STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3341.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വീട് നിര്‍മ്മിക്കുന്നതിന് കെട്ടിട പെര്‍മിറ്റ് നല്‍കിയിട്ടുള്ളവര്‍ക്ക് പുരത്തറയില്‍ മണ്ണ് നിക്ഷേപിക്കുന്നതിന് നിലവില്‍ സംസ്ഥാനത്ത് എന്തു സംവിധാനമാണ് ഉള്ളതെന്ന് അറിയിക്കാമോ; ഇല്ലെങ്കില്‍ ഇതിനായി പ്രത്യേകം ചട്ടങ്ങള്‍ രൂപീകരിക്കുമോ;
( ബി )
സംസ്ഥാനത്തെ പല ഗ്രാമപഞ്ചായത്തുകളും ലാന്റ് ഡെവലപ്മെന്റ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നില്ല എന്ന വിവരം സര്‍ക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതു കാരണം നിരവധി ആളുകള്‍ക്ക് ഭവന നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്ന വിവരം അറിയാമോ;
( സി )
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് അനുവദിച്ചിട്ടുള്ള വ്യക്തികള്‍ക്ക് പുരത്തറയിലേക്ക് മണ്ണ് നിക്ഷേപിക്കുന്നതിന് അനുമതി നല്‍കുന്നതിന് ഗ്രാമപഞ്ചായത്തുകളെ അധികാരപ്പെടുത്തുമോ?
3342.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാലിന്യ മുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാനത്ത് ഏതൊക്കെ പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം നേടുക എന്ന ലക്ഷ്യം നേടുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് സംസ്ഥാനത്ത് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ടോ; വിശദ വിവരം ലഭ്യമാക്കുമോ?
3343.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ മേല്‍നോട്ടത്തില്‍ നവീകരിക്കുന്ന വയനാട് ജില്ലയിലെ ഗ്രാമീണ റോഡുകള്‍ ഏതെല്ലാമാണെന്ന് വിശദീകരിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിനുണ്ടായ കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ നവീകരിക്കാന്‍ ഉദ്ദേശിക്കുന്ന റോഡുകളുടെ നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് അറിയിക്കുമോ?
3344.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്ഥാപനങ്ങളിലെ മരാമത്ത് പ്രവൃത്തികളുടെ നിര്‍വ്വഹണോദ്യോഗസ്ഥര്‍ ആരൊക്കെയാണ് എന്നറിയിക്കാമോ; ഇത് സംബന്ധിച്ച് ഉത്തരവുകള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ അറിയിക്കാമോ;
( ബി )
എം.എല്‍.എ. സ്പെഷ്യല്‍ ഡെവലപ്പ്മെന്റ് ഫണ്ട് (എം.എല്‍.എ എസ്.ഡി.എഫ്.) പ്രകാരമുള്ള മരാമത്ത് പ്രവൃത്തികളുടെ നിര്‍വ്വഹണോദ്യോഗസ്ഥന്‍ ആരാണെന്നറിയിക്കാമോ;
( സി )
സി.എം.എൽ.ആർ.ആർ.പി, റീബില്‍ഡ് കേരള എന്നീ പ്രവൃത്തികള്‍ നടപ്പിലാക്കുന്ന രീതിയില്‍ എം.എല്‍.എ. എസ്.ഡി.എഫ്. ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ നടപ്പിലാക്കുന്നത് വഴി വേഗതയില്‍ നിര്‍വ്വഹണം നടത്തുന്നതിന് സാധിക്കുമോയെന്ന് വിശദമാക്കുമോ;
( ഡി )
എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ച് പിന്നീട് സാങ്കേതികാനുമതി പ്രൈസ് സോഫ്റ്റ് വെയര്‍ വഴി നല്‍കുമ്പോള്‍, സോഫ്റ്റ് വെയറിലെ നിരക്കില്‍ മാറ്റം വരികയാണെങ്കില്‍ വീണ്ടും ഭരണാനുമതിക്കായി എസ്റ്റിമേറ്റ് സമര്‍പ്പിക്കുന്നത് കാരണം കാലതാമസം ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ഉണ്ടോയെന്ന് അറിയിക്കാമോ;
( ഇ )
മരാമത്ത് പ്രവൃത്തികളുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട് ഇ-ഫയല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് പദ്ധതിയുണ്ടോ?
3345.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് 19 ന്റെ പ്രതിരോധം, വ്യാപനം തടയൽ എന്നിവയുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാറില്‍ നിന്ന് പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
ഫസ്റ്റ് ലെവല്‍ ചികിത്സാകേന്ദ്രം, ക്വാറന്റൈൻ കേന്ദ്രം എന്നിവയുമായി ബന്ധപ്പെട്ട ചെലവുകള്‍ പഞ്ചായത്തുകള്‍ വഹിക്കുന്നത് കാരണം പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര പണം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യം നിലവിലുണ്ടോ;
( സി )
എങ്കില്‍ കോവിഡ് 19 ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമോ?
3346.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരാധനാലയങ്ങളുടെ നിര്‍മ്മാണത്തിന് ജില്ലാ ഭരണകൂടത്തിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന നിലവിലെ സര്‍ക്കാര്‍ ഉത്തരവ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി മതി എന്ന് ഭേദഗതി വരുത്തി പുറപ്പെടുവിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കാമോ?
3347.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അടിസ്ഥാനസൗകര്യവികസനത്തിനും നഗരവാസികള്‍ക്ക് മെച്ചപ്പെട്ട ജീവിതസൗകര്യമൊരുക്കുന്നതിനും വലിയതോതിൽ മുതല്‍ മുടക്കുള്ള സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ വിശദാംശങ്ങളും നിലവിലെ പുരോഗതിയും വ്യക്തമാക്കാമോ;
( ബി )
പദ്ധതി നടത്തിപ്പിലെ മെല്ലപ്പോക്ക് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അത് മറികടക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കുമോ;
( സി )
പദ്ധതിയുടെ ഭാഗമായി നാളിതുവരെ വന്നിട്ടുള്ള ചെലവുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
കാലാവധി തീരുവാന്‍ കുറച്ച് മാസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കേ പദ്ധതിയുടെ മെല്ലെപ്പോക്ക് ഗൗരവമായി കാണുമോ; ആയതിനുള്ള പരിഹാരം കണ്ടെത്തുമോ; വ്യക്തമാക്കാമോ?
3348.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കെട്ടിട നികുതി നിശ്ചയിക്കുന്നതിനും ഈടാക്കുന്നതിനും നിലവിലുള്ള വ്യവസ്ഥ എന്താണ്; ഈ നിയമം പുതുക്കി ഉത്തരവായത് എന്നാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രതിവര്‍ഷം കെട്ടിട നികുതി എത്ര തവണയായാണ് ഈടാക്കുന്നതെന്നും നികുതി മുന്‍കൂറായി അടയ്ക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രത്യേക ആനുകൂല്യം അനുവദിക്കാറുണ്ടോ എന്നും വിശദമാക്കുമോ;
( സി )
ഒരു വര്‍ഷത്തേക്ക് നിശ്ചയിച്ചിട്ടുള്ള നികുതിയുടെ ആദ്യടേം നിശ്ചയിച്ച തീയതിക്കകം അടയ്ക്കാന്‍ സാധിക്കാത്ത വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഫൈന്‍ ഈടാക്കാറുണ്ടോ; ഉണ്ടെങ്കില്‍ ഇത് പുനഃപരിശോധനയ്ക്ക് വിധേയമാക്കുമോ;
( ഡി )
ഒരു വര്‍ഷത്തേക്ക് നിശ്ചയിച്ചിട്ടുള്ള നികുതി മുന്‍കൂറായി അടയ്ക്കുന്നവര്‍ക്ക് പ്രോത്സാഹനമായി ആനുകൂല്യം നല്‍കുന്ന കാര്യം പരിഗണിക്കുമോ?
