UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >16th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 16th SESSION
 
02.02.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers


975.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മുതൽ നാളിതു വരെ കോന്നി നിയോജക മണ്ഡലത്തില്‍ വനം-വന്യജീവി വകുപ്പില്‍ നിന്നും വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച തുകയും അവയുടെ പുരോഗതിയും ലഭ്യമാക്കാമോ;
( ബി )
ടി പ്രവര്‍ത്തികളില്‍ പൂര്‍ത്തീകരിച്ചവയും പൂര്‍ത്തീകരിക്കാനുള്ളവയുടെയും വിശദവിവരം ലഭ്യമാക്കാമോ?
976.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കോങ്ങാട് മണ്ഡലത്തില്‍ വനം-വന്യജീവി വകുപ്പിന് കീഴില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ; ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി വിശദമാക്കാമോ?
977.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ബാലുശ്ശേരി നിയോജകമണ്ഡലത്തില്‍ വനം-വന്യജീവി വകുപ്പിന്റെ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടന്നിട്ടുള്ളത് ; ഓരോ പ്രവൃത്തിയുടെയും നിലവിലെ പുരോഗതി അറിയിക്കാമോ?
978.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഗോളതാപനത്തെ ചെറുക്കുന്നതിനായി വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എന്തെല്ലാം പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഇതിന്റെ ഭാഗമായി സാമൂഹ്യ വനവൽക്കരണ പരിപാടി സംഘടിപ്പിച്ചിരുന്നോയെന്നും തുടർന്നും എന്തെല്ലാം പരിപാടികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വിശദമാക്കുമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇത്തരത്തില്‍ നടത്തിയ വനവല്‍ക്കരണ പരിപാടിക്കായി ഓരോ വര്‍ഷവും എത്ര രൂപ വീതമാണ് ചെലവഴിച്ചതെന്ന് ജില്ല തിരിച്ച് വിശദമാക്കുമോ?
979.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആവാസവ്യവസ്ഥയുടെയും കാലാവസ്ഥയുടെയും കാവൽനിലയമായ വനമേഖലയെ വേനൽക്കാലത്ത് കാട്ടുതീയിൽ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദീകരിക്കുമോ;
( ബി )
വേനൽക്കാലത്ത് ആഹാരവും ജലവും തേടി വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടക്കുന്നത് ഒഴിവാക്കുന്നതിനുവേണ്ടി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദീകരിക്കുമോ;
( സി )
ഉൾവനങ്ങളിലെ ജലാശയങ്ങളിലും തോടുകളിലും വേനൽക്കാലത്തും ജലസമൃദ്ധി നിലനിർത്തുന്നതിന് വേണ്ടി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ഡി )
കാട്ടുതീ ഉത്ഭവിക്കാൻ സാധ്യതയുള്ള വനപ്രദേശങ്ങളിലെ ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പ്രദേശങ്ങളിൽ കാട്ടുതീ പ്രതിരോധിക്കുന്നതിനാവശ്യമായ ജലലഭ്യത ഉറപ്പാക്കുന്നതിനായി ഹൈഡ്രന്റ് പോയിന്റുകൾ സ്ഥാപിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കുമോ?
980.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന വിസ്തൃതി കുറഞ്ഞു വരുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് നിലവിലുളള വന വിസ്തൃതി എത്രയാണെന്നും ഇതില്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ടുണ്ടായ മാറ്റവും വിശദമാക്കാമോ?
981.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ വനാതിര്‍ത്തികളില്‍ ഫെന്‍സിംഗിനായി വിവിധ സ്കീമുകളിലായി എത്ര പദ്ധതികള്‍ അനുവദിച്ചുവെന്നും അവ ഏതൊക്കെയാണെന്നും ഫോറസ്റ്റ് റേഞ്ചടിസ്ഥാനത്തിൽ വിശദമാക്കാമോ?
982.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് അട്ടപ്പാടി ട്രൈബൽ താലൂക്കിൽ ആദിവാസികൾ അല്ലാത്ത എത്ര പേർ വനം വകുപ്പ് ഭൂമിയുടെ എൻ ഒ സി ക്കായി വനം വകുപ്പിന് അപേക്ഷ നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
വകുപ്പ് എൻ ഒ സി നൽകിയ വ്യക്തികളുടെ വില്ലേജും വിലാസവും രേഖപ്പെടുത്തിയ പട്ടിക ലഭ്യമാക്കാമോ?
983.
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ വനത്തിനുള്ളിൽ കഴിയുന്ന 36 ഉന്നതികളിൽപ്പെട്ട ആയിരത്തോളം പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് വനാവകാശ നിയമപ്രകാരം വീട് നിർമ്മിക്കുന്നതിനും കൃഷി ആവശ്യത്തിനുമായി വനഭൂമി നൽകാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( ബി )
മുണ്ടക്കടവ്, മാഞ്ചീരി ഉന്നതികളിലെ 61 കുടുംബങ്ങൾക്ക് വനഭൂമി നൽകുന്നതിന് ഡി.എൽ.സി. അംഗീകാരം നൽകിയിട്ടും വനം വകുപ്പ് അധികൃതർ കൈവശരേഖയിൽ ഒപ്പുവയ്ക്കാത്തതുമൂലം പുനരധിവാസം മുടങ്ങിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുവാൻ നടപടികൾ സ്വീകരിക്കുമോ;
( സി )
വനാവകാശ നിയമപ്രകാരം പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് 10 സെന്റിൽ താഴെ വനഭൂമി മാത്രമാണ് മിക്ക ഉന്നതികളിലും നൽകിയിട്ടുള്ളതെന്നകാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;അവർക്ക് കുറഞ്ഞത് ഒരു ഏക്കർ ഭൂമിയെങ്കിലും നൽകുന്നതിന് നടപടി സ്വീകരിക്കുമോ?
