STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers


*151.
ശ്രീ. റോജി എം. ജോൺ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടയ ഭൂമിയിൽ കർഷകർ നട്ടുവളർത്തിയതും സ്വാഭാവികമായി വളര്‍ന്നുവന്നതുമായ മരങ്ങൾ മുറിക്കുന്നത് സംബന്ധിച്ച് വ്യക്തത വരുത്താൻ റവന്യു വകുപ്പ് 11.03.2020-ന് ഇറക്കിയ ഉത്തരവിന് ഹൈക്കോടതി സ്റ്റേ നിലനിന്ന കാലയളവിൽ കോടതിവിധിയെ മറികടക്കുന്ന രീതിയിൽ 24.10.2020-ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഉത്തരവ് നിയമാനുസൃതമാണോയെന്ന് പരിശോധിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
സംസ്ഥാനത്തെ നിയമങ്ങളിലും ചട്ടങ്ങളിലും പട്ടയഭൂമിയിലെ ചന്ദനം, ഈട്ടി, എബണി, തേക്ക്, കരിമരം എന്നീ മരങ്ങൾ മുറിക്കാൻ സാധിക്കില്ല എന്ന് നിഷ്കർഷിച്ചിരിക്കെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഒരു ഉത്തരവിലൂടെ ഇതിനെ മറികടന്നത് നിയമ വിരുദ്ധമാണോയെന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
24.10.2020-ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഉത്തരവിന് നിയമവകുപ്പിൽ നിന്നോ എ.ജി.യിൽ നിന്നോ നിയമോപദേശം ആരാഞ്ഞിരുന്നോ; എങ്കിൽ ഇതുസംബന്ധിച്ച് നല്‍കിയ നിയമോപദേശം എന്തായിരുന്നു എന്ന് വ്യക്തമാക്കാമോ?
*152.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ കെ ആൻസലൻ
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നികുതി വരുമാനം കുറയുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ചെലവും കുറഞ്ഞാല്‍ അത് ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തിന് വഴിവെക്കുമെന്ന് കരുതുന്നുണ്ടോ;
( ബി )
സാമ്പത്തിക വളര്‍ച്ച തിരിച്ചുപിടിക്കാന്‍ ചെലവുകള്‍ ഉയര്‍ത്തേണ്ടത് അനിവാര്യമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇരുപതിനായിരം കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജില്‍ എന്തെല്ലാം ഘടകങ്ങളാണ് ഉള്‍ക്കൊള്ളുന്നതെന്ന് അറിയിക്കാമോ;
( സി )
സാമ്പത്തിക പുനരുജ്ജീവന വായ്പ പദ്ധതിയെക്കുറിച്ച് വിശദമാക്കാമോ; ഇത്തരം വായ്പ പദ്ധതികളില്‍ പലിശയിളവ് നല്‍കുന്നുണ്ടോ?
*153.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീമതി സി. കെ. ആശ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സമ്പദ് ഘടനയ്ക്ക് ഉത്തേജനം നല്‍കത്തക്കവിധം അടിസ്ഥാന സൗകര്യ വികസനത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കിഫ്ബിക്ക് കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പദ്ധതി അവലോകനം, മേല്‍നോട്ടം, സാങ്കേതിക പരിശോധന എന്നിവ മികച്ച രീതിയില്‍ നിര്‍വ്വഹിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കിഫ്ബി സ്വീകരിച്ചിട്ടുള്ളത്;
( സി )
പദ്ധതി നിര്‍വ്വഹണ ഏജന്‍സികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കിഫ്ബി സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ഡി )
പദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിന് കിഫ്ബി അനുവര്‍ത്തിക്കുന്ന നടപടിക്രമം വ്യക്തമാക്കാമോ;
( ഇ )
കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം നേരിടുന്ന സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിന് കിഫ്ബി മുഖേന പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
*154.