3349.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ
ശ്രീ ഡി കെ മുരളി
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വ്വഹണം കാര്യക്ഷമമാക്കുന്നതിനും പദ്ധതി രൂപീകരണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും സാധ്യമായിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഉല്പാദന മേഖലയില്‍ കുതിപ്പ് സൃഷ്ടിക്കാന്‍ കഴിയുന്ന തരത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉല്പാദന മേഖലയിലെ പ്രോജക്ടുകള്‍ക്ക് പ്രാധാന്യം നല്‍കുമോയെന്ന് അറിയിക്കുമോ;
( സി )
കോവിഡ് സൃഷ്ടിച്ച സ്തംഭനാവസ്ഥയെ മറികടന്നുകൊണ്ട് പദ്ധതി നിര്‍വ്വഹണം ത്വരിതപ്പെടുത്താന്‍ സാധ്യമായിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ഡി )
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും കാര്‍ഷികേതര മേഖലയില്‍ അഞ്ചുപേര്‍ക്കെങ്കിലും തൊഴില്‍ ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ വേണ്ട നേതൃത്വപരമായ പങ്കുവഹിക്കണമെന്ന ലക്ഷ്യം നിറവേറ്റാനായിട്ടുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദീകരിക്കുമോ?
3350.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, നഗരാസൂത്രണം, എഞ്ചിനീയറിംഗ് വിംഗ് എന്നീ വകുപ്പുകളെ ഏകോപിപ്പിച്ച് ഒറ്റ വകുപ്പ് രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
3351.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പദ്ധതികള്‍ ഏതൊക്കെയെന്ന് അറിയിക്കാമോ;
( ബി )
പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
കച്ചവട സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോഴും പുതുക്കുമ്പോഴും പ്ലാസ്റ്റിക്ക് ഉപയോഗത്തെക്കുറിച്ച് എന്തെങ്കിലും നിബന്ധനകള്‍ വയ്ക്കാറുണ്ടോ;
( ഡി )
റോഡ് പ്രവൃത്തിക്കായി പ്ലാസ്റ്റിക്ക് ഉപയോഗിക്കുമ്പോള്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ;
( ഇ )
കഴിഞ്ഞ സാമ്പത്തിക വര്‍ഷം എത്ര ടണ്‍ പ്ലാസ്റ്റിക് റീസൈക്കിള്‍ ചെയ്ത് ഉപയോഗിച്ചു എന്നറിയിക്കാമോ?
3352.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ നഗരസഭയിലെ കണ്ടിജന്റ് ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ വകുപ്പില്‍ ലഭ്യമായിട്ടുണ്ടോ; ഇതിന്മേല്‍ കൈക്കൊണ്ട നടപടികള്‍ വിശദമാക്കുമോ?
3353.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം കോർപ്പറേഷനിലെ സോണൽ ഓഫീസുകളിൽ കൈക്കൂലി നൽകാത്തതിനെത്തുടർന്ന് കെട്ടിടനിർമ്മാണ അപേക്ഷകളിന്മേൽ ഉദ്യോഗസ്ഥർ കാലതാമസം വരുത്തുന്നതായ ആക്ഷേപം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഇതുസംബന്ധിച്ച് എന്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
കോർപ്പറേഷന്റെ സോണൽ ഓഫീസുകളിൽ കെട്ടിടനിർമ്മാണത്തിന് പെർമിറ്റിനായുള്ള എത്ര അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത് എന്ന്  വ്യക്തമാക്കുമോ?
3354.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വന്തമായി വീടും ഭൂമിയും ഇല്ലാത്തവര്‍ക്കായി കോഴിക്കോട് ജില്ലയില്‍ എത്ര ഫ്ലാറ്റ് സമുച്ചയങ്ങളാണ് ലൈഫ് മിഷന്‍ പദ്ധതിയിലുടെ നിര്‍മ്മിക്കാനുദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
നിലവില്‍ ഏതൊക്കെ ഫ്ലാറ്റുകളുടെ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്; ഓരോന്നിന്റെയും നിലവിലെ സ്ഥിതി അറിയിക്കാമോ ;
( സി )
ബാലുശ്ശേരിയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണം ആരംഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത ഫ്ലാറ്റിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാമോയെന്ന് വ്യക്തമാക്കാമോ?
3355.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ 24 റോഡ് പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
ഏതെങ്കിലും റോഡിന്റെ പ്രവൃത്തി ആരംഭിച്ചിട്ടില്ലെങ്കില്‍ ആയതിന്റെ കാരണം വിശദമാക്കാമോ?
3356.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇതില്‍ എത്ര പദ്ധതികള്‍ പൂര്‍ത്തീകരിച്ചുവെന്നും പൂര്‍ത്തിയാകാത്ത പദ്ധതികളുടെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കാമോ?
3357.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വളാഞ്ചേരി നഗരസഭ ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച് നഗരകാര്യവകുപ്പ് സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( ബി )
പ്രസ്തുത കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവൃത്തി അടിയന്തരമായി ആരംഭിച്ച് പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
3358.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ ബസ്സ് സ്റ്റാന്റ് നവീകരണവുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്കായി വകുപ്പിന്റെ കീഴിലെ ധനകാര്യ കോര്‍പ്പറേഷനില്‍ ലോണിനുവേണ്ടി സമര്‍പ്പിച്ച അപേക്ഷയില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പദ്ധതി അടിയന്തരമായി പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
3359.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ പാവറട്ടി ഗ്രാമപഞ്ചായത്ത് ഓഫീസിനായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് തുക എത്രയാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത എസ്റ്റിമേറ്റ് പ്രകാരമുള്ള നിര്‍മ്മാണ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുവെന്നും ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്നും വ്യക്തമാക്കാമോ;
( ഡി )
നിലവില്‍ അഞ്ച് ലക്ഷം രൂപയിലേറെ സ്വകാര്യ വ്യക്തിക്ക് വാടക നല്‍കി പ്രവര്‍ത്തിക്കുന്ന പാവറട്ടി പഞ്ചായത്ത് ഓഫീസ്, മാറ്റി സ്ഥാപിക്കുന്നതിനായി പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഇ )
പ്രസ്തുത കെട്ടിട നിര്‍മ്മാണം എന്ന് പൂര്‍ത്തീകരിക്കാനാകുമെന്ന് അറിയിക്കാമോ?