984.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തില്‍ 2016-17 മുതല്‍ 2025-26 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിൽ സാമൂഹ്യ വനവല്‍ക്കരണവുമായി ബന്ധപ്പെട്ട് വിനിയോഗിച്ച തുക എത്രയെന്ന് വിശദമാക്കാമോ?
985.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വനം വകുപ്പ് മുഖേന ചങ്ങനാശ്ശേരി മണ്ഡലത്തില്‍ നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി, അനുവദിച്ച തുക എന്നിവ വ്യക്തമാക്കുമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
986.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ പെരുമ്പാവൂർ മണ്ഡലത്തിൽ വനം വകുപ്പ് നടപ്പിലാക്കിയ പദ്ധതികൾ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ; ഓരോന്നിനും അനുവദിച്ച തുകയും പദ്ധതിയുടെ നിലവിലുള്ള സ്ഥിതിയും വിശദമാക്കാമോ?
987.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം വനം ഡിവിഷന്റെ അംഗീകരിച്ച വര്‍ക്കിംഗ് പ്ലാന്‍ പ്രകാരം വാമനപുരം മണ്ഡലത്തില്‍ ഉള്‍പ്പെടെുന്ന വനഭാഗങ്ങളില്‍ വര്‍ക്കിംഗ് പ്ലാന്‍ കാലയളവില്‍ 2025-26 വര്‍ഷം വരെ ആകെ എത്ര ഹെക്ടര്‍ വീതം അക്കേഷ്യ-ഓറിക്കുലിഫോമിസ്, അക്കേഷ്യ മാഞ്ചിയം തോട്ടങ്ങള്‍ ആണ് ഇക്കോ റെസ്റ്റോറേഷന്‍ (പരിസ്ഥിതി പുനഃസ്ഥാപനം) നടത്തേണ്ടിയിരുന്നത് എന്ന് വിശദമാക്കാമോ;
( ബി )
ഇക്കാര്യത്തില്‍ നാളിതുവരെ എത്ര ഹെക്ടറില്‍ ഇക്കോ റെസ്റ്റോറേഷന്‍ നടത്തിയിട്ടുണ്ട് എന്നത് മരങ്ങളുടെ വർഗ്ഗം തിരിച്ചു വിശദമാക്കാമോ;
( സി )
വര്‍ക്കിംഗ് പ്ലാന്‍ പ്രകാരമുള്ള ഏരിയായില്‍ ഇക്കോ റെസ്റ്റോറേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ലെങ്കില്‍ ആയതിന്റെ കാരണം അറിയിക്കാമോ;
( ഡി )
പൂര്‍ണമായും അക്കേഷ്യരഹിതമായ വനഭൂമിയായി മണ്ഡലത്തെ മാറ്റാന്‍ എന്ന് സാധിക്കുമെന്ന് വിശദമാക്കാമോ?
988.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ജൂണ്‍ മുതല്‍ നാളിതുവരെ ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ വനം- വന്യജീവി വകുപ്പിൽ ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെയും പദ്ധതികളുടെയും വിവരം ലഭ്യമാക്കാമാേ;
( ബി )
പ്രസ്തുത പദ്ധതികളുടെ പേര്, അനുവദിച്ച തുക, നിലവിലെ സ്ഥിതി എന്നിവ വർഷം തിരിച്ച് വിശദമാക്കാമാേ?
989.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനത്തെയും വന്യജീവികളെയും സംരക്ഷിക്കുന്നതിനൊപ്പം പൊതുജനങ്ങളുടെ ക്ഷേമവും സംരക്ഷണവും മുൻനിർത്തിയുള്ള ഏതെല്ലാം പദ്ധതികളാണ് കഴിഞ്ഞ അഞ്ച് വർഷക്കാലയളവിൽ വനംവകുപ്പ് നടപ്പിലാക്കിയതെന്ന് വിശദീകരിക്കാമോ;
( ബി )
വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും നാശമുണ്ടാക്കുന്നത് തടയുന്നതിനുവേണ്ടി ഏതെല്ലാം തരത്തിലുള്ള ആധുനിക പ്രതിരോധ സംവിധാനങ്ങളാണ് കഴിഞ്ഞ അഞ്ചു വർഷക്കാലത്തിനുള്ളിൽ നടപ്പിലാക്കിയതെന്ന് വിശദീകരിക്കാമോ;
( സി )
മധ്യവർത്തികളുടെ ഇടപെടൽ കൂടാതെ വനാശ്രിത വിഭാഗങ്ങളിൽ നിന്നും വനവിഭവങ്ങൾ ശേഖരിച്ച് വിപണനം നടത്തി ഗോത്ര സമൂഹങ്ങൾക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്നതിന് നിലവിലെ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ പദ്ധതികൾ എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ?
990.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മുതല്‍ നാളിതുവരെ പാറശ്ശാല നിയമസഭാ മണ്ഡലത്തില്‍ വനം-വന്യജീവി വകുപ്പ് വഴി ഭരണാനുമതി നല്‍കിയ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വര്‍ഷാടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ പേര്, അനുവദിച്ച തുക, പദ്ധതിയുടെ നിലവിലെ പുരോഗതി എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
991.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിൽ 2016–17 മുതൽ 2025–26 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ കാവും കുളവും പദ്ധതിയിൽ ആകെ എത്ര സ്ഥലങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി ധനസഹായം അനുവദിച്ചിട്ടുള്ള സ്ഥലങ്ങളുടെ പേരും ഓരോ സ്ഥലത്തിനും അനുവദിച്ച തുകയും എത്രയെന്ന് വ്യക്തമാക്കുമോ?