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ  വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസര്‍ക്കാർ പുതിയ ഹാള്‍മാര്‍ക്കിംഗ് രീതി നടപ്പിലാക്കിയതിനാല്‍ സംസ്ഥാനത്ത് സ്വര്‍ണ്ണ വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്ന ലൈസന്‍സ് എടുത്തിട്ടില്ലാത്ത ചെറുകിട ജൂവല്ലറിക്കാർ പ്രതിസന്ധിയിലായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കുലത്തൊഴില്‍ ചെയ്യുന്ന നിരവധി ആഭരണത്തൊഴിലാളികള്‍ ഇതുമൂലം ആശങ്കയിലാണെന്നതിനാൽ ഇക്കാര്യത്തിലുള്ള നയം വ്യക്തമാക്കാമോ;
( സി )
ഹാള്‍മാര്‍ക്കിംഗ് ലൈസന്‍സ് എടുക്കുന്നതിന് സാവകാശവും സമയവും അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കുമോ; കുലത്തൊഴില്‍ ചെയ്തുജീവിക്കുന്ന ചെറുകിട ജുവല്ലറിക്കാരുടെ തൊഴിൽ നിലച്ചുപോകുന്ന അവസ്ഥയ്ക്ക് പരിഹാരം കാണാൻ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുമോയെന്ന് വ്യക്തമാക്കാമോ?
*155.
ശ്രീ വി ശശി
ശ്രീ. ഇ കെ വിജയൻ
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇലക്ട്രിക് മൊബിലിറ്റി ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദമാക്കാമോ;
( ബി )
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ഇലക്ട്രിക് മൊബിലിറ്റി സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നിക്ഷേപം കൊണ്ടുവരുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഇലക്ട്രിക്‌ മൊബിലിറ്റി ഇക്കോസിസ്റ്റം വ്യപകമാക്കുന്നതിന് നിലവില്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
*156.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ എം വിൻസെൻറ്
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് ലോക്ക്ഡൗണ്‍ മൂലമുണ്ടായ പ്രതിസന്ധി കാരണം ചെറുകിട വ്യപാരികൾ ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കൊവിഡ് കാരണം കടക്കെണിയിൽപ്പെട്ട ചെറുകിട വ്യപാരികൾക്ക് ആശ്വാസമേകാൻ പ്രത്യേക പാക്കേജ് പരിഗണനയിലുണ്ടോ; എങ്കിൽ വിശദാംശങ്ങൾ നൽകാമോ;
( സി )
ചെറുകിട വ്യപാരികൾക്ക് ലഭ്യമാക്കിയ വായ്പകളുടെ തിരിച്ചടവ് മുടങ്ങി അവ നിഷ്ക്രിയ ആസ്തിയായി മാറുന്ന സാഹചര്യം ഒഴിവാക്കാൻ ബാങ്കുകളുമായി ചർച്ച ചെയ്ത് പരിഹാരം കാണാൻ ശ്രമം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ചെറുകിട വ്യാപാരികളുടെയും വ്യവസായികളുടെയും വായ്പ തിരിച്ചടവ് മുടങ്ങി സിബിൽ സ്കോർ നഷ്ടമാവുന്നത് പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കുമോ; വിശദമാക്കാമോ?
*157.
ശ്രീ വി ജോയി
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിന്റെ ഫലമായി പൊതുമേഖല വ്യവസായ സ്ഥാപനങ്ങളെ പുനരുദ്ധരിച്ച് ലാഭകരമാക്കാന്‍ സാധിച്ചിരുന്നോ എന്നറിയിക്കാമോ;
( ബി )
സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ ഭാവി വികസനത്തിന് രൂപം നല്‍കാന്‍ മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
കേന്ദ്ര സര്‍ക്കാര്‍ വിറ്റഴിക്കുന്ന സംസ്ഥാനത്തെ കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങളെ വ്യവസായ വികസനത്തില്‍ ഇവയുടെ പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാനം ഏറ്റെടുത്തിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
*158.
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുതോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടോ; ഇത്തരം പദ്ധതികളിലൂടെ എത്ര യൂണിറ്റ് വൈദ്യുതിയാണ് അധികമായി ഉത്പാദിപ്പിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്കായി എനര്‍ജി മാനേജ്മെന്റ് സെന്റര്‍ കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളില്‍ പദ്ധതി ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സംരംഭങ്ങളിൽ സ്വകാര്യ സംരംഭകരെ കൂടി ഉള്‍പ്പെടുത്തുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
*159.
