UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >16th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 16th SESSION
 
23.02.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers


2616.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര നിയോജക മണ്ഡലത്തില്‍ സഹകരണ വകുപ്പിന്റെ ഉടമസ്ഥതയില്‍ എവിടെയെല്ലാം എത്ര സെന്റ് സ്ഥലം ഉണ്ടെന്നും അവയില്‍ ഉപയോഗിക്കുന്നതും ഉപയോഗ ശൂന്യമായി കിടക്കുന്നതുമായ സ്ഥലത്തിന്റെ വിശദവിവരവും ലഭ്യമാക്കാമോ?
2617.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ കെ വിജയൻ
ശ്രീ വി ശശി
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സുശക്തമായ സഹകരണമേഖലയെ പരിമിതപ്പെടുത്തുന്നതും ദുര്‍ബലപ്പെടുത്തുന്നതുമായ കേന്ദ്രത്തിന്റെ പുതിയ നിയമ പരിഷ്കാരങ്ങളും നിയന്ത്രണങ്ങളും ജനാധിപത്യ രീതിയില്‍ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പുതിയകാല സാങ്കേതിക മുന്നേറ്റങ്ങൾ ഉൾക്കൊണ്ട് സഹകരണ മേഖലയില്‍ വൈവിധ്യവത്കരണം കാര്യക്ഷമമായി നടപ്പാക്കുന്നതിനു നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സഹകരണ സംഘങ്ങളെ നൂതന മാറ്റങ്ങൾക്ക് സജ്ജമാക്കുന്നതിനായി ഈ സ്ഥാപനങ്ങളെ സാങ്കേതികവിദ്യാ സൗഹൃദമാക്കുന്നതിനു നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സഹകരണ മേഖലയിലെ പ്രവർത്തനങ്ങൾ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2618.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാങ്ക് വായ്പയിൽ വീഴ്ച വരുത്തിയതിൽ ഒറ്റത്തവണ തീർപ്പാക്കലിൽ ഉൾപ്പെടുത്തി കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചുവർഷം എത്രപേർക്ക് ആശ്വാസം നൽകാൻ സാധിച്ചിട്ടുണ്ട്; വിശദമാക്കാമോ?
2619.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിലങ്ങാട് ഉരുൾപൊട്ടലിൽ ദുരിത ബാധിതരായവരുടെ പേരിലുളള സഹകരണ സംഘങ്ങളിലെ കടങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ച് നാദാപുരം എം. എൽ. എ. നൽകിയ കത്തിൽ നാളിതുവരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് നാളിതുവരെ എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; പ്രസ്തുത അപേക്ഷകരുടെ പേര് വിവരങ്ങൾ ലഭ്യമാക്കാമോ?
2620.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫയര്‍ ബോര്‍ഡില്‍ നിന്നും അംഗങ്ങള്‍ക്ക് നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
1986 മുതൽ 2016 വരെയുള്ള മുപ്പത് വർഷ കാലയളവിലും 2016-2021 കാലയളവിലും നിലവിലുള്ള ഭരണസമിതി ചുമതല ഏറ്റെടുത്ത 2021 മുതൽ 31.12.2025 വരെയുള്ള കാലയളവിലും ബോർഡിൽ നിന്നും അംഗങ്ങൾക്ക് നൽകിയ ആനുകൂല്യങ്ങളുടെ വിവരം പട്ടിക തിരിച്ച് ലഭ്യമാക്കാമോ;
( സി )
നിലവിലുള്ള ഭരണ സമിതി ചുമതല ഏറ്റെടുത്തപ്പോള്‍ ഉണ്ടായിരുന്ന ബോര്‍ഡിന്റെ ആസ്തിയും (2021) 31.12.2025-ലെ ആസ്തിയും സംബന്ധിച്ച വിവരം ലഭ്യമാക്കാമോ?
സഹകരണ ആശുപത്രികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് നടപടി
2621.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയില്‍ നിലവില്‍ ഏതെല്ലാം ആശുപത്രികളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്; വ്യക്തമാക്കാമോ;
( ബി )
2024-25-ലെ ആഡിറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ ഏതൊക്കെയാണ്; ലാഭത്തില്‍ പ്രവര്‍ത്തിച്ച ആശുപത്രികള്‍ക്ക് നല്‍കിയ ഡിവിഡന്റ് എത്രയാണ്; വ്യക്തമാക്കാമോ;
( സി )
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ ലാഭകരമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
( ഡി )
ഹോസ്പിറ്റല്‍ ഫെഡറേഷന്‍ സഹകരണ ആശുപത്രികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയാണ്; വ്യക്തമാക്കാമോ?
