്കാലമായാല്‍ അന്യവീടുകളില്‍ അഭയം പ്രാപിക്കേണ്ട ദയനീയസ്ഥിതിയില്‍ നിന്ന് കോളനിയിലുള്ളവര്‍ക്ക് എന്ന് മോചനം നല്‍കാനാകുമെന്ന് അറിയിക്കാമോ?
മലമ്പുഴ മണ്ഡലം-അംബേദ്കര്‍ ഗ്രാമ കോളനി നവീകരണ പദ്ധതി
514.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ മലമ്പുഴ മണ്ഡലത്തിലെ ഏതെല്ലാം കോളനികളാണ് അംബേദ്കര്‍ ഗ്രാമ കോളനി നവീകരണ പദ്ധതി പ്രകാരം നവീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഓരോ കോളനിക്കും എത്ര തുക വീതമാണ് അനുവദിച്ചത്; ഓരോ പ്രവര്‍ത്തിയുടെയും നിലവിലെ സ്ഥിതിയും നിര്‍വ്വഹണ ഏജന്‍സി ഏതാണെന്നും അറിയിക്കാമോ?
അംബേദ്ക്കര്‍ ഗ്രാമം പദ്ധതി
515.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ നടപ്പാക്കി വരുന്ന അംബേദ്ക്കര്‍ ഗ്രാമം പദ്ധതിയുടെ പുരോഗതി അറിയിക്കാമോ; പ്രസ്തുത പദ്ധതി ഏതെല്ലാം കോളനികളിലാണ് നടപ്പാക്കി വരുന്നത്?
ബാലുശ്ശേരി മണ്ഡലത്തിലെ അംബേദ്കര്‍ ഗ്രാമം പദ്ധതി
516.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇപ്പോള്‍ ഏതെല്ലാം കോളനികളാണ് നവീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നവീകരണ പ്രവൃത്തികൾ എപ്പോള്‍ പൂര്‍ത്തീകരിക്കാനാവുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്‌ ;
( സി )
അമ്പലകുന്ന് ആദിവാസി കോളനി നവീകരിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാം നവീകരണ പ്രവൃത്തിയാണ് പ്രസ്തുത കോളനിയില്‍ നടത്താനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ?
മണലൂര്‍ മണ്ഡലത്തിലെ പട്ടികജാതി കോളനി വികസനം
517.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ പട്ടികജാതി കോളനി വികസനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന മണലൂര്‍ ഇറിഗേഷൻ കോളനി, കരിക്കൊടി കോളനി എന്നിവിടങ്ങളിലെ പദ്ധതികളുടെ വിശദാംശങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്ക് ഓരോന്നിനും അനുവദിച്ചിരുന്ന തുക എത്രയാണെന്നും അവയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും വിശദീകരിക്കാമോ;
( സി )
പദ്ധതിയുടെ പൂര്‍ത്തീകരണ കാലാവധി എന്നാണെന്നും അടിയന്തിരമായി പദ്ധതി പൂര്‍ത്തീകരിക്കുമോ എന്നും വ്യക്തമാക്കാമോ?
അംബേദ്കർ ഗ്രാമം പദ്ധതി
518.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കർ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പയ്യന്നൂര്‍ മണ്ഡലത്തിലെ കോളനികളുടെ നവീകരണ പ്രവൃത്തികളുടെ നിലവിലെ അവസ്ഥ എന്തെന്നറിയിക്കുമോ;
( ബി )
പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസം നേരിടുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവർത്തികൾ വേഗത്തില്‍ പൂര്‍ത്തികരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
അംബേദ്കര്‍ ഗ്രാമപദ്ധതി
519.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിൻകര നിയോജകമണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമപദ്ധതിയിൽ ഒരു കോടി രൂപ വിനിയോഗിച്ച് നവീകരിക്കുന്ന പൂഴിക്കുന്ന്, ഭാസ്കര്‍ നഗര്‍ കോളനികളുടെ പ്രവൃത്തികളുടെ പൂര്‍ണ്ണരൂപം വിശദമാക്കാമോ;
( ബി )
പ്രസ്തുത കോളനികളുടെ നവീകരണപ്രവൃത്തികളില്‍ ഇനി പൂര്‍ത്തീകരിക്കേണ്ട പ്രവൃത്തികള്‍ ഏതൊക്കെ എന്ന് വിശദമാക്കാമോ?
പട്ടികവര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ഉപരിപഠനം മെച്ചപ്പെടുത്തൽ
520.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ കേരളത്തിലെ വിവിധ ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക ലഭ്യമാക്കാമോ;
( ബി )
കേരളത്തിലെ പട്ടികവര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ഉപരിപഠന സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ഏതൊക്കെ സ്ഥാപനങ്ങളാണ് നിലവിലുള്ളതെന്നും അവയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ; വിശദാംശങ്ങള്‍ നല്‍കുമോ;
( സി )
പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമോ?