ശ്രീ. എച്ച്. സലാം
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനങ്ങളുടെ നികുതി നിര്‍ണയാധികാരം കവര്‍ന്നെടുത്ത ജി.എസ്.ടി. സംവിധാനം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയതിന് ശേഷം നികുതി വരുമാനത്തില്‍ കുറവ് വന്നിട്ടുണ്ടോയെന്നറിയിക്കാമോ;
( ബി )
ഭരണഘടനാനുസരണം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട നികുതി നഷ്ടപരിഹാരം യഥാസമയം ലഭ്യമാക്കാത്തത് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ;
( സി )
കേന്ദ്ര സര്‍ക്കാര്‍ അവധാനതയില്ലാതെ ജി.എസ്.ടി. നടപ്പിലാക്കിയതും ഡാറ്റ അനലിറ്റിക്കല്‍ സംവിധാനം പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകാത്തതും കാരണം വരുമാനം പ്രതീക്ഷിത നിലയിലേക്ക് ഉയരാത്തതിനാൽ ജി.എസ്.ടി. നഷ്ടപരിഹാരം അ‍ഞ്ച് വര്‍ഷത്തിനുശേഷവും തുടരണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
*160.
ശ്രീ കെ ആൻസലൻ
ശ്രീ എം രാജഗോപാലൻ
ശ്രീ. പി. ടി. എ. റഹീം
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ സംരംഭകര്‍ക്ക് ഭൂമി പാട്ടത്തിന് നല്‍കുന്നത് സംബന്ധിച്ച് നിലവിലുള്ള വ്യവസ്ഥകള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
ഭൂമി കൂടുതല്‍ സുതാര്യമായും വേഗതയിലും ലഭ്യമാക്കുന്നതിന് പ്രസ്തുത വ്യവസ്ഥകളിൽ എന്തെല്ലാം ഭേദഗതികളാണ് കൊണ്ടുവരുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
വ്യവസായ സംരംഭത്തിന് അനുവദിച്ച ഭൂമിയില്‍ ആവശ്യത്തിലധികമുള്ളതും സ്ഥാപനം പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് ഉപയോഗശൂന്യമായതും കണ്ടെത്തി പുതിയ സംരംഭകര്‍ക്ക് നല്‍കുന്നതിന് ആലോചിക്കുന്നുണ്ടോ;
( ഡി )
സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും സംരംഭം തുടങ്ങാന്‍ ഭൂമി ലഭ്യമാക്കുന്നതുപോലെ സഹകരണ സംഘങ്ങള്‍ക്കും സംരംഭങ്ങള്‍ തുടങ്ങുന്നതിന് ഭൂമി ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കുമോ?
*161.
ശ്രീ ഒ . ആർ. കേളു
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ വൈദ്യുതി നിയമഭേദഗതികളിലൂടെ ദേശീയ തലത്തില്‍ വൈദ്യുതി സ്വകാര്യ മേഖലക്ക് ലാഭക്കച്ചവടത്തിനുള്ള ഒരു ചരക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ; എങ്കില്‍ ഇതിന് ബദലായി സംസ്ഥാനം വൈദ്യുതോല്പാദന-പ്രസരണ-വിതരണം പൊതു മേഖലയില്‍ നിലനിര്‍ത്തി മാതൃകാപരമായ സേവനം നല്‍കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ;
( ബി )
കെ.എസ്.ഇ.ബി. നല്‍കുന്ന സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള ആധുനികീകരണ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്;
( സി )
എല്ലാ വീട്ടിലും വൈദ്യുതി എത്തിച്ച സാഹചര്യത്തില്‍ ഉപഭോക്തൃ സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നടപടിക്രമങ്ങൾ ലഘൂകരിച്ചിരുന്നോ; എങ്കില്‍ അവ എന്തെല്ലാമെന്ന് അറിയിക്കാമോ?
*162.
ശ്രീ പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി എപ്പോള്‍ മുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
*163.
