STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers



*1.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. പി.വി.അൻവർ
ശ്രീ എം മുകേഷ്
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ സൗഹൃദാന്തരീക്ഷമില്ലെന്ന് തെറ്റിദ്ധാരണ പരത്താന്‍ ചിലർ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ പശ്ചാത്തലത്തില്‍ വ്യവസായ പ്രോത്സാഹനത്തിന് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
വ്യവസായവുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിച്ച് തീര്‍പ്പുകല്പിക്കാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
കേന്ദ്ര സര്‍ക്കാരിന്റെ 2020-ലെ ബിസിനസ് റിഫോം ആക്ഷന്‍ പ്ലാന്‍ അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കേണ്ട ദൗത്യങ്ങളില്‍ എത്രയെണ്ണം പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്ന് അറിയിക്കുമോ?
*2.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ്, കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനം ഉള്‍പ്പടെയുള്ള നയങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയെല്ലാം ചേർന്ന് സംസ്ഥാനത്തിന്റെ ധനസ്ഥിതിയില്‍ ഏല്‍പ്പിച്ച ആഘാതം മറികടക്കുന്നതിന് എന്തെല്ലാം മാര്‍ഗങ്ങളാണ് പര്യാലോചിക്കുന്നതെന്ന് വെളിപ്പെടുത്താമോ;
( ബി )
ജനങ്ങളുടെ ക്രയശേഷി ഉയര്‍ത്തിയാല്‍ മാത്രമേ സമ്പദ് വ്യവസ്ഥയെ ചലനാത്മകമാക്കാന്‍ കഴിയുകയുള്ളൂവെന്ന കാഴ്ചപ്പാടോടെ പൊതുചെലവുകള്‍ വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഒഴിവാക്കാനാകുന്ന ചെലവുകളും നികുതിചോര്‍ച്ചയും ഒഴിവാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത്;
( ഡി )
സാമ്പത്തിക ഞെരുക്കം വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാനായി കിഫ്ബി വഴിയുള്ള വികസന പദ്ധതികള്‍ തുടരാനും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
*3.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂലമുള്ള സാമ്പത്തികാഘാതത്തില്‍ നിന്ന് ഗ്രാമീണ സമ്പദ് വ്യവസ്ഥയെ കരകയറ്റുന്നതിന് പ്രഖ്യാപിച്ച നൂറ് ദിന കര്‍മ്മപരിപാടിയില്‍ സഹകരണമേഖലയുടെ പങ്ക് വിശദമാക്കാമോ;
( ബി )
ഈ കാലയളവിനുള്ളില്‍ പതിനായിരം പേര്‍ക്ക് എങ്കിലും തൊഴില്‍ ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തിട്ടുള്ള പരിപാടിയുടെ വിവരങ്ങൾ അറിയിക്കാമോ;
( സി )
സര്‍ക്കാര്‍ മേഖലയിലെ പദ്ധതികള്‍ ഏറ്റെടുക്കുന്നതിനും പ്രാഥമിക സഹകരണ സംഘങ്ങളുടെ ശാക്തീകരണത്തിനും കേരള ബാങ്കിന്റെ രൂപീകരണം എത്രത്തോളം പ്രയോജനം ചെയ്തിട്ടുണ്ടെന്ന് അറിയിക്കാമോ; കേരള ബാങ്കിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ?
*4.
ശ്രീ എം വിൻസെൻറ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പെട്രോള്‍ വില നൂറ് രൂപയില്‍ കൂടുതല്‍ എത്തിയിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മുന്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് പെട്രോളിയം വില വര്‍ദ്ധനയുടെ അധിക ഭാരം ഒഴിവാക്കുന്നതിന് വേണ്ടി എത്ര തവണ സംസ്ഥാന നികുതിയില്‍ ഇളവ് നല്‍കിയിട്ടുണ്ട്; ഇപ്രകാരം എത്ര രൂപയുടെ ഇളവ് അനുവദിച്ചിട്ടുണ്ട്;
( സി )
ഓട്ടോ-ടാക്സി തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങളും പെട്രോളിയം വില വര്‍ദ്ധനവിന്റെ ഫലമായി ദുരിതങ്ങള്‍ അനുഭവിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നികുതി വിഹിതത്തില്‍ കുറവ് വരുത്തി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന നടപടികള്‍ സ്വീകരിക്കുവാന്‍ തയ്യാറാകുമോ എന്ന് വ്യക്തമാക്കുമോ?