2622.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ ഭരണത്തിൽ സഹകരണമേഖല കൂടുതൽ ജനകീയമായിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഈ സർക്കാരിന്റെ കാലയളവിൽ സംസ്ഥാനത്തെ കാർഷിക, ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിലടക്കം സഹകരണമേഖലയ്ക്ക് ശക്തമായ ഇടപെടല്‍ നടത്താനായിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സഹകരണ സംഘങ്ങളുടെയും സഹകാരികളുടെയും സാധാരണക്കാരുടെയും ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹകരണ രംഗത്ത് അടിസ്ഥാന വികസന പദ്ധതികൾക്ക് രൂപം നൽകാൻ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
സഹകരണ മേഖലയിലെ എൻ.പി.എ. (നോൺ പെർഫോമിംഗ് അസ്സെറ്റ്സ്) കുറച്ചുകൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ആർബിട്രേഷൻ/എക്സിക്യൂഷൻ കേസുകൾ ദ്രുതഗതിയിൽ തീർപ്പാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2623.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പിലെ ഭിന്നശേഷി ജീവനക്കാര്‍ക്ക് പ്രൊമോഷനില്‍ സംവരണം അനുവദിക്കുന്നതിനുള്ള നടപടികള്‍ നിലവില്‍ ഏതു ഘട്ടത്തിലാണ്;
( ബി )
ഭിന്നശേഷി ജീവനക്കാര്‍ക്ക് പ്രൊമോഷനില്‍ സംവരണം അനുവദിച്ചുകൊണ്ട് കെ.എസ്.&എസ്.എസ്.ആര്‍. ചട്ടം ഭേദഗതി വരുത്തി സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത നോട്ടിഫിക്കേഷന്റെ അടിസ്ഥാനത്തില്‍ സഹകരണ വകുപ്പിലെ ഭിന്നശേഷി ജീവനക്കാര്‍ക്ക് പ്രൊമോഷന് അര്‍ഹത ഉണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
സംവരണം അനുവദിക്കുന്നതിനായി സഹകരണ വകുപ്പിന്റെ റൂളില്‍ ഭേദഗതി വരുത്തുന്നതിനായി സര്‍ക്കാരിന് അപേക്ഷ ലഭിച്ചിട്ടുണ്ടോ; പ്രസ്തുത അപേക്ഷയില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
സഹകരണ വകുപ്പില്‍ ഭിന്നശേഷി ജീവനക്കാര്‍ക്ക് പ്രൊമോഷനില്‍ സംവരണം അനുവദിക്കുന്നതിനായി സ്പെഷ്യല്‍ റൂളില്‍ ഭേദഗതി വരുത്തുന്നതിനെതിരെ കോടതി നിര്‍ദ്ദേശം നിലവിലുണ്ടോ; വ്യക്തമാക്കാമോ?
2624.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് സഹകരണ വകുപ്പ് മുഖേന വടക്കാഞ്ചേരി മണ്ഡലത്തില്‍ ഏതെല്ലാം പദ്ധതികളാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ വിശദമായ വിവരങ്ങള്‍, അനുവദിച്ച തുക, നിര്‍വ്വഹണ ചുമതല നല്‍കിയിട്ടുള്ള വകുപ്പ്/ഏജന്‍സി, അവയുടെ നിലവിലെ സ്ഥിതി എന്നിവ വിശദമാക്കാമോ?
2625.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1969-ലെ കേരള സഹകണ നിയമം/ചട്ടം അനുസരിച്ച് സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ/ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് കുടിശികയായിട്ടുള്ളതും ജപ്തി നടപടികള്‍ നേരിട്ടു വരുന്നതുമായ ഏക കിടപ്പാടമുള്ള നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് ഏക കിടപ്പാട ബില്‍ നിയമമാകുന്നതോടെ പരിരക്ഷ ലഭിക്കുമോ;
( ബി )
എങ്കില്‍ നിലവില്‍ ജപ്തി നടപടി നേരിടുന്ന നിർദ്ധന കുടുംബങ്ങള്‍ക്ക് ഏകകിടപ്പാടനിയമത്തിന്റെ പരിരക്ഷ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2626.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഗുരുവായൂർ മണ്ഡലത്തില്‍ മെമ്പര്‍ റിലീഫ് ഫണ്ട് ഇനത്തില്‍ എത്ര പേര്‍ക്ക് ആനുകൂല്യം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ആനുകൂല്യം ലഭിച്ചവരുടെ പേര് വിവരങ്ങൾ , അനുവദിച്ച തുക എന്നിവ സഹിതം ലഭ്യമാക്കാമോ?
2627.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ചെറുകിട-നാമമാത്ര കർഷകർക്കായി സഹകരണ വകുപ്പ് മുഖേന നിലവിൽ ലഭ്യമാക്കിയിട്ടുള്ള വിവിധ ധനസഹായ പദ്ധതികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
കർഷകർകായുള്ള പലിശരഹിത കാർഷിക വായ്പാ പദ്ധതി നിലവിൽ തുടരുന്നുണ്ടോ; വ്യക്തമാക്കാമോ?
