UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >16th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 16th SESSION
 
02.02.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers


1032.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പിലെ വിവിധ പദ്ധതികളിൽ മെക്കാനിക്കൽ, സിവില്‍ പ്രവൃത്തികളുടെ ടെണ്ടർ നടപടികൾ ഒറ്റ ടെണ്ടറായി പ്രസിദ്ധീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ബി )
കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന കാസർഗോഡ് ഇറിഗേഷൻ ക്വാളിറ്റി കൺട്രോൾ സെക്ഷൻ ഓഫീസിന്റെ പ്രവർത്തനം കാസർഗോഡ് ജില്ലയിലേക്ക് മാറ്റുന്നതിനുള്ള നടപടികളുടെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ?
കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ ഇറിഗേഷന്‍ വകുപ്പ് പ്രവൃത്തികള്‍
1033.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ ഇറിഗേഷന്‍ വകുപ്പ് മുഖേന അനുവദിച്ച പദ്ധതികളുടെ പട്ടിക ലഭ്യമാക്കാമോ; അവയുടെ നിലവിലെ പുരോഗതി വിശദമാക്കാമോ?
ചങ്ങനാശ്ശേരി മണ്ഡലത്തിലെ ജലവിഭവ വകുപ്പിന്റെ പ്രവൃത്തികള്‍
1034.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കേരള വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍, ഭൂജല വകുപ്പുകള്‍ മുഖാന്തരം ചങ്ങനാശ്ശേരി മണ്ഡലത്തില്‍ നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി, അനുവദിച്ച തുക എന്നിവ വ്യക്തമാക്കാമോ; ഉത്തരവുകളുടെ പകർപ്പ് ലഭ്യമാക്കാമോ?
1035.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവവകുപ്പു മുഖേന കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തില്‍ 2021-22 മുതല്‍ നാളിതുവരെ എന്തെല്ലാം വികസനപ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോന്നിനും ചെലവഴിച്ച തുകകള്‍ പ്രത്യേകം വിശദമാക്കാമോ;
( സി )
ഓരോ പ്രവൃത്തികളുടെയും നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
കൃഷിക്കും ജലസേചനത്തിനും ആവശ്യമായ വെളളം
1036.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഈ വര്‍ഷം മഴ കുറവായതിനാല്‍ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടാൻ സാധ്യതയുള്ളതിനാല്‍ കൃഷിക്കും ജലസേചനത്തിനും ആവശ്യമായ വെളളം ലഭ്യമാക്കാന്‍ ജലവിഭവവകുപ്പ് എന്തെല്ലാം മുന്‍കരുതലുകളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ജി.&പി1/203/2025/ഡബ്ല്യു.ആര്‍.ഡി. പാര്‍ട്ട് I & പാര്‍ട്ട് II പ്രകാരം 2025-26 വര്‍ഷം ജലവിഭവ വകുപ്പ് ഫണ്ട് ആവശ്യപ്പെട്ട് നല്‍കിയ പ്രൊപ്പോസലിന്റെ നിലവിലെ അവസ്ഥ വിശദമാക്കാമോ?
1037.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് വടക്കാഞ്ചേരി മണ്ഡലത്തില്‍ ജലവിഭവ വകുപ്പ്, ഭൂജല വകുപ്പ്, കേരള വാട്ടര്‍ അതോറിറ്റി, മേജര്‍ ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍, അഡീഷണല്‍ ഇറിഗേഷന്‍ വകുപ്പുകള്‍ മുഖേന ഭരണാനുമതി ലഭിച്ചതും നടപ്പിലാക്കിയതുമായ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയെന്ന് പദ്ധതി തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതിയും പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍ ഉണ്ടെങ്കില്‍ അവ എന്നേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും വിശദമാക്കാമോ?
1038.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിർമ്മാണം പൂർത്തിയാക്കി വിനോദ സഞ്ചാര വകുപ്പിന് കൈമാറുന്നതിലേക്കായി നിലവിൽ ജലവിഭവ വകുപ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന പുനലൂര്‍ പബ്ലിക് പാര്‍ക്ക്-ന്റെ പ്രവൃത്തി പൂര്‍ത്തിയാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;
( ബി )
ഡവലപ്മെന്റ് ഓഫ് ഫെസിലിറ്റീസ് പുനലൂര്‍ എന്ന പദ്ധതിയുടെ തുടര്‍ നടത്തിപ്പിനായി ആയത് കൊല്ലം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കൈമാറിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
1039.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ജൂണ്‍ മുതല്‍ നാളിതുവരെ ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ മൈനര്‍, മേജര്‍ ഇറിഗേഷന്‍ വകുപ്പുകളില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെയും പദ്ധതികളുടെയും വിവരങ്ങള്‍ ലഭ്യമാക്കാമാേ;
( ബി )
പദ്ധതികളുടെ പേര്, അനുവദിച്ച തുക, നിലവിലെ സ്ഥിതി എന്നിവ വർഷം തിരിച്ച് വിശദമാക്കാമാേ?
1040.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി മണ്ഡലത്തിലെ നന്നമ്പ്ര പഞ്ചായത്തിൽ ഉൾപ്പെടുന്ന മോര്യകാപ്പ് നവീകരണ പദ്ധതിയുടെ നിലവിലെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് എന്തെങ്കിലും അനുമതികൾ നാളിതുവരെ ലഭ്യമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട ഫയൽ നിലവിൽ ഏത് ഓഫീസിലാണുള്ളത്; ഫയൽ നമ്പർ സഹിതം വ്യക്തമാക്കാമോ;
( ഡി )
പദ്ധതിയുടെ പ്രവൃത്തി ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് ഇനി പൂർത്തീകരിക്കാൻ ഉള്ളത് എന്ന് ഇനം തിരിച്ചു വിശദമാക്കാമോ;
( ഇ )
പദ്ധതിയുടെ പൂർണ്ണമായ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ എസ്റ്റിമേറ്റ് തുക സഹിതം വിശദമാക്കാമോ?
1041.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ ആവോലിച്ചാല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് ഫോറസ്റ്റ് വകുപ്പിലേക്ക് അടക്കാനുള്ള തുക അടച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ജലവിഭവ വകുപ്പ് പദ്ധതികള്‍
1042.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാറിന്റെ കാലത്ത് മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ ജലവിഭവ വകുപ്പ് നടപ്പാക്കിയതും തുടരുന്നതുമായ പദ്ധതികളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾക്ക് അനുവദിച്ച തുക, നിർവഹണ ഏജൻസി, പദ്ധതികളുടെ നിലവിലെ നിർവഹണ പുരോഗതി എന്നിവ സംബന്ധിച്ച വിവരം ലഭ്യമാക്കുമോ?
1043.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലസേചന വകുപ്പ് വിവിധ പദ്ധതികളിലായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ പുനലൂർ മണ്ഡലത്തിൽ അനുവദിച്ചതും എന്നാല്‍ 2021 മാർച്ചിന് മുൻപ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ വിവിധ പ്രവൃത്തികളുടെ/പദ്ധതികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ; പ്രസ്തുത കാലയളവില്‍ അനുവദിച്ച പ്രവൃത്തികളില്‍/പദ്ധതികളില്‍ നിലവില്‍ നടന്നുവരുന്ന പ്രവൃത്തികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ജലസേചന വകുപ്പിന് കീഴില്‍ പുനലൂർ മണ്ഡലത്തിൽ ജലസേചനം, ജലവിതരണം എന്നീമേഖലകളിൽ അനുവദിച്ച വിവിധ പ്രവൃത്തികളുടെ/പദ്ധതികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ; പ്രസ്തുത പ്രവൃത്തികളുടെ പേരും അനുവദിച്ച തുകയും പദ്ധതി നിര്‍വഹണ ഏജന്‍സിയുടെ വിവരങ്ങളും ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളിൽ പൂർത്തിയായ പ്രവൃത്തികളുടെ വിശദാംശവും നടന്നുവരുന്ന പ്രവൃത്തികളുടെ നിലവിലെ പുരോഗതിയും ലഭ്യമാക്കാമോ; നിലവിൽ പുരോഗതിയിലുള്ള പ്രവൃത്തികൾ എന്നത്തേക്ക് പൂർത്തിയാക്കാനാകുമെന്ന് വ്യക്തമാക്കാമോ;
( ഡി )
പുനലൂർ മണ്ഡലത്തില്‍ പുതുതായി ജലസേചന വകുപ്പിന് കീഴില്‍ ജലസേചനം, ജലവിതരണം എന്നി മേഖലകളിൽ നടപ്പാക്കാനുദ്ദേശിയ്ക്കുന്ന പദ്ധതികള്‍ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1044.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ പെരുവഴിക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രോജക്ടിന് അനുവദിച്ച തുകയെത്രയെന്ന് വ്യക്തമാക്കുമോ;
( സി )
എതു പദ്ധതിയിൽ ഉള്‍പ്പെടുത്തിയാണ് ഇത് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
ആയത് പ്രാവർത്തികമാക്കുന്നതിൽ എന്തെങ്കിലും തടസ്സം നിലവിലുണ്ടോ;
( ഇ )
ഈ പ്രവൃത്തിക്കായി ഏതൊക്കെ ഏജന്‍സികളാണ് പണമുടക്കുന്നത് ; വ്യക്തമാക്കുമോ;
( എഫ് )
ഈ പദ്ധതിയുടെ തുടർ പ്രവർത്തനം എങ്ങനെ നടത്തണമെന്നത് സംബന്ധിച്ച് പ്രോജക്ടില്‍ നല്‍കിയ വിശദാംശങ്ങള്‍ എന്തൊക്കെയാണ്;
( ജി )
ഇതിനായി തയ്യാറാക്കിയ പ്രോജക്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ; പ്രോജക്ടിന് തുക അനുവദിച്ച ഏജന്‍സി തന്നെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും ചെലവ് വഹിക്കണമെന്ന വ്യവസ്ഥ ഇതിൽ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; ഈ പദ്ധതി പൂർത്തിയായാൽ ഉണ്ടാകുന്ന നേട്ടങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ?
1045.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ ഇറിഗേഷൻ വകുപ്പിന് കീഴിൽ നിലവിൽ ഭരണാനുമതി ലഭ്യമാക്കിയതും ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതുമായ പ്രവൃത്തികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കിയ തിയതി എന്നാണ്; ഭരണാനുമതി ഉത്തരവുകളുടെ പകർപ്പുകൾ സഹിതം വിശദമാക്കാമോ;
( സി )
ഭരണാനുമതി ലഭിച്ച പ്രവൃത്തികൾ ഇത്രയും കാലമായിട്ടും പ്രാവർത്തികമാക്കാത്തതിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്ന് ഓരോന്നും ഇനം തിരിച്ചു വിശദമാക്കാമോ;
( ഡി )
ഭരണാനുമതി ലഭ്യമാക്കുന്നതിനായി നടപടികൾ സ്വീകരിച്ചു വരുന്ന പ്രവൃത്തികള്‍ സംബന്ധിച്ച ഫയലുകൾ നിലവിൽ ഏത് ഓഫീസിലാണെന്നും അവയുടെ എസ്റ്റിമേറ്റ് തുകകളും ഫയൽ നമ്പറും സഹിതം ഓരോന്നും ഇനം തിരിച്ച് വിശദമാക്കാമോ?
1046.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലുള്ള സർക്കാരിന്റെ കാലത്ത് ഇറിഗേഷന്‍ വകുപ്പ് മുഖാന്തരം വാമനപുരം നിയോജക മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികള്‍ ഏതെല്ലാമാണെന്നും അതിനുവേണ്ടി ചെലവാക്കിയ തുക എത്രയാണെന്നും വിശദമാക്കാമോ;
( ബി )
വാമനപുരം നദി പുനരുജ്ജീവന പദ്ധതി പ്രകാരം ഇറിഗേഷന്‍ വകുപ്പ് നടപ്പാക്കിയ പ്രവൃത്തികള്‍ എന്തെല്ലാമാണെന്നും അതിനുവേണ്ടി ചെലവാക്കിയ തുക എത്രയാണെന്നും വിശദമാക്കാമോ?
1047.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി കോള്‍ - ഭാരതപ്പുഴ സംയോജന പദ്ധതിയുടെ പ്രവർത്തനങ്ങൾ വിശദമാക്കാമോ;
( ബി )
പദ്ധതിയുടെ പ്രയോജനം ലഭ്യമാകുന്ന നിയോജക മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
പദ്ധതി എന്ന് പൂര്‍ത്തീകരിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്; വിവരം ലഭ്യമാക്കാമോ?
