STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3306.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂലം മരണപ്പെട്ട റേഷന്‍ വ്യാപാരികളുടെ ആശ്രിതര്‍ക്ക് ഇന്‍ഷ്വറന്‍സ് ആനുകൂല്യം ലഭ്യമാക്കുമോ; എങ്കിൽ പ്രസ്തുത ആനുകൂല്യത്തിന് മുന്‍കാല പ്രാബല്യം ലഭിക്കുമോ; വ്യക്തമാക്കുമോ;
( ബി )
റേഷന്‍ കടകളില്‍ ബ്ലൂടൂത്ത് ത്രാസ്സുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടുണ്ടോ; എങ്കില്‍ ഇത് എന്ന് നടപ്പിലാക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
3307.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എല്ലാ അവശ്യവസ്തുക്കളും റേഷന്‍ കടകള്‍ വഴി ലഭ്യമാക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ;
( ബി )
റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യ ധാന്യങ്ങള്‍ക്ക്‌ ഗുണമേന്മ ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ?
3308.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര സി.എൻ.ജി. പമ്പുകള്‍ക്കാണ് അനുമതി നല്‍കിയിട്ടുളളതെന്നും അവ എവിടെയൊക്കെയാണെന്നും വ്യക്തമാക്കാമോ;
( ബി )
പെട്രോളിന്റെ വില വര്‍ദ്ധന മൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് കൂടുതല്‍ സി.എൻ.ജി. പമ്പുകള്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
എല്‍.എന്‍.ജി. പെട്രോനെറ്റും ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലും സ്ഥിതിചെയ്യുന്ന വെെപ്പിന്‍ മണ്ഡലത്തില്‍ സി.എൻ. ജി.പമ്പ് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
3309.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഞ്ചരിക്കുന്ന റേഷന്‍ കട പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ പ്രസ്തുത പദ്ധതി എവിടെയെല്ലാമാണ് നടപ്പിലാക്കിയിട്ടുള്ളതെന്നും നടപ്പിലാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
3310.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ഗണന വിഭാഗത്തില്‍ നിന്നും പൊതുവിഭാഗത്തിലേക്ക് റേഷന്‍ കാര്‍ഡുകള്‍ മാറ്റുന്നതിനുവേണ്ടിയുള്ള അവസാന തീയതിയായ 2021 ജൂലായ് 15 കഴിഞ്ഞപ്പോള്‍ കോതമംഗലം താലൂക്കില്‍ എത്ര റേഷന്‍ കാര്‍ഡുകള്‍ പൊതു വിഭാഗത്തിലേക്ക് മാറ്റി എന്ന് വ്യക്തമാക്കാമോ;
( ബി )
നിലവില്‍ പൊതു വിഭാഗത്തില്‍ നിന്നും മുന്‍ഗണന വിഭാഗത്തിലേക്ക് മാറുന്നതിനുവേണ്ടി എത്ര അപേക്ഷകള്‍ കോതമംഗലം താലൂക്ക് സപ്ലെെ ഓഫീസില്‍ ലഭിച്ചിട്ടുണ്ട് എന്ന് അറിയിക്കാമോ;
( സി )
ഇതില്‍ എത്ര അപേക്ഷകര്‍ക്ക് കാര്‍ഡ് മാറ്റി നല്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ഡി )
ഇനി എത്ര അപേക്ഷകള്‍ മാറ്റി നല്കുവാന്‍ ശേഷിക്കുന്നുണ്ടെന്ന് അറിയിക്കുമോ;
( ഇ )
ഇങ്ങനെ പൊതു വിഭാഗത്തിലേക്ക് മാറ്റിയ കാര്‍ഡുകള്‍ക്ക് പകരം മുന്‍ഗണനേതര വിഭാഗത്തില്‍ നിന്നും മുന്‍ഗണന വിഭാഗത്തിലേക്ക് അപേക്ഷ നല്കിയിട്ടുള്ളവരെ ഉള്‍പ്പെടുത്തുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; ഇത്തരത്തില്‍ എത്ര പേരെ പുതുതായി ഉള്‍പ്പെടുത്തുവാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ;
( എഫ് )
മുന്‍ഗണന വിഭാഗത്തിലേക്ക് റേഷന്‍ കാര്‍ഡ് മാറ്റുന്നതിന് വേണ്ടിയുള്ള അപേക്ഷകളില്‍ അടിയന്തരമായി നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
3311.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ താലൂക്കില്‍ എ.എ.വൈ., മുന്‍ഗണന, മുന്‍ഗണനേതര സബ്സിഡി, മുന്‍ഗണനേതര എന്നീ വിഭാഗങ്ങളിലായി എത്ര റേഷന്‍ കാര്‍ഡുകളാണുള്ളതെന്ന് തരം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത താലൂക്കില്‍ നിലവില്‍ എ.പി.എല്‍. വിഭാഗത്തില്‍പ്പെട്ട എത്ര റേഷന്‍ കാര്‍ഡ് ഉടമകള്‍ ബി.പി.എല്‍. വിഭാഗത്തിലേക്ക് മാറ്റുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇതില്‍ എത്ര പേര്‍ക്ക് റേഷന്‍ കാര്‍ഡ് മാറ്റി നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
അര്‍ഹരായ മുഴുവന്‍ അപേക്ഷകരുടേയും കാര്‍ഡുകള്‍ ബി.പി.എല്‍. വിഭാഗത്തിലേക്ക് മാറ്റി നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3312.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനസിക വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷിക്കാര്‍ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാം നടപടികളാണ് ഇതിന്‍മേല്‍ സ്വീകരിച്ചതെന്ന് വിശദമാക്കാമോ?