*5.
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ്‌ ‌19-ന്റെ പശ്ചാത്തലത്തില്‍ ബാങ്ക് വായ്‌പകൾക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ നടപടി സ്വീകരിക്കുമോ;
( ബി )
മേല്‍പ്പറഞ്ഞ സാഹചര്യത്തില്‍ മൊറട്ടോറിയം നല്‍കേണ്ടതിന്റെ ആവശ്യകത റിസര്‍വ് ബാങ്കിനെ ബോധ്യപ്പെടുത്തുവാൻ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
*6.
ശ്രീ. പി. ടി. എ. റഹീം
ശ്രീ. എം. എം. മണി
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭരണഘടനയുടെ ​ഏഴാം പട്ടികയിലെ മുപ്പത്തിരണ്ടാം ഇനം സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിന്മേലുള്ള അധികാരവും നിയന്ത്രണവും സംസ്ഥാന സര്‍ക്കാരിന് ഏല്പിച്ചുനല്‍കിയിട്ടുള്ള പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി സഹകരണ മന്ത്രാലയം രൂപീകരിച്ചത് സംസ്ഥാനത്ത് സഹകാരികളുടെ ഇ‍ടയില്‍ ഉയര്‍ത്തിയിട്ടുള്ള ആശങ്ക ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
നോട്ട് നിരോധനവേളയില്‍ ഉള്‍പ്പെടെ സഹകരണ സംഘങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിച്ച കേന്ദ്രസര്‍ക്കാര്‍ വീണ്ടും സഹകരണ സംഘങ്ങളെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടരുതെന്ന് ആവശ്യപ്പെടുന്നതിന്റെ സാധ്യത പരിശോധനാ വിധേയമാക്കുമോ;
( സി )
ഗ്രാമീണ സമ്പദ്‍വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സഹകരണ മേഖലയുടെ പ്രവര്‍ത്തനം കാര്‍ഷിക രംഗത്തോടൊപ്പം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ടോ?
*7.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ രാജ്യത്തെ വിവിധ കോടതികളില്‍ സര്‍ക്കാരിനുവേണ്ടി കേസുകള്‍ നടത്തുന്നതിനായി പുറമെ നിന്നും നിയോഗിച്ച അഭിഭാഷകരുടെ ഫീസിനത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവാക്കിയ തുക എത്രയാണെന്ന കണക്ക് ലഭ്യമാണോ; എങ്കില്‍ നല്‍കുമോ;
( ബി )
സര്‍ക്കാര്‍ അഭിഭാഷകര്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ കേസുകള്‍ വാദിക്കുന്നതിനായി ഇത്തരത്തില്‍ പുറമെ നിന്നും അഭിഭാഷകരെ നിയോഗിക്കേണ്ടി വരുന്നതിന്റെ കാരണങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് ഹൈക്കോടതി പ്ലീഡർ മുതൽ കീഴ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർമാർ വരെയുള്ളവരുടെ നിയമനത്തിനായി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( ഡി )
പബ്ലിക് പ്രോസിക്യൂട്ടർമാരുടെയും പ്ലീഡർമാരുടെയും നിയമനം രാഷ്ട്രീയ നിയമനം ആകുന്നത് ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
എങ്കില്‍ ഈ നിയമനങ്ങള്‍ മെരിറ്റടിസ്ഥാനത്തില്‍ ആക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?
*8.