1048.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അങ്കമാലി മണ്ഡലത്തിലുൾപ്പെട്ട അങ്കമാലി നഗരസഭ, മഞ്ഞപ്ര, മലയാറ്റൂര്‍-നീലീശ്വരം, കാലടി, അയ്യമ്പുഴ, തുറവൂര്‍, മൂക്കന്നൂര്‍, പാറക്കടവ്, കറുകുറ്റി എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ മൈനര്‍, മേജര്‍ വകുപ്പുകളില്‍ നിന്നും ഭരണാനുമതി നല്‍കിയതും പൂര്‍ത്തീകരിച്ചതുമായ പ്രവര്‍ത്തികളുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
നിലവില്‍ ഭരണാനുമതിക്കായി ചീഫ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിച്ചിട്ടുള്ള പദ്ധതികള്‍ക്ക് സത്വരമായി അനുമതി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
ജലവിതരണം തടസ്സപ്പെട്ട നിലയിലുള്ള ചാലക്കുടി ഇടതുകര കനാല്‍ പുനരുദ്ധാരണത്തിനുള്ള പദ്ധതിയുടെ നടത്തിപ്പിനായി 2025-26 സാമ്പത്തിക വര്‍ഷത്തിൽ എത്ര തുകയാണ് നീക്കി വച്ചിട്ടുളളതെന്നും വാര്‍ഷിക അറ്റകുറ്റപണികള്‍ക്ക് തുക വകയിരുത്താത്തതിനാല്‍ അങ്കമാലി മണ്ഡലത്തിലേയും സമീപ മണ്ഡലങ്ങളിലേയും ബഹു ഭൂരിപക്ഷം വരുന്ന പ്രദേശങ്ങളില്‍ ജലലഭ്യത ഉറപ്പാക്കാനാകാത്ത കാര്യം ബന്ധപ്പെട്ട വകുപ്പിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; എങ്കിൽ ഇതിന് ശാശ്വത പരിഹാരം കാണുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കാമോ?
മലമ്പുഴ നിയോജക മണ്ഡലത്തിലെ ജലവിഭവ വകുപ്പിന്റെ പദ്ധതികള്‍
1049.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ജലവിഭവ വകുപ്പ് മുഖാന്തരം മലമ്പുഴ നിയോജകമണ്ഡലത്തില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത് എന്ന് വിശദമാക്കാമോ; പദ്ധതികളുടെ നിലവിലെ സ്ഥിതി, അടങ്കല്‍ തുക എന്നീ വിശദാംശങ്ങളും ലഭ്യമാക്കാമോ?
നാദാപുരം നിയോജകമണ്ഡലത്തിൽ ജലവിഭവ വകുപ്പ് അനുവദിച്ച പദ്ധതികള്‍
1050.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ 2025 വരെയുള്ള കാലയളവിൽ നാദാപുരം നിയോജക മണ്ഡലത്തിൽ ജലവിഭവ വകുപ്പ് അനുവദിച്ച പദ്ധതികളുടെ വിശദാംശം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ?
1051.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസുമായി ബന്ധപ്പെട്ട് അനുമതി ലഭിച്ച് മേജര്‍ ഇറിഗേഷന്‍ വകുപ്പ് മുഖേനയും കുറ്റ്യാടി ഇറിഗേഷന്‍ വിഭാഗം മുഖേനയും നടപ്പിലാക്കുന്ന പദ്ധതികളുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലുൾപ്പെട്ട കുറ്റ്യാടി പുഴയോര സംരക്ഷണ പ്രവൃത്തി മഴക്കാലത്തിനു മുന്‍പ് പൂര്‍ത്തിയാക്കേണ്ടതിനാല്‍ ആയത് പൂര്‍ത്തിയാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( സി )
കുന്നുമ്മല്‍ ഗ്രാമപ‍ഞ്ചായത്തിലെ കുന്നുമ്മല്‍ പള്ളി മുതലുള്ള കനാല്‍ റോഡ് പ്രവൃത്തി ഏതുഘട്ടത്തിലാണെന്ന് വിശദമാക്കാമോ; ടി പ്രവൃത്തി എന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ?
1052.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 - 2021, 2021 - 2025 കാലയളവില്‍ പാറശ്ശാല മണ്ഡലത്തില്‍ കേരള വാട്ടര്‍ അതോറിറ്റി, മേജര്‍ ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍ എന്നീ വകുപ്പുകൾ മുഖേന നടപ്പിലാക്കിയ പദ്ധതികളുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
മേല്‍പ്പറഞ്ഞ പദ്ധതികളുടെ പേര്, അനുവദിച്ച തുക, പദ്ധതിയുടെ നിലവിലെ പുരോഗതി എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( സി )
മണ്ഡലത്തില്‍ ജല്‍ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം നാളിതുവരെ പൂര്‍ത്തിയാക്കിയ പ്രവൃത്തികള്‍, നിലവില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ തുടരുന്ന ഇടങ്ങള്‍ ഏതെല്ലാം എന്നിവ വ്യക്തമാക്കാമോ; പദ്ധതി എന്നത്തേയ്ക്ക്‌ പൂര്‍ണമായും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ഡി )
നെയ്യാര്‍ ഡാമിന്റെ സംഭരണശേഷിയെ ബാധിക്കുന്ന തരത്തില്‍ വന്‍തോതില്‍ അടിഞ്ഞുകൂടിയിട്ടുള്ള മണലും എക്കലും നീക്കം ചെയ്യുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; ഇത് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദീകരിക്കാമോ?
1053.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021- 26 കാലയളവിൽ കരുനാഗപ്പള്ളി നിയോജക മണ്ഡലത്തില്‍ മൈനർ, മേജർ ഇറിഗേഷൻ വകുപ്പുകളിൽ ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെയും പദ്ധതികളുടെയും വിവരങ്ങള്‍ ലഭ്യമാക്കാമാേ;
( ബി )
പദ്ധതികളുടെ പേര്, അനുവദിച്ച തുക, നിലവിലെ സ്ഥിതി എന്നിവ വർഷം തിരിച്ച് വിശദമാക്കാമാേ?
1054.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വളളിക്കുന്ന് നിയോജകമണ്ഡലത്തിൽ ജലവിഭവ വകുപ്പിന് കീഴിൽ നടപ്പാക്കിവരുന്ന വിവിധ പ്രവൃത്തികളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ; പദ്ധതിയുടെ ഇലക്ട്രോ മെക്കാനിക്കൽ പ്രവൃത്തിയുമായി ബന്ധപ്പെട്ട ടെണ്ടർ എന്നാണ് നടത്തിയതെന്ന് വ്യക്തമാക്കുമോ;
( സി )
മേല്പറഞ്ഞ ടെണ്ടറിന്റെ നിജസ്ഥിതി എന്താണെന്നും ആയത് സമഗ്ര കുടിവെള്ള പദ്ധതിയുടെ പൂര്‍ത്തീകരണത്തെ ബാധിച്ചിട്ടുണ്ടോയെന്നും പരിശോധിച്ചിട്ടുണ്ടോ; ഈ വിഷയത്തിൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന തുടർനടപടികൾ വ്യക്തമാക്കാമോ;
( ഡി )
മേല്പറഞ്ഞ ടെണ്ടറുമായി ബന്ധപ്പെട്ട് കരാറുകാരൻ ബഹു. കേരള ഹൈക്കോടതിയിൽ നല്കിയ കേസിൽ വകുപ്പ് സ്വീകരിച്ച നടപടി എന്തായിരുന്നുവെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ?
1055.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രണ്ടാം കുട്ടനാട് പാക്കേജിൽ നടപ്പാക്കിയ പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ കീഴിൽ ഇനി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
രണ്ടാം കുട്ടനാട് പാക്കേജിൽ ഉൾപ്പെട്ടിട്ടുള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വിശദമാക്കാമോ?
1056.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം നിയോജക മണ്ഡലത്തില്‍ ജലവിഭവ വകുപ്പ് വഴി 2016 മുതല്‍ നാളിതുവരെ നടപ്പാക്കിയ പദ്ധതികള്‍, ചെലവഴിച്ച തുക, പ്രവൃത്തികളുടെ പുരോഗതി എന്നിവ കേരള വാട്ടര്‍ അതോറിറ്റി, മൈനര്‍ ഇറിഗേഷന്‍, മേജര്‍ ഇറിഗേഷന്‍ എന്നീ വകുപ്പുകള്‍ തിരിച്ച് പഞ്ചായത്ത്, നഗരസഭ അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
1057.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോങ്ങാട് നിയോജക മണ്ഡലത്തില്‍ 2021 ജൂണ്‍ മുതല്‍ നടപ്പിലാക്കിയ പദ്ധതി പ്രവര്‍ത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ?
1058.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കൽ നിയോജകമണ്ഡലത്തിലെ ‍ജൽജീവന്‍ മിഷന്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കുമോ; ഏതെല്ലാം പഞ്ചായത്തുകളിലാണ് പദ്ധതി പൂര്‍ത്തിയാകാനുള്ളതെന്നും എത്ര കണക്ഷനുകളാണ് നല്‍കാന്‍ ബാക്കിയുള്ളതെന്നും വ്യക്തമാക്കുമോ; പദ്ധതിയുടെ അടങ്കല്‍ തുക, ഗുണഭോക്താക്കളുടെ എണ്ണം എന്നിവ പഞ്ചായത്ത് തിരിച്ച് വിശദമാക്കുമോ;
( ബി )
ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി കുഴിച്ച, മണ്ഡലത്തിലെ വിവിധ റോഡുകള്‍ പൂര്‍വ്വസ്ഥിതിയിലേക്ക് മാറ്റുന്നതിന് സ്വീകരിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ; ഇതുവരെയായി എത്ര റോഡുകള്‍ പൂര്‍വ്വസ്ഥിതിയിലേക്ക് മാറ്റിയിട്ടുണ്ട്; ഇനി എത്ര റോഡുകള്‍ പൂര്‍വ്വസ്ഥിതിയിലേക്ക് മാറ്റാന്‍ ബാക്കിയുണ്ട്; ഇതിനായി എത്ര തുക അനുവദിച്ചിട്ടുണ്ട്; പഞ്ചായത്ത് തിരിച്ച് വിശദാംശം ലഭ്യമാക്കുമോ;
( സി )
ജൽജീവൻ മിഷൻ പദ്ധതി നടപ്പിലാക്കുന്നതിനായുള്ള കേന്ദ്രവിഹിതം മുഴുവൻ ലഭ്യമായിട്ടുണ്ടോ; ഇതിന് ആനുപാതികമായുള്ള സംസ്ഥാന വിഹിതത്തിന്റെ എത്ര തുക അനുവദിച്ചെന്നും ഇനി എത്ര തുക അനുവദിക്കാനുണ്ടെന്നും വിശദമാക്കാമോ;
( ഡി )
കുടിശിക നൽകാത്തതിനാല്‍ പല കരാറുകാർക്കും പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യം ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; നാളിതുവരെ ഈ പദ്ധതിയിൽ കരാറുകാർക്ക് എത്ര തുകയാണ് കുടിശ്ശികയായുള്ളതെന്നും കുടിശിക കൊടുത്തു തീർക്കുന്നതിന് എന്ത് നടപടിയാണ് സ്വികരിക്കാൻ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ?
തൊടുപുഴ നിയോജകമണ്ഡലത്തില്‍ ജലസേചനവകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍
1059.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-25 കാലഘട്ടത്തില്‍ തൊടുപുഴ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ; വിശദാംശം തരംതിരിച്ച് ലഭ്യമാക്കാമോ;
( ബി )
നിലവില്‍ അനുവദിച്ചിട്ടുള്ള പദ്ധതികള്‍ക്ക് എത്ര തുക ചെലവഴിച്ചിട്ടുണ്ട്; ഇനി എത്ര പദ്ധതികള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്; വിശദാംശം തരംതിരിച്ച് ലഭ്യമാക്കാമോ?
1060.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മലപ്പുറം നിയോജക മണ്ഡലത്തിൽ ജലവിഭവ വകുപ്പിന് കീഴിൽ മേജർ ഇറിഗേഷൻ, മൈനർ ഇറിഗേഷൻ വിഭാഗങ്ങളിലായി എത്ര പ്രവൃത്തികൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
ഓരോന്നിനും അനുവദിച്ച തുകയും ഇപ്പോൾ അവ ഏതു ഘട്ടത്തിലാണെന്നും വിശദീകരിക്കാമോ;
( സി )
മലപ്പുറം വലിയതോട്, പാണക്കാട് ആറുവെട്ടികടവ് എന്നിവയുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് അംഗീകാരത്തിനായി എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ടോ; വകുപ്പ് തലത്തിൽ സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ?
1061.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിന്റെ ഭാഗമായി വരുന്ന പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന കല്ലട, പമ്പ ജലസേചന പദ്ധതികളുടെ ഭാഗമായ കനാലുകള്‍ കാടുമൂടിയും മലീമസമായും കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത മെയിന്‍ കനാലുകളും സബ് കനാലുകളും ശുചീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; തുക വകയിരുത്തുമോ; വ്യക്തമാക്കുമോ?
1062.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മെയ് മാസം മുതല്‍ നാളിതുവരെ കുറ്റ്യാടി ഇറിഗേഷന്‍ കനാല്‍ വഴി ജലവിതരണം നടത്തുന്നതിന്റെ ഭാഗമായി കുറ്റ്യാടി മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്ന് പ്രദേശം തിരിച്ച് അറിയിക്കാമോ;
( ബി )
2026 -ൽ കുറ്റ്യാടി ഇറിഗേഷന്‍ കനാല്‍ വഴി ജലവിതരണം നടത്തുന്നതിനായുള്ള സമയക്രമം പ്രദേശം തിരിച്ച് അറിയിക്കാമോ?
1063.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ട് (എം.വി.ഐ.പി.) കനാലില്‍ വെള്ളം ലഭ്യമല്ലാത്തതുമൂലം കോതമംഗലം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ രൂക്ഷമായ ജലക്ഷാമം നേരിടുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കനാലിന്റെ തകരാര്‍ അടിയന്തരമായി പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
വര്‍ഷം തോറും കനാല്‍ വൃത്തിയാക്കുന്നതിന് ആവശ്യമായ നടപടി ഉറപ്പുവരുത്തുമോ?