2628.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ വാമനപുരം നിയോജക മണ്ഡലത്തില്‍ സഹകരണ വകുപ്പ് മുഖേന നടപ്പാക്കിയ പദ്ധതികള്‍ എന്തെല്ലാമാണെന്നും ഓരോന്നിനും ചെലവാക്കിയ തുക എത്രയാണെന്നും വിശദമാക്കാമോ?
2629.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയില്‍ ആരംഭിച്ച പുനര്‍ജനി പദ്ധതി, കെയര്‍ ഹോം പദ്ധതി തുടങ്ങിയവയിലൂടെ നേടാന്‍ കഴിഞ്ഞിട്ടുളള നേട്ടങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
2630.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കല്ല്യാശ്ശേരി മണ്ഡലത്തില്‍ സഹകരണ വകുപ്പ് മുഖേന നടപ്പിലാക്കിയതും നടപ്പിലാക്കി വരുന്നതുമായ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പദ്ധതിയ്ക്കും അനുവദിച്ച തുക എത്രയെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
2631.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്‍ഷിക മേഖലയുടെ അഭിവൃദ്ധി ലക്ഷ്യമിട്ട് സഹകരണ രംഗത്ത് നടത്തുന്ന വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
നമ്മുടെ കൃഷി നമ്മുടെ ഭക്ഷണം പദ്ധതിയുടെ പ്രവര്‍ത്തനം എല്ലാ ജില്ലയിലേക്കും വ്യാപിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തെ നെല്‍കൃഷി നടത്തുന്ന കര്‍ഷകരുടെ ഉന്നമനത്തിനും അവര്‍ക്കാവശ്യമായ പിന്‍തുണ ഉറപ്പുവരുത്തുന്നതിനുമായി രൂപീകൃതമായ പാപ്കോസ്, കാപ്കോസ് സംഘങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വിശദീകരിക്കുമോ;
( ഡി )
കാര്‍ഷിക രംഗത്ത് നടത്തുന്ന ഇടപെടലുകളോടൊപ്പം തന്നെ പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് വകുപ്പ് നടപ്പാക്കിവരുന്ന പദ്ധതികള്‍ സംബന്ധിച്ച് വ്യക്തമാക്കുമോ?
2632.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആലത്തൂര്‍ മണ്ഡലത്തില്‍ റിസ്ക് ഫണ്ടിനുള്ള എത്ര പേരുടെ അപേക്ഷ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആലത്തൂര്‍ മണ്ഡലത്തില്‍ ഇതുവരെ എത്ര രൂപയുടെ റിസ്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
2633.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2026 ഫെബ്രുവരി മുതൽ 2026 മെയ് വരെ കേരള ബാങ്ക് ക്ലർക്ക്/ക്യാഷ്യർ തസ്തികയിൽ നിന്നും എത്ര പേർ വിരമിക്കുന്നുണ്ടെന്നും ഇതിലൂടെ എത്ര ഒഴിവുകൾ ഉണ്ടാകുമെന്നും ഇതിൽ എത്ര ഒഴിവുകളാണ് പി. എസ്. സി. മുഖേന നികത്തപ്പെടുന്നതെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ ഈ തസ്തികയിൽ നിന്നും എത്ര പേർക്കാണ് അക്കൗണ്ടന്റായി പ്രൊമോഷൻ നൽകുന്നതെന്നും ഇതുവഴി എത്ര ഒഴിവുകൾ സൃഷ്ടിക്കപ്പെടുമെന്നും ഇതിൽ എത്ര ഒഴിവുകളാണ് പി. എസ്. സി. മുഖേന നികത്തപ്പെടുന്നതെന്നും വിശദമാക്കാമോ;
( സി )
ഈ തസ്തികയിൽ സ്ഥിര ജീവനക്കാര്‍, താല്‍ക്കാലിക ജീവനക്കാര്‍ എത്രപേരാണ് നിലവിൽ ഉള്ളതെന്ന് വിശദമാക്കാമോ?