ട്രൈബൽ വിദ്യാർത്ഥികൾകളുടെ പഠന നിലവാരം
521.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ്-19 ലോക്ഡൗൺ കാലത്ത് സ്കൂൾ തുറക്കാത്തതിനാൽ ഓൺലൈൻ ക്ലാസിന് ആവശ്യമായ ഇന്റർനെറ്റ് കണക്റ്റിവിറ്റി, സ്മാർട്ട്ഫോൺ എന്നിവയുടെ സൗകര്യം മുഴുവൻ ട്രൈബൽ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ എത്ര തുകയാണ് ഈ ഇനത്തിൽ ചെലവാക്കിയിരിക്കുന്നത്; വിശദാംശങ്ങൾ നൽകാമോ;
( ബി )
ലോക് ഡൗൺ കാലത്ത് ട്രൈബൽ വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചെപെട്ടുത്തുന്നതിനായി എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( സി )
പ്രാഥമിക വിദ്യാഭ്യാസം പോലും പൂർത്തിയാക്കാതെ ട്രൈബൽ വിദ്യാർത്ഥികൾ സ്കൂളിൽ നിന്നും കൊഴിഞ്ഞു പോകുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ കൊഴിഞ്ഞു പോക്ക് തടയുന്നതിനായി എന്തെങ്കിലും നവീന പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; വിദശാംശങ്ങൾ ലഭ്യമാക്കാമോ?
കൊടക്കാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍
522.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കൊടക്കാട് പട്ടികജാതി വിദ്യാർത്ഥികൾക്കായുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പുറത്തിറങ്ങി 10 വര്‍ഷത്തിലധികം കഴിഞ്ഞിട്ടും ഇവിടെ പ്ലസ് ടൂ കോഴ്സ് അനുവദിക്കാന്‍ വൈകുന്നതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്‌കൂളിൽ പ്ലസ് ടൂ കോഴ്സ് തുടങ്ങാന്‍ ആവശ്യമായ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളതിനാൽ നടപ്പുവര്‍ഷം തന്നെ പ്രസ്തുത കോഴ്സ് ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
523.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. പി. ടി. തോമസ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് മഹാമാരിയെത്തുടര്‍ന്ന് വിദ്യാഭ്യാസം ഓണ്‍ലൈനായി നടക്കുന്ന സാഹചര്യത്തില്‍ ആദിവാസിമേഖലകളിലെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ പഠനോപകരണങ്ങള്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ടോ, വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി എന്തെങ്കിലും പ്രത്യേക പഠന പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ;
( ഡി )
സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ഉപകരണങ്ങള്‍ ഇല്ലാത്ത ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ കണക്കുകള്‍ സര്‍ക്കാര്‍ ശേഖരിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ?
524.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ മഞ്ചേരി കവളങ്ങാടി പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ ആരംഭിക്കുന്നതിനായുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയെങ്കിലും ഹോസ്റ്റല്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടില്ലായെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ സാമൂഹ്യവിരുദ്ധശല്യവും കെട്ടിടം നശിക്കുന്നതും കണക്കിലെടുത്ത് ആയതു നവീകരിച്ച് എസ്.സി. വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ സത്വര നടപടി സ്വീകരിക്കുമോ?
525.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ ജീവനോപാധികള്‍ മെച്ചപ്പെടുത്തുന്നതിനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും എന്തെല്ലാം നൂതന പദ്ധതികളാണ് ആവിഷ്ക്കരിച്ചിരിച്ചിട്ടുള്ളത്;
( ബി )
ഓരോ പദ്ധതിയിലും എത്ര പേര്‍ക്ക് തൊഴില്‍ നല്കാന്‍ സാധിച്ചു എന്ന് വിശദമാക്കാമോ?
526.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടിക ഗോത്രവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിന് പ്രത്യേക റിക്രൂട്ട്മെന്റ് നടത്തുമെന്ന മുന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിനകം ഏതൊക്കെ വകുപ്പുകളിൽ പ്രസ്തുത വിഭാഗത്തിനായി സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടപ്പിലാക്കി എന്നറിയിക്കുമോ;
( സി )
പ്രസ്തുത സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് പ്രകാരം ഓരോ വകുപ്പിലും നിയമനം ലഭിച്ചവരുടെ എണ്ണം വെളിപ്പെടുത്തുമോ?
527.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവര്‍ഗ്ഗ കുടുംബത്തിലെ ഒരാള്‍ക്ക് ഒരു ജോലി എന്ന പദ്ധതി സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇതിന്റെ ഭാഗമായി 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ നിയമിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;
( സി )
പദ്ധതിയുടെ ഭാഗമായി 'അനിമല്‍ ഹാന്റിലേഴ്സ് ഇന്‍ സൂ ആന്റ് ഫോറസ്റ്റ് ' എന്ന കോഴ്സ് പാസായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി പരിഗണിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടര്‍ക്കുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്
528.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഭ്യസ്തവിദ്യരായ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുവേണ്ടി ഏതെല്ലാം വകുപ്പുകളിലേയ്ക്കാണ് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്തിയിട്ടുള്ളത്; വിശദാംശം നല്‍കുമോ;
( ബി )
പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടര്‍ക്കുവേണ്ടി നൈപുണ്യ വികസന പരിശീലനത്തിലൂടെ സ്വകാര്യ സ്ഥാപനങ്ങളില്‍ പ്ലേസ്മെന്റ് ലഭ്യമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
529.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറ്റവും കുറഞ്ഞത് ഒരു ഗോത്ര വര്‍ഗ്ഗ കുടുംബത്തിലെ ഒരംഗത്തിന് തൊഴില്‍ നല്‍കുമെന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെക്കെയാണെന്ന് അറിയിക്കാമോ ;
( ബി )
ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് എത്ര ഗോത്രവര്‍ഗ്ഗ കുടുംബങ്ങളില്‍ ഉള്ളവര്‍ക്ക് തൊഴില്‍ ലഭിച്ചുവെന്ന് വെളിപ്പെടുത്താമോ ;
( സി )
ഇനി എത്ര ഗോത്രവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കുവാനുണ്ടെന്ന് വ്യക്തമാക്കാമോ ?
