UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >16th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 16th SESSION
 
05.02.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

2265.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. പി. കെ. ബഷീർ
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കർഷകരിൽ നിന്നും നെല്ല് സംഭരിക്കുന്ന നിലവിലെ രീതി പരിഷ്ക്കരിക്കണമെന്ന കർഷക സംഘടനകളുടെ ആവശ്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ;
( ബി )
നെല്ല് സംഭരിക്കുന്ന സമയത്തുതന്നെ കർഷകർക്കു വില നൽകാനുള്ള നടപടി സ്വീകരിക്കുമോ;
( സി )
സംഭരിക്കുന്ന നെല്ലിൽ നിന്നുളള അരി പ്രത്യേക ബ്രാൻഡിൽ പൊതു വിപണിയിൽ ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകുമോ?
2266.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തില്‍ കെ-സ്റ്റോര്‍ പദ്ധതി പ്രകാരം നാളിതുവരെ എത്ര റേഷന്‍ കടകളെയാണ് കെ-സ്റ്റോറുകളായി മാറ്റിയിട്ടുള്ളതെന്ന് പ‍ഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
കെ-സ്റ്റോറുകള്‍ അനുവദിക്കുന്നതിന് കൂടുതല്‍ അപേക്ഷകള്‍ പരിഗണനയിലുണ്ടോ എന്നും വിശദമാക്കാമോ;
( സി )
ഗ്രാമീണ മേഖലയിലെ സാധാരണക്കാര്‍ക്ക് ഉപകാരപ്രദമായ ബാങ്കിംഗ് സേവനങ്ങളും മില്‍മ-ശബരി ഉല്പന്നങ്ങളും എല്ലാ കെ-സ്റ്റോറുകളിലും പൂര്‍ണ്ണതോതില്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്താന്‍ സ്വീകരിച്ച നടപടികള്‍ ലഭ്യമാക്കാമോ;
( ഡി )
കെ-സ്റ്റോറുകളായി മാറാന്‍ താല്പര്യമുള്ള റേഷന്‍ വ്യാപാരികള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്ന പദ്ധതി നിലവിലുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കാമോ?
2267.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കീഴിൽ കാഞ്ഞങ്ങാട് മണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതികൾ സംബന്ധിച്ച വിശദ വിവരങ്ങൾ നൽകാമോ ?
2268.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെയും നിലവിലെ സർക്കാരിന്റെയും കാലയളവിൽ, എം.എൽ.എ. ആസ്തി വികസന ഫണ്ടിലോ പ്രാദേശിക വികസന ഫണ്ടിലോ ഉൾപ്പെടാത്ത ഏതെല്ലാം പദ്ധതികളാണ് കായംകുളം മണ്ഡലത്തില്‍ അനുവദിച്ചിട്ടുളളത്; ഓരോ പദ്ധതിക്കും ഇതുവരെ ചെലവഴിച്ച തുക, പദ്ധതികളുടെ നിലവിലെ പുരോഗതി എന്നിവ സംബന്ധിച്ച വിവരങ്ങൾ വിശദമാക്കാമോ?
2269.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂർ നിയോജക മണ്ഡലത്തിലെ എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിൽ സിവിൽ സപ്ലൈസ് ഗോഡൗൺ നിർമ്മാണ പദ്ധതിയുടെ നിലവിലെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ?
2270.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി മണ്ഡലത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്തും തൊട്ടുമുന്‍പുള്ള സര്‍ക്കാരിന്റെ കാലത്തും ഭക്ഷ്യ പൊതുവിതരണ വകുപ്പില്‍ നിന്നും വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച തുകയും പ്രവൃത്തികളുടെ പേരും അവയുടെ പുരോഗതിയും ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ പൂര്‍ത്തീകരിച്ചവയുടെയും പൂര്‍ത്തീകരിക്കാന്‍ ഉള്ളവയുടെയും വിശദ വിവരം ലഭ്യമാക്കാമോ;
( സി )
അവയില്‍ കിഫ്ബി പദ്ധതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവയുടെ വിശദ വിവരവും പുരോഗതിയും വിശദമാക്കാമോ?
