STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3530.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലുള്ള നിയമങ്ങള്‍ ഏതൊക്കെയാണെന്നുള്ള ക്രോഡീകരിച്ച പട്ടിക ലഭ്യമാക്കുമോ; ഇത്തരത്തില്‍ നിയമങ്ങളുടെ പട്ടിക ക്രോഡീകരിച്ച് സൂക്ഷിക്കുന്നതിന് ആരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
കാലാകാലങ്ങളില്‍ ഓരോ നിയമത്തിലും ഉണ്ടാകുന്ന ഭേദഗതികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നിയമം പരിഷ്കരിച്ച് പ്രസിദ്ധീകരിക്കാറുണ്ടോ;
( സി )
ഇത്തരത്തില്‍ ഭേദഗതികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നിയമം പലപ്പോഴും പൊതുജനത്തിന് പരിശോധിക്കാന്‍ ലഭ്യമാകാത്തത്, നിയമം തെറ്റായി വ്യാഖ്യാനിക്കാന്‍ ഇടയാക്കപ്പെടുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഓരോ നിയമത്തിലും ഉണ്ടാകുന്ന ഭേദഗതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നിയമങ്ങള്‍ സമയാസമയങ്ങളില്‍ പരിഷ്കരിച്ച് പ്രസിദ്ധീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
സംസ്ഥാനത്ത് കാലഹരണപ്പെട്ട നിയമങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പട്ടിക ലഭ്യമാക്കുമോ; കാലഹരണപ്പെട്ട നിയമങ്ങള്‍ ഒഴിവാക്കാനും കാലോചിതമായി പരിഷ്കരിക്കാനും നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
3531.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിയമ വകുപ്പിന്റെ കീഴിൽ ഗ്രാമീൺ ന്യായാലയ് പദ്ധതി നടപ്പിലാക്കി വരുന്നുണ്ടോ;എങ്കിൽ അവയുടെ പ്രവർത്തനവും അധികാര പരിധിയും എങ്ങനെയാണെന്ന് വിശദമാക്കാമോ;
( ബി )
കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ കുന്നോത്ത്പറമ്പ് പഞ്ചായത്തിൽ ഗ്രാമീൺ ന്യായാലയ് കേന്ദ്രം അനുവദിക്കാൻ നടപടി സ്വീകരിക്കുമോ;എങ്കിൽ ഇക്കാര്യത്തിൽ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ;
( സി )
ഗ്രാമീൺ ന്യായാലയ് പദ്ധതി പ്രകാരം പൊതുജനങ്ങൾക്ക് എന്തെല്ലാം പ്രയോജനങ്ങളാണ് ലഭ്യമാവുകയെന്ന് വിശദമാക്കാമോ?
3532.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ മുത്തേടം പഞ്ചായത്ത് പരിധിയിലെ നാരങ്ങാ മൂലയില്‍ മലപ്പുറം ജില്ലാ റബ്ബര്‍ ബേസ്ഡ് ഇന്‍ഡസ്ട്രീസ് സഹകരണ സംഘം ലിമിറ്റഡ് എന്ന വ്യവസായ സഹകരണ സംഘം വ്യവസായ വകുപ്പിന് കീഴില്‍ രജിസ്ററര്‍ ചെയ്തിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത വ്യവസായ സഹകരണ സംഘത്തിന്റെ പ്രസിഡന്റ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ ആരെല്ലാമാണ്; സംഘത്തിന്റെ നിയമാവലിയുടെയും മെമ്മോറാണ്ടത്തിന്റെയും പകര്‍പ്പുകൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത വ്യവസായ സഹകരണ സംഘത്തിന് വ്യവസായ വകുപ്പ് ഏതെങ്കിലും തരത്തിലുള്ള ലൈസന്‍സോ അനുമതിയോ നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത സംഘത്തിന് വ്യവസായ വകുപ്പില്‍ നിന്നും വായ്പ അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അനുവദിച്ച വായ്പ തുക, വര്‍ഷം, തിരിച്ചടവ് തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ഇ )
പ്രസ്തുത സ്ഥാപനം എത്ര തുകയാണ് പൊതുജനങ്ങളില്‍ നിന്നും ഓഹരിയിനത്തില്‍ പിരിച്ചെടുത്തതെന്നും ഏതെല്ലാം സഹകരണ സംഘങ്ങള്‍ക്ക് ഈ സംഘത്തില്‍ എത്ര രൂപയുടെ ഓഹരിയുണ്ടെന്നും സ്ഥാപനത്തിന്റെ സ്ഥാവര ജംഗമ ആസ്തികള്‍ എത്രയെന്നും അറിയിക്കാമോ;
( എഫ് )
പ്രസ്തുത സ്ഥാപനത്തിന്റെ പേരിലുണ്ടായിരുന്ന സ്ഥലം എത്രയെന്നും ഈ സ്ഥലം ഇപ്പോള്‍ ആരുടെ കൈവശമാണെന്നും വ്യക്തമാക്കാമോ; ഈ സംഘത്തിന്റെ കൈവശമുണ്ടായിരുന്ന ഭൂമിയുടെ വില്‍പ്പനക്ക് വ്യവസായ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അനുമതി നല്‍കിയ രേഖയുടെ പകര്‍പ്പ് ലഭ്യമാക്കാമോ; സ്ഥല വില്‍പ്പനയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികള്‍ ലഭിച്ചിട്ടുണ്ടോ; ആരാണ് പരാതി നല്‍കിയതെന്നും എന്നാണ് പരാതി ലഭിച്ചതെന്നും പരാതിയുടെ പകര്‍പ്പും ലഭ്യമാക്കാമോ; പരാതിയില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ?
3533.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന അടിസ്ഥാനത്തില്‍ വ്യവസായ സഹകരണ സംഘങ്ങള്‍ ആരംഭിച്ച് നിക്ഷേപ സമാഹരണം നടത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ;
( ബി )
വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട പരിശീലനം നൽകുന്നതിന് ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം നിലവിലുണ്ടോ; ഇല്ലെങ്കില്‍ ആയത് ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിയ്ക്കുമോ?
3534.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി
ശ്രീമതി സി. കെ. ആശ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുവാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനും അഭിവൃദ്ധിപ്പെടുത്തുന്നതിനും സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത നടപടികളുടെ ഭാഗമായി നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാൻ കഴിഞ്ഞിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുവാൻ എന്തെല്ലാം പരിഷ്ക്കാരങ്ങളാണ് ഏർപ്പെടുത്താനുദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ഡി )
പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തിൽ ഉത്പന്ന വൈവിധ്യവത്ക്കരണത്തിനും കയറ്റുമതി ​പ്രോത്സാഹനത്തിനും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
കേന്ദ്ര സർക്കാർ സ്വകാര്യവത്കരിക്കാൻ തീരുമാനിച്ച കേരളത്തിലെ കേന്ദ്ര പൊതുമേഖലാ വ്യവസായങ്ങളുടെ സംരക്ഷണത്തിന് സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളുടെ പുരോഗതി അറിയിക്കാമോ; വിശദമാക്കാമോ?