530.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ സര്‍വ്വീസിൽ പട്ടികജാതി-പട്ടികവര്‍ഗ്ഗ മറ്റ് പിന്നോക്ക വിഭാഗ പ്രാതിനിധ്യം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിന് പൊതുഭരണ (എംപ്ലോയ്‍മെന്റ് സെല്‍) വകുപ്പ് സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്നതിനായി തീരുമാനം എടുത്തിട്ടുണ്ടോ; എങ്കില്‍ ആയതിനായി നാളിതുവരെ എത്ര രൂപ ചെലവഴിച്ചുവെന്ന് അറിയിക്കുമോ;
( ബി )
സോഫ്റ്റ് വെയര്‍ വികസനവുമായി ബന്ധപ്പെട്ട നടപടികള്‍ ഏത് വര്‍ഷമാണ് ആരംഭിച്ചതെന്നും എപ്പോള്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും വ്യക്തമാക്കുമോ;
( സി )
സര്‍ക്കാര്‍ സര്‍വ്വീസിലെ പട്ടിക വിഭാഗ പ്രാതിനിധ്യം സംബന്ധിച്ച് വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് പൊതുഭരണ (എംപ്ലോയ്‍മെന്റ് സെല്‍) വകുപ്പ് നടപടി സ്വീകരിക്കുമോ?
531.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ മലപ്പുറം നഗരസഭയില്‍ ഓഫീസര്‍ തസ്തിക ഇല്ലെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
മലപ്പുറം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക് അധികചുമതല നല്‍കിയിരിക്കുന്നതുമൂലം രണ്ട‍് ഓഫീസുകളിലേയും വികസന പദ്ധതികള്‍ സമയബന്ധിതമായി നിര്‍വ്വഹണം നടത്തുന്നതിന് സാധിക്കുന്നില്ലെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഈ സാഹചര്യത്തില്‍ ജില്ലാ ആസ്ഥാനം കൂടി ഉള്‍പ്പെടുന്ന മലപ്പുറം നഗരസഭയില്‍ പട്ടികജാതി വികസന ഓഫീസര്‍ തസ്തിക സൃഷ്ടിക്കുന്ന കാര്യം പരിഗണിക്കുമോ?
532.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പട്ടികജാതി, പട്ടികവര്‍ഗ്ഗം എന്നീ വകുപ്പുകളില്‍ വിവിധ പദ്ധതികള്‍ക്കായി ഓരോ വര്‍ഷവും അനുവദിച്ച തുകയും, ചെലവഴിച്ച തുകയും സംബന്ധിച്ചുള്ള വിശദമായ വിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത വകുപ്പുകളില്‍ വിവിധ പദ്ധതികള്‍ ക്കായി അനുവദിച്ച തുക പൂര്‍ണ്ണമായും വിനിയോഗിച്ചിട്ടില്ലായെങ്കില്‍ ഇതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കുമോ?
അംബേദ്കര്‍ ഗ്രാമവികസന പദ്ധതി
533.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പ്രകാരം തെരഞ്ഞെടുത്ത സങ്കേതങ്ങളില്‍ സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഇവ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ ?
പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ധനസഹായം
534.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2021 വരെ പട്ടികവര്‍ഗ്ഗക്കാരുടെ കടം എഴുതി തള്ളുന്നതിനായി എത്ര തുക വിനിയോഗിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ ചികിത്സാ ധനസഹായത്തിനായി എത്ര അപേക്ഷകളാണ് ലഭിച്ചതെന്നും അതില്‍ എത്ര അപേക്ഷകളില്‍ തീരുമാനമെടുത്തുവെന്നും വ്യക്തമാക്കുമോ; ഇതിനായി നാളിതുവരെ എത്ര രൂപ സര്‍ക്കാര്‍ ചെലവഴിച്ചു എന്ന് വിശദമാക്കാമോ?