2271.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനായി ഇക്കഴിഞ്ഞപ്രാവശ്യം അപേക്ഷ ക്ഷണിച്ചതുപ്രകാരം മണലൂര്‍ മണ്ഡലത്തില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നും എത്ര മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചു എന്നും അറിയിക്കാമോ;
( ബി )
റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് പരിശോധിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
അര്‍ഹതപ്പെട്ടവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നതിനായി അനര്‍ഹരായവരെ മുന്‍ഗണന പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ എന്തെല്ലാം പരിശോധനകളാണ് നടക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
കിഡ്നി, ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാറുണ്ടോ; ഇത്തരം രോഗികളെ വീട്ടിൽ എയര്‍ കണ്ടീഷണർ, കാര്‍ എന്നിവ ഉണ്ട് എന്ന കാരണത്താൽ മുന്‍ഗണനപട്ടികയിൽ നിന്നും ഒഴിവാക്കാറുണ്ടോ; അറിയിക്കാമോ?
2272.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ നിലവില്‍ എത്ര ബി.പി.എൽ., എ.എ.വൈ., കാര്‍ഡുകാര്‍ നിലവിലുണ്ടെന്ന് പഞ്ചായത്തടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അരൂര്‍ മണ്ഡലത്തില്‍ എ.പി.എൽ. വിഭാഗത്തില്‍ നിന്ന് എത്ര പേര്‍ ബി.പി.എൽ. വിഭാഗത്തിലേയ്ക്ക് അപേക്ഷിച്ചുവെന്നും എത്രപേര്‍ ബി.പി.എൽ., എ.എ.വൈ., വിഭാഗത്തിലേയ്ക്ക് മാറി എന്നും പഞ്ചായത്തടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അരൂര്‍ മണ്ഡലത്തിൽ ബി.പി.എൽ. വിഭാഗത്തില്‍ നിന്ന് എ.പി.എൽ. വിഭാഗത്തിലേയ്ക്ക് മാറ്റിയ ആളുകളുടെ എണ്ണം വിശദമാക്കാമോ?
2273.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നതിന് ശേഷം എത്ര കുടുംബങ്ങൾക്ക് ബി.പി.എൽ. കാര്‍ഡ്, എ. എ.വൈ. കാര്‍ഡ് എന്നിവ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
വളളിക്കുന്ന് മണ്ഡലത്തിലെ കൊണ്ടോട്ടി താലൂക്കിലെ പളളിക്കൽ, ചേലേമ്പ്ര പഞ്ചായത്തുകളിലും തിരൂരങ്ങാടി താലൂക്കിലെ മൂന്നിയൂര്‍, വളളിക്കുന്ന്, പെരുവളളൂര്‍, തേഞ്ഞിപ്പലം പഞ്ചായത്തുകളിലും എത്ര കുടുംബങ്ങൾക്കാണ് ബി.പി.എൽ. കാര്‍ഡ്, എ.എ.വൈ കാര്‍ഡ് എന്നിവ അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
ഗുണഭോക്താവ് പുതിയ റേഷൻ കാര്‍ഡിന് അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന വെളള കാര്‍ഡ് പിന്നീട് അര്‍ഹതയുള്ളവര്‍ക്ക് നീല കാര്‍ഡ് ആക്കുന്നതിനുളള അപേക്ഷ എപ്പോഴാണ് സമര്‍പ്പിക്കേണ്ടതെന്നും നീല കാര്‍ഡ് ലഭിക്കുന്നതിനുളള അര്‍ഹതാ മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്നും വിശദമാക്കാമോ?
