UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >16th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 16th SESSION
 
28.01.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

765.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പിന് കീഴിലുള്ള ബോർഡുകളിൽ ദിവസവേതനാടിസ്ഥാനത്തിലും കരാറടിസ്ഥാനത്തിലും ജോലിചെയ്യുന്ന ജീവനക്കാരുടെ എണ്ണം എത്രയാണെന്ന് ബോര്‍ഡുകള്‍ തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ സഹകരണ വകുപ്പിന് കീഴിലുള്ള ബോർഡുകളിൽ ദിവസവേതനാടിസ്ഥാനത്തിലും കരാറടിസ്ഥാനത്തിലും ജോലിചെയ്തിരുന്ന ജീവനക്കാരില്‍ ജോലിയില്‍ സ്ഥിരപ്പെടുത്തിയിട്ടുള്ളവരുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കാമോ;
( സി )
സഹകരണ വകുപ്പിന് കീഴിലുള്ള ബോർഡുകളിൽ ദിവസവേതനാടിസ്ഥാനത്തിലും കരാറടിസ്ഥാനത്തിലും നിലവില്‍ ജോലിചെയ്യുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന കാര്യം ആലോചിക്കുന്നുണ്ടോ; എങ്കിൽ ഏതൊക്കെ ബോർഡുകളിലെ എത്ര ജീവനക്കാരെ വീതം സ്ഥിരപ്പെടുത്തുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
766.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ വകുപ്പിന് കീഴില്‍ എത്ര സഹകരണ പരിശീലന സ്ഥാപനങ്ങള്‍ ഉണ്ടെന്നും അതില്‍ എത്ര സ്ഥാപനങ്ങള്‍ക്ക് സ്വന്തമായി കെട്ടിടങ്ങള്‍ ഉണ്ടെന്നും അറിയിക്കാമോ?
767.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സഹകരണ വകുപ്പ് മുഖാന്തരം ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദ വിവരം ലഭ്യമാക്കാമോ?
768.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ സഹകരണ നയം സംസ്ഥാനത്തെ സഹകരണ മേഖലയെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; ഇതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്തെ സഹകരണ മേഖലകളുടെ അധികാരപരിധിയിലേയ്ക്ക് കടന്നുകയറാനുള്ള ഇത്തരത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തെ പ്രതിരോധിക്കാന്‍ സ്വീകരിച്ചുവരുന്ന പ്രധാന നടപടികൾ വിശദമാക്കാമോ;
( സി )
കേന്ദ്ര സർക്കാരിന്റെ ഇത്തരം നടപടികൾക്കെതിരെ ബഹു. സുപ്രീംകോടതിയെ സമീപിക്കുന്നത് സംബന്ധിച്ച് നാളിതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ?
769.
ശ്രീ ഡി കെ മുരളി
ശ്രീമതി യു പ്രതിഭ
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയില്‍ കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പുതിയൊരു മാതൃക സൃഷ്ടിക്കുന്നതിന് സഹായകമാകുന്ന തരത്തില്‍ നൂതന പദ്ധതികള്‍ രൂപപ്പെടുത്തുന്നത് പരിഗണനയിലുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ മുഖേന നടപ്പാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ;
( സി )
പ്രവാസി സമൂഹത്തിനായി സഹകരണ മേഖലയിൽ ബിൽഡ് ഓപ്പറേറ്റ് ട്രാന്‍സ്ഫര്‍ മാതൃകയില്‍ പുതിയൊരു പദ്ധതി നടപ്പാക്കുവാന്‍ ലക്ഷ്യമിടുന്നുണ്ടോ; വിശദാംശം നല്‍കുമോ;
( ഡി )
കുട്ടികളില്‍ സഹകരണ മേഖല സംബന്ധിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും അവരില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനും പദ്ധതിയുണ്ടോ; വിശദമാക്കുമോ?
770.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെ വണ്ടൂര്‍ നിയോജകമണ്ഡലത്തില്‍ സഹകരണ വകുപ്പ് നടപ്പിലാക്കിയ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ വിശദവിവരം ലഭ്യമാക്കാമോ?
771.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സഹകരണ വകുപ്പില്‍ മെമ്പര്‍ റിലീഫ് ഫണ്ട് ഇനത്തില്‍ എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
മെമ്പര്‍ റിലീഫ് ഫണ്ട് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
മെമ്പര്‍ റിലീഫ് ഫണ്ട് പോര്‍ട്ടല്‍ വികസിപ്പിക്കുന്നതിനുള്ള നടപടികളുടെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ?
772.
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. എച്ച്. സലാം
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വികസനത്തിന് സമഗ്ര സംഭാവന നല്‍കുന്ന സഹകരണ മേഖലയില്‍ ഈ വര്‍ഷവും നിക്ഷേപ സമാഹരണം ലക്ഷ്യമിടുന്നുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
മുന്‍ വര്‍ഷങ്ങളില്‍ നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് നടത്തിയിട്ടുള്ള ക്യാമ്പെയിനുകള്‍ വിജയകരമായിരുന്നോ; വിശദമാക്കുമോ;
( സി )
സഹകരണ മേഖലയിലെ വിവിധയിനം നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടുണ്ടോ; ഇത് നിക്ഷേപ സമാഹരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമാകുമോ; വിശദാംശം നല്‍കുമോ;
( ഡി )
കൂടുതല്‍ യുവാക്കളെ ഈ മേഖലയിലേയ്ക്ക് ആകര്‍ഷിക്കുന്നതിന് ഈ ക്യാമ്പെയിനിലൂടെ ലക്ഷ്യമിടുന്നുണ്ടോ; വ്യക്തമാക്കുമോ?
773.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചു വർഷക്കാലം സഹകരണ വകുപ്പ് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ എന്തെല്ലാമാണ്; വിശദമായ റിപ്പോർട്ട് ലഭ്യമാക്കാമോ?
774.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ നാളിതുവരെ സഹകരണ വകുപ്പ് മാവേലിക്കര മണ്ഡലത്തിലെ സഹകരണ മേഖലയില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
775.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുക്കം സര്‍വ്വീസ് സഹകരണ ബാങ്കിലെ അംഗമായ ശ്രീ. സി. എന്‍. ശിവദാസൻ-ന് ക്ഷേമനിധി ചികിത്സാ സഹായം ഇതുവരെയും ലഭ്യമാക്കിയിട്ടില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കാമോ;
( ബി )
മേൽ പരാമർശിച്ച വ്യക്തിക്ക് അടിയന്തരമായി ചികിത്സാ സഹായം ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
776.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പ് ജീവനക്കാര്‍ക്കുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ?