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാനത്തെ കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കുന്നതിനും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
സംസ്ഥാനത്തെ വിവിധ വ്യവസായ പാര്‍ക്കുകളില്‍ സംരംഭക യൂണിറ്റുകള്‍ക്ക് അതിവേഗ അനുമതി ലഭ്യമാക്കാന്‍ ഏകജാലക ബോര്‍ഡുകള്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
വ്യവസായ പാര്‍ക്കുകളുടെ വികസന പുരോഗതി ത്വരിതപ്പെടുത്തുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ഡി )
വിവിധ വ്യവസായ പാര്‍ക്കുകളില്‍ സ്ഥലം അനുവദിക്കപ്പെട്ടവർ പ്രവര്‍ത്തനം തുടങ്ങിയോ എന്ന് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമോ?
*9.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ ജി എസ് ജയലാൽ
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷേമപെന്‍ഷനുകള്‍ക്കുള്ള സംസ്ഥാന ബഡ്ജറ്റ് വിഹിതം കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ക്ഷേമപെന്‍ഷനുകളുടെ കാര്യത്തില്‍ മതിയായ കേന്ദ്രവിഹിതം സംസ്ഥാനത്തിന് ലഭിക്കുന്നുണ്ടോ;
( സി )
കോവിഡ് മൂലമുള്ള സാമ്പത്തികപ്രതിസന്ധി എന്ന കാരണത്താൽ കേന്ദ്രസർക്കാർ ക്ഷേമപദ്ധതികൾക്കായുള്ള ചെലവുകൾ വെട്ടിക്കുറയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
കോവിഡി ​ന്റെ പശ്ചാത്തലത്തിലും സംസ്ഥാന സർക്കാർ ക്ഷേമപെൻഷനുകൾക്കുള്ള വിഹിതത്തിൽ കുറവ് വരുത്താതെ വർദ്ധിപ്പിച്ച നിരക്കിൽ നൽകുന്നതിന് സ്വീകരിച്ച നടപടികൾ വിശദീകരിക്കുമോ;
( ഇ )
ഗാര്‍ഹിക തൊഴിലാളി പെന്‍ഷന്‍, അന്‍പത് വയസ്സുകഴിഞ്ഞ അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍ എന്നീ ഇനങ്ങളില്‍ കേന്ദ്രവിഹിതം ലഭിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
*10.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സൂക്ഷ്മതൊഴില്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കാമോ;
( ബി )
സൂക്ഷ്മതൊഴില്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംരംഭകത്വപരിശീലന പരിപാടികള്‍, സാങ്കേതിക വിദ്യാമേഖലകളില്‍ പ്രായോഗിക പരിശീലനം എന്നിവ നല്‍കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
സൂക്ഷ്മതൊഴില്‍ സംരംഭകര്‍ക്ക് ഉത്പന്നങ്ങളുടെ വിപണനം, വായ്പ എന്നിവക്ക് സഹായം ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
*11.
ശ്രീ. ആന്റണി ജോൺ
ശ്രീ. എച്ച്. സലാം
ശ്രീ ഡി കെ മുരളി
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിജയകരമായ ആശയങ്ങളെ സംരംഭകത്വത്തിലെത്തിക്കാന്‍ വേണ്ട സാമ്പത്തിക പാക്കേജുകള്‍ ഒരുക്കുന്നതിന് വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ട് രൂപീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്തെ വ്യവസായ വികസനത്തിന് കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ വഴി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ;
( സി )
യുവ സംരംഭകരുടെ നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതിയുണ്ടോ;
( ഡി )
കോവിഡ്-19 കാരണം സാമ്പത്തിക പ്രതിസന്ധിയിലായ വ്യവസായങ്ങളെ സംരക്ഷിക്കാന്‍ പ്രത്യേക സാമ്പത്തിക സഹായ പദ്ധതികളോ വായ്പാ പദ്ധതികളോ ഉണ്ടോയെന്ന് അറിയിക്കാമോ?