1064.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിതരണം ആകെ തകര്‍ന്ന് കിടക്കുന്ന ചാലക്കുടി ഇടതുകര കനാലിന്റെ പുനരുദ്ധാരണത്തിന് 2025-26 വര്‍ഷം എത്ര തുകയാണ് നീക്കി വച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്ക് തുക വകയിരുത്താത്തതിനാല്‍ പദ്ധതി പ്രദേശത്തെ ബഹുഭൂരിപക്ഷം വരുന്ന പ്രദേശങ്ങളില്‍ വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാന്‍ സാധിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പരിഹാരമാര്‍ഗ്ഗം വിശദമാക്കാമോ?
1065.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിൽ കല്യാശ്ശേരി മണ്ഡലത്തിലെ മടക്കര പുഴയില്‍ നിര്‍മ്മിച്ച ഇരിണാവ് ഡാം പാലം റെഗുലേറ്റര്‍ മാത്രമായി നിലനിര്‍ത്തുകയും ഷട്ടര്‍ മാറ്റി പുതിയ ഷട്ടര്‍ സ്ഥാപിക്കുകയും ചെയ്യുന്നതിനായി നടന്നു വരുന്ന പരിശോധനകളുടെ പുരോഗതി വ്യക്തമാക്കാമോ; എന്തെല്ലാം തുടര്‍നടപടികളാണ് ശിപാര്‍ശ ചെയ്തിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1066.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര ഡാമിൽ ഡീസില്‍റ്റേഷന്‍ നടത്തുന്നതിനായുള്ള പദ്ധതിയുടെ നാളിതുവരെയുളള പ്രവര്‍ത്തന പുരോഗതി അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഡാമില്‍ നിന്ന് ഇതുവരെ നീക്കം ചെയ്ത മണ്ണിന്റെ അളവ് എത്രയാണെന്ന് വ്യക്തമാക്കുമോ?
1067.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 നവംബറിൽ ഡാം സേഫ്റ്റി അതോറിറ്റി പിരിച്ചുവിട്ടതിന് ശേഷം വ്യക്തമായ സർക്കാർ മാർഗ്ഗരേഖ ഇല്ലാതിരുന്നതു മൂലം അതിന് മുൻപായി ഡാം അതിർത്തി പ്രദേശങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് അപേക്ഷ സമർപ്പിച്ച സാധാരണ പൗരന്മാർക്കും തദ്ദേശസ്ഥാപനങ്ങൾക്കും ഉണ്ടായ നിയമപരമായ അനിശ്ചിതത്വം പരിഗണിച്ച്, സുരക്ഷ ഉറപ്പാക്കിക്കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കുന്നതിനുള്ള വ്യക്തമായ പ്രായോഗിക മാർഗ്ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ടോ;
( ബി )
ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ WP(C) No.32217/2022, WP(C) No.35930/2023 എന്നീ കേസുകളിലെ വിധികളിൽ സർക്കാർ നടപടി വൈകിയതിനെ തുടർന്ന്, പൗരന്മാരുടെ നിയമപരമായ അവകാശങ്ങളും വികസന പ്രവർത്തനങ്ങളും തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ, കോടതി വിധികളുടെ അടിസ്ഥാനത്തിൽ നിർമ്മാണ അനുമതികൾക്ക് വ്യക്തത നൽകുന്ന നയം രൂപപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
06/04/2023 ലെ G.O.(Ms) No.22/2023/WRD പ്രകാരം നിയോഗിച്ച വിദഗ്ധ സമിതി 13/11/2024-ൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ള സാഹചര്യത്തിൽ ടി റിപ്പോർട്ടിലെ ശിപാർശകൾ അംഗീകരിച്ച് ഡാം സുരക്ഷയ്ക്ക് ഭീഷണിയില്ലാത്ത രീതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളുമോയെന്ന് വ്യക്തമാക്കുമോ;
( ഡി )
26/12/2024 ലെ G.O.(Ms) No.67/2024/WRD ഉത്തരവ് പിൻവലിക്കേണ്ടി വന്ന സാഹചര്യത്തിൽ ഉയർന്ന ആശങ്കകൾ പരിഗണിച്ച് കൂടുതൽ ശാസ്ത്രീയവും സമതുലിതവുമായ മാർഗ്ഗരേഖ തയ്യാറാക്കിയും ഡാം സുരക്ഷയും പ്രാദേശിക വികസനവും ഒരുമിച്ച് നടപ്പിലാക്കുന്ന സംവിധാനം കൊണ്ടുവരുന്നതിന് ശ്രമിക്കുമോ; വിശദമാക്കാമോ;
( ഇ )
ഡാം സേഫ്റ്റി അതോറിറ്റിയുടെ എൻ. ഒ. സി. നിർബന്ധമാണെന്ന നിയമവ്യവസ്ഥ നിലനിൽക്കുമ്പോഴും, കഴിഞ്ഞ നാലുവർഷത്തിലധികമായി ബാണാസുര സാഗർ ഡാം അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ നിർമ്മാണ അനുമതികൾ നൽകിയിട്ടുള്ള യാഥാർത്ഥ്യം പരിഗണിച്ച്, മുൻകാല പ്രാബല്യത്തോടെ സുരക്ഷാ പരിശോധനയും എൻ. ഒ. സി. ക്രമീകരണവും നടത്തി നിയമപരമായ സംരക്ഷണം നൽകുന്ന ഒരു റെഗുലറൈസേഷൻ സംവിധാനം സർക്കാർ ആലോചിക്കുന്നുണ്ടോ; വിശദമാക്കാമോ;
( എഫ് )
കെ. എസ്. ഇ. ബി. ഡാം സേഫ്റ്റി ചീഫ് എഞ്ചിനീയർ അറിയിപ്പ് നൽകിയ സാഹചര്യത്തിൽ വ്യക്തമായ ഏകീകൃത മാർഗ്ഗരേഖയും സാങ്കേതിക പിന്തുണയും നൽകി, ഭാവിയിൽ ഡാം സുരക്ഷയ്ക്ക് ഭീഷണിയില്ലാത്ത നിർമ്മാണങ്ങൾ മാത്രം അനുവദിക്കുന്ന സംവിധാനം രൂപപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ജി )
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ എൻ. ഒ. സി. ഇല്ലാതെ അനുവദിച്ച നിർമ്മാണം ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ തുടരാൻ അനുവദിച്ച സാഹചര്യത്തിൽ, ഡാം സുരക്ഷയും ജനങ്ങളുടെ ജീവൻ സുരക്ഷയും ഉറപ്പാക്കിക്കൊണ്ട്, ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ളതും സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതുമായ നടപടികൾ വിശദമാക്കാമോ?
1068.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ 4 കോടി രൂപ അനുവദിച്ച മലമ്പുഴ നിയോജക മണ്ഡലത്തിലെ പുതുശ്ശേരി പഞ്ചായത്തിലെ ചെല്ലന്‍കാവ് മിനി ഡാം നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് സാങ്കേതികാനുമതി നല്‍കിയിട്ടുണ്ടോ; ടെണ്ടര്‍ നടപടികള്‍ പൂർത്തീകരിച്ച് എന്നത്തേക്ക് നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
1069.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലയളവ് മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും തീരസംരക്ഷണ പ്രവർത്തനങ്ങൾക്കായി എത്ര തുക വീതമാണ് വകയിരുത്തിയിട്ടുള്ളത്; ഇതിൽ എത്ര തുക അനുവദിച്ചുവെന്നും എത്ര തുക ചെലവഴിച്ചുവെന്നും വർഷം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ?
1070.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വേലൂര്‍ ഗ്രാമപഞ്ചായത്തിലെ കിടായിചിറയുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ?
1071.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മണ്ഡലത്തിലെ വെട്ടിക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ സ്കീം (എല്‍.ഐ .എസ്)-ലെ പമ്പ് സെറ്റുകളുടെ ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സ്കീമിന്റെ പുനരുദ്ധാരണത്തിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
1072.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ നട്ടിക്കടവ് റെഗുലേറ്റര്‍-കം- ബ്രിഡ്ജ് പ്രവൃത്തിയുടെ പുരോഗതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
1073.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ ഇടിയഞ്ചിറ റെഗുലേറ്ററിന്റെ നവീകരണ പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് വിശദമാക്കാമോ;
( സി )
എസ്റ്റിമേറ്റ് പ്രകാരം എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കുന്നത്; വിശദമാക്കാമോ?
1074.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ ചേര്‍പ്പുങ്കല്‍ ചെമ്പിളാവ് റെഗുലേറ്റര്‍-കം-ബ്രിഡ്ജ് പദ്ധതിയുടെ ഡീറ്റെയിൽഡ് പ്രോജക്റ്റ് റിപ്പോർട്ട് (ഡി.പി.ആർ.) അംഗീകരിച്ചിട്ടുണ്ടോ; കിഫ്ബിയിൽ നിന്ന് സാമ്പത്തിക അനുമതി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതിവിവരങ്ങൾ വ്യക്തമാക്കാമോ;
( ബി )
2018-ൽ ഭരണാനുമതി ലഭിച്ചിട്ടും പ്രസ്തുത പദ്ധതി ഇതുവരെയും ആരംഭിക്കാൻ കഴിയാത്തതിന്റെ കാരണം എന്തെല്ലാമാണ്; പദ്ധതി സ്ഥലത്ത് പാലം / ഫൂട്ട് ബ്രിഡ്ജ് സംബന്ധിച്ച സാങ്കേതിക സാധ്യതകൾ പരിശോധിച്ചിട്ടുണ്ടോ; ആയതിന്റെ വിശദാംശങ്ങൾ നൽകാമോ;
( സി )
ചെര്‍പ്പുങ്കല്‍ ചെമ്പിളാവ് റെഗുലേറ്റര്‍-കം-ബ്രിഡ്ജ് പദ്ധതി ഭുഗർഭജല ലഭ്യത വർധിപ്പിക്കുന്നതും പരിസര പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കുന്നതും ലക്ഷ്യമാക്കിയാണോ ആവിഷ്കരിച്ചിരിക്കുന്നത്; പദ്ധതി പൂര്‍ത്തിയായാൽ പ്രതീക്ഷിക്കുന്ന ഗുണഫലങ്ങൾ എന്തെല്ലാമാണ്;
( ഡി )
പ്രസ്തുത കിഫ്ബി പദ്ധതിയുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പ്, കെ.ഐ.ഐ.ഡി.സി., കിഫ്ബി എന്നിവ ഇതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ്; പദ്ധതി ആരംഭിക്കുന്നതിനുള്ള പ്രധാന തടസ്സങ്ങൾ എന്തെല്ലാമാണ്; അടിയന്തരമായി പദ്ധതി ആരംഭിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1075.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് ഉപയോഗിച്ച് പദ്ധതി പ്രവർത്തനം നടത്തുന്ന കുന്നംകുളം മണ്ഡലത്തിലെ മുട്ടിക്കല്‍ ആറ്റത്തറ റെഗുലേറ്റര്‍ കം ബ്രിഡ്ജ് പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ?
1076.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി മണ്ഡലത്തിൽ കാരശ്ശേരി പഞ്ചായത്തിലെ കല്‍പൂര് - തോട്ടക്കടവ് റെഗുലേറ്റർ-കം-ബ്രിഡ്ജി (ആ‍ർ.സി.ബി.) ന്റെ തകര്‍ന്ന ഷട്ടറുകള്‍ക്ക് പകരം എഫ്.ആർ.പി. (ഫൈബർ റൈൻഫോഴ്സ്ഡ് പ്ലാസ്റ്റിക്) ഷട്ടര്‍ സ്ഥാപിക്കുന്നതിന് ഭരണാനുമതി ലഭിക്കുന്നതിന് നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
ഭരണാനുമതി ലഭിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
1077.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മണ്ഡലത്തിലെ കരിച്ചാല്‍ക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
ഇത് എന്നേക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് വിശദമാക്കാമോ?