ശ്രീ എ കെ എം അഷ്റഫ്
ഡോ. എം.കെ . മുനീർ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നിലവിലുള്ള നിയമങ്ങള്‍ പര്യാപ്തമല്ല എന്ന് കരുതുന്നുണ്ടോ;
( ബി )
വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് തടസ്സം നില്‍ക്കുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കുന്നതിനു വേണ്ടി നിയമനിര്‍മ്മാണം നടത്തുവാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?
*164.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. പി. ടി. തോമസ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാര്‍ഷിക വായ്പാപരിധി ജി.ഡി.പി. യുടെ അഞ്ച് ശതമാനമായി ഉയർത്തണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
കിഫ്‌ബി അടക്കമുള്ള സ്ഥാപനങ്ങളുടെ വായ്പാതിരിച്ചടവിന്റെ അധിക ബാധ്യത വരാനിരിക്കേ വാർഷിക വായ്‌പാപരിധി ഉയർത്തി വീണ്ടും കടമെടുത്താൽ സംസ്ഥാനത്തിന്റെ സാമ്പത്തിക നില കൂടുതൽ തകരാറിലാകുന്ന സാഹചര്യമുണ്ടാകുമോ എന്ന് അറിയിക്കാമോ;
( സി )
സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ നികുതി പിരിവ് കാര്യക്ഷമമാക്കുന്നതടക്കമുള്ള മറ്റ് മാർഗ്ഗങ്ങൾ തേടാൻ സാധിക്കുമോ എന്ന് വിശദമാക്കാമോ?
*165.
ശ്രീ .പി. കെ. ബഷീർ
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കാന്‍ പുതിയ നിയമനിര്‍മ്മാണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ പ്രസ്തുത നിയമത്തില്‍ വ്യവസായികളുടെ പരാതികളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനുളള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
( സി )
എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
*166.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാരിൽ നിന്നും കിഫ്‌ബിക്ക് ഗ്രാന്റ് ഇനത്തിൽ നാളിതുവരെ എത്ര തുക നൽകിയിട്ടുണ്ട് എന്ന കണക്ക് ലഭ്യമാണോ; എങ്കില്‍ നല്‍കുമോ;
( ബി )
നിർദ്ദിഷ്ട കാലയളവിൽ കിഫ്‌ബിയ്ക്ക് ഗ്രാന്റ് ആയി ലഭിക്കുന്ന തുകയും തിരിച്ചടവ് ബാധ്യതയും സന്തുലിതമായിരിക്കുമെന്ന് കിഫ്‌ബി ഉറപ്പുവരുത്തുന്നുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( സി )
കിഫ്ബി പദ്ധതികൾക്ക് അനുമതി നൽകുമ്പോൾ തിരിച്ചടവ് ബാധ്യത വിലയിരുത്താറുണ്ടോ; വിശദമാക്കുമോ?
*167.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് രണ്ടാം തരംഗത്തെത്തുടർന്ന് ചെറുകിട തൊഴിൽ സംരംഭങ്ങൾക്കും വാണിജ്യ മേഖലയ്ക്കും ഉണ്ടായ പ്രതിസന്ധി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ചെറുകിട വ്യവസായ വാണിജ്യ മേഖലകളിലെ മാന്ദ്യവും പ്രതിസന്ധിയും മറികടക്കാൻ സർക്കാർ പ്രഖ്യാപിച്ച സഹായ പാക്കേജ് പ്രധാനമായും ഏതെല്ലാം മേഖലകളിലാണ് സഹായകരമാകുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായ പാക്കേജിന് ഫണ്ട് കണ്ടെത്തുന്നത് എപ്രകാരമാണെന്ന് വ്യക്തമാക്കുമോ;
( ഡി )
കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച സഹായ പാക്കേജ് വ്യവസായ ഭദ്രത പദ്ധതി പ്രകാരമുള്ള സഹായവുമായി സംയോജിപ്പിച്ച് നടപ്പിലാക്കുമോ; വിശദമാക്കാമോ?