3360.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ എം.എല്‍.എ. ആസ്തി വികസന പദ്ധതിയില്‍ നിന്നും തുക അനുവദിച്ച് ഭരണാനുമതി നല്‍കുന്നതിനായി നിര്‍ദ്ദേശിക്കപ്പെട്ട വിവിധ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
എഗ്രിമെന്റ് കാലാവധി പൂര്‍ത്തിയാക്കിയതും എന്നാല്‍‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതുമായ പ്രവൃത്തികളുടെ വിശദാംശം വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തികള്‍ നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
ഇവയിൽ നടപ്പാക്കാന്‍ കഴിയാത്ത പ്രവൃത്തികള്‍ ഉണ്ടെങ്കില്‍ ആയതിന്റെ കാരണവും അവ ഏതൊക്കെ പ്രവൃത്തികളാണെന്നും വ്യക്തമാക്കാമോ?
3361.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ തദ്ദേശ സ്വയംഭരണ വകുപ്പിലെ എതെങ്കിലും തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നുണ്ടോ എന്നറിയിക്കാമോ;
( ബി )
ഉണ്ടെങ്കില്‍ ഏതെല്ലാം തസ്തികകളാണെന്നും അവ നികത്താന്‍ സ്വീകരിച്ച നടപടികളും വ്യക്തമാക്കാമോ?
3362.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ പഞ്ചായത്ത് വകുപ്പിന്റെ കീഴില്‍ എല്‍.ഡി. ക്ലാര്‍ക്കിന്റെ എത്ര ഒഴിവുകളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടിയെക്കുറിച്ച് വ്യക്തമാക്കാമോ?
3363.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-2016 സര്‍ക്കാരിന്റെ അവസാന ഘട്ടത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട വെഞ്ഞാറമൂട് ആധുനിക മത്സ്യമാര്‍ക്കറ്റിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറി ലഭിച്ച ശേഷം നാളിതുവരെ പ്രസ്തുത മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയാത്ത സാഹചര്യം വ്യക്തമാക്കുമോ; ഇതിന് കാരണക്കാര്‍ ആരെല്ലാമെന്ന് പരിശോധിച്ച് അറിയിക്കാമോ?
3364.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം നിയോജകമണ്ഡലത്തില്‍ ലൈഫ് ഭവന പദ്ധതി പ്രകാരം എത്രപേര്‍ക്ക് ഭവനം അനുവദിച്ചിട്ടുണ്ടെന്നും ഇനി എത്ര ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുണ്ടെന്നുമുള്ള വിവരം പഞ്ചായത്ത്, നഗരസഭ തിരിച്ച് വ്യക്തമാക്കാമോ?
3365.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര നിയോജക മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലെയും മാവേലിക്കര മുനിസിപ്പാലിറ്റിയിലെയും വിവിധ റോഡുകള്‍ക്ക്, റീബില്‍ഡ് കേരള പദ്ധതിയിലും മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിലും ഉള്‍പ്പെടുത്തി തുക അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍, മാവേലിക്കര മുനിസിപ്പാലിറ്റിയിലെ പ്രവൃത്തികള്‍ ടെന്‍ഡര്‍ ചെയ്യുകയോ നിര്‍മ്മാണം ആരംഭിക്കുകയോ ചെയ്തിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
അവ അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ഡി )
മാവേലിക്കര മുന്‍സിപ്പാലിറ്റിയില്‍ 28-ാം വാര്‍ഡിലെ തെക്കേ വീട്ടില്‍-പുന്നൂര്‍മഠം-കുറ്റിയില്‍ മുക്ക് റോഡിന് സി.എം.എൽ.ആർ.ആർ.പി. യില്‍ നിന്ന് അനുവദിച്ച തുക വകമാറ്റി ചെലവഴിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
പ്രസ്തുത റോഡ് അതേ പദ്ധതിയില്‍ തന്നെ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
3366.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ; അവയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ നിര്‍മ്മിക്കുന്ന ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണം,കോവിഡ് കാലമായതിനാല്‍ നീണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
3367.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര പേര്‍ക്കാണ് വീ‌ടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതെന്ന് വ്യക്തമാക്കുമോ; ഇവയില്‍ എത്രയെണ്ണം പൂര്‍ത്തീകരിച്ചുവെന്ന് വ്യക്തമാക്കുമോ; ഗുണഭോക്താക്കളുടെ പട്ടിക ലഭ്യമാക്കുമോ;
( ബി )
ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുകള്‍ നിര്‍മ്മിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി എത്ര തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ;
( സി )
മണ്ഡലത്തിലെ സ്ഥിരതാമസക്കാരായ ഭൂരഹിതര്‍ക്ക്, വീട് നിര്‍മ്മിച്ചു നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
3368.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൽപ്പറ്റ മുനിസിപ്പാലിറ്റിയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ചുകൊണ്ട് നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികൾ ഏത് ഘട്ടത്തിലാണെന്നും അവ എന്ന് പൂർത്തീകരിക്കും എന്നത് സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കാമോ?
3369.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ എടച്ചേരി വില്ലേജ് ഓഫീസിന്റെ കെട്ടിട നിർമ്മാണത്തിന് വേണ്ടി എടച്ചേരി പഞ്ചായത്തിന്റെ കൈവശമുള്ള ഭൂമി ലഭ്യമാക്കാൻ റവന്യൂ വകുപ്പ് നൽകിയ പ്രൊപ്പോസലിൽ നാളിതുവരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വില്ലേജ് ഓഫീസിന്റെ കെട്ടിട നിർമ്മാണത്തിന് ഭൂമി ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
3370.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ ഉള്‍പ്പെട്ട ആലിയല്‍ തോട് നവീകരിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ പദ്ധതിയുടെ പുരോഗതി സംബന്ധിച്ച വിവരം ലഭ്യമാക്കുമോ?
3371.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര നിയോജക മണ്ഡലത്തില്‍ ഇംപാക്ട് കേരള മുഖേന നടപ്പാക്കുന്ന പദ്ധതികള്‍ ഏതൊക്കെയാണ്;
( ബി )
ഈ പദ്ധതികള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണ്; പദ്ധതികളുടെ ഭരണാനുമതി, എസ്റ്റിമേറ്റ് എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( സി )
പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഉടനടി ആരംഭിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ എന്നറിയിക്കാമോ?
3372.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതി പ്രകാരം ഹരിപ്പാട് മണ്ഡലത്തില്‍ നടന്നുവരുന്ന റോഡ് പ്രവൃത്തികളുടെ നിര്‍മ്മാണപുരോഗതി വ്യക്തമാക്കാമോ?
3373.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം മണ്ഡലത്തിലെ നാഗമ്പടം നെഹ്റു സ്റ്റേഡിയത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ആക്കി മാറ്റുന്നതിനുള്ള പദ്ധതിയുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കുമോ?
3374.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൽപ്പറ്റ നിയോജകമണ്ഡലത്തില്‍ എസ്റ്റേറ്റ് ഉടമസ്ഥതയിലുള്ള അങ്കണവാടി കെട്ടിടങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത അങ്കണവാടികളുടെ പ്രവർത്തനത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ധനസഹായം നല്‍കുന്നുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
തോട്ടം, ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന ഇത്തരം അങ്കണവാടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നവീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
3375.
