STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

കോവിഡ് മരണങ്ങൾ സംബന്ധിച്ച കണക്കുകളിലെ അന്തരം
*271.
ശ്രീ. പി. ടി. തോമസ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കണക്കുകളും ആരോഗ്യവകുപ്പിന്റെ കണക്കുകളും തമ്മിലുള്ള അന്തരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
2021 ജൂണ്‍ 30 വരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ രേഖകൾ പ്രകാരം പത്തൊന്‍പതിനായിരത്തി അഞ്ഞൂറ്റി എണ്‍പത്തിനാല് കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഇതേ തീയതി വരെ ആരോഗ്യ വകുപ്പ് രേഖപ്പെടുത്തിയത് പതിമൂവായിരത്തി മുന്നൂറ്റി ഇരുപത്തിയഞ്ച് മരണങ്ങൾ മാത്രമാണ് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
2021 മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള മാസങ്ങളിൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ ആരോഗ്യ വകുപ്പിന് വീഴ്ച ഉണ്ടായിട്ടുണ്ടോ;
( ഡി )
എങ്കിൽ റിപ്പോർട്ട് ചെയ്യാൻ വിട്ടുപോയ മരണങ്ങൾ കണക്കില്‍ ഉള്‍പ്പെടുത്താൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദാംശങ്ങൾ നൽകാമോ?
*272.
ശ്രീ എൻ എ നെല്ലിക്കുന്ന്
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുസ്ലീം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രസ്തുത വിഭാഗത്തിന് ആനുകൂല്യങ്ങള്‍ ലഭിക്കാത്ത അവസ്ഥയുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് അറിയിക്കുമോ;
( ബി )
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനായി പ്രത്യേക ഇംപ്ലിമെന്റേഷന്‍ സെല്‍ രൂപീകരിക്കണമെന്ന നിര്‍ദ്ദേശം പരിശോധിച്ചിട്ടുണ്ടോ;
( സി )
ന്യൂനപക്ഷ സമുദായത്തിന് നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമായി അര്‍ഹതയുള്ളവര്‍ക്ക് പരാതികള്‍ക്ക് ഇട നല്‍കാത്തവിധം നടപ്പിലാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കുമോ?
*273.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകൾ രജിസ്റ്റർ ചെയ്യുന്നതിലും അന്വേഷണം നടത്തുന്നതിലും പോലീസിന് വീഴ്‌ച സംഭവിക്കാതിരിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ;
( ബി )
വാളയാറിലും പാലത്തായിയിലും കുണ്ടറയിലും അടക്കമുള്ള കേസുകളിൽ ഉദ്യോഗസ്ഥർ വീഴ്‌ച വരുത്തിയിട്ടുണ്ടോ; എങ്കില്‍ ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( സി )
ടി. പി. ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്ക് ജയിലുകളിൽ ഫോൺ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നുവെന്ന ആരോപണത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ കണ്ടെത്തി അവർക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ?
*274.
ശ്രീ. അൻവർ സാദത്ത്
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊവിഡ് നിയന്ത്രണങ്ങൾ കാരണം വരുമാനം നഷ്ടപ്പെട്ടവർക്ക് ദുരന്തനിവാരണ നിയമപ്രകാരം നഷ്ടപരിഹാരം അനുവദിക്കുന്ന കാര്യം പരിഗണനയിൽ ഉണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
കൊവിഡ് മൂലം തൊഴിൽ സ്ഥാപനങ്ങൾ നിരന്തരം അടച്ചിടുന്ന സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ട വ്യാപാരി വ്യവസായി സമൂഹത്തിന്റെ പ്രതിസന്ധി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
വരുമാനം നിലച്ചും വായ്പ അടവുകൾ മുടങ്ങിയും പ്രതിസന്ധിയിലായ ചെറുകിട വ്യാപാരികളെയും ബ്യൂട്ടീഷൻ ഉൾപ്പെടെയുള്ള വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവരെയും സംരക്ഷിക്കുന്നതിനായി എന്തെങ്കിലും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
*275.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പബ്ലിക് ഹെല്‍ത്ത് നേഴ്സ് എന്നീ തസ്തികകള്‍ നിലവില്‍ ഇല്ലാത്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഇതുമൂലം പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഈ തസ്തികകള്‍ അടിയന്തരമായി അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
*276.