3313.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അനര്‍ഹമായി മുന്‍ഗണന റേഷന്‍ കാര്‍ഡ് കെെപ്പറ്റിയവര്‍ ആയവ സ്വമേധയാ തിരിച്ചേല്‍പ്പിക്കുന്നതിന് പൊതുവായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാനുള്ള എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നുള്ളതിന്റെ കണക്ക് ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( സി )
ഇത്തരത്തില്‍ സ്വമേധയ കാര്‍ഡുകള്‍ നല്‍കാത്തവരുടെ പേരില്‍ എന്തെങ്കിലും നിയമ നടപടി സ്വീകരിക്കുന്നത് പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
3314.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷൻ മുൻഗണന പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി സംസ്ഥാനത്ത് എത്ര അപേക്ഷകളാണ് ഇതുവരെ ലഭിച്ചതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇക്കാര്യത്തില്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ;
( സി )
മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ ഉള്ള കുടുംബങ്ങളെ മുൻഗണന പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്നറിയിക്കാമോ?
3315.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എ.പി.എല്‍. റേഷന്‍ കാര്‍ഡുകള്‍ ബി.പി.എല്‍. ലേക്ക് മാറ്റുന്ന നടപടികള്‍ നിര്‍ത്തിവച്ചിരിക്കുന്നത് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ;
( ബി )
പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ തന്നെ ബി.പി.എല്‍. കാര്‍ഡിനാണ് അപേക്ഷിച്ചതെങ്കില്‍ അന്വേഷണം നടത്തി ആയത് നല്‍കുവാന്‍ നടപടി കൈക്കൊള്ളുമോ?
3316.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ റേഷന്‍കാര്‍ഡിനോ കുടുംബ കാര്‍ഡില്‍ നിന്നും പ്രത്യേക കാര്‍ഡിനോ മറ്റുമായുള്ള അപേക്ഷയോടൊപ്പം മേല്‍വിലാസം തെളിയിക്കാന്‍ എന്തെല്ലാം രേഖകള്‍ സമര്‍പ്പിക്കാമെന്ന് അറിയിക്കാമോ;
( ബി )
വീട് നിര്‍മ്മാണം പൂര്‍ത്തിയാകാതെ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്നും കെട്ടിട നമ്പര്‍ കിട്ടാത്തവര്‍, കാലങ്ങളായി പുറമ്പോക്കില്‍ താമസിക്കുന്നവര്‍ എന്നീ വിഭാഗക്കാര്‍ക്ക് സമര്‍പ്പിക്കാവുന്ന വിലാസം തെളിയിക്കുന്ന രേഖകള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സന്ദര്‍ഭങ്ങളില്‍ സ്ഥലം എം.എല്‍.എ. യുടെ സാക്ഷ്യപത്രം വിലാസം തെളിയിക്കുന്ന രേഖയായി ഉപയോഗിക്കാമോ; അതിനാവശ്യമായ ഉത്തരവ് നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?
3317.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന റേഷന്‍ കാര്‍ഡിൽ ഔദ്യോഗിക ഒപ്പ്, സീല്‍ എന്നിവ ഇല്ലാത്തത് കാരണം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇതിന് എന്ത് പരിഹാരമാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
3318.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ബി.പി.എല്‍. മുന്‍ഗണന കാര്‍ഡുകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
മാരകരോഗം ബാധിച്ചവര്‍, വിധവകള്‍, നിരാലംബര്‍, ഭൂ-ഭവന രഹിതർ എന്നിവര്‍ക്ക് മുന്‍ഗണന കാര്‍ഡുകള്‍ അനുവദിക്കുന്നതിനും ഇതിനായുളള അപേക്ഷകള്‍ എല്ലാ കാലത്തും സ്വീകരിക്കുന്നതിനും കാലതാമസം കൂടാതെ ഇവ അനുവദിക്കുന്നതിനും നടപടി സ്വീകരിക്കുമോ?