2634.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്ക് മുഖേന കഴിഞ്ഞ 5 വര്‍ഷത്തില്‍ എത്ര രൂപയുടെ സംരംഭക വായ്പകളാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
2635.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്ക് ക്ലർക്ക്/ക്യാഷ്യർ നിയമനത്തിനായി 063/2024, 064/2024 എന്നീ കാറ്റഗറി നമ്പറുകൾ പ്രകാരം പി.എസ്.സി. പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റുകളിൽ നിന്നും നിയമനം നടക്കാത്തതിന്റെ കാരണം എന്താണെന്നും ഈ നിയമനത്തിന് എന്തെങ്കിലും തരത്തിലുളള നിയമ തടസ്സങ്ങൾ ഉണ്ടോയെന്നും വിശദമാക്കാമോ;
( ബി )
മേല്‍പ്പറഞ്ഞ തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട് കോടതിയുടെ അന്തിമ വിധിയിൽ നിഷ്ക്കർഷിച്ച പ്രകാരം സഹകരണ രജിസ്ട്രാറുടെ റിപ്പോർട്ട് വന്നതിനു ശേഷം ഈ റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം നടക്കുന്നതിന് മറ്റു നിയമ തടസ്സങ്ങൾ ഉണ്ടോ; ഉണ്ടെങ്കിൽ അത് എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
2024 നവംബർ 16 നു ശേഷം കേരള ബാങ്കിൽ ക്ലർക്ക്/ക്യാഷ്യർ തസ്തികയിൽ എത്ര ഒഴിവുകൾ ഉണ്ടായിട്ടുണ്ടെന്നും 2024 നവംബർ മുതൽ 2025 ജനുവരി 31 വരെ ഈ തസ്തികയിൽ വിരമിക്കൽ മുഖേന എത്ര ഒഴിവുകൾ ഉണ്ടായിട്ടുണ്ടെന്നും 2024 നവംബർ 16 മുതൽ 2026 ജനുവരി വരെ പ്രസ്തുത തസ്തികയിൽ നിന്നും ഉണ്ടായ വിരമിക്കൽ ഒഴിവുകള്‍ എത്രയാണെന്നും (ഓരോ മാസത്തെയും കണക്ക് തിരിച്ച്) ഈ ഒഴിവുകളിൽ പി.എസ്.സി. മുഖേന നികത്തേണ്ട ഒഴിവുകൾ എത്രയാണെന്നും വിശദമാക്കാമോ;
( ഡി )
2024 നവംബർ 16 നു ശേഷം കേരള ബാങ്ക് ക്ലർക്ക്/ ക്യാഷ്യർ തസ്തികയിലുണ്ടായ ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ;
( ഇ )
2024 നവംബർ 16 നു ശേഷം കേരള ബാങ്കിൽ ക്ലർക്ക്/ക്യാഷ്യർ തസ്തികയിൽ നിന്നും എത്ര പേർക്ക് പ്രൊമോഷൻ നൽകിയിട്ടുണ്ടെന്നും ഇത്തരത്തിൽ പ്രൊമോഷൻ നൽകിയത് മുഖേന എത്ര ഒഴിവുകളാണ് പ്രസ്തുത തസ്തികയിൽ സൃഷ്ടിക്കപ്പെട്ടിട്ടുളളതെന്നും ഇതിൽ എത്ര ഒഴിവുകൾ പി.എസ്.സി. മുഖേന നികത്തപ്പെട്ടിട്ടുണ്ടെന്നും ഈ ഒഴിവുകൾ പി.എസ്.സി. ക്ക് റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കില്‍ ആയതിന്റെ കാരണം എന്താണെന്നും വിശദമാക്കാമോ?
2636.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പമ്പയിൽ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന് കേരള ബാങ്ക് സ്പോൺസർഷിപ്പ് ഇനത്തിൽ തുക നൽകിയിട്ടുണ്ടോ; എങ്കിൽ നൽകിയ തുക സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
സ്പോൺസർഷിപ്പ് തുക നൽകുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കാരിനെയോ കേരള ബാങ്കിനെയോ കത്തു മുഖേനയോ ഇ-മെയിൽ മുഖേനയോ ബന്ധപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത തുക നൽകുന്നതിന് കേരള ബാങ്ക് ഡയറക്ടർ ബോർഡ് തീരുമാനമെടുത്തിട്ടുണ്ടോ; എങ്കിൽ പ്രസ്തുത തീരുമാനത്തിന്റെ പകർപ്പ് ലഭ്യമാക്കാമോ?
2637.
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ വി കെ പ്രശാന്ത്
ശ്രീ എം മുകേഷ്
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ രംഗത്തെ സമഗ്രപരിഷ്കരണത്തിന് കേരള ബാങ്കിന്റെ രൂപീകരണം എത്രത്തോളം സഹായകരമായിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കേരള ബാങ്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കുന്നത്; വിശദമാക്കുമോ;
( സി )
കേരള ബാങ്കിന്റെ നിഷ്ക്രിയ ആസ്തികള്‍ കുറച്ചുകൊണ്ടുവരുന്നതിനുള്ള നടപടികള്‍ ഫലപ്രാപ്തിയിലേക്കെത്തുന്നുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
കേരള ബാങ്കിന്റെ മൂലധന പര്യാപ്തത റിസര്‍വ്വ് ബാങ്ക് നിശ്ചയിക്കുന്ന മിനിമം പരിധിയില്‍ നിലനിര്‍ത്താന്‍ സാധിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
2638.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സഹകരണ വകുപ്പ് മുഖാന്തിരം കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
ഈ സ‍ർക്കാർ അധികാരത്തിൽ വന്നശേഷം കടുത്തുരുത്തി മണ്ഡലത്തിലെ വിവിധ സർവീസ് സഹകരണ ബാങ്കുകൾ വഴി വിതരണം ചെയ്ത റിസ്‌ക് ഫണ്ട് ആനുകൂല്യങ്ങളുടെ വിവരങ്ങൾ ബാങ്ക് തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സഹകരണ വകുപ്പില്‍ കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ മെമ്പര്‍ റിലീഫ് ഫണ്ട് ഇനത്തില്‍ എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
2639.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളുടെ ജപ്തി നടപടികള്‍ ഒഴിവാക്കാന്‍ തവണ വ്യവസ്ഥയില്‍ കുടിശിക തുക ഈടാക്കാന്‍ നല്‍കുന്ന നിര്‍ദ്ദേശം പല സഹകരണ സ്ഥാപനങ്ങളും നടപ്പാക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
റവന്യൂ റിക്കവറി നടപടികളില്‍ സാധാരണക്കാരെ സഹായിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
2640.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ നിന്നും റിസ്ക് ഫണ്ട് ആനുകൂല്യത്തിനായി ലഭിച്ച അപേക്ഷകളുടെ എണ്ണം, റിസ്ക് ഫണ്ട് അനുവദിച്ചവയുടെ എണ്ണം, അനുവദിച്ച തുക എന്നിവ സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ബി )
റിസ്ക് ഫണ്ട് ആനുകൂല്യം ലഭിച്ച ഗുണഭോക്താക്കളുടെ പേര് വിവരങ്ങളും സഹകരണ സംഘങ്ങളുടെ പേര് വിവരങ്ങളും ലഭ്യമാക്കാമോ?