1078.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തിലെ ചെറുപുഴയ്ക്ക് കുറുകെയുള്ള ഉടുമ്പനാശ്ശേരി വി.സി.ബി.(വെന്റഡ് ക്രോസ് ബാർ ) കം ബ്രിഡ്ജ് നിര്‍മ്മാണത്തിന്റെ ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ടോ; നാളിതുവരെ ആയതിന്റെ റിപ്പോര്‍ട്ട് സർക്കാരിൽ സമർപ്പിച്ചിട്ടില്ലായെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ദീർഘകാലമായി പ്രസ്തുത പ്രവൃത്തിയുടെ റിപ്പോർട്ട് സമർപ്പിക്കുന്നതിൽ കാലതാമസം ഉണ്ടായിട്ടുള്ളതിന് കാരണമെന്തെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ ഡി. പി. ആർ. അടിയന്തരമായി ലഭ്യമാക്കി ഭരണാനുമതി നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
1079.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍ കുറുമാലിപ്പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച ആറ്റപ്പിള്ളി റെഗുലേറ്റര്‍-കം-ബ്രിഡ്ജിന്റെ റെഗുലേറ്റര്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനും തകര്‍ന്ന അപ്രോച്ച് റോഡ് പുനര്‍നിര്‍മ്മാണത്തിനുമായി സമർപ്പിച്ച പ്രൊപ്പോസലിന്മേൽ അപ്രോച്ച് റോഡ് പുനര്‍നിര്‍മ്മിക്കുന്നതിന് മാത്രം അനുമതി ലഭിച്ച സാഹചര്യത്തില്‍ പ്രസ്തുത റോഡ് പുനര്‍നിര്‍മ്മിക്കുന്നതിനോടൊപ്പം റെഗുലേറ്റര്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനും ആവശ്യമായ അനുമതിയും ഫണ്ടും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ആയതിനുള്ള നടപടികള്‍ എത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
1080.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ മണ്ഡലത്തിലെ അരുണാപുരം റഗുലേറ്റര്‍ കം ബ്രിഡ്ജ് എന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് നിലവില്‍ തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ ആയത് വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1081.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ടിന്റെ ഭാഗമായ കാരിക്കോട് ഡിസ്ട്രിബ്യൂട്ടറി കനാലിന്റെ ആറാമത്തെ റീച്ചുമായി ബന്ധപ്പെട്ട തടസ്സം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
കാരിക്കോട് ഡിസ്ട്രിബ്യൂട്ടറി കനാലിന്റെ 2, 3, 5, 6 റീച്ചുകളിൽ അവശേഷിക്കുന്ന പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് ആവശ്യമായ 34.90 കോടി രൂപയുടെ വിശദമായ പദ്ധതിരേഖ തയ്യാറാക്കി സമർപ്പിക്കപ്പെട്ടിട്ടുണ്ടോ; ആയത് നിലവിൽ ഏത് ഘട്ടത്തിലാണ്;
( സി )
പ്രസ്തുത പ്രവൃത്തി പൂർത്തീകരിക്കുന്നതിനായി നിലവിലെ നിരക്കുകൾ പ്രകാരം എസ്റ്റിമേറ്റ് തയ്യാറാക്കാൻ വകുപ്പുതല ടെക്നിക്കൽ കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ടോ; എങ്കിൽ ആയതിന്റെ തീയതിയും വിശദാംശം അറിയിക്കുമോ;
( ഡി )
മുളക്കുളം പഞ്ചായത്തിലൂടെയുള്ള കാരിക്കോട് ഡിസ്ട്രിബ്യൂട്ടറി കനാലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദീർഘകാലമായി മുടങ്ങിക്കിടക്കുന്നതിനെ തുടർന്ന് കർഷകർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി സ്വീകരിച്ച അടിയന്തര നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ഇ )
കാരിക്കോട് ഡിസ്ട്രിബ്യൂട്ടറി കനാലിന്റെ 2-ാം റീച്ചിന്റെയും 5-ാം റീച്ചിന്റെയും നിർമ്മാണത്തിനായി സമർപ്പിച്ച റിവൈസ്ഡ് എസ്റ്റിമേറ്റുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ, ആയത് അംഗീകരിക്കുന്നതിലെ കാലതാമസം എന്തുകൊണ്ടാണെന്നും പ്രവൃത്തി ആരംഭിക്കുന്നതിന് നിശ്ചയിച്ചിരിക്കുന്ന സമയക്രമം എന്താണെന്നും അറിയിക്കുമോ?
1082.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ മേജര്‍ ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍, കുട്ടനാട് പാക്കേജ്, പി.ഐ.പി. എന്നീ വിഭാഗങ്ങള്‍ മുഖേന സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ട്, ബഡ്ജറ്റ് വിഹിതം, എം.എല്‍.എ. ഫണ്ട്, മറ്റ് സ്കീമുകള്‍ എന്നിവ പ്രകാരം അനുവദിക്കപ്പെട്ടിട്ടുള്ള വിവിധ പ്രവൃത്തികളുടെ ഇനം തിരിച്ചുള്ള നിര്‍മ്മാണ പുരോഗതിയുടെ വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഹരിപ്പാട് മണ്ഡലത്തിലെ തീരദേശ മേഖലകളില്‍ ഇറിഗേഷന്‍ വകുപ്പ് മുഖേന നടത്തിവരുന്ന കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
ആറാട്ടുപുഴ,തൃക്കുന്നപ്പുഴ പഞ്ചായത്തുകളില്‍ എ.ഡി.ബി.,ലോക ബാങ്ക് എന്നിവയുടെ ധന സഹായത്തോടെ നടപ്പിലാക്കാന്‍ വിഭാവനം ചെയ്തിട്ടുള്ള വിവിധ കടലാക്രമണ പ്രതിരോധ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; ഇതിന്റെ നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ എന്ന് മുതല്‍ ആരംഭിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
1083.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം നിയോജക മണ്ഡലത്തില്‍ വന്‍കിട ജലസേചന വിഭാഗം മുഖാന്തരം നടപ്പിലാക്കുന്നതിനായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഭരണാനുമതി ലഭിച്ചതും നിര്‍വഹണം പുരോഗമിക്കുന്നതുമായ വിവിധ പ്രവൃത്തികള്‍ ഏതെല്ലാമാണ്; അവയുടെ ഇപ്പോഴത്തെ സ്ഥിതി സഹിതം വിശദ വിവരം ലഭ്യമാക്കുമോ?
1084.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ പുഞ്ചപ്പാടം തോട്, പൈങ്കണ്ണൂര്‍ തോട് എന്നിവയുടെ സംരക്ഷണഭിത്തി നിര്‍മ്മാണവും തോടുകളുടെ നവീകരണവും എന്ന പ്രവൃത്തി നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടോ; ആയതിന്മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രൊപ്പോസലിന്മേല്‍ ചീഫ് എഞ്ചിനീയര്‍ (ജലസേചനം) സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
കോട്ടക്കല്‍ മണ്ഡലത്തില്‍നിന്നും തോട് നവീകരണം, പാർശ്വഭിത്തി സംരക്ഷണം എന്നിവയ്ക്ക് വേണ്ടി 2021-22 വര്‍ഷം മുതല്‍ നാളിതുവരെ സമർപ്പിച്ച പ്രൊപ്പോസലുകളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
1085.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം നിയോജക മണ്ഡലത്തില്‍ ചെറുകിട ജലസേചന വിഭാഗം മുഖാന്തരം നടപ്പിലാക്കുന്നതിനായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഭരണാനുമതി ലഭിച്ചതും നിര്‍വഹണം പുരോഗമിക്കുന്നതുമായ വിവിധ പ്രവൃത്തികള്‍ ഏതെല്ലാമാണ്; അവയുടെ ഇപ്പോഴത്തെ സ്ഥിതി സഹിതം വിശദ വിവരം ലഭ്യമാക്കുമോ?
1086.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ ഇറിഗേഷൻ ഇലക്ട്രിക്കൽ പ്രവൃത്തികളിൽ കാലതാമസം ഒഴിവാക്കുന്നതിനായി ജില്ലയിൽ പുതുതായി ഇറിഗേഷൻ ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫീസ് അനുവദിക്കണമെന്നുള്ള ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത വിഷയത്തിൽ എന്തെങ്കിലും തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
തൃശ്ശൂർ, മലപ്പുറം, പാലക്കാട് ജില്ലകൾക്കായി ചാലക്കുടിയിൽ ഒരു സബ്ഡിവിഷൻ മാത്രം നിലവിൽ പ്രവർത്തിക്കുന്ന സാഹചര്യത്തില്‍ മലപ്പുറം കേന്ദ്രമായി പുതുതായി ഒരു ഇറിഗേഷൻ ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫീസ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ;
( സി )
ഇറിഗേഷൻ ഇലക്ട്രിക്കൽ വിംഗിന് പ്രൈസ് 3.0 സോഫ്റ്റ്‌വെയർ മുഖേന നിലവിൽ മേൽ ഓഫീസുകളിലേക്ക് എസ്റ്റിമേറ്റുകൾ സമർപ്പിക്കാൻ സാധിക്കുന്നില്ല എന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
കോട്ടക്കൽ മണ്ഡലത്തിൽ ഭരണാനുമതി ലഭിച്ച പദ്ധതികൾ
1087.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ മേജർ ഇറിഗേഷൻ, മൈനർ ഇറിഗേഷൻ, ഭൂജല വകുപ്പ്, വാട്ടർ അതോറിറ്റി എന്നിവ മുഖേന കോട്ടക്കൽ മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി, അനുവദിച്ച തുക എന്നിവ വ്യക്തമാക്കാമോ; ഉത്തരവുകളുടെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
ഇക്കാലയളവിൽ കോട്ടക്കൽ മണ്ഡലത്തില്‍ ജലവിഭവ വകുപ്പ് മുഖേന നടപ്പാക്കുന്നതിന് ഭരണാനുമതി ലഭിച്ച ശേഷം നാളിതുവരെയായി നടപ്പാക്കാന്‍ കഴിയാതെ പോയതോ ആരംഭിച്ച ശേഷം പൂര്‍ത്തീകരിച്ചിട്ടില്ലാത്തതോ ആയ പദ്ധതികളും പ്രവൃത്തികളും ഏതെല്ലാമാണ്‌; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ഡി )
2025-26 സാമ്പത്തിക വര്‍ഷത്തില്‍ കോട്ടക്കൽ മണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ള പുതിയ പദ്ധതികള്‍ ഏതെല്ലാമാണെന്നും ഓരോ പദ്ധതിക്കും അനുവദിച്ച തുക എത്രയാണെന്നും പ്രവൃത്തിയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കുമോ?
1088.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ ജലസേചന വകുപ്പ് മുഖാന്തരം നടപ്പിലാക്കിയ പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ; ഓരോ പ്രവ്യത്തിക്കും അനുവദിച്ച തുകയും അവയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ?
1089.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ ജലവിഭവ വകുപ്പിന് കീഴില്‍ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലങ്ങളില്‍ ഏതെങ്കിലും പദ്ധതികള്‍ തുടങ്ങുന്നതിനായി സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികള്‍ എന്‍. ഒ. സി. ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
കുന്നത്തുനാട് മണ്ഡലത്തില്‍ ജലവിഭവ വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍
1090.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ജലവിഭവവകുപ്പു വഴി എന്തെല്ലാം പദ്ധതികളാണ് കുന്നത്തുനാട് മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ളതെന്ന് തരം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഓരോ പദ്ധതിക്കും അനുവദിച്ചിട്ടുള്ള തുക എത്രവീതമെന്ന് തരംതിരിച്ച് വ്യക്തമാക്കാമോ;
( സി )
ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതി വിശദമാക്കാമോ?
1091.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ആലപ്പുഴ ജില്ലാ ഭൂജല വകുപ്പിൽ കരാറുകാർ വഴി നിർമ്മിച്ച കുഴൽക്കിണറുകളുടെ എണ്ണം എത്രയാണ്; വിശദാംശം നൽകുമോ;
( ബി )
കരാറുകാർക്ക് ചട്ട വിരുദ്ധമായി പ്രവൃത്തികൾക്കുള്ള കരാറനുമതി നൽകിയതായുള്ള ആരോപണം സംബന്ധിച്ച് ധനകാര്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൻമേൽ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്നും ഇതിന്മേൽ ജലവിഭവ വകുപ്പ് വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്തിട്ടുണ്ടോ എന്നതിന്റെയും വിവരം ലഭ്യമാക്കാമോ;
( സി )
കരാറുകാർക്ക് ഉദ്യോഗസ്ഥർ ചട്ട വിരുദ്ധമായി കരാർ നൽകിയതായി കണ്ടെത്തിയിട്ടുണ്ടോ ; ഉണ്ടെങ്കിൽ ചട്ട വിരുദ്ധമായി കരാർ നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഇത്തരം ക്രമക്കേടുകൾ ആവർത്തിക്കാതിരിക്കാൻ മാതൃകാപരമായ നടപടികൾ സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകാമോ?
1092.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. കെ. ബഷീർ
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂഗർഭജലത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിൽ നിക്ഷിപ്തമാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഭൂഗർഭ ജലചൂഷണം അനുവദനീയമായ പരിധിയിൽ കൂടുതലാകുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഭൂഗർഭജല ചൂഷണം നിയന്ത്രിക്കുന്നതിനായി എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
1093.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ നാളിതുവരെ കോട്ടയം മണ്ഡലത്തില്‍ ജലവിഭവ വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്നും, അവയില്‍ പൂര്‍ത്തിയായവ, പൂര്‍ത്തിയാകാനുള്ളവ ഏതൊക്കെയെന്നും, പൂര്‍ത്തീകരിക്കാനുള്ള പദ്ധതികളുടെ പുരോഗതിയും അറിയിക്കാമോ?
1094.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുമ്പാവൂർ മണ്ഡലത്തില്‍ ഉപയോഗശൂന്യമായി കിടക്കുന്ന ജലസ്രോതസ്സുകളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ; അവയുടെ സംരക്ഷണത്തിനും വിനിയോഗത്തിനും പരിപാലനത്തിനും വേണ്ടി സ്വീകരിക്കുന്ന നടപടികൾ എന്തെല്ലാം; വ്യക്തമാക്കുമോ;
( ബി )
ജലസ്രോതസ്സുകൾ കയ്യേറുന്നവരെയും നശിപ്പിക്കുന്നവരെയും കണ്ടെത്തി മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്താൻ സ്വീകരിച്ചുവരുന്ന നടപടികൾ എന്തെല്ലാം; വിശദമാക്കാമോ?