992.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് വടക്കാഞ്ചേരി മണ്ഡലത്തില്‍ വനം-വന്യജീവി വകുപ്പിന് കീഴില്‍ അനുവദിച്ച വിവിധ പ്രവൃത്തികളുടെയും പദ്ധതികളുടെയും വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഓരോ പ്രസ്തുത പ്രവൃത്തിക്കും അനുവദിച്ച തുക, അവയുടെ നിലവിലെ സ്ഥിതി എന്നിവ വ്യക്തമാക്കാമോ?
993.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അരുവിക്കര നിയോജക മണ്ഡലത്തില്‍ വനം-വന്യജീവി വകുപ്പ് മുഖേന അനുവദിച്ച മുഴുവന്‍ പദ്ധതികളും, അവയുടെ ഫണ്ട് വിവരം, നിലവിലെ സ്ഥിതി എന്നിവ തരം തിരിച്ച് അറിയിക്കുമോ?
994.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാറിന്റെ കാലത്ത് മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ വനം വന്യജീവി വകുപ്പ് നടപ്പാക്കിയതും തുടരുന്നതുമായ പദ്ധതികളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾക്ക് അനുവദിച്ച തുക, നിർവ്വഹണ ഏജൻസി, പദ്ധതിയുടെ നിലവിലെ നിർവ്വഹണ പുരോഗതി എന്നിവ സംബന്ധിച്ച വിവരം ലഭ്യമാക്കുമോ;
( സി )
വനം വകുപ്പിന്റെ നേതൃത്വത്തിൽ നബാർഡിന്റെ സഹായത്തോടെ കാസർകോട് ജില്ലയിൽ നടപ്പിലാക്കുന്ന പദ്ധതികളുടെയും പരിപാടികളുടെയും വിശദ വിവരങ്ങൾ ലഭ്യമാക്കുമോ; ഇതിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ?
995.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനാശ്രിത ആദിവാസി സമൂഹങ്ങളുടെ ഉപജീവനം മെച്ചപ്പെടുത്താൻ നിലവിൽ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളിൽ ഉൾപ്പെട്ട ആദിവാസി കുടുബങ്ങളുടെ എണ്ണം എത്രയാണെന്ന് വിശദമാക്കാമോ?
996.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയിലെ ക്ഷേത്രങ്ങളോട് അനുബന്ധിച്ചുള്ള കാവുകൾ സംരക്ഷിക്കാൻ കൂടുതൽ നടപടികൾ സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
നിലവിൽ ആലപ്പുഴ ജില്ലയിലെ കാവ് നവീകരണം എവിടെ ഒക്കെ ആണ് നടപ്പാക്കി വരുന്നത് എവിടെയൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
സാമൂഹിക വനവത്ക്കരണത്തിന്റെ ഭാഗമായി ആറ്റു തീരങ്ങളിൽ മണ്ണൊലിപ്പ് തടയുന്നതിന് പുതിയ പദ്ധതികൾ നടപ്പാക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
997.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ പ്രഖ്യാപിച്ച ആനക്കാംപൊയിൽ ഫോറസ്റ്റ് സ്റ്റേഷൻ വഴി വിഭാവനം ചെയ്യുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത സ്റ്റേഷന്‍ എപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ?
998.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദുമ നിയോജക മണ്ഡലത്തില്‍ വനമേഖലയില്‍ കൂടി കടന്നുപോകുന്ന റോഡുകൾ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡുകളുടെ പുനരുദ്ധാരണത്തിനായി നിലവിലുള്ള സര്‍ക്കാരിന്റെ കാലത്ത് ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ നല്‍കാമോ?
999.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വന്യജീവി വകുപ്പിന്റെ എക്കോ ടൂറിസം പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
എക്കോ ടൂറിസം പദ്ധതിയുടെ പ്രചാരണത്തിനു വേണ്ടി വനം-വന്യജീവി വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ എക്കോ ടൂറിസം പദ്ധതി പ്രയോജനപ്പെടുത്തിയവരുടെ എണ്ണം, ഈ പദ്ധതിയിലൂടെ സര്‍ക്കാരിന് ലഭിച്ച വരുമാനം എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1000.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഇക്കോ ടൂറിസം പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
കോഴിക്കോട് ജില്ലയില്‍ ഏതെല്ലാം മേഖലകളിലാണ് ഈ പദ്ധതി പുതിയതായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
1001.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒറ്റപ്പാലം മണ്ഡലത്തില്‍ വനം വന്യജിവി വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ; ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
ഇക്കോ ടൂറിസം പദ്ധതി പ്രകാരം ഒറ്റപ്പാലം മണ്ഡലത്തില്‍ എന്തൊക്കെ പദ്ധതികളാണ് നാളിതുവരെ നടപ്പിലാക്കിയത് എന്ന് വിശദമാക്കാമോ?