*12.
ശ്രീ . പി . ഉബൈദുള്ള
ശ്രീ. കെ. പി. എ. മജീദ്
ഡോ. എം.കെ . മുനീർ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ധനവില വര്‍ദ്ധനവിനെത്തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണ്;
( ബി )
മുന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അഞ്ച് തവണ നികുതി ഇളവ് നല്‍കിയതുപോലെ സംസ്ഥാന നികുതിയില്‍ ഇളവ് നല്‍കുന്ന കാര്യം പരിശോധിക്കുമോ;
( സി )
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവിനെത്തുടര്‍ന്ന് സര്‍ക്കാരിനുണ്ടാകുന്ന വരുമാനത്തില്‍ ഒരു ഭാഗം സാധാരണക്കാരെ സംരക്ഷിക്കുന്നതിനായി ചെലവഴിയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോ?
*13.
ശ്രീ . കെ .ഡി .പ്രസേനൻ
ഡോ.കെ.ടി.ജലീൽ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായമേഖലയ്ക്ക് കുതിപ്പേകാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള കൊച്ചി - ബെംഗളൂരു വ്യവസായ ഇടനാഴിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുപ്പിനായി കൈക്കൊണ്ടുവരുന്ന നടപടികളുടെ പുരോഗതി അറിയിക്കുമോ;
( ബി )
വിവിധ പ്രദേശങ്ങളിലെ സ്ഥലമേറ്റെടുപ്പിനുള്ള കലണ്ടര്‍ തയ്യാറാക്കി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടിയെടുത്തിട്ടുണ്ടോ;
( സി )
വ്യവസായ ഇടനാഴിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടക്കുന്നുവെന്നുറപ്പാക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
*14.
ശ്രീമതി സി. കെ. ആശ
ശ്രീ വി ശശി
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനങ്ങള്‍ക്ക് അധിക വായ്പ അനുവദിക്കുന്നതിന് വൈദ്യുതി മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നിബന്ധനകള്‍ വെച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്തുത നിബന്ധനകള്‍ വൈദ്യുതി മേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( സി )
കേന്ദ്രം നിര്‍ദ്ദേശിച്ചതും സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് ഹാനികരവുമായ വ്യവസ്ഥകള്‍ ഒഴിവാക്കി അധിക വായ്പ ലഭ്യമാക്കുന്നതിന് നടപടികൾ ​സ്വീകരിക്കുമോ; വിശദമാക്കാമോ?
*15.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ വ്യവസായ നയ രൂപീകരണം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ആഗോള തലത്തില്‍ കൂടുതല്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന ഉത്തരവാദിത്ത നിക്ഷേപ കാഴ്ചപ്പാട് നടപ്പിൽ വരുത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
( സി )
വ്യവസായ കേന്ദ്രങ്ങളെ പുനര്‍രൂപപ്പെടുത്തി മികച്ച വ്യവസായ കേന്ദ്രങ്ങളാക്കാനുള്ള എന്തെല്ലാം പദ്ധതികളാണ് നിലവില്‍ നടപ്പിലാക്കിവരുന്നതെന്ന് വിശദമാക്കാമോ?
*16.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ഡോ.കെ.ടി.ജലീൽ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എം.എസ്.എം.ഇ. മേഖലയ്ക്ക് കൊവിഡ് മൂലം നേരിട്ട ആഘാതം കുറയ്ക്കുന്നതിനായി ഈ സര്‍ക്കാര്‍ നൂതന പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ;
( ബി )
ലോക്ക് ഡൗണ്‍ കാരണം ദുരിതത്തിലായ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മേഖലയെ സംരക്ഷിക്കുന്നതിനായി പ്രഖ്യാപിച്ച വ്യവസായ ഭദ്രത പാക്കേജ് സംബന്ധിച്ച വിശദാംശം നല്‍കുമോ;
( സി )
സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭകര്‍ക്കായി എന്തെല്ലാം പരിശീലന പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ?