535.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ ചെക്യാട് ഗ്രാമപഞ്ചായത്തിലെ ആദിവാസി കോളനിയിലേക്കുള്ള ചിറ്റാരി കണ്ടിവാതുക്കല്‍ റോഡു നിര്‍മ്മാണത്തിന്റെ നിലവിലെ അവസ്ഥ വിശദമാക്കാമോ ;
( ബി )
പ്രസ്തുത പ്രവൃത്തി വൈകുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തികരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
536.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിസന്ധി കാലത്ത് വയനാട് ജില്ലയില്‍ പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കിയ സമാശ്വാസ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
വയനാട് ജില്ലയിലെ പട്ടികവര്‍ഗ കോളനികളില്‍ കോവിഡ് പടര്‍ന്നുപിടിക്കാതിരിക്കാന്‍ വകുപ്പ് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
ട്രൈബല്‍ ആശുപത്രി നിര്‍മ്മാണം
537.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആദിവാസികളുളള രണ്ടാമത്തെ ജില്ല ഏതാണെന്ന് വിശദമാക്കാമോ;
( ബി )
ഈ ജില്ലയില്‍ ഇവര്‍ക്കായി മാത്രം ഒരു ട്രൈബല്‍ ആശുപത്രിയില്ലാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ ഇവര്‍ക്കായി മാത്രം ഒരു ആശുപത്രി ബേഡഡുക്ക പഞ്ചായത്തിലെ വലിയപാറയില്‍ വകുപ്പിന്റെ കൈവശമുള്ള സ്ഥലം പ്രയോജനപ്പെടുത്തി അനുവദിക്കുന്ന വിഷയം പരിഗണിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
538.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറളം ഫാം പുനരധിവാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് നബാര്‍ഡ് സഹായത്തോടെ നടക്കുന്ന പ്രവര്‍ത്തിയുടെ നിലവിലുള്ള സ്ഥിതി എന്താണ്; പ്രവൃത്തി നിലച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തു കാരണത്താല്‍; പദ്ധതി പൂർത്തീകരണത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത്; വ്യക്തമാക്കുമോ ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍
539.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ നിയോജക മണ്ഡലത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമങ്ങള്‍ക്കായി എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് പരിഗണനയിലുള്ളത് എന്നതിന്റെ വിശദവിവരം അറിയിക്കുമോ;
( ബി )
പ്രസ്തുത വിഭാഗങ്ങളുടെ ക്ഷേമങ്ങള്‍ക്കായി ഈ സര്‍ക്കാര്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത് എന്ന് വ്യക്തമാക്കുമോ?
540.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ കഴിഞ്ഞ 5 വര്‍ഷക്കാലം പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പ് മന്ത്രിയുടെ ദുരിതാശ്വനിധിയില്‍ നിന്ന് ചികിത്സാധനസഹായമായി എത്ര തുക അനുവദിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് വില്ലേജുകള്‍ തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( സി )
കുന്നത്തുനാട് മണ്ഡലത്തില്‍ വകുപ്പുമന്ത്രിയുടെ ചികിത്സാധനസഹായത്തിനായി നല്കിയ എത്ര അപേക്ഷകള്‍ പെന്‍ഡിങ്ങ് ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
മുഴുവന്‍ ചികിത്സാധനസഹായ അപേക്ഷകളിലും വേഗത്തില്‍ സഹായം അനുവദിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
വട്ടപ്പറമ്പ് - മില്ലുപടി റോ‍‍ഡ് പുനരുദ്ധാരണം
541.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരുമ്പിളിയം ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ വട്ടപ്പറമ്പ് - മില്ലുപടി റോ‍‍ഡ് പുനരുദ്ധാരണത്തിനായി നഗരസഞ്ചി പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര തുക അനുവദിച്ചുവെന്ന് അറിയിക്കുമോ; ആയതിന്റെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വട്ടപ്പറമ്പ് - മില്ലുപടി റോ‍‍ഡ് അടിയന്തരമായി പൂര്‍ത്തിയാക്കുവാന്‍ നിര്‍ദ്ദേശം നല്‍കുമോ; വ്യക്തമാക്കുമോ?
542.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളുടെ വിവരങ്ങള്‍ നല്‍കാമോ; ഇവയിൽ നിഷ്‍ക്രിയമായ സംഘങ്ങള്‍ ഉണ്ടോ; ഉണ്ടെങ്കില്‍ അവയുടെ വിവരങ്ങള്‍ നല്‍കാമോ;
( ബി )
നിഷ്‍ക്രിയ സംഘങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരങ്ങള്‍ നല്‍കാമോ?
അംബേദ്കര്‍ സ്വയം പര്യാപ്തഗ്രാമം പദ്ധതി
543.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ സ്വയം പര്യാപ്തഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ വെളളുവ കോളനിയുടെ പ്രവൃത്തി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;വിശദമാക്കാമോ;
( ബി )
കല്ല്യാശ്ശേരി മണ്ഡലത്തിലെ പട്ടുവം ഗ്രാമപഞ്ചായത്തിലെ മുതുകുട കോളനിയെ അംബേദ്കര്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയില്‍ 2020-21 സാമ്പത്തികവര്‍ഷം ഉള്‍പ്പെടുത്തിയിട്ടുണ്ടോ;വിശദമാക്കാമോ?