2274.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂർ മണ്ഡലത്തിൽ ഉൾപ്പെട്ട മാട്ടുമ്മൽ, പുന്ന പ്രദേശങ്ങളിൽ അനുവദിച്ചിട്ടുള്ള പുതിയ റേഷൻ കടകൾ എന്ന് പ്രവർത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത റേഷന്‍കടകള്‍ (പുന്ന, മാട്ടുമ്മല്‍) ആരംഭിയ്ക്കുന്നതിനായി ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2275.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലനിലവാരം സുസ്ഥിരമായി നിലനിർത്തുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ; നിലവിലെ നടപടികൾ അപര്യാപ്തമാണെന്ന പരാതികൾ പരിഗണിച്ചു കൂടുതൽ വിപണി ഇടപെടലുകള്‍ക്ക് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ബി )
മാവേലി സ്റ്റോറുകൾ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ വിതരണത്തിൽ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സബ്‌സിഡി സാധനങ്ങൾ എല്ലാ ഉപഭോക്താക്കൾക്കും തടസ്സമില്ലാതെ ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്താൻ നിലവിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ഡി )
മാവേലി സ്റ്റോറുകളിലെ ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്‌സ് വിഭാഗത്തിൽപ്പെട്ട സാധനങ്ങൾ മാസത്തിന്റെ പകുതിയോടെ തീർന്നുപോകുന്നതായും രണ്ടാം പാദത്തിൽ ലഭ്യമാകുന്നില്ല എന്നുമുള്ള പരാതികൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2276.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജക മണ്ഡലത്തിലെ ഏതെല്ലാം റേഷന്‍ കടകളെയാണ് കെ-സ്റ്റോറുകളാക്കി മാറ്റുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
2021 മുതല്‍ നാളിതുവരെ ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പിന് കീഴില്‍ ആലപ്പുഴ നിയോജകമണ്ഡലത്തില്‍ നടപ്പാക്കിയിട്ടുള്ള പദ്ധതികള്‍ ഏതൊക്കെയാണെന്നും ആയതിലേയ്ക്കായി എത്ര തുക അനുവദിച്ചിട്ടുണ്ടെന്നുമുള്ള വിശദവിവരം ലഭ്യമാക്കാമോ?
2277.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ നിലവില്‍ എത്ര കെ-സ്റ്റോറുകള്‍ ഉണ്ടെന്നും അവ എവിടെയൊക്കെയാണെന്നും വിശദമാക്കാമോ;
( ബി )
2016-നു ശേഷം കായംകുളം മണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ള മാവേലിസ്റ്റോറുകള്‍ എത്രയെന്നും എവിടെയൊക്കെയെന്നും വിശദമാക്കാമോ?
2278.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെ ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ എത്ര കെ-സ്റ്റോറുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
2279.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാരിന്റെ കാലത്ത് കാസര്‍ഗോഡ് ജില്ലയില്‍ പുതുതായി അനുവദിച്ച റേഷന്‍ കടകളുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്ത് പുതുതായി റേഷന്‍ കടകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
ഒരു റേഷന്‍ കടയില്‍ ഉള്‍ക്കൊള്ളാവുന്ന റേഷന്‍ കാര്‍ഡുകളുടെ എണ്ണത്തില്‍ പരിധി ഉണ്ടോയെന്ന് വ്യക്തമാക്കാമോ?
2280.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2025-26 കാലയളവില്‍ സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ഭക്ഷ്യധാന്യ ക്വാട്ട എത്രയാണെന്ന് വിശദമാക്കാമോ;
( ബി )
നിലവിലെ സർക്കാരിന്റെ കാലയളവിൽ സംസ്ഥാനത്തിന് അനുവദിച്ച ഭക്ഷ്യധാന്യ ക്വാട്ടയിൽ എത്ര ശതമാനം ഇതുവരെ പൂർണ്ണമായി വിനിയോഗിച്ചുവെന്ന് വ്യക്തമാക്കാമോ; വിനിയോഗിക്കാതെ ബാക്കിയുള്ള ഭക്ഷ്യധാന്യത്തിന്റെ അളവ് എത്രയാണെന്നും, അവ കൃത്യസമയത്ത് വിതരണം ചെയ്യാൻ സാധിക്കാത്തതിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്നും വിശദമാക്കാമോ?
2281.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സിവില്‍ സപ്ലൈസ്, റേഷന്‍ കടകള്‍ എന്നിവ വഴി വിതരണം ചെയ്യുന്ന സാധനങ്ങള്‍ക്ക് ഗുണനിലവാരമില്ലാത്തതുമുലം ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ എന്തെല്ലാം സംവിധാനങ്ങളാണ് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കാമോ?
2282.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2025 ഡിസംബറില്‍ രാജ്യമാകെയുള്ള വിലക്കയറ്റ തോത് എത്ര ശതമാനമാണെന്നും ഇതില്‍ കേരളത്തിലേത് എത്ര ശതമാനമാണെന്നും വ്യക്തമാക്കാമോ;
( ബി )
വിലക്കയറ്റ തോത് കുറച്ചു കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ; വ്യക്തമാക്കാമോ?