777.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ പുനരുദ്ധാരണ നിധി രൂപീകരിച്ചതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത നിധി രൂപീകരിച്ചതിലൂടെ നിക്ഷേപകർക്ക് നഷ്ടപ്പെട്ട തുക തിരികെ നൽകാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് വിശദമാക്കാമോ;
( സി )
പൂട്ടിപ്പോയ സഹകരണ സ്ഥാപനങ്ങളെ ഇതിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയതു മൂലം പ്രസ്തുത സ്ഥാപനങ്ങളിൽ നിക്ഷേപിച്ചവർക്ക് തുക നഷ്ടമായ വസ്തുത പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ പൂട്ടിപ്പോയ സഹകരണ സ്ഥാപനങ്ങളെക്കൂടി ഈ നിധിയുടെ പരിധിയിൽ ഉൾപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത നിധിയിലേക്ക് തുക കണ്ടെത്തുന്നത് ഏതെല്ലാം സ്രോതസ്സുകളിൽ നിന്നാണെന്ന് വിശദമാക്കാമോ; വിവിധ സ്രോതസ്സുകളിൽ നിന്നായി നാളിതുവരെ ലഭിച്ച തുക എത്രയെന്ന് അറിയിക്കാമോ?
778.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ വി കെ പ്രശാന്ത്
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയില്‍ സാമൂഹിക പ്രതിബദ്ധതയും സുസ്ഥിര വികസനവും അടിസ്ഥാനമാക്കിയുള്ള നവീന വികസന മാതൃക സൃഷ്ടിക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു സുപ്രധാന നാഴികക്കല്ലായി കരുതപ്പെടുന്ന സഹകരണ എക്സ്പോ-കള്‍ ഇത്തരത്തിലുള്ള മാതൃകകള്‍ പൊതു സമൂഹത്തിന് പരിചയപ്പെടുത്തുന്നതിന് പര്യാപ്തമായിരുന്നോ; വ്യക്തമാക്കാമോ;
( സി )
സ്ത്രീ ശാക്തീകരണത്തില്‍ സഹകരണ മേഖലയുടെ സംഭാവനകള്‍ സംബന്ധിച്ച് വിശകലനം ചെയ്തിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ഡി )
ഹരിതം സഹകരണം പദ്ധതിയുടെ പുരോഗതി സംബന്ധിച്ച വിശദാംശം അറിയിക്കാമോ?
779.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നാളിതുവരെ കോങ്ങാട് മണ്ഡലത്തിലെ വിവിധ സര്‍വീസ് സഹകരണ ബാങ്കുകളില്‍ നിന്നും റിസ്ക് ഫണ്ട് ആനുകൂല്യത്തിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അതില്‍ എത്ര പേര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും എത്ര തുകയാണ് റിസ്ക് ഫണ്ടായി അനുവദിച്ചതെന്നും ബാങ്ക് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കോങ്ങാട് മണ്ഡലത്തില്‍ സഹകരണ വകുപ്പ് നാളിതുവരെ നടപ്പാക്കിയ പദ്ധതികളുടെയും പ്രവൃത്തികളുടെയും വിശദാംശം അറിയിക്കുമോ?
780.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്ന ശേഷം കുന്നത്തുനാട് മണ്ഡലത്തിൽ സഹകരണ വകുപ്പ് വഴി നടപ്പിലാക്കിയതും നടപ്പിലാക്കി വരുന്നതുമായ പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പദ്ധതിയ്ക്കും വേണ്ടി അനുവദിച്ചിട്ടുളള തുക എത്ര വീതമാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
781.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സര്‍ക്കാരിന്റെയും നിലവിലെ സര്‍ക്കാരിന്റെയും കാലയളവിൽ കായംകുളം മണ്ഡലത്തില്‍ സഹകരണ വകുപ്പ് അനുവദിച്ചിട്ടുള്ള പദ്ധതികള്‍ ഏതൊക്കെയെന്നും ഇതിനായി അനുവദിച്ച തുക, പദ്ധതികളുടെ പുരോഗതി എന്നിവയുടെ വിശദാംശവും ലഭ്യമാക്കാമോ?
782.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാരിന്റെയും മുൻ സര്‍ക്കാരിന്റെയും കാലയളവിൽ പാറശ്ശാല നിയോജക മണ്ഡലത്തില്‍ സഹകരണ വകുപ്പ് അനുവദിച്ചിട്ടുള്ള പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ വിശദ വിവരം, ഓരോ പദ്ധതിക്കും അനുവദിച്ച തുക, നിര്‍വഹണ ചുമതല നല്‍കിയിട്ടുള്ള വകുപ്പ്/ഏജന്‍സി, അവയുടെ നിലവിലെ സ്ഥിതി എന്നിവ വ്യക്തമാക്കാമോ;
( സി )
ഇതേ കാലയളവില്‍ പാറശ്ശാല മണ്ഡലത്തിലെ വിവിധ സഹകരണ സംഘങ്ങള്‍ വഴി റിസ്ക് ഫണ്ട് പദ്ധതി പ്രകാരം എത്ര ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭിച്ചുവെന്നും ഇതിനായി എത്ര തുക ചെലവഴിച്ചുവെന്നും സംഘം തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
റിസ്ക് ഫണ്ട് പദ്ധതിയുടെ പരിധി വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച നിലവിലെ ഉത്തരവുകളുടെ പകര്‍പ്പും പാറശ്ശാല മണ്ഡലത്തിലെ പദ്ധതികള്‍ക്കായി ഫണ്ട് അനുവദിച്ച ഉത്തരവുകളുടെ പകര്‍പ്പും ലഭ്യമാക്കാമോ?
783.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ കാലയളവിൽ അരുവിക്കര നിയോജക മണ്ഡലത്തിൽ നിന്നും റിസ്ക് ഫണ്ട് ആനുകൂല്യത്തിനായി സമർപ്പിച്ച അപേക്ഷകളുടെ എണ്ണവും അനുവദിച്ച തുകയുടെ വിശദാംശവും ഗുണഭോക്താക്കളുടെ പേരു വിവരങ്ങളും സഹകരണ സംഘം തിരിച്ച് ലഭ്യമാക്കാമോ?