ശ്രീ. ഇ കെ വിജയൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര-സംസ്ഥാന പദ്ധതികളുടെയും പദ്ധതിനിർവ്വഹണ രീതികളുടെയും വിശദാംശങ്ങൾ ഉൾപ്പെടുത്തി ശുചിത്വമിഷൻ മാർഗ്ഗരേഖ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മാലിന്യസംസ്ക്കരണം ശാസ്ത്രീയവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദപരവുമായി നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( സി )
സമ്പൂർണ്ണ ശുചിത്വ സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്നതിന് എന്തെല്ലാം പരിപാടികളാണ് പരിഗണനയിലുള്ളത്; വിശദമാക്കാമോ;
( ഡി )
ഖര-ദ്രവ മാലിന്യസംസ്കരണ മേഖലയിൽ ശുചിത്വ മിഷൻ നടപ്പിലാക്കുന്ന പരിപാടികളെക്കുറിച്ച് ആവശ്യമായ ബോധവൽക്കരണം നടത്തുതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3376.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയില്‍ ഭൂരഹിത-ഭവനരഹിതകുടുംബങ്ങള്‍ക്കായി ലൈഫ്‍മിഷന്‍ പദ്ധതിയില്‍ ഉൾപ്പെടുത്തി നടപ്പിലാക്കുന്നതിനായി ഭരണാനുമതി ലഭിച്ചതും പൂര്‍ത്തീകരിച്ചതും നിര്‍വ്വഹണം പുരോഗമിക്കുന്നതുമായ ഭവനസമുച്ചയ നിര്‍മ്മാണപ്രവൃത്തികള്‍ ഏതെല്ലാമാണ്; അവയുടെ ഇപ്പോഴത്തെ സ്ഥിതി സഹിതം വിശദവിവരം ലഭ്യമാക്കുമോ?
3377.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണം എളുപ്പമാക്കാനും പെര്‍മിറ്റ് നപടപടികള്‍ ലഘൂകരിയ്ക്കാനുമായി ഈ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതു സംബന്ധിച്ച ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( സി )
പെര്‍മിറ്റ് ലഭിക്കാന്‍ കാലതാമസമുണ്ടാകുന്നതുമൂലം കെട്ടിട നിര്‍മ്മാണം വൈകുന്നത് തടയുന്നതിനും കെട്ടിട നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നതിനും പൊതുജനങ്ങള്‍ക്ക് ഗുണകരമാകുന്നതിനുമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
3378.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിര്‍മ്മാണസാമഗ്രികളുടെ വിലവര്‍ദ്ധന കാരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാകെ സ്തംഭനാവസ്ഥയിലായിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ അവസ്ഥ പരിഹരിയ്ക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിയ്ക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ടാറിന്റെ വിലവര്‍ദ്ധന മൂലം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ റോഡുപണികള്‍ ആരും ഏറ്റെടുക്കാന്‍ തയ്യാറാകാത്ത അവസ്ഥയുണ്ടോ; എങ്കില്‍ ഇതിന് എന്തെങ്കിലും പരിഹാരം കണ്ടെത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
നിര്‍മ്മാണപ്രവൃത്തികള്‍ക്ക് കേരള ഷെഡ്യൂള്‍ ഓഫ് റേറ്റ് പരിഷ്കരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; റോഡ് വര്‍ക്കുകള്‍ക്കായി ടാര്‍ മിക്സിംഗ് പ്ലാന്റുകള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ലൈസന്‍സ് നല്‍കാത്ത സ്ഥിതിയുണ്ടെങ്കില്‍ ആയതിന് പരിഹാരം കണ്ടെത്തുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
3379.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ 2016-2021 കാലയളവില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്; പഞ്ചായത്തുകള്‍, മുനിസിപാലിറ്റികള്‍ എന്നിവ തിരിച്ച് കണക്ക് ലഭ്യമാക്കാമോ;
( ബി )
മണ്ഡലത്തില്‍ എത്ര അപേക്ഷകള്‍ പുതിയതായി ലഭിച്ചിട്ടുണ്ട്; പഞ്ചായത്തുകള്‍, മുനിസിപാലിറ്റികള്‍ എന്നിവ തരിച്ച് കണക്ക് ലഭ്യമാക്കാമോ?
3380.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമിയും പാര്‍പ്പിടവും ഇല്ലാത്തവര്‍ക്ക് ലെെഫ് പദ്ധതി പ്രകാരം പാര്‍പ്പിടം നിർമ്മിച്ച് നല്‍കുന്നതിനായി കെെക്കൊണ്ടിട്ടുള്ള നടപടികള്‍ വിശദീകരിക്കാമോ;
( ബി )
പാര്‍പ്പിട സമുച്ചയങ്ങളുടെ നിലവിലുള്ള നിര്‍മ്മാണ പുരോഗതിയുടെ വിവരം ലഭ്യമാക്കാമോ;
( സി )
ലെെഫ് പദ്ധതിയിലെ ഗുണഭോക്താക്കളുടെ കണക്ക്, തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
ലെെഫ് പദ്ധതിയുടെ പുതിയ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കല്‍ നടപടി ആരംഭിച്ചിട്ടുണ്ടോ?
3381.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ഈ സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവർത്ത ങ്ങള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്താമോ;
( ബി )
നിര്‍മ്മാണ സാമഗ്രികളുടെ വിലവര്‍ദ്ധനവിന്റെ സാഹചര്യത്തില്‍ ലൈഫ് മിഷന്‍ പദ്ധതിയുടെ തുക ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുമോ;
( സി )
ലൈഫ് മിഷന്‍ ഫ്ലാറ്റുകള്‍ ഈ സാമ്പത്തികവര്‍ഷവും നിര്‍മ്മിച്ചു നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ഡി )
പദ്ധതി പ്രകാരം നിര്‍മ്മാണം ആരംഭിച്ചതും എന്നാല്‍ പണി പണിപൂര്‍ത്തിയാകാത്തതുമായ വീടുകള്‍ പൂര്‍ത്തീകരിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തര ധനസഹായം അനുവദിക്കുമോ; വ്യക്തമാക്കാമോ?
3382.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിനായി ഭരണാനുമതി നല്‍കിയ റോഡുകളുടെ പ്രവൃത്തികള്‍, ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കിയ പ്രവൃത്തികള്‍ എന്നിവ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡുകളില്‍ നിര്‍മ്മാണം പൂര്‍ത്തിയായവ ഏതെല്ലാമെന്നും നിര്‍മ്മാണം പൂര്‍ത്തിയാകാത്തവയുടെ നിലവിലെ നടപടികളുടെ പുരോഗതിയും വിശദമാക്കാമോ?
3383.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ നഗരസഭയിലെ കോറോം വില്ലേജില്‍ ലെെഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം പണിയാന്‍ ഭരണാനുമതി നൽകിയിരുന്നോ ; എങ്കിൽ അതിന്റെ തുടര്‍നടപടികള്‍ ഏതുവരെയായെന്ന് വിശദമാക്കാമോ;
( ബി )
ആയതിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ?