മില്ലറ്റ് വില്ലേജ് പദ്ധതി
544.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗോത്രവര്‍ഗ്ഗക്കാരുടെ പരമ്പരാഗത കൃഷി വ്യാപിപ്പിക്കുന്നതിനും അവരുടെ കാര്‍ഷികോല്പന്നങ്ങളുടെ വിപണനത്തിനും എന്തെല്ലാം സൗകര്യങ്ങളാണ് വകുപ്പ് നല്‍കുന്നതെന്ന് വിശദമാക്കുമോ;
( ബി )
അട്ടപ്പാടിയില്‍ നടപ്പിലാക്കിയ മില്ലറ്റ് വില്ലേജ് സ്കീം ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് എത്രമാത്രം സഹായകമായി എന്നും പദ്ധതി വിജയമാണോയെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സ്കീം സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളില്‍ കൂടി വ്യാപിപ്പിക്കുന്നതിന് പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ കോവിഡ് വ്യാപനം
545.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ കോവിഡ് വ്യാപനം തടയുന്നതിന് വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പോഷകാഹാര കുറവ് രൂക്ഷമായ അട്ടപ്പാടി അടക്കമുള്ള ആദിവാസി മേഖലകളിലെ കുട്ടികള്‍ക്കും വയോധികര്‍ക്കും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
ആദിവാസി വിഭാഗത്തില്‍പ്പെട്ട കോവിഡ് ബാധിച്ചു മരിച്ചവരുടെ വിവരങ്ങള്‍ ലഭ്യമാണോ; ഉണ്ടെങ്കില്‍ നല്‍കാമോ?
546.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളില്‍ പിന്നാക്കം നില്‍ക്കുന്നത് ഏതൊക്കെ വിഭാഗങ്ങളില്‍പ്പെടുന്നവരാണ്; അറിയിക്കുമോ;
( ബി )
അവരെ പ്രസ്തുത മേഖലകളില്‍ മുന്നേറാൻ സഹായിക്കുന്ന എന്തെങ്കിലും പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
സംസ്ഥാനത്ത് അറുപത് ശതമാനത്തിലധികം പട്ടിക വിഭാഗക്കാര്‍ താമസിക്കുന്ന വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളില്‍ പ്രസ്തുത വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്ക്കരിക്കുമോ എന്ന് അറിയിക്കുമോ?
547.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ എസ്.സി/എസ്.റ്റി ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ പദ്ധതിയുടേയും നിലവിലെ സ്ഥിതി വിശദമാക്കാമോ;
( സി )
ഇതില്‍ ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചെന്നും, പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?
548.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാംസ് സൊസൈറ്റി (എ.സി.എഫ്.എസ്.) യുടെ കൈവശമുള്ള വരടിമല ഫാമില്‍ 1970 കളില്‍ എത്ര ആദിവാസി കുടുംബങ്ങളെയാണ് പുനരധിവസിപ്പിച്ചത്; എന്തെല്ലാം സൗകര്യങ്ങളാണ് ഇവര്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്; എത്ര വീടുകള്‍ നിര്‍മ്മിച്ചെന്നും പുനരധിവാസത്തിനായി എത്ര തുക ചെലവഴിച്ചെന്നും വിശദമാക്കാമോ;
( ബി )
വരടിമല ഫാമില്‍ എത്ര ഏക്കറില്‍ എന്തെല്ലാം കൃഷികളാണ് ചെയ്യുന്നത്; അറിയിക്കാമോ;
( സി )
നിലവില്‍ എത്ര കുടുംബങ്ങള്‍ ഇവിടെ സ്ഥിര താമസമുണ്ടെന്ന് അറിയിക്കാമോ;
( ഡി )
ഫാമിന്റെ തകര്‍ച്ച സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ഇ )
വരടിമല പുനരധിവാസ കേന്ദ്രത്തിലെ എത്ര ഏക്കര്‍ ഭൂമിയാണ് പാട്ടത്തിന് നല്‍കാന്‍ ഒറ്റപ്പാലം സബ് കളക്ടര്‍ കരാര്‍ ഒപ്പിട്ടത്; നിയമവിധേയമായാണോ കരാര്‍ ഒപ്പിട്ടത്; ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
549.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ മേഖലയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് സ്ഥിതിവിവര റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പട്ടികവര്‍ഗ്ഗ മേഖലകളില്‍ ആദിവാസിക്ഷേമത്തിനായി നടപ്പാക്കിയ പദ്ധതികളുടെ നേട്ടങ്ങളെയും കോട്ടങ്ങളെയും സംബന്ധിച്ചും പദ്ധതികൾക്കനുവദിച്ച തുകയുടെ വിനിയോഗം സംബന്ധിച്ചുമുള്ള പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
550.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി ക്ഷേമവകുപ്പില്‍ വിവാഹ ധനസഹായത്തിനായി 2016 മുതല്‍ 2021 വരെ ഓരോ വര്‍ഷവും എത്ര അപേക്ഷകളാണ് ലഭിച്ചത്; അറിയിക്കാമോ;
( ബി )
അതില്‍ എത്രപേര്‍ക്ക് വിവാഹ ധനസഹായം ഇതിനകം വിതരണം ചെയ്യാന്‍ സാധിച്ചു; വിശദാംശങ്ങള്‍ നല്‍കാമോ?