1095.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജൽജീവന്‍ മിഷന്റെ പ്രവര്‍ത്തനം ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
2020-ല്‍ തുടങ്ങിയ പ്രസ്തുത പദ്ധതി എത്ര ശതമാനം പൂര്‍ത്തിയായി എന്നും ബാക്കിയുള്ളത് എപ്പോള്‍ പൂര്‍ത്തീകരിക്കുമെന്നും വ്യക്തമാക്കുമോ;
( സി )
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ഈ സംയുക്ത പദ്ധതി എത്ര തുകയുടേതെന്നും അതിൽ എത്ര തുക നാളിതുവരെ ചെലവാക്കി എന്നും ഇതില്‍ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും എത്ര വീതമാണെന്നും വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി വഴി എത്ര ഗ്രാമീണ വീടുകളില്‍ കുടിവെള്ളം എത്തിച്ചുവെന്നും ഇനി നല്‍കേണ്ട കണക്ഷനുകൾ എത്രയെന്നും വ്യക്തമാക്കുമോ?
1096.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സംസ്ഥാനത്ത് എത്ര തവണ വെള്ളക്കരം വർധിപ്പിച്ചിട്ടുണ്ട്; ഓരോ തവണയും വർധിപ്പിച്ച നിരക്ക് എത്രയാണെന്ന് വ്യക്തമാക്കുമോ; നിരക്ക് വർധനയുടെ ഫലമായി ലഭിച്ച അധിക വരുമാനത്തിന്റെ വിശദാംശം വ്യക്തമാക്കുമോ?
1097.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജല ഉപഭോഗവും ജല സംരക്ഷണവും ജല വിതരണവും കാലോചിതമായ പരിഷ്കരണങ്ങൾക്ക് വിധേയമാക്കേണ്ടതിന്റെ ആവശ്യകത വിലയിരുത്തിയിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
സംസ്ഥാനത്തെ എല്ലാത്തരം ജല സ്രോതസ്സുകളുടെയും ശാസ്ത്രീയമായ വിനിയോഗം, സംരക്ഷണം എന്നിവയെ സംബന്ധിക്കുന്ന സമഗ്രമായ ജല നയത്തിന്റെ കരട് തയ്യാറാക്കുന്നതിന് സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കുമോ;
( സി )
എങ്കിൽ ഭൂഗർഭജല സംരക്ഷണവും വിനിയോഗവും ക്രമപ്പെടുത്തുന്നതിന് എന്തെല്ലാം നയപരിപാടികളാണ് ഇതിലൂടെ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
ജലനയം നടപ്പിലാക്കുന്നതോടെ അതിവേഗം നഗരവത്കരിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ ജലവിതരണ സംവിധാനങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കുമോ?
1098.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജലജന്യ രോഗങ്ങൾ പടർന്നു പിടിക്കുന്നത് തടയുന്നതിനായി വകുപ്പ് നടത്തുന്ന ഇടപെടലുകൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് കിണറുകളിൽ ഇ. കോളി ബാക്ടീരിയ അടക്കം വ്യാപിക്കുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അത് തടയുന്നതിനായി സ്വീകരിച്ച നടപടികൾ വിശദീകരിക്കുമോ;
( സി )
ജലജന്യ രോഗങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളെ ക്ലസ്റ്ററുകളായി തിരിച്ച് അവിടങ്ങളിലെ കുടിവെള്ള സ്രോതസുകളിൽ ആവശ്യമായ പരിശോധനകള്‍ നടത്തി പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള ഇടപെടലുകൾ നടത്തുമോ; വ്യക്തമാക്കുമോ?
1099.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജൽജീവൻ മിഷൻ പദ്ധതിയുടെ സംസ്ഥാനത്തെ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
( ബി )
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നിയോജക മണ്ഡലത്തിലെ പദ്ധതി പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( സി )
കരാറുകാർക്ക് പണം നൽകാത്തതിന്റെ പേരിൽ പദ്ധതി പ്രവൃത്തികൾ സ്തംഭിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
ജൽജീവൻ മിഷൻ പദ്ധതിയുടെ സംസ്ഥാന വിഹിതം നൽകുന്നതിന് വേണ്ടി നബാർഡിൽ നിന്നും 5000 കോടി രൂപ വായ്പയായി എടുത്തിരുന്നോ; എങ്കിൽ പ്രസ്തുത തുക ലഭ്യമായിട്ടുണ്ടോ; പ്രസ്തുത തുക വാട്ടർ അതോറിട്ടിക്ക് മുഴുവനായി നൽകാതെ വകമാറ്റി ചെലവഴിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഇ )
ജൽജീവൻ മിഷൻ പദ്ധതിയുടെ കൊണ്ടോട്ടി മണ്ഡലത്തിലെ പ്രവൃത്തികൾ എന്നത്തേക്ക് പൂർത്തീകരിക്കുവാൻ സാധിക്കും എന്ന് വ്യക്തമാക്കുമോ?
1100.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാരിന്റെ കാലയളവിൽ ആലപ്പുഴ നിയോജക മണ്ഡലത്തിൽ ആകെ എത്ര കുടിവെള്ള കണക്ഷനുകൾ നൽകിയിട്ടുണ്ട്; ഇതിനായി ആകെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തിൽ വിശദാംശങ്ങള്‍ നൽകാമോ; ആലപ്പുഴ മണ്ഡലത്തിൽ കുടിവെള്ള കണക്ഷനുകള്‍ ആകെ എത്ര ശതമാനം കൈവരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ ആലപ്പുഴ മണ്ഡലത്തിൽ തീര സം‍രക്ഷണത്തിനായി ആകെ എത്ര തുക അനുവദിച്ചിട്ടുണ്ട്; പ്രവ‍ൃത്തികളുടെ വിശദാംശങ്ങൾ നൽകാമോ;
( സി )
ഈ സർക്കാരിന്റെ കാലത്ത് ആലപ്പുഴ മണ്ഡലത്തിൽ ജലസേചന വകുപ്പിന്റെ നി‍ർമ്മാണ പ്രവൃത്തികൾക്കായി ആകെ എത്ര തുക അനുവദിച്ചിട്ടുണ്ട്; ഓരോ പ്രവൃത്തിയുടെയും വിശദാംശങ്ങൾ നൽകാമോ?
മങ്കട നിയോജകമണ്ഡലത്തിലെ ജലവിഭവ വകുപ്പ് പ്രവൃത്തികൾ
1101.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജകമണ്ഡലത്തിൽ ജലവിഭവ വകുപ്പിനും കേരള വാട്ടർ അതോറിറ്റിക്കും കീഴിൽ കഴിഞ്ഞ സർക്കാരിന്റെയും ഈ സർക്കാരിന്റെയും കാലത്ത് നടപ്പിലാക്കിയ വിവിധ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ; അവയിൽ പൂർത്തീകരിച്ചവ, പുരോഗമിച്ചുകൊണ്ടിരിക്കുന്നവ, നാളിതുവരെ ആരംഭിക്കാത്തവ എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
മങ്കട നിയോജക മണ്ഡലത്തിൽ ജൽജീവൻ മിഷൻ പദ്ധതി വഴി നടപ്പിലാക്കുന്ന പ്രവൃത്തികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ; ഏതെല്ലാം പഞ്ചായത്തുകളിലാണ് പദ്ധതി പൂര്‍ത്തിയാക്കാനുള്ളതെന്നും എത്ര കണക്ഷനുകളാണ് നല്‍കാന്‍ അവശേഷിക്കുന്നതെന്നും വ്യക്തമാക്കാമോ;
( സി )
പദ്ധതിയുടെ ഭാഗമായുള്ള വാട്ടര്‍ടാങ്ക്, ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയുടെ നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ; പദ്ധതിയുടെ ഭാഗമായി കുഴിച്ചതും പൂര്‍വ്വസ്ഥിതിയിലാക്കാന്‍ അവശേഷിക്കുന്നതുമായ റോ‍ഡുകളുടെ വിശദാംശം ഗ്രാമപഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ?
1102.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ നിയോജകമണ്ഡലത്തിൽ കുടിവെള്ള ക്ഷാമം നേരിടുന്ന പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികൾ പുര്‍ത്തീകരിക്കാത്തതിനാൽ പ്രസ്തുത സ്ഥലങ്ങളിലെ ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ സമയബന്ധിതമായി പുര്‍ത്തീകരിച്ച് ജനങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1103.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മീനച്ചിലാര്‍ മീനന്തറയാര്‍ നദീതട പദ്ധതികള്‍ക്കായി 2016 മുതല്‍ നാളിതുവരെ അനുവദിച്ച തുകയുടെയും ചെലവഴിച്ച തുകയുടെയും വിശദാംശം ലഭ്യമാക്കാമോ;
( ബി )
2019-20 ലെ സംസ്ഥാന ബജറ്റ് പ്രസംഗത്തിലെ ഖണ്ഡിക 47 ല്‍ നദി പുനരുജ്ജീവനത്തിനും നദീതടവികസനത്തിനുമായി 25 കോടി രൂപ വകയിരുത്തിയതില്‍ മീനച്ചിലാര്‍ - കൊടൂരാര്‍-മീനന്തറയാര്‍- പദ്ധതിയ്ക്കായി അനുവദിച്ച തുക, ചെലവഴിച്ച തുക, പദ്ധതി ഏത് ഏജന്‍സിവഴിയാണ് നടപ്പിലാക്കിയതെന്നുമുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി 2016 മുതല്‍ നാളിതുവരെ ഏതൊക്കെ ഏജന്‍സികള്‍ വഴിയാണ് നടപ്പിലാക്കിയതെന്നും ഏജന്‍സികളുടെ കണക്കുകള്‍/ പ്രവര്‍ത്തനങ്ങള്‍ ഓഡിറ്റിനു വിധേയമാക്കിയിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി പ്രകാരം മാറ്റുന്ന മണ്ണ്/ മണല്‍ ലേലത്തില്‍ വിറ്റ വകയില്‍ സര്‍ക്കാരിന് ലഭിച്ച തുകയുടെ വിശദാംശം ലഭ്യമാക്കാമോ?
1104.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജൽ ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം മലമ്പുഴ മണ്ഡലത്തില്‍ നടത്തിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
എത്ര കുടിവെള്ള കണക്ഷനുകള്‍ പുതിയതായി നല്‍കിയെന്നും ആകെ ചെലവായ തുക സംബന്ധിച്ചും പഞ്ചായത്ത് തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ?
1105.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ജൽ ജീവൻ മിഷൻ പദ്ധതി പ്രവ‍ൃത്തികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പദ്ധതിയുടെ ഭാഗമായി വെട്ടിപ്പൊളിച്ച ഗ്രാമീണ റോഡുകളുടെ റീസ്റ്റോറേഷൻ പ്രവൃത്തിയുടെ പുരോഗതി പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ;
( സി )
പദ്ധതി എപ്പോൾ പൂ‍‍ർത്തിയാക്കി കമ്മീഷൻ ചെയ്യാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
1106.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ നടപ്പാക്കിവരുന്ന ജല്‍ജീവന്‍ മിഷൻ പദ്ധതികളുടെ വിശദാംശവും ഭരണാനുമതി തുകയും നിലവിലെ സ്ഥിതിയും സംബന്ധിച്ച വിവരങ്ങൾ പഞ്ചായത്ത് അടിസ്ഥാനത്തിൽ തരംതിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഓരോ പദ്ധതിയുടെയും ഭൗതിക ലക്ഷ്യം സമയബന്ധിതമായി കൈവരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
1107.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ 2021 മെയ് മാസം മുതൽ നാളിതുവരെ കേരള വാട്ടർ അതോറിറ്റിയുടെ പബ്ലിക് ഹെൽത്ത് വിഭാഗവും പ്രൊജക്റ്റ് വിഭാഗവും വിവിധ ഫണ്ടുകൾ വിനിയോഗിച്ച് നടത്തിയ വിവിധങ്ങളായ വികസന പ്രവർത്തനങ്ങൾ എന്തെല്ലാമെന്നും അവ ഓരോന്നിനും ചെലവായ തുക എത്രയെന്നും അറിയിക്കാമോ?
കോന്നി മണ്ഡലത്തിലെ ജലവിഭവ വകുപ്പിന്റെ പദ്ധതികള്‍
1108.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്തും മുൻ സര്‍ക്കാരിന്റെ കാലത്തും കോന്നി നിയോജക മണ്ഡലത്തില്‍ ജലവിഭവ വകുപ്പില്‍ നിന്നും വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച തുക, പ്രവൃത്തികളുടെ പേര്, അവയുടെ പുരോഗതി എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ പൂര്‍ത്തീകരിച്ചവയുടെയും പൂര്‍ത്തീകരിക്കാനുള്ളവയുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1109.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ നിർവഹണ പുരോഗതി വ്യക്തമാക്കാമോ; ഓരോ പഞ്ചായത്തിലും എത്ര ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുവെന്നും എത്ര കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും അറിയിക്കുമോ; പദ്ധതിക്കായി ചെലവഴിക്കുന്ന തുക സംബന്ധിച്ച വിവരവും പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( ബി )
ഏതെല്ലാം പഞ്ചായത്തുകളിലാണ് പ്രസ്തുത പദ്ധതി പൂര്‍ത്തിയാക്കാനുള്ളത്; സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ച് പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത്; വിശദമാക്കാമോ?