1002.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിന് കീഴിൽ വർഷങ്ങളായി താൽക്കാലിക (എൻ.എം.ആർ) അടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്ന പ്രൊട്ടക്ഷൻ വാച്ചർമാർ, ഡ്രൈവർമാർ, പ്ലാന്റേഷൻ വാച്ചർമാർ തുടങ്ങിയവര്‍ക്ക് സ്ഥിര നിയമനം നൽകുന്നതിനായി നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
പത്ത് മുതൽ ഇരുപത് വർഷം വരെ താൽക്കാലിക അടിസ്ഥാനത്തിൽ സേവനം തുടരുന്നവർക്ക് സ്ഥിര നിയമനം നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കുമോ?
1003.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം വന ഡിവിഷനിൽ പാലോട് റെയ്ഞ്ചിൽ 2019-20, 2020-21 സാമ്പത്തിക വർഷങ്ങളിലെ ജണ്ട നിർമ്മാണ അഴിമതിയുമായി ബന്ധപ്പെട്ട് 15.03.2025-ൽ കോട്ടയം വന വിജിലൻസ് വിഭാഗം കൺസർവേറ്റർ സമർപ്പിച്ച റിപ്പോർട്ട്‌ പ്രകാരം എത്ര രൂപയുടെ നഷ്ടമാണ് തിട്ടപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റിപ്പോർട്ടിൽ നിർമ്മാണം നടത്താത്ത 218 ജണ്ടകളുടെ നിർമ്മാണ ചെലവിന് തുക അനുവദിച്ചതിന്റെ വിവരങ്ങളും അപ്രകാരമുണ്ടായ വനഭൂമി നഷ്ടവും ഒഴിവാക്കിയിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ജണ്ട നിർമ്മാണ അഴിമതിയുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ ഉദ്യോഗസ്ഥർക്ക് പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതിന് എൻ. ഒ. സി നൽകിയ ഉദ്യോഗസ്ഥർ ആരൊക്കെയെന്ന് വെളിപ്പെടുത്താമോ?
1004.
ഡോ. എം. കെ. മുനീർ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അനിധിവേശ സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും കടന്നുകയറ്റം സ്വാഭാവിക വനങ്ങളെ ദോഷകരമായി ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇത്തരം സസ്യങ്ങളെയും വൃക്ഷങ്ങളെയും ഒഴിവാക്കി ​സ്വാഭാവിക വനം വികസിപ്പിക്കുവാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
സ്വാഭാവിക വനശോഷണത്തിന്റെ ഫലമായിട്ടാണോ വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നതെന്ന് പരിശോധിക്കുമോ; വിശദമാക്കാമോ?
1005.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറിയുടെയും വനം വകുപ്പ് മേധാവിയുടെയും നേതൃത്വത്തിൽ 2025 ഫെബ്രുവരിയിൽ ചേർന്ന യോഗത്തിൽ പത്ത്‌ ദൗത്യങ്ങൾ രൂപീകരിക്കുന്നതിന് തീരുമാനിക്കുകയുണ്ടായോ;
( ബി )
പ്രസ്തുത യോഗത്തിൽ സംസ്ഥാനത്ത് നടപ്പാക്കുന്നതിനായി തീരുമാനിച്ചിട്ടുള്ള ദൗത്യങ്ങൾ ഏതെല്ലാമാണ്; വിശദാംശങ്ങൾ അറിയിക്കുമോ;
( സി )
ദൗത്യത്തിന്റെ ഭാഗമായി ആനത്താരകളും വന്യമൃഗങ്ങളുടെ പതിവ് സഞ്ചാര പാതകളും തുടർച്ചയായി നിരീക്ഷിക്കാൻ കഴിയുന്ന തത്സമയ നിരീക്ഷണ സംവിധാനം ഒരുക്കുന്നതിന് തീരുമാനിക്കുകയുണ്ടായോ; എങ്കിൽ ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ഡി )
ദൗത്യത്തിന്റെ ഭാഗമായി മിഷൻ ഫുഡ് ഫോഡർ ആൻഡ് വാട്ടർ പദ്ധതി ആവിഷ്കരിക്കുന്നതിന് തീരുമാനിക്കുകയുണ്ടായോ; പദ്ധതി നിലവിൽ ഏത് ഘട്ടത്തിലാണ്; പ്രസ്തുത മിഷൻ പ്രകാരമുള്ള മറ്റു പദ്ധതികൾ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;
( ഇ )
പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ഇതിനോടകം പൂർത്തിയാക്കിയിട്ടുള്ളത്; ഈ പദ്ധതികൾക്കായി ആകെ എത്ര തുകയാണ് ബഡ്ജറ്റിൽ നീക്കി വെച്ചിട്ടുള്ളത്, നീക്കി വെച്ച തുകയിൽ നിന്നും ഇതിനോടകം ചെലവാക്കിയിട്ടുള്ള തുക എത്രയാണ്; ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
1006.
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനത്തിനുള്ളിൽ താമസിക്കുന്ന പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് വനാവകാശ നിയമപ്രകാരം ലഭിക്കുന്ന ഭൂമിയിൽ ഔഷധസസ്യങ്ങൾ ഉൾപ്പെടെയുള്ളവ കൃഷി ചെയ്യുന്നതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിന് വനം വകുപ്പ് നടപടി സ്വീകരിക്കുമോ;
( ബി )
ആദിവാസി വിഭാഗങ്ങൾ ശേഖരിക്കുന്ന വനവിഭവങ്ങളുടെ വിപണനത്തിൽ ഇടത്തട്ടുകാരുടെ ചൂഷണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിനായി നേരിട്ടുള്ള വിപണന സൗകര്യം ഒരുക്കി നൽകുമോ?