3384.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ 2008 മുതല്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്ന പാലിയേറ്റീവ് കെയര്‍ നഴ്സുമാരുടെ വേതനം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എത്ര രൂപയാണ് വര്‍ദ്ധിപ്പിച്ചത്; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ജീവനക്കാര്‍ക്ക് ജോലിസ്ഥിരത, ഇന്‍ഷ്വറന്‍സ് പരിരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ഇവർക്ക് മാറിമാറി വരുന്ന തദ്ദേശസ്വയംഭരണ സമിതികളുടെ പിരിച്ചുവിടല്‍ ഭീഷണി ഉളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
കോവിഡ് പശ്ചാത്തലത്തില്‍ പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍ക്ക് ഇന്‍സെന്റീവ് ആനുകൂല്യം നല്‍കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
3385.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നിലമ്പൂര്‍ മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ നിന്നും ഇതുവരെ ചെലവഴിച്ച തുക എത്രയെന്ന് ചെലവഴിച്ച ഇനം, ഗ്രാമപഞ്ചായത്ത് എന്നിവ തിരിച്ച് വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഏതെല്ലാം പഞ്ചായത്തുകളിലാണ് കോവിഡ് ഡൊമിസിലറി കെയര്‍ സെന്ററുകള്‍ (ഡി.സി.സി.) ആരംഭിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
എത്ര ദിവസമാണ് ഡി.സി.സി. കള്‍ പ്രവര്‍ത്തിച്ചതെന്നും എത്രയാളുകളെയാണ് ഓരോ ഡി.സി.സി. കളിലും പ്രവേശിപ്പിച്ചിരുന്നതെന്നും നടത്തിപ്പിന് എത്ര തുകയാണ് ഗ്രാമപപഞ്ചായത്തുകള്‍ ചെലവഴിച്ചതെന്നും പദ്ധതി, തനത് വിഹിതം തിരിച്ച് അറിയിക്കാമോ;
( ഡി )
നിലവില്‍ ഈ മണ്ഡലത്തില്‍ എവിടെയൊക്കെ ഡി.സി.സി. കള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയിക്കാമോ;
( ഇ )
കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ ഡി.സി.സി. കള്‍ പുനരാരംഭിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;
( എഫ് )
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിലമ്പൂര്‍ മണ്ഡലത്തിലെ വിവിധ തദ്ദേശ സ്ഥപാനങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ച് നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ പഞ്ചായത്ത് തിരിച്ച് അറിയിക്കാമോ?
3386.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരാധനാലയങ്ങളുടെ നവീകരണവും കൂട്ടിച്ചേര്‍ക്കലും സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശത്തിൽ വരുത്തിയ ഭേദഗതി ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഈ ഭേദഗതി ഉത്തരവ് സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എന്ത് നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളതെന്നറിയിക്കാമോ;
( സി )
ഇതു സംബന്ധിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ട്രർ 14.5.2021-ന് സര്‍ക്കാരിന് നല്‍കിയ കത്തിന്മേൽ പഞ്ചായത്ത് ഡയറക്ടറും സര്‍ക്കാരും എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കാമോ; ഇതുസംബന്ധിച്ചുള്ള കമ്പ്യൂട്ടര്‍ നമ്പരും ഫയല്‍ നമ്പരും അറിയിക്കാമോ?
3387.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ പല പദ്ധതികള്‍ക്കും വേണ്ടി കാലങ്ങളായി സ്വകാര്യവ്യക്തികള്‍ ഭൂമി വിട്ടുനല്‍കിയിട്ടുണ്ടെങ്കിലും ഇവയുടെ രേഖകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൈവശമില്ലാത്തത് പുതിയ പദ്ധതി നിര്‍വ്വഹണത്തിന് തടസ്സമായി നില്‍ക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3388.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ എം നൗഷാദ്
ശ്രീമതി ദെലീമ
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാദേശിക സര്‍ക്കാരുകളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് വേണ്ടി ഈ സര്‍ക്കാര്‍ എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പഞ്ചായത്ത് ഓഫീസുകള്‍ ഐ.എസ്.ഒ. നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിനോടൊപ്പം ഫ്രണ്ട് ഓഫീസ് കാര്യക്ഷമമാക്കി, പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നറിയിക്കാമോ;
( സി )
പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനോപകാരപ്രദവും വികസനോന്മുഖവുമാക്കുന്നതിന് എന്തെല്ലാം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് നല്‍കാനുദ്ദേശിക്കുന്നതെന്ന് വിശദീകരിക്കാമോ?
3389.
ശ്രീ. ഇ കെ വിജയൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കിടപ്പുരോഗികളടക്കം അവശത അനുഭവിക്കുന്നവര്‍ക്ക് സാന്ത്വന പരിചരണം നല്‍കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ;
( ബി )
അവശത അനുഭവിക്കുന്നവര്‍ക്ക് സന്നദ്ധ സേന വഴി സഹായം എത്തിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഇത്തരത്തിലുള്ളവര്‍ക്ക് രോഗീപരിചരണത്തോടൊപ്പം ഭക്ഷ്യസുരക്ഷ കൂടി ഉറപ്പുവരുത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3390.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ ഇരിമ്പിളിയം പഞ്ചായത്തിലെ ആറാം വാര്‍ഡിൽ പതിനെട്ടോളം എസ്‍.സി. കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്തേയ്ക്കുള്ള പുറമണ്ണൂര്‍ മില്ലുമ്പടി-വട്ടപ്പറമ്പ് റോഡിനെ നഗരസഞ്ചയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരുദ്ധീകരിച്ച് പൂർത്തിയാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ?
3391.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലഘട്ടത്തില്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ പ്രയാസങ്ങള്‍ നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കൂടുതല്‍ അധികാരം നല്‍കി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതലകള്‍ നല്‍കുമ്പോഴും അതിനാവശ്യമായ ഫണ്ടുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൃത്യമായി നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നതിന്റെ കാരണം അറിയിക്കാമോ;
( സി )
പദ്ധതി നിര്‍വ്വഹണത്തിലും ഫണ്ട് വിനിയോഗത്തിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിനും, ആവശ്യമായ അലോട്ട്മെന്റുകൾ വിഹിതം കുറയ്ക്കാതെയും സാങ്കേതിക തടസ്സം കൂടാതെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ; വ്യക്‌തമാക്കാമോ?
3392.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം കോര്‍പ്പറേഷന്‍ മുഖേന നടപ്പിലാക്കിവരുന്ന അമൃത് പദ്ധതികളുടെ പുരോഗതി എപ്രകാരമാണ്; വിശദാംശം ലഭ്യമാക്കുമോ?
3393.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന പദ്ധതിയില്‍ ആകെ എത്ര കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്; ലൈഫ് ഭവന പദ്ധതി ആരംഭിച്ചതിന് ശേഷം ലഭിച്ച അപേക്ഷകളുടെ എണ്ണം വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ലൈഫ് ഭവന പദ്ധതിയിലൂടെ വീടിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും എന്നത്തേക്ക് വീട് അനുവദിക്കാനാകുമെന്ന് അറിയിക്കുമോ?
3394.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭര്‍ത്താവ് ഉപേക്ഷിച്ച ദുര്‍ബ്ബലവിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് വിധവ പെന്‍ഷന് അപേക്ഷിയ്ക്കാന്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിയ്ക്കപ്പെട്ടതാണെന്നും നിയമം മൂലം വിവാഹബന്ധം വേര്‍പെടുത്തപ്പെട്ടിട്ടില്ലെന്നും പുനര്‍വിവാഹം ചെയ്തിട്ടില്ലെന്നും തെളിയിയ്ക്കുന്ന സാക്ഷ്യപത്രം നല്കുന്നതിന് ഭൂരിപക്ഷം വില്ലേജ് ഓഫീസര്‍മാരും തയ്യാറാകുന്നില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയെന്ന് വെളിപ്പെടുത്താമോ;
( ബി )
പ്രസ്തുത സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ എം.എല്‍.എ. മാരെ അധികാരപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിയ്ക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?