2641.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃത്യമായ പരിശോധനകൾ ഇല്ലാതെയും തിരിച്ചടവ് ഉറപ്പാക്കാതെയും വായ്പകൾ നൽകുന്നതിനാൽ സഹകരണ ബാങ്കുകൾ സാമ്പത്തിക പ്രതിസന്ധിയിലാകുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
സഹകരണ ബാങ്കുകളുടെ തകർച്ച ഒഴിവാക്കുന്നതിനായി സഹകരണ മേഖലയിൽ വായ്പാനയം നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ പുതിയ വായ്പാനയം രൂപീകരിക്കുന്നതിനായി എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
2642.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ നിയോജക മണ്ഡലത്തിലെ കര്‍ഷകര്‍ പഴം, പച്ചക്കറി മുതലായ കാര്‍ഷിക ഉല്പന്നങ്ങള്‍ കൂടുതലായി ഉല്പാദിപ്പിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിപണിയും വിലയും ലഭിക്കുന്നതിനുവേണ്ടി സഹകരണ സംഘങ്ങള്‍ വഴി മിനിമം വില ഉറപ്പാക്കി ടി ഉല്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ തീരുമാനം എടുത്തിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍, കൂടുതല്‍ വിപണന സാദ്ധ്യത കണക്കിലെടുത്ത് സഹകരണ സംഘങ്ങള്‍ വഴി കാര്‍ഷിക ഉല്പന്നങ്ങള്‍ വിതരണം ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2643.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്കിൽ കഴിഞ്ഞ അഞ്ച് വർഷത്തിൽ പുതുതായി രജിസ്റ്റർ ചെയ്ത സഹകരണ സംഘങ്ങളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കാമോ?
2644.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ ആകെ എത്ര അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ സംഘങ്ങൾ, സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സംഘങ്ങൾ ഉണ്ടെന്നും അവയിൽ എത്രയെണ്ണം പ്രവര്‍ത്തനരഹിതമായിട്ടുണ്ടെന്നും വിശദമാക്കാമോ?
2645.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കാര്‍ഷിക ഗ്രാമവികസന ബാങ്ക് വഴി എത്ര കോടിരൂപയുടെ വായ്പയാണ് അനുവദിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത വായ്പയില്‍ എത്ര കോടി രൂപ പാലക്കാട് ജില്ലക്ക് അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
പാലക്കാട് ജില്ലയില്‍ എത്ര കോടി രൂപ വായ്പയായി കൃഷി ആവശ്യങ്ങള്‍ക്ക് മാത്രം അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
2646.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ വായ്പാത്തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുള്ള സഹകരണ സ്ഥാപനങ്ങള്‍ ഏതെല്ലാമാണ്; സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ വായ്പാത്തട്ടിപ്പുകളിൽ വകുപ്പ് നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( ബി )
സഹകരണ സംഘങ്ങളിൽ നിക്ഷേപിച്ച തുക തിരികെ കിട്ടാത്തവർക്ക് തുക നൽകുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടി എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( സി )
സഹകരണ സംഘങ്ങളിൽ വായ്പാത്തട്ടിപ്പുള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ നടക്കാതിരിക്കുന്നതിനായി സര്‍ക്കാര്‍ ഇതിനോടകം സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
2647.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്) ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണവും കരിയർ അഡ്വാൻസ്മെന്റ് സ്കീമും നടപ്പിലാക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടോ; ഉണ്ടെങ്കിൽ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ;
( ബി )
സർക്കാർ നിയന്ത്രണത്തിലുള്ള എല്ലാ സ്വാശ്രയ എൻജിനീയറിങ് കോളേജുകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുമെന്നുള്ള മുഖ്യമന്തിയുടെ പ്രഖ്യാപനം നിലവിൽ പരിഗണനയിലുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ തുടർനടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