1007.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം വന ഡിവിഷനിലെ പാലോട് റെയിഞ്ചിൽ 2019–20, 2020–21 സാമ്പത്തിക വർഷങ്ങളിൽ നടന്ന ജണ്ട നിർമ്മാണ അഴിമതിയുമായി ബന്ധപ്പെട്ട് നിലവിൽ എത്ര അന്വേഷണ റിപ്പോർട്ടുകൾ ഉണ്ട്; ഓരോ റിപ്പോർട്ടിലും തിട്ടപ്പെടുത്തിയിരിക്കുന്ന സർക്കാർ നഷ്ടം എത്ര കോടി രൂപ വീതമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അന്വേഷണങ്ങളുടെ ഭാഗമായി ജണ്ട നിർമ്മാണത്തിലെ ക്രമക്കേടുകൾ മൂലം നഷ്ടപ്പെട്ട വനഭൂമിയുടെ വിവരം ശേഖരിച്ചിട്ടുണ്ടോ; എങ്കിൽ വിസ്തീർണം എത്ര ഹെക്ടറാണെന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കിൽ പ്രസ്തുത വിവരങ്ങൾ അന്വേഷിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്താമോ;
( സി )
2005 ലെ വിവരാവകാശ നിയമ പ്രകാരം ജണ്ട നിർമ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെട്ടിട്ടും കോട്ടയം വനം വിജിലൻസ് വിഭാഗം കൺസർവേറ്ററുടെ ഓഫീസിൽ നിന്നും നൽകാതിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇത്തരത്തിലുള്ള എത്ര ഒന്നാം അപ്പീൽ കേസുകളിലാണ് കോട്ടയം വന വിജിലൻസ് വിഭാഗം കൺസർവേറ്ററെ വിവരാവകാശ കമ്മീഷണർ സമൺ ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
1008.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജകമണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളിലാണ് ഫോറസ്ട്രി ക്ലബ്ബുകള്‍ രൂപീകരിച്ചിട്ടുളളതെന്ന് അറിയിക്കുമോ;
( ബി )
ഇവയുടെ നാളിതുവരെയുളള പ്രവര്‍ത്തനം സംബന്ധിച്ച വിശദാംശം അറിയിക്കുമോ?
1009.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂർ നിയോജക മണ്ഡലത്തിലെ കോളയാട് പഞ്ചായത്ത് പരിധിയിൽ വരുന്ന കെ. എസ്. ഇ. ബി. യുടെ വൈദ്യുതി ലൈനുകൾക്ക് ഭീഷണിയായ മരങ്ങൾ മുറിച്ചു മാറ്റുന്നതിന് ഫോറസ്റ്റ്, കെ. എസ്. ഇ. ബി. ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തിയിട്ടുണ്ടോ; എന്തെല്ലാം നടപടികളാണ് ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ?
1010.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യജീവി ബോർഡിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിലയിരുത്തൽ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
നിലവിലുള്ള ബോർഡിന്റെ കാലാവധി എന്നാണ് അവസാനിക്കുന്നത് എന്ന് വിശദമാക്കാമോ;
( സി )
ചട്ടപ്രകാരം വർഷത്തിൽ എത്ര യോഗമാണ് വന്യജീവി ബോർഡ് ചേരേണ്ടത് എന്ന് അറിയിക്കാമോ; ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം എത്ര തവണ യോഗം ചേർന്നിട്ടുണ്ട്;
( ഡി )
പുതിയ ബോർഡ് നിലവിൽ വരാത്തതിനാൽ ഭരണപരമായി പ്രതിസന്ധി നേരിടുന്നുണ്ടോ; വിശദമാക്കാമോ;
( ഇ )
പുതിയ ബോർഡിന്റെ രൂപീകരണം ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
1011.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
അതിര്‍ത്തി പുനര്‍നിര്‍ണ്ണയം അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടികള്‍ ഉറപ്പുവരുത്തുമോ; വ്യക്തമാക്കാമോ?
1012.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വണ്ടൂര്‍ മണ്ഡ‍ലത്തിലെ വിവിധ പ്രദേശങ്ങളില്‍ കടുവ, പുലി, ആന, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
മണ്ഡലത്തില്‍ വന്യമൃഗ ശല്യം തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളി‍ല്‍ വന്യമൃഗ ആക്രമണത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ നല്‍കി വരുന്ന ധനസഹായം പൂര്‍ണ്ണമായും നല്‍കിയിട്ടുണ്ടോ; ആര്‍ക്കൊക്കെ എത്ര തുക വീതം നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ഡി )
ധനസഹായം നല്‍കാന്‍ ശേഷിക്കുന്നവര്‍‌ക്ക് എന്നത്തേയ്ക്ക് തുക നല്‍കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1013.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ വന്യമൃഗശല്യം പ്രതിരോധിക്കുന്നതിനായി നിര്‍മ്മിക്കുന്ന തൂക്കുവേലിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതി എന്താണെന്നും ഇതുവരെ എത്ര കിലോമീറ്റര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
നിര്‍മ്മാണം പൂര്‍ത്തീകരിച്ച പ്രദേശങ്ങളില്‍ പല ഇടങ്ങളിലും കാട്ടാന തൂക്കുവേലി തകര്‍ത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
തൂക്കുവേലി കടന്നു പോകുന്ന പ്രദേശങ്ങളില്‍ സമീപത്ത് നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഫെന്‍സിങ്ങിന്റെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1014.