1110.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട് കുടിവെള്ള പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാൻ സ്വീകരിച്ചു വരുന്ന നടപടികൾ വിശദമാക്കാമോ;
( ബി )
ഈ പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്തു രണ്ടാഴ്ച്ചയിൽ ഒരിക്കൽ ഇതിന്റെ പ്രവർത്തന പുരോഗതി അവലോകനം ചെയ്യുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
നിലവിലെ ഓരോ ഘട്ടത്തിന്റെയും നിർമ്മാണ പുരോഗതി വിശദമാക്കാമോ?
1111.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ മണലൂര്‍, വെങ്കിടങ്ങ്, മുല്ലശ്ശേരി, ഏങ്ങണ്ടിയൂര്‍, ഗുരുവായൂര്‍ മുനിസിപ്പാലിറ്റി അടക്കമുള്ള പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാനായി വിഭാവനം ചെയ്ത കോലുമാട് ശുദ്ധജല പദ്ധതി നിലവില്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം നല്‍കാമോ;
( ബി )
ഇറിഗേഷന്‍ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
പ്രസ്തുത പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ വേണ്ടി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
1112.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നതിനുശേഷം 2021 മെയ് മുതൽ 2025 ഡിസംബർ വരെ മഞ്ചേരി നിയോജക മണ്ഡലത്തിൽ ജലസേചന വകുപ്പ് നടത്തിയ പദ്ധതികൾ എന്തൊക്കെ എന്ന് വർഷം തിരിച്ച് വ്യക്തമാക്കാമോ; ഉപയോഗിച്ച തുക എത്രയാണെന്ന് വർഷം തിരിച്ച് വിശദമാക്കാമോ; പദ്ധതി പ്രവൃത്തികളുടെ പൂർത്തീകരണഘട്ടം വിശദീകരിക്കാമോ;
( ബി )
മഞ്ചേരി കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ടോ; എന്തൊക്കെ പ്രവൃത്തികളാണ് പൂർത്തീകരിച്ചത്; ഇനി എന്തൊക്കെ പ്രവൃത്തികളാണ് പൂർത്തീകരിക്കാനുള്ളത്; വ്യക്തമാക്കാമോ;
( സി )
ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കുഴിച്ച, മണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾ എന്തായി എന്ന് വ്യക്തമാക്കാമോ; പ്രസ്തുത റോഡുകൾ ഗതാഗതയോഗ്യമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ് എന്ന് വിശദമാക്കാമോ;
( ഡി )
മഞ്ചേരി മണ്ഡലത്തിലെ ജലജീവൻ മിഷൻ പ്രവൃത്തിയുടെ നാളിതുവരെയുള്ള പുരോഗതി വ്യക്തമാക്കാമോ;
( ഇ )
മഞ്ചേരി നിയോജക മണ്ഡലത്തിലെ അമൃത് കുടിവെള്ള പദ്ധതി എന്ന് പൂർത്തീകരിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കാൻ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയെന്ന് വിശദമാക്കാമോ?
1113.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നബാര്‍ഡില്‍ നിന്ന് അയ്യായിരം കോടി രൂപയുടെ വായ്പയെടുക്കാന്‍ ​കേരള വാട്ടര്‍ അതോറിറ്റിക്ക് അനുമതി ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്തെ ഗ്രാമീണ ഭവനങ്ങളില്‍ കുടിവെളളം എത്തിക്കാനുളള ജല്‍ജീവന്‍ പദ്ധതിയില്‍ കരാറുകാരുടെ കുടിശിക നൽകുവാനാണോ നബാര്‍ഡ് ഈ വായ്പ അനുവദിച്ചതെന്ന് വ്യക്തമാക്കാമോ; എങ്കിൽ കരാറുകാര്‍ക്ക് എത്ര തുക കുടിശിക ഉണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
നബാർഡിൽ നിന്നും അനുവദിച്ച 5,000 കോടി രൂപ സംസ്ഥാന ട്രഷറിയിൽ ലഭ്യമായിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; പ്രസ്തുത തുക നിശ്ചിത ആവശ്യങ്ങൾക്കല്ലാതെ മറ്റ് കാര്യങ്ങൾക്കായി വകമാറ്റി ചെലവഴിച്ചുവെന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിന്റെ നിജസ്ഥിതി വിശദമാക്കാമോ;
( ഡി )
മേൽപരാമർശിച്ച കരാറുകാരുടെ കുടിശിക തീര്‍ക്കാന്‍ മാത്രമാണോ നബാര്‍ഡ് വായ്പയായി ലഭിച്ച അയ്യായിരം കോടി രൂപ വിനിയോഗിച്ചതെന്ന് വ്യക്തമാക്കാമോ; അല്ലെങ്കില്‍ മറ്റ് ആവശ്യങ്ങള്‍ക്ക് കൂടി ഈ തുക ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
1114.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. എം. വിൻസെന്റ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രളയം ഉണ്ടാകുന്നത് തടയുന്നതിനായി റൂം ഫോർ റിവർ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
പദ്ധതിക്കാവശ്യമായ തുക സ്വരൂപിച്ചിട്ടുണ്ടോ; സ്വരൂപിച്ച തുക എപ്രകാരമാണ് വിനിയോഗിച്ചതെന്ന് വ്യക്തമാക്കാമോ?
1115.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതല്‍ നാളിതുവരെയായി വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് ഏറനാട് മണ്ഡലത്തില്‍ ജലവിഭവ വകുപ്പ് മുഖേന നടപ്പിലാക്കിയിട്ടുള്ള പദ്ധതികളുടെ വിശദാംശം നല്‍കാമോ;
( ബി )
അനുവദിച്ച പദ്ധതികളുടെ പേര്, ഭരണാനുമതി നൽകിയ തുക, പദ്ധതികളുടെ പുരോഗതി എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
1116.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ ജലജീവൻ മിഷൻ പദ്ധതികളുടെ പുരോഗതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തിരിച്ച് വ്യക്തമാക്കുമോ;
( ബി )
എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാനുള്ള പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂർത്തീകരിക്കാനാവുമെന്ന് വ്യക്തമാക്കുമോ?
1117.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജലജീവൻ മിഷൻ പദ്ധതികൾ പൂർത്തീകരിക്കുന്നതിൽ കാലതാമസം നേരിടുന്നതിന്റെ കാരണങ്ങൾ വിശദമാക്കാമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നാളിതുവരെ ജലജീവൻ മിഷൻ പ്രവൃത്തികളുടെ എത്ര ശതമാനം പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്; കണക്കുകൾ ലഭ്യമാക്കാമോ;
( സി )
പിറവം നിയോജക മണ്ഡലത്തിൽ ജലജീവൻ മിഷൻ പ്രവർത്തനങ്ങളിൽ പുരോഗതി ഉണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ കണക്കുകൾ പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
ജലജീവന്‍ മിഷൻ പദ്ധതി പ്രകാരം കരാർ എടുത്തു പണിപൂർത്തീകരിച്ചതിൽ, കരാറുകാർക്ക് എത്ര തുക കുടിശ്ശിക നൽകാനുണ്ട്;
( ഇ )
കുടിശ്ശിക സംബന്ധിച്ച വിശദാംശങ്ങൾ വർഷം തിരിച്ചു ലഭ്യമാക്കാമോ; പ്രസ്തുത തുക എന്നത്തേക്ക് നൽകാൻ കഴിയും എന്ന് അറിയിക്കാമോ?
1118.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് കുടിവെള്ള പദ്ധതിയുടെ നിര്‍വ്വഹണ പുരോഗതി അറിയിക്കാമോ;
( ബി )
ഹരിപ്പാട് കുടിവെള്ള പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി ഇനി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടതെന്ന് അറിയിക്കാമോ;
( സി )
നിയതമായ സമയക്രമം നിശ്ചയിച്ചുകൊണ്ട് ഹരിപ്പാട് കുടിവെള്ള പദ്ധതിയുടെ ശേഷിക്കുന്ന നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിച്ച് തൃക്കുന്നപ്പുഴ, ആറാട്ടപുഴ എന്നിവ അടക്കം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ നേരിടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ;
( ഡി )
സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന വിവിധ ജല്‍ജീവന്‍ മിഷന്‍ പദ്ധതികളുടെ നിര്‍വ്വഹണ കാലാവധി ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍ കാലതാമസത്തിന്റെ കാരണം അറിയിക്കാമോ;
( ഇ )
ഇതുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് അടിയന്തിരമായി ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ?
1119.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-26 സര്‍ക്കാർ കാലത്ത് അഴീക്കോട് നിയോജക മണ്ഡലത്തില്‍ ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പ്രവൃത്തികള്‍ വിശദമാക്കാമോ;
( ബി )
പദ്ധതികളിൽ പൂര്‍ത്തിയായവ, പുരോഗമിക്കുന്നവ, ആരംഭിക്കുന്നവ, തുക സംബന്ധിച്ച വിശദാംശങ്ങള്‍ എന്നിങ്ങനെ പ്രത്യേകം തരം തിരിച്ച് വിവരങ്ങള്‍ അറിയിക്കാമോ?
1120.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജൽജീവൻ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ നാളിതുവരെ എത്ര ശതമാനം പൂർത്തീകരിച്ചു; പ്രസ്തുത പദ്ധതി എന്നത്തേക്ക് പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്; പദ്ധതി എപ്പോള്‍ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( ബി )
ജൽജീവൻ മിഷന്‍ പദ്ധതിയുടെ കേന്ദ്ര വിഹിതം, സംസ്ഥാന വിഹിതം, കേന്ദ്രവിഹിതമായി നാളിതുവരെ ലഭിച്ച തുക, സംസ്ഥാന വിഹിതമായി നാളിതുവരെ നൽകിയ തുക, പദ്ധതി പൂർത്തീകരണത്തിന് ഇനി ആവശ്യമായ തുക എന്നിവ വ്യക്തമാക്കാമോ; പദ്ധതി അടിയന്തരമായി പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
ജൽജീവൻ മിഷൻ പദ്ധതിയിലെ കരാറുകാർക്ക് നൽകുവാനുളള കുടിശിക എന്നത്തേക്ക് പൂര്‍ണ്ണമായി നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
ഗുരുവായൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍
1121.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ 2021 മുതല്‍ 2026 വരെ നടപ്പിലാക്കിയ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളും അവയുടെ ഫണ്ടും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമോ?
1122.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നഗരസഭ പ്രദേശത്ത് കുടിവെള്ളം എത്തിക്കുന്നതിന് അമൃത് പദ്ധതിയില്‍ ഉള്‍പ്പടുത്തി എത്ര തുകയാണ് അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ; ഈ പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് എത്ര തുക വിനിയോഗിക്കേണ്ടിവരുമെന്ന് വ്യക്തമാക്കാമോ?
ഒറ്റപ്പാലം മണ്ഡലത്തിലെ ജലവിഭവ വകുപ്പിന് കീഴിലെ പദ്ധതികള്‍
1123.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒറ്റപ്പാലം മണ്ഡലത്തില്‍ ജലവിഭവ വകുപ്പിന് കീഴിൽ നടപ്പിലാക്കിയിട്ടുള്ളതും നടപ്പിലാക്കി വരുന്നതുമായ പ്രവൃത്തികള്‍ ഏതെല്ലാം;
( ബി )
അവയ്ക്കായി അനുവദിച്ച തുക എത്രയെന്നും പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കാമോ?
1124.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ താന്നിക്കോട് മല കേന്ദ്രീകരിച്ച് നടപ്പില്‍ വരുത്തുന്ന ജൽജീവൻ പദ്ധതി പ്രകാരമുള്ള കുടിവെള്ള പദ്ധതിക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ ഭൂമി ഏറ്റെടുക്കുന്നതിന് നല്‍കേണ്ട തുക ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഏതൊക്കെ ഗ്രാമപഞ്ചായത്തുകളാണ് തുക നല്‍കാത്തതെന്ന് വിശദമാക്കാമോ?
1125.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ വി കെ പ്രശാന്ത്
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പലവിധ കാരണങ്ങളാല്‍ ഭാഗികമായോ, പൂര്‍ണ്ണമായോ പ്രവര്‍ത്തനക്ഷമമല്ലാത്ത സാമൂഹ്യ കുടിവെള്ള വിതരണ പദ്ധതികള്‍ പുനരുദ്ധരിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദീകരിക്കാമോ;
( ബി )
വേനല്‍ക്കാലത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന പ്രദേശങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കാമോ;
( സി )
പെെപ്പുകള്‍ പൊട്ടുന്നത് മൂലമുണ്ടാകുന്ന ജലനഷ്ടം ഒഴിവാക്കുന്നതിനും കുടിവെള്ളം പാഴാകുന്നത് തടയുന്നതിനുമായി എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ?
1126.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജൽജീവന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പിടുന്നതിന് കട്ട് ചെയ്ത റോഡുകളുടെ റിസ്റ്റോറേഷന്‍ നടത്തുന്നതില്‍ കാലതാമസം വരുത്തുന്നത് പ്രാദേശികതലത്തില്‍ വലിയ പ്രതിസന്ധികള്‍ക്കിടയാക്കിയതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
ഇത് പരിഹരിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചു വരുന്നത്;
( സി )
ഗ്രാമപഞ്ചായത്ത് റോഡുകളുടെ റിസ്റ്റോറേഷന്‍ ഉത്തരവാദിത്തം ഗ്രാമപഞ്ചായത്തുകളെ ഏല്‍പ്പിക്കുന്നതിനും ആയതിനുള്ള തുക ഗ്രാമപഞ്ചായത്തുകള്‍ക്ക് കൈമാറുന്നതിനും നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവുമോ?