3535.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ക്ലേയ്സ് ആന്റ് സിറാമിക്സ് പ്രോഡക്ട്സ് ലിമിറ്റഡിന്റെ (കെ.സി.സി.പി.എല്‍) വൈവിദ്ധ്യവത്കരണത്തിന്റെ ഭാഗമായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും പുതുതായി ഏതൊക്കെ യൂണിറ്റുകള്‍ തുടങ്ങുവാനാണ് ഉദ്ദേശിക്കുന്നതെന്നും അറിയിക്കാമോ?
3536.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന് കീഴിലുളള ഏതൊക്കെ പൊതുമേഖലാ സ്ഥാപനങ്ങളാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്; വിശദമാക്കാമോ;
( ബി )
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്തുത സ്ഥാപനങ്ങളെ ലാഭത്തിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
3537.
ശ്രീ. ആന്റണി ജോൺ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇലക്ട്രോണിക് വ്യവസായ മേഖലയില്‍ കെല്‍ട്രോണ്‍ നടത്തിയിട്ടുളള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദീകരിക്കാമോ;
( ബി )
ഇലക്ട്രോണിക് വ്യവസായത്തിന്റെ അനന്തമായ സാധ്യതകള്‍ വിനിയോഗിക്കുന്നതിന് സംസ്ഥാനത്തിന് വേണ്ടത്ര കഴിഞ്ഞിട്ടുണ്ടോ എന്ന് പരിശോധന നടത്തിയിരുന്നോ;
( സി )
വ്യവസായ മേഖലയ്ക്ക് വന്‍ മുതല്‍ക്കൂട്ടാക്കാവുന്ന ഇലക്ട്രോണിക് വ്യവസായമേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കുന്ന നൂതന പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
3538.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവു കണ്ടെത്തുവാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങളുടെ ശരാശരി ലാഭവിഹിതം എത്രയാണ്; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനങ്ങളുടെ പുനരുജ്ജീവനത്തിനായി എന്തെങ്കിലും പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ഡി )
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്തുത സ്ഥാപനങ്ങളെ ലാഭകരമാക്കുവാന്‍ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കുമോയെന്ന് വ്യക്തമാക്കുമോ?
3539.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചിയിലെ വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ കണ്ടെയിനര്‍ ട്രാന്‍സ്മിറ്റ് ടെര്‍മിനലിന്റെ സമീപത്തായി മുളവുകാട് പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ കണ്ടെയിനര്‍ റോഡിന്റെ ഇരുഭാഗങ്ങളിലുമായി സ്ഥിതിചെയ്യുന്നതും കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിയുടെ ഭാഗവുമായ 250 ഏക്കറോളം കൃഷിയോഗ്യമല്ലാത്ത തരിശുഭൂമി വല്ലാര്‍പാടം കണ്ടെയിനര്‍ ടെര്‍മിനലിനോട് അനുബന്ധിച്ച വ്യവസായ ആവശ്യങ്ങള്‍ക്കുളള പദ്ധതികള്‍ക്കായി ഉപയോഗപ്പെടുത്തുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ എന്ന് വിശദമാക്കാമോ;
( ബി )
എങ്കില്‍ പ്രസ്തുത തടസ്സങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
3540.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂലം മടങ്ങിയെത്തുന്ന പ്രവാസികളുടെ സംരംഭകശേഷിയും തൊഴില്‍ വൈദഗ്ദ്ധ്യവും സംസ്ഥാനത്തിന്റെ വ്യവസായ പുരോഗതിക്ക് അനുകൂലമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
ഇതിനായി അവരുടെ വിവര ശേഖരണവും പ്രൊഫൈലിങ്ങും നടത്തുന്നുണ്ടോ; വിശദമാക്കാമോ;
( സി )
പ്രവാസികളുടെ തൊഴില്‍ വൈദഗ്ധ്യം അനുസരിച്ച് ബന്ധപ്പെട്ട മേഖലകളില്‍ തൊഴില്‍ നല്‍കുന്നതിന് എന്തൊക്കെ സംവിധാനങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്; വിശദാംശങ്ങൾ നൽകാമോ?
3541.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയിലെ വ്യവസായ സംരംഭങ്ങളെ കൂടുതല്‍ തൊഴില്‍ ലഭ്യത നല്‍കുന്ന തരത്തില്‍ നവീകരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ;
( ബി )
ആലപ്പുഴ ജില്ലയില്‍ പുതിയ വ്യവസായ പദ്ധതികള്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദ വിവരം ലഭ്യമാക്കുമോ ?
3542.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഞ്ചിക്കോട് വ്യവസായ മേഖലയിലെ ആഭ്യന്തര റോഡുകളുടെ നവീകരണത്തിനും അറ്റകുറ്റപണികള്‍ക്കും വ്യവസായ വകുപ്പ് ഫണ്ട് അനുവദിക്കാറുണ്ടോ; ഉണ്ടെങ്കില്‍ ഇതിനായി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളും നടപടിക്രമവും വിശദമാക്കാമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ പ്രസ്തുത റോഡുകളുടെ നവീകരണത്തിനായി വ്യവസായ വകുപ്പ് അനുവദിച്ച തുകയുടെയും പ്രവൃത്തികളുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3543.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കിനാല്ലൂര്‍ വ്യവസായ എസ്റ്റേറ്റില്‍ നിലവില്‍ ഏതെല്ലാം സംരംഭങ്ങളാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
സ്ഥലസൗകര്യമൊരുക്കുന്നതിന് എസ്റ്റേറ്റിനുള്ളിലെ പാറ മൈനിംഗ് നടത്തുന്ന കാര്യം പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കുമോ?
3544.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ അത്താണി വ്യവസായ എസ്റ്റേറ്റിലെ ശുദ്ധജല വിതരണ പദ്ധതിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍, വാട്ടര്‍ ടാങ്കിന് വേണ്ട സ്ഥലമേറ്റെടുക്കൽ ഉള്‍പ്പെടെയുള്ള ഏതെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോ; എങ്കില്‍ പദ്ധതിയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ;
( ബി )
അത്താണി വ്യവസായ എസ്റ്റേറ്റില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പദ്ധതികള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ ആയതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( സി )
ഈ എസ്റ്റേറ്റില്‍ ഏതെങ്കിലും പ്ലോട്ടുകള്‍ ഇനി അനുവദിക്കാനുണ്ടോ;
( ഡി )
പ്രസ്തുത എസ്റ്റേറ്റില്‍ നിലവില്‍ പ്രവര്‍ത്തനം നിര്‍ത്തിയ ഏതെങ്കിലും യൂണിറ്റുകള്‍ ഉണ്ടോ; എങ്കില്‍ ആയത് റീ അലോട്ട് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
3545.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ ആരംഭിക്കുന്ന നൂതന വ്യവസായ സംരംഭങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വകുപ്പില്‍ ലഭ്യമാക്കിയിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഇവയില്‍ ഏതെല്ലാം പദ്ധതികള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട്; ആരംഭിക്കാന്‍ കഴി‍ഞ്ഞിട്ടില്ലെങ്കില്‍ അവയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ?