2283.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലവര്‍ദ്ധനവ് ഉണ്ടായതു കാരണം പൊതുജനങ്ങള്‍ക്ക് ജീവിക്കാന്‍ വളരെയധികം പ്രയാസപ്പെടേണ്ടി വരുന്ന സാഹചര്യം ഉണ്ടായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ, എങ്കില്‍ വിലക്കയറ്റം തടയുന്നതില്‍ ഈ സര്‍ക്കാര്‍ പരാജയപ്പെട്ടത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവിലെ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ സപ്ലൈകോ വഴി വിതരണം ചെയ്തിരുന്ന നിത്യോപയോഗസാധനങ്ങളുടെ വിലയും നിലവിലത്തെ വിലയും ലഭ്യമാക്കാമോ; ഈ സര്‍ക്കാരിന്റെ കാലത്ത് എത്ര തവണ വിലവര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങള്‍ ഏതെല്ലാമാണ്; ഈ സര്‍ക്കാരിന്റെ കാലത്ത് പുതിയതായി ഏതെല്ലാം സാധനങ്ങള്‍ക്ക് സബ്സിഡി ഏര്‍പ്പെടുത്തിയിട്ടുണ്ട്; ഏതെല്ലാം സാധനങ്ങളുടെ സബ്സിഡി ഒഴിവാക്കിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
സപ്ലൈകോയ്ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക തുക എത്രയാണ്; വ്യക്തമാക്കുമോ?
2284.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോയുടെ ഔട്ട് ലെറ്റുകളിൽ മതിയായ സാധനങ്ങൾ ലഭ്യമല്ല എന്ന ആക്ഷേപം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; സപ്ലൈകോ വിതരണക്കാർക്ക് നൽകാനുള്ള കുടിശിക തുക എന്നത്തേക്ക് കൊടുത്തു തീർക്കാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
2285.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോയിൽ നിലവിൽ എത്ര ഡെപ്യൂട്ടേഷൻ ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്; തരം തിരിച്ചു വ്യക്തമാക്കാമോ; കാലാവധി പൂർത്തിയാക്കിയ എത്ര ഡെപ്യൂട്ടേഷൻ ജീവനക്കാർ സപ്ലൈ‌കോയിൽ തുടരുന്നുണ്ട്; ഇവരെ റിവേർട്ട് ചെയ്യാനുള്ള തടസ്സം എന്താണെന്നു വ്യക്തമാക്കുമോ;
( ബി )
സി. എസ്. ആർ. (കൺസ്യൂമർ സർവീസ് ആൻഡ് റിലേഷൻസ്) പ്രകാരം എത്ര ജെ.എം. (ജൂനിയർ മാനേജർ) തസ്തികകൾ സപ്ലൈ‌കോയിൽ നിലവിലുണ്ട്; സി.എസ്.ആറിൽ രേഖപ്പെടുത്താത്ത ജെ. എം. തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജെ. എം. നെ നിയമിക്കാറുണ്ടോ; ഉണ്ടെങ്കിൽ കാരണം വിശദീകരിക്കുമോ;
( സി )
സപ്ലൈകോ ജീവനക്കാർക്കുള്ള എ.എസ്.എം.(അസിസ്റ്റന്റ് സെയിൽസ്മാൻ), ജെ.എ. (ജൂനിയർ അസിസ്റ്റന്റ്),എസ്. എ.ഗ്രേഡ് II (സീനിയർ അസിസ്റ്റന്റ് ഗ്രേഡ് II) ,എസ്.എ. ഗ്രേഡ് I (സീനിയർ അസിസ്റ്റന്റ് ഗ്രേഡ് I) തസ്തികകളിൽ നിലവിൽ എത്ര ഒഴിവുകളുണ്ട്; വ്യക്തമാക്കാമോ;
( ഡി )
സപ്ലൈകോ ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശ്ശിക എന്നുമുതൽ നൽകിതുടങ്ങുമെന്ന് വിശദമാക്കുമോ; മെഡിസെപ് പദ്ധതി സപ്ലൈക്കോ ജീവനക്കാർക്കായി എന്നുമുതൽ നടപ്പിലാക്കി തുടങ്ങും; വിശദമാക്കാമോ;
( ഇ )
സപ്ലൈ‌കോയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന ജെ.എം. മാരിൽ എത്ര പേർക്ക് മതിയായ യോഗ്യതയുണ്ട്; അവർക്ക് എം.ബി.എ. നിർബന്ധമുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ?
2286.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവ് ജനജീവിതം ദുസ്സഹമാക്കിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
2287.