784.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ ഈ സർക്കാരിന്റെ കാലത്ത് സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെയും പരിപാടികളുടെയും വിശദ വിവരങ്ങൾ ലഭ്യമാക്കാമോ?
785.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്ക് രൂപീകരിച്ചതിനു ശേഷം നാളിതുവരെ എത്ര ജീവനക്കാരെ കരാർ/ദിവസ വേതനം അടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ; ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ;
( ബി )
കേരള ബാങ്കിലെ ദിവസ വേതന/താൽക്കാലിക/കരാർ ജീവനക്കാരുടെ നിയമനങ്ങളിൽ സംവരണ തത്വം പാലിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കേരള ബാങ്ക് രൂപീകൃതമായ ശേഷം നാളിതുവരെ ​ജോലി ലഭിച്ച ദിവസ വേതന/താൽക്കാലിക/കരാർ ജീവനക്കാരുടെ സംവരണ വിഭാഗം തിരിച്ചുള്ള കണക്കുകൾ പേരും തസ്തികയും സഹിതം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
കേരള ബാങ്കിൽ ഇത്തരം നിയമനങ്ങൾ വഴി ജോലി ലഭിച്ച ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
786.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. എച്ച്. സലാം
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും നിഷ്ക്രിയ ആസ്തി കുറച്ചു കൊണ്ടുവരുന്നതിനും ലക്ഷ്യമിട്ട് എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരുന്നുണ്ട്; വിശദീകരിക്കുമോ;
( ബി )
ഇതിന്റെ ഭാഗമായി സഹകരണ ബാങ്കിംഗ് മേഖലയില്‍ പുതിയ തരം തിരിക്കൽ നടപ്പാക്കുന്നത് പരിഗണനയിലുണ്ടോ; വിശദാംശം നൽകുമോ;
( സി )
വിവിധ ഘട്ടങ്ങളിലായി സര്‍ക്കാര്‍ നടപ്പാക്കിയ നവകേരളം കുടിശ്ശിക നിവാരണ പദ്ധതികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; അറിയിക്കുമോ;
( ഡി )
പ്രവര്‍ത്തന മികവ് ലക്ഷ്യമിട്ട് കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ; അവ ലക്ഷ്യം കൈവരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
787.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സ‍ർക്കാർ അധികാരത്തിൽ വന്നശേഷം കുന്നത്തുനാട് മണ്ഡലത്തിലെ വിവിധ സർവീസ് സഹകരണ ബാങ്കു വഴി റിസ്ക് ഫണ്ട് ആനുകൂല്യത്തിനും മെമ്പേഴ്സ് റിലീഫ് ഫണ്ടിനുമായി എത്ര അപേക്ഷകൾ ലഭ്യമായിട്ടുണ്ട് എന്ന് ബാങ്കുകൾ തിരിച്ച് വ്യക്തമാക്കാമോ;
( ബി )
മേൽ കാലയളവിൽ എത്ര പേർക്ക് എത്ര തുക കുന്നത്തുനാട് മണ്ഡലത്തിൽ റിസ്ക് ഫണ്ട് ഇനത്തിലും മെമ്പേഴ്സ് റിലീഫ് ഫണ്ട് ഇനത്തിലുമായി അനുവദിച്ചു എന്ന് ബാങ്ക് തിരിച്ച് വ്യക്തമാക്കാമോ;
( സി )
അർഹരായ മുഴുവൻ അപേക്ഷകർക്കും അടിയന്തരമായി റിസ്ക് ഫണ്ടും മെമ്പേഴ്സ് റിലീഫ് ഫണ്ടും അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
788.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സഹകരണ പെന്‍ഷന്‍ ബോര്‍ഡിന് കീഴില്‍ വരുന്ന പ്രാഥമിക സഹകരണ സംഘങ്ങളിലെയും പഴയ ജില്ലാ ബാങ്കുകളിലെയും വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്കരിക്കുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സമിതി രൂപീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇവരുടെ പെന്‍ഷന്‍ പരിഷ്കരിക്കുന്നതിനുള്ള നടപടികള്‍ പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?
789.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക ഗ്രാമവികസന ബാങ്ക് വഴി എത്ര കോടി രൂപയുടെ വായ്പയാണ് അനുവദിച്ചിട്ടുള്ളതെന്നും ഈ വായ്പയില്‍ എത്ര കോടി രൂപ കാസര്‍ഗോഡ് ജില്ലയ്ക്ക് അനുവദിച്ചിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
കാസര്‍ഗോഡ്ജില്ലയില്‍ എത്ര കോടി രൂപ വായ്പയായി കൃഷി ആവശ്യങ്ങള്‍ക്ക് മാത്രമായി അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
790.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രാഥമിക ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നത്; വിശദമാക്കുമോ;
( ബി )
പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം കാലോചിതമായി പരിഷ്കരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദമാക്കുമോ?
791.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റിസ്ക് ഫണ്ടിനുളള അപേക്ഷ സമർപ്പിക്കുന്നതിനുളള മാനദണ്ഡങ്ങൾ എന്തെല്ലാമാണ്; വ്യക്തമാക്കുമോ;
( ബി )
മണലൂർ മണ്ഡലത്തിൽ ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഇതു വരെ എത്രപേരുടെ അപേക്ഷ ഇത്തരത്തിൽ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത അപേക്ഷകൾ തീർപ്പാക്കിയിട്ടുണ്ടോ; വിശദവിവരങ്ങൾ നൽകാമോ;
( ഡി )
മണലൂർ മണ്ഡലത്തിൽ ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഇതുവരെ എത്ര രൂപയുടെ റിസ്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
792.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ടള സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പുനരുജ്ജീവനത്തിനും നിക്ഷേപകരെ സഹായിക്കന്നതിനും സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
793.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത രണ്ടര സെന്റ് ഭൂമി വരെയുള്ള കുടുംബങ്ങളെ വായ്പ കുടിശ്ശികയുടെ പേരില്‍ ജപ്തി നടപടികള്‍ നിന്നും ഒഴിവാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്;
( ബി )
പ്രസ്തുത വിഷയത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള മാനദണ്ഡം വ്യക്തമാക്കുമോ;
( സി )
ജപ്തി നടപടികള്‍ ഒഴിവാക്കുന്നതിന് ഇതുവരെ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; വിശദമാക്കുമോ?