ശ്രീ. പി. കെ. ബഷീർ
ഡോ. എം. കെ. മുനീർ
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരണപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
പാമ്പു കടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്ക് നിലവിൽ സാമ്പത്തിക സഹായം നൽകി വരുന്നുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( സി )
നിലവിൽ നൽകി വരുന്ന സാമ്പത്തിക സഹായം അപര്യാപ്തമാണെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ സഹായം വർധിപ്പിക്കുന്നതിനായി നടപടി സ്വീകരിക്കുമോ;
( ഡി )
അടിക്കാട് വെട്ടുന്ന തൊഴിലുറപ്പ് തൊഴിലാളികൾ പാമ്പുകടിയിൽ നിന്നും രക്ഷപ്പെടുന്നതിനായി ബൂട്ടും കൈയുറയും നിർബന്ധമായി ധരിക്കണമെന്ന നിർദ്ദേശം സമർപ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ ?
1015.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിമ്മിനി ഇക്കോടൂറിസം പദ്ധതി നടപ്പാക്കുന്നതിനായി വനം വകുപ്പ് മുഖേന സമര്‍പ്പിച്ച പ്രോജക്ടിന് വിവിധ ഫണ്ടുകളായി 3 കോടി രൂപ ലഭ്യമാക്കിയെങ്കിലും അതിന്റെ നിര്‍മ്മാണ-നിര്‍വഹണത്തിന് വലിയ കാലതാമസം ഉണ്ടായിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വനത്തേയും വന്യജീവികളേയും സംരക്ഷിച്ചുകൊണ്ട് വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ചിമ്മിനി മേഖലയില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ ഇക്കോടൂറിസം പദ്ധതി കാലതാമസമില്ലാതെ നടപ്പാക്കുന്നതിന് ആവശ്യമായ അനുമതിയും തുടര്‍നടപടികളും സ്വീകരിക്കുമോ;
( സി )
ഇതിനായുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്നുള്ളതിന്റെ വിശദാംശം ലഭ്യമാക്കാമോ?
1016.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം, തൃശ്ശൂർ ജില്ലകളിലെ മലയാറ്റൂർ, ചാലക്കുടി, വാഴച്ചാൽ വന ഡിവിഷനുകളിൽ മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി നബാർഡ് സഹായത്തോടെ സൗരോർജ്ജ തൂക്കുവേലി സ്ഥാപിക്കുന്ന പ്രവൃത്തിയുടെ പുരോഗതി വെളിപ്പെടുത്തുമോ;
( ബി )
ഓരോ ഡിവിഷന്റെ കീഴിലും എത്ര ദൂരമാണ് സൗരോർജ്ജ തൂക്കുവേലി സ്ഥാപിക്കുന്നതെന്നും നിലവിൽ ഓരോ ഡിവിഷനുകളിലും എത്ര ദൂരം സ്ഥാപിച്ചിട്ടുണ്ടെന്നും അറിയിക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി എപ്പോൾ പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് അറിയിക്കുമോ?
1017.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ നിയോജക മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി നടപ്പിലാക്കിയ, വന്യജീവി-മനുഷ്യ സംഘർഷം ലഘൂകരിക്കുന്നതിനുള്ള വനാവരണം പദ്ധതിയുടെ നിശ്ചിത ലക്ഷ്യങ്ങളും ഇതുവരെ കൈവരിച്ച പുരോഗതിയും അറിയിക്കാമോ;
( ബി )
പദ്ധതി നടപ്പിലാക്കുന്നതിനായി വിവിധ വകുപ്പുകളിൽ നിന്ന് അനുവദിച്ച തുകയും ഇതുവരെ ചെലവഴിച്ച തുകയും എത്രയാണെന്ന് അറിയിക്കാമോ; ഏതെല്ലാം മേഖലകളിൽ എത്ര ദൂരം പദ്ധതി പൂർത്തീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
പദ്ധതി നടപ്പിലാക്കുന്നതിനായി നിലവിൽ നേരിടുന്ന പ്രധാന തടസ്സങ്ങളും അവ പരിഹരിക്കാൻ സ്വീകരിച്ച നടപടികളും വ്യക്തമാക്കാമോ;
( ഡി )
വരാനിരിക്കുന്ന വർഷങ്ങളിൽ മണ്ഡലത്തിൽ കൂടുതൽ മേഖലകളില്‍ വനാവരണം പദ്ധതി വ്യാപിപ്പിയ്ക്കുന്നതിനായി ആവിഷ്‌കരിച്ചിരിക്കുന്ന പുതിയ പദ്ധതികള്‍ വിശദമാക്കാമോ?
1018.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാർക്കാട് മണ്ഡലത്തിൽ വന്യമൃഗങ്ങൾ പ്രത്യേകിച്ച് കാട്ടാനകൾ മൂലമുള്ള ശല്യം ഒഴിവാക്കുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വന്യമൃഗ ശല്യമുള്ള പ്രദേശങ്ങളിൽ വനം വകുപ്പ് സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി വേലികൾ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാൽ വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്നത് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ വൈദ്യുതി വേലികളുടെ അറ്റകുറ്റപ്പണി നടത്തിയും ആവശ്യമായ സ്ഥലങ്ങളിൽ പുതിയത് സ്ഥാപിച്ചും വന്യമൃഗശല്യം ഒഴിവാക്കുവാൻ അടിയന്തര നടപടി സ്വീകരിക്കുമോ?