ശ്രീ. പി. നന്ദകുമാര്‍
ശ്രീമതി ദെലീമ
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോയുടെ സാമ്പത്തിക സ്ഥിതിയെ ദോഷകരമായി ബാധിച്ച സാഹചര്യം എന്തായിരുന്നു; വിശദമാക്കാമോ;
( ബി )
സബ്സിഡി സാധനങ്ങളുടെ വില പുതുക്കി നിശ്ചയിക്കാൻ സർക്കാർ സ്വീകരിച്ച മാനദണ്ഡം എന്താണ് എന്ന് വ്യക്തമാക്കുമോ;
( സി )
സപ്ലൈകോയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കാൻ നടപ്പിലാക്കിയ പുതിയ സംവിധാനം എന്താണ്; അത് എങ്ങനെയാണ് സഹായിക്കുന്നതെന്ന് അറിയിക്കാമോ;
( ഡി )
വിപണിയിലെ വില നിലവാരം നിയന്ത്രിക്കുന്നതിനായി സപ്ലൈകോ നടപ്പിലാക്കിയ മറ്റ് സംവിധാനങ്ങൾ എന്തെല്ലാമാണ്; വിശദമാക്കാമോ?
2288.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നഗരസഭയില്‍ റവന്യൂ ടവറിന് സമീപം ഹൗസിംഗ് ബോര്‍ഡിന്റെ അധീനതയിലുള്ള ഭൂമിയില്‍ സിവില്‍ സപ്ലൈസിന്റെ ഗോഡൗണ്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ബഹു. ഭക്ഷ്യവും പൊതുവിതരണ ഉപഭോക്തൃ കാര്യവും വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ 09.02.2023-ന് ചേര്‍ന്ന യോഗതീരുമാന പ്രകാരം എന്തെല്ലാം തുടര്‍നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഭൂമിയുടെ ഉടമസ്ഥാവകാശവും നിയന്ത്രണാധികാരവും ഹൗസിംഗ്‌ ബോര്‍ഡ് ഉടമസ്ഥതയില്‍ നിലനിര്‍ത്തി ഗോഡൗണ്‍ നിര്‍മ്മാണത്തിനായി മാത്രം ഭൂമിയുടെ ഉപയോഗാനുമതിയും കൈവശാനുഭവവും കൈമാറി ലീസ് ഔട്ട് വ്യവസ്ഥയില്‍ ശാസ്ത്രീയ ഗോ‍‍‍ഡൗണ്‍ നിര്‍മ്മിക്കുന്നതിനുള്ള സാധ്യത പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
മേല്‍ യോഗ നിര്‍ദ്ദേശ പ്രകാരം ലീസ് ഔട്ട് വ്യവസ്ഥയില്‍ ശാസ്ത്രീയ ഗോ‍‍‍ഡൗണ്‍ നിര്‍മ്മിക്കുന്ന കാര്യം പരിശോധിക്കുവാന്‍ പൊതു വിതരണ കമ്മീഷണര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തിന്‍മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ഡി )
പൊതു വിതരണ കമ്മീഷണര്‍ ലീസ് ഔട്ട് വ്യവസ്ഥയില്‍ ഗോഡൗണ്‍ നിര്‍മ്മിക്കാനുള്ള സാധ്യത പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനുള്ള കാരണം വ്യക്തമാക്കുമോ?
2289.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രതികൂലമായ കാലാവസ്ഥയും തുടർച്ചയായ കീടശല്യവും മൂലം കോട്ടയം ജില്ലയിലെ പടിഞ്ഞാറൻ മേഖലകളിൽ കർഷകർ കൊയ്തെടുത്ത നെല്ലിന്റെ വലിയൊരു ഭാഗം ഇപ്പോഴും പാടങ്ങളിൽ കെട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത സാഹചര്യം പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കുമോ;
( ബി )
വെച്ചൂർ ദേവസ്വംകരി പാടത്ത് 168 ഏക്കറിൽ നിന്ന് ലഭിച്ച 25 ടൺ നെല്ലിന് ഈർപ്പത്തിന്റെ പേരിൽ ക്വിന്റലിന് 25 കിലോഗ്രാം വരെ കിഴിവ് ആവശ്യപ്പെടുന്ന മില്ലുകാരുടെ നടപടി അംഗീകരിക്കുന്നുണ്ടോ; ഇത്തരത്തിൽ അമിത കിഴിവുകൾ ആവശ്യപ്പെടുന്നത് നിയന്ത്രിക്കാൻ ഇടപെടൽ നടത്തുമോ; വിശദമാക്കാമോ;
( സി )
നെല്ലിന്റെ ഗുണനിലവാര പരിശോധനയിൽ ഉദ്യോഗസ്ഥർ മില്ലുകാർക്ക് അനുകൂലമായി ക്രമക്കേട് കാണിക്കുന്നതായി കർഷകർ ഉന്നയിക്കുന്ന പരാതികളിന്മേൽ അന്വേഷണം നടത്തിയിട്ടുണ്ടോ; പ്രസ്തുത വിഷയത്തിന്മേൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
ഏക്കറിന് ഏകദേശം മുപ്പത്തി അയ്യായിരം രൂപ ചെലവഴിച്ച് രണ്ടാം കൃഷിയിറക്കി വിളയിച്ച നെല്ല് കിഴിവിന്റെ പേരിൽ വാങ്ങാതിരിക്കുന്ന സാഹചര്യത്തിൽ കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ അവ പരിഹരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമോ?