551.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ജൂണ്‍ മാസം മുതല്‍ നാളിതുവരെ ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ എത്ര പട്ടികജാതി പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ചികിത്സാധനസഹായവും വിദ്യാഭ്യാസ ധനസഹായവും നല്‍കിയിട്ടുണ്ട് എന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത വിവരം വര്‍ഷാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ?
552.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടിയിലെ ഫാമിംഗ് സൊസൈറ്റിയുടെ കീഴിലുള്ള വരടിമല ഫാമില്‍ എത്ര ആദിവാസി കുടുംബങ്ങളെയാണ് പുനരധിവസിപ്പിച്ചത്;
( ബി )
ഇവര്‍ക്കായി എന്തൊക്കെ അടിസ്ഥാന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത്; ഇതിനായി എത്ര തുകയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്;
( സി )
വരടിമലയില്‍ ആദിവാസികള്‍ക്കായി എന്തെല്ലാം കൃഷികളാണ് നടത്തിയത്; ഓരോന്നും എത്ര ഏക്കര്‍ വീതമെന്ന് വ്യക്തമാക്കുമോ;
( ഡി )
നിലവില്‍ ഇവിടെ എത്ര കുടുംബങ്ങളാണ് താമസിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത ഫാം ഇപ്പോള്‍ തകര്‍ച്ചയിലാണോ; തകര്‍ച്ചയുടെ കാരണങ്ങള്‍ എന്തൊക്കെയാണ് ; ഇത് സംബന്ധിച്ച് എന്തെങ്കിലും അന്വേഷണങ്ങള്‍ നടക്കുകയുണ്ടായോ; എങ്കില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( എഫ് )
ഫാമിന്റെ ഭൂമി സര്‍ക്കാര്‍ പാട്ടത്തിന് നല്‍കുകയുണ്ടായോ; ആരാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്;
( ജി )
പ്രസ്തുത പാട്ടക്കരാര്‍ സംബന്ധിച്ച് എന്തെങ്കിലും അന്വേഷണങ്ങള്‍ നടക്കുകയുണ്ടായോ; ഇതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ് ; വിശദാംശങ്ങള്‍ നല്‍കുമോ?
553.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവര്‍ഗ്ഗ സങ്കേതങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുമായി മുന്‍ സര്‍ക്കാര്‍ ഫലപ്രദമായി നടപ്പിലാക്കിയ ഹാംലറ്റ് വികസന പദ്ധതി കൂടുതല്‍ കാര്യക്ഷമതയോടെ തുടരുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം പട്ടികവര്‍ഗ്ഗ സങ്കേതങ്ങളില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
അപ്രതീക്ഷിതമായ പ്രളയവും മറ്റു പ്രകൃതിക്ഷോഭങ്ങളും ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗക്കാരെ പുനരധിവസിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
'സ്വയം പര്യാപ്ത ഗ്രാമം'
554.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളിലേക്കുള്ള ഗതാഗതയോഗ്യമല്ലാത്ത റോഡുകള്‍ നവീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; അറിയിക്കാമോ;
( ബി )
പ്രസ്തുത നിയോജക മണ്ഡലത്തില്‍ 'സ്വയം പര്യാപ്ത ഗ്രാമം' പദ്ധതി പ്രകാരം നവീകരിച്ച എസ്.സി./എസ്.ടി. കോളനികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( സി )
ഇനി ഏതെല്ലാം എസ്.സി./എസ്.ടി. കോളനികളാണ് മേല്‍ പദ്ധതി പ്രകാരം നവീകരിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ?
555.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടിയിലെ ഫാമിംഗ് സൊസൈറ്റിയുടെ കൈവശമുള്ള വരടി മല ഫാമില്‍ 1970കളില്‍ എത്ര ആദിവാസി കുടുംബങ്ങളെയാണ് പുനരധിവസിപ്പിച്ചത്;
( ബി )
ആദിവാസികള്‍ക്ക് വേണ്ടി വരടി മലയില്‍ എന്തെല്ലാം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്; എത്ര രൂപയാണ് ചെലവഴിച്ചത്; എത്ര വീടുകളാണ് നിര്‍മ്മിച്ചത്;
( സി )
വരടി മല ഫാമില്‍ എത്ര ഏക്കറില്‍ കൃഷി നടത്തി; നിലവില്‍ വരടി മല പുനരധിവാസ മേഖലയിൽ എത്ര കുടുംബങ്ങള്‍ സ്ഥിരതാമസമുണ്ട്;
( ഡി )
ഫാമിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്തെന്നത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ് നല്‍കുമോ?