1019.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതൽ ദേവികുളം നിയോജക മണ്ഡലത്തിൽ വന്യജീവി ആക്രമണം മൂലം പരിക്കേറ്റവർക്ക് ധനസഹായം ലഭിക്കുന്നതിനായി എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് ഫോറസ്റ്റ് ഡിവിഷൻ തിരിച്ച് വിശദമാക്കാമോ; ഇതിൽ എത്ര അപേക്ഷകളിൽ നടപടി പൂർത്തീകരിച്ചുവെന്നും, എത്ര പേർക്ക് ധനസഹായം വിതരണം ചെയ്തുവെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ വന്യജീവി ആക്രമണം മൂലം വളർത്തുമൃഗങ്ങൾക്ക് ജീവഹാനി സംഭവിച്ച ഇനത്തിൽ ധനസഹായത്തിനായി എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് ഫോറസ്റ്റ് ഡിവിഷൻ തിരിച്ച് വിശദമാക്കാമോ; ഇതിൽ എത്ര അപേക്ഷകളിൽ നടപടി പൂർത്തീകരിച്ച് തുക വിതരണം ചെയ്തുവെന്ന് വിശദമാക്കാമോ?
1020.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ മഞ്ചേരി നിയോജക മണ്ഡലത്തിൽ പ്രത്യേകിച്ച് ഇടപ്പറ്റ പഞ്ചായത്തിൽ വന്യമൃഗശല്യം നേരിടുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
പൊതുജനങ്ങൾക്കും കൃഷിക്കും നാശനഷ്ടം വരാത്ത രീതിയിൽ വന്യമൃഗശല്യം പരിഹരിക്കുന്നതിന് എന്തൊക്കെ പദ്ധതികൾ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വന്യമൃഗ ഉപദ്രവങ്ങളിൽ നിന്നും പൊതുജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പുമായി യോജിച്ച് വനം വകുപ്പ് നടപ്പിലാക്കിയിട്ടുള്ള പദ്ധതികളെന്തൊക്കെയെന്ന് വിശദമാക്കാമോ?
1021.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
വന്യജീവി ആക്രമണം തടയുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
വന്യജീവി ആക്രമണം തടയുന്നതിനായി സ്ഥാപിച്ച സൗരോര്‍ജ്ജ വേലികളുടെയും ക്രാഷ് ഗാര്‍ഡ് റോപ്പ് ഫെന്‍സിംഗിന്റെയും നിലവിലെ അവസ്ഥ പരിശോധിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ഡി )
വന്യജീവി ആക്രമണങ്ങളില്‍ മരണപ്പെട്ടവരുടെയും പരിക്കേല്‍ക്കുന്നവരുടെയും കുടുംബങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാര തുക എത്രയാണെന്ന് വിശദമാക്കുമോ; ഇത് വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ഇ )
ജനവാസ മേഖലകളില്‍ ഇറങ്ങുന്ന വന്യജീവികളെ നിരീക്ഷിക്കാന്‍ ഡ്രോണ്‍/എ.ഐ. സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കുമോ?
1022.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്‌ഥാനത്ത് 2016 മുതൽ നാളിതുവരെ വന്യജീവികളുടെ ആക്രമണം മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ വിവരവും അവരുടെ ആശ്രിതർക്ക് നൽകിയ നഷ്ടപരിഹാരത്തിന്റെ വിവരവും ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ വന്യജീവികളുടെ ആക്രമണം മൂലം പരിക്കേറ്റവരുടെ വിവരവും അവർക്ക് നൽകിയ നഷ്ടപരിഹാരത്തിന്റെ വിവരവും ലഭ്യമാക്കാമോ;
( സി )
വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കോ പരിക്കേറ്റവർക്കോ ആർക്കെങ്കിലും സർക്കാർ നഷ്ടപരിഹാരം ഇതുവരെ നൽകിയിട്ടില്ലെങ്കിൽ അതിന് കാരണമെന്താണ് എന്ന് വിശദമാക്കാമോ;
( ഡി )
മനുഷ്യരുടെ ജീവനും സ്വത്തിനും വന്യജീവികൾ ഉയർത്തുന്ന ഭീഷണി ദിവസം കഴിയുംതോറും വർദ്ധനയുണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിന്റെ കാരണമെന്താണെന്നും; പ്രസ്തുത പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുന്നതിന് സ്വീകരിക്കുന്ന നടപടികൾ വിശദമാക്കാമോ?
1023.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനാതിര്‍ത്തികളിലെ താമസക്കാര്‍ നേരിടേണ്ടിവരുന്ന വന്യജീവി ആക്രമണവും കൃഷി നശിപ്പിക്കലും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇതില്‍നിന്നും ജനത്തെ രക്ഷിക്കാനും ഒപ്പം വന്യജീവികളെ സംരക്ഷിക്കാനുമുള്ള മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കല്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ ഓരോ വര്‍ഷവും എത്ര ആക്രമണങ്ങള്‍ രജിസ്റ്റര്‍ ചെയ്തു; എത്രപേര്‍ ആക്രമണത്തിനിരയായി; എത്ര ജീവഹാനി സംഭവിച്ചു; ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങള്‍ക്ക് എന്തൊക്കെ സഹായങ്ങള്‍ നല്‍കി; വിശദാംശം ലഭ്യമാക്കുമോ?