3546.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ ഇടനാഴിയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച പാലക്കാട് റെെസ് പാര്‍ക്കിന്റെ പ്രവര്‍ത്തനം ഏതു ഘട്ടം വരെയായി എന്ന് വിശദമാക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ?
3547.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് ബാധയെ തുടര്‍ന്ന് കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കാര്‍ഷികാധിഷ്ഠിത വ്യവസായത്തിന് മുന്തിയ പരിഗണന നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇത്തരം സംരംഭങ്ങളുമായി മുന്നോട്ടു വരുന്നവരെ ഏതെല്ലാം രീതിയില്‍ സഹായിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
3548.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യുവ സംരംഭകര്‍ക്ക് വ്യവസായം ആരംഭിക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം സൗകര്യങ്ങളാണ് ഒരുക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
യുവ സംരംഭകര്‍ക്ക് എം.എസ്.എം.ഇ. തുടങ്ങുന്നതിന് എസ്കോര്‍ട്ട് സഹായം നല്കുവാനുളള പദ്ധതി പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
3549.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ വകുപ്പ് സ്വയം തൊഴില്‍ പ്രാേത്സാഹനത്തിനായി നടപ്പിലാക്കി വരുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
3550.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിലും വ്യവസായ മന്ത്രിയുടെ സാന്നിദ്ധ്യത്തിലും 2021 ജനുവരി 25 ന് ചേര്‍ന്ന യോഗത്തില്‍ കുന്നത്തുനാട് മണ്ഡലത്തില്‍ എഫ്. എ. സി. റ്റി. യോട് ചേര്‍ന്നുള്ള കിന്‍ഫ്രയുടെ ഇരുപത്തിയഞ്ച് ഏക്കര്‍ സ്ഥലത്ത് സാനിട്ടറി ലാന്‍ഡ്ഫില്‍ തുടങ്ങുന്നതിന് വേണ്ടി ക്ലീന്‍ കേരള കമ്പനി ലിമിറ്റഡും കേരള എണ്‍വിറോ ഇന്‍ഫ്രാസ്ട്രക്ചർ ലിമിറ്റഡും ചേര്‍ന്നുള്ള പ്രോജക്ട് ചര്‍ച്ച് ചെയ്തിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രോജക്ടിന്റെ തുടര്‍നടപടികള്‍ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ അറിയിക്കാമോ?
3551.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ വര്‍ഷം നടന്ന ഗ്ലോബല്‍ ഇന്‍വസ്റ്റേഴ്സ് മീറ്റ്-അസന്‍ഡ് 2020-ല്‍ എത്ര ധാരണാപത്രങ്ങളാണ് ഒപ്പുവച്ചതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത ധാരണാപത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഇതിനകം പ്രാവര്‍ത്തികമാക്കിയ പ്രോജക്ടുകള്‍ എത്രയെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കുമോ;
( സി )
ഇതിലൂടെ എത്ര കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്ത് ലഭ്യമായതെന്ന് അറിയിക്കുമോ;
( ഡി )
സംസ്ഥാന വ്യവസായ മേഖലയ്ക്ക് ഇത് എപ്രകാരം ഗുണകരമായെന്ന് വ്യക്തമാക്കാമോ?
3552.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വല്ലാര്‍പാടം കണ്ടെയിനര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലിന്റെ അനുബന്ധ ആവശ്യങ്ങള്‍ക്കു വേണ്ടി ജിഡ, ജി.സി.ഡി.എ., വ്യവസായ വകുപ്പ്, ഉള്‍നാടന്‍ ജല ഗതാഗതം, റവന്യൂ, കൃഷി, ടൂറിസം, പി.ഡബ്ല്യു.ഡി., രജിസ്ട്രേഷന്‍, നിയമം എന്നിവ ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകളുടെ സംയുക്തയോഗം വിളിച്ചുചേര്‍ത്ത് പ്രസ്തുത പദ്ധതി പ്രദേശത്തിന്റെ വികസനത്തിന് പ്രത്യേക പദ്ധതി ആവിഷ്കരിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3553.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ നിയോജകമണ്ഡലത്തിലെ സിറ്റി ഗ്യാസ് പദ്ധതിയുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
ഏതെല്ലാം തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലാണ് പെെപ്പ് ലെെന്‍ സ്ഥാപിച്ച് പ്രകൃതിവാതക വിതരണം ആരംഭിച്ചിട്ടുളളതെന്നും എത്ര വീടുകള്‍ക്ക് ഇതിന്റെ ഗുണഫലം ലഭ്യമാവുന്നുണ്ടെന്നും എത്ര വീടുകള്‍ക്ക് ഇത് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ പ്രയോജനം ഏതെല്ലാം പ്രദേശങ്ങളില്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇതിനായി സ്വീകരിച്ച നടപടി എന്തെല്ലാമെന്നും വിശദമാക്കാമോ;
( ഡി )
പദ്ധതി പ്രദേശമെന്ന പരിഗണന നല്‍കി വല്ലാര്‍പാടം നിവാസികള്‍ക്കും വല്ലാര്‍പാടം സ്ഥിതിചെയ്യുന്ന മുളവുകാട് പഞ്ചായത്തിലും സിറ്റി ഗ്യാസ് സൗജന്യമായി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ഇ )
പദ്ധതി പ്രദേശം സ്ഥിതി ചെയ്യുന്ന വെെപ്പിന്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി പ്രസ്തുത പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇത് എന്നത്തേയ്ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( എഫ് )
എറണാകുളം ജില്ലയില്‍ ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രെെവറ്റ് ലിമിറ്റഡ് കമ്പനി മുഖേന നടപ്പിലാക്കാന്‍ അനുമതി ലഭിച്ചിട്ടുളള പ്രസ്തുത പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ കാലതാമസം നേരിടുന്നത് കണക്കിലെടുത്ത് പദ്ധതി നിര്‍വ്വഹണത്തില്‍ മറ്റു കമ്പനികളെ കൂടി ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കാമോ; വിശദമാക്കുമോ?