ശ്രീ എ കെ എം അഷ്റഫ്
ശ്രീ . എൻ . ഷംസുദീൻ
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ കേസ്സുകളിൽ പോലീസ് പിടികൂടുന്ന ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ റോഡുകളുടെ വശങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നത് പൊതുജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതികള്‍ ഉയര്‍ന്നു വന്നിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ ഇവ അടിയന്തരമായി നീക്കം ചെയ്യുന്നതിന് കര്‍ശന നിര്‍ദ്ദേശം നല്‍കുമോ;
( സി )
വാഹനങ്ങള്‍ വിട്ടു നല്‍കുന്നതിന് നിയമപ്രശ്നം ഉള്ള പക്ഷം വേറെ സ്ഥലം കണ്ടെത്തി അവിടേയ്ക്ക് മാറ്റുന്നതിന് നിര്‍ദ്ദേശം നല്‍കുമോയെന്ന് അറിയിക്കുമോ?
*277.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. എച്ച്. സലാം
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ കേന്ദ്ര ആരോഗ്യ വകുപ്പ് അധികൃതര്‍ തൃപ്തി പ്രകടിപ്പിച്ചിരുന്നോ; സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിനും ചികിത്സക്കും ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ വിശദമാക്കാമോ;
( ബി )
കേന്ദ്ര ആരോഗ്യ വകുപ്പുമന്ത്രിയുടേതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രകാരമുള്ള പ്രസ്താവനയില്‍ വാക്സിന്‍ നല്‍കുന്നതില്‍ കേരളത്തിലെ സ്ഥിതി മോശമാണെന്ന രീതിയില്‍ അഭിപ്രായപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തിലെ നിജസ്ഥിതി രാജ്യത്തെ പൊതുസാഹചര്യവുമായി താരതമ്യം ചെയ്തിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് എല്ലാവര്‍ക്കും നല്‍കാന്‍ ആവശ്യമായ അളവില്‍ വാക്സിന്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നോ; കേന്ദ്ര സര്‍ക്കാരില്‍ നിന്നും വേണ്ടത്ര ഡോസ് വാക്സിന്‍ ലഭിച്ചിട്ടുണ്ടോ;
( ഡി )
കോവിഡ് പ്രതിരോധത്തിലും വാക്സിന്‍ വിതരണത്തിലും കേന്ദ്രത്തിനുണ്ടായ വീഴ്ച മറച്ചുവയ്ക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ പ്രസ്താവനകള്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമോ?
*278.
ശ്രീ .പി. കെ. ബഷീർ
ശ്രീ. കെ. പി. എ. മജീദ്
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം തോന്നയ്ക്കലില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം ഏതുവരെയായെന്ന് അറിയിക്കാമോ;
( ബി )
ഈ സ്ഥാപനത്തില്‍ എത്ര പേരെ നിയമിച്ചുവെന്നും ഏതെല്ലാം തസ്തികകളിലാണെന്നും വ്യക്തമാക്കുമോ;
( സി )
കോവിഡ് വ്യാപനം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യം പരിഗണിച്ച് ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ത്വരിതഗതിയിലാക്കാന്‍ നടപടി സ്വീകരിക്കുമോ?
*279.
ശ്രീ . പി . ഉബൈദുള്ള
ശ്രീ . എൻ . ഷംസുദീൻ
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്യാന്‍സര്‍ രോഗികള്‍ ഏറെയുള്ള മലപ്പുറം ജില്ലയില്‍ ക്യാന്‍സര്‍ ചികിത്സയ്ക്കായി എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇവിടെ നിലവിലുള്ള സംവിധാനങ്ങള്‍ പര്യാപ്തമല്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ജില്ലയുടെ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് ഒരു ക്യാന്‍സര്‍ ആശുപത്രി അടിയന്തരമായി തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ?