ഈ സർക്കാറിന്റെ കാലത്ത് കേപ് ജീവനക്കാർക്ക് അവസാനമായി ക്ഷാമബത്ത അനുവദിച്ചത് എന്നാണ്; തുടർന്ന് ക്ഷാമബത്ത അനുവദിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
ഈ സർക്കാറിന്റെ കാലത്ത് കേപ് മൂന്ന് നഴ്സിങ് കോളേജുകൾ ആരംഭിക്കുകയും തുടർന്നു മൂന്നെണ്ണം തുടങ്ങാനുള്ള പ്രാരംഭ പ്രവർത്തനത്തിലുമായതിനാൽ, പുതിയ നേഴ്സിംഗ് കോളേജുകൾ തുടങ്ങുന്നതിനായി ഈ സർക്കാരിന്റെ കാലത്ത് കേപ്-ന് എന്തെങ്കിലും സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടോ; നേഴ്സിംഗ് കോളേജുകൾക്ക് പുതിയതായി എന്തെങ്കിലും സാമ്പത്തിക സഹായം അനുവദിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഇ )
കേപ് സ്ഥാപനമായിരുന്ന കൊച്ചിൻ മെഡിക്കൽ കോളേജ് സർക്കാരിന് വിട്ടുകൊടുത്ത വകയിൽ കേപ്- ന് ലഭിച്ചിരുന്ന സ്വലേഷ്യം ഫണ്ടിന്റെ കാലാവധി തീർന്നതിനാൽ പുതുതായി സർക്കാർ ബഡ്‌ജറ്റ് വിഹിതവും പ്രൊഫഷണൽ എഡ്യൂക്കേഷൻ ഫണ്ടും വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ആയത് വിശദമാക്കാമോ?
2648.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദ സഞ്ചാര വികസനത്തിനും ചരക്ക് നീക്കത്തിനും നിര്‍ണ്ണായക പങ്കുവഹിക്കാന്‍ കഴിയുന്ന വിധം കേരളത്തിലെ തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള കപ്പല്‍ സര്‍വീസുകൾ വര്‍ദ്ധിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
തീരദേശ കപ്പല്‍ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും തുറമുഖ വകുപ്പിന് കീഴിലുള്ള സ്ഥലങ്ങളെ മറൈന്‍, ടൂറിസം വികസന പദ്ധതികള്‍ക്കായി പ്രയോജനപ്പെടുത്തുന്നതിനുമായി തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം പൂര്‍ത്തീകരിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
2649.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചരിത്ര പ്രാധാന്യമുള്ള ആലപ്പുഴ തുറമുഖ പരിഷ്‌ക്കരണം ത്വരിതപ്പെടുത്താൻ സ്വീകരിച്ചു വരുന്ന നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ടൂറിസം മേഖലയുടെ വികസനം കണക്കിലെടുത്ത് ആലപ്പുഴയിൽ നിന്നും കപ്പൽ യാത്രകൾ ഉൾപ്പെടെ സംഘടിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
2650.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ അഴീക്കലിൽ പുതുതായി ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ഗ്രീൻഫീൽഡ് അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ നിലവിലെ പുരോഗതി വിശദമാക്കാമോ?
2651.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണതോതിലാകുന്നതോടെ തീരത്ത് എത്തുന്ന മദര്‍ വെസലുകളുടെയും വന്‍കിട കപ്പലുകളുടെയും അറ്റകുറ്റപ്പണികള്‍ക്കായി സൗകര്യമൊരുക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിനായി ഏതെങ്കിലും തരത്തിലുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;
( ബി )
തുറമുഖ പരിസരത്ത് ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിടങ്ങളും തുറമുഖ ഭൂമിയും പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് മാതൃകയില്‍ ടൂറിസം, സമുദ്രാധിഷ്ടിത വ്യവസായ സാധ്യതകള്‍ എന്നിവ മുന്‍നിര്‍ത്തി വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
2652.
ശ്രീ. എം. വിൻസെന്റ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായുള്ള പുനരധിവാസ പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ തുക പൂർണ്ണമായി വിനിയോഗിക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത പദ്ധതി എന്നാണ് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
2653.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയിൽ ഉൾപ്പടെ കൈവരിക്കാൻ സാധിച്ച പ്രധാന നേട്ടങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
വിഴിഞ്ഞം തുറമുഖ വികസനത്തിന്റെ അടുത്ത ഘട്ടം ഏത് സാമ്പത്തിക വർഷത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്; വ്യക്തമാക്കാമോ?