3554.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ചിറക്കര ഗ്രാമപഞ്ചായത്ത് പ്രദേശത്ത് കിൻഫ്ര വ്യവസായ പാർക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് നടപടികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
കിൻഫ്ര വ്യവസായ പാർക്കിനായി ഏറ്റെടുക്കുവാൻ ഉദ്ദേശിക്കുന്ന 95.47 ഏക്കർ ഭൂമിയിൽ, തണ്ണീർത്തട നിയമത്തിന്റെ പരിധിയിൽ വരുന്ന 46.39 ഏക്കർ ഭൂമി ഒഴിവാക്കി ബാക്കി ഭൂമി വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിനായി ഏറ്റെടുക്കുവാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ ആയത് സംബന്ധിച്ച നിലവിലെ അവസ്ഥ എന്താണെന്നും വിശദമാക്കാമോ;
( സി )
തണ്ണീർത്തട നിയമത്തിന്റെ പരിധിയിൽ വരുന്ന ഭൂമി ഒഴിവാക്കി ബാക്കിയുള്ള ഭൂമിയിൽ വ്യവസായ പാർക്ക് ആരംഭിക്കുന്നതിന് നിലവിൽ എന്തെങ്കിലും തടസങ്ങളുണ്ടോ;എങ്കിൽ അവ എന്തെല്ലാമെന്നും വ്യക്തമാക്കാമോ?
3555.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ എം.എസ്.എം.ഇ. മേഖലയിലെ മൊത്തം വര്‍ക്കിംഗ് യൂണിറ്റുകള്‍ എത്രയെന്ന് വ്യക്തമാക്കാമോ; ഈ മേഖലയിലെ മൊത്തം നിക്ഷേപം, സൃഷ്ടിച്ച തൊഴിലവസരങ്ങള്‍ എന്നിവ എത്രയെന്നും അറിയിക്കാമോ;
( ബി )
ലോക എം.എസ്.എം.ഇ. ദിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രോത്സാഹന പരിപാടികള്‍ ഏതൊക്കെയെന്ന് വിശദീകരിക്കാമോ?
3556.
ഡോ.കെ.ടി.ജലീൽ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സൂക്ഷ്‍മ-ചെറുകിട-ഇടത്തരം വ്യവസായ മേഖലയില്‍ ഉല്പാദനക്ഷമതയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
സൂക്ഷ്‍മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വാണിജ്യ വികസനത്തിനായി എല്ലാ ജില്ലകളിലും എം.എസ്.എം.ഇ എക്സിബിഷനുകള്‍ സംഘടിപ്പിച്ച് വരുന്നുണ്ടോയെന്ന് അറിയിക്കുമോ;
( സി )
ഒരു പ്രദേശത്ത് സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സംരംഭങ്ങളെ ഒരുമിച്ചു കൊണ്ടുവന്ന് അവയ്ക്കാവശ്യമായ സേവനങ്ങള്‍ പൊതുവായി നല്‍കുന്നതിന് ആവിഷ്ക്കരിച്ചിട്ടുള്ള ക്ലസ്റ്റര്‍ വികസന പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കാമോ?
3557.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രതിസന്ധിയിലായ ചെറുകിട വ്യവസായ മേഖലയെ സഹായിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
3558.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂലം പ്രതിസന്ധിയിലായ ചെറുകിട - ഇടത്തരം വ്യവസായങ്ങളെ (എം.എസ്.എം.ഇ.) പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ അറിയിക്കാമോ;
( ബി )
സ്റ്റാര്‍ട്ടപ്പുകള്‍, ഓണ്‍ലൈന്‍ വിപണനം എന്നിവ വഴി ഇത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുന്നുണ്ട് എന്നറിയിക്കാമോ?
3559.
ശ്രീ. പി. ടി. തോമസ്
ശ്രീ എം വിൻസെൻറ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ ഭദ്രത പാക്കേജിന്റെ ഭാഗമായി എം.എസ്.എം.ഇ. വ്യവസായ സംരംഭങ്ങള്‍ക്ക് ആശ്വാസം എത്തിക്കാൻ സാധിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ നൽകാമോ;
( ബി )
എം. എസ്. എം. ഇ. വ്യവസായ സംരംഭങ്ങള്‍ക്കായി ജില്ലാ വ്യവസായകേന്ദ്രം വഴിയെടുത്ത വായ്പകള്‍ക്ക് എന്തൊക്കെ ഇളവുകളാണ് അനുവദിച്ച് നല്‍കിയതെന്നറിയിക്കുമോ?
3560.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങള്‍ക്കായി പ്രത്യേക പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
ചെറുകിട വ്യവസായങ്ങള്‍ക്ക് വിപണി ലഭ്യത ഉറപ്പാക്കാനായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
കോവിഡ് കാലത്ത് ചെറുകിട വ്യവസായികളെ സഹായിക്കാനായി വായ്പ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
3561.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന വ്യവസായ വകുപ്പ് കൃഷി അധിഷ്ഠിത മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനായി ഒരു ജില്ല ഒരു ഉത്പന്നം പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അടക്ക ഉത്പാദിപ്പിക്കുന്ന കാസറഗോഡ് ജില്ലയില്‍ ഈ ഉത്പന്നം കൂടി പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന വിഷയം പരിഗണിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കുമോ?
3562.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരി മൂലം പരമ്പരാഗത വ്യവസായ മേഖലയില്‍ മുതല്‍ മുടക്കിയിട്ടുള്ളവരും തൊഴിലാളികളും നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത മേഖലയുടെ തകര്‍ച്ച നിലവിലെ സ്ഥിതിയില്‍ തുടരുന്നത് വന്‍സാമ്പത്തിക ദുരന്തത്തിന് കാരണമാകുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
കോവിഡ് മൂലം ദുരിതത്തിലായ പ്രസ്തുത മേഖലയിലെ വ്യവസായങ്ങളുടെയും തൊഴിലാളികളുടെയും സംരക്ഷണത്തിനായി പാക്കേജ് പ്രഖ്യാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
3563.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത വ്യവസായ മേഖലകളായ കയര്‍, കെെത്തറി എന്നിവ സംരക്ഷിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ;
( ബി )
ചെറുകിട , കുടില്‍ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
3564.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുടില്‍ വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ ക്ഷേമത്തിനായി നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ബി )
കുടില്‍ വ്യവസായ ഉല്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് പ്രത്യേകമായ വിപണന സൗകര്യങ്ങള്‍ ആവിഷ്കരിക്കുന്നതിനും പ്രസ്തുത ഉല്പന്നങ്ങളുടെ ഫലപ്രദമായ വൈവിധ്യവല്‍ക്കരണത്തിനും നടപടി സ്വീകരിക്കുമോ;
( സി )
വന്‍കിട-ചെറുകിട വ്യവസായ സംരംഭകര്‍ കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമായി അംഗീകരിയ്ക്കാന്‍ മടി കാണിക്കുന്ന സാഹചര്യത്തില്‍ കുടില്‍ വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ വ്യക്തമാക്കുമോ?