1127.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജൽജീവൻ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നാദാപുരം മണ്ഡലത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള എത്ര റോഡുകൾ കുഴിച്ചിരുന്നുവെന്ന് ഗ്രാമപഞ്ചായത്ത് തിരിച്ച് വിവരം ലഭ്യമാക്കാമോ;
( ബി )
ഇതിൽ എത്ര റോഡുകൾ ജലവിഭവ വകുപ്പ് നേരിട്ട് പുനരുദ്ധരിച്ചിട്ടുണ്ടെന്നും ശേഷിക്കുന്നവ എന്നത്തേക്ക് പുനരുദ്ധരിക്കുമെന്നും അറിയിക്കുമോ?
1128.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ നല്‍കിയ ഗാര്‍ഹിക കണക്ഷനുകളുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
ടി പദ്ധതി സംസ്ഥാനത്ത് എപ്പോള്‍ പൂര്‍ത്തീകരിച്ച് സമ്പൂര്‍ണ്ണമായി കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്ന് വിശദമാക്കുമോ;
( സി )
ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രവൃത്തി പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ എത്ര ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ഡി )
പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ അവശേഷിക്കുന്ന പ്രവൃർത്തികള്‍ എപ്പോള്‍ പൂര്‍ത്തീകരിച്ച് കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
1129.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജൽജീവന്‍ മിഷന്‍ പ്രവര്‍ത്തികളെ തുടർന്ന് കുറ്റ്യാടി നിയോജക മണ്ഡലത്തിൽ തകരാറിലായ റോഡുകള്‍ പുനരുദ്ധരിക്കുന്നത് ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ; ഇതിനായി കുറ്റ്യാടി നിയോജക മണ്ഡലത്തിലെ റോഡുകൾ പുനരുദ്ധരിക്കുന്നതിനായി വകയിരുത്തിയ ഫണ്ട് എത്രയെന്ന് അറിയിക്കാമോ;
( ബി )
ഇതില്‍ നിലവില്‍ എത്ര റോഡുകൾ പുനരുദ്ധരിച്ചിട്ടുണ്ട് എന്ന് വിശദമാക്കാമോ; ടി റോഡ് പ്രവര്‍ത്തികള്‍ എന്ന് പൂര്‍ത്തിയാകുമെന്ന് അറിയിക്കാമോ;
( സി )
കുറ്റ്യാടി നിയോജക മണ്ഡലത്തിലെ ജൽജീവന്‍ മിഷന്‍ പദ്ധതിയുടെ പുരോഗതി പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ?
1130.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ കഴിഞ്ഞ അ‍ഞ്ച് വർഷത്തില്‍ ജലവിഭവ വകുപ്പ്, കേരള വാട്ടർ അതോറിറ്റി എന്നിവ മുഖേന അനുവദിച്ച പ്രവൃത്തികൾ ഏതൊക്കെയാണെന്ന് വർഷം, തുക എന്നിവ തിരിച്ചു അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ?
1131.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചിൻ കോര്‍പ്പറേഷനും സമീപ പ്രദേശങ്ങളിലെ 5 മുനിസിപ്പാലിറ്റികളും 13 പഞ്ചായത്തുകളും ഉള്‍പ്പെടുന്ന വിശാല കൊച്ചി മേഖലയില്‍ നേരിട്ടുകൊണ്ടിരിക്കുന്ന അതീവ ഗുരുതരമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ഒരു പുതിയ ജല സ്രോതസ്സായി ആലുവയില്‍ നിലവിലുള്ള ജലശുദ്ധീകരണ ശാലയുടെ സമീപം കേരള വാട്ടര്‍ അതോറിറ്റിയുടെ അധീനതയില്‍ ഉള്ള 1.57 ഹെക്ടര്‍ സ്ഥലത്ത് 190 MLD ശുദ്ധീകരണ ശേഷിയുള്ള ഒരു ജല ശുദ്ധീകരണശാല സ്ഥാപിക്കുന്ന നടപടിക്രമങ്ങള്‍ എവിടെ വരെയായി എന്നറിയിക്കാമോ; വിശദാംശങ്ങൾ നൽകാമോ?
1132.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് ജില്ലയില്‍ ഏതെല്ലാം നഗരസഭകളിലാണ് കുടിവെള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതെന്ന് വ്യക്തമാക്കാമോ; ഇവ ഓരോന്നും ഏതൊക്കെ ഘട്ടങ്ങളിലാണെന്ന് വിശദമാക്കാമോ;
( ബി )
ഈ പദ്ധതിയില്‍ നഗരസഭകളുടെ വിഹിതം എത്ര വീതമാണെന്ന് വിശദമാക്കാമോ;
( സി )
ഏതെങ്കിലും നഗരസഭ ഈ ഇനത്തില്‍ പണം ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1133.
ശ്രീ. ഇ കെ വിജയൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ ജലവിതരണ ശൃംഖലയും ജലലഭ്യതയും മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഈ സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ എന്തെല്ലാം; വിശദീകരിക്കുമോ;
( ബി )
സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും ശുദ്ധമായ കുടിവെള്ളം പൈപ്പുകളിലൂടെ എത്തിക്കുന്നതിനുവേണ്ടി വിവിധ ഏജൻസികളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതി വിശദീകരിക്കുമോ;
( സി )
സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ ജലവിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും പ്രതിശീർഷ ജലലഭ്യത മെച്ചപ്പെടുത്തുന്നതിനും വേണ്ടി ഈ സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിയ പദ്ധതികളുടെ പുരോഗതി വിശദീകരിക്കുമോ;
( ഡി )
സംസ്ഥാനത്തെ നഗരമേഖലയിലെ ജലവിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഈ സർക്കാർ നടപ്പിലാക്കിയ നൂതന പദ്ധതികൾ എന്തെല്ലാം; വിശദീകരിക്കുമോ;
( ഇ )
സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും സുരക്ഷിതമായ കുടിവെള്ളം തടസ്സരഹിതമായി ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനും ഈ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ വിശദമാക്കുമോ?
1134.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ മണ്ഡലത്തിലെ പുളിമാത്ത്, കരവാരം, നഗരൂര്‍ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ;
( ബി )
എത്ര തുകയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളതെന്നും ഏതെല്ലാം പദ്ധതികളില്‍ ഉള്‍പ്പെടുത്തി എത്ര തുക വീതമാണ് അനുവദിച്ചിട്ടുള്ളതെന്നും വ്യക്തമാക്കാമോ?
1135.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂർ മണ്ഡലത്തിലെ തുറവൂർ, കുത്തിയതോട് പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ബജറ്റിൽ അനുവദിച്ച അഞ്ച് കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
1136.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-25 കാലഘട്ടത്തില്‍ തൊടുപുഴ നിയോജകമണ്ഡലത്തില്‍ അനുവദിച്ച കുടിവെള്ള പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ; പ്രസ്തുത പദ്ധതികള്‍ക്ക് അനുവദിച്ച തുക സംബന്ധിച്ച വിശദാംശം തരംതിരിച്ച് ലഭ്യമാക്കാമോ?
1137.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. എം. എം. മണി
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്രോതസ്സില്‍ നിന്നും എടുക്കുന്ന ജലം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നത് വരെയുള്ള ഘട്ടങ്ങളില്‍ ജലത്തിന്റെ ഗുണ നിലവാരം പരിശോധിക്കുന്നതിനും ശുദ്ധവും സുരക്ഷിതവുമായ ജലമാണ് വിതരണം ചെയ്യുന്നതെന്ന് ഉറപ്പ് വരുത്തുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പൈപ്പുകള്‍ പൊട്ടുന്നത് മൂലമുണ്ടാകുന്ന ജല നഷ്ടം ഒഴിവാക്കുന്നതിനും കേടായ പൈപ്പുകള്‍ യഥാക്രമം മാറ്റി സ്ഥാപിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വിശദമാക്കാമോ;
( സി )
2016 - 2025 കാലയളവിൽ കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് എത്ര കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
നിലവിലെ സര്‍ക്കാർ വന്നതിനു ശേഷം എത്ര പുതിയ ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്നുള്ള വിവരം ലഭ്യമാണോ; വ്യക്തമാക്കാമോ?
1138.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ ജലവിഭവ വകുപ്പ് വഴി അരൂര്‍ മണ്ഡലത്തില്‍ അനുവദിച്ച പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് അനുവദിച്ച തുക, നിലവിലെ അവസ്ഥ എന്നിവ വിശദമാക്കാമോ?
1139.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് നഗരസഭാ പരിധിയിലെ വിവിധയിടങ്ങളിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായി പോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാലാകാലങ്ങളിലായി തുടര്‍ന്നുവരുന്ന ഈ ദുരവസ്ഥ പരിഹരിക്കാന്‍ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്ന് വ്യക്തമാക്കാമോ;
( ബി )
കാസർകോട് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ഏതെല്ലാം സ്ഥലങ്ങളിലാണ് കുടിവെള്ളം പാഴായി പോകുന്നതെന്ന് വ്യക്തമാക്കാമോ; ഇത്തരത്തിൽ നാളിതുവരെ എത്ര ലിറ്റർ വെള്ളം നഷ്ടപ്പെട്ടുവെന്നും ഇത് മൂലം ജല അതോറിറ്റിക്കുണ്ടായ സാമ്പത്തിക നഷ്ടം എത്രയാണെന്നും വിശദമാക്കാമോ;
( സി )
ഗുരുതരമായ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ; വിശദമാക്കാമോ?
1140.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി മണ്ഡലത്തില്‍ ശുദ്ധജല വിതരണവുമായി ബന്ധപ്പെട്ട് കേരള വാട്ടര്‍ അതോറിറ്റി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ബഡ്ജറ്റില്‍ പ്രഖ്യാപിച്ച കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണം എന്ന് പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് ചൂട് കനക്കുന്ന സാഹചര്യത്തില്‍ കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ ഏതെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ഡി )
അങ്കമാലി മണ്ഡലത്തിലെ ശുദ്ധജല വിതരണ പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1141.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ കോര്‍പ്പറേഷനും സമീപ പഞ്ചായത്തുകള്‍ക്കും വേണ്ടി 2016-ല്‍ ഭരണാനുമതി ലഭിച്ച കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഇപ്പോഴും സ്തംഭനാവസ്ഥയിലാണ് എന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
തൃശ്ശൂര്‍ , ഒല്ലൂര്‍, പുതുക്കാട്, വടക്കാഞ്ചേരി, നാട്ടിക, മണലൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ 19 ഗ്രാമപഞ്ചായത്തുകള്‍ക്കും തൃശ്ശൂര്‍ കോര്‍പ്പറേഷനും യഥേഷ്ടം കുടിവെള്ളം ലഭ്യമാക്കാന്‍ സഹായകരമായ കിഫ്ബി ധനസഹായത്തോടെയുള്ള കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1142.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ തഴക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7-ല്‍ കല്ലിമേല്‍ കല്ലുപാളയം സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിക്കു സമീപം അച്ചന്‍കോവിലാറിന്റെ ഇടതുകരയില്‍ സംരക്ഷണഭിത്തി നിര്‍മ്മിക്കുവാന്‍ 2023-24 സാമ്പത്തിക വർഷത്തെ ബഡ്ജറ്റില്‍ 3 കോടി രൂപ അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികള്‍ ഉള്‍പ്പെടെയുള്ളവക്ക് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
ടി പ്രവൃത്തി അടിയന്തരമായി ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?
1143.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി തദ്ദേശ റോഡുകളിലുൾപ്പടെ പൈപ്പുകൾ സ്ഥാപിക്കാനെടുത്ത കുഴികൾ പൂർവ്വ സ്ഥിതിയിലാക്കാത്തത് കാരണം റോഡുകൾ തകരുന്നതും കരാറെടുത്ത റോഡുകളിൽ പ്രവൃത്തി ആരംഭിക്കാൻ സാധിക്കാത്തതുമായ കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
തദ്ദേശ റോഡുകൾ ഉൾപ്പെടെ മുഴുവൻ റോഡുകളിലും പൈപ്പുകൾ സ്ഥാപിക്കാനെടുത്ത കുഴികൾ പൂർവ്വസ്ഥിതിയിലാക്കുന്ന പ്രവൃത്തി എന്നത്തേക്ക് പൂർത്തീകരിക്കാനാവുമെന്ന് വ്യക്തമാക്കാമോ?