556.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂരഹിതരായ മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ഒരേക്കര്‍ ഭൂമിയെങ്കിലും പതിച്ച് നല്‍കുവാനുള്ള നടപടി സ്വീകരിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്‍ദാനം നടപ്പിലാക്കുവാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടോ; ഇതിന്റെ പുരോഗതി അറിയിക്കാമോ;
( ബി )
ഭൂരഹിതരായ ആദിവാസികള്‍ക്ക് ആവശ്യമായ ഭൂമി കണ്ടെത്താന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;
( സി )
ഇതിനു വ്യക്തമായ മാര്‍ഗ്ഗരേഖ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ഡി )
ആദിവാസികള്‍ക്ക് അവരുടെ ഭൂമിയിലുള്ള അവകാശം നല്‍കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
ആദിവാസി വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിന് സ്വകാര്യങ്ങൾ
557.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസി കോളനികളിലെ വിദ്യര്‍ത്ഥികളുടെ ഓണ്‍ ലൈന്‍ പഠനത്തിനായി എന്തൊക്കെ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
നാദാപുരം മണ്ഡലത്തിലെ വാണിമേല്‍, നേരിപ്പറ്റ, മരുതോങ്കര, കാവിലുംപാറ ഗ്രാമപഞ്ചയാത്തുകളിലെ വായാട്, പന്നിയേരി, കുറ്റല്ലൂര്‍, മാടഞ്ചേരി കെട്ടില്‍, കുടില്‍പ്പാറ, അടുപ്പില്‍, വാളാന്തോട്, ഒടാങ്കോട് തുടങ്ങിയ ആദിവാസി കോളനികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനു അടിയന്തര പ്രാധാന്യം നല്‍കി കെ ഫോണ്‍ സംവിധാനം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
558.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതിക്കാരുടേതു പോലെ പട്ടിക വിഭാഗക്കാരുടെയും ചികിത്സാ ധനസഹായം ഓണ്‍ലൈനാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ചികിത്സാ ധനസഹായം ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുമോ;
( സി )
ചികിത്സാ ധനസഹായ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് എം.എല്‍.എ. മാര്‍ക്ക് പ്രത്യേക പോര്‍ട്ടല്‍ തയ്യാറാക്കുമോ?
പട്ടികജാതി, പട്ടികവര്‍ഗ്ഗ അവകാശ സംരക്ഷണനിയമം
559.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പട്ടികജാതി, പട്ടികവര്‍ഗ്ഗ അവകാശ സംരക്ഷണ നിയമം കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമോ; അറിയിക്കാമോ;
( ബി )
പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ സാമൂഹ്യ പിന്നോക്കാവസ്ഥ പഠിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് കമ്മീഷനെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ സംവരണം ഉറപ്പു വരുത്തുന്നതിന് നിയമനിര്‍മ്മാണം നടത്തുമോ; വ്യക്തമാക്കാമോ?
560.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം നല്‍കുന്നത് സംബന്ധിച്ച 02.07.2009ലെ സ.ഉ(പി)നം.50/2009/പജപവവിവ ഉത്തരവില്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യം നല്‍കുന്നതിന് പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടോ;
( ബി )
ജെ.ആര്‍.എഫ് ന് പ്രായ പരിധി നിശ്ചയിച്ചുകൊണ്ട് യു.ജി.സി. പുറപ്പെടുവിച്ച ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തു പട്ടിക വിഭാഗത്തില്‍പ്പെട്ട ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടിക ജാതി - പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് വിദ്യാഭ്യാസ ആനുകൂല്യം നിഷേധിച്ചിട്ടുണ്ടോ;
( സി )
ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് പ്രായ പരിധി നിശ്ചയിച്ച പട്ടിക ജാതി - പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ തീരുമാനം പുന:പരിശോധിച്ച് പ്രായഭേദമന്യേ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
561.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങളിലെ മറ്റ് പിന്നോക്ക വിഭാഗങ്ങളില്‍പ്പെടുന്ന ചെറുകിട സംരംഭകര്‍ക്ക് പലിശ രഹിത വായ്പ നല്‍കുമെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
( ബി )
എങ്കില്‍ ആരുടെ സഹകരണത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതെന്ന് അറിയിക്കുമോ;
( സി )
ഈ പദ്ധതിയിന്‍ കീഴില്‍ ഇതിനകം എത്ര സംരംഭകര്‍ക്ക് ആനുകൂല്യം നല്‍കിയെന്നും ഇതിനായി എത്ര തുക അനുവദിച്ചുവെന്നും വ്യക്തമാക്കുമോ?