794.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എത്ര കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്; വിശദമാക്കുമോ;
( ബി )
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ എത്ര കോടി രൂപയുടെ ക്രമക്കേടുകളാണ് കണ്ടെത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ നിയമിച്ച സമിതിയുടെ പ്രധാനപ്പെട്ട ശിപാര്‍ശകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ഡി )
സഹകരണ ബാങ്കുകളില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നിക്ഷേപകര്‍ക്ക് കഴിഞ്ഞ അ‍ഞ്ച് വര്‍ഷത്തിനിടയില്‍ റിസ്ക് ഫണ്ട് വഴി എത്ര രൂപ അനുവദിച്ചിട്ടുണ്ടെന്ന ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
795.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുത്തവര്‍ക്കും തിരിച്ചടയ്ക്കാന്‍ പ്രയാസം നേരിട്ടവര്‍ക്കും സമാശ്വാസമായി പലിശയിനത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ടോ;
( ബി )
പലിശയില്‍ പരമാവധി ഇളവ് അനുവദിച്ച് ഒറ്റത്തവണ തീര്‍പ്പാക്കലിനായി സമയം അനുവദിക്കാമോ; വിശദമാക്കാമോ?
796.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ വില്ലേജിൽ സർവ്വേ നമ്പര്‍ 478/1-ൽപ്പെട്ട 04.05 ആർ സർക്കാർ സ്ഥലം ലീസ് വ്യവസ്ഥയിൽ 2089 പത്തനാപുരം താലൂക്ക് ഗവണ്‍മെന്റ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് അനുവദിച്ചിരുന്നതും ലീസ് കുടിശ്ശിക വരുത്തിയതിനാൽ ലീസ് റദ്ദ് ചെയ്യുന്നതിലേക്ക് പ്രസ്തുത സ്ഥാപനത്തിന്റെ 2020-21-ലെ ആഡിറ്റ് പ്രകാരമുള്ള ആസ്തി വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും സ്ഥാപനത്തിന്റെ ഭാരവാഹികളുടെ വിവരങ്ങളും ആവശ്യപ്പെട്ട് കൊല്ലം ജില്ലാ കളക്ടർ, കോ-ഓപ്പറേറ്റീവ് ജോയിന്റ് രജിസ്ട്രാർ (ജനറൽ) കൊല്ലത്തിന് നല്കിയ കത്തിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിന്റെ 2020-21-ലെ ആഡിറ്റ് പ്രകാരമുള്ള ആസ്തി വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും സ്ഥാപനത്തിന്റെ ഭാരവാഹികളുടെ വിവരങ്ങളും നിലവില്‍ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥ൯ ആരാണെന്ന് അറിയിക്കുമോ; പ്രസ്തുത വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാമോ; പ്രസ്തുത വിവരങ്ങള്‍ നല്‍കുന്നതിന് എന്തെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുകളുണ്ടോയെന്ന് വിശദമാക്കാമോ?
797.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഗോളതലത്തിൽ അടയാളപ്പെടുത്തുന്ന മികച്ച സഹകരണ സംഘങ്ങളായി കേരളത്തിലെ സഹകരണ സംഘങ്ങളെ വളര്‍ത്തിക്കൊണ്ടുവരേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സഹകരണ മേഖലയിലേക്ക് കൂടുതൽ ജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ ആകർഷിക്കുന്നതിനായി നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സൈബര്‍ ഫിസിക്കല്‍ സിസ്റ്റംസ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, നെറ്റ്‌വര്‍ക്സ് മുതലായ നാലാം തലമുറ വ്യവസായങ്ങള്‍, യുവാക്കളുടെ സ്റ്റാര്‍ട്ട് അപ്പ് എന്നിവ സഹകരണ സംഘങ്ങളിലൂടെ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കാമോ;
( ഡി )
നാലുവർഷം കൊണ്ട് അഞ്ചുലക്ഷത്തോളം തൊഴിലവസരങ്ങൾ സഹകരണ മേഖലയിൽ സൃഷ്ടിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടോ; വനിതാ സഹകരണ സംഘങ്ങളെ ഉൽപ്പാദക യൂണിറ്റുകളാക്കാൻ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
798.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സ്ഥാപനങ്ങളിൽ നിന്നും ലോൺ എടുത്തതിനുശേഷം മരണപ്പെട്ടവരുടെയും നിത്യരോഗികളായവരുടെയും കടങ്ങൾ എഴുതി തള്ളാൻ നടപടികൾ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
സഹകരണ സ്ഥാപനങ്ങളിൽ നിന്നും എടുക്കുന്ന ലോണുകൾക്കെല്ലാം ഇൻഷുറൻസ് കവേറേജ് ഉറപ്പാക്കുന്ന കാര്യം പരിഗണിക്കുമോ, എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( സി )
റിസ്ക്ക് ഫണ്ട് ആനുകൂല്യത്തിന്റെ തുക പത്തു ലക്ഷമായി ഉയർത്താൻ നടപടി സ്വീകരിയ്ക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
799.
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം എന്തെല്ലാം നേട്ടങ്ങളാണ് കൈവരിച്ചതെന്ന് അറിയിക്കുമോ;
( ബി )
ട്രാന്‍സ്ഷിപ്പ്മെന്റിനൊപ്പം ഗേറ്റ് വേ ചരക്ക് നീക്കം സാധ്യമാക്കുന്നതിന് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പദ്ധതി പ്രകാരം എന്തെല്ലാം നേട്ടങ്ങളാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?
800.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തുറമുഖ വകുപ്പ് മുഖേന എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിയതെന്നും അവയ്ക്കായി എത്ര രൂപയാണ് ചെലവഴിച്ചതെന്നും വ്യക്തമാക്കാമോ?