2654.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂർണ്ണതോതിൽ പ്രവർത്തനസജ്ജമായിട്ടും വൻകിട കപ്പലുകളെയും ചരക്ക് നീക്കത്തെയും പിന്തുണയ്ക്കുന്നതിനായുള്ള പോർട്ട്-ഡ്രിവൺ ഇൻഡസ്ട്രിയൽ ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി ശ്രദ്ധയിപ്പെട്ടിട്ടുണ്ടോ; എങ്കിൽ കാരണം വിശദമാക്കുമോ;
( ബി )
രണ്ടാം ഘട്ട വികസനത്തിനായി കടൽ നികത്തുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ച് പുതിയ പഠനങ്ങൾ നടത്തിയിട്ടുണ്ടോ വിശദമാക്കുമോ;
( സി )
വിഴിഞ്ഞത്തുനിന്നുള്ള ചരക്ക് നീക്കത്തിനായി ബാലരാമപുരം വഴിയുള്ള ഭൂഗർഭ റെയിൽവേ പാതയുടെ സ്ഥലമേറ്റെടുപ്പ് നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ഡി )
തുറമുഖം വഴി ലഭിക്കുന്ന ലാഭവിഹിതം സംബന്ധിച്ച് അദാനി ഗ്രൂപ്പുമായി നിലവിലുള്ള കരാറിൽ മാറ്റങ്ങൾ വരുത്താൻ സർക്കാർ ആലോചിക്കുന്നുണ്ടോ; വിശദമാക്കുമോ?
2655.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. ആര്യാടൻ ഷൗക്കത്ത്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായുള്ള അനുബന്ധ തുരങ്ക റെയിൽ പദ്ധതി അടക്കമുള്ള പദ്ധതികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടോ;
( സി )
വിഴിഞ്ഞം പദ്ധതി പൂർണ്ണ തോതിൽ പ്രാവർത്തികമാക്കാൻ ആവശ്യമായ അനുബന്ധ ഗതാഗത സംവിധാനങ്ങൾ ഒരുക്കുന്നതിൽ കാലതാമസം നേരിടുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്‌തമാക്കുമോ?
2656.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി, ബേപ്പൂര്‍, അഴീക്കല്‍, കൊല്ലം എന്നീ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ചരക്ക് ഇടനാഴി പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; അതുവഴി കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുന്നതിന് കഴിയുമോ; വിശദാംശം നല്‍കാമോ;
( ബി )
കൊച്ചി, ബേപ്പൂര്‍, അഴീക്കല്‍, കൊല്ലം എന്നീ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ചരക്ക് ഇടനാഴി പദ്ധതി കേന്ദ്രം ഏറ്റെടുത്തിട്ടുണ്ടോ; ഇത് നടപ്പിലാക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ നിന്നും എന്തെല്ലാം സഹായങ്ങളാണ് ലഭ്യമാകുന്നതെന്ന് വ്യക്തമാക്കാമോ?
2657.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അന്താരാഷ്ട്ര കപ്പല്‍ ചാലിന് സമീപം സ്ഥിതിചെയ്യുന്ന കൊല്ലം തുറമുഖത്ത് കപ്പലുകള്‍ക്ക് നങ്കൂരമിടാന്‍ ബങ്കറിംഗ് സംവിധാനം ഒരുക്കുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;
( ബി )
പ്രസ്തതു സംവിധാനം തുറമുഖ വികസനത്തിന് സഹായകരമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത തുറമുഖ വികസനത്തിന് സഹായകരമാകുന്ന മറ്റെന്തെല്ലാം പദ്ധതികളാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളതെന്ന് വിശദമാക്കാമോ?
2658.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം തുറമുഖത്തിന്റെ വികസനത്തിനായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
കൊല്ലം തുറമുഖത്ത് നിന്ന് ഫലപ്രദമായി യാത്രാകപ്പല്‍ സര്‍വ്വീസ് നടത്തുന്നതിനുള്ള സാധ്യത വിലയിരുത്തിയിട്ടുണ്ടോ; ഇതു സംബന്ധിച്ച് സാധ്യതാ പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2659.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ 5 വര്‍ഷം കണ്ണൂര്‍ അഴീക്കല്‍ പോര്‍ട്ടില്‍ സര്‍ക്കാരിന്റെ/മാരിടൈം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത രൂപം ലഭ്യമാക്കുമോ;
( ബി )
റീജിയണല്‍ പോര്‍ട്ട് ആയതിന് ശേഷം എന്തൊക്കെ മാറ്റങ്ങളാണ് അഴീക്കല്‍ പോര്‍ട്ടില്‍ ഉണ്ടായിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ?
