STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >1st Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 1st SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

1019.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തുസംരക്ഷണവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സാമ്പത്തികപുരോഗതിയില്‍ തുറമുഖമേഖലയ്ക്കുള്ള അനിഷേധ്യ പ്രാധാന്യം സര്‍ക്കാര്‍ മനസ്സിലാക്കിയിട്ടുണ്ടോ;
( ബി )
അതിന്റെ അടിസ്ഥാനത്തില്‍ മുന്‍സര്‍ക്കാരിന്റെ കാലത്ത് ഈ മേഖലയുടെ വളര്‍ച്ചക്കായി ആവിഷ്കരിച്ച പദ്ധതികള്‍ എന്തൊക്കെയാണ്;
( സി )
അഴീക്കല്‍ തുറമുഖം വഴി കണ്ടയ്നറുകളില്‍ കൂടിയുള്ള ചരക്ക് നീക്കം ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം എത്ര കണ്ടയ്നർ ചരക്കാണ് പ്രസ്തുത തുറമുഖം കൈകാര്യം ചെയ്തത് എന്ന് അറിയിക്കാമോ;
( ഡി )
അഴീക്കല്‍ തുറമുഖം ഘട്ടംഘട്ടമായി വികസിപ്പിക്കുന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ വികസനപ്രവര്‍ത്തനങ്ങളാണ് ഉദ്ദേശിച്ചിരുന്നത്; വ്യക്തമാക്കാമോ?
1020.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തുസംരക്ഷണവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കരാറിലെ വ്യവസ്ഥകള്‍ പ്രകാരം പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ട കാലാവധി എന്നായിരുന്നു; അറിയിക്കുമോ;
( ബി )
കണ്‍സ്ട്രക്ഷന്‍ കരാര്‍ വ്യവസ്ഥപ്രകാരം നിശ്ചിത സമയത്ത് പദ്ധതി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കമ്പനിയില്‍ നിന്നും പിഴ ഈടാക്കുന്നതിന് വ്യവസ്ഥയുണ്ടോ; എങ്കില്‍ ഇതിനകം കമ്പനിയില്‍ നിന്നും പിഴ ഇനത്തില്‍ എന്ത് തുകയാണ് ഈടാക്കിയത്; പിഴ ഈടാക്കിയില്ലെങ്കില്‍ അതിന്റെ കാരണമെന്താണെന്ന് വ്യക്തമാക്കുമോ?
1021.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തുസംരക്ഷണവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ പദ്ധതി എന്നത്തേയ്ക്ക് പ്രവര്‍ത്തനസജ്ജമാകുമെന്ന് വ്യക്തമാക്കുമോ?
1022.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തുസംരക്ഷണവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലയളവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത വിഴിഞ്ഞം തുറമുഖ പദ്ധതി അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും കമ്മീഷന്‍ ചെയ്യുവാന്‍ സാധിച്ചിട്ടില്ലായെന്നത് ഗൗരവമായി വിലയിരുത്തുമോ;
( ബി )
പദ്ധതിയുടെ പുരോഗതി വിലയിരുത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിയുക്തരായിട്ടുള്ള സ്പെഷ്യല്‍ പ്രോജക്ട് ഡയറക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം നിലവിലെ സ്ഥിതിയില്‍ പദ്ധതി എന്നത്തേക്ക് പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് അറിയിക്കുമോ;
( സി )
പദ്ധതിയുടെ പ്രധാന ഭാഗമായ പുലിമുട്ടിന്റെ ആകെ നീളം എത്ര മീറ്ററാണെന്ന് അറിയിക്കുമോ ; അതില്‍ ഇതിനകം എത്ര മീറ്റര്‍ പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയെന്ന് അറിയിക്കുമോ;
( ഡി )
മേയ് മാസത്തില്‍ ഉണ്ടായ ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭാഗമായി ഉണ്ടായ കടല്‍ക്ഷോഭത്തില്‍ പുലിമുട്ടിന് നാശനഷ്ടം ഉണ്ടായിട്ടുണ്ടോ; വിശദമാക്കുമോ;
( ഇ )
നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഭാഗമായുള്ള ഡ്രെഡ്ജിംഗ് ആന്റ് റിക്ലമേഷന്‍ പ്രവൃത്തികള്‍ മന്ദഗതിയിലാണോ മുന്നോട്ട് പോകുന്നതെന്ന് അറിയിക്കുമോ; എങ്കില്‍ അതിനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കുമോ; നിലവില്‍ എത്ര ശതമാനം പ്രവര്‍ത്തികള്‍ പൂര്‍ത്തിയായെന്ന് അറിയിക്കുമോ?
1023.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തുസംരക്ഷണവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സര്‍ക്കാര്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദീകരിയ്ക്കാമോ;
( ബി )
പ്രസ്തുത തുറമുഖത്തിന്റെ വികസനത്തിനായി സര്‍ക്കാര്‍ ഭാവിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിയ്ക്കുന്ന പദ്ധതികള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ;
( സി )
നിലവില്‍ കൊല്ലം തുറുഖത്തുളള സൗകര്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത തുറമുഖത്തേയ്ക്ക് കൂടുതല്‍ കപ്പലുകളെ ആകര്‍ഷിയ്ക്കുന്നതിനായി സ്വീകരിക്കുവാന്‍ ഉദ്ദേശിയ്ക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?