*168.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. യു.എ.ലത്തീഫ്
ശ്രീ എ കെ എം അഷ്റഫ്
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷികോല്പന്നങ്ങളില്‍ നിന്ന് മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതികള്‍ വ്യവസായ വകുപ്പ് ആവിഷ്ക്കരിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇതിന്റെ ഭാഗമായി വൈന്‍ നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് എവിടെയെല്ലാമാണ് അവ ആരംഭിയ്ക്കാനുദ്ദേശിയ്ക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ?
*169.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. എച്ച്. സലാം
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുമേഖല രംഗത്ത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ഈ സര്‍ക്കാര്‍ ആവിഷ്ക്കരിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
ഓരോ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പ്രത്യേകം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ മേല്‍നോട്ട ചുമതല ഏല്‍പ്പിച്ചിരിക്കുന്നത് ഏത് ഏജന്‍സിയെയാണെന്ന് വ്യക്തമാക്കുമോ; കരട് മാസ്റ്റര്‍ പ്ലാന്‍ ഇതിനകം തയ്യാറായിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
*170.
ശ്രീ എം വിൻസെൻറ്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. അൻവർ സാദത്ത്
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. നടപ്പിലാക്കിയിട്ട് നാല് വർഷമായ സാഹചര്യത്തില്‍ 20 ശതമാനം നികുതി വരുമാന വർദ്ധനവ് നേടാൻ സാധിച്ചിട്ടുണ്ടോ എന്ന് അറിയിയ്ക്കുമോ; ഇല്ലെങ്കിൽ ഇതിന്റെ കാരണമെന്താണെന്ന് വിശദമാക്കാമോ;
( ബി )
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ഡെസ്റ്റിനേഷൻ ടാക്‌സായ ജി.എസ്.ടി. നടപ്പിലാക്കുമ്പോൾ നികുതി വരുമാനത്തിൽ വലിയ വർദ്ധന പ്രതീക്ഷിച്ചിരുന്നോ എന്ന് അറിയ്ക്കുമോ; ഇത് നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിന്റെ കാരണങ്ങൾ പഠന വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ജി.എസ്.ടി. പിരിവ് കാര്യക്ഷമമാക്കാൻ എന്തൊക്കെ നടപടികളാണ് മുന്‍ സർക്കാർ സ്വീകരിച്ചിരുന്നത്; നികുതി വരുമാനത്തിൽ ഉണ്ടാകുന്ന ഇടിവ് പ്രസ്തുത നടപടികള്‍ കാര്യക്ഷമമല്ല എന്നതാണോ സൂചിപ്പിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
നികുതി പിരിവ് കാര്യക്ഷമമാക്കാൻ എന്തൊക്കെ നടപടികളാണ് ഈ സ‍ർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
*171.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. എ. രാജ
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്ത വൈദ്യുത പ്രതിസന്ധി നേരിട്ടിരുന്ന സാഹചര്യത്തില്‍ നിന്നും വൈദ്യുതി തടസ്സരഹിതമായി ലഭിക്കുന്ന സംസ്ഥാനമാക്കി മാറ്റുന്നതിനായി മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച് നടപ്പാക്കിയ പദ്ധതികള്‍ എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കാമോ;
( ബി )
പാരമ്പര്യേതര വൈദ്യുത സ്രോതസുകള്‍ കണ്ടെത്തുന്നതിനും ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനും എന്തെല്ലാം പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
സോളാര്‍ വൈദ്യുത പദ്ധതികള്‍ വ്യാപകമാക്കുന്നതിനും പഴയ സോളാര്‍ പദ്ധതികള്‍ പുനഃക്രമീകരിച്ച് നവീകരിക്കുന്നതിനും പരിപാടിയുണ്ടോയെന്ന് വ്യക്തമാക്കാമോ?
*172.
ശ്രീ. ലിന്റോ ജോസഫ്
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ ഡി കെ മുരളി
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ സ്വരൂപിക്കുന്ന നിക്ഷേപങ്ങള്‍ സംസ്ഥാന വികസനത്തിന് ഏതെങ്കിലും തരത്തില്‍ മുതല്‍ക്കൂട്ടാകുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കേന്ദ്ര സര്‍ക്കാര്‍ പുതിയ സഹകരണ വകുപ്പ് രൂപീകരിച്ച പശ്ചാത്തലത്തില്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിച്ച് നിക്ഷേപകരുടെ താല്‍പര്യം പരിരക്ഷിക്കാന്‍ നടപടിയുണ്ടാകുമോ?