3319.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇതുവരെ അനര്‍ഹർ തിരിച്ചേല്പിച്ച മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ വിഭാഗം തിരിച്ചുളള എണ്ണം ലഭ്യമാക്കുമോ?
3320.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ടതും സറണ്ടര്‍ ചെയ്യപ്പെട്ടതുമായ റേഷന്‍ കാര്‍ഡുകള്‍ അര്‍ഹരായവര്‍ക്ക് എന്നത്തേയ്ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( ബി )
കൊച്ചി താലൂക്ക്/സിറ്റി റേഷനിങ് ഓഫീസ് പരിധിയിൽ അനര്‍ഹർ കെെവശം വച്ചിരുന്ന എത്ര മുന്‍ഗണന കാര്‍ഡുകള്‍ നാളിതുവരെ സറണ്ടര്‍ ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ?
3321.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ നിയോജകമണ്ഡലത്തില്‍ നിന്നും മുന്‍ഗണന വിഭാഗം കാര്‍ഡുകള്‍ ലഭിക്കുന്നതിനായി എത്ര അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്നും പ്രസ്തുത അപേക്ഷകളില്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെന്നും വിശദമാക്കാമോ?
3322.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷൻ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ പൊതുജനങ്ങളെ അറിയിക്കാനുള്ള എന്ത് സംവിധാനമാണുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
മുന്‍ഗണന വിഭാഗത്തിലുള്ള അനര്‍ഹരെ ഒഴിവാക്കുമ്പോള്‍ സംസ്ഥാനം സബ്സിഡി നല്‍കി വരുന്ന നീല കാര്‍ഡുകാരെ ആനുപാതികമായി ഉള്‍പ്പെടുത്തുവാന്‍ കഴിയുമോ;
( സി )
ബി.പി.എല്‍. കാര്‍ഡിന് അർഹതയുള്ള എ.പി.എല്‍. കാര്‍ഡുടമകളുടെ അപേക്ഷകളിൽ പരിശോധനകള്‍ നടത്തുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
അനര്‍ഹരായ കാര്‍ഡുടമകള്‍ക്ക് സ്വയം ഒഴിവാകാനുള്ള കാലാവധി 2021 ജൂലെെ 15 എന്നത് നീട്ടുന്നതിന് തീരുമാനം ഉണ്ടോ?
3323.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ ലഭിക്കുന്നതിന് അടിസ്ഥാന രേഖയായി കണക്കാക്കുന്ന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതില്‍ കാലതാമസം ഉണ്ടാകുന്നതായ പരാതികള്‍ പരിശോധിച്ചിട്ടുണ്ടോ;
( ബി )
പുതിയ റേഷന്‍ കാര്‍ഡുകള്‍ക്കായി നല്‍കിയ അപേക്ഷകള്‍ തീര്‍പ്പാകാതെ വിവിധ സിവില്‍ സപ്ലൈസ് ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നുണ്ടോ;
( സി )
എങ്കില്‍ ഇവ സമയബന്ധിതമായി തീര്‍പ്പാക്കി എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?
3324.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ റേഷന്‍ കാര്‍ഡുകള്‍ എ.പി.എല്‍. വിഭാഗത്തില്‍ നിന്നും ബി.പി.എല്‍. ആയി മാറ്റുന്നതിനുവേണ്ടി എത്ര അപേക്ഷകളാണ് ഇനിയും തീര്‍പ്പ് കല്‍പ്പിക്കാനുള്ളതെന്ന് വിശദമാക്കാമോ; പഞ്ചായത്ത്, നഗരസഭ തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;
( ബി )
ഇനിയും തീര്‍പ്പ് കല്‍പ്പിക്കാനുള്ള അപേക്ഷകളിന്മേല്‍ നടപടിക്രമങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുമോ?