3395.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലസ്ഥാന നഗരിയുടെ വികസനത്തിനായി കേന്ദ്രാവിഷ്കൃത പദ്ധതികൾ നിലവിലുണ്ടോ;
( ബി )
തിരുവനന്തപുരം വികസന അതോറിറ്റിക്ക് നഗരത്തിന്റെ വികസന രൂപരേഖ തയ്യാറാക്കുന്നതിൽ പങ്കുണ്ടോ;
( സി )
തിരുവനന്തപുരം കോർപ്പറേഷൻ പരിസരത്ത് സ്ഥാപിച്ച മൾട്ടിലെവൽ കാർ പാർക്കിംഗ് സംവിധാനത്തിനുള്ള ഫണ്ട് കേന്ദ്ര സർക്കാർ നൽകിയതാണോയെന്ന് വ്യക്തമാക്കുമോ;
( ഡി )
പാളയം സാഫല്യം കോംപ്ലക്സിന് പിറകിൽ മൾട്ടിലെവൽ കാർ പാർക്കിംഗ് നടപ്പിലാക്കുവാൻ ഭൂമി ഏറ്റെടുത്തതിനുശേഷം നാളിതുവരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
3396.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജകമണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലായി സ്വന്തമായി കെട്ടിടമുള്ള സര്‍ക്കാര്‍ ഓഫീസുകളുടെ പേരും സ്ഥലവിവരങ്ങളും അടങ്ങുന്ന പട്ടിക പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ?
3397.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയില്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ പദ്ധതിക്കും എത്ര തുക അനുവദിച്ചുവെന്നും അവയുടെ നിലവിലെ സ്ഥിതി എന്തെന്നും വ്യക്തമാക്കുമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
3398.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
29.8.2019-ന് കാലഹരണപ്പെട്ട കാസര്‍ഗോഡ് ജില്ലയിലെ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഡ്രൈവര്‍ ഗ്രേഡ് II (എല്‍.ഡി.വി.) തസ്തികയുടെ റാങ്ക് ലിസ്റ്റില്‍ നിന്നും ഇരുപത്തിയഞ്ച് ഒഴിവുകള്‍ താല്‍ക്കാലികമായി പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് നാളിതുവരെ നിയമനം നല്‍കാന്‍ കഴിയാത്ത സാഹചര്യം വന്നതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇനി ഒരു പരീക്ഷയ്ക്ക് പങ്കെടുക്കാന്‍ കഴിയാത്ത തരത്തില്‍ പ്രായപരിധി കടന്ന ഇവര്‍ക്ക് പ്രസ്തുത നിയമനം കോടതിയുടെ നിര്‍ദ്ദേശത്തിന്റെ വെളിച്ചത്തില്‍ ലഭിക്കുമോ; വിശദമാക്കുമോ?
3399.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളില്‍ നിലവിലുള്ള ഒഴിവുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
3400.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണവകുപ്പിന് കീഴിലുള്ള മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ തെരഞ്ഞെടുക്കുന്നതിന് ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സ്(ഡി.എച്ച്.ഐ.സി.) യോഗ്യതയുള്ളവരെ അംഗീകരിക്കുന്നില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഡി.എച്ച്.ഐ.സി. യോഗ്യത അംഗീകരിക്കാതിരിക്കുന്നതിന് എന്തെങ്കിലും കാരണമുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനങ്ങളിൽ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതയായി ഡി.എച്ച്.ഐ.സി. യെക്കൂടി അംഗീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വെളിപ്പെടുത്താമോ?
3401.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഹിളാ കിസാന്‍ ശാക്തീകരണ പരിയോജന (എം.കെ.എസ്.പി.) പദ്ധതിയുടെ സംസ്ഥാനത്തെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
എം.കെ.എസ്.പി. പദ്ധതിക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും എത്ര തുക വീതം അനുവദിച്ചിട്ടുണ്ടെന്നും ആയതില്‍ എത്ര തുക വിനിയോഗിച്ചിട്ടുണ്ടെന്നും അറിയിക്കാമോ;
( സി )
ഇവയില്‍ ഭരണനിര്‍വ്വഹണം, മെഷീനറി വാങ്ങല്‍, പരിശീലനം എന്നിവയ്ക്കായി എത്ര തുക വീതം ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
മെഷീനറി വാങ്ങല്‍, പരിശീലനം എന്നിവ ഏത് വിധത്തിലാണ് നടപ്പിലാക്കിയതെന്ന് വിശദമാക്കാമോ;
( ഇ )
എം.കെ.എസ്.പി. പദ്ധതിയുമായി ബന്ധപ്പെട്ട് ഇനി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഭാവിയില്‍ നടപ്പാക്കാനുള്ളതെന്ന് വ്യക്തമാക്കാമോ;
( എഫ് )
എം.കെ.എസ്.പി. പദ്ധതി കൊണ്ട് നാളിതുവരെയുള്ള നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
3402.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. പി. ടി. എ. റഹീം
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പരിപാടിയില്‍ ആയിരം റോഡുകളുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയുടെ തുടര്‍ച്ചയായി അടുത്ത ആയിരം റോഡുകളുടെ പ്രവൃത്തികള്‍ ഏറ്റെടുത്തിട്ടുണ്ടോ എന്നും എങ്കില്‍ അവ എന്നേയ്ക്ക് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അറിയിക്കാമോ;
( സി )
ഇപ്രകാരം പുനരുദ്ധാരണം നടത്തുന്ന റോഡുകള്‍ക്ക് ഗ്യാരണ്ടി നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര വര്‍ഷത്തേക്ക് എന്ന് വ്യക്തമാക്കാമോ?
3403.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഈസ് ഓഫ് ലിവിംഗ് സര്‍വ്വേ നടപ്പാക്കിയിട്ടുണ്ടോ;
( ബി )
കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ഈ സര്‍വ്വേ പൂര്‍ത്തിയാക്കേണ്ടത് എന്നാണ്;
( സി )
സര്‍വ്വേ നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തപക്ഷം സംസ്ഥാനത്തിന് നഷ്ടമാകുന്ന ആനുകൂല്യങ്ങളോ പദ്ധതികളോ ഏതെല്ലാമെന്ന് വിശദമാക്കുമോ;
( ഡി )
എങ്കില്‍ സംസ്ഥാനത്തെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് ലഭ്യമാകേണ്ട കേന്ദ്രാനുകൂല്യങ്ങള്‍ നഷ്ടമാകാത്ത വിധം സര്‍വ്വേ പൂര്‍ത്തിയാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ഉത്തരവുകളും നൽകുമോയെന്ന് വ്യക്തമാക്കാമോ?
3404.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ടവരുടെ 15.07.2020 മുതലുള്ള വേതനകുടിശ്ശിക നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയത് നല്‍കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
കോവിഡ് കാരണം തൊഴിലാളികള്‍ക്ക് നല്‍കേണ്ട തൊഴില്‍ദിനങ്ങളിൽ കുറവുണ്ടായിട്ടുണ്ടോ; നഷ്ടപ്പെട്ട തൊഴില്‍ദിനങ്ങള്‍ തൊഴില്‍ദിനക്കുടിശ്ശികയായി കണക്കാക്കി പിന്നീട് അനുവദിച്ചുനല്‍കാൻ നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ;
( സി )
കോവിഡ് കാലത്ത് നഷ്ടപ്പെട്ട തൊഴില്‍ ദിനങ്ങള്‍ക്ക് സമാശ്വാസമായി ഏതെങ്കിലും തരത്തിലുള്ള സഹായം തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ?