1144.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടര്‍ അതോറിറ്റിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ദിവസവേതനക്കാരായ തൊഴിലാളികളുടെ വേതന വര്‍ദ്ധനവിനും തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1145.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ പമ്പ് ഓപ്പറേറ്റർമാരുടെ ഷിഫ്റ്റ് ഡ്യൂട്ടി സംബന്ധിച്ച് 05-12-2025 ൽ പുറത്തിറക്കിയ സർക്കുലർ സംബന്ധിച്ച് ജീവനക്കാരുടെ പരാതിയും ആയത് നടപ്പിലാക്കിയാൽ ഉണ്ടാകുന്ന പ്രതിസന്ധികളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത സർക്കുലർ പുനഃപരിശോധിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
1146.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജല്‍ജീവന്‍ മിഷൻ പദ്ധതി നടപ്പാക്കുന്നതിൽ നിലവില്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി കണക്കാക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
കേന്ദ്രസര്‍ക്കാര്‍ വിഹിതം സമയബന്ധിതമായി ലഭിക്കാത്തതും സംസ്ഥാന വിഹിതത്തിന്റെ ലഭ്യതയില്‍ ഉണ്ടായ തടസ്സങ്ങളും ജല്‍ജീവന്‍ മിഷൻ പദ്ധതിയുടെ പുരോഗതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
സാമ്പത്തിക പരിമിതികളും ഭരണപരമായ തടസ്സങ്ങളും കാരണം ജല്‍ജീവന്‍ മിഷൻ പദ്ധതികളുടെ പൂര്‍ത്തീകരണത്തില്‍ സംസ്ഥാനത്ത് കാലതാമസം ഉണ്ടായിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( ഡി )
ജല്‍ജീവന്‍ മിഷൻ പദ്ധതികളുടെ കാലതാമസം മൂലം ഗ്രാമീണ മേഖലകളിലെ ജനങ്ങള്‍ കുടിവെള്ള ലഭ്യതയ്ക്ക് ബുദ്ധിമുട്ടുകള്‍ നേരിടുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഇ )
ജല്‍ജീവന്‍ മിഷൻ പദ്ധതി നടപ്പാക്കലിലെ സാമ്പത്തിക പ്രതിസന്ധിയും കാലതാമസവും പരിഹരിക്കുന്നതിനായി അടിയന്തരവും ദീര്‍ഘകാലവുമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ അവ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
1147.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജല അതോറിറ്റിയുടെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കാമോ;
( ബി )
ജല അതോറിറ്റിക്ക് പൊതുമേഖല സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, വൻകിട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും അടക്കം കോടിക്കണക്കിന് രൂപ പിരിഞ്ഞു കിട്ടാനുണ്ട് എന്നത് വസ്തുതയാണോ ; എങ്കിൽ പിരിഞ്ഞു കിട്ടാനുള്ള തുക പിരിച്ചെടുക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
1148.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2025-26 സാമ്പത്തിക വർഷത്തെ ബജറ്റിൽ വാട്ടർ അതോറിറ്റിക്കായി വകയിരുത്തിയ തുക എത്രയാണ്; നാളിതുവരെ അനുവദിച്ച തുക എത്രയാണ്; ചെലവഴിച്ച തുക എത്രയാണ്; തുക ഏതൊക്കെ ഇനത്തിലാണ് ചെലവഴിച്ചത്; വിശദാംശം വ്യക്തമാക്കുമോ?
1149.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടർ അതോറിറ്റി തദ്ദേശ സ്ഥാപനങ്ങളിലെ പൊതു ടാപ്പുകൾക്കായി ഒരു സാമ്പത്തിക വർഷം എത്ര കോടി രൂപയാണ് 2021-22 മുതൽ 2024-25 വരെ ഡിമാൻഡ് ചെയ്ത് വന്നിരുന്നത്; ഓരോ ജില്ലകളുടെയും വർഷം തിരിച്ചുള്ള കണക്കുകൾ വിശദമാക്കാമോ;
( ബി )
ജൽജീവൻ മിഷൻ പദ്ധതി നടപ്പിലാക്കിയതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇത് വരെ എത്ര ടാപ്പുകളാണ് വിച്ഛേദിച്ചത് ? ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ;
( സി )
ടാപ്പുകൾ വിച്ഛേദിച്ചതനുസരിച്ച് എത്ര തദ്ദേശ സ്ഥാപനങ്ങളുടെ വാട്ടർ ചാർജിൽ കുറവ് വരുത്തി ? ഇതിനെ തുടർന്ന് വാട്ടർ ചാർജിനത്തിൽ എത്ര കോടി രൂപയുടെ വരുമാന നഷ്ടമാണ് വാട്ടർ അതോറിറ്റിക്ക് ഉണ്ടായതെന്നും വ്യക്തമാക്കാമോ;
( ഡി )
പൊതുടാപ്പുകൾ വിച്ഛേദിച്ചിട്ടും ഡിമാൻഡിൽ കുറവ് വരുത്താത്ത തദ്ദേശ സ്ഥാപനങ്ങളുണ്ടോ; ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ;
( ഇ )
എത്ര രൂപയാണ് നിലവിൽ തദ്ദേശസ്ഥാപനങ്ങൾ കുടിശ്ശിക വരുത്തിയിട്ടുള്ളതെന്ന് ജില്ല തിരിച്ചും, വർഷം തിരിച്ചും വിശദീകരിക്കാമോ;
( എഫ് )
പൊതുടാപ്പുകൾ വിച്ഛേദിച്ചിട്ടും ജോയിന്റ് ഇൻസ്‌പെക്ഷനിൽ ടാപ്പുകളുടെ എണ്ണം കുറവാണെന്ന് കണ്ടെത്തിയിട്ടും ഡിമാൻഡിൽ കുറവ് വരുത്താത്ത തദ്ദേശ സ്ഥാപനങ്ങളുടെ വാട്ടർ ചാർജ്ജിനത്തിൽ കുറവ് വരുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ;
( ജി )
മഞ്ചേരി നിയോജകമണ്ഡലത്തിൽ നിലവിലെ സർക്കാർ അധികാരമേറ്റത് മുതൽ നാളിതുവരെ ജലവിഭവ വകുപ്പ് നടപ്പിലാക്കിയ പദ്ധതികൾ ഏതൊക്കെയാണെന്നും പൂർത്തിയായ പദ്ധതികൾ, അവശേഷിക്കുന്ന പദ്ധതികൾ എന്നിവ ഏതൊക്കെയാണെന്നും വർഷം തിരിച്ച് വിശദമാക്കാമോ?
1150.
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. പി. കെ. ബഷീർ
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജലവിതരണത്തിന് സ്ഥാപിച്ചിട്ടുള്ള ചെറുതും വലുതുമായ പൈപ്പുകള്‍ പൊട്ടുന്നതുമൂലം ജല അതോറിറ്റിക്കുണ്ടാകുന്ന നഷ്ടം കണക്കാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നൽകാമോ;
( ബി )
ഇത്തരത്തില്‍ പൈപ്പ് പൊട്ടുന്നതിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്; വ്യക്തമാക്കാമോ;
( സി )
കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1151.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കുന്നത്തുനാട് മണ്ഡലത്തില്‍ ജല്‍ജീവന്‍ മിഷന്‍ വഴി നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ; ഇതിന്റെ പ‍ഞ്ചായത്ത് തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( ബി )
മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും എത്ര തുക വീതമാണ് പദ്ധതിയ്ക്കായി അനുവദിച്ചുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ഓരോ പഞ്ചായത്തിലും ജല്‍ജീവന്‍ മിഷന്‍ വഴി നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
1152.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തില്‍ പി. എം. ജി. എസ്. വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന വട്ടോളി ഇയ്യാട് റോഡ് പ്രവൃത്തിക്ക് ജലജീവന്‍ പ്രവൃത്തിയുടെ റീസ്റ്റോറേഷൻ ഫണ്ട് അനുവദിക്കാത്തത് കാരണം ആരംഭിക്കാന്‍ കഴിയുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡിന്റെ റീസ്റ്റോറേഷൻ പ്രവൃത്തികൾക്ക് എത്ര തുകയാണ് സര്‍ക്കാര്‍ അനുവദിക്കേണ്ടത്; ഇതുമായി ബന്ധപ്പെട്ട നടപടികൾ ത്വരിതപ്പെടുത്താൻ തയ്യാറാകുമോ; എങ്കിൽ പ്രസ്തുത തുക അനുവദിക്കുന്നതിനായി ഇതിനെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താൻ സാധിക്കുമോ എന്ന് വിശദമാക്കാമോ?
1153.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം മണ്ഡലത്തില്‍ കിഫ്ബി പദ്ധതി പ്രകാരമുള്ള നാട്ടകം കുടിവെള്ള പദ്ധതിയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ;
( ബി )
മണിപ്പുഴ ജംഗ്ഷന്‍ മുതല്‍ മറിയപ്പള്ളി ടാങ്ക് വരെ മുടങ്ങിക്കിടക്കുന്ന പ്രവൃത്തി പുനരാരംഭിക്കുന്നതിന് നാഷണല്‍ ഹൈവേ മോര്‍ത്തില്‍ നിന്നും അനുമതി ലഭിച്ചോ; വ്യക്തമാക്കാമോ;
( സി )
നാട്ടകം കുടിവെള്ള പദ്ധതി എന്നത്തേയ്ക്ക് പുനരാരംഭിക്കാന്‍ സാധിക്കും?
1154.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടർ അതോറിറ്റി പമ്പ് ഹൗസുകളുടെയും പ്ലാന്റുകളുടെയും ശോചനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദ വിവരങ്ങൾ അറിയിക്കാമോ?
1155.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല്‍ജീവന്‍ പദ്ധതിയ്ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ വാട്ടർ അതോറിറ്റി വെട്ടിപൊളിച്ച റോഡുകൾ നാളിതുവരെയും ഗതാഗത യോഗ്യമാക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
ജല്‍ജീവന്‍ പദ്ധതിയുടെ കരാറുകാർക്ക് കുടിശ്ശിക വിതരണം ചെയ്യാത്തതിനാൽ പദ്ധതിയ്ക്കുവേണ്ടി വെട്ടിപ്പൊളിച്ച റോഡുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന് സാധിക്കാതെ പ്രതിസന്ധി നേരിടുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ; എത്ര രൂപയാണ് നിലവിൽ ഈ ഇനത്തിൽ കുടിശ്ശിക ഉള്ളതെന്നും തുക എന്നത്തേക്ക് വിതരണം ചെയ്യാൻ കഴിയുമെന്നും വ്യക്തമാക്കുമോ?
1156.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയ്പമംഗലം നിയോജകമണ്ഡലത്തിലെ കുടിവെള്ള പൈപ്പുകൾ പൊട്ടുന്നത് മൂലം പ്രദേശവാസികളുടെ കുടിവെള്ളം മുടങ്ങുന്ന സാഹചര്യം പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് വിശദമാക്കാമോ;
( ബി )
നാട്ടിക ഫർക്ക കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് പൈപ്പ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി അടിയന്തരമായി പൂർത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്‍ ഉദ്ദേശിക്കുന്നത്;
( സി )
2025-26 ബഡ്ജറ്റിൽ മൂന്നു കോടി രൂപ വകയിരുത്തി പ്രഖ്യാപിക്കപ്പെട്ട കുടിവെള്ള പദ്ധതി ആരംഭിക്കുന്നതിനും പൂർത്തീകരണത്തിനുമായി എന്തെല്ലാം നടപടികളാണ് വകുപ്പ് സ്വീകരിച്ചിരിക്കുന്നത് വിശദമാക്കാമോ?
1157.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ സ്ഥാപിച്ച ശേഷം റെസ്റ്റോറേഷന്‍ പ്രവൃത്തികള്‍ യഥാസമയം നടപ്പിലാക്കാത്തതിനാല്‍ മണലൂര്‍ നിയോജകമണ്ഡലത്തിലെ മുല്ലശ്ശേരി പഞ്ചായത്തിലെ പറമ്പന്തളി റോഡ് ഗതാഗതയോഗ്യമല്ലാതായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കാലതാമസം നേരിടുന്നതെന്തുകൊണ്ടെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് കേരള വാട്ടര്‍ അതോറിറ്റി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കാമോ?
1158.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടർ അതോറിറ്റിൽ പമ്പ് ഓപ്പറേറ്റർമാരുടെ ഷിഫ്റ്റ് ഡ്യൂട്ടി സംബന്ധിച്ച് മാനേജിങ് ഡയറക്ടർ 05.12.2025 ൽ കെ. ഡബ്ല്യൂ. എ./ജെ. ബി./968/2025-ഇ6 നമ്പരായി പുറത്തിറക്കിയ സർക്കുലർ നടപ്പാക്കുന്നതിലൂടെ കേരളത്തിലെ ശുദ്ധജല വിതരണ രംഗം താറുമാറാകാനിടയുണ്ടെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത സർക്കുലർ പുനഃപരിശോധിക്കാൻ നിർദ്ദേശം നൽകുമോ?
1159.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിനാട് കുടിവെളള പദ്ധതിയുടെ നിലവിലെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ;
( ബി )
പെരിനാട് കുടിവെളള പദ്ധതിയുടെ ഭാഗമായി സംഭരണി സ്ഥാപിക്കുന്നതിനുളള സ്ഥലം എവിടെയാണ് കണ്ടെത്തിയിട്ടുളളത്; പ്രസ്തുത പദ്ധതിക്ക് അനുവദിച്ച ആകെ തുക എത്ര ; സ്ഥലം വാങ്ങുന്നതിന് ചെലവഴിച്ച തുക എത്ര; സംഭരണി നിര്‍മ്മാണത്തിന് അനുവദിച്ച തുക എത്ര എന്നിവ തരംതിരിച്ച് വിശദമാക്കാമോ;
( സി )
കുണ്ടറ നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന ഏതൊക്കെ പഞ്ചായത്തുകള്‍ക്കാണ് പെരിനാട് കുടിവെളള പദ്ധതി പ്രയോജനപ്പെടുന്നതെന്ന് വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.