2290.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്ല് സംഭരണത്തിനായി ഈ സർക്കാരിന്റെ കാലയളവിൽ ഓരോ ബജറ്റിലും വകയിരുത്തിയ തുക, അനുവദിച്ച തുക, ചെലവഴിച്ച തുക എത്രയാണെന്നതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
നടപ്പ് സാമ്പത്തിക വർഷം നെല്ലിന്റെ സംഭരണത്തിനുള്ള താങ്ങുവിലയിൽ കേന്ദ്രസർക്കാരിന്റെ വിഹിതം എത്ര രൂപയാണ്; എത്ര ശതമാനമാണ്; സംസ്ഥാന സർക്കാരിന്റെ വിഹിതം എത്ര രൂപയാണ്; എത്ര ശതമാനമാണ്; 2015-16 സാമ്പത്തിക വർഷത്തിൽ പ്രസ്തുത വിഹിതം എത്ര ശതമാനം വീതമായിരുന്നു എന്ന് വ്യക്തമാക്കുമോ;
( സി )
മുൻ സർക്കാരിന്റെയും ഈ സർക്കാരിന്റെയും കാലയളവിൽ നെല്ലിന്റെ താങ്ങുവിലയിൽ സംസ്ഥാന സർക്കാരിന്റെ വിഹിതം 2015-16 കാലയളവിലെ 32% ൽ നിന്നും കുറയാൻ ഉണ്ടായ കാരണം എന്താണെന്ന് വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാന സർക്കാരിന്റെ വിഹിതം കുറഞ്ഞത് മൂലം നെൽക്കർഷകർക്ക് ലഭിക്കേണ്ട ഉയർന്ന താങ്ങുവില ഇല്ലാതായതിനാൽ കർഷകർക്കുണ്ടായ നഷ്ടം സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ വിഹിതം ഉയർത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
2291.
ശ്രീ. പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നെല്ല് സംഭരണം കുറ്റമറ്റതാക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
നെല്ലിന്റെ വില കര്‍ഷകര്‍ക്ക് വേഗത്തില്‍ ലഭ്യമാക്കാന്‍ എന്ത് സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്; വ്യക്തമാക്കാമോ;
( സി )
കര്‍ഷകര്‍ക്ക് നെല്ലിന് ഉയര്‍ന്ന വില ലഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്; വിശദമാക്കാമോ;
( ഡി )
ഇത്തവണത്തെ സംഭരണ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പായി ഇക്കാര്യത്തില്‍ ആരെല്ലാമായി ചര്‍ച്ചകള്‍ നടത്തിയെന്നും എന്തെല്ലാം തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും അറിയിക്കാമോ?
2292.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം പൂഞ്ഞാർ മണ്ഡലത്തിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് എന്തെല്ലാം പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും ഓരോ പദ്ധതിക്കും എത്ര രൂപ വീതം ചെലവഴിച്ചിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
മണ്ഡലത്തിൽ ഭക്ഷ്യ-പൊതുവിതരണവകുപ്പ് നാളിതുവരെ എത്ര കെ-സ്റ്റോറുകൾ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
2293.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കല്ല്യാശ്ശേരി മണ്ഡലത്തില്‍ പുതുതായി അനുവദിച്ച മാവേലിസ്റ്റോറുകള്‍ സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ബി )
കല്ല്യാശ്ശേരി മണ്ഡലത്തില്‍ നിലവില്‍ എത്ര മാവേലിസ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നു എന്ന് വ്യക്തമാക്കാമോ?