1024.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തുസംരക്ഷണവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ വടകര നിയോജകമണ്ഡലത്തിലെ കുര്യാടിയില്‍ ഒരു ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കുന്ന കാര്യം പരിഗണനയിലുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
ഇതിനായുള്ള പ്രൊപ്പോസല്‍ വകുപ്പിന് ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( സി )
ആയതിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ എത്ര രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കാമോ?
1025.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തുസംരക്ഷണവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ തീരക്കടല്‍ വഴി യാത്രായാനങ്ങളുടെ സര്‍വ്വീസ് ആരംഭിക്കുമെന്ന മുന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് പ്രസ്തുത യാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നതെന്ന് വ്യക്തമാക്കുമോ?
തീരദേശ പരിപാലന രൂപരേഖയുടെ കരട്
1026.
ശ്രീ. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തുസംരക്ഷണവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ പരിപാലന രൂപരേഖയുടെ കരട് സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ പ്രസ്തുത കരട് രൂപരേഖയിലെ ശിപാര്‍ശകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
ഇത് സംബന്ധിച്ച് പൊതുജനാഭിപ്രായം തേടിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
1027.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തുസംരക്ഷണവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിക്കുന്നത്/വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രൊപ്പോസല്‍ പരിഗണനയില്‍ ഉണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഉണ്ടെങ്കില്‍ ആയതില്‍ ഉള്‍പ്പെട്ട തസ്തികകളുടെ വിവരങ്ങളും ബന്ധപ്പെട്ട ഫയലുകളുടെ നമ്പറും ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രൊപ്പോസലുകളുടെ നിലവിലെ പുരോഗതി എന്താണെന്ന് വ്യക്തമാക്കാമോ?
1028.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തുസംരക്ഷണവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ മണ്ഡലത്തിലെ നീണ്ടകരയില്‍ പ്രവര്‍ത്തിച്ചിരുന്ന മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിലവില്‍ ഏതെങ്കിലും കോഴ്സുകള്‍ നടക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഏതൊക്കെ കോഴ്സുകളാണ് നടത്തുന്നതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിന്റെ പുതിയ കെട്ടിടം പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കെട്ടിടം പൂര്‍ത്തീകരിയ്ക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിയ്ക്കുമോ?
1029.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തുസംരക്ഷണവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ നിയോജകമണ്ഡലത്തില്‍ തുറമുഖ വകുപ്പിന്റെ കീഴില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
തുറമുഖ വകുപ്പ് സര്‍ക്കാരിന്റെ അനുമതിക്കായി നല്‍കിയ മണ്ഡലത്തിലെ പദ്ധതികളുടെ വിശദവിവരം അറിയിക്കുമോ?
1030.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. എ. പ്രഭാകരൻ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തുസംരക്ഷണവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കേരള പ്രാചീന സ്മാരക പുരാവസ്തു സങ്കേത പുരാവശിഷ്ട നിയമപ്രകാരം കൂടുതല്‍ ചരിത്ര സ്മാരകങ്ങളെ കണ്ടെത്തുന്നതിനും അവയെ സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുന്നതിനുമായി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
പൈതൃക മ്യൂസിയങ്ങളുടെ സജ്ജീകരണം നിലവില്‍ ഏതെല്ലാം ജില്ലകളിലാണ് പുരോഗമിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
പുരാവസ്തുവകുപ്പിന്റെ കീഴില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഉദ്ഖനന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ?
1031.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തുസംരക്ഷണവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ തിരൂരങ്ങാടി ഹജൂര്‍ കച്ചേരി പൈതൃക മ്യൂസിയത്തിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ?
1032.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തുസംരക്ഷണവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ ചന്തപ്പുരയില്‍ 7.96 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച തെയ്യം മ്യൂസിയത്തിന്റെ പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
1033.
ഡോ.കെ.ടി.ജലീൽ
ശ്രീ ഒ . ആർ. കേളു
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തുസംരക്ഷണവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ചരിത്രപ്രാധാന്യമുള്ള പൈതൃക സ്മാരകങ്ങളെയും പുരാവസ്തുക്കളെയും സംരക്ഷിക്കുന്നതിന് ആവിഷ്കരിക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
ചരിത്രസ്മാരകങ്ങളെ സംരക്ഷിക്കുന്നതിനും അവയില്‍ കാലികമായ പരിശോധന നടത്തി ജീര്‍ണ്ണതയും കേടുപാടുകളും ബാധിച്ചവയെ പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനും അവലംബിക്കുന്ന ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
നാടിന്റെ ചരിത്രം, ചരിത്ര സൂക്ഷിപ്പുകള്‍ എന്നിവയുടെ പ്രാധാന്യം സംബന്ധിച്ച് യുവതലമുറയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
1034.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തുസംരക്ഷണവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.ഒ(ആര്‍.റ്റി) 101/2020/സി.എ.ഡി പ്രകാരം ആലുവ നിയോജകമണ്ഡലത്തിലെ കാഞ്ഞൂര്‍ പഞ്ചായത്തിലെ വലിയ തമ്പുരാന്‍ കോവിലകം സംരക്ഷിത സ്മാരകമാക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനം 2/02/2021 ല്‍ അഞ്ചാം നമ്പറായുള്ള സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിനുശേഷം അന്തിമ വിജ്ഞാപനത്തിനുള്ള എന്തെല്ലാം നടപടികളാണ് പുരാവസ്തു വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
അന്തിമ വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുമോ എന്ന് വ്യക്തമാക്കുമോ;
( സി )
അന്തിമ വിജ്ഞാപനത്തിനായി എന്തെങ്കിലും തടസ്സം നിലവിലുണ്ടോ എന്ന് വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.