801.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഒരു കേന്ദ്ര വാണിജ്യ ഇടനാഴിയായി മാറുവാന്‍ ഒന്നാം ഘട്ടത്തില്‍ സാധിച്ചിട്ടുണ്ടോ; തുറമുഖത്തെ കേന്ദ്രീകരിച്ചു കൊണ്ടുള്ള വ്യവസായങ്ങള്‍, സംഭരണശാലകള്‍, ലോജിസ്റ്റിക്സ്പാര്‍ക്കുകള്‍, അനുബന്ധ അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ എത്ര കണ്ട് വിപുലപ്പെടുത്തുവാന്‍ നാളിതുവരെ സാധിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി റോഡ്‌/റെയിൽ മള്‍ട്ടി മോഡല്‍ കണക്റ്റിവിറ്റി എന്നിവയില്‍ നാളിതുവരെ കൈവരിച്ച പുരോഗതി എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
നാളിതുവരെ എത്ര കപ്പലുകള്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വന്നിട്ടുണ്ട്; ഇതിലൂടെ സംസ്ഥാന സര്‍ക്കാരിന് നികുതി ഇനത്തില്‍ എത്ര രൂപ സമാഹരിക്കാന്‍ സാധിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ഡി )
സംസ്ഥാന സര്‍ക്കാരും അദാനി കമ്പനിയും തമ്മിലുള്ള ധാരണാപത്രത്തിൽ 2035 മുതല്‍ മാത്രമേ വരുമാനത്തിന്റെ വിഹിതം സര്‍ക്കാരിനു ലഭിക്കുകയുള്ളൂ എന്ന കരാർ ഉൾപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ അത് വരെ തുറമുഖത്തിന്റെ പ്രവർത്തനത്തിൽ നിന്നും ലഭിക്കുന്ന മറ്റു വരുമാനങ്ങള്‍ എന്തെല്ലാമാണ്; വ്യക്തമാക്കാമോ?
802.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 കാലഘട്ടത്തില്‍ അഴീക്കല്‍ പോര്‍ട്ടിന്റെ വികസനത്തിന് വേണ്ടി ഗവൺമെന്റ്/തുറമുഖ വകുപ്പ് എത്ര രൂപ വകയിരുത്തിയെന്ന് വ്യക്തമാക്കാമോ;
( ബി )
2016-21 കാലഘട്ടത്തില്‍ അഴീക്കല്‍ തുറമുഖത്ത് നടന്ന വികസന പ്രവൃത്തികളുടെ വിശദവിവരവും അനുവദിച്ച തുകയും ഉള്‍പ്പെടെ വ്യക്തമാക്കുമോ;
( സി )
2021-26 കാലഘട്ടത്തില്‍ അഴീക്കല്‍ പോര്‍ട്ടിന്റെ വികസനത്തിനായി സര്‍ക്കാര്‍ അനുവദിച്ച തുക അറിയിക്കാമോ;
( ഡി )
2021-26 കാലഘട്ടത്തില്‍ അഴീക്കല്‍ തുറമുഖത്ത് നടന്ന പ്രവൃത്തികള്‍ ആയതിന്റെ തുക ഉള്‍പ്പെടെയുള്ള പട്ടിക സഹിതം നൽകാമോ?
803.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുമ്പോൾ സംസ്ഥാനത്തിന് ഉണ്ടാകുന്ന നേട്ടങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പൂർത്തീകരണത്തോടെ എത്രമാത്രം തൊഴിൽ ലഭ്യത ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കാമോ;
( സി )
വിഴിഞ്ഞം പദ്ധതിയുടെ സാറ്റലൈറ്റ് പദ്ധതികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ?
804.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ദേവസ്വങ്ങളുടെ പണം സര്‍ക്കാര്‍ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നുവെന്ന് ജനങ്ങള്‍ക്കിടയിലും വിശ്വാസികള്‍ക്കിടയിലും തെറ്റിദ്ധാരണ വരത്തക്കവിധം ബോധപൂര്‍വ്വം പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര തുക കൈമാറിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
2011-16 കാലഘട്ടത്തിലും 2016-21 കാലഘട്ടത്തിലുമായി ദേവസ്വം ബോര്‍ഡുകള്‍ക്ക് നല്‍കിയ തുകയുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ?
805.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. സജീവ് ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ വ്യാപകമായ ക്രമക്കേടുകൾ ഉണ്ടായതായുളള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ സമ്പൂർണ്ണ സ്റ്റോക്ക് പരിശോധന നടത്താൻ തയ്യാറാണോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ;
( ബി )
ക്ഷേത്രങ്ങളിൽ വിലപിടിപ്പുള്ള വസ്തുക്കളുടെ സുരക്ഷയ്ക്കും സുതാര്യമായ മാനേജ്മെന്റിനുമായി എന്തൊക്കെ സംവിധാനങ്ങളാണ് പുതിയതായി ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
806.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളികൾ 2019-ൽ നവീകരിച്ചപ്പോൾ സ്വർണ്ണത്തിന്റെ തൂക്കത്തിൽ വ്യത്യാസം സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർ ആരെല്ലാമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
നഷ്ടപ്പെട്ട സ്വർണ്ണം വീണ്ടെടുക്കാൻ എന്തെല്ലാം നടപടികളാണ് ദേവസ്വം ബോർഡ് സ്വീകരിച്ചത്; വിശദമാക്കുമോ?
807.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇടത്താവളങ്ങള്‍, ശബരിമല മാസ്റ്റര്‍ പ്ലാന്‍-ലേ ഔട്ട് പ്ലാന്‍ എന്നിവ പ്രകാരമുള്ള പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുവാന്‍ ഇതിനോടകം എന്തെല്ലാം നടപടികള്‍ ആണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;
( ബി )
മാസ്റ്റര്‍ പ്ലാന്‍ പ്രകാരം എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ ആണ് സന്നിധാനത്തും സമീപപ്രദേശങ്ങളിലുമായി ചെയ്തു തീര്‍ക്കുവാന്‍ ഉദ്യേശിക്കുന്നത്; ഇതിനായി എത്ര കോടി രൂപ സര്‍ക്കാര്‍ ചെലവഴിക്കേണ്ടി വരും എന്നാണ് പ്രതീക്ഷിക്കുന്നത്; വിശദാംശം വ്യക്തമാക്കാമോ?