3405.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമ വികസന വകുപ്പില്‍ ഏതെല്ലാം തസ്തികകളിലാണ് ഒഴിവുകള്‍ നിലവിലുള്ളതെന്നും പ്രസ്തുത ഒഴിവുകളുടെ എണ്ണം എത്രയെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ എന്നുമുതലാണ് നിലവില്‍ വന്നതെന്നും ഈ ഒഴിവുകള്‍ പി.എസ്.സി-യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്നും അറിയിക്കാമോ;
( സി )
മേല്‍പ്പറഞ്ഞ ഒഴിവുകള്‍ പി.എസ്.സി-യ്ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട ഉദ്യോഗസ്ഥര്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
സ്പെഷ്യല്‍ റൂള്‍ നിലവിലുണ്ടായിട്ടും വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലെ ഒഴിവുകള്‍ പി.എസ്.സി-യ്ക്ക് റിപ്പോര്‍ട്ട് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇത് സംബന്ധിച്ച് എന്തെങ്കിലും സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ടോ; വ്യക്തമാക്കാമോ?
3406.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ വണ്ടൂര്‍ മണ്ഡലത്തിലെ കാളികാവ്–ചോക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വെന്തോടംപടി– മുത്തന്‍തണ്ട് പാലം നിര്‍മ്മാണ പ്രവൃത്തിക്ക് 2020-2021 ബജറ്റില്‍ എസ്റ്റിമേറ്റ് തുകയുടെ ഇരുപത് ശതമാനം അനുവദിച്ചിരുന്നുവെങ്കിലും പ്രവൃത്തി ആരംഭിക്കാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പാലം നിര്‍മ്മാണം എന്നത്തേയ്ക്ക് തുടങ്ങാന്‍ കഴിയുമെന്നും സമയബന്ധിതമായി പണി പൂര്‍ത്തിയാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിക്കാമോ?
3407.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം നഗരസഭയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന നടപടികള്‍ സംബന്ധിച്ച് വിശദവിവരം ലഭ്യമാക്കുമോ;
( ബി )
അമൃത് പദ്ധതിയുടെ ഉപപദ്ധതിയായ ഫോര്‍മുലേഷന്‍ ഓഫ് ജി.ഐ.എസ്. ബേസ്ഡ് മാസ്റ്റര്‍ പ്ലാന്‍ ഫോര്‍ അമൃത് സിറ്റീസ് -ല്‍ ഉള്‍പ്പെടുത്തി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന നടപടി ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഗ്രീന്‍ ടു പ്ലാന്‍ഡ് ഡെവലപ്പ്മെന്റ് സോണ്‍, റെസിഡന്‍ഷ്യല്‍ സോണ്‍ എന്നിവിടങ്ങളില്‍ കെട്ടിടം നിർമ്മിക്കുവാൻ നിലവിലെ നിയന്ത്രണങ്ങള്‍ നീക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
2021 വര്‍ഷത്തില്‍ ഹരിത-ആസൂത്രിത വികസന സോണില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുവാനുളള എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; ഇതില്‍ എത്ര അപേക്ഷകള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്; എത്ര എണ്ണം നിരസിച്ചിട്ടുണ്ട്; അറിയിക്കുമോ?
3408.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗോശ്രീ ഐലന്റ് ഡെവലപ്മെന്റ് അതോറിറ്റി രൂപീകരിച്ചതെന്നാണ്; അതോറിറ്റിയുടെ രൂപീകരണ ലക്ഷ്യങ്ങള്‍ എന്തെല്ലാം; അധികാരപരിധി ഏതെല്ലാം; വിശദമാക്കാമോ;
( ബി )
ജിഡയുടെ വരുമാന സ്രോതസ് എന്തെല്ലാം; രൂപീകരണശേഷം നടപ്പിലാക്കിയിട്ടുളള വികസന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം; ഇതിനായി ചെലവഴിച്ച തുക എത്ര; വ്യക്തമാക്കാമോ;
( സി )
ജിഡ ജനറല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുളളതും നടപ്പിലാക്കേണ്ടതുമായ പ്രവൃത്തികള്‍ ഏതെല്ലാം; പ്രസ്തുത പ്രവൃത്തികള്‍ക്കായി വകയിരുത്തിയിട്ടുളള തുക എത്രയെന്നും പ്രവൃത്തികളുടെ നിജസ്ഥിതി എന്തെന്നും വിശദമാക്കാമോ;
( ഡി )
ജിഡ ജനറല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയ പ്രവൃത്തികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണം വിശദമാക്കാമോ;
( ഇ )
ജിഡയുടെ അധികാരപരിധിക്ക് പുറത്തുളള പ്രവൃത്തികള്‍ക്കായി തുക ചെലവാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാം പ്രവൃത്തികള്‍ക്കെന്നും ഇതിന് കാരണമെന്തെന്നും വ്യക്തമാക്കാമോ?
3409.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകള്‍ക്കാണ് കില മുഖേന പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത് എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട് കില സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളുടെ നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തികള്‍ സെപ്തംബര്‍ മാസത്തില്‍ ആരംഭിക്കുവാന്‍ കഴിയുമോയെന്ന് വിശദമാക്കാമോ?
3410.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിങ്ങാലക്കുട എക്സൈസ് റെയിഞ്ച് ഓഫീസ് പരിധി വിഭജിച്ച് പുതുക്കാട് കേന്ദ്രീകരിച്ച് എക്സൈസ് റെയിഞ്ച് ഓഫീസ് അനുവദിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( ബി )
ഇല്ലെങ്കില്‍ വരന്തരപ്പിള്ളി, മറ്റത്തുര്‍ ഉള്‍പ്പെടെയുള്ള മലയോര ആദിവാസി മേഖലകള്‍ ഉള്‍ക്കൊള്ളുന്ന വിസ്തൃതമായ പ്രദേശത്തെ എക്സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി ഇരിങ്ങാലക്കുട എക്സൈസ് റെയിഞ്ച് ഓഫീസ് പരിധി വിഭജിച്ച് പുതുക്കാട് കേന്ദ്രീകരിച്ച് പുതിയ എക്സൈസ് റെയിഞ്ച് ഓഫീസ് അനുവദിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
3411.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-2016, 2016-2021 എന്നീ സര്‍ക്കാര്‍ കാലയളവുകളില്‍ വ്യാജമദ്യം, മയക്കുമരുന്ന്, നിയമവിരുദ്ധ ലഹരി വസ്തുക്കള്‍ എന്നിവ സംബന്ധിച്ച കേസുകളുടെ വിവരം ജില്ല തിരിച്ച് നല്‍കാമോ;
( ബി )
ലോക്ക്ഡൗണ്‍ കാലത്ത് മദ്യശാലകള്‍ അടച്ചിട്ടിരുന്നത് മൂലം സംസ്ഥാനത്ത് വ്യാജമദ്യത്തിന്റെ വ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
മദ്യശാലകള്‍ അടച്ചിട്ടിരുന്ന കാലത്ത് എക്സെെസ് വകുപ്പ് രജിസ്റ്റര്‍ ചെയ്ത വ്യാജമദ്യ കേസുകളുടെ എണ്ണം ജില്ല തിരിച്ച് നല്‍കാമോ?