3325.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷന്‍ മുന്‍ഗണന വിഭാഗങ്ങളിലും മുൻഗണനേതര വിഭാഗങ്ങളിലും പെട്ടവരുടെ എണ്ണം എത്ര വീതമാണെന്ന് ഇനം തിരിച്ച് ജില്ല അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
3326.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പശ്ചാത്തലത്തില്‍ സൗജന്യ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ നല്‍കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
ഈ ഇനത്തില്‍ ചില്ലറ റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ ഇനത്തില്‍ നല്‍കാനുള്ള തുക കുടിശ്ശികയായിട്ടുണ്ടോ; എങ്കില്‍ ആയത് എപ്പോള്‍ നല്‍കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
3327.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി മണ്ഡലത്തിലെ പട്ടികവര്‍ഗ്ഗ കോളനികളില്‍ മൊബൈല്‍ റേഷന്‍ കടകള്‍ വഴി റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
3328.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്ക് പൊതു വിതരണ സമ്പ്രദായത്തിലൂടെ ഭക്ഷ്യ ധാന്യങ്ങള്‍ നേരിട്ട് നല്‍കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ?
3329.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പശ്ചാത്തലത്തില്‍ ഭക്ഷ്യകിറ്റ് നല്‍കുന്ന പദ്ധതിയില്‍ ഏതെല്ലാം മാസം ഭക്ഷ്യക്കിറ്റ് നല്‍കി എന്ന് വിശദമാക്കുമോ; ഇതിനുളള ഫണ്ട് എപ്രകാരമാണ് അനുവദിക്കുന്നത്;
( ബി )
ജൂലൈ മാസം ഭക്ഷ്യകിറ്റ് നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;
( സി )
ഓണത്തിന് നല്‍കുന്ന ഭക്ഷ്യകിറ്റില്‍ ഉള്‍പ്പെടുത്തുന്ന സാധനങ്ങളും അവയുടെ ഓരോന്നിന്റെയും വിലയും വിശദമാക്കുമോ;
( ഡി )
കിറ്റിന്റെ കയറ്റിറക്ക് കൂലി, തുണിസഞ്ചി, ട്രാന്‍സ്പോര്‍ട്ടേഷന്‍ ഇനത്തില്‍ കിറ്റൊന്നിന് എത്ര രൂപ ചെലവ് വരും; ഇവ വിശദമാക്കുമോ;
( ഇ )
എല്ലാ മാസവും ഭക്ഷ്യകിറ്റ് നല്‍കുന്നത് പരിഗണനയിലുണ്ടോ?
3330.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സാധനങ്ങളുടെ ഇനം തിരിച്ചുള്ള എണ്ണവും അളവും വിലയും എത്രയെന്ന് വെളിപ്പെടുത്താമോ;
( ബി )
ശബരി ബ്രാന്റില്‍ ലഭ്യമായതും എന്നാല്‍ ഭക്ഷ്യകിറ്റില്‍ ഉള്‍പ്പെടുത്താത്തതുമായ സാധനങ്ങള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
ശബരി ബ്രാന്റിലെ ഉല്പന്നങ്ങള്‍ക്ക് പകരം കിറ്റില്‍ ലഭ്യമാക്കുന്ന മറ്റ് കമ്പനികളുടെ സാധനങ്ങള്‍ ഏതെല്ലാമെന്ന് അറിയിക്കാമോ; പ്രസ്തുത കമ്പനികളുടെ ഉല്പന്നങ്ങള്‍ ശബരി ബ്രാന്റിന് പകരം നല്‍കാനുള്ള കാരണങ്ങള്‍ വിശദമാക്കാമോ;
( ഡി )
സപ്ലൈകോയുടെ സ്വന്തം ഉല്പന്നമായ ശബരി വെളിച്ചെണ്ണയ്ക്ക് പകരം സ്വകാര്യ കമ്പനികളുടെ തവിടെണ്ണ വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ; എങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കാമോ;
( ഇ )
ഇത്തരം സ്വകാര്യ കമ്പനികളുടെ തവിടെണ്ണയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കാമോ;
( എഫ് )
ഇത്തരം കമ്പനികളുടെ തവിടെണ്ണ ഉള്‍പ്പെടുത്തുന്നതിന് ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ടെണ്ടറിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ജി )
ഓണത്തിന് നല്‍കുന്ന കിറ്റില്‍ ശബരി വെളിച്ചെണ്ണ തന്നെ വിതരണം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
3331.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംഘടിത മേഖലയില്‍ ജോലിയുള്ളവര്‍ ഒഴികെയുള്ള മുഴുവന്‍ പട്ടികജാതി കുടുംബങ്ങളെയും ബി.പി.എല്‍. ആയി കണക്കാക്കി റേഷനും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍ ഇതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3332.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷന്‍ ഗോതമ്പ് പൂര്‍ണ്ണമായും നിര്‍ത്തലാക്കി പകരം ആട്ടമാവ് വിതരണം ചെയ്യുമെന്ന തീരുമാനം ചെറുകിട മില്ലുടമകളെ ദോഷകരമായി ബാധിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ചെറുകിട മില്ലുടമകളെ സംരക്ഷിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
3333.