808.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല ക്ഷേത്രത്തിലെ കൊടിമരം പൊളിച്ചു നീക്കണമെന്ന് ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയത് ആരായിരുന്നു; ഇത്തരത്തില്‍ കൊടിമരം പൊളിച്ചുനീക്കാന്‍ തീരുമാനമെടുത്ത ബോര്‍ഡ് പ്രസിഡന്റും സെക്രട്ടറിയും ആരെല്ലാമായിരുന്നു;
( ബി )
കൊടിമരത്തിനു മുകളില്‍ സ്ഥാപിച്ചിരുന്ന വാജി വാഹനത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ച ലോഹം എന്തായിരുന്നു; ദേവസ്വത്തിന്റെ അമൂല്യ സ്വത്തായ വാജി വാഹനം തന്ത്രിക്ക് സ്വകാര്യ സ്വത്തായി കൊടുക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോ അംഗത്തിനോ അധികാരമുണ്ടോ;
( സി )
ദേവസ്വം സ്വത്ത് അനധികൃതമായി പുറത്തേക്ക് കടത്തിയതുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും, അംഗത്തിനുമെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടായിരുന്നോ;
( ഡി )
വാജി വാഹനത്തിന്റെ ലോഹം എന്താണെന്ന് തന്ത്രിക്ക് കൈമാറിയതിന്റെ രേഖയില്‍ നിന്നും മനപ്പൂര്‍വ്വമായി മറച്ചുവെച്ചിട്ടുള്ളതായി പറയപ്പെടുന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ?
809.
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. പി. ഉബൈദുള്ള
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് മുന്നൊരുക്കുങ്ങൾ കൃത്യമായി നടത്തുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ശബരിമലയിൽ തിരക്ക് നിയന്ത്രിക്കുവാൻ എന്തെല്ലാം ശാസ്ത്രീയ മാർഗ്ഗങ്ങൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നറിയിക്കാമോ;
( സി )
തീർത്ഥാടകർക്ക് ശുചിമുറി സൗകര്യം ഉറപ്പാക്കുന്നതിനും അവ വൃത്തിയായി സൂക്ഷിക്കുന്നതിനും സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കുമോ?
810.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാത്രങ്ങളും മറ്റും വാങ്ങിയെന്ന് വ്യാജരേഖയുണ്ടാക്കി ശബരിമല ദേവസ്വം ഫണ്ടില്‍ നിന്നും പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് മുന്‍ ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആയിരുന്ന വി. എസ്. ജയകുമാറില്‍ നിന്നും അന്വേഷണ വിധേയമായി പണം തിരികെ ഈടാക്കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ ദേവസ്വം വകുപ്പ് മന്ത്രി ആരായിരുന്നു; മന്ത്രിയുമായി വി. എസ്. ജയകുമാറിന് എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ; വിശദമാക്കുമോ?
811.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഗോള അയ്യപ്പ സംഗമത്തിന്റെ സ്പോണ്‍സര്‍മാര്‍ ആരെല്ലാമായിരുന്നു;
( ബി )
പ്രസ്തുത സംഗമത്തിന് ചെലവായ തുകയുടെ വിവരങ്ങള്‍ ഇനം തിരിച്ച് ലഭ്യമാക്കാമോ;
( സി )
വിവിധ സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതിനു മാത്രമായി എത്ര രൂപ ചെലവഴിച്ചു; വിശദമാക്കുമോ;
( ഡി )
ആഗോള അയ്യപ്പ സംഗമത്തിനായി സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ പണം അനുവദിച്ചിട്ടുണ്ടോ; എങ്കിൽ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ഇ )
പ്രസ്തുത സംഗമം നടത്തിയതിനു ശേഷം സര്‍ക്കാര്‍ ശബരിമലയില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്; അതിനായി എത്ര രൂപ ചെലവഴിച്ചു; വ്യക്തമാക്കാമോ;
( എഫ് )
ശബരിമല വികസനത്തിനായി 2016 മുതൽ നാളിതുവരെ തിരുവാതാംകൂർ ദേവസ്വം ബോർഡിന് അനുവദിച്ച തുകയും ചെലവായ തുകയും എത്രയാണ്; വിശദമാക്കാമോ?
812.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. എം. വിൻസെന്റ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ ദേവസ്വം വകുപ്പിന് എന്തൊക്കെ ഉത്തരവാദിത്തങ്ങളാണുള്ളതെന്ന് വിശദമാക്കാമോ;
( ബി )
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്രസിഡന്റിനെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്ന പ്രക്രിയ എങ്ങനെയാണ് എന്ന് വ്യക്തമാക്കാമോ;
( സി )
ശബരിമലയിലടക്കം കേരളത്തിലെ ക്ഷേത്രങ്ങളിലെ അമൂല്യ വസ്തുക്കൾ സംരക്ഷിക്കാൻ ദേവസ്വം വകുപ്പിനുള്ള ചുമതലകൾ വ്യക്തമാക്കാമോ?
813.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തില്‍ തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴില്‍ എത്ര ക്ഷേത്രങ്ങള്‍ ഉണ്ട്; അവയുടെ പേരു വിവരവും സ്ഥലവും വിശദമാക്കാമോ;
( ബി )
2016-2017 സാമ്പത്തിക വര്‍ഷം മുതല്‍ 2025-2026 സാമ്പത്തിക വര്‍ഷം വരെ നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ ക്ഷേത്രങ്ങള്‍ക്ക് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആകെ അനുവദിച്ച തുക എത്രയെന്ന് വിശദമാക്കാമോ; ഓരോ ക്ഷേത്രത്തിനും അനുവദിച്ച തുകയും ക്ഷേത്രങ്ങളുടെ പേരു വിവരവും വിശദമാക്കാമോ?
814.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ 2021 വരെയുള്ള കാലയളവില്‍ അന്നത്തെ ദേവസ്വം വകുപ്പു മന്ത്രി പങ്കെടുത്ത തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് മീറ്റിംഗുകളുടെ മിനുട്സിന്റെ പകർപ്പ് ലഭ്യമാക്കാമോ?
815.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അരുവിക്കര മണ്ഡലത്തില്‍ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ക്ക് വിവിധ വികസന പദ്ധതികള്‍ക്കായി അനുവദിച്ച ഭരണാനുമതി തുകയും അവയുടെ നിലവിലെ സ്ഥിതിയും പദ്ധതി സംബന്ധിച്ച വിശദാംശവും ലഭ്യമാക്കുമോ?
816.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതൽ നാളിതുവരെ ദേവസ്വം വകുപ്പ് മന്ത്രി പങ്കെടുത്ത തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മീറ്റിംഗുകളുടെ മിനിറ്റ്സിന്റെ പകർപ്പ് ലഭ്യമാക്കാമോ?
817.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതൽ നാളിതുവരെ ദേവസ്വം വകുപ്പ് മന്ത്രി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ എത്ര മീറ്റിംഗുകളിൽ പങ്കെടുത്തുവെന്നു സ്ഥലം, തീയതി, സമയം അടക്കമുള്ള വിവരങ്ങളും നൽകാമോ?