*173.
ശ്രീ . മുഹമ്മദ് മുഹസിൻ പി .
ശ്രീ. ഇ കെ വിജയൻ
ശ്രീ വി ശശി
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി.യുമായി ബന്ധപ്പെട്ട് സംസ്ഥാനം നിലവില്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
കൃത്യവും പ്രശ്നരഹിതവുമായ രീതിയിൽ ജി.എസ്.ടി. ശൃംഖല സജ്ജമാക്കാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
ജി.എസ്.ടി.യുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പൂർണ്ണമായും പാലിക്കപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതികളും സർക്കുലറുകളും നോട്ടിഫിക്കേഷനുകളും ജി.എസ്.ടി. നിയമം കൂടുതൽ സങ്കീർണ്ണമാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഇ )
ജി.എസ്.ടി.യുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന നഷ്ടപരിഹാര തുക കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നതിന് കാലതാമസം നേരിട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
*174.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. യില്‍ വ്യാജ ഇന്‍പുട്ട് ടാക്സ് ഉള്‍പ്പെടെ മുപ്പത്തി അയ്യായിരം  കോടിയിലധികം രൂപയുടെ ക്രമക്കേടുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം കേന്ദ്ര ഏജന്‍സികള്‍ കണ്ടുപിടിച്ചെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് ജി.എസ്.ടി.യില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്നതിനാല്‍ സംസ്ഥാനത്ത് ജി.എസ്.ടി. വെട്ടിപ്പ് തടയാനായി സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
ഏതുവര്‍ഷം വരെയുള്ള വാര്‍ഷിക റിട്ടേണുകളാണ് സമര്‍പ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
ചെക്ക്പോസ്റ്റ് സംവിധാനം ഇല്ലാതായതിന് ബദല്‍ എന്ന നിലയില്‍ ഇ-വെബില്‍ ക്യാമറ നിരീക്ഷണം നടത്തിയ നടപടി എത്രമാത്രം ഫലപ്രദമായിട്ടുണ്ട്; ക്രോസ് വെരിഫിക്കേഷന്‍ സാദ്ധ്യമാകും വിധം ഇലക്ട്രോണിക് ഡാറ്റ ലഭ്യമാണോ; വ്യക്തമാക്കാമോ?
*175.
ശ്രീ. ആന്റണി ജോൺ
ശ്രീ. പി. ടി. എ. റഹീം
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലുള്ള വ്യവസായാനുകൂല അന്തരീക്ഷത്തെ ഹനിക്കുക എന്ന ലക്ഷ്യത്തോടെ ചില കോണുകളില്‍ നിന്നുണ്ടാകുന്ന പ്രചരണങ്ങളുടെ നിജസ്ഥിതി വ്യവസായസമൂഹത്തെയും പൊതുജനങ്ങളെയും ബോധ്യപ്പെടുത്താനാവശ്യമായ ഇടപെടല്‍ നടത്തുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
വ്യവസായ വകുപ്പുമന്ത്രി വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി അവരുടെ ആശങ്ക ദൂരീകരിക്കാന്‍ നടപടിയെടുത്തിരുന്നോ;
( സി )
സംരംഭകരുടെ പരാതികൾ പരിഹരിക്കാനായി സംരംഭം തുടങ്ങിയവരെയും തുടങ്ങാന്‍ ആഗ്രഹിക്കുന്നവരെയും നേരിട്ടു കാണാന്‍ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടി ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*176.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. നടപ്പാക്കിയപ്പോൾ ഉപഭോക്തൃ സംസ്ഥാനമായിട്ടും കേരളത്തിന്റെ നികുതിവരുമാനത്തിൽ കുറവുണ്ടായത് നികുതി ഭരണസംവിധാനത്തിലെ കെടുകാര്യസ്ഥതയും അഴിമതിയും മൂലമാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യം ഗൗരവമായി കാണുന്നുണ്ടോ;
( ബി )
പരോക്ഷ നികുതികളുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ സർവീസ് ടാക്സ് പിരിക്കാനുള്ള അവസരം കൈവന്നിട്ടും സർവീസ് മേഖലയിൽ പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തുന്നതിലും നികുതി വെട്ടിപ്പ് തടയുന്നതിലും പരാജയപ്പെട്ടതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനുള്ള കാരണങ്ങൾ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങൾ നല്‍കുമോ;
( സി )
സംസ്ഥാനത്തിന്റെ നികുതി വരുമാനം വർദ്ധിപ്പിക്കുക എന്ന മുഖ്യലക്ഷ്യം നടപ്പാക്കുന്നതിനായി നികുതി ഭരണസംവിധാനം കാര്യക്ഷമമായി പുന:സംഘടിപ്പിക്കാൻ തയ്യാറാകുമോയെന്ന് വ്യക്തമാക്കുമോ?