*17.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജിയോളജിക്കല്‍ പ്രോഗ്രാമിംഗ് ബോര്‍ഡിന്റെ അംഗീകാരത്തോടുകൂടി ഏറ്റെടുത്തു നടത്തുന്ന ധാതു നിക്ഷേപത്തെക്കുറിച്ചുള്ള പര്യവേക്ഷണങ്ങള്  എന്തെല്ലാമാണ്; അവയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഖനിജാധിഷ്ഠിത വ്യവസായങ്ങളുടെ നിലനില്‍പ്പിനാവശ്യമായ ഖനന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി പ്രായോഗിക ക്ഷമതാ പഠനവും വിവരശേഖരണവും നടത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏതെല്ലാം ധാതു നിക്ഷേപങ്ങളെക്കുറിച്ചുള്ള പഠന, വിവരശേഖരണമാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;
( സി )
ധാതു പര്യവേക്ഷണതത്തിൻ്റെ അവിഭാജ്യഘടകമായ രാസപരിശോധനാശാലകളുടെ വിപുലീകരണത്തിനായി എന്തെങ്കിലും പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
*18.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തോട് സംസ്ഥാന സര്‍ക്കാരിന്റെ സമീപനം എന്താണെന്ന് വിശദമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി.യുടെ നഷ്ടം ഏറ്റെടുക്കാമെന്ന ധാരാണാപത്രത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടോ;
( സി )
പ്രസ്തുത കേന്ദ്രനിര്‍ദേശം അംഗീകരിച്ച് വായ്പാപരിധി ഉയര്‍ത്തിയാല്‍ ഉണ്ടാകുന്ന നിരക്കുവര്‍ദ്ധന തടയാന്‍ എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
*19.
ശ്രീ . എൻ . ഷംസുദീൻ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സിമന്റ്, കമ്പി, പി.വി.സി, ഇലക്ട്രിക്കല്‍ സാമഗ്രികളുടെ വില വര്‍ദ്ധന, കൂലി വര്‍ദ്ധന എന്നിവ മൂലം നിര്‍മ്മാണ മേഖല പ്രതിസന്ധി നേരിടുന്ന കാര്യം പരിശോധിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;
( സി )
നിര്‍മ്മാണ സാമഗ്രികള്‍ വിലക്കുറവില്‍ ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ?
*20.
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചികിത്സയുടെയും മറ്റും പേരില്‍ എത്തുന്ന ക്രൗഡ് ഫണ്ടിംഗ് സര്‍ക്കാര്‍ നിരീക്ഷിക്കണമെന്ന ഹൈക്കോടതിയുടെ പരാമര്‍ശം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
നേരായ ഉറവിടത്തില്‍ നിന്നും എത്തുന്ന പണം അര്‍ഹരായവര്‍ക്ക് ലഭിക്കുന്ന തരത്തില്‍ സമഗ്രമായ നയരൂപീകരണം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ;
( സി )
ക്രൗഡ് ഫണ്ടിനുമേല്‍ സര്‍ക്കാര്‍ തലത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി നിയമനിര്‍മ്മാണം പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
*21.