818.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ 2021 വരെയുള്ള കാലയളവില്‍ അന്നത്തെ ദേവസ്വം വകുപ്പ് മന്ത്രി തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന്റെ എത്ര മീറ്റിംഗുകളിൽ പങ്കെടുത്തുവെന്നും സ്ഥലം, തീയതി, സമയം ഉള്‍പ്പെടെ വിശദാംശം നൽകാമോ?
819.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല നിയോജക മണ്ഡലത്തില്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ നവീകരണത്തിനായി മുന്‍ സര്‍ക്കാരിന്റെ കാലയളവിലും ,ഈ സര്‍ക്കാരിന്റെ കാലയളവിലും എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്നും ചെലവഴിച്ച തുക എത്രയെന്നും വിശദമാക്കാമോ;
( ബി )
നിലവില്‍ നടന്നുവരുന്ന പ്രവൃത്തികളും ആയതിലേക്ക് അനുവദിച്ച ഫണ്ടും എത്രയെന്ന് വ്യക്തമാക്കാമോ?
820.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഓഡിറ്റ് വകുപ്പ് 2019-20, 2020-21 വർഷങ്ങളിൽ ഗുരുവായൂർ ദേവസ്വം ക്ഷേത്രത്തിൽ നടത്തിയ പരിശോധനയിൽ ക്ഷേത്രത്തിലെ സ്വർണ്ണം, വെള്ളി വസ്തുക്കളിൽ ഗണ്യമായ തൂക്ക വ്യത്യാസം കണ്ടെത്തിയിട്ടുണ്ടെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രാരംഭ രേഖകളിൽ രേഖപ്പെടുത്തിയ തൂക്കവും നിലവിലുള്ള തൂക്കവും തമ്മിലുള്ള വ്യത്യാസം എത്രയാണ്; ഇതിന് എന്താണ് കാരണം എന്ന് വ്യക്തമാക്കാമോ;
( സി )
ഈ വ്യത്യാസത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
821.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. റോജി എം. ജോൺ
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം ബോർഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളുടെ നിർബന്ധമായ ഓഡിറ്റുകൾ നിയമ പ്രകാരം സമയബന്ധിതമായി നടത്തുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
നിരവധി ക്ഷേത്രങ്ങളുടെയും ദേവസ്വം സ്ഥാപനങ്ങളുടെയും ഭൂസമ്പത്തും മറ്റ് ആസ്തികളും സംരക്ഷിക്കപ്പെടാതിരിക്കുന്നതായും അനധികൃത കയ്യേറ്റങ്ങൾ നടക്കുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ ഇത് തടയാൻ സർക്കാർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കാമോ?
822.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രകലാ അക്കാദമിക്ക് ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിനായി മാടായി തിരുവര്‍ക്കാട്ട്കാവ് ദേവസ്വം വക ഭൂമി കൈമാറുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
823.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ എത്ര ക്ഷേത്രങ്ങളാണ് നിലവിലുള്ളതെന്ന് അറിയിക്കാമോ; ക്ഷേത്രങ്ങളുടെ പേരു വിവരം ലഭ്യമാക്കാമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലത്ത് പ്രസ്തുത ക്ഷേത്രങ്ങളില്‍ ദേവസ്വം ബോര്‍ഡ് എത്ര രൂപയുടെ വികസന പ്രവൃത്തികള്‍ നടത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
824.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ദേവസ്വം ബോര്‍ഡുകള്‍ മുഖാന്തരം വിവിധ ക്ഷേത്രങ്ങളുടെ പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി ചെലവഴിച്ച തുകയും പദ്ധതികളുടെ വിശദാംശങ്ങളും ലഭ്യമാക്കാമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലത്ത് വാമനപുരം മണ്ഡലത്തിലെ ദേവസ്വത്തിന്റെ കീഴിലുളള എത്ര ക്ഷേത്രങ്ങള്‍ക്ക് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി തുക ചെലവാക്കിയിട്ടുണ്ട്; ക്ഷേത്രം തിരിച്ച് വിശദാംശം നല്‍കാമോ?
825.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ മലബാര്‍ ദേവസ്വം ബോര്‍ഡിന് ഗ്രാന്റിനത്തില്‍ ഓരോ വര്‍ഷവും അനുവദിച്ച തുക എത്ര; അതില്‍ ഓരോ വര്‍ഷവും ചെലവഴിച്ച തുക എത്ര; വിശദമാക്കുമോ?
826.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെ വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ച നിര്‍മ്മാണം പ്രവര്‍ത്തനങ്ങൾ; വിവിധ നവീകരണ പ്രവര്‍ത്തനങ്ങളൾ; അവയ്ക്ക് അനുവദിച്ച തുക ഉള്‍പ്പെടെ വിശദാംശം ലഭ്യമാക്കാമോ?
827.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2026 വരെയുള്ള കാലയളവില്‍ കായംകുളം മണ്ഡലത്തില്‍ ഉള്‍പ്പെട്ട ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനായി ദേവസ്വം ബോര്‍ഡ് എത്ര തുക ചെലവഴിച്ചുവെന്നും ഏതൊക്കെ ക്ഷേത്രങ്ങള്‍, പ്രവൃത്തികള്‍, അവയ്ക്ക് അനുവദിച്ച തുക, പ്രവൃത്തികളുടെ പുരോഗതി എന്നിവ സഹിതം വിശദമാക്കാമോ?
828.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീമതി കെ. കെ. രമ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഓഡിറ്റ് വകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുവായൂർ ദേവസ്വത്തിൽ കണ്ടെത്തിയ ക്രമക്കേടുകൾ സംബന്ധിച്ച് വിശദീകരിക്കുമോ;
( ബി )
പ്രസ്തുത ഓഡിറ്റ് റിപ്പോർട്ടിന്മേൽ സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
829.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്ന ക്ഷേത്രങ്ങളിലെ അമൂല്യ വസ്തുക്കൾ സംരക്ഷിക്കാൻ ദേവസ്വം വകുപ്പിൽ നിക്ഷിപ്തമായ ചുമതലകൾ എന്തൊക്കെയാണ് എന്ന് വ്യക്തമാക്കാമോ;
( ബി )
ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പത്തിലും കട്ടിള പാളിയിലും അടക്കം സ്ഥാപിച്ച സ്വർണ്ണപ്പാളികൾ മോഷണം പോയത് വകുപ്പ് ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
സമാനമായ സംഭവങ്ങൾ തടയാൻ ദേവസ്വം വകുപ്പ് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്; വിശദമാക്കാമോ?