*177.
ശ്രീമതി ഒ എസ് അംബിക
ഡോ.കെ.ടി.ജലീൽ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിക്ഷേപം ആകർഷിക്കുന്നതിൽ വ്യവസായ പാര്‍ക്കുകളുടെ പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാനത്ത് കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
സംസ്ഥാനത്ത് നിലവിലുള്ള വ്യവസായ പാര്‍ക്കുകളുടെ സ്ഥിതി വ്യക്തമാക്കുമോ;
( സി )
നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇത്തരം പാര്‍ക്കുകളില്‍ പുതുതായി എന്തൊക്കെ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്ത് പെട്രോ കെമിക്കല്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനത്തിന് പ്രാരംഭം കുറിക്കാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് അറിയിക്കുമോ?
*178.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന് ഏറ്റവും അനുയോജ്യവും തൊഴില്‍ ദായക ശേഷിയുള്ളതുമായ എം.എസ്.എം. സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേകം പദ്ധതികള്‍ ഉണ്ടോയെന്ന് അറിയിക്കുമോ;
( ബി )
കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് ഈ മേഖലയിലുള്ള സംരംഭങ്ങള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
കേരള ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ ഫെസിലിറ്റേഷന്‍ നിയമം പാസ്സാക്കിയത് എം.എസ്.എം. സംരംഭകരുടെ വളര്‍ച്ചക്ക് കാരണമായിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഡി )
നാനോ വ്യവസായങ്ങള്‍ക്ക് മാര്‍ജിന്‍ മണി ഗ്രാന്റ് നല്‍കുന്ന പദ്ധതി കൂടുതല്‍ ആകര്‍ഷകമാക്കാന്‍ നടപടി സ്വീകരിച്ചിരുന്നോയെന്ന് അറിയിക്കുമോ?
*179.
ശ്രീ എം നൗഷാദ്
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. ലിന്റോ ജോസഫ്
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ സംഘങ്ങളുടെ ആധുനികവല്‍ക്കരണത്തിനായി എന്തെല്ലാം നൂതന പദ്ധതികളാണ് ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
സഹകരണ മേഖലയില്‍ എന്തെല്ലാം ആധുനിക ബാങ്കിംഗ് സൗകര്യങ്ങളാണ് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
സഹകരണ മേഖലയിലെ നിക്ഷേപ സമാഹരണം വിപുലപ്പെടുത്തുന്നതിന് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
*180.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. റോജി എം. ജോൺ
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കിഫ്‌ബി മുഖേന നാളിതുവരെ അനുമതി നൽകിയ വൻകിട പദ്ധതികൾ ഏതൊക്കെയാണെന്ന് വെളിപ്പെടുത്താമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിർമ്മാണ പുരോഗതി വിശദമാക്കാമോ;
( സി )
മുന്‍ സർക്കാർ അഞ്ചുവർഷം കൊണ്ട് അൻപതിനായിരം കോടി രൂപയുടെ പദ്ധതികൾ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചത് നിറവേറ്റാൻ സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണങ്ങൾ വിശദമാക്കാമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.