3565.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി - ബെംഗളുരു വ്യവസായ ഇടനാഴിക്കു വേണ്ടി എത്ര ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്ന് വിശദമാക്കുമോ;
( ബി )
പാലക്കാട് മേഖലയില്‍ വ്യവസായ ഇടനാഴിയിലൂടെ എത്ര തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;
( സി )
വ്യവസായ ഇടനാഴിയുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് നിലവില്‍ പൂര്‍ത്തീകരിച്ചതെന്ന് വിശദമാക്കുമോ?
3566.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ വി കെ പ്രശാന്ത്
ശ്രീ. എ. പ്രഭാകരൻ
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉത്തരവാദിത്ത നിക്ഷേപം വ്യവസായ നയത്തിന്റെ ഭാഗമായി അംഗീകരിച്ചിട്ടുള്ള സംസ്ഥാനത്ത് നൂറ് കോടിയിലധികം രൂപ മൂലധന നിക്ഷേപമുള്ള വ്യവസായം തുടങ്ങുന്നവര്‍ക്ക് എന്തെല്ലാം കാര്യങ്ങളിലാണ് ഇളവുകള്‍ നല്‍കുന്നത്; വിശദമാക്കാമോ;
( ബി )
പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്പര്യപ്പെടുന്നവര്‍ക്ക് അതിനുളള അവസരം ഒരുക്കുന്നതിന് വ്യവസായ പാര്‍ക്കുകള്‍ വികസിപ്പിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്?
3567.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്ലാട് കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ എത്ര സ്ഥാപനങ്ങളാണ് നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പാര്‍ക്കില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിലവിലുണ്ടോ;
( സി )
പ്രസ്തുത പാര്‍ക്ക് വിപുലീകരിക്കുന്നതിനുള്ള പദ്ധതികള്‍ നിലവിലുണ്ടോയെന്ന് വ്യക്തമാക്കാമോ?
3568.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയില്‍ സുലഭമായി ലഭിക്കുന്ന അടക്ക, കശുവണ്ടി, കല്ലൂമ്മക്കായ (ചിപ്പി) എന്നിവ ഉപയോഗിച്ച് ചീമേനിയിലെ വ്യവസായ പാര്‍ക്കില്‍ പൊതുമേഖലയില്‍ വ്യവസായം കൊണ്ടുവരാന്‍ കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് തന്നെ ബഡ്ജറ്റില്‍ ആവശ്യമായ തുക വകയിരുത്തിയിട്ടും വ്യവസായ പാര്‍ക്ക് ആരംഭിക്കാന്‍ വൈകുന്നതെന്തുകൊണ്ടെന്നും ഈ പാര്‍ക്കിന്റെ പ്രവർത്തനം എന്ന് ആരംഭിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?
3569.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ബഹുനില വ്യവസായ പാര്‍ക്കുകള്‍ (ശാല) സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പുതുതായി ഏതെല്ലാം ജില്ലകളിലാണ് വ്യവസായ പാര്‍ക്കുകള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( സി )
വ്യവസായ പാര്‍ക്കുകളുമായി ബന്ധപ്പെട്ട് മറ്റെന്തെല്ലാം വികസന പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്;
( ഡി )
വികസന പദ്ധതികള്‍ക്കായി സംസ്ഥാനത്തിന് പുറത്തുള്ള ഏജന്‍സികളെ ആകര്‍ഷിക്കാന്‍ നടപടികളില്‍ ലഘൂകരണം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
3570.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. റോജി എം. ജോൺ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂലമുള്ള സാമ്പത്തിക മാന്ദ്യം കാരണം സംസ്ഥാനത്തെ വ്യവസായങ്ങൾ അടച്ചുപൂട്ടുന്ന സാഹചര്യമുണ്ടോ; എങ്കിൽ ഇത് പരിഹരിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്;
( ബി )
2020 ജനുവരിക്ക് ശേഷം ഏതെങ്കിലും ഫാക്ടറികള്‍ സ്ഥിരമായി അടച്ചുപൂട്ടുകയോ ഉല്പാദനം ഗണ്യമായി കുറയ്ക്കുകയോ ചെയ്തിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
ഈ പ്രതിസന്ധി കാലത്ത് വൻകിട, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളെ സംരക്ഷിക്കുവാന്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( ഡി )
ഇതിനായി കേന്ദ്രസഹായം ലഭ്യമാണോ; വിശദാംശം നല്‍കുമോ?
3571.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായവകുപ്പിന്റെ കോവിഡ് സമാശ്വാസപദ്ധതി ഏതുരീതിയിലാണ് നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ;
( ബി )
സംരംഭകർക്ക് വകുപ്പ് നൽകുന്ന പരിശീലനസഹായം ഏതുരീതിയിലാണെന്നും സംരംഭകസഹായ സബ്സിഡി എപ്രകാരമാണ് വിതരണം ചെയ്യുന്നതെന്നും വിശദീകരിക്കാമോ;
( സി )
സംരംഭകർക്ക് നൽകുന്ന പലിശരഹിത വായ്പ പദ്ധതിയുടെ വിശദാംശങ്ങൾ നൽകാമോ;
( ഡി )
സംരംഭകര്‍ക്ക് കെ.എസ്.ഐ.ഡി.സി.യും കിന്‍ഫ്രയും എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കുന്നതെന്ന് വ്യക്തമാക്കാമോ?
3572.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിരോധത്തിനായി വ്യവസായ വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കുന്ന പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
സാനിറ്റൈസറും ഡിസ്ഇന്‍ഫെക്റ്റന്റുകളും മാസ്കും നിര്‍മ്മിക്കുന്നതിന് ചെറുകിട വ്യവസായ മേഖലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
വ്യവസായ വകുപ്പിന്റെ കീഴില്‍ ഓക്സിജന്‍ നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഇവയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
3573.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അഭ്യസ്തവിദ്യരും സാങ്കേതിക വൈദഗ്ദ്ധ്യമുള്ളവരും തൊഴില്‍രഹിതരുമായ യുവതീയുവാക്കള്‍ക്ക് സംരംഭകത്വ വികസനത്തിലും പശ്ചാത്തല വികസനത്തിലും പങ്കാളിത്തം നൽകുന്നതിന് വ്യവസായ വകുപ്പിന്റെ കീഴില്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദവിവരം അറിയിക്കുമോ;
( ബി )
വിദ്യാര്‍ത്ഥികളെ പഠനത്തോടൊപ്പം സംരംഭങ്ങളില്‍ പങ്കാളികളാക്കി പരിശീലനം നല്‍കുന്ന പദ്ധതി വ്യവസായ വകുപ്പിന്റെ കീഴില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
3574.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും സംരംഭങ്ങള്‍ക്കുവേണ്ട നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും ഇന്‍വെസ്റ്റ്മെന്റ് സെല്‍ ആരംഭിച്ചിട്ടുണ്ടോ;
( ബി )
സര്‍ക്കാര്‍ നയത്തിനനുസൃതമായി ഉദ്യോഗസ്ഥ മനോഭാവം കൂടി മാറേണ്ടതുള്ളതിനാല്‍ സംരംഭം നടത്തുന്നതിനുള്ള പ്രായോഗിക തടസ്സങ്ങൾ ഒഴിവാക്കാന്‍ നിയമനിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
ഉത്തരവാദിത്ത വ്യവസായം, ഉത്തരവാദിത്ത നിക്ഷേപം എന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപസൗഹൃദ പരിപാടി ആവിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
3575.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വ്യവസായ വകുപ്പ് നടപ്പിലാക്കിയ പദ്ധതികളുടെ വിശദവിവരം നല്‍കാമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികള്‍ ഏതൊക്കെയെന്ന് അറിയിക്കാമോ?