830.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഓഡിറ്റ് വകുപ്പ് 2019-20, 2020-21 വർഷങ്ങളിൽ ഗുരുവായൂർ ദേവസ്വം ക്ഷേത്രത്തിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ ക്രമക്കേടുകളും സാമ്പത്തിക ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
2019-ലെ വനം-കൈമാറ്റ രസീതിൽ രേഖപ്പെടുത്തിയിട്ടുള്ള 522.86 കിലോഗ്രാം ആനക്കൊമ്പ് കഴിഞ്ഞ നാല്പത് വർഷമായി പരിശോധിച്ചിട്ടില്ല എന്ന് ഓഡിറ്റ് കണ്ടെത്തിയിട്ടുണ്ടോ;
( സി )
ഈ ആനക്കൊമ്പുകൾ നിലവിൽ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്; അവയുടെ സുരക്ഷിതത്വം പരിശോധിച്ച് ഉറപ്പുവരുത്താൻ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( ഡി )
കാലാകാലമായി നിർബന്ധിത പരിശോധന നടത്താത്തതിന്റെ ഉത്തരവാദിത്തം ആരുടേതാണ്; വ്യക്തമാക്കാമോ?
831.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കല്ല്യാശ്ശേരി മണ്ഡലത്തില്‍ ദേവസ്വം വകുപ്പ് മുഖേന ക്ഷേത്രങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കല്ല്യാശ്ശേരി മണ്ഡലത്തിലെ ക്ഷേത്രങ്ങളില്‍ തീര്‍ത്ഥാടക ടൂറിസം പദ്ധതി പ്രകാരം എന്തൊക്കെ നിര്‍മ്മാണ പ്രവൃത്തികള്‍ നടപ്പിലാക്കിയിട്ടുണ്ട്; വിശദാംശം നല്‍കാമോ?
832.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 കാലഘട്ടം മുതല്‍ മാവേലിക്കര താലൂക്കില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ ക്ഷേത്രങ്ങളുടെ വികസനത്തിനായി ദേവസ്വം വകുപ്പ് നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ; പദ്ധതികള്‍ക്ക് അനുവദിച്ച തുക എത്രയെന്നും അറിയിക്കുമോ?
833.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂർ ദേവസ്വം ക്ഷേത്രത്തിൽ 2019 സെപ്തംബർ 26-ന് 50 കിലോഗ്രാം, സെപ്തംബർ 14-ന് 14.18 കിലോഗ്രാം, 2018-19 കാലയളവിലെ 6 ശേഖരങ്ങൾ, 2019 ഏപ്രിൽ 22-ന് 73 കിലോഗ്രാം, ജൂലൈ 14-ന് 32 കിലോഗ്രാം, ജൂലൈ 29-ന് 28 കിലോഗ്രാം എന്നിങ്ങനെയുള്ള ആനക്കൊമ്പുകൾ വനം വകുപ്പിന് കൈമാറുകയോ ദേവസ്വം കൈവശം സൂക്ഷിക്കുകയോ ചെയ്തതിന്റെ രേഖകൾ ലഭ്യമാണോ; ഉണ്ടെങ്കിൽ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
ശരിയായ രേഖകള്‍ സഹിതം അവ കൈമാറിയിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നുണ്ടോ; വിശദമാക്കാമോ?
834.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തീര്‍ത്ഥാടക ടൂറിസം വഴി ആലപ്പുഴ നിയോജകമണ്ഡലത്തിലെ വലിയ കലവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന അമിനിറ്റി സെന്ററിന് നിരാക്ഷേപ പത്രം നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കാമോ?
835.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂർ ദേവസ്വം ക്ഷേത്ര ഗോപുരത്തിൽ സൂക്ഷിച്ചിരുന്ന 17 മഞ്ചാടിക്കുരു ചാക്കുകൾ കാണാതായത് സംബന്ധിച്ച അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
2016 മുതൽ രേഖകളിൽ കാണാത്തതും 15 ലക്ഷം രൂപയോളം മൂല്യം കണക്കാക്കിയതുമായ രണ്ട് വെങ്കല, പഞ്ചലോഹ വഴിപാട് പാത്രങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
ഈ വസ്തുക്കൾ എങ്ങനെ അപ്രത്യക്ഷമായി എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടോ?
836.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ കുടുംബശ്രീ/ അയൽക്കൂട്ടങ്ങൾ വഴി ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ആവശ്യമായ കദളിപ്പഴം ഉല്പാദിപ്പിച്ച് നൽകിയിരുന്ന കദളീവനം പദ്ധതി തുടര്‍ന്നും നടപ്പിലാക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങളും നടപടികളും സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
837.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-2024 സാമ്പത്തിക വർഷത്തെ ബജറ്റിൽ 10 കോടി രൂപ അനുവദിച്ച എരുമേലി മാസ്റ്റർ പ്ലാൻ പദ്ധതി നടപ്പിലാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ?
838.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്ന വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പള വിതരണം കുടിശ്ശികയായത് ശ്രദ്ധയില്‍ വന്നിട്ടുണ്ടോ; അറിയിക്കാമോ;
( ബി )
ശമ്പളം സമയബന്ധിതമായി വിതരണം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
839.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ആറ്റിങ്ങല്‍ തിരുവാറാട്ടുകാവിലെ ക്ഷേത്ര കലാപീഠത്തിലെ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ സംവിധാനം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച വിഷയം വകുപ്പിന്റെ പരിഗണനയില്‍ വന്നിട്ടുണ്ടോ; എങ്കിൽ ഇതിന്മേൽ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?
840.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ദേവസ്വം ബോര്‍‍ഡിന് കീഴില്‍ നിലവില്‍ എത്ര ക്ഷേത്രങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി എത്ര ക്ഷേത്രങ്ങള്‍ ഉണ്ടെന്നും പുതുതായി എത്ര ക്ഷേത്രങ്ങള്‍ ഈ ജില്ലകളില്‍ ദേവസ്വം ബോര്‍‍ഡ് ഏറ്റെടുത്തിട്ടുണ്ടെന്നും അറിയിക്കാമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.