562.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ്-19-ന്റെ പശ്ചാത്തലത്തില്‍ തൊഴില്‍രഹിതരായ പട്ടിക സമുദായത്തിലെ ജനവിഭാഗങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസ നടപടികള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ;
( ബി )
കോവിഡിന്റെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഈ വിഭാഗങ്ങള്‍ക്ക് നല്‍കിവരുന്ന സഹായങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
563.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോക് ഡൗൺ കാലയളവിൽ പൊതുജനങ്ങള്‍ക്ക് ക്ഷേത്രങ്ങളിലേക്കുള്ള പ്രവേശനം നിഷേധിച്ചതോടുകൂടി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് പോലും പണം ഇല്ലാത്ത സ്ഥിതി വിശേഷം വിവിധ ദേവസ്വം ബോര്‍ഡുകള്‍ അഭിമുഖീകരിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ശബരിമലയില്‍ നിന്ന് കഴിഞ്ഞ സീസണില്‍ ലഭിച്ച വരുമാനം എത്രയായിരുന്നു; മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എത്ര കോടി രൂപയുടെ വരുമാന കുറവാണ് അനുഭവപ്പെട്ടത്; വ്യക്തമാക്കാമോ;
( സി )
സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന ദേവസ്വം ബോര്‍ഡുകള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
564.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ജീവനക്കാരുടെയും പെന്‍ഷനായവരുടെയും ആനുകൂല്യങ്ങള്‍ മുടങ്ങുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ലോക്ക്ഡൗണ്‍ മൂലം സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ക്ക് ഉണ്ടായിരിക്കുന്ന വരുമാന നഷ്ടത്തിന്റെ ഭാഗമായി എന്തെങ്കിലും സാമ്പത്തിക സഹായം ദേവസ്വം ബോര്‍ഡുകള്‍ക്ക് നല്‍കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് അറിയിക്കാമോ;
( സി )
ക്ഷേത്ര വഴിപാടുകള്‍ ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യുന്നതിനും ആയതിന്റെ വരുമാനം അതത് ക്ഷേത്രങ്ങള്‍ക്കു നല്‍കുന്നതിനും വഴിപാട് പ്രസാദം പോസ്റ്റ് വഴി എത്തിക്കുന്നതിനും നടപടി സ്വീകരിയ്ക്കുന്ന കാര്യം പരിശോധിക്കുമോ?
565.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ശബരിമലയുടെ വികസനത്തിനായി നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികൾക്കു വേണ്ടി ചെലവഴിച്ച തുകയടക്കമുള്ള വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
566.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട തൃക്കാഞ്ഞിരപുരത്ത് ദേവസ്വം ബോര്‍ഡിന് കീഴില്‍ ആര്‍ട്ട്സ് & സയന്‍സ് കോളേജ് ആരംഭിക്കുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
ഈ അദ്ധ്യയന വര്‍ഷം തന്നെ പ്രസ്തുത കോളേജ് ആരംഭിക്കുന്നത് സംബന്ധിച്ച നടപടി സ്വീകരിക്കാനാകുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
567.
ശ്രീ. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാരിന്റെ കാലയളവിൽ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണം നടപ്പിലാക്കിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ പ്രസ്തുത ഉത്തരവ് സമയബന്ധിതമായി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണ് ;
( സി )
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ജീവനക്കാര്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷകളിന്മേൽ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്താമോ?
568.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ നിലവിലെ സേവന-വേതന വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ജീവനക്കാരുടെ ശമ്പള പരിഷ്കുരണം നടപ്പിലാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( സി )
മലബാര്‍ ദേവസ്വം ബോര്‍ഡില്‍ അവസാനമായി ശമ്പള പരിഷ്കരണം നടത്തിയത് എപ്പോഴാണെന്ന് അറിയിക്കാമോ?
569.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം ജീവനക്കാര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള പരിഷ്കരണ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ശമ്പള പരിഷ്കരണത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ചിട്ടുണ്ടോ; വെളിപ്പെടുത്തുമോ;
( സി )
ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ?
570.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം ബോര്‍ഡ് ഉദ്യോഗങ്ങളില്‍ നിലവില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് എത്ര ശതമാനം സംവരണമാണ് അനുവദിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ; ദേവസ്വം ബോര്‍ഡിനു കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ദേവസ്വം ബോര്‍ഡില്‍ ഹിന്ദു ജനസംഖ്യാനുപാതികമായി പട്ടികജാതിക്കാരുടെ സംവരണം 17 ശതമാനമായും പട്ടിക വര്‍ഗക്കാരുടെ സംവരണം 3 ശതമാനമായും വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ദേവസ്വം ബോര്‍ഡിനു കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആകെ ജീവനക്കാരുടെ എണ്ണവും പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗ ജീവനക്കാരുടെ എണ്ണവും തസ്തിക തിരിച്ച് അറിയിക്കുമോ?
571.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജക മണ്ഡ‍ലത്തില്‍ കിഴക്കഞ്ചേരി, വണ്ടാഴി, ആലത്തൂര്‍, എരിമയൂര്‍, മേലാര്‍കോട്, കുഴല്‍മന്ദം, തേങ്കുറുശ്ശി എന്നീ പഞ്ചായത്ത് പ്രദേശങ്ങളില്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
മണ്ഡലത്തിലെ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ 2016 മുതല്‍ 2020 വരെ നടത്തിയിട്ടുള്ള വികസന പ്രവൃത്തികള്‍ ഏതെല്ലാമെന്നും അതിന് ചെലവായ തുക എത്രയെന്നും വ്യക്തമാക്കാമോ?
572.
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വികസനവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൈതൃക ഉത്സവങ്ങളുടെ പട്ടികയില്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഏതൊക്കെ ക്ഷേത്രങ്ങളാണ് നിലവിലുള്ളതെന്ന് അറിയിക്കുമോ;
( ബി )
പൈതൃക ഉത്സവ പട്ടികയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
കൂടുതല്‍ ക്ഷേത്രങ്ങള്‍ പൈതൃക ഉത്സവ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.