3576.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴില്‍രഹിതരായ പ്രവാസികളുടെ സാങ്കേതികപരിജ്ഞാനവും പരിചയമികവും ഉപയോഗപ്പെടുത്തി വ്യവസായവകുപ്പിന്റെ കീഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ച് തൊഴില്‍ നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ;
( ബി )
പ്രവാസി മലയാളികള്‍ക്ക് സംസ്ഥാനത്ത് വ്യവസായസംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സര്‍ക്കാരിന്റെ കീഴിലുള്ള ധനകാര്യസ്ഥാപനങ്ങള്‍ മുഖേന വായ്പ നല്‍കുന്ന പ്രത്യേക പദ്ധതി നിലവിലുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ?
3577.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാംബു കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് ഡി.എ. കുടിശ്ശിക നല്‍കാനുണ്ടോ; ഉണ്ടെങ്കില്‍ എത്ര മാസത്തെ കുടിശ്ശിക നൽകാനുണ്ടെന്ന വിവരം ലഭ്യമാക്കാമോ;
( ബി )
വ്യവസായ വകുപ്പിന്റെ 30.06.2021 ലെ G.O(Rt) 667/2021/ID നമ്പർ ഉത്തരവ് പ്രകാരം അനുവദിച്ച 12 കോടി രൂപയില്‍നിന്നും തൊഴിലാളികള്‍ക്ക് എത്ര മാസം വരെ നല്‍കേണ്ട ഡി.എ. കുടിശ്ശിക നല്‍കാനാകുമെന്നും ബാക്കി നില്‍ക്കുന്ന കുടിശ്ശിക നല്‍കാന്‍ എത്ര രൂപ വേണ്ടിവരുമെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും വേതനം അവസാനമായി എന്നാണ് പരിഷ്കരിച്ചതെന്ന് അറിയിക്കാമോ;
( ഡി )
ഇവരുടെ വാര്‍ഷിക ശമ്പള വര്‍ദ്ധനവ് നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കാമോ?
3578.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള എത്ര ക്രഷര്‍/ക്വാറികള്‍ ഉണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ക്വാറി ഉത്പന്നങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
മണലിന് പകരമായി ഉപയോഗിച്ചുവരുന്ന എം സാന്റ്, പി സാന്റ് തുടങ്ങിയ ക്വാറി ഉത്പന്നങ്ങളുടെ ലഭ്യതക്കുറവ് മൂലം നിര്‍മ്മാണ മേഖലയില്‍ ഉണ്ടായ പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ഇതിനു പരിഹാരമായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ വിദേശത്തുനിന്നോ മണല്‍ ഇറക്കുമതിക്ക് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3579.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അനധികൃത ഖനനങ്ങളെ സംബന്ധിച്ച് പൊതുജനങ്ങള്‍ നല്‍കുന്ന പരാതികള്‍ പരിഹരിക്കുന്നതിനായി നിലവില്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
അനധികൃത ഖനനങ്ങള്‍ തടയുന്നതിനു വേണ്ടി ഏര്‍പ്പെടുത്തിയ ജില്ലാതല-പ്രാദേശികതല സമിതികളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ലൈസന്‍സ് അനുമതി കാലഹരണപ്പെട്ട ശേഷം ഖനനം നടക്കുന്ന ക്വാറികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ?
3580.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ ക്വാറി ഉത്പന്നങ്ങള്‍ക്ക് ഉണ്ടായ ലഭ്യതക്കുറവ് മൂലം നിര്‍മ്മാണമേഖല നേരിടുന്ന പ്രതിസന്ധി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ പ്രതിസന്ധി പരിഹരിക്കുന്നതിനും, ക്വാറി ഉത്പന്നങ്ങള്‍ക്ക് സംസ്ഥാനമൊട്ടാകെ വില ഏകീകരിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
3581.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര പട്ടുനൂൽ ഉൽപ്പാദന കേന്ദ്രം (സിൽക്ക് റീലിംഗ് യുണിറ്റ് ) ഉണ്ടെന്ന് ജില്ല തിരിച്ചു വ്യക്തമാക്കാമോ;
( ബി )
എങ്കിൽ പ്രസ്തുത കേന്ദ്രങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടോ എന്നും പ്രസ്തുത കേന്ദ്രങ്ങളിൽ എത്ര തൊഴിലാളികളാണുള്ളതെന്നും അവർക്ക് വേതനം നൽകാറുണ്ടോ എന്നും വ്യക്തമാക്കാമോ;
( സി )
പ്രവർത്തിച്ചുകൊണ്ടിരുന്നതും നിലവിൽ പ്രവർത്തനക്ഷമമല്ലാത്തതുമായ യൂണിറ്റുകൾ ഉണ്ടോയെന്ന് ജില്ല തിരിച്ചു വ്യക്തമാക്കാമോ;
( ഡി )
എങ്കിൽ ഇങ്ങനെ എത്ര യൂണിറ്റുകൾ ഉണ്ടെന്നും ഇവ പ്രവർത്തനം തുടങ്ങിയതും നിർത്തിവെച്ചതും എപ്പോഴാണെന്നും വ്യക്തമാക്കാമോ;
( ഇ )
പ്രവർത്തനം തുടങ്ങിയ കാലത്ത് എത്ര തൊഴിലാളികൾ / ജീവനക്കാർ ഉണ്ടായിരുന്നുവെന്നും ഇപ്പോൾ അവരുടെ സ്ഥിതി എന്താണെന്നും വ്യക്തമാക്കാമോ; പ്രവർത്തനം നിർത്തിയപ്പോൾ ആരെയെങ്കിലും പിരിച്ചുവിട്ടിട്ടുണ്ടോയെന്നും ആനുകൂല്യങ്ങൾ മുഴുവൻ നൽകിയാണോ പിരിച്ചുവിട്ടതെന്നും അറിയിക്കാമോ; പിരിച്ചുവിട്ടില്ലെങ്കിൽ ഇപ്പോൾ അവർക്ക് വേതനം നൽകിവരുന്നോ എന്നും വ്യക്തമാക്കാമോ?