1024.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര നിയോജകമണ്ഡലത്തിലെ പാലമേല്‍, താമരക്കുളം, നൂറനാട് എന്നീ പഞ്ചായത്തുകളില്‍ കാട്ടുപന്നി ശല്യം രൂക്ഷമായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ പ്രതിസന്ധിയില്‍ നിന്നും കര്‍ഷകരെ രക്ഷിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
1025.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചേലക്കര മണ്ഡലത്തിലെ വനാതിര്‍ത്തി പ്രദേശങ്ങളില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘകരിക്കുന്നതിന്റെ ഭാഗമായി 11.07.2025-ൽ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ചേലക്കര പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസില്‍ വനം വകുപ്പുദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരെ പങ്കെടുപ്പിച്ച് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ എന്തൊക്കെയായിരുന്നു; യോഗത്തിന്റെ മിനിട്സ് ലഭ്യമാക്കാമോ;
( ബി )
യോഗ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് മച്ചാട് റേഞ്ച് ഓഫീസർ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; പി.ആർ.ടി. (പ്രൈമറി റെസ്‌പോൺസ് ടീം) അംഗങ്ങള്‍ക്ക് ട്രെയിനിംഗ്, ടോര്‍ച്ച് തുടങ്ങിയവ ലഭ്യമാക്കിയോ;
( സി )
പ്രസ്തുത യോഗത്തിന് ശേഷം ചേലക്കര മണ്ഡലത്തിലെ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങിയതുമായി ബന്ധപ്പെട്ട് എത്ര സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്;
( ഡി )
എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ജനങ്ങളുടെ സഹായത്തോടെ വനാതിര്‍ത്തിയില്‍ ഫാം ഗാര്‍ഡ് (എലിഫെന്റ് അലാറം) സ്ഥാപിച്ചതിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്താണെന്ന് വിശദമാക്കാമോ?
1026.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016–17 സാമ്പത്തിക വർഷം മുതൽ നാളിതുവരെ വന്യജീവി ആക്രമണങ്ങൾ തടയുന്നതിനായി ഓരോ ബജറ്റിലും വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും ഇനംതിരിച്ച് വിശദമാക്കുമോ;
( ബി )
പ്രസ്തുത കാലയളവിൽ സംസ്ഥാനത്ത് എത്ര വന്യജീവി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്; ആയതിൽ എത്രപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും എത്രപേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ;
( സി )
മേൽപ്പറഞ്ഞ സംഭവങ്ങളിൽ എത്രപേർക്ക് നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ടെന്നും എത്രപേർക്ക് അനുവദിക്കാനുണ്ടെന്നും വ്യക്തമാക്കാമോ?
1027.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ
ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാട്ടുപന്നികളുടെയും നാടൻ കുരങ്ങുകളുടെയും ശല്യം നിയന്ത്രിക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ നിലവിൽ എന്തൊക്കെ വ്യവസ്ഥകളാണ് ഉള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
കാട്ടുപന്നികളെ വെർമിൻ ആയി പ്രഖ്യാപിക്കാൻ നടപടികൾ സ്വീകരിക്കുമോ?
1028.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ വന്യജീവി ആക്രമണത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾക്ക് നൽകേണ്ട നഷ്ടപരിഹാരം വിതരണം ചെയ്തിട്ടുണ്ടോ; എങ്കിൽ എന്ന് വരെയുള്ളവ വിതരണം ചെയ്തിട്ടുണ്ട്; എത്ര തുക കുടിശ്ശികയുണ്ട്; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കുടിശ്ശിക എത്രയും വേഗത്തിൽ വിതരണം ചെയ്യുന്നതിനായി നടപടികൾ സ്വീകരിക്കുമോ?
1029.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര വന്യജീവി ആക്രമണങ്ങളാണ് അങ്കമാലി മണ്ഡലത്തില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് വ്യക്തമാക്കാമോ;
( ബി )
അങ്കമാലി മണ്ഡലത്തില്‍ വനത്തോട് ചേര്‍ന്ന് കിടക്കുന്ന അയ്യമ്പുഴ, മലയാറ്റൂര്‍-നീലീശ്വരം, മൂക്കന്നൂര്‍, കറുകുറ്റി പഞ്ചായത്തുകളില്‍ അടിക്കടി ഉണ്ടാകുന്ന വന്യജീവി ആക്രമണവും, ക്യഷി നാശവും തടയുന്നതിന് സ്വീകരിച്ചിരിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
മഴ ലഭ്യത കുറവ് മൂലം മൃഗങ്ങള്‍ക്ക് കാട്ടില്‍ വെള്ളം കിട്ടാതെ വരികയും ചൂട് വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങതുമൂലമുളള മനുഷ്യ-വന്യമ്യഗ സംഘര്‍ഷം ഇല്ലാതാക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ഡി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അങ്കമാലി മണ്ഡലത്തില്‍ വനം വകുപ്പ് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ പേരും അനുവദിച്ച തുകയും നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
1030.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് എന്തെല്ലാം പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
മനുഷ്യ-വന്യജീവി സംഘര്‍ഷത്തിലൂടെ വനത്തിന് അകത്തും പുറത്തും വന്യമൃഗങ്ങള്‍ക്കു ജീവൻ നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് ഒഴിവാക്കുവാന്‍ വകുപ്പ് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
വന്യജീവി സംഘര്‍ഷനിവാരണത്തിനായി പുതുതായി എത്ര റാപ്പിഡ് റെസ്പോൺസ് ടീമുകളെ സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുണ്ട്; വിശദമാക്കാമോ?
1031.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ ചേലക്കര മണ്ഡലത്തിലെ വനാതിര്‍ത്തിയോട് ചേർന്ന ജനവാസമേഖലയില്‍ കാട്ടാന ഇറങ്ങിയതുമായി ബന്ധപ്പെട്ട് എത്ര സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്;
( ബി )
പ്രസ്തുത സംഭവങ്ങളിൽ എത്ര കര്‍ഷകരുടെ വിളകളാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളതെന്നും എത്ര രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
( സി )
കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് വനം വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.