2294.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നെല്ല് സംഭരിച്ച ഇനത്തിൽ കർഷകർക്ക് നിലവിൽ ലഭിക്കാനുള്ള കുടിശികയുടെ വിശദാംശങ്ങൾ വ്യക്തമാക്കുമോ;
( ബി )
പ്രാഥമിക സഹകരണ സംഘങ്ങൾ വഴി നെല്ല് സംഭരണം നടപ്പാക്കുമ്പോൾ നെല്ല് കേടുവരാതെ സംരക്ഷിക്കുന്നതിനുള്ള സംഭരണ കേന്ദ്രങ്ങൾ ഉറപ്പാക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?
2295.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന തലത്തിലും ജില്ലാ തലങ്ങളിലും രൂപീകരിച്ച ഉപഭോകതൃ തർക്ക പരിഹാര കമ്മീഷനുകളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ എന്തൊക്കെയാണെന്ന് വിശദീകരിക്കുമോ; ഉദ്ദേശ്യ ലക്ഷ്യങ്ങൾ അനുസരിച്ചാണോ പ്രസ്തുത സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന് പരിശോധിച്ചിട്ടുണ്ടോ;
( ബി )
സംസ്ഥാന കമ്മീഷനിൽ എത്ര പരാതികൾ പെൻഡിങ്ങുണ്ടെന്നും ജില്ലാ കമ്മീഷനുകളിൽ എത്ര പരാതികൾ പെൻഡിങ്ങുണ്ടെന്നും ജില്ല തിരിച്ചും വർഷം തിരിച്ചും വ്യക്തമാക്കുമോ;
( സി )
പരാതികളിന്മേൽ എത്ര നാളിനകം തീർപ്പ് കൽപ്പിക്കണമെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്; വിശദമാക്കാമോ;
( ഡി )
ഉപഭോക്താക്കൾ കമ്മീഷനിൽ വർഷങ്ങളോളം കയറി ഇറങ്ങേണ്ട അവസ്ഥയാണെന്നതും യഥാസമയം പരാതികളിൽ തീർപ്പു കൽപ്പിക്കുന്നില്ലെന്നുമുള്ള കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കാരണം പരിശോധിച്ചിട്ടുണ്ടോ;
( ഇ )
കമ്മീഷൻ പ്രസിഡന്റ്‌ ആയി ജുഡീഷ്യൽ സർവീസിൽ നിന്നും റിട്ടയർ ആയശേഷം നിയമിക്കപ്പെട്ടവരിൽ ചിലർ കോടതികളുടെ രീതിയിൽ പെരുമാറുന്നതും പരാതികളിൽ തീരുമാനമെടുക്കാതെ നീട്ടി കൊണ്ട് പോകുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആത് നിയന്ത്രിക്കുവാൻ നടപടികൾ സ്വീകരിക്കുമോ;
( എഫ് )
കെട്ടികിടക്കുന്ന പരാതികളിൽ സമയ ബന്ധിതമായി തീരുമാനമെടുക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമോ?
2296.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലാ ലീഗൽ മെട്രോളജി ഓഫീസിനു സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ പരിമിതമായ സൗകര്യങ്ങളിലാണ് ഓഫീസ് പ്രവർത്തിക്കുന്നതെന്ന കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ലീഗൽ മെട്രോളജി വകുപ്പിന് കീഴിലുള്ള വിവിധ ജില്ലാതല ഓഫീസുകളായ ഡെപ്യൂട്ടി കൺട്രോളർ ഓഫീസ്, ഡെപ്യൂട്ടി കൺട്രോളർ (ഫ്ലയിങ് സ്ക്വാഡ്) ഓഫീസ്, അസിസ്റ്റന്റ് കൺട്രോളർ ഓഫീസ്, ഇൻസ്പെക്ടർ സർക്കിൾ-2 എന്നിവ ഒരേ കുടക്കീഴിൽ കൊണ്ടുവരുന്നതിനായി ഒരു ജില്ലാ ആസ്ഥാന മന്ദിരം സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ജില്ലാ ആസ്ഥാന മന്ദിരം നിർമ്മിക്കുന്നതിനായി സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ടോ; ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.