3582.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ പട്ടുനൂല്‍ ഉത്പാദനം കാര്യക്ഷമമാക്കുന്നതിന് എന്തൊക്കെ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കാമോ?
3583.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹാൻടെക്സ് കൈത്തറി സഹകരണ സംഘങ്ങൾക്ക് 15 കോടിയോളം രൂപ കുടിശ്ശികയായി നൽകാനുണ്ടെന്നുള്ള വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; മേൽപ്പറഞ്ഞ തുക കൊടുത്തുതീർക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
3584.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ മെെലാട്ടിയില്‍ ദേശീയ ഹെെവേ 66-നോട് ചേര്‍ന്ന് കേരള സ്റ്റേറ്റ് ടെക്സ്റ്റയില്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് എത്ര ഏക്കര്‍ സ്ഥലമുണ്ട്;
( ബി )
പ്രസ്തുത സ്ഥലം വര്‍ഷങ്ങളായി ഉപയോഗിക്കാതെ വൃത്തിഹീനമായി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
കാസര്‍ഗോഡ് ജില്ലയില്‍ ഇത്തരത്തില്‍ എത്ര ഏക്കര്‍ സ്ഥലം ഉപയോഗശൂന്യമായി കിടപ്പുണ്ടെന്നുളള വിശദാംശങ്ങള്‍ അറിയിക്കാമോ;
( ഡി )
പ്രസ്തുത സ്ഥലം ഏതെങ്കിലും വ്യവസായത്തിന് ഉപയുക്തമാക്കാന്‍ ആലോചിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കാമോ?
3585.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തറ ടെക്സ്റ്റൈല്‍സിന്റെ വിലകൂടിയ ഭൂമിയും മറ്റ് കെട്ടിടങ്ങളും കോടതി ലിക്വിഡേറ്റ് ചെയ്തതിനാല്‍ നാമമാത്രമായ വിലയില്‍ ആയത് വില്‍ക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നിലവില്‍ കുന്നത്തറ ടെക്സ്റ്റൈല്‍സിന്റെ കടബാധ്യത എത്രയാണെന്നാണ് കണക്കാക്കിയിട്ടുള്ളത്; ഇനം തിരിച്ച് വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ടെക്സ്റ്റൈല്‍സിന്റെ സ്ഥാവര ജംഗമ വസ്തുക്കളുടെ വില നിര്‍ണ്ണയിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
ഈ ടെക്സ്റ്റൈല്‍സ് സര്‍ക്കാര്‍ ഏറ്റെടുത്ത് പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് അറിയിക്കുമോ?
3586.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ സ്ഥാപനമായ കോട്ടയം ടെക്സ്റ്റയില്‍സ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
കോട്ടയം ടെക്സ്റ്റയില്‍സ് കഴിഞ്ഞ ഒന്നരവര്‍ഷമായി അടഞ്ഞ് കിടക്കുന്നതു മൂലം തൊഴിലാളികള്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാല്‍ ഇതിന് ഉടനടി പരിഹാരം കണ്ടെത്തുമോ; തൊഴിലാളികള്‍ക്ക് അടിയന്തിര ദുരിതാശ്വാസം നല്‍കുവാന്‍ തയ്യാറാകുമോ;
( സി )
ലാഭകരമായി പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന പ്രസ്തുത വ്യവസായ സ്ഥാപനം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കാമോ; ഇതുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക പ്രശ്നങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ പരിശോധിച്ച് ആവശ്യമായ പരിഹാര നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
കോട്ടയം ടെക്സ്റ്റയില്‍സിന്റെ പുനരുദ്ധാരണത്തിന് അനിവാര്യമായ വികസന പദ്ധതികള്‍ വിവരിക്കാമോ; ഇതിനാവശ്യമായ പദ്ധതികള്‍ക്ക് വ്യവസായ വകുപ്പു മന്ത്രി മുന്‍കൈയെടുത്ത് സത്വര നടപടി സ്വീകരിക്കുമോ?
3587.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത വ്യവസായങ്ങളായ ഖാദി, കൈത്തറി, ബീഡി മേഖലകള്‍ കോവിഡിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായതിനാല്‍ ഇവ പുനരുജ്ജീവിപ്പിക്കാന്‍ നടപടികള്‍ ഉണ്ടാകുമോ;
( ബി )
സംസ്ഥാനത്തെ കൈത്തറി സംഘങ്ങള്‍ക്ക് നൂല്‍ ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കാന്‍ നടപടികള്‍ ഉണ്ടാകുമോ?
3588.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര മണ്ഡലത്തിലെ ചോറോഡ് പഞ്ചായത്തിലെ ഓട് ഫാക്ടറി വർഷങ്ങളായി പൂട്ടി കിടക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഓട് ഫാക്ടറിയുടെ കെട്ടിടവും ഭൂമിയും ഖാദി ആൻഡ് വില്ലേജ് ഇന്‍ഡസ്ട്രീസിന്റെ കൈവശമാണോ നിലവിലുള്ളത്; എങ്കിൽ ഫാക്ടറിയോട് അനുബന്ധിച്ച് വകുപ്പിന്റെ കൈവശമുള്ള ഭൂമിയുടെയും സ്വത്തിന്റെയും വിശദാംശങ്ങൾ നൽകുമോ;
( സി )
നിരവധി സാധാരണക്കാരായ തൊഴിലാളികളുടെ ജീവനോപാധിയായിരുന്ന ഈ സ്ഥാപനം വീണ്ടും തുറന്നു പ്രവർത്തിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
3589.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മില്‍ ഖാദിയുടെ ഉപയോഗം വ്യാപകമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പരമ്പരാഗത ഖാദി വ്യവസായം നേരിടുന്ന പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നവീകരിച്ച് സംരക്ഷിക്കാന്‍ കഴിയുന്ന വ്യവസായമെന്ന നിലയില്‍ ഭാഗികമായ യന്ത്രവല്‍ക്കരണം നടത്തി ഖാദി മേഖലയെ സംരക്ഷിക്കാനുള്ള നടപടികള്‍ പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പടുത്തുമോ?