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാരിന്റെ കരടു വൈദ്യുതി ഭേദഗതി ബില്‍ പരിശോധനാ വിധേയമാക്കിയിരുന്നോ; ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനെ സംസ്ഥാനത്തിന്റെ നിലപാട് അറിയിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുവേണ്ട നടപടിയെടുക്കുമോ; വിശദാംശം അറിയിക്കാമോ;
( ബി )
സ്വകാര്യ കമ്പനികള്‍ക്ക് തങ്ങളുടെ ഇഷ്ട പ്രകാരം രാജ്യത്തെവിടെയും വൈദ്യുതി വിതരണം ചെയ്യാമെന്നും വേണമെങ്കില്‍ ഇതിനായി ഉപകരാറുകാരെ ഫ്രാഞ്ചൈസി എന്ന നിലയില്‍ ഏര്‍പ്പെടുത്താമെന്നുമുള്ള വ്യവസ്ഥ അവശ്യ സര്‍വ്വീസിന്റെ കോര്‍പ്പറേറ്റുവല്‍ക്കരണത്തിന് ഇടയാക്കുമെന്നും സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ നിലനില്‍പ്പിനെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നും കരുതുന്നുണ്ടോയെന്ന് അറിയിക്കുമോ;
( സി )
സബ്സിഡി ഒഴിവാക്കണമെന്ന നിബന്ധന ദരിദ്രര്‍ക്ക് വൈദ്യുതി നിഷേധത്തിന് ഇടയാക്കുമെന്നതിനാല്‍ കേന്ദ്ര നിര്‍ദ്ദേശം പിന്‍വലിക്കാന്‍ ആവശ്യപ്പെടുമോയെന്ന് വ്യക്തമാക്കാമോ?
*22.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സംഘങ്ങള്‍ക്ക് ആദായനികുതി ഇളവ് നിഷേധിച്ചതും ഒരു കോടിയിലധികം രൂപ പിന്‍വലിക്കുന്ന പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ രണ്ടുശതമാനം നികുതി നല്‍കണമെന്ന നിബന്ധന കൊണ്ടുവന്നതുമായ നടപടികള്‍ സഹകരണമേഖലയെ ദോഷകരമായി ബാധിച്ചിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
സഹകരണ മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ സഹകരണ മന്ത്രാലയം രൂപീകരിച്ചത് എന്ന് വിലയിരുത്തുന്നുണ്ടോ;
( സി )
സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തെ ദോഷകരമായി ബാധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഇടപെടലുകളെ പ്രതിരോധിക്കുന്നതിന് ശക്തമായ നിലപാട് സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
*23.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ വി ശശി
ശ്രീ . മുഹമ്മദ് മുഹസിൻ പി .
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമ്പത്തിക, വ്യവസായ മേഖലകളില്‍ വൈദ്യുതി ലഭ്യതയുടെ പ്രാധാന്യം കണക്കിലെടുത്ത് പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
വൈദ്യുത ശൃംഖലയില്‍ വരുന്ന കേടുപാടുകള്‍ പെട്ടെന്ന് കണ്ടെത്തി പ്രശ്നപരിഹാരം വേഗത്തില്‍ സാധ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസരണ ശ്യംഖലയുടെ നിരീക്ഷണത്തിനും കേടുപാടുകള്‍ കണ്ടുപിടിച്ച് പരിഹരിക്കുന്നതിനുമായി നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെയുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
*24.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ .പി. കെ. ബഷീർ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ വ്യവസായങ്ങള്‍ ആരംഭിക്കാൻ തയ്യാറാകുന്നവരെ സഹായിക്കാന്‍ എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്;
( ബി )
സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം വ്യവസായം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സംരംഭകരെ പിന്തിരിപ്പിക്കുന്നതാണെന്ന ചില വ്യവസായികളുടെ ആരോപണം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
സംസ്ഥാനത്തെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിയ്ക്കുമോ?
*25.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ അര ശതമാനം കൂടുതല്‍ കടമെടുക്കാനുള്ള അനുമതിക്ക് കേന്ദ്രസര്‍ക്കാര്‍ എന്തെല്ലാം വ്യവസ്ഥകളാണ് നിശ്ചയിച്ചിരിക്കുന്നത്;
( ബി )
വൈദ്യുത ബോര്‍ഡിന്റെ നഷ്ടം നാലുവര്‍ഷം കൊണ്ട് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
( സി )
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
*26.