*280.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ ഒ . ആർ. കേളു
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിതരണ ശൃംഖലയില്‍ കൂടുതല്‍ സുതാര്യതയും വിശ്വാസ്യതയും ഉറപ്പ് വരുത്തുന്നതിന് എന്തെല്ലാം നടപടികളാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
റേഷന്‍ സാധനങ്ങളുടെ തിരിമറി, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിന് എന്തെല്ലാം പരിശോധനാ സംവിധാനങ്ങളാണ് നിലവിലുളളതെന്ന് അറിയിക്കാമോ;
( സി )
ക്രമക്കേടുകള്‍ കണ്ടുപിടിക്കുന്നതിനും ഒഴിവാക്കുന്നതിനും പൊതുവിതരണ രംഗത്ത് സോഷ്യല്‍ ഓഡിറ്റിംഗ് നടപ്പിലാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
*281.
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ കെ ആൻസലൻ
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സുസ്ഥിര വികസന സൂചികയില്‍ കേരളം തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമായിരുന്നു എന്ന് അറിയിക്കുമോ;
( ബി )
നെെപുണി പോഷണത്തിലൂടെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തുവരുന്നതെന്ന് അറിയിക്കുമോ;
( സി )
സുസ്ഥിര വികസന സൂചികയില്‍ 2020-21 ല്‍ ഒന്നാം സ്ഥാനത്തെത്തിയ കേരളത്തിന് നിതി ആയോഗ് നല്‍കിയ വികസന രേഖയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
*282.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താന്‍ സർക്കാർ എന്തെല്ലാം പുതിയ പദ്ധതികള്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ?
*283.
ശ്രീ എം രാജഗോപാലൻ
ശ്രീ. റ്റി.പി .രാമകൃഷ്ണൻ
ഡോ സുജിത് വിജയൻപിള്ള
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് തത്വത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ടോ;
( ബി )
പദ്ധതിക്കായുള്ള വിദേശ വായ്പ തിരിച്ചടവ് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും നിബന്ധനകള്‍ വച്ചിരുന്നോ; സംസ്ഥാനം ഇക്കാര്യത്തില്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നിലപാട് വ്യക്തമാക്കാമോ;
( സി )
ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെയാണോ റെയില്‍പാതയുടെ വിന്യാസമെന്ന് അറിയിക്കുമോ; ഇതിനായി എത്ര ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് കണക്കാക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
*284.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വെള്ളിയാഴ്ചയിലെ ജുമാ നമസ്കാരത്തിന് മുസ്‌ലിം പള്ളികളും ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ക്കായി ക്രൈസ്തവ ദേവാലയങ്ങളും ക്ഷേത്രങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
*285.
ശ്രീ ഐ ബി സതീഷ്
ശ്രീ. എൻ.കെ. അക്ബര്‍
ഡോ സുജിത് വിജയൻപിള്ള
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഴക്കാലത്ത് ജലജന്യ, കൊതുകുജന്യ രോഗങ്ങള്‍ വ്യാപകമാകാതിരിക്കാന്‍ എന്തെല്ലാം പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ബോധവത്ക്കരണം നല്‍കുന്നതിനും ആരോഗ്യപ്രവര്‍ത്തകരുടെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് എന്തെല്ലാം നിർദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളതെന്ന് അറിയിക്കാമോ?
*286.
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതു വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന സപ്ലൈ​കോയുടെ പ്രവർത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സപ്ലൈ​കോ സൂപ്പർ മാർക്കറ്റുകളും ഔട്ട് ലെറ്റുകളും നവീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദീകരിക്കാമോ;
( സി )
കാര്യക്ഷമമായ വിപണി ഇടപെടൽ നടത്തുന്നതിനായി സപ്ലൈ​കോയുടെ സൂപ്പർ മാർക്കറ്റുകളും ഔട്ട് ലെറ്റുകളും ഉപഭോക്തൃ സൗഹൃദമാക്കുവാൻ നടപടി സ്വീകരിക്കുമോ;
( ഡി )
സപ്ലൈ​കോ സൂപ്പർ മാർക്കറ്റുകളിലും ഔട്ട് ലെറ്റുകളിലും നിലവാരമുള്ള സ്ത്രീ സൗഹൃദ ടോയ് ലെറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്താൻ നടപടി സ്വീകരിക്കുമോ?
*287.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്റ്റാർട്ടപ്പ് മിഷനുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളുടെ പ്രവർത്തന മികവ് അവലോകനം ചെയ്യാറുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
സർക്കാരിന്റെ അടിസ്ഥാന സൗകര്യം ഉപയോഗിക്കുകയും മറ്റ് ആനുകൂല്യങ്ങൾ സ്വീകരിക്കുകയും ചെയ്തിട്ടും യാതൊരു ഉൽപാദനക്ഷമതയും കാണിക്കാതിരിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനികൾക്കെതിരെ സ്റ്റാർട്ടപ്പ് മിഷൻ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം കമ്പ്യൂട്ടിംങ്, ക്രിപ്റ്റോ കറൻസി തുടങ്ങിയ അതിനൂതന സാങ്കേതിക മേഖലകളിൽ ഗവേഷണങ്ങൾ നടത്തി വരുന്ന സ്റ്റാർട്ടപ്പുകൾ സ്റ്റാർട്ടപ്പ് മിഷന് കീഴിലുണ്ടോ; ഉണ്ടെങ്കിൽ എന്തൊക്കെ ആനുകൂല്യങ്ങളാണ് ഇത്തരം കമ്പനികൾക്ക് നൽകാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇല്ലെങ്കിൽ കേരളത്തിലെ മിടുക്കരായ വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് പ്രസ്തുത മേഖലകളിൽ വിദഗ്ദ്ധ പരിശീലനം നൽകി കേരളത്തെ അതിനൂതന സാങ്കേതിക വിദഗ്ദ്ധരുടെ ടെക്നോളജി ഹബ്ബാക്കി മാറ്റുവാൻ സ്റ്റാർട്ടപ്പ് മിഷന് പദ്ധതിയുണ്ടോ?
*288.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ എം മുകേഷ്
ശ്രീ. എ. പ്രഭാകരൻ
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളെ ദേശീയ ഗുണനിലവാര അംഗീകാരം നേടിയെടുക്കത്തക്ക തരത്തില്‍ മികവുള്ളതാക്കി മാറ്റാനായിട്ടുണ്ടോ; ഇതുവരെ എത്ര സ്ഥാപനങ്ങള്‍ക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ് അംഗീകാരം ലഭിച്ചു; എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ;
( ബി )
രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും ജില്ലാ ആശുപത്രിക്കും താലൂക്ക് ആശുപത്രിക്കും ഉള്ള അംഗീകാരം സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടോ;
( സി )
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളെ എയിംസ് നിലവാരത്തിലേക്കുയര്‍ത്തുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
*289.
ശ്രീ. കെ.വി.സുമേഷ്
ശ്രീ കെ ആൻസലൻ
ശ്രീ. പി.വി.അൻവർ
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അഞ്ച് വര്‍ഷം കൊണ്ട് ഇരുപത് ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി തൊഴില്‍ നല്‍കുകയെന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന് കെ-ഡിസ്ക് പദ്ധതി രേഖ തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
ഡിജിറ്റല്‍ സമ്പദ്‍ വ്യവസ്ഥയില്‍ നിന്നും പാവപ്പെട്ടവര്‍ പുറന്തള്ളപ്പെടാതിരിക്കാന്‍ ഏര്‍പ്പെടുത്തുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതിയെ കുറിച്ച് അറിയിക്കാമോ;
( സി )
സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്നതിനായി പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഐ. ടി. നയത്തിന്റെ അടിസ്ഥാനത്തില്‍ ഈ സര്‍ക്കാര്‍ ഐ. ടി. മേഖലയില്‍ എന്തെല്ലാം ആശയങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?
*290.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ എം നൗഷാദ്
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര റോഡ് ഗതാഗത ഹെെവേ മന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ ഏതൊക്കെ പദ്ധതികള്‍ക്കാണ് അംഗീകാരം ആവശ്യപ്പെട്ടത്;
( ബി )
സംസ്ഥാനത്തെ ഏതെല്ലാം റോഡുകളെയാണ് ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്;
( സി )
ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അറിയിച്ചിട്ടുണ്ടോ;
( ഡി )
വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തന സജ്ജമാകുമ്പോഴുണ്ടാകുന്ന വികസന സാധ്യത കണക്കിലെടുത്ത് പ്രഖ്യാപിച്ചിട്ടുള്ള വിഴിഞ്ഞം-പാരിപ്പള്ളി റിംഗ് റോഡ് പദ്ധതി ദേശീയപാത അതോറിറ്റി ഏറ്റെടുക്കണമെന്ന ആവശ്യത്തോട് കേന്ദ്ര സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിട്ടുണ്ടോ എന്ന് അറിയിക്കാമോ?
*291.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . പി . ഉബൈദുള്ള
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂളുകളില്‍ ഉച്ചക്കഞ്ഞിക്ക് നല്‍കുന്നതിനുള്ള അരി വലിയതുറ ഗോഡൗണില്‍ കെട്ടിക്കിടന്ന് നശിച്ചതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ എത്ര രൂപയുടെ എത്ര കിലോ അരിയാണ് നശിച്ചതെന്നറിയിക്കാമോ;
( സി )
ഇതിന് ഉത്തരവാദികളായവരില്‍ നിന്നും നഷ്ട പരിഹാരം ഈടാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
*292.
ശ്രീ ജി എസ് ജയലാൽ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പി.പി.ഇ. കിറ്റ്, മാസ്ക്, സാനിറ്റൈസർ തുടങ്ങിയവയ്ക്ക് അമിത വില ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരത്തിൽ അമിത വില ഈടാക്കുന്നവർക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ;
( സി )
ഉപഭോക്തൃ ചൂഷണം തടയുന്നതിനായി വകുപ്പിൽ നിന്നും ലഭിക്കുന്ന സേവനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുവാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ഡി )
വകുപ്പിന്റെ സേവനങ്ങൾ ജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാക്കുവാനുള്ള നടപടികൾ പരിഗണനയിലുണ്ടോ; എങ്കില്‍ വിശദീകരിക്കാമോ;
( ഇ )
വകുപ്പിന്റെ ജില്ല ഓഫീസുകൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ടോ; എങ്കിൽ പ്രസ്തുത ഓഫീസുകൾക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
*293.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ . സണ്ണി ജോസഫ്
ശ്രീ എം വിൻസെൻറ്
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീമതി കെ. കെ. രമ എം.എൽ.എ.യുടെ മകനെയും ആര്‍.എം.പി.ഐ. സംസ്ഥാന സെക്രട്ടറിയെയും അപായപ്പെടുത്തുമെന്ന ഭീഷണിക്കത്ത് എം.എല്‍.എ.യുടെ ഓഫീസില്‍ ലഭിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതുസംബന്ധിച്ച കേസിന്റെ അന്വേഷണ പുരോഗതി വ്യക്തമാക്കാമോ ;
( ബി )
രാമനാട്ടുകര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോയ അഷ്റഫിനെ ടി. പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളിൽ ഒരാൾ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
*294.
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. എം. എം. മണി
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് സൃഷ്ടിച്ച പ്രത്യേക സാഹചര്യത്തില്‍ പൊതുവിതരണ ശൃംഖല കാര്യക്ഷമമാക്കുന്നതിനും എല്ലാവര്‍ക്കും ഭക്ഷ്യധാന്യം ലഭ്യമാക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനും സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( ബി )
റേഷന്‍ കടകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് പദ്ധതിയുണ്ടോ;
( സി )
പൊതുവിതരണ ശൃംഖല അഴിമതി മുക്തമാക്കുന്നതിനും റേഷന്‍ വ്യാപാരികള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിനുള്‍പ്പെടെ ലഭിക്കേണ്ട കമ്മീഷന്‍ സമയബന്ധിതമായി നല്‍കുന്നതിനും നടപടിയെടുത്തിട്ടുണ്ടോ; വിശദമാക്കുമോ?
*295.
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മാലിന്യ നിർമ്മാര്‍ജ്ജന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
ഖരമാലിന്യ പരിപാലനത്തിനായി കേന്ദ്രാവിഷ്കൃത പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?
*296.
ശ്രീമതി ദെലീമ
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീമതി ഒ എസ് അംബിക
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ത്രീധന-ഗാര്‍ഹിക പീഡനങ്ങള്‍ നിയന്ത്രിക്കുന്നതിന് വിവരം തേടി പിങ്ക് പോലീസ് വീട്ടില്‍ എത്തുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ടോ;
( ബി )
സൈബര്‍ ഇടങ്ങളിലും പൊതു, സ്വകാര്യ സ്ഥലങ്ങളിലും സ്ത്രീസുരക്ഷ ഒരുക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് അറിയിക്കാമോ;
( സി )
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും അവരെ സുരക്ഷിതരാക്കുന്നതിനും നിര്‍ഭയ കേരളം സുരക്ഷിത കേരളം പദ്ധതി നടപ്പിലാക്കിവരുന്നുണ്ടോ; വിശദമാക്കാമോ?
*297.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യവും വേഗത്തിലുമാക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാന ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടത്തുന്നതിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ പി.എസ്.സി.-യ്ക്ക് കഴിഞ്ഞിട്ടുണ്ടോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പി.എസ്.സി. വഴിയുളള നിയമന നടപടികള്‍ കൂടുതല്‍ കാര്യക്ഷമതയോടെയും സമയബന്ധിതമായും നടത്തുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ;
( ഡി )
ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സഹായകരമായ തരത്തില്‍ പി. എസ്. സി. യുടെ പ്രവര്‍ത്തനങ്ങള്‍ കാലാനുസൃതമായി നവീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
*298.
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജൈവ-അജൈവ മാലിന്യ സംസ്കരണത്തിന് ജനകീയപങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് തദ്ദേശസ്ഥാപനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ; അവ പൂര്‍ണ്ണമായും ഫലപ്രാപ്തി കൈവരിച്ചിട്ടുണ്ടോ; എത്ര തദ്ദേശസ്ഥാപനങ്ങള്‍ സമ്പൂര്‍ണ്ണ ശുചിത്വ പദവി കൈവരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
അജൈവ മാലിന്യ സംസ്കരണത്തിന് കേന്ദ്രീകൃത സൗകര്യങ്ങളുടെ ആവശ്യകത കണക്കിലെടുത്ത് ക്ലീന്‍ കേരള കമ്പനി നടത്തുന്ന പ്രവ‍ര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ;
( സി )
സീറോ വേസ്റ്റ് ഓണ്‍ ഗ്രൗണ്ട് പദ്ധതി പ്രാവര്‍ത്തികമായിട്ടുണ്ടോ; വിശദമാക്കാമോ?
*299.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ ഡി കെ മുരളി
ശ്രീ. ആന്റണി ജോൺ
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവ് പരിശോധിക്കുന്നതിനും പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും പ്രൈസ് മോണിറ്ററിംഗ് സെല്ലുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം നടത്തി വരുന്നുണ്ടോ;
( ബി )
വിലക്കയറ്റത്തിന്റെ യാഥാര്‍ത്ഥ കാരണം മനസ്സിലാക്കി അത് പരിഹരിക്കുന്നതിനാവശ്യമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതിനായി സംസ്ഥാനത്തെ ഓപ്പണ്‍ മാര്‍ക്കറ്റ് വ്യാപാരികളുടെയും വ്യാപാരി പ്രതിനിധികളുടെയും യോഗം വിളിച്ചുചേര്‍ത്ത് വിലക്കയറ്റം നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടോ;
( സി )
ഉത്സവ കാലങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യനിരക്കില്‍ അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രത്യേക വിപണന മേളകളും ചന്തകളും സംഘടിപ്പിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ?
*300.
ശ്രീ. പി.വി.അൻവർ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ വി ജോയി
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗ്രാമപഞ്ചായത്തുകളുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാക്തീകരിക്കുന്നതിനുമായി രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ നടപ്പിലാക്കി വരുന്നുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
പദ്ധതി പ്രവര്‍ത്തനങ്ങളില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനും ഗ്രാമസഭകളെ ശക്തിപ്പെടുത്തുന്നതിനും ത്രിതല പഞ്ചായത്തുകളുടെ സ്ഥാപനശേഷി, കാര്യശേഷി എന്നിവ വികസിപ്പിക്കുന്നതിനും എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് അറിയിക്കാമോ?




                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.