ശ്രീ എം രാജഗോപാലൻ
ശ്രീ. എച്ച്. സലാം
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷന്‍ സാധനങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും റേഷന്‍ വിതരണത്തിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കാമോ;
( ബി )
ഇതുസംബന്ധിച്ച് പൊതുജനങ്ങള്‍ നല്‍കുന്ന പരാതികള്‍ യഥാസമയം തീര്‍പ്പാക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ഇതിനായി രൂപീകരിച്ചിട്ടുള്ള ഭക്ഷ്യോപദേശക വിജിലന്‍സ് സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
3334.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ താലൂക്ക് സപ്ലൈ ഓഫീസ് വിഭജിച്ച് സിറ്റി റേഷനിങ് ഓഫീസ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; ഇതുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ അറിയിക്കാമോ?
3335.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലത്ത് വിതരണം ചെയ്തുവരുന്ന സൗജന്യ ഭക്ഷ്യ കിറ്റുകൾ എല്ലാ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും നല്‍കിയിട്ടുണ്ടോ;
( ബി )
ചില കുടുംബങ്ങള്‍ക്ക് ഇത് ലഭിക്കാതെ വരുന്നതായുള്ള പരാതികള്‍ ശ്രദ്ധയില്‍ വന്നിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഈ ആനുകൂല്യം റേഷന്‍ കാര്‍ഡിനെ അടിസ്ഥാനമാക്കിയാണോ നല്‍കി വരുന്നത്; അല്ലെങ്കില്‍ ഏതടിസ്ഥാനത്തിലാണെന്ന് വിശദമാക്കാമോ;
( ഡി )
ഒരു വീട്ടില്‍ തന്നെ താമസിക്കുന്ന ഒന്നിലധികം കുടുംബങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കാതെ പോകുന്നതിന് പരിഹാരം കാണുമോ; വിശദമാക്കാമോ?
3336.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷൻ കടകളില്ലാത്ത പട്ടികവർഗ്ഗ മേഖലയായ അടിച്ചിപ്പുഴ ആദിവാസി കോളനിയില്‍ റേഷൻ വിതരണം നടത്തുവാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( ബി )
ആദിവാസി മേഖലയിൽ ശിശു മരണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആദിവാസി യുവതികൾക്കും കുഞ്ഞുങ്ങൾക്കും റേഷൻ സാധനങ്ങളോടൊപ്പം പോഷകാഹാരങ്ങളും വിതരണം ചെയ്യുവാനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3337.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അഗതി-അനാഥ മന്ദിരങ്ങള്‍ക്കുള്ള ഭക്ഷ്യകിറ്റുകള്‍ 2021 ജനുവരി മുതല്‍ വിതരണം ചെയ്യാത്തതിന്റെ കാരണമെന്തെന്ന് അറിയിക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് അഗതി-അനാഥ മന്ദിരങ്ങള്‍ നേരിടുന്ന പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനങ്ങള്‍ക്കുള്ള ഭക്ഷ്യകിറ്റുകള്‍ അടിയന്തരമായി വിതരണം ചെയ്യുന്നതിന് എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
3338.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം നിയോജക മണ്ഡലത്തില്‍ കാഞ്ഞിരംകുളം, കോവളം എന്നിവിടങ്ങളിൽ സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ ആരംഭിക്കുവാൻ നടപടി സ്വീകരിക്കുമോ?
3339.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ എരുമേലി ഗ്രാമപഞ്ചായത്തിലെ ചേനപ്പാടിയില്‍ സപ്ലൈകോ വില്പനശാല ആരംഭിക്കണമെന്ന ആവശ്യം പരിഗണനയിലുണ്ടോ; പ്രസ്തുത ആവശ്യം നടപ്പിലാക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3340.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു വിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനായി ഈ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ;
( ബി )
ഓണം തുടങ്ങിയ ഉത്സവങ്ങള്‍ പരിഗണിച്ച് മാര്‍ക്കറ്റില്‍ ഇടപെടുന്നതിനും മിതമായ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്നതിനും വകുപ്പ് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
( സി )
ഇതിനായി നിയോജക മണ്ഡലം, ജില്ലാ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പദ്ധതികള്‍ക്ക് രൂപം കൊടുത്തിട്ടുണ്ടോ; വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.