3412.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട് എക്സൈസ് റേഞ്ച് ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഏതുവരെയായെന്ന് വ്യക്തമാക്കുമോ;
( ബി )
കാലപ്പഴക്കം മൂലം ഏതുനിമിഷവും ഇടിഞ്ഞു വീഴാറായ പ്രസ്തുത ഓഫീസ് അടിയന്തിരമായി പുതുക്കി പണിയാന്‍ നിര്‍ദേശം നല്‍കുമോ; പ്രസ്തുത കെട്ടിട നിര്‍മ്മാണത്തിന് സ്റ്റീല്‍ സ്ട്രക്ച്ചര്‍ നിര്‍മ്മാണ രീതി അവലംബിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത നിര്‍മ്മാണത്തിന് എത്ര തുകയാണ് വകയിരുത്തിയിട്ടുള്ളതെന്നും എന്നത്തേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?
3413.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ചേര്‍ത്തലയില്‍ മക്ഡവല്‍ ഡിസ്റ്റിലറിയുടെ പ്രവര്‍ത്തനം ആരംഭിച്ചത് എന്നാണ്; ഇതിന്റെ പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര ഭൂമി; ഇതിന്റെ ഉടമസ്ഥത ആര്‍ക്കാണ്; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ എത്ര തൊഴിലാളികള്‍ക്കാണ് ഇതുമൂലം തൊഴില്‍ നഷ്ടമായിട്ടുള്ളതെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
സ്വകാര്യകമ്പനിയ്ക്കായി സര്‍ക്കാര്‍ വിട്ടുനല്‍കിയ ഭൂമി കമ്പനി പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ തിരിച്ചെടുക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത ഭൂമിയും കമ്പനിയും ഏറ്റെടുത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലോ സഹകരണസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലോ താല്പര്യമുള്ള മറ്റ് കമ്പനികള്‍ക്കോ നല്‍കി പ്രവര്‍ത്തനം തുടരാനും തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്താനും നടപടി സ്വീകരിക്കാമോ; എങ്കിൽ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കാമോ?
3414.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ ഭൂവിസ്തൃതി കണക്കിലെടുത്ത് നിലവിലുള്ള എക്‌സൈസ് റേഞ്ച് ഓഫീസിനെ രണ്ടായി വിഭജിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കുട്ടനാട്ടില്‍ ജലഗതാഗതത്തിലൂടെ മാത്രം യാത്ര ചെയ്യാന്‍ കഴിയുന്ന സാഹചര്യം നിലവിലുള്ളപ്പോള്‍ എക്‌സൈസ് വകുപ്പിന് കൂടുതല്‍ സ്പീഡ് ബോട്ടുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
3415.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യാജമദ്യ നിര്‍മ്മാണം തടയുന്നതിനായി സ്വീകരിച്ച പൊതുവായ നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
ഉത്സവങ്ങള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ വ്യാജമദ്യ നിര്‍മ്മാണവും വിതരണവും കൂടിവരാന്‍ സാധ്യതയുണ്ടെന്ന വസ്തുത കണക്കിലെടുത്ത് ഇത് തടയുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കാമോ?
3416.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2015 മുതല്‍ അനധികൃത മദ്യം ഉല്പാദിപ്പിച്ചതിനും അനധികൃത മദ്യം കൈവശം വെച്ചതിനും കടത്തിക്കൊണ്ട് വന്നതിനും എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ; ഇതില്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന സ്പിരിറ്റ്, നൂറു ലിറ്ററില്‍ കൂടുതല്‍ മദ്യം തൊണ്ടിമുതലായത് എന്നിങ്ങനെ എത്ര കേസുകള്‍ ഉണ്ട് എന്ന് വിശദമാക്കുമോ;
( ബി )
ഈ കേസുകളില്‍ എത്ര എണ്ണം ശിക്ഷിച്ചിട്ടുണ്ട്; ആയതില്‍ എത്ര എണ്ണത്തില്‍ പിഴയായ ഒരു ലക്ഷം രൂപ ഒടുക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( സി )
ഈ കാലയളവില്‍ ഒരു കിലോ ഗ്രാമില്‍ കുറവ് കഞ്ചാവ് തൊണ്ടിമുതലായി പിടിച്ചെടുത്ത കേസുകള്‍ എത്രയെന്ന് വ്യക്തമാക്കുമോ; ഇതില്‍ എത്ര കേസുകള്‍ ശിക്ഷിച്ചിട്ടുണ്ട്; എത്ര തുക പിഴയായി ഖജനാവിലെത്തി എന്നും വിശദമാക്കുമോ;
( ഡി )
മദ്യം, കഞ്ചാവ് തുടങ്ങിയ കേസുകളില്‍‍ തക്കതായ ശിക്ഷ ലഭിക്കുന്നതിന് അബ്കാരി ആക്ടിലെ ഏതെങ്കിലും സെക്ഷൻ ഭേദഗതിചെയ്യുന്നത് സര്‍ക്കാരിന്റെ ആലോചനയില്‍ ഉണ്ടോ; വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ?
3417.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ എക്സൈസ് കോംപ്ലക്സ് കെട്ടിടം സ്ഥാപിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
നൂറനാട് എക്സൈസ് ഓഫീസ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത ഓഫീസിന് സ്വന്തമായി സ്ഥലവും കെട്ടിടവും അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3418.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ പൂപ്പാറ ബെവ്കോ ഔട്ട്‍ലെറ്റില്‍ ജോലിചെയ്തു വരവെ 2018 ഏപ്രില്‍ മുപ്പതിന് മരണമടഞ്ഞ ബാബു മാത്യുവിന് സ്റ്റോക്ക് വിജിലന്‍സ് ഓഡിറ്റിങ്ങിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യത സംബന്ധിച്ച ഫയലിലെ വിവരം വിശദമാക്കാമോ;
( ബി )
മേപ്പടിയാള്‍ക്ക് മരണാനന്തര ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
3419.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ എത്ര കള്ള് ഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ; പ്രവര്‍ത്തിക്കാത്ത ഷാപ്പുകള്‍ എത്രയെന്നും അതിന്റെ കാരണവും വ്യക്തമാക്കാമോ;
( ബി )
വില്‍പ്പനയില്‍ പോകാത്ത കള്ള് ഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
പ്രവര്‍ത്തനരഹിതമായ കള്ള് ഷാപ്പുകളിലെ തൊഴിലാളികള്‍ക്ക് ഓണക്കാലത്ത് ധനസഹായം വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
3420.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ എ കെ എം അഷ്റഫ്
ശ്രീ . എൻ . ഷംസുദീൻ
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മനുഷ്യനിര്‍മ്മിത രാസവസ്തുക്കളില്‍ നിന്നുള്ള ലഹരിയായ സിന്തറ്റിക് ഡ്രഗ്സിന്റെ വില്‍പന ചില സാമൂഹ്യ മാധ്യമങ്ങള്‍ വഴി നടത്തുന്നതായ വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് എവിടെ നിന്നെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്ന് അറിയിക്കുമോ;
( സി )
ഇപ്രകാരം വില്‍പന നടത്തുന്നവരെ കണ്ടെത്തുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.