2660.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഗോള അയ്യപ്പ സംഗമത്തിന്റെ ഫണ്ട്‌ വിനിയോഗം സംബന്ധിച്ച് ഹൈക്കോടതിയുടെ നിർദ്ദേശം എന്തൊക്കെയായിരുന്നു എന്ന് വ്യക്തമാക്കാമോ;
( ബി )
കോടതിയുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണോ ആഗോള അയ്യപ്പ സംഗമത്തിന്റെ ഫണ്ട് വിനിയോഗം നടത്തിയത് എന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
2661.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിൽ വ്യാപകമായ ക്രമക്കേടുകള്‍ നടന്നു എന്ന് ശബരിമല സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ കണ്ടെത്തിയ കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയത്തിൽ സർക്കാർ നടത്തിയ ഇടപെടൽ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിലുണ്ടായ ക്രമക്കേടുകളിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2662.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീമതി കെ. കെ. രമ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട കലാ സാംസ്‌കാരിക പരിപാടികൾക്കായി വകയിരുത്തിയ തുകയുടെ ഇരട്ടി തുകയുടെ ബില്ലുകൾ സമർപ്പിച്ചിട്ടുണ്ട് എന്നത് വസ്തുതയാണോ; വിശദമാക്കാമോ;
( ബി )
നടക്കാത്ത ഭജന പ്രോഗ്രാമിന്റെ പേരിൽ അടക്കം ബില്ലുകൾ സമർപ്പിച്ചു എന്ന് ഓഡിറ്റിൽ കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകാമോ;
( സി )
നന്ദഗോവിന്ദം ഭജൻസിന് എട്ടു ലക്ഷം രൂപ നൽകിയ ബിൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് വ്യാജമാണോ എന്ന് പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
2663.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മുതല്‍ നാളിതുവരെ പാറശ്ശാല മണ്ഡലത്തിൽ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ക്ക് വിവിധ വികസന പദ്ധതികള്‍ക്കായി അനുവദിച്ച തുക എത്രയാണെന്ന് ക്ഷേത്രം തിരിച്ചും പദ്ധതി തിരിച്ചും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളില്‍ ഭരണാനുമതി ലഭിച്ചതിൽ പൂര്‍ത്തിയായവ, പുരോഗമിക്കുന്നവ, ടെണ്ടര്‍ നടപടികളിലുള്ളവ, എന്നിവ തിരിച്ച് നിലവിലെ സ്ഥിതി വിശദമാക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ സമഗ്രമായ പരിപാലനത്തിനും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2664.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാർ ദേവസ്വം ബോർഡിലെ എക്സിക്യൂട്ടീവ് ഓഫീസർമാരുടെ ശമ്പള പരിഷ്കരണ നടപടികൾ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ദേവസ്വം ബോർഡിലെ ക്ഷേത്ര ജീവനക്കാരുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കാനുളള നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
2665.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാർ ദേവസ്വം ബോർഡിലെ വിവിധ ക്ഷേത്രങ്ങളുടെ അധീനതയിൽ ഉണ്ടായിരുന്ന എത്ര ഏക്കർ ഭൂമിയാണ് അന്യാധീനപ്പെട്ടിട്ടുളളതെന്ന് ക്ഷേത്രം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഈ ഭൂമി വീണ്ടെടുക്കാന്‍ എന്തെങ്കിലും നടപടികള്‍ ബോര്‍ഡ് സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
2666.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മെയ് മാസം മുതല്‍ നാളിതുവരെയായി ദേവസ്വം വകുപ്പിന്റെ നേതൃത്വത്തില്‍ കുറ്റ്യാടി മണ്ഡലത്തിലെ 8 ഗ്രാമപഞ്ചായത്തുകളിലായി നടത്തിയ പ്രവൃത്തികള്‍ എന്തൊക്കെയാണെന്ന് പ്രവൃത്തികളുടെ തുകയും വിശദാംശങ്ങളും സഹിതം വിശദമാക്കാമോ;
( ബി )
കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ എടക്കാട് ക്ഷേത്രക്കുളം നവീകരണവുമായി ബന്ധപ്പെട്ട അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത കുളം നവീകരണത്തിന് ഫണ്ട് അനുവദിക്കുമോ; വിശദമാക്കാമോ?
2667.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തില്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ എത്ര ക്ഷേത്രങ്ങളാണ് നിലവിലുള്ളതെന്ന് ക്ഷേത്രങ്ങളുടെ പേരു വിവരം ഉൾപ്പടെ ലഭ്യമാക്കാമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലത്ത് പ്രസ്തുത ക്ഷേത്രങ്ങളില്‍ ദേവസ്വം ബോര്‍ഡ് എത്ര രൂപയുടെ വികസന പ്രവൃത്തികള്‍ നടത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
2668.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളുടെ ഭൂമി സംരക്ഷിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
2669.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തില്‍ വന്നതിനുശേഷം ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ ഏതെല്ലാം ക്ഷേത്രങ്ങള്‍ക്കാണ് ധനസഹായം നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
2670.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് നടപ്പിലാക്കി വരുന്ന വികസനപ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്നും പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( ബി )
വികസന പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ, വ്യക്തമാക്കാമോ;
( സി )
ക്ഷേത്രവുമായി ബന്ധപ്പെട്ട് പൂതിയതായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമേോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.