3590.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഖാദി വ്യവസായം ലാഭകരമാക്കി മാറ്റുന്നതിനും ഖാദി ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഖാദി വ്യവസായ മേഖലയിൽ കൂടുതൽ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിനായി എന്തെങ്കിലും പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
കൽപ്പറ്റ നിയോജക മണ്ഡലത്തിൽ എത്ര ഖാദി വ്യവസായ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
3591.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍ ബോര്‍ഡിനു കീഴില്‍ മുക്കം മാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന കയര്‍ ഡി ഫെെബറിംഗ് യൂണിറ്റ് പ്രവര്‍ത്തിക്കാത്തതിന്റെ കാരണം വിശദമാക്കുമോ;
( ബി )
പ്രസ്തുത യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
3592.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍ മേഖലയെ പുരോഗതിയിലേക്ക് നയിക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്‍കരിച്ച പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പരമ്പരാഗത കയര്‍ തൊഴിലാളികള്‍ക്കു വേണ്ടി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കുമോ?
3593.
ശ്രീമതി യു പ്രതിഭ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി ദെലീമ
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് രൂക്ഷമായ പ്രതിസന്ധി നേരിട്ടിരുന്ന കയര്‍ വ്യവസായം രണ്ടാം കയര്‍ പുന:സംഘടന പദ്ധതിയിലൂടെ പുനരുദ്ധരിക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന് സാധിച്ചിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ബി )
തൊഴിലാളികളുടെ താല്പര്യം പരിരക്ഷിച്ചുകൊണ്ട് നടത്തിയ ആധുനികവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ വഴി ഉത്പാദനത്തില്‍ ഗണ്യമായ വര്‍ദ്ധന സൃഷ്ടിക്കാനായിട്ടുണ്ടോ; എങ്കിൽ ഇതിന്റെ തുടര്‍ച്ചയായി ഇതിനാവശ്യമായ വിപണികൂടി കണ്ടെത്താനുള്ള ഫലപ്രദമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
തൊണ്ടുസംഭരണവും ചകിരി ഉത്പാദനവും കാര്യക്ഷമമാക്കാന്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ?
3594.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ കയര്‍ വകുപ്പുമായി ബന്ധപ്പെട്ട എന്തെങ്കിലും പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ?
3595.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ കയര്‍ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ചെറുകിട കയര്‍ ഫാക്ടറികളിലും, സൊസൈറ്റികളിലും അസംസ്കൃത വസ്തുവായ ചകിരി ലഭ്യമാക്കുന്നതിന് നിലവില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
പൊതു വിപണിയില്‍ കുറഞ്ഞ വിലയില്‍ ഗുണനിലവാരമുള്ള ചകിരി ലഭിക്കുമെങ്കിലും കേന്ദ്രീകൃതമായി ചകിരി വാങ്ങി വിതരണം ചെയ്യുന്നതിനാല്‍ ഫാക്ടറികളും സൊസൈറ്റികളും കൂടിയ വിലയ്ക്ക് ചകിരി വാങ്ങേണ്ടിവരുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഇതിന് പരിഹാരമായി പൊതുവിപണിയില്‍ ചകിരിക്ക് വിലകുറയുമ്പോള്‍ ഉല്പാദകരായ സംഘങ്ങള്‍ക്കും, ഫാക്ടറികള്‍ക്കും ഇത് നേരിട്ട് സംഭരിക്കാനുള്ള അനുവാദം നല്‍കുമോ?
3596.
ശ്രീ എം മുകേഷ്
ശ്രീമതി യു പ്രതിഭ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കശുവണ്ടി ഫാക്ടറികളുടെ ആധുനികവത്കരണത്തിനും ഭാഗികമായ യന്ത്രവത്കരണത്തിനുമായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കുമോ;
( ബി )
അടഞ്ഞുകിടന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രസ്തുത കാലയളവില്‍ കൈക്കൊണ്ട നടപടികള്‍ എന്തെല്ലാമാണെന്നും അതുവഴി എത്ര ഫാക്ടറികള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് സാധിച്ചിട്ടുണ്ടെന്നും അറിയിക്കാമോ;
( സി )
കശുവണ്ടി ഫാക്ടറികളുടെ ആധുനികവത്കരണത്തിനായി പ്രത്യേക നിക്ഷേപ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമായിരുന്നു എന്ന് വിശദമാക്കുമോ?
3597.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തിൽ കാപെക്സിനു കീഴിൽ എത്ര കശുവണ്ടി ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
കാപെക്സിനു കീഴിലുളള കശുവണ്ടി ഫാക്ടറികളിൽ 2020, 2021 വര്‍ഷങ്ങളിലായി എത്ര പ്രവൃത്തി ദിനങ്ങൾ ഉണ്ടായിരുന്നു എന്ന് അറിയിക്കുമോ?
3598.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജകമണ്ഡലത്തില്‍ എത്ര കശുവണ്ടി ഫാക്ടറികള്‍ ഉണ്ടെന്നും അവയില്‍ ഏതെല്ലാം പ്രവര്‍ത്തിക്കുന്നുവെന്നും ഏതൊക്കെ അടഞ്ഞുകിടക്കുന്നുവെന്നും ഇനം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
അടഞ്ഞുകിടക്കുന്ന ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
അടഞ്ഞുകിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരങ്ങള്‍ നല്‍കാമോ?
3599.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷനും കാപ്പെക്സിനും സാമ്പത്തികസഹായം നല്കണമെന്ന ആവശ്യം സര്‍ക്കാര്‍ മുമ്പാകെയുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
( ബി )
കഴിഞ്ഞ പത്ത് സാമ്പത്തികവർഷങ്ങളില്‍ പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കിയ സാമ്പത്തിക സഹായം വര്‍ഷം തിരിച്ച് വെളിപ്പെടുത്താമോ;
( സി )
പ്രസ്തുത സാമ്പത്തിക സഹായത്തിന്റെ വിനിയോഗം സംബന്ധിച്ച് മേല്‍ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
( ഡി )
പ്രസ്തുത ധനവിനിയോഗം സംബന്ധിച്ച് സര്‍ക്കാര്‍ നിലവില്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടത്തുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?
3600.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ എം നൗഷാദ്
ഡോ സുജിത് വിജയൻപിള്ള
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള കശുവണ്ടി വികസന കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലുള്ള ഫാക്ടറികളുടെ നവീകരണവും യന്ത്രവല്‍ക്കരണവും നടത്തുന്നതിലേയ്ക്കായി കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമായിരുന്നുവെന്നറിയിക്കാമോ;
( ബി )
റിക്വസിഷന്‍ ആന്റ് അക്വിസിഷന്‍ ആക്റ്റ് പ്രകാരം ഏറ്റെടുത്തിട്ടുള്ള ഫാക്ടറികളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ആക്റ്റ് അനുസരിച്ച് ദീര്‍ഘനാളായി ഏറ്റെടുത്ത ഫാക്ടറികള്‍ക്ക് ന്യായവില നല്‍കി അവ സ്വന്തമാക്കുകയോ ഉടമയ്ക്ക് തിരികെ നല്‍കുകയോ ചെയ്യണമെന്ന ബഹു. സുപ്രീം കോടതി ഉത്തരവു നടപ്പാക്കുന്നതിന് എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.