ശ്രീമതി ദെലീമ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ ഒ . ആർ. കേളു
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ്ണ വൈദ്യുതീകരണം സാധ്യമാക്കിയ സംസ്ഥാനത്ത് വൈദ്യുതി മേഖല ലോക നിലവാരത്തിലെത്തിക്കാന്‍ പദ്ധതികള്‍ ആവിഷ്‍കരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
വൈദ്യുതി സംബന്ധമായ എല്ലാ സേവനങ്ങളും വീട്ടുപടിക്കല്‍ എത്തിക്കാനുള്ള പദ്ധതി ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ പരാതി സമയബന്ധിതമായി പരിഹരിക്കുന്നതിന് എന്തെല്ലാം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നറിയിക്കുമോ?
*27.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. നജീബ് കാന്തപുരം
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ഏതെല്ലാം നികുതികളാണ് സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ നികുതിയും എത്ര ശതമാനം വീതമാണ് ഈടാക്കുന്നത്;
( സി )
അനിയന്ത്രിതമായി ഇന്ധന വില വര്‍ദ്ധിക്കുന്നതുമൂലം ദുരിതത്തിലായ ജനവിഭാഗങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനായി നികുതിയിളവ് നൽകുന്നതിനോ നികുതി ഒഴിവാക്കുന്നതിനോ നടപടി സ്വീകരിക്കുമോ;
( ഡി )
ഇന്ധനവില വര്‍ദ്ധനവ് അവശ്യവസ്തുക്കളുടെ വിലയിലും യാത്രാ ചാര്‍ജ്ജിലും ഉണ്ടാക്കിയേക്കാവുന്ന വര്‍ദ്ധനവ് കണക്കിലെടുത്ത് ജനങ്ങള്‍ക്ക് ഉണ്ടാകുന്ന അധികബാധ്യത ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
*28.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി സഹകരണ വകുപ്പ് നടപ്പിലാക്കിവരുന്ന കെയര്‍ ഹോം പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം വീടൊന്നിന് എത്ര രൂപയാണ് അനുവദിക്കുന്നതെന്ന് അറിയിക്കുമോ;
( സി )
പദ്ധതി പ്രകാരമുള്ള നിര്‍മ്മാണത്തിന് വിനിയോഗിക്കപ്പെടുന്ന സാങ്കേതിക വിദ്യ, നിര്‍മ്മാണ രീതി, ഗുണമേന്മ തുടങ്ങിയവ പരിശോധിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
*29.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ . മുഹമ്മദ് മുഹസിൻ പി .
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സർക്കാരി​ന്റെ പൊതുമേഖലാ വിരുദ്ധ നയസമീപനങ്ങളു​​ടെയും കോവിഡിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
പൊതുമേഖലാ സ്ഥാപനങ്ങളെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റുന്നതിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന നടപടി ഏതുഘട്ടത്തിലാണ് വ്യക്തമാക്കാമോ;
( സി )
കേന്ദ്രസര്‍ക്കാര്‍ വില്‍പ്പനയ്ക്കു വച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ?
*30.
ശ്രീ എം നൗഷാദ്
ശ്രീമതി ഒ എസ് അംബിക
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാപ്പെക്സ് ഫാക്ടറികളുടെ നവീകരണത്തിനും ഭാഗിക യന്ത്രവത്കരണത്തിനുമായി കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ പ്രവ‍ര്‍ത്തനങ്ങളുടെ ഫലമായുണ്ടായ നേട്ടങ്ങള്‍ ഈ സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
ആഗോള-ആഭ്യന്തര വിപണി ശക്തിപ്പെടുത്തുന്നതിനും ബ്രാന്‍ഡ് ബില്‍ഡിംഗിനും കമ്പോള ബോധവല്‍ക്കരണത്തിനുമായി ഈ കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് അറിയിക്കാമോ; ഇതിനായി സര്‍ക്കാര്‍ നല്‍കിയ ധനസഹായത്തിന്റെ വിശദാംശം ലഭ്യമാക്കാമോ;
( സി )
കാപ്പെക്സിന്റെ നിലവിലെ സ്ഥിതിയെന്താണെന്നും എന്തെല്ലാം പുതിയ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നതെന്നും